കാമഭ്രാന്തൻ: ഭാഗം 20

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ഡീീീ..." അലറിക്കൊണ്ടുള്ള വൈശാഖിന്റെ ശബ്‌ദം കേട്ടാണ് വിശാലിനോട് സംസാരിച് കൊണ്ടിരുന്ന മായ വൈശാഖിനെ നോക്കിയത്,,, "അവനാണോ ഞാനാണോ നിന്നെ കെട്ടാൻ പോകുന്നെ...? ട്വന്റി ഫോർ hoursഉം അവന്റെ കൂടിയാണല്ലോ എങ്കി പിന്നെ അവനെ തന്നെ പോയികെട്ട്,,," അവരെ വൈശാഖ് പേടിപ്പിച്ചു,,, അത് കണ്ടതും വിശാലിന് ചിരി വരാൻ തുടങ്ങി,,, അവന്റെ ചൊടികളിൽ പുഞ്ചിരി മിന്നി,,, മായ ഇതെന്തോന്ന് എന്ന എക്സ്പ്രെഷൻ ഇട്ടോണ്ട് വൈശാഖിനെ തന്നെ ഉറ്റുനോക്കി,,, വൈശാഖ് അവളെ ഉറ്റുനോക്കി,,, മായയുടെ മുഖം കൂർത്തു,, അവൾ നേരിയ ദേഷ്യത്തോടെ വൈശാഖിനെ നോക്കി,,, അവൾടെ നോട്ടം കണ്ടതും വൈശാഖിന് ചിരി വന്നെങ്കിൽ പോലും സമർദ്ധമായി അവനത് മറച്ചുപിടിച്ചു,,, "ഓഹ് ശരി സാറേ,,,ഞാൻ ഇവനെ തന്നെ കെട്ടിക്കോളാം,,, നിനക്ക് എന്നെ കെട്ടുന്നതിൽ എന്തേലും പ്രശ്‌നം ഉണ്ടോ...?!!" വൈശാഖിനെ നോക്കി പേടിപ്പിച്ചുകൊണ്ട് മായ വിശാലിനെ നോക്കി കണ്ണിറുക്കിക്കൊണ്ട് ചോദിച്ചതും വിശാൽ ഒന്ന് കുലുങ്ങിച്ചിരിച്ചു,,,, "എന്ത് പ്രശ്നം...? സ്റ്റിൽ ഞാൻ റെഡി,,," കൈ രണ്ടും പോക്കറ്റിലേക് ഇട്ടുകൊണ്ട് വിശാൽ പറഞ്ഞതും രണ്ടും ഞെട്ടിക്കൊണ്ട് അവനെ നോക്കി...

അപ്പൊ തന്നെ വിശാൽ മായക്ക് സൈറ്റ് അടിച്ചു കാണിച്ചുകൊടുത്തതും അവൾടെ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി മിന്നി,,, "എങ്കി പിന്നെ ഇനി അവനെ തന്നെ കെട്ടിപ്പിടിച്ചോണ്ട് ഇരുന്നോ...?!!" വൈശാഖ് തോൽക്കാൻ തയ്യാർ അല്ലായിരുന്നു,,, "കെട്ടിപ്പിടിത്തം മാത്രമല്ല,,, വേണേൽ ഉമ്മേം കൊടുക്കും,,," എന്ന് പറഞ്ഞോണ്ട് മായ വിശാലിനെ ഇടത്തെ കവിളിൽ ചെറിയൊരു നനുത്ത മുത്തം കൊടുത്തു,,, പക്ഷെ അത് വരെ ചിരിച്ചോണ്ട് നിന്ന വിശാലിന്റെ ചിരി സുച്ചിട്ട പോലെ നിന്നു,,, സുച്ചിട്ട പോലെ നിന്നു,,, വിശാൽ ഞെട്ടിക്കൊണ്ട് മായയെ നോക്കി,,,പിന്നെ വൈശാഖിനെ നോക്കി,,, അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു,,, അവൻ അവളെ മൈൻഡ് ചെയ്യാതെ പെട്ടന്ന് തിരിഞ്ഞു നടന്നു,,, ഉള്ളിൽ ദേഷ്യം ആളിക്കത്തി,,, അവൾ അവന്റെ പോക്ക് കണ്ട് വിശാലിനെ നോക്കി,,, വിശാൽ അവളെ നോക്കി 'നീ തീർന്നേടി...' എന്ന് ചിരിച്ചോണ്ട് ആംഗ്യം കാട്ടിയതും വിശാലിനെ ഒന്ന് നുള്ളിക്കൊണ്ട് അവൾ വൈശാഖിന്റെ പുറകിൽ വെച്ച് പിടിച്ചു,,,

അവൾ പിറകിൽ പോയി അവന്റെ തോളിലൊന്ന് തോണ്ടിയതും മായയുടെ കൈ തട്ടിമാറ്റി വലിഞ്ഞു മുറുകിയ മുകത്താൽ സ്പീഡിൽ നടന്നു,,, അവൾ വീണ്ടും പിറകിലൂടെ പോയി അവനെ തോണ്ടിയതും ആഞ്ഞൊരു ശ്വാസം എടുത്തു വലിച്ചോണ്ട് വീണ്ടും അവളുടെ കൈ തട്ടിമാറ്റിക്കൊണ്ട് അവൻ മുന്നോട്ട് നടന്നു,,, പക്ഷെ വിടാൻ മായ ഒരുക്കമല്ലായിരുന്നു,,, 'പോട പട്ടി,,,' എന്ന് മനസ്സിൽ പറഞ്ഞോണ്ട് അവൾ വീണ്ടുമവനെ തോണ്ടിയതും വൈഷ്‌ തിരിഞ്ഞു നിന്നുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു തിരിച്ചു,,, പ്രതീക്ഷിക്കാതെ കിട്ടിയ അറ്റാക് ആയത് കൊണ്ട് മായ നിന്നിടത് നിന്ന് തുള്ളി,,, "ഡാ... കാലമാടാ.. മരപ്പട്ടി... തെണ്ടി... പട്ടി,,, ചെറ്റെ..എന്റെ... കൈ...കൈ..കൈ... വിടടാ.... " എന്ന് പറഞ്ഞോണ്ട് കാറിയതും പ്രതീക്ഷിക്കാത്ത വാക്കുകൾ ഒക്കെ അവളുടെ വായിൽ നിന്ന് കേട്ട ഷോക്കിൽ ആയിരുന്നു വൈഷ്‌,,, അവൻ വായും പൊളിച്ചോണ്ട് അവളെ തന്നെ നോക്കി,,, ലൈക്ക് നീയെവിടെ പടിച്ചേ,,,? അവൻ കൈ വിട്ടതും അവൾ കുറെ സമയം കയ്യും പിടിച്ചു തുള്ളിക്കളിച്ചു,,,

പിന്നെ കൈ വേദനക്ക് ശമനം വന്നതും ശ്വാസം വലിച്ചുവിട്ടു... അപ്പൊ തന്നെ കുറച്ചു മുൻപ് എന്തൊക്കെയാ വിളിച്ചു കൂവിയത് എന്ന് ബോധം വന്നതും അവളൊരു നിമിഷം ഞെട്ടി,,, പിന്നെയാ ഞെട്ടൽ മുകത് നിന്ന് മായിച്ചു കളഞ്ഞോണ്ട് വൈശാഖിനെ എങ്ങനെ ഫേസ് ചെയ്യുമെന്ന് ഓർതൊണ്ട് അവനെയൊന്ന് പാളിനോക്കി... അപ്പൊ തന്നെ ഗൗരവം നിറഞ്ഞ മുകത്താൽ കൈ രണ്ടും മാറിൽ പിണച്ചുകെട്ടികൊണ്ട് തന്നെ തന്നെ തുറിച്ചു നോക്കുന്നവനെ കണ്ട് അവന്റെ നേരെ നിന്നു,,, പിന്നെ ഒന്നും കണ്ടിട്ടില്ല,,, ഒന്നും പറഞ്ഞിട്ടില്ല എന്ന മട്ടിൽ പല്ലിളിച്ചു കാണിച്ചതും അവനവളെ വീണ്ടും വീണ്ടും തുറിച്ചു നോക്കി,,, "എവിടുന്ന പടിച്ചേ എങ്ങനെയ പഠിച്ചത് എന്നൊന്നും ഞാൻ ചോദിക്കുന്നില്ല... but... how dare you... എന്ത് ദൈര്യം ഉണ്ടായിട്ട എന്നെ നീ അങ്ങനെ വിളിച്ചത്...?!!" അവന്റെ ഭാവം മാറുന്നത് അവൾ കറക്റ്റ് ആയിട്ട് അറിഞ്ഞു,,, "എന്റെ കൈ പിടിച്ചു തിരിച്ചിട്ടല്ലേ...!! എൻ്റെ കൈ ആര് പിടിച്ചു തിരിച്ചാലും ഞാൻ തെറി വിളിക്കും,,, അതിലിപ്പോ എനിക്ക് സങ്കടവും ഇല്ല...

കുറ്റബോധവും ഇല്ല.. അല്ല പിന്നെ,,, നിങ്ങൾ ആണുങ്ങൾ ക്ക് എല്ലാം ആകാം,,, ഞങ്ങള് പെണ്ണുങ്ങൾ ഒന്നും മിണ്ടാതെ എല്ലാം സഹിച്ചു നടക്കണം,,, നിങ്ങൾക് തോന്നിയ ഏത് നേരത്തും വീട്ടിൽ വരുകയും പോകുകയും ചെയ്യാം,,, പക്ഷെ,,, ഞങ്ങൾ ഗേൾസ്,,,? 6 മണിക്ക് ശേഷം പുറത്തേക്ക് പോകാൻ പാടില്ലാ എന്ന് മാത്രം അല്ല,,, 6 മണി ആകുന്നതിന് മുന്നിൽ വീട്ടിൽ എത്തുകയും വേണം അല്ലെ...? നിങ്ങൾ ആണുങ്ങൾ എങ്ങനെ നടന്നാലും എന്തിട്ടാലും ആരും ചോദിക്കരുത്,,, പക്ഷെ ഞങ്ങൾ സ്ലീവ് ഉള്ള ഡ്രെസ്സിടണം,,, ഇറക്കമുള്ള ഡ്രെസ്സ് ഇടണം,,, അങ്ങനെ നടക്കരുത്,,, ഇങ്ങനെ നടക്കരുത്,,, അതിടരുത് ഇതിടരുത്,,,!! അല്ലെ...? അങ്ങനെ ഒരുപാട് വൃത്തികെട്ട റൂൾസ് ആണ്,,, ഇതൊക്കെ സഹിച്ചും ക്ഷമിച്ചും ജീവിക്കണം അല്ലെ...? നടക്കില്ല... ഞങ്ങൾക്കും മനസുണ്ട്,,, ഞങ്ങൾക്കും ജീവിതം ഉണ്ട്... ഞങ്ങൾക്കും സങ്കടമാവും,,, ഞങ്ങൾക്കും വാശിയുണ്ട്... ഞങ്ങൾക്കും ഫ്രീഡം വേണം,,, ഞങ്ങൾക്കും സന്തോഷം വേണം,,,!!"

എന്നൊക്കെ എന്തൊക്കെയോ കണ്ണും പൂട്ടി പറഞ്ഞുകൊണ്ട് മായ കണ്ണ് തുറന്ന് വൈശാഖിനെ നോക്കിയതും അവൻ കൈ രണ്ടും കൂട്ടികെട്ടിക്കൊണ്ട് അവളെ തന്നെ നോക്കുവായിരുന്നു,,, "കഴിഞ്ഞോ" അവൻ അവൾക് നേരെ പുഞ്ചിരിയോടെ ചോദിച്ചതും... മായ വൃത്തിയായി പല്ലിളിച്ചു,,,😁 അവൻ അവളെ തന്നെ ഉറ്റുനോക്കി,,, "എക്സ്ക്യൂസ്മി,,, ഞാൻ ചോദിച്ചത് എന്താ...? നീയിപ്പോ പറഞ്ഞോണ്ടിരുന്നത് എന്താ..? നിന്നോട് ഓപ്പണ് ഡ്രസ് ഇടരുത്,,, നീ അങ്ങനെ ചെയ്യരുത്,,,ഇങ്ങനെ ചെയ്യരുത്,,, എന്നൊന്നും പറഞ്ഞിട്ടില്ല,,, അത്രക്ക് വലിയ ബുദ്ധിയില്ലാത്തവൻ ഒന്നുമല്ല ഞാൻ,,, അത്രക്ക് ഇല്ലേൽ പോലും എനിക്കും ഇത്തിരി ബുദ്ധി ഒക്കെയുണ്ട്,,, ചിന്തിക്കാനുള്ള കഴിവുണ്ട്,,, ഞാനാരെയും തളച്ചിടില്ല മായ,,, ഗേൾസ് ഇൻഡിപെന്ഡഡ് ആയിട്ട് നടക്കണം എന്ന് തന്നെയാണ് ഞാനും പറയുന്നത്,,, ഞാൻ പറയുന്നത് നീ എന്നെ കേറി വിളിച്ചതിനെ പറ്റിയാണ്,,, " വാക്കുകളിൽ ഗൗരവം നിറഞ്ഞു "എന്റെ കൈ പിടിച്ചു തിരിച്ചിട്ടല്ലേ...!!" അവൾ ചിണുങ്ങി,,, "Sorry,,,, compromise,,," "No compromise..."അവൻ നീട്ടിയ കൈ തട്ടിമാറ്റിക്കൊണ്ട് മായ തിരിഞ്ഞു നടന്നു,,, "വെറുതെ അല്ല ഫെമിനിസ്റ്റുകളുടെ എണ്ണം കൂടുന്നെ" അവൾ മുറു മുറുത്തു,,, __________💜

അതിന് ശേഷം ആകാശ് ശാലിനിയുടെ പിറകേ കുറെ അലഞ്ഞു,,, അവളൊരു നടക്കും അടുത്തില്ല,,, അവസ്സാനം കലിപ്പ് കയറി ചെക്കനവളോട് മിണ്ടാതായി അവളെ കാണുമ്പോ അടുത്തുള്ള കണ്ണഴകിയുടെയോ മായയുടെ കഴുത്തിൽ കൈ ഇട്ടോണ്ട് അവളേം പാസ്സ് ചെയ്തോണ്ട് പോകും,,, പുറത്തു കാണിക്കുന്നില്ലേൽ പോലും ആ കാര്യത്തിൽ സേച്ചിക്ക് നല്ല സങ്കടം ഉണ്ട്,,, അർജുൻ കണ്ണഴകിയുടെ പിറകിൽ നിന്ന് മാറാതായി,,,, വിശാലും ആകാശും ചങ്കുവും മങ്കുവും ആയി പൊട്ടത്തരങ്ങളും ഊളത്തരങ്ങളും ആയി പോകുന്നു,,, വൈശാഖ് ഹാപ്പിയായിരുന്നു,,, മായ അതിനേക്കാൾ ഹാപ്പി ആയിരുന്നു,,, പക്ഷെ വൈശാഖിന്റെ കൂടെ പോയാൽ കണ്ണഴകിയെയും ശാലുവിനെയും പിരിയേണ്ടി വയുന്നതിൽ നല്ല സങ്കടമുണ്ട്,,, അത് പുറത്ത് കാണിക്കുന്നില്ല എന്ന് മാത്രം,,, ആകാശ് ആകെ ധർമ്മ സങ്കടത്തിലായി,,,അവനാകെ ഡള്ളായി,,, ഇവിടുത്തെ പണി കംപ്ലീറ്റ് ആയാൽ രക്ഷപ്പെട്ടു പോകാമെന്ന് മാത്രമായി ചെക്കന്റെ ഉള്ളിൽ,,,

അവരുടെ ടെസ്റ്റ് സർ ന് സ്റ്റേറ്റ്‌സ് നിന്ന് വരാനുള്ള സമയം കാരണം മുടങ്ങിയിരിക്കുവാണ്,,, അയാൾ വന്ന് ടെസ്റ്റ് കഴിഞ്ഞു 2 ദിസവം കഴിഞ്ഞാൽ എല്ലാരും പോകും,,, ആകാശ് പതിയെ പതിയെ പുറത്തിറങ്ങാതെ റൂമിൽ തന്നെ ചുരുണ്ടു കൂടി,,, അത് കണ്ട് സമാധാനിപ്പിക്കാൻ നിക്കാതെ വിശാൽ അവനെ ആക്കാൻ തുടങി,, വിശാലിന്റെ തന്തക്കിട്ട് നാല് പറഞ്ഞോണ്ട് അവൻ പഴയെ പോലെയായി,,, പക്ഷെ അപ്പോഴും ശാലിനിയെ കണ്ടാൽ ചെക്കൻ മൈൻഡ് ചെയ്യാതെ പോയിക്കളയും,,, അവന്റെ മുഖത്തെ സങ്കടം കണ്ട് ശാലിനിയോട് സംസാരിക്കാൻ വൈഷ്‌ തീരുമാനിച്ചു,,, പൊതുവെ ഗേള്സിനോട് ടച്ചില്ലാത്ത ആളാണ് ആകാശ്,,, ആ അവനിപ്പോ ഇത്രക്ക് ഡള്ളവണമെങ്കിൽ അവന് അത്രക് ഇഷ്ടമായിരിക്കണം അവളെ,.... ടെറസിൽ പ്രാവുകൾക് ഫുഡ് കൊടുക്കുന്ന ശാലിനിയെ കണ്ടതും ഇത് തന്നെയാണ് സംസാരിക്കാനുള്ള നല്ല ചാൻസ് എന്ന് മനസിലാക്കി വൈഷ്‌ ശാലിനിക്ക് അടുത്തേക് നടന്നു,..... അടുത് കാൽ പെരുമാറ്റം അറിഞ്ഞതും ശാലിനി തിരിഞ്ഞു നോക്കി,,,

വൈശാഖിനെ കണ്ടതും അവളൊന്നു ചിരിച്ചു കൊടുത്തു... "എന്താ വൈശേട്ട എന്നോട് എന്തേലും പറയാനുണ്ടോ...?!!" കുറെ സമയം അവളുടെ അടുത്ത് നിന്ന് തിരിഞ്ഞു കളിക്കുന്ന വൈശാഖിനെ നോക്കി അവൾ സ്‌ട്രൈറ്റ് ആയിട്ട് ചോദിച്ചപ്പോ അവനും സ്‌ട്രൈറ്റ് ആയിട്ട് സംസാരിക്കാൻ തീരുമാനിച്ചു,,, "ശാലിനി അത്...!!" അവൻ വാക്കുകൾക്കായി പരതി,,, "എന്താ വൈശേട്ട... നിങ്ങൾക് എന്ത് വേണേലും സ്ട്രൈറ്റ് ആയിട്ട് ചോദിക്കാം അതിനെന്തിനാ ഇത്രക്ക് മുഖവുര..." ശാലിനി അവന്റെ നേരെ തിരിഞ്ഞു,,, "ശാലിനി ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ സത്യ സന്തമായി ഉത്തരം പറയണം,," അവനവളുടെ കണ്ണിലേക് നോക്കി,,, ഒരു നിമിഷം മുഖം ചുളിച്ചെങ്കിൽ പോലും അവൻ പറയുന്നത് ഇത്തിരി സീരിയസ് ആയിട്ടാണ് എന്ന് ബോധ്യം ആയതും അവൾ തലയാട്ടി.... "നീ... നിനക്ക് ഈ രണ്ടു വീകന്റിന്റെ ഇടയിൽ ഒരിക്കൽ പോലും ആകാശിനോട് ഒരു ചെറിയ താൽപര്യം പോലും തോന്നിയിട്ടില്ലേ...? അവനെ ചെറു തോതിൽ പോലും സ്നേഹിച്ചിട്ടില്ലേ...?

ചെറിയ സ്പാർക്ക് പോലും തോന്നിയിട്ടില്ലേ...? നീ എന്തിനാ അവനെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ...? അവന്റെ സ്നേഹം സത്യമല്ല എന്ന് വല്ലതും നിനക്ക് തോന്നുന്നുണ്ടോ എന്തിനാ നീ ഇത്രക്കും അവനെ അവോയ്ഡ് ചെയ്യുന്നേ ശാലു,,," ആദ്യം ശാന്തമായാണ് സംസാരിച്ചത് എങ്കിലും അവസാനം വൈഷ്‌ അലറുവായിരുന്നു,,, ശാലു ഒരുതരം ഞെട്ടലോടെ അവനെ തന്നെ നോക്കി,, പിന്നെ നേർത്തൊരു ചിരിയോടെ തിരിഞ്ഞു നിന്നു,,, "എനിക്കറിയാം വൈശേട്ട,,, അവന്റെ സ്നേഹം സത്യമാണ്,,, അത് അടുത്ത് നിന്ന് ഞാൻ അടുത്തറിഞ്ഞതുമാണ്,,, എനിക്ക്,,, എനിക്കും,,, എനിക്കുമിഷ്ടമാണ് ആകശേട്ടനെ,,, പക്ഷെ,,, ഞാൻ...ഞാനൊരു അനാഥയാണ്,,, അവരൊക്കെ വല്യ ഫാമിലിയാണ്,,, എല്ലാവരും ശർമിളന്റിയെ പോലെ അകില്ലല്ലോ,,, ആകാശേട്ടന്റെ 'അമ്മ വളരെ സ്‌ട്രോങ് ആണ്... എനിക്കുറപ്പാണ് പണമുള്ള ഫാമിലിയിലല്ലാതെ വേറെ കല്യണം കഴിക്കാൻ സമ്മതിക്കില്ല... 'അമ്മക്ക് ആകെ ഒറ്റ മകനല്ലേ ആകാശേട്ടൻ,,, ആകാശേട്ടന് അമ്മയെ വല്യ ഇഷ്ടമാണ്...

പക്ഷെ പണം പോയിട്ട് പറയാൻ ഫെമിലി പോലുമില്ല എനിക്ക്,,, ആർക്കുണ്ടായതാണോ എങ്ങനെ ഉണ്ടായതാണോ എന്നൊന്നും അറിയില്ലെനിക്ക്... അങ്ങനെയുള്ള എന്നെ അമ്മക്ക് ഇഷ്ടമാവില്ല,,, അമ്മയുടെ വാക്കുകൾക് മുന്നിൽ ഒന്നും തന്നെ പറയാതെ നിൽക്കേണ്ടി വരില്ലേ ആകാശേട്ടന്... എന്നെ കൂടെ കൂട്ടിയത് ഒരു തെറ്റായി എന്ന് തോന്നില്ലേ...? അന്നെന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞാൽ...? ഞാനെങ്ങോട്ട് പോകും...? അഥവാ എന്നെ ഉപേക്ഷിക്കാൻ തയ്യാറായില്ലേൽ തന്നെ അമ്മയും മകനും തമ്മിൽ തെറ്റും,, വൈശേട്ട ഞാൻ... ഞാൻ കാരണം ഒരു കുടുംബം പിരിയുന്നത് എനിക്ക് സഹിക്കില്ല... കുടുംബമില്ലാതെ എന്റെ കൂടെ കൂടുതൽ നാൾ പിടിച്ചു നിക്കാൻ കഴിയില്ല ആകാശേട്ടന്,,, ഭാവിയിൽ അത് ഞങ്ങൾ തമ്മിലുള്ള വാക്ക് തർക്കങ്ങൾക്ക് വഴിയൊരുക്കും,,, പിന്നെ എന്നെ വെറുക്കില്ലേ...? പിന്നയത്....!! വേണ്ട ഏട്ട,,, ഇപ്പൊ ഞാൻ... ഞാൻ സ്നേഹിക്കാതെ നിന്നാൽ യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാവില്ല... എന്നേക്കാൾ നല്ല പെണ്ണിനെ കാണുമ്പോൾ ഞാൻ ഇഷ്ടം പറയാഞ്ഞത് നന്നായി എന്ന് തോന്നും,,, ഒരു കുടുംബം ഇല്ലാത്ത എനിക്ക് ഒരു കുടുംബത്തിൻറെ വില മനസിലാക്കാം,,, ഞാൻ... ഞാനായിട്ട് ഒന്നും തെറ്റിക്കില്ല..

. ആകാശേട്ടനിൽ തുടങ്ങിയത് ആകാശേട്ടനിൽ തന്നെ അവസാനിക്കട്ടെ,,, ഇപ്പൊ ഉള്ള വിഷമങ്ങൾ ഒക്കെ താൽക്കാലികമായി ഉണ്ടാകുന്നതാണ്... അതൊക്കെ മാറിക്കോളും,, പക്‌ഷേ ചോരത്തിളപ്പിലെടുക്കുന്ന ചില തീരുമാനങ്ങൾ നമ്മളെ മാനസികമായി തകർക്കും,,, നമ്മുടെ ജീവിതത്തിന് പോലും അർത്ഥമില്ലെന്ന് തോന്നും ആ നിമിഷം,,, ആദ്യമൊക്കെ എനിക്കും പിടിച്ചു നിക്കാൻ സാധിച്ചിരുന്നില്ല... പക്‌ഷേ ഇപോ ശീലമായി,,, ഇപ്പൊ ഇത്തിരി കരഞ്ഞാലും ഉള്ളിലെ പ്രണയത്തെ ഞാൻ പാടെ അവഗണിക്കുന്നത് പിന്നീട് ജീവിതകാലം മുഴുവൻ കരയതിരിക്കാൻ വേണ്ടിയാണ്.." അവൾ എല്ലാം പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നൊണ്ട് വൈശാഖിനെ തിരിഞ്ഞു നോക്കിയതും വൈഷ്‌ അവളെ അത്ഭുതത്തോടെ നോക്കുവായിരുന്നു... പെട്ടന്ന് അവൻ വന്ന് ശാലിനിയെ ഇറുകെ കെട്ടിപ്പിടിച്ചു,,, "നീ എന്തൊക്കെയാ ശാലു ഈ പറയുന്നെ...?!! നീ എന്തൊക്കെയാ ഈ വിചാരിച്ചു വെച്ചിരിക്കുന്നെ ങേ...? നീ കരുതും പോലെ ദേവയന്റി അത്ര വലിയ ദുഷ്ട ഒന്നുമല്ല ആന്റിക്ക് ആകാശിനെ വല്യ ഇഷ്ടമാണ്.. അവന്റെ ഒരാഗ്രഹത്തിനും ആന്റി എതിർ നിക്കില്ല.... ആന്റി അവനെ ആന്റിയിൽ നിന്ന് അടർത്തി മാറ്റിക്കളയില്ല..." "ദുർഗ്ഗ ദുർഗ്ഗാ... "

ഒരു വിളി കേട്ടാണ് ദുർഗ്ഗാ ശാലിനി പറയുന്നതിൽ നിന്ന് തിരിഞ്ഞു നോക്കിയത്,,, ശർമിള ആയിരുന്നു,,, അവൾ ശാലിനിയോട് വൺ മിനിറ്റ് എന്ന് പറഞ്ഞോണ്ട് ശര്മിളക്ക് അടുത്തേക് പോയി,,, "നീ പോയി വിച്ചൂനെ വിളിച്ചോണ്ട് വ... അവനൊരു മീറ്റിങ്ങുണ്ട്,,," ശർമിള പറഞ്ഞതും അവൾ ശർമിളയെ നോക്കി തലയാട്ടിക്കൊണ്ട് മുകളിലേക്കു കയറി,,, ഡോർ തുറന്നതും ഉള്ളിലെ കാഴ്ച കണ്ട് ദുർഗ്ഗാ ഒരു നിമിഷം തറഞ്ഞു നിന്നു,,, "വിശാൽ..." അവൾ അവന്റെ അടുത്തേക് ഓടി,,, "വി....വിശാൽ... കണ്ണ് തുറക്ക്,,, എന്താ പറ്റിയെ...? വിശാൽ,,, അമ്മേ....!!" അലറി കൊണ്ട് ദുർഗ്ഗ ചോരയിൽ കുളിച്ചു കിടക്കുന്ന വിശാലിനെ തല മടിയിലേക് വെച്ചു,,, ശബ്ദം കേട്ടൊണ്ട് വന്ന ശർമിള അവിടുത്തെ കാഴ്ച കണ്ട് തറഞ്ഞു നിന്നു,,, "മോനെ...വിച്ചു,,, വിച്ചു... എന്താ പറ്റിയെ... ദുർഗ്ഗാ എന്താ ഇത്..." "അറിയില്ലമ്മേ... ഞാൻ വന്നപ്പോ ഇങ്ങനെകിടക്കുവായിരുന്നു,,," അവളുടെ കണ്ണുകൾ നിറഞ്ഞു,,, എന്തിന് വേണ്ടി...? അറിയില്ല... അതൊരിക്കലും പ്രണയമല്ല... സഹാധപമല്ല... താലി കെട്ടിയവനോടുള്ള കരുതലല്ല... വെറുപ്പല്ല... പിന്നെന്താണത്...?

അവൾ അവനെ കുന്നോളം വെറുക്കുന്നുണ്ട്,,, പിന്നെ കണ്ണുകളെന്തിന് നിറയണം...? ശരിക്കും അവൾക് ആരാണ് അവൻ...? ___________💛 Zara hospital "ശരിക്കും എന്താ ദുർഗ്ഗാ സംഭവിച്ചത്...? വിച്ചു എങ്ങനെയ..?!!" ഹോസ്പ്പിറ്റലിൽ കൊണ്ട് പോയി വിശാലിനെ ic യുവിലെക് കയറ്റിയതും ശാലിനി നിറ മിഴികളുമായി ദുർഗ്ഗയെ നോക്കി...ദുർഗ്ഗക്ക് ഒരു ഉത്തരം ഉണ്ടായിരുന്നില്ല,,,എന്ത് പറയണമെന്നോ എന്ത് പറയുമോ എന്നോ ഒരു ആശയമില്ലാതെ അവൾ ശാലിനിയെ നോക്കി,,, "അറിയില്ല ശാലിനി,,," നിസ്സഹായ അവസ്ഥയിൽ അത്രയും പറഞ്ഞുകൊണ്ട് ദുർഗ്ഗ ശാലിനിയെ തന്നെ നോക്കിയതും അവൾ മറ്റെങ്ങോട്ടേക്കോ നോട്ടം പായിച്ചു,,,അപ്പൊ തന്നെ icu ഡോർ തുറന്ന്കൊണ്ട് ഡോക്റ്റർ ശ്വേത ഇറങ്ങിവന്നതും ഒരായിരം പ്രതീക്ഷകളോടെ എല്ലാരും അവരെ നോക്കി,,, "ഡോക്റ്റർ വിച്ചൂ..." ശർമിള ഇരുന്നിടത് നിന്ന് എണീറ്റുകൊണ്ട് കണ്ണുകൾ അമർത്തിത്തുടച് പ്രതീക്ഷയോടെ ശ്വേതയെ നോക്കി,,, "ശർമിള... വിച്ചൂ... നമ്മുടെ വിച്ചു എപ്പഴ ഡ്രെഗ്‌സ് യൂസ് ചെയ്യാൻ തുടങിയത്...?!!"

ഇത്തിരി മുഖവുര ഇട്ടുകൊണ്ട് എങ്ങോട്ടൊക്കെയോ നോക്കിക്കൊണ്ട് ഡോക്റ്റർ ചോദിച്ചു തീർത്തതും എല്ലാരുമൊരു ഞെട്ടലോടെ ഡോക്റ്ററെ നോക്കി,,, ദുർഗ്ഗാ ഞെട്ടിയില്ല... അവളതെല്ലാം നേരിൽ കണ്ടതാണ്,,, ശർമിള നെഞ്ചിൽ കൈ വെച്ചുപോയി... അവരുടെ കണ്ണുകൾ നിറഞ്ഞു... "ശ്.. ശ്വേതാ...!!" വിറയലോടെ ശർമിള ഡോക്റ്ററെ വിളിച്ചതും അവർ ഒന്ന് പരുങ്ങിക്കൊണ്ട് തലയാട്ടി... ഡോക്റ്ററുടെ ആ പ്രതികരണത്തിൽ ഹിത്ര ഒന്നാകെ ഞെട്ടി... അവരെല്ലാവരും ഒരുപോലെ പെട്ടന്ന് ദുർഗ്ഗയെയും നോക്കി... അവളുടെ മുഖത്ത് മറ്റു വികാരങ്ങൾ ഒന്നുമില്ലായിരുന്നു... ശർമിളയുടെ കൂട്ടുകാരി ആണ് ശ്വേത... അവരുടെ ഫാമിലി ഡോക്റ്റർ... ശർമിള ഒരാശ്രയതിനായി വീഴാതിരിക്കാൻ ശ്വേതയുടെ കൈകളിൽ മുറുക്കിപ്പിടിച്ചു... "ശർമി,,, വിച്ചൂ... നമ്മുടെ വിച്ചു ഡ്ര...ഡ്രഗ് അടിക്റ്റഡ് ആണ്... തലയിൽ മുറിവ് പറ്റിയതാണ്... ആഴത്തിലാണ്... മെയ് ബി ഡ്രഗ് യൂസ് ചെയ്ത് മൈൻഡ് കൈ വിട്ട് പോയപ്പോ എഴുന്നേക്കാനോ നടക്കാനോ ശ്രമിച്ചപ്പോ വീണതായിരിക്കാം... എന്തിലോ തല നന്നായി ആഴത്തിലിടിച്ചിട്ടുണ്ട് വിച്ചൂന് ബോധം വരാതെ ഒന്നും പറയാൻ ഒക്കില്ല... ശർമി... തളരല്ലെടി അവന്റെ അവസ്ഥയിൽ തകർന്നു പോകുന്ന ദുർഗ്ഗയെ സമാധാനിപ്പിക്കേണ്ടത് നീയല്ലേ...?

ആ നീ തന്നെ ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ...?" ഡോക്റ്റർ പറഞ്ഞതും എല്ലാരും ദുർഗ്ഗയെ നോക്കി... അവൾ മിഴികൾ താഴ്ത്തി... ശർമിള അവളെ ചേർത്തു പിടിച്ചു... ദുർഗ്ഗയുടെ ചൊടികളിൽ പുച്ഛം നിറഞ്ഞു... പക്ഷെ അവളുടെ ഉള്ളം വിറച്ചു... എന്തിന്...? കണ്ണുകൾ നിറഞ്ഞു... എന്തിന്...? ___________💙 (Past continue...😌😁) (കൂടെ കൂടെ ശാലിനിയെ കൊണ്ട് പറയിപ്പിക്കാൻ വയ്യ,,, അവൾ എല്ലാം ഒരുമിച്ചു പറഞ്ഞതായി കണക്ക് കൂട്ടിക്കോ,,,!! മെല്ലെ മെല്ലെ അല്ലാതെ പാസ്റ്റ് പറയാൻ കഴിയില്ല...😌) "നീ എന്തൊക്കെയാ ശാലു ഈ പറയുന്നെ...?!! നീ എന്തൊക്കെയാ ഈ വിചാരിച്ചു വെച്ചിരിക്കുന്നെ ങേ...? നീ കരുതും പോലെ ദേവയന്റി അത്ര വലിയ ദുഷ്ട ഒന്നുമല്ല ആന്റിക്ക് ആകാശിനെ വല്യ ഇഷ്ടമാണ്.. അവന്റെ ഒരാഗ്രഹത്തിനും ആന്റി എതിർ നിക്കില്ല.... ആന്റി അവനെ ആന്റിയിൽ നിന്ന് അടർത്തി മാറ്റിക്കളയില്ല..." "അതൊക്കെ ശരിയായിരിക്കാം... പക്‌ഷേ... ഞാൻ...ഞാനൊരു അനാഥയാണ്... എന്നെ പോലൊരു പെണ്ണ് ഒരിക്കലും ആകാശേട്ടന് ചേരില്ല... ഞങ്ങൾ തമ്മിൽ ചേരില്ല..

എനിക്ക് ഇവിടെയൊക്കെ തന്നെ മതി...വലിയ ജീവിതം ആഗ്രഹിക്കാൻ പാടില്ല... അതിനധികാരം ഇല്ല... അവസാനം കരയേണ്ടി വരും..." ശാലിനി അവളുടെ നിലപാടിൽ തന്നെ ഉറച്ചുനിന്നതും അവനവളെ കണ്ണെടുക്കാതെ നോക്കി... പിന്നയവളെ എന്ത് പറഞ്ഞു മനസിലാക്കിക്കും എന്നറിയാതെ പുറത്തേക്ക് നോട്ടം പായിച്ചതും,,, അവിടെ ഫോണ് കയ്യിൽ പിടിച്ചോണ്ട് ഇടക്ക് ഫോണിലേക്കും പിന്നെ ഗെയ്റ്റിലേക്കും നോക്കി ടെൻഷൻ അടിക്കുന്ന അർജുന്നെ കണ്ടതും ഒരു നിമിഷം മുഖം ചുളിഞ്ഞു... അങ്ങോട്ട് തന്നെ നോക്കി നിന്നതും പെട്ടന്ന് ഗെയ്റ്റ് കടന്നൊണ്ട് ഒരു കാർ വന്ന് നിന്നതും അതിൽ നിന്ന് ദീപ ഇറങ്ങി വന്നതും അർജുൻ നീട്ടിയൊരു ശ്വാസം എടുത്തു... അപ്പൊ തന്നെ "ഏട്ടാ...!!" എന്ന് കാറി കൂവിക്കൊണ്ട് അവൾ അവനെ പോയി കെട്ടിപ്പിടിച്ചു...അർജുൻ അവളെ തറപ്പിച്ചു നോക്കിക്കൊണ്ടിരിക്കുവാണ്.. പക്ഷെ അവളവനെ ഇറുക്കി കെട്ടിപ്പിടിച്ച നിമിഷം അവൾ തന്റെയടുക്കൽ സുരക്ഷിതയാണെന്ന് മനസിലാക്കിയ നിമിഷം അവന്റെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു....

പക്ഷെ അവളെ ഇത്തിരി പേടിപ്പിക്കാൻ വേണ്ടി അവനത് സമർദ്ധമായി മറച്ചുപിടിച്ചു... "നിന്നോട് ഞാൻ ഹിത്രയിലേക് പോകാനല്ലേ പറഞ്ഞേ... പിന്നെന്തിനാ നീ ഇതിലൂടെ വന്നേ...? ഇങ്ങോട്ട് ആണ് വരുന്നത് എന്ന് നീ പറഞ്ഞ നിമിഷം മുതൽ മുട്ടിന് തീ പിടിച്ച പോലെ നിക്ക ഞാൻ... തമാശക്കളിയാണോ ദീപു ഇത്... നീ വരുന്ന വഴിയിൽ എങ്ങാനും....." "എന്റെ പൊന്നേട്ട എനിക്കറിയാം ഞാൻ വരുന്നുണ്ട് എന്ന് പറഞ്ഞാൽ തന്നെ ഏട്ടന്റെ സ്വസ്ഥത പോകുമെന്ന്... അതും ഹോസ്റ്റലിൽ നിന്ന് ഞാൻ നേരിട്ട് ഇങ്ങോട്ടാണ് വരുന്നത് എന്ന് കൂടി പറഞ്ഞിരുന്നേൽ അത് മുതൽ ഞാനിവിടം എത്തുന്നത് വരെ ഏട്ടൻ വേറീഡ് ആയേനെ... അത് നേരത്തെ മനസിലാക്കിയത് കൊണ്ടാണ് ഞാൻ ഇങ്ങോട്ടുള്ള വഴിയിൽ 15 മിനിറ്റ് മുൻപ് വിളിച്ചു പറഞ്ഞത്... അതാകുമ്പോ ഏട്ടൻ 15 മിനിറ്റ് ടെൻഷൻ അടിച്ചാൽ മതിയല്ലോ... അല്ലേൽ 7 മണിക്കൂർ ടെൻഷൻ അടിക്കണ്ടേ...? ഞാൻ ഹിത്രയിലേക് പോകാൻ തീരുമാനിച്ചാൽ തന്നെ ഏട്ടന്റെ പേടി മാറുവോ ഇല്ല... എന്റെ ഏട്ടാ ഇങ്ങനെ പേടിച്ചാൽ എങ്ങനെയാ..

എനിക്കെ 18 വയസ്സ് കഴിഞ്ഞു... ഞാനൊരു പെണ്ണായി... ഇനിയും കൂട്ടിലടച്ചിട്ടാൽ പൊട്ടിപ്പെണ്ണായി പോകത്തെ ഉള്ളു... ഏട്ടന്റെ അനിയത്തി ലോകമറിയാതെ വളരണം എന്നാണോ ഏട്ടന്...? ഹ്മ്...?" അവന്റെ താടിത്തുമ്പിൽ ചൂണ്ടു വിരൽ വെച്ചോണ്ട് അവൾ കളിയാലെ അവനെ കളിയാക്കി,,, അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അവൻ അവളെ അവനിൽ നിന്ന് അടർത്തി മാറ്റി... അവളുടെ മുഖം കാണുന്നതിന് അനുസരിച് അവന്റെ മനസ്സ് തണക്കുന്നത് അവനറിഞ്ഞു... അവനവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തുയർത്തി... അവന്റെ മനസ്സിലെന്താണെന്ന് ദീപക്ക് കറക്റ്റ് ആയിട്ട് മാനസിലായി... അവൾ അവന്റെ മുഖം നോക്കി വീണ്ടും വീണ്ടും ചിരിച്ചു കൊടുത്തു... "ദീപു... നീ ഞാൻ പറയുന്നത് മനസിലാക്കാൻ ശ്രമിക്ക്... നീ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ...നീ എപ്പോഴും അലർട്ട് ആയിരിക്കണം... എപ്പോ ഏത് നിമിഷം വേണമെങ്കിലും നിനക്ക് എന്തും സംഭവിക്കാം... നീ ഈ കാണുന്നത് പോലെ എപ്പോഴും ചിരിച്ചു കളിച്ചു നടക്കണം എന്ന് തന്നെയാണ് എനിക്കും...

പക്‌ഷേ അത് നിന്റെ ജീവന് വില നൽകാതെ ആയിരിക്കരുത്... നിനക്കറിയില്ലേ ദീപു നീയീ സന്തോഷിച്ചു നടക്കുന്ന സമയം നിനക്ക് എന്ത് വേണമെങ്കിലും സംഭവിക്കാം.. ബാബ പറഞ്ഞതൊന്നും നീ മറന്ന് പോകരുത് ദീപ... അവർ നിന്നെ അപായപ്പെടുത്താനുള്ള പ്ലാനുകൾ മെനയുന്നുണ്ടാവും... എപ്പോഴും എനിക്ക് നിന്റെ പുറകെ ഇങ്ങനെ നടക്കാൻ കഴിയില്ല... എപ്പോഴും നിന്നെ ശ്രദ്ധിക്കാൻ കഴിയില്ല... ഞാൻ കൂടെ ഇല്ലാത്ത അല്ലേൽ എന്റ കൂടെ നീ ഇല്ലാത്ത സമയം നിനക്ക് എന്ത് വേണമെങ്കിലും സംഭവിക്കാം... നിനക്ക് അറിയാലോ സീബ്തം ബന്ധം എന്ന് പറയാൻ എനിക്കിപ്പോ നീ മാത്രമേ ഉള്ളു... ശത്രുക്കൾക്കു നിന്നെ ആവശ്യമാണ്... നിന്നിൽ കൂടി മാത്രമേ അവർക്ക് അവരുടെ ലക്ഷ്യത്തിൽ എത്താൻ സാധിക്കു... അതുകൊണ്ട് നിന്നെ അവരുടെ കയ്യിൽ കിട്ടാൻ വേണ്ടി എന്ത് നെറികെട്ട കളിയുമവർ കളിക്കും...ഒരു കാര്യം നീ ഓർത്തോ ദീപു അവരുടെ കയ്യിലെങ്ങാൻ നിന്നെ കിട്ടിയാൽ നിനക്ക് പിന്നെ രക്ഷ ഉണ്ടവില്ല.. അവർ പറയുന്നത് ഒക്കെ നമ്മൾ അനുസരിക്കേണ്ടി വരും... അതിപ്പോ എന്താണെങ്കിലും ശരി... പിന്നെ കാര്യങ്ങൾ നമ്മുടെ കയ്യിൽ ഒതുങ്ങില്ല... അവർ നമ്മളെ വാർണിങ് ചെയ്തതാണ്... നമ്മളവരെ വെല്ലുവിളിച്ചതാണ്... നമുക്ക് പിന്നെ എല്ലാം നഷ്ടമാവും...

എപ്പോഴും ഒന്നും പറയുന്നില്ലൽ പോലും എല്ലാം ഒന്ന് കലങ്ങിതെളിയുന്നത് വരെ... കലങ്ങിതെളിയുന്നത് വരെ മാത്രം പ്ലീസ്... ദീപു നീ അഡ്ജസ്റ്റ് ചെയ്യണം... അലർട്ട് ആയിരിക്കണം അവിശ്യത്തിന് വേണ്ടിയിട്ടല്ലാതെ അനാവിശ്യത്തിന് വെറുതെ പുറത്തിറങ്ങരുത്... നിന്റെ ലൈഫ് സ്പോയിൽ ചെയ്യാനൊന്നും ഞാൻ പറയുന്നില്ല... പറയുകയും ഇല്ല... എല്ലാം കലങ്ങിത്തെളിയുന്നത് വരെ നീ സംയമനം പാലിച്ചെ പറ്റു,,, എന്നെ അനുസരിച്ചേ പറ്റു... ഐ നോ ദീപു നിന്റെ ലൈഫിൽ നീ ഏറ്റവും കൂടുതൽ എൻജോയ് ചെയ്യണ്ട സമയം ആണിത് എന്നിട്ട് കൂടി നിന്നെ പിടിച്ചു കെട്ടേണ്ടി വരുന്നതിൽ എനിക്ക് സങ്കടം ഉണ്ട്..പക്‌ഷേ വാണ്ട് റ്റു എക്സപ്റ്റ്... വാണ്ട് റ്റു അലർട്ട്... ഞാൻ നിന്നോട് പറഞ്ഞതല്ലേ ദീപു എനിക്ക് ഡോക്റ്ററേറ്റിങ്ങിന് താല്പര്യം ഇല്ല എനിക്ക് ബിസിനസ് ഒക്കെ നോക്കി നിന്റെ സുരക്ഷ നോക്കാനാണ് ആഗ്രഹം എന്ന്... പക്‌ഷേ നീ കേട്ടില്ല... നിനക്ക് ഞാൻ ഡോക്റ്റർ തന്നെയാവണം എന്ന് വാശി ആയിരുന്നില്ലേ...?

എന്നിട്ടിപ്പൊ ആ തീരുമാനം കൊണ്ട് നീ നിന്റെ ജീവിതം തന്നെ ഇല്ലതാക്കോ...?!!" അവൻ ദേഷ്യത്തിൽ അലറിക്കൊണ്ട് അവളുടെ ഷോള്ഡറിൽ പിടിച്ചു കുലുക്കുയതും ഇല്ല എന്നുള്ള അർത്ഥത്തിൽ അവളുടെ തല രണ്ട് സൈഡിലേക്കും മാറി മാറി ആടിക്കൊണ്ടിരുന്നു... ദീപു ചിണുങ്ങി.. അവളിപ്പോ കരയും എന്ന അവസ്ഥയായി... അവളുടെ ആ കോലം കണ്ടതും എന്തൊക്കെയാ വിളിച്ചു കൂവിയെ എന്നുള്ള അർത്ഥത്തിൽ അവൻ നെറ്റിയിൽ കയ്യൂഴിഞ്ഞോണ്ട് അവളെ നോക്കി അരയിൽ കൈ വെച്ചു... പെട്ടന്ന് വിശാൽ ഫോൺ ചെയ്തോണ്ട് അങ്ങോട്ടേക് വന്നതും അവിടെ ദീപയെ കണ്ടപ്പോ അവനൊരു നിമിഷം കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കിനിന്നു ആ 💛കാമഭ്രാന്തൻ💛....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story