കാമഭ്രാന്തൻ: ഭാഗം 2

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"എന്താടി ഒരു ദിവസം കൊണ്ട് നീ വീണ്ടും തടിച്ചോ... വല്ലാത്ത സൗന്ദര്യം കൂടിയിട്ടുണ്ട്.." എന്നവനെന്നെ അടിമുടി കണ്ണുകഴിഞ്ഞോണ്ട് പറഞ്ഞതും ഞാനൊരു നിമിഷമൊന്ന് കണ്ണിറുക്കി അടച്ചു... അപ്പോ തന്നെ ഇന്നല ഇവനെന്നോട് കാണിച്ചതൊക്കെ ഒരു ഞെരുക്കത്തോടെ എന്റെ മനസിലേക് വന്നതും മനസ്സിലെ പകയെ ഞാൻ പരാമവാതി പിടിച്ചു നിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു... പക്ഷേ എന്നെ തോല്പിച്ചിട്ടെ അടങ്ങു എന്ന പോലെ മനസ്സ് വീണ്ടും വീണ്ടും അത് തന്ന ഓർത്തുകൊണ്ടിരുന്നതും ദേഷ്യം എവിടുന്നൊക്കെയോ അരിച്ചെത്തി.... പക്ഷെ അവന്റെ മുകത്തേക് നോക്കിയാൽ പരിസരം മറന്ന് അവനെ അടിച്ചു പോകുമെന്ന് തോന്നിയത് കൊണ്ട് തന്നെ എന്നെ തന്നെ പിടിച്ചു നിർത്തിക്കൊണ്ട് അവനെ നോക്കാതെ വേറെ എങ്ങോട്ടൊക്കെയോ നോട്ടം പായിച്ചുകൊണ്ടിരുന്നു... ഇപ്പോഴും ആ അനുഭവത്തിൽ ശരീര വേദന മാറിയിട്ടില്ല... പക്ഷെ അതിനെക്കാളൊക്കെ എത്രെയോ ഏറെ വേദനിക്കുന്നത് മനസ്സാണ്...

അതെന്താ അങ്ങനെ എന്ന് ചോദിച്ചാൽ സത്യമായിട്ടും അറിയില്ല... 'എന്നെ നോവിച്ചതിനൊക്കെ പതിരട്ടിയായി ഞാൻ നിന്ന വേദനിപ്പിക്കും വിശാൽ ഹിത്ര...' എന്നൊക്കെ അവനേ നോക്കി മന്ധ്രിച്ചോണ്ട് ക്ളീഷേ പോലെ അമ്മയുടെ പുറകിലായി പോയി നിന്നു... ഒരുപക്ഷേ ഇങ്ങനെ ഒരു അനുഭവവും ഇല്ലാതെ അവനെന്നൊരു കാരക്റ്റർ എന്റെ ലൈഫിലേക് വന്നിട്ടേ ഇല്ലായിരുന്നു എങ്കിൽ ഇങ്ങനെയൊരു നിമിഷത്തിൽ ഞാൻ എത്രമാത്രം സന്തോഷിക്കുമായിരുന്നു... അവന്റെ ചതിയിൽ പെട്ട് വല്ലാതെ മനസ് സന്തോഷിച്ചിട്ട് അവസാനം അവന്റെ ഉദ്ദേശം മനസിലാകുമ്പോ മനസ്സ് വല്ലാതെ തളരുമായിരുന്നു... അതിൽ നിന്നും എന്തായാലും ദൈവം എന്നെ രക്ഷിച്ചു... ഇവനൊരു പകൽ മാന്യൻ ആണെന്ന് നേരത്തെ മനസ്സിലായല്ലോ... അതുകൊണ്ട് കൂടുതൽ സ്വപ്നങ്ങൾ ഒന്നും വിവാഹജീവിതത്തെപ്പറ്റി കാണണ്ട... "ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടാവില്ലേ...? നിങ്ങൾ മാറിയിരുന്നു സംസാരിച്ചോളൂ...അപ്പോഴേക്കും ഞങ്ങൾ കുടുംബക്കാർ കുറച്ചു കാര്യങ്ങൾ പറയട്ടെ..."അവന്റെ കൂട്ടത്തിൽനിന്ന് വന്ന ഒരു അങ്കിൾ അങ്ങനെ പറഞ്ഞതും വിശാൽ എണീറ്റ് പുറത്തേക്കു നടന്നു ഒപ്പം ഞാനും പോയി...

അവർ പോയതും വിശാലിന്റെ 'അമ്മ പെണ്ണിന്റെ വീട്ടുകാർക്ക് നേരെ തിരിഞ്ഞു... "വിശാൽ ഞങ്ങളുടെ ഇളയമകനാണ്... ആദ്യ മകൻ..ഹ്.. അത്കൊണ്ട് തന്നെ അവനെ ഞങ്ങൾ ലാളിച്ചും കൊഞ്ചിച്ചുമാണ് വളർത്തിയത്.... അതിന്റെ എടുത്തുചാട്ടവും അഹങ്കാരവും വിച്ചൂന് നല്ല പോലെ ഉണ്ട്....അവന്റെ ആഗ്രഹങ്ങൾക്കൊന്നും ഞങ്ങൾ എതിർ നിൽക്കറില്ല... കാരണം ഞങ്ങൾക്ക് അവനെ അത്രെയേറെ ഇഷ്ടമാണ്... ഇന്നലെ രാത്രിയാണ് അവൻ ഞങ്ങളോട് പറഞ്ഞത് ദുർഗ്ഗ വിശ്വനാഥ്‌ എന്ന കുട്ടിയെ അവന് മാളിൽ വെച്ച് കണ്ട് ഇഷ്ടമായി കല്യാണം കഴ്‌പ്പിച്ചു തരണമെന്ന്... അതുകൊണ്ട് തന്നെ ദുർഗ്ഗയുടെ ഡിറ്റിയേൽസ് എടുക്കാൻ വല്ലാതെ ലേറ്റ് ആയി... എന്നാലും അവന് ഇഷ്ടപ്പെട്ടവളെ തന്നെ അവന് കിട്ടുന്നതിൽ ഞങ്ങൾക് സന്തോശമേ ഉള്ളു...വല്യ തറവാട്ടുകാരണേൽ പോലും പെണ്ണാണ് ധനം എന്ന് കരുതുന്നവരാണ് ഞങ്ങൾ ഹിത്ര ഫാമിലി.... പെണ്ണിനെ ദ്രോഹിചാൽ അവളുടെ കണ്ണുനീരിന് അവകാശി ആയാൽ അത് ആരായാലും ആ അവരുടെ സ്ഥാനം ഹിത്ര ഫാമിലിയുടെ ഗേറ്റിന് വെളിയിലാണ്...

അത് ഭർത്താവ് ആയാലും ശരി മകനായാലും ശരി....." പാരമ്പര്യത്തിന്റെ പ്രൗഢി തോന്നിക്കും വിധത്തിലുള്ള അവരുടെ സംസാരം തന്നെ എല്ലാർക്കും ഇഷ്ടമായി... "വലിയ വാക്കുകളൊന്നും തരുന്നില്ലെങ്കിൽ പോലും നിങ്ങളുടെ മകളെ അവൻ നോക്കിയില്ലെങ്കിൽ പോലും ശർമിള ഹിത്രയുടെ അടുക്കൽ അവൾ സുരക്ഷിത ആയിരിക്കും.. എന്റെ മകനാൽ അവൾക് യാതൊരു വിധത്തിലുള്ള ശല്യങ്ങളും ഉണ്ടാകില്ല... അതിനാൽ അവൾക് വല്ല ബുദ്ധിമുട്ടും വന്നാൽ അത് ഹിത്രയിലെ ആരായാലും അവരുടെ അന്ത്യം ഈ ശർമിള ഹിത്രയുടെ കൈ കൊണ്ടായിരിക്കും.. ഇത് പെണ്കുട്ടിയുള്ള ഒരു അമ്മക്ക് ശർമിള നൽകുന്ന വാക്കാണ്... അവിടെ ഏത് പെണ്ണ് കല്യാണം കഴിഞ്ഞു വരുമ്പോഴും ഹിത്ര കുടുംബം അവളുടെ വീട്ടുകാർക്ക് കൊടുക്കാറുള്ള ഒരു വാക്കാണിത്... അത് തന്നെയാണ് നിങ്ങൾക്കും തരുന്നത്... ഒപ്പം മറ്റൊന്ന് കൂടെ പറഞ്ഞേക്കാം.. ഞങ്ങൾ ഒരു ഉറപ്പ് തരുമ്പോ മറ്റൊരു ഉറപ്പ് ഹിത്ര ക്ക് വേണം...

ഞങ്ങളെ കൊണ്ട് ശല്യം ഉണ്ടാവില്ല എന്നപോലെ അവളെ കൊണ്ടും അവിടെ ആർക്കും യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടകരുത്... അങ്ങനെ വന്നാൽ അവളുടെ സ്ഥാനം പറഞ്ഞ അതേ ഗെയ്റ്റ് ന് വെളിയിൽ ആയിരിക്കും.. ഗേറ്റിന് മാത്രമല്ല...വിശാൽ ഹിത്രയുടെ ജീവിധത്തിൽ നിന്നും അങ്ങനെ തന്നെ...🔥🔥" _________💜 "എന്റെ താലിചരടോടെ നിന്നെ എന്റെ കയ്യിലൊന്ന് കിട്ടിയാൽ മതി യഥാർത്ത വിശാൽ ഹിത്ര ആരാണെന്ന് ഞാൻ നിനക്ക് കാണിച്ചുതരാം..." അവൻ ഭീഷണി മുഴക്കിയതും ദുർഗ്ഗ അവനെയൊന്ന് നോക്കി ആ നോട്ടത്തിൽ ഉണ്ടായിരുന്നു അവനുള്ള ഉത്തരം... അവളുടെ ജീവിതത്തോട് അവൾക് പുല്ല് വിലയാണെന്ന്.... "അതികം പുച്ഛിക്കണ്ടേഡി... നിന്നെ കല്യാണം കഴിഞ്ഞാലും സ്വസ്ഥതയോടെ ജീവിക്കാൻ വിശാൽ സമ്മതിക്കില്ല... ഓരോ രാത്രിയും എന്റ പരാക്രമതൽ നീ നിന്നെ തന്നെ വെറുക്കും... ഇല്ലേൽ വെറുപ്പിക്കാൻ വിശാലിന് അറിയാം...."അവൻ അവന്റെ ദേഷ്യം മുഴുവൻ ആ വാക്കുകളിൽ തീർത്തു...അതിനും അവൾ പുച്ഛിച് ചിരിച്ചു... "അതികം തിളക്കണ്ട ഞാൻ വേദനിച ഓരോ വേദനക്കും നിന്നെ കൊണ്ട് ഞാൻ അനുഭവിപ്പിക്കും...

വിശാൽ ഹിത്രയാണ് പറയുന്നത്... വേദനിക്കാൻ നീ റെഡി ആയിക്കോ...കാരണം നീ മായയോട് ചെയ്തതൊന്നും ഞാൻ മറന്നിട്ടില്ല... മറക്കുകയും ഇല്ല..." അവൻ അത്രയും പറഞ്ഞുകൊണ്ട് നടന്നു പോയതും അവൻ എന്തിനെ കുറിച്ചാണ് പറഞ്ഞത് എന്ന് അവൾക് മനസിലായില്ല... അതുകൊണ്ട് തന്നെ അവൾ മുഖം ചുളിച്ചുകൊണ്ട് അവൻ പോയ ഭാഗത്തേക് നോക്കി അവനെന്തിനെ കുറിച്ചാണ് പറഞ്ഞത് എന്ന് ചിന്ധിച്ചു... മായ...അവളോട് താൻ എന്ത് ചെയ്തു... എന്ത് ചെയ്യാനാണ്... _________❤ അങ്ങനെ വിവാഹം ഉടനേ നടത്താമെന്ന തീരുമാനത്തോടെ അവർ പോയി... ആഡംബരം ആഗ്രഹിക്കാത്ത ആൾക്കാരാണ് ഹിത്ര ടീമിസ്...ആഘോഷങ്ങൾ ഒന്നും അത്ര ഇഷ്ടമല്ലാത്ത ഒരു പ്രത്യേക തരം ആൾക്കാർ... അതുകൊണ്ട് തന്നെ കല്യാണം ആഘോഷമാക്കി നടത്തുന്നില്ല എന്ന് തീരുമാനിച്ചു... പകരം കുടുംബ ക്ഷേത്രത്തിൽ നിന്നും ഒരു താലികെട്ടൽ പിന്നെ അന്ന് രാത്രി ഹിത്ര യിൽ വെച്ച് ഒരു ചെറിയ പാർട്ടി... പാരമ്പര്യം സൂക്ഷിക്കുന്നവർ ആയത് കൊണ്ട്തന്നെ പെണ്ണിന്റെ ആഭരണമൊക്കെ തലമുറ കൈമാറി വരുന്നതാണ്... അത് കൊണ്ട് തന്നെ നിഷ്ചയം കഴിഞ്ഞ അന്ന് അവർ ആഭരണം ഒക്കെ ദുർഗ്ഗയുടെ വീട്ടിൽ എത്തിച്ചിട്ടുണ്ടായിരുന്നു....

ഇന്നാണ് കല്യാണം....രാവിലെ അവിടുന്ന് കൊണ്ടുവന്ന വസ്ത്രത്തിൽ സുന്ധരി ആയിരിക്കുവാണ് ദുർഗ്ഗ... രാത്രിയുണ്ടാവാൻ പോകുന്ന പൊല്ലാപ്പുകളെ ആലോചിച്ചു അവളുടെ മനസ്സ് വല്ലാതെ മിടിക്കാൻ തുടങ്ങിയിരുന്നു... എന്തെന്നില്ലാത്ത പേടിയവളെ വന്ന് മൂടിയിരുന്നു.... ഒന്നും തന്നെ ചെയ്യാൻ കഴിയാത്ത ഭീകരമായവസ്ഥ...അവൾ വല്ലാത്തൊരു വെപ്രാളത്തോടെ അവളെ തന്നെ നോക്കി നിന്നു.... പിന്നെയുള്ളിൽ വേറെയും ഭയങ്ങൾ കുമിഞ്ഞു കൂടി..അന്നത്തെ ആ നശിച്ച ഓർമ്മകൾക്ക് രണ്ടു മാസം കഴിഞ്ഞിരിക്കുന്നു... ഇതിനിടയിൽ ഭീഷണിയുമായി അവൻ ഒരുപാട് സമയം വന്നു എങ്കിൽ പോലും പുല്ല് വില പോലും നൽകിയില്ല ദുർഗ്ഗ... എങ്കിലും ഉള്ളിൽ എവിടെയൊക്കെയോ വല്ലാത്തൊരു ഭയം അവളെ കീഴ്പെടുത്തിയിരുന്നു.... പക്ഷെ അവളതിലൊന്നും ശ്രദ്ധ ചെലുത്തിയില്ല... ചെലുത്താൻ ആഗ്രഹിച്ചില്ല... ദുർഗ്ഗ അവിടെ പലതും തീരുമാനിച്ചിരുന്നു...എന്നാൽ അതേ സമയം വിശാൽ രാത്രി നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ആലോചിച്ചു കുതന്ത്ര ചിരിയും ചിരിച്ചു ഡ്രെസ് ചേഞ്ച്‌ ചെയ്തു... ഇരു മനസ്സുകളും പലതും തീരുമാനിച്ചു.... ഇരു മനസ്സുകളും ഇന്ന് എന്തെങ്കിലുമൊക്കെ നടക്കുമെന്ന് ഉറപ്പിച്ചു... ___________💙

താലി കെട്ടാൻ സമയം അടുത്തു...മണ്ഡപത്തിൽ ഇരിക്കവേ അവൻ അടുത്തുള്ളവളെ നോക്കി.. ആരും കാണാതെ പോയ അവളുടെ കണ്ണിലെ കണ്ണുനീർ അവൻ വ്യക്തമായി കണ്ടു... അത് കണ്ടതും അവന് എന്താന്നില്ലാതെ സന്തോഷം അനുഭവപ്പെട്ടു... അവൻ വല്ലാത്ത ഒരു ആനന്തത്തോടെ അവളെ തന്നെ നോക്കി... പിന്നെ ആ കണ്ണ് നിറഞ്ഞു ഒഴുകിയതും അവൻ മുഖം തിരിച്ചു... ഒരു സമയം അവൻ വളരെയധികം ആഗ്രഹിച്ച നിമിഷമാണത്... പക്ഷെ അവനിപ്പോൾ അതിലും ആനന്ദം കണ്ടെത്തി.. അവളുടെ കണ്ണുനീരിന് പോലും അവിടെ വില ഇല്ലാതായി... "താലി കെട്ടിക്കോളൂ..." തിരുമേനിപറഞ്ഞതും അവൻ ആ അലിലത്താലി അവളുടെ കഴുത്തിൽ കെട്ടി... ആ താലി അവളുടെ കഴുത്തിൽ നിന്ന് സ്ഥാനം മാറി കളിച്ചതും ആ കണ്ണീർ തുള്ളി അവന്റെ കയ്യിലായി പതിച്ചു...ആ നിമിഷം അവന്റെ മനസ്സും ഒന്ന് ചാഞ്ചാടി... ഒരു നിമിഷം അവൻ പഴയ വിശാൽ ആയി...പിന്നെ എന്തോ ഓർത്തപോലെ പുതിയ വിശാൽ തന്നെ ആയി... ആരോടും ദയ ഇല്ലാത്ത,,, 💛കാമഭ്രാന്തൻ💛.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story