കാമഭ്രാന്തൻ: ഭാഗം 13

kamabranthan

എഴുത്തുകാരി: മുഹ്‌സിന

ഞെട്ടി വിറച്ചു പോയിരുന്നവൾ അവൾക് ഒരിക്കലും അതൊന്നും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല... അവൾ പെട്ടന്ന് ശാലിനിയുടെ മുറിയിലെക് ഓടി... പക്ഷെ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല... തിരിഞ്ഞു പോകാൻ നിൽക്കെയാണ് പെട്ടന്ന് ബാത്റൂമിൽ നിന്ന് ആകാശ് ഇറങ്ങിവന്നത്... പെട്ടന്ന് അവിടെ ദുർഗ്ഗയെ കണ്ടതും അവനൊരു നിമിഷം ഞെട്ടിക്കൊണ്ട് അവളെ നോക്കി... പിന്നെ എന്താ എന്ന മട്ടിൽ മുഖം ചുളുക്കി... "ആകാശേട്ട ശാലിനി എവിടെ..?" അവളുടെ ചോദ്യം കേട്ടതും അവൻ അവളെ തന്നെ ഒരു നിമിഷം നോക്കി "അവള് മോൾടെ ടീറ്റിയേൽസ് വെരിഫിക്കേഷന് വേണ്ടി പോയതാ...എന്ത ദുർഗ്ഗാ..?" "ഒന്നുല്ല വന്നാൽ എന്റെയടുത്തേക് ഒന്ന് വരാൻ പറയണേ... ഒരു കാര്യം പറയാനാണ്..." അത്രയും പറഞ്ഞുകൊണ്ട് പിന്നെ ആകാശിനെ ഒന്നും തന്നെ പറയാൻ സമ്മതിക്കാതെ അവളവിടെ നിന്ന് ഇറങ്ങിപോയി... ഒന്ന് നിശ്വാസിച്ചുകൊണ്ട് ആകാശ് അവൾ പോകുന്നത് നോക്കി... അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നുവോ..? __________💚

സംശയങ്ങളുമായി ആ ഫോട്ടോയും എടുത്തു മുറിയിൽ വെച് തിരിഞ്ഞതും അവളുടെ കണ്ണിൽ സംശയങ്ങൾ മാത്രമായിരുന്നു... അവൾ അവിടെ തന്നെ നിന്നുകൊണ്ട് ഓരോന്ന് ആലോചിക്കാൻ തുടങ്ങി "ശരിക്കും എന്താണിവിടെ നടക്കുന്നത്..? ആരാണ് മായ ശരിക്കും..? അവൾക്കെന്ത് സംഭവിച്ചു..?ജീവനോടെ ഉണ്ടോ..?തന്റെ ഏട്ടനെവിടെ..? അവനെന്ത് പറ്റി.. ജീവനോടെ ഉണ്ടോ..? അവരും താനും തമ്മിൽ എന്താണ് ബന്ധം..? വിശാൽ അവളുടെ ബ്രദർ ആയിരുന്നില്ലേ..? അവർ തമ്മിലുള്ള ബന്തം അങ്ങനെ ആയിരുന്നില്ലേ..? പിന്നെങ്ങാനായാണ് അവൾ അവനെ കല്യാണം കഴിച്ചത്..? ശരിക്കും വിശാലിന്റെ ഭാര്യ തന്നെയാണോ അവൾ..? പിന്നെന്തിനാണ് എന്നെ കല്യാണം കഴിച്ചത്..? വിശാലിന് എന്നോട് മാത്രമെന്താണിത്ര ദേഷ്യം..? എന്നെയെന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നെ..?" കടലോളം ചോദ്യങ്ങളുമായി ദുർഗ്ഗാ സ്റ്റയർ ഇറങ്ങി പോകാനിരിക്കെയാണ് അമ്മയുടെ മുറി കണ്ണിലുടക്കിയത്... ഇവിടെ നിന്ന് ആകെ വീർപ്പൂ മുട്ടുകയാണ് വീട്ടിലേക് പോകണം അപ്പൊ അമ്മയുടെ അനുവാദം ചോദിക്കാൻ എന്നവണ്ണം അവൾ അടുത്തേക് പോയതും കണ്ടത് കണ്ണ് നിറച്ചോണ്ട് ഏതൊക്കെയോ ദിക്കിലേക് നോക്കി നിക്കുന്ന അമ്മയെ ആണ്... 'അമ്മ എന്തിനാണ് കരയുന്നത്..?

എന്തായാലും ഇപ്പൊ അങ്ങോട്ടേക് പോകണ്ട പിന്നേ ചോദിക്കാം അമ്മയുടെ മൂഡ് ശരിയായിരിക്കില്ല...'അത്രയും കരുതിക്കൊണ്ട് അവൾ വീണ്ടും മുറിയിലേക്കു പോയി... ഇരിക്കപൊറുതി ഇല്ലായിരുന്നു ദുർഗ്ഗക്ക്... എങ്ങനെയെങ്കിലും ശാലിനി വന്നിരുന്നു എങ്ങിലെന്നായി അവൾക്... കാരണം കൂടക്കിടന്നവന്റെ മുൻഭാര്യ തന്റെ ഏട്ടന്റെ പ്രണയിനി... വിശ്വസിക്കാൻ ഇതിലും അവിശ്വസനീയമായ മറ്റൊരു കാര്യമെന്തുണ്ട്...? പലതും ആലോചിച്ചുകൊണ്ട ദുർഗ്ഗാ ഇരുന്നു... മുറിയിൽ ബെഡിലായി ഇരുന്ന് കൊണ്ട് നടുവിലായുള്ള വിവാഹ ഫോട്ടോയിൽ തന്നെ കണ്ണും നാട്ടിരിക്കുവായിരുന്നു ദുർഗ്ഗാ... പെട്ടന്നാണ് ആരോ വാതിലിൽ കൊട്ടിയത്... ഒരു ഞെട്ടലോടെ ബെഡിൽ നിന്ന് എണീറ്റ് അവൾ പോയി വാതിൽ തുറന്നുകൊടുത്തുകൊണ്ട് ആരാണെന്ന് നോക്കി... ശാലിനി ആയിരുന്നു... ശാലിനി മുഖം ചുളിച്ചു കൊണ്ട് ദുർഗ്ഗയെ തന്നെ നോക്കിയിരിയ്ക്കുവായിരുന്നു... പെട്ടന്ന് ദുർഗ്ഗാ ഓടിപ്പോയി കബോർഡിൽ നിന്ന് ആ ഫോട്ടോസ് എടുതുകൊണ്ട് വാതിലടച്ചു ശാലിനിയുടെ കയ്യും പിടിച്ചു ബെഡിലായി ഇരുത്തി...

അത്ഭുതത്തോടെ ആണ് ശാലിനി അവളുടെ പ്രവർത്തി നോക്കി കണ്ടത് ശാലിനി സംശയത്തോടെ അവളെ തന്നെ നോക്കി... "എന്താ ദുർഗ്ഗാ...? നീയെന്താ ഈ ചെയ്യുന്നേ...?" "എന്താ ഇതൊക്കെ ശാലിനി...? എന്താണിതിന്റെ ഒക്കെ അർത്ഥം...? നിങ്ങൾ എന്നിൽ നിന്ന് ഒളിക്കാൻ ശ്രമിക്കുന്നത് എന്താണ്...?" പൊട്ടിത്തറിച്ചുകൊണ്ടാണ് ദുർഗ്ഗാ കയ്യിലുള്ള ഫോട്ടോസ് അവൾക് നേരെ നീട്ടിയത്... ഒരുനിമിഷം ശാലിനിയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു അവൾ അത്ഭുതത്തോടെ തന്നെ ദുർഗ്ഗയെ നോക്കി... ശേഷം ഫോട്ടോയിലേക്കും ദുർഗ്ഗയുടെ മുകത്തേക്കും മാറി മാറി മിഴിച്ചു നോക്കി... പിന്നെ എന്തോ ഓർത്തത് പോലെ ചോദിച്ചു... "നിനക്ക് എവിടെന്നാണ് ദുർഗ്ഗാ ഈ ഫോട്ടോ കിട്ടിയത്...?" "അതല്ല ഇപ്പോഴത്തെ ഇവിടത്തെ പ്രശ്നം..!! നീ ഞാൻ ചോദിച്ചതിന് ആദ്യം സമാധാനം പറയ്..." അപ്പൊ തന്നെ ശാലിനി പതർച്ചയോടെ ദുർഗ്ഗയെ നോക്കി അടുത്ത നിമിഷമവളുടെ കൈ പിടിചു കൊണ്ട് മുറി വിട്ട് പുറത്തേക്ക് ഇറങ്ങി ദുർഗ്ഗാ അവളെ നോക്കിയതും ശാലിനി അവളുടെ കയ്യും പിടിച്ചു കൊണ്ട് പോയത് അവരുടെ മുറിയുടെ രണ്ടു മുറിക്ക് അപ്പുറമുള്ള മുറിയുടെ മുന്നിലാണ്,,,

ദുർഗ്ഗ ഒരുനിമിഷം ശാലിനിയെ വീണ്ടും നോക്കി,,, അവൾക് അറിയാം ഈ മുറി,,, ഒരുപാട് നാൾ തുറക്കണമെന്ന് കരുതിയതാണ്... പക്ഷെ കഴിഞ്ഞില്ല... വീട് മുഴുവൻ ചുറ്റിക്കണ്ട സമയം ഈ മുറിയിലേക്ക് കയറാൻ ശ്രമിച്ചതാണ്... ലോക് ആയത് കൊണ്ട് കഴിഞ്ഞില്ല... കസിൻസ് അരുടെയേലും മുറി ആയിരിക്കുമെന്ന് കരുതി ഇങ്ങോട്ട്‌കയറാനും നിന്നില്ല... ശാലിനി തൂണിന്റെ പുറകിൽ നിന്ന് ഒരു കീ എടുത്തുകൊണ്ട് ആ വാതിൽ തുറന്നതും അത്ഭുതമായിരുന്നു... അതിന്റെ കീ അവിടെ ആയിരുന്നോ...? ഒരുനിമിഷം സ്വയം ചോദിച്ചു,,, പിന്നെ ശാലിനിയുടെ കൂടെ അവളെ ഫോളോ ചെയ്ത് കൊണ്ട് ആ മുറിയിലേക്കു കയറി,,, ഇരുട്ട് പരന്ന മുറിയാണേൽ കൂടി ആ മുറി വൃത്തിയുള്ളതായിരുന്നു,,, ശാലിനി പെട്ടന്ന് ലേയ്റ്റ് ഇട്ടതും ദുർഗ്ഗ പെട്ടന്ന് റൂമിലെ ചുവരിലേക് കണ്ണോടിച്ചതും രണ്ട് സ്റ്റെപ്പ് ബാക്കിലേക്ക് പോയി,,, പിന്നെ വീണ്ടും ശാലിനിയെ നോക്കി... അത്ഭുതമായിരുന്നു ദുർഗ്ഗയുടെ കണ്ണുകളിൽ,,, ദുർഗ്ഗ ആ മുറി നോക്കി ഞെട്ടിയിരുന്ന സമയം ശാലിനി കബോർഡിൽ എന്തോ അന്വേഷിച്ചു കൊണ്ടിരുന്നു... ദുർഗ്ഗാ പരിസരം മറന്നുപോയിരുന്നു...

പിന്നെ എന്തോ ഓർത്തത് പോലെ ശാലിനിയെ നോക്കിയതും അന്വേഷിച്ചത് കിട്ടിയത് പോലെ ശാലിനി ഇരു പേപ്പർ ദുർഗ്ഗക്ക് നേരെ നീട്ടി... നിറഞ്ഞ മിഴികളുമായി അമ്പരപ്പോടെയാണ് ദുർഗ്ഗാ ആ പേപ്പറിലേക് നോക്കിയത്... അവൾ പതിയെ വായിച്ചു,,, Death certificate Name: Vaishak Hitra പെട്ടന്ന് ഞെട്ടിക്കൊണ്ട് അവൾ ശാലിനിയുടെ മുകത്തേക് നോക്കി,,, പിന്നെ വീണ്ടും അവൾ ആ പേപ്പറിലേക് നോക്കി അതിൽ ആ ഫോട്ടോയിലുള്ളവന് അവന്റെ ചായ ആയിരുന്നു വിശാലിന്റെ... ദുർഗ്ഗാ പോലുമറിയാതെ അവളുടെ ചുണ്ടുകൾ മന്ധ്രിച്ചിരുന്നു... 'കാമഭ്രാന്തൻ..' വൈശാഖ് ഹിത്ര ദുർഗ്ഗ മനസ്സിൽ ആ പേര് വീണ്ടും വീണ്ടും ഉരുവിട്ടുകൊണ്ടിരുന്നു,,,, ആരണവൻ...? അവൾ അവളോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു... അപ്പൊ തന്നെ ശാലിനി അവളെ നോക്കി ഒന്ന് ചിരിച്ചു,,, വേദനയുണ്ടായിരുന്നുവോ അവളുടെ ചിരിയിൽ...? പൊള്ളിയിരുന്നുവോ അവൾക്... "വൈശാഖ്... അവനാണ് ആ ഫോട്ടോയിലുള്ളത് മായയുടെ യതാർത്ഥ ഭർത്താവ്...!! എനിക്കറിയാം ഇതിനോടകം തന്നെ നിന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ നുരഞ്ഞു പൊന്തി വന്നിട്ടുണ്ടാവും...!!

നീ മായയുടെ ഡയറി വായിച്ചവളല്ലേ നിനക്ക് അറിയില്ലേ വിച്ചുവും മായയും എങ്ങനെയാണെന്ന്.. അതുപോലെയായിരുന്നു ഞാനും വൈശേട്ടനും.. ഞങ്ങൾ പരസ്പരം ഷെയർ ചെയ്യാത്തതായി ഒന്നും തന്നെയില്ല... ആകാശേട്ടനെ എനിക്ക് ആദ്യമായി ഇഷ്‌ഠമായപ്പോ ഞാനദാദ്യം പറഞ്ഞത് പോലും എന്റെ വൈശേട്ടനോട് ആണ്... നിനക്ക് സംശയം ഉണ്ടാവും എന്നിട്ട് ഈ വീട്ടിലെ ആരും നിന്നോട് ഇതിനെ കുറിച്ച് പറഞ്ഞില്ലല്ലോ എന്ന്,,, പറയില്ല,,, വൈശേട്ടൻ മരിച്ചത് പോലും വിശ്വസിക്കാൻ കഴിയാത്ത ഈ കുടുംബത്തിന് മുന്നിൽ ഉത്തരങ്ങൾ ഇല്ല... കടുത്ത ദ്രോഹങ്ങളാണ് ഇവിടുള്ളവർ അവനോട് ചെയ്തത്...വൈശേട്ടൻ ഒരുപ്രവിശ്യം ഈ വീട് വിട്ടിറങ്ങിപോയതായിരുന്നു പിന്നീടാണ് മായ പറഞ്ഞപ്പോ അവനിവരോട് ക്ഷമിച്ചു കൊണ്ട് ഇവിടെ തിരിച്ചു വന്നത്,,, മായ വൈശാഖിനെ കല്യാണം കഴിച്ചിരുന്നു,,, എനിക്ക് നിന്നോട് എല്ലാം പറയണം ദുർഗ്ഗാ...

നീ എല്ലാം അറിയണം... പക്ഷേ അതിന് പറ്റിയൊരു അന്തരീക്ഷം ഇതല്ല... എന്തോ ഒന്ന് എന്നെ എല്ലാം പറയുന്നതിൽ നിന്ന് വിലക്കുന്നു,,, പക്ഷേ ഇനിയും പറഞ്ഞില്ലേൽ ഒന്നും ശരിയാവില്ല... ഈവിനിങ് നീ റെഡി ആയിക്കോ നമ്മൾക് ബീച്ചിലേക് പോകാം... അവിടുള്ള നല്ല അന്തരീക്ഷത്തിൽ നീ എല്ല സത്യങ്ങളും അറിയും... ആരാണ് മായ... ആരാണ് സിദ്ധാർത്ഥ് ആരാണ് ശാലിനി ആരാണ് ആകാശ് ആരാണ് വൈശാഖ്..? എല്ലാതിനുമപ്പുറം ആരാണ് *വിശാൽ...? എനിക്കൊരു കൊളുണ്ട് ദുർഗ്ഗാ വൈകീട്ട് കാണാം..." എന്ന് പറഞ്ഞു ദുർഗ്ഗാ എന്തേലും പറയും മുൻപ് അവൾ പോയിക്കളഞ്ഞു... പോകും വഴി അവൾ കണ്ണുകൾ അമർത്തി തുടച്ചിരുന്നു,,, പ്രിയമായിരിക്കണം വൈശാഖിനെ...❤ അവൾ പോയതും ദുർഗ്ഗ ആ മുറിയിൽ വീണ്ടും കണ്ണോടിച്ചു,,, നടുവിലായി വൈശാഖിന്റെയും മായയുടെയും mrg ഫോട്ടോയാണ്... പിന്നീട് അവരുടെ ഓരോ മോമന്റ്സും കാച് ചെയ്തത് പോലെ വേറെയും ഒരുപാട് ഫോട്ടോസ്,,, എല്ലാത്തിൽ നിന്നും മനസിലാക്കാം എത്രമാത്രം പ്രിയപ്പെട്ടതാണ് വൈശാഖിന് മായയും മായക്ക് വൈശാഖും... ___________💜

(Part of main past) "മായാ..." "Nooooo ഞാനിത് വിശ്വസിക്കില്ല... എനിക്കിത് വിശ്വസിക്കാൻ കഴിയില്ല... ഇതൊന്നും സത്യമല്ല..." അലറുവായിരുന്നു മായ... അവളുടെ ആ അവസ്ഥ കണ്ട് ഒന്നും തന്നെ മിണ്ടാൻ കഴിയാതെ വൈശാഖും വിശാലും നിന്നു,,, "മായ... want to accept... ഇതൊക്കെയാണ് സത്യങ്ങൾ...!! ഞങ്ങൾ മാറ്റിപ്പറഞ്ഞാൽ സത്യങ്ങൾ ഇല്ലാതെ അവില്ലല്ലോ... നീ മനസിലാക്... മനസിലാക്കാൻ ശ്രമിക്ക്..." "ഇല്ല വിച്ചൂ... ഞാനിത് വിശ്വസിക്കില്ല... എനിക്കതിന് കഴിയില്ല... ഞാൻ... ഞാൻ... എനിക്ക്... എനിക്കെന്റെ ഡോക്റ്ററ കാണണം... ഇപ്പൊ...!!" "കഴിയില്ല എന്നല്ലേ മായ നിന്നോട് പറഞ്ഞാൽ എന്താ നീ മനസിലക്കാത്തത്..." വിശാൽ അവന്റെ മുഷ്ടി ചുരുട്ടുപിടിച്ചു,,, "നിങ്ങൾ പറഞ്ഞാൽ ഒന്നും മായ വിശ്വസിക്കില്ല... എന്നെ വിട്ട്... എ... ൻ...എന്റെ... ഡോക്റ്റർ എങ്ങോട്ടും പോകില്ല... അ... ങ്ങനെ...പോകാനല്ല ഹൃദയം കൊടുത്തു മായ സ്നേഹിച്ചത്... അങ്ങനെ ഒന്നും നടന്നിട്ടില്ല... നടക്കില്ലെന്ന്... പറയ് വിച്ചു,,," അവൾ അലറിക്കൊണ്ട് കരഞ്ഞു വിശാലിന്റെ മുമ്പിൽ പോയി നിന്നതും ഒന്നും തന്നെ പറയാൻ കഴിയാതെ വിശാൽ നിന്നു,,,

അപ്പൊഴാണ് വിശാലിന്റെ പുറകിൽ നിൽക്കുന്ന വൈശാകിൽ അവളുടെ കണ്ണുകൾ എത്തി നിന്നത്... ഒടുവായിരുന്നു അവന്റെയടുത്തേക്,,, മുഖം കുനിഞ്ഞു പോയിരുന്നു വൈശാഖിന്റെ,,, കാരണം അവന്റെ പ്രിയപ്പെട്ടവളാണ് മുന്നിൽ നിന്ന് കരയുന്നത്...!! "ഡോക്റ്റർ,,, ഡോക്റെങ്കിലും എന്റെ സങ്കടം മനസിലാക്കാൻ ശ്രമിക്കണം പ്ലീസ്,,, എന്റെ...എന്റെ ഡോക്റ്റർ എങ്ങോട്ടും പോയിട്ടില്ലെന്നെന്നോട് പറയ്,,, സിദ്ധുവേട്ടന് ഒന്നും പറ്റിയിട്ടില്ല എന്ന് പറയ്,,, താങ്ങാൻ പറ്റുന്നില്ല എനിക്ക്,,, " "മ...മായ... സിദ്ധാർത്ഥ് പോയി മായ... തിരിച്ചു വരാത്ത ലോകത്തേക് അവൻ പോയി,,, ഇനി മായയുടെ ജീവിതത്തിൽ അവനുണ്ടാകില്ല..." പ്രതീക്ഷയോടെ അവന്റെ മുകത്തേക് നോക്കിയവൾക് കിട്ടിയ വാക്കുകൾ തകർച്ചയോടെ അവൾ കേട്ടിരുന്നു,,, തകർച്ചയോടെ അവളവിടെ ഇരുന്നു,,, "മായ..." കൊഞ്ചലോടെയുള്ള വിളി അവളെ സങ്കടപ്പെടുത്തി... സിദ്ധാർത്ഥ് എന്ന പേര് ഓർക്കും തോറും വിങ്ങിപ്പൊട്ടി... വയറ്റിലുള്ള കുഞ്ഞിന്റെ അവകാശി പോയി എന്നത് അവളെ സമ്പന്തിച്ച അടുത്തോളം താങ്ങാൻ കഴിയുന്നതിനുമപ്പുറം ആയിരുന്നു,,,

ആരെയും മായക്കാൻ കഴിവുണ്ടായിരുന്ന പുഞ്ചിരി ഇനി തന്നെ തേടി വരില്ലെന്ന സത്യം അവൾക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല... നിനക്ക് ആരില്ലേലും ഞാനില്ലെടി എന്ന വാക്കുകളോട് പുച്ഛം തോന്നി,,, ഇത്രയേ തന്റെ സ്നേഹത്തിൻ ദൈവത്തിന് മുമ്പിൽ വിലയുള്ളുവായിരുന്നോ...? ഒന്നും തന്നെ വേണ്ടിയിരുന്നില്ല... അവളോട് അവൾ തന്നെ മന്ധ്രിച്ചു,,, ഡോക്റ്ററെ കാണാണ്ടയിരുന്നു... ഡോക്റ്ററോട് മിണ്ടണ്ടായിരുന്നു,,, എല്ലാതിനുമപ്പുറം ആ ചിരിയെ സ്നേഹിക്കണ്ടായിരുന്നു,,, അതല്ലേ ഇന്നിത്ര കണ്ണീരായി അത് മാറിയത്... ഇങ്ങനെ കുത്തിനോവിക്കുന്നത്,,, അവൾ ഉള്ളിൽ എരിഞ്ഞു തീയായി മാറി... പക്ഷെ തോറ്റ് കൊടുക്കുവാൻ തയ്യാർ ആയിരുന്നില്ല... നിറഞ്ഞു തൂവിയ കണ്ണുകളെ വാശിയോടെ തുടച്ചു,,, അപ്പോഴും അവളുടെ ഉള്ളം വിശ്വസിക്കാൻ തയ്യാർ ആയിരുന്നില്ല അവന്റെ മരണത്തെ,,,, അത്രമേൽ അവളെ തകർത്തിരുന്ന അവനോടുള്ള പ്രണയം,,,

"എന്തിനാ എന്റെ ജീവിതത്തിലേക്കു കടന്ന് വന്നത്..?" വയറിൽ കൈ വെച്ചുകൊണ്ട് അവൾ മെല്ലെ മെല്ലെ തെങ്ങിക്കരഞ്ഞതും ഓർമ്മകളിൽ അവളുടെ കഴുത്തിൽ തൂങ്ങിക്കിടന്ന താലിയും സിന്ദൂരവും പുഞ്ചിരിയും ഒപ്പം ഇപ്പൊ മാഞ്ഞു കിടക്കുന്ന തിരുനെറ്റിയും മാറും പൊന്തി വന്ന വയറും അവനിലെ ഭർത്താവിനെ കുത്തി നോവിച്ചു,,, വൈശാഖ് എന്നവനിലെ ഭർത്താവിനെയും പ്രണയത്തെയും ___________💙 "ആദ്യം ജനിച്ചത് വൈശാഖ് ആയിരുന്നു പിന്നെ മിനിറ്റുകൾ കഴിഞ്ഞാണ് വിശാൽ ആന്റിയുടെ ഉള്ളിൽ നിന്ന് പുറം ലോകം കണ്ടത്,,, പിന്നെ വൈശാഖ് കുറിച്ച് പറയുകയാണേൽ എത്രയോ ഇഷ്ട്ടമാണ് അവന് അവന്റെ അമ്മയെ,,, 'അമ്മ കഴിഞ്ഞാലേ അവന് മായ ആയാലും വിശാൽ ആയാലും ഉണ്ടായിരുന്നുള്ളൂ,,, ഞാനറിഞ്ഞത് പ്രകാരം ആന്റിക്കും അങ്ങനെ തന്നെ,,, മകനോട് നല്ല പ്രിയമാണ്,,, വൈശാഖിനെ ഒരു നാൾ വീട്ടിൽ നിന്ന് അവന്റെ മുത്തശ്ശൻ പുറത്താക്കിയപ്പോൾ പോലും അവന്റെ കൂടെ അവരും ആ വീട് വിട്ട് ഇറങ്ങിപ്പിയൊരുന്നു,,, അവനെ ചേർത്ത് പിടിച്ചിരുന്നു,,, അങ്ങനെയാണ് അമ്മയും മകനും,,,

ഒരുപക്ഷേ കണ്ട് നിന്നവർക്ക് തോന്നാം വിശാലിനെക്കാൾ അവർക്ക് പ്രിയം വൈശാഖിനോട് ആണെന്ന്,, പിന്നെ മായ... അവൾ,,, അവളൊരു ഓർഫനാണ്... നിനക്കറിയോ ദുർഗ്ഗാ ആകാശ് പട്ടിയെ പോലെ എന്റെ പിറകെ വന്നിട്ടുണ്ട്... അകറ്റി മാറ്റിയത് ഞാനാണ്... അവസാനം വിച്ചൂന്റെ ഇടപെടൽ കാരണമാണ് ഞാനവനെ സ്നേഹിച്ചത്...!! എനിക്ക് പേടിയായിരുന്നു അവനെ സ്നേഹിക്കാൻ.. അല്ലാതെ സ്നേഹിക്കാൻ കഴിയാഞ്ഞിട്ടല്ല... നിനക്കറിയോ എന്റെ രണ്ട് കുറവുകളാണ് അവനെ സ്നേഹിക്കാൻ എനിക്കെതിരെ നിന്നത്.. *ഞാൻ... ഞാനൊരു മചിയാണ്.. പോരാത്തതിന് ഒരു ഓർഫൻ...* മായയെ പോലെ... ഞങ്ങൾ ആ ഓര്ഫനേജിൽ ഒരുമിച്ചായിരുന്നു,,, ഒരമ്മ പെറ്റ മക്കളെ പോലെയായിരുന്നു കുഞ്ഞു നാൾ മുതൽ,,, അപ്പഴാണ് വിച്ചുവും വൈശാഖും ആകാശും ഒക്കെ ഞങ്ങളുടെ ജീവിതത്തിലേക്കു കടന്ന് വന്നത്" "ഒരു നിമിഷം...!!" ദുർഗ്ഗാ പറയാൻ സമ്മദിക്കതെ അവളെ നോക്കി,,, "ഞാനൊരു ചോദ്യം ചോദിച്ചോട്ടെ... മായ... അവൾ... അവൾ ജീവനോടെ ഉണ്ടോ....?!!" പ്രതീക്ഷയോടെ ദുർഗ്ഗ ശാലിനിയെ നോക്കി,,,

പുഞ്ചിരിയായിരുന്നു ആ ചുണ്ട്കളിൽ,, "മായ... അവൾ...അവൾ ഞങ്ങളെ വിട്ട് പോയിട്ട് ഒന്നര വർഷം കഴിഞ്ഞു,,,," ഇടിമുഴക്കം പോലെ അവളുടെ കാതിലത് പ്രതിധ്വനിച്ചു കേട്ടതും അങ്ങകലെ ജനവാസമില്ലാത്ത ആ വീട്ടിൽ മാലയിട്ട് വെച്ചളുടെ ഫോട്ടോ ഒന്ന് തിളങ്ങി,,, അതവളായിരുന്നു,,,, മായ..... __________💜 എന്നത്തേയും പോലെ രാത്രി വിശാൽ മുറിവിട്ടിറങ്ങി അടുത്തുള്ള മുറിയിലേക്ക് കയറി വൈശാഖിന്റെ,,, ഇത് പതിവുള്ളതാണ്,,,, എത്ര തന്നെ അങ്ങോട്ട് കയറിയാലും കൂടപ്പിറപ്പായ സഹോദരൻ മരിച്ചു എന്നത് അവനെ സംബന്ധിച്ച അടുത്തോളം വിശ്വസിക്കാൻ കഴിവുള്ളത് ആയിരുന്നില്ല പക്ഷെ പറഞ്ഞില്ല എന്നെ ഉള്ളു,, പഴയെ സഹോദഹരന്റെ ഫോട്ടോയിൽ കൂടി അവനവന്റെ കൈകൾ ചലിപ്പിച്ചു,,, മിനിറ്റുകളുടെ വ്യത്യാസത്തിൽ വൈശാഖ് ആണ് മൂത്തത്,,, പക്ഷെ അതിന്റെ ബഹുമാനം ഒന്നും വിശാൽ കൊടുത്തിരുന്നില്ല,,, വൈശാഖിന് അതിലൊട്ടു പരാതിയും ഉണ്ടായിരുന്നില്ല,,, വിരൽ മടക്കി ചുണ്ടോട് ചേർത്തു കൊണ്ട് അവനാ ഫോട്ടോയിലേക് നോക്കിക്കൊണ്ടിരുന്നു,,,

കാണാനും വോയ്‌സും ഒക്കെ രണ്ടുപേരും ഒരുപോലെയാണ്... പിന്നെയൊരു വ്യത്യാസമുള്ളത് കാണുന്നവരോടും പോകുന്നവരോടും ഒക്കെ ബന്ധം പുതുക്കുന്ന സ്വപാവം അത് വിശാലിന് ആണ്,,,, അവൻ കുറച്ചു നേരം അതിലേക് തന്നെ നോക്കി നിന്ന ശേഷം പതിയെ എണീറ്റ് പുറത്തേക്കു നടന്നു,,,, നിറഞ്ഞിരുന്നുവോ അവന്റെ കണ്ണുകൾ,,,, വിതുമ്പിയിരുന്നോ അവന്റെ ചുണ്ടുകൾ... തകർന്നിരുന്നുവോ അവന്റെ ഹൃദയം,,, കോപം കൊണ്ട് അവന്റെ മുഖം ചുവന്നിരുന്നോ...? അതിന്റെ കാരണമായി ദുർഗ്ഗ മാറിയിരുന്നോ,,,? സത്യങ്ങൾ അവനറിയാം... അവൾ തെറ്റ് ചെയ്‌തിട്ടില്ലെന്ന് ഇതോനോടകം അവന് മനസിലാക്കാൻ സാധിക്കും,,, പക്ഷെ,,,, അവൻ ശ്രമിക്കുന്നില്ല...അതിനായി ആഗ്രഹിക്കുന്നില്ല ആ നിമിഷം അവന്റെ ഉള്ളിൽ ദേഷ്യമായിരുന്നു... ഹൃദയം കൊടുത്തു പ്രണയിച്ചവളോട് ഉള്ള ദേഷ്യം,,, അവൻ ഭ്രാന്തനായിരുന്നു,,, 💛കാമഭ്രാന്തൻ💛.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story