കാമഭ്രാന്തൻ: ഭാഗം 21

kamabranthan

എഴുത്തുകാരി: മുഹ്‌സിന

പെട്ടന്ന് വിശാൽ ഫോൺ ചെയ്തോണ്ട് അങ്ങോട്ടേക് വന്നതും അവിടെ ദീപയെ കണ്ടപ്പോ അവനൊരു നിമിഷം കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കിനിന്നു..പെട്ടന്ന് ദീപ അവനെ ശ്രദ്ധിച്ചു കൊണ്ട് അവനെ നോക്കി പല്ലിളിച്ചതും അവനും അവൾക്കൊണ് ഇളിച്ചു കൊടുത്തു..പെട്ടന്ന് ഫോണിൽ നിന്ന് മറുപുറമുള്ള ആൾ "ഹെലോ..ഹെലോ..വിശാൽ ആർ യു ദേർ..?" എന്ന് ചോദിച്ചതും പെട്ടന്നൊന്ന് ഞെട്ടി യാഥാർഥ്യത്തിലേക് വന്നിട്ട് അവൻ ഫോൺ വീണ്ടും കാതരികിൽ വെച്ച് സംസാരിച്ചു അവരെ മറികടന്നു പോയി "സോറി... സോറി ദീപു... ഞാനപ്പോഴത്തെ ദേഷ്യത്തിൽ സോറി... എങ്കിലും നീ അലർട്ട് ആയിരിക്കണം മോളെ.. നിനക്ക് അറിയാലോ..!! എനിക്ക് നീ അല്ലാതെ മറ്റാരുമില്ല.. നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിന് അർത്ഥമില്ല.. എനിക്ക് പേടിയാണ് നിന്നെ... നീ നിന്നെ തീരെ ശ്രദ്ധിക്കില്ല... ഒന്നും സംഭവിക്കില്ല എന്ന ആതമാവിശ്യസം ആണ് നിനക്ക്..."അവൻ കണ്ണുരുട്ടി നോക്കിക്കൊണ്ട് അവളെ കുറ്റപ്പെടുത്തി...

"അല്ല...എനിക്ക് ആത്മാവിശ്വാസമല്ല... എനിക്ക് അഹങ്കാരമാണ്... എനിക്ക് ഒന്നും തന്നെ സംഭവിക്കില്ല എന്ന അഹങ്കാരം... നീയെന്ന അഹങ്കാരം.. നീയുണ്ടെന്നുള്ള അഹങ്കാരം... എനിക്കുറപ്പാണ് നീയെന്റ ചുറ്റിനുമുള്ള അത്രയും കാലം എന്റെ രോമത്തിൽ പോലും ഒരുത്തതും തൊടില്ല... എനിക്ക് ഉറപ്പ..." അവളൊരു ഭ്രാന്തി സൈക്കോയെ പോലെ എന്തൊക്കെയോ വിളിച്ചു കൂവിയതും അവനവളെ അടിമുടിയൊന്ന് കണ്ണുഴിഞ്ഞുകൊണ്ട് കൂർപ്പിച്ചു നോക്കി.. അവളൊന്നു പല്ലിളിച്ചു അവളെ ഇത്തിരി നീക്കി നിർത്തിക്കൊണ്ട് അവൻ ഒന്നുകൂട ഒന്ന് അടിമുടി നോക്കി.. അവന്റെ ആ ഒടുക്കത്തെ നോട്ടം കണ്ടതും എനിക്കെന്താ കുഴപ്പം...?!! എന്ന എക്സ്പ്രെഷൻ ഇട്ടോണ്ട് അവൾ അവളെ തന്നെ ഒന്ന് കണ്ണുഴിഞ്ഞു... കുഴപ്പം ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് അവനെ നോക്കി വീണ്ടും ഇളിച്ചു... "കൊള്ളാം... നല്ല ഉഗ്രൻ അഹങ്കാരം... നിന്നെ അവസ്സാനം അവന്മാര് തട്ടിക്കൊണ്ട് പോയിക്കഴിഞ്ഞാലും നീ ഇതേ അഹങ്കാരം തന്നെ പറയണേ...!! നിന്റെ തലയിൽ എന്താ കപ്പലണ്ടി പിണ്ണാക്കോ...? ഇത്തിരി പോലും ബുദ്ധിയില്ലേ..?

അവന്മാര് നിന്നെ എന്റെ കണ്ണ് വെട്ടിച്ചുകൊണ്ട് തട്ടിക്കൊണ്ട് പോയാൽ ഞാനെന്ത് ചെയ്യാനാ...?ഹ്മ്...? അവർ പറയുന്നത്‌ പിന്നെ അനുസരിക്കേണ്ടി വരും... അതെന്തായാലും... അവസാനം എല്ലാം നമ്മുടെ കൈ വിട്ട് പോകും,,,, നിന്നെയെനിക്ക് നഷ്ടമാവും... അതിന് നീയായിട്ട് നിന്റെ ഈ പൊട്ട ബുദ്ധി വെച്ചിട്ട് വഴി തെളിക്കരുത്..!!" അർജുൻ അവളെ കണ്ണുരുട്ടി നോക്കിക്കൊണ്ട് പറഞ്ഞതും ദീപ അവനെ നോക്കി മുഖം തിരിച്ചു കൊട്ടിച്ചിരിച്ചു... എന്നിട്ട് നിന്നോട് പറയുന്ന എനിക്ക് ഭ്രാന്ത എന്നുള്ള എക്സ്പ്രെഷൻ ഇട്ടോണ്ട് അവനെ നോക്കി... "ഹ്മ്...എന്നെ ഇങ്ങനെ വന്ന കാലിൽ നിർത്താനാണോ നിന്റെ ഉദ്ദേശം...? അകത്തോട്ടേക്ക് ഒന്നും ക്ഷണിക്കുന്നില്ലേ..!!" അവൾ അവനെ തന്നെ നോക്കി വിഷയം മാറ്റാൻ എന്ന വണ്ണം ചോദിച്ചതും അവനവളെ നോക്കി പേടിപ്പിച്ചുകൊണ്ട് അവളുടെ ഷോള്ഡറിൽ കൈ വെച്ചോണ്ട് പുറകിലേക്ക് നീക്കിക്കൊണ്ട് പോയി പറഞ്ഞു... "നീയെന്നെ ഇവിടെ കാണാൻ വന്നതല്ലേ...? കണ്ടില്ലേ...? ഇനിയെന്റെ പൊന്നാര പെങ്ങൾ വന്ന വഴി തിരിച്ചു പോകാൻ നോക്ക്...

നീയിവിടെ ചായ സൽക്കാരത്തിന് വേണ്ടി വന്നതല്ലല്ലോ...!! ഹ്മ്... ചെല്ല്... ചെല്ല്... പോ...പോ... വില്ലയിലേക് (ഹിത്ര) പൊയ്ക്കോ...ഇനി ലീവ് കഴിഞ്ഞു ഹോസ്റ്റലിലേക് തിരിച്ചു പോകും വരെ നീ വില്ലയിൽ നിന്ന് പുറത്തിറങ്ങി എന്ന് വല്ലതും ഞാനറിഞ്ഞാൽ അറിയാലോ എന്നെ.... പൊന്ന് മോൾ ഇറങ്ങി നടക്കില്ല... ചെല്ല്... നിന്നെ ഇങ്ങോട്ട് കയറ്റി സൽക്കരിക്കാൻ എനിക്ക് താൽപര്യവും ഇല്ല...നിന്നെ കയറ്റിയിരുത്തി സൽക്കരിക്കാൻ ഇതെന്റെ ഭാര്യ വീടുമല്ല... "അവളെ നോക്കാതെ തന്നെ അവൻ പുച്ഛിച്ചുകൊണ്ട് പറഞ്ഞുകൊണ്ട് അവളെ ഉന്ധി തള്ളി പറഞ്ഞയക്കാൻ നോക്കിയതും അവളവനെ ചെരിഞ്ഞു നോക്കി,,,അവളെ നോക്കി അത്രയും പറഞ്ഞതും ഭാര്യ വീട് എന്ന് പറഞ്ഞപ്പോ തന്നെ മനസ്സിലേക്ക് കടന്നു വന്നത് നയനയുടെ മുഖമായിരുന്നു... അവളുടെ പിടക്കുന്ന കണ്ണുകളായിരുന്നു... അതവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വരുത്തിച്ചു...

ഒരർത്ഥത്തിൽ പറഞ്ഞാൽ ഇത് അല്ലെ തന്റെ ഭാര്യ വീട്... അവൻ സ്വയം ചിന്ധിച്ചോണ്ട് തലക്കൊന്ന് കൊട്ടിക്കൊണ്ട് ചിരിയോടെ മുന്നോട്ട് നോക്കിയതും അവനെ തന്നെ സൂക്ഷിച്ചു നോക്കുന്ന ദീപയെ കണ്ടതും പെട്ടന്ന് ഡീസന്റ് ആയിക്കൊണ്ട് മുഖത്ത് ഗൗരവം നിറച് അവളെ നോക്കി പുരികം പൊക്കിയതും അവളുടെ കണ്ണുകൾ കൂർത്തു... അവന്റെയ കളിയിൽ സംതിങ് ഫിഷി ആണെന്ന് മനസിലായതും അടിമുടി നോക്കി... അപ്പഴാണ് അവനോർത്തത് അവളെ കെട്ടണമെങ്കിൽ ആദ്യം ഇവൾക് ഇഷ്ടമാവണമല്ലോ എന്ന്... ഇവൾക്ക് അവളെ എങ്ങനെ ഇഷ്ടമാവനാണ്...? അവൻ പലതും ചിന്ധിച്ചുകൊണ്ടിരുന്നു.... "ഇത് വരെ വന്നിട്ട് ഞാനവന്മാരെ കാണാതെ പോകാനാണോ നീ പറയുന്നെ...? ഞാനെ വന്നത് നിന്റെയീ മോന്ത കാണാൻ വേണ്ടി മാത്രമല്ല മിസ്റ്റർ ഏട്ടാ... ഞാൻ വന്നത് എനിക്ക് ആകാശേട്ടനെയും വൈശേട്ടനയും വിചേട്ടനെയും ഒക്കെ കാണാനാണ്...

നിന്റെ മരമൊന്ത കണ്ട സ്ഥിതിക്ക് ഞാനവന്മാരെ കണ്ടിട്ട് വരാം..." അവൻ ഓരോന്ന് ഓർത്തിരിക്കെ അങ്ങനെ പറഞ്ഞോണ്ട് അവൾ അവനെ മൈൻഡ് ചെയ്യാതെ ചാടിത്തുള്ളിക്കൊണ്ട് അകത്തേക്കു പോകാൻ നിന്നതും പെട്ടന്ന് ബോധം വന്നത് പോലെ അർജുൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് അവക്ക് പുറകിലേക്ക് ആക്കി..അവൾ അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി... "നീ വില്ലയിലേക് പോ ദീപു... നീയെങ്ങാൻ വൈശിനെ കണ്ടാൽ പിന്നെ ഇവിടെ തന്നെ കൂടും... ഈനമ്പച്ചിയും മരപ്പട്ടിയും തമ്മിൽ കണ്ടാൽ പിന്നെ രണ്ടും കൂടി ഇവിടം മറിച്ചിടും... അവസാനം നിന്നെ ഇവിടുന്ന് എടുത്തോണ്ട് പോകാൻ ഞാൻ പുറത്ത് നിന്ന് ആരെയെങ്കിലും വിളിച്ചോണ്ട് വരേണ്ടി വരും...എനിക്ക് വയ്യ നിങ്ങളുടെ ഇടയിൽ നിന്നോണ്ട് നിങ്ങളുടെ ചീപ്പ് ഷോ കാണാൻ... നിങ്ങളെ രണ്ടുപേരുടെയും പ്രശ്നം തീർക്കാൻ നിന്നാൽ ഞങ്ങൾ തീരും...അവസാനം ഈനമ്പച്ചിയും മരപ്പട്ടിയും ഒന്ന്...നിങ്ങൾ തോളിൽ കൈയിട്ടൊണ്ട് അങ് പൊടീം തട്ടി പോകും... നിങ്ങളുടെ അടിക്കിടയിൽ പെട്ട ഞങ്ങളാര പിന്നെ...?!!"

അവളെ നോക്കി അർജുൻ പേടിപ്പിച്ചു.. "ഏയ്...ഞാനൊരു പ്രശ്നവും ഉണ്ടാക്കില്ല...നിനക്ക് അറിയില്ലേ അവനാ ആദ്യം തുടങ്ങിയിട... എല്ലാത്തിനും കാരണം അവനായിരിക്കും പക്ഷെ ലാസ്റ്റ് കുറ്റം മുഴുവൻ എനിക്ക്... ഞാനവന്റെ പരിസരത്തേക് പോലും പോകില്ല... ഉറപ്... ഞാൻ വിച്ചേട്ടനെയും ആകാശേട്ടനെയും കണ്ടിട്ട് പെട്ടന്ന് തന്നെ ഓടി വരും... ശുവർ...പ്ലീസ്...ഞാൻ പൊക്കോട്ടെ... പ്ലീസ്.. പ്ലീസ് ഏട്ടാ...പ്ലീസ്... വൈഷ് എന്തെങ്കിലും പ്രശ്നമാക്കാൻ വന്നാൽ ഞാൻ മൈൻഡ് പോലും ചെയ്യില്ല... അവനവിടെ നിന്ന് എന്തെങ്കിലും ചെയ്തൊട്ടേ ഞാനവരെ രണ്ടുപേരെയും കണ്ടയുടനെ പൊക്കോളാം... അവനെ മൈൻഡ് പോലും ചെയ്യില്ല... പ്ലീസ്... പ്ലീസ്... പ്ലീസ് ഏട്ടാ..." അവളുടെയാ കൊഞ്ചൽ കണ്ടപ്പോ അവന് പാവം തോന്നി... പക്‌ഷേ അത് പിന്നീട്‌പാര ആവരുത് എന്ന് നിർബന്തമാണ്.. അവനൊരു നിമിഷം ആലോചിച്ചു... പിന്നയവളുടെ ചിണുങ്ങിയ മുഖം മൈൻഡിൽ വന്നതും "ഹ്മ്... ശരി... വാ...പക്ഷെ വൈശിന്റെ ഭാഗത്തേക് പോലും നോക്കരുത്,,, വിച്ചൂനെയും ആകശിനെയും കണ്ടവാടെ പൊക്കോണം...

പിന്നെയിവിടുന്ന് തിരിഞ്ഞു കളിക്കരുത് ഉറപ്പാണോ...?!!" അവൾക് നേരെ തിരിഞ്ഞുകൊണ്ട് കൈനീട്ടി അവൻ ചോദിച്ചതും അവൾ പക്കാ എന്ന് പറഞ്ഞോണ്ട് ചുണ്ടിൽ കൈവെച്ചോണ്ട് ചിണുങ്ങി പിന്നെ അവൻ നേടിയ കയ്യിലേക് കൈ ചേർത്തു വെച്ചുകൊണ്ട് ചിരിച്ചതും അവനും പല്ലിളിച്ചു,,,പക്ഷെ അവനറിഞ്ഞില്ല... അതൊരു കൊലച്ചിരി ആയിരുന്നു എന്ന്... ഇവളിവിടെ നിന്ന് പോകുന്നതിന് മുൻപ് നയനയെ ഇവൾക്ക് ഇഷ്ടമാവണം എന്ന് മാത്രമായിരുന്നു അവന്റെ ഉള്ളിൽ...ഉളിൽ ഊരിച്ചിരിച്ചോണ്ട് അവനും അവന്റെ പിറകേ അവളും വെച് പിടിച്ചു.. അവർ സംസാരിച്ചത് ഒന്നും കെട്ടിലെങ്കിൽ പോലും അവർ പോകുന്നത്‌ നോക്കി നിന്നതും വൈശിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവന്റെ പുഞ്ചിരി കണ്ടതും ശാലിനിയും ദീപയും അർജുനും പോകുന്നത് നോക്കിനിന്നു... പിന്നെ പെട്ടന്ന് സ്വബോധം വീണ്ടെടുത്ത് വൈശിനെ നോക്കി അതരാണെന്ന് ഉള്ള നിലയിൽ... എന്നാൽ അവരിൽ തന്നെ ലയിച്ചിരുന്ന വൈശിന്റെ ഉള്ളിൽ കൂടി പലതും മിന്നി മറഞ്ഞു...

അവന്റെ കണ്ണുകൾ നിറഞ്ഞു... അവന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടതും ശാലിനി ഒരുതരം ഞെട്ടലോടെ അവനെ തന്നെ നോക്കിനിന്നു... അവളുടെ നോട്ടം മനസിലാക്കിയതും അവൻ അവളെ നോക്കാതെ തന്ന കണ്ണുകൾ തുടച്ചു...എന്നിട്ട് അവളെ നോക്കി..."വൈശേട്ട are you okay...??" അവന്റെ അവസ്ഥ മനസിലാക്കിക്കൊണ്ട് അവൻ്റെ ഷോള്ഡറിൽ കൈ വെച്ചോണ്ട് അവൾ ചോദിച്ചതും കണ്ണുകൾ ഒന്നുകൂടെ അമർത്തി തുടച്ചുകൊണ്ട് അവനവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു... പിന്നെ പതിയെ ചിരിയോടെ തലയാട്ടി...എന്നിട്ട് അവളുടെ ഇരു ഷോള്ഡറിലും കൈവെച്ചോണ്ട് അവളുടെ കണ്ണിലേക് തന്നെ നോക്കി... "അവന്റെ പെങ്ങളാ ദീപ,,, ശാലു നീ പറഞ്ഞല്ലോ നീ അനാഥയാണ്... ആറുമില്ലാത്തവളാണ് ആർക്കുണ്ടായതാണോ എങ്ങനെ ഉണ്ടായതാണോ എന്നൊന്നും അറിയില്ലെന്ന്...!!നീ ആകാശിന് യോജിക്കില്ല എന്നൊക്കെ,,, എങ്കിൽ ഇവിടുന്ന് ഇപോ ചിരിച്ചു കളിച്ചോണ്ട് പോയവരില്ലേ അവരും അനാഥരാണ്...

അർജുന്റെ അച്ഛനും അമ്മയും ഒക്കെ ആരാണെന് അറിയാമെങ്കിൽ പോലും അവരിപ്പോ കൂടെയില്ല... പിന്നെ,,,പിന്നെ... ദീപ...അവളാരുടെ മകളാണെന്നോ എങ്ങനേയ വന്നത് എന്നൊന്നും ആർക്കുമറിയില്ല,,," എങ്ങോട്ടൊക്കെയോ നോക്കിക്കൊണ്ട് വൈഷ്‌ അത്രയും പറഞ്ഞൊപ്പിച്ചതും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു ശാലു,,, അവൾ വൈശാഖിനെ തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു... അവൻ പറഞ്ഞ വാക്കുകൾ ഉള്ളിൽ വീണ്ടും വീണ്ടും മുഴങ്ങി,,, ശാലു തറഞ്ഞു നിന്നുപോയി... ദീപ... അവളാരുടെ മകളെണെന്നോ എങ്ങനെയാ വന്നതെന്നോ ആർക്കുമറിയില്ല... വീണ്ടും വീണ്ടും അവളുടെ ചെവിക്കുള്ളിൽ അത് എക്കോ പോലെ കെട്ടുകൊണ്ടിരുന്നു,,, അവൻ പറഞ്ഞതിന്റെ അർത്ഥം... അർത്ഥം അവൾ ദീപ... അവളൊരു അനാഥ ആണെന്നല്ലേ...!! ശാലുവിന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു അവൾ അവനെ തന്നെ തറഞ്ഞുനിന്നുകൊണ്ട് നോക്കി അവളുടെ നോട്ടത്തിന്റെ അർത്ഥം മാനസിലായത് പോലെ വൈഷ്‌ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തരിഞ്ഞുനിന്ന് വിദൂരങ്ങളിലേക് നോക്കി... "അർജുൻ രാമചന്ദ്രൻ സാറിന്റെ മകനായിരുന്നു... ഒരുപാട് സ്വത്തുക്കൾ ഉണ്ടയിരുന്നു അങ്ങേർക്ക്...

അങ്ങനെയുള്ളപ്പോഴാണ് അയാൾക്ക് ഒരു മകൻ ജനിക്കുന്നത് അതോടെ ഭാര്യ മരിച്ചുപോയി,,, പിന്നെ അവന് വേണ്ടിയാണ് അയാൾ ജീവിച്ചത്... അതായിരുന്നു അർജുൻ... അർജുനിലയിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ സന്തോഷം കണ്ടെത്തിയത്,,,പക്‌ഷേ ഒരു കുഞ്ഞിനെ ഒറ്റക്ക് വളർത്താൻ കഴിയില്ലെന്ന് ഇത്തിരി വൈകിയാണെങ്കികും അദ്ദേഹം മനസിലാക്കി,,, വേലക്കാരെയോ അല്ലേൽ ആയയെയോ നിർത്താൻ ഇഷ്ടപ്പെടാത്ത അദ്ദേഹം കുഞ്ഞിനെ നോക്കാൻ വേണ്ടി കുട്ടികളില്ലാത്ത തന്റെ അനിയതിയെയും ഭർത്താവിനെയും വീട്ടിലേക്ക് ക്ഷണിച്ചു,,, ഫിനാൻഷ്യലി വളരെ വീക്ക് ആയരുന്ന അദ്ദേഹത്തിന്റെ അനിയത്തിയും ഭർത്താവും കുഞ്ഞില്ലാത്ത വിഷമം നീക്കാനും പട്ടിണി കിടന്ന് ചാവതിരിക്കാനും അദ്ദേഹം വിളിച്ചപോൾ തന്നെ കൂടെപ്പോയി... പക്ഷെ അപ്പോഴൊന്നും സർ അറിഞ്ഞിരുന്നില്ല ഒരു വിഷപ്പാമ്പിനെയാണ് അദ്ദേഹം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത് എന്ന്...

അനിയത്തി നല്ല ഉദ്ദേശത്തോടെ തന്നെ സന്തോഷത്തിലാണ് കയറി വന്നത് എങ്കിൽ പോലും പട്ടിണിയും മറ്റുമായി നടന്നിരുന്ന അവരുടെ ഭർത്താവിന് പെട്ടന്ന് പട്ടുമെത്തയിൽ കിടന്നപ്പോ ഒരു ആഗ്രഹം അല്ല അത്യാഗ്രഹം എല്ലാം അയാൾക്കു വേണമെന്ന്... ഭാര്യയ ഇല്ലാത്ത അയാൾക്കെന്തിനാ ഇതൊക്കെ പ്രാരാബ്ദമുള്ള തനിക്കല്ലേ വേണ്ടത് എന്നൊരു തോന്നൽ... അയാൾ രാമചന്ദ്രൻ സാറിനോട് ആവിശ്യം പറഞ്ഞു,,,ബിസിനസിനും മറ്റും കുറച്ചു ക്യാഷ് ആയിരുന്നു ചോദിച്ചത്... അനിയത്തിക്കൊപ്പം അർജുൻ സന്തോഷവാൻ അയത്കൊണ്ട് തന്നെ അനിയത്തിയെയും കുടുംബത്തെയും സഹായിക്കേണ്ടത് തന്റെ ഉത്തരവാധിതമാണെന്ന് മനസിലാക്കി അദ്ദേഹത്തിന്റെ പേരിലുള്ള എന്തൊക്കെയോ അനിയത്തിയുടെ പേരിലാക്കി,,,പക്ഷെ ചെറിയമ്മയെ അമ്മേ എന്ന് അർജുൻ വിളിക്കാൻ തുടങ്ങിയ നാൾ മുതൽ അയാൾ കണക്ക് കൂട്ടി ഇനി മോന്റെ അവകാശം തങ്ങൾക്ക് ആയിരിക്കും രാമചന്ദേൻ സാറിനെ കൊന്നാൽ പ്രശ്‌നം ഉണ്ടാവില്ലെന്നും... അതോണ്ട് കേവലം കുറച്ചു പണത്തിനും സ്വത്തിനും വേണ്ടി... രാമചന്ധ്രൻ സാറിനെ ആത്മഹത്യ എന്ന് തോന്നുന്നു രീതിയിൽ അയാൾ കൊന്ന് കളഞ്ഞതും അത് കണ്ട അദ്ദേഹത്തിന്റെ അനിയത്തി ആകെ തകർന്നു...

അവരുടെ കണ്ണുകൾ പോയത് മരിച്ച ഏട്ടനിലേക് ആയിരുന്നില്ല... കയ്യിലുള്ള കുഞ്ഞിലേക് ആയിരുന്നു... അച്ചൻ എന്ന് വെച്ചാൽ ജീവനായിരുന്നു അർജുന്... അതേ അച്ഛന്റെ മരണം കണ്മുന്നിൽ നിന്ന് കണ്ടപ്പോ അലറി കരയാൻ അവന്റെ നാവ് പൊന്തിയില്ല... പണത്തിനും സ്വത്തിനും വേണ്ടി അയാൾ അർജുന്നെ കൊല്ലാൻ മടിക്കില്ല എന്ന് മനസ്സിലാക്കിയ അവർ വീട്ടിലെ ഡ്രൈവർ ആയ ബാബയുടെ കയ്യിലേക് കുഞ്ഞിനെ വെച്ചുകൊടുത്തുകൊണ്ട് എങ്ങോട്ടേലും പോയി വളർത്താൻ പറഞ്ഞു,,, രാമചന്ധ്രൻ സാറിന് മകനുള്ളത് കൊണ്ട് തന്നെ സ്വത്തുക്കൾ അനിയത്തിക്ക് ലഭിക്കില്ലായിരുന്നു... അത് അവർക്ക് ആദ്യമേ അറിയാമായിരുന്നു... അർജുന് 18 വയസ്സ് തികയാതെ അത് മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ കഴിയില്ല എന്നും അറിയമായിരുന്നു... പക്ഷെ അർജുൻ കൂടി ഇല്ലാതായാൽ എല്ലാം അനിയത്തിക്കാണ്... തന്റെ ഏട്ടന്റെ കഷ്ടപ്പാടും വിയർപ്പും ദുരുപയോഗിക്കപ്പെടാനും ഇല്ലാതാക്കപ്പെടാനും പാടില്ലെന്ന് അവർ കണക്ക് കൂട്ടി,,,

എല്ലാം അർജുന്ന് അനുഭവിക്കാനുള്ളത് ആണെന്ന് ഉറപ്പ് വരുത്തി തന്റെ ജീവൻ പോയാലും അവൻ ജീവിക്കണമെന്ന് കരുതിയാണ് ബാബയുടെ കയ്യിൽ കൊടുത്തത്,,, ബാബ അവനെ വളർത്തും എന്നവർക്ക് ഉറപ്പായിരുന്നു... തന്നെ കൊന്നാലും സ്വത്തുക്കൾ ഒന്നും തന്റെ ഭർത്താവിന് കിട്ടരുത് എന്നവർ ആഗ്രഹിച്ചു... പക്ഷെ അവരുടെ കണക്കുകൂട്ടലുകൾ തെറ്റിയില്ല... അർജുന്നെ അവർ രക്ഷിച്ചെന്ന് മനസിലാക്കിയതും അവരെ കുറെ ഉപദ്രവിച്ചു അവനെവിടെയാണ് ഉള്ളതെന്ന് പറയിക്കാൻ,,,,പക്ഷെ അവരൊന്നും മുറിച്ചു പറഞ്ഞില്ല... അർജുൻ മിസിങ്ങായത് കൊണ്ട് അതിന്റെ സങ്കടത്തിൽ ആത്മഹത്യ ചെയ്തതാണ് എന്ന് വരുത്തിത്തീർത്തുകൊണ്ട് കേസ് ഫയൽ ക്ലോസ് ചെയ്‌തു,,, ബാബ കൊണ്ടുപോയതാണ് എന്ന് മനസിലാക്കിയതും ബാബയെ അന്വേഷിച്ചുകൊണ്ട് അയാൾ കുറെ അലഞ്ഞു,,,പക്ഷെ അനിയത്തി പറഞ്ഞത്‌കൊണ്ട് സ്ഥലം മാറിപ്പോയി അവർ അർജുന്നെ വളർത്തി,,,ബാബയുടെ ഭാര്യ ഗർഭിണി ആയിരുന്നു ആ സമയങ്ങളിൽ,,,

അരിശം മൂത്ത അനിയത്തിയുടെ ഭർത്താവ് അനിയത്തിയെ കൊന്ന് കളഞ്ഞു,,, ഒടുവിൽ എപ്പോഴോ ബാബ താമസിക്കുന്ന സ്ഥലം ആ നീചൻ വർമ്മ(അനിയത്തിയുടെ ഭർത്താവ്) കണ്ടുപിടിച്ചു... അന്നായിരുന്നു ബാബയുടെ ഭാര്യയുടെ പ്രസവ ദിവസം... ഒരു പെണ്കുഞ്ഞിന് അവർ ജന്മം നൽകി... അതാണ് ദീപ... പ്രസവ വേദനയിൽ രക്ഷപ്പെടാൻ അവരെ കൊണ്ട് കഴിഞ്ഞില്ല... അവരെ വർമ്മ കൊന്നുകളഞ്ഞു... രക്ഷപെട്ട ബാബ ചെന്നയിലേക് പോയിക്കളഞ്ഞു... അർജുനേയും ദീപയെയും ഒരുമിച്ച് പോറ്റാനുള്ള വകയില്ലെങ്കിൽ പോലും അയാൾ പകലന്തിയോളം പണിയെടുത്ത് അവരെ വളർത്തി... ബാബ ജോലിക്ക് പോകുന്ന സമയം വാതിലടച്ചു വീടിനുള്ളിൽ ദീപയുടെ ഒപ്പം കളിച്ചോണ്ടായിരുന്നു അർജുൻ ഇരിക്കാർ... ആ ചെറിയ കുട്ടികളെ വീട്ടിൽ ഒറ്റയ്ക്ക് നിർത്താൻ അയാൾക്കു ഭയം തോന്നിയിരുന്നു എങ്കിലും വേറെ വഴി ഇല്ലായിരുന്നു... പൊടികുഞ്ഞായ ദീപയുടെ കരച്ചിൽ നിർത്തിക്കാൻ ബാബ ഒരുപാട് കഷ്ടപ്പെട്ടിരുന്നു... അർജുന്ന് അവളെ വല്ലാതെ ഇഷ്ടമായിരുന്നു... അവർ വളർന്നു...

ബാബയുടെ മക്കളായി കൊണ്ട്... ദീപയും അർജുനും സഹോദരീ സഹോദരന്മാരായി വളർന്നു.. അർജുന്ന് അവളെ വല്യ ഇഷ്ടമായിരുന്നു... അർജുന്ന് 20 വയസ്സ് തികഞ്ഞപ്പോ പ്രായം ഏറി ബാബ ജോലിക്ക് പോകതയി... ദീപയുടെ പഠിത്തം മുടങ്ങുന്നത് അർജുന്ന് സഹിക്കാൻ കഴിഞ്ഞില്ല... ഡോക്റ്റർ അവണമെന്നുള്ള അവന്റെ വലിയ ആഗ്രഹം അതോടെ അവനിൽ നിന്ന് പടിയിറങ്ങിപ്പോയി... ബാബയെ വീട്ടിലിരുത്തിക്കൊണ്ട് അവൻ ജോലിക്ക് പോയിത്തുടങ്ങി.. ദീപ പഠിക്കുവാനും തുടങ്ങി... ഇനിയും പറഞ്ഞില്ലേൽ താൻ മരിച്ചു പോയാൽ അർജുൻ വല്ലാതെ കഷ്ടപ്പെടുമെന്നും അവന്റെ അച്ഛൻ അവന് വേണ്ടി കെട്ടിപ്പടുത്തി ഉയർത്തിയ സാമ്രാജ്യം അവന് നഷ്ടമാവും എന്ന് തോന്നിയത് കൊണ്ടാണ് അവനോട് സത്യങ്ങൾ ഒക്കെ പറഞ്ഞോണ്ട് അവനെ കേരളത്തിലേക്കു തന്നെ അയച്ചത്... അർജുന്റെ രണ്ടാം വരവ് അവിടെ ദൂർത്തടിച്ചിരുന്ന വർമ്മയുടെ നെഞ്ചിലേക് ആഞ്ഞു ചവിട്ടിയത് പോലെയായിരുന്നു... അവന്റെ അച്ഛന്റെ അനിയതിയുടെ ഭർത്താവ് എന്നതിനേക്കാൾ തന്റെ അച്ഛനെയും ചെറിയമ്മയെയും കൊന്ന വ്യക്തി...ദീപയുടെ അമ്മയെ കൊന്ന വ്യക്‌തി ആയിട്ടാരുന്നു അവൻ കണ്ടത്... അവന് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല...

അയാളെ കൊല്ലാൻ അവൻ തീരുമാനിച്ചു എങ്കിൽ പോലും ബാബ സമ്മതിച്ചില്ല... തടസം നിന്നു.. എങ്കിലും അവരെയൊക്കെ ഇറക്കിവിട്ടു.. അയാളുടെ രണ്ടാം ഭാര്യയെ നോക്കുമ്പോ പുച്ഛമായിരുന്നു... ആ വീട്ടിനുള്ളിൽ വരുമ്പോൾ ദീപു അവനോട് എന്തോ അകലം പാലിക്കുന്നത് പോലെ അവന് തോന്നി... അവന്റെയടുക്കൽ അവൾ അതികം ബന്ധം കാണിക്കാതെയായി... അവൾടെ കുറുമ്പുകൾ ഇല്ല കുസൃതികൾ ഇല്ല... മെന്റലി എന്തെങ്കിലും പ്രശ്നം ആയിരിക്കും പോകെ പോകെ ശരിയായിക്കൊള്ളും എന്നവനും കരുതി.. എങ്കിലും അവൾടെ അവോയ്‌ഡിങ്‌സ് ആ വലിയ വീട്ടിൽ അവനെ തീർത്തും ഒറ്റപ്പെടുത്തി... പതിയെ പതിയെ ദീപു റൂമിൽ നിന്ന് വെളിയിൽ ഇറങ്ങാതെയായി... ഇടക്ക് ഫുഡ് കഴിക്കാൻ വരുന്നവൾ പിന്നെ അതും ഇല്ലാതായി...റൂമിലേക്ക് ഫുഡ് കൊണ്ടുപോയി കൊടുത്തുകൊണ്ടിരുന്നു അവൾക്... അവസാനം ബാബയുടെ ചികിത്സ ഒക്കെ കഴിഞ്ഞു ബാബ നോർമൽ ആയ ദിവസം... അർജുൻ റൂമിൽ ഇരിക്കെ ഡ്രസ് പാക്ക് ചെയ്ത പെട്ടിയുമായി ദീപ അവന്റെ അടുക്കൽ വന്നപ്പോ അവനൊന്ന് ഞെട്ടിയിരുന്നു..." ___________💙

(That day) ലഗേജ് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയ അവനെ വീണ്ടും ഞെട്ടിച്ചുകൊണ്ടയിരുന്നു അവളുടെ വർത്താനം... "ഏട്ടാ...ഞാൻ... ഞാൻ പോവാ... നമ്മടെ...അ..അല്ല... എന്റെയും ബാബയുടെയും ആ പഴയ വീട്ടിലേക്ക്... ഈ വീട്ടിൽ നിന്നിട്ട് ശ്വാസം മുട്ടുന്നു... എനിക്കവിടം നിക്കാൻ കഴിയില്ല... കാരണം...ഈ വീട്ടിലെ വെറും ഡ്രൈവറുടെ മകളാണ് ഞാൻ...നിങ്ങളുടെ രാജ കസേരയിൽ ഇരിക്കേണ്ട അവകാശം ഇല്ല... ഒരുനേരത്തെ അന്നതിന് വേണ്ടി തെണ്ടുന്ന ബാബയുടെ മകൾക് ഇതൊന്നും പറഞ്ഞിട്ടില്ല... ഞങ്ങൾക്ക് ഇതൊക്കെ കണ്ടാസ്വതിക്കാനുള്ള ഭാഗ്യമേ ഉണ്ടാവൂ... അനുഭവിക്കരുത്... ഏട്ടന്... ഇനി ഞങ്ങളെ കാണേണ്ട ആവിശ്യം ഇല്ല എന്നറിയാം...പക്‌ഷേ എപ്പോ... ഴെലും കാണാൻ തോന്നുവണേൽ ഞാനുണ്ടാകും...ആ പഴയ വീട്ടിൽ കാണാം...സംസാരിക്കാം... ഏട്ടനായിട്ട് ഇറങ്ങിപോകാൻ പറയുന്നതിന് മുൻപ് ഞങ്ങളായിട്ട് ഇറങ്ങിതന്നാൽ പ്രശ്നം ഇല്ലല്ലോ... അല്ലേൽ ഞങ്ങളോട് പറയാൻ ഏട്ടന് ബുദ്ധിമുട്ട് തോന്നും... ചെയ്തു തന്ന എല്ല ഉപകാരങ്ങൾക്കും ഒരുപാട് നന്ദി... ഒരിക്കലും ഇതൊന്നും മറക്കില്ല....

ചെയ്തുതന്ന എല്ല ഉപകാരങ്ങൾക്കും ഒരിക്കൽ കൂടെ നന്ദി... പോട്ടെ,,,," നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അത്രയും പറഞ്ഞു ദീപ തിരിഞ്ഞു നടന്നു... അവളെ തിരികെ വിളിക്കാൻ പോലും അവനെ കൊണ്ട് കഴിഞ്ഞില്ല... അവളുടെ സംസാരത്തിൽ തറഞ്ഞു നിന്ന് പോയിരുന്നു അവൻ...അവളുടെ ഓരോ വാക്കുകളും അവന്റെ ഉള്ളിൽ കൂരമ്പ് പോലെ തറച്ചു... എന്റെയും ബാബയുടേയും പഴയ വീട്ടിലേക്ക് ഈ വീട്ടിലെ വെറും ഡ്രൈവറുടെ മകളാണ് ഞാൻ... ഞങ്ങൾക്കൊക്കെ ഇത് കണ്ടാസ്വതിക്കാനുള്ള ഭാഗ്യമേ ഉള്ളു...അനുഭവിക്കരുത് ഇനി ഞങ്ങളെ കാണേണ്ട ആവിശ്യം ഇല്ലെന്ന് അറിയാം... ഒരുനേരത്തെ അന്നതിന് വേണ്ടി തെണ്ടുന്ന ബാബയുടെ മകൾക് ഇതൊന്നും പറഞ്ഞിട്ടില്ല... ഏട്ടനായിട്ട് ഇറങ്ങിപോക്കാൻ പറയുന്നതിന് മുൻപ് ഞങ്ങളായിട്ട് ഇറങിതന്നാൽ പ്രശ്നം ഇല്ലല്ലോ... അല്ലെങ്കിൽ ഞങ്ങളോട് ഇറങ്ങിപോകാൻ പറയാൻ ഏട്ടന് ബുദ്ധിമുട്ടാണ് തോന്നും...!! ചെയ്തു തന്ന ഉപകാരങ്ങൾക്ക് ഒക്കെ നന്ദി...അവളുടെ ഒരോ വാക്കും അവന്റെ ഉള്ളിൽ കൂരമ്പ് പോലെ തറച്ചു,,,

സ്വബോധം വീണ്ടെടുത്ത് അവൾക് പിറകെ പോകുമ്പഴേക്കും അവൾ പോയിരുന്നു.. പിന്നീട് അവളെ കണ്ടതേയില്ല... അവളെ കാണാൻ അവൻ ശ്രമിച്ചില്ല...സങ്കടമായിരുന്നു... വേദനായിരുന്നു വാശിയായിരുന്നു.. അവന്റെ ലോകം എന്ന് പറയുന്നത് തന്നെ അവരാണ്... അങ്ങനെയുള്ളവന്റെ സ്നേഹത്തിന് പുല്ല് വില പോലും അവർ തന്നിട്ടില്ലെന്ന് ഓർത്തപ്പോ അവന് ജീവിതത്തിന് പോലും അർത്ഥം ഇല്ലെന്ന് തോന്നി... ആ വലിയ വീട്ടിൽ അപ്പൊ തീർത്തും അവൻ ഒറ്റപ്പെട്ടു... അപ്പോഴാണ് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു അവരെന്ന് മനസിലായത്... ഓരോ ദിവസവും അവൻ എണ്ണിയെണ്ണി കാത്തിരുന്നു അവളുടെ വരവിനായ്... ഹേമന്തം വന്നു ഉഷ്ണം വന്നു.... കാലം കൊഴിഞ്ഞു... ദീപ മാത്രം വന്നില്ല... പിന്നീട് ഒരിക്കൽ ദീപയുടെ കൂട്ടുകാരിയെ കണ്ടപ്പോൾ ഒരു ക്യൂരിയോസിറ്റിക്ക് വേണ്ടിയാണ് അവളെ പറ്റി അന്വേഷിച്ചത്... അതിനിടക്ക് ഒരിക്കൽ പോലും അവളെ കുറിച്ച് അന്വേഷിച്ചിട്ടില്ലായിരുന്നു... പക്ഷെ ഓർക്കാത്ത ദിവസങ്ങൾ ഇല്ല... കൂട്ടുകാരി പറഞ്ഞ കാര്യം കേട്ട് അവനാകെ ഞെട്ടിപ്പോയിരുന്നു...

ദീപ പഠിത്തം നിർത്തി...അവന് സങ്കടവും ദേഷ്യവും സഹിക്കാൻ കഴിഞ്ഞില്ല... വീട്ടില ചിലവ് നോക്കാൻ വഴി ഇല്ലാത്തത് കൊണ്ടാണ് എന്ന് കൂടെ കേട്ടതും രക്തം തിളച്ചു മറിഞ്ഞു... തന്നെ അവിശ്യമില്ലാത്തത് കൊണ്ടായിരിക്കും പോയത് എന്നാണ് കരുതിയത്...പണത്തിന് ആവിശ്യം വന്നാൽ തന്നെ ആശ്രയിക്കുമെന്ന് സ്വപ്നം ഒരുപാട് കണ്ടു,,, പക്ഷേ... അവൻ വർധിച്ച ദേഷ്യത്തിടെയായിരുന്നു ദീപയെ കാണാൻ പോയത്... ഡോറിന് നോക്ക് ചെയ്‌തപ്പോ തന്നെ ആരോ വന്ന് ഡോർ തുറന്നു... ആരാണെന്ന് നോക്കി,,, "ദീപ" ചുണ്ടുകൾ മന്ധ്രിച്ചിരുന്നു... ആകെ മെലിഞ്ഞ് കറുത്തു കാലരിവാളിച്ചു കൊണ്ട് അവളെ കണ്ടതും ഹൃദയം വിങി... അടുത്ത സെക്കൻഡ് തന്നെ രക്തം തിളച്ചു മറിഞ്ഞു... ചെകിടം നോക്കിയൊരു അടിയായിരുന്നു പ്രതികരണം,,, ആ അടിയിൽ ഒരു നിമിഷം അവൾ ഞെട്ടിപ്പോയിരുന്നു..അവനെ നോക്കി തലതാഴ്ത്തിയതും ചൂണ്ടുവിരലിൽ മുഖം പിടിച്ചുയർത്തി അടുത്ത കവിളിലും അടി കൊണ്ടിരുന്നു...

കിട്ടിയ അടിയിലവൾ കാറാൻ നിന്നതും അവനവളെ ഇറുകെ പുണർന്നിരുന്നു ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു... അവന്റെ ഡ്രസ് കണ്ണുനീരിൽ നനഞ്ഞു... "എന്താടി...എന്താടി ഞാൻ നിന്നോട് ചെയ്‌ത തെറ്റ്... സ്നേഹിച്ചതോ അതോ ഈ സൗഭാഗ്യങ്ങൾ എന്നെ തേടി വരുന്നതിന് മുൻപ് ജീവനെ പോലെ സ്നേഹിച്ചതോ...? എന്തിനാ എന്നെ ശിക്ഷിക്കുന്നെ...?!!" അവന്റെ കണ്ണുകൾ കുറുകി അലറിക്കൊണ്ട് അവൾക്ക് നേരെ കുരച്ചു ചാടി..ഞെട്ടിപ്പോയിരുന്നവൾ... ഇല്ലെന്നുള്ള മട്ടിൽ അവളുടെ തല ഇല്ലെന്നുള്ള അർത്ഥത്തിൽ ആട്ടി,,,തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തുകൊണ്ട് ആ കുഞ്ഞുവീട്ടിലെ തങ്ങളുടെ ഓർമ്മകൾ പറഞ്ഞോണ്ട് ഉള്ളിലേക് കയറിയതും ഉള്ളിൽ മാലയിട്ട് വെച്ച ബാബയുടെ ഫോട്ടോ കണ്ടതും അവനൊരു തരം വിറയലോടെ അവിടെ സ്‌തമ്പിച്ചു നിന്നുപോയി... ദീപയുടെ മുഖം വീണ്ടും താണു.. __________💛 "പിന്നീട് ഒരു നിമിഷം പോലും അവിടെ നിന്നില്ല ദീപയെയും കൂട്ടി അർജുൻ ഇങ്ങോട്ട് വന്നു,,, അവർ പഴയത് പോലെയായി...

പണ്ടത്തെ ചിരിയും കളിയും ഒക്കെ,,, പഷേ ശേഷമുണ്ടായ ഒരു അകസിഡന്റിൽ ബോധ്യമായി വർമ്മ അവരെ പൂർണ്ണമായി വിട്ടിട്ടില്ല.. എന്നും അയാളുടെ കണ്ണുകൾ അവരുടെ ചുറ്റും ഉണ്ടെന്നും,,, അതിൽ പിന്നെ അവന് അവളെ എങ്ങോട്ട് അയക്കുമ്പഴും പേടിയാണ്... ഒരുതരം വെപ്രാളം,,, ബാബയെ രക്ഷിക്കാൻ കഴിയാതെ പോയത് പണമെന്നുള്ള ഒരൊറ്റ കാരണം കൊണ്ടാണെന്ന് കേട്ടപ്പോ വല്ലാതെ തകർന്നുപോയിരുന്നവൻ... ഒരുപക്ഷേ അവരെ അന്വേഷിച് നേരത്തെ പോയിരുന്നു എങ്കിൽ ബാബയെ രക്ഷിക്കാൻ കഴിയുമയിരുന്നു എന്നുള്ള വിഷമം... ഇപ്പോഴും അവനയത് അലട്ടുന്നുണ്ട്..." അവൻ അത്രയും പറഞ്ഞുകൊണ്ട് ശാലിനിയെ നോക്കിയതും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അവളുടെ മാത്രമല്ല.. വൈശാഖിനെ വിളിക്കാൻ വന്ന കണ്ണഴകിയുടെ കണ്ണുകളും നിറഞ്ഞു... അവൾ കേട്ട കേൾവിയിൽ കണ്ണും നിറച്ചോണ്ട് താഴേക് ഇറങ്ങിയതും അവിടെ എല്ലാവരെയും പരിജയപ്പെടുത്തുന്ന അർജുന്നെ അവൾ നോക്കി നിന്നു,,, ____________💜

(Present) "നിങ്ങളെല്ലാരും പൊക്കോളൂ... ഇപ്പൊ ഇത്രേം നേരം ആയില്ലേ...? ശർമിള എല്ലാവരെയും നോക്കി പറഞ്ഞതും തലയാട്ടിക്കൊണ്ട് ദുർഗ്ഗ ശാലിനി ആകാശ് ഒഴികെ ബാക്കി എല്ലാവരും പോയി... ദുർഗ്ഗയോടും ശാലിനിയോടും ശർമിളയോടും ആകാശ് വീട്ടിലേക്കു പോയികൊള്ളാൻ പറഞ്ഞെങ്കിലും അവരാരും അതിന് ചെവി കൊടുത്തില്ല... ദുർഗ്ഗയുടെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു,,, അവനൊന്നും സംഭവിക്കരുതെ എന്ന് അവളുടെ ഉള്ളവും മന്ധ്രിക്കുന്നുണ്ടായിരുന്നു... ഉള്ളിലൊരിറ്റ് ശ്വാസത്തിനായി പിടഞ്ഞു കൊണ്ട് അവനും ഉണ്ടായിരുന്നു... ആ 💛കാമഭ്രാന്തൻ💛 ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story