കാമഭ്രാന്തൻ: ഭാഗം 27

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"അർജുൻ..!!" നയനയുടെ ഫോട്ടോയിലേക് നോക്കിയിരുന്ന അർജുന്നെ പെട്ടന്ന് വൈഷ്‌ വിളിച്ചതും അവനങ്ങോട്ട് നോക്കി..അവിടെ വൈശിനെ കണ്ടതും അർജുൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു "എന്താടാ എന്ത് പറ്റി..?" ഒരു ചോദ്യത്തോടെ ഒന്ന് ചിരിച്ചോണ്ട് വൈഷ്‌ അവനിരുന്ന ബെഡിൽ അവന്റെ ഒപ്പമിരുന്നു "ഞാൻ..പെട്ടന്ന്..നയന..അവളെ കുറിച്ചാലോജിക്കുവായിരുന്നു.. ശരിക്കും പറഞ്ഞാൽ അവളില്ലാത്ത അവൾടെ കുസൃതികളില്ലാത്ത ഈ ദിവസങ്ങളിലാട ശരിക്കും ഞാനെന്ത് മാത്രം അവളെ സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കുന്നെ..ശരിക്കും അവളും കൂടെ ഉണ്ടായിരുന്നേൽ എന്ത് ഹാപ്പി ആയേനെ..ഒരു ചാൻസ് കൂടെ കിട്ടിയിരുന്നേൽ.." അർജുൻ വാക്കുകൾ പൂർത്തിയാക്കാതെ വൈശിനെ നോക്കി "നീ പിന്നേം സെഡ് ആക്കാനുള്ള പരുപടിയാണോ..നീയെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ആലോചിക്കാൻ പൊന്നേ..?നീ പാസ്റ്റ് ഒക്കെ മറക്ക്..ലെറ്റ്‌സ് തിങ് എബൗട്ട് പ്രെസെന്റ്.. നയനയെ മറന്നേക്.."വൈഷ്‌ പ്രതീക്ഷയിൽ അർജുന്നെ നോക്കി "എങ്ങനെയാടാ മറക്കുന്നെ..? എനിക്ക് വേണ്ടിയല്ലേ

എന്റെ നയന..എന്റെ കുഞ്ഞിനെ പോലും ലോകം കാണാൻ അയാൾ സമ്മദിച്ചില്ലല്ലോ..നയന..അവളെങ്ങനാടാ എനിക്ക് അവിശ്യമില്ലാത്ത കാര്യമാവുന്നെ..?എനിക്ക് വേണ്ടി ആയിരുന്നില്ലേ എല്ലാം..അവള്.. എത്രമാത്രം വേദനിച്ചിട്ടുണ്ടാവും ആ അവസാനനിമിഷത്തിൽ എത്ര മാത്രം കൊതിച്ചിട്ടുണ്ടാവും ഞാനൊന്ന് ചേർത്തുപിടിച്ചിരുന്നു വെങ്കിലെന്ന്..അവളെ അവസാനമായൊന്ന് കാണാൻ പോലും എന്നെക്കൊണ്ട് കഴിഞ്ഞില്ലല്ലോ..ഇത്രക്ക് ഭാഗ്യം കേട്ടവനാണോ വൈഷ്‌ ഞാൻ..കഴിഞ്ഞ ജന്മത്തിൽ ഞാൻ ഒരു പാപി വല്ലതും ആയിരുന്നോ..? എന്താടാ എന്നോട് മാത്രം ഇങ്ങനെ..?" കരഞ്ഞു പോയിരുന്നവൻ..അപ്പൊ ഒന്നും തന്നെ വേണ്ടായിരുന്നു എന്ന് തോന്നി വൈശിന് "നീയിങ്ങനെ മുറിയിൽ അടച്ചു പൂട്ടിയിരുന്നാൽ എങ്ങനെയാ..ദീപ അവർക്കെന്ത് മാത്രം സങ്കടം ഉണ്ടെന്ന് അറിയോ നിന്നെ ഇങ്ങനെയൊരു അവസ്ഥയിൽ കാണുമ്പോ..അവൾക്ക് വേണ്ടിയെങ്കിലും..!!" "ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല വൈഷ്‌..എനിക്കിപ്പോ എന്റെ ദീപ മാത്രമല്ലേ ഉള്ളു..

എന്ത് മാത്രം ആഗ്രഹം ഉണ്ടെന്നറിയോ ദീപയെ ചേർത്തു പിടിച്ചു നടക്കാൻ..പക്ഷെ എനിക്ക്..ഞാനൊരു ഭാഗ്യം കെട്ടവനാട..എനിക്ക് പേടിയാ അവളുടെ അടുത്തേക് പോകാൻ..ഞാൻ..ഞാനൊരു ഭ്രാന്തൻ അല്ലെ..ഞാനെന്റെ ദീപയെ ഉപദ്രവിച്ചാൽ..?" അർജുന്റെ കണ്ണുകൾ നിറഞ്ഞു "നീ ഭ്രാന്തൻ ഒന്നുമല്ല അർജുൻ..ഒരു ഭ്രാന്തൻ ഒരിക്കലും അവനൊരു ഭ്രാന്തനാണെന്ന് തിരിച്ചറിയില്ല..നിന്റെയവസ്ഥ അതൊന്നുമല്ല..!!" "എന്നിട്ടാണോ വൈഷ്‌പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങൾ ഞാൻ പറഞ്ഞോണ്ടിരുന്നത്..!!" അർജുന്റെ പെട്ടെന്നുള്ള സംസാരത്തിൽ വൈഷ്‌ ഒന്ന് പതറി..അവന്റെ മുഖം വലിഞ്ഞുമുറുകി "നിന്നോടാര ഇതൊക്കെ ഇങ്ങനെ പറഞ്ഞു തന്നെ..?!!" വൈഷ്‌ അവനെ തുറിച്ചു നോക്കി "നീ എന്നിൽ നിന്ന് ഒന്നും മറച്ചുവെക്കാൻ ശ്രമിക്കേണ്ട വൈഷ്‌..എന്റെ കണ്ടീഷൻ എന്താണെന്ന് എനിക്ക് നല്ല കൃത്യമായിട്ട് അറിയാം..എന്റെ അവസ്ഥ എന്താണെന്നും എനിക്കറിയാം..!!" ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അതേ പോലെ നിസ്സഹായതയോടെ അർജുൻ പറഞ്ഞു..

ഉത്തരമില്ലാതെ വൈഷും നിന്നു "നിന്നോട് ആരാടാ ഇതൊക്കെ പറഞ്ഞു തന്നെ..?പറഞ്ഞു തന്നയാൾക് വട്ടാണ്" വൈഷ്‌ മുഖം തിരിച്ചു "പറഞ്ഞു തന്ന ആൾക്കല്ല വൈഷ്‌ വട്ട്..കേട്ട ആൾക്കാ..ഞാൻ..ഞാൻ നിന്നെ ഉപദ്രവിച്ചു എന്ന് പറഞ്ഞു.. ഒന്നും അറിഞ്ഞോണ്ടല്ല..എനിക്ക് ആരെയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്..എന്നെ ഹോസ്പിറ്റലിൽ ആക്കിയെക്..അല്ലേൽ അപകടം ആണ്..എനിക്ക് ചിലപ്പോ സ്വന്തമെന്നോ ബന്ധമെന്നോ ചിന്തിക്കാനുള്ള ശേഷിയില്ല..ഞാൻ നാളെ ഹോസ്പ്പിറ്റലിലേക് പൊക്കോളാം.." അർജുന്റെ കണ്ണ് നിറഞ്ഞു "Just stop it അർജുൻ..മതി.. നിനക്ക് ഒന്നുല്ല.. നീയിവിടെ തന്നെ നിക്കും..എങ്ങോട്ടുംപോകില്ല..ഇത് ഞാൻ പറയുന്നതാ..ഞാൻ നിന്നോട്ഒരുപാട് പ്രാവിശ്യം ഞാൻ പറഞ്ഞു നിനക്ക് ഭ്രാന്താണെന്ന് ഡോക്റ്റർ മുറിച്ചു പറഞ്ഞിട്ടില്ല.." "എനിക്കറിയാട..സെക്കന്റുകൾ മതി എന്നിൽ മാറ്റം സംഭവിക്കാൻ.." അവൻ സങ്കടത്തിലുമൊന്ന് ചിരിക്കാൻ ശ്രമിച്ചു..വൈഷ്‌ അവനെ കെട്ടിപ്പിടിച്ചു.. അർജുൻ കരയാൻ തുടങ്ങിയിരുന്നു

"എന്ത് പറ്റി വൈഷ്‌ നീയെന്തിനാ കരയുന്നെ..?!!"വൈശിൽ നിന്ന് മുഖം എടുത്തോണ്ട് അവന്റെ കണ്ണ് തുടച്ചോണ്ട് അർജുൻ പെട്ടന്ന് ചോദിച്ചതും വൈഷ്‌ ഞെട്ടിയില്ല.. ഇതിപ്പോ സ്ഥിരം കാഴ്ച്ചയാണ്..അവനോർത്തു "ഞാൻ..ഞാൻ..ഇന്ന് ഹോസ്പ്പിറ്റലിൽ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിയാത്തത് ഓർത്തു കരഞ്ഞതാ..!!" എന്തോ ഓർത്തത് പോലെ വൈഷ്‌ പറഞ്ഞു "ഓഹ്..പാവം.. എന്ത് പറ്റിയതാ..?അല്ല ഞാനെന്താ ഇവിടെ..?ബാബയെവിടെ..?ദീപ എന്ത്യേ..?!!" അർജുൻ ഒന്നും അറിയാത്തത് പോലെ ചോദിച്ചതും ഒന്നും പറയാൻ കഴിയാതെ വൈഷ്‌ പെട്ടന്ന് ഇറങ്ങിപ്പോന്നു ___________💙 "മായാ ഡോണ്ട് ഡിസ്റ്റർബ് മീ..!!" വൈഷ്‌ പോയത് കൊണ്ട് ഒറ്റക്ക് ഉറങ്ങാൻ പേടിയുള്ള മായ മുറിയിലേക്കു വന്നതും അവൾ അവളുടെ കലാപരിപാടി ആയ ശല്യം ചെയ്യലിലേക് ശ്രദ്ധ കൊടുക്കാൻ പോകുന്നത് കണ്ടതും അവളെ നോക്കി കണ്ണുരുട്ടിയിട്ട് ആവിയിടുന്നതിന്റെ ഇടയിലും വിച്ചു അങ്ങനെ പറഞ്ഞതും കിട്ടിയ ഗ്യാപ്പിൽ അവളവനെ തറപ്പിച്ചു നോക്കി..

"തുറിച്ചു നോക്കിയ ഉണ്ടകണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും..എന്നെ ശല്യം ചെയ്യാതെ പോയേ നീ..!!" അവനവളെ നോക്കി കടുപ്പിച്ച് പറഞ്ഞതും അതൊരു ഹരമായി കണക്കാക്കി മായ അവനെ കേറി ചൊറിയാൻ തുടങ്ങിയിരുന്നു "നായ എനിക്ക് ദേഷ്യം വരുന്നുണ്ട്..!!"വിശാൽ അവളെ തറപ്പിച്ചു നോക്കിക്കൊണ്ടിരുന്നു.. അവളപ്പൊ തന്നെ അവന്റെ ലാപ് ഓഫ് ചെയ്തതും അവൻ തലക്ക് കൈ കൊടുത്തൊണ്ട് നെറ്റിയിലടിച്ചു "എടിയെടി ഇപ്പൊ പോയാൽ നിനക്ക് ജീവൻ എങ്കിലും തിരിച്ചുകിട്ടും കുറച്ചൂടെ വൈകിയാൽ അതും കിട്ടില്ല..വലിച്ചു കീറും ഞാൻ..വൈഷ്‌ വാർണിങ് ചെയ്തു മായ അവനെ കൊഞ്ഞനം കുത്തിക്കൊണ്ട് അവന്റെ ഷെൽഫ് തുറന്ന് എല്ലാം വലിച്ചു വരിയിടാൻ തുടങ്ങി..അവളുടെ ആ പ്രവവർത്തി കണ്ടതും അവൻ വിറങ്ങലടിച്ചിരുന്നു "മായ.." അവനലറി..അവനെ നോക്കി പല്ലിളിച്ചോണ്ട് കയ്യിൽ കിട്ടിയ അവന്റെ അവസാന ഷർട്ടും നിലത്തേക് ഇട്ടോണ്ട് അവനെ നോക്കി പല്ലിളിച്ചോണ്ട് മായ ബെഡിലേക് ചാടി കയറി കണ്ണടച്ചു ഇതേത് ജീവി എന്ന നിലയിൽ വിശാലവളെ നോക്കി ബെഡിൽ നിന്ന് താഴെയിടാൻ നിന്നതും പെട്ടന്ന് അവൾ തിരിഞ്ഞു കിടന്നു.. അവളുടെ പ്രവർത്തിയൊക്കെ കണ്ട് പെട്ടന്ന് ദേഷ്യം വന്നെങ്കിലും എല്ലാം പല്ല് കടിച്ചു ഒരുനാൾ അവളുടെ മുറിയിലേക്ക് പോയി

പകരം വീട്ടാമെന്ന കണക്കുകൂട്ടലിൽ അവൻ എല്ലാം നേരെയാക്കാൻ തുടങ്ങി..ഇടക്ക് കണ്ണ് തുറന്നപ്പോ ഇത്തിരി ഖേദം തോന്നിയതും മായ കൂടി അവനെ സഹായിക്കാൻ തുടങിയതും അത് കാത്തുനിന്ന പോലെ അവൻ അവിടുന്നെണീറ്റ് ലാപ്പ് ഓപ്പണാക്കി അവന്റെ പണി തുടങ്ങി..കോട്ടുവാ ഒക്കെ ഇടുന്നത് കണ്ടതും മായ നാക്ക് കടിച്ചോണ്ട് എല്ലാം ഒറ്റയടിക്ക് ഷെല്ഫിലേക് കുത്തിക്കയറ്റി നാളെ സെർവന്റിനെ കൊണ്ട് ചെയ്യിക്കാമെന്ന നിലയിൽ സോഫയിൽ ചെന്നിരുന്നോണ്ട് വിശാലിനെ നിരീക്ഷിക്കാൻ തുടങ്ങി..ശരിക്കും അവൾ വൈശാഖിനെ മിസ് ചെയ്യാൻ തുടങ്ങിയിരുന്നു ___________💚 വിയർത്തൊലിച്ചു കിടക്കുന്ന രണ്ടുപേർ ഒരു ഈച്ചക്കുഞ്ഞിന് പോലും കടക്കാൻ പറ്റാത്ത രീതിയിൽ ഒട്ടിപ്പിടിച്ചു പരസ്പരം പുണർന്നു കിടക്കുന്നു..നിശ്വാസങ്ങൾ മാത്രം ഉയർന്നുകേൾക്കുന്നു..പുഞ്ചിരിച്ച മുഖം..പ്രണയം അതിന്റെ പൂർണ്ണാവസ്ഥയിൽ എത്തിയ നിമിഷം..അവളിലേക്കവൻ ആഴ്ന്നിറങ്ങി..ഉമിനീരിനാൽ അവളുടെ മേനിയാകെ പൊതിർന്നു..അവളിലായി അവന്റെ ഗന്ധം നിറഞ്ഞു നിന്നു..

അവനിൽ അവളുടെ ഗന്ധവും നിറഞ്ഞു നിന്നു..നാണത്തിൽ താഴ്ന്നിരുന്നു അവളുടെ മുഖം..അവനാ മുകത് നേർമ്മയായൊന്ന് മുത്തി..വീണ്ടും പ്രണയം പങ്കിടാൻ തുടങ്ങി "ഏട്ടാ വേദനിക്കുന്നു" ഇടയിൽ എപ്പോഴോ അവളുടെ മുഖം ചുളിഞ്ഞു അർജുൻ പെട്ടന്ന് ഞെട്ടികൊണ്ട് ഉറക്കമുണർന്നു..എന്താണ് സംഭവിച്ചത്..?അവനൊരു നിമിഷം ചിന്ധിച്ചു..പെട്ടന്ന് സ്വബോധത്തിലേക് വന്നു..നയന,, അവളുടെ മുഖം മനസിലേക് കടന്നു വന്നതു..ഇലഞ്ഞി പൂവിന്റെ ഗന്ധം നിറഞ്ഞവൾ.. പിടക്കുന്ന മാൻമിഴികളാണവൾക്..തന്റെ പ്രണയ ചൂടിൽ ഉറങ്ങിയ,, തന്റെ കുഞ്ഞിനെ ചുമന്ന ആ ശരീരം ഇന്ന് ചിതലുകൾക് ഇരയായിട്ടുണ്ടാവും.. അവന്റെ കണ്ണുകൾ നിറഞ്ഞു..തന്റെ നെഞ്ചോരമല്ലാതെ ഉറങ്ങില്ലവൾ.. എത്ര തന്നെ വൈകിയാലും ഒരു മടിയുമില്ലാതെ കാത്തിരിക്കും.. ഓഫിസിലെയും ഹോസ്പ്പിറ്റലിലെയും തിരക്ക് കഴിഞ് വീട്ടിൽ എത്തിയാൽ കാണാം സിറ്റൗട്ടിൽ നിന്ന് ഉറക്കം തൂക്കുന്ന മൂന്നണ്ണത്തിനെ,, നയനയും ദീപയും സെർവന്റ് ചേച്ചിയും..

അവളുടെ നിർബന്ധനത്തിന് വഴങ്ങി അവരും ഇരിക്കും അവൾക് കൂട്ടായി..എത്ര വഴക്ക് പറഞ്ഞാലും ഒരു ഉളുപ്പും ഇല്ലാതെ പിന്നെയും കൂട്ടിരിക്കും ചിരിയോടെ അവനോർത്തു.. വല്യ ഇഷ്ടമായിരുന്നു..കണ്ണുകൾ നിറഞ്ഞത് കണ്ടാൽ സഹിക്കില്ല.. ഏട്ടാ വാവ ഉള്ളത് പോലെ എനിക്ക് തോന്നുന്നില്ലല്ലോ.. ഏട്ടാ ശരിക്കും എന്റെ വയറ്റിൽ വാവയുണ്ടോ..ശർധിച്ചു തളർന്നു കിടന്നാലും അവൾ ചോദിക്കാറുള്ള ചോദ്യങ്ങൾ ഏട്ടാ ശരിക്കും എന്നോട് സ്നേഹം ഉണ്ടോ വെറുതെ എന്തിനാ വഴക്കിടുന്നെ..? നിങ്ങൾക് വട്ടാണ് മനുഷ്യ ആ സ്റ്റെല്ല നിങ്ങൾടെ പണ്ടത്തെ വല്ല കാമുകി വല്ലതുമാണോ ഇരുപത്തിനാല് മണിക്കൂറും അവൾടെ കൂടെ ആണല്ലോ നടപ്പ് ദാമ്പത്യത്തിന്റെ ആദ്യ നാളുകൾ നല്ല മധുരമുള്ളതാണ്..നാട്ടിൻ പുറ പെണ്കുട്ടികളുടെ ജീവിത രീതിയിൽ ഭാഗമായവൾക് ആ സ്വഭാവവും ഉണ്ടായിരുന്നു..അതുകൊണ്ട് തന്നെ അവളിൽ കുശുമ്പ് ഏറെയാണ്..ചിരിയോടെ അവൻ ചിരിയോടെ പഴയ നിമിഷങ്ങൾ ഓർത്തെടുത്തു എത്ര കുശുമ്പുണ്ടെങ്കികും പാവം ആയിരുന്നു..

അവന്റെ കണ്ണുകൾ നിറഞ്ഞു..അവളുടെ ഫോട്ടോയിലായി നനുത്ത മുത്തം നൽകി..ഒന്നുകൂടെ ചേർത്തു പിടിക്കാൻ വല്ലാതെ ആശിച്ചു..അവളുടെ പ്രണയ ചൂടിൽ ഉറങ്ങാൻ ഉള്ളം വല്ലാതെ തിരക്ക് കൂട്ടി..ഒന്നുകൂടി കാണാൻ വല്ലാത്ത മോഹം തോന്നി പെട്ടന്ന് തല പെരുകുന്നത് പോലെ തോന്നിയവന് അവൻ നിലത്തേക് നോക്കി കണ്ണൊന്ന് അമർത്തിയടച്ചു തുറന്നു..ബെഡിലേക് കിടന്നു.. ഒരു ചെറിയ മയക്കം കഴിഞ്ഞതും അവൻ കണ്ണു തുറന്നു കയ്യിലെ ഫോട്ടോയിലേക് നോക്കി മുഖം ചുളിഞ്ഞു ആരായിത്..?? അവനവനോട് തന്നെ ചോദിച്ചതും എന്തോ വല്ലാത്തൊരു ദേഷ്യം അവനെ പിടികൂടി..അച്ഛന്റെ മുഖം ഓർമ്മ വന്നു..ബാബയെ ഓർമ്മ വന്നു..ദീപയെ ഓർമ്മ വന്നു..ജീവൻ നൽകിയവളെ ഓർത്തില്ല.. ദേശ്യം കാൻഡ്രോൾ ചെയ്യാൻ സാധിച്ചില്ല കയ്യിൽ കിട്ടിയത് എല്ലാം വലിച്ചെറിഞ്ഞു...ഉടച്ചു.. എന്താണ് സംഭവിച്ചത്..? അറിയില്ല അങ്ങനെയാണ്..മുറിക്ക് പുറത്തേക്ക് അതികം ഇറങ്ങാറില്ല..ഇടക്ക് പല സ്വഭാവങ്ങളാണ്..നിമിഷങ്ങൾക് കൊണ്ട് മാറ്റങ്ങൾ പിന്നെഎന്തോ പോലെ അർജുൻ പൊട്ടി കരയാൻ തുടങ്ങി.. എന്തിന്..??? അറിയില്ല... ഒടുവിൽ തളർച്ചയിൽ ബെഡിലേക് വീണു..കണ്ണുകൾ അടഞ്ഞു.

.നിലത്തായി അവളുടെ ഫോട്ടോയിലെ ചില്ല് കഷ്ണങ്ങൾ ചിന്നിച്ചിതറി അറിയില്ല അവന്.. അവളാരാണെന്ന്.. അവന്റെ പ്രാണൻ ആണെന്ന് __________💚 "നിന്റെ dream എന്താ വിച്ചു..!!" Dream എഴുതാനുള്ള ആ കാർഡിൽ നോക്കി മായ വിച്ചൂനോട് ചോദിച്ചു.. അവൻ ക്ലോക്കിലേക് നോക്കി 1 മണി.. വൈഷ്‌ ഇതുവരെ വന്നില്ലേ..? അവൻ ചിന്ധിച്ചു..അപ്പഴാണ് മായ അവന്റെ തലക്കിട്ട് കൊട്ടിയത്.. "ആഹ്..എന്താടി ബൂദമേ..!!" "ക്ളോക്കിലേക് നോക്കി മന്ദഹസിക്കാതെ ഞാൻ ചോദിച്ചതിന് മറുപടി പറയെടാ.." "എനിക്ക് dream ഒന്നൂല്ല.." "അയ്യേ..മ്ലേച്ചം.." അവൾ കളിയാക്കി "എന്തിന്..സത്യമാണ്..എനിക്ക് ഡ്രീം ഒന്നുമില്ല..എന്തിനാണ് ഡ്രീം.. കമ്പനി ഭാരം എന്റെ തലയുടെ തൊട്ട് മുകളിൽ ഉണ്ട്..അതിനിടക്ക് ഡ്രീം.." "ജനിച്ചപ്പോഴേ നീ കമ്പനി ഭാരം കൊണ്ടാണോ പുറത്തേക്ക് വന്നത്..? നിന്ന് ചിണുങ്ങാതെ പണ്ടത്തെ ഡ്രീം പറയെടാ.." അവൾ അവനെ തുറിച്ചുനോക്കി "എനിക്ക ഡ്രീം ഒന്നുമില്ല മായ.. സാത്യയിട്ടും എനിക്ക് ഡ്രീംസ് ഇല്ല.. വേണമെന്ന് തോന്നുന്നത് എല്ലാം കൈകളിൽ എത്തിയിട്ടുണ്ട്

.പിന്നെന്തിനാണ് dream..?പിന്നെ ജോലികളുടെ കാര്യത്തിലാണേൽ എനിക്കീ ഡോക്റ്റർ എഞ്ചിനീയർ ടീച്ചർ അങ്ങനെയുള്ള ജോബ്‌സിൽ ഒന്നും തീരെ ഇൻഡ്രെസ്റ്റ് ഇല്ല..പിന്നെ ഡ്രോയിങ് ഫുട്‌ബോൾ സിംഗിങ് ആക്റ്റിങ്..അങ്ങനെയുള്ള ഒന്നിലും ഒട്ടും താൽപര്യം ഇല്ല.." അവൻ തുറന്നടിച്ചു പറഞ്ഞതും മായ അവനെ മിഴിച്ചു നോക്കി "വട്ടാണോ ഇവന്.." സംശയത്തോടെ അവൾ അവന്റെ തലക്കിട്ടൊന്ന് കൊട്ടി ___________💛 (പ്രെസെന്റ്) പഴയ നിമിഷങ്ങൾ ഓർത്തുകൊണ്ട് വിശാൽ അന്നത്തെ ആ കാർഡ് കയ്യിലെടുത്തു..dream.. അവിടെയവൻ പതിയെ എഴുതി Want to see you again,,,Maaya അവന്റെ കൈകൾ വിറച്ചു..കണ്ണിൽ നീർമുത്തുകൾ.. ഹൃദയം തുടിച്ചു..അവളെയിനി ഒരിക്കലും കാണാൻ കഴിയില്ല..മനസ്സ് മുറിഞ്ഞു 'ഒരിക്കൽ കൂടി നിന്നെ എനിക്ക് കാണണം മായ..ഒറ്റ പ്രാവിശ്യം.. അത് മാത്രമാണ് ഇന്നെന്റെ ഡ്രീം മായ..നിന്നെ ഒന്ന് കേട്ടിപിടിക്കണം.. ഒന്ന് കരയണം.. ഒരിക്കൽ ഏട്ടത്തി അമ്മയാക്കിക്കൊണ്ടല്ല.. എന്റെ എല്ലാം ആയവളായി' അപ്പോഴും അവന് കറക്റ്റ് ആയൊരു ഉത്തരം കിട്ടിയില്ല.. ശരിക്കും ആരാണ് അവളവന്..? അപ്പഴാണ് അവനുള്ള കഞ്ഞിയുമായി ദുർഗ്ഗാ കയറി വന്നത്..

അവനെ വീട്ടിലേക്കു കൊണ്ടു വന്നതിൽ പിന്നെ ഇപ്പഴാണ് അവളെ അവൻ കാണുന്നത്..അവന്റെ മുഖം ഇരുണ്ടു..മുഖം തിരിച്ചു..അവളുടെ ഭാവവും മറിച്ച് ആയിരുന്നില്ല കഞ്ഞി ഓരോ സ്പൂണിലായി അവന്റെ നേരെ നീട്ടുമ്പോൾ ഇഷ്ടമല്ലാഞ്ഞിട്ട് കൂടി അവനത് വാങ്ങിക്കഴിച്ചു.. ഒരുനിമിഷം അവളെ കുറിച് ഓർത്തുനോക്കി... ചെയ്യുന്നത് തെറ്റാണെന്ന് അറിയാം..പക്ഷെ..സഹദാപം ഒട്ടും തോന്നുന്നില്ല അവൾക് സൈഡിലെ ഫ്രൂട്സ് അരിഞ്ഞു വെച്ച കത്തിയെടുത്തു അവനെ കൊല്ലാൻ വരെ തോന്നി..പക്ഷെ എന്തോ പിൻപോട്ട് വലിക്കുന്നു..എന്തോ ശരികൾ അവനിലും ഉള്ളത് പോലെ.. ഇത്രയും സ്നേഹിച്ചുവെങ്കിൽ പിരിയുമ്പോൾ അവന്റെ മനസ്സ് മുറിഞ്ഞു കാണില്ലേ..?അത്രക്ക് സ്നേഹം ഉണ്ടായിരുന്നു എങ്കിൽ മനസിലാക്കിയിരുന്നു എങ്കിൽ തന്റെ ഭാഗത്ത് തെറ്റില്ലെന്ന് ചിന്ധിച്ചുകൂടെ..?അവളുടെ ഉള്ളം നീറി..കഞ്ഞി കഴിഞ്ഞു മെഡിസിൻ കൊടുത്തോണ്ട് അവൾ പുറത്തേക്കു പോകാൻ നിന്നപ്പോഴാണ് അവൻ പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചത്..ഒരുനിമിഷം ഞെട്ടിക്കൊണ്ട് അവനെ നോക്കിയതും അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടയിരുന്നു "എന്തിനാ ദുർഗ്ഗാ നീയത് ചെയ്തത്..?" അവന്റെ ശബ്ദത്തിൽ ദയനീയത നിറഞ്ഞു..

അവൾക്കും ഉത്തരമില്ലാതായി..നിർവികാരതയോടെ അവനെ നോക്കിയതും അവനിൽ ദേഷ്യം വന്നു നിറയുന്നത് പോലെ അവൾക് തോന്നി..അവളുടെ മുഖം ചുമന്നു.. അവന്റെ മുകത്തേക് നോക്കിയതും എന്തിനോ വേണ്ടി അവൻ കാലങ്ങളായി നീറുന്നത് പോലെ തോന്നി..അവനെ മനസിലാക്കണം എന്നുണ്ട്..പക്ഷെ അവൻ ചെയ്ത തെറ്റുകൾ..? അതേ സമയം വിശാലിന്റെ ഉള്ളിൽ കൂടി കുസൃതി നിറഞ്ഞ മായയുടെ മുഖവും ചിരിയാൽ ആരെയും മയക്കുന്ന ദുർഗ്ഗയുടെയും മുഖം തെളിഞ്ഞു വന്നു..രണ്ടുപേരും അവനെ കൊല്ലത്തെ കൊല്ലുന്നത് പോലെ..രണ്ടുപേർക്കും ഒരേ സ്ഥാനം ആയിരുന്നവന്റെ മനസ്സിൽ..എന്നിട്ടും,,, നിർവികാരതയോടെ അവളെ തന്നെ നോക്കിനിന്നു അവൻ,, ___________💜 (Past) (2വർഷത്തിന് ശേഷം) അർജുൻ ഹിത്രയിൽ തന്നെയാണ് പുറത്തേക്കൊന്നും ഇറങ്ങാറില്ല..ന്യൂയോർക്കിലെ പോക്ക് മുടങ്ങിയത് കൊണ്ട് തന്നെ അതിന് ശേഷം ആകാശ് ന്യൂയോർക്കിലേക്ക് പോയിട്ടില്ല..അവന്റ 'അമ്മ ദേവയാനി അവനെ കാണാൻ ശ്രമിച്ചെങ്കിലും അവനകറ്റി നിർത്തി..

ശാലിനിക്ക് അത് കണ്ട് നല്ല സങ്കടം ഉണ്ടായിരുന്നു..അവനും പതിയെ ഹിത്രയിലെ ഒരു അംഗമായത് അറിഞ്ഞു..കമ്പനി കാര്യങ്ങളിൽ വിശാലിനെ സഹായിക്കാൻ തുടങ്ങിയിരുന്നു..അനാഥ ആയതിന് ഒപ്പം പ്രസവിക്കില്ല എന്ന സത്യം കൂടെ അവരെ തളർത്തി എങ്കിലും ആകാശ് അവൾക് ദൈര്യം പകർന്നു..അവർക്കൊപ്പം നിന്നു വൈശാകും വിശാലും മായയും ഒക്കെ അവരുടെ ഹാപി ലൈഫ് എൻജോയ് ചെയ്യാൻ തുടങ്ങി.. അര്ജുനിൽ വലിയ മാറ്റങ്ങൾ ഒന്നും ഇല്ലായിരുന്നു..അത് എല്ലാവരെയും സങ്കടത്തിലാഴ്ത്തിയെങ്കിലും എല്ലാം ശരിയാവുമെന്ന പ്രതീക്ഷ.. ഏട്ടന്റെ ജീവിതം കണ്ട് ദീപയാകെ തകർന്നിരുന്നു..ഉറ്റ മിത്രമായി വൈശാകിന്റെയും വിശാലിന്റെയും കസിനായ പ്രിയ അവൾക്ക് എല്ലാമായി..ഇരുവരും നല്ല സൗഹൃദമാണ് വിശാലിനെ കല്യാണം എന്ന് പറഞ്ഞു ഫോഴ്‌സ് ചെയ്യാൻ ആരംഭിച്ചെലും മനസ്സിനിണങ്ങിയവളെ അല്ലാതെ ആരെയും കെട്ടില്ലെന്ന വാശിയിലാണ് ചെക്കൻ..പിന്നെ ശർമിള നിർബന്ധിക്കാനും നിന്നില്ല __________💚

"പ്രശ്നം മായക്കാണ്.." സോക്റ്ററുടെ വാക്കുകൾ കൂരമ്പ് പോലെ മായയുടെ ചെവിയിൽ തുളഞ്ഞു കയറി "വൈശാഖിന് കുഴപ്പം ഒന്നുമില്ല..ബേബി ഉണ്ടാവാത്തതിന് റീസൻ മായയാണ്.. ഒരു കുഞ്ഞിനെ താങ്ങാൻ നിന്റെ ബോഡിക്ക് കഴിയില്ല.." തകർന്നു പോയിരുന്നവർ..വൈശാഖിന്റെ ഉള്ളിലും വെള്ളിടി വെട്ടി..അവൻ ഞെട്ടിക്കൊണ്ട് മായയെ നോക്കി..അവളുടെ കണ്ണൊക്കെ നിറഞ്ഞു വരാൻ തുടങ്ങിയിരുന്നു.. മായക്ക് കാഴ്ചയൊക്കെ മങ്ങുന്നത് പോലെ തോന്നി..ഹൃദയം പിളർന്നു..ഭൂമി രണ്ട് പിളർപ്പായി പോയിരുന്നെങ്കിൽ എന്നവൾ ആഗ്രഗിച്ചുപോയി..സ്വന്തം ശരീരത്തോട് വെറുപ്പ് തോന്നി..സങ്കടം തൊണ്ടയിൽ കുത്തി..ശബ്തം പുറത്ത് വരാത്തത് പോലെ ഒരു സ്ത്രീയെ സംബന്ധിച്ച അടുത്തോളം അമ്മയാകില്ലെന്ന സത്യത്തെക്കാൾ അവളെ മറ്റൊന്നും വേദനിപ്പിക്കില്ല.. മരണ തുല്യമായിരിക്കും അവൾക്കവളുടെ ജീവിതം പിന്നീട് വൈഷ്‌ മായയുടെ കയ്യിൽ മുറുക്കി പിടിച്ചതും അവളുടെ കണ്ണീർ തുള്ളികൾ അവന്റെ കയ്യിൽ പതിച്ചു.. വൈഷവളെ ചേർത്തു പിടിച്ചു..

ആശ്വാസം പകരാൻ.. പക്ഷെ മായക്ക് ആശ്വാസം കിട്ടിയില്ല..അവന്റെ നെഞ്ചിൽ തല ചാഞ്ഞപ്പോൾ അവന്റെ മനസ്സിലെന്താണെന്ന് അവൾക് മനസിലാക്കമായിരുന്നു..അതവളെ കൂടുതൽ സങ്കടപ്പെടുത്തി.. ഒരു പുരുഷനെ സംബന്ധിച്ച അടുത്തോളം ഒരു പിതാവാവുക എന്നതവന്റെ അവകാശം തന്നെയാണ്..ഒരു സ്ത്രീക്കായി അവനവന്റെ അവകാശം വേണ്ടന്ന് വെച്ചാൽ അവിടെയാണ് അവരുടെ പ്രണയത്തിന്റെ യഥാർത്ഥ വിജയം "പക്ഷേ പേടിക്കാനൊന്നുമില്ല.. ദൈവത്തിന്റെ കൈകൾ നിങ്ങളിലുണ്ടെങ്കിൽ ഉറപ്പായും മായക്ക് ഗർഭിണി അകാൻ കഴിയും...നിങ്ങളിങ്ങനെ സെഡ് ആവാൻ മാത്രം സീരിയസ് ഒന്നുമല്ല കാരണം..മെഡിക്കൽ സയൻസിന് എത്തിപ്പെടാൻ പറ്റാത്ത കാര്യങ്ങളും ഇല്ലേ..?age ഡിസ്റ്റൻസ് ഉണ്ടാവുമ്പോൾ നിങ്ങൾക് ബേബിസ് ഉണ്ടാവും.." ഡോക്റ്റർ മായക്ക് ശക്തി പകർന്നു..മയക്ക് ഉള്ളിൽ കുറ്റബോധം തോന്നി..ഒന്നും മിണ്ടാതെ അവൾ എണീറ്റ് പുറത്തേക്കു പോയി..കൂടെ വൈഷും ഡോക്റ്ററെ ഒന്ന് നോക്കിക്കൊണ്ട് അവൾക് പുറകെ പോയി ___________💙

"നീയെന്തിനാ മോളെ ഇങ്ങനെ സങ്കടപ്പെടുന്നെ..?ഒരു കുഞ്ഞില്ലെന്ന് കരുതി ഇപ്പൊ എന്താ..?നിന്റെ വേദനയെക്കാൾ വലുതല്ലല്ലോ ഒരു കുഞ്ഞ്‌..നീ സങ്കടപ്പെടല്ലേ.." ശർമിള തന്റെ മടിയിൽ കിടന്ന് കരയുന്ന മായയുടെ നെറുകയിൽ തലോടികൊണ്ടിരുന്നു...അവൾക് ആശ്വാസം പകർന്നു..പക്ഷെ മായയുടെ കണ്ണീർ അവസാനിക്കുന്നില്ല..അവളുടെ കരച്ചിലിന്റെ ആക്കം കൂടി കൂടി വന്നു "ഏട്ടൻ..ഏട്ടൻ വന്നത് മുതൽ എന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ല അമ്മാ.. അതാ എനിക്ക് സഹിക്കാൻ ആവാത്തത്.. നശിച്ച ജന്മം ആണെന്റെ..ജനനം എവിടെയെന്ന് അറിയില്ല..ജനിപ്പിച്ചവർ ആരെന്ന് അറിയില്ല..ഇപ്പൊ..ഇപ്പൊ ഒരു കുഞ്ഞിന് ജന്മം നൽകാനും കഴിയില്ല..എനിക്കറിയില്ല 'അമ്മ ഇതിന് മാത്രം ശിക്ഷിക്കാൻ കഴിഞ്ഞ ജന്മം ഞാനെന്ത് പാപമാണ് ചെയ്തത് എന്ന്" മായാ വിതുമ്പിയതും..ശര്മിളക്കും സങ്കടം തോന്നി..സ്ത്രീയുടെ കണ്ണീർ മാത്രം സഹിക്കില്ലവർ മകനോട് ദേഷ്യം തോന്നി മായയെ മാറ്റിക്കിടത്തി എണീറ്റ് അവർ അവന്റെ മുറിയിലേക്കു പോയി..ഡോർ ലോക് ആണെന്ന് കണ്ടതും നോക്ക് ചെയ്തു..

ആദ്യം തുറന്നിലെങ്കിൽ പോലും മുട്ടിക്കൊണ്ടിരുന്നപ്പോ ഒടുവിൽ ഡോർ ഓപ്പണ് ചെയ്തു അവർ നോക്കും മുൻപേ വൈഷ്‌ഡോർ തുറന്നൊണ്ട് ബെഡിൽ പോയി കിടന്നു..ശർമിളക്ക് സങ്കടം തോന്നി..പക്‌ഷേ അതിനേക്കാൾ കൂടുതൽ ദേശ്യവും തോന്നി..അവന്റെ സാമീപ്യം ഇപ്പൊ ഏറെ ആഗ്രഹിക്കുന്നത് മായയാണ്..അവൾക്കാണ് അത് ആവശ്യവും..ഷർമിള വൈശാഖിന്റെ ഷോള്ഡറിൽ കൈ വെച്ചതും അവൻ തിരിഞ്ഞു നോക്കി..കണ്ണൊക്കെ ആകെ ചുവന്നിരുന്നു..അമ്മയെ കണ്ടതും അവൻ അവരുടെ മടിയിലേക് തല കയറ്റി വെച്ചു "അമ്മാ.." അവന്റെ മനസ്സാകെ ഉടയുവായിരുന്നു "അമ്മാ.. സങ്കടം സഹിക്കാൻ വയ്യാ.." "നിനക്ക് സങ്കടം സഹിക്കാൻ വയ്യ അല്ലേ ഈ മുറിയുടെ തൊട്ടപ്പുറത്തെ മുറിയിൽ ഒരുത്തനുണ്ട് അപ്പൊ അവനോ..?" ശർമിള പൊട്ടിത്തെറിച്ചുകൊണ്ട് ചോദിച്ചതും അർജുന്റെ മുഖം അവന്റെ ഉള്ളിലേക് കടന്നു വന്നു "നിനക്ക് കുഞ്ഞുങ്ങൾ ഒരിക്കലും ഉണ്ടാവില്ല എന്നൊന്നും ഡോക്റ്റർ പറഞ്ഞിട്ടില്ല..പക്‌ഷേ അർജുന്റെ കാര്യം അങ്ങനെയാണോ..?അവനിനി ഒരിക്കലും അവളെ കാണാൻ പോകുന്നില്ല..അവന്റെ കുഞ്ഞിനി ഇല്ല..ദീപയെ പോലും തിരിച്ചറിയാൻ അവനെ കൊണ്ട് ചിലപ്പോ സാധിക്കില്ല..

അച്ഛന്റെ മരണം മുന്നിൽ നിന്ന് കണ്ടു.. ബാബയെ നഷ്ടമായി.. ജനിച്ച അന്ന് തൊട്ട് ഇതുവരെ നിന്നെ പോലെ അമ്മയുടെ മടിയിൽ കിടന്ന് ഉറങ്ങിയിട്ടില്ല..അമ്മയുടെ സ്നേഹം അനുഭവിച്ചിട്ടില്ല.. ജീവിതം തുടങ്ങും മുൻപ് എത്ര വർഷം അവൻ കഷ്ടപ്പെട്ടു... അതുപോലെ ആണോ നീ..അവന്റെ ജീവിതം വെച് നോക്കുമ്പോ എവിടെയാ നിന്റെ സങ്കടം നീയൊരു പ്രാവശ്യം അവന്റെ സ്ഥാനത് നിന്നെ ചിന്ദിച്ചു നോക്ക്..അവനെ പോലെയാണ് നീ എന്ന് ചിന്തിച്ചു നോക്ക്..തോറ്റ് പോകും നീ..ചെറു പ്രായത്തിൽ തന്നെ ഇത്ര ചെറിയ കാര്യം പോലും താങ്ങാൻ കഴിയാത്ത നീ എങ്ങനെയാ വൈഷ്‌ ജീവിക്കുന്നെ..?നീ നിന്റെ കാര്യം മാത്രം പറയുന്നത് എന്ത..? മായ അവൾടെ കാര്യം എന്റെ മോനെന്താ ഓർക്കാത്തെ..? നിന്റെ സാമീപ്യം ഇപ്പൊ അവൾക് ആവിശ്യമാണ്.. നീ കൂടെ തനിച്ചാക്കിയൽ സഹിക്കാൻ കഴിയില്ല അവൾക്.." "വയ്യ അമ്മാ.. അവൾടെ കണ്ണീർ കാണാൻ ഒന്നും എന്നെ കൊണ്ട് വയ്യാ.." "നീ എന്നാ വൈഷ്‌ ഇത്രക്ക് ദുർബലൻ ആയി മാറിയത്..?" "പ്ലീസ് അമ്മാ.. ഞാൻ കുറച്ച് സമയം ഒറ്റക്കിരിക്കട്ടെ..ഇപ്പൊ എനിക്ക് ആരേം കാണണ്ട..ഞാൻ തന്നെ കണ്ടോളാം മായയെ..ഇപ്പൊ വേണ്ട..എനിക്കിതിരി നേരം തനിച്ചിരിക്കണം.." അവബറെ ശബ്ദത്തിൽ ദയനീയത നിറഞ്ഞു..സങ്കടം നിറഞ്ഞു..ദേശ്യം നിറഞ്ഞു..എന്തിന്..?ആരോട്..? അറിയില്ല ശർമിള അവനെ ഒന്ന് നോക്കിക്കൊണ്ട് പുറത്തേക്കു പോയി ___________💚

മുറിയിലേക്കു പോകാൻ തന്നെ മായക്ക് താൽപര്യം ഇല്ലായിരുന്നു..വൈശിന് തന്നോട് ദേഷ്യം ആയിരിക്കുമെന്ന് അവൾ ഉറപ്പിച്ചു.. അവനൊരു കുഞ്ഞിനെ പോലും കൊടുക്കാൻ കഴിയില്ലേൽ പിന്നെന്തിന്..? അതിനേക്കാൾ ഒക്കെ ഉപരി വിശാൽ പോലും അവൾക്കടുത്തേക് വന്നിലെന്നത് അവളെ ഒരുപാട് വിഷമിപ്പിച്ചു.. അവനും വെറുപ്പായിരിക്കും.. അവൾ ഉറപ്പിച്ചു മുറിയിലേക് പോകേവയാണ് വിശാലിന്റെ മുറിയിൽ വെളിചം കണ്ടത്.. അവൾ അങ്ങോട്ട് നടന്നു..എന്തിനോ വേണ്ടി ഡോർ ലോക്ക് അല്ലായിരുന്നു.. ജസ്റ്റ് ചാരി വെച്ചതെ ഉള്ളു..അവന്റെ മുറിയിൽ എന്നും വെള്ളം വെക്കാറ് മായയാണ്..പക്ഷെ ഇപ്പൊ എന്തോ കാലൊക്കെ വിറക്കുന്നു അങ്ങോട്ട് പോകാൻ തന്നെ തോന്നുന്നില്ല അവൾ ഡോർ തുറന്നതും മുറിയിൽ ആരെയും കണ്ടില്ല.. ബാൽക്കെണി ഡോർ ഓപ്പണ് ആയത് കണ്ടതും അവളങ്ങോട്ട് ചെന്നു..അവിടെ പുറം തിരിഞ്ഞു വിശാൽ ഉണ്ടായിരുന്നു അവൾ അവന്റെയടുത്തേക് നടന്നു..അവളുടെ വരവ് അവനറിഞ്ഞിരുന്നു "വിച്ചൂ.."

ഏറെ നിശബ്ദതക്ക് ശേഷം അവന്റെ ഭാഗത്ത് നിന്ന് ഒരു റെസ്പോണ്ടും ഇല്ലാത്തത് കൊണ്ട് അവൾ വിളിച്ചതും അവൻ അവളെയൊന്ന് നോക്കി..മുകമൊക്കെ ആകെ വല്ലാതായിരുന്നു..ആ കുസൃതി അവൾടെ മുകത്തില്ല "എന്നോട് ദേഷ്യമാണോ..?!" അവൾ പതിഞ്ഞ സ്വരത്തിൽ ചൊദിച്ചെങ്കിലും അവന്റെ ഭാഗത്ത് നിന്ന് റെസ്പോൻഡ് ഇല്ലായിരുന്നു..കുറച്ചു നേരം അവളെവിടെ നിന്നെങ്കിലും അവൻ മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടതും മായ തിരിഞ്ഞു നടന്നു..വിശാലിന്റെ വെറുപ്പ് മാത്രം അവൾക് താങ്ങാൻ കഴിയുന്നില്ലായിരുന്നു __________💜 "പോട്ടെ മായ..സാരമില്ല..നിനക്ക് ഞാനും എനിക്ക് നീയും..അങ്ങനെ ആയിരുന്നില്ലേ അന്ന്.. അങ്ങനെ തന്നെ മതി ഇനി ഇന്നും എന്നും..എനിക്ക് നീ മതിയെടി..നീ കഴിഞ്ഞിട്ടേ മറ്റൊന്നുമുള്ളു.." വൈഷ്‌ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞതും മായ ഇവിടെ ഒന്നുമല്ലായിരുന്നു അവൾടെ ശ്രദ്ധ ഇവിടെങ്ങും അല്ലായിരുന്നു "മായാ.." അവൻ അവളുടെ ഷോള്ഡറിൽ കൈ വെച്ചതും പൊട്ടിക്കരച്ചിലോടെ മായ അവന്റെ നെഞ്ചിലേക് വീണു "എന്നോട് വിച്ചു മിണ്ടുന്നില്ല.." വിതുമ്പിക്കൊണ്ട് അവൾ പറഞ്ഞവസാനിപ്പിച്ചതും അവൻ അവളെ തന്നെ നോക്കി "എനിക്കത് താങ്ങാൻ വയ്യാ.."

അവൾക് സങ്കടം സഹിക്കാൻ വയ്യായിരുന്നു "പോട്ടെ മായാ..അവൻ അപ്പോഴത്തെ ഷോക്കിൽ ആയിരിക്കും..അല്ലാണ്ട് നിന്നോട് അവൻ മിണ്ടതിരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ..?" അവളെ സമാധാനിപ്പിക്കാൻ എന്നോണം വൈഷ്‌ പറഞ്ഞെങ്കിലും അവൾക്കതിൽ ആശ്വാസം കണ്ടെത്താനായില്ല "അങ്ങനെയല്ല..എന്റെ ഓർമ്മ വെച് നോക്കുമ്പോ വിച്ചൂന്റെ ഭാഗത്ത് നിന്ന് ആദ്യമായിട്ടാണ് എനിക്കിങ്ങനെ ഒരു അനുഭവം..മറ്റെന്തും ഞാൻ ക്ഷമിക്കും...പക്ഷെ എന്താണെന്നറിയില്ല അവന്റെ അകൽച്ച മാത്രം സഹിക്കാൻ പട്ടുന്നില്ല..എന്നിൽ നിന്ന് അകന്ന് പോകുവാണോ എന്നൊരു സംശയം..മായ എന്നിനി എന്നെ വിളിക്കില്ലെ..?വിച്ചു എന്റെ വെറുത്തോ..?" തേങ്ങിക്കൊണ്ട് അവൾ ചോദിച്ചതും അത്ഭുതത്തോടെ അവളെ നോക്കി നിന്നു വൈഷ്‌ "അങ്ങനെ ഒന്നുല്ല മായ..എനിക്കുറപ്പുണ്ട് നാളെ നേരം വെളുക്കുമ്പോൾ അവൻ നിന്നോട് സംസാരിക്കും..നിന്നെ ഈ ചെറിയ കാര്യം പറഞ്ഞു വേദനിപ്പിക്കാൻ മാത്രം ക്രൂരൻ അല്ല എന്റെ വിച്ചു.." അവൻ പതിയെ അവളുടെ തലയിൽ തലോടി..

ആശ്വാസം ലഭിക്കുന്നുണ്ടായിരുന്നു മായക്ക്..ഇളകി മറിഞ്ഞു കൊണ്ടിരുന്ന മായയുടെ ഉള്ളം പിന്നീടെപ്പോഴോ തണുത്തു വരുന്നതറിഞ്ഞു..അവന്റെ നെഞ്ചിലായി അവൾ പതുങ്ങി കിടന്നു..ആശ്വാസം പോലെ അവനും അവളുടെ നെറുകിലൊന്ന് മുത്തി മുടിയിൽ തലോടാൻ തുടങ്ങി ___________💙 പിറ്റേന്ന് പതിവിലും നേരത്തേ എണീറ്റെങ്കിലും താഴേക് പോകാൻ മായക്ക് ഭയം തോന്നി..വൈഷ്‌ അവളുടെ പ്രശ്നം മനസിലാക്കി അവളെ ചേർത്തുപിടിച്ചോണ്ട് താഴേക് പോയി..ടേബിളിൽ എന്നത്തേയും പോലെ നിശ്ശബ്ദത നിറഞ്ഞു..വിശാൽ മായയെ തന്നെ നോക്കി..പക്ഷെ ഒരു പൊട്ടിത്തെറി ഉണ്ടാവാതിരിക്കാൻ അവളവനിൽ നിന്ന് അകന്നു മാറാൻ ശ്രമിച്ചു ഭക്ഷണം കഴിഞ്ഞു സോഫയിൽ ആരോടും ഒന്നും മിണ്ടാതെ പതിവിലും വിപരീതമായി ഇരിക്കുന്ന വിശാലിനെ മായാ ഒന്ന് നോക്കി..പിന്നെ വെറുതെ അവനെ വയലൻഡ്‌ ആക്കേണ്ടന്ന് കരുതി അവനെ മറികടന്നു പോകാൻ നിന്നപ്പഴാണ് വിശാൽ അവൾടെ കയ്യിൽ പിടിച്ചത്..

അവൾ ഞെട്ടിക്കൊണ്ട് അവനെ നോക്കി "Sorry മായ.."അവൾടെ കയ്യിൽ പിടിച്ചോണ്ട് അവൻ പറയുമ്പോ എന്തോ തിരികെ കിട്ടിയ പ്രതീതി ആയിരുന്നു മായക്ക്..അവൾ കണ്ണും നിറച്ചോണ്ട് വിശാലിനെ നോക്കിയതും അവൾടെ കയ്യും പിടിച്ചോണ്ട് അവർക്കിടയിൽ നിന്ന് അവൻ ഗാർഡനിലേക് നടക്കുമ്പോ സോഫയിൽ ഇരുന്നിരുന്ന വൈശാഖിനെ മായാ തിരിഞ്ഞു നോക്കി ഇളം പുഞ്ചിരി ഉണ്ടായിരുന്നു അവന്റെ ചൊടികളിൽ.. അവൾക്കെന്തോ നേടിക്കൊടുത്തത് പോലെ..മായയും അവനെ തന്നെ നോക്കിനിന്നു എന്നാൽ അതേ സമയം നിറയുവായിരുന്നു വിശാലിന്റെ കണ്ണുകൾ..വെറുപ്പായിരുന്നു അവന് അവനോട് തന്നെ..കുഞ്ഞില്ലെന്ന കാര്യത്തിൽ കുറച്ചു നേരത്തേക് ആണെങ്കിൽ കൂടി അവളോട് വെറുപ്പ് തോന്നിയ നിമിഷത്തെ അവൻ ശപിച്ചു..ആ 💛കാമഭ്രാന്തൻ💛 .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story