കാമഭ്രാന്തൻ: ഭാഗം 17

kamabranthan

എഴുത്തുകാരി: മുഹ്‌സിന

വീട്ടിലേക്ക് കയറും വഴി മായ ആദ്യം തന്നെ പോയത് വെള്ള താമരപ്പൂക്കൾ പറിച്ചു നെഞ്ചോട് ചേർക്കാനാണ്,,,അതിന്റെ സുഗന്ധം ആവോളം ആസ്വദിച്ചു,,, ഗാർഡൻ അവളുടെ പ്ലെസ് ആണ്.. അവിടമാര് വൃത്തികേട് ആക്കിയാലും മായക്ക് പെട്ടന്ന് ദേഷ്യം വരും,,, അവൾ വെള്ള താമരപൂക്കളുമായി വീടിന്റെ ഉള്ളിലേക് പോയി,,, ശർമിള അവളെ കണ്ടതും ഓടിപോയി കെട്ടിപ്പിടിച്ചു,,, "അമ്മാ എനിക്കിന്നൂല്ല... 'അമ്മ എന്തിനാ കരയണെ ഞാൻ ok ആണ്,,, അമ്മ കരഞ്ഞാൽ ഞാനും കരയും... അപ്പൊ അമ്മേടെ മോന്റെ വാവക്ക് വേഷമാവും..." കൊഞ്ചിക്കൊണ്ടുള്ള അവളുടെ വാക്കുകൾ അവരെ കൂടുതൽ സങ്കടത്തിൽ ആഴ്ത്തി,,, അവരവളെ വിടാതെ പുണർന്നു,,, ____________💛 "ഹെലോ മേടം... ഗെയ്റ്റ് അടക്കാൻ സമയം ആയി വീട്ടിൽ പോണം..." സെക്യൂരിറ്റിയുടെ വാക്കുകൾ കേട്ടപ്പോഴാണ് ദുർഗ്ഗയും ശാലിനിയും സ്വബോധത്തിൽ വന്നത് അവർ ഞെട്ടിക്കോണ്ട് അയാളെ നോക്കി പിന്നെ തലയാട്ടി കാറിൽ കയറി,,, ദുർഗ്ഗ ചോദ്യങ്ങളിൽ ആണ്ടു,,, ഇതിൽ തനിക്ക് എന്താണ് പങ്ക്...? വിശാലിന് എന്താണ് ഇത്ര പ്രണയിച്ചിട്ടും തന്നോട് ദേഷ്യം...? ആ സ്നേഹം ഒരിക്കൽ കൂടെ കിട്ടിയിരുന്നേൽ എന്ന് ഉള്ളം വല്ലാതെ മോഹിച്ചു പോകുന്നു,,,എന്താണത്,,,? "ശാലിനി...!!" ചിന്ധിച്ചു കൂട്ടുന്നതിനിടെയാണ് ദുർഗ്ഗ അവളെ വിളിച്ചത്,,,

"ഞാനൊന്ന് ചോദിക്കട്ടെ... ഇപ്പൊ ഈ നിമിഷം ഇത് കഥയുടെ തുടക്കമാണോ അവസാനമാണോ...?!!" ശാലിനി ചിരിച്ചു പുറത്തേക്കു കണ്ണുകൾ നട്ടു,,, "അവസാനമാണ്... എല്ലാം കഴിഞ്ഞു എല്ലാരും പോയി,,, മായയും വൈശേട്ടനും ഡോക്റ്ററും ആർജ്ജുനും നയനയും എല്ലാം..." ആ വാക്കുകളിൽ അവളൊന്ന് ഞെട്ടി,,,കാർ ഗെയ്റ്റ് ന് അടുത്തെത്തി,,, "സ്റ്റോപ്പ്" ഗെയ്റ്റ് കടക്കാൻ നിന്നതും ദുർഗ്ഗ പറഞ്ഞതും ശാലിനിയും ഡ്രൈവറും അവളെ നോക്കി,,, "നിങ്ങൾ പൊക്കോ ബാക്കി ഞാൻ നടക്കാം.." അവൾ പറഞ്ഞതും അവളെ ഒന്ന് നോക്കി ഡ്രൈവർ തലയാട്ടി അകത്തേക് കടന്നു,,, ദുർഗ്ഗ സൈഡിലുള്ള നെയിം പ്ളേറ്റിലേക് നോക്കി,,, "ഹിത്ര" ചുണ്ടുകൾ മന്ധ്രിച്ചു ഒപ്പം അവൾ പുഞ്ചിരിയോടെ അകത്തേക്കു നടന്നു,,, മായ അവളുടെ ഗന്തം അറിഞ്ഞ വീട്.. വൈശാഖ് അവൻ ജീവിച്ച വീട്... അവരൊന്നിച്ച വീട്... വല്ലാത്തൊരു ഫിലോടെ അവള വീട് നോക്കി,,മായ നടന്നത് പോലെ പൂക്കളെ ഒക്കെ തഴുകിക്കൊണ്ട് അവളും അകത്തേക്കു നടന്നു,,, "നിനക്ക് ഞാനൊരു ഏട്ടത്തിയമ്മയെ കണ്ടു വെച്ചിട്ടുണ്ട്..." അവളുടെ ഉള്ളിലൂടെ സിദ്ധുവിന്റെ വാക്കുകൾ ഓടിനടന്നു,,,

മായ അവളായിരുന്നല്ലേ ഏട്ടാ എനിക്കായ് കണ്ടെത്തിയ ഏട്ടത്തിയമ്മ.. എന്റെ ഏട്ടൻ... അവളുടെ ഉള്ളം സങ്കടത്താൽ എരിഞ്ഞു... അപ്പോഴും എട്ടന്റെ കാര്യത്തിൽ വിശാലിനോട് ദേഷ്യം തോന്നിയിരുന്നോ..? ഇല്ലാ...!! കഴിയുന്നില്ല വെറുക്കാൻ... എന്ത്‌ കൊണ്ട്...? അറിയില്ലാഹ്...!! അവളുടെ കൈകൾ താലിയിൽ മുറുകി,,, പ്രണയിച്ചിരുന്നോ അവനെ...? ഇല്ല... പ്രണയിക്കുന്നുണ്ടോ...? അറിയില്ല... പക്ഷെ ഇഷ്ട്ടമാണ്.. അവൻ ചാർത്തിയ താലിയെ,,,അവന് വേണ്ടി സിന്ദൂരം ചർത്തിയതിൽ ചെറു രീതിയിൽ സന്തോഷമുണ്ട്... എന്തിന്..? അറിയില്ല... അവൻ ചെയ്ത തെറ്റുകൾ ക്ഷമിച്ചോ...? ഇല്ല... ക്ഷമിക്കാൻ കഴിയില്ല... പെണ്ണന്ന രീതിയിൽ അവനോട് പൊറുക്കില്ല.... പിന്നെന്താണ്..? അറിയില്ല.... അവൾ ഗാർഡനിലേക് നടന്നു,,, വെള്ള താമര പൂക്കൾ പറിച്ചെടുത്തു മണത്തു നോക്കി,,, എന്നുമില്ലാത്ത സുഗന്ധം... അവൾ മായയെ ഓർത്തു,, എന്ത് മാത്രം പ്രണയിച്ചിട്ടുണ്ടാവും സങ്കടപ്പെട്ടിട്ടുണ്ടാവും ആ പാവം... അവൾ താമരപ്പൂക്കൾ കയ്യിലൊതുക്കി വീടിന്റെ മുറ്റത് നിന്ന് അത് വീണ്ടുമൊന്ന് മണത്തുനോക്കി... ഹൃദയത്തോട് ചേർത്തു,,,

ഒരു കുളിർമ,,,, ബാൾക്കണിയിൽ നിന്ന് സിഗരറ്റ് വലിക്കുന്നതിനിടെ വിശാൽ അവളെ തന്നെ നോക്കി... പുക ചുരുളുകൾ വായുവിൽ പരത്തി,,, അവന്റെ ചൊടികളിൽ പുച്ഛം നിറഞ്ഞു,,, 'അവളുടെ ഒരു അഭിനയം...' അവന്റെ ഉള്ളം മന്ധ്രിച്ചു... സിഗരറ്റ് കുറ്റി നിലത്തേക്ക് കളഞ്ഞ് അവൻ അകത്തേക്കു നടന്നു,,, പുറത്ത് അവനെയോർത് എന്തോ സന്തോഷിക്കുന്ന ദുർഗ്ഗയും,,, അവിടെ അവളെ ആവോളം വെറുക്കുന്നവനും.. "മോളെ അനു,,,," ദുർഗ്ഗ വിളിച്ചതും ചിണുങ്ങിക്കൊണ്ട് ദുർഗ്ഗയെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അനു ഉള്ളിലേക് ഒടിമറഞ്ഞു,,, സിദ്ധാർത്തിനെ പോലെയാണ് മോളെ കാണാൻ... അവന്റെ അതേ പുഞ്ചിരിയാണ് അവൾക്,,, മായയുടെ മനസ്സ് മാറ്റിയ അതേ പുഞ്ചിരി,,, ദുർഗ്ഗയുടെയും സിദ്ധാർത്തിന്റെയും പ്രത്യേഗതയേറിയ പുഞ്ചിരി,,, ഏട്ടനെ ഓർമ്മ വന്നവൾക്,,,, അപ്പോഴാണ് അത് വഴി പ്രിയയും ദീപയും പോയത്,,, ദീപ.. ഇത്രയും നാൾ കരുതിവെചിരുന്നത് വിശാലിന്റെ സിസ്റ്റർ ആണെന്നാണ്...

അത് തന്റെ ഏട്ടന്റെ മരണത്തിന് കാരണമായവന്റെ അനിയത്തി ആണെന്നും ആയിരിക്കുമെന്നും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല... ഒരുപക്ഷേ ഇവൾ ഇങ്ങനെ ഇവിടെ ആരെയും ശരീരഭാരം ചുമക്കാതെ നിക്കുന്നുണ്ടേൽ അതിന് തന്റെ ഏട്ടനും ഒരർത്ഥത്തിൽ കാരണക്കാരൻ അല്ലെ...!! അന്നൊരു പക്ഷെ ദീപയെ വിട്ട് കൊടുത്തിരുന്നു എങ്കിൽ ഏട്ടൻ ജീവനോടെ ഉണ്ടാവുമായിരുന്നു... പക്ഷെ...!! ദീപ...? അവളൊരു വേശ്യാലയത്തിൽ ആവുമായിരുന്നില്ലേ...? റെസ്പെക്റ്റ് തോന്നുന്നുണ്ട് സിദ്ധാർത്തിനോടോ വിശാലിനോടോ അല്ല... വൈശാഖിനോട്... ഇന്നിവിടെ ഇവളിങ്ങനെ ചിരിച്ചോണ്ട് നിക്കുന്നത് അവളുടെ ചുണ്ടിൽ ആ പുഞ്ചിരി മായാതെ കിടക്കുന്നത് അവൻ കാരണമല്ലേ...? മായ ലാക്കിയാണ്...പക്ഷെ... ആ ഭാഗ്യം അനുഭവിക്കാനുള്ള ഭാഗ്യമവൾക് ദൈവം കൊടുത്തില്ല... അവളോട് മാത്രം ദൈവമെന്താണിങ്ങനെ...? പിന്നെ എന്തോ ഓർത്തെടുത്തതും ദുർഗ്ഗ ശാലിനിയെ ഒന്ന് നോക്കിക്കൊണ്ട് പെട്ടന്ന് ദീപയുടെ കയിൽ പിടിച്ചുകൊണ്ട് പ്രിയയെ നോക്കി അവളുടെ കയ്യും പിടിച്ചു കൊണ്ട് മാറ്റി നിർത്തി,,, അവർ പോകുന്നതും നോക്കി മുഖം ചുളിച്ചുകൊണ്ട് ശാലിനിയും നിന്നു,,, ___________💙 "എന്താ...ഡി... ദുർഗ്ഗ...നീ ഞങ്ങളെയും പിടിച്ചുവലിച്ചുകൊണ്ട് ഇതെങ്ങോട്ടാ...?!!"

ദുർഗ്ഗ തങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് ചോദിച്ചിട്ട് അവളൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ട് അവർക്ക് ചൊറിഞ്ഞു വന്നതും ദീപ കൈ കുടഞ്ഞുകൊണ്ട് ചോദിച്ചു,,, "ഇയ്യോ.. ഞൻ നിങ്ങളെ തിന്നാൻ ഒന്നും കൊണ്ടുപോവല്ല,," "എങ്കിൽ പിന്നെ നിന്റെ പ്രശ്നം എന്താണെന്ന് പറഞ്ഞു തുലക്കേടി കോപ്പെ,,," "ആരാ മായ...?!!" അവർ രണ്ടുപേരും കൈ ഉഴിഞ്ഞുകൊണ്ട് കുറച്ചു കലിപ്പിൽ ദുർഗ്ഗയെ നോക്കിയതും അവരുടെ മട്ടും ഭാവവും ഒക്കെ ഒരു നിമിഷം നോക്കിനിന്ന ശേഷം അവൾ അവരെ നോക്കി ഒരു ശ്വാസം വലിച്ചുവിട്ടുകൊണ്ട് കൈയ്യും കെട്ടി അവരെ നോക്കിക്കൊണ്ട് ചോദിച്ചതും... രണ്ടും ഒരുനിമിഷം ദുർഗ്ഗയെ തന്നെ മിഴിച്ചു നോക്കി,,, "അത്...!!" "ഏത്...?" "അവൾ...!!" "അവള്.. ഞങ്ങളുടെ ഫ്രണ്ട..." എന്ന് ദീപ എങ്ങാനയൊക്കെയോ പറഞ്ഞൊപ്പിച്ചതും ദുർഗ്ഗ അവളെ മിഴിച്ചുനോക്കി... പിന്നെ രണ്ടിനെയും അടിമുടി കണ്ണുഴിഞ് നോക്കി പേടിഒപ്പിച്ചു,,, അപ്പോൾ അവർ അവളെ നോക്കി ഇളിച്ചു കൊടുത്തു,,, "മനസിലായോ...?!!"👀 ദീപ "നിനക്കറിയാമോ മായയെ...?!!"👀

"എനിക്കെല്ലാം അറിയാം...!!" "മായ..ഞങ്ങളുടെ വൈഷ്‌ ന്റെ ഭാര്യയാണ്.." "വൈഷ്‌...? വിശാലിനെ ഒലിപ്പിച്ചോണ്ട് വിളിക്കുന്നത് കാണാലോ... വൈശാഖിനെ വൈശേട്ട എന്ന് വിളിക്കാത്തത് എന്താ...?!!" "അവനത് ഇഷ്ടമല്ല.. ഞങ്ങളോട് ഒക്കെ എപ്പോഴും വൈഷ്‌ എന്ന് വിളിക്കാനാ പറയ... എല്ലാരുമായും അവന് ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാനാണ് ഇഷ്ടം... മായ ഒഴികെ..." അവരത് പറഞ്ഞപ്പോ അവരുടെ കൺ കോണിൽ നനവ് പടർന്നത് ദുർഗ്ഗ അറിഞ്ഞു... പിന്നെ അവരെ കൂടുതൽ വിഷമിപ്പിക്കണ്ട എന്ന് കരുതി അവളൊന്നും ചോദിച്ചില്ല... ___________💛 "ശരിക്കും ഈ വൈശാകും മായയും തമ്മിലെന്താണ് ബന്ധം...?!!" "അവിടമാണ് കഥയുടെ തുടക്കം,,, അനാഥാലയത്തിൽ ഞാനും മായയും നല്ല ക്ലൊസ് ഫ്രണ്ട്സ് ആയിരുന്നു,,," അവൾ പറയാൻ തുടങ്ങിയതും കേൾവികാരിയായി ദുർഗ്ഗ ഇരുന്നു,,, "അവൾക് ഞാനും എനിക്ക് അവളും... ഞങ്ങൾ അങ്ങനെയായിരുന്നു... ഞങ്ങൾ അല്ലാതെ ഞങ്ങളുടെ കാര്യത്തിൽ ആര് തലയിട്ടാലും ഞങ്ങൾക് ദേഷ്യം വരും...

അങ്ങനെയുള്ള സന്ധർബത്തിൽ വൈഷേട്ടൻ ഡോക്റ്ററേറ്റിങ് ഫൈനൽ സ്റ്റേജ് ആയിരുന്നു ആകാശേട്ടനും... അവർക്ക് ട്രൈനിംഗിനായി കിട്ടിയ പ്ലെസ് ആയിരുന്നു ഞങ്ങളുടെ അനാഥലായം,,, അവർക്കൊരു കൂട്ടിനായിട്ടായിരുന്നു വിച്ചുവും ഇങ്ങോട്ട് വന്നത്... എല്ലാ ട്രൈനിങ്ങേസും ഗെസ്റ്റ് ഔസിൽ താമസിച്ചു എങ്കിലും കുട്ടികളോടും അനാഥരോടും ടച്ച് തോന്നിയ വൈശാഖ്,,,അവൻ ഞങ്ങളുടെ അനാഥാലയത്തിൽ ഒരു കുട്ടിയുടെ മുറിയിൽ സ്റ്റേ ചെയ്തു,, കൂടെ ബാക്കി രണ്ടിനെയും പൊക്കി,,," ചിരിയോടെ പറഞ്ഞുകൊണ്ടവൾ ആ മധുരിക്കും ഓർമ്മകളിലേക് ഒന്ന് എത്തിനോക്കി,,, __________💚 "ഡാ...വൈഷ്‌...നിന്റെ തലക്ക് തീരെ ഓളം ഇല്ലാതായോ...? എന്തിന്റെ ഭ്രാന്താടാ നിനക്ക്...? ഈ കൊതുകിന്റെ കടി കൊണ്ട് ഈ ജന്മം മരിക്കാനാണോ ഈശ്വര എന്റെ വിധി...അവന്റെ അമമ്മൂമ്മയുടെ അടുപ്പിലെ ഒരു സിമ്പതി,,, " "ഇത്തിരിയെങ്കിലും മനുഷ്യത്വം വേണം ആകാശെ,,,നീയൊക്കെ അവിടെ ac റൂമിൽ സുഗിച്ചു കിടക്കുമ്പോൾ ഈ പാവങ്ങൾ ഇവിടെ ഈ കൊതുകിന്റെ കടിയാണ് കൊള്ളുന്നത്,,,

എന്താ നിന്നെ പോലെ തന്നെ ചോരയും നീരുമുള്ള ശരീരം തന്നെയല്ലേ അവരുടേത്,,,"വൈഷ്‌ "എങ്കി പിന്നെ നീയൊരു കാര്യം ചെയ്യ് നിന്റെ വീട്ടിലെ എല്ല ഏസിയും ഇവിടുള്ളവർക്ക് ദാനം ചെയ്യ്...!! ന്തേ പറ്റ്വോ...? അവന്റെ ഒരു നന്മമരം,,," ആകാശും വിട്ട് കൊടുത്തില്ല... "എന്റെ റൂമിലെ ac ഒഴികെ നിങ്ങളേത് ഏസി വേണമെങ്കിലും എടുത്തോ..." അവരുടെ സംസാരം കേട്ട് ഫോണിൽ നിന്ന് തലയുയർത്തി അവരെ നോക്കി പറഞ്ഞുകൊണ്ട് വീണ്ടും ഹെഡ്സെറ്റ് ചെവിയിലേക് കുത്തിക്കയറ്റിക്കൊണ്ട് വിശാൽ പറഞ്ഞു,,, "മിണ്ടതിരിയെടാ ശവമേ...!!" ആകാശ് കയ്യിലുള്ള തലയണ എടുത്തു അവനൊരു ഏർ കൊടുത്തു,,, "വിച്ചൂ,,, നീ എന്തിനാ ഇങ്ങോട്ട് വന്നത് എന്ന് നിനക്ക് ഓർമ്മയില്ലേ...? സ്‌പെഷ്യൽ ഫീസ് കൊടുത്തിട്ട ഞാൻ നിന്നെ കൂടെ കൂട്ടിയത്.. എന്നിട്ട് നീയിവിടെ നിന്ന് ഫോണിൽ കളിക്കാണോ...? ഇതിനായിരുന്നേൽ അവിടെ തന്നെ നിന്നാൽ പോരെ... വിച്ചൂ ഞാൻ നിന്നിടാണ് സംസാരിക്കുന്നെ" വൈശാഖ് പറഞ്ഞിട്ടും റീപ്ലേ ഒന്നും വരാത്തത് കണ്ട് പെട്ടന്ന് ദേഷ്യം നുരഞ്ഞു പൊന്തി വന്നതും അവന്റെ കയ്യിൽ നിന്ന് ഫോണ് പിടിച്ചുവാങ്ങി സൈഡിലേക് ഒരു ഏർ കൊടുത്തതും അത് ജനൽ വഴി താഴേക്ക് പോയി,,,

അപ്പൊ തന്നെ അവന്റെ കയ്യിൽ നിന്ന് ഹെഡ്‌സെറ്റും പിടിച്ചുവാങ്ങി നീട്ടിയൊരു അടി അടിച്ചതും ഹെഡ്സെറ്റ് പൊട്ടിപ്പോയി,,, "അയ്യോ...എന്റെ not5..." "താഴെ ചാണക കുണ്ടിൽ കാണും...!!" "പോടാ പുല്ലേ...!!" "Ok ബെയ്..." "അയ്യോ എന്റെ സാംസങ് നോട് 5.." "മിണ്ടതിരിയെടാ...!! നീ എന്തിനാ വിച്ചൂ ഇങ്ങോട്ട് വന്നേ...?" "അത്..."വിശാൽ "ഏത്...?" ആകാശ് "അവള്..."വിശാൽ "യെവള്..."ആകാശ്... "നിന്റെ അമ്മൂമ്മയുടെ നായര്..." "പോടാ...നാറി...," "ഗയ്‌സ്...ജസ്റ്റ് സ്റ്റോപ്പിറ്റ്..." വൈശാഖ് അലറി... "എടാ...പന്ന പുന്നാര മോനെ... എനികമ് കേൾവി കുറവ് ഒന്നുമില്ല..." "വിച്ചൂ ഞാൻ ചോദിച്ചതിന് മറുപടി താ,,,!!" "ഇവിടെ പപ്പ പറഞ്ഞ മാൾ നോക്കാൻ അല്ലേ.." "എന്നിട്ട് ഡിറ്റിയേൽസ് എടുക്കാൻ പറഞ്ഞു... ഇത് വല്ലതും നിനക്ക് ഓർമ്മ ഉണ്ടോ...?" "മ്ച്ചും..."വിശാൽ കോളർ കുലുക്കി,,, "എങ്ങനെ ഓർമ്മ ഉണ്ടാകാന... ഏട്ടന്റെ അല്ലെ അനിയൻ..." ആകാശ് പുച്ഛിച്ചു... "എനിക്ക് നാളെ തന്നെ പോണം... ഞാൻ നാളെ മുതൽ ഗെസ്റ്റ് house ലാ..." "എന്റെ ദൈവമേ... ഇതിന് പകരം ഈ ചെറ്റക്ക് ഈ അനാഥാലയത്തിൽ നിന്ന് തന്നെ പെണ്ണ് കൊടുക്കണ...അവളെയും കെട്ടി ലൈഫ് ലോങ് അവനിവിടെ നിന്ന് കൊതുകിന്റെ കടി കൊള്ളണെ,,,," "ഇമ്പോസിബിൾ...ആകാശ് ഒരു അമേരിക്ക കാരിയെ മാത്രേ കെട്ടുള്ളൂ,,,

എനിക്ക് ഒരു യൂറോപ്യൻ പെണ്ണിനെ പേരൻറ്റ്‌സ് കണ്ടുവെച്ചിട്ടുണ്ട്... അവളേം കെട്ടി അവളുടെ ചിലവിൽ കഴിയാനാണ് എനിക്കിഷ്ടം,,, " ആകാശ് നിലത്തു കളം വരച്ചു,,, "ചാന്തുപൊട്ട്..." വിശാൽ കളിയാക്കി,,, "നിന്റെ കെട്ടിയോളുടെ കുട്ട്യോൾടെ തന്ത..." "അത് ഞാനാ..."vishal... "ഇന്നത്തെ ഡോഗ് ഷോ കഴിഞ്ഞേൽ എനിക്ക് വല്ലതും പറയാമോ...?!" വൈശാഖ് അവരെ മിഴിച്ചു നോക്കി,,, അപ്പൊ രണ്ടും വൃത്തിയായി ഇളിച്ചുകൊടുത്തു... "നിങ്ങൾ രണ്ട് പേ...." "ടെക് ടെക് ടെക്..." വൈശാഖ് എന്തോ പറയാൻ വന്നതും ആരോ ഡോർ കൊട്ടിയതും അവൻ രണ്ടാളെയും നോക്കി പേടിപ്പിച്ചു കൊണ്ട് ഡോർ വലിച്ചു തുറന്നു,,, അവൻ ആരെയും കാണാതെ മുഖം ചുളിച്ചു ഡോർ ക്ലൊസ് ചെയ്യാൻ നിന്നതും താഴെ അവനെ നോക്കി ദഹിപ്പിക്കുന്ന ഒരു കുഞ്ഞു പെണ്കുട്ടിയെ കണ്ടതും അവന്റെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു,,, കുട്ടികളോട് താൽപര്യം കൂടുതൽ ഉള്ളയാളാണ് വൈശാഖ്... "ആരാ...!!?" നിലത്തേക് മട്ട് കുത്തിയിരുന്നു അവളുടെ കവിളിൽ കുത്തിക്കൊണ്ട് അവൻ അന്വേഷിച്ചതും ആ കുറുമ്പി അവന്റെ കൈ ദേഷ്യത്തിൽ തട്ടികളഞ്ഞു,,,

കുഞ്ഞുമുഖം ദേഷ്യത്താൽ വിറച്ചു,,, "ഇത് നിങ്ങടെയാണോ...?!!" പിറകിൽ നിന്ന് വിശാലിന്റെ ഫോണ് ഉയർത്തിക്കാണിച്ചുകൊണ്ട് അവൾ ചോദിച്ചതും വിശാൽ ഇളിച്ചോണ്ട് അങ്ങോട്ട് ഓടി,,, "എന്റെ not5... എന്ന് പറഞ്ഞോണ്ട്‌ അതവളുടെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചതും പെട്ടന്ന് അതിലേക് നോക്കിയതും അവന്റെ കണ്ണുകൾ ബുൾസ കണക്കെ തള്ളി വന്നു,,, അവന്റെ കയ്യിൽ നിന്ന് ഫോണ് ഊർന്നുപോയി നിലം പതിച്ചു,, "ഇതാര ഇങ്ങനെ ആക്കിയത്.." വിശാലിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി,,, ഫോണ് ഗ്ലാസ് മുഴുവൻ ഒരു കല്ല് കൊണ്ട് പൊട്ടിച്ചു വെച്ചിട്ടുണ്ടായിരുന്നു,,, "ഞങ്ങടെ മായേച്ചി,,," "എവിടെയാ നിന്റെയൊക്കെ മായേച്ചി,,,," വിശാൽ തണുത്തില്ല... "മായേച്ചിടെ തലയിലാ നിന്റെയൊക്കെ ഈ പാട്ട ബിസ്ക്കറ്റ് വീണത്,,,," "ബിസ്ക്കറ്റ്...,,?" "ആ സാധനം.." കുറുമ്പി വല്യ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു,,, "എടി...എടി... നിന്റെയൊക്കെ അച്ഛന്റെ പ്രായം കാണും ഞങ്ങൾക് ഇത്തിരി റെസ്പെക്റ്റ് താ..."ആകാശ് "അച്ഛനും വല്യച്ചനും അവിടെ നിക്കട്ടെ,,,നിങ്ങളെ മൂന്ന് പേരെയും ശാലുച്ചേച്ചിയും മായേച്ചിയും വിളിക്കുന്നു,,,, അങ്ങോട്ട് വാ..."

യജമാനൻ കണക്കെ പറഞ്ഞതും ആകാശിന് പെട്ടന്ന് ചൊറിഞ്ഞു വന്നു,,,, "നിന്റെയൊക്കെ കാലുച്ചേച്ചിയും കായേച്ചിയും ആരാ മുഖ്യ മന്ധ്രിയോ...? എന്നാലും അവളുമാരോട് പറഞ്ഞേക്... അവരുടെ ഓലപ്പാമ്പിൽ പേടിക്കാൻ ആകാശിനെ കിട്ടില്ലെന്ന് " എന്നിട്ട് അപ്പൊ തന്നെ ആ ചോട്ടയെ പിടിച്ചു വലിച്ചു റൂമിന് പുറത്താക്കി ആക്കി വാതിൽ വലിച്ചടച്ചു,,,, "അവൾടെ ഒടുക്കത്തെ ചേച്ചിയും അഹങ്കാരവും" ആകാശ് പിറുപിറുത്തു "ടെക് ടേക് ടേക്..." കുറച്ചു കഴിഞ്ഞതും വീണ്ടും മുട്ട് കേട്ട് നെറ്റിചുളിച്ചുകൊണ്ട് വൈശാഖ് പോയി ഡോർ തുറന്നു,,അപ്പൊ ആ ചോട്ടയെ കണ്ട് അവന്റെ മുഖം ചുളിഞ്ഞു... "നീയിത് വരെ പോയില്ലേ...?" വൈശാഖിനും ദേശ്യം വരാൻ തുടങ്ങി,, "മായേച്ചി നിങ്ങൾ മൂന്നുപേരുടെയും പേര് ചോദിച്ചു,,,, Mbbs കഴിഞ്ഞയാളെ പോലെ അവൾടെ ഉത്തരവ് കേട്ടതും ആകാശ് അവളെ കൂർപ്പിച്ചു നോക്കി,,, "ഞാൻ ഭഗത്സിങ് ഇത് കർണ്ണൻ അവൻ നെപ്പോളിയൻ... ചെല്ല്,,, ചെന്ന് ഇത് പോയി നിന്റെ മായേച്ചിയോട് പറയ്...ഇനി ഈ പരിസരത്ത് കണ്ടാൽ വെടിവെച്ച് കൊല്ലും നിന്നെ ഞാൻ..." അത്രയും പറഞ്ഞുകൊണ്ട് അവളെ പിടിച്ചു റൂമിന് വെളിയിലാക്കി ഡോർ കൊട്ടിയടച്ചു,,, "ഇനിയ കുട്ടിപ്പിശാശ് എങ്ങാനും വന്നാൽ അവളെയും അവൾടെ മയേച്ചിയേം ഞാൻ കടലില് മുക്കിക്കൊല്ലും..." __________❤

"ദുർഗ്ഗാ... ദുർഗ്ഗ...ദുർഗ്ഗാ" മുറിയിൽ നിന്ന് വിശാലിന്റെ ശബ്‌ദം കേട്ടതും അവരുടെ കഥയിൽ ലയിച്ചിരുന്ന ദുർഗ്ഗ പെട്ടന്ന് ഞെട്ടിക്കൊണ്ട് റൂമിലേക്കോടി,,, "എന്റെ ഓഫിസ് വെയർ എവിടെ...?!!" അവളെ നോക്കി പേടിപ്പിച്ചുകൊണ്ട് അവൻ ചോദിച്ചതും അവനെ മൈൻഡ് ചെയ്യാതെ അവൾ ഷെൽഫ് തുറന്നു,,,ഡ്രെസ്സ് എടുത്തുകൊണ്ട് അവന്റെ കയ്യിൽ കൊടുത്തു പോകാൻ നിന്നതും,,,, വിശാലവളുടെ കയ്യിൽ കയറിപ്പിടിച്ചു,,, അവന്റെ അടുത്തോട്ട് വലിച്ചു അവളുടെ പിറകിലൂടെ അണിവയറിൽ വേദനിപ്പിക്കാൻ ആഞ്ഞതും എന്തോ പെട്ടന്ന് ഇരു അനുഭൂതി ദുർഗ്ഗയെ വന്നു മൂടിയതും അവൾ അവനെ നോക്കി എന്തോ ആലോചിച്ചത് പോലെ അവനെ കെട്ടിപ്പിടിച്ചു... അവളുടെ ആ പ്രവർത്തിയിൽ അവൻ ഷോക്കടിച്ച പോലെ നിന്നു,,, "അപ്പൊ,,,അത് നിങ്ങളാണോ...?!! അന്ന് കൗമുദിയുടെ കോളേജിൽ ഓണം സെലിന്റേഷൻ വേണ്ടി പോയപ്പോ എന്നെ കേറി കെട്ടിപ്പിടിച്ചത് നിങ്ങളാണോ...?!!" എന്തോ ഓർത്തത് പോൽ അവൾ ചോദിച്ചതും അവനവളെ മിഴിച്ചു നോക്കി,,,, അവളുടെ പ്രവർത്തിയിലും സംസാരത്തിലും ഒക്കെ ആകെ പകച്ചിരിക്കുകയായിരുന്നു അവൻ,,,

ദുർഗ്ഗാ അവനെ തന്നെ നോക്കിനിക്കുന്ന സമയം അവൾ അവന്റെ ചെകിടം നോക്കി ഒന്ന് കൊടുത്തതും കവിളിൽ കൈ വെച്ചോണ്ട് അവനവളെ തുറിച്ചു നോക്കി,,, "നാട്ടിലുള്ള കാണുന്ന പെണ്ണുങ്ങളെ ഒക്കെ കേറിപ്പിടിക്കാൻ തനിക്ക് നാണം ഇല്ലേ...? അതെങ്ങനെയ സ്വന്തം ഭാര്യയെ തന്നെ റേപ്പ് ചെയ്യുന്ന ആളോട് ഞാനെന്ത് പറയാന...!! എന്നാലും താനൊരു കാര്യം കുറിച്ചു വെച്ചോ മായയുടെ കാര്യത്തിൽ ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് തനിക്ക് ബോധ്യമാവുന്ന ഒരു ദിവസം ഉണ്ട് അത് വിദൂരമല്ല... അന്ന് താൻ ഒരുപാട്‌വിഷമിക്കും... എന്നെ സ്നേഹിക്കും...ചെയ്ത് പോയ തെറ്റിന് മാപ്പ് ചോദിക്കും,,, പക്ഷെ ക്ഷമിക്കാൻ ചിലപ്പോ ദുർഗ്ഗ ഉണ്ടായെന്ന് വരില്ല... അപ്പോഴും ഇതേ അഹങ്കാരത്തോടെ തന്നെ ഇരിക്കണം..." എന്ന് പറഞ്ഞു അവനെ നോക്കി പേടിപ്പിച്ച് കൊണ്ട് അവൾ തിരിഞ്ഞു നടന്നതും അവൾ പോലും അറിയാതെ അവളുടെ കണ്ണുകൾ അവളെ ചതിച്ചു,,, എന്തിന്...? __________💙

(Past) "വിച്ചൂ... ഡാ..."ആകാശ് കാറി കൂവി വിളിച്ചോണ്ടിരുന്നു എങ്കിലും വിശാൽ ബാത്‌റൂമിൽ നിന്ന് ഇറങ്ങിയില്ല... "അവിടെ നിന്റെ പണ്ടത്തെ കാമുകി പെറ്റ് കിടന്നിട്ടുണ്ടോടാ നാറി..ഇങ്ങോട്ട് ഇറങി വാടാ...!!" "ഫൈവ് മിനിറ്റ്‌സ് ആകാശ്..." "സിനിമാറ്റിക് ഡയലോഗ് അടിക്കാതെ ഇറങ്ങി വാടാ നാറി... ആ തെണ്ടിയെ നിനക്ക് അറിയാലോ....? നിന്റെ എട്ടാനാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല... നിന്നെ പോലെയല്ല ഇത്തിരി ബുദ്ധി ഒക്കെയുണ്ട്... അതുകൊണ്ട് എപ്പഴ നമ്മളെ കളഞ്ഞിട്ട് പോകുവാ എന്നറിയില്ല..വേഗം ഇറങ്ങഡാ... അല്ലേൽ ഞാൻ പോട്ടെ...!!" "പോയാൽ അവിടെ വന്ന് തല്ലും..." വിശാൽ ബാത്റൂമിന്റെ ഉള്ളിൽ നിന്ന് അലറിയതും ആകാശ് അവനെ നല്ലോണം ഒന്ന് സ്മരിച്ചു കൊണ്ട് വൈശാഖിനോട് ഫൈവ് മിനിറ്റ്‌സ് എന്ന് ടൈപ്പ് ചെയ്ത് സെന്റി ഫോണ് പോക്കറ്റിലേക് ഇട്ടുകൊണ്ടു വിശാലിന് വേണ്ടി വെയിറ്റ് ചെയ്യാൻ തുടങ്ങി,,,, കുറച്ചു കഴിഞ്ഞതും വിശാൽ ഇറങ്ങി വന്നതും ആകാശ് കയ്യിൽ കിട്ടിയ റെസ്റ്റർ എടുത്തു അവന് ഒരു ഏർ വെച്ചുകൊടുത്തു,,,

അവന്റെ നീക്കം ആദ്യം തന്നെ മനയിലാക്കിയത് കൊണ്ട് അത് കറക്റ്റ് ആയി കാച് ചെയ്തുകൊണ്ട് അവനെ നോക്കി ചിരിച്ചതും ആകാശ് അവനെ അടിമുടിനോക്കി ഒന്ന് കണ്ണുരുട്ടിയിട്ട് "വേഗം വാ ഞാൻ താഴെ കാണുമെന്ന് " പറഞ്ഞിട്ട് വൈശാഖിനെയും അന്വേഷിച്ചു കൊണ്ട് താഴേക് പോയി,,, താഴെ എത്തിയതും ഫോണിൽ ആരോടോ ചാറ്റിക്കൊണ്ട് ചുറ്റുമൊന്നും നോക്കാതെ ഫോണിലേക്ക് തന്നെ ശ്രദ്ധ കൊടുത്തുകൊണ്ട് അവൻ നിക്കുന്നത് കണ്ടതും ആകാശ് അവനെ ഒന്ന് കണ്ണുഴിഞ്ഞു... ഒറ്റ നോട്ടത്തിൽ ആരുമൊന്ന് നോക്കിപ്പോകും അവനെ,,,മുഖത്ത് എപ്പോഴും ഗൗരവമാണ്...അതാണ് അവനെ കൂടുതൽ സൗന്ദര്യവാൻ ആക്കുന്നത്... ഓഫിസിൽ ആയാലും എവിടെ ആയാലും നോർമൽ ഡ്രെസ്സിന്റെ അപ്പുറം അവന് ഒന്നും ഇഷ്ടമല്ല,,, ഓഫിസ് വെയർ കണ്ടൽ തന്നെ കലിയിളകും,,, പക്ഷെ,,, വിശാൽ അങ്ങനെയല്ല...അവനെവിടെ പോകുമ്പോഴും അവന്റെ രീതിക്ക് ഡ്രസ് ചെയ്യും,,,ആരെന്ത് പറഞ്ഞാലും ഇളിച്ചോണ്ട് കേട്ട് നിക്കും,,, ആരെ കണ്ടാലും ആമ്മൂമ്മേടെ നായരുടെ മകനാണ് എന്ന നിലക്ക് ബന്ധം പുതുക്കും,,,

അവർ രണ്ടുപേരെയും രൂപം കോണും ശബ്‌ദം കൊണ്ടും തിരിച്ചറിയാൻ കഴിയില്ല എങ്കിലും ആറ്റിറ്റ്യുട് കൊണ്ടും ഡ്രസിങ് സ്റ്റയിൽ കൊണ്ടും രണ്ടുപേരെയും തിരിച്ചറിയാൻ പറ്റും,,, ആദ്യം വൈകശാഖിനെ നോക്കി പിന്നെ ആര് വിശാലിനെ നോക്കിയാലും ഡാർക്ക് എന്ന് കരുതും,,, അതൊക്കെ വിചാരിച്ചുകൊണ്ടിരിക്കുമ്പഴാണ് ആരോ ആകാശിന്റെ തലമണ്ടക്ക് നോക്കി ഒന്ന് കൊടുത്തത്,,,അപ്പൊ തന്നെ ഒന്ന് ഞെട്ടിക്കൊണ്ട് അവൻ തിരിഞ്ഞു നോക്കിയതും ഷർട്ടിന്റെ സ്ലീവ് നേരയാക്കിക്കൊണ്ട് ലൈറ്റ് ഗ്രീൻ ഷർട്ടും ബ്ലാക്ക്‌ പാന്റും വൈറ്റ് ഷൂസും ഇട്ടോണ്ട് വരുന്ന വിശാലിനെ കണ്ടതും അവൻ ഒരുനിമിഷം അവനെ നോക്കി പിന്നെ വൈശാഖിനെ നോക്കി,,, അവസാനം വൈശാഖ് തന്നെയാണ് ലുക്ക് എന്ന തീരുമാനത്തിൽ എത്തിക്കൊണ്ട് വിശാലിനെ നോക്കി ഇളിച്ചു... ഇളിയുടെ കാര്യത്തിൽ ഡിഗ്രി എടുത്ത ആളായത് കൊണ്ട് വിശാലും ഇളിച്ചു,,,പക്ഷെ,,,ആ ഇളി അത്ര പന്തി ഇല്ലല്ലോ എന്ന് ഓർത്തതും പിന്നെ എന്തേലും ആകട്ടെ പുല്ല് എന്ന് കരുതി അവനെയും കൂട്ടി പുറത്തേക്ക് നടന്നു,,, ആ നല്ല നിമിഷങ്ങളിൽ അവനും സന്തോഷവാനായിയിരുന്നു ആ 💛കാമഭ്രാന്തൻ💛 ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story