കാമഭ്രാന്തൻ: ഭാഗം 16

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"വിശാൽ......!!" അലറിക്കൊണ്ട് അർജുൻ പിസ്റ്റൾ മായയുടെ വയറിന് നേരെ ചൂണ്ടി,,, "എനിക്ക് വൈശാകിനെ വേണം വിശാൽ... അതിന് നീ കരയണം ഇവൾ കരയണം,,, അതിനിവൻ ചാവണം... പ്രതികാര കണക്കുകൾ ബാക്കിയാണ് എന്റെ,,," അലറുവായിരുന്നവൻ... അതൊക്കെ കേട്ട് ഒന്നു മനസിലായില്ല എങ്കിൽ പോലും മായയുടെ കണ്ണുകൾ ഡോക്റ്ററിൽ മാത്രം തങ്ങിനിന്നു,,, മറ്റൊന്നും കണ്ടില്ലവൾ,,, വിശാൽ അവൻ ചൂണ്ടിയ പിസ്റ്റൾ നോക്കി വേണ്ട എന്നൊക്കെ മന്ധ്രിക്കുന്നുണ്ട് പക്ഷെ ഉപകാരമില്ല... അവൻ gun ഡോക്റ്റർക്ക് നേരെ പോയിന്റ് ചെയ്ത് തല താഴ്ത്തി,,, അല്ല ആദ്യമായി അവന്റെ തല താണു,, പുഞ്ചിരിയായിരുന്നു ഡോക്റ്ററുടെ ചൊടികളിൽ,,, "വിച്ചു.. വേണ്ടട... എനിക്കത് കാണാൻ പറ്റില്ല... എന്റെ ജീവനാട നിന്റെ കയ്യിൽ... സിദ്ധുവേട്ടനെ കൊല്ലല്ലേ പ്ലീസ്... "

വയറ്റിന് നേരെയുള്ള gun അവളെ ഭയപ്പെടുത്തിയില്ല... ഡോക്റ്ററുടെ മുഖത്തെ ചിരിയാണ് അവളെ ഭയപ്പെടുത്തിയത്,,, "വിച്ചു ഷൂട് മീ..." "വിച്ചു പ്ലീസ്... എന്റെ ഡോക്റ്ററെ ഒന്നും ചെയ്യല്ലേ മരിച്ചു പോകും,,," പൊട്ടി പൊട്ടിക്കരയുവാണ് അവൾ,,, "വിച്ചു...ഷൂട് മീ..." "വേണ്ട വി...ചൂ,,," "വിശാൽ..." അർജുൻ അലറി... നിറമിഴികളുമായി വിശാൽ ഡോക്റ്ററെ നോക്കി,,, ആ ചുണ്ടിലെ ചിരി അവനെ തളർത്തി,,, എങ്ങനെയാണ് നിങ്ങൾക് ഇങ്ങനെ പ്രണയിക്കാൻ കഴിയുന്നത്,,, ഈ അവസാന നിമിഷങ്ങളിൽ നിങ്ങളെ പെണ്ണിനേയും പെങ്ങളെയും ഞാൻ പൊന്ന് പോലെ നോക്കും എന്നതിനപ്പുറം എനിക്കൊന്നും പറയാൻ കഴിയില്ല... വിശാലിന്റെ ഉള്ളം മന്ധ്രിച്ചുകൊണ്ടിരുന്നു... "വിശാൽ..." എന്ന് പറഞ്ഞു അണപ്പല്ലിൽ ദേഷ്യം കടിച്ചമർത്തി അർജുൻ അലറി സൈഡിലേക് ഷൂട് ചെയ്തതും,,, "ട്ടെ...ട്ടെ..ട്ടെ...ട്ടെ.." "ആആആആഹ്ഹ്ഹ്ഹ്ഹ്ഹ"

ഡോക്റ്ററുടെ ശബ്‌ദം അവിടേ അലയടിച്ചു... അവിടമാകം വെടിയുണ്ട ശബ്‌ദം മാത്രം കേട്ടു,,, വിച്ചു gun നികത്തേക്കിട്ട് "ഡോക്റ്റർ..........." മായയുടെ അലർച്ചയാണത് പിടിച്ചു വെച്ചവരെ തട്ടിമാറ്റി അവളോടി ഡോക്റ്ററുടെ അടുത്തേക്,,,ജീവൻ നഷ്ടമായ നിമിഷം ഭൂമി പിളർന്നിരുന്നു എങ്കിലെന്ന് കൊതിച്ച നിമിഷം,,, ഡോക്റ്റർ വിട്ട് പോകാൻ പോകുന്ന നിമിഷം ഡോക്റ്ററുടെ അവസാന ശ്വാസങ്ങൾ പ്രതിധ്വനിച്ചു,,, "ഡോ...ക്ക്...റ്റ... ർ...." അവളുടെ വാക്കുകൾ ഇടറി അവന്റെ തല മടിയിലായി എടുത്തു വെച്ചു,,,, "ഡോക്റ്റർ,,, എന്നെ വിട്ടിട്ട് പോകല്ലേ എനിക്കും കുഞ്ഞിനും നിങ്ങളല്ലാതെ മറ്റാരുണ്ട്,,,? ഡോക്റ്റർ...!!" അലറിയതും ചോരയിൽ കുളിച്ച കൈകൾ അവൻ അവളുടെ കവിളിൽ ചേർത്തു വെച്ചു,,, "മ... മാ...യാ... I love you..." അവസാന വാക്കുകൾ പറഞ്ഞുകൊണ്ട് അവൻ അവസാന ശ്വാസവും ആഞ്ഞെടുത്തു,,, അവൾ കവിളിൽ പതിഞ്ഞ അവന്റെ കൈകൾ മുറുക്കത്തോടെ മുറുക്കി പിടിച്ചു,,, അലറിക്കരഞ്ഞു,,, അവന്റെ കവിളിലായി അവസാന നറുമുത്തം നൽകി,,,

പുഞ്ചിരിയാൽ മനസ്സ് കവർന്നവൻ,,,ഇന്ന് അതേ പുഞ്ചിരിയാൽ ജീവനറ്റ് വീണു,,, അവളുടെ മനസ്സ് അലമുറയിട്ടു,,, അടുത്ത നിമിഷം കണ്ണുകൾ മേലോട്ട് പോയി അവൾ ബോധം പോയി മയങ്ങി വീണു,,, ഇരുവരുടെ കൈകളും മുറുക്കത്താൽ ചേർന്ന് കിടന്നു,,, അടുത്ത ജന്മം എങ്കിലും ഒന്നിക്കാൻ കഴിയണെ എന്ന അർത്ഥത്തിൽ,,,,, നിമിഷങ്ങൾക്കുമപ്പുറം,,,, ബോധമറ്റു കിടക്കുന്ന മൂന്ന് പേർ,,, വിശാൽ മായ ഡോക്റ്റർ അവിടെ അവന്റെ കാൽപ്പാദങ്ങൾ പൊടി പാറ്റികൊണ്ട് നടന്നടുത്തു,,, അവനാ മൂവരെയും കണ്ടു,,, പക്ഷെ അവന്റെ കണ്ണുകൾ മായയുടെയും സിദ്ധുവിന്റെയും കോർത്തു പിടിച്ച കൈകളിൽ മാത്രം തങ്ങിനിന്നു,,, അവനവ നോക്കി നിന്നു,,, അടുത്ത നിമിഷം മായയുടെ മുഖത്തേക്കവ എതിനിന്നു,,, ക്ഷീണിതയാണവൾ അവളുടെ മുകത്തുണ്ടത്,,,, മനസ്സ് പിടചു,,,

ഓടിപ്പോയി അവളെ തല മടിയിൽ എടുത്തുവെച്ചു ചുണ്ടുകൾ മുകത് പതിപ്പിച്ചു,,, അവന്റെ ചുംബനങ്ങൾ അവളെ പൊതിഞ്ഞു,,, അടുത്ത നിമിഷം അവന്റെ കണ്ണുകൾ സിദ്ധാർത്തിൽ എത്തിനിന്നു,,,, അവന്റെ അടുക്കലേക്കു പോയി,,, "ഇവൾക്കായി ജീവൻ നൽകാൻ നീ തയ്യാറായത് കണ്ടത് കൊണ്ടാണ് എന്റെ പ്രണയം വേണ്ടന്ന് വെച് നിനക്ക് തന്നത്,,പക്ഷെ ഞാൻ ഒറ്റൊരാൾ കാരണം നിനക്ക് നിൻ്റെ ജീവനും പ്രണയവും എല്ലാം നഷ്ടമായി,,, ഈ ജന്മം മുഴുവൻ ഞാൻ നിന്നോട് കടപ്പെട്ടിരിക്കും സിദ്ധാർത്ഥ്,, തമ്മിൽ കാണാത്ത... തമ്മിലറിയാത്ത നീ എനിക്ക് വേണ്ടി അറിയാത ചെയ്ത ഉപകാരങ്ങൾ മറക്കില്ല... ജീവൻ ഉണ്ടായിരുന്നു എങ്കിൽ വിട്ട് തന്നെനെ ഞാൻ,,," അത്രയും പറഞ്ഞുകൊണ്ട് സിദ്ധാർഥിന്റെ കൈകളിൽ പിടിച്ച പിടി വിട്ട് കൊണ്ട് അവൻ വിശാലിന് അടുത്തെത്തി,,, "സോറി വിച്ചൂ,,, ഞാൻ...കാരണം ഇന്ന് നീ ഒരുപാട് കഷ്ടപ്പെട്ടല്ലേ...!! അറിഞ്ഞില്ല..." അത്രയും പറഞ്ഞുകൊണ്ട് വിശാലിന്റെ കൈകൾ ചേർത്തു പിടിച്ചു,,,

കണ്ണുനീർ അനുഭവം ഉണ്ടായതും അവൻ കണ്ണുകൾ വലിച്ചു തുറന്നു,,, "വൈഷ്‌..." ഞെട്ടി വിളിച്ചുകൊണ്ട് വിശാൽ കണ്ണുകൾ തുറന്നു,,,, പുഞ്ചിരിയോടെ വൈശാഖ് അവനെ നോക്കിയതും വിശാൽ അവനെ ഇറുകെ കെട്ടിപ്പിടിച്ചു,,, "പോയടാ... ഞാൻ ചേർത്തു വെച്ച പ്രണയം എന്റെ കയ്യാൽ തന്നെ ഞാൻ ഇല്ലാതാക്കി,,," സങ്കടത്താൽ വിശാൽ പറഞ്ഞതും വൈശാഖ് അവനെ ചേർത്തു പിടിച്ചു,,, 💙 മണിക്കൂറുകൾക് ശേഷം,,, മായ കണ്ണുകൾ തുറന്നതും ഡോക്റ്റർ വേഷത്തിൽ വൈശാകും ഒപ്പം വിഷാലും ഉണ്ടായിരുന്നു... അവൾ വൈശാഖിനെ കണ്ട് ഞെട്ടി,,, അവനെ തന്നെ നോക്കി,,, "ഞാൻ വിശാലിന്റെ ട്വിൻ ബ്രതറാണ്,, ഇത്രെയും നാൾ സ്റേറ്റ്സിൽ ആയിരുന്നു,,, ഇപ്പഴാണ് നാട്ടിലേക് വന്നത്" എന്നവൻ പറഞ്ഞപ്പോ മായ അവനെ നോക്കി പെട്ടന്ന് കഴിഞ്ഞ കാര്യങ്ങൾ മനസ്സിലേക് വന്നതും കണ്ണുകൾ നിറച്ച് അവരെ നോക്കി,,, "ഡോക്റ്റർ...?!!"

നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ,,, "പോയി,," വൈശാഖിന്റെ വാക്കുകളിൽ അവൾ തറഞ്ഞു നിന്നുപോയി,,, അവൾ മുഖം പൊത്തി അലറികരഞ്ഞു,,, പക്ഷെ അവൻ മരിച്ചെന്ന് വിശ്വസിക്കാൻ തയ്യാറല്ലാത്ത അവളുടെ ഉള്ളം പെട്ടന്ന് അലറി,,, അവൻ മരിച്ചില്ലെന്ന്... അവളുടെ നിശ്ശബ്ദതത കണ്ട് വൈശാഖ് വിളിച്ചു,,, "മായാ..." "Nooooo ഞാനിത് വിശ്വസിക്കില്ല... എനിക്കിത് വിശ്വസിക്കാൻ കഴിയില്ല... ഇതൊന്നും സത്യമല്ല..." അലറുവായിരുന്നു മായ... അവളുടെ ആ അവസ്ഥ കണ്ട് ഒന്നും തന്നെ മിണ്ടാൻ കഴിയാതെ വൈശാഖും വിശാലും നിന്നു,,, "മായ... want to accept... ഇതൊക്കെയാണ് സത്യങ്ങൾ...!! ഞങ്ങൾ മാറ്റിപ്പറഞ്ഞാൽ സത്യങ്ങൾ ഇല്ലാതെ അവില്ലല്ലോ... നീ മനസിലാക്... മനസിലാക്കാൻ ശ്രമിക്ക്..." "ഇല്ല വിച്ചൂ... ഞാനിത് വിശ്വസിക്കില്ല... എനിക്കതിന് കഴിയില്ല... ഞാൻ... ഞാൻ... എനിക്ക്... എനിക്കെന്റെ ഡോക്റ്ററ കാണണം... ഇപ്പൊ...!!"

"കഴിയില്ല എന്നല്ലേ മായ നിന്നോട് പറഞ്ഞാൽ എന്താ നീ മനസിലക്കാത്തത്..." വിശാൽ അവന്റെ മുഷ്ടി ചുരുട്ടുപിടിച്ചു,,, "നിങ്ങൾ പറഞ്ഞാൽ ഒന്നും മായ വിശ്വസിക്കില്ല... എന്നെ വിട്ട്... എ... ൻ...എന്റെ... ഡോക്റ്റർ എങ്ങോട്ടും പോകില്ല... അ... ങ്ങനെ...പോകാനല്ല ഹൃദയം കൊടുത്തു മായ സ്നേഹിച്ചത്... അങ്ങനെ ഒന്നും നടന്നിട്ടില്ല... നടക്കില്ലെന്ന്... പറയ് വിച്ചു,,," അവൾ അലറിക്കൊണ്ട് കരഞ്ഞു വിശാലിന്റെ മുമ്പിൽ പോയി നിന്നതും ഒന്നും തന്നെ പറയാൻ കഴിയാതെ വിശാൽ നിന്നു,,, അപ്പൊഴാണ് വിശാലിന്റെ പുറകിൽ നിൽക്കുന്ന വൈശാകിൽ അവളുടെ കണ്ണുകൾ എത്തി നിന്നത്... ഒടുവായിരുന്നു അവന്റെയടുത്തേക്,,, മുഖം കുനിഞ്ഞു പോയിരുന്നു വൈശാഖിന്റെ,,, കാരണം അവന്റെ പ്രിയപ്പെട്ടവളാണ് മുന്നിൽ നിന്ന് കരയുന്നത്...!! "ഡോക്റ്റർ,,, ഡോക്റെങ്കിലും എന്റെ സങ്കടം മനസിലാക്കാൻ ശ്രമിക്കണം പ്ലീസ്,,, എന്റെ...എന്റെ ഡോക്റ്റർ എങ്ങോട്ടും പോയിട്ടില്ലെന്നെന്നോട് പറയ്,,, സിദ്ധുവേട്ടന് ഒന്നും പറ്റിയിട്ടില്ല എന്ന് പറയ്,,, താങ്ങാൻ പറ്റുന്നില്ല എനിക്ക്,,, "

"മ...മായ... സിദ്ധാർത്ഥ് പോയി മായ... തിരിച്ചു വരാത്ത ലോകത്തേക് അവൻ പോയി,,, ഇനി മായയുടെ ജീവിതത്തിൽ അവനുണ്ടാകില്ല..." പ്രതീക്ഷയോടെ അവന്റെ മുകത്തേക് നോക്കിയവൾക് കിട്ടിയ വാക്കുകൾ തകർച്ചയോടെ അവൾ കേട്ടിരുന്നു,,, തകർച്ചയോടെ അവളവിടെ ഇരുന്നു,,, "മായ..." കൊഞ്ചലോടെയുള്ള വിളി അവളെ സങ്കടപ്പെടുത്തി... സിദ്ധാർത്ഥ് എന്ന പേര് ഓർക്കും തോറും വിങ്ങിപ്പൊട്ടി... വയറ്റിലുള്ള കുഞ്ഞിന്റെ അവകാശി പോയി എന്നത് അവളെ സമ്പന്തിച്ച അടുത്തോളം താങ്ങാൻ കഴിയുന്നതിനുമപ്പുറം ആയിരുന്നു,,, ആരെയും മായക്കാൻ കഴിവുണ്ടായിരുന്ന പുഞ്ചിരി ഇനി തന്നെ തേടി വരില്ലെന്ന സത്യം അവൾക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല... നിനക്ക് ആരില്ലേലും ഞാനില്ലെടി എന്ന വാക്കുകളോട് പുച്ഛം തോന്നി,,, ഇത്രയേ തന്റെ സ്നേഹത്തിൻ ദൈവത്തിന് മുമ്പിൽ വിലയുള്ളുവായിരുന്നോ...?

ഒന്നും തന്നെ വേണ്ടിയിരുന്നില്ല... അവളോട് അവൾ തന്നെ മന്ധ്രിച്ചു,,, ഡോക്റ്ററെ കാണാണ്ടയിരുന്നു... ഡോക്റ്ററോട് മിണ്ടണ്ടായിരുന്നു,,, എല്ലാതിനുമപ്പുറം ആ ചിരിയെ സ്നേഹിക്കണ്ടായിരുന്നു,,, അതല്ലേ ഇന്നിത്ര കണ്ണീരായി അത് മാറിയത്... ഇങ്ങനെ കുത്തിനോവിക്കുന്നത്,,, അവൾ ഉള്ളിൽ എരിഞ്ഞു തീയായി മാറി... പക്ഷെ തോറ്റ് കൊടുക്കുവാൻ തയ്യാർ ആയിരുന്നില്ല... നിറഞ്ഞു തൂവിയ കണ്ണുകളെ വാശിയോടെ തുടച്ചു,,, അപ്പോഴും അവളുടെ ഉള്ളം വിശ്വസിക്കാൻ തയ്യാർ ആയിരുന്നില്ല അവന്റെ മരണത്തെ,,,, അത്രമേൽ അവളെ തകർത്തിരുന്ന അവനോടുള്ള പ്രണയം,,, "എന്തിനാ എന്റെ ജീവിതത്തിലേക്കു കടന്ന് വന്നത്..?" വയറിൽ കൈ വെച്ചുകൊണ്ട് അവൾ മെല്ലെ മെല്ലെ തെങ്ങിക്കരഞ്ഞതും ഓർമ്മകളിൽ അവളുടെ കഴുത്തിൽ തൂങ്ങിക്കിടന്ന താലിയും സിന്ദൂരവും പുഞ്ചിരിയും ഒപ്പം ഇപ്പൊ മാഞ്ഞു കിടക്കുന്ന തിരുനെറ്റിയും മാറും പൊന്തി വന്ന വയറും അവനിലെ ഭർത്താവിനെ കുത്തി നോവിച്ചു,,,

വൈശാഖ് എന്നവനിലെ ഭർത്താവിനെയും പ്രണയത്തെയും പെട്ടന്ന് ഒരാക്കാം തോന്നിയത് പോൽ ഒരു തൂവാല കണക്കെ അവൾ വീണ്ടും മയങ്ങി വീണു,,, ____________💙 "മായ.." ബോധം വന്ന് കണ്ണുകൾ തുറന്നതും അവൾ കണ്ടത് വൈശാഖിനെ ആയിരുന്നു,,, "മായ..." "വൈശേട്ട..." അങ്ങനെ വിളിച്ചുകൊണ്ട് അവൾ എഴുന്നേറ്റതും തള്ളിയ വയർ കണ്ട് അവളൊന്നു ഞെട്ടി,,, "വൈശേട്ട എന്താ ഇത്...? ഞാനെപ്പഴ പ്രേഗിനെന്റ് ആയത്...? എനിക്കെന്താ പറ്റിയത്...? ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ലല്ലോ...? അല്ല എന്റെ താലിയെവിടെ വൈശേട്ട..." ഞെട്ടിക്കൊണ്ടാണ് അവനവളെ നോക്കിയത്... അവൾ കഴുത്തിൽ കൈ വെച്ച് നിലത്തേക്ക് നോക്കാൻ നിന്നതും വയർ കൊണ്ട് അവളുടെ മുഖം ചുളിഞ്ഞു പോയി... അവൾ അവന്റെ അടുത്തേക് ഒന്ന് നീങ്ങി ബെഡിൽ ഇരുന്നവന്റെ കവിളിൽ കൈ വെച്ചു,,, "വൈശേട്ട... നമ്മക്ക് എപ്പഴ വാവ ഉണ്ടായേ...എന്നിട്ട് എനിക്കെന്താ ഒന്നും ഓർമ്മ ഇല്ലാതെ...? എന്റെ വൈശേട്ടന്റെ കുഞ്ഞ്‌എപ്പഴ എന്റെ വയറ്റിൽ ഉദയം കൊണ്ടത്...?!!"

അവളുടെ പ്രവർത്തിയിലും സംസാരത്തിലും കാര്യം മനസിലാക്കിയ അവൻ അവളുടെ മുഖത്ത് കൈ വെച്ചു,,, "മായ നിനക്കൊന്നും ഇല്ല.. തലകറങ്ങി വീണതാണ്... പിന്ന കുഞ്ഞ് നീ 6 മാസം പ്രേഗിനെന്റ് ആണ്,,, അതിന്റെ ലക്ഷണം ആണ് ഈ ഓർമ്മ കുറവ് പേടിക്കാൻ ഒന്നുമില്ല നമുക്ക് ഉടനെ വീട്ടിലേക്കു പോകാം..." അവളെ സമാധാനിപ്പിച്ചതും അവന്റെ വാക്കുകളിൽ സമാധാനം കണ്ടെത്തി അവൻ അവനെ നോക്കി പുഞ്ചിരിച്ചു... തന്റെ വൈശേട്ടന്റെ കുഞ്ഞെന്ന വിശ്വാസത്തിൽ വയറിനെ തഴുകി,, അത് ഇന്ന് ജീവനറ്റ് വീണ തന്റെ പ്രണയത്തിന്റേതാണെന്ന് അറിയാതെ... പിടിച്ചു നിൽക്കാൻ കഴിയാതെ വൈശാഖ് ആ മുറിയിൽ നിന്നിറങ്ങി... എവിടേക്ക് മാഞ്ഞുപോയി സിദ്ധാർത്തിലെ അവളുടെ ഓർമ്മകൾ,,? അവനോടുള്ള പ്രണയം എവിടെ..? അവൾ വയറിൽ കൈ വെച്ച് ഓരോന്ന് ഓർക്കാൻ ശ്രമിചു അവസാനം വയറിനെ പൊതിഞ്ഞുപിടിച്ചുകൊണ്ട് പല സ്വപ്നങ്ങളും കാണാൻ തുടങ്ങി,,,

എന്നാൽ അതേ സമയം ആ ഹോസ്‌പിറ്റലിന്റെ മോർച്ചറി മുറിയിൽ കാറ്റിനാൽ ആ തുണി മാറി,,, അവിടെ അവന്റെ മുഖം പ്രത്യക്ഷപ്പെട്ടു,,,ജീവനറ്റ ശരീരം ചിരിയാൽ മായയുടെ മനസ്സ് കവർന്നവൻ അവൾക്കായി ജീവൻ ബലി കൊടുത്തവൻ അവളുമായി പ്രണയം പങ്കിട്ടവൻ,,, അവളുടെ ഡോക്റ്റർ,,, അകലെ അവന്റെ മുഖം പോലും ഓർക്കാതെ അവന്റെ കുഞ്ഞിനെ പേറി മറ്റ് സ്വപ്നങ്ങൾ കണ്ട് അവളും,,, __________💚 നിറഞ്ഞു പോയിരുന്നു ദുർഗ്ഗയുടെ കണ്ണുകൾ,,, അവളുടെ ഉള്ളിൽ മായയുടെ മുഖം മിന്നി,,, ഒപ്പം ഏട്ടന്റെയും,,, താലിയിലായി അവളുടെ കൈകൾ മുറുകി,,, ഒരുനിമിഷം അവനെ ഓർത്തും അവളുടെ ഉള്ളം വിങി... അവളുടെ ഭർത്താവിനെ ഓർത്ത്... ആ നിമിശമവൻ ചെയ്ത തെറ്റുകൾ ഉണ്ടായിരുന്നില്ല അവളുടെ ഉള്ളിൽ,,,, അവളുടെ മനസ്സ് മന്ധ്രിച്ചത് അവന്റെ നിസ്സഹായത മാത്രമാണ്... നിസ്സഹായൻ ആയിരുന്നില്ലേ അവൻ "എന്താ...? എന്താ എന്ത് പറ്റി വൈഷ്‌...?!!"

മായയെ കണ്ട് നിറ മിഴികളോടെ പുറത്തേക്കു വൈശാഖ് വരുന്നത് കണ്ടതും വിശാൽ അവന്റെ അടുത്തേക് പോയികൊണ്ട് ചോദിച്ചു,,, വൈശാഖ് ഒന്നും പറഞ്ഞില്ല വിശാലിനെ മൈൻഡ് പോലും ചെയ്യാതെ സ്ഥതസ്ക്കോപ്പ് എങ്ങോട്ടേക്കോ വലിച്ചെറിഞ്ഞു കൊണ്ട് നടന്നു നീങ്ങിപ്പോയി,,, മുഖം ചുളിച്ചുകൊണ്ട് അവനെ നോക്കി അടുത്ത സെക്കൻഡ് വിശാൽ ഉള്ളിൽ കയറി,,, "വിച്ചൂ,,," ഉള്ളിലേക് കയറിയതും നിറഞ്ഞ മിഴികൾ കാണാതെ മുഖം ചുളിഞ്ഞു ഇരിക്കുന്നവനെ നോക്കി മായ വിളിച്ചതും അവൻ കണ്ണിമ വെട്ടാതെ മായയെ നോക്കി,,, "വിച്ചൂ,,, നമുക്ക് വീട്ടിലേക്ക് പോകാം വാ...എനിക്ക് അമ്മയെ കാണണം,,,എന്റെ വൈശേട്ടന്റെ കുഞ്ഞാവയെ അമ്മയെ കാണിക്കണം,,, വേഗം വാ... എന്നെ ഡിസ്‌ചാർജ് ചെയ്യ്,," മായയുടെ കൽപ്പന കേട്ടതും അവൻ കണ്ണും വിടർത്തി മായയെ നോക്കി,,,, "മ...മായ..." "വിച്ചൂ അവള് റെസ്റ്റ് എടുക്കട്ടേ,,, നീയിങ് വാ,,,

മായ കുറച്ചു കഴിഞ്ഞ് വീട്ടിൽ പോകാം..." രംഗം വഷളാവുന്നതിന് മുൻപ് വൈശാഖ് വിശാലിനെ വിളിച്ചോണ്ട് പോയി,,, അവർ പോയതും ചുണ്ടും കൊട്ടി അവൾ വീണ്ടും ഉറക്കത്തിലേക്കു വഴുതി,, _________💜 "വൈഷ്‌...അവള്...എന്റെ മായ... അവള് എന്തൊക്കെയാ ഈ പറയുന്നേ...?!!" അലറുവായിരുന്നവൻ,,, വൈശാഖ് ഉത്തരമില്ലാതെ വിശാലിനെ നോക്കി,,, "അവൾക്ക്,,,, സിദ്ധാർഥിന്റെ മരണം മെന്റലി എക്സപ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല,,, ആ ഷോക്കിൽ ഡോക്റ്ററുടെ മുഖം പോലും അവൾ മറന്നു വിച്ചു,,,, ആ പ്രണയം പോയിട്ട് അവനെ പോലും മായാ ഇപ്പൊ ഓർക്കുന്നില്ല... അവന്റെ കുഞ്ഞിനെ പോലും ഓർക്കുന്നില്ല... അവളുടെ മനസ്സിൽ ഞാനിപ്പോ അവളുടെ ഹസ്ബന്റ് ആണ്... എന്റെ കൂടെയുള്ള സന്തോഷബഹുലമായ ജീവിതം നയിച്ചോണ്ടിരിക്കാണ് മായ... ഡോക്റ്റർ എന്നൊരു ചാപ്റ്റർ ഇപ്പൊ അവളുടെ ലൈഫിൽ,,,,

ഒരുപാട് വിഷമിച്ച ദൈവത്തിന് നമ്മളോട് ദയതോന്നുമെന്ന് പറയാറില്ലേ...? മായയുടെ കാര്യത്തിൽ ഇതാണിപ്പോ ദൈവത്തിന്റെ ദയ...!!" സ്തംഭിച്ചു പോയി വിച്ചൂ,,, "അപ്പൊ വൈഷ്‌ അവളോട് ചെയ്ത തെറ്റുകൾ...?"സംശയത്തോടെ അവൻ വൈശാഖിനെ നോക്കി,,, "ഞാൻ ചെയ്ത തെറ്റുകൾ പോയിട്ട് എനിക്ക് വേണ്ടി കരഞ്ഞത് പോലും മായയുടെ ഉള്ളിലില്ല,,, അവളിപ്പോൾ പഴയ ഓർമ്മകളുടെ ഒപ്പം ഒത്തിരി സന്തോഷവതിയാണ്,,," തിരിഞ്ഞു നിന്ന് കൊണ്ട് വൈശാഖ് പറഞ്ഞതും വിശാൽ നിലത്തേക് ഊർന്നിരുന്നുപോയി,,,, "അപ്പൊ അവന്റെ ജീവിതത്തിന് പോലും അർത്ഥമില്ലാതെ ആയോ..? എന്റെ സിദ്ധു അവൻ അവന്റെ ജീവൻ അവൾക്കായി നൽകിയത് പോലും വെറുതെ ആയോ...? അവന്റെ കുഞ്ഞ്...? അവന്റെ പ്രണയം...? അവന്റെ ജീവൻ...? എല്ലാം... എല്ലാം വെറുതെ ആയില്ലേ വൈഷ്‌,,,, എല്ലാത്തിനും കാരണം ഞാനാ... സ്വയം ഷൂട്ട് ചെയ്ത് ഞാനെന്നെ തന്നെ കൊന്നാൽ മതിയായിരുന്നു,,, എങ്കിൽ ആർക്കും നഷ്ടമില്ലല്ലോ സിദ്ധുന് അവന്റെ ജീവിതം തിരിച്ചു ലഭിക്കുമായിരുന്നു,,,,

എല്ലാം എന്റെ തെറ്റാ,,,, എന്റെ മാത്രം,, അകത്തുക്കവൾക് വേണ്ടി ജീവൻ നല്കിയവനുണ്ട് അവിടെ മോർച്ചറിയിൽ,,,," അവന്റെ അലർച്ചയിൽ വൈശാഖ് വരെ ഒരു നിമിഷം ഭയന്നു,,, "വിച്ചൂ,, കാം ഡൗണ്,,,, അവൾക്കിപ്പോ ഓർമ്മ ഇല്ലാന്നേ ഉള്ളു,,,, അവളുടെ മെമ്മറി അതിനുള്ള ശക്തി കൈവരിക്കുമ്പോ പതിയെ പതിയെ അവളെല്ലാം ഓർത്തെടുക്കും,,,നീയിപ്പോ തകരാതെ അവൾക് ധൈര്യം പകര്... ഒരുകാരണവശാലും സത്യങ്ങൾ അവളറിയരുത്... അത് മൂലം കുഞ്ഞിനോ അമ്മക്കോ വല്ലതും സംഭവിക്കും,,, അവൾടെ മനസ്സിൽ അതിപ്പോ എന്റെ കുഞ്ഞാണ്... അത് അങ്ങനെ തന്നെ ഇരിക്കട്ടെ മാറ്റാൻ പോകണ്ട... അവൾ പതിയെ ഓക്കെ ആയാൽ നമുക്ക് പറയാം,,, മെന്റലി വീക്കാണ്,,, നല്ല അന്തരീക്ഷവും ആവശ്യമാണ്,,, പ്രേഗിനെന്റ് അല്ലെ...? നീ അവളുടെ കാര്യത്തിൽ ഓവർ കെയർഡ് ആയിരിക്കണം,,,,

നീ അവളെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് പൊക്കോ അവിടെ എല്ലാരും ഇല്ലേ...!!" "അപ്പൊ,,,,നീ,,നീ വരുന്നില്ലേ വൈഷ്‌,,,,?" സംശയത്തോടെ വിശാൽ അവനെ നോക്കിയതും നിമിഷ നേരങ്ങൾ കൊണ്ട് അവന്റെ മുഖം ചുവന്ന് തുടുത്തു,,, "എന്നെ അങ്ങോട്ടിനി ആരും പ്രതീക്ഷിക്കണ്ട...അവിടെയില്ലേ ഒരു സ്ത്രീ,,,എന്റെ 'അമ്മ എന്ന് പറഞ്ഞു നടക്കുന്ന രാക്ഷസി... അവരുള്ളടുത്തോളം കാലം ഞാനങ്ങോട്ട് ഇല്ല,,, എനിക്ക് വെറുപ്പാണ് ഹിത്ര എന്ന് കേൾക്കുമ്പോൾ തന്നെ അറപ്പ് തോന്നും... വൈശാഖ് ഹിത്ര ചെയർ മാന് ഓഫ് ഹിത്ര ഗ്രൂപ്പ് ഓഫ് കമ്പനീസ്,,, എന്ന ആ ഒരൊറ്റ സ്ഥാനം കൊണ്ട് എനിക്ക് നഷ്ടമായത് എന്റെ പ്രണയത്തെ,,,, ആ വീട്ടിലെ പാരമ്പര്യത്തിനൊത് എന്റെ ഭാര്യ വളരാത്തത് കൊണ്ട് ഇല്ലാതാക്കിയില്ലേ അവർ,,,? എനിക്കിഷ്ടമല്ല... " "വൈഷ്‌ 'അമ്മ...അമ്മക്ക്..." "വേണ്ട വിച്ചു,,, ശർമിളയുടെ ന്യായീകരണങ്ങളുമായി നീ എന്റെ അടുത്തേക് വരണ്ട... അത് നമ്മൾ തമ്മിൽ തെറ്റാൻ വഴിയൊരുക്കും,,, വിഷമാണ് അവിടം...!! ഒരർത്ഥത്തിൽ വെച് നോക്കുമ്പോൾ ഡോക്റ്റർക്ക് അയാളുടെ ജീവനടക്കം നഷ്ടമായത്തിന് കാരണം അവിടുള്ളവരാണ്,,,!! അവൾടെ കാര്യം നോക്കണം നീ...

അവർക്ക് ഒറ്റു കൊടുക്കരുത്,,, അവൾക്കിപ്പോ അതാണ് ഞങ്ങളുടെ വീട് അതുകൊണ്ട് മാത്ര ഞാനവളെ അങ്ങോട്ടേക്ക് അയക്കുന്നത്..മിസ് ശര്മിളയെ മായയുടെ അടുത്തേക് പോകാൻ അനുവദിക്കരുത്,,,, കുത്തി നോവിക്കും,,,അനാഥയാണെന്ന് പറഞ്ഞ് കളിയാക്കും,,,സഹിക്കില്ല... ഒരുപാട് അനുഭവിച്ചു,,,ആദ്യം അനാഥാലയത്തിൽ പിന്നെ എന്റെ വീട്ടിൽ... പിന്നെ,,, ചേർത്തു പിടിക്കേണ്ട ഞാൻ പോലും അവളെ തള്ളി പറഞ്ഞു,,, ഞാൻ മത്രമുള്ള ആ മനസ്സിനെ അവിശ്വസിച്ചു,,, എന്നിട്ടുമെന്റെ കൂടെ നിന്നില്ലേ...? അവസാനം സിദ്ധാർത്ഥ്,,, ഇനിയും വയ്യ... അവൾക്കിതിരി എങ്കിലും സമാധാനം വേണം,,, ഇനിയെങ്കിലും അവൾക്കത് കൊടുക്കണം എനിക്ക്,,, ഹിത്രയിലേക് ഞാനില്ല" അത്രയും പറഞ്ഞുകൊണ്ട് വൈശാഖ് തിരിഞ്ഞു നടന്നതും അവനെ അത്ഭുദത്തോടെ നോക്കുവായിരുന്നു വിശാൽ,,, എത്രമാത്രം പ്രിയമായിരുന്നു അമ്മയും മകനും തമ്മിൽ,,, എത്രപെട്ടന്നാണ് 'അമ്മ അവന് ശത്രു പക്ഷത് ആയി മാറിയത്,,, അവൻ അത്ഭുദത്തോടെ വൈശാഖ് പോയ വഴിയും മോർച്ചറിയിലേക്കുള്ള വഴിയും ഒപ്പം മായയുടെ മുറിയിലേക്കും നോക്കി,,, ___________💛

"വാ മായ പോകാം...!!" "വൈശേട്ടൻ വരുന്നില്ലേ...?!!" ഹോസ്പിറ്റലിൽ നിന്ന് കാറിലേക്ക് കയറിയതും വിശാൽ ഡോർ ക്ലൊസ് ചെയ്യാൻ നിന്നതും മായ കാറിന് പുറത്തുള്ള വൈശാഖിനെ നോക്കി ചോദിച്ചു,,, "ഇല്ല...നീ പൊക്കോ എനിക്ക് ഇന്ന് കുറച്ചു അത്യാവശ്യം ഉണ്ട് ഞാൻ മറ്റന്നാൾ വരും,,," അവൻ എങ്ങോട്ടൊക്കെയോ നോക്കി പറഞ്ഞതും അവൾ അവനെ മിഴിച്ചു നോക്കി,,, "വൈശേട്ടന് ഡോക്റ്റർ ജോബ് ഇഷ്ടമല്ലലോ.. കമ്പനിയിൽ പോകാറായിരുന്നില്ലേ പിന്നെന്ത് പറ്റി...?!!" "അത്.. എനിക്കിപ്പോ ഈ ജോലിയോട് വല്ലാത്ത താൽപര്യം... ഇഷ്ടമുള്ള ജോലി ചെയ്യണം എന്ന് നീ തന്നെയല്ലേ പറഞ്ഞത്...!!" അവളെ നോക്കി കുറുമ്പോടെ ചോദിച്ചതും അവളൊന്നു അമർത്തി മൂളി,,, പിന്നെ എന്തോ ഓർത്തത് പോലെ ഏന്തി വലിഞ്ഞു അവന്റെ നെറുകിലായി അവളൊന്നു ഉമ്മ വെച്ചു,,, "ശ്രദ്ധിക്കണം,,, ഞാനും വാവയും വെയിറ്റ് ചെയ്യും വാവേടെ അച്ഛനെ,,," അവളത് പറഞ്ഞു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു,,, നനവ് പടർന്നു അവളുടെ കണ്ണുകളിൽ,,, അത്രയ്ക്കും പിരിഞ്ഞിരിക്കാൻ അവൾക്കാവില്ല,,, "ഏട്ടാ..... എന്നെ തനിച്ചാക്കി പോകല്ലേ... ഞങ്ങൾക്കിനി ആരാ ഉള്ളെ..?

എന്റെ ഏട്ടനെ എന്തിനാ ദൈവമേ എന്നിൽ നിന്ന് അടർത്തി മാറ്റിയത് പകരം എന്നെ വിളിചൂടായിരുന്നോ...? അമ്മാ... നോക്കിയേ എന്റെ ഏട്ടൻ കണ്ണ് തുറക്കണില്ല... ദുർഗ്ഗയോട് ഏട്ടൻ മിണ്ടണില്ല... ദുർഗ്ഗയെ നോക്കി ചിരിക്കണില്ല... എന്നോട് മിണ്ടാൻ പറയ് അമ്മാ... എനിക്ക് സഹിക്കാൻ വയ്യ... എന്നെ ചേർത് പിടിക്കാൻ പറയ് 'അമ്മ... ഏട്ടാ... എന്നെ തനിച്ചാക്കി പോകല്ലേ... എന്നെ കൂടെ കൂട്ടായിരുന്നില്ലേ..?" അങ്ങനെയുള്ള അലർച്ച കേട്ടാണ് മായ കയറിയത് പോലെ തിരിച്ചിറങ്ങിയത് അവൾ ശബ്‌ദം കേട്ട ഭാഗത്തേക് നോക്കിയതും മുകമടക്കം പൊതിഞ്ഞു കൊണ്ട് ഒരുത്തനെ ആംബുലൻസിൽ കയറ്റുന്നുണ്ട്... താഴെ വേറൊരുത്തി അങ്ങനെയൊക്കെ പുലമ്പി അലറി കരയുന്നുണ്ടായിരുന്നു... അവളുടെ അമ്മ അവളെ എഴുന്നേല്പിക്കാൻ ശ്രമിക്കുന്നുണ്ട് അവരുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നു,,, മായക്ക് വല്ലായിമ തോന്നി,,, അവൾക്ക് അവിടം വിഷാലും താനും പോലെ തോന്നി,,, അവൾ അവർക്കടുക്കലേക്ക് പോയി,,, ദുർഗ്ഗയുടെ ഷോള്ഡറിൽ കൈ വെച്ചു,,,

ദുർഗ്ഗ ഞെട്ടിക്കൊണ്ട് മായയെ നോക്കിയതും പെട്ടന്ന് മായ അവളെ കെട്ടിപ്പിടിച്ചു,,, പരസ്‌പര ബന്ധമില്ലാതെ അവർ കെട്ടിപിടിച്ചു കരഞ്ഞു... അവളെ സമാധാനിപ്പിച്ചു വണ്ടിയിലേക് കയറ്റിയതും കൂടെ ആ സ്ത്രീയും കയറി,, അവർ സാരിതലപ്പാൽ കണ്ണുകൾ തുടക്കുന്നുണ്ട്,,, ആകെയുള്ള മകനാണ്... ആ മരിച്ചയാളെ ഒന്ന് നോക്കിക്കൊണ്ട് മായ തിരിഞ്ഞു നടന്നു,,, അവളറിഞ്ഞിരുന്നില്ല തന്റെ കുഞ്ഞിന്റെ അവകാശിയാണതെന്ന്... അവളുമായി പ്രണയം പങ്കിട്ടവനാണ് അതെന്ന്,,, അവളെ ചിരിയാൽ മയക്കിയിവനാണതെന്ന്... എല്ലാതിനുമപ്പുറം അവൾക്കും അവളുടെ കുഞ്ഞിനും വേണ്ടി മരണം സ്വീകരിച്ചവണതെന്ന്...!! അവളുടെ പ്രണയമാണെന്ന്,,, ആ കാഴ്ച്ച കണ്ട് നിറഞ്ഞു പോയിരുന്നു വിശാലിന്റെയും വൈശാഖിന്റെയും കണ്ണുകൾ,,, മായ അവർക്കടുത്തെത്തി,,, "പാവം,,, ആ കുട്ടീടെ എട്ടാനാണ്... മരിച്ചു പോയി,,, ഇനിയവർക്ക് ആരാ...? എനിക്ക് പെട്ടന്ന് നിന്നെ ഓർമ്മ വന്നു അതുകൊണ്ട് സഹിക്കാൻ പറ്റിയില്ല... നല്ല പൂ പോലത്തെ പെണ്ണ്... എന്താവുമോ എന്തോ ആ കുട്ടീടെ ജീവിതമിനി..?" അവരോടെന്ന പോലെ പറഞ്ഞുകൊണ്ട് മായ കാറിലേക്ക് കയറി വൈശാഖിന്റെ കയ്യിലായി ഒന്നുകൂടി പിടിച്ചു,,,

"വന്നേക്കണെ വേഗം... എനിക്ക് നിങ്ങളില്ലാതെ പറ്റില്ല..." പറഞ്ഞുകൊണ്ട് പോകാമെന്ന് വിശാലിനോട് പറഞ്ഞതും വൈശാഖ് അവളുടെ കണ്ണിലായി ഒരു നേർത്ത മുത്തം നൽകി,,, വിശാലിനോട് പോകാൻ പറഞ്ഞതും നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു,,, ഇരു വാഹനങ്ങളും ഹോസ്പ്പിറ്റലിന്റെ ഇരു വഴിയിലായി ചലിച്ചു,,, മായ കാറിൽ നിന്ന് മിറർ വഴി വെറുതെ ഒന്ന് പുറകിലേക്ക് നോക്കി,, ആ ആംബുലൻസ് കണ്ണിൽ നിന്ന് മായുന്നത് വരെ പ്രിയപ്പെട്ടത് അടർന്നു പോയത് പോലെ തോന്നിയവൾക്,,,ധൈര്യത്തിനായി വയറിൽ കൈ വെച്ചതും കൂടുതൽ ഹൃദയത്തെ അത് പൊള്ളിച്ചു,,, അവൾ പുറത്തേക്ക് കണ്ണുകൾ നട്ടു,,, അറിഞ്ഞിരുന്നില്ലവൾ അവളുടെ പ്രണയവും അവകാശിയും പുഞ്ചിരിയും ജീവനുമാണ് ആ പോയത് എന്ന്...ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്,,, അവളിനി ഒരിക്കലുമവനെ കാണില്ലെന്ന്,,,അവൾക്കായ് ജീവൻ നഷ്ടപ്പെടുത്തിയവനെ,,,♥ അവളുടെ ഡോക്റ്ററെ,,, അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ദൈര്യത്തിനായി വിശാലിന്റെ കയ്യിൽ കൈകൾ വെച്ചു മുറുക്കി..പക്ഷെ നിറഞ്ഞ കണ്ണ് അവളറിയാതെ തുടക്കുന്ന ദൃതിയിൽ ആയിരുന്നവൻ ആ,, 💛കാമഭ്രാന്തൻ💛......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story