കാമഭ്രാന്തൻ: ഭാഗം 26

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ദുർഗ്ഗാ..!!" ശർമിളയുടെ വിളി കേട്ടതും ദുർഗ്ഗാ അവരെ നോക്കി.. "എന്തിരുത്താ മോളെ ഇത്..!! വാ വല്ലതും കഴിക്കാം..!!" അവരവളുടെ കയ്യിൽ പിടിച്ചു "എനിക് വേണ്ടമ്മ..!!"അവളവരുടെ കൈ വിടുവിക്കാൻ ശ്രമിച്ചു "അങ്ങനെ പറഞ്ഞാൽ പറ്റില്ല.. ഇനിയും എന്തെങ്കിലും കഴിച്ചില്ലേൽ മരിച്ചുപോകും.. വാ..!!" അവരവളുടെ കൈപിടിച്ചു വലിച്ചുകൊണ്ടുപോയി വിശാലിന് ബോധം വന്നു..എല്ലാരുമവനെ ഡ്രഗ്സ് യൂസ് ചെയ്‍തതിന് ഒരുപാട് വഴക്ക് പറഞ്ഞു..പക്ഷെ ശർമിളയും അച്ഛനും അവനെ ചെന്ന് കണ്ടില്ല..അവന്ന്വേഷിച്ചു..പക്ഷെ വരുന്നിലെന്ന് പറഞ്ഞു..ഇരുവരും ഹോസ്പ്പിറ്റലിൽ തന്നെയുണ്ട്..പക്ഷെ മകനെ കാണാൻ വന്നില്ല __________💙 (Past) (വേഗം തീർക്കണ്ടേ അതാ😁😌) "എന്താ എന്തുപറ്റി..?ഇവിടെയെന്താ വിച്ചൂ.. നീയെന്തിനാ എന്നോട് വരാൻ പറഞ്ഞേ..?!!" വിശാൽ വിളിച് പെട്ടന്ന് വരാൻ പറഞ്ഞതും ഓടിയെത്തിയതായിരുന്നു വൈശാഖ് "അത്..നീ..വാ..ഞാൻ പറയാം" വിശാൽ അവന്റെ കൈയ്യിൽ പിടിച്ചു ഉള്ളിലേക് നടന്നു..icu വിലേക്കായിരുന്നു അവൻ നടന്നത്..icu വിലേക്കാണ് പോകുന്നത് എന്ന് മനസിലാക്കിയ വൈഷ്‌ പെട്ടന്ന് നിന്നു..അവന്റെ നിർത്തം മനസിലാക്കിയത് പോലെ വിശാലവനെ തിരിഞ്ഞു നോക്കി "എന്താ..?

എന്താ വിച്ചു പ്രശ്നം..?ഇവിടെയെന്താ..?!!" വൈഷ്‌ അവനെ മിഴിച്ചുനോക്കി..അവന്റെ നോട്ടത്തിലെ ഗൗരവം വിശാലിന് മനസിലവിന്നുണ്ടായിരുന്നു "ഒ.. ഒന്നുല്ല..നീ വാ.." വിശാൽ മുന്നോട്ട് നടന്നു "ഒന്നുമില്ലാതെയാണോ icu വിലേക്ക്..എന്താ പ്രശ്നം..!!?" വൈശാഖിന്റെ മുഖം മാറാൻ തുടങ്ങി "ഒന്നുമില്ലെന്ന് പറഞ്ഞില്ലേ..?!!"അലറിക്കൊണ്ട് വിശാൽ മുന്നോട്ട് നടന്നു അവിടെ ആകാശും മായയും ശാലിനിയും ഓക്കെയുണ്ടായിരുന്നു..സംഭവം സീരിയസാണ് എന്നവരുടെ കലങ്ങിയ കണ്ണുകൾ കണ്ടാൽ മനസിലാവും "എന്താ..എന്താശരിക്കും പ്രശ്‌നം..?ആരെങ്കിലുമൊക്കെ ഒന്ന് പറയോ..?" അവന് ദേഷ്യത്തിലലറി..അവർ അവനെനോക്കി കണ്ണ് നിറച്ചോണ്ട് തലതാഴ്ത്തി..അത് വൈശാഖിനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു "പുല്ല്...നിങ്ങളെന്താ ഒന്നും മിണ്ടാത്തത്..?വായിലെന്താ പഴം വല്ലതുമുണ്ടോ..? എന്താ പ്രശ്‌നമെന്ന് വാ തുറന്ന് പറഞ്ഞുതുലക്ക്..!! ആ കോപ്പ് അർജുന്നെ ആണേൽ വിളിച്ചിട്ട് കിട്ടുന്നില്ല.. നയനയും കൂട്ടി അവനെങ്ങോട്ടാണോ എന്തോ പോയത്..?10 മിനിറ്റ് എന്ന് പറഞ്ഞിട്ട് രാവിലെ ഫോണ് ഓഫ് ചെയ്തതാ..

അവളെയും കൂട്ടി ഇപ്പൊ കറങ്ങാൻ പോകരുതെന്ന് നൂറ് പ്രാവിശ്യം പറഞ്ഞതാ..കേൾക്കില്ലല്ലോ..!! കുഞ്ഞുണ്ടെന്ന വിചാരമില്ല രണ്ടിനും..!!" അവരോടൊക്കെ അലറിക്കൊണ്ട് അവൻ ആരോടെന്ന പോലെ പറഞ്ഞോണ്ട് ഫോണെടുത്തു തിരിഞ്ഞു നിന്നുകൊൾ ചെയ്യാൻ തുടങിയതും പെട്ടന്ന് icu ഡോർ ഓപ്പണ് ആയ സൗണ്ട് കേട്ടതും അങ്ങോട്ട് അവൻ അങ്ങോട്ട് തിരിഞ്ഞുനോക്കി..നിമിഷ നേരം കൊണ്ട് അവന്റെ കയ്യിൽ നിന്ന് ഫോണ് നിലം പതിച്ചിരുന്നു ഒന്നും ചെയ്യാനാവാതെ അവൻ സ്തംഭിച്ചുനിന്നുപോയി.. അവൾക്കടുത്തേക് ഓടുമ്പോൾ..അവനറിഞ്ഞിരുന്നില്ല അവസാന ശ്വാസം എന്നോ അവളെ വിട്ട് പോയിരുന്നു എന്ന് "നയനാ.. എന്താ..ഇവൾക്കെന്ത് പറ്റി..?!!" അവരൊന്നും പറയാത്തത് കണ്ടതും അവരിനി ഒന്നും പറയാൻ പോകുന്നില്ലെന്ന് കണക്കുകൂട്ടിക്കൊണ്ട് അവൻ നേഴ്‌സിന് നേരെ തിരിഞ്ഞു "ഈ കുട്ടി മരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞു.. മോർച്ചറിയിലേക് കൊണ്ടുപോകുവാ..പ്ലീസ് മൂവ്" അവർ വൈശാഖിനെ തള്ളിമാറ്റിക്കൊണ്ട് പോയതും വൈശാഖ് കിട്ടിയ വിവരത്തിൽ നിന്ന് മുക്തൻ ആയിട്ടില്ലായിരുന്നു..അവന്റെ കണ്ണുകൾ മിഴിഞ്ഞുവന്നു..

ഉള്ളിൽക്കൂടി മിന്നൽ കടന്നുപോയി..വികാരമില്ലതവനെ പോലെ സ്‌തമ്പിച്ചു നിന്നു കേട്ടത് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല..എന്താണ് സംഭവിച്ചത്..?എന്താണവർ പറഞ്ഞത്..?ഒരുനിമിഷം ചിന്ദിച്ചു കണ്ണുകൾ ചുറ്റിയിലേക്കും ഓടി..അർജുൻ അവൻ..?അവനവിടെ..? ചുറ്റുമുള്ളവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടയിരുന്നു.. അപ്പോഴാണ് ശാലിനി എണീറ്റ് വന്നുകൊണ്ട് അവനെ നോക്കിയത് "നയന..അവള്.. അവള് പോയി ഏട്ടാ..പ്രെഗ്നൻസി അബോർട്ട് ആയി..ഞരമ്പ് കട്ടായിരുന്നു.. ബ്ലീഡിങ് കൂടി...രക്തം ഒരുപാട് പോയി..അവസാനം..!!" വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ അവൾ വിതുമ്പി..പെട്ടന്നാണ് icu ചെക്കിങ് നേഴ്‌സ് ഡോർ തുറന്നൊണ്ട് "ഡോക്റ്റർ എന്നും വിളിച്ചു അലറി പുറത്തേക്ക് പോയി..എല്ലാരും ഞെട്ടിക്കൊണ്ട് അവർ പോയ ഭാഗത്തേക് നോക്കി..അപ്പോതന്നെ പെട്ടന്ന് ഡോക്റ്റർ കയറിവന്നു..icu വിലെ ഡോർ അടച്ചതും എല്ലാരും മുഖത്തോട് മുഖം നോക്കി..എല്ലാവരിലും ടെൻഷൻ പെട്ടന്ന് വീണ്ടും icu ഡോർ തുറന്നു..ഡോക്റ്റർ ഇറങ്ങിവന്നോണ്ട് അവരോട് കെബിനിലേക് വരാൻ പറഞ്ഞു..

പോയി..അയാൾ പോയതും വൈഷ്‌ മുഖം ചുളിച്ചുകൊണ്ട് icu വിന്റെ ഹോളിൽ കൂടി ഉള്ളിലേക് നോക്കിയതും അവിടെ ഒരിറ്റു ശ്വാസത്തിനായി പിടയുന്ന അർജുന്നെ കണ്ടതും അവന്റെ കണ്ണുകൾ വികസിച്ചു..തെല്ലും അത്ഭുതത്തിൽ അവനാ കാഴ്ചയിൽ സ്തമ്പിച്ചുനിന്നു.. അപ്പോതന്നെ ആകാശ് അവന്റെ ഷോള്ഡറിൽ കൈവെച്ചതും വൈശാഖ് ആകാശിനെ നോക്കി "വാ..ഡോക്റ്ററെ കാണാം..!!" അത്രയും പറഞ്ഞോണ്ട് ആകാശ് പോകാൻ നിന്നതും വൈശാഖ് അവനെ തടഞ്ഞുനിർത്തി "എന്താടാ ഇത്..?എന്തൊക്കെയാ ഇവിടെ നടക്കുന്നെ..?അർജുൻ..? എന്റെ അർജുന്ന് എന്താ..?അവൾ നയന അവർക്കെന്താ പറ്റിയത്..? ആരാ ഇത് ചെയ്തേ..? ദീപ എവിടെ...?!!" അർജുന്റെ അവസ്ഥ കണ്ടതും വൈശിന്റെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ടായിരുന്നു "എടാ..അവരെ..അവരെയാരോ.. എനിക്ക്..ഞാൻ..എന്ത പറയാ.. രാവിലെ വരെ എന്നോട്..ചിരിച്ചു കളിച്ചു സംസാരിച്ച... നയന...ഇപ്പൊ..ഇവിടെ..ഇങ്ങനെ.. എനിക്ക്..ഞാൻ..അവളെ.." ആകാശ് വാക്കുകളില്ലാതെ വിതുമ്പിക്കൊണ്ട് വൈശാഖിനെ നോക്കി..

വൈശാഖ് പെട്ടന്ന് അവനെ കെട്ടിപ്പിടിച്ചതും ആകാശുമവനെ പുണർന്നു __________💚 "Actually..അർജുൻ ഇപ്പൊ ഒക്കെയാണ് എന്ന് പൂർണ്ണമായി പറയാൻ കഴിയില്ലെങ്കിൽ പോലും അവനിപ്പോ ഏകതേശം ഒക്കെയാണ്..we can hope..അവൻ പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരും.. പക്ഷെ"അയാൾ കോണ്ഫിഡൻസോടെ പറഞ്ഞതും ആകാശിലും വൈശാഖിലും പ്രതീക്ഷ വന്നെങ്കിൽ പോലും ആ പക്ഷെയിൽ എല്ലാം അവസാനിച്ചു.. അവർ നിർവീകരാതയോടെ അയാളെ നോക്കി "എന്താ ഡോക്റ്റർ!!"അയാൾ പറയാൻ മടിക്കുന്നത് കണ്ട് വൈശാണ് ചോദിച്ചത്..അവന്റെ ചോദ്യം കേട്ടതും അയാളവനെ നോക്കിക്കൊണ്ട് പറയാൻ തുടങ്ങി "പക്ഷെ..മെന്റലി അവന് ചിലപ്പോ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായേക്കാം..!!" അയാൾ മടിച്ചോണ്ട് പറഞ്ഞത് കേട്ട് അവർ ഒപ്പം മുഖം ചുളിച്ചു മുഖത്തോട് മുഖം നോക്കി പിന്നെയതെ എക്‌സ്പ്രശനോടെ ഡോക്റ്ററെ നോക്കി "What you mean doctor..?!!"വൈശാഖ് ആയിരുന്നു ചോദിച്ചത് "അവന്റെ തലയിൽ ആഴത്തിലുള്ള മുറിവുണ്ട്..

മരണത്തിന്റെ അടുത്തുള്ള സ്റ്റേജിൽ ആണ്..രക്ഷപ്പെടാനുള്ള ഹോപ് കുറവായിരുന്നു..ബട്ട് ഇപ്പൊ കൂടി..അവൻ തീർച്ചയായും രക്ഷപ്പെടും.. പക്ഷെ.. മുറിവിന്റെ ആഗാഥത്തിൽ ചിലപ്പോ..മെമ്മറി ലോസ് ആകാൻ ചാൻസ് ഉണ്ട്" ഡോക്റ്റർ പറഞ്ഞതും വൈഷ്‌ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പാതിയെ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു "ഒരുകണക്കിന് ഓർമ്മ പോകുന്നത് തന്നെയാണ് നല്ലത്..അവൻ നയനയെ മറന്നാൽ മതി.. അവളെന്ന ചാപ്റ്റർ അവന്റെ ലൈഫിൽ ഇല്ലാതായാൽ മതി" വൈഷ്‌ ഒരു സ്വാർത്തനെ പോലെ പറഞ്ഞതും ആകാശ് ഞെട്ടിക്കൊണ്ട് വൈശിനെ നോക്കി "വൈഷ്‌..!!" ആകാശ് ഞെട്ടിക്കൊണ്ട് വിളിച്ചതും നിറഞ്ഞ കണ്ണുകൾ വൈഷ്‌ തുടച്ചുകളഞ്ഞു "വൈഷ്‌..നീ എന്തൊക്കെയാടാ ഈ പറയുന്നേ..?നിനക്കെന്താ ഭ്രാന്ത് പിടിച്ചോ..?നയന..അവൾ..അവൾ നമുക്ക് അന്യ ഒന്നുമല്ല..അവിടെ മരണത്തോട് മല്ലിട്ട് കിടക്കുന്നവന് വേണ്ടി അവൾക് നഷ്ടമായത് സ്വന്തം ജീവനാണ്..എന്നിട്ട് നീയെന്താടാ അവനെ മാത്രം നോക്കുന്നെ..?

അവൾക് ആരും ഇല്ലാത്തത് കൊണ്ടാണോ..? അവളൊരു അനാഥയായത് കൊണ്ടാണോ..?നമ്മൾക് അവൾ സ്വന്തം പെങ്ങളായിരുന്നില്ലേ..? എന്നിട്ട് നീയെന്താ ഈ പറയുന്നേ..?!!" ആകാശിന്റെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ടായിരുന്നു "പിന്നെ ഞാനെന്ത് പറയണം.. നീ തന്നെ പറയ്.. അവളെ ഓർത്ത് അവനവന്റെ ജീവിതം തീർക്കണോ..?!!" "അപ്പൊ അവന് വേണ്ടി മരിച്ചവൾക് വിലയില്ലേ..?അവന്റെ കൂടെ പോയവൾക് വിലയില്ലേ..?!!" ആകാശിന്റെ കണ്ണുകളൊക്കെ ചുവന്ന് വന്നിരുന്നു "നിങ്ങളിങ്ങനെ തമ്മിൽ തല്ലുകയൊന്നും വേണ്ടാ..അവന് മെമ്മറി ലോസ് ഉണ്ടാകുമെന്ന് ഉറപ്പ് ഒന്നൂല..50 പേഴ്സന്റെജ് ആണ് ചാൻസ്..അതവന്റെ ആരോഗ്യത്തെയും ബാധിക്കും.. പ്രാർത്ഥിക്ക്.. ദൈവങ്ങൾക്കല്ലാതെ അർജുന്നെ രക്ഷിക്കാൻ കഴിയില്ല" അയാൾ പറഞ്ഞുകഴിഞ്ഞതും വൈശിനെ ഓർത്ത് ആകാശിന്റെ ഉള്ളം നൊന്തു..അവനോട് വെറുപ് തോന്നി ___________💙 ഡോക്റ്റർ കാബിൻ വിട്ട് പുറത്തേക്ക് ഇറങ്ങിയതും വൈഷ്‌ അവരോടൊന്നും മിണ്ടാതെ മോർച്ചറി ലക്ഷ്യം വെച്ച് നടന്നു..

നേഴ്‌സിനോട് പറഞ്ഞു പെർമിഷൻ വാങ്ങി നേഴ്സിനോടപ്പം അവളുടെ ബോഡി കാണാൻ പോയി..ഒരു ബോഡിക്ക് നേരെ ചെന്നൊണ്ട് നേഴ്‌സ് തുണി മാറ്റിയതും അവിടെ അനക്കമറ്റ്‌ കിടക്കുന്നവളെ കണ്ട് അവന്റെ ഹൃദയം വിങി..ഒന്നുറക്കെ കരയാൻ തോന്നി.. എനിക്ക് പേടിയാ ഞാൻ പറയില്ല..!! അർജുന്നോട് ഉള്ള ഇഷ്ട്ടം തുറന്ന് പറയാനായി അവളെ നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞ വാക്കുകൾ അവന്റെ ഉള്ളിൽക്കൂടി മിന്നിമറഞ്ഞു ഞാനനാഥയല്ലേ വൈശേട്ട..ഞാൻ ചേരില്ല..!! അവളുടെ കുഞ്ഞുമുഖം കാണേ അവന് സങ്കടം തികട്ടിവന്നു..കുനിഞ്ഞു നിന്നുകൊണ്ട് അവളുടെ കുഞ്ഞു കവിളിൽ അവനൊരു മുത്തം കൊടുത്തു..തുണിയിൽ മൂടപ്പെട്ട വയറിൽ തുണിക്ക് മുകളിലൂടെ തന്നെ ഒന്ന് തലോടിക്കൊണ്ട് അവളെ നോക്കി സങ്കടം സഹിക്കാനാവാതെ വന്നതും അവൻ തിരിഞ്ഞു നടന്നു..അവൻ പോയതും നയനയുടെ ജീവനറ്റ ബോഡിയൊന്ന് നോക്കിക്കൊണ്ട് നേഴ്‌സ് തുണിമറച്ചു ___________💚 "ഡോക്റ്റർ..!!" അതേ icu മുറിക്കു മുന്നിൽ എല്ലാരും ടെൻഷനോടെ നിക്കുമ്പഴാണ് നേഴ്‌സ് പുറത്തേക്കു ഓടിയത്..കുറച്ചുകഴിഞ്ഞതും ഡോക്റ്റർ icu വിലേക് കയറിച്ചെന്നു..എല്ലാവരിലും പ്രതീക്ഷ നിന്നു..

മനസ്സിൽ അർജുന്റെ മുഖം നിറഞ്ഞുനിന്നു.. കുറച്ചുസമയം കഴിഞ്ഞതും ഡോക്റ്റർ ഇറങിവന്നു *"god with you guys.. അർജുൻ രക്ഷപ്പെട്ടു.. അവന് ബോധം വന്നു.. അവനവളെ ചോദിക്കുന്നുണ്ട്.. പക്ഷെ അവനറിയില്ല..ഇനിയവന് അവളെ കാണാൻ സാധിക്കില്ലെന്ന്.. എനിക്കായി ഈ അവസ്ഥയിൽ അർജുനോട് പറയാൻ കഴിയില്ല വൈഫ് മരിച്ചെന്ന്..ഇപ്പൊ അവനെ അറിയിക്കാതിരിക്കുന്നതാണ് ബെറ്റർ..അവന്റെ അവസ്ഥ അത്രക്ക് മോശമാണ്..സോ പിന്നീട് അറിയിക്കാം..ഒരാൾക് അവനെ കയറി കാണാം..പക്‌ഷേ അവനോട് നയനയെ പറ്റി ഒരുകാരണവശാലും പറയരുത്..ok take care of him.." ഡോക്റ്റർ അത്രയും പറഞ്ഞു പോയതും ആരെയും കാത്തുനിൽക്കാതെ വൈഷ്‌ അകത്തേക് പോയിരുന്നു അകത്തേക് പ്രവേശിച്ചതും അർജുന്നെ കണ്ട് അവനൊരു നിമിഷം നിശ്ശബ്ദതനായി.. അർജുൻ..അവന്റെ ചുണ്ടുകൾ മന്ധ്രിക്കുന്നുണ്ടായിരുന്നു..ദീപ.. അവൾ മാത്രമായിരുന്നു അവന്റെ ലോകം..അവൾക്ക് വേണ്ടി മാത്രമായിരുന്നു ജീവിക്കുന്നത്.. ഇടക്ക് അവളുടെ ആഗ്രഹത്തിന് ഡോക്റ്റർ ആകാൻ ഇറങ്ങിത്തിരിച്ചപ്പോൾ കണ്ടുമുട്ടിയതാണ് അവളെ നയനയെ..ജീവിക്കാൻ വല്യ മോഹം ഇല്ലാത്തവനെ ജീവിക്കണം എന്ന് പഠിപ്പിച്ചത് അവളായിരുന്നു..

ഒരുമിച്ചുള്ള ജീവിതം ആസ്വതിക്കുമ്പഴേക്കും ദൈവത്തിൻ കുസൃതി പറന്നെത്തി അല്ലേലും ഇരു ഹൃദയങ്ങൾ ഒന്നിക്കാൻ വല്ലാതെ ആഗ്രഹിക്കുമ്പോ ദൈവത്തിൻ കുസൃതി അത് സ്വാഭാവികം... അവനെ നോക്കിനിന്നതും കണ്ണുകൾ നിറഞ്ഞു..മൂടാൻ മാത്രം സ്വത്തുക്കൾ ഉണ്ടായാലും കാര്യമില്ല..എത്ര പണം വേണമെങ്കിലും കൊടുക്കാം.. അവന്റെ സ്വത്തുക്കൾ മുഴുവൻ കൊടുക്കാം..പക്ഷെ അവന് നയനയെ തിരിച്ചു കിട്ടോ..? ഇല്ലാ..മനുഷ്യന് സാധിക്കാത്തതായും ഭൂമിയിൽ ഒരുപാടുണ്ട്..പണം കൊടുത്താൽ കിട്ടാത്തതായും പലതുമുണ്ട്.. നിനക്ക് പണം തരാം പകരം നീ നിന്റെ ജീവനെ വിട്ട് കൊടുക്കുമോ ലോകമേ..!! ഇല്ല..ഓരോ മനുഷ്യനും അവന്റെ ജീവനാണ് വലുത്‌ മയയെ പിരിയുക എന്നത് ഇനി ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.. അതുപോലെ തന്നെ ആയിരിക്കില്ലേ അവന് നയനയെ പിരിയുക എന്ന് പറയുന്നതും..? ഇപ്പോഴും പൂർണ്ണമായും മനസിലാവാത്ത ഒരു കാര്യമുണ്ട്..എന്താണ് സത്യത്തിൽ സംഭവിച്ചത്..? നയനക്ക് എന്ത് പറ്റിയതാണ്..?

സ്വയം ചോദിച്ചു കൊണ്ടാവൻ അർജുന്നെ വീണ്ടുമൊന്ന് നോക്കി പുറത്തേക്കിറങ്ങി __________💜 "ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ അതിന്റെ സീരിയസ്ന്നസിൽ എടുക്കണം.. ഞാൻ പറയുന്നത് എന്താണെന്ന് വൈശാഖിന് മനസിലാവുന്നുണ്ടോ..?!!" ഡോക്റ്റർ വൈശിന്റെ മുകത്തേക് സൂക്ഷിച്ചുനോക്കിയതും അവൻ പതിയെ തലയാട്ടി "അർജുൻ ജീവിതത്തിലേക്കു തിരിച്ചുവന്നു.. അവന് അപകടം ഒന്നും ഉണ്ടായില്ല..മെമ്മറി ലോസ്റ്റ്‌ പ്രശ്നങ്ങൾ ആദ്യം കാണിച്ചെങ്കിൽ പോലും ഇപ്പോ അവന് എല്ലാം ഓർമ്മയുണ്ട്..അർജുൻ നയനയുടെ മരണം എക്സെപ്റ്റ് ചെയ്തു..വേദനിക്കുന്ന ശരീരത്തിലും അവളെയോർത് അവൻ കരഞ്ഞു..നേഴ്‌സ് പറഞ്ഞപ്പോ ആദ്യം അവൻ വിശ്വസിക്കാൻ തയ്യാറായില്ലെങ്കിൽ പോലും പിന്നീട് അതവന് മറ്റുതരത്തിലുള്ള ഹെൽത്ത് പ്രോബ്ലംസ് ഉണ്ടാക്കും അതുകൊണ്ട് ഞങ്ങൾ അവനോട് എല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്.. അവൻ ആകെ തകർന്നു..എങ്കിലും എല്ലാമവൻ വിശ്വസിച്ചിട്ടുണ്ട്.. പക്ഷെ..!!"

പെട്ടന്ന് അയാൾ വീണ്ടുമൊരു പക്ഷെ ഇട്ടതും വൈഷടക്കം അവർ അയാളെ മിഴിച്ചുനോക്കി.. "പക്ഷെ..അർജുൻ എണീറ്റത് മുതൽ അവന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്..ഞങ്ങൾ നിങ്ങളോട് ആദ്യമിതിനെ കുറിച് പറയാതെ നിന്നതാണ്..തലയിലേറ്റ ക്ഷതത്തിന്റെ ഫലമായി നമുക്ക് ലഭിച്ചത് പഴയ അർജുനെ അല്ല..!!" ഒരുനടുക്കത്തോടെ അയാൾ പറഞ്ഞതും അവരുടെ നെറ്റി ചുളിഞ്ഞു "അവൻ..അവൻ പല സമയത്ത് പലതാണ് പറയുന്നത്.. പലതാണ് ചെയ്യുന്നത്..ഇടക്ക് നയന എന്ന് വിളിച്ച് അലറി കരയും..ഇടക്ക് നേഴ്സിനോട് നയനയോട് വരാൻ പറയും.. ഇടക്ക് അങ്ങനെ ഒരു വ്യക്തിയെ അറിയുകയെ ഇല്ലന്നുള്ള മട്ടാണ് അവന്.. ഇടക്ക് ദേശ്യപ്പെടും.. ചിലപ്പോ ചിരിക്കും.. ചിലപ്പോ എന്തെങ്കിലുമൊക്കെ ഓർത്ത് കിടക്കും..ചിലപ്പോ വൈശാക്കിനെ അന്വേഷിക്കും.. ചിലപ്പോ ചെറു കുഞ്ഞിനെ പോലെ രാമ ചന്ദ്രൻ സാറിനെ അന്വേഷിക്കും..ചിലപ്പോ ചെറിയമ്മയെ വിളിച്ചു കരയും ചിലപ്പോ നയനയെ കുറിച് ചോദിക്കും..ചിലപ്പോ അവളെ വെറുപ്പുള്ള മട്ടിൽ സംസാരിക്കും..

ദീപയെ കുറിച്ച് ഓർക്കും..മറ്റുചിലപ്പോൾ ദീപയെ മാത്രേ ഓർമ്മ കാണൂ.. ടോട്ടലി പറഞ്ഞാൽ.. അർജുൻ..അവൻ..മെന്റലി ok അല്ല..വീക്കാണ്..പണ്ട് മനസിലേറ്റ ഒരുപാട് മുറിവുണ്ട് അവന്.. കാലം മാഞ്ഞിട്ടും അവന്റെ മനസ്സ് മായ്ക്കാത്ത വേദനയേറിയ ദുഷിച്ച ഓർമ്മകൾ..അവ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു.. അച്ഛന്റെ മരണം നേരിൽ കണ്ടതാണ് അർജുൻ..അവന്റെ ആ ഓർമ്മകളും റിയാക്റ്റ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു..വർമ്മയെ അറസ്റ്റ് ചെയ്ത ന്യൂസ് അവന് ആനന്ദം കിട്ടിയിട്ടുണ്ട് പ്രിയ പിതാവിന്റെ മരണം അവനെ പാതി കൊന്നതാണ്..പിന്നീട് ബാബയേയും ദീപയെയും നോക്കാൻ വേണ്ടി പഠിപ്പ് ഉപേക്ഷിക്കേണ്ടി വന്ന വേദന..അതിനിടയിൽ ഒരു പയ്യൻ അനുഭവിക്കേണ്ട വേദനയെക്കാൾ കൂടുതൽ അനുഭവിച്ചത്..പിന്നീട് നയനയെ കണ്ടപ്പോൾ മനസ്സൊരുപാട് സംതോഷിച്ചു പക്ഷെ.. അവളെ കൂടെ അവന് നഷ്ടമായപ്പോ ജീവനായ കുഞ്ഞ് പോയപ്പോൾ ജീവിതത്തിന് അർത്ഥമില്ലെന്ന് തോന്നിയപ്പോ തനിക്ക് ഇനി സന്തോഷിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോ താൻ കാരണം നയനക്ക് സ്വന്തം ജീവൻ നഷ്ടമായത് ഓർത്തപ്പോൾ അവന്റെ മനസ്സും ബുദ്ധിയും അവനെ കൈയൊഴിഞ്ഞു മനസ്സാഗ്രഹിച്ചത്

ഒന്നും തന്നെ നടക്കാതെ വന്നപ്പോൾ അവനെ അവന്റെ ബുദ്ധി ഒരു ഭ്രാന്തനായി മുദ്ര കുത്തി..അമ്മയുടെ കുറവ് ആ ജീവിതത്തിൽ വളരെ വലിയ വേദന സൃഷ്ട്ടിച്ചിട്ടുണ്ട്..അമ്മയെ കാണണം എന്നുമവൻ പറയാറുണ്ട്..മെയ് ബി നയന കടന്നുവന്നപ്പോൾ അവൾ മാത്രമായിരുന്നെന്നിരിക്കണം അവന്റെ ലോകം..അമ്മയെ അച്ഛനെ അനിയത്തിയെ സുഹൃത്തിനെ ഭാര്യയെ ദൈവത്തെ എല്ലാം അർജുൻ നയനയിൽ കണ്ടെത്തി അവനിൽ ഇനി പല സമയം പല മുഖങ്ങൾ ആയിരിക്കും..എന്ത് ചെയ്യുന്നുവെന്നോ എന്ത് ചെയ്തുവെന്നോ അവനിനി ഓർക്കില്ല..നിമിഷങ്ങൾ കൊണ്ട് നല്ലവനും ദുഷ്ടനും ഒക്കെയായി അവൻ മാറും..അവനെയിനി ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ ഇനി നല്ലയൊരു കുടുമ്പത്തിന് മാത്രേ കഴിയൂ.. കുടുംബ സ്നേഹത്തിന് മാത്രമേ കഴിയൂ..നമ്മൾ നമ്മളുടെ ലോകത്തെ ഒരാളിൽ മാത്രം ഒതുക്കാൻ പാടില്ലെന്നു പറയുന്നത് ഇതാണ്..ഒരിക്കൽ അയാൾ നമ്മളെ വിട്ടിട്ട് പോയാൽ പിന്നെ ജീവിതത്തിന് അർത്ഥമില്ലാത്തത് പോലെ തോന്നും..അർജുൻ അവനിനി ഒരു സ്വപ്നമാണ്..പല സമയത്തും പലതും സംഭവിക്കാം..പലതും ചെയ്യാം..പക്‌ഷേ..അവൻ ചെയ്യുന്നതൊന്നും അവന്റെ ബോധ മനസ്സ് അറിയില്ല.. അതുകൊണ്ട്.. അർജുന്നെ...

ഒരു..മെന്റൽ ഹോസ്പിറ്റൽ...!!" "എന്റെ അർജുന്ന് ഭ്രാന്തനായല്ലേ ഡോക്റ്റർ..?" അയാൾ എങ്ങനെയൊക്കെയോ അവനെ മെന്റൽ ഹോസ്പ്പിറ്റലിൽ ആക്കണമെന്ന് പറയാൻ നിന്നതും വൈഷ്‌ഡോക്റ്ററെ നോക്കി താഴ്ന്ന സ്വരത്തിൽ ചോദിച്ചതും ഡോക്റ്റർ ഒരുനിമിഷം ഞെട്ടി "അത്..അത്‌പിന്നെ... അങ്ങനെ ഒന്നുമില്ല.." "അങ്ങനെ ഒക്കെയുണ്ട് ഡോക്റ്റർ..ഞങ്ങൾ കൊച്ചു കുഞ്ഞുങ്ങൾ ഒന്നുമല്ല..എല്ലാം മനസിലാക്കാൻ കഴിയും..ഡോക്റ്റർ ഇപ്പൊ പറഞ്ഞ ആ ലക്ഷണങ്ങൾ..അതൊക്കെ ഒരു ഭ്രാന്തന്റെ ലക്ഷണങ്ങൾ അല്ലെ ഡോക്റ്റർ.?!!" എല്ലാം നഷ്ടമായവനെ പോലെ ചോദിച്ചതും അയാൾക്കു ഉത്തരം ഉണ്ടായിരുന്നില്ല "അവന് ഒന്നും ഓർമ്മ വേണ്ടായിരുന്നു ഡോക്റ്റർ..ഒന്നും ഓർമ്മായില്ലായിരുന്നങ്കിൽ എന്റെ അർജുൻ ഇത്രക്ക് വിഷമിക്കേണ്ടി വരില്ലായിരുന്നു..ഇങ്ങനെയും ആളുകൾ ഉണ്ടാകും അല്ലെ ഡോക്റ്റർ..?ജീവിതത്തിൽ സന്തോഷം എന്താണെന്ന് അറിയാത്തവർ..ദൈവത്തിന്റെ കളിപ്പാവകൾ.. ദൈവത്തിന് കൊതുപ്പിക്കാൻ വേണ്ടി മാത്രം ജനിച്ചവർ..

ആഗ്രഹം കിട്ടി സ്വപ്നം കാണുമ്പോഴേക്കും എല്ലാം ബലിയർപ്പിക്കേണ്ടി വരുന്നവർ.. കഷ്ടം തോന്നുന്നു ഡോക്റ്റർ.. അർജുൻ അവനും ഉണ്ടാകില്ലേ ലിമിറ്റുകൾ..സന്തോഷങ്ങൾ എന്താണെന്ന് അറിയാനവനും ആഗ്രഹം കാണില്ലേ..?ഇങ്ങനെ ആയിരുന്നേൽ എന്റെ അർജുന്റെ ജീവിതത്തിലേക്കു അവൾ..നയന വരേണ്ടിയിരുന്നില്ല..പാവത്തിന് ആശ കൊടുക്കേണ്ടിയിരുന്നില്ല.. ഭാര്യ കുടുംബം കുഞ്ഞുങ്ങൾ ഒരായിരം സ്വപ്നങ്ങൾ നെയ്തുകൂട്ടിയവരാ അവർ.. 4 ദിവസം മുൻപ് വരെ യാതൊരു വിധ പ്രശ്നവും ഇല്ലാതെ അവരാ സ്വപ്നങ്ങൾക്ക് നിറം നൽകി..പക്ഷെ..ഇന്നീ പുലരി ജന്മം കൊണ്ടപ്പോൾ എന്റെ അർജുൻ അവളെ പോലും തിരിച്ചറിയുന്നില്ല.. ചില സമയങ്ങളിൽ അവന് വേണ്ടി ജീവൻ കൊടുത്തവളെ ഓർക്കുന്നില്ല..പിന്നെ.. നയന.. അവളുടെ തുടിപ്പുകൾ നിലച്ചില്ലേ ഡോക്റ്റർ..വെറുപ്പാണെനിക്ക് ആരോടെന്നോ..?ദൈവങ്ങളോട് എന്റെ അർജുന്നെ ഇങ്ങനെ നരകിപ്പിക്കുന്ന എല്ല ദൈവങ്ങളോടും വെറുപ്പാണെനിക്ക്.. (അറിയിപ്പ്: ഈ വാക്കുകളിൽ മതങ്ങളേയോ മത വിശ്വാസതെയോ അടിച്ചമർത്താൻ ഞാനാഗ്രഹിക്കുന്നില്ല..അങ്ങനെ തോന്നിയെങ്കിൽ അറിവില്ലായിമായായി കണ്ട് ക്ഷമിക്കണം..നിങ്ങളെ വേദനിപ്പിച്ചെങ്കിൽ മാപ്പ്❤)

ജനിച്ചത് മുതൽ അവന് സങ്കടങ്ങൾ അല്ലാതെ ദൈവങ്ങൾ ഒന്നും നൽകുന്നില്ല.. അതിന് മാത്രം അവനെന്ത് തെറ്റാ ചെയ്‌തെ..? എന്താണ് അവനോട് മാത്രം ദൈവങ്ങളിങ്ങനെ..?!!" നിറഞ്ഞുപോയിരുന്നു വൈശിന്റെ കണ്ണുകൾ..അവൻ പെട്ടന്ന് അവരോടൊന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി.. മനസ്സിൽ മുഴുവൻ അവരായിരുന്നു..പുതു ജീവിതത്തെ പറ്റി ഒരായിരം സ്വപ്നങ്ങൾ നെയ്ത നയനയും അർജുനും..❤ ___________💛 ദിവസങ്ങൾക് ശേഷം അർജുൻ മാനസികമായി ആകെ തകർന്നു..അവൻ അന്യനെ പോലെയായി.. പല സമയങ്ങളിൽ പല സ്വഭാവങ്ങളായി അവന്.. ഒരു ഭ്രാന്തനെ പോലെ പലതും കാണിച് കൂട്ടാൻ തുടങ്ങി..ഇടക്ക് അവൻ സ്വബോധമുള്ള അർജുനും ഇടക്ക് മറ്റു അബോധവാസ്ഥയിലുള്ള അർജുനുമായി നടന്നു..അത് വൈശിനേയും ആകശിനെയും വശാലിനെയും ഒക്കെ കണ്ണീരിലാഴ്ത്തി..നയനയുടെ നറുമണം മാഞ്ഞു..മായ എപ്പോഴും എന്തെങ്കിലും ചിന്ദയിലായിരിക്കും.. ശാലുവും.. ഇതൊക്കെ കണ്ടൊണ്ട് നിൽക്കാനേ എല്ലാവരെയും കൊണ്ട് കഴിഞ്ഞുള്ളു..വിശാലും കൂടെ മൗനമായി..അർജുന്നെ വില്ലയിലേക് (ഹിത്ര) കൊണ്ടുവന്നു..ഉറ്റ മിത്രത്തെ ഭ്രാന്തനായി കണ്ട് തളച്ചിടാൻ വൈഷ്‌ സമ്മതിച്ചില്ല..അത് അവിടുള്ളവർക്ക് വേദന നൽകി.. തുടർന്ന്_

"ഞാൻ നിന്നോട് പറഞ്ഞതല്ലേ മായാ ഇതിവിടെ വെക്കാൻ പാടില്ല.." വൈശാകവളെ തുറിച്ചുനോക്കി "ആഹഹ..പിന്ന ഞാനിത് വിച്ചൂന്റെ മുറിയിൽ കൊണ്ടുപോയി വെക്കണമായിരുന്നോ..?!!" "നീയല്ലേ അവന്റെ മങ്കി വേണേൽ വെച്ചോ..!!" വൈഷ്‌ അവളെ വീണ്ടും തുറിച്ചുനോക്കി "ആഹഹ..എന്നാൽ ശരി സാറേ..സാറിവിടുന്ന് ചിതലരിക്..ഞാനേ വിച്ചൂന്റെ മുറിയിൽ കാണും.."അവനെ നോക്കി പുച്ഛിച്ചുകൊണ്ട് മായ തിരിഞ്ഞു നടന്നു..പെട്ടന്ന് അവനവളെ പിടിച്ചു വലിച്ചവന്റെ നെഞ്ചത്തേക് ഇട്ടു "എവിടേക്കാടി തുള്ളിപ്പാഞ്ഞോണ്ട് പോന്നെ..?!!"അവനവളെ ഇറുക്കിപ്പിടിച്ചു "ആഹഹ..എന്നോടല്ലേ പോകാൻ പറഞ്ഞേ..!!" "ഓഹ്..അപ്പൊ ഞൻ പറയുന്നത് എന്തും നീ അനുസരിക്കോ..?എങ്കിൽ പോയി കിണറ്റിൽ ചാടടി..!!" അവനവളെ നല്ലപോലെയൊന്ന് പുച്ഛിച്ചുവിട്ടതും മായ അവനെയൊന്ന് തറപ്പിച്ചുനോക്കി "കാലമാടൻ..!!" ഏതോ ദിശയിലേക് നോക്കിനിക്കുന്ന വൈശിനെ നോക്കിക്കൊണ്ട് അവൾ പിറുപിറുത്തതും അവനവളെ തുറിച്ചു നോക്കി

"നീയെന്തിനാടി അഞ്ചു മിനിറ്റ് കഴിയുമ്പോ കഴിയുമ്പോ ആഹഹ എന്ന് പറഞ്ഞോണ്ടിരിക്കുന്നെ..?!!" അവനവളെ വീണ്ടും തുറിച്ചുനോക്കി "ആഹഹ..വന്ന് വന്ന് എനിക്കിപ്പോ ഒരു ആഹഹ പറയാൻ പോലും സ്വാതന്ത്ര്യം ഇല്ലാതായോ..?!!" "നിന്നോടൊക്കെ പറഞ്ഞ എന്നെ തല്ലണം..!!" അവൻ കെറുവിച്ചുകൊണ്ട് തിരിഞ്ഞു നടന്നു..അവൻ പോയ ഭാഗത്തേക് നോക്കിക്കൊണ്ട് കൊഞ്ഞനം കുത്തി മായയും നിന്നു ___________💙 "മായ ഞാൻ വരാൻ ലെറ്റ് ആവും നീ നേരത്തെ കിടന്നോ..!!" പോകാൻ നേരം വൈശാഖ് പറഞ്ഞതും അവളവനെ തിരിഞ്ഞു നോക്കി "എന്റെ റൂൾസ് നിങ്ങൾക് അറിയില്ലേ..?!!"അവളവനെ നോക്കി കൂർപ്പിച്ചോണ്ട് ചോദിച്ചതും അവനവളെ മിഴിച്ചു നോക്കി "വയസ്സ് എത്ര കഴിഞ്ഞു..നിന്റെ പേടി ഇനിയും മാറിയില്ലേ..?!!" വൈഷ്‌അവളെ നോക്കി പുരികം പൊക്കി "വയസ്സ് കഴിഞ്ഞാലും കല്യാണം കഴിഞ്ഞാലും എനിയൊന്ന് പെറ്റാലും എന്റെ റൂൾസ് മാറാൻ പോകുന്നില്ല..ഞാനൊറ്റക് കിടക്കത്തില്ല എന്ന് പറഞ്ഞ കിടക്കത്തില്ല..!!"

അവളവനെ നോക്കി കേറുവിച്ചു പറഞ്ഞു "അങ്ങനെ പറഞ്ഞ എങ്ങനെയാ മായ..ഞാനിനി ഒരു ബിസിനസ് ടൂറിനോ മറ്റോ പോയാൽ നീ എന്തോ ചെയ്യും..!!?" "അപ്പഴേക്കും വിച്ചു കെട്ടില്ലേ..ഞാനവളേം കെട്ടിപ്പിടിച്ചു കിടന്നോളം..!!" "എങ്കി നീയിപ്പോ വിച്ചൂന്റെ മുറിയിൽ പൊക്കോ ഞാൻ വന്നിട്ട് ഇങ്ങോട്ട് വരാം..!!" വൈഷ്‌ പറഞ്ഞതും മായയുടെ മുഖം വിടർന്നു.. അവൾ പല്ലിളിച്ചോണ്ട് വൈശിനെ നോക്കി "ഞാനെ അവന്റെ മുറിയിൽ നിന്നാൽ മതിയെന്നെ പറഞ്ഞുള്ളു രണ്ടും കൂടി കിടക്കേണ്ട..!!" അവനവളെ തുറിച്ചു നോക്കി "അതെന്താ ഡോക്റ്റർ സാറേ അനിയനെ വിശ്വാസം ഇല്ലേ..?!!" മായാ കുസൃതിയോടെ അവനെ നോക്കി "അനിയനെ അല്ല കെട്ട്യോളെ വിശ്വാസം ഇല്ല..അവനവിടെ തിരക്കിട്ട പണിയിലാ വെറുതെ വിച്ചൂനെ ശല്യം ചെയ്യരുത് നീ..അവിടെ നിക്കുക എന്നതിനപ്പുറം എന്തേലും ചെയ്ത ചങ്കിയെയും തട്ടും മങ്കിയെയും തട്ടും.. പറഞ്ഞില്ലെന്ന് വേണ്ട..!!" "ആഹഹ..അപ്പൊ പോകെ പോകെ നിങ്ങൾക്കെന്നെ വിശ്വാസം പോലും ഇല്ലാണ്ടായോ..?അല്ല പൊങ്ങാ തനിക്കെന്നോട് എന്ത് കോപ്പുണ്ടെന്ന പറഞ്ഞേ..?!!"

അവളവനെ തുറിച്ചുനോക്കി "നീ കൂടുതൽ സെൻസസ് എടുക്കാണ്ട് അവന്റെ അടുത്തേക് പൊക്കോ.. പോയിട്ട് വിച്ചൂനെ ഹെല്പ് ചെയ്യാൻ നോക്ക്..!!" "ആഹഹ..എന്നെ വേലക്കാരി ആക്കാനാണോ മോന്റെ പുറപ്പാട്..!!" "പൊന്ന് മോളെ ഞാനൊന്നും പറഞ്ഞില്ല.. എന്ത് പറഞ്ഞാലും അവൾക്കീ ആഹഹ അല്ലാണ്ട് ഒന്നൂല്ല..!! നീ പോ..പോ..ചെല്ല്..പോ..!!" അവനവളെ തട്ടി തട്ടി പുറത്തേക്കു ആക്കാൻ നോക്കിയതും അട്ടയെ പറ്റിയ പോലെ മായ വൈശിനെ ഇറുകെ കെട്ടിപ്പിടിച്ചു "നിനക്കെന്താ വട്ടയോ..?!!" അവൾടെ പെട്ടന്നുള്ള ഭാവം കണ്ട് വൈഷ്‌ ചോദിച്ചു "എനിക്കെന്തോ പേടിയാവുന്നു.. എന്തോ നിങ്ങളെയിനി ഇതുപോലെ പുണരാൻ പറ്റിലെന്നൊരു തോന്നൽ..!! എന്നെ കളഞ്ഞിട്ട് പോകോ..?!!" പെട്ടന്ന് അവൾടെ മനോഭാവം മാറിയത് വൈഷ്‌ തിരിച്ചറിഞ്ഞു.. അപ്പൊ തന്നെ ആദ്യം നിരാശയോടെ പറഞ്ഞിട്ട് അവസാനം ചുണ്ട് പിളർത്തിക്കൊണ്ട് അവൾ വൈശിനെ നോക്കിയതും അവന് കുസൃതി തോന്നി "പിന്നെന്താ..!! നാളെ തന്നെ കളയാൻ പോവാ..!!"അവൻ ഇത്തിരി ഗൗരവത്തോടെ പറഞ്ഞതും മായ വീണ്ടും ചുണ്ട് പിളർത്തി "നിനക്ക് ആരാടി ഈ വൃത്തികെട്ട നിരാശ മൂക ഭാവ ക്ലാസ് ഒക്കെ എടുത്തെ..?!!"

"എനിക്കെന്തോ അങ്ങനെ..!!" "നീ വിച്ചൂന്റെ അടുത്തേക് പൊക്കോ..ചെല്ല്..!!"അവനവളെ അടർത്തി മാറ്റി "ഹ..അവന്റെ അടുത്തേക് പോയാലും നിങ്ങളെ തന്നെ അല്ലെ കാണാ..അവനെ കണ്ട എനിക്ക് നിങ്ങളെ കാണാൻ തോന്നും.." "നിന്റെ എക്സാം ഡേറ്റ് വന്നില്ലേ..?!" അവൾ വല്യ കാര്യം പോലെ പറഞ്ഞതും പെട്ടന്ന് വൈഷ്‌ ചോദിച്ചതും അവൾ മോന്ത ചുളുക്കിക്കൊണ്ട് കൊണ്ട് അവന്റെ കവിളിൽ അമർത്തിയൊരു മുത്തം കൊടുത്തോണ്ട് തിരിഞ്ഞു നടന്നു "എന്റെ മൂഡ് പോയി.." അവളതും വിളിച്ചോണ്ട് പറഞ്ഞോണ്ട് തുള്ളി പോകുന്നത് കണ്ടതും വൈഷ്‌ ഒന്ന് ചിരിച്ചു "ഭ്രാന്തി"അവന്റെ ചുണ്ടുകൾ എപ്പോഴോ മന്ധ്രിച്ചിരുന്നു __________💚

വൈശാഖ് ഇല്ലാത്തത് കൊണ്ട്‌വിശാലിന്റെ അടുത്തേക് ഓടിവന്നതാണ് മായ..അവൻ വർക്ക് ചെയ്യുന്നത് കണ്ടത് മുതൽ ശല്യം ചെയ്യാൻ തുടങ്ങിയതാണവൾ..കുറെ നേരം ശല്യം ചെയ്യരുത് എന്ന് പറഞ്ഞിട്ടും അവള് കേൾക്കുന്നുണ്ടായിരുന്നില്ല "മായാ.. നിന്നോടല്ലേ പറഞ്ഞേ എനിൽ വർക്ക് ഉണ്ട്..ശല്യം ചെയ്യാതെ.." അവൻ കേറുവിച്ചു കൊണ്ട് പറഞ്ഞതും സ്പോർട്ടിൽ "പോടാ പട്ടീ.." എന്നവളിൽ നിന്ന് റിപ്ലൈ വന്നിരുന്നു..കിട്ടേണ്ടത് കിട്ടിയതും ഇനിയവൾ എന്തേലും ചെയ്യട്ടെ എന്ന് കരുതി അവനവന്റെ വർക്കിലേക് തിരിയുമ്പോൾ അവളുടെ കോമരക്കളി കണ്ട് അവൻ അറിയാതെ ചിരിച്ചു പോയി..അപ്പോഴെല്ലാം അവൻ അവനെ തന്നെ മറക്കുവായിരുന്നു ആ 💛കാമഭ്രാന്തൻ💛.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story