കാമഭ്രാന്തൻ: ഭാഗം 25

kamabranthan

എഴുത്തുകാരി: മുഹ്‌സിന

ഇരുട്ടു നിറഞ്ഞൊരു മുറി..മുറിയിൽ ബന്ധിതരായി മൂന്ന് പേർ..ഒരിറ്റു വെട്ടതിനായി ആ മുറി കേഴുന്നത് പോലെ ഇരുട്ട്..ചുറ്റും നിശ്ശബ്ദത..തലയിലേറ്റ മുറിവുമായി ബോധരഹിതനാണ് അവൻ...അർജുൻ..ചെറുതായി ഉന്ധിയ വയറിൽ കൈകളമർന്നു ബോധ രഹിതയായി അടുത് തന്നെ അവളും ഉണ്ട്..നയന.. കണ്ണഴകി..അടുത്തുതന്നെ കയ്യിൽ മുറിവുമായി ദീപയുമുണ്ട് മുറിയിലേക്കു പെട്ടന്നൊരു വെട്ടം...വാതിൽ തുറന്നുകൊണ്ട് അയാൾ ഇറങ്ങി വന്നു..വർമ്മ(അർജുന്റെ ഫാദർ (രാമചന്ധ്രൻ) ന്റെ അനിയത്തിയുടെ ഭർത്താവ്) അയാൾക്ക് പുറമെ കൂടെ മറ്റാരൊക്കെയോ ഉണ്ട്..അർജുന്റെ മുകത്തേക് വെള്ളമൊഴിക്കാൻ പറഞ്ഞതും കൂടെയുള്ളയാൾ തലയാട്ടിക്കൊണ്ട് കയ്യിൽ കരുതിയ ജഗ്ഗിലെ വെള്ളം അവന്റെ മുകത്തേക് തളിച്ചു തല വെട്ടിപ്പൊളിക്കുന്ന വേദന...അർജുൻ കണ്ണുകൾ പതിയെ തുറന്നു..കഴിഞ്ഞ മണിക്കൂറുകളിൽ നടന്ന കാര്യങ്ങൾ മനസിലേക് മിന്നി..ചുറ്റും നോക്കി കണ്ണുകൾ ബന്ധിതയായ നയനയുടെ മുകത്തെത്തി..

കണ്ണുകൾ നിറഞ്ഞു..അടുത്തുള്ള ദീപയെ കണ്ടതും മനസ്സിൽ അസ്വസ്ഥത കണ്ണുകൾ വീണ്ടും ചുറ്റും പോയി അവിടെ കൈയ്യും കെട്ടിക്കൊണ്ട് പുച്ഛത്തോടെ അവനെ തന്നെ നോക്കിനിക്കുന്ന വർമ്മയെ കണ്ടതും ഒരുനിമിഷം ഞെട്ടിയിരുന്നു..അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായതും അയാൾ അവനെനോക്കിയൊന്ന് പുച്ഛിച്ചു അർജുന്റെ കണ്ണുകളിൽ നിസ്സഹായത നിറഞ്ഞു..എന്താണ് നടന്നത് എന്നും എനിയെന്താണ് നടക്കാൻ പോകുക എന്നും ഓർത്തപ്പോൾ കണ്ണുനിറഞ്ഞു..കണ്ണുകളെത്തി നിന്നത് പ്രിയപ്പെട്ടവളുടെ മുകത്തേക്കാണ് സ്വത്തുക്കൾക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആളായിരിക്കും വർമ്മ എന്ന് കരുതിയില്ല..ഇത്തിരിയെങ്കിലും ദയ അയാൾക്കുണ്ടാവും എന്ന് കരുതിയിരുന്നു..എന്നാൽ അത് വെറും വ്യാമോഹം.. പണത്തിനും സ്വത്തിനും വേണ്ടി ഒന്നും ചെയ്യാൻ മടിക്കില്ലയാൾ.. നീചനാണ്..പാവമാണ് നയനയും ദീപയും.. ആഗ്രഹിച്ച ജീവിതമാണ് തെറിക്കാൻ പോകുന്നത് ചരിത്രം ആവർത്തിക്കുകയല്ല.. ഇത് ചരിത്രമാവുകയാണ്.. "എന്താടാ ചെള്ള് ചെറുക്ക...എന്നേം പറ്റിച്ചിട്ട് പോകാം എന്ന് സ്വപ്‍നം കണ്ടോ...?നിനക്കൊന്നും ഊഹിക്കാൻ പോലും കഴിയില്ല വർമ്മയുടെ കളികൾ..എന്നിട്ടാണോ നീ എന്നോട് മത്സരിക്കാൻ വരുന്നത്..?"

"ചതിക്കുന്നത് ആണുങ്ങൾക് പറ്റിയ പണിയല്ലടാ..!!അങ്ങനെ വെച്ചുനോക്കുമ്പോ ഞാൻ നിന്നെ പേടിക്കണ്ട ഒരാവിശ്യവും ഇല്ലാ..!!" അവന്റെ വാക്കുകൾ അയാളെ ദേഷ്യം പിടിപ്പിച്ചു "എന്ത് കണ്ടിട്ടാട ഇങ്ങനെ കിടന്ന് തിളകുന്നേ...?നിന്റെ തന്തയെ വരെ കൊന്നൊടുക്കിയ കയ്യാ ഇത്...ഇന്ന് നിനക്കും ഈ കൈകൊണ്ട് ചാകാനാണ് വിധി..!!"അയാൾ ദേഷ്യത്തിൽ പറഞ്ഞതും അവന്റെ ചൊടികളിൽ പുച്ഛം നിറഞ്ഞു "ഭീരു...!!" പുച്ഛത്തോടെ അവൻ ഉരുവിട്ടതും അയാളുടെ ക്രോധം ഇരട്ടിച്ചു... "ഡാ.. ഇങ്ങോട്ട് നോക്കടാ ചീള് ചെറുക്കാ...നീ ജീവനെ പോലെ സ്നേഹിക്കുന്നവളുടെ വിധിയിപ്പോ എൻ്റെ കയ്യിലാ..!!"നയനയുടെ കഴുത്തിൽ കത്തി വെച്ചോണ്ട് അവൻ പേടിപ്പിച്ചതും ഉള്ളിൽ വെള്ളിടി വെട്ടിയെങ്കിൽ പോലും പുറത്ത് കാണിക്കാൻ അവൻ തയ്യാറല്ലായിരുന്നു "എന്താടാ...അവളെ വെച് ഭീഷണിപ്പെടുത്തുവാണോ..? പ്രിയപ്പെട്ടവരെ വെച്ച് കളിച്ചാൽ പതറുന്ന ഒരാൾ ഉണ്ടായിരുന്നു എന്റെ അച്ഛൻ...പക്ഷെ ഇതങ്ങേരല്ല അങ്ങേർക്കുണ്ടായ മോനാ.. വിശ്വനാഥൻ എന്ന ഓരോറ്റൊരാളെ എനിക്ക് തന്ത ആയിട്ടുള്ളു..നിന്നെപ്പോലെ രണ്ടുതന്തക്ക് പിറന്നതല്ല ഞാൻ" അവന്റെ വാക്കുകൾ അയാളുടെ ദേഷ്യം കൂട്ടിക്കൊണ്ടിരുന്നു... അവന്റെ മനസ്സിൽ മറ്റൊന്നായിരുന്നു..

അവളെ ആവിശ്യമുണ്ടയാൾക് തന്റെ കൈവശകുള്ളത് കിട്ടണമെങ്കിൽ അവൾ വേണം..തനിക്ക് നോവണമെങ്കിൽ അവൾ വേണം..അതിന് വേണ്ടിയിട്ടാണേൽ കൂടി അവളെ ഒന്നും ചെയ്യാൻ പോകുന്നില്ല ഞാനിവളെ ഒന്നും തന്നെ ചെയ്യാൻ പോകുന്നില്ലെന്ന് കരുതിയിട്ടാണോ നിനക്കിത്ര ഇളക്കം..എങ്കി എന്റെ പൊന്ന് ഭാര്യ സഹോദര മകൻ കേട്ടോ..ഇവളെയെന്നല്ല ഒരുത്തിയെ കൊല്ലാനും എനിക്ക് മടിയില്ല..പണത്തിന് വേണ്ടി നിന്റെ വളർത്തമ്മയെ അതായത് അച്ച സഹോദരിയെ തെളിച്ചു പറഞ്ഞാൽ എന്റെ ഭാര്യയെ,,,അവളെ വരെ കൊന്ന കയ്യാ ഇത്..കാണണോ നിനക്ക്..?!!" അത്രയും പറഞ്ഞോണ്ട് നയനയുടെ കയ്യിൽ വരഞ്ഞതും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു അവൻ.. "നയനാാാ..!!" അവന്റെ ശബ്‌ദം ആ മുറിയിൽ പ്രതിധ്വനിച്ചു കേട്ടുകൊണ്ടിരുന്നു "ഡാ..!!" അർജുൻ വർമ്മക്ക് നേരെ അലറി നയനയുടെ കൈ മുറിഞ്ഞു..രക്തം പൊടിഞ്ഞു..വരയലിന്റെ ആക്കം കൂടിയത് കൊണ്ട് രക്തം ഒഴുകാൻ തുടങ്ങി..

അബോധാവസ്ഥയിൽ അയത്കൊണ്ട് തന്നെ അവളൊന്നും അറിഞ്ഞില്ല "നയനാ..!!" അവന്റെ കണ്ണുകൾ നിറഞ്ഞു..അവൻ വീണ്ടുമലറി.. അവളറിഞ്ഞില്ല..അവന്റെ ഹൃദയം നുറുങ്ങി പ്രിയപ്പെട്ടവൾ മനസ്സലമുറയിട്ടു,,, ഇനിയും രക്തം വാർന്നാൽ അവൾ മരിച്ചുപോകും..ഒരു ഡോക്റ്റർ ആയിട്ടുകൂടി പ്രിയപ്പെട്ടവളെ രക്ഷിക്കാൻ കഴിയാതെ അവൾ കണ്മുന്നിൽ നിന്ന് മരണത്തിന് കീഴടങ്ങിയാൽ ജീവിക്കുന്നതിന് തന്നെ അർത്ഥമില്ലാതെയായി തീരും ജീവനാണവളെ തന്റെ കുഞ്ഞിനെ ചുമക്കുന്ന ഉദരമാണത്..സ്വന്തം ജീവൻ നഷ്ടമായാലും എന്ത് വിലകൊടുത്തും അവളെ രക്ഷിക്കണം മനസ്സ് മുറവിളി കൂട്ടിക്കൊണ്ടിരുന്നെങ്കിൽ പോലും അവൻ നിസ്സഹായൻ ആയിരുന്നു..ബന്ധനത്തിൽ നിന്ന് മുക്തതനാകാൻ ഒരു ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം "നിനക്ക് ധൈര്യം ഇത്തിരി കൂടുതലാണല്ലേ..നിന്റെ തന്തയെ പോലെ..നിന്റെ തന്തക്കും ഇത് തന്നെയായിരുന്നു പ്രശ്നം.. ധൈര്യക്കൂടുതൽ അതുകൊണ്ടെന്തായി നേരത്തെ അങ് പോകാൻ കഴിഞ്ഞു..

ഒന്നുമില്ലേലും നിന്നെ ഞാനും കുറച്ചൊക്കെ എടുത്തോണ്ട് നടന്നതല്ലേ..?" അവന്റെ കാതുകളിൽ അയാൾ പറഞ്ഞതൊക്കെ കേൾക്കാൻ സാധിച്ചെങ്കിൽ പോലും മനസ്സ് അവിടെ ആയിരുന്നില്ല..പ്രണയിനിയുടെ മുകത്തേക്കായിരുന്നു..ബോധമില്ലാതെ കിടക്കുന്ന അവളുടെ കണ്ണുകളിൽ ആയിരുന്നു..ജീവിതത്തിന് നിറം നൽകാൻ പോലും ആയുസ്സില്ലെ തങ്ങളുടെ പ്രണയത്തിന്..?!! അവൻ മനസ്സാൽ സ്വയം ചോദിച്ചു..അതിനിടെ അവൾ ആഞ്ഞൊരു ശ്വാസം വലിച്ചതും വേദനയാൽ അവളുടെ കണ്ണുകൾ തുറക്കപ്പെടാൻ പോവുകയാണെന്ന് അവന് മനസിലായി..ഇനിയും ഹോസ്പ്പിറ്റലിൽ എത്തിച്ചില്ലേൽ അപകടമാണ് "തനിക്കെന്താ വേണ്ടത്..!!?" വാക്കുകളിൽ ഭയമോ നിസ്സഹായതയോ സങ്കടമോ ഗൗരവമോ ഒന്നുമില്ലായിരുന്നു..പ്രതീക്ഷ.. പാണ്ടെങ്ങോ തകർന്ന പ്രതീക്ഷ.. പ്രണയത്തെ രക്ഷിക്കാൻ കഴിയുമെന്ന പച്ചയായ പ്രതീക്ഷ..തന്റെ കുഞ്ഞിന് ഈ ലോകം കാണാൻ സാധിക്കുമെന്ന പ്രതീക്ഷ അവന്റെ മുഖത്തെ പരാജയപ്പെട്ട ഭാവം വർമ്മയിൽ സന്തോഷം ജനിപ്പിച്ചു..അയാൾ തെല്ലും ആനന്തത്തോടെ അവനെ നോക്കി "ആഹഹ..തോറ്റോ നീയ്..?!!" പരിഹാസരൂപേണയുള്ള ചോദ്യം കേട്ടെങ്കിലും അതിനുള്ള ഉത്തരം നൽകാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ലവൻ..ഒരുത്തരം നൽകാതെ അവൻ തലതാഴ്ത്തി..പ്രിയപെട്ടവൾ എന്നതിനപ്പുറം മനസിലേക് അപ്പോൾ ഒരു ചിന്തയും വന്നില്ല

"ഹ്മ്..എന്തായാലും ചോദിച്ച സ്ഥിതിക്ക് എനിക്ക് വേണ്ടത് പറഞ്ഞേക്കാം.. ഒപ്പുകൾ നിന്റെ നിസാരമായ കയ്യൊപ്പുകൾ..അത് കിട്ടിയാൽ ഞാനങ് പൊക്കോളാം.."വാക്കുകളിൽ പുച്ഛം നിറഞ്ഞു നിന്നു അത് അവന് മനസ്സിലാവുകയും ചെയ്തു..മനസ്സിൽ സങ്കടം കുമിഞ്ഞുകൂടി..അച്ഛൻ ചോര നീരാക്കി ഉണ്ടാക്കിയതാണ്..അത് നിഷ്പ്രയാസം കൊടുക്കാനാവില്ല..അത്രയും കഷ്ടപ്പെട്ടിട്ടുണ്ട് ആ പാവം ഇന്നീ നിലയിലെത്തിക്കാൻ "എന്താടാ..?നിനക്ക് തരാൻ വയ്യ എന്നുണ്ടോ..?അനിയത്തിയും ഭാര്യയും കുഞ്ഞും വേണോ അതോ ആ സ്വത്തുക്കൾ വേണോ..?എന്തായാലും നിനക്ക് തീരുമാനിക്കാം..എനിക്ക് കിട്ടേണ്ടത് കിട്ടിയില്ലേങ്കിൽ വേരോടെ പിഴിഞ്ഞു മാറ്റാൻ എനിക്കറിഞ്ഞിട്ടല്ല..നിനക്ക് അറിയലോ എന്നെ ആരെ കൊല്ലാനും എനിക്ക് യാതൊരുവിധ മടിയുമില്ല.. അതോർമ്മയിലിരിക്കട്ടെ" "വേണ്ട..ഏട്ടാ..അച്ഛന്റെ വിയർപ്പ് ഇയാളെകൊണ്ട് തീറ്റിക്കാൻ പാടില്ലാ.." ഉറക്കമുണർണ ദീപ പറഞ്ഞതും അവൻ അവളെ നോക്കി..നിറഞ്ഞിരുന്നു അവളുടെ കണ്ണുകൾ..നിസ്സഹായമാണ് തന്റെ അവസ്ഥയും..

ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല അച്ഛന്റെ കഷ്ടപ്പാട് ഒരാളെ കൊണ്ട് തിന്നിപ്പിക്കാനും കഴിയില്ല..പ്രിയപ്പെട്ടവളെയും അനിയതിയെയും കുഞ്ഞിനെയും മരണത്തിന് വിട്ട് കൊടുക്കാനും കഴിയില്ല..എന്ത് ചെയ്യും..?ഒന്നും തന്നെ ചെയ്യാനാവാത്ത അവസ്ഥയാണ്.. കണ്മുന്നിൽ പ്രിയപ്പെട്ടത് നശിക്കുമ്പോൾ ഒന്നും ചെയ്യാനാവാതെ നിൽക്കുന്നതിനെക്കാൾ പരാജയം മറ്റൊന്നിനുമില്ല അപ്പഴാണ് ഞെരുക്കത്തോടെ നയനയും കണ്ണുകൾ തുറന്നത്..മുന്നിൽ പ്രിയപ്പെട്ടവൻ..കണ്ണ് നിറഞ്ഞിട്ടുണ്ടയിരുന്നു..അവളുടെ കണ്ണുകളും നിറഞ്ഞു "ദാ ഡോക്യുമെന്റ്‌സ്..സൈൻ ചെയ്യ്...ഫാസ്റ്റ്..!!" കൂട്ടത്തിലൊരുവൻ അവന്റെ നേരെ ഡോക്യുമെന്റ്‌സ് നീട്ടിയപ്പോ തന്നെ വർമ്മ പറഞ്ഞു.. അർജൂന്നെ അഴിച്ചുവിട്ടു..ദീപയുടേയും നനയുടെയും നേരെ ഗണ് പോയിന്റ് ചെയ്തു പിടിച്ചു..ഒന്നും ചെയ്യാൻ കഴിയില്ല..തെറ്റായി ഒന്നനങ്ങിയൽ അപ്പൊ വെടിപൊട്ടും അവൻ അവരെയൊന്ന് നോക്കി അച്ഛനെ മനസ്സിൽ വിചാരിച്ചോണ്ട് സൈൻ ചെയ്തു..മനസ്സിൽ പുച്ഛം നിറഞ്ഞു..

പുറത്ത് കാണിച്ചില്ലെന്ന് മാത്രം..അവൻ എല്ല പേപ്പേഴ്സിലും സൈൻ ചെയ്തുകഴിഞ്ഞതും വർമ്മയുടെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു..അർജുന്റെ ചുണ്ടിൽ പുച്ഛവും നിറഞ്ഞു "ഹ്മ്...മിടുക്കൻ..മിടുമിടുക്കൻ.. തന്തയെ പോലെ അല്ല ഇത്തിരിയാണെങ്കിൽ പോലും ബുദ്ധിയുണ്ട്.. കീപ്പ് ഇറ്റ്‌അപ്പ്‌" അവർക്ക് മൂന്ന് പേരുടെയും നേരെ gun ഷൂട്ട് ചെയ്തുവെച്ചുകൊണ്ട് അവരെ കെട്ടഴിച്ചുവിട്ടു.. ഒന്നും ചെയ്യാൻ കഴിയില്ല..തോൽവി സമ്മദിക്കുക അല്ലാതെ രക്ഷയില്ല.. അർജുൻ നയനക്ക് അടുത്തേക് ചെന്നു..കയ്യിലെ ഞരമ്പിൽ നിന്നും ഇപ്പോഴും ചോര വരുന്നു.. ഗർഭിണിയാണ്..താൻ അവളെ പ്രണയിച്ചത് കൊണ്ടും കൂടെക്കൂട്ടിയത് കൊണ്ടും മാത്രമാണ് അവൾക്കും ഈ വിധി വന്നത്..അവന്റെമനസ്സവനെ കുറ്റപ്പെടുത്തി..അവർ പുറത്തേക്ക് നടന്നു...gun അപ്പോഴും പോയിന്റിൽ ആണ് ഓരോരുത്തർ ആയി കുറഞ്ഞു..അപ്പോഴും അവസാന താഴ്‌ചയിൽ എത്തുമ്പോൾ മൂന്ന് പേർ gun മായി അവർക്ക് ചുറ്റുമുണ്ട്.. പിറകിൽ വർമ്മയുമുണ്ട് "ഏ..ട്ടാ.. വേദനിക്കുന്നു..!!" നയന തളർന്നിരുന്നു... കെട്ടിവെച്ചുകൊടുത്ത മുറിവിൽ അവൻ ദയനീയമായി നോക്കിക്കൊണ്ട് അവളെ ചേർത്തുപിടിച്ചു "ചേട്ടാ...അവരെ വിടല്ലേ..അവര് നമ്മളെ ചതിച്ചു..

ഒന്നും അവന്റെ പേരിലല്ല.." പുറകിൽ നിന്നൊരു ശബ്‌ദം വർമ്മയുടെ ഉള്ളിലൊരു വെള്ളിടിവെട്ടി പ്രശ്നം വഷളായികൊണ്ടിരിക്കാണ്,, എന്തെങ്കിലും ചെയ്യണം.. "ചേട്ടാ..അവൻ നമ്മളെ ചതിച്ചതാണ്..ഒന്നും അവന്റെ പേരിലല്ല.. എല്ലാമീ പെണ്ണിന്റെ പേരിലാണ്..അവന്റെ ഭാര്യയാ എല്ലാത്തിനും അവകാശി..!!" പിറകിൽ നിന്ന് വീണ്ടും ശബ്തം കേട്ടതും എല്ലാം അവസാനിക്കാൻ പോകുവാണെന്ന് അർജുന്ന് മനസിലായി "ഡാ.. പവമാണല്ലോ എന്ന് കരുതിയപ്പോ നീയെന്നെ കളി പടിപ്പിക്കുവാണോ..?ഹ്..? കൊല്ലട അവനെ..!!" കൂട്ടാളിയോട് കൽപ്പിച്ചതും അർജുൻ അവൻ പറഞ്ഞയാളെ ചവിട്ടി വീഴുതിയിരുന്നു...gum പിടിച്ചവരെയൊക്കെ അവനെ ഷൂട്ട് ചെയ്യും മുൻപ് അടിച്ചു വീഴ്ത്തുമ്പോൾ നയനയെ ദീപ മുറുക്കിപ്പിടിച്ചിരുന്നു.. "ഏട്ടാാാാ....!!" അലറിക്കൊണ്ടുള്ള ദീപയുടെ ശബ്തം കാതിൽ എത്തിയതും ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും അവന്റെ തലയിലായി വർമ്മ കയ്യിലുള്ള വടി വെച്ചടിച്ചിരുന്നു "ആആാാാാ..ഏട്ടാാാാ....!!" ദീപയുടെ ശബ്തം അവിടെ വലിയ ആരവത്തോടെ കേട്ടു.. നിലതായി അർജുനും വീണിരുന്നു __________💙

വീണ്ടും അതേ മുറിയിൽ..ബന്ധിതരായി അതേ മൂന്നപേർ..കൈയ്യിൽ കെട്ടിയത് കൊണ്ട് തന്നെ എനൊക്കെയോ നയന മൂടപ്പെട്ട് പോകാൻ നിക്കുന്ന കണ്ണുകളെ വാശിയോടെ തുറക്കുന്നുണ്ട്..കണ്ണുകളിൽ പ്രിയപ്പെട്ടവൻ മാത്രം..അരികിൽ അതൊക്കെ കരഞ്ഞോണ്ട് കണ്ടുകൊണ്ട് അവളുമുണ്ട് ദീപ.. അരികിൽ തലയിൽ മുറിവായത് കൊണ്ട് ബോധമില്ലാതെ കിടക്കുന്ന അർജുനും ഉണ്ട് "ഹ്മ്..കണ്ടല്ലോ ഗതി.. എന്നാലും ഞാനിവനെ സമ്മതിച്ചിരിക്കുന്നു.. എന്ത് വിശ്വസിച്ചിട്ടാടി നിന്റെ കെട്ടിയോൻ ആ വീട് പോലും നിനക്ക് തന്നത്..ഭയങ്കര വിശ്വാസം ആണല്ലേ..?!!"വാക്കുകളിൽ പുച്ഛം..പക്ഷെ ഒന്നും ചെയ്യാൻ കഴിയില്ല മനസ്സിലവന്റെ മുഖം..കണ്ണിലവന്റെ മുഖം..കണ്ണുനീരിൽ പോലും നയന കയ്യിലെ മുറിവല്ല മുന്നിലെ പ്രിയപ്പെട്ടവനെയാണ് കണ്ടത്..!! കണ്ണുകൾ മൂടാൻ നിന്നു..പക്ഷെ മൂടിയില്ല "ഹ്മ്..എന്താടി..നിനക്കുമിനി പറ്റിക്കണോ..?നിന്നെ എനിക്ക് കൊല്ലാൻ കഴിയില്ല..എന്താണ് എന്നറിയോ..ഇവന്റെ സന്തതി ആണേൽ പോലും നേയുമൊരു ഗർഭിണി ആണല്ലോ..

എനികൊരച്ഛനാകാൻ കഴിഞ്ഞിട്ടില്ല..കാരണം.. ഇവന്റെ ചെറിയമ്മ പ്രസവിച്ചിട്ടില്ല.. അവൾക്കതിന് കഴിഞ്ഞിട്ടില്ല..നിന്നെ ഞാൻ കൊല്ലില്ലെന്ന് പറഞ്ഞത്‌ശരിയായിരിക്കാം..പക്ഷെ ഇവനെ കൊല്ലാൻ എനിക്കൊരു മടിയുമില്ല..എന്നെക്കൊണ്ട് അത് ചെയ്യിക്കരുത്" അയാൾ അവളെ വാർണിങ് ചെയ്‌തു നയന ഒന്നും പറഞ്ഞില്ല.. അവൾക്കതിന് കഴിയില്ലാ "ഏട്ടത്തീ..!!" ദീപയുടെ ശബ്തം കേട്ടെങ്കിലും നയന റെസ്പോൻഡ് ചെയ്തില്ല..കണ്ണുകൾ അവനിൽ നിന്ന് മാറിയില്ല വർമ്മ പറഞ്ഞ വാക്കുകൾ മനസ്സിൽ നിന്ന് കുഴഞ്ഞുമറിഞ്ഞു എന്നാലും ഞാനിവനെ സമ്മതിച്ചിരിക്കുന്നു.. എന്ത് വിശ്വസിച്ചിട്ടാടി നിന്റെ കെട്ടിയോൻ ആ വീട് പോലും നിനക്ക് തന്നത്..ഭയങ്കര വിശ്വാസം ആണല്ലേ..?!! എന്നാലും ഞാനിവനെ സമ്മതിച്ചിരിക്കുന്നു.. എന്ത് വിശ്വസിച്ചിട്ടാടി നിന്റെ കെട്ടിയോൻ ആ വീട് പോലും നിനക്ക് തന്നത്..ഭയങ്കര വിശ്വാസം ആണല്ലേ..?!! എക്കോ പോലെ വീണ്ടും വീണ്ടും ചെവിയിലത് പ്രതിധ്വനിച്ചു കേട്ടു.. അവളും അവളോട് അതേ ചോദ്യം ചോദിച്ചു എന്ത് കണ്ടിട്ട്..?!! അവളുടെ കണ്ണുകൾ നിറഞ്ഞില്ല..കണ്ണുനീർ തളം കെട്ടിയില്ല..ചുണ്ടുകൾ വിതുമ്പിയില്ല..കൈകൾ വിറച്ചില്ല..വയറിൽ കയ്യമർന്നില്ല..

താലിയിൽ വിരലമർന്നില്ല..അവർക്കതിന് കഴിഞ്ഞില്ല..നേത്രഗോളങ്ങൾ പോലും ചലിച്ചില്ല മനസ്സും ശരീരവും മരവിച്ചു... അപ്പോഴും പ്രിയപ്പെട്ടവന്റെ മുഖം മനസ്സിൽ നിന്ന് മാഞ്ഞില്ല..എന്തിന്..പ്രിയപ്പെട്ടവന്റെ കൂടെയുള്ള ജീവിതം നശിക്കുമെന്ന് പോലും അവളെ അലട്ടിയില്ല മാനസ് മരവിച്ചിരുന്നു..യാതൊരു വിധ വികാരവും അവളിലില്ല എത്രപെട്ടന്നാണ് എല്ലാം തകിടം മറഞ്ഞത്..?എത്ര പെട്ടന്നാണ് എല്ലാം മാറിമറഞ്ഞത്..?എത്രപെട്ടന്നാണ് ജീവിതം കൈവിട്ടുപോയത്..എത്രപെട്ടന്നാണ് പ്രിയപ്പെട്ടവൻമുന്നിൽനിന്ന് മായുന്നത് പെട്ടന്ന് ഒരാൾ വന്നുകൊണ്ട് അവന്റെ നേരെ gun പോയിന്റ് ചെയ്തുവെചു.. അവളൊന്ന് ഞെട്ടി..അപ്പഴാണ് സ്വപ്നലോകത്തിൽ നിന്നും യാദാർഥ്യ ലോകത്തേക് വന്നത്..ഒരുനിമിഷം ഞെട്ടിക്കൊണ്ട് തോക്ക് ചൂണ്ടിയ ആളുടെ മുകത്തേക് നോക്കി നിറയാത്ത കണ്ണുകൾ നിറഞ്ഞു..കണ്ണുനീർ കുമിഞ്ഞുകൂടാത്ത കഞ്ഞുകളിൽ കണ്ണുനീർത്തളംകെട്ടി.. ചുണ്ടുകൾ വിതുമ്പി..കൈകൾ വിറച്ചു..വയറിൽ കയ്യമർന്നു..താലിയിൽ വിരലമർന്നു..മനാസ്സ് തകർന്നു..പ്രിയപ്പെട്ടവന്റെ മുകത്തേക് വീണ്ടും വീണ്ടും നോക്കി..സങ്കടം സഹിക്കുനാവുന്നില്ല മനസ്സിൽ വിഷാദം..

ആഗ്രഹിച്ച ജീവിതം തകർന്ന സങ്കടം..തന്നെയീ നിസ്സഹായവസ്ഥയിലാക്കിയ പ്രിയപ്പെട്ടവനോട് ദേഷ്യം തോന്നി..കണ്ണുനീർ അവളുടെ കവിളിനെ ചുംബിച്ചു..അപ്പോഴും വേദനയറിഞ്ഞില്ല..ശരീരത്തിന്റെ വേദനയെക്കാൾ മനസ്സിന്റെ വേദനയാണ് അസഹനീയം..പ്രിയപ്പെട്ടവന്റെ വേദനയാണ് അസഹനീയം.. എത്രപെട്ടന്നാണ് എല്ലാം തകിടം മറഞ്ഞത്..?എത്ര പെട്ടന്നാണ് എല്ലാം മാറിമറഞ്ഞത്..?എത്രപെട്ടന്നാണ് ജീവിതം കൈവിട്ടുപോയത്..എത്രപെട്ടന്നാണ് പ്രിയപ്പെട്ടവൻമുന്നിൽനിന്ന് മായുന്നത് പെട്ടന്ന് ഒരാൾ വന്നുകൊണ്ട് അവന്റെ നേരെ gun പോയിന്റ് ചെയ്തുവെചു.. അവളൊന്ന് ഞെട്ടി..അപ്പഴാണ് സ്വപ്നലോകത്തിൽ നിന്നും യാദാർഥ്യ ലോകത്തേക് വന്നത്..ഒരുനിമിഷം ഞെട്ടിക്കൊണ്ട് തോക്ക് ചൂണ്ടിയ ആളുടെ മുകത്തേക് നോക്കി.. പ്രിയപ്പെട്ടന്ന് കണ്മുന്നിൽനിന്ന് നശിക്കുമ്പോൾ അവൾ ദുർബലയാവുന്നു.. അവൾക്കായി ലോകമിട്ട പേരാണ് പെണ്ണ്..പക്ഷെ തകരില്ല പെണ്ണ്.. തകരാൻ അവളിലെ പെണ്ണവളെ സമ്മദിക്കില്ല..ഉള്ളിലാർത്തു കരഞ്ഞാലും പുറമേയത് കാണിക്കില്ല.. അവൾക്ക് ലോകമിട്ട പേരാണ്.. പെണ്ണ് നയന ആകെ കുഴഞ്ഞിരുന്നു അവൾ ചിന്ധിച്ചു തന്നോടുള്ള വിശ്വാസം കൊണ്ടായിരിക്കില്ലേ അവനതല്ലാം തന്നെ ഏൽപ്പിച്ചത്..?!!

അപ്പോപിന്നെ..? അവൾക്കൊരു ഉത്തരമില്ല.. "ചിന്തിക്കാതെ ഒപ്പിട്..!!" അവൾക് നേരെ പേപ്പേഴ്‌സ് നീക്കിവെച്ചുകൊണ്ട് വർമ്മ പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു..മുന്നിൽ പൊലിഞ്ഞുപോകുന്നത് തന്റെ ജീവനാണ്..തന്റെ എല്ലാമാണ്.. തന്റെ പ്രണയമാണ്..തന്നെ മാത്രം വിശ്വസിച്ചവനാണ്..ആരുമില്ലത്ത തന്നെ ചേർത്തുപിടിച്ചവനാണ്.. തന്റെ കുഞ്ഞിനെ തനിക്ക് തന്നവനാണ്..ആ കുഞ്ഞിനെയെങ്കിലും ജീവിക്കാൻ അനുവതിക്കേണ്ടത് തന്റെ ഉത്തരവാതിത്തമാണ് "ഒപ്പിട്ടെക്ക് ഏട്ടത്തി..എന്ത് ചെയ്യാനും മടിക്കത്തൊരു നീചനാണ് ഇയാൾ..നമുക്ക് ഏട്ടന്റെ ജീവൻ രക്ഷിക്കേണ്ടത് ഉത്തരവാതിത്തമല്ലേ..!! ഒപ്പിട്ടെക്ക് അയാൾക്കുള്ളത് ദൈവം കൊടുത്തോളും..എല്ലാം കൊണ്ടുപോയി തിന്നട്ടെ..!!" ദീപ കൂടിയ ദേഷ്യത്താൽ പറഞ്ഞതും നയന അവളെ നോക്കി..കണ്ണുകളിൽ നിസ്സഹായത.. വീണ്ടും പ്രിയപ്പെട്ടവനെ നോക്കി..സ്വത്തുക്കൾ പോയാലും അവന്റെ ജീവൻ രക്ഷിക്കണം "ഞാനദ്ദേഹത്തെയൊന്ന് അവസാനമായി തൊട്ടോട്ടെ..." (പാർട്ട്-22) നയന കെഞ്ചിയതും.. അയാൾക്കുമായാളുടെ പ്രണയിനിയെ ഓർമ്മ വന്നു..കണ്ണുകൾ അടച്ചുകൊണ്ട് അർജുന്റെ ചെറിയമ്മയെ ഓർത്തു.. അയാൾ തിരിഞ്ഞു നിന്നുകൊണ്ട് തലയാട്ടി,, അവൾ അനുവാദം കിട്ടിയതും ഓടുകയായിരുന്നു അവന്റെ അടുത്തേക്..ഭ്രാന്തിക്ക് ചങ്ങലയിൽ നിന്ന് മോചനം കിട്ടിയത് പോലെയായിരുന്നു

അവളുടെ സന്തോഷം..അവന്റെ അടുക്കലേക്കു പോയി നിലത്തു വീണ് ബന്ധിതമായി കിടക്കുന്നവന്റെ തലയെടുത്തുവൾ മടിയിലേക് വെച്ചു..കാണുകൾ നിറയുന്നു.. മനം നുറുങ്ങുന്നു..ഹൃദയം അലറിവിളിക്കുന്നു..ഇനിയിവനെ ഇതുപോൽ കിട്ടില്ലേ..?മനസ്സിന്റെ ഉള്ളക്കമിലൊരു ചോദ്യം..മനസ്സ് ശാന്തമല്ല.. നിറമറിയും മുമ്പേ കൊഴിഞ്ഞു പോയ പ്രണയത്തിൻ ഓർമ്മകൾ മാത്രം ബാക്കിയാകുമോ..?ഇതുപോലെ മധുരമൂറില്ലേ ഈ പ്രണയം..? ഇതാണോ തങ്ങളുടെ പ്രണയത്തിന്റെ വിധി..ആത്മാർത്ഥ പ്രണയത്തിന് ദൈവം നൽകിയ സമ്മാനം "ഏട്ടാ..!! ഇനി ചിലപ്പോ വീണ്ടും കാണാൻ കഴിഞ്ഞെന്ന് വരില്ല..എന്നെ വിശ്വസിച്ച ഏട്ടനെ എനിക്ക് സഹായിക്കാൻ കഴിഞ്ഞില്ല..ഏട്ടാ തോറ്റ് പോയി ഞാൻ..നിങ്ങളുടെ സ്നേഹത്തിന് മുന്നിലും ഇയാളുടെ ആർത്തിക്ക് മുന്നിലും.. എനിക്കെന്റെ ഏട്ടനെ വേണം..നഷ്ടമാക്കാൻ കഴിയില്ല.. ജീവനാ.. എ.. ന്നോട്..ക്ഷമിക്കണം.. ഒരുപാട് ആഗ്രഹിച്ച ജീവിതമാ..നഷ്ടപ്പെടാൻ പോകുവാണെന്ന് മനസിലായപ്പോ ഒരു ഉൾകുത്ത്.. എല്ലാം നഷ്ടമാക്കിക്കൊണ്ട് വന്നാൽ ഏട്ടന് എന്നെ വേണ്ടി വരില്ലേ..? ഉപേക്ഷിക്കുവോ..?ന്നെ..?എനിക്ക് എട്ടാനല്ലാതെ വേറാരുല്ല...ഏട്ടന് പിന്നെ എന്നെയും കുഞ്ഞിനെയും വേണ്ടി വരില്ലേ..?

ഉപേക്ഷിക്കുവോ ഞങ്ങളെ..?എന്നെ ഒറ്റക്കാക്കിയിട്ട് പോകല്ലേ..!!"ആദ്യം അപേക്ഷിച്ചതും പിന്നീട് ഒരാക്കത്തോടെ അവനെ വാരി കെട്ടിപ്പിടിച്ചു.. ഭ്രാന്തിയേപ്പോൽ മുഖമാകെ മുത്തം വെച്ചു..ഇനിയിങ്ങനെ കാണാൻ കഴിയില്ല.. അവസാനമായുള്ള കൂടിക്കാഴ്ച്ച ആയിരിക്കാം.. ജീവനെ പോൽ കണ്ടതാണ്..ജീവിതത്തോട് മോഹമില്ലയിരുന്നു..അവൻ വന്നപ്പോഴാണ് അർത്ഥമുണ്ടെന്ന് പോലും തോന്നിയത്..സിരകളിൽ രക്തം ഓടിയത് പോലും അവന് വേണ്ടിയാണ്..ജീവിച്ചതും അവന് വേണ്ടി..കരഞ്ഞതും അവന് വേണ്ടി..അവന്റെ പ്രണയത്തിന് വേണ്ടി.. വീണ്ടും അവന്റെ നെറ്റിയിലായി ഒരു മുത്തം നൽകി.. *"ഏട്ടത്തീ.. ഏട്ടാ..കണ്ണ് തുറക്ക്.." ബന്ധിതയായ ദീപ ഒന്നും ചെയ്യാനാവാതെ നിന്നു..അവളുടെ കണ്ണുകൾ നിറഞ്ഞു.. അപ്പോഴും ചരിത്രം ആവർത്തിക്കുകയല്ല..ഇത് ചരിത്രമാവുകയാണ്.. അടിനാവിയിൽ കൊത്തി പറിക്കുന്ന വേദന.. ജീവൻ നഷ്ടമാക്കുന്നത് പോലതോന്നി.. വയറിൽ താനേ കൈയമർന്നതും കാലിൽ കൂടെ എന്തോ ഒലിച്ചിറങ്ങി.. ഉള്ളിൽ വെള്ളിടിവിട്ടി..കണ്ണൊന്ന് മിഴിഞ്ഞു വന്നു..കണ്ണുകൾ നിറഞ്ഞു.. ഹൃദയം നുറുങ്ങി..കണ്ണുകൾ താഴേക് പോയി രക്തം..!! *തന്റെ കുഞ്ഞ്..!!" "ആആആഹ്ഹ്ഹ്ഹ്ഹ്ഹ!!" ആർത്തുവിളിച്ചവൾ ബോധമില്ലാതെ കിടക്കുന്നവന്റെ നെഞ്ചിലായി വീണു "ഏ..ട്ടാ.. ന്റെ...ന്റെ കുഞ്ഞ് പോയി.. എ..നി..ക്ക്..പ.. റ്റി...യിൽ...ല്ല... സോ..റി..നമ്മുടെ കുഞ്ഞിനെ..

. രക്ഷിക്കാൻ എനിക്ക് ക...ഴിഞ്ഞില്ല തോറ്റ് പോയി.. ഞാൻ.. ഏട്ടാ..എനിക്ക്...നി...ങ്ങ..ളെ വല്യ...ഇഷ്...ടാ..പോ....വല്ലേ.. I... lo.. ve..... youuuuuu...."പറഞ്ഞു പൂർത്തിയാക്കിയതും ബോധം മറഞ്ഞോണ്ട് അവളവന്റെ നെഞ്ചിൽ വീണിരുന്നു...ബോധം മാത്രമല്ല... അവളുടെ അന്തിമ ശ്വാസവും ഈ ലോകം വെടിഞ്ഞിരുന്നു...കാലിലെ രക്തവും അവന്റെ തലയിലെ രക്തവും ഒന്നായി അലിഞ്ഞു.. അവളുടെ താലി അവന്റെ കൈ വിരലിൽ തട്ടിനിന്നു..അവളുടെ മുഖം അവന്റെ മുകത്തായി തട്ടിനിന്നു...നെഞ്ചും നെഞ്ചും ഒരുമിച്ചു..ഒരു വ്യത്യാസം.. ഒരു ഹൃദയത്തിൽ മിടിപ്പില്ലാഹ്.. അത് പൂർണ്ണമായും നിലച്ചു.. അർജുന്റെ നയന... അവന്റെ കണ്ണഴകി അവനില്ലാ മായലോകത്തേക് യാത്രയായി.. അവളുടെ അന്തിമശ്വാസം ആ മുറിയിൽ ഉണ്ടായിരുന്നു "ഏട്ടത്തീ..!!" ദീപയുടെ ശബ്ദതവും അവിടെ അലയടിച്ചു..തലകറങ്ങുന്നത് പോലെ തോന്നിയവൾക്ക്..മനസ്സിൽ ഏട്ടത്തിയവളുടെ മുഖം തന്റെ ഏട്ടന്റെ പ്രണയം സ്വീകരിച്ചവളുടെ മുഖം.. കണ്ണഴകിയുടെ മുഖം..❤ ___________💜 "അർജുൻ വരുന്നെന്ന് പറഞ്ഞിട്ട് അവന്റെ കാറെന്താ ഇങ്ങോട്ട് എത്തുന്നില്ലേ..?എനിക്ക് പോണം.. വരുന്നെന്ന് പറഞ്ഞിട്ട് ആ തെണ്ടി എവിടെ പോയികിടക്കുവാണോ എന്തോ..!!"ആകാശ് പല്ലുകടിച്ചു "എടാ..നീ ഇങ്ങനെ അവനെ പ്രകാതെ.. നയന ഉള്ളതല്ലേ..? അവന്റെ ബേബിയല്ലേ അവളുടെ വയറ്റിൽ..കാർ സ്ലോലി വരുന്നതായിരിക്കും..!!"

വിച്ചു സമാധാനിപ്പിക്കാൻ ശ്രമിച്ചു "ഹ...ഉച്ചക്ക് വരാമെന്ന് പറഞ്ഞതാ വൈകുന്നേരമായി..ഫ്‌ളൈറ്റ് അവന്റെ തന്തയുടെ വകയല്ല.. എന്നെ കാതിരിക്കതൊന്നുമില്ല..!!" "ഹാ.. നീ ചൂടവല്ലേ പത്തുമിനിറ്റ് വെയിറ്റ് ചെയ്യ്..!!അവനിങ് വരും.. ഒന്നുമില്ലേലും അത്രേം നേരം നിന്നെ കാണാലോ..!! ന്യൂയോർക്കിലേക് പോയാൽ പിന്നെ..!!" വിശാൽ നിന്ന് വിതുമ്പി.. "ആഹഹ..അമ്മേട പാൽകുപ്പിക്ക് ധൈര്യവും മനക്കട്ടിയും കൂടുതൽ ആണല്ലേ..!!?" ആകാശ് പുച്ഛിച്ചു.. "പോടാ പുല്ലേ..!!" "Tnku"😌 ___________💚 "Hello Maaya vaishak Hitra..* "hello we are calling from Zara city hospital..."നേഴ്‌സ് പറഞ്ഞതും മായ മുഖം ചുളുക്കി.. "Yes tell me..!!" "Nayana Arjun, Arjun ramachandran and miss Deepa.." "Yaa.. അറിയാം..അവർക്കെന്ത് പറ്റി...!!" "മേടത്തിന്റെ ആരാണ്..?!!" "ഫാമിലി ഫ്രണ്ട്സ്..അവർക്കെന്താ..?!!" "Oh..Ok madam.. Listen.. Immediately ഒന്ന് ഹോസ്പ്പിറ്റലിൽ വരെ വരണം...!!" "എന്താ...എന്ത് പറ്റി..?അവർക്കെന്താ...?!!" അവളുടെ വാക്കുകളിൽ ടെൻഷൻ കുമിഞ്ഞു കൂടി..!!" "Don't worry mam.. Please come ...!!" അത്രയും പറഞ്ഞപ്പോ തന്നെ അവർ കോൾ കട്ട് ചെയ്തിരുന്നു... മായ ഒരുനിമിഷം ഞെട്ടി.. പിന്നെയെന്തോ ആലോജിച്ചതും താഴേക് ഓടി.. മെയിൻ ഡോറിന്റെ അടുത്തേക് ഒടുമ്പാഴാണ് വിച്ചു അവളെ ശ്രദ്ധിച്ചത്..

*"മായാ.. വെയിറ്റ്..നീയങ്ങോട്ടാ..?!!" വിച്ചു മുഖം ചുളിച്ചു.. "വിച്ചൂ.. എന്റെ കൂടെ വാ.. zara ഹോസ്പിറ്റലിൽ നിന്ന് വിളിച്ചിരുന്നു.. അർജുനും നയനക്കും ദീപക്കും..!!" അവൾക് കരച്ചിൽ ഒക്കെ വരുന്നുണ്ടായിരുന്നു.. അവളുടെ വെപ്രാളം കണ്ടതും വിശാൽ മുഖം ചുളിച്ചു.. "എന്താ മായ..? അവർക്ക് എന്താ..?!!" "അറിയില്ല നീ വാ..!!" അവർ ഒരുപോലെ കാറിനടുത്തേക് ഓടി.. ___________💙 ഹോസ്പ്പിറ്റലിലേക് നടക്കും തോറും അവരുടെ മനസ്സ് അരുതാത്തത് എന്തോ നടന്നിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞോണ്ടിരുന്നു.. "എക്സ്ക്യൂസ്മി..നയന..അർജുൻ ദീപ..?!!" "ആഹ്..എമർജൻസി കേസ്... തേയ് ആർ ഇൻ icu..!!" അവരത് പറഞ്ഞതും ഹാർട്ട് നിലച്ചത് പോലെ തോന്നി..അങ്ങോട്ട് നടന്നു..ഓടിയെന്ന് പറയുന്നതാവും ശരി.. അവിടെ എത്തിയതും ഡോക്റ്റർ ഇറങ്ങിവന്നതും ഒരുമിച്ചായിരുന്നു.. "ഡോക്റ്റർ..!!" അവർ അയാളെ അടുത്തേക് ഓടി..അവരെ കണ്ടതും അയാൾക്കു കാര്യം മനസിലായി "അർജുന്റെ..?!!"അയാൾ സംശയത്തോടെ അവരെ നോക്ക്ക്.. "ഫ്രണ്ട്സ് ആണ്..!!" "OK പ്ലീസ് കം റ്റു മൈ കെബിൻ...!!"

അയാളത് പറഞ്ഞതും icu ഡോറിലേക് നോക്കിക്കൊണ്ട് അയാൾക്കു പിറകെ അവരും പോയി.. "ലുക്ക് മിസ്..?!!" "മായ.." "Yaa.. look miss മായ...നയനയെ ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ തന്നെ ആ കുട്ടി മരിച്ചിരുന്നു.." അയാൾ ഇത്തിരി മൂകഭാവത്തോടെ പറഞ്ഞതും വിച്ചൂന്റെയും മായയുടെയും ഉള്ളിൽ കൂടി ഒരു കറന്റ് പാസ്സ് ചെയ്തു...മായ വിച്ചൂന്റെ കയ്യിൽ പിടി മുറുക്കി...രണ്ടുപേരുടെയും കണ്ണുകൾ മിഴിഞ്ഞു.. *"ആൻഡ് ദീപക്ക് കുഴപ്പമില്ല..ബോധം പോയതാണ്..അർജുൻ..അവൻ ക്രിട്ടിക്കൽ സ്റ്റേജിലാണ്.. ജീവൻ തിരിച്ചുകിട്ടുമെന്ന് ഉറപ്പ് പറയാൻ കഴിയില്ല.. കിട്ടിയാലും ചിലപ്പോ..?എന്തായാലും 24 മണിക്കൂർ കഴിയാതെ ഒന്നും പറയാനാവില്ല.." അത്രയും പറഞ്ഞോണ്ട് അയാൾ എണീറ്റത്തും മിഴികൾ നിറക്കാൻ പോലും ഇരുവരെ കൊണ്ടും കഴിഞ്ഞില്ല നയനയെ ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ തന്നെ ആ കുട്ടി മരിച്ചിരുന്നു.. എക്കോ പോലെ അതവരുടെ ചെവിയിൽ മുഴങ്ങി.. __________💚 (പ്രെസെന്റ്) എല്ലാമാറിയാം തനിക്ക്..എന്താണ് നടന്നത്..എന്താണ് നടക്കുന്നത്.. എന്താണിങ്ങനെ എല്ലാം അറിയാം..പക്ഷെ ഒന്നും പറയാൻ കഴിയുന്നില്ല.. ദുർഗ്ഗയോട് വിശാൽ എന്താണിങ്ങനെ എല്ലാം അറിയാം..പക്ഷെ പറയാൻ കഴിയുന്നില്ല...

ആകാശ് കയ്യിലെ ബോട്ടിൽ മുന്നിലെ മിററിലേക് ആഞ്ഞെറിഞ്ഞു.. മിറർ ചിന്നിചിതറി അവനിലെയും വിശാലിലെയും തമാശയും ചിരിയുമൊക്കെ എന്നോ മണ്ണടിഞ്ഞതാണ്.. എന്നോ അസ്തമിച്ചതാണ്..ജീവിതം അവരെ അങ്ങനെയാക്കിയതാണ്.. ___________💛 പഴയ കാര്യങ്ങൾ ഒക്കെ ഓർതൊണ്ട് കിടക്കുവായിരുന്നു വിശാൽ..ആ കാലം വീണ്ടും തിരിച്ചു കിട്ടിയിരുന്നെങ്കിലെന്ന് മനസ്സ് ആഗ്രഹിച്ചു പോകുന്നു.. അതിൽ മുഴുവൻ അവളായിരുന്നു മായ.. അവളില്ലാത്ത ലോകം അന്യമായത് പോലെ..അവളുടെ തുറിച്ചു നോട്ടങ്ങൾ ഇല്ലാത്ത ദിവസം പൂർണ്ണമാകാത്തത് പോലെ.. അവളില്ലാതെ ജീവിതത്തിന് അർത്ഥം ഇല്ലാത്തത് പോലെ.. ദുർഗ്ഗ ചെയ്തിരുന്ന തെറ്റുകൾ ഓർക്കെ അവളെ പച്ചക്ക് കത്തിക്കാൻ തോന്നിയവന്..അവളുടെ അഭിനയം അവനെ വല്ലാതെ നോവിച്ചു.. വെളുത്ത മുഖം ക്രോധത്താൽ ചുമന്നു.. അവൻ ഭ്രാന്തനു തുല്യനായി.. ആ 💛കാമഭ്രാന്തൻ💛......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story