കാമഭ്രാന്തൻ: ഭാഗം 18

kamabranthan

എഴുത്തുകാരി: മുഹ്‌സിന

ഇളിയുടെ കാര്യത്തിൽ ഡിഗ്രി എടുത്ത ആളായത് കൊണ്ട് വിശാലും ഇളിച്ചു,,,പക്ഷെ,,,ആ ഇളി അത്ര പന്തി ഇല്ലല്ലോ എന്ന് ഓർത്തതും പിന്നെ എന്തേലും ആകട്ടെ പുല്ല് എന്ന് കരുതി അവനെയും കൂട്ടി പുറത്തേക്ക് നടന്നു,,, അവർ രണ്ടുപേരും ചങ്കു മങ്കു പോലെ ആടിയാടി വരുന്നത് കണ്ടതും വൈശാഖിന് പെട്ടന്ന് ചൊറിഞ്ഞു വന്നു...അവനവരെ നോക്കി പേടിപ്പിച്ചതും രണ്ടും സ്റ്റഡിയായി നിന്നുകൊണ്ട് അവനെ നോക്കി ചിരിച്ചു,,, അവർ പുതിയ താമസസ്ഥലം നോക്കാൻ പോകുകയാണ്,, അവിടെ കൊതുകിന്റെ ശല്യം കൊടുതൽ ആയത്കൊണ്ട് ആകാശ് ചെവിക്ക് സ്വസ്ഥത കൊടുക്കുന്നില്ല... അതുകൊണ്ട് വീട് മാറാൻ തീരുമാനിച്ചു,,, അവർ കാറിലേക്ക് കയറി കാർ അനാഥാലയം കടക്കാൻ നിന്നതും പിറകിൽ നിന്ന് ആരോ അതിന് പിന്നാലെ ഓടുന്നത് പോലെ തോന്നിയതും ഡ്രൈവിങ് സീറ്റിൽ ഇരുന്നിരുന്ന വൈശാഖ് മിററിൽ കൂടി നോക്കിയതും ദാവണിയും പൊക്കിപ്പിടിച്ചോണ്ട് വരുന്നവളെ അവനൊരു നിമിഷം നോക്കി,,, അടുത്ത സെക്കൻഡ് തന്നെ കാർ സ്റ്റോപ്പാക്കി സ്‌പെക്‌സ് മുഖത്ത് നിന്നെടുതോണ്ട് മിററിലേക് തന്നെ മിഴിച്ചുനോക്കി..

അപ്പൊ അവൾ ഓടി അവരുടെ അടുത്തെത്തി,,, കാതിലൊരു കൂട്,,, കയ്യിൽ കരിവള,,,ഒത്ത തടി നീളൻ മുടി,,, ഗോതമ്പ് നിറം,,, വൈശാഖ് അവളെ സ്കാൻ ചെയ്തു,,, ഒരു ഓൾഡ് നാട്ടുമ്പുറത് കാരി,, അവൾ അവന്റെ അടുത്തെത്തിയതും അവൻ ഗ്ലാസ് താഴ്ത്തി,,, "നി...നിങ്ങളാണോ,,, ടീച്ചറമ്മ പറഞ്ഞ സിറ്റിയിൽ നിന്ന് വന്നവര്,,," വിയർത്തോലിച്ചുകൊണ്ട് അവൾ ശ്വാസം ആഞ്ഞുവലിച്ചുകൊണ്ട് പറയാൻ പ്രയാസപ്പെട്ടു,,, ആദ്യമായി അവന്റെ ചുണ്ടുകളിലും പുഞ്ചിരി മിന്നി,,,അവൻ അവളെ സൂക്ഷിച്ചു നോക്കി തലയാട്ടിയതും അവളുടെ ചൊടികളിലും പുഞ്ചിരി മിന്നി,,, എന്തിന്..? "കൊതുകിന്റെ ശല്യം മുകളിൽ കൂടുതലാണ്,,, അതാ ടീച്ചറമ്മ നിങ്ങളെ എന്റെ മുറിയിൽ താമസിപ്പിക്കാൻ പറഞ്ഞത്,,, വാ ഞാൻ മുറി കാണിക്കാം..." ഇളം പുഞ്ചിരിയോടെ അവൾ പറഞ്ഞതും ആകാശ് പല്ല് ഞെരിച്ചോണ്ട് എന്തോ പറയാൻ വന്നതും അതിന് മുൻപേ വൈശാഖ് പറഞ്ഞിരുന്നു,,, "അതിനെന്താ ഞങ്ങൾ വരാലോ,," എന്ന് പറഞ്ഞോണ്ട് അവളെ നോക്കി പുഞ്ചിരി വീണ്ടും സമ്മനിച്ചതും വിശാലും ആകാശും വൈശാഖിനെ വീണ്ടും മിഴിച്ചു നോക്കി,,,

"എങ്കി വന്നോ,,," അത്രേം പറഞ്ഞോണ്ട് ചിണുങ്ങി കൊണ്ട് അവൾ അവിടെ നിന്ന് നടന്ന് നീങിയതും വൈശാഖ് അവൾ പോയ വഴിയിലേക് നോക്കി വേണ്ടുമൊന്ന് പുഞ്ചിരി തൂകി,,, പോകാൻ വേണ്ടി കാർ തിരിക്കാൻ നേരം ബാക്കിരണ്ടിനെയും ഒന്ന് പാളി നോക്കി,,,വാ പൊളിച്ചു വിശാലും പല്ല് കടിച്ചു ആകാശും അവനെ നോക്കി,,, "എന്താ ജേഷ്ഠ,,, ഫ്ലാറ്റായോ...?!!" കളിയോടെയുള്ള വിശാലിന്റെ ചോദ്യം കേട്ടതും വൈശാഖ് അവനെ നോക്കി കണ്ണുരുട്ടി,,, "നോക്കണേ വിച്ചൂ,,, പെണ്ണുമില്ല പിടക്കോഴിയും ഇല്ലന്ന് പറഞ്ഞുനടന്ന ചെറുക്കനാ... ആരെന്ത് പറഞ്ഞാലും അവന്റെ ഒരു നോട്ടമുണ്ട്,,, ചിരിക്കേം ഇല്ല കരയുകയും ഇല്ല... ഇരുപത്തിനാല് മണിക്കൂറും കണ്ണുരുട്ടും അങ്ങനെയുള്ളവനാണ് ഇളി കണ്ടായിരുന്നോ,,,!!"ആകാശ് കൂടി തുടങ്ങിയതും ഇനിയിവന്മാരുടെ കസർത്ത് ആയിരിക്കുമെന്ന് വൈശാഖ് ഉറപ്പിച്ചു,,, "ആന്നെ,,, ആരും പറയില്ലാട്ടോ വൈഷ്‌ ഒരു വെള്ളിക്കോലുസ് കുലുക്കികൊണ്ട് ഒരുത്തി വന്നാൽ നീ മൂക്കും കുത്തി വീഴുമെന്ന്,,," വിശാൽ വിടാൻ ഉദ്ദേശമില്ല... "മതി...മതിയെടാ...കൊതുക് കടി കൊള്ളതെ ഇവിടെ നിക്കമെങ്കിൽ ഇവിടം തന്നെയല്ലേ നല്ലത്,,,"ചമ്മൽ മറച്ചു വെക്കാണെന്നവണ്ണം വൈശാഖ് പറഞ്ഞതും വിശാൽ ഒന്ന് ആക്കിച്ചിരിച്ചു,,,

"അല്ലാതെ നിനക്ക് അവളെ കണ്ടോണ്ടിരിക്കാൻ അല്ല,,," മുഖം അമർത്തിപ്പിടിച്ചു കൊണ്ട് ആകാശ് ചിരിച്ചു,,, "അവന്റെ കിണി,,, " അവരെ നോക്കിപ്പെടുപ്പിച്ചുകൊണ്ട് വൈശാഖ് വണ്ടി തിരിച്ചു,,, "തെണ്ടി,,," ആകാശ് മുഖം തിരിച്ചു,,, ഇനിയും ഇവിടെനിന്ന് കൊതുകിന്റെ കടി കൊള്ളണമെന്ന് ഓർമ്മ വന്നതും വിശാലും അവനെ പ്രാകി,,, കൂട്ടിന് ആകാശും,,, __________💛 "ഏയ് കണ്ണഴകി... എണീറ്റ് പോടി,,, ടി,,, ശാലു.., എണീക്കടി,,എടി മൂന്ന് ചെറുപ്പകാരടി ഇത്,,," വെള്ളിക്കോലുസ് വിളിച്ചിട്ട് കൂടി എഴുന്നേക്കാതെ സുഖമായി കിടന്നുറങ്ങുന്ന ശാലിനിയെയും കണ്ണഴകിയെയും അവൾ വിളിച്ചതും അവർ മൂളികൊണ്ടിരുന്നു,,, അവസാനം മൂന്ന് ചെറുപ്പക്കാർ എന്ന് കേട്ടതും ഞെട്ടിക്കൊണ്ട് രണ്ടും ഒരുപോലെ എണീറ്റു,,, അപ്പൊ അവരുടെ മുഖം കണ്ടതും വിശാലും ആകാശും അവരെ തന്നെ നോക്കി നിന്നു,,, അപ്പൊ തന്നെ അഴിഞ്ഞുവീണ മുടി രണ്ടുപേരും ചുറ്റിക്കെട്ടി,,, "ഇത്...കണ്ണഴകി,,,ഇത് ശാലിനി,,," വെള്ളിക്കോലുസ് പരിചയപ്പെടുത്തി,,, "നമ്മടെ പേര്,,," വൈശാഖ് പ്രതീക്ഷയോടെ അവളെ നോക്കി,,, "വെള്ളിക്കൊലുസ്..." അടക്കി പിടിച്ച ചിരിയോടെ വിശാൽ പറഞ്ഞതും ആകാശ് അവന് തംസപ്പ് കാണിച്ചു,,, "മായ,,," ചിരിയോടെ അവൾ പറഞ്ഞതും വൈശാകും ചിരിച്ചു,,, "നിങ്ങൾ...?!!"മായ സംശയത്തോടെ നോക്കി,,,

"വൈശാഖ് ഹിത്ര,,," "വിശാൽ ഹിത്ര" "ആകാശ് ഹിത്ര,, ച്ചേ... ആകാശ്,,," "അർജുൻ..." വൈശാകും വിശാലും മായക്ക് കൈ കൊടുത്തതും ആകാശ് ശാലിനിക്ക് നേരെ കൈ നീട്ടിയതും പുറകിൽ നിന്നൊരു കൈ കണ്ണഴകി നേരെ നീണ്ടു,,, എല്ലാരും അങ്ങോട്ട് നോക്കിയതും അവിടെ അർജുൻ നെ കണ്ടതും വൈശാഖ് അവനെപോയി കെട്ടിപ്പിടിച്ചു,,, "അർജുൻ,,വാട്ടെ സർപ്രൈസ് മാൻ,," "വൈഷ്‌..." ചിരിയോടെ ആർജ്ജുനും അവനെ ആലിംഗനം ചെയ്തു,,, അവരുടെ സ്നേഹ പ്രകടനം കഴിഞ്ഞതും വിശാലും ആകാശും അവനെ കെട്ടിപിടിച്ചു,,, പിന്ന പെട്ടന്ന് അർജുൻ കണ്ണഴകിക്ക് നേരെ തിരിഞ്ഞു,,, "ഹേയ് വാട്ട്സ് യുവർ നെയിം...?!!" സ്പെക്‌സ് ഊറിമാറ്റി അവൻ അവളെ നോക്കി,,, കൈ നീട്ടിയതും ദാവണിതുമ്പിൽ അവൾ കൈ ചുരുട്ടി,,, "ക.. ക കണ്ണഴകി,,അ.. അല്ല... നയന" പതർച്ചയോടെ അവൾ പറഞ്ഞതും ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ തട്ടിക്കൊണ്ട് അവൻ അവർക്ക് നേരെ തിരിഞ്ഞു,,, "സീ യൂ എഗൈൻ,,," കണ്ണഴകിക്ക് നേരെ തിരിഞ് കൊണ്ട് അത്രേം പറഞ്ഞോണ്ട് അർജുൻ പെട്ടന്ന് വൈശാഖിന്റെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു,,,

"എനിക്കിപ്പോ വീട്ടി പോണം,,," വിശാൽ കൂവിയതും ആകാശ് അവന്റെ കാലിനിട്ടൊരു ചവിട്ട് കൊടുത്തു,,, "വൈഷ്‌ പറഞ്ഞത് ശരിയാ,,,ഇവിടെ കൊതുകിന്റെ കടിയില്ല... ഇത്തിരി കൊതുകിന്റെ കടി കുറഞ്ഞു കിട്ടുമെങ്കിൽ ഇവിടേ തന്നെ അല്ലെ നല്ലത്,,," ശാലിനിയെ നോക്കിക്കൊണ്ട് അവൻ പറഞ്ഞതും അവൾ അവനെ കൂർപ്പിച്ചു നോക്കിയതും ആകാശ് ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾക്കൊരു കിസ് കൊടുത്തതും വിശാൽ അവനെ നോക്കി കൂർപ്പിച്ചതും അടുത്ത സെക്കന്റ് മായ അവന്റെ അരികത് പോയി അവന്റെ കയ്യും പിടിച്ചു മാറി നിന്നു,,, ഒരുപരിജയം ഇല്ലത്തത് കൊണ്ട് അവൻ അവളെ മിഴിച്ചു നോക്കി,,, "അതാര,,,രണ്ടുപേരെയും ഒരുപോലെയാണല്ലോ കാണാൻ,,," അവൾ വൈശാഖിനെ നോക്കി ചോദിച്ചതും വിശാൽ അവളെയൊന്ന് അടിമുടി നോക്കി,,, "ട്വിൻസ്,,, butഅവൻ മൂത്തതാ,,," വിശാൽ പറഞ്ഞതും മായ വൈശാഖിനെ ഒന്ന് എത്തി നോക്കിക്കൊണ്ട് വിശാലിന് നേരെ നഗം കടിച്ചുകൊണ്ട് കൈനീട്ടി,,, "ഫ്രണ്ട്സ്...?!!"ചിണുങ്ങിക്കൊണ്ട് അവൾ ചോദിച്ചതും ചിരിച്ചോണ്ട് അവനും അവൾക് കൈ കൊടുത്തു,,,,

"Lov u,,," എന്നും പറഞ്ഞോണ്ട്‌ ചാടിക്കളിച്ചുകൊണ്ട് അവൾ അവന്റെ കവിളിൽ ഒരു കിസ് കൊടുത്തോണ്ട് അങ്ങോട്ടേക്ക് ഓടി,,, അവൾ പോയതും നോക്കി അവൻ കവിളിൽ കൈ വെച്ചോണ്ട് വൈശിനെ ഒന്ന് നോക്കി,,, "ഏട്ടത്തിയമ്മ ഫിക്സഡ്,,," വിശാൽ അവളേയും വൈശാഖിനെയും മാറി മാറി നോക്കി കൗതുകത്തോടെ മനസ്സിൽ മൊഴിഞ്ഞു,,, പുഞ്ചിരി ഉണ്ടായിരുന്നോ അവന്റെ ചെടികളിൽ,,, പുഞ്ചിരിച്ചിരുന്നുവോ അവൻ,,, ___________💜 "അർജുൻ നീ വരുന്നതിന് കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ... ഡോക്റ്ററേറ്റിങ് നിനക്ക് ഇഷ്ടമില്ലാത്ത മേഖല അയത്കൊണ്ടും ദീപയുടെ ഇഷ്ടം കൊണ്ടും മാത്രം ആയിരുന്നില്ലേ നീ ഇതിനൊക്കെ നിന്നത്... പിന്നെ നിന്നെ മനസിലാക്കിക്കൊണ്ട് അവൾ നിനക്ക് ഇഷ്ടമുള്ളത് ചെയ്തുകൊള്ളാൻ പെർമിഷൻ തന്നതല്ലേ അതോണ്ട് ഇനി ഈ ഭാഗത്തേക് ഇല്ലെന്ന് പറഞ്ഞതല്ലേ...? പിന്നെന്ത് പറ്റി പെട്ടന്ന്,,," "Yaa.. you are right വൈഷ്‌,,,ബട്ട് അവൾ അതിന് ശേഷം എന്നിൽ നിന്ന് എന്തോ അകലം പാലിക്കുന്നത് പോലെയൊരു തോന്നൽ,,, ജസ്റ്റ് ബ്രദർ ആൻഡ് സിസ്റ്റർ ആയിട്ട് അഭിനയിക്കുന്നത് പോലെ,,

, ഒരുതരം ആർട്ടിഫിഷ്യൽ ബ്രതറാണ് ഞാനെന്നുള്ള രീതിയിലാണ് അവളെന്നോട് പെരുമാറുന്നത്,,, നിനക്കറിയില്ലേ വൈഷ്‌,,, ബാബയും കൂടെ ഞങ്ങളെ വിട്ട് പോയേൽ പിന്നെ അവളാണ് എന്റെ ലോകം... ഞാൻ ജീവിക്കുന്നത് കൂടി അവൾക് വേണ്ടിയാ,,, അങ്ങനെയുള്ളവൾക് ഞാനൊരു ഡോക്റ്റർ ആയി കാണണമെന്ന് അത്രയ്ക്ക് ആഗ്രഹം ഉണ്ടെങ്കിൽ പിന്നെ ഞാനായിട്ട് എന്തിനാ എതിർ നിൽക്കുന്നത്...അവളുടെ ആഗ്രഹം അതാണേൽ അത് നടക്കട്ടെ,,, എന്തും ഞാൻ സഹിക്കും പക്ഷെ ദീപ അവളുടെ അവഗണന മാത്രം എനിക്ക് സഹിക്കാൻ പറ്റില്ല,,, അതുകൊണ്ട് അവൾക് വേണ്ടി,,, അവൾക് വേണ്ടി മാത്രം ഞാൻ ഡോക്റ്ററാവാൻ തീരുമാനിച്ചു... പിന്നെ ഇങ്ങോട്ട് വന്നപ്പോഴാ അറിഞ്ഞത് നിങ്ങൾ ഓർഫനേജിൽ തന്നെയാണ് താമസം എന്ന്... പിന്നെ നിനക്ക് അറിയാലോ നീ എന്റെ അടുത്തുള്ളപ്പോ നിന്നേം കെട്ടിപ്പിടിച്ചു കിടന്നിലേൽ എനിക്ക് ഉറക്കം വരില്ലെന്ന്,," ചിണുങ്ങിക്കൊണ്ട് അർജുൻ പറഞ്ഞതും വൈഷ്‌ ഒന്ന് കുലുങ്ങിച്ചിരിച്ചു,,, "പിന്നെ അതെനിക്ക് അറിയാലോ പഠിക്കുമ്പോൾ തന്നെ എന്റെ അടുത്തോട്ട് വന്ന് എന്റെ മടിയിൽ കിടന്നുറങ്ങുന്ന മുതലല്ലേ നീ,,,

ഇക്കണക്കിന് പോയാൽ കല്യാണം കഴിഞ്ഞാൽ വൈശാകില്ലാതെ ഉറക്കം വരില്ലെന്ന് പറഞ്ഞോണ്ട് നീ എന്റെ അടുത്തോട്ട് വരുമോ എന്നാണ്,,," വൈശാഖ് പറഞ്ഞതും കൂടെ ആർജ്‌ജുനും ചിരിച്ചു,,, "അതൊക്കെ പോട്ടെ,,, അവന്മാര് പറയുന്നതിൽ വല്ല സത്യവും ഉണ്ടോ...?!!"അർജുൻ തിരക്കി,,, "ആര്.." "ആകാശും വിശാലും പറയുന്നുണ്ടല്ലോ... നീ ആ ഓർഫനേജിൽ ഉള്ള മായയെ കണ്ട് ഫ്ലാറ്റ് ആയെന്ന്..!!?" "ഫ്ലാറ്റ് അല്ല ബിൽഡിങ്,,, നിനക്ക് അറിയാലോ അവന്മാർക്ക് പണ്ടേ ഭ്രാന്താ...!! നീയെങ്കിലും നോർമൽ ആയിരിക്കുമെന്ന് കരുതി നിനക്കും വട്ടാണല്ലേ,,," അർജുന്നെ നോക്കി വൈഷ്‌ കളിയാലെ പറഞ്ഞതും അർജുന്ന് അതത്രക്കങ്ങോട്ട് പിടിച്ചില്ല... "ഹ്മ് ഹ്മ്... ഞാൻ നിന്നെ ആദ്യമായിട്ട് ഒന്നുമല്ലല്ലോ വൈഷ്‌ കാണുന്നത്,,, നമുക്ക് കാണാം...ആരാണ് ഫ്ലാറ്റും ബിൽഡിങ്ങും ഒക്കെ ആകുന്നത് എന്ന്,,," "ഓഹ് കാണാം...അതൊക്ക പോട്ടെ,,,എന്തായിരുന്നു മോന്റെ ഒലിപ്പീര്,,, ആ കണ്ണഴകിയെ കണ്ടപ്പോ നിനക്ക് എന്തായിരുന്നട അസുഗം...? See you again എന്തൊക്കെയായിരുന്നു അവന്റെ ഷോ...

വീണ്ടും കാണാൻ നിന്റെ കുഞ്ഞമ്മായിടെ മോളൊന്നും അല്ലല്ലോ,,,?" വൈഷ്‌ പറഞ്ഞതും അർജുൻ ഒരു കള്ളച്ചിരി ചിരിച്ചു,,,ലൈക്ക് കൊച്ചുകള്ളൻ എല്ലാം കണ്ടു പിടിച്ചു,,, അവനെ നോക്കി കൊണ്ട് കളിയാൽ ഒന്ന് ആക്കിച്ചിരിക്കാൻ വൈഷും മറന്നില്ല,,, ___________💙 "ഏയ് കണ്ണഴകി,,,നീയെന്തിനാടി എന്നെ കാണുമ്പോ മുട്ടിന് തീ പിടിച്ചത് പോലെ ഓടുന്നത്,,, " അർജുൻ ഡോർ ക്ലോസ് ചെയ്തുകൊണ്ട് അവളുടെ ഇരു സൈഡിലും കൈ കുത്തിക്കൊണ്ട് അവളെ നോക്കി ചോതിച്ചതും അവൾ കഷ്ടപ്പെട്ട് ഉമിനീർ ഇറക്കി,,,, ദാവണിത്തുമ്പ് കയ്യിൽ മുറുകി,,, അവൾ വല്ലാതെ വിയർത്തൊലിച്ചു,,, "ഇപ്പൊ ഡിസ്റ്റൻസ് ഇട്ടാൽ ഗർഫം ഇല്ലാതെ രക്ഷപ്പെടാം... പക്ഷെ ഡിസ്റ്റൻസ് ഇട്ടില്ലേൽ ഒരു വർഷം കൊണ്ട് ഉക്കത് ഒരു കൊച്ചിനേം എടുത്തോണ്ട് ഇതിന്റെ തന്തയെ കണ്ടോ തന്തയെ കണ്ടോ എന്ന് ചോദിച്ചോണ്ട് നടക്കാം,,, കണ്ണില് നോക്കി ഗർഭം ഉണ്ടാകുന്ന ജാതിയാ,,,, അഞ്ചു പൈസക്ക് വിശ്വസിക്കാൻ ഒക്കത്തില്ല,,," പെട്ടന്ന് എവിടുന്നോ പൊട്ടിമുളച്ചു വന്നുകൊണ്ട് വിശാൽ ബാത്റൂമിന്ന് ഇറങ്ങി വന്നുകൊണ്ട് അർജുന്നെ നോക്കി പറഞ്ഞതും അർജുൻ വിശാലിനെ നോക്കി കണ്ണുരുട്ടി,,, "നിനക്കെന്താടാ ഇവിടെ കാര്യം,,,?!!" "ബാത്‌റൂമിൽ പേങ്‌ടെ കല്യാണത്തിന് സ്വർണ്ണം എടുക്കാൻ വന്നതാ...?!!" "ബാത്രൂം...!!

ഓഹ്... ആക്കിയതാണ് അല്ലെ വൈശാഖിന്റെ അനിയാ.." "അപരാ എന്ന് വിളിച്ച കൂടുതൽ ബ്യൂട്ടിഫുൾ ആകും,,, അല്ലാണ്ട് മിനിറ്റുകളുടെ വ്യത്യാസത്തിന് ഏതോ പരട്ട ഡോക്റ്റർ അവനെ ഫസ്റ്റ് പുറത്തോട്ട് എടുത്തിന് ഞാനെന്ത് പിഴച്ചു,,,? 5 മിനിറ്റിന്റെ കുറവേ ഉള്ളു,,," വിശാൽ പുച്ഛത്തോടെ ചുണ്ട് കൂർപ്പിച്ചു കൊണ്ട് മുഖം തിരിച്ചു,,, "അത് നിന്നെ കണ്ടാൽ ആരും പറയുമെട നിനക്ക് അഞ്ച് മിനിറ്റ് കുറവാണെന്ന്,,," അവന്റെ വർത്താനം കേട്ടതും വിശാൽ നാക്ക് കടിച്ചു,,, "ഓയ് കണ്ണഴകി,,, അവന്റെ അടുത് അധിക സമയം നിൽക്കേണ്ട,,, വെറും പെണ്ണ് പിടിയനാണ്... അവൻ വഴി 10 പെങ്കൊച്ചുങ്ങൾ ഗർഭിണി ആയിട്ടുണ്ട്,,, 10 കൊച്ചിന്റെ തന്തയാണ് ഈ നിക്കുന്നെന്ന് കണ്ടാൽ ആരേലും പറയോ...?!!" അവൻ പറഞ്ഞതും പത്തോ...!! എന്ന് പറഞ്ഞോണ്ട് വായും പൊളിച്ച് നയന അർജുന്നെ നോക്കി,,,, അപ്പൊ തന്നെ അർജുൻ ഞാനെന്ത മെഷീനോ എന്ന എക്സ്പ്രെഷൻ ഇട്ടോണ്ട് വിശാലിനെ നോക്കിയതും അവന്റെ നെഞ്ചിൽ കൈവെച്ചോണ്ട് നയന അവനെ തള്ളിമാറ്റി പുറത്തോട്ട് ഓടി,,, അവൾ പോയപ്പോ അർജുൻ വിശാലിനെ നോക്കി കണ്ണുരുട്ടിയതും,,,

"നടന്നതും നല്ലതിന് നടക്കാൻ പോകുന്നതും നല്ലതിന്,,," എന്ന് പറഞ്ഞോണ്ട് വിശാൽ നല്ലപോലെ ഒന്ന് ചിരിച്ചു കാണിച്ചു,,,, "മിക്കവാറും നിന്നെ ഞാൻ ഇരുത്തും..." വിശാലിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അർജുൻ പറഞ്ഞു,,, "നീ കൊറേ ഉലത്തും,,," അവനെ നോക്കി പുച്ഛിച്ചുകൊണ്ട് വിശാൽ ബെൽറ്റ് ശരിയാക്കി പുറത്തേക്ക് നടന്നു,,,, 'അടുത്ത കപ്പിൾസിനെ കുളം തോണ്ടണം..." വിശാൽ ഊതിക്കളിച്ചോണ്ട് നടന്നു,,,😌 __________💛 "ശാലു,,,,ഏട്ടൻ വന്നെടി,,," അവളുടെ മുറിയിലേക്ക് എത്തി നോക്കിക്കൊണ്ട് ആകാശ് വിളിച്ചു പറഞ് കൊണ്ട് ഉള്ളിലേക് നോക്കി,, ഉള്ളിൽ ഇസ്തിരിയിരുന്നവളെ കണ്ടതും ആകാശിന്റെ കണ്ണിൽ സൂര്യൻ ഉദിച്ചു,,, അവൻ അവളുടെ അടുത്തേക് പോയി ടേബിളിൽ കയറി ഇരുന്നു,,, "ഏട്ടന്റെ ഡ്രസ് തയച്ചു തരുമോടി മോളെ,,,"ആകാശ് ഒലിപ്പിക്കാൻ തുടങ്ങിയതും ഇസ്തിരി പെട്ടി എടുത്തുകാണിച്ചുകൊണ്ട് വാർണിങ് ചെയ്തു,,, അത് കണ്ടതും ആകാശിന്റെ ഒലിപ്പീര് കൂടി,,, "ഏട്ടന്റെ ഡ്രെസ്സ് അയേണ് ചെയ്ത് തരുന്നോടി പറയെടി,,," ആകാശ് അവളുടെ കൈ പിടിച്ചു വലിച്ചോണ്ട് അവളെ അവനിലേക് അടുപ്പിച്ചു,,,,

"ശാലു,,," അവന്റെ നെഞ്ചിൽ തട്ടി അവനെ തന്നെ തുറിച്ചു നോക്കുന്നവളെ നോക്കി അവൻ പതിയെ വിളിച്ചതും ശാലു കണ്ണുകൾ താഴ്ത്തി,,,, "ഹ എന്താടി കണ്ണിൽ നോക്കിയ വീണ് പോകൂന്ന് പേടിയാ,,," അവൾ അവനെ നോക്കി പേടിപ്പിക്കാൻ വേണ്ടി കണ്ണുകൾ ഉയർത്തിയപ്പോ പ്രണയർദ്രമായ അവന്റെ നോട്ടത്തിലൊന്ന് പതറി,,, അവളുടെ കരിമഷിക്കണ്ണുകളിൽ അവനും തറഞ്ഞു നിന്നു,,,, "കണ്ണും കണ്ണും,,,, കഥകൾ കൈമാറുന്നു,,," എവിടുന്നൊ ഉള്ള സ്വരം കേട്ടാണ് രണ്ടും അകന്ന് മാറിയത്,,,, "ഈ വൃത്തികെട്ട ശബ്‌ദം ഞാനെവിടെയോ...?!!"ആകാശ് മുഖം ചുളിച്ചോണ്ട് ചുറ്റും നോക്കിയതും വാതിൽക്കൽ കയ്യും കെട്ടി തങ്ങളെ തന്നെ നോക്കിയിരിക്കുന്ന വിശാലിനെ കണ്ടതും ശാലു മുഖത്തെ ചമ്മലും ഞെട്ടലും മാറ്റാൻ കഷ്ടപ്പെട്ടു,,, "നിന്നെയെന്തിനാട തെണ്ടി ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തെ...?!!"😬 ആകാശ് പല്ല് ഞെട്ടിച്ചുകൊണ്ട് വിശാലിനെ നോക്കി,,,, "പാവം കൊച്ചിനെ രക്ഷിക്കാൻ വന്നതാ,,," "നാട്ടിലുള്ള പെമ്പിള്ളേരെ ഒക്കെ രക്ഷിക്കാൻ നീയാരാടാ ഡിങ്കനോ...? മൂഡ് പോയി,,,മൂഡ് പോയി,,,എവിടെ അവൻ നിന്റെ പുന്നാര അപരൻ...

ആ തെണ്ടിയോട് അപ്പഴേ ഞാൻ പറഞ്ഞതാ നിന്നെ കൂട്ടണ്ട കൂട്ടണ്ടന്ന്,,, എന്തോന്ന് നോക്കി നിക്കുവാടി അയേണ് ചെയ്യുവല്ലായിരുന്നോ വായും പൊളിച്ചു നോക്കി നിക്കാതെ പോയി പണിയെടുക്കടി,,, അവള് വാ പൊളിച്ചിരിക്ക,,, " ആരൊടുള്ള ദേഷ്യം ആണെന്നോ എന്തിനാണെന്നോ ഇല്ലാതെ ആകാശ് കാറിപ്പോളിച്ചതും അവൾ പെട്ടന്നൊരു നിമിഷം ഞെട്ടിക്കൊണ്ട് അടുത്ത നിമിഷം ഇസ്തിരി ഇടാൻ തുടങ്ങി അവളുടെ ആ കളി കണ്ട് ആകാശ് കലിപ്പ് തീരാതെ അവിടുന്ന് ചവിട്ടിത്തുള്ളി പോയിക്കളഞ്ഞു,,,, "ശാലിനി ആക്ച്വലി കുട്ടിയെ ഞാൻ എവിടെയോ...!!" ശാലിനിക്ക് അടുത്തേക് പോയി വിശാൽ ചോദിച്ചു,,, "കുട്ടിയെ കഴിഞ്ഞ പള്ളിപ്പെരുണാളിന്,,,,നിന്റെ കുഞ്ഞമ്മയായിട്ട് ചിലക്കാണ്ട് ഇങ്ങോട്ട് വാടാ,,," പെട്ടന്ന് പോയ പോലെ തന്നെ തിരിച്ചു വന്നോണ്ട് ആകാശ് വിശാലിന്റെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് പോയി,,, "അല്ലെടാ നിന്റെ ജേഷ്ഠനെ രാവിലെ മുതലേ കണ്ടില്ലല്ലോ,,," പുറത്തെത്തിയതും കളിപ്പിൽ നിന്ന് വിശാലും ആകാശും ചങ്കു മങ്കു അകാൻ അധിക സമയം എടുത്തില്ല,,, "ഞാനും അവനെ തന്നെയ അന്വേഷിച്ചു കൊണ്ടിരിക്കുന്നെ...!!" വിശാൽ ചുറ്റും നോക്കിക്കൊണ്ട് പറഞു,,, "അവൻ ആ മായയുടെ അടുത്തായിരിക്കും,,,പാവം കട്ടുറുമ്പയി ശല്യം ചെയ്യണ്ട...!!"

പെട്ടന്ന് നന്മമരം പൊട്ടി മുളച്ചുവന്നുകൊണ്ട് ആകാശ് പറഞ്ഞു,, "നിന്റെ പ്രേമം എട്ട് നിലയിൽ പൊട്ടിയിരിക്കുമ്പോ മറ്റൊരുത്തൻ പ്രേമിക്കുന്നത് കാണുന്നത് നിനക്ക് സഹിക്കോ...?!!" വിശാൽ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു,,, "കുടുംബം കലക്കൻ നിനക്ക് ആരാടാ പിജി ക്ലാസ്സ് എടുത്തത്,,,?" "Dr ആകാശ് മേനോൻ,,," "അല്ലാണ്ട് ശർമിള മാധവ് ഹിത്ര അല്ലല്ലോ..." "മ്ച്ചും..." "ഭാഗ്യം ആന്റിയെ പറയിപ്പിച്ചില്ല,,," ചുറ്റും കണ്ണോടിച്ചുകൊണ്ട് ആകാശ് പറഞ്ഞു,,, പിന്നെ രണ്ടും കൂടി വൈശാഖിനെ പരതിയിറങ്ങി,,, "ദോണ്ടേ...!!" വിശാൽ അവിടുത്തെ പിറക് വശത്തെ പുഴയിലേക്ക് ചൂണ്ടി,,, ആകാശങ്ങോട്ട് നോക്കി,,, മായയും വൈശാകും അടുത്തടുത് വെള്ളത്തിൽ കാലിട്ടൊണ്ട് ചിരിയോടെ സംസാരിക്കുന്നത് കണ്ടു,,, കണ്ണും തള്ളി രണ്ടും മുഖത്തോട് മുഖം നോക്കി ഇതൊക്കെ എപ്പോ എന്നുള്ള എക്സ്പ്രെഷൻ ഇട്ടോണ്ട് അങ്ങോട്ട് തന്നെ നോക്കി,,, അപ്പൊ തന്നെ ആകാശ് പുറകിൽ നിക്കുന്ന വിശാലിനെ കോളറിൽ പിടിച്ച് തിരിഞ്ഞ് നോക്കാതെ തന്നെ അവനെ മുന്നോട്ടേക്ക് ആക്കി,,, "നിന്നെക്കാൾ എത്ര മിനിറ്റിന്റെ കൂടുതലാണ് അവനെന്ന പറഞ്ഞേ...?!!

"അ... അഞ്ച് മിനിറ്റ്,,," എന്തോ ഓർത്തപോലെ വിശാൽ ഉത്തരം പറഞ്ഞു,,, "ശരിയാട്ട,,,അവൻ അഞ്ച് മിനിറ്റ് കൂടുതലാ,,," വിശാലിനെ തുറന്ന വായ അടപ്പിച്ചോണ്ട് ആകാശ് പറഞ്ഞു,,, "ബാ...അന്തസായി കുളം തോണ്ടാം...!!"😌വിശാൽ "അടിപൊളി അന്തസില്ലാത്ത പരുപാടി ബാ!! ലേറ്റ്സ് അറ്റാക്ക്,,,"😌 "മായാ,,," അടുത്തേക് പോകാൻ നിന്നപ്പോഴാണ് പെട്ടന്ന് വിശാൽ നിന്നത് ആകാശവനെ നോക്കി പുരികം പൊക്കി,,, "വന്നസ്ഥിതിക്ക് ഇത്തിരി ഒളിഞ്ഞുനോട്ടം,,,"😌വിശാൽ "നിന്റെ കൂടപിറപ്പാട അത്..."😕 "അതാണ് എനിക്കാകെ ഉള്ള നാണക്കേട്..."😬വിശാൽ അവർ പറയുന്നത് തോപ്പിന്റെ പിറകിൽ നിന്ന് ഒളിഞ്ഞു കേൾക്കാൻ തുടങ്ങി,,, "മായ,,"ആർദ്രമായ സ്വരം,,, അത് കേട്ടതും വിശാൽ ആകാശിനെ തുറിച്ചു നോക്കി "അല്ല പ്രേമം ആകുമ്പോ ഇത്തിരി ഒലിപ്പീര് വേണം,,,😌"ആകാശ് "മായ,,," "എന്താ..!!" അവളിതിരി കടുപ്പിച്ചു ചോദിച്ചു,, "ഇവള് ശരിയാവില്ല ഞാൻ പോണ്...!!" വൈശാഖ് എണീക്കാൻ നിന്നതും മായ അവനെ അവിടെ തന്നെ പിടിച്ചു നിർത്തി "ഹാ പോകല്ലേ,,,നിങ്ങളെന്തിനാ മനുഷ്യാ എന്നോട് ചൂടാവണെ,,,!!"

അവൾ ചുണ്ട് കൂർപ്പിച്ചുകൊണ്ട് ചോദിച്ചതും അവൻ മുഖം തിരിച്ചു,,, മായ അവന്റെ മുഖം അവൾക്ക് നേരെ ആക്കുന്നതിന് അനുസരിച്ച് അവൻ മുഖം തിരിച്ചോണ്ടിരുന്നു,,, അവസാനം അവൾ ചുറ്റുമൊന്ന് കണ്ണോടിച്ചു കൊണ്ട് അവന്റെ കവിളിൽ നേർമ്മയായൊന്ന് മുത്തി മുഖം മാറ്റി,,,വൈശാഖ് ചിരിച്ചോണ്ട് അവളെ ചേർത്തു പിടിച്ചതും മായ അവന്റെ കൈകളിൽ ഒതുങ്ങി നാണത്താൽ അവന്റെ നെഞ്ചിലായി മുഖം ഒളിപ്പിച്ചു,,, എന്നാൽ ഇതൊക്കെ കണ്ടൊണ്ട് ആകെ കിളി പോയി നിക്കുവാണ് ആകാശും വിശാലും,,, അവർ മുഖത്തോട് മുഖം നോക്കി കൈ മലർത്തി,,, "അവർ തമ്മിൽ എത്ര നാളത്തെ ബന്ധമാണെന്ന പറഞ്ഞേ...?!" (വിശാൽ) "ന.. നാല് ദിവസം,,," ആകാശ് അമ്പരപ്പോടെ പറഞ്ഞു,,, "കണ്ടാൽ ആരേലും പറയോ നാല് ദിവസം മുൻപ് കണ്ടു മുട്ടിയവരാണ് ഇവരെന്ന്,,," "മ്ച്ചും,,,"ആകാശ് ചിണുങ്ങി,,, "ഇത്‌കണ്ടിട്ടെന്ത് തോനുന്നു,,,?!!" "എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല...ഒന്നും തോന്നാൻ പറ്റുന്നില്ല... പക്ഷെ ഒരു കാര്യം തോന്നുന്നുണ്ട്...!!" "എന്ത്👀" "എല്ലാരും പറയുന്നത് ശരിയാ..!!" ആകാശ് "എന്ത് ശരി...?!!"

"You are totally waste..!!" "പോട പട്ടി,,!!" "Ok ബെയ്‌...!! എന്നാലും ലവൻ മിടുക്കനാണ്..!!" "പിന്നെ,,, മായ നീ നമ്മൾ തമ്മിലുള്ള റിലേഷൻ ഇപോ അവന്മാരോട് പറയണ്ട,,,!! പ്രത്യേകിച്ച് വിച്ചൂനോടും ആകാശിനോടും...!! അവന്മാര് അത് അപ്പൊ തന്നെ വില്ലയിൽ പാട്ടക്കും,," വൈശാകാവളോട് പറഞ്ഞതും അവൾ തലയാട്ടി,,, "തെണ്ടി..!!"😬വിശാൽ "പട്ടി😬" ആകാശ്,,, "ഇതിപ്പോ തന്നെ വില്ലയിലറിയിച്ചിലേൽ എനിക്ക് സമാധാനം കിട്ടില്ല,,,"😫ആകാശ് "എനിക്കും,,,"😬വിശാൽ "നിന്റെ ഫോണെന്ത്യേ...?!!" "മുന്നിലിരിക്കണ പിശാശ് പൊട്ടിച്ചു,,," വിശാൽ മായയെ നോക്കി,,, "നിന്റേത് എന്ത്യേ...?"വിശാൽ... "മുറീല,,," "ശരിക്കും നിങ്ങളെന്നെ നിങ്ങളുടെ ജീവിതത്തിലേക്കു കൂടെ കൂട്ടോ അതോ ആവിശ്യം കഴിഞ്ഞാൽ വലിച്ചെറിയോ...?!!" അവൾടെ വർത്താനം കേട്ടതും വൈശാഖ് ഒന്ന് ചിരിച്ചു,,, "നിനക്കെന്ത് തോന്നുന്നു,,," "പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല,,,!! അല്ല,,, നിങ്ങളൊക്കെ വല്യ വീട്ടുകാര് അല്ലേ...? എന്നെപ്പോലുള്ളവർ ആഗ്രഹിക്കുന്നത് തന്നെ തെറ്റ്‌,,,!! കൂടെ കൂട്ടില്ലെങ്കി ആദ്യം തന്നെ പറഞ്ഞേക്ക്... എനിക്ക് സങ്കടം ഒന്നുല്ല..പക്ഷെ കുന്നോളം സ്വപ്നം കാണിക്കരുത്,,, ഞാൻ പൊക്കോളം,," വൈശാഖിന്റെ ചിരി മാഞ്ഞു,,, "ഒന്നെങ്കിൽ സംസാരിക്കാനുള്ളത് മാത്രം പറയ് അല്ലേൽ വാ അടച്ചു വെക്ക്!!" അവന്റെ മുഖം ഇരുണ്ടു,,

, "ഹാ നിങ്ങള് കലിപ്പാവാതെ ഞാൻ ചുമ്മാ ചോദിച്ചതാ എന്റെ മാഷേ,,,!!" അവളൊന്നു ചിരിച്ചു,,, "നിനക്കിനിയും ഇതുപോലെ എന്തേലും ചുമ്മാ ചോദിക്കാൻ ഉണ്ടോ...?!!" അവന്റെ മുഖം ദേഷ്യത്തിൽ വിറച്ചു,,, "മ്ച്ചും,,,"അവൾ ചുമൽ കൂച്ചി "ഉണ്ടെങ്കിൽ പറഞ്ഞ മതി എന്റെ കൈ ഫ്രീയാ,,," "വേണ്ടാ... വേണ്ടതൊണ്ട,,," അവൾ പിറുപിറുത്തു" വൈശാഖ് ചിരിച്ചോണ്ട് അവളെ ചേർത്തു പിടിച്ചു,,, അവളുടെ മുഖത്ത് പതിയെ ഓണ് കടിച്ചു,,, "സ്സ്.." മായ എരിവ് വലിച്ചു,,, "ദുഷ്ടൻ,,," അവൾ പിറുപിറുത്തു,,, അത് കണ്ടതും വൈശാഖ് അവളുടെ കടിച്ച കവിളിൽ നേർമ്മയിലൊരു മുത്തമിട്ടു,,, അവളുടെ മുഖം ചിരിച്ചു,,, അത് നോക്കി നിന്ന വിശാലിന്റെയും ആകാശിന്റേയും ചുണ്ടിൽ അത് പകർന്നു,,, "എന്റെ കൂടപ്പിറപ്പാ,,," വിശാൽ അഹങ്കാരത്തോടെ പറഞ്ഞു,,,, അവന്റെ മനസ്സിൽ അഹങ്കാരമായിരുന്നു..പിന്നെ എപ്പോഴാണ് അതവിടം നിന്ന് മാഞ്ഞില്ലാതായത്..എപ്പഴാണവൻ ഭ്രാന്തനായത് 💛കാമഭ്രാന്തൻ💛 ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story