കാമഭ്രാന്തൻ: ഭാഗം 23

kamabranthan

എഴുത്തുകാരി: മുഹ്‌സിന

(Past continued...) (നാല് മാസങ്ങൾക് ശേഷം,,,) "ഞാൻ പറഞ്ഞ കാര്യം മറക്കാൻ നിക്കണ്ട..." നയന അർജുന്നെ തുറിച്ചു നോക്കി... "ഇനി ഇതുകൂടെ മറന്നിട്ട് വന്നാൽ ഞാനങ് പോകും... പിന്നെ കുഞ്ഞ് കഞ് ഭാര്യ എന്നൊന്നും പരഞ്ഞെന്റെ അടുത്തേക് വരണ്ട... അറിയാലോ എന്നെ..." അവൾ വീണ്ടുമവനെ തുറിച്ചുനോക്കി... "എനിക്കെന്തിന്റെ കേടായിരുന്നു..." അർജുൻ തലക്കടിച്ചു... "ആഹഹ എന്നോടാണോ ചോദിക്കുന്നെ...? കെട്ടിപ്പിടിച്ചു കിടന്നുറങ്ങുമ്പോ നിങ്ങളെന്ത കരുതിയെ...?!!" അവളവന്റെ വഴിയിൽ തടസം നിന്നു... "അതിന് കെട്ടിപ്പിടിച്ചോണ്ട് കിടന്ന ഗർഫം ഉണ്ടാകോ...?!!" അവൻ പുരികം പൊക്കി കള്ളച്ചിരിയോടെ അവളെ നോക്കി,,, "കെട്ടിപ്പിടിച്ചാൽ അല്ല...ദേ എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കാൻ നിക്കണ്ട... അത് നല്ലതാവില്ല..." "സോറിയെന്റെ പൊന്നേ... ഞാനൊന്നും പറഞ്ഞില്ല... നേരത്തെ വന്നോളാം... സ്റ്റല്ലയെ ഒപ്പം കൂട്ടില്ല...ഞാൻ തന്നെ ട്രൈവ് ചെയ്തോളാം... നിന്നെ കൂട്ടി പുറത്തേക്കു പോകാം...

നൈറ്റ് ഫുഡും കഴിഞ്ഞിട്ടേ നമ്മള് വരുള്ളു... മതിയോ..?!!" അവൻ തൊഴുത് കൊണ്ട് പറഞ്ഞതും അവൾ അവനെ നോക്കി പല്ലിളിച്ചു... പണ്ടത്തെ പോലെയല്ല... നെഞ്ചോട് ചേർന്നുകൊണ്ട് ഒരു താലിയുണ്ട്... നെറുക് ചുമന്നിട്ടുണ്ട്... സൗന്ദര്യം ഒന്നുകൂടെ കൂടി... "എന്നാലും എന്തൊരു പാവമായിയുന്നടി...നീ...?!!" അവൻ അവളെ മിഴിച്ചു നോക്കി... "അതൊക്കെ അപ്പോഴല്ലേ... ഇപ്പൊ ഞാനിങ്ങനയ... നിന്ന് കൊഞ്ചാതെ പോകാൻ നോക്ക്..."അവൾ അവനെ നോക്കി പറഞ്ഞു... അവൻ തിരിഞ്ഞു നടന്നു... "ദീപക്ക് ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ മറക്കരുത്..." അവൻ പോകാം നേരം അവളോന്നൂടെ ഓർമ്മിപ്പിച്ചു... അവൻ വീണ്ടും കൈ കൂപ്പി,,, പിന്നെ എന്തോ ഓർത്തത് പോലെ അവൾക് അടുത്തേക് പോയി കവിൾ കാണിച്ചു കൊടുത്തതും അവൾ ഏന്തി വലിഞ്ഞോണ്ട് അവന്റെ കവിളിലൊരു നനുത്ത മുത്തം കൊടുത്തു... അവൻ ചിരിയോടെ സാരി തലപ്പ് മാറ്റിക്കൊണ്ട് അവളുടെ വയറിലൊരു മുത്തം കൊടുത്തു... രണ്ടാം മാസമാണവൾക്...

അവൻ ചിരിയോടെ ഓർത്തുകൊണ്ട് ഒരു മുത്തം അവളുടെ നെറുകയിലായി കൊടുത്തുകൊണ്ട് വൈകീട്ട് വരാമെന്ന് പറഞ്ഞോണ്ട് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി... __________💛 "ഡി..." അമ്മയുടെ അലർച്ച കേട്ടതും ശാലിനി കണ്ണുകൾ ഇരുക്കിയടച്ചു... "ഏതവന് ഉണ്ടയതാണ് എന്നാർക്ക് അറിയാം... ആ അനാഥാലയം പട്ടിക്കൂട്ടിൽ കഴിഞ്ഞിരുന്നവള... എന്റെ മോനെ കയ്യും കാലും കാണിച്ചു വശീകരിച്ചിട്ട് അവൾ കെട്ടിലമ്മ ചമയുന്നു...." അവരവളെ കുത്തിനോവിച്ചു,,, ശാലിനിയുടെ കണ്ണുകൾ നിറഞ്ഞു... പക്ഷെ മനസിലേക് ആകാശിന്റെ മുകമോർമ്മ വന്നതും ഒന്നും മിണ്ടാതെ സ്വയം നിയന്ധ്രിച്ചു... "നിന്ന് കഥകളി കളിക്കാതെ പോയി ഫുഡ്‌ഉണ്ടാക്കേടി,,, വേലക്കാരി ഇന്നില്ല... ഇവിടുള്ളവർക്ക് മുഴുവൻ നീ ഒറ്റക്ക് ഫുഡ് ഉണ്ടാക്കണം... എന്തൊക്കെയാ വേണ്ടത് എന്ന് അറിയാലോ... എല്ലാം 2 മണിക്കൂറിനുള്ളിൽ ഉണ്ടാക്കിയിരിക്കണം...ഇല്ലേൽ അറിയാലോ...? വലിഞ്ഞു കയറി വന്നതും പോരാ.." ആദ്യമവളെ നോക്കി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു അവസാനം മുറുമുറുത്തു 'വേലക്കാരി വരാഞ്ഞിട്ടല്ല വരണ്ടാന്ന് പറഞ്ഞിട്ട...

അല്ലേലും ഇവിടുത്തെ വേലക്കാരി ഇപോ തനാണല്ലോ' പുച്ഛത്തോടെ അവളോർതുകൊണ്ട് കിച്ചനിലേക് നടന്നു... "നോക്ക് ശാലു... ഡിദേവയാന്റി ക്ളീഷേ ഹൈ ക്ലാസ് ഫാമിലി മമ്മീസിനെ പോലെ ഒരു സ്റ്റുപ്പിഡ് ഒന്നുമല്ല.... ആന്റി ഒരിക്കലും ആകശിന്റെ ഇഷ്ടങ്ങൾക് എതിർ നിൽക്കില്ല..." വിശാൽ പറഞ്ഞ വാക്കുകൾ ഓർക്കെ അവളുടെ ചുണ്ടിൽ വീണ്ടും വീണ്ടും പുച്ഛം നിറഞ്ഞു... പിന്നെ ഫുഡ് ഓരോന്നും ഉണ്ടക്കി ഡൈനിങ് ടേബിളിൽ കൊണ്ടുപോയി വെച്ചതും എല്ലാരും വന്ന് കഴിക്കാൻ തുടങ്ങി... കൂട്ടത്തിൽ ആകാശില്ല... അന്നേ പറഞ്ഞതാ അവരോട്... ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കേട്ടില്ല... പക്ഷെ ഇപ്പൊ അനുഭവിക്കുന്നത്...? ആകാശിനോട് പറയാൻ ദൈര്യമില്ല ഇവിടെ നിന്ന് ഉപദ്രവിക്കുന്നത്... പറഞ്ഞാലും അവൻ വിശ്വസിക്കില്ല... അത്രക്ക് ഇഷ്ടമാണ് അമ്മയെ... അത്രക്ക് വിഷമാണ് അവരുടെ ഉള്ളിൽ... ഒരു പകൽ മാന്യൻ തന്നെയാണ് അവരും... ഇതൊക്കെ ഇങ്ങനെ തന്നെയേ സംഭവിക്കു എന്നവൾ നേരത്തെ കണ്ടതാണ്... ആകാശ് വന്നാൽ സ്നേഹനിധിയായ അമ്മായിയമ്മ അവന്റെ നോട്ടം തെറ്റിയാൽ കുത്തി നോവിക്കും... എല്ലാമവന് വേണ്ടി മാത്രമാണ് സഹിക്കുന്നത്...

അവന്റെ ചിരി വീണ്ടും കാണാൻ... "ശാലു" എന്ന കൊഞ്ചലോടെയുള്ള വിളി കേൾക്കാൻ.. ___________💙 പുറത്തേക്ക് ഇറങ്ങിയ ദുർഗ്ഗ മറ്റ് പലതും ചിന്ധിച്ചുകൊണ്ടിരുന്നു... ഒടുവിൽ അവളുടെ കണ്ണുകൾ ആളിക്കത്തി... കണ്ണുകൾ അഗ്നിയായി... അവൻ ചെയ്ത തെറ്റുകൾ കണ്മുന്നിൽ തെളിഞ്ഞു... കണ്ണുകളിൽ തെളിഞ്ഞു കണ്ട അഗ്നിക്ക് കാരണകാരൻ അവനായിരുന്നു... അവളുടെ കണ്ണുകളിൽ ആരെയും ഭസ്മം ആകാനുള്ള പക ആളിക്കത്തിയപ്പോൾ അതിന്റെ കാരണം വിശാൽ ആയിരുന്നു ____________💙 "ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ ദുർഗ്ഗാ അവന്റെ കാര്യത്തിൽ നീ ഇത്തിരി എങ്കിലും ശ്രദ്ധ കാണിക്കണമെന്ന്...!! അവനെ ഉണർത്താൻ പാടില്ലെന്ന്...!! വിച്ചു ഇപ്പൊ ഉണരാൻ ശ്രമിച്ചാൽ അതവന്റെ ജീവന് അപകടമാകും... നിന്നെ ഉള്ളിലേക് കയറ്റി വിടേണ്ടിയിരുന്നില്ല... വീട്ടിലായിരുന്നു എങ്കിൽ ഇങ്ങനെ സംഭവിക്കില്ലയിരുന്നു... ഇതിപ്പോ... ഇത്തിരി ശ്രദ്ധിചൂടായിരുന്നോ ദുർഗ്ഗാ... ഭാഗ്യത്തിനാണ് അവനുണരാതെ പോയത്... ഇനി ഇങ്ങനെ ചെയ്യരുത് മോളെ..."

ദുർഗ്ഗാ പുറത്തേക്ക് ഇറങ്ങിയതും വിശാൽ എണീക്കാൻ ശ്രമം നടത്തിയെന്ന വാർത്ത കേട്ട് ശ്വേത (ഡോക്റ്റർ) അവൾക് നേരെ ചൂടായി... മയക്കത്തിലാണവൻ ഉണർന്നാൽ വേദന താങ്ങാൻ കഴിയില്ല... പക്ഷെ... ഒരിത്തിരി പോലും സങ്കടം തോന്നിയില്ല ദുർഗ്ഗക്ക്... അവളുടെ മുഖത്ത് ഒരു ബാവവുമില്ലാത്തത് കണ്ട് അവളാകെ ടെൻഷൻ അടിച്ചതാണ് എന്നാണ് ഹിത്ര ഫാമിലി കരുതിയത് എങ്കിലും ശാലിനിക്ക് കൃത്യമായി മനസിലായി അവളുടെ മനസ്സിൽ സങ്കടമല്ല... മറിച്ചു അവൻ മരിക്കാത്തതിലുല്ല സങ്കടം ആണെന്ന്... അത് ശാലിനിയെ വിഷമിപ്പിച്ചു എങ്കിലും ഒരു പെണ്ണിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ അതിൽ ശരിയുണ്ടെന്ന് അവൾ തോന്നി... ____________💚 "ശാലു..." ഹോസ്‌പിറ്റലിൽ നിന്ന് വന്നപ്പോ അവിടെയെങ്ങും അവളെ കാണാത്തത് കൊണ്ട് അവൻ വില്ലയുടെ എല്ലാ സ്ഥലത്തും അവളുടെ പേരും വിളിച്ചു നടന്നെങ്കിലും നിരാശയായിരുന്നു ഫലം... അവൻ നാക്ക് കടിച്ചോണ്ട് ഗാർഡനിൽ പോയി നോക്കി അവളുണ്ടായിരുന്നില്ല... അവന് ദേഷ്യം വരുന്നുണ്ടായിരുന്നു...

അവൻ വീണ്ടും അവളുടെ പേരും വിളിച്ചു നടന്നങ്കിലും ഉപയോഗമില്ല... " ഇവളിതെവിടെ പോയി കിടക്കാ...!!" പിറുപിറുത്തു കൊണ്ട് ആകാശ് ഫ്രഷാവൻ മുറിയിലേക്കു പോയി... അവൻ പോയെന്ന് മനസിലായതും കിച്ചനിൽ പതുങ്ങി നിന്ന ശാലിനി എണീറ്റ് വന്നു... കണ്ണുകൾ നിറഞ്ഞു.... കരഞ്ഞത് കൊണ്ട് ആകെ ചീർത്തിട്ടുണ്ടായിരുന്നു കണ്ണുകൾ... അതവൻ കാണാൻ പാടില്ലാ... സഹിക്കില്ലവന്... അതാണ് മറഞ്ഞു നിന്നത്.. അവൾ പതിയെ കണ്ണൊക്കെ തുടച്ചു മുകമൊക്കെ കഴുകി ചുണ്ടിലൊരു പുഞ്ചിരിയും വിരിയിച്ചോണ്ട് മുറയിലേക് നടന്നു... മുറിയിൽ കയറിയതും ഫ്രെഷായി വന്ന ആകാശ് അവളോട് ചൂടായി... "എവിടെ പോയി കിടക്കുവായിരുന്നെടി..." അവൻ ടവ്വൽ സൈഡിലേക് വലിച്ചെറിഞ്ഞു കൊണ്ട് ചോദിച്ചതും അവളൊന്നു പല്ലിളിച്ചു... "ഞ...ഞാൻ...അമ്മ... ആ അമ്മയുടെ മുറിയിൽ ആയിരുന്നു.." അവളെങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചുകൊണ്ട് ആകാശിനെ നോക്കി... മുഖം ചുളിച്ചോണ്ട് അവളെ തന്നെ സൂക്ഷിച്ചുനോക്കുവായിരുന്നു ആകാശ്...

അവളുടെ അടുത്തേക്ക് ചെന്ന് അവളെ അവന്റെ നേരെ നിർത്തിച്ചു... "നീ കരഞ്ഞോ ശാലു..." മിഴിച്ചിലോടയാണ് അവന്റെ ആ ചോദ്യം അവൾ കേട്ടത്... പിടി കൊടുക്കരുതെന്ന് നേരത്തെ ഉറപ്പിച്ച കാര്യം ആയത് കൊണ്ട് തന്ന അവൾ നൈസ് ആയിട്ട് അവനെ മിഴിച്ചു നോക്കി,,, "കരയെ...ഞാനോ...?എന്തിന്...? അതിന് മാത്രമെന്താ എനിക്ക് കരയാൻ... ഇത്രേം കാലം കരഞ്ഞാലും ഇപ്പൊ കരയാനൊരു റീസൻ ഉണ്ടോ...?!!" ഉള്ളിലെ സങ്കടത്തെ എങ്ങനെയൊക്കെയോ മറച്ചു പിടിച്ചുകൊണ്ട് അവളെന്തൊക്കെയോ പറഞ്ഞൊപ്പിച്ചു... "ഞാൻ നിന്നോട് കരഞ്ഞോ എന്ന് മാത്രമേ ചോദിച്ചുള്ളൂ... അതിന് നീ എന്തിനാ എനിക്ക് മുന്നിൽ രാമായണം പാരായണം ചെയ്തേ...!! എനിക്ക് തോന്നിയതാവും...എന്തായാലു കരഞ്ഞൊരു ലുക്കുണ്ട്... ഇങ്ങനെ നിന്നെ കാണാൻ തീരെ കൊള്ളില്ല... നീ പോയി മുഖം കഴുകിയിട്ട് വാ... ഞാൻ ഇപ്പൊ വരാം..." എന്നും പറഞ്ഞോണ്ട് അവൻ നെറുകയിൽ ഒരു മുത്തം കൊടുത്തൊണ്ട് പുറത്തേക്ക് പോയതും ശാലു നീട്ടിയൊരു ശ്വാസം എടുത്തു...

ഇനി നാളെ അവൻ പോകുന്നത് വരെ പ്രശ്‌നം ഒന്നും ഉണ്ടാകില്ല... പക്ഷെ പോയിക്കഴിഞ്ഞാൽ...? __________💙 "മായാ...!!" വൈശാഖിന്റെ അലറൽ കേട്ടെങ്കിലും അവൾ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു... അവൾക്കടുത് വിശാലും ഉണ്ട്... അത് കൂടുതൽ ദേഷ്യം പിടിപ്പിക്കുവായിരുന്നു വൈശാഖിനെ..." ഈനമ്പച്ചീടെ മരപ്പട്ടി..." അവൻ മുറുമുറത്തു... അത് കേട്ടതും രണ്ടും അവനെ സൈഡിലേക് നോക്കിക്കൊണ്ട് വൈശാഖിന് പല്ലിളിച്ചു കൊടുത്തു... "മായാ... നീ എന്റെ ക്ഷമ പരീക്ഷിക്കാതെ വരാൻ നോക്ക്..." അവൻ ദേഷ്യത്തോടെ ഫയൽ എങ്ങിട്ടൊക്കെയോ വലിച്ചെറിഞ്ഞോണ്ട് അവളെ വീണ്ടും വിളിച്ചതും മായ തലചെരിച്ചോണ്ട് വിശാലിനെ നോക്കി ചുണ്ട് ചുളുക്കി പുരികം പൊക്കി...വിശാൽ വേണ്ടന്ന് ഉടനെ പറഞ്ഞതും അവൾ അവനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് വൈശാഖിനെ നോക്കി പല്ലിളിച്ചു...ഇല്ലെന്ന് തലയാട്ടി... "രണ്ടും വാശിയാണോ...?ഡാ... മരങ്ങോടാ... എന്നേക്കാൾ മിനിറ്റിന്റെ വ്യത്യാസം മാത്രേ നിനക്കുള്ളു...ഏജ് ഓക്ക സെയിം ആണ്.. നാണമുണ്ടോ നിനക്ക്...?!!"

അവൻ വിശാലിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചതും വിശാൽ ഇല്ലെന്നുള്ള നിലക്ക് തലയാട്ടി... അത് കണ്ടതും പല്ല് ഞെരിച്ചോണ്ട് അവനെ നോക്കി പിന്നെ അവർ അങ്ങോട്ടേക് കയറിയ വഴി നോക്കി.. ഏണി കണ്ടതും അവനൊന്ന് ഊറി ചിരിച്ചു... "രണ്ടും താഴേക് ഇറങ്ങി വരുന്നോ ഞാനിതിവിടുന്ന് എടുത്തോണ്ട് പോണോ...?!!" പുരികം പൊക്കിക്കൊണ്ട് അവൻ ചോദിച്ചതും മായ ഒരുനിമിഷം ഞെട്ടിക്കൊണ്ട് വിശാലിനെ നോക്കി...അവൻ പല്ലിളിച്ചതും അവൾ ഞെട്ടിക്കൊണ്ട് വൈശാഖിനെ നോക്കി,,, "എടുത്തോണ്ട് പോടാ... ഇവിടുന്ന് താഴേക് അത്ര ഹൈറ്റ് ഒന്നൂല്ലാ ഞാൻ തുള്ളിക്കൊള്ളും...!!" യാതൊന്നും കൂസാതെ പോലെ വിശാൽ പറഞ്ഞതും വൈശാകവനെ വീണ്ടും തുറിച്ചു നോക്കി... "അവന് കുഴപ്പമില്ലയിരിക്കും നിനക്കും അങ്ങനെ തന്നെയാണോടി...? ആ സാരിയും കുത്തിപൊക്കിക്കൊണ്ട് നീയുമതിന്റെ മുകളീന്ന് ചാടുമോ..?!!" അവൻ പുരികം പൊക്കിക്കൊണ്ട് അവളെ നോക്കിചോദിച്ചതും അവൾ സെയിം ടൈം വിശാലിനെ നോക്കി...

"അവള് ചാടും... കൂടിപ്പോയാൽ കയ്യും കാലും ഒടിഞ്ഞു ഹോസ്പ്പിറ്റലിൽ ആകും.. അത് നിന്റെ ഹോസ്‌പിറ്റൽ തന്നെ ആയിരിക്കുമെട... അങ്ങനെ നമുക്ക് പ്രതികാരം ചെയ്യാം മായ... യു ഡോണ്ട് വെറി...!!" വിശാലവൾക് ധൈര്യം പകർന്നു.. സ്പോട്ടിൽ അവന്റെ തലമണ്ടക്കിട്ടൊന്ന് കൊട്ടിക്കൊണ്ട് മായ അവനെ തള്ളിമാറ്റി മുകളിൽ നിന്നെണീറ്റുകൊണ്ട് പോകാൻ നിന്നതും വിശാലവളുടെ കയ്യിൽ പിടിച്ചോണ്ട് അവിടെ തന്നെ ഇരുത്തിച്ചു... "എവിടേക്കാ തുള്ളിപ്പാഞ്ഞോണ്ട്...? കോളെജിൽ പോകാൻ നിനക്ക് സമ്മാതാണോ...?!!" വിശാലവളെ തുറിച്ചുനോക്കിക്കൊണ്ട് ചോദിച്ചതും അവൾ അല്ലെന്നുള്ള രീതിയിൽ ചുമൽ കൂച്ചി.. "എങ്കിലവിടെയിരിക്ക്.. വൈശേട്ട എന്നും വിളിച്ച് ഒലിപ്പിച്ചോണ്ട് അങ്ങോട്ട് ചെന്നാലേ,,, തൂക്കിയെടുത്തൊണ്ടവൻ കോളേജ് ഗെയിറ്റിന്റെ മുന്നിലിടും,,," വിശാൽ പറഞ്ഞതും അവൾക് ശരിയാണെന്ന് തോന്നി....പക്ഷെ വൈശാക്‌ പറഞ്ഞാൽ പറഞ്ഞതാണ്... ഏണി എടുത്തോണ്ട് പോകുമെന്ന് പറഞ്ഞ പോയിരിക്കും... അവസാനം താനായിരിക്കും പെടുക...

നൈസ് ആയിട്ട് തുള്ളിക്കൊണ്ട് വിശാലും തടിതപ്പും...അവളൊരു നിമിഷം ചിന്ധിച്ചോണ്ട് പിന്നെ കാല് പിടിക്കാമെന്ന് കരുതിക്കൊണ്ട് ഏണിക്കടുത്തേക് ചെന്നതും പോയപോലെ തന്നെ വിശാലവളെ പിടിച്ചു വെച്ചു... "നാറി... നീയുള്ളടുത്തോളം അവനാ ഏണി കൊണ്ടുപോകൂല... ഇവിടുന്ന് താഴോട്ട് ഇറങ്ങിയാൽ അതേടുത്താണ്ട്‌ പൊടിയും തട്ടി അവനങ് പോകും... ഡിങ്കന്റെ ഡയലോഗ് ഓടിച്ചെന്ന് കരുതി താഴേക് ചാടി കയ്യും കാലും ഓടിഞ്ഞോണ്ട് ഹോസ്പ്പിറ്റലിൽ പോയി കിടക്കാനൊന്നും എന്നെ കൊണ്ട് വയ്യാ... പിന്നെ അവന്റെ ആവിശ്യം ഓഫിസിലെന്റെ പട്ടി പോലും പോകില്ല...എന്നിട്ടല്ലേ ഞാൻ...!!" വിശാലവളെ നോക്കി ദഹിപ്പിച്ചു,,,അവളൊന്നു പല്ലിളിച്ചു... അവർ ഒരുമിച്ച് വൈശാഖിനെ നോക്കിയതും അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയത് കൊണ്ട് അവൻ തിരിഞ്ഞു നടന്നു...അവൻ പോയ തക്കം രണ്ടും താഴേക് ഇറങ്ങി.. പരസ്പരം തംസപ്പ് കാണിച്ചോണ്ട് പര്സപരം നോക്കി പല്ലിളിച്ചു കൊണ്ട് വീട്ടിലേക്കു കയറാൻ നിന്നതും മെയിൻ ഡോറിൽ കൈ രണ്ടും മാറിൽ പിണച്ചുകെട്ടിക്കൊണ്ട് നിക്കുന്ന വൈശാഖിനെ കണ്ടതും ഒന്ന് സ്റ്റക്കായിക്കൊണ്ട് മുഖത്തോട് നോക്കി..

.പിന്നെയേന്തോ ഓർത്ത പോലെ വിശാൽ തിരിഞ്ഞോടാൻ നിന്നതും വൈഷകവന്റെ കയ്യിൽപിടിച്ചോണ്ട് അവനെ അവിടെത്തന്നെ നിർത്തിച്ചു... "നിനക്ക് ഒന്നേൽ ഓഫിസിൽ പോകാം... അല്ലേൽ കോളേജിലേക് പോകാം....രണ്ടായാലും ഐ ഹാവ് നോ പ്രോബ്ലം..." വൈശാഖ് വിശാലിനെ നോക്കി.... "ഞാൻ ഉള്ളിലേക് പൊക്കോളാം..." വിശാൽ ചിണുങ്ങി...വൈശകവനെ തുറിച്ചുനോക്കി... "ഇറങ്ങിപ്പോടാ..." വൈഷകലറി... "തെണ്ടി..." വൈശാഖിനെ നോക്കി പിറുപിറുതൊണ്ട് വിശാൽ തിരിഞ്ഞു നടന്നു... "എന്ത് കഥകളി കാണാൻ നിക്കുവാടോ..? വണ്ടിയെടുക്കാൻ തനിക്ക് മെയിൽ അയക്കണോ...?!!" വൈശാലിനോടുള്ള ദേഷ്യം വിശാൽ ട്രൈവറോഡ് തീർത്തു... "എങ്ങോട്ടാ സാർ.?!!" "ഓഫിസിലേക്.." വിശാൽ അലസമായി പറഞ്ഞുകൊണ്ട് ഫോണെടുത്തു തൊണ്ടൻ തുടങ്ങി...

"പാവം പോകാനിഷ്ടമില്ല..." അവരുടെ കാർ ഗെയ്റ്റ് കടന്നുപോകുന്നത് നോക്കി മായ പതിയെ പറഞ്ഞു... "എങ്കി പിന്നെ കൂടെ ചെല്ലടി... അവൾടെ...!! എന്നെക്കൊണ്ട് കൂടുതൽ പറയിപ്പികണ്ട... രണ്ടും കൂടി എന്തൊക്കെയാ ഇവിടുന്ന് കാണിച്ചു കൂട്ടുന്നെ എന്ന് വല്ല ബോധവും ഉണ്ടോ...?!! അതെങ്ങനാ നീയല്ലേ അവന് സപ്പോർട്ട് ചെല്ല്...പോയി റെഡിയാവ്... നിനക്ക് ഞാൻ അഡ്മിഷൻ എടുത്തിട്ടുണ്ട്... പോകും വഴി കോളെജിൽ ഇറക്കിത്തരാം..." "കണ്ണിചോര ഇല്ലാത്ത തെണ്ടി..." അവൾ പിറു പിറുത്തു...പിന്ന ഡ്രസ് ചേഞ്ച്‌ചെയ്യാൻ പോയതും അവനവൾ പോയ വഴിയേ നോക്കിയൊന്ന് ചിരിച്ചു... അവിടെ കാറിൽ ഇരുന്ന് കൊണ്ട് ഓഫിസിൽ പോവേണ്ട കാര്യം ആലോചിച്ചു വട്ട് പിടിച്ചു കൊണ്ട് അവനും..ആ 💛കാമഭ്രാന്തൻ💛  ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story