കാമഭ്രാന്തൻ: ഭാഗം 22

kamabranthan

എഴുത്തുകാരി: മുഹ്‌സിന

അവൾ കേട്ട കേൾവിയിൽ കണ്ണും നിറച്ചോണ്ട് താഴേക് ഇറങ്ങിയതും അവിടെ എല്ലാവരെയും പരിജയപ്പെടുത്തുന്ന അർജുന്നെ അവൾ നോക്കി നിന്നു,,, ___________💙 "അവളെ സ്നേഹിക്കാനും അവളെ സ്‌നേഹിക്കാനും അർജുനേട്ടൻ ഇല്ലേ...? പക്‌ഷേ എന്റെ കാര്യം അങ്ങാനാണോ...? എന്നെ സ്നേഹിക്കാൻ എനിക്ക് സ്നേഹിക്കാൻ അതുപോലെ കൂടപ്പിറപ്പിനെ പോലെ ഒരാളില്ല,,," അവൾ നിറഞ്ഞ മിഴികൾ തുടച്ചുകളഞ്ഞുകൊണ്ട് അവനെ നോക്കി... "നീയെന്താ ശാലിനി ഇങ്ങനെയൊക്കെ പറയുന്നേ...? ഇങ്ങനെയൊക്കെ പറയാൻ മാത്രം നിന്റെ ലൈഫിൽ എന്താ സംഭവിച്ചത്...? നിനക്ക് ഇവിടുള്ളവരില്ലേ...? മായയില്ലെ...? നയന ഇല്ലേ...? നിന്നെ സ്നേഹിക്കാൻ ആകാശില്ലെ...? എല്ലാതിനുമപ്പുറം നിനക്ക് ഞാനില്ലേ...? അർജുന്ന് ദീപ എങ്ങാനയാണോ അതുപോലെ തന്നയാണ് എനിക്ക് നീയും നയനയും,,,നിനക്ക് ഞാനുണ്ട്..." എന്നവൻ പറഞ്ഞുകൊണ്ട് അവളുടെ നിറഞ്ഞ മിഴികൾ തുടച്ചുകൊടുത്തുകൊണ്ട് അവളെ ചേർത്തു പിടിച്ചു...

"നീ വിഷമിക്കേണ്ട ശാലിനി... നീ പറഞ്ഞത് പോലെ സ്നേഹിച്ചൽ പാതി വഴിയിൽ കളയുന്നവനല്ല എന്റെ ആകാശ്... സ്നേഹിച്ചൽ ചങ്ക് പറിച്ചുകൊടുക്കാനും അവനറിയാം.. കണ്ണ് തുടക്ക്‌... നിന്ന ഞാൻ അവനെ സ്നേഹിക്കാൻ ടോർച്ചറൊന്നും ചെയ്യില്ല... പക്ഷെ കളങ്കമില്ലാത്ത സ്നേഹത്തെ സംശയിക്കരുത്... അത് മാത്രം സഹിക്കാൻ കഴിയില്ല... അവന്റെ സ്നേഹം സത്യമാണ്... ആൻഡ് ദേവയാന്റി ആകാശിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്... ആന്റി..ആന്റി ഒരിക്കലും അവനെ നിന്നിൽ നിന്ന് അകറ്റില്ലെന്ന ഉറപ്പ് ഞാൻ നിനക്ക് തരാം,,, " അവനവളെ കൂടുതൽ അടക്കിപ്പിടിച്ചു... അതാഗ്രഹിച്ചപോൽ അവളും അവനിലേക് കൂടുതൽ പറ്റിചേർന്നു,,,ഒടുവിലവൾ അവനിൽ നിന്ന് അകന്നു മാറി അവന്റെ മുകത്തേക് നോക്കിയതും വൈശാഖ് അവളുടെ ഇരുകണ്ണുകളും തുടച്ചുകൊടുത്തുകൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു... അവന്റെ പുഞ്ചിരിയിൽ തിരിച്ചൊരു പുഞ്ചിരി അവളും സമ്മാനിച്ചുകൊണ്ട് കണ്ണുകൾ വീണ്ടുമൊന്ന് അമർത്തി തുടച്ചു...

"നമ്മൾ സംസാരിച്ചത് ഒന്നും ആകാശേട്ടൻ അറിയണ്ട ഏട്ടാ... വെറുതെ എനിക്കിഷ്ടമാണ് എന്നറിഞ്ഞിട്ട് കൂടി ഞാനത് പറയാതെ നടന്നെന്ന് അറിഞ്ഞാൽ സങ്കടമാവും... അവസാനം ഞങ്ങൾ ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയിട്ട് ഒന്നും തന്നെ നടന്നില്ലേൽ...ചിലപ്പോ...ചിലപ്പോ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല...ഇപ്പൊ ആകാശേട്ടൻ ഒന്നുമറിഞ്ഞിട്ടില്ലലോ അതങ്ങനെ തന്നെ കിടക്കട്ടെ... ഒന്നുമറിയിക്കാൻ നിക്കണ്ട... എന്റെ വായിൽ നിന്ന് ഇതൊരിക്കലും ആരുമറിയില്ല... അറിയണ്ടെന്നാണ് എന്റെ ആഗ്രഹം... എൻറെ സ്വപ്നങ്ങൾ എന്റെ പ്രണയം എല്ലാം എന്നിൽ തന്നെ അവസാനിക്കട്ടെ... ആകാശേട്ടനോടുള്ള എന്റെ പ്രണയം വേണ്ടെന്ന് ഞാൻ വെച്ചോളാം... വെറുതെ പാവത്തിന് ആശ കൊടുക്കേണ്ട... എന്റെ വായിൽ നിന്ന് ആരുമറിയില്ല എന്നപോലെ ഏട്ടന്റെ വായിൽ നിന്നും ആരുമറിയില്ലെന്ന് ഏട്ടനെനിക്ക് വാക്ക് തരണം..." അവൾ പ്രതീക്ഷയോടെ അവനെ നോക്കി... ശാലിനിയുടെ കൈ വൈശാഖിനെ നേരെ നീണ്ടു...

വൈശാഖ് അവളെ മുഖം ചുളുക്കിയൊന്ന് നോക്കിയ ശേഷം പുരികം പൊക്കിതാഴ്ത്തി ചുമൽ കോച്ചിക്കൊണ്ട് അവൾടെ കൈകളിലേക് അവന്റെ കയ്യും കൂട്ടിവെച്ചു... "നിനക്ക് അതാണ് ഇഷ്ടമെങ്കിൽ ഞാനതിന് എതിർപ്പൊന്നും കാണിക്കില്ല ശാലിനി... നിനക്ക് അവന്റെ ജീവിതത്തിലേക്കു കടന്നുചെല്ലാൻ ആഗ്രഹിമില്ലെങ്കിൽ ഓക്കേ... നിന്റെ ആഗ്രഹം പോലെ നടക്കട്ടെ... പക്ഷെ ഇനിയൊരിക്കലും നീ അനാഥയാണ് നിനക്കാരുമില്ല നിന്ന സ്നേഹിക്കാൻ നിനക്ക് സ്നേഹിക്കാൻ ആരുമില്ലെന്ന് ഒന്നും പറയരുത്... നിനക്ക് സ്നേഹിക്കാൻ നിനക്ക് സ്നേഹിക്കാൻ ഞാനുണ്ട്... ഇനിമുതൽ... നിന്റെ കൂടപ്പിറപ്പായിക്കൊണ്ട് തന്നെ... നിന്റെ മനസ്സിൽ എന്ത് വേദനയുണ്ടെങ്കിലും നിനക്കാതെന്നോട് തുറന്ന് പറയാം ശാലിനി... പിന്നെ നിനക്ക് ഞാൻ വാക്ക് തരുവാണ്... നീ പറയാനാഗ്രഹിക്കാത്ത ഈ കാര്യം എന്റെ വായിൽ നിന്നും ആരും തന്നെ അറിയില്ല... ഞാൻ പറയില്ല... മായയോട് പോലും..." അത്രയും പറഞ്ഞുകൊണ്ട് അവനവളെ ചേർത്തു പിടിച്ചതും ശാലിനി അവന്റെ നെഞ്ചിൽ ഒതുങ്ങിക്കൂടി...

അവളുടെ ഉള്ളം ആശ്വാസം അറിഞ്ഞു... അവളൊന്നു ചിരിച്ചു... മനസ്സിലൊരു സന്തോഷമായിരുന്നു തനിക്കും ഇനി ചോദിക്കാനും പറയാനും ഒരാളുണ്ടെന്ന്... അവളുടെ ഉള്ളം മനസ്സറിഞ്ഞു സന്തോഷിച്ചു... അവനിൽ നിന്ന് അടർന്നു മാറി താഴേക് പോകുവാൻ വേണ്ടി തിരിഞ്ഞപ്പോഴാണ് പുറകിൽ നിൽക്കുന്ന വിശാലിനെ അവൾ കണ്ടത്.. അവന്റെ മുകമൊക്കെ വലിഞ്ഞു മുറുകിയിരുന്നു... ആദ്യമായിട്ടായിരുന്നു ചിരിച്ചു കളിച്ചു നടന്നവന്റെ മുകത് അവളങ്ങനെ ഒരു എക്സ്പ്രെഷൻ കാണുന്നത്... ഒരുനിമിഷം ശാലിനി പോലും ഭയന്നുപോയി... കിട്ടിയ ആക്കത്തിലവൾ വീഴാതിരിക്കാൻ വൈശാഖിന്റെ കയ്യിൽ മുറുക്കിപ്പിടിച്ചു... ഇല്ലേൽ വീണുപോകുമെന്നവൾക് തോന്നി... അത്രയും ദേഷ്യത്താൽ വിറക്കുവായിരുന്നു വിശാൽ... ഒരുനിമിഷം വൈശാഖ് അവളെ നോക്കിക്കൊണ്ട് തിരിഞ്ഞുനോക്കിയതും പിറകിൽ നിൽക്കുന്ന വിശാലിനെ കണ്ട്,,,

ആരെയും ബസ്മമാക്കാനുള്ള അവന്റെ മുഖം കണ്ട് അവനും ഒരുനിമിഷം ഭയന്നു... ശാലിനി ഭയന്നിട്ടുണ്ടെന്ന് കണ്ടതും അവളുടെ കൈകളിൽ പതിയെ തലോടിക്കൊണ്ട് അവൻ ആശ്വാസം പകർന്നു...അവനെ തന്നെ നോക്കിനിന്ന സമയം ഒരു ഊക്കോടെ വിശാൽ പാഞ്ഞുവന്നുകൊണ്ട് ശാലിനിയുടെ കൈ പിടിച്ചു വലിച്ചു പോകാൻ നോക്കി...പക്ഷെ വൈശാഖിന്റെ കയ്യിലായത് കൊണ്ട് വിട്ടില്ല... അവൻ ശാലിനിയെയും വൈശാഖിനയും തുറിച്ചു നോക്കിയതും ശാലിനി വൈശാഖിന്റെ കയ്യിൽ നിന്ന് അവളുടെ കൈ വിടുവിച്ചതും വിശാൽ അവളെ പിടിച്ചു വലിച്ചു കൊണ്ട് പോയി...ഒരു ഞെട്ടലോടെ അവിടെ കുറച്ച് സമയം നിന്നതും സ്വബോധം വീണ്ടെടുത്തുകൊണ്ട് പെട്ടന്ന് അവർ പോയ സ്ഥലത്തേക്ക് നോക്കിക്കൊണ്ട് വൈശാകും അവർക്ക് പിന്നാലെ വെച്ചു പിടിച്ചു... വിശാൽ അവളെ കൊണ്ടുപോയത് അവരുടെ മുറിയിലേക്ക് ആയിരുന്നു... ടെസ്റ്റിന് വേണ്ടി പ്രിപ്പയർ ചെയ്യുന്ന സമയം ആരോ വാതിൽ ഉണയർന്ന ശബ്‌ദത്താൽ തുറന്നത് കേട്ട് കൊണ്ടാണ് ആകാശ് എണീറ്റത്...

ദേഷ്യത്തിൽ നിൽക്കുന്ന വശാലിനെയും അവന്റെ കയ്യിൽ നിന്ന് അമരുന്ന ശാലിനിയെയും കണ്ടതും ആകാശ് ഒരുനിമിഷം ഞെട്ടികൊണ്ട് അവരെ നോക്കി ഇരുന്നിടത് നിന്ന് ചാടി എണീറ്റു... "പറയെടി..." ആകാശിന്റെ അടുത്തേക് അവളെ തള്ളിക്കൊണ്ട് അവൻ അലറിയതും ഒരുനിമിഷം ആകാശവനെ തന്നെ നോക്കിനിന്നുപോയി... പിന്നെ എന്ത് പറയാൻ...?" എന്ന നിലയിൽ വിശാലിനെ നോക്കി... "പറയെടി" എന്നും പറഞ്ഞോണ്ട് അവൻ വീണ്ടും അലറിയതും അവിടെയുള്ള സാധനങ്ങൾ ഒക്കെ ഇപ്പൊ വീഴുമോ എന്ന് തോന്നി ആകാശിന്...ശാലിനി ഒന്നും തന്നെ മിണ്ടാതെ തലതാഴ്ത്തി കൊണ്ട് നിന്നു...അവളുടെ ആ മൗനം പോലും അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു...വിശാലവളെ ദേശിച്ചു നോക്കി... "ശാലിനി നീ പറയുന്നോ ഇല്ലയോ...?!!" അവൾക് നേരെ നിന്നുകൊണ്ട് അവളെ പിടിച്ചുകുലുക്കികൊണ്ട് അവൻ വീണ്ടും ചോദിച്ചു...

"നീയവിടെ നിന്ന് വിളിച്ചുകൂവിയതൊക്കെ ഇപ്പൊ ഇവിടെ വെച്ച് പറയെടി..." അവന്റെ കണ്ണൊക്കെ ചുവന്നിരുന്നു... ശാലിനി എന്ത് പറയുമെന്നറിയതെ അവരെ രണ്ടുപേരെയും മാറി മാറി നോക്കി...അവളുടെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ടായിരുന്നു... അവൾ ദയനീയ ഭാവത്തോടെ ആകാശിനെ നോക്കി... അപ്പോതന്നെ അവിടേക്ക് അവരെയും അന്വേഷിച്ചുകൊണ്ട് വൈഷ്‌ എത്തിയിരുന്നു... അവനെ കണ്ടതും ഭയത്താൽ ശാലിനി അവന്റെ അടുത്തേക് പോയി അവന്റെ കയ്യിൽ മുറുക്കിപ്പിടിച്ചു... അത് കൂടുതൽ ദേശ്യം പിടിപ്പിച്ചതും വിശാൽ നീട്ടിയൊരു ശ്വാസം എടുത്തുകൊണ്ട് അവളുടെ കൈ പിടിച്ചു നേരെ നിർത്തിക്കൊണ്ട് ആകാശിന് നേരെ തിരിഞ്ഞു... "നീയെന്താ പറഞ്ഞത്...? ഇവൾ നിന്നെ സ്നേഹിക്കാത്തത് നിന്നെ ഇഷ്ടപ്പെടാത്തത് കൊണ്ടായിരിക്കും എന്നല്ലേ...? ഞാനന്ന് നിന്നോട് പറഞ്ഞതല്ലേ അതോന്നുമായിരിക്കില്ല അവളുടെ പ്രശ്നം വേറെയാണെന്ന്... നിന്നെ ഇഷ്ടപ്പെടാതിരിക്കാൻ മാത്രം നിനക്ക് കുറവുകൾ ഇല്ലെന്ന്..!!

ഇവളുടെ പ്രശ്‌നം അതൊന്നും അല്ല നിന്റെ ഫാമിലിയാണ്... ദേവയാന്റി ഇതിന് സമ്മദിക്കില്ലെന്ന ഇവൾ പറയുന്നേ...!! Because she is an orphan you know...?" ദേഷ്യത്തിൽ അതിനെക്കളുപരി പുച്ഛത്തിൽ അവൻ പറഞ്ഞതും ശാലിനി ഒരുനിമിഷമവനെ ഞെട്ടിക്കൊണ്ട് നോക്കി... പിന്നെ അല്ലെന്നുള്ള അർത്ഥത്തിൽ തലയാട്ടി... വാക്കുകളിലെ പുച്ഛമവൾ അറിയുന്നുണ്ടയിരുന്നു... "വിച്ചു പ്ലീസ്...നീയൊരു പ്രശ്നം അറിഞ്ഞോണ്ട് ക്രിയേറ്റ് ചെയ്യണ്ട..."അവനായിട്ട് ഒരു പ്രശ്നം ക്രിയേറ്റ് ചെയ്യേണ്ടന്ന് കരുതിയത് കൊണ്ടും ശാലിനി നന്നായിട്ട് പേടിച്ചിട്ടുണ്ട് എന്നുള്ളത് കൊണ്ടും അവക്ക് ആകാശിനെ ഇഷ്ട്ടമാണ് എന്ന കാര്യം ആകാശ് അറിയുന്നത് അവൾക് ഇഷ്ടമല്ല എന്നത് കൊണ്ടും വൈശാഖ് പറഞ്ഞതും വിശാലവനെ തറപ്പിച്ചു നോക്കി... കിട്ടേണ്ടത് കിട്ടിയതും വൈശാഖ് അവന്റെ ശ്രമം നിർത്തി വാ അടച്ചിരുന്നു... ശാലിനിക്ക് ധൈര്യം കൊടുക്കുക എന്നതിനപ്പുറം അവനെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല... വിശാൽ അവളുടെ കൈ പിടിച്ചു വലിച്ചോണ്ട് അവളെ അവന്റെ നേരെ തിരിച്ചു നിർത്തിച്ചു...

അവളുടെ ഇരുകണ്ണുകളും തുടച്ചുകൊടുത്തുകൊണ്ട് ആകാശിന്റെ കയ്യിലേക് അവളുടെ കൈ ചേർത്തു വെച്ചു... "നോക്ക് ശാലു... ഡിദേവയാന്റി ക്ളീഷേ ഹൈ ക്ലാസ് ഫാമിലി മമ്മീസിനെ പോലെ ഒരു സ്റ്റുപ്പിഡ് ഒന്നുമല്ല.... ആന്റി ഒരിക്കലും ആകശിന്റെ ഇഷ്ടങ്ങൾക് എതിർ നിൽക്കില്ല... അവർ പിരിക്കുമെന്ന് പറഞ്ഞോണ്ട് ഇനിയും നീ ഇതിൽ നിന്ന് പിന്മാറിയാൽ തീരും നമ്മൾ തമ്മിലുള്ള എല്ല ബന്ധവും... ഈ നിമിഷമിറങ്ങും ഞാൻ ഇവിടെ നിന്ന്... ആൻഡ് ഒരിക്കലും പിന്നെ നീ എന്നെയോ ഇവനെയോ വൈശിനെയോ ആരെയും കാണില്ല...കാണാൻ ഞാൻ സമ്മതികില്ല...അറിയാലോ നിനക്കെന്നെ...?!!" അവന്റെ ചോദ്യത്തിൽ ഭീഷണി നിറഞ്ഞു നിന്നു..എന്തിനെന്ന് അറിയാതെ ശാലിനിയും നിന്നു... അവളവളുടെ കൈ പിടിച്ചു വലിച്ചു എതിർപ്പ് പ്രകടമാക്കിയതും വിശാലത് കൂടുതൽ ഊക്കോടെ ആകാശിന്റെ കയ്യിലേക് ചേർത്തു വെച്ചു... "ഞാൻ നിന്നോട് അഭ്യർർത്ഥിക്കുവല്ല ശാലിനി... ആഞ്ജപിക്കുവാണ് ആകാശിനെ സ്വീകരിക്കാൻ...

"അവന്റെ സംസാരത്തിൽ മടിച്ചു മടിച്ചു കൊണ്ട് ശാലിനി ആകാശിന്റെ മുകത്തേക് നോക്കി... ആദ്യമൊന്നും മാനസിലായില്ല എങ്കിൽ പോലും പിന്നീട് എല്ലാം മനസിലയപ്പോ അവൾ ഇതിൽ നിന്ന് പിന്മാറിയതിലുള്ള കാരണം ആകശിനെ ചൊടിപ്പിച്ചു... അവന് അവന്റെ അമ്മയെ ഇഷ്ടമാണ്.. അമ്മക് അവനെയും... അവന്റെ ഇഷ്ടങ്ങളാണ് ആ വീട്ടിൽ... 'അമ്മ ഒരിക്കലും അങ്ങനെ ചെയ്യിലെന്ന് അവനുറപ്പാണ്... പക്ഷെ ഉള്ളം സന്തോഷിച്ചു ശാലിനിക്ക് തന്നെ ഇഷ്ട്ടമാണ് എന്ന കാര്യത്തിൽ... കാര്യങ്ങൾ ഒക്കെ മനസിലായതും ആകാശ് കയ്യ് എടുത്തു... "വേണ്ട വിച്ചൂ... അവളെ ഫോഴ്‌സ് ചെയ്യണ്ട... എന്റെ അമ്മ പാവമാണ്... അമ്മയെ കുറിച്ച് ഒന്നും പറയരുത് അതെനിക്ക് ഇഷ്ടമല്ല... അതിപ്പോ ആരായാലും ശരി അമ്മയെ കുറിച് പറഞ്ഞാൽ എനിക്ക് സഹിക്കില്ല... അവൾ... അവൾക് ഇഷ്ടപ്പെട്ട പോലെ ജീവിചോട്ടെ... എനിക്ക് കുഴപ്പമില്ല... നിർബന്ധിപ്പിച് സ്നേഹിക്കുന്ന സ്നേഹത്തിന് വാല്യൂ ഉണ്ടാവില്ല... അങ്ങനെയൊരു സ്നേഹം എനിക്ക് വേണ്ട... അർത്ഥമുണ്ടാവില്ല..."

ശാലിനിക്ക് ഇട്ട് കൊള്ളിച്ചുകൊണ്ട് അത്രയും പറഞ്ഞവൻ അവളെ നോക്കിയതും അല്ലെന്നുള്ള അർത്ഥത്തിൽ അവളുടെ തല ഇരു സൈഡിലേക്കും ആടികൊണ്ടിരുന്നു... കൂടുതൽ ഒന്നും പറയാതെ തിരിഞ്ഞു നടന്നു... പെട്ടന്ന് രണ്ട് കൈകൾ വന്ന് അരയിലൂടെ ചുറ്റി വരിഞ്ഞുകൊണ്ട് പുറകിലൂടെ കെട്ടിപ്പിടിച്ചുകൊണ്ട് പുറത്ത് മുഖം ചായിച്ചതും ആകശിന്റെ ചുണ്ടിൽ പുഞ്ചിരിയുണർന്നു... അവളുടെ കണ്ണുനീരവന്റെ പുറം ഷർട്ട് നനച്ചുകൊണ്ടിരുന്നു... കണ്ണീരിനിടയിലും അവൾ പറഞ്ഞത് അവൻ വ്യക്തമായി കേട്ടു... "Sorry" ____________💜 "ശർമി വിച്ചൂന് ബോധം വന്നിട്ടുണ്ട്... ഒരാൾക് കേറി കാണാം... വിച്ചൂനെ ഉണർത്തരുത്... ഒരാൾക് മാത്രം കാണാം... അതരാണെന്ന് നിങ്ങൾക് തന്നെ തീരുമാനിക്കാം... ദൈവത്തിന്റെ കൃപ അവന്റെ കൂടെയുണ്ട്... മഹാലക്ഷ്മിയല്ലേ കൂടെയുള്ളത്..." ദുർഗ്ഗയെ നോക്കി ഡോക്റ്റർ പറഞ്ഞതും ദുർഗ്ഗയൊന്ന് ചിരിക്കാൻ ശ്രമിച്ചു... ശർമിള അവളെ ചേർത്തു പിടിച്ചു... "കയറിക്കണ്ടോ...!!"

അവരെ വീണ്ടുമൊന്ന് ഓർമ്മിപ്പിച്ചുകൊണ്ട് പണിയുണ്ടെന്ന് പറഞ്ഞോണ്ട് ശ്വേത പോയതും ദുർഗ്ഗയും ശർമിളയും ഒരുനിമിഷം മുഖത്തോട് മുഖം നോക്കി... "നീ കയറിക്കണ്ടോ...!!" "അമ്മ കയറിക്കണ്ടോ...!!?" രണ്ടുപേരും ഒരുപോലെ പറഞ്ഞുകൊണ്ട് പരസ്പരം മുഖത്തോട് മുഖം നോക്കി,,, "നീ കയറിക്കണ്ടോ...!!' ശർമിള അവളെ നോക്കി സ്നേഹത്തോടെ പറഞ്ഞതും അവൾ മനസിലക്കുവായിരുന്നു അവരിലെ അമ്മ മനസ്സിനെ...പക്ഷെ ദുർഗ്ഗക്ക് സന്തോഷം ഇല്ലായിരുന്നു... ഒരുപക്ഷേ അവൻ ചത്തിലെന്ന കാര്യം ഓർത്തിട്ടായിരിക്കും... അവൾ ഉള്ളിലേക് കയറി... icu ഡ്രസ് അണിഞ്ഞോണ്ട് ഉള്ളിലേക് കയറിയതും വിശാൽ കണ്ണ് തുറക്കാതെ കിടക്കുവായിരുന്നു... അവന്റെയ കിടപ്പ് അവൾക്കുള്ളിൽ സന്തോഷവും സങ്കടവും എല്ലാം ഉണർത്തുന്നുണ്ടായിരുന്നു... കൂടുതൽ അവനെ നോക്കി നിക്കാതെ തിരിഞ്ഞു പോകാൻ നിന്നതും പെട്ടന്ന് കയ്യിലൊരു പിടിത്തം വീണു...ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കിയതും വിശാലാണ്...

കണ്ണ് തുറന്നിട്ടില്ല തുറക്കാതെ തന്നെയാണ് അങ്ങനെ പിടിച്ചത്... അവശനായിരിക്കെ പോലും അവന്റെ ചുണ്ടുകൾ മന്ധ്രിക്കുന്നത് അവൾ കേട്ടു... "മാാാായാ...!!" അവളുടെ ഉള്ളമൊന്ന് പിടഞ്ഞു... ചെറു ഞെട്ടലോടെ തന്നെ വിശാലിനെ തിരിഞ്ഞു നോക്കി... അവൻ അപ്പോഴും കണ്ണ് തുറന്നിട്ടില്ലായിരുന്നു...കയ്യിൽ ഇപ്പോഴും മുറുകെ പിടിച്ചിട്ടുണ്ട്... "മായാ...എന്തി... നാടി എന്നെ മാത്രം ഇവിടെ ഒറ്റക്കാക്കിയിട്ട് പോയേ... എനിക്കെല്ലാം...നീ... ആയിരുന്നില്ലേ...?നി...നിന..ക്ക് വേണ്ടിയല്ലേ ഞാനെല്ലാം... വെ.. ണ്ടന്ന് വെച്ചത്... എന്നെ കൂടി കൂട്ടായിരുന്നില്ലേ....? വൈശില്ല...നീയില്ല... അർജുനില്ല... പ്രണയമില്ല...നയനയുമില്ല... ആകാശ് കൂടിയില്ലേൽ വന്നേനെ ഞാൻ നിങ്ങൾക്കൊപ്പം... എനിക്ക് പറ്റുന്നില്ല... വീർപ്പുമുട്ടലാ..." അവൻ എന്തൊക്കെയോ തപ്പിപ്പിടഞ്ഞു പറഞ്ഞതും അവൾ ഒരു നിർവികാരതയോടെ അവനെ നോക്കി അവളിൽ ദേഷ്യം വന്നതും അവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു... "ദുർഗ്ഗാ...." ഏതോ ലോകാതെന്ന പോലെ അവൻ വിളിച്ചതും കുടഞ്ഞു മാറ്റാൻ ശ്രമിച്ച കൈകൾ നിശ്‌ചലമായി...

പതിഞ്ഞ സ്വരത്തിലുള്ള അവന്റെ വാക്കുകൾ കേൾക്കുവാൻ അവൾക്ക് തിടുക്കമായി... "ദുർഗ്ഗാ... എ...ൻ...ന്റെ പ്രണയം... m... my first love... ജീവൻ കൊടുത്തു സ്നേഹിച്ചതാ ഞാൻ... മായക്ക് കൊടുത്ത അതേ...സ്ഥാനം... അവൾക്കുമുണ്ടായിരുന്നു വി..ഷാ...ലിന്റെ...മനസ്സിൽ... സ്വാർത്ഥതക്ക് വേണ്ടി.... അവൾ തെറ്റുകൾ ചെയ്തത് വരെ... മനസ്സ് വിശ്വസിച്ചില്ല...അവൾ തെറ്റ് ചെയ്‌തെന്ന് പക്ഷെ... ......" വാക്കുകൾ നിശ്‌ചലമായി... അവൾ വീണ്ടും കാത് കൂർപ്പിച്ചു...ഇല്ല... ഒന്നും പറയുന്നില്ല... മയക്കത്തിലാണവൻ... അവൾ അവന്റെ കൈ അടർത്തി മാറ്റിക്കൊണ്ട് എണീറ്റു പുറത്തേക്ക് നടന്നു... മനസ്സിലൊരായിരം ചോദ്യങ്ങളുമായി... ___________💙 (Past) "ടീച്ചർ പ്ലീസ്...കുറച്ചു സൈൻ അല്ലെ ഞാൻ ചോദിച്ചുള്ളൂ..." അർജുൻ കെഞ്ചി... "അതത്ര സിമ്പിൾ അല്ല അർജുൻ... നീ ഈ ചെയ്യാൻ പോകുന്നത് വെറും മണ്ടത്തരമാണ്... ഞാനിതിന് സമ്മതിക്കില്ല...

രാമചന്ധ്രൻ സാറിന്റെ മകനാണ് നീ... ആർക്കു മുന്നിലും കൈ നീട്ടാതെ അദ്ദേഹം ഉണ്ടാക്കിയതാണ് അതൊക്കെ... എന്നിട്ട്... അതൊക്കെ നീ... no... അർജുൻ ഞാൻ സമ്മതിക്കില്ല... അവളുടെ ഒരു സൈൻ പോലും ഇതില് വീഴില്ല...ഞാൻ സമ്മതിക്കില്ല... പെണ്മനസ്സാണ് എപ്പോഴ കാൽ മാറുക എന്ന് പറയാനോക്കില്ല.... നീ എന്തൊക്കെ തന്നെ പറഞ്ഞാലും ഞാനിതിന് മാത്രം സമ്മദിക്കില്ല അർജുൻ...." ടീച്ചർ അവനെ കണ്ണുരുട്ടിക്കൊണ്ട് നോക്കിയ ശെഷം തന്റെ പണി തുടർന്നു... "അതിന് മാത്രമൊന്നുമില്ലല്ലോ മേഡം... ആ കണ്ണഴകിക്കല്ലേ...? അവൾക്ക് അതിനെ കുറിച്ച് ഡീറ്റിയേൽ ആയിട്ടൊന്നും അറിയില്ല മേടം... അതൊരു പൊട്ടിപ്പെണ്ണ..." അവനവന്റെ നിലപാടിൽ ഉറച്ചു നിന്നു... "പൊട്ടി പെണ്ണായാലും പൊട്ടാത്ത പെണ്ണായാലും.. ഈ എഗ്രിമെന്റിസിൽ ഞാനവളെ ഒപ്പ് വെക്കാൻ സമ്മദിക്കില്ല..

അവസാനം ആ കുട്ടി കാൽ മാറില്ലെന്ന് ആര് കണ്ടു...?!!" ടീച്ചറവനെ കണ്ണടക്കുള്ളിൽ നിന്ന് വീണ്ടും തുറിച്ചു നോക്കി... "എന്റെ ടീച്ചറെ... അവളങ്ങനെ ഒന്നും ചെയ്യില്ല... ഈ എനിക്ക് വിശ്വാസമാണ്... പിന്നെ ടീചർക്കെന്താ പ്രോബ്ലം... അവളെ എനിക്ക് വിശ്വാസം ഉണ്ടായിട്ട് പോലും ടീച്ചർക്ക് എന്താ വിശ്വാസം ഇല്ലാതെ...? ജനിച്ച നാൾ മുതൽ ടീച്ചർ കാണുവല്ലേ അവളെ...? എന്നേക്കാൾ എത്ര വർഷത്തെ ബന്ധമുണ്ട് നിങ്ങൾ തമ്മിൽ...? എന്നിട്ടും...!!" അവൻ കളിയാക്കി പറഞ്ഞു... "അതാ ഞാൻ പറയുന്നത്... ആ വർഷങ്ങളുടെ ബന്ധമുള്ള ഞാൻ പറയുന്നു... വേണ്ടന്ന്...നിനക്കവളെ തികച്ചറിയില്ല... എനിക്ക് പോലും... അവളുടെ മനസ്സിൽ പിന്നെ പലതും കടന്നു കൂടും... നീ ഇങ്ങനെയൊക്കെ പറയുന്നത് നിനക്ക് അവളെ ഇഷ്ടമായത് കൊണ്ട് മാത്രമാണ്... "അവർ പല ചിന്ദയിലും ആണ്ടു...

"എനിക്ക് തോന്നുന്നില്ല ടീച്ചറെ...എന്റെ ഡിസിഷനിൽ എനിക്ക് 100% ഉറപ്പുണ്ട്... ഞാനതിൽ തന്നെ ഉറച്ചു നിൽക്കുന്നു... പിന്നെ... ജീവനേക്കാൾ വലുതല്ലല്ലോ ഇതൊന്നും... ഞാനവളെ കല്യാണം കഴിച്ച എല്ല പ്രശ്നങ്ങളും തീരും... " "അതിന് നയന ഇതുവരെ നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞോ...?" അവർ വീണ്ടും വീണ്ടും അവനെ തുറിച്ചു നോക്കി... "അതൊക്കെ അവളങ് പറയും...മേടമിപ്പോ ഇതൊന്ന് ശരിയാക്"അവൻ കെഞ്ചി... "അർജുൻ...നീ ഞാൻ പറയുന്നത് മരിയതക്ക് കേൾക്കാൻ ശ്രമിക്ക്... എന്നിട്ട് ഇതുപോലെയുള്ള ഡിസിഷൻ എടുക്ക്..." അവർ സാവധാനം പറയാൻ ശ്രമിച്ചു... "എനിക്കൊന്നും കേൾക്കേണ്ട... മേടമിപ്പോ എനിക്ക് ഇത് ശരിയാക്കിത്തരുന്നോ അതോ ഞാൻ വേറെ ആളെ കൊണ്ട് ചെയ്യിപ്പിക്കണോ...? എനിക്കും ദീപക്കും ജീവിക്കണ്ടേ...? എനിക്ക് ഇതുവരെ ജീവിക്കാൻ വലിയ താൽപര്യം ഇല്ലായിരുന്നു... പക്ഷെ കണ്ണഴകിയെ കണ്ടത് മുതൽ... ഇവിടം വന്നത് മുതൽ... ജീവിക്കാൻ വലിയ കൊതി തോന്നുന്നു... അവളോടൊപ്പമുള്ളൊരു ജീവിതം കൊതിച്ചു പോകുന്നു...

എനിക്കും ജീവിക്കണം മേടം...അതിനിത് നടന്നെ പറ്റു... എനിക്കിത് വിശ്വസിച്ചേല്പിക്കാൻ അവൾ മാത്രമേ ഉള്ളു... ദയവ് ചെയ്ത് മേടം മുടക്കം ഒന്നും പറയരുത്‌... പ്ലീസ് സമ്മതിക്കണം.." അവന്റെ സംസാരത്തിൽ അവന്റെ മനസ്സിലെ ഫീലിംഗ്‌സ് എന്താണെന്ന് മേടത്തിന് കാറക്റ്റായി മനസിലായി... "പക്ഷെ അർജുൻ...!! രാമചന്ത്രൻ സാർ ചോര നീരാക്കി ഉണ്ടാക്കിയ സ്വത്തുക്കൾ മുഴുവൻ ഒരൊറ്റ ഒപ്പിൽ... ആരോരുമില്ലാത്ത നയനയുടെ... പേരിലാക്കുക എന്നൊക്കെ...പറഞ്ഞാൽ... എനിക്കറിയില്ല മോനെ...നിന്നെ എന്ത് പറഞ്ഞാണ് മനസിലാക്കുക എന്ന്... എന്ത് പറഞ്ഞാണ് ഇതിൽ നിന്ന് തടയുക എന്ന്... വേണ്ടട.. നീ വൈശിനോട് ചോദിച്ചേ അവനെന്ത് പറഞ്ഞു..."അവർ പ്രതീക്ഷയോടെ അർജുന്നെ നോക്കി... "അവനോട് പറഞ്ഞിട്ടില്ല... അവൻ സമ്മദിക്കില്ല... മേടത്തിനെ കൊണ്ട് തന്നെ സമ്മദിപ്പിക്കാൻ ഞാൻ പെട്ട പാട് എനിക്ക് മാത്രമേ അറിയൂ... ഇതറിഞ്ഞാൽ തന്നെ അവനിനി എന്തൊക്കെ ഗുലുമാല ഉണ്ടാക്കുവാന്ന് കണ്ടറിയണം.." അവൻ ആഞ്ഞു ശ്വാസം വലിച്ചു..

. "OK. ok... ഞാൻ ചെയ്‌തു തരാം അവസ്സാനം അവൾ എങ്ങാനും കാല് മാറിയാൽ അപ്പൊ കാണാം..." അവർ ദേഷ്യത്തോടെ ഡോക്കിമെന്റ്‌സ് എടുത്തോണ്ട് ഓഫിസ് ഡോർ വിട്ട് പോകുന്നത് കണ്ടതും അർജുന്റെ ചൊടികളിൽ പുഞ്ചിരി തത്തി... "അവൾ ആ പേപ്പേഴ്‌സ് വായിക്കാതെ നോക്കണേ... ഒരു വരി പോലും വായിക്കാൻ സമ്മദിക്കരുത്... വേഗം വേണം... ഇവിടുത്തെ ചില എഗ്രിമെന്റ്റ്‌സ് ആണെന്ന് മാത്രം പറഞ്ഞാൽ മതി..." ടീച്ചർ പോകുന്ന വഴിയിൽ അവൻ വിളിച്ചു പറഞ്ഞതും അവരവനെ ഒന്ന് തുറുക്കനെ നോക്കുക മാത്രം ചെയ്‌തു... അവർ പോയതും അർജുന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... അച്ഛന്റെ സമ്പാദ്യം മുഴുവൻ ഒരു കയ്യൊപ്പാൽ കളഞ്ഞിട്ടും അവന്റെ ചൊടികളിൽ എന്തോ ചെയ്തു തീർത്ത കണക്കെ മായാതെ പുഞ്ചിരി നിഴലിച്ചു... തന്റെ പ്രണയത്തോടുള്ള വിശ്വാസം.... അവളോടുള്ള വിശ്വാസം... പിടക്കുന്ന മാൻ മിഴികളുമായി അവന്റെ മനസ്സിൽ പ്രണയത്തിൻ താജ് മഹൽ തീർത്തവളോടുള്ള വിശ്വാസം... അവന്റെ കണ്ണഴകിയോടുള്ള വിശ്വാസം....♥ ___________💛

4 ദിവസത്തിന് ശേഷം... പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് ആകാശും ശാലിനിയും ഒന്നായി.. അവന്റെ അമ്മ പച്ചക്കൊടി കാണിച്ചതോടെ ലൈഫ് എക്സ്ട്രാ പവറായി... അവരുടെ ടെസ്റ്റ് കഴിഞ്ഞു നാളെ എല്ലാവരും അനാഥാലയത്തിലെ മണ്ണ് വിട്ടിറങ്ങും... സങ്കടത്തിലായിരുന്നു അർജുൻ... അവന്റെ പ്രണയം ഇന്നുമവൾ സ്വീകരിച്ചിട്ടില്ല... അവൻ താമസിക്കുന്ന വീട് മുതൽ അവന്റെ എല്ലാത്തിനുമവകാശി അവളാണ് നയന... ഇരു ചെവികൾ അറിയാതെ മൂടിവച്ച രഹസ്യം... വിശാൽ അച്ഛൻ പറഞ്ഞ മാളിന്റെ സ്ഥലമൊക്കെ നോക്കി... എങ്കിലും അവരുടെ കൂടെയെ വീട്ടിലേക്കു പോകുന്നുള്ളൂ എന്ന് തീരുമാനം എടുത്തു... "നാളെ ഞാൻ പോകും... ഇനി ഇങ്ങോട്ടേക് ഒരു വരവുണ്ടാവില്ല... നിനക്ക് ശല്യമായി തീർന്നെങ്കിൽ സോറി മാത്രമേ എന്നെക്കൊണ്ട് പറയാൻ കഴിയുള്ളൂ... i am really sorry... for all... എനിക്കത്രയ്ക്ക് ഇഷ്ടമായി പോയത് കൊണ്ടാണ്... നീയൊന്നും മനസ്സിൽ വെക്കരുത്... ഇനി നിനക്കൊരു ശല്യമായി തീരാൻ ഞാനുണ്ടാവില്ല... നിന്നെ ശല്യം ചെയ്യാൻ വരില്ല....

" അത്രയും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അവനൊരു വിശ്വാസം ഉണ്ടായിരുന്നു പോകുന്നതിന് മുൻപ് അവൾ തന്റെ സ്നേഹം മനസിലാക്കുമെന്ന്... എന്നാൽ നയനക്ക് ഭയമായിരുന്നു... അവകാശമില്ലാത്തത് ആഗ്രഹിക്കാൻ പാടില്ലെന്ന തോന്നൽ അവളെ വേദനയിൽ ആഴ്ത്തുന്നു... ഉള്ളിലെ പ്രണയം കൂടുതൽ ശകതമായിട്ടും പറയാൻ കഴിയാത്ത ഒരുതരം നിസ്സഹായമായ അവസ്ഥ... പിറ്റേ ദിവസം അർജുന്ന് മാത്രം പോകാൻ യാതൊരു വിധ ഉത്സാഹവും ഇല്ലായിരുന്നു... ആകാശും വിശാലും വൈശാകും ഒക്കെ ഹാപ്പിയായിരുന്നു... അർജുൻ മാത്രം ആകെ ഡള്ളായിരുന്നു... ടീച്ചറോട് പറഞ്ഞ് എല്ലം മാറ്റിയെഴുതണം ദീപയുടെ പേരിലേക്ക്.. തനിക്കിനി ജീവിക്കാനും ആഗ്രഹിമില്ല... ഒന്ന് മരിച്ചിരുന്നുവെങ്കിൽ എന്നായി... നേരം വെളുത്തു ഇതുവരെ ആയിട്ടും ഒരു ബെയ്‌ പറയാൻ പോലും വന്നിട്ടില്ല എന്ന സത്യം അവനെ കൂടുതൽ സങ്കടത്തിലാഴ്ത്തുവായിരുന്നു... കാറിലേക്ക് കയറുമ്പോൾ ഡോർ തുറന്ന് കൊണ്ട് ഒന്നുകൂടെ തിരിഞ്ഞു നോക്കി മായയുണ്ട് ശാലിനിയുണ്ട് ടീച്ചറുണ്ട്... അവൾ മാത്രമല്ല...

അവർ തനിക്ക് നേരേ കൈ വീശി കാണിച്ചതും തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു... കണ്ണുകൾ അവളുടെ മുറിയുടെ ജനവാതിലിലേക് പോയി... ജനൽ പോലും തുറന്നിട്ടില്ല... തന്നോടുള്ള ദേഷ്യം ആയിരിക്കും അവൻ കണക്ക് കൂട്ടി... ഒരു പട്ടിയുടെ വില പോലും തന്നിട്ടില്ലേ അവൻ ചിന്ദിച്ചു പോയി... അവസാനം ടീച്ചറെ നോക്കിയപ്പോൾ മുഖത്ത് ദയനീയ ഭാവം... ഒന്ന് കണ്ണിറുക്കി കാണിച്ചു കൊടുത്തുകൊണ്ട് തോറ്റവാനായി കാറിലേക് കയറി... ഇനി നേരെ കമ്പനിയിലേക്... അവൻ കണക്കുകൂട്ടി... "സ്റ്റെല്ല വെയർ...!!" ഗ്ലാസ് എടുത്തുവെച്ചുകൊണ്ട് pa യോട് വെയറിന് ചോദിച്ചോണ്ട് കൈ നീട്ടിയിട്ടും റെസ്പോണ്ട് ഇല്ലാത്തത് കണ്ട് മുഖം ചുളിച്ച് സ്‌പെക്‌സ് ഊരിമാറ്റി അവളെ നോക്കി "സ്റ്റെല്ല..ഞാൻ...നി......കണ്ണഴകി...!!" കണ്ണുകൾ തള്ളിവന്നു... കണ്ണും മിഴിച്ചവളെ നോക്കിയതും ഗ്ലാസിൽ കൊട്ട് വീണപ്പോ അങ്ങോട്ടേക് നോക്കി അവിടെ ചിരിച്ചോണ്ട് നിക്കുന്ന മൂന്നെണ്ണത്തെയും കണ്ട് മുഖം ചുളിച്ചോണ്ട് ഗ്ലാസ് താഴ്ത്തിയതും അവന്മാര് ചിരിക്കുന്നത് കണ്ടപ്പോ തന്നെ ഏകതേശം കാര്യങ്ങൾ മാനസിലായി...

ബ്ലഡി ഫ്രണ്ട്സ് വാസി... "ഇവൾക്ക് നിന്നെ ഇഷ്ടമായിരുന്നു എന്നും പേടിച്ചിട്ടാണ് പറയാത്തത് എന്നും ഞങ്ങൾക്ക് ദാ ഇന്നലെ രാത്രിയാണ് മനസിലായത്... പക്ഷെ ധൈര്യം സംഭരിച്ചു പറയാൻ നിന്ന ഇവളെ അതിൽ നിന്ന് തടഞ്ഞത് ആരാണെന്ന് അറിയേണ്ടേ...?!!" ചിരിയോടെ വിച്ചു ചോദിച്ചതും ഞാൻ മുഖം ചുളിച്ചു... "നിന്റെ ഒരേയൊരു പെങ്ങൾ ദീപ..." എന്ന് പറഞ്ഞോണ്ട് മുന്നോട്ട് ചൂണ്ടിയതും മുന്നിൽ ഞെളിഞ്ഞിളിച്ചു കൊണ്ട് ഇരിക്കുന്ന ദീപയെ കണ്ടതും അവൻ കണ്ണുരുട്ടി... "സ്റ്റോറി റൈറ്റിങ് ആൻഡ് ഡിറെക്റ്റഡ് ബൈ ദീപ....ഞാനെ അന്ന് ഇവിടെ വന്നതെ വൈഷ്ട്ടൻ പറഞ്ഞിട്ട് ഏട്ടത്തിയെ കാണാന... ആദ്യം ഒന്നും വിട്ട് പറഞ്ഞില്ലേലും ദീപ അല്ലെ മോൾ എല്ലാം പറയിപ്പിച്ചു... ആ കണ്ണഴകിയുടെ മനസ്സിൽ പണ്ടേ എന്റെ ഏട്ടൻ താജ് മഹൽ പണിതിട്ടുണ്ടെന്ന്..." എന്നും പറഞ്ഞോണ്ട് അവൾ ചിരിച്ചു കാണിച്ചു കൊടുത്തതും അവനവളെ തുറിച്ചു നോക്കി... "അപ്പൊ കാര്യങ്ങളൊക്കെ കൊച്ചിന് മനസിലായില്ലേ...? എന്നാ മക്കൾ പൊക്കോ.. " ആകാശ് ചിരിച്ചോണ്ട് പറഞ്ഞതും അർജുനും ഒന്ന് ചിരിക്കാൻ ശ്രമിച്ചു...

"പോകല്ലേ...വെയിറ്റ്... ദോണ്ടേ ദദ് പിടിച്ചോ... ഇത് കൊണ്ടുപോയി കളയല്ലേ... സെഫായി വെക്കണം... ലവൾടെ ഉത്തരാവദിത്യം മുഴുവൻ നീ ഏറ്റെടുത്തത്തിന്റെ ഡിറ്റിയേഴ്‌സ് ആണ്... സൈൻ ചെയ്യാൻ മറക്കരുത്... mrg സർട്ടിഫിക്കറ്റിന്റെ ഒരു കോപ്പി ഇവിടെ കൊടുക്കാൻ മറക്കരുത്.. പിന്ന mrg ഫോട്ടോയും... നിന്റെ ഡിറ്റിയേൽസും... അപ്പൊ പൊക്കോ..." എവിടുന്നൊക്കെയോ എന്തയൊക്കെയോ പറഞ്ഞുകൊണ്ട് വിശാൽ എല്ലാം കൊടുത്തതും അർജുൻ ഒന്ന് ചിരിച്ചു... "പിന്നെ ദീപ ഏട്ടനെ വിശ്വസിക്കാൻ പറ്റില്ല.. അതൊരു പൂച്ചയെ അവനെയൊന്നും താങ്ങില്ല... mrg കഴിയുന്നത് വരെ അവനെ അവൾടെ അടുത്തേക് പോകാൻ സമ്മദികരുത്... 24 hrs കൂടെ ഉണ്ടാവണം... അവളെ നിന്റെ മുറിയിൽ കിടത്തനം ok..." ആകാശ് അർജുന്നെ എടുത്തു വാരിയതും അവൻ കയ്യിലെ പെൻ വെച് അവനൊരു ഏർ കൊടുത്തു...

"അപ്പൊ ശരി നിങ്ങളിതിരി സംസാരിക്ക്...ഞാൻ ഇവറ്റകളുടെ കൂടെ വന്നോളം..." എന്നും പറഞ്ഞോണ്ട് ചിരിച്ചു ദീപ കാറിൽ നിന്നിറങ്ങിപോയതും അർജുൻ ചിരിച്ചു കൊണ്ട് അരികത് ഇരിക്കുന്നവളെ നോക്കി... അവളപ്പഴും കണ്ണുകൾ താഴ്ത്തി ഇരിക്കുവായിരുന്നു... അവൻ അവളുടെ ഷോള്ഡറിൽ കൈ വെച്ചതും പിടക്കുന്ന മിഴികളാൽ അർജുന്നെ നോക്കിയതും അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞിരിക്കുന്നത് കണ്ട് അവൻ നാക്ക് കടിച്ചു,,, "നിനക്ക് ഇനിയും ഈ കരച്ചിൽ നിർത്താനായില്ലേ...?!!" അവനവളെ ദേശിച്ചു നോക്കി... പിന്നെ മുഖം തിരിച്ചു ചുണ്ട് കൊട്ടി പുറത്തേക്കു കണ്ണും നട്ടിരുന്നു... അവന്റെയ ആറ്റിറ്റ്യൂഡ് കണ്ടതും അവളുടെ കുഞ്ഞു മുകമിൽ കുസൃതി നിറഞ്ഞു ഏന്തി വലിഞ്ഞവന്റെ കവിളിലായി നറുമുത്തം നൽകുമ്പോൾ അവന്റെ ചുണ്ടുകളും പുഞ്ചിരിച്ചിരുന്നു...

അവൻ അവളെ തല ചെരിച്ചു നോക്കിയതും നോട്ടം താങ്ങാനാവില്ല എന്ന ഉറപ്പുള്ളതിനാൽ അവൾ തല താഴ്ത്തിയതും അവൻ ചൂണ്ടുവിരലാൽ അവളുടെ മുഖം ഉയർത്തിക്കൊണ്ട് അവളെ നോക്കിയതും നാണത്താൽ കവിളിൽ ചുമർപ്പ് രാശി പടർന്നിരുന്നു... അവന് വേണ്ടി മാത്രമായി ചുവപ്പിനാൽ വർണ്ണമാക്കപ്പെട്ട അവളുടെ കവിളിൽ കടിച്ചതും അവളലറാൻ നിന്നതും ചുണ്ടുകളും കവർന്നെടുത്തു... അവളുടെ മനസ്സിൽ കുളിരു കോരി... മനസ്സിന്റെ ഉള്ളറയിൽ അവനായി ഒരു സ്ഥാനം നീക്കപ്പെട്ടു... അവന്റെ പ്രണയത്തിനും അവനും വേണ്ടി മാത്രം.. കണ്ണഴകിയുടെ അർജുന്ന് വേണ്ടി മാത്രം അവന്റെ നയന മാറ്റിവെച്ച സ്ഥലം... അവളുടെ പ്രണയം...♥ ആ കാർ അനാഥാലയത്തിന്റെ ഗേറ്റ് കടന്ന് പോകുന്നത് അവനൊരു ചിരിയോടെ നോക്കിനിന്നു..ആ 💛കാമഭ്രാന്തൻ💛  ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story