കാമഭ്രാന്തൻ: ഭാഗം 15

kamabranthan

എഴുത്തുകാരി: മുഹ്‌സിന

കോഫിഷോപ്പിൽ സിദ്ധാർഥിന് വേണ്ടി 3മണിക്ക് തന്നെ വന്നിരുന്ന് കാതിരിക്കുവാണ് മായ... അവനെ കാണാത്തതിന് അനുസരിച്ച് അവളുടെ ക്ഷമ നശിച്ചുകൊണ്ടിരുന്നു... അവനെ നല്ല പോലെ സ്മരിച്ചുകൊണ്ട് അവൾ ഓരോ മിനിറ്റ് കഴിയുന്നതിന് അനുസരിച്ച് ഫോണിലേക്കു കണ്ണ് നട്ടിരുന്നു.. എന്നും മുട്ടിന് തീ പിടിച്ചത് പോലെ പായുന്ന സമയത്തിന് ഇന്നെന്തേ കാല് വേദനയാണോ...? അവൾ സ്വയം ചോദിച്ചുകൊണ്ട് അവളെ തന്നെ നിയന്ധ്രിച്ചു കൊണ്ടിരുന്നു,,, പ്രതീക്ഷക്ക് ഒടുവിൽ സിദ്ധാർഥിന്റെ കാർ അവിടെ വന്ന് നിന്നതും 4 ദിവസത്തിന് ശേഷമുള്ള കൂടിക്കാഴ്ച വർഷങ്ങൾ ആയി കാണാത്തത് പോലെ തോന്നിയത് കൊണ്ട് അക്ഷമായായി മായ കാത്തിരുന്നു നിമിഷങ്ങൾ കഴിഞ്ഞപ്പോ കാറിൽ നിന്ന് ഗൗരവത്തോടെ ഷർട്ടിന്റെ സ്ലീവ് മടക്കിക്കൊണ്ട് സിദ്ധാർഥ് ഇറങ്ങിവരുന്നത് കണ്ടപ്പോ പിടിച്ചു വെച്ച ദേഷ്യം ഒക്കെ ഒറ്റ സെക്കൻഡ് കൊണ്ട് ഇല്ലാതായത് പോലെ തോന്നി,,, അവൻ കോഫിഷോപ്പിലേക് അറിയാതെ പോലും നോക്കുന്നില്ല...

ശ്രദ്ധ മുഴുവൻ ചെയ്യുന്ന കാര്യത്തിലാണ്... എന്നാൽ മായ അവനിൽ നിന്ന് കണ്ണെടുത്തതെ ഇല്ല... അവൾ കണ്ണിമവെട്ടാതെ അവനെ തന്നെ നോക്കി,,,നോട്ടം മാറ്റിയതെ ഇല്ല... അവൾ ഡോക്റ്ററെ നോക്കി നിന്നതും ഡോക്റ്റർ പെട്ടന്ന് അങ്ങോട്ടേക്ക് നോക്കിയതും അവിടെ അവളെ അണ്ടതും ഡോക്റ്റർ പെട്ടന്ന് പുഞ്ചിരിച്ചു,,, ആഗ്രഹിച്ചത് എന്തോ കിട്ടിയ ആഹ്ലാദത്തിൽ ആയിരുന്നു മായ,,, അവൾ ഡോക്റ്ററെ നോക്കികൊണ്ടേ ഇരുന്നു,,, അവൾക്കടുത്തേക് നടക്കുമ്പോൾ പോലും ഡോക്റ്റർ പുഞ്ചിരിക്കാൻ മറന്നില്ല..അരികിൽ എത്തിയതും മായ എണീറ്റ് നിന്നു ഡോക്റ്ററെ കെട്ടിപ്പിടിച്ചു,,,അവളുടെ ഉള്ളിൽ സന്തോഷമായിരുന്നു,,, ഡോക്റ്റർ തന്റേതാണ് എന്ന് ഉള്ളമിപ്പോഴും മന്ധ്രിക്കുന്നത് സത്യമല്ല എന്ന് തോന്നുന്നത് പോലെ, ഡോക്റ്റർ അവളെ അടർത്തി മാറ്റി വയറിലൊന്ന് തൊട്ട് ചെയറിൽ ഇരുന്നതും മായയുടെ മുഖം കൂർത്തു വന്നു,,,

അവളുടെ മുഖഭാവം ശ്രദ്ധിച്ച മട്ടിൽ ഡോക്റ്റർ മുഖം ചുളുക്കി അവളെ നോക്കിയതും മായ സെയിം ടൈം മുഖം തിരിച്ചു,,, "What happened...? Are you ok maaya...?!!നിന്റെ മോന്തയെന്താടി ഇങ്ങനെ ഇരിക്കുന്നെ..?!!" "I hate you" "Hate you too... happy..." അവളെ കളിയാക്കാൻ വേണ്ടി ഡോക്റ്റർ പറഞ്ഞതും മായ അവിടെ ഉണ്ടായിരുന്ന മെനു കാർഡ് വെച്ച് ഡോക്റ്ററെ പൊതിരെ തല്ലാൻ തുടങ്ങി,,, അവസാനം ഡോക്റ്റർ കുറേ സോറി പറഞ്ഞപോഴാണ് അവൾ തണുത്തത്... അവൾക് ഭയമായിരുന്നു,,,, ഡോക്റ്റർ അവളെ വിട്ട് പോകുമോ എന്ന ഭയം,,,, പക്ഷെ ഡോക്ക്റ്റർ ഒരോ നിമിഷവും അവളുടെ ആ തെറ്റ് ധാരണ മാറ്റിക്കൊടുക്കുവായിരുന്നു,,, ബീച്ചിലായിരുന്നു ഡോക്റ്ററുടെ നെഞ്ചിലായി മുഖം ചേർത്തിരിക്കുമ്പോൾ മായ ചോദിച്ചു,,, "നമ്മടെ കല്യാണം എപ്പഴാ...?!!" അവളുടെ ചോദ്യം കേട്ടതും അവനൊന്ന് ചിരിച്ചു,,, "നിനക്ക് ഒരു കുഞ്ഞായേൽ പിന്നെ ഭയങ്കര പേടിയാണല്ലോ...

ഞാൻ നിന്നെ കളഞ്ഞിട്ട് പോവാത്തൊന്നുമില്ല... അവളുടെ ഒരു ചോദ്യം..." ചിരിയായിരുന്നു അവന്റെ ചൊടികളിൽ മായയെ മയക്കിയ ചിരി,,ദുർഗ്ഗ പകുത്തെടുത്ത അതേ ചിരി,,, "ഞാൻ ചോദിച്ചതിന് ഉത്തരം താ... ഞാനെന്റെ കുഞ്ഞിനേം എടുത്തോണ്ട് നിങ്ങടെ വീട്ടിലേക്കു എങ്ങനെയാ മനുഷ്യ കേറി വരാ... നാട്ടുകാർ എന്ത് വിചാരിക്കും...?!!" "സിദ്ധാർഥിന്റെ കുഞ്ഞിനേം എടുത്ത് അവന്റെ ഭാര്യ വരുന്നു,,, അതിൽ കൂടുതൽ എന്ത് വിചാരിക്കാനാ...?!!" അവന്റെ വർത്താനം കേട്ടതും അവൾക് എരിഞ്ഞു കയറി വന്നു അവന്റെ നെഞ്ചിലായി അവൾ നോവിച്ചു കൊണ്ടിരുന്നു... "ആഹ്...എടി പിശാശ്ശേ...നിനക്ക് ഭ്രാന്ത് ആണോടി...?!! അവൾടെ അവിഞ്ഞൊരു നാട്ട്കാര്... നിനക്ക് നാട്ടുകാരാണ് വലുത് എങ്കിൽ അവരെ പോയി കല്യാണം കഴിക്,,," അവന്റെ അലറൽ കേട്ടതും അവൾ ചിരിച്ചു പോയി,,, "ഞാനൊരു ചോദ്യം ചോദിച്ചാ ഏട്ടൻ സത്യം പറയണം...!!"

മുഖവുര ഇട്ടുകൊണ്ടുള്ള അവളുടെ വർത്താനം കേട്ടപ്പോൾ തന്നെ അവന് മനസിലായി എന്തോ സീരിയസ് മേറ്റർ ആണെന്ന്...!! ഒന്ന് തലകുലുക്കി അവളെന്താണ് പറയാൻ പോകുന്നത് എന്നറിയാൻ മായയെ തന്നെ നോക്കിയതും അവൾ ചോദിച്ച കാര്യം കേട്ട് അവനവളെ തന്നെ മിഴിച്ചു നോക്കി,,, "എസ്യൂഷ്വൽ ദുർഗ്ഗയും വിച്ചുവും പ്രണയത്തിലാണെന്ന് വിചാരിക്കുക..നമ്മളെ പോലെ...അപ്പൊ പെട്ടന്നൊരു ദിവസം ദുർഗ് പ്രേഗിനെന്റ് ആണെന്നും അതിന്റെ കാരണം വിച്ചു ആണെന്നും അറിഞ്ഞാൽ എന്തായിരിക്കും ഏട്ടന്റെ പ്രതികരണം...?!!" "എടി..എടി...പറയുന്നതിന് ഒരു പരുതി ഒക്കെയുണ്ട്... ഞാനവളുടെ ഏട്ടനാടി,,,!!" "എന്തേയ് വിച്ചു എന്റെ ഏട്ടനല്ലേ...? നിന്ന് കൊഞ്ചാതെ കാര്യം പറയ് മനുഷ്യ...ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോ വിച്ചു ക്ഷമിച്ചത്പോലെ നിങ്ങൾക്ക് ക്ഷമിക്കാൻ പറ്റ്വോ...?!!" "സത്യം പറയണോ...?!!"

"കള്ളം പറഞ്ഞ കൊല്ലും ഞാൻ...!!" "ക്ഷമിക്കാൻ പറ്റില്ല... ക്ഷമിക്കുകയും ഇല്ല...!!" "അപ്പൊ വിച്ചു,,," "അവനൊരു തരം അത്ഭുതമാണ്,,, എനിക്ക് എന്തായാലും ക്ഷമിക്കാൻ കഴിയില്ല..." "എന്തായലും അതോർത്ത് നിങ്ങള് പേടിക്കണ്ട എന്റെ വിച്ചു അത്രക്ക് ചെറ്റയല്ല.." "എടി എടി..അപ്പോ നീ പറഞ്ഞു വരുന്നത്‌ഞാൻ ചെറ്റയാണ് എന്നാണോ...?!!" "അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ" "എനിക്കങ്ങനെ തോന്നി,,," "എങ്കി സത്യം ആയിരിക്കും" "ഹെലോ മേഡം... ഞാനൊറ്റക്ക് വിചാരിച്ചാൽ കൊച്ചു പോയിട്ട് കൊച്ചിന്റെ കാൽ പോലും ഉണ്ടാകില്ല...ഞാൻ നിന്നെ റേപ്പ് ഒന്നുഅല്ലല്ലോ ചെയ്തത്...!!? നീ സമ്മദിച്ചിട്ട് അല്ലെ..? അല്ല...നെ അല്ലെ എല്ലാത്തിനും മുൻകൈ എടുത്തത്,,,," "ഹെലോ സാർ..ആഹഹ... ഇപ്പൊ കുറ്റം മുഴുവൻ എനിക്ക്,,, നിങ്ങളാണുങ്ങളുടെ മുഴുവൻ കുറ്റമിതാ എല്ലാം നിങ്ങള് ചെയ്യും കുറ്റം മുഴുവൻ ഞങ്ങൾക്ക്" "ഓഹ് പിന്നെ...നിങ്ങള് പെണ്ണുങ്ങൾ മുഴുവൻ പുണ്യാളത്തികൾ... കുറ്റം ഞങ്ങൾക്ക്" "നീ പോടാ..." "പോടാന്ന... കല്യാണം കഴിഞ്ഞാലും നീ ഇങ്ങനെ ആണേൽ എന്നെ മരപ്പട്ടി എന്ന് വരെ വിളിക്കുമല്ലോ...?!!" "അതിന് എന്തിനാ കല്യണം ഒക്കെ കഴിക്കുന്നെ ഇപോ തന്നെ വിളിക്കാം... പോടാ...മരപ്പട്ടി..."

"ഡി... ഡി..ഡി... എന്റെ കൊച്ചുണ്ടായിപ്പോയി.. ഇല്ലെലെടുത്തു കായലിൽ തള്ളിയേനെ...." "ഓഹ് നീ പറയുമ്പഴേക്കും ഞാൻ നിന്ന് തരുവല്ലേ...? എന്നെ തൊട്ടാൽ എന്റെ വിച്ചുവും വയറ്റിലുള്ള കുഞ്ഞും വരും നിന്റെ കഴുത്ത് ഞെരിച്ചു കൊല്ലാൻ..." അവൾ കഴുത്ത് ഞെരിക്കുന്നത് പോലെ കാണിച്ചതും അവൻ പോലും അറിയാതെ ചിരിച്ചുപോയി,,, സിദ്ധാർത്തവളെ അവനിലേക് അടക്കി പിടിച്ചു നിഷ്കളങ്കമായ പ്രണയത്തിന്റെ മൂല്യമെന്താണെന്ന് അറിഞ്ഞ നാളുകൾ... പ്രണയത്തിന്റെ അർത്ഥം മനസിലാക്കിയ നിമിഷങ്ങൾ... ആ സുന്ദര ബഹുലമായ വികാരം അറിഞ്ഞ,,, ആസ്വദിച്ച,,, നിമിഷങ്ങൾ... മറക്കില്ലവൻ,,, വെറുക്കില്ലവൻ,,, വിട്ട് പോവില്ലവൻ അവളെ...കാരണം താലി ചരടില്ലേൽ പോലും പൊന്ന് പോലെ നോക്കുന്നുണ്ടവൾ അവന്റെ കുഞ്ഞിനെ,,, ____________💙 പിന്നീടുള്ള മായയുടെ ജീവിതത്തിലെ ഓരോ ദിനങ്ങളും സുന്ദരമായിരുന്നു... ഇനി അനാഥയല്ല അവൾ,,, സ്വപ്‍നം കാണാൻ അവളുടെ ഡോക്റ്ററുണ്ട്,,,, ഒരമ്മയുണ്ട്,,, അച്ഛനുണ്ട്...അനിയത്തിമാർ ഉണ്ട്,,,

കുടുംബമുണ്ട്... എല്ലാതിനുമാപ്പുറം അവനുണ്ടവൾക് അവളെ ജീവനോട് ചേർത്ത അവളുടെ മാത്രം ഡിങ്കൻ മായയുടെ കഥയിലെ നായകനായ വിശാൽ... എന്നാൽ ദുർഗ്ഗയുടെ കഥയിലെ വില്ലനായവൻ "വിച്ചേട്ട,,,മായ,,അവൾ,, അവളെ കാണ്മാനില്ല.." വിശാലിന്റെ ചെവിയിലേക് ആ വാക്കുകൾ തുളച്ചു കയറി,,, "അവൾ എവിടെ പോകാനാണ് അവിടെ എവിടെയേലും കാണും,," ഇല്ലെന്ന അവളുടെ മറുപടിയിൽ സ്തംഭിച്ചു പോയതും അവൾ പറഞ്ഞു,,, "പുറത്തേക്കു ഏതോ ഡോക്റ്ററെ കാണാൻ പോയതാ..." അത് കേട്ടതും അത് സിദ്ധു ആണെന്ന് അവന് ഉറപ്പായി,,,പെട്ടന്ന് അവൻ കോൾ കട്ടാക്കി,,, അപ്പോഴേക്കും അവനെ തേടി ഒരു ഫോണ് കോൾ എത്തിയിരുന്നു,, "ഹെലോ...വിശാൽ ഹിത്ര..." "ഹെലോ..ഹെലോ... വിശാൽ സർ... സുഖമല്ലേ..." "അർജുൻ...!!" വിശാലിന്റെ ചുണ്ട്കൾ മന്ധ്രിച്ചു,,, "ആഹാ..വിശാലെന്റെ പേര് ഒന്നും മറന്നില്ലലോ..!!"

"ഒറ്റ ദിവസം കൊണ്ട് നിന്നെ മറക്കാൻ എനിക്ക് അല്ഷിമേസ് ഒന്നുമില്ലട..മൈ...@@@&" "കൂൾ...വിശാൽ കൂൾ... അപ്പൊ മായ മിസ്സിങ് ആണെന്ന് അറിഞ്ഞു കാണുമല്ലോ...? അല്ലെ...?!!" "എന്റെ മായക്ക് എന്തേലും സഭവിച്ചാൽ പച്ചക്ക് കത്തിക്കും നിന്നെ ഞാൻ...!!" "ഓഹോ അപ്പൊ അവളെ തൊട്ടാൽ എല്ലാർക്കും പൊള്ളും,, ആദ്യം പൊള്ളിയത് അവനായിരുന്നു,,,നിന്റെ പുന്നാര ചേട്ടന്,, അവളെ ഒന്ന് നോക്കിപ്പോയൽ വരെ അവന് കലിയിളകും,,, ഇപ്പൊ ദോണ്ടേ എൻറെ മുന്നിലുള്ളവനാണ് ഭയങ്കര കലി...സിദ്ധാർത്ഥ് വിശ്വനാഥ്... പിന്നെ കൊച്ചിന് വയറ്റിലുണ്ടല്ലേ... തേച്ചല്ലേ വൈശാഖിനെ... നന്നായി,,അതവന് കിട്ടേണ്ടത് തന്നെ ആയിരുന്നു,,, അവനൊരു എല്ല് പണ്ടേ കൂടുതലാണ്..." "ടാ... അവനോടുള്ള ദേഷ്യം അവനോട് തീർക്കണം മായയെ ഇതിലേക് വലിച്ചിഴക്കരുത്,,," "വൈശാഖിനോട് മായയെ കൊന്ന് കൊണ്ടല്ലാതെ അതിലും നന്നായി എങ്ങനെയാ മോനെ പ്രതികാരം ചെയ്യിക...!! ഇവളെ തൊട്ടെന്ന് അറിഞ്ഞാൽ ലോകത്തിന്റെ ഏത് കോണിലായാലും അവൻ പറന്നെത്തും,,,"

"അവനിന്ന് ഇല്ലാത്തത് നിന്റെ ഭാഗ്യം...!! ഇല്ലേൽ കൊന്നു കളഞ്ഞേനെ അവൻ,,,!!" "എന്തായാലും സൂപ്പർ മാൻ വാ... ഗിരി നഗറിലെ പഴയ ഷോപ്പിംഗ് മാളിലുണ്ട് ഞാൻ...ഒപ്പം വൈശാഖിന്റെ ജീവനും ജീവിതവും എല്ലാമായി തീർന്നവളും,,, അനിയൻ വാ..." അവനത് പറഞ്ഞു കഴിഞ്ഞതും മറ്റൊന്നും ചന്ദിക്കാതെ വിശാൽ ഓഫിസിൽ നിന്ന് ഇറങ്ങി കാറിലേക്ക് കയറി ട്രൈവ് ചെയ്യാൻ തുടങ്ങി,,,ഉള്ളം വല്ലാതെ മിടിച്ചു,, രണ്ടുപേർക്കും ഒന്നും സംഭവിക്കാൻ പാടില്ല... പുതിയ ജീവിതത്തെ പറ്റി സ്വപ്‍നം കണ്ടുപോയി ഇരുവരും... പലതും ചിന്ധിച്ചുകൊണ്ട് ഗിരി നഗർ എത്തിയതവൻ അറിഞ്ഞില്ല... ആദ്യം തന്നെയുള്ള നിശ്ശബ്ദത അവനെ തകർത്തു,,, ?പുറത്തുള്ളവരെ വകവരുത്തി പിന്നെ പതിയെ ഉള്ളിലേക് പ്രവേശിച്ചതും അവിടെ ഇരു കസേരകളിലായി കെട്ടിയിട്ട മായയെയും സിദ്ധാർത്തിനെയും കണ്ടതും വിശാൽ നിശ്ശബ്ദതനായി,,, ""മായാ..""

ആർദ്രമായി അവന്റെ സ്വരം... ശബ്ദം തൊണ്ടക്കുഴിയിൽ തങ്ങി,,, "മായാ.." അവൻറെ വിളി കേട്ടതും പ്രയാസപ്പെട്ടുകൊണ്ട് അവൾ പതിയെ കണ്ണുകൾ വലിച്ചു തുറന്നു,,,അവനെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചതും പൊട്ടിയ ചുണ്ടുകൾ കണ്ടതും വിശാൽ കൈ മുഷ്ടി ചുരുട്ടി,,, "വിച്ചൂ..." പിറകിലെന്തോ കണ്ടത് പോലെ മായ അലറിയതും വിശാൽ തിരിഞ്ഞു നോക്കാൻ സമയം അവന്റെ തലക്കുപിറകിലായി അടി കൊണ്ടിരുന്നു... കിട്ടിയ അടിയിൽ ബോധം മറഞ്ഞു നിലത്തേക്ക് വീഴുമ്പോൾ അവന്റെ മനസ്സിലായി ആദ്യം കടന്നു വന്നത് അവളുടെ മുഖമാണ്,,, മായ * കണ്ണ് തുറക്കമ്പോൾ അവനും ഒരു കസേരയിൽ ബന്ധിതനാണ്... തലക്ക് പിറകിൽ നല്ല വേദന പോരാത്തതിന് കണ്ണ് തുറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല...പ്രയാസപ്പെട്ട് കൊണ്ട് അവൻ കണ്ണുകൾ വലിച്ചു തുറന്നു,,, മുന്നിലായി അവനുണ്ട് അർജുൻ,,,

"ആഹാ...വിശാൽ എണീറ്റോ...!!" വാക്കുകളിലെ പുച്ഛം വിശാലറിഞ്ഞു,,, "നോക്ക് വിശാൽ...നമ്മൾ തമ്മിലോ അല്ലേൽ ഞാനും മായയും തമ്മിലോ അല്ലേൽ എനിക്ക് വൈശാഖിനോടോ ഒന്നും ദേഷ്യമില്ല...ഉണ്ടാവുകയും ഇല്ല... എന്റെ...എന്റെ പെങ്ങളെ എനിക്ക് തന്നേക്ക്... അവൾ മാത്രേ എനിക്കിപ്പോ ഉള്ളു,,, അവൾക്കായാണ് ഞാൻ ജീവിക്കുന്നത്,,, ഞനിനി ഒരു കുഴപ്പത്തിനും വരില്ല... എനിക്ക് ഹിത്ര ഫാമിലിയോട് ദേഷ്യവും ഇല്ല...എന്റെ 'അമ്മ പ്രസവിച്ച എന്റെ അതേ രക്തമുള്ള എന്റെ പെങ്ങളെ അവളെ എനിക്ക് തന്നേക്ക്,, എന്തവകാശത്തിലാ ഞാനുള്ളപ്പോ എന്റെ പെങ്ങളെ നിങ്ങൾ നിങ്ങളുടെ വീട്ടിൽ നിർത്തുന്നത്...? വൈശാഖ് പറിച്ചു കൊണ്ടുപോയതാ അവളെ എന്നിൽ നിന്ന്... എനിക്ക് ആരും വേണ്ട...അവള് മാത്രം മതി എന്റെ മോള്" "തരില്ല അർജുൻ... നിന്റെ ചങ്ങാതിമാർക്ക് മണിയറ ഒരുക്കാനും,,,

നിനക്ക് കാശുണ്ടാക്കാൻ കണ്ട കിളവന്മാരുടെ വിഴുപ് ചുമക്കാനും അവസാനം ഏതേലും വേശ്യാലയത്തിൽ കൊണ്ടുപോയി കളയാനും നിനക്ക് ഞാനവളെ വിട്ട് തരില്ല,,, ഞങ്ങളുടെ വീട്ടിൽ അവിടുത്തവളായി സന്തോഷമായി ഇരിക്കുന്നുണ്ടവൾ,,," "എനിക്ക് വേണമവളെ... ഞാനിനി അങ്ങനെ ഒന്നും ചെയ്യില്ല,,, പൊന്ന് പോലെ നോക്കിക്കൊള്ളാം എനിക്കവള് മാത്രേ ഉള്ളൂ,,,!!" "നിന്നോട് അല്ലെ... മൈ...@^@^% പറഞ്ഞേ എന്റെ ദീപ യെ നിനക്ക് കാശുണ്ടാക്കാൻ വേണ്ടി കൊല്ലാൻ വിട്ട് തരില്ലെന്ന്,,, നീ ഇപ്പൊ ഇങ്ങനെ പറയും,,, അവസാനം നശിക്കുമവളുടെ ജീവിതം വിശാൽ ജീവനോടെ ഉള്ളപ്പോളത് നടക്കില്ല,,," "ഓഹോ അപ്പൊ എന്റെ ഉദ്ദേശമൊക്കെ നിനക്ക് മനസിലായി... ചത്തുതൊലഞ്ഞ ഏട്ടന്റെ അതികാരത്തിലാണോ അനിയൻ തിളക്കുന്നെ...?!!" "അല്ല നിന്റെ അമ്മൂമ്മയുടെ നായരുടെ അധികാരത്തിൽ..."

എന്ന് പറഞ്ഞുകൊണ്ട് കസേരയിൽ ഉണ്ടയിരുന്ന കാല്‌വെച് ആഞ്ഞൊരു ചവിട്ട് കൊടുത്തു,,, "ഡാ... ന്റെ..മോനെ...." "എന്താടാ..." "ഡാ അവളെ ഇങ്ങോട്ട് കൊണ്ട് വാ..." അർജുൻ വിശാലിനെ നോക്കി ദഹിപ്പിച്ചുകൊണ്ട് കൂട്ടാളിയെ വിളിച്ചതും നിമിഷ നേരം കൊണ്ട് മായയുടെ കഴുത്തിൽ കത്തിവെച്ചുകൊണ്ട് ഒരുതനങ്ങോട്ട് വന്നു,,, അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു വിശാൽ,,, "മായാ" നിസ്സഹായത ആയിരുന്നോ അവന്റെ കണ്ണിൽ,,, "വിച്ചൂ,,,"ഭയമായിരുന്നോ അവളുടെ കണ്ണുകളിൽ,,, "എന്താടാ നിന്റെ വായിലെ നാവ് ഇറങ്ങിപോയോ...?!!" "അവളെ ഒന്നും ചെയ്യരുത്,,," വിശാൽ തോൽവി സമ്മദിചോ..!!? അവൻ്റെയുള്ളിലെന്തായിരുന്നു,,,? "Ok fine... വിശാൽ... ഞാനിവളെ വെറുതെ വിടാം... coz i know... ഇവളെ വല്ലോം ചെയ്താൽ അതെന്നെ ബാധിക്കും,,, പക്ഷെ ഇവളെ ഇങ്ങനെ വെറുതെ വിടത്തൊന്നുമില്ല... നിങ്ങൾക് ഒരു വാർണിങ് തരണ്ടെ ഞാൻ..ഇല്ലേൽ ദീപയെ എനിക്ക് തരില്ലല്ലോ,,, സോ..." എന്നവൻ പറഞ്ഞതും വിശാലിന് അവനെന്താണ് പറയാൻ വരുന്നത് എന്ന് മൻസിലായതും

"Nooo വേണ്ട... സിദ്ധാർത്ഥ് ഒരു തെറ്റും ചെയ്തിട്ടില്ല...ഇതിൽ ഒരു ശതമാനം പോലും പങ്കില്ലാത്ത അവനെ നീ ഇല്ലാതാക്കരുത്... പിന്നെ നടന്ന് പോകില്ല നീ,," "ഓഹ് വിശാൽ,,,ഇത്ര പെട്ടന്ന് നീ പാവം ആയോ...? ഇറ്റ്‌സ് ടൂ ഫണ്ണി,, ഞാനെന്താണ് പറയുന്നത് എന്ന് കറക്റ്റ് ആയിട്ട് മനസിലാക്കാൻ നീയാരാടാ മന്ദ്രവാതിയോ...?!! എന്തായാലും നീ ഫുൾ പറഞ്ഞില്ല ഞാൻ തന്നെ കംബ്ലീറ്റ് ആക്കിത്തരാം,,,, മായ അവൾ ഉറക്കെ കരയണം മറഞ്ഞു നിൽക്കുന്നില്ലേ ഒരുത്തൻ,,, എന്റെ മുന്നിൽ വരാതെ എന്നെ വട്ടാക്കുന്ന നിന്റെ പുന്നാര ചേട്ടൻ,,, വൈശാഖ് ഹിത്ര,,, വരും അവൻ... വരുത്തിക്കാൻ എനിക്കറിയാം... ഇവളുടെ ശബ്‌ദം കേട്ടാൽ അവനവിടെ എത്തും,,,," എന്ന് പുച്ഛത്തോടെ പറഞ്ഞുകൊണ്ട് മായയെ നോക്കിയതും അവൾ അവശയായിരുന്നു,,, "അവനെ കൊണ്ടുവാട..." അവൻ കൽപ്പിച്ചതും ഒരുത്തൻ പോയി സിദ്ധാർത്തിനെ കൂട്ടിക്കൊണ്ട് വന്നു... അവശനായിരുന്നു അവൻ,,,അപ്പൊ തന്നെ ഒന്ന് പുച്ഛിച്ചുകൊണ്ട് സിദ്ധാർത്തിനെ തൂണുമായി ബന്ധിതനാക്കി...

മായയുടെ തലക്ക് നേരെ ഒരു gun ഷൂട്ട് ചെയ്യാൻ പോയിന്റ് ആക്കി വെച്ചു,, ബാക്കിയുള്ളവർ വിശാലിന് നേരെ gun പോയിന്റ് ചെയ്തു,,, രക്ഷപ്പെടാൻ പറ്റില്ല ഉറപ്പാണ്,,, സ്വയം ഷൂട്ട് ചെയ്യുന്നത് അതിനേക്കാൾ വല്യ മണ്ടത്തരം മായയെ രക്ഷിക്കാൻ പിന്നെയാരാ...? ഉത്തരമില്ല... എന്ത് ചെയ്യും,,, ഡോക്റ്ററെ അവൾക് കൊടുത്തത് താനാണ്... അതേ താൻ തന്നെ എങ്ങനെ അവളിൽ നിന്നും അത് അടർത്തി മാറ്റും,,, ഡോക്റ്ററെ കൊന്നാൽ പിന്നെ ദുർഗ്ഗയെ സ്നേഹിക്കുന്നതിന് എന്താണർത്ഥം...? എന്ത് ചെയ്യും... ഡോക്റ്ററെ കൊല്ലത നിന്നാൽ മായ...? കൊന്നാൽ...? സ്വയം ചാവാനും കഴിയില്ല... കണ്ണൊന്ന് അടച്ചു പിടിച്ചു,,, മനസ്സിലൂടെദേഷ്യവും സങ്കടവും എല്ലാം മിന്നി മറഞ്ഞു,,, ഒടുവിൽ അവളുടെ മുഖവും,,, പുഞ്ചിരിയിൽ തന്റെ മനസ്സ് മാറ്റിയവളുടെ,,, പ്രണയത്തിന്റെ വിത്തുകൾ പാകിയവളുടെ,,, ജീവിക്കാൻ പടിപ്പിച്ചവളുടെ അവന്റെ ദുർഗ്ഗയുടെ,,,, ആ ഒരവസ്ഥയിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ അവൻ നിന്നു,,, "അതികം ചിന്ധിച്ചു നിൽക്കാൻ നിനക്ക് സമയമില്ല വിശാൽ... മായ വേണോ സിദ്ധാർഥ് വേണോ...?" ദേഷ്യത്തോടെയുള്ള അവന്റെ വർത്തമാനം കേട്ടാണ് സിദ്ധുവും മായയും കണ്ണുകൾ തുറന്നത്,,,

മുന്നിൽ gun ഉം പിടിച്ചു നിൽക്കുന്ന വരെ കണ്ടതും അവരുടെ മുഖം ചുളിഞ്ഞു,,, "വിശാൽ...വേഗം...സമയമില്ല നിനക്ക് അനിയത്തിയും കുഞ്ഞും വേണോ അതോ അവളുടെ കാമുകൻ വേണോ...?!!" തകർന്ന് പോയിരുന്നു വിശാൽ...ഒപ്പം ഞെട്ടൽ വിട്ട് മാറാതെ സിദ്ധുവും മായയും... അവർ പരസ്പരം നോക്കി,,, ഞൊടിയിടയിൽ എന്താണ് ഇനിയിവിടെ സംഭവിക്കാൻ പോകുക എന്ന് മനസിലായതും മായ അവളുടെ വയറിലൊന്ന് നോക്കി,,, ഇല്ല... പ്രണയത്തിന്റെ വസന്തം എന്തണെന്ന് ശരിക്കറിഞ്ഞില്ല... അതിനുമുമ്പേ കോഴിഞ്ഞുപോവുകയാണോ...? ഇല്ല സമ്മതിക്കില്ല... സ്വന്തം ജീവൻ പോയാലും ഡോക്റ്ററെ മരണത്തിന് വിട്ട് കൊടുക്കരുത്,,, അവളുടെ ഉള്ളം മന്ധ്രിച്ചു കൊണ്ടിരുന്നു,,, "വിച്ചൂ... noo... ഡോക്റ്ററെ ഒന്നും ചെയ്യരുത് ഷൂട്ട് മീ...എനിക്കെന്ത് പറ്റിയാലും എന്റെ ഡോക്റ്റർക്ക് ഒന്നും പറ്റരുത്...

ഡോക്റ്ററില്ലാത്ത ഈ ഭൂമിയിൽ ഒരു നിമിഷം പോലും മായ ജീവനോടെ ഇരിക്കില്ല.. എനിക്ക് എട്ടനില്ലാതെ ജീവിക്കാൻ പറ്റില്ല... നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്കൊന്നും ഇല്ല... പക്ഷെ ആ നീ തന്നെ എനിക്ക് തന്ന എന്റെ പ്രണയം എന്നിൽ നിന്ന് പറിച്ചു മാറ്റരുത്,,, എന്നെ കൊന്നോളൂ വിച്ചു,,,പക്ഷെ ഡോക്റ്ററെ കൊല്ലരുത്,,, പ്ലീസ്... പാവമെവിടെപോയെങ്കിലും ജീവിച്ചോട്ടെ..." താൻ കാരണമാണ് ഡോക്റ്റർക്ക് ജീവൻ നഷ്ടപ്പെടാൻ പോകുന്നത് എന്നതവളെ നോവിച്ചു,,, കാണേണ്ടിയിരുന്നില്ല... വേറെ ആരെയേലും കല്യാണം കഴിച്ചു ജീവിക്കുന്നുണ്ടാവുമായിരുന്നു... എല്ലാത്തിനും കാരണം താനാണ്... ഉള്ളം മന്ധ്രിച്ചു,,, "വിച്ചൂ... അവള ഷൂട്ട് ചെയ്യരുത്,, അവള് പോയാലും ഞാൻ രക്ഷപ്പെടാൻ പോവുന്നില്ല.. അവളൊരു പാവ... ഷൂട്ട് മീ.. നീ എന്നെ കൊന്നോ... എന്റെ പ്രണനെയും കുഞ്ഞിനെയും കൊല്ലരുത് പ്ലീസ്....!!

ഞാനില്ലേലും സന്തോഷത്തോടെ ജീവിക്കുമവള്... അല്ലേലും ഞാനിനി ജീവിക്കുന്നത് ഇവൾക് വേണ്ടിയാണ്... അങ്ങനെയുള്ള അവളില്ലാതെ ഞാനെന്തിനാട.... എനിക്കെന്തിനാ ഈ ജീവിതം...? സന്തോഷിച്ചു വന്നിട്ടെ ഉള്ളു,,, അപ്പോഴേക്കും ആ സന്തോഷം നീ കെടുത്തരുത്... ഞാൻ പോയാലും അവളെ പൊന്ന് പോലെ നോക്കാൻ നീയല്ലേ... ഞാൻ മരിച്ചാൽ ആകെ ഒരു ജീവൻ മാത്രമേ പൊലിയൂ,, പക്ഷെ മായ... എന്റെ കുഞ്ഞിന ഇല്ലാതാക്കാൻ പാടില്ല... അവൾ ജീവിച്ചോട്ടെ... ഷൂട്ട് മീ..." "നിങ്ങളില്ലാതെ ലോകത് ഞാൻ ജീവിക്കുമെന്ന് ആരും വ്യാമോഹിക്കേണ്ട,,," ഉറച്ച വാക്കുകളായിരുന്നു മായയുടേത്,,, "വിച്ചൂ...ഷൂട് മീ..."സിദ്ധുവിന്റെ ഉറച്ച ശബ്‌ദം കേട്ടതും ഒരുനിമിഷം വിശാൽ വരെ ഞെട്ടി,,, "ഞാൻ കാരണം ആരും മരിക്കുന്നത് എനിക്കിഷ്ടമല്ല... എന്നെ സ്നേഹച്ചു എന്ന കാരണത്താൽ ഡോക്റ്റർ മരിക്കൻ പാടില്ല...

പവമല്ലേ ടാ... ഡോക്റ്ററെ കാത്തൊരു കുടുംബമില്ലേ..? പക്ഷെ എന്നെ പോലൊരു അനാഥക്ക് ആരുണ്ട്... ആകെയുള്ളത് നീയുമെന്റെ ഡോക്റ്ററുമാണ്...അതിലൊരാൾ പോയാൽ തന്നെ ജീവിക്കുന്നതിന് അർത്ഥമില്ല... ദുർഗ്ഗക്കും അമ്മക്കും അച്ഛനും ഒക്കെ ഡോക്റ്റർ മാത്രമേ ഉള്ളു,,, ഡോക്റ്റർ പോയാൽ അവരുടെ അവസ്ഥ എന്താണ്...? ഡോക്റ്റർക്ക് വേണ്ടി മരിക്കുന്നതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളു,,," സങ്കടമുണ്ടായിരുന്നോ ആ വാക്കുകളിൽ,,,നിറമറിയും മുൻപേ കൊഴിഞ്ഞു പോയ പ്രണയത്തെ പറ്റിയുള്ള വിഷമം ഉണ്ടായിരുന്നോ....? അവരുടെ വാക്കുകളിൽ സ്തംഭിച്ചുപോയ വിശാൽ ഒന്നും ചെയ്യാനാവാതെ നിന്നു,,, അവന്റെയുള്ളം നീറി പുകഞ്ഞു,,, കണ്ണുകൾ നിറഞ്ഞു,,,ഉള്ളം മിടിച്ചു,,, അലറി,,, "ആആആആആആഹഹ്ഹ" മുടിയിൽ കൈകൾ കോർത്തു പിടിച്ചു മുടി പിടിച്ചു വലിച്ചലറി,,, "ഇന്നങ്ങാൻ കഴിയോ...?!!"

പരിഹാസത്തോടെയുള്ള അർജുന്റെ വാക്കുകൾ കേട്ടതും മൂവരും അവനെ തന്നെ നോക്കി,,, "എന്തിനാണ് ശരിക്കും ഞങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നൊന്നും എനിക്കറിയില്ല... അറിയുകയും വേണ്ട... അവസാനം വരെ അവൾക് വേണ്ടി എന്ന് മാത്രം കരുതാനാണ് എനിക്കിഷ്ടം... എന്നാലും ഈ അവസാന നിമിഷത്തിൽ ഞാൻ... ഞാനവളെ ഒന്ന് തൊട്ടോട്ടെ അവസാനമായി പ്ലീസ്..." ഡോക്റ്ററുടെ വാക്കുകൾ അർജുൻ നിശ്ശബ്ദതമായി,,, "ഞാനദ്ദേഹത്തെയൊന്ന് അവസാനമായി തൊട്ടോട്ടെ..." നയനയുടെ വാക്കുകൾ ഉള്ളിൽ കൂടി മിന്നി മറിഞ്ഞതും അവൻ പെട്ടന്ന് മുഖം തിരിച്ചു... നിറഞ്ഞിരുന്നുവോ അവന്റെ കണ്ണുകൾ... പ്രണയിനിയുടെ മുഖം ഉള്ളിൽ കൂടി മിന്നിമറഞ്ഞോ... അവന്റെ ഉള്ളിലെ പിശാചിനെ അവളുടെ പ്രണയം തകർത്തെറിഞ്ഞോ...? നയന അവസാനമായി ഒന്ന് കെട്ടിപ്പിടിച്ചു പോകുവാണെന്ന് പറയാൻ അവൾ എന്ത് മാത്രം കൊതിച്ചുകാണും,,, അവന്റെ ഉള്ളിലായി നയന നിറഞ്ഞു നിന്നു,,, കണ്ണുകൾ അമർത്തി തുടച്ചു,,,പഴയ അർജുൻ ആയി,,,

"ശരി...ഇങ്ങനയൊരു നിമിഷം ഒരുപാട്‌കൊതിച്ചവളാണ് എന്റെ പ്രണയം,,, എന്നെയൊന്ന് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു,,, അവൾക്കത് ലഭിച്ചിട്ടില്ല.. അതുകൊണ്ട് അതിന്റെ വിഷമം മരണം വരെ എന്നെ വേട്ടയാടും... ആ ഒരൊറ്റ കാരണം കൊണ്ട്‌മാത്രം നിങ്ങൾക് ഒരു മിനിറ്റ് സമയം തരാം,,, ഒറ്റ മിനിറ്റ്.." എന്ന് പറഞ്ഞതും മായയുടെ കണ്ണിൽ നീർത്തിളക്കമുണ്ടായി,,,, അവൾ കണ്ണും നിറച്ചോണ്ട് ഡോക്റ്ററെ നോക്കി,,, ഒരുപക്ഷേ ഇത് തങ്ങളുടെ അവസാന നിമിഷങ്ങൾ ആയേക്കാം... അവർ തമ്മിലുള്ള അകലം കുറഞ്ഞു വന്നു,,,, ആരായിരുന്നവൾക് ഡോക്റ്റർ...? പ്രണയം... അവസാനം വരെ കൂടെ ജീവിക്കണമെന്ന് അതിയായ ആഗ്രഹം തോന്നിയ പ്രണയം,,, പ്രണയം എല്ലാ അർത്ഥത്തിലും പങ്കിട്ടവരാണ് അവർ,,, പ്രണയിച്ചു കൊതി തീർന്നിരുന്നില്ല... അല്ലേലും പ്രണയം ആഴത്തിലൊന്നിക്കുന്നിടം ദൈവത്തിൻ കുസൃതി അത് നിർബന്ധമാണല്ലോ,,,

പ്രണയം അത് ദൈവം കനിഞ്ഞു തരും,,,മനുഷ്യർ ആഴത്തിലതിൽ അന്തമാകും... അവസാനം എല്ലാം ഒന്നിക്കാനിടെ ദൈവം എല്ലാം തിരിച്ചെടുക്കും,,, ഡോക്റ്ററുടെ കണ്ണുകളിൽ കണ്ണുനീർ ഇല്ലായിരുന്നു... അല്ല സമൃദ്ധമായി ഇല്ലാതാക്കി,,,, കാരണം നിറഞ്ഞ കണ്ണുകൾ അവളിലെ പ്രണയത്തെ കുതിനോവിക്കും,,,, അവളുടെ കണ്ണുകൾക്ക്‌പക്‌ഷേ ക്ഷമിക്കാനുള്ള ശക്തി കുറവാണ്... അവ അലറി കരഞ്ഞു,,, ഒരു കൈയകലത്തിൽ നിൽക്കെ അവർ ഉള്ളിലെ സങ്കടങ്ങൾ എല്ലാം പുറത്തുകാട്ടി ഇറുകെ പുണർന്നു,,, വിശാലിന്റെ ഉള്ളമപ്പൊൾ കുറ്റബോധതാൽ താണുപോയി,,, അവൻ ഒന്നും ചെയ്യാനാകാതെ നിന്നതും,,, ഡോക്റ്ററവളിൽ നിന്ന് വിട്ട് നിന്നു,, അവളുടെ മുഖം കയ്യിലെടുത്തു,,, *"ഈ ജന്മം എനിക്ക് വിധിച്ചതല്ല,,, അടുത്ത ജന്മത്തിൽ നമുക്കായി എന്റേത് മാത്രമായി ജീവിക്കാം,,, നിന്റെയുള്ളിലെ സംശയം പോലെ ഞാൻ നിന്നെ വിട്ട് പോയിട്ടില്ല അവസാന നിമിഷം വരെ ചേർത്തു പിടിച്ചു,,,

പക്ഷെ,,, ആ അവസനാനിമിഷം എത്തിക്കഴിഞ്ഞു മായ...നിനക്കായ് ആ മരണത്തെ ഞാനെറ്റ് വാങ്ങിക്കോട്ടെ,,,നീ മരിക്കുന്നത്,,, അതും എന്റെ മുന്നിൽ വച്ച്,,, സഹിക്കില്ലെടി,,," "അപ്പൊ എന്റെ...എ... ന്റെ...വേദ.. ന...എന്താ...സിദ്ധുവേട്ടൻ...മ...മനസിലാക്കാതെ,,, എനിക്കെന്റെ പ്രാണൻ പൊലിഞ്ഞു പോകുന്നത് കാണാൻ സാധിക്കോ...? നിങ്ങളില്ലാതെ ഞാനെന്റെ കുഞ്ഞിനെ എങ്ങനെ വളർത്തും,,?" അപ്പോഴും അവനാ ചിരി ചിരിച്ചു.. മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലവൾക്കായി മാറ്റിവെച്ചയാ ചിരി,, അവളെയെന്നും തളർത്തി ഇല്ലാതെയാക്കിയ ചിരി,,, മായക്ക് ആ നിറഞ്ഞ കണ്ണാലുള്ള ചിരി മാത്രം സഹിച്ഛ് നിൽക്കാൻ കഴിഞ്ഞില്ല,,, തകർന്നുപോയി,,, അവൾ വീണ്ടുമവന്റെ നെഞ്ചിലേക്കായി അമർന്നു,,, ഇതവസാന ഓട്ടിച്ചേരലാണ് എന്നവൾക് നന്നായി അറിയാം... എന്നാലും ഉള്ളം ഒന്ന് നിനച്ചു,,,വല്ലാതെ കൊതിച്ചു ഒരു ജീവിതമവനോടൊത്തു ലഭിച്ചിരുന്നേൽ...!!! "മതി... മതി,,, നിന്റെ പുന്നാര ചേട്ടൻ വല്ലതും ചെയ്യും മുൻപ് എനിക്ക് നിന്റെ കാമുകനെ കൊല്ലണം,,,"

അർജുന്റെ വാക്കുകൾ കേട്ടതും ഡോക്റ്റവളിൽ നിന്ന് അകന്നു മാറിയില്ല... അതങ്ങനെയാണ്... ഇത്രേം ദിവസം അടുത് കിട്ടി പുണർന്നാലും ഇനിയൊരിക്കലും ജീവിതത്തിലങ്ങനെ പുണരാൻ കഴിയില്ലെന്ന് അറിയുമ്പോ ആ കെട്ടിപിടിത്തം അവസാനിക്കില്ല... "നിങ്ങളോടല്ലേ മാറി നിൽക്കാൻ പറഞ്ഞത്...!! എന്താ എത്ര പറഞ്ഞാലും കേൾക്കില്ലേ...? അതോ ഇനി രണ്ടുപേർക്കും ചേർന്ന് മരിക്കണോ...?!!" പരിഹാസത്തോടെയുള്ള ചോദ്യം കേട്ടതും ഡോക്റ്ററാവളിൽ നിന്ന് അകന്നുമാറി,,, കാരണമവളെ ഇനിയും കുരുതി കൊടുക്കാൻ വയ്യ,,,, "വിശാൽ ഷൂട്ട്..." അവനലറിയതും വിശാൽ പ്രതികരിച്ചില്ല... "I say shoot...!!" അവനലറി,,, "നീ ഷൂട്ട് ചെയ്യുന്നോ അതോ ഞാനിവളെ ഷൂട്ട് ചെയ്യണോ...?" ദേഷ്യത്തോടെയുള്ള അവന്റെ വർത്താനം കേട്ടതും വിശാൽ ഉള്ളിൽ മന്ദ്രിച്ചു,,, എന്നെയിവിടെ ഇങ്ങനെ ഒരു അവസ്ഥയിൽ തള്ളിയിട്ടിട്ട് വൈഷ്‌... നീയെവിടെയാടാ...? ഇനിക്കിനിയും വയ്യട ഇവളുടെ കണ്ണുനീർ കാണാൻ... ചേർത്തുവെച്ച പ്രണയം ഞാൻ തന്നെ ഇല്ലാതാക്കണോ...? അവശതയോടെ അവൻ അവനോട് തന്നെ ചോദിച്ചു ആ 💛കാമഭ്രാന്തൻ💛....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story