കാമഭ്രാന്തൻ: ഭാഗം 24

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ആഹാ...ആരായിത് വൈഷോ...!! വാ... അകത്തേക്കു വാ...എന്ത അവിടെ തന്നെ നിന്ന് കളഞ്ഞേ...!! വാ..!!" ദേവയാന്റി അവനെ അകത്തേക് ക്ഷണിച്ചു... ഒന്ന് ചിരിച്ചുകൊണ്ട് വൈഷകത്തേക് കയറി... "ആകാശിനെ കാണാൻ വന്നതാണോ...?!!" ജ്യൂസ് കുടിച്ചോണ്ടിരിക്കുന്ന വൈശിനെ നോക്കി അവർ ചോദിച്ചതും ജ്യൂസ് ടേബിളിൽ വെച്ചോണ്ട് അവൻ അവരെ നോക്കി... "ഏയ്...അല്ല ആന്റി...ഞാൻ ശാലൂനെ കാണാൻ വന്നതാ...!! അവളെവിടെ....? എനിക്ക് അവളെയ കാണണ്ടേ....!!" വൈശാഖ് ചിരിയോടെ തന്നെ പറഞ്ഞു... "ഓഹ്... അവളെയാണോ...!! അവളവരുടെ മുറിയിൽ കാണും... നീ ചെന്ന് കണ്ടോ..!!" ഉള്ളിൽ ദേഷ്യമെങ്കിലും കാൻഡ്രോൾ ചെയ്‌തുകൊണ്ട്‌ പിടിച്ചു വെച്ചു.... അവനൊന്ന് ചിരിച്ചുകൊടുത്തോണ്ട് ഉള്ളിലേക് കയറി... ഡോർ ക്ളോസ് അല്ലാത്തത് കണ്ടെങ്കിലും നോക്ക് ചെയ്യാൻ തുടങ്ങുമ്പഴയിരുന്നു ബെഡിൽ ശാലിനി ആകാശിന്റെ ചുമലിൽ തലവെച്ചോണ്ടും അവനവളുടെ തലക്ക് മേൽ തല വെച്ചോണ്ടും ഉറങ്ങുന്നത് കണ്ടത്... ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു...

വിളിക്കേണ്ടെന്ന് ഒരു നിമിഷം ചിന്ധിച്ചു... പിന്നെ രണ്ടും കല്പിചോണ്ട് വിളിച്ചു.... ആദ്യം എണീറ്റത് ആകാശ് ആയിരുന്നു... അവൻ വൈശിനെ നോക്കിയൊന്ന് ഞെട്ടിയ ശേഷം ശാലിനിയെ നോക്കിക്കൊണ്ട് അവനോട് ശു... എന്ന് പറഞ്ഞോണ്ട് മിണ്ടല്ലേ എന്ന് പറഞ്ഞതും വൈഷ്‌ ചിരിയോടെ ഇല്ലെന്ന് തലയാട്ടിക്കൊണ്ട് പുറത്തേക്കു വലിഞ്ഞതും ആകാശ് അവളെ നേരെ കിടത്തി പുതപ്പിച്ചുകൊണ്ടുതുകൊണ്ട് പുറത്തേക്കു ഇറങ്ങി... "നീയെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്ന് വന്നത്...?!!" നാച്ചുറൽ ടോക്കോടെ ആകാശ് അവനെ നോക്കി ചോദിച്ചതും വൈശാഖ് അവനെ നോക്കിയൊന്ന് പേടിപ്പിച്ചു... "അതെന്താടാ ഇങ്ങോട്ട് വരാൻ ഞാൻ നിന്റെ pa ക്ക് മെയിൽ അയക്കണമായിരുന്നോ...?!!" അവന്റെ ചോദ്യം കേട്ടതും ആകാശൊന്ന് ചിരിച്ചു... "ഞാനങ്ങനെ ഉദ്ദേശിച്ചില്ല...നീയിങ്ങോട്ട് അതികം വരാറില്ലല്ലോ... അതോണ്ട് ചോദിച്ചതാ... ആട്ടെ രാജവെന്ത ഇങ്ങോട്ട്...!!" പുരികം പൊക്കിക്കൊണ്ട് കളിയിൽ ആകാശ് ചോദിച്ചതും വൈശാഖ് അവനെയൊന്ന് ചെരിഞ്ഞു നോക്കി...

"ഞാൻ നിന്നെ കാണാൻ വന്നതല്ല... അവളെവിടെ ശാലു... എനിക്ക് ടൈമില്ല... അവളെ വിളിക്ക്..." അവൻ വച്ചിലേക് നോക്കിക്കൊണ്ട് പറഞ്ഞു.... "ആഹഹ... എത്ര ദിവസങ്ങൾക് ശേഷമ എന്നെ കാണുന്നെ...? എന്നിട്ട് നിനക്ക് അവളെയാണോ വേണ്ടേ...?!!" ആകാശവനെ നോക്കി കാണുരുട്ടി... "നിന്നെ ഇനിയും കാണാലോ...?!! അവളെയാ എനിക്ക് കാണേണ്ടത്...!! മായയെ കോളേജിൽ ഇറക്കിവരുന്ന വഴിയ.. ഹോസ്പ്പിറ്റലിൽ പോണം... പോരാത്തതിന് വിച്ചൂനെ ഹോസ്പ്പിറ്റലിലേക് അയച്ചിട്ടുണ്ട്... തീരെ ഇൻഡ്രെസ്റ്റ് ഇല്ലാതെയ പോയത്...!! അവിടെയിനി എന്തൊക്കെ കാണിച്ചു കൂട്ടുമെന്ന് ദൈവം തമ്പുരാന് പോലും പറയാൻ കഴിയില്ല...നീ അവളെ വിളിക്ക്..." വൈശാഖ് തിരക്ക് കൂട്ടി... "അവളുറങ്ങുന്നത് നീയും കണ്ടതല്ലേ...!! വെയിറ്റ് ചെയ്യ് ഞാനവളെ വിളിച്ചിട്ട് വരാം...!!" ആകാശ് അതും പറഞ്ഞോണ്ട് എണീറ്റ് പോയതും വൈശാഖ് ഗാർഡനിലേക് ഇറങ്ങിക്കൊണ്ട് എല്ലാം നിരീക്ഷിക്കാൻ തുടങ്ങി... "ഏട്ടാ...!!" എല്ലാം സുസൂക്ഷം നിരീക്ഷിക്കുമ്പോഴാണ് ശാലിനിയുടെ വിളി ചെവിയിലേക് എത്തിയത്...

പുഞ്ചിരിയോടെ അവനവളെ തിരിഞ്ഞു നോക്കി... ക്ഷീണിതയായി ഐശ്വര്യം പാടെ മാഞ്ഞിരിക്കുന്നു അവളുടെ മുഖത്ത് നിന്ന്... "ശാലു...എന്തൊക്കെയുണ്ടെടി...!!" "സുഗമായിരിക്കുന്നു...!!" വാക്കിലവളുടെ മറുപടി ഒതുക്കിയപ്പോ അത്ഭുതം ആയിരുന്നവന്... അവനവളെ അത്ഭുതത്തോടെ തന്നെ നോക്കിനിന്നു... "എന്ത് പറ്റിയെടി..നിനക്കിവിടെ സുഖമല്ലേ...?!!" അവളെ അവന്റെ നേരെ നിർത്തിയപ്പോ അവൾ കണ്ണുകൾ താഴ്ത്തി തോൽക്കിലെന്ന് ശബതം ചെയ്തുകൊണ്ട് താഴ്ന്നതും... അവനവളുടെ മുഖം പിടിച്ചുയർത്തി... അവന്റെ മുഖം കാണുന്നതിനനസരിച് അവളുടെ മനസ്സവളെ ചതിച്ചുകൊണ്ടിരുന്നു... കണ്ണുകളറിയതെ നിറഞ്ഞു... അവനൊന്ന് ഞെട്ടി... "എന്ത് പറ്റി ശാലു...നീയിവിടെ സന്തോഷവതി അല്ലെ...?!! മനുഷ്യനെ പേടിപ്പിക്കാതെ പറയ് പെണ്ണേ...!!നീയെന്തിനാടി കരയുന്നെ...?!!" വേവലാതിയോടെ അവളെ നോക്കിയതും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല... അവനെ ഇറുകെ പുണർന്നുകൊണ്ട് അവൾ പൊട്ടിക്കരയാൻ തുടങ്ങിയതും ഞെട്ടിയത് വൈശാഖ് ആയിരുന്നു...

ശാലിനിയുടെ ചുടു കണ്ണുനീർ അവന്റെ ഷർട്ട് നന്നാക്കാൻ തുടങ്ങിയതും വൈശാകവളെ അവനിൽ നിന്ന് അടർത്തി മാറ്റി.. "എന്ത് പറ്റി ശാലു... ഇവിട എന്തെങ്കിലും തെറ്റായി നടക്കുന്നുണ്ടോ...?!!" "ഇവിടെല്ലാം തെറ്റായി.... ട്ട് മാത്രേ... നടക്കുന്നുള്ളൂ... മടുത്തെനിക്ക്... എല്ലാം കളഞ്ഞിട്ട്... പോകാൻ നിന്നതാ... പക്ഷെ....!!" അവൾ വിതുമ്പിക്കൊണ്ട് കരഞ്ഞു പറഞ്ഞതും വൈശിന്റെ നെഞ്ചു പിടഞ്ഞു... "ശാലു.. പ്ലീസ്.... എന്ത് പറ്റി... തെളിച്ചു പറയ്...!!" വാക്കുകളിൽ നിസ്സഹായത... "ഞാനന്നെ പറഞ്ഞതല്ലേ ഏട്ടാ... ദരിദ്രവാസി പെണ്ണിന് വലിയ വീട്ടിലെ ചെറുക്കൻ ചേരില്ലെന്ന്...!! കേട്ടോ... നിങ്ങൾ... ഇല്ലല്ലോ... അന്നൊരു വട്ടമെങ്കിലും എന്നെ മനസിലാക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ എനിക്കിന്ന് ഇത്ര മാത്രം കരയേണ്ടി വരില്ലായിരുന്നു...." വിതുമ്പലോടെ അവളത്രയും പറഞ്ഞുകൊണ്ട് വൈശാഖിനെ നോക്കിയപ്പോ അത്ഭുതത്തോടെ അവളെ നിക്കുവായിരുന്നവൻ... "എന്താ...? ശാലു... പ്രശ്‌നം...!!" അവൻ ഇത്തിരി ഞെട്ടലോടെ ചോദിച്ചതും അത്രയും നാളുകളായി അവിടുന്ന് അനുഭവിച്ച വേദനകൾ മുഴുവൻ കരഞ്ഞോണ്ട് അവൾ പറഞ്ഞുതീർത്തതും അവൾ അവിടെ ഇരുന്നുപോയിരുന്നു...

വൈശാഖിന് അടിമുതൽ ദേഷ്യം നുരഞ്ഞു പൊന്തി വന്നു... ദേഷ്യത്താൽ അവൻ നിന്ന് വിറച്ചും..അവന്റെയ നിർത്തംകണ്ടതും അവളവന്റെ കയ്യിൽപിടിച്ചതും വൈശാകൊരു നിമിഷം അവളുടെമുത്തേക് നോക്കി "അന്നേ അലറി പറഞ്ഞതല്ലേ ഞാൻ..ഞാനാകശേട്ടന് ചേരില്ലെന്ന്... കേൾക്കാൻ തയ്യാറാകാഞ്ഞത് നിങ്ങളല്ലേ...? എന്നിട്ടിപ്പൊ എന്തായി...!!? നിങ്ങൾക്കൊക്കെ എന്താ അല്ലെ...? അനുഭവിക്കുന്നത് ഞാനല്ലേ...!! അല്ലേലും പാഴ്വാക്കുകളായിരുന്നു അല്ലെ ഏട്ടാ... സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ് എന്നൊക്കെ..!! നിങ്ങളുടെയൊന്നും ആരുമല്ലല്ലോ ഞാൻ..!! എവിടെയോ എങ്ങനെയോ കിടന്നവൾ... ആ എനിക്ക് എന്തായാലും നിങ്ങൾക് പ്രശ്‌നം ഇല്ലല്ലോ ആകാശെട്ടന് ചിലപ്പോ എല്ലാം അറിയാമായിരിക്കും... അഭിനയം ആയിരിക്കും ഫ്രീയായിട്ട് ഒരു വേലക്കാരിയെ കിട്ടിയാൽ ആരാ വേണ്ടെന്ന് വെക്കാ...അല്ലെ...? താലിചരടെന്ന പേര് കൂടെ കിട്ടിയാൽ തൃപ്തി ആയല്ലോ അല്ലെ...?!!" അവൾ ദേഷ്യത്തിലും സങ്കടത്തിലും പറഞ്ഞ വാക്കുകൾ കൂരമ്പ് പോലെ വൈശാഖിന്റെ ഉള്ളിൽ തറച്ചു...

തറഞ്ഞുനിന്നുപോയിരുന്നു അവൻ..ഒന്നും തന്നെ മിണ്ടാതെ അവന്റെകണ്ണുകൾ നൽകിയിരുന്നു മറുപടി... കണ്ണുനീരിന്റെ രൂപത്തിൽ.. അപ്പോഴേക്കും കാറ്റുപോലെ എന്തോ ഒന്ന് പാഞ്ഞുവന്നൊണ്ട് ശാലിനിയുടെ മുകമടക്കി ഒന്നുകൊടുത്തതും ഒരുനിമിഷമെന്താണ് നടന്നത് എന്നു പോലും മനസിലാക്കാൻ കഴിഞ്ഞില്ല... കണ്ണുകൾ മിഴിഞ്ഞു വന്നതും അടുത്ത നിമിഷവും അവളുടെ മറു കരണവും ചുവന്നിരുന്നു...എന്നാൽ അതിനേക്കാൾ തീയായിരുന്നു ആകാശിന്റെ കണ്ണുകളിൽ... വൈശാഖ് പോലുമൊരു നിമിഷം തറഞ്ഞുനിന്നുകൊണ്ട് അവനെനോക്കി... ശാലിനി കവിളിൽ കൈവെച്ചോണ്ട് അവനെ നോക്കിയതും അവളുടെ കൈപിടിച്ചു വലിച്ചോണ്ട് യാതൊരു വിധ ദയയുമില്ലാതെ വലിച്ചിഴച്ചു കൊണ്ടുപോയതും സ്വബോധം തിരിച്ചെടുത്തുകൊണ്ട് വൈശാകും അവരുടെ പിറകെ പോയി...

ആകാശിനെ കണ്ട ഞെട്ടലയിരുന്നു ശാലിനിയുടെ മുകത്... പിടികൊടുക്കരുത് എന്ന് വിചാരിച്ചതായിരുന്നു തന്നെവിളിക്കാൻ വന്നവൻ പിറകിൽ വരുമെന്ന് ഓർത്തില്ല... കൈവല്ലാതെ വേദനിച്ചെങ്കിൽ പോലമറിഞ്ഞില്ല... കാരണം മനസ്സിളകി മറിയുവായിരുന്നു... ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നെതെന്നറിയതെ....!! ആകാഷവളുടെ കയ്യും പിടിച്ചോണ്ട് പോയത് അമ്മയുടെ മുറിയിലേക്കു ആയിരുന്നു... കൂടെയൊരു ജീവച്ഛവം പോലെ ശാലിനിയും ഉണ്ട്... വാതിൽക്കലെത്തിയതും അകത്തെ സംസാരം കേട്ടതും ആകാശ് ഒരുനിമിഷം ഷോക്കായി...ഒരിക്കലും ശ്രദ്ധിക്കാറില്ലെങ്കിലും ഇങ്ങനെയൊരു നിമിഷത്തിൽ ശ്രദ്ധിക്കുന്നത് നല്ലതാണെന്ന് അവന്റെ മനസ്സ് പറഞ്ഞു.... "ഞാനന്നെ പറഞ്ഞതല്ലേ മനുഷ്യ എന്റെ മോനെ എനിക്ക് ജെനിയെ കൊണ്ട് കെട്ടിക്കാനാണ് താൽപ്പര്യമെന്ന്...!! അന്ന് നിങ്ങളെന്താ പറഞ്ഞത്...? ഒന്നല്ലേയുള്ളൂ അവന്റെ ആഗ്രഹം പോലെ നടക്കട്ടെ എന്ന്...!! അവന്റെ ആഗ്രഹം തന്തയേതാ.. തള്ളയേതാ എന്നറിയാത്ത ഒന്നിനെ കെട്ടാനും...

അവസാനം കെട്ടിക്കൊണ്ട് വന്നപ്പോ എന്തായി... എനിക്ക് പറ്റില്ലാവളെ... ദ്രോഹിക്കുന്നത് കൂടിയാൽ പറ്റില്ലെന്ന് കണ്ടാൽ അവളങ് പൊക്കോളും...എന്റെ മോന് വേണ്ട കണ്ട പിഴച്ചവളെയൊക്കെ...!! ആരുടെയൊക്കെ കൂടെ കിടന്നിട്ടുണ്ടെന്ന് ദൈവം തമ്പുരാന് മാത്രമാറിയാം... സഹിച്ചോണ്ട് നടക്കാ ഞാനാ നാശം പിടിച്ചവളെ.. തല്ലിക്കൊന്നാലോ എന്ന് നൂറുവട്ടം ചിന്ധിച്ചതാ...!! സഹിച്ചോണ്ടിരിക്ക..." അമ്മയുടെ വാക്കുകൾ ശാലിനിയെ വല്ലാതെ നോവിച്ചെങ്കിൽ പോലും സ്ഥിരം കേൾക്കുന്നത് കൊണ്ട് തന്നെ അവൾക്കത് വല്യ കാര്യം ആയിരുന്നില്ല..പക്‌ഷേ അങ്ങനെ അല്ലായിരുന്നു ആകാശിന്റെ കാര്യം... അവന്റെ കണ്ണുകൾ നിറഞ്ഞു...അവന്റെ അമ്മയിങ്ങനെയാണോ...? അവനവനോട് തന്നെ ചോദിച്ചു... താനറിഞ്ഞ തന്റെയമ്മ ഇങ്ങനെ ആയിരുന്നില്ല..'അമ്മഎപ്പോഴാ പണത്തെ സ്നേഹിക്കാൻ തുടങ്ങിയത്...!! ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയിരുന്നുവന്...ഒപ്പം പേശികളൊക്കെ വലിഞ്ഞു മുറുകി..ശാലിനിയുടെ കയ്യിലെ പിടി മുറുകി... "ദൈവ ദോശം പറയാതേടി... അതൊരു പാവ...

നീയൊക്കെ കൂടി കളിപ്പവ കണക്കെ ഇവിടുന്ന് തട്ടിക്കളിച്ചിട്ടും അവളിവിടെ ആരോടുമൊരു പരിഭവവും പറയാതെ പിടിച്ചുനിൽക്കുന്നില്ലേ..? അത് നമ്മളെ മോനൊരുത്തന് വേണ്ടി മാത്രമല്ലേ...?!!" "ഹ്മ്... പാവം..എന്റെ മോനെ എന്ത് കൂടോത്രം ചെയ്തണാവോ വളെച്ചടുത്തെ...?അതികപ്പറ്റാണ് നാശമിവിടെ..അസത്...തുഫ്...!!" കാർക്കിച്ചുതുപ്പിക്കൊണ്ട് അവർ നേരെ നോക്കിയത് നിറഞ്ഞ കണ്ണുകളുമായി അവരെ നോക്കിനിക്കുന്ന ആകാശിലേക്കാണ്..അവന്റെ കണ്ണുകൾ വിളിച്ചോതുന്നുണ്ടായിരുന്നു തോറ്റ് പോയെന്ന് "കേൾക്കേണ്ടത് ഒക്കെ അമ്മയുടെ വായിൽ നിന്ന് തന്നെ ഫ്രഷായിട്ട് കേൾക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്... ഇവള് അവനോട് പറയുന്നത് കേട്ടപ്പോ വിശ്വസിച്ചിരുന്നില്ല പക്ഷെ അമ്മയുടെ വായിൽ നിന്ന് തന്നെ കേട്ടപ്പോ തോറ്റ് പോയി അമ്മയുടെ ഈ പുന്നാര മോൻ..!! 'അമ്മ തന്നെ എന്നെ തോൽപ്പിച്ചു കളഞ്ഞു... അമ്മയുടെ സ്വർത്ഥതക്കും പണത്തിന്റെ അഹങ്കാരത്തിലും തോറ്റ് പോയതും തകർന്നതും ഇവളല്ല... ഞാൻ തന്നെയാണ്... അമ്മയൊരു കാര്യം മറക്കരുത്...

കാശുള്ള വീട്ടിലെ ചെറുക്കന് ദരിദ്ര വാസി ചേരില്ലെന്ന് പറഞ്ഞോണ്ട് എന്റെ ജീവിതത്തിൽ വരാൻ താൽപര്യമില്ലെന്ന് പറഞ്ഞോണ്ട് പോയത് ഇവളാണ്...അല്ലാണ്ട് ഞാനല്ല...അങ്ങനെയുള്ളവളെ നിർബന്ധിച്ചു കൂടെ കൂട്ടിയത് ഇവളല്ല...ഞാനാ...അമ്മ തന്നെ കാണിച്ചുതന്നു അമ്മയുടെ മകനൊരു ഭർത്താവെന്ന നിലയിൽ വട്ടപൂജ്യമാണെന്ന്...ഒരുപാട് നന്ദിയുണ്ട്...ജീവിത കാലം മുഴുവൻ കൂടെ കൂട്ടുമെന്ന് വാക്ക് കൊടുത്തത് ഞാനാണ്... ഇനിയും ഇവിടെ നിന്നാൽ ഞാൻ ചിലപ്പോ അമ്മയെ തല്ലിയെന്ന് വരും... 'അമ്മ എന്ന് വിളിച്ച നാവ് കൊണ്ട് ഞാൻ മറ്റുപലതും വിളിച്ചുപോകും... 'അമ്മ പറഞ്ഞല്ലോ ശാലു ഈ വീട്ടിലൊരു അതികപ്പറ്റാണെന്ന് അങ്ങനെ വെച്ചുനോക്കുമ്പോൾ അവളുടെ ഭർത്താവ് എന്ന നിലയിൽ എന്നെയും ഇവിടെ വേണമെന്ന് തോന്നുന്നില്ല... ഞാനുമൊരു അതികപറ്റാണ്... ഞങ്ങൾ രണ്ടുപേരും ഇവിടെ നിന്ന് ഇറങിയൽ ഈ പറഞ്ഞ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ അല്ലെ...?" കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവൻ അവസാന വാക്കുകൾ പറഞ്ഞതും അമ്മയും ശാലിനിയും ഞെട്ടലോടെ അവനെ നോക്കിയതും പിറകെ വന്ന വൈഷും അവനെ തന്നെ നോക്കിനിന്നുപോയി...

അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ശാലിനിയെ വെറുപ്പാണെങ്കിലും ജീവനാണ് ആകാശ്...പ്രിയപ്പെട്ട മകന്റെ വാക്കുകൾ അവരിലെ അമ്മയെ ആഴത്തിൽ വേദനിപ്പിച്ചിരുന്നു... "ആകാശേട്ട..." ശാലിനി വിളിച്ചതും അടുത്ത നിമിഷം ആകാശ് അവളുടെ കയ്യും പിടിച്ചുവലിച്ചോണ്ട് ദേഷ്യത്തിൽ സ്റ്റയർ ഓടിക്കയറിയിരുന്നു... മുറിയിൽ എത്തിയതും അവളുടെ കയ്യിലെ പിടിയവൻ വിട്ടു... "എടുക്കാനുള്ളതൊക്കെ വേഗം പാക്ക് ചെയ്യ്...ഹറിയപ്പ്..." വലിഞ്ഞു മുറുകിയ മുഖത്തോടെ അവൻ പറഞ്ഞതും ശാലിനിയവന്റെ കയ്യിൽ പിടിച്ചു... "ആകാശേട്ട വേണ്ട... എട്ടാനമ്മയോട് പിണങ്ങണ്ട... ഞാൻ കാരണം ഒരു കുടുംബം തെറ്റുന്നത് എനിക്കിഷ്ടമല്ല... ഞാനാരുമില്ലാത്തവള..എനിക്കറിയാം ആരുമില്ലാത്തത്തിന്റെ വേദന... അതുകോണ്ട് പറയാ... ഏട്ടനമ്മയോട് പിണങ്ങണ്ട... ഞാൻ പൊക്കോളാം..." മുഖം താഴ്ത്തിക്കൊണ്ട് കണ്ണുകൾ നിറച്ച് അവൾ പറഞ്ഞതും അകാശവകളുടെ കൈ കുടഞ്ഞുകളഞ്ഞു... "അവർക്കിട്ട് വക്കാലത്ത് പറയാനല്ല ഞാൻ പറഞ്ഞത്...

എടുക്കാനുള്ളതൊക്കെ എടുക്കേടി... ഇനിയെന്താ വേണ്ടത് എന്നെനിക്ക് അറിയാം... ഞാൻ പറഞ്ഞത് പോയി ചെയ്യ്.. ഇനി അതല്ലാ 'അമ്മ എന്നാണേൽ നീയിവിടെ ഇരുന്ന് അവർക്ക് പണിയെടുത്തകൊടുത്തോ ആകാശിനെ പ്രതീക്ഷിക്കണ്ട..!!" പറയുമ്പോ എന്തന്നില്ലാതെ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.. അവന്റെയ മുകഭാവത്തിൽ ഒന്ന് വിറച്ചത് കൊണ്ട് തന്നെ ഇനിയവനോട് മനുഷ്യന്റെ ഭാഷ പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയതും അവളെല്ലാം പാക്ക് ചെയ്യാൻ തുടങ്ങി... അവൾ ചെയ്യുന്നത് ഒന്ന് നോക്കിയശേഷം അവൻ പുറത്തേക്ക് കാറ്റ് പോകുന്നത് പോലെ പോയി... ___________💜 "ഞാൻ പറയുന്നത് ഒരുനിമിഷമെങ്കിലും കേൾക്കാൻ ശ്രമിക്ക് ആകാശ്...!!" ശാലിനിയുടെ കയ്യും പിടിച്ചോണ്ട് സ്റ്റയർ ഇറങ്ങിപ്പോകാൻ നിക്കുന്ന ആകാശിനോട് വൈഷ്‌ എന്തൊക്കെയോ പറയാൻ ശ്രമിച്ചു... ഒരുനിമിഷം നിന്ന് കൊണ്ട് ശാലിനിയിലെ പിടി വിട്ടൊണ്ട് കൈ രണ്ടും മാറിൽ പിണച്ചുകെട്ടിക്കൊണ്ട് അവൻ വൈശിനെ നോക്കി...

"നിനക്കെന്താ പറയാനുള്ളത്...?!! പറയ് ഞാൻ കേൾക്കാൻ റെഡിയാണ്...!!" അവൻ പറഞ്ഞതും വൈശൊന്നു പതറി... "അത്...അത്‌പിന്നെ 'അമ്മ...!!" "അമ്മ...'അമ്മ എന്നല്ല വിളിക്കേണ്ടത്... എന്നെ കൊണ്ട് നീ കൂടുതൽ പറയിപ്പിക്കണ്ട വൈഷ്‌... എനിക്കവരോട് സംസാരിക്കാൻ താൽപര്യമില്ല... അവർ പറയുന്നതൊന്നും കേൾക്കാനും താൽപര്യമില്ല... കണ്ടതിനേക്കാൾ കൂടുതലൊന്നും പറയാനുമുണ്ടാവില്ലലോ...!!" അവനെ നോക്കി കാണുരുട്ടിക്കൊണ്ട് അത്രയും പറഞ്ഞോണ്ട് ആകാശ് ശാലിനിയുടെ കയ്യിൽ പിടിച്ചോണ്ട് നടന്നു... "മോനെ...ആകാശേ... 'അമ്മ പറയുന്നതോന്ന് കേൾക്കട...!!" അവരെന്തൊ പറയാൻ ശ്രമിച്ചതും അതവനിൽ കൂടുതൽ ദേശ്യമുണർത്തി... അവൻ ദേഷ്യത്തിൽ വെളിയിലേക് നടന്നു... നിസാഹായവസ്ഥയോടെ വൈഷ്‌ ദേവന്റിയെ നോക്കിയതും അവരുടെ മിഴികൾ നിറഞ്ഞിട്ടുണ്ടയിരുന്നു... ____________💙

"നീയെന്താ ചെയ്‌തെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ..?" അലറുവായിരുന്നു ശർമിള ആകാശിന് നേരെ,,, "ആന്റി അമ്മക്ക് വേണ്ടി വാതിക്കാനാണ് വന്നതെങ്കിൽ എനിക്ക് സംസാരിക്കാൻ താൽപര്യമില്ല....!! അമ്മയെന്ന പേരും വെച്ച് മനസ്സ് നിറയെ വിഷമുള്ളവരാണ് അവർ...!!" ആകാശ് പുച്ഛിചു... "മോനെ...ആകാശെ...എത്ര ഒക്കെയായലും അമ്മയെ വെറുക്കല്ലേടാ... നിന്നോട് ഉള്ള സ്‌നേഹം കൊണ്ടല്ലേ ദേവ അങ്ങനെ ചെയ്തെ..!! നീയെങ്ങാനാട ഇത്രക്കും ജീവനായവളെ ഒരൊറ്റ ദിവസം കൊണ്ട് വെറുത്തെ...?!!" "വെറുത്തതല്ല... വെറുപ്പിച്ചതാ അവര്... എനിക്ക് ആ നിമിഷത്തിന്റെ തൊട്ട് മുമ്പ് വരെ ദൈവം ആയിരുന്നു എന്റെ അമ്മ...പക്ഷെ ആ നിമിഷത്തിന്റെ ശേഷം... ഞാനിത്രയും വെറുക്കുന്നൊരാൾ ഇല്ല... പിന്നെ സ്നേഹം.. ഇതാണോ സ്നേഹം..? ഞാനേറ്റവും കൂടുതൽ ഹാപി ആയിരിക്കുന്നത് ശാലിനിയുടെ കൂടിയ... അവളെ എന്നിൽ നിന്ന് അടർത്തി മാറ്റിയിട്ടാണോ ആന്റി സ്നേഹം...? എന്റെ പ്രണയത്തെ എന്നിൽ നിന്ന് പറിച്ചു മാറ്റിയിട്ടാണോ സ്നേഹം...?

അങ്ങനെ ആണേൽ ആ സ്നേഹം എനിക്ക് വേണ്ട ആന്റി...!!" ഗൗരവത്തോടെ കൂളായി കൊണ്ട് അവൻ പറഞ്ഞതും ശർമിള മിണ്ടതെ നിന്നു... "ഒരുനിമിഷം...!!" ശർമിള പോകാൻ നിന്നതും ആകാശ് വിളിച്ചതും അവരവനെ നോക്കി... "ആന്റിയേക്കാൾ സ്‌ത്രീക്ക് വിലകൊടുക്കുന്നൊരു സ്ത്രീയെ ഞാൻ എന്റെ ലൈഫിൽ ഇതുവരെ കണ്ടിട്ടില്ല...!! അങ്ങനെയുള്ള ആന്റി തന്നെ ഇങ്ങനെയൊക്കെ പറയുന്നത് എന്നെ വല്ലാതെ ഞെട്ടിക്കുന്നുണ്ട്..." അവൻ ശർമിളയെ അത്ഭുത ജീവിയെ നോക്കുന്നത് പോലെ നോക്കി... "ഞാനുമൊരു അമ്മയാണ് ആകാശ്... എനിക്കുമുണ്ട് രണ്ടാൺമക്കൾ... അവരാണ് ഇതുപോലെ ചെയ്യുന്നത് എങ്കിൽ എനിക്കോരിക്കലും ക്ഷമിക്കാനും സഹികാനും കഴിയില്ല..!!" "ആന്റിയെ പോലെ സ്ത്രീ മനസ്സിന് വില കൊടുക്കുന്നവർ അല്ല എന്റെ അമ്മ... ഇനി ഞാനെന്റെ ഡിസിഷൻ പറയാം..ആന്റി ഞാൻ നാളെ തന്നെ ശാലിനിയെയും കൂട്ടി ന്യൂയോർക്കിലേക് പോകുവാണ്... ഇനി... ഇനിയൊരു തിരിച്ചു വരവ് ഞാനാഗ്രഹിക്കുന്നില്ല... വരാനും ചാൻസില്ല...

നാട്ടിലുള്ള എല്ല കണക്ഷനും ഉപേക്ഷിച്ചിട്ട് പോകാനാണ് തീരുമാനം... ഞങ്ങളുടെ സന്തോഷബഹുലമായ ജീവിതത്തിനപ്പുറം ഇനയൊന്നുമില്ല... ഞാനിനി ഇങ്ങോട്ടേകില്ല... പ്രത്യകിച്ചു എൻറെ വെട്ടിലേക്... ഇനി വര്ഷങ്ങൾക് ശേഷമൊരു തിരിച്ചു വരവ് ഉണ്ടെങ്കിൽ തന്നേ അത് നിങ്ങൾക് വേണ്ടി മാത്രമായിരിക്കും നിങ്ങൾ ഹിത്രയെ കാണാൻ... നിങ്ങളെ കാണാൻ വേണ്ടി മാത്രം...!!" അത്രയും പറഞ്ഞോണ്ട് അവനാ മുറി വിട്ടിറങ്ങുമ്പോ ശർമിളക്ക് ബോധ്യമായിരുന്നു അവനിനി വരാൻ പോകുന്നില്ലെന്ന്...!!! അവന്റെ മനസ്സിൽ 'അമ്മ' എന്ന വാക്കിന് ഇനി പ്രസക്തി ഇല്ലെന്ന്.... ___________💜 "ആങ്ങളയും പെങ്ങളും നാളെ തന്നെ വീട് വീട്ടിറങ്ങാൻ തയ്യാറായിക്കോ...!!" ഫുഡ് സെർവ്‌ ചെയ്യുന്നതിനിടെ നയന പറഞ്ഞതും ദീപയും അർജുനും അവളെ മിഴിച്ചു നോക്കി... "for what...?!!" ദീപയവളെ തന്നേ നോക്കി "ആഹഹ...ഇത് നല്ല ചോദ്യമായല്ലോ...? നിങ്ങളെന്താ എന്നെ കളിയാക്കുവാണോ...?!! ഇതെന്റെ വീടല്ലേ..അപ്പൊ ഇവിടെ ആരൊക്കെ താമസിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനല്ലേ...?!! അല്ലെ...?

mr അർജുൻ രാമചന്ധ്രൻ....?" അർജുന്നെ തുറിച്ചുനോക്കിക്കൊണ്ട് അവന്റെ നേരെ തിരിഞ്ഞു അവസാനമവന്റെ പേര് ഇത്തിരി കടുപ്പത്തിൽ പറഞ്ഞോണ്ട് നയനയവനെ നോക്കിയതും കഴിച്ചോണ്ടിരുന്ന അർജുൻ പെട്ടന്ന് കുരക്കാൻ തുടങ്ങിയതും അവനെയൊന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് നയന വെള്ളമെടുത്ത് അവന്റെ വായിലേക്ക് വെള്ളം ബലമായി വെച്ചുകൊടുത്തു... "നിന്റെ വീടോ...? നിന്റെ കിളി പോയോടി ഏട്ടത്തി...?!!" ദീപയവളെ മിഴിച്ചു നോക്കി... പക്ഷെ അവളുടെ നോട്ടം മുഴുവൻ അർജുന്റെ മുകത്തായിരുന്നു... അവനാണേൽ അവളെ നോക്കി പല്ലിളിക്കാൻ വല്ലാതെ ബുദ്ധിമുട്ടിക്കൊണ്ടിരുന്നു... "ഇളിക്കല്ലേ...പല്ല് കോഴിഞ്ഞുപോരും...!!" ആദ്യമവനെ നോക്കി അവൻ ഇളിച്ച സെയിം വേവ് ലെങ്ത്തിൽ പല്ലിളിച്ചോണ്ട് അവസാനം അർജുന്നെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞതും അവൻ നാക്ക് കടിച്ചു... അബദ്ധം പറ്റിയത് പോലെ.. അവന്റെയ എക്‌സ്പ്രശൻ കണ്ടതും നയനവനെ നോക്കി പല്ല് കടിച്ചതും ഇവിടെയിപ്പോ എന്ത് ഷോയാ നടക്കുന്നത് എന്നറിയാതെ അവരെ തന്നെ നോക്കിയിരിക്കുവായിരുന്നു ദീപ... "എന്തായിവിടെയിപ്പോ നടക്കുന്നെ...?!!" ദീപ ചോദിച്ചു..

. "അപ്പൊ പെങ്ങളൊന്നും അറിഞ്ഞില്ലേ...!!? നിന്റെ പുന്നാര ആങ്ങള യില്ലേ ഈ ഞെളിഞ്ഞിരിക്കുന്ന സാക്ഷാൽ ഡോക്റ്റർ അർജുൻ രാമചന്ദ്രൻ..രാമചന്ദ്രൻ കെട്ടിപ്പടുത്തുയർത്തിയ ഈ സാമ്രാജ്യത്തിന്റെ രാജാവ്..ഇദ്ദേഹം ഇദ്ദേഹത്തിന്റെ ആ സാമ്രാജ്യം അങ് എഴുതിക്കൊടുത്തു ഒരൊറ്റ ഒപ്പിൽ...!! അല്ലെ അർജുൻ സാറേ...!!" നയനയവനെ തുറിച്ചു നോക്കിക്കൊണ്ട് തന്നെ ചോദിച്ചു... "അതും ആർക്ക്... ഒരു ബന്ധവുമില്ലാത്ത ആർക്കോ...!! അല്ലെ അർജുൻ സാറേ...!!" ഇളിച്ചോണ്ട് അവൾ വീണ്ടും ചോദിച്ചു... "വേറാരുമല്ലല്ലോ..നീയെന്റെ ഭാര്യായല്ലേ.." അവൻ വീണ്ടും ഇളിക്കാൻശ്രമിച്ചു... "ആഹഹ..ഞാൻ സാറിന്റെ ഭാര്യ ആയിരുന്നോ..?എപ്പോമുതൽ എന്നിട്ട് ഞാനൊന്നും അറിഞ്ഞില്ലല്ലോ..?കളിയാക്കിക്കൊണ്ട് അവൾ ചോദിച്ചതും അവനൊന്ന് വീണ്ടും ചിരിച്ചു... "ഓവർ ആക്റ്റിങ് നിർത്..നിങ്ങളെന്ത് കണ്ടിട്ടാ..ടീച്ചർ പറഞ്ഞപ്പോ തൊലി ഉരിഞ്ഞു പോയി..ഉള്ളിലൂടെ ഒരു മിന്നലാ പോയേ...ഹാർട്ട് അറ്റാക്ക് വന്നിരുന്നെങ്കിൽ നിങ്ങളെന്താ കണ്ടേ...?!!

എന്റെ ദേവ്യേ... ഇപ്പോഴും വിറക്കുവാ കൈ... ടീച്ചറന്ന് തിരക്ക് കൂട്ടി സൈൻ ചെയ്യിപ്പിച്ചപ്പോ വായിക്കാത്തത് എന്റെ തെറ്റ്...!!" അർജുന്റെ ഇളിയും നയനയുടെ കലിപ്പും കണ്ടപ്പോ തന്നെ ദീപക്ക് കാര്യം പിടികിട്ടി... അവളാ ഞെട്ടലിൽ നിന്ന് പുറത്ത് വന്നിട്ടില്ലായിരുന്നു... "ഞാനെങ്ങാൻ എന്റെ കാമുകനെയും വിളിച്ചോണ്ട് വന്നിട്ട് രണ്ടിനോടും ഇറങ്ങാൻ പറഞ്ഞാൽ രണ്ടും എങ്ങോട്ട് പോകും...?!!" അവൾ പുരികം പൊക്കി... അർജുന്റെ അടുത് മറുപടി ഇല്ലായിരുന്നു.. "ഇങ്ങനെ കണ്ടവർക്കൊക്കെ എഴുതിക്കൊടുക്കുന്ന ഊച്ചാളി സ്വഭാവം എടുത്തോണ്ട് കളയണ്ട സമയം കഴിഞ്ഞു... അച്ഛനെ പറ്റി ടീച്ചറോരൂപാഡ് പറഞ്ഞിട്ടുണ്ട്.. വീരശൂര പരാക്രമി... അങ്ങനെയുള്ള മനുഷ്യന് എവിടുന്ന എന്റെ ദൈവമേ ഇങ്ങനെയൊരു മണൻകോണാഞ്ചൻ മോനുണ്ടായെ...!!?" "അമ്മയുടെ സ്വഭാവം ആയിരിക്കും...!!" കേട്ടോണ്ടിരുന്ന ദീപ ഏതോ ഹാലിൽ പറഞ്ഞതും സ്പോട്ടിൽ നയനയവളെ തുറിച്ചു നോക്കി.. "ചിലപ്പോ ആയിരിക്കൂന്നെ,,,"

അവളുടെ നോട്ടം താങ്ങാതെ ദീപ പ്ളേറ്റിലെക്ക് കണ്ണുകൾ നട്ടുകൊണ്ട് പറഞ്ഞു സ്പോട്ടിലവൻ നയനയെ പിടിച്ചു മടിയിലേക് ഇരുത്തിയതും എന്തോ റൊമാന്റിക് സീൻ ക്രിയേറ്റ് ആകാൻ പോകുവാണെന്ന് മനസിലായതും ദീപ നൈസ് ആയിട്ട് "ഞാൻ കോളേജിൽ പോയി" എന്നും പറഞ്ഞോണ്ട് മുങ്ങി... അവൾ പോയത് കണ്ടതും ചെറു ചിരിയോടെ അവൻ കയ്യിലുള്ളവളെ നോക്കിയതും നയനയവനെ പുരികം പൊക്കി മുഖം തിരിച്ചു... "സോറി...!!" അവനവളുടെ ഷോള്ഡറിൽ തല വെച്ചോണ്ട് പറഞ്ഞു.. "സോറി..." അവൾ മുഖം തിരിച്ചതും അവൻ വീണ്ടും പറഞ്ഞു... "അറിഞ്ഞിട്ട് എത്ര ദിവസായി...?!!" "രണ്ടാഴ്ച്ച...!!"അവളൊന്നു ചിണുങ്ങി പിന്ന മുഖം തിരിച്ചു... "സോറി..മനസിലായപ്പോ എന്നോട് എന്താ പറയാഞ്ഞത്..?!!" അവനവളെ തന്നെ നോക്കി... "ഞാനെത്ര കാതിരുന്നെന്ന് അറിയോ ഇന്ന് പറയും നാളെ പറയുമെന്ന് കരുതിയിട്ട്..." അവളുടെ കണ്ണുകൾ നിറഞ്ഞു..അവന്റെ ചുണ്ടുകൾ പുഞ്ചിരിച്ചു..അവനവളെ ചേർത്തുപിടിച്ചുകൊണ്ട് കവിളിൽ ചെറുതായൊന്ന് മുത്തി

"സോറി...ഇനിയാവർത്തിക്കില്ല...!!" "നിങ്ങളെന്ത് കണ്ടിട്ടാ അങ്ങനെ ചെയ്തേ...? ഞാൻ നിങ്ങളെ ചതിച്ചിട്ട് പോയാൽ പിന്നെ നിങ്ങളെന്തൊ ചെയ്യും...?!!" "എന്ത് ചെയ്യാൻ പിന്നെയൊന്നും ഞാൻ ചെയണ്ടല്ലോ... പിന്നെ ചതിയുടെ കാര്യമാണെങ്കിൽ... ഞാനേ വിശ്വനാഥന്റെ മോനാ... എനിക്ക് കറക്റ്റായിട്ട് മനസിലാക്കാം ആരൊക്കെ എങ്ങനെയാണ് എന്നും... ആരൊക്കെ ഇങ്ങനെയല്ല എന്നും...!!" "ആഹഹ...എന്താ അഹങ്കാരം..ഞാനങ് പറ്റിച്ചിട്ടു കളഞ്ഞിട്ട് പോയാൽ തീരുമീ അഹങ്കാരം ഒക്കെ...!!" അവൾ അവനെ പുച്ഛിച്ചു തള്ളി... "അങ്ങനെ നീ പറ്റിച്ചിട്ട് പോവില്ലെന്ന് എനിക്കുറപ്പല്ലേ...?!!" "അതെങ്ങനെ...?!!" അവൾ കാര്യമായ ചിന്തയിലാണ്ടു "അതൊക്കെ പറ്റും... കാരണം അതിനുമാത്രം ഡീപ്പായി ചിന്തിക്കാനുള്ള ബുദ്ധിയോന്നും ഈ കുഞ്ഞു തലക്കകത്തില്ല...!! അവൻ അവളുടെ തലക്കൊന്ന് കൊട്ടി... "പോട പട്ടി..!!" "പട്ടി നിന്റെ തന്ത...!!" "സോറി അങ്ങനൊരു സാധനം എനിക്കില്ല... ഉണ്ടായിരിക്കും ബട്ട് ആരാണെന്ന് അറിയില്ല... സോ നോ പ്രോബ്ലം...ഓകെ..."

അവൾ സിമ്പിളായി പറഞ്ഞതും അത്ഭുതത്തോടെ നോക്കുവായിരുന്നു അവനവളെ... "പിന്നെ പറയാൻ വിട്ടു നാളെ ആകാശേട്ടൻ പോകുവാണത്രെ ന്യൂയോർക്കിലേക്... ശാലുവും ഉണ്ട് ഇനി വരില്ലെന്നാ പറഞ്ഞെ...!!" അവൾ വിഷയം മാറ്റിക്കൊണ്ട് പറഞ്ഞതും അവനും അതിനെ പറ്റി ഓർത്തു... "ഞാനറിഞ്ഞു...പാവം അല്ലെ ശാലു... അവളന്നെ എല്ലാരോടും പറഞ്ഞതല്ലേ ആകശിന്റെ 'അമ്മ ഡാർക്ക് ആണെന്ന്...അവരാരും കേട്ടില്ല...അവസാനം...!!" "പോണ്ടെന്ന് പറഞ്ഞു നിങ്ങകൊന്ന് ഉപദേശിച്ചൂടെ..?!!" "ഇനി എന്റേം കൂടെ കുറവേ ഉള്ളു... ബാക്കിയൊക്കെ ആയല്ലോ...!! ഇന്നലെ മുതൽ ഹിത്രയിലെ എല്ലാരും അവനെ മാറി മാറി മോട്ടിവേറ്റ് ചെയ്‌തോണ്ടിരിക്ക... അവൻ പിടി കൊടുക്കുന്ന ലക്ഷണം ഇല്ല..നാളെ അവൻ പോകുമെന്ന് പറഞ്ഞാലിനി പോയിരിക്കും..!! നാളെ രാത്രിയെത്ത ഫ്ളൈറ്റിനാ പോകുന്നേ... പൊന്നെന് മുന്നേ നമുക്കവരെയൊന്ന് കാണണ്ടേ...!!?" "കാണാതെ പിന്നെ...ദീപയെയും കൂട്ടാം..." "ഇപ്പൊ ബിസിയ...നാളെ രാവിലെ പോകാം...!!" അവൻ പറഞ്ഞപ്പോ കാര്യത്തിന്റെ സീരിഎസ്‌ന്നസ് അവളും മനസിലാക്കി... ____________💙 "വേഗം വരാൻ നോക്ക്...!!" അർജുൻ തിരക്ക് കൂട്ടി... അവർ രണ്ടും അവനെ നോക്കിയൊന്ന് കൂർപ്പിച്ച ശേഷം കാറിലേക് കയറി...

"ഡ്രൈവർ എവിടെ..?!!" ദീപ അന്വേഷിച്ചു... "നിന്റെ കാമുകൻ ഒന്നുമല്ലല്ലോ ജോസഫേട്ടൻ മകളുടെ കല്യാണമായത് കൊണ്ട് വണ് വീക്ക് ലീവാണ്..!!" അവൾക്കുള്ളൊരു മറുപടി നൽകിക്കൊണ്ട് അവൻ കാറിലേക് കയറിക്കൊണ്ട് സ്റ്റാർട്ട് ചെയ്തു... കാർ ഗെയ്റ്റ് കടന്നു കുറച്ചു ദൂരം പിന്നിട്ടു... "മെല്ലെ പോ..ഇല്ലേൽ ഏട്ടന്റെ കുഞ്ഞ് പച്ചവെള്ളമാകും...!!"ദീപ "what you mean...?!!" അർജുൻ "കലങ്ങിപ്പോകും..."😌ദീപ കാർ വീണ്ടും സഞ്ചരിച്ചു...വിജനമായ വഴി... വഴിയിലൊന്നും ആരുമില്ല... ഒരു കാട് പ്രതേശം... അവരുടെ കാറിന് മുൻപിൽ ഒരു ലേഡി കൈ കാണിച്ചു... കയ്യിലൊരു കുഞ്ഞുമുണ്ട്...അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടയിരുന്നു... മൂന്ന് പേരും ഒരുപോൽ അനാഥർ അയത്കൊണ്ട് വണ്ടി നിർത്തി... അവരുടെ മനസ്സ് അറിഞ്ഞ പോൽ അടുത്തെത്തിയതും അവൻ ഗ്ലാസ് താഴ്ത്തി... "ആരാ..?എന്തുപറ്റി...?

അവന്ന്വേഷിച്ചു... "ഞാൻ...എന്റെ...മോ...ള്... രക്ഷിക്കണം" അവരത് പറഞ്ഞതും അവൻ കയ്യിലെ കുഞ്ഞിനെ നോക്കി പിന്നെ ചുറ്റും നോക്കി സ്പോട്ടിൽ അവരുടെ കയ്യിലെ തൂവാല അവന്റെ മുകത് പതിഞ്ഞിരുന്നു... തല കറങ്ങുന്നത് പോലെ തോന്നിയവന് ബോധം മറയും മുൻപ് കാണാൻ കഴിഞ്ഞത് ആ കുഞ്ഞിനെ പിടിച്ച സ്ത്രീയെ ആയിരുന്നു ___________💙 നീണ്ട ചിന്തയിൽ ആയിരുന്നു വിശാൽ..അതിലെല്ലാം മായാ മാത്രം..ഒരുപാട് സങ്കടം തോന്നിയവന്.. അവളെന്നെന്നേക്കുമായി പോയെന്ന സത്യം അവനെ കൊണ്ട് അംഗീകരിക്കാൻ കഴിയാത്തത് പോലെ പെട്ടന്ന് ദുർഗ്ഗയുടെ രൂപം മനസ്സിലേക് കടന്നു വന്നതും അവന്റെ സങ്കടത്തിന്റെ അളവ് കൂടി..ഒരുപാട് സ്നേഹിച്ചതാണവളെ.. സ്നേഹിച്ചവർ എപ്പോഴാണ് ചതിക്കാൻ തുടങ്ങിയത്..? പതിയെ പതിയെ അവന്റെ മുകത്തുള്ള സങ്കടം മാറി ദേഷ്യമാവാൻ തുടങ്ങി..പതിയെ അവനൊരു ഭ്രാന്തനായി മറുവായിരുന്നു.. ആ 💛കാമഭ്രാന്തൻ💛.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story