കാമഭ്രാന്തൻ: ഭാഗം 28

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ഏട്ടാ.." ദീപ അർജുന്റെ മുറിയുടെ മുന്നിൽ നിന്ന് ഉള്ളിലേക് തലയിട്ടുകൊണ്ട് പതിയെ വിളിച്ചു..അവൾ ചുറ്റും കണ്ണോടിച്ചു.. അവൾക് നല്ല ഭയം ഉണ്ടായിരുന്നു.. അവനെ കാണാൻ പോകണ്ട എന്ന് എല്ലാവരും പറഞ്ഞതാണ് പക്ഷെ തൊട്ടപ്പുറം ഉണ്ടായിട്ടും അവനെ കാണാതെ ഇരിക്കാൻ ദീപയെ കൊണ്ട് കഴിയുമയിരുന്നില്ല "ആരാ..?" മുറി മുഴുവൻ കണ്ണോടിക്കുന്നവളെ നോക്കി അർജുൻ ചോദിച്ചു..അവളുടെ ഉള്ളം നീരിപ്പുകഞ്ഞു "ഏട്ടാ എന്നെ ഓർമ്മ ഇല്ലേ ഞാനാ ദീപു" "ഇല്ല..ഓർമ്മയില്ല" സിമ്പിളായി അവൻ പറഞ്ഞതും പിടിച്ചു നിൽക്കാൻ അവളെ കൊണ്ട് കഴിഞ്ഞില്ല..ദീപ കരഞ്ഞോണ്ട് തിരികെ ഓടി പോകുമ്പോൾ സംശയത്തോടെ അവൾ പോയ ഭാഗത്തേക്ക് നോക്കിക്കൊണ്ട് അർജുനും നിന്നു __________💛 അർജുന്റെ കാര്യം ഒഴിച്ചാൽ ആ വീട്ടിൽ വീണ്ടും സന്തോഷ കൊടി വീശി..മായക്ക് താങ്ങായി ആ വീട്ടിലുള്ള എല്ലാരും നിന്നു "മായ ഞാൻ ലേറ്റ് ആവും" ബെഡ് ഷീറ്റ് വിരിക്കുന്നതിനിടെ അവൻ പറഞ്ഞതും മായ വൈശിനെ ഒന്ന് തുറിച്ചു നോക്കി "അല്ലേൽ തന്നെ നിങ്ങളെപ്പഴാ നേരത്തെ വന്നേ..?

നിന്ന് കൊഞ്ചാതെ പോവാൻ നോക്ക്" "പറയാൻ മറന്നു ഞാനിന്ന് us യിലേക്ക് പോകും..അവിടെ ഒരു മീറ്റിങ് ഉണ്ട്..വിച്ചു പോകില്ലെന്ന് ഉറപ്പാ...അപ്പൊ പോകേണ്ടിവരും നെക്സ്റ്റ് ഒരു 2 വീക്‌സ് ഞാനിവിടെ ഉണ്ടാവില്ല..മാറ്റന്നാളാണ്.. അതിന് ശേഷം നീ ദീപയുടെ കൂടെ കിടന്നോ" വൈഷ്‌ പറഞ്ഞു കഴിഞ്ഞതും അവന് ആരുടെയോ കോൾ വന്നതും അവൻ പുറത്തേക്ക് പോയി..അവൻ പോയതും മായക്ക് എന്തോ പോലെ തോന്നി..കണ്ടുമുട്ടിയത്തിന് ശേഷം ഇത്രയും നാൾ പിരിഞ്ഞു നിന്നിട്ടില്ല..അവൾക് വല്ലാത്ത സങ്കടം തോന്നി അവൻ ഓഫിസിൽ പോയി വന്നതിന് ശേഷം മായക്ക് വല്യ ഉഷാർ ഉണ്ടായിരുന്നില്ല..അത് കറക്റ്റ് വൈശിന് മനസ്സിലാവുകയും ചെയ്തു..കിടക്കാൻ നിന്നപ്പോൾ അവൻ മായയെ അവിടെ പിടിച്ചുവെച്ചു "എന്താ നിന്റെ പ്രശ്‌നം..?!!" എടുത്തടിച്ചത് പോലെയുള്ള അവന്റെ ചോദ്യം കേട്ടതും മായ ആദ്യമൊന്ന് ഞെട്ടി "എന്ത് പ്രശ്‌നം..?" അവൾ ഒന്നുമറിയാത്തത് പോലെ ചോദിച്ചു "എന്താ മായ..?വന്നത് മുതൽ നിനക്ക് ഒരു ഉഷാറും ഇല്ലല്ലോ..?" അവനവളെ സൂക്ഷിച്ചു നോക്കി..

മായ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു "ചെറിയൊരു തലവേദന കിടന്നാൽ മാറും.." അവൾ വീണ്ടും കിടക്കാൻ നോക്കി "ഞാൻ പോകുന്നത് കൊണ്ടുള്ള തലവേദനയാണോ മായ..?" കുസൃതി നിറഞ്ഞ ചൊദ്യം..മായ ഒന്നും മിണ്ടിയില്ല..അവളുടെ കവിളിൽ കൂടി കണ്ണുനീർ ഒഴുകി..വൈശിന് ചിരി വന്നു "മായാ.." അവളെ മടിയിലേക് ഇരുത്തിക്കൊണ്ട് അവൻ അവളുടെ കാതരികിൽ പോയി പതിയെ ആദ്രമായി വിളിച്ചു "മായാ.." അവളുടെ ഭാഗത്ത് നിന്ന് റെസ്പോൻഡ് ഇല്ലാത്തത് കൊണ്ട് ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി അവൻ വീണ്ടും വിളിച്ചു..മായ അപ്പോഴും ഒന്നും പറഞ്ഞില്ല..അവൾ മിണ്ടാതെ അവന് മുന്നിൽ താഴോട്ട് നോക്കി നിന്നു.. ചുവന്ന മൂക്കുകളും തുടുത്ത കവിളുകളും നിറഞ്ഞ മിഴികളും വിളിച്ചോതുന്നുണ്ട് അവളുടെ പ്രതികരണം "രണ്ടാഴ്ചയല്ലേ അതിദാ എന്ന് പറയുമ്പഴേക്കും പോകില്ലേ..? പോരാത്തതിന് നീ തനിച്ചൊന്നും അല്ലല്ലോ..നിനക്കൊപ്പം ഈ വീട്ടിലെ എല്ലാരുമില്ലേ..? കസിൻസ് ആന്റിമാർ അങ്കിൾസ്..വിച്ചു.. അച്ഛൻ..പിന്നെ.."എന്ന് പറഞ്ഞ് അവനൊന്നു നിർത്തിക്കൊണ്ട് മായയെ നോക്കി "നിനക്കെന്റെ അമ്മയില്ലേ..?"

അമ്മയുടെ കാര്യം പറയുമ്പോൾ അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു..അമ്മയെ വലിയ ഇഷ്ടമാണ്..അവന്റെ മുഖം പുഞ്ചിരിച്ചു "നിങ്ങളില്ലല്ലോ" എടുത്തടിച്ചത് പോലെ അവൾ പറഞ്ഞതും അവന് ചിരി വന്നു "മായാ.." ചുണ്ടിൽ വിരിഞ്ഞ കുസൃതി ചിരിയോടെ തന്നെ മടിയിലിരുന്നവളെ അവൻ അവനോട് ഒന്നുകൂടെ ചേർത്ത് ഇരുത്തി "മായാ..ഞാൻ..ഞാനില്ലെന്ന് നിന്നോട് ആര് പറഞ്ഞു..? ഞാനെന്നാൽ നീ തന്നെ അല്ലെ..?നീ എന്റെ പാർട്ണർ അല്ലെ..? നിന്നെക്കണ്ടാലും എന്നെയല്ലേ എല്ലാവരും ഓർക്കുക..? ഞാനുള്ളതും നീയുള്ളതും രണ്ടും കണക്കല്ലേ..?" വൈഷ്‌ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചലോടെ പറഞ്ഞു "അത് ബാക്കിയുള്ളവർക്ക് എനിക്ക് അങ്ങനെ അല്ലല്ലോ.." അവൾ വിതുമ്പി..അവനവളെ ചേർത്തു പിടിച്ചു..മുഖത്തൊരു നേർമയേറിയ മുത്തം കൊടുത്തു..അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ വീണ്ടും കവിളിനെ ചുംബിച്ചു.. വൈശാ കണ്ണുനീരിലും അവന്റെ ചുണ്ടുകൾ ചേർത്തു.. വായിൽ ഉപ്പുരസം പടർന്നു.. അവളവന്റെ നെഞ്ചോരം ഒതുങ്ങി ___________💙

രണ്ട് ദിവസം കഴിഞ്ഞപ്പോ തന്നെ വൈശാഖ് പോയി..മായക്ക് ആകെ സങ്കടം ആയി..വിശാൽ സമാധാനിപ്പിക്കാൻ ചെല്ലുമ്പോൾ അവനെ കണ്ടാൽ അവൾക് വൈശിനെ ഓർമ്മ വരും..മായ കരയാൻ തുടങ്ങും..രണ്ടുപേരും ഒരുപോലെ ആണല്ലോ കാണാൻ..അവളുടെ സങ്കടം കാണാൻ കഴിയാത്തത് കൊണ്ട് തന്നെ അവളെ വിഷമിപ്പിക്കേണ്ടന്ന് കരുതി വിശാൽ അവളെ പതിയെ അവഗണിക്കാൻ തുടങ്ങി..മായക്കും അത് ആശ്വാസം ആയിരുന്നു അവൾക് ദിവസങ്ങൾക് വർഷങ്ങളുടെ ദൈർഗ്യം തോന്നി..സമയം നീങ്ങാത്തത് പോലെ..അവളാകെ ഒറ്റപ്പെട്ടത് പോലെ തോന്നി..അവന്റെ സാമീപ്യം വല്ലാതെ മോഹിച്ചു.. അവൾ മനസിലാക്കുകയായിരുന്നു അവളുടെ ഉള്ളിൽ എത്രമാത്രം വൈഷ്‌ ഉണ്ടെന്ന്..ചെറു കുസൃതികളിൽ അവളെത്ര മാത്രം അവന്റെയടുക്കൽ സന്തോഷവതി ആണെന്ന് അവന്റെ കോളുകൾക്കായി അവൾ കാത്തിരിക്കാൻ തുടങ്ങി..ആദ്യമൊക്കെ രാത്രി എല്ലാം കഴിഞ്ഞു വിളിക്കാറുണ്ടെങ്കിലും തിരക്ക് കാരണം രണ്ടു ദിവസത്തിൽ ഒരിക്കൽ മാത്രമേ പിന്നെയവന് അവളെ വിളിക്കാൻ സാധിച്ചുള്ളൂ..

അതും പത്തോ ഇരുപതോ മിനിറ്റുകൾ മാത്രം..മായക്ക് വല്ലാത്ത സങ്കടം തോന്നി..വിശാലിനെ ശല്യം ചെയ്‌തോണ്ട് സമയം തള്ളി നീക്കുമെങ്കിലും വൈശാഖിന്റെ കുറവ് അവളിൽ തെളിഞ്ഞു കണ്ടു ഇന്നേക്ക് രണ്ടാഴ്ച്ചയും തികഞ്ഞു കഴിഞ്ഞിരിക്കുന്നു അവൻ പോയിട്ട്..ഇന്ന് വൈശാഖ് us ഇൽ നിന്ന് തിരിച്ചു വരുകയാണ്..രാത്രിയാണ് വീട്ടിൽ എത്തുക..രാവിലെ മുതലേ രാത്രി വരുന്നവനെയും കാത്ത്‌ മായ നിന്നു..രണ്ടാഴ്ച 20 വർഷങ്ങൾ പോലെയാണ് അവൾക് തോന്നിയത്..അവൾക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല..അവന്റെ സ്വന്തമാകുമ്പോൾ പോലും അവളിത്ര സന്തോഷിച്ചിട്ടില്ല.. എന്താ ചെയ്യേണ്ടത് എന്ന് മനസ്സിലാവാതെ എന്തൊക്കെയോ ചെയ്തു കൂട്ടുന്നവളെ വിശാൽ നെറ്റിക്ക് കയ്യും കൊടുത്തോണ്ട് നോക്കിനിന്നു __________💚 രാത്രി ഏഴ് മണിക്ക് എയർപോർട്ടിൽ ലാൻഡ് ആയത് മുതൽ വിളിക്കാൻ തുടങ്ങിയതാണ് വൈഷ്‌ മായയെ..കഴിഞ്ഞ രണ്ടാഴ്‌ചകളിൽ അങ്ങോട്ട് വിളിച്ചാൽ ഒറ്റ റിങ്ങിൽ എടുക്കുന്നവളാണ്...ഇപോ ഒരു പത്തു മുപ്പത് മാത്രം വിളിച്ചു..അവളെടുത്തില്ല..ഫോണിന്റെ പ്രശ്നമോ അല്ലേൽ ഇത്രയും നാൾ കാണാത്തതിന്റെ ദേഷ്യമോ എന്ന് കരുതി അവനൊന്നും മിണ്ടിയില്ല.

.കാറിൽ ഇരിക്കുമ്പോ അക്ഷമൻ ആയിരുന്നു വൈശാഖ് ഈ കഴിഞ്ഞ രണ്ടാഴ്ചകൾ എങ്ങനെയാണ് തള്ളി നീക്കിയത് എന്നവന് അറിയില്ലായിരുന്നു..എന്നുമില്ലാത്ത അത്രയും ആകാംഷ തോന്നി മായയെ കാണാൻ..അവളെയൊന്ന് പുണരാൻ.. അവളുടെ പ്രണയ ചൂടിൽ പറ്റി ചേർന്നു കിടക്കാൻ പരിഭവം ഉണ്ടാകും എങ്കിലും വല്യ ഇഷ്ടമാണ്.. പാവമാണ്..ചിരിയോടെ അവനോർത്തു.. ഒപ്പം രണ്ടാഴ്ച്ച മായയെ കാണാത്ത സമയത്തുള്ള വേദന തന്നെ അവന് അസഹനീയമായിരുന്നു..അപ്പൊ ഇനി ഒരിക്കലും നയനയെ കാണാത്ത അർജുന്റെ അവസ്ഥ എന്തായിരിക്കും എന്നുകൂടി അവൻ മനസിലാക്കി ഒരുപാട് നേരത്തെ യാത്രക്കൊടുവിൽ അവൻ വീട്ടിൽ എത്തിയതും അവൻ റൂമിലേക്കുള്ള വഴിയാണ് ആദ്യം നോക്കിയത്..അമ്മ യെ കണ്ടതും അമ്മയെ കെട്ടിപ്പിടിച്ചു നെറുകയിലൊരു മുത്തം കൊടുത്തു.. അമ്മയും അവന്റെ മുടിയിൽ തലോടി അമ്മയോട് സംസാരിച്ചു കഴിഞ്ഞതും അവൻ ബാക്കിയുള്ളവരെ നോക്കാതെ മുറിയിലേക് പോയി..കൂട്ടത്തില് മായയെ നോക്കിയപ്പോൾ അവൾ ഇല്ലായിരുന്നു..

അവളുടെ കാത്തിരിപ്പിന്റെ വേദനകളായിരുന്നു എല്ലാവർക്കും പറയാൻ ഉണ്ടായിരുന്നത്.. വൈശിന് അതിയായ സന്തോഷം തോന്നി..പ്രണയം നിറഞ്ഞു തുളുമ്പി.. അവളെ കാണാൻ വല്ലാത്ത തിടുക്കം തോന്നി..അവൻ മുറിയിലേക് വേഗം നടന്നു..ഓടിയെന്ന് പറയുന്നതാണ് ശരി മുറിയുടെ വാതിൽ പ്രതീക്ഷയോടെ തുറന്നവൻ അകത്തെ കാഴ്ചയിൽ തറഞ്ഞു നിന്നു..അവന്റെ ഉള്ളിൽ കൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി..അവന്റെ കണ്ണുകൾ തുറിഞ്ഞു മായയുടെ ശരീരത്തിൽ അമർന്നു കിടക്കുന്ന മറ്റൊരു കരുത്തുറ്റ ശരീരം കാണേ കണ്ടത് സത്യമാവല്ലേ എന്നവൻ ഉള്ളുരുകി പ്രാർത്ഥിച്ചു "മായാ" എന്ന് പോലും ഉച്ചരിക്കാൻ കഴിഞ്ഞില്ല.. അവന് കണ്ടത് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല കണ്ടമാത്രയിൽ തറഞ്ഞുനിന്നുകൊണ്ട് അവൻ വിറച്ചു..പെട്ടന്ന് എന്തോ ഒരു ഭാവം അവനെ മൂടി "മായാ.."ഇതുവരെ ഇല്ലാത്ത ദൃഢമായ ശബ്തം..അലറൽ ഞെട്ടിക്കൊണ്ട് ആ കരുത്തുറ്റ പുരുഷ ശരീരം മായയിൽ നിന്ന് അകന്നു..അവന്റെ അലറലിൽ പെട്ടന്ന് അവൾക്കും ബോധം വന്നു..എന്താണ് സംഭവിച്ചത്..?

അവളൊരു നിമിഷം ചിന്തിച്ചു..വിശാലിന് പനിയായത് കൊണ്ട് മെഡിസിൻ എടുക്കാൻ വന്നതാണ് അവൾക് പെട്ടന്ന് ഓർമ്മ വന്നു..പിന്നെയെന്ത് സംഭവിച്ചു അവലോജിച്ചു അവൾക്കറിയില്ല പിന്നെന്താണ് സംഭവിച്ചത് എന്ന് ഞെട്ടിക്കൊണ്ട് അവൾ ഇപ്പൊ എന്താണ് നടന്നത് എന്ന് ഓർത്തെടുത്തതും വിറയലോടെ മുന്നിലേക്ക് നോക്കി..അവിടെ വശ്യമായി തന്നെ നോക്കുന്ന ദീപക്കിനെയും ദേഷ്യത്താൽ വിറച്ചോണ്ട് വാതിൽക്കൽ നിക്കുന്ന വൈശാഖിനെയും കണ്ടവൾ ഞെട്ടി ദീപക് അവളുടെ ആദ്യ പ്രണയം.. അനാഥാലയത്തിൽ വെച് പരിചയപ്പെട്ട അവിടത്തെ ഒരു ഡ്രൈവർ..പ്രണയമായിരുന്നു..പ്രണയംഎന്ന് പറഞ്ഞു ചുരുക്കാൻ കഴിയില്ല അന്തമായ വിശ്വാസം അതായിരുന്നു അവൾക് ദീപക്.. പിന്നീടെപ്പോഴോ കാമകണ്ണുകളുമായി നയനക്ക് നേരെ നീണ്ട അവന്റെ മുഖം കണ്ടപ്പോൾ അന്വേഷിച്ചതാണ് അവനെ പറ്റി..പ്രണയത്തിൽ അന്ധമായിരുന്നപ്പോൾ അറിഞ്ഞില്ല മയക്കുമരുന്നിന്റെ അടിമയാണ് എന്ന് അറിഞ്ഞത് മുതൽ അടർത്തി മാറ്റിയതാണ് അവനെ..

പറിച്ചു മാറ്റിയതാണ് അവനെ..വെറുത്തതാണ് അവനെ..അതിന് ശേഷമാണ് വൈശാഖിനെ കാണുന്നതും പ്രണയിക്കുന്നതും.. കല്യാണത്തിന് മുൻപേ ദീപക്കിനെ കുറിച് പറഞ്ഞതാണ്.. അവനും വല്യ മൈൻഡ് ചെയ്തില്ല ദീപക്കിന്റെ കാര്യം..പിന്നീടെപ്പോഴോ ബാക്കി വന്ന പഴയ ഫോട്ടോയിൽ കാണിച്ചും കൊടുത്തിട്ടുണ്ട് ദീപക്കിനെ..പക്ഷെ ഇപ്പോ.. ഇപ്പൊ എങ്ങനെയാണ് അവൻ ഇവിടെ വന്നത് എന്നറിയില്ല..എന്താണ് സംഭവിച്ചത് എന്നറിയില്ല ഒന്നറിയാം വൈശാഖിൽ അല്ലാതെ കളങ്കപ്പെട്ടിട്ടില്ല..(മെയിൻ ആയിട്ട് ആദ്യമേ പറഞ്ഞിട്ടുണ്ടേ ദീപക് മായയെ റേപ്പ് ചെയ്തിട്ടില്ല.. അത് ആ അവസാന വാക്കുകളിൽ മെൻഷൻ ചെയ്തിട്ടുണ്ട്.. ഇനി ദീപക്ക് റേപ്പ് ചെയ്തോ എന്ന് ചോദിച്ചു വരണ്ട😫) "വൈശേട്ട.."ഒടുവായിരുന്നു മായാ വൈശിന്റെ അടുത്തേക്..അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു..അവന്റെ മുഖത്തെ ആ ഭാവം ആദ്യമായിട്ടാണ് മായ കാണുന്നത്..നിർവചിക്കാൻ കഴിയില്ലത്.. ദേഷ്യമാണോ വെറുപ്പാണോ എന്ന്.. ഒന്ന് നിർവചിക്കാം..തകർന്നു പോയിരുന്നു അവനും അവന്റെ പ്രണയവും..ആ നിമിഷം അവന്റെയുള്ളിൽ അവളോടുള്ള പ്രണയം ഉണ്ടായിരുന്നോ..?

ഇല്ല തകർന്നിരുന്നു അവന്റെ പ്രണയം അവളെന്തൊക്കെയോ കണ്ണുകൾ നിറച്ചോണ്ട് അവനോട് പറയാൻ ശ്രമിച്ചതും നീട്ടിയൊരു അടിയായിരുന്നു അവന്റെ പ്രതികരണം..മായാ രണ്ടടി പുറകിലേക്ക് വേച്ചു പോയി..അവൾ കവിളിൽ കൈ വെച്ചോണ്ട് അവനെ ഞെട്ടിക്കൊണ്ട് നോക്കി..പല ചിന്തകളും ആ നിമിഷം അവളുടെ ഉള്ളിൽ കൂടെ കടന്നു പോയിരുന്നു..പക്ഷെ ഉള്ളിൽ ഒരു കാര്യം മാത്രം അവൾ സഹിക്കുമായിരുന്നില്ല.. അവളുടെ പ്രണയത്തെ അവൻ സംശയിക്കുന്നത്..ഇന്നതും സംഭവിച്ചിരിക്കുന്നു എന്നവൾ ഞെട്ടലോടെ മനസിലാക്കി..അതിന്റെ തെളിവാണ് അവന്റെയാ പ്രതികരണം "വൈശേട്ട..ഞാൻ.."അവളെന്തോ പറയാന് ശ്രമിച്ചു "നീയല്ലേ മായാ പറഞ്ഞത് നിന്റെ ഹസ്ബൻഡ് ഇപ്പോഴൊന്നും ഇങ്ങോട്ട് വരില്ലെന്ന്..നിന്റെ ഹസ്ബൻഡ് അമേരിക്കയിലോ മറ്റോ ആണെന്ന്.. അതൊണ്ടല്ലേ നീയെന്നെ വിളിച്ചു വരുത്തിയത്..എന്നിട്ടിപ്പൊ ഇതെന്താ..?" ഒന്നുമറിയാത്തത് പോലെ അവൻ ചോദിച്ചതും വൈശാഖിന്റെ പേശികൾ വലിഞ്ഞു മുറുകി..അവൻ വെറുപ്പോടെ മുഖം തിരിച്ചു..

മായ ഞെട്ടിക്കൊണ്ട് ദീപക്കിനെ നോക്കി..അവന്റെ ചുണ്ടുകളിൽ പൈശാചികമായ ചിരി വിരിഞ്ഞു..മായയുടെ കണ്ണുകൾ തുറിഞ്ഞു വന്നു..മുഖം താഴ്ത്തി ദേഷ്യം കൻഡ്രോൾ ചെയ്തുകൊണ്ട് നിക്കുന്നത് കൊണ്ട് ശബ്ദം അല്ലാതെ വൈഷ്‌ ഇരുവരെയും കാണുന്നില്ലായിരുന്നു "എന്താ..എന്താ നീ പറഞ്ഞേ..? ഞാൻ..ഞാൻ നിന്നെ വിളിച്ചു വരുത്തിയത് ആണെന്നോ..?കള്ളം പറയുവാ നീ..എന്തിന്.. അന്നേ നിന്നെ വേണ്ടന്ന് പറഞു പോന്നതല്ലേ ഞാൻ..നിന്നെ കാണുന്നതെ വെറുപ്പാണെനിക്ക്.. എന്നിട്ട് പോലും ഞാൻ..ഞാൻ നിന്നെ വിളിച്ചു വരുത്തിയെന്ന് അല്ലെ..?കള്ളം..പറഞ്ഞാൽ കൊന്ന് കളയും" അലറിക്കൊണ്ട് മായ അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കാൻ തുടങ്ങി..എരിയുന്ന കണ്ണുകളോടെ അവനെ തുറിച്ചു നോക്കാനും അവൾ മറന്നില്ല "മായാ വാട്സ് റോങ്..?നീയല്ലേ ഈ നേരം വീട്ടിൽ ആരും ഉണ്ടാവില്ലെന്ന് പറഞ്ഞു എനിക് ടെറസ് വാതിൽ തുറന്ന് തന്നത്..?" അവൻ കരുതിക്കൂട്ടി ഇല്ലാക്കഥകൾ മെനഞ്ഞു.. കേൾക്കുന്നതിന് അനുസരിച്ച് വൈശാഖിന്റെ മുഖം ചുമന്ന് വന്നു..

അവന്റെ കണ്ണിൽ കാണുനീർ തുളുമ്പി..അവ പുറത്തേക്ക് ചാടി..ദേഷ്യത്തിനും വെറുപ്പിനും അപ്പുറം അവൻ തോറ്റ് പോയതിന്റെ ലക്ഷണം ആയിരുന്നത്..അന്ധമായ പ്രണയം അവനെ തോല്പിച്ചതിന്റെ ലക്ഷണം ആയിരുന്നു..അവന്റെ മനസ്സ് തകർന്നതിന്റെ ലക്ഷണം ആയിരുന്നു പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ പരസ്പരം എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുകയായിരുന്നു ദീപക്കും മായയും..വൈശിന് ദേഷ്യം വന്നു..അവൻ കണ്ണുകൾ അമർത്തി തുടച്ചു "ജസ്റ്റ് സ്റ്റോപ്പ് ഇറ്റ്‌ മായാ.." ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് അവൻ ഷൗട്ട് ചെയ്തതും ആ വീട് മുഴുവൻ കുലുങ്ങിയത് പോലെ..ആ റൂമാകെ അവന്റെ ശബ്‌ദം പ്രതിധ്വനിച്ചു കേട്ടു..ശബ്ദം കേട്ട് എല്ലാവരും ആ റൂമിലേക്ക് വരാൻ തുടങ്ങിയിരുന്നു ഞെട്ടലോടെ മായ വൈശിനെ നോക്കി..അവന്റെ മുഖത്തെ ഭാവമെന്തെന്ന് മനസിലായില്ല "മതി..നിർത്ത്.. ആരെ കാണിക്കാനാ ഈ ഡ്രാമ..?എന്നെയോ..?ഞാനിനിയും നിന്നെ കണ്ണടച്ചു വിശ്വസിക്കാൻ വേണ്ടിയോ..?മതിയാക്ക്.."അലറി കൊണ്ട് അവൻ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ മായാ ഞെട്ടിപ്പോയിരുന്നു..

അവൾ സ്‌തമ്പിച്ചു നിന്നു ഞാനിനിയും നിന്നെ കണ്ണടച്ചു വിശ്വസിക്കാൻ വേണ്ടിയോ..? അവൾക്കത്ഭുദം തോന്നി..അവൾ ഞെട്ടലോടെ അവന്റെ മുകത്തേക് നോക്കിയതും കണ്ണുനീർ തുള്ളി അവളുടെ കവിളിനെ ചുംബിച്ചിരുന്നു "വ..വൈശേട്ട.." അവൾ ഞെട്ടലോടെ തന്നെ അവന്റെ പേര് ഉരുവിട്ടു അവനവളെ ദേശിച്ചു നോക്കി "വൈശേട്ട..ഞാൻ..ഞാനങ്ങനെയുള്ള ഒരു പെണ്ണാണെന്ന് നിങ്ങൾക് തോന്നുന്നുണ്ടോ..?നിങ്ങളെ മറന്ന് എന്തെങ്കിലും ചെയ്യുമെന്ന് തോന്നുണ്ടോ..?എന്റെ മനസ്സിൽ നിങ്ങളല്ലാതെ വേറാരെങ്കിലും ഉള്ളതായി തോന്നുണ്ടോ..?"അവൾ വിതുമ്പി കൊണ്ടിരുന്നു "എന്ത് കൊണ്ട് ഉണ്ടായികൂടാ.."അവന്റെ കണ്ണുകൾ ചുവന്നു "വൈഷ്‌ എന്താ മോനെ..?" ശർമിള അവരെ തന്നെ നോക്കിനിന്നു "അമ്മാ.. ഞാൻ..ഞാനൊരു തെറ്റും ചെയ്തിട്ടില്ല...ചെയ്യിലെന്ന് പറയ് അമ്മാ..അമ്മേടെ മോനെ മറന്ന് ഞാനിതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് പറ.." അവൾ വിതുമ്പിക്കൊണ്ട് ശർമിളയെ ഇറുകെ കെട്ടിപിടിച്ചതും ആർക്കും ഒന്നും മനസ്സിലായില്ല..

പെട്ടന്ന് വിശാൽ അങ്ങോട്ടേക്ക് വന്നതും മായ അവനെ പോയി കെട്ടിപ്പിടിച്ചു "മായാ...what's wrong with you..?" നടന്ന സംഭവങ്ങൾ മാനസിലാക്കുമ്പോ അവിടുള്ളവർ എല്ലാം ഞെട്ടിയിരുന്നു "എന്തിനായിരുന്നു മായാ..എനിക്ക് എനിക്കൊത്തിരി ഇഷ്ടായിരുന്നില്ലേ നിന്നെ.. ആ എന്നോട് തന്നെ എന്തിനായിരുന്നു ഇങ്ങനെ..?എല്ലാം എന്റെ തെറ്റാ.. എന്റെ മാത്രം തെറ്റാ..എന്റെ ലോകം നിന്നിൽ മാത്രം ഞാൻ ചുരുക്കാൻ പാടില്ലായിരുന്നു.. നിന്നെ മാത്രം കണ്ണടച്ചു വിശ്വസിക്കാൻ പാടില്ലായിരുന്നു.. നിന്നെ കാണാരുതായിരുന്നു.. നിന്നെ പ്രണയിക്കാൻ പാടില്ലായിരുന്നു" അവന്റെ കണ്ണുകൾ നിറഞ്ഞു..ഒന്നും മിണ്ടാൻ കഴിയാതെ എല്ലാവരും സ്‌തമ്പിച്ചു നിന്നു..ശർമിളയുടെ കൈകൾ മാത്രം അപ്പോഴും മായയെ ചേർത്തു പിടിച്ചു നിന്നെ പ്രണയിക്കാൻ പാടില്ലായിരുന്നു അത് മാത്രം അവളുടെ കാതിൽ എക്കോ പോലെ പ്രതിധ്വനിച്ചു കേട്ടു..അവന്റെ മനസ്സകമിൽ വെറുപ്പ് നിറഞ്ഞു "കൊണ്ട് പൊയ്ക്കോ നീ.." അവൻ ദീപക്കിന് നേരെ തിരിഞ്ഞു "നീ നിനക്ക് ഇഷ്ടപ്പെട്ട ഏത് സ്‌തലത്തേക്കും പൊയ്ക്കോ.. ഞാൻ ഇനി തടയില്ല..പക്ഷെ.. ഞാൻ കെട്ടിയ ആ താലി..അത് കളഞ്ഞിട്ട് എങ്ങോട്ട് വേണേലും പൊയ്ക്കോ..നിനക്ക് ഇഷ്ടപ്പെട്ട പോലെ എങ്ങനെ വേണേലും ജീവിച്ചോ..

വൈശാഖ് ഹിത്ര തടയാൻ വരില്ല..ചതിയാണെന്ന് അറിയാൻ ഏറെ വൈകി..നിനക്കെന്റെ താലിയുടെ അവകാശം ഇല്ല മായാ.." ചുവന്ന കണ്ണുകളോടെ അവളുടെ താലിയിൽ കൈ കടത്താൻ ശ്രമിക്കുമ്പോൾ ഊക്കോടെ മറ്റൊരു കരം അവന്റെ കവിളിൽ പതിഞ്ഞിരുന്നു "അമ്മാ.." ഞെട്ടലോടെ ശർമിളയെ വിളിക്കുമ്പോൾ ഭൂമി പിളർന്നു പോയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു പോയി വൈഷ്‌ കാറ്റ് പോലെ അടുത്തുള്ള മുറിയിൽ കയറി വാതിൽ വലിച്ചടക്കുമ്പോൾ തളർന്നുകൊണ്ട് മായാ ശർമിളയുടെ കൈകളിലേക് ചായുമ്പോൾ അവരും അവളെ ചേർത്തു പിടിച്ചിരുന്നു..ആസമയം ദീപക്കിന്റെ ചുണ്ടുകളിൽ പൈശാചികമായ ആ ചിരി നിറഞ്ഞു..എങ്കിലും അവിടെയുള്ള ഒരു മനസ്സിനും അവളെ വെറുക്കാൻ കഴിഞ്ഞില്ല..മായയുടെ കൈകളിൽ വിശാൽ ഗൗരവത്തോടെ പിടിക്കുമ്പോൾ,, അവന്റെ മനസ്സ് ഒരിക്കലും അവളെ തെറ്റായി കാണില്ല എന്നവൻ അവൾക്ക് നൽകുന്ന വാക്കുകൾ പോലെയായിരുന്നു..

അവന്റെ തോളിലേക് മാറി തല ചായിക്കുമ്പോൾ അവൾക് ആശ്രയമായി അവന്റെ കൈകൾ അവളെ ചേർത്തുപിടിച്ചു ____________💙 പിന്നീട് വൈഷ്‌ മായയെ പൂർണ്ണമായി അവഗണിച്ചു..വീട്ടിലുള്ളവർ പലരും അവളെ പിന്നെ തെറ്റായി കാണാൻ തോന്നി..പക്ഷെ വൈശാഖ് അല്ലാതെ മറ്റാരും അവളുടെ മനസ്സിൽ വേദന സൃഷ്ടിച്ചില്ല.. അവൾക് അത്ഭുതമായിരുന്നു..ഇത്രയും കാലം സ്നേഹിച്ച ഒരാൾക് ഇങ്ങനെയും വെറുക്കാൻ സാധിക്കുമോ..? വർഷങ്ങളുടെ പ്രണയം വിശ്വാസം സ്നേഹം ഇതെല്ലാം ഒരൊറ്റ മിനിറ്റ് കൊണ്ട് മായുമോ..? അവന്റെ വെറുപ്പ് അവളെ ഓരോ നിമിഷവും തളർത്തി കൊണ്ടിരുന്നു അലറി കരഞ്ഞു കൊണ്ട് പറഞ്ഞതാ മനസ്സിൽ വേറെ ആരും ഇല്ലെന്ന്..കേട്ടില്ല ഏതോ യാമത്തിൽ പെങ്ങളെപോലും തിരിച്ചറിയാൻ കഴിയാത വന്നപ്പോൾ അർജുൻ ദീപയെ ഉപദ്രവിക്കാൻ ശ്രമിച്ചു..അവനിനിയും ഇവിടെ നിന്നാൽ അപകടമാണ് എന്ന് മനസ്സിലാക്കിയ വൈഷ്‌ തന്നെ അവനെ ഹോസ്പ്പിറ്റലിലേക് മാറ്റി..എല്ലാവരും ആ തീരുമാനത്തിൽ യോജിച്ചു.. അതിലയിരുന്നു ശരി.

.പക്‌ഷേ എല്ലാം തകർന്നെന്ന് വിശ്വസിക്കുന്ന വൈശിന് കൂട്ടുകാരന്റെ തിരോധാനം കൂടെ സഹിക്കാൻ കഴിഞ്ഞില്ല..പക്ഷെ ദീപക്ക് വേണ്ടി അവനൊന്നും പറഞ്ഞില്ല..ദീപക്ക് ആകെ സങ്കടമായിരുന്നു അവന്റെ ആ തീരുമാനത്തിൽ..ഏട്ടനില്ലാത്ത വീട് അവൾക്കന്യമായി തോന്നി പക്ഷെ പുറത്ത് പറഞ്ഞില്ല __________💛 "നിനക്ക് ഇനിയും ഇവൾ മതിയേൽ പിന്നെ വൈഷ്‌ എന്ന് വിളിച്ചോണ്ട് എന്റെ അടുക്കൽ വരണ്ട.." വൈശാഖ് വിശാലിന് നേരെ കുറച്ചുചാടി..വിശാലിന്റെ കൈകൾ അപ്പോഴും അവളിൽ തന്നെ കുരുങ്ങിക്കിടന്നു "ഇനി ഇവളുള്ള ഈ വീട്ടിൽ ഒരു നിമിഷം പോലും വൈശാഖ് നിക്കില്ല..നിങ്ങൾക് ഇവൾ മതിയേൽ വൈശാഖിനെ മറന്നേക്" അത്രയും ഉറച്ച ശബ്ദത്തോടെ പറഞ്ഞോണ്ട് അവൻ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ നിന്നതും മായ അവന്റെ കൈകളിൽ പിടിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..വൈശിന് ദയ തോന്നിയില്ല "നിന്റെ കണ്ണീരിലൊന്നും ഇനിയൊരിക്കലും ഞാൻ വീഴില്ല.." അവന്റെ വാക്കുകൾ കൂരമ്പായി "വേണ്ട..ഏട്ടൻ വീട്ടിലുള്ളവരോട് പിണങ്ങി പോണ്ട..

അതും ഞാൻ കാരണം..ആരോരുമില്ലത്ത എനിക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നിയത് നിങ്ങളെന്നെ ചേർത്തു പിടിച്ചപ്പോഴാ..എനിക്ക് സങ്കടമില്ല..വിധിക്കാത്തത് സ്വന്തമാക്കാൻ ശ്രമിച്ചാൽ അതിങ്ങനയെ അവസാനിക്കൂ..ഞാൻ പൊക്കോളാം.. എനിക്ക് വേണ്ടി ഇവിടാരും സങ്കടപ്പെടേണ്ട..എനിക്കത് സഹിക്കില്ല" പറഞ്ഞു നിർത്തിയതും നിറഞ്ഞ കണ്ണുകൾ അവൾ തുടച്ചു "ഏട്ടൻ പേടിക്കണ്ട..എന്നെ ഏട്ടന് വെറുപ്പാണെങ്കിൽ പറഞ്ഞു വിട്ടേക്ക് എന്നെ..ഞാൻ അനാഥാലയത്തിലേക്ക് തന്നെ പൊക്കോളാം.. ആരോരുമില്ലാത്തവൾ വലിയ ജീവിതം സ്വപ്‌നം കാണരുത്.. എനിക്ക് കൂടുതൽ ആഗ്രഹം ഒന്നുമില്ല..എന്റെ ഒരെയൊരാഗ്രഹം കൂടി ഏട്ടൻ സാധിപ്പിച്ചു തരണം..എന്നെ..എന്നെ അനാഥാലയത്തിൽ ഏട്ടൻ തന്നെ കൊണ്ടുവിടണം..നിങ്ങളുടെ കൈ പിടിച്ചാണ് ഞാനവിടെ നിന്നിറങ്ങിയതും ഇവിടേക്കു കയറി വന്നതും.. അതേ നിങ്ങളുടെ കൈ പിടിച്ചോണ്ട് തന്നെ എനിക്കിവിടെ നിന്നും ഇറങ്ങി പോവുകയും അവിടേക്ക് തന്നെ തിരികെ കയറുകയും വേണം.." പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൾ മുകളിലേക്കു കയറി പോയിരുന്നു..അവളുടെ സങ്കടം കണ്ട വിശാലിൽ ദേഷ്യം നുരഞ്ഞു പൊന്തി.. "വൈഷ്‌.."ആകാശ് എന്തോ പറയാൻ ശ്രമിച്ചു..

വൈശാഖിന്റെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ.. ഹൃദയം കൊടുത്തു സ്നേഹിച്ചതാണ്..പക്ഷെ വഞ്ചന മാത്രം സഹിക്കില്ല ___________💚 ഇറങ്ങാൻ നേരം മായാ എല്ലാവരെയും ഒന്ന് തിരിഞ്ഞു നോക്കി..ആരുടെയും മുകത് തെളിച്ചമില്ല..വൈശാഖിന്റെ വാശിയാണ് എല്ലാം..അല്ലേലും എല്ലാം അവന്റെ വാശി തന്നെ ആയിരുന്നില്ലേ..അവളോർത്തു ശാലിനി അവളെ നോക്കി പോകണ്ട എന്ന് പറയുന്നത് പോലെ..ചിരിച്ചുകൊണ്ട് അവൾ ശർമിളയെ ആലിംഗനം ചെയ്തു.. ശർമിളക്ക് എതിർക്കണം എന്നുണ്ട്..പക്ഷെ ശരികൾ മകന്റെ ഭാഗത്താണ്..എങ്കിലും അവൾ തെറ്റ് ചെയ്യില്ലെന്ന് അവർക്ക് ഉറപ്പാണ് വിശാലിനെ മാത്രം കൂട്ടത്തിൽ കണ്ടില്ല..ദേഷ്യമായിരിക്കും.. തലേ ദിവസം തന്നെ കെട്ടിപിടിച്ച് കറഞ്ഞതവൾ ഓർത്തു..ചുണ്ടിൽ പുഞ്ചിരി മിന്നി ഇവിടെ വന്നതിന് ശേഷം കളങ്കമില്ലാത്ത സ്നേഹം അവന്റെ മാത്രമാണ്..വൈശാഖിന്റെ സ്നേഹവും അങ്ങനെ ആയിരുന്നു..പക്ഷെ ഇപ്പോ അല്ലാ പെട്ടന്ന് കയ്യിലൊരു പിടി മുറുകി മായ മുഖമുയർത്തി നോക്കി..

അപ്പോഴേക്കും വൈശാഖ് മുറിക്കിയ കൈകളിൽ പിടിമുറുക്കി മുന്നോട്ടേക്ക് നടന്നിരുന്നു..കണ്ണുകൾ പിറകോട്ട് സഞ്ചരിച്ചു അവളാ വീട് ഒന്നും കൂടെയൊന്ന് നോക്കി..വൈശാഖ് തന്റെ കയ്യും പിടിച്ചു ഇങ്ങോട്ട് കയറി വന്നത് ഓർക്കെ അവൾ വീണ്ടും ചിരിച്ചു.. .കാറിലേക് ബലമായി കയറുമ്പോൾ അവൾ വീണ്ടും വീടിന്റെ മുകളിലേക്കു ഒന്ന് നോക്കി..ജനൽ വാതിലിൽ പിടി മുറുക്കി ദേഷ്യം കാൻഡ്രോൾ ചെയ്ത് തങ്ങളെ തന്നെ ഉറ്റുനോക്കുന്ന വിശാലിനെ കണ്ടതും അവൾ നോട്ടം മാറ്റി സങ്കടം ഉൾകുത്തി..ഹൃദയം രണ്ടായി മുറിഞ്ഞത് പോലെ അവിടെ മുറിയിലെ എല്ലാ വസ്തുക്കളും എറിഞ്ഞുടച്ചിട്ടും ദേഷ്യം മാറാതെ വിശാലും കാറിലേക് കയറി ആ കാർ ആ വീട് താണ്ടുമ്പോൾ മായാ നെയിം ബോർഡിലേക് കണ്ണുകൾ പതിപ്പിച്ചു.. അതിലായ് തെളിഞ്ഞു കണ്ടു ഹിത്ര...🔥 __________💙 "ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞില്ലേ വൈഷ്‌ ഈ നാടോടി പെണ്ണുങ്ങൾ ഒന്നും നിനക്ക് ചേരില്ലെന്ന്..ഈ നഡാശ മാത്രേ വൈശാഖ് ഹിത്രക്ക് ചേരു.. ചേരേണ്ടതെ ചേരു വൈഷ്‌..

മായയുടെ അല്ല ഈ നഡാശയുടെ പേരിന്റെ ഒപ്പമാണ് വൈശാഖ് ഹിത്ര ചേരേണ്ടത്..ഇനി നീയെന്ത് പറഞ്ഞു ഒഴിഞ്ഞുമാറും നിന്റെ വീട്ടിലേക്ക് നിന്റെ ഭാര്യയായി വരാൻ പോകുന്നത് ഈ ഞാനാ.. ഈ നഡാശ..അല്ലാതെ ആ വേശ്യ അല്ല.." കാറിലിരിക്കെ ഫോണിൽ കൂടി നഡാശ പറഞ്ഞതും വൈഷ്‌ മായയെ തല ചെരിച്ചു നോക്കി..അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു..എല്ലാം മനസിലാക്കിയത് മുതൽ വാക്കുകൾ കൊണ്ട് നോവിക്കാൻ തുടങ്ങിയതാണ് നഡാശ..അവനോർത്തു "Get lost you bi***ch" ദേഷ്യത്തോടെ ഫോൺ എങ്ങോട്ടൊക്കെയോ വലിച്ചെറിഞ്ഞു മനസ്സിലേക്ക് കടന്നു വരുന്നത് താനല്ലാതെ മറ്റൊരുത്തന്റെ കൂടെ കിടക്കുന്ന മായയുടെ രംഗമാണ്.. അതിനനുസരിച്ച് കാറിന് സ്പീഡ് കൂടി..മായക്ക് പേടി തോന്നി..എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച പോലെ എതിരെ വരുന്ന ലോറിക്ക് നേരെ കാർ ഓടിക്കുമ്പോൾ മായ ഒന്നും മിണ്ടിയില്ല..നിറഞ്ഞ കണ്ണുകൾ പോലും തുടച്ചില്ല ഒരുപക്ഷേ അവളും അതാഗ്രഹിച്ചിരിക്കണം നിമിഷങ്ങൾ കൊണ്ട് കാർ ലോറിയുമായി കൂട്ടിയിടിച്ചു..

അവസാനമായി അവളുടെ കൈകൾ കഴുത്തിലെ താലിയിൽ മുറുകി __________💜 (പ്രെസെന്റ്) Vaishak Hitra ഡെത് സെർട്ടിഫിക്കറ്റിലെ ആ പേരിലേക്ക് തന്നെ ആകാശ് നോക്കിനിന്നു..ഉടനെ പുച്ഛമായ ഒരു ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു..കൈകളിൽ കിടന്ന് കത്തിയെരിയുന്ന ഡെത് സർട്ടിഫിക്കറ്റ് നോക്കി അവനൊന്ന് ഗൂഢമായി ചിരിച്ചു വൈശാഖിന്റെ മുറിയിൽ നിന്നിറങ്ങുമ്പോൾ അടുത്തുള്ള വിശാലിന്റെ മുറി കണ്ണിലുടക്കിയതും മുറിയിലേക് കയറി..അവിടെ അതികം ടച്ചില്ലാതെ രണ്ടായി കിടക്കുന്ന ദുർഗ്ഗയെയും വിശാലിനയും കണ്ടതും അവൻ അവൾക്കടുത്തേക് പോയി അവളുടെ മുടിയിലൊന്ന് തഴുകി "Sorry ദുർഗ്ഗാ.." അവളെ നോക്കി അത്രയും പറഞ്ഞു തിരിഞ്ഞിറങ്ങുമ്പോൾ മായക്കത്തിലായിരുന്ന ദുർഗ്ഗാ അതറിഞ്ഞില്ല

..സ്വപ്ന ലോകത്തിൽ ഏട്ടന്റെ കയ്യും പിടിച്ചു പാട വരമ്പത്തു കൂടെ ഓടുന്ന ഒരു കൊച്ചു പെണ്കുട്ടി ആയിരുന്നവൾ.. അതിലായ് നിറഞ്ഞ അവളുടെ ഏട്ടന് സിദ്ധാർഥിന്റെ മുഖമായിരുന്നു മായയുടെ പ്രണയമായിരുന്ന സിദ്ധാർഥിന്റെ..അവളുടെ ഡോക്റ്ററുടെ..❤ ആകാശ് മുറിവിട്ട് ഇറങ്ങി നിമിഷങ്ങൾ കഴിഞ്ഞതും മറ്റൊരു കാൽപ്പാദം ആ മുറിയിൽ തെളിഞ്ഞു.. അവ വിശാലിനെ ലക്ഷ്യമിട്ട് നടന്നു..അവന്റെ അടുക്കൽ ഇരിന്നുകൊണ്ട് അവന്റെ കൈകൾ തന്റെ കൈക്കുള്ളിലാക്കി "Sorry ഏട്ടാ.."നിറഞ്ഞ മിഴികളുമായി അത്രയും പറഞ്ഞോണ്ട് ദുർഗ്ഗയെയും ഒന്ന് നോക്കി കൊണ്ട് ദീപ ആ മുറിവിട്ട് ഇറങി ദുർഗ്ഗയെ പോലെ മായയുമായുള്ള സുന്ദര സ്വപ്നത്തിൽ അവനും ഒന്നും അറിഞ്ഞില്ല..ആ സ്വപ്നത്തിൽ അവനും സന്തോഷവാൻ ആയിരുന്നു,,,ആ 💛കാമഭ്രാന്തൻ💛 .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story