കാമഭ്രാന്തൻ: ഭാഗം 14

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"എമിക്കറിയേണ്ടത് ഞാൻ അറിഞ്ഞതിന്റെ ബാക്കിയാണ്... വിശാലിനെ കുറിച്ച് അറിയാൻ വേണ്ടി കേരളത്തിലേക്ക് വന്നവൾക് പിന്നെയെന്ത് സംഭവിച്ചു,,,?" ദുർഗ്ഗ ആകാംശയോടെ ആരാഞ്ഞു,,, പുഞ്ചിരിയോടെയാണ് ശാലിനി ആ ചോദ്യത്തെ നേരിട്ടത്... അവളുടെ ഉള്ളിൽ കൂടി കഴിഞ് പോയ കാര്യങ്ങൾ ഒക്കെ മിന്നി മറഞ്ഞു,,, "സന്തോഷത്തോടെയായിരുന്നു അവള് കേരളത്തിലേക്കു വന്നത്,,, ഇവിടേക്ക് വന്നതും വിച്ചു ആദ്യം അവളെ കൂട്ടിക്കൊണ്ട് പോയത് ഹിത്രയിലേക് ആയിരുന്നു... ആ പടുകൂറ്റൻ വീട്ടിലേക്കു" നിമിഷ നേരങ്ങൾ കൊണ്ട് ശാലിനിയുടെ കണ്ണുകൾ നിറഞ്ഞു,,, __________💛 (Past) വിശാൽ മായയോട് വീട്ടിൽ എത്തിയതും ഇറങ്ങാൻ പറഞ്ഞു,,, പക്ഷെ ഇറങ്ങാൻ പോയിട്ട് ഒന്നനങ്ങാൻ പോലും അവളെ കൊണ്ട് കഴിഞ്ഞില്ല... ആ വീടിന്റെ വലിപ്പവും സെക്യൂരിറ്റി സിസ്റ്റവും കണ്ട് അവൾക് നല്ല ഭയം തോന്നി,,, അത് കണ്ടതും വശാലിന് ചിരി വന്നു,,, അവൻ ചെറുതായി ചിരിച്ചു,,, "എന്തൊക്കെയോ ആയിരുന്നല്ലോ വീമ്പ്... എന്നിട്ടെന്ത് പറ്റി...?

വീട്ട് മുറ്റത് എത്തിയപ്പോ എന്നെ കുറിച്ച് അറിയാനുള്ള നിന്റെ ത്വര പോയോ...?" കളിയാലെ അവളെ നോക്കിക്കൊണ്ട് അവൻ ചോദിച്ചതും കയ്യിലെ വാട്ടർ ബോട്ടിൽ വെച്ച് അവനൊരു ഏർ കൊടുത്തുകൊണ്ട് വന്ന ഭയത്തെ വകവെക്കാതെ അവൾ പുറത്തേക്കു ഇറങ്ങിയതും അവൻ അവളെ ആശ്ചര്യത്തോടെ നോക്കി.. ഒറ്റനിമിഷം കൊണ്ട് ഇവളുടെ ഭയമൊക്കെ പോയോ..? അവനൊരു നിമിഷം ചിന്തിച്ചു,,, പിന്നെ അവളെ നോക്കി സൗമ്യമായി ഒന്ന് പുഞ്ചിരിച്ചു,,, പക്ഷെ മായക്ക് ആ ആഡംബര ബഹുലമായ ജീവിതം നയിക്കുന്നവരുടെ അടുത്തേക് പോകുവാൻ ഭയമായിരുന്നു,,, ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി,,, തിരിച്ചു പോയാലോ എന്നൊരു നിമിഷം ചിന്ധിച്ചു,,, ഇങ്ങോട്ടേക്ക് വരാൻ തോന്നിയ നിമിഷത്തെ നല്ല പോലെയൊന്ന് സ്മരിച്ച ശേഷം അവൾ വിശാലിന്റെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് ചുറ്റുമൊന്ന് നോക്കി ആഞ്ഞു ശ്വാസം വലിച്ചുകൊണ്ട് വീണ്ടും ചുറ്റിലേക് കണ്ണുകൾ നട്ടു,,, വിശാലവളുടെ കളികളൊക്കെ കണ്ടുകൊണ്ട് ഒന്ന് ചിരിച്ചു,,,

അവന്റെ ചിരി ഇങ്ങെത്തിവന്നിരുന്നു... കുറെ നേരം ക്ഷമിച്ചുനിന്നേൽ പോലും വീട് നോക്കി അവളൊന്നു വിറച്ചതും പരിസരം മറന്നുകൊണ്ട് അവനോട് ചിരിച്ചു പോയി,,, അവൻ ചിരിക്കാൻ തുടങ്ങിയതും മായയുടെ മുഖം കൂർത്തു,,, അവളവനെ നോക്കി പേടിപ്പിച്ചു,,, അവന്റെ കയ്യിലായി നുള്ളിയതും അവൻ വീണ്ടും ചിരിച്ചു കൊണ്ട് ചിരിയോടെ തന്നെ അവളുടെ കവിളിലായി ഒന്ന് നുള്ളിക്കൊണ്ടവളുടെ കയ്യും പിടിച്ചു കൊണ്ട് വീടിന്റെ അകത്തേക്കു നടന്നു,,, നടക്കുന്നതിന് അനുസരിച്ച് മായയുടെ ഹൃദയം വല്ലാതെ മിടിച്ചു,,, അതിപ്പോ പൊട്ടുമെന്ന് തോന്നിപ്പോകും... അവളുടെ പ്രിയപ്പെട്ട എന്തോ ഒന്ന് ഈ വീട്ടിലുണ്ടെന്ന് അവളുടെ മനസ്സ് വല്ലാതെ പറഞ്ഞതും... ഒരുനിമിഷമവൾ വിയർത്തോലിച്ചു കൊണ്ട് നിന്നു,,, അഗാധമായ എന്തോ ഒന്ന് അവളെ വന്ന് മൂടി,,, വിശാലിന്റെ കൈകളിലെ പിടി മുറുകി,,, അവൻ ഇരുനിമിഷം നടത്തം നിർത്തിക്കൊണ്ട് അവളെ തിരിഞ്ഞു നോക്കിയതും വയ്യെന്ന മട്ടിൽ അവൾ തലയാട്ടി...

അത് കണ്ടതും അവൻ മുഖം ചുളിച്ചു കൊണ്ട് അവളെ നോക്കി അവളുടെ നെഞ്ചിൽ കൈ വെച്ചുകൊണ്ട് പെട്ടന്ന് ചിരിച്ചു,,, "Don't worry... I am with you...." അവളുടെ വിറക്കുന്ന മുകത്തേക് നോക്കി അത്രയും പറഞ്ഞുകൊണ്ട് അവനവളെ കൂളാക്കാൻ ശ്രമിച്ചു,,, പക്‌ഷേ ഓരോ സെക്കൻഡും അവൾക് നല്ല ഭയമായിരുന്നു... എന്തിന്...? അറിയില്ല... വിശാൽ അവളെ ഒരു നിമിഷം നോക്കി നിന്നു,,,,പിന്നെ വീണ്ടും ഉറപ്പോടെ ഉള്ളിൽ കുമിഞ്ഞു കൂടിയ ചിന്തകളെ വകഞ്ഞു മാറ്റിക്കൊണ്ട് അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് അകത്തേക്കു കയറി,,, അവിടെ വിശാലിനെ കണ്ടപ്പോ പുഞ്ചിരിയോടെ അവന്റെ അടുത്തേക് വന്ന ഹിത്ര ഫാമിലി മുഴുവൻ അവളെ കണ്ടതും ഒരു നിമിഷൻ മുഖം ചുളിച്ചു,,, അവളെ നോക്കി,,, "ആരാ വിച്ചു ഇത്...?!!" സംശയതോടെയാണ് ശർമിള അവനെ നോക്കിയത്,,, "അമ്മാ... ഇ... ഇതാണ്...മായ.." പറയുമ്പോൾ അവന്റെ ചുണ്ടുകൾ വിറച്ചിരുന്നോ...? എന്തിന്...? അറിയില്ലാ...!! അവൻ പറഞ്ഞു കഴിഞ്ഞതും മായ ഒരു നിശ്ശബ്ദതതയോടെ മുഖം താഴ്ത്തി പിന്നെ മുഖമുയർത്തി അവരെ നോക്കി,,

,എല്ലാവരുടെയും മുഖത്ത് പുഞ്ചിരിയുണ്ട്,,, അവളെ കണ്ടതിൽ അവരുടെ മുഖങ്ങൾ പുഞ്ചിരിച്ചു,,,, "വാ മോളെ...എന്താ അവിടെ തന്നെ നിന്ന് കളയുന്നത്...? അകത്തേക്കു കയറി വാ...!!" ശർമിളയായിരുന്നു പറഞ്ഞത്... അവളുടെ പേടി പുറത്തു കാണിക്കാതെ മായയൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു,,, "വാ...മായേച്ചി,,," പ്രിയയും ദീപയും അവളെ അകത്തേക്കു ആനയിച്ചു,,, പക്ഷെ അവൾക് അവരെയൊന്നും മനസിലാക്കാത്തത് കൊണ്ട് അവൾ മുഖം ചുളിച് കൊണ്ട് പേടിയോടെ അവരെ നോക്കി,, അടുത്ത നിമിഷം തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു,,, അവൾ ഭയത്തോടെ വിശാലിന്റെ അടുത്തേക് പോയി അവന്റെ കയ്യിൽ മുറുക്കിപ്പിടിച്ചു,,, അപ്പൊ ഒരു ഇളം ചിരിയോടെ അവൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ദീയയിടെയും പ്രിയയുടെയും അടുത്തേക് നടന്നുകൊണ്ട് അവരുടെ അടുത്തെത്തിയതും മായയെ ചേർത്തു പിടിച്ചു,,,

"നീയെന്തിനാ മായ ഇങ്ങനെ പേടിക്കുന്നത്... ഇവർ നിന്നെ പിടിച്ചു വിഴുങ്ങതൊന്നുമില്ല... ഇത് എന്റെ കസിൻസ് ആണ്... അത് ദീപ...അത് പ്രിയ... ബാക്കിയുള്ളവരൊക്കെ യുഎസിൽ സെറ്റിൽഡ് ആണ്..." വിശാൽ പരിചയപ്പെടുത്തി,,, മായ അവരെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ച സമയം വിശാലിനെ നോക്കി പേടിപ്പിക്കാൻ മറന്നില്ല,,, പിന്നെ അവളുടെ നോട്ടം കണ്ടതും അവനും ഒന്ന് ചിരിച്ചെന്ന് വരുത്തി,,, "ദീപ നീ ഇവളെ മുകളിലത്തെ ലയയുടെ മുറിയിലേക്ക് കൊണ്ടു പോയിക്കോ,, അല്ലെങ്കിൽ ടെൻഷൻ അടിച്ചു എന്നെ ഇവള് കൊല്ലാൻ നോക്കും,,," കളിച്ചിരിയോടെ വിശാൽ പറഞ്ഞതും നാറി നാണം കെട്ടത്തിന്റെ നിർവൃതിയിൽ എല്ലാവരെയും നോക്കി ചമ്മിയ ഒരു ചിരി ചിരിക്കാൻ ശ്രമിച്ചു,,, പിന്നെ ഒരു ചിരിയോടെ തന്നെ ദീപയവളുടെ കയ്യും പിടിച് മുകളിലേക്കു പോയതും വിശാൽ എങ്ങോട്ടൊക്കെയോ നോക്കി എന്തൊക്കെയോ ഓർത്ത് ഒന്ന് ചിരിച്ചു,,, എല്ലാം തന്നെ തലകീഴായി മറിഞ്ഞിട്ടും തോറ്റിട്ടും തോൽവി സമ്മതിക്കാൻ തയ്യാർ ആകാത്തവന്റെ ചിരി,,,, പുച്ഛത്തോടെയുള്ള ചിരി.. __________💚

"വീടൊക്കെ എങ്ങനെയുണ്ട്...!!?" അവൾക് കിട്ടിയ മുറിയിലെ ലയയുടെ(കസിൻ) ഫോട്ടോയിലേക് ഒക്കെ നോക്കി നിക്കുന്ന സമയത്താണ് അവൾ പിറകിൽ നിന്ന് അങ്ങനെയൊരു ശബ്‌ദം കേട്ടത്... അപ്പൊ തന്നെ ഞെട്ടിക്കൊണ്ട് മായ തിരിഞ്ഞു നോക്കി... മുന്നിൽ വിശാൽ നിൽക്കുന്നത് കണ്ടതും അവൾ നെഞ്ചിൽ കൈവെച്ചുകൊണ്ട് മെല്ലെയൊന്ന് ആഞ്ഞു ശ്വാസം വലിച്ചു,, "പേടിച്ചുപോയി,,," അവന്റെ കയ്യിലായി അടിച്ചു കൊണ്ട് അവൾ പറഞ്ഞു കൊണ്ട് അവനെ നോക്കി ചിരിച്ചതും,,, "മായ...വാ... വാ... ബാക്കി കസിൻസ് ഓണ്ലൈൻ ചാറ്റിലുണ്ട്" " എന്നും പറഞ്ഞോണ്ട്‌ മായയുടെ കയ്യും പിടിച്ചുകൊണ്ട് റൂമിന്റെ വെളിയിലേക് പ്രിയ പോകാൻ നിന്നതും മായ അവളോട് അഞ്ചു മിനിറ്റ് എന്ന് പറഞ്ഞോണ്ട്‌ വിശാലിനെ തിരിഞ്ഞു നോക്കി,,, പുഞ്ചിരിയുണ്ടായിരുന്നോ അവന്റെ ചൊടികളിൽ,,, അവളെ നോക്കി പുഞ്ചിരിക്കുവാണ് അവൻ,,, ഞൊടിയിടയിൽ അവന്റെ അടുത്തേക് നടന്നുകൊണ്ട് അവന്റെ തൊട്ട് മുന്നിൽ പോയി നിന്നുകൊണ്ട് വിശാലിനെ നോക്കി പുഞ്ചിരിച്ചു,,,

ആദ്യമായി എന്തോ കണ്ടത് പോലെ അവനവളെ നോക്കി,,, ഞൊടിയിടയിൽ അവൾ ഒന്നടക്കം വിശാലിനെ ഇറുക്കെ പുണർന്നു,, എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കും മുൻപേ അവന്റെ ശർട്ടിലായി കണ്ണുനീർ തുള്ളികൾ തെറിച്ചു വീണു,,, വിശാൽ അവളെയും തിരിച്ചു പുണർന്നു,,, "Thank you vichu... Thanks a lot and really love you,,,never leave me❤" അവനെന്തെലും പറയും മുൻപ് അവൾ വിട്ട് പോയിരുന്നു,,, ___________💙 മുറിയിൽ വെറുതെ ഇരിക്കുവായിരുന്നു മായ,,, അവൾക്ക് അപ്പോഴാണ് ശരിക്കും എന്തിനാണ് ഇങ്ങോട്ട് വന്നത് എന്ന് ഓർമ്മ വന്നത്,,, ഇവിടയുള്ളപ്പോൾ എല്ലാം മറന്ന് പോകുന്നു,,, ഇത്രയും നല്ല കുടുംബത്തെ കിട്ടിയ വിശാൽ അവനേത്ര ഭാഗ്യവാൻ ആണ് അവൾ സ്വയം ഓർത്തു,,, അവൾക് വിശാലിനോട് ബഹമാനമാണോ...? സ്നേഹമാണോ...? ആരാധനയാണോ...? അറിയില്ല...അവൾക്...ഒന്നും,,, പിന്നെ ഇനിയുമിങ്ങനെ ഇരുന്നിട്ട് കാര്യമില്ല എന്ന് തോന്നിയതും പതിയെ എണീറ്റ് വിശാലിന്റെ റൂം ലക്ഷ്യം വെച്ച് നടക്കാൻ നിന്നപ്പോഴാണ് ഒരു മുറി കണ്ണിലുടക്കിയത്...

അത്ഭുതം തോന്നി,,, ആ മുറിയുടെ എന്തോ ഒന്ന് അവളെ വല്ലാതെ ആകർഷിച്ചു,,, മുറിയുടെ അടുത്തേക് പോയി... തുറക്കാൻ നിന്നതും മുറി ലോക്ക് ആയിരുന്നു... ഒരുപാട് തവണ ഹൻഡിലിൽ പിടിച്ചു വലിച്ചു പിന്നെ നിരാശയോടെ ചുറ്റും നോക്കി തൂണിൻറെ മുകളിലേക് കണ്ണ് പോയതും ചെറിയൊരു ഹോൾ കണ്ടതുമവൾ അവിടെയുണ്ടോ എന്നറിയാൻ കയ്യിട്ടു നോക്കി,,, ഒന്നും തന്നെ കിട്ടിയില്ല... നിരാശയോടെ മുഖം ചുളിച്ചു,,, ആരുടെ മുറിയായിരിക്കും...കസിൻസിന്റെ ആണോ...? അവൾ സംശയിച്ചു,,, ''നീ എന്തെടുക്കുവ അവിടെ ഇങ് വാ" പുറകിൽ ശബ്‌ദം കേട്ടതും ഞെട്ടിക്കൊണ്ട് മായ തിരിഞ്ഞു നോക്കി,,, പുറകിൽ വിശാൽ നിൽക്കുന്നത് കണ്ടതും അവൾ അവന്റെ അടുത്തേക് ഓടി,,, "ആ മുറിയിൽ ആരാ വിച്ചു...??!!" അവൾ ആ മുറിയിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു.. "അത് നൈന(കസിൻ)യുടെ മുറിയ... അങ്ങോട്ട് പോകണ്ട ഇങ്ങോട്ട് വാ...!!" അവനവളുടെ കയ്യും പിടിച്ചു നടന്നു... പോകുന്ന വഴി മായ വീണ്ടുമാ മുറിയെ ഒന്ന് തിരിഞ്ഞു നോക്കി,,,

പ്രിയപ്പെട്ടവന്റെ ശ്വാസം അലയടിച്ച ആ മുറി അവളെ ആകർശിച്ചിരുന്നുവോ...? വീട് മുഴുവൻ നോക്കുന്ന തിരക്കിലാണ് മായ... അവളുടെ കണ്ണുകൾ പല ദിക്കുകളിലേക്കും അലയടിചു... ഗേറ്റ് കടന്നു വരുന്ന വഴിയിൽ സൈഡിലായി അഭിമാനത്തോടെ തലയുയർത്തി നിക്കുന്ന പൂക്കളിൽ കൂടി അവൾ കൈയ്യൊടിച്ചു,,, ആശ്‌ചര്യത്തോടെ അവളവിടെ ഉള്ള ഓരോന്നിലേക്കും നോട്ടം പതിപ്പിച്ചു,,, കൗതുകമായിരുന്നു,,, ഗാർഡനിൽ ചെറു ഹോളിലായുള്ള വെള്ള തമരപ്പൂക്കൾ കൗതുകത്തോടെ നോക്കി അത് പറിച്ചെടുത്തു മുഖത്തോട് ചേർത്തുകൊണ്ട് അവൾ മണത്തുനോക്കി... പിന്നെ അതിനെ മാറിലേക്ക് ഒതുക്കി,,, അത്രക്ക് പ്രിയമാണ് വെള്ള താമര പൂക്കളോട്,,, അവൾ കാഴ്ചകൾ ഓരോന്നും നോക്കി രസിച്ചിരുന്നു... "വിശാൽ ഹിത്ര * എംഡി ഓഫ് ഹിത്ര ഗ്രൂപ്ഓഫ്‌ കമ്പനീസ്,,,*"

വായിച്ചെടുത്തു കൊണ്ട് അതിലേക് തന്നെ നോക്കിനിന്നു,,, അവൾക് ഒരേ സമയം അത്ഭുദവും അഭിമാനവും തോന്നി,,, ഇത്രയും നല്ല സ്ഥാനത് ഇരിക്കുന്നവന് തന്നോട് എന്താണിത്ര സ്നേഹം...? അവൾ ആലോചിച്ചു,,, "ഇനി എന്റെ പേരിൽ വല്ല സ്വത്തുക്കളും ഉണ്ടോ അതാണോ ഇത്രസ്നേഹം...?!!" അവൾ അവളോട് തന്നെ ചോദിച്ചു,,, "ഓ പിന്നെ..എന്റെ നക്കാപ്പിച്ച കിട്ടാഞ്ഞിട്ടല്ലേ അവനിപ്പോ...!! എന്റെ മായ നീയന്ത ഇങ്ങനെ ആയിപ്പോയത്,,നീയീ ചിന്ധിച്ചത് എങ്ങാനും അവനറിഞ്ഞാൽ വേരോടെ എടുത്തു വെളീൽ കളയും,,," അത്രയും ചിന്ധിച്ചുകൊണ്ട് മായ സ്വയം അവളുടെ നെറ്റിക്ക് തന്നെ അടിച്ചു,,, കൊണ്ട് എണീറ്റ് പോയി,,, അവൾ എണീറ്റത്തും അവളെടുത്ത ബുക്കിന്റെ താളുകൾ കാറ്റിന്റെ താരട്ടിനാൽ മറിഞ്ഞു,,, അതിൽ വെണ്ടക്ക അക്ഷര വലുപ്പത്തിൽ തെളിഞ്ഞു കണ്ടു,,, വൈശാഖ് ഹിത്ര * ചെയർമാൻ ഓഫ് ഹിത്ര ഗ്രൂപ്പ് ഓഫ് കമ്പനീസ്,,,* അതിലായി അവന്റെ ഫോട്ടോയും തെളിഞ്ഞു വന്നു,,, വിശാലിന്റെ അതേ രൂപമുള്ള,,, വൈശാഖിന്റെ,,,,

"നീയവിടെയാ മായ... ഞാൻ നാട്ടിലുണ്ട്.. നീ ലൊക്കേഷൻ സെൻഡിക്കോ ഞാൻ വൈകീട്ട് 4മണിക്ക് എതികോള്ളം..!!" ഡോക്റ്ററുടെ ശബ്‌ദം കാതിലേക് തുളച്ചു കയറിയതും മായക്ക് പകുതി പ്രശ്നങ്ങളും നിലച്ചത് പോലെ തോന്നി,, അത്രക്കിഷ്ടമാണ് അവൾക് സിദ്ധാർത്തിനെ,,, കാണുവാൻ കൊതിച്ചിരിക്കുന്ന സമയത്ത് അവൻ നാട്ടിലാണ് എന്ന് പറഞ്ഞുകൊണ്ട് ദുറ്ഗ്ഗയുടെ ഒപ്പമുള്ള ഫോട്ടോ സെന്റിയപ്പോ സന്തോഷത്തിന് അതിരില്ലായിരുന്നു,,, ഉടനെ തന്നെ കാണാൻ തോന്നി,,, പക്ഷെ ദുർഗ്ഗയുടെ ഒപ്പം അവൾക് ഡ്രസ് ഒക്കെ സെലക്റ്റ് ചെയ്യാൻ വേണ്ടി പുറത്തേക്ക് വന്നതാണ് എന്നും ഉടനെ ഒന്നും തിരിച്ചു വീട്ടിൽ എതില്ലെന്നും എത്തിയാൽ ഉടനെ വരാമെന്ന് പറഞ്ഞുകൊണ്ട് ലൊക്കേഷൻ സെന്റ് ചെയ്യൻ പറഞ്ഞപ്പോ അവൾക് ദുർഗ്ഗയെ ചവിട്ടി കൂട്ടി മൂലക്കിടാൻ തോന്നി,,, അവൾക് ഡ്രസ് എടുക്കാൻ കണ്ട നേരമെന്ന് പറഞ്ഞോണ്ട്‌ അവളെ പ്രാകിക്കിണ്ടിരുന്നു,,, വൈകീട്ട് നാല് മണിക്കെ വരുവുള്ളു എന്ന് പറഞ്ഞപ്പോ ഉള്ളിലെവിടെയോ ഒരു നീറ്റൽ,,,

സമയം നോക്കി 9 30 മാത്രേ ആയിട്ടുള്ളു.... അല്ലേലും കുഞ്ഞായേൽ പിന്നെ തന്നോട് ഒരു സ്നേഹവുമില്ല... അവൾ പിറു പിറുത്തു,,, ദേഷ്യം അവളെ പിടികൂടി ചുണ്ടുകൾ കൂർത്തു,, വൈകീട്ട് വരെ കാത്തിരിക്കണം... അവൾക് ലൊക്കേഷൻ സെന്റ് ചെയ്ത ശേഷം ഫോണിൽ എടുത്ത ഡോക്റ്ററിന്റെ ഓപ്പമെടുത്ത ഓരോ ഫോട്ടോയിലേക്കും നോക്കിക്കൊണ്ടിരുന്നു... പുതിയ ഒരു അനുഭവമാണ് അവൾക്... ഓരോ ഫോട്ടോയിലും വികൃതി കാണിക്കുന്ന തന്റെ പൊട്ടത്തരങ്ങൾ നോക്കി ചിരിക്കുന്ന ഡോക്റ്ററെ നോക്കിയിരിക്കെ അവൾ അറിഞ്ഞു,,, എന്ത് മാത്രം പ്രിയപ്പെട്ടതാണ് ഡോക്റ്ററെന്ന്,,,❤ അന്നവൾ അറിയുവായിരുന്നു,,, എന്താണ് പ്രണയത്തിന് വേണ്ടി കാത്തിരിക്കുന്ന,,, കാത്തിരിപ്പിൻ മാധുര്യം...❤ വൈകീട്ട് അകാൻ വേണ്ടി എങ്ങനെയെങ്കിലും സമയം കളയാൻ വേണ്ടി ഓരോന്ന് ചെയ്ത് കൊണ്ട് ഇരിക്കുന്ന സമയമാണ് വിശാൽ മുറിയിലേക്കു കയറി വന്നത്...

അവൻ മുറി ആകമാനം ഒന്ന് സ്കാൻ ചെയ്ത ശേഷം എന്തോ കിട്ടാൻ വേണ്ടി അന്വേഷിച്ചു കൊണ്ടിരുന്നതും ബെഡിൽ ഫോണ് നോക്കിക്കൊണ്ടിരുന്ന മായ മുഖം പൊക്കി അവനെ നോക്കി അവൻ അവളുടെ ഹാൻഡ് ബാഗ് ചോദിച്ചതും അവൾ കബോർഡ് ചൂണ്ടിയതും അവൻ അതിലന്വേഷണം തുടർന്നു,,, "വിച്ചു എന്താ...? എന്ത് പറ്റി...? നീ എന്തെങ്കിലും വേണ്ടിയിട്ട് അന്വേഷിക്കുവാണോ...? എന്താ പറയ്..." അവൾ ചോദിച്ചേൽ പോലും ഒന്നും മിണ്ടാതെ അവൻ തിരച്ചിൽ തുടർന്നു.. അവസാനം കുറെ പേപ്പർസ് ഒക്കെ നോക്കി ആ അവളുടെ ബാഗ് അവിടെ വെച്ച് കുറെ പേപ്പർസ് എടുത്തു കൊണ്ട് അവൻ തിരികെ പോയി,,, അവനെന്ത് പേപ്പർസ് ആണ് എടുത്തത് എന്നറിയാൻ വേണ്ടി ബാഗ് എടുക്കാൻ നിന്നതും വിശാൽ പെട്ടന്ന് മുറിയിലേക്ക് കയറിവന്നുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് വലിച്ചു വീടിന്റെ പുറത്തേക്കു നടന്നു,,, ഒരുനിമിഷം എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല എങ്കിലും പിന്നെ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ അവനോട് കുറെ ചോദിച്ചു എങ്കിലും ഇനി എത്രതന്നെ ചോദിച്ചിട്ടും കാര്യമില്ല അവനൊന്നും വിട്ട് പറയില്ല എന്ന് മനസിലാക്കി ഇനിയെല്ലാം വരുന്നിടത് വെച് കാണാമെന്ന് വിചാരിച്ചു മിണ്ടാതെ ഇരുന്നു,,,

അവസാനം അവൻ അവളെ കാറിലേക്ക് കയറ്റി യാത്ര തുടർന്നു,,, ഒന്നും മിണ്ടാതെ ഗൗരവത്തോടെ മുഖം കയാറ്റിവെച്ചുകൊണ്ട് ഡ്രൈവിംഗ് ചെയ്യുന്നവനെ ഒരുനിമിഷം നോക്കിക്കൊണ്ട് പിന്നെ പുറത്തേക്ക് കണ്ണുകൾ നട്ടു,,, നേരെ ചെന്ന് നിർത്തിയത് ഒരു ഹോസ്പിറ്റലിന് മുന്നിൽ ആയിരുന്നു ഇവിടെ എന്താ എന്ന് ചോദിക്കും മുൻപേ അവൻ കാറിൽ നിന്ന് ഇറങ്ങി ഡോർ അവൾക് തുറന്നുകൊടുത്തതും അവനെ ഒന്ന് നോക്കിക്കൊണ്ട് അവളതിൽ നിന്ന് ഇറങിയതും അടുത്ത നിമിഷം അവൻ ഡോർ കൊട്ടിയടച്ചു,,, ശേഷം അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് അവളെയും കൂട്ടി ഹോസ്‌പിറ്റലിന്റെ ഉള്ളിലേക് പോയയ്,,, നേഴ്‌സ് വന്ന് വിളിക്കും വരെ വെയിറ്റിങ് പ്ലെസിൽ ഇരുത്തി.. പെട്ടന്ന് നേഴ്‌സ് വന്ന് വിളിച്ചതും അവളുടെ കയ്യും പിടിച്ചുകൊണ്ട് അവൻ ഉള്ളിലേക് കയാറുമ്പോ മായ ആ ബോർഡ് വായിക്കാൻ മറന്നില്ല...

ശ്വേതാ ലക്ഷ്മി ഗെയ്‌നക്കോളജി ഡോക്റ്ററുടെ ക്യാബിനിലേക് തന്റെ കയ്യും പിടിച്ചു കയറുന്നവനെ ഒരു ഞെട്ടലോടെയാണ് നോക്കിയത്... ഗൗരവമാണ് മുകത്,,, സത്യം പറഞ്ഞാൽ ഞെട്ടിപ്പോയിരുന്നു,,,, അവനെങ്ങനെ അറിഞ്ഞു ഞാൻ pregnent ആണെന്ന്... അവൾ അവളോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു,,, "ഹ...വിശാൽ...ഇതാണോ നീ പറഞ്ഞ പെയ്ഷ്യന്റ്..? ഇതാര ഭാര്യയാണോ..? ആട്ടെ പേരെന്താ...?!!" "ഹേയ് നോ ശ്വേത..she is my സിസ്റ്റർ... " അവളെ ചേർത്തുപിടിച്ചുകൊണ്ടായിരുന്നു അവൻ പറഞ്ഞത്,,, "She named maaya...2.5 month പ്രേഗിനെന്റ് ആണ്,,," അവൻ ഡോക്റ്റരോട് പറയുന്നുണ്ട് എങ്കിലും ഒന്നും മനസ്സിലായില്ല,,, പക്ഷെ കണ്ണുകൾ അവനിൽ നിന്ന് മാറിയില്ല... കണ്ണുകൾ നിറഞ്ഞു,,, "Ok ഇതുവരെ ഏതായിരുന്നു ഡോക്റ്റർ...?!!" എന്നൊക്കെ ചോദിച്ചുകൊണ്ട് അവർ അവനെ നോക്കിയതും കയ്യിൽ കരുതിയ ഡോക്‌മെന്റ്‌സ് അവൻ ഡോക്ടർക്ക് കൊടുത്തതും അവൻ ഇറങ്ങിപോയി... അവൻ പോകാൻ തിരിഞ്ഞതും മായ അവൻ പോകുന്നത് നോക്കിനിന്നു,,,

ഒപ്പം അവളുടെ കണ്ണുനീർ കവിളിനെ ചുംബിച്ചു,,, ചെക്കപ്പ് മുതൽ എല്ലം കഴിഞു റിപ്പോർട്ട് വാങ്ങി ശ്വതയോട്‌ സംസാരിക്കുന്ന വിശാലിനെ അവൾ കണ്ണെടുക്കാതെ നോക്കിനിന്നു,,, അവനോട് മാത്രമേ ഈ കാര്യം മറച്ചു വെച്ചിരുന്നുള്ളൂ... അതിൽ നല്ല കുറ്റബോധം ഉണ്ട്...പക്ഷെ... ഇങ്ങനെയൊരുത്തനെ കിട്ടിയതിൽ ഭാഗ്യവാതിയാണ് താൻ... അവൾ അവളോട് തന്നെ പറഞ്ഞു... അവനിതറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന പേടി ആയിരുന്നു അവളെ അതിൽ നിന്നുമെല്ലാം പിന്തിരിപ്പിച്ചത്,,, ചിരിയോടെ അവനെ നോക്കിനിൽക്കുമ്പോൾ അവൾ ഉരുവിട്ടു,,, മാസിലാക്കാനെ പറ്റുന്നില്ല... __________💛 ശാലിനി അത്രയും പറഞ്ഞുകൊണ്ട് ദുർഗ്ഗയെ നോക്കിയതും ദുർഗ്ഗ അവളെ നോക്കി പുഞ്ചിരിച്ചു,,, ഒപ്പം മനസ്സിൽ അലമുറയിട്ടു കൊണ്ട് കരഞ്ഞു,,, അവളുടെ ഉള്ളം മന്ധ്രിച്ചു,,, ശാലിനിയെ തന്നെ നോക്കിനിന്നു ദുർഗ്ഗ... അവൾക് ആകാംഷ അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,,,

ദുർഗ്ഗയെ നോക്കി ഒന്നുകൂടെ കാര്യങ്ങൾ ഒക്കെ മനസിലേക് വരുത്തിച്ചു കൊണ്ട് ശാലിനി അവളെ നോക്കി എല്ലാം പറയാൻ റെഡിയായി,,, __________💙 ശ്വേതയോട് സംസാരിച്ചുകൊണ്ട് വിശാൽ പെട്ടന്ന് മായയെ നോക്കി പിന്നെ പെട്ടന്ന് ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞുകൊണ്ട് അവളെ നോക്കി... ശ്വേതയോട് പിന്നെ കാണാം എന്ന് പറഞ്ഞോണ്ട്‌ അവൻ മായയെ നോക്കി,, "പോകാം..." എന്ന് പറഞ്ഞുകൊണ്ട് അവളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൻ മുന്നിൽ നടന്നു പോയി,, അവൻ നടക്കുന്നത് നോക്കി നിന്ന് പെട്ടന്ന് മായാ അവന്റെ നേരെ അലറി,,, "വിച്ചൂൂൂൂ..." അവളുടെ വിളി കേട്ടതും മുന്നിൽ നടന്നുപോയികൊണ്ടിരുന്ന വിശാൽ ഒരു നിമിഷം ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കിയതും കണ്ണ് നിറച്ചോണ്ട് നിന്ന മായ പെട്ടന്ന് ഒരു ഇളം ചിരിയോടെ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് വിശാലിന്റെ അടുക്കലേക്കു ഓടിപ്പോയി അവനെ ഇറുകെ പുണർന്നു,,, അവളുടെ ആ അപ്രതീക്ഷിതമായ പ്രവർത്തിയിൽ വിശാലൊരു നിമിഷം ഞെട്ടി പിന്നെ അവളെ അടർത്തി മാറി പോകാൻ നിന്നതും അവൾ അവന്റെ കയ്യിൽ പിടിച്ചു തിരിച്ചു തന്റെ നേരെ നിർത്തിക്കൊണ്ട് ഇറുക്കെ വീണ്ടും കെട്ടിപ്പിടിച്ചു,,,

അവനവളെ അടർത്തിമറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു എങ്കിൽ പോലും അവന് അതിന് കഴിഞ്ഞില്ല... "I am really SORRY വിച്ചൂ... I know ഞാൻ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു... ഞാൻ നിന്നെ മനസിലാക്കാൻ ശ്രമിക്കണമായിരുന്നു,,, എന്റെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ട് എന്ന് എനിക്ക് നിന്നോട് പറയാൻ സത്യം പറഞ്ഞാൽ പേടിയായിരുന്നു... കേട്ടാൽ നീ എങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന ഭയം,,, അതുകൊണ്ടാ ഒന്നും തന്നെ പറയാതെ ഞാൻ നിന്നെ ഈ കാര്യം അറിയിക്കാതെ ഇരുന്നത് " "അല്ല മായ..." അവൾ കരഞ്ഞു കൊണ്ട് പറഞ്ഞതിന്റെ ഒപ്പം തന്നെ വിശാൽ പറഞ്ഞതും ഒരുനിമിഷം അവൾ പെട്ടന്ന് ഞെട്ടി അവന്റെ നെഞ്ചിൽ നിന്ന് തലയെടുത് നിറകണ്ണുകളോടെ അവനെ തന്നെ നോക്കി,,, "അതല്ല മായാ... നീ നിന്റെ ജീവിധത്തിലെ ഈ കാര്യം എന്നോട് മാത്രം പറയാതെ നിന്നത് അത് കൊണ്ടല്ല...നിനക്ക് എന്നെ പേടി ആയത് കൊണ്ടല്ല... നിനക്ക് ഞാൻ പ്രിയപ്പെട്ടവനല്ലാത്തത് കൊണ്ടാണ്... എനിക്ക് നീ വില കല്പിക്കാത്തത് കൊണ്ടാണ്...

നിന്റെ മനസ്സിൽ എനിക്കൊരു സ്ഥാനമില്ലാത്തത് കൊണ്ടാണ്... വെറുതെ കള്ളം പറയുന്നത് എന്തിനാണ് മായ... സത്യം പറഞ്ഞാൽ മതി വിശ്വസിക്കാൻ എനിക്കിപ്പോ യാതൊരു വിധ ബുദ്ധിമുട്ടുമില്ല... അല്ലേലും എന്നോട് പറയാൻ ഞാൻ നിനക്ക് ആരാല്ലേ...? വെറുതെ നിന്റെ ജീവിതത്തിലേക്കു വലിഞ്ഞു കയറി വന്നവൻ,,, നിന്നെ പെങ്ങളെ പോലെ സ്നേഹിച്ചത് ഞാൻ മാത്ര... നീ എന്നെ സഹോദരൻ ആയിട്ട് കണ്ടിട്ടേ ഇല്ലല്ലോ... ഞാൻ നിന്നെ സ്നേഹിച്ചു,,, അപ്പോഴും ഒരു പട്ടിയുടെ വില പോലും നീ എനിക്ക് തന്നില്ലായിരുന്നു അല്ലെ മായ,,," അവനവളെ നോക്കി യാതൊരു വിധ ദയയും ഇല്ലാത്തവനെ പോലെ അവളുടെ ഹൃദയത്തെ കൊള്ളിക്കും വിധം പറഞ്ഞതും ആഞ്ഞൊരു അടിയായിരുന്നു മായാ... അതായിരുന്നു അവളുടെ പ്രതികരണം... കരണത് കൈ വെച്ചുകൊണ്ട് ഒരുനിമിഷം നിശ്ശബ്ദതനായിക്കൊണ്ട് അവളുടെ മുകത്തേക് നോക്കിയ നിമിഷം അവളുടെ മറുകൈയ്യും അവന്റെ കവിളിലായി പതിഞ്ഞിരുന്നു,,, ഞെട്ടിക്കൊണ്ട് അവനവളെ നോക്കിയതും പൊടുന്നേനെ അവന്റെ ശർട്ടിലായി പിടി വീണിരുന്നു,,, "എനിക്ക് നിന്നെ ജീവനാണ് വിച്ചു,,,

അതിനെ പ്രണയം എന്നോ സഹോദരസ്നേഹം എന്നോ ഫ്രണ്ട് എന്നോ ആരാധകൻ എന്നോ ഒന്നും വിളിക്കാൻ പറ്റില്ല,,, അതിനെ വിളിക്കാൻ പേരുമില്ല... എനിക്കെന്റെ ഡോക്റ്ററെക്കൾ ഇഷ്ടമാണ് നിന്നെ... അതുകൊണ്ട് മാത്രം ഞാനിപ്പോ നിന്നെ കൊല്ലാതെ വിടുന്നു... അല്ലേൽ വെട്ടിനുറുക്കിയേനെ... നിന്നെ എനിക്ക് ഇഷ്ടമല്ലായിരുന്നു എങ്കിൽ പണ്ടേക്ക് പണ്ടേ നീ ചാവേണ്ട സമയം കഴിഞ്ഞു,,,, ജീവനായിപ്പോയി.. നീ പറഞ്ഞല്ലോ ഞാൻ നിനക്ക് വില കൽപ്പിക്കുന്നില്ല എന്ന്,,, നിന്റെ സ്‌നേഹത്തിന് വില കല്പിക്കുന്നില്ല എന്ന്,,, അങ്ങനെ ആണേൽ... വിശാലിനെ മായക്ക് വിലയില്ലെങ്കിൽ പിന്നെ ആരിക്കാടാ ഞാൻ വില കൽപ്പിക്കുന്നത്...? എന്റെ വയറ്റിലുള്ള കുഞ്ഞാണെ സത്യം നീ എന്നെ വിട്ട് പോയാൽ അടുത്ത നിമിഷം ഞാനും നിന്റെ കൂടെ വരും... ഈ ലോകത് നിന്ന് എനിക്ക് ഏറ്റവും കൂടുതൽ സ്നേഹം ലഭിച്ചത് നിന്റെ അടുക്കൽ നിന്നാണ്... ഞാനീ ലോകത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും നിന്നെയാണ്...

നീ കഴിഞ്ഞിട്ടേ എനിക്ക് ഞാനും എന്റെ കുഞ്ഞും ഡോക്റ്ററും ഒക്കെയുള്ളൂ,,,, നിന്നെ ഭയന്നത് കൊണ്ട് തന്നയാണ് ഞാൻ പറയാതെ നിന്നത്... അല്ലാതെ നിന്റെ സ്‌നേഹത്തെ പട്ടി വില കല്പിച്ചത് കൊണ്ടല്ല... അങ്ങനെയാണേൽ എനിക്ക് അത് പണ്ടേ ആകാമായിരുന്നു.. ഇനിയും നിനക്ക് എന്നെ സംശയമാണേൽ എന്നെ ഏതേലും റയിൽവേ ട്രാക്കിലേക്ക് ഇറക്കിത്തന്നെക്ക് എവിടെയേലും പോയി ചാവട്ടെ ഈ നശിച്ച ജന്മം.." അവൾ പറഞ്ഞുകഴിഞ്ഞതും അവന്റെ കണ്ണുകൾ രണ്ടും നിറഞ്ഞു വന്നു...വേണ്ടാ എന്ന അർത്ഥത്തിൽ അവൻ അവളെ ഇറുകെ കെട്ടിപ്പിടിച്ചു.. അവൾ തിരിച്ചും... ഇരുവരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു അവളെ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ടായിരുന്നു അവൻ,,ആ 💛കാമഭ്രാന്തൻ💛.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story