കാമഭ്രാന്തൻ: ഭാഗം 29

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ഞാൻ നിങ്ങളോട് പറയുന്നത് നിങ്ങളെന്താ മനസിലാക്കാൻ ശ്രമിക്കാത്തത് ഞാൻ നിങ്ങളോട് പറഞ്ഞില്ലേ മായക്ക് ഒന്നും ഓർമ്മയില്ല..അവളിപ്പോ അനാഥാലയത്തിലെ വെറുമൊരു അനാഥയാണ്..അതുകൊണ്ട് തന്നെ വൈശാഖിനെ മായ മറന്നു..അവനെന്ന ചാപ്റ്റർ ഇനി അവളിലില്ല..മായയെ ഇനി ഒന്നും ഓർമ്മിപ്പിക്കരുത്..അത് നല്ലതിനാകില്ല..അവൾ അനാഥാലയത്തിൽ അല്ലായിരുന്നോ അതുപോലെ ഇനിയും അവൾ അനാഥാലയത്തിലേക്ക് തന്നെ പോട്ടെ..ഉണർന്നാൽ അവൾ ഹിത്രയെ മറക്കും..അവൾക്ക് നിങ്ങളൊന്നും ഇപ്പൊ ആരുമല്ല..ഭർത്താവിന്റെ അമ്മയില്ല..അനിയനില്ല..ബന്ധുക്കളില്ല..ഭർത്താവ് പോലും ഇല്ലവൾക്..ശാലിനിയുടെയും നയനയുടെയും കല്യാണം കഴിഞ്ഞിട്ടില്ല അവളുടെ മനസ്സിൽ..നയന മരിച്ചിട്ടില്ല അതുകൊണ്ട് തന്നെ ആ ആക്സിഡന്റിൽ ഓർമ്മ നഷ്ടമായ മായയെ ഹിത്ര ഫാമിലിയിൽ ഉള്ള ആരും കാണാൻ നിക്കണ്ട..വിശാൽ പോളും..തന്നെയും മായ മറന്നു..ശാലിനിക്ക് കയറി കാണാം..വേറെ ആരും അവളെ കാണാൻ നിക്കണ്ട..പിന്നെ വൈശാഖിന്റെ കണ്ടീഷൻ വളരെ മോശമാണ്..അവൻ..അവനിനി എഴുന്നേറ്റ് നടക്കില്ല..ശരീരത്തിന്റെ താഴ്ഭാഗം അതായത് രണ്ട് കാലുകൾ തളർന്നു പോയിട്ടുണ്ട്..

ഒരു വീൽചെയറിൽ ഇനി വൈശാഖ് കഴിച്ചുകൂട്ടണം..അവൻ നോർമൽ ആകും..പക്ഷെ.. പകത്തെ സമയം എടുക്കും..അവന്റെ കാഴ്ച ശക്തിക്കും സംസാര ശക്തിക്കും കുഴപ്പമുണ്ട്.. ക്ഷതം ഏറ്റിറ്റുണ്ട് നല്ല പോലെ.. അത്രയും പറഞ്ഞോണ്ട് വശാലിനെയും ശര്മിളയെയും ഡോക്ക്റ്റർ നോക്കുമ്പോൾ അവരുടെ പ്രതീക്ഷ അവരെ കൈവിട്ടിരുന്നു ____________💚 "മായാ.." ശർമിള ശാലിനിയെ മാത്രമേ മായയുടെ അടുത്തേക് പോകാൻ അനുവതിച്ചുള്ളൂ.. ശർമിള പറഞ്ഞത് പോലെ മായയുടെ അടുത്തേക് ശാലിനി പോയി "ശാലു.." അവൾ കണ്ണുകൾ പതിയെ തുറന്നു..കണ്ണ് തുറന്നു ശാലിനിയെ നോക്കിയതും മായയുടെ കണ്ണുകൾ വിടർന്നു..അവൾ കണ്ണും വിടർത്തി ശാലിനിയെ തന്നെ നോക്കി "നിന്റെ..നിന്റെ കല്യാണം എപ്പോഴാ ശാലു കഴിഞ്ഞേ..?" മാറിലായി പറ്റിക്കിടക്കുന്ന താലി നോക്കിക്കൊണ്ട് മായാ ചോദിച്ചതും ശാലിനി മായയെ നോക്കിയൊന്ന് പുഞ്ചിരിച്ചു "നീയീ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് 4 വർഷം കഴിഞ്ഞു മായാ...ഒരക്‌സിഡന്റിൽ നീ കോമാ സ്റ്റേജിലേക്ക് പോയി..

അതിന് ശേഷമുള്ള നാല് വർഷം നീയങ്ങനെ ആയിരുന്നു..അതിനിടക്ക് പലതും സംഭവിച്ചു..നീ മറന്നു" ശാലിനി പറച്ചിൽ നിർത്തിക്കൊണ്ട് ഒന്ന് മായയെ നോക്കി..അവൾക് വൈശാഖിനെ ഓർമ്മ വന്നു..തന്നെ അനിയത്തിയായി ചേർത്തു പിടിച്ച കൈകളാണ്..അവൾ കണ്ണീരോടെ ഓർത്തു "എന്റെ ക.. കല്യണം കഴിഞ്ഞു..ന.. നമ്മുടെ കണ്ണഴകി അവൾടെ കല്യാണവും കഴിഞ്ഞു..ശേഷമുള്ള ഒരാക്‌സിഡന്റിൽ അവൾ..അവൾ നമ്മളെ വിട്ട് എന്നെന്നേക്കുമായി പോയി.." ശാലിനി പറഞ്ഞു കഴിഞ്ഞതും മായയുടെ കണ്ണുകൾ വികസിച്ചു..അവൾ ശാലിനിയെ ഉറ്റുനോക്കി..ഡോക്റ്റർ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങൾ തന്നെയാണ് അവൾ മായയോട് പറഞ്ഞത്..പക്ഷെ നയനയുടെ കാര്യം പറഞ്ഞപ്പോൾ അവൾ ശ്വാസം ആഞ്ഞു വലിക്കാൻ തുടങ്ങി ___________💜 "പേടിക്കാൻ ഒന്നുമില്ല..ഒരു പ്രാവിശ്യം മായ എക്സപ്റ്റ് ചെയ്ത മരണമാണ് നയനയുടേത്.. പക്ഷെ മെമ്മറി ലോസ് ആയതിന് ശേഷം വീണ്ടും കേട്ടപ്പോൾ ഒന്ന് ഷോക്ക് ആയതാണ്..അതാണ് പെട്ടന്നൊരു അറ്റാക് ഉണ്ടായത്..

എനിവേയ്‌സ് മായയെ നാളെ റൂമിലേക് ഷിഫ്റ്റ് ചെയ്യാം.."പുഞ്ചിരി പകർന്നുകൊണ്ട് ഡോക്റ്റർ പറഞ്ഞതും വിശാൽ അവിടെയുള്ള ചെയറിലേക് ഇരുന്നു ___________💙 മായാ ഓർഫനേജിലേക്കും വൈശാഖ് ഹിത്രയിലേക്കും തിരികെ പോയി..അതിന് ശേഷം വൈശാഖ് ആരോടും ഒന്നും മിണ്ടിയിട്ടില്ല..ആഗ്രഹിച്ചത് നടക്കാത്ത സങ്കടമാണ് അവന്.. അത്രത്തോളം ജീവിതത്തെ വെറുത്തു മരണത്തെ ഇഷ്ടപ്പെട്ടു പോയി ഓരോന്ന് ആലോചിച്ചു എങ്ങോട്ടൊക്കെയോ നോക്കിയിരുക്കുമ്പോൾ ആണ് ആരോ ഡോർ തുറക്കുന്ന ശബ്തം കേട്ടത്..ബെഡിൽ ഹെഡ് ബോർഡിൽ തല ചയിച്ചിരിക്കെ തന്നെ വൈശാഖ് അങ്ങോട്ടേക് നോക്കി അവിടെ നിക്കുന്ന ദീപക്കിനെ കണ്ടതും അവനൊന്ന് ഞെട്ടി..മുഖം ദേഷ്യത്താൽ വിറക്കുമ്പോൾ ദീപക്ക് അവനരികിൽ സമാധാനത്തോടെ ഇരുന്നു "ഹേയ്..വൈശാഖ്..കാം ടൗണ്..ഞാനൊരു പ്രശ്നത്തിന് വന്നതല്ല..എനിക്ക് നിന്നോട് സംസാരിക്കണം..ഒരു പത്തു മിനിറ്റ് മതി പ്ലീസ്.." ദീപക് കെഞ്ചുന്നത് പോലെ തോന്നി..പക്ഷെ വൈശാഖ് ഒന്നും മിണ്ടിയില്ല..അവന് സംസാരിക്കാനുള്ള കഴിവ് അതോടെ നഷ്ടമായിരുന്നു.. അവന്റെ മൗനം സമ്മദമാക്കി കണ്ടുകൊണ്ട് ദീപക്ക് അവനരികിൽ ഇരുന്നു "എനിക്കറിയാം താനിപ്പോ മായയെ ആവോളം വെറുക്കുന്നുണ്ട് എന്ന്..

അതിന്റെ കാരണവും എനിക്കറിയാം.. പക്ഷെ അവളൊന്നും അറിഞ്ഞോണ്ടല്ല.. എല്ലാം ചെയ്തത് ഞാനായിരുന്നു..അവർക്കൊന്നും അറിയില്ല..അവളെ കടന്നു പിടിച്ചതും ബോധം കെടുത്തിയതും ഞാനാ..അല്ലാതെ അവളെന്നെ വിളിച്ചിട്ട് പോലുമില്ല..പണ്ടേക്ക് പണ്ടേ എന്നെ ഒഴിവാക്കിയതാ മായാ..എന്റെ ചില ദുശീലങ്ങൾ കാരണം..അന്ന് അവളെ നഷ്ടമായപ്പോ തന്നെ ദേഷ്യം വന്നതാ മായയോട് അവളോട് പ്രതികാരം ചെയ്യാൻ വേണ്ടി ഒരുപാട് കാത്തിരുന്നു.. പക്ഷെ പുതിയ ജീവിതം കൈക്കുമ്പിളിൽ വന്നപ്പോൾ എല്ലാരേയും പോലെ ഞാനും എന്റെ തെറ്റ്‌മനസിലാക്കി..എന്നെ മായ വേണ്ടന്ന് വെച്ചതിലും കാര്യമുണ്ടെന്ന് തോന്നി..അതുകൊണ്ട് തന്നെ അപ്പോഴേ ഉപേക്ഷിച്ചതാണ് അവളോടുള്ള ദേഷ്യവും വൈരാഗ്യവും..എവിടെയേലും പോയി രക്ഷപ്പെടട്ടെ എന്ന് എപ്പോഴോ ഞാനും കരുതി പക്ഷെ ക്യാൻസർ രോഗിയായ മോളുള്ള എനിക്ക് എന്റെ മകളുടെ ചികിത്സ ചിലവ് പോലും നടത്താൻ കഴിഞ്ഞില്ല..

അപ്പഴാണ് മോളുടെ എല്ലാവിധ ചികിത്സ ചിലവും ഏറ്റെടുത്തോളം എന്ന് പറഞ്ഞു അവരെന്നെ സമീപിച്ചത്..മോളോടുള്ള സ്നേഹത്തിൽ എപ്പോഴോ ഞാനും സ്വർത്ഥനായി.. പണം കിട്ടിയാൽ മോളെ രക്ഷിക്കാം..നല്ല ഹോസ്പിറ്റലിൽ ചികിത്സ ഒരുക്കാമെന്നും കൂടെ പറഞ്ഞപ്പോ ഞാനാ അവളെ ചതിച്ചത്..എന്നെ എന്നെ ഈ വീട്ടിലേക്കു കയറ്റിയതും അവരാ.." അവൻ അത്രയും പറഞ്ഞോണ്ട് വൈശാഖിനെ നോക്കിയതും ഞെട്ടലിന്റെ ഒപ്പം ആര് എന്ന് കൂടെ അവന്റെ മുഖം വിളിച്ചോതുന്നുണ്ട് "ശർമിള മേടം" ചെറിയ ഒരു നടുക്കത്തോടെ എങ്ങനയൊക്കെയോ ദീപക്ക് പറഞ്ഞവസാനിപ്പിച്ചതും അതുവരെ നെറ്റിചുളിച്ചോണ്ട് കേട്ടിരുന്ന വൈശാഖിന്റെ വിധം മാറി..അവൻ ദീപക്കിനെ തുറിച്ചുനോക്കി.. എഴുന്നേൽക്കാൻ കഴിയാത്തത് കൊണ്ട് തന്നെ അവനവന്റെ ദേഷ്യം കടിച്ചുപിടിച്ചു.. അവനെ നോക്കി ഭസ്മം ആക്കി "എനിക്കറിയാം വൈശാഖ്..തനിക്ക് ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും..കാരണം ഒരുപക്ഷെ.. ഒരർത്ഥത്തിൽ നോക്കിയാൽ മായയെക്കാൾ ജീവനാണ് തനിക്ക് അമ്മാ..അതുപോലെ തന്നെയാണ് അമ്മക്ക് മകനും..അതുകൊണ്ട് അമ്മയൊരിക്കലും ഇങ്ങനെ ചെയ്യിലെന്ന് നീ കണ്ണടച്ചു വിശ്വസിക്കുന്നു.

.അതാണ് നീ ചെയ്യുന്ന ആകെയുള്ളൊരു തെറ്റ്..സത്യം പറഞ്ഞാൽ നിന്റ 'അമ്മ നിന്നെ വഞ്ചിക്കുകയാണ് ശർമിള മേഡം ആണ് എനിക്ക് കാശ് തന്നതും എന്റെ മോളെ ചികിൽസിക്കുന്നതും പകരം എന്നോട് ആവിശ്യപ്പെട്ടത് കുഞ്ഞുങ്ങളുണ്ടാകാത്ത പെണ്ണിനെ മകനിൽ നിന്ന് അകറ്റണം എന്ന് ആദ്യം മായയെ ഓർത്തപ്പോൾ ഞാൻ സമ്മദിച്ചിരുന്നില്ല..പക്ഷെ പിന്നീട് മേഡം വെച്ചുനീട്ടിയ പണത്തിൽ ഞാനും വീണുപോയി എനിക്ക് എന്റെ മോളെ രക്ഷിക്കണമായിരുന്നു.. അതിന് പണം വേണം..അതിന് വേണ്ടിയാ എല്ലാം ചെയ്തത്..പി.." അവൻ വേറെന്തോ പറയാൻ നിന്നതും വൈശാഖ് അലർട്ട് ബട്ടണിൽ ഞെക്കിയതും പെട്ടെന്ന് വിശാൽ അങ്ങോട്ടേക് വന്നു അവിടെ ദീപക്കിനെ കണ്ടതും യാതൊരു വിധ ഭാവ വ്യത്യാസവും ഇല്ലാതെ ദീപക്കിനെ കൂട്ടി പോകാൻ നിന്നതും പെട്ടന്ന് വിശാലിന്റെ കൈ തട്ടിമാറ്റിക്കൊണ്ട് ദീപക്ക് കയ്യിലെ പേപ്പർ വൈശാഖിന് നേരെ നീട്ടി.. വൈഷ്‌ മുഖം വെട്ടിച്ചു "നോക്ക് വൈശാഖ്..ഞാൻ പറഞ്ഞത് താൻ വിശ്വസിക്കണ്ട പകരം ഇതിലേക് നോക്ക്..

ഇതാ തന്റെ 'അമ്മ എന്റെ മോൾടെ ചികിത്സ പേപ്പറിൽ സൈൻ ചെയ്തത്..ഒപ്പം എന്റെ അകൗണ്ടിലേക് പതിനഞ്ച് ലക്ഷം രൂപ ട്രാൻസ്ഫറും ചെയ്തിട്ടുണ്ട്.." ദീപക് പറഞ്ഞുനിർത്തിയതും വൈശാഖ് ഞെട്ടലോടെ അവന്റെ കയ്യിലെ പേപ്പറിലേക് കണ്ണ് വെട്ടിച്ചതും.. അതിലുള്ള കാര്യങ്ങൾ കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു..അവൻ ഒരു തരം ഞെട്ടലോടെ അതിലേക് തന്നെ നോക്കിനിന്നതും മനസിലേക് അവളുടെ മുഖം കടന്നു വന്നു മായയുടെ..ഒപ്പം അമ്മയുടെയും ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത കാര്യമാണ് ഇത്..'അമ്മ.. അമ്മയിങ്ങനെ ചെയ്യില്ലന്ന് ഉറപ്പാണ്.. സ്ത്രീകളെ റെസ്പെക്റ്റ് ചെയ്യുന്ന ഇതിലും നല്ല വ്യക്തിയെ ഇതിന് മുൻപ് കണ്ടിട്ടില്ല..സ്‌ത്രീകളെ റെസ്പെക്റ്റ് ചെയ്യാനും 'അമ്മ തന്നെയാണ് പഠിപ്പിച്ചത്.. ആ 'അമ്മ തന്നെ ഇങ്ങനെ ചെയ്‌തെന്ന് പറഞ്ഞാൽ എങ്ങനെയാണ് വിശ്വസിക്കുന്നത്..? ഒരുപാട് ഇഷ്ടമാണ് അമ്മക്ക് മായയെയും മായക്ക് അമ്മയെയും..അവൾ ഒരു അനാഥ ആണെന്നത് അവൾ പോലും മറന്നത് അമ്മയുടെ സ്നേഹത്തിലാണ്..

പക്ഷെ.. ഓരോന്ന് ഓർക്കെ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു..ഒപ്പം ഞാനൊന്നും ചെയ്തിട്ടില്ല വൈശേട്ട..നിങ്ങളല്ലാതെ മറ്റാരും എന്റെ മനസിലില്ല എന്ന് പറഞ്ഞ മായയുടെ മുകവും വന്നു..ഒരുപാട്‌സങ്കടപ്പെട്ടു കാണില്ലേ തള്ളി പറഞ്ഞപ്പോ..ചേർത്തു പിടിക്കേണ്ട കൈകളാണ് തള്ളി പറഞ്ഞത് കുഞ്ഞെന്ന കാര്യത്തിൽ ഒരു വാക്ക് കൊണ്ടുപോലും നോവിക്കില്ലെന്ന് ടീച്ചർക്ക് വാക്ക് കൊടുത്തതാണ്..പക്ഷെ അവൾ തെറ്റ് ചെയ്‌തെന്ന് വിശ്വസിച്ച സമയങ്ങളിൽ അതും ചെയ്തുപോയിട്ടുണ്ട് ഓരോന്ന് ഓർക്കെ അവന്റെ കണ്ണുകൾ നിറഞ്ഞു..ഹെഡ് ബോർഡിലേക് തലച്ചായിച്ചു കണ്ണടച്ചതും കണ്ണുനീർ അവന്റെ കവിളിൽ കൂടി ഒഴുകി താഴേക് ഊർന്നു മനസ്സിൽ നോവുണർന്നു.. അതിനവളുടെ പേരായിരുന്നു..അവന്റെ മായയുടെ...❤ പുറത്തേക്ക് ഇറങ്ങിയ ദീപക്ക് വിശാലിനെ നോക്കി ദീപക്കിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു "എല്ലാത്തിനും പിന്നിൽ നീയാണെന്ന് പറഞ്ഞോ.. എന്നോട് പറഞ്ഞത് പോലെ..?പണ്ടത്തെ വൈരാഗ്യം തീർക്കാൻ വേണ്ടി ചെയ്തതാണ് എല്ലാം എന്ന് നീ പറഞ്ഞോ..?"അവൻ ചോദിച്ചതും ഉള്ളിൽ പറഞ്ഞ കാര്യങ്ങൾ ഓർക്കെ ദീപക്ക് ഒന്ന് ചിരിക്കാൻ ശ്രമിച്ചു..പിന്നെ തലയാട്ടി "ശരിക്കും അവളോടുള്ള വൈരാഗ്യം തീർക്കാൻ വേണ്ടി തന്നെയാണോ താനങ്ങനെ ചെയ്തത്..?"

വിശാൽ അവനെ ചെറഞ്ഞു നോക്കി..ദീപക്ക് ഒന്ന് പതറി ഉള്ളിൽ വൈശാഖിനോട് പറഞ്ഞ കാര്യങ്ങൾ ഒന്നോർത്തു..പിന്നെ പതിയെ നിർത്താതെ ആണെന്ന് തലയാട്ടി..അത് കണ്ട് അവനയൊന്ന് ഉഴിഞ്ഞു നോക്കിക്കൊണ്ട് വിശാൽ കയ്യിലെ ദീപക്കിന്റെ മകളുടെ ചികിത്സ പേപ്പറിൽ സൈൻ ചെയ്തു "നിന്റെ മകളെ കമ്പനി ഏറ്റെടുത്തു..എന്ത് ചിലവിനും കമ്പനിയെ ആശ്രയിക്കാം.." വിശാൽ പറഞ്ഞതും ദീപക്ക് ഒന്ന് ചിരിക്കാൻ ശ്രമിച്ചോണ്ട് അവനെ വിട്ട് നടന്നു..ദീപക്കിനെ ഒന്ന് നോക്കിക്കൊണ്ട് വിശാൽ അവന്റെ മുറയിലേക്കും കയറി വിശാലിനെ മറികടന്ന ദീപക്ക് എൻട്രിയിലേക് കടന്നു മെയിൻ ഡോർ വഴി പോകാൻ നിന്നതും സൈഡിൽ നിന്ന് അവനെ തന്നെ കൈ കെട്ടി നോക്കിനിക്കുന്ന ശർമിളയെ കണ്ട് ഒന്ന് ഞെട്ടി.. പിന്നെ ചിരിക്കാൻ ശ്രമിച്ചു..പിന്നെ കൈ കൂപ്പി നന്ദി അറിയിച്ചതും..ശർമിള തലയാട്ടി കാണിച്ചതും അവൻ നന്ദി പൂർവ്വം അവരെ ഒന്നുകൂടെ നോക്കിക്കൊണ്ട് പുറത്തേക്കു നടക്കുകബോൾ ദീപക്ക് വൈശാഖിനോടും വിശാലിനോടും പറയാതേ പറയുന്നുണ്ടായിരുന്നു ഈ അമ്മ നിങ്ങളുടെ ഭാഗ്യമാണെന്ന്...❤ അമ്മയില്ലാത്തവർക്കെ അമ്മയുടെ വില അറിയൂ..

ചിരിയോടെ അവനോർക്കുമ്പോൾ മനസ്സിലൂടെ മിന്നി മറഞ്ഞിരുന്നു കുഞ്ഞു വയസ്സിൽ തന്നെ സ്നേഹത്തോടെ തലോടിയ തന്റെ അമ്മയുടെ മുഖം..ഒപ്പം അമ്മ മരിച്ചപ്പോൾ രണ്ടാനമ്മയുടെ പരീക്ഷണം ഏറ്റ് വാങ്ങി മുഴു കുടിയനായ തന്റെ മുഖവും ___________💙 അവിടെ വീൽചെയറിൽ വൈശാഖ് നോവിക്കപ്പെടുമ്പോൾ അവന്റെ മുഖം പോലും ഓർമ്മയില്ലാതെ നയന പോയ സങ്കടത്തിൽ അനാഥാലയത്തിൽ സങ്കടപ്പെട്ടു മായയും നിന്നു..പിന്നീട് പഠിത്തം നല്ലതാണ് എന്ന് പറഞ്ഞോണ്ട് ടീച്ചർ തന്നെയാണ് അവൾ മുംബൈയിലേക്ക് പോയത് അവിടെ വെച്ച് ഒരു പുതിയ വ്യക്തി എന്നത് പോലെ വിശാൽ അവളോട് പെരുമാറിയത്..അതിന് ശേഷമുള്ള കാര്യങ്ങളായിരുന്നു ആ ഡയറിയിൽ..വൈശാഖിനെ മറന്ന മായ പിന്നീട് ബാംഗ്ലൂരിൽ (മുംബൈ ആണോ എന്നും എനിക്ക് ഡൗട്ടുണ്ട് കറക്റ്റ് ഓർമ്മയില്ല)വെച്ച് ഗിരിയെ പ്രണയിച്ചു.. ഒരു വല്ലാത്ത വേദന തോന്നിയിരുന്നു വിശാലിനും വൈശാഖിനും..ഗിരിയെ വിശാലിന് കൂടുതൽ ഇഷ്ടമാവാഞ്ഞതും അതുകൊണ്ടാണ്.. പക്ഷെ അത് ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ ആയി കാണാൻ ആയിരുന്നു വൈശാഖിന് ഇഷ്ടം..വളരെ അധികം വേദനിച്ചിരുന്നു അവന്റെ മനസ്സ് സത്യങ്ങൾ അറിഞ്ഞപ്പോൾ..

അവനെമാത്രം കൊണ്ടുനടന്ന മായയുടെ മനസ്സിൽ പുതിയൊരു പ്രണയ രൂപം..അതവന് താങ്ങാൻ കഴിയുമായിരുന്നില്ല വിശാലിനും അത് സഹിക്കാൻ കഴിയുമായിരുന്നില്ല.. വൈശാഖിന് വിശാൽ ദൈര്യം പകർന്നു..അവന് സംസാരിക്കാൻ പതിയെ കഴിഞ്ഞു..പക്ഷെ അതിനോടകം ജീവനായ അമ്മയെ വൈശാഖ് എത്രയോ വെറുതിരുന്നു..അമ്മയും അച്ഛനും ഒരുപോലെ ആയിരുന്നവന് അച്ഛൻ പ്രിയപ്പെട്ടവനായി.. അമ്മയെ ആ മകൻ വെറുത്തു..ശർമിളക്ക് സങ്കടം ഉണ്ടായിരുന്നു.. പക്ഷെ തളരുന്നതോ തകരുന്നതോ ആയ മനസ്സ് അല്ലയിരുന്നു അവരുടേത് വിശാൽ വളരെ പ്രയാസപ്പെട്ടിരുന്നു മായ മറ്റൊരാളെ പ്രണയിക്കുന്നു എന്ന സത്യം വൈശാഖിനോട് തുറന്ന് പറയാൻ..ഒരു തുള്ളി കണ്ണുനീർ എന്നതിനപ്പുറം വൈശാഖ് ഒന്നും മിണ്ടിയില്ല..സങ്കടം അവനെ കൊല്ലാതെ കൊന്നിരുന്നു..അവന്റെ പ്രണയമാണ് മായാ അനുഭവിച്ചതിനെക്കാൾ എത്രയോ ഇരട്ടി വേദന വൈശാഖ് സഹിച്ചു..ഗിരിയുടെ കൂടെ സന്തോഷ ദിനങ്ങൾ മായ കണ്ടെത്തുമ്പോൾ തകർന്ന മനസുമായി വൈശാകും കഴിച്ചു കൂട്ടി..

വൈശാഖ് സമ്മതം പറഞ്ഞപ്പോഴാണ് വിശാൽ ഗിരിയുമായുള്ള മായയുടെ പ്രണയത്തിന് പച്ചക്കൊടി വീശിയത് ഗിരിയോടൊത്തുള്ള നല്ല നിമിഷങ്ങളിൽ മായ മുഴുകുമ്പോൾ അവളറിയാതെ അവളുടെ ഓരോ നിമിഷവും അവനറിയുന്നുണ്ടായിരുന്നു അവളുടെ കഴുത്തിൽ താലി ചാർത്തിയവൻ പിന്നീട് ഗിരി ചതിയൻ ആണെന്ന് മനസിലായപ്പോ വൈശാഖ് പറഞ്ഞിട്ട് തന്നെയാണ് വിശാൽ അവനെ കൊന്ന് കളഞ്ഞതും..വിശാൽ ചെയ്തുകൂട്ടിയ എല്ല കാര്യങ്ങൾക് പിറകിലും അവനായിരുന്നു വൈശാഖ് അപ്പോഴാണ് പ്രതീക്ഷിക്കാതെ ദുർഗ്ഗയെ വിശാൽ കണ്ടുമുട്ടുന്നത്.. എപ്പോഴോ മനസ്സിൽ പതിഞ്ഞ ആരെയും മയക്കുന്ന ചിരിയും ആരെയും വശ്യതയിലാഴ്ത്തുന്ന കരിമിഴികളും എല്ലാം കണ്ണടച്ചു വിശ്വസിക്കുന്ന നിഷ്കളങ്കമായ മനസ്സുള്ളവൾ.. അവന്റെ മനസ്സിൽ ആദ്യമായി പ്രണയം പരത്തിയവൾ.. കണ്ടമാത്രയിൽ വിശാൽ തീരുമാനിച്ചതായിരുന്നു തന്റേതാണെന്ന്.. ആർക്കും വിട്ട് കൊടുക്കില്ലെന്ന്..പിന്നീട് എപ്പോഴോ എന്നും കാണാനുള്ള ആഗ്രഹത്തിനിടയിൽ തിരക്കുള്ള ജീവിതത്തിൽ ഇല്ല സമയം കണ്ടെത്തി ചേർന്നതായിരുന്നു ദുർഗ്ഗയുടെ കോളേജിൽ ലേക്ച്ചർ ആയി അപ്പോഴും ഉള്ളിനിടയിൽ കുരുങ്ങി കിടന്ന വിശാലിന്റെ പ്രണയത്തെ ദുർഗ്ഗാ കണ്ടിരുന്നില്ല..

അവന്റെ നീക്കങ്ങൾ കാണേ പല തവണ ദേഷ്യം വന്നു മായാ അവന്റെ ചെവിക്ക് പിടിച്ചു തിരിച്ചിട്ടുണ്ട്..ദുർഗ്ഗയും മായയും ഒരേ കോളേജിൽ ആയിരുന്നു..അതോണ്ട് തന്നെ സീനിയർ ജൂനിയർ ബന്ധമുണ്ട് രണ്ടുപേർക്കും പിന്നീട് ഡോക്റ്ററെ കണ്ടു പ്രണയിക്കുമ്പോൾ തന്റെ ജൂനിയർ ആയ ദുർഗ്ഗയുടെ ബ്രതറാണ് എന്നും കൂടെ അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് മായാ നിലത്തൊന്നും അല്ലായിരുന്നു..അപ്പോഴും അങ്ങകലെ ഹിത്രയിൽ അവളെയോർത് അവളുടെ പ്രണയത്തെ ഓർത്ത് കണ്ണീർ ഒഴുക്കുന്നവനെ അവൾ അറിഞ്ഞില്ല..ഓർത്തില്ല..അവളുടെ ഭർത്താവിനെ അറിഞ്ഞില്ലവൾ ദുർഗ്ഗാ ഒന്നും തന്നെ അറിയാതെ കോഴ്‌സ് കംപ്ലീറ്റ് ചെയ്യാനുള്ള നെട്ടോട്ടത്തിൽ ഓടുമ്പോൾ അവളറിഞ്ഞതെ ഇല്ല വിശാലിനെ..ഒരു സർ എന്നതിനപ്പുറം അവൾക്കാരും ആയിരുന്നില്ലവൻ.. അവളുടെ പഠിത്തത്തെ ബാധിക്കുമെന്ന് കരുതി വിശാൽ പറഞ്ഞതുമില്ല അങ്ങനെയിരിക്കെ മെന്റലി ഓകെ അല്ലാത്ത അർജുന് ബാഡ് ഫ്രണ്ട്ഷിപ്പോ കിട്ടുമ്പോ രാമചന്ദ്രന്റെ മകനെന്ന പ്രത്യേകത അവനിൽ നിന്ന് പൂർണ്ണമായി അകലുമ്പോൾ ഹോസ്പ്പിറ്റൽ ചാടിയവൻ ദീപയെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചു..ഏട്ടനെ കാത്തിരുന്ന ദീപ ഒരിക്കലും അർജുൻ വിളിച്ചപ്പോൾ നിരസിച്ചില്ല..

പോകാൻ നിന്ന ദീപയെ തന്ത്ര പരമായി തടഞ്ഞത് വൈശാഖ് ആണ്..അവന്റെ ബോധ മനസ്സ് അവനെ പൂർണ്ണമായും കൈവിട്ടു എന്ന സത്യം ഉൾക്കൊള്ളാൻ വൈശാഖ് ബുദ്ധിമുട്ടി.. പക്‌ഷേ വേറെ വഴിയില്ലാത്തത് കൊണ്ട് അവൻ കൂട്ടുകാരനെ മറന്നു..ദീപയെ രക്ഷിക്കാൻ മനഃപൂർവ്വം അർജുന്നെ വെറുത്തു..അർജുനും ദേഷ്യമായി വൈശാഖിനോട്.. അർജുൻ പതിയെ പതിയെ ഡ്രഗ്സ് അടിക്റ്റഡ് ആവുകയായിരുന്നു.. സ്വത്തുക്കൾ ഒന്നും അവൻ തിരിച്ചറിഞ്ഞില്ല..ഒരുനേരത്തെ ഡ്രഗ് കിട്ടാൻ വേണ്ടി എന്തും ചെയ്യും..അങ്ങനെ ഉള്ളവന് ദീപയെ വിൽക്കാനാണോ മടി..? പുച്ഛത്തോടെ ഓർക്കുമായിരുന്നു വൈശാഖ് പിന്നീട്‌ എഴുന്നേറ്റ് നടക്കാനും സംസാരിക്കാനും ഒക്കെയുള്ള ശക്തി വീണ്ടും വൈശാഖ് തിരിച്ചെടുക്കുമ്പോൾ എപ്പോഴോ മായാ അവനിൽ നിന്ന് ഒത്തിരി അകലെയായിരുന്നു.. പക്ഷെ അവൾക് വേണ്ടി അവളെ വേണ്ടന്ന് വെക്കാൻ അവൻ തീരുമാനിച്ചത് അവനായിരുന്നു സ്വന്തമാക്കുന്നത് മാത്രമല്ല വിട്ട് കൊടുക്കുന്നതും പ്രണയമാണ് എന്ന് വിശ്വസിക്കാനാണ് എല്ലാവരെയും പോലെ അവനും ഇഷ്ട്ടം..

പക്ഷേ മായ പ്രെഗ്നന്റ് ആണെന്നത് അവനെ ആകെ തകർത്തു..അത് മാത്രം അവനെ കൊണ്ട് സഹിക്കാൻ ആവുമായിരുന്നില്ല ഒത്തിരി ദേഷ്യം തോന്നിയവന്..ശർമിളയോട് വഴക്കിട്ട് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി..അപ്പോഴും ഒരു നിഴൽ പോലെ അവൻ മായയുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു.. ഹിത്ര ഗ്രുപ്പ്സ് കമ്പനിയിൽ നിന്നും ഹിത്ര ഗ്രുപ്പ്‌സ് ഹോസ്പ്പിറ്റലിൽ നിന്നും ഒഴിയുമ്പോൾ മറ്റൊരു ഹോസ്പ്പിറ്റലിൽ അവൻ ഡോക്റ്ററായി അപ്പഴാണ് ദീപക്ക് വേണ്ടി അർജുൻ വീണ്ടും വന്നത്..ഒഴിവാക്കി വിടുമ്പോൾ വിശാലിന്റെ കരങ്ങളും അവനോട് മറുപടി പറഞ്ഞിരുന്നു..അപ്പോഴാണ് വിശാൽ മായയെ നാട്ടിലേക്കു കൂട്ടിക്കൊണ്ട് പോകുന്നത്..ബാംഗ്ലൂരിൽ ഡോക്റ്റർ ആയ വൈശാകും അവർക്കൊപ്പം അവരറിയാതെ പോയി നാട്ടിൽ സിദ്ധാർത്ഥ് ഉണ്ടെന്ന് അറിഞ്ഞു സന്തോഷത്തിൽ കോഫി ഷോപ്പിൽ വെച്ചു അവനെ കണ്ടു കെട്ടിപ്പിടിച്ചു കരഞ്ഞു സങ്കടം തീർക്കുമ്പോൾ മാറിയൊരു ടേബിളിൽ അവനും ഉണ്ടായിരുന്നു..

അവളുടെ കഴുത്തിൽ താലി ചാർത്തിയ അവളുടെ ഭർത്താവ് വൈശാഖ് പിന്നീടാണ് അർജുൻ അവരെ തട്ടിക്കൊണ്ട് പോകുന്നതും വൈശാഖിനോടുള്ള ദേഷ്യത്തിൽ അവൻ മരിച്ചെന്ന് കണക്കുകൂട്ടി വിശാലിനോട് തർക്കിക്കുന്നതും സിദ്ധാർത്ഥ് മരിക്കുന്നതും ശേഷം ബോധം വരുമ്പോൾ മായ സിദ്ധാർഥിന്റെ അഭാവത്തിൽ അവളുടെ കുഞ്ഞിന്റെ അച്ഛനെ (സിദ്ധാർഥിനെ തന്നെ) പൂർണ്ണമായി മറന്നിരുന്നു..സിദ്ധാർഥിനെ കണ്ട ഓർമ്മകൾ പോലും അവൾക് ഉണ്ടായില്ല..അവൾ ആ ഷോക്കിൽ അവളുടെ പഴയ ഓർമ്മകൾ തിരിച്ചെടുക്കുമ്പോൾ അതിൽ വൈശാഖ് മാത്രമേ ഉണ്ടായിരുന്നുള്ളു..വൈശാഖ് സംശയിച്ചതില്ല..അവളെ നോവിച്ചതില്ല..ഡോക്റ്റർക്ക് പറ്റിയ തെറ്റിൽ കുഞ്ഞുണ്ടാവില്ലെന്ന് പറഞ്ഞ സത്യമില്ല..അവളെ വൈശാഖ് അനാഥലയത്തിലേക് തിരിച്ചു കൊണ്ടുപോയി വിടാൻ ശ്രമിച്ചതില്ല..ആക്സിഡന്റ് അയതില്ല..രണ്ടാമത് വിശാൽ അവളെ ബാഗ്ലൂരിൽ വെച്ച് സമീപിച്ചതും ഇല്ല..ദുർഗ്ഗ പോലും അവളുടെ ഓർമ്മകളിലില്ല വൈശാഖിന്റെ കുഞ്ഞിനെ പേറുന്ന ഉദരം അതാണ് അവളുടെ വിശ്വാസം വിശാലിന്റെ കൂടെ ഒന്നും അറിയാതെ മായ ഹിത്രയിലേക് പോകുമ്പോ വെറുപ്പ് കൊണ്ട് കൂടെ പോകാൻ വൈശാഖ് തയ്യാർ ആയില്ല..മായയുടെ കൂടെ പോകുമ്പോളും ദുർഗ്ഗയുടെ കാര്യത്തിൽ ഒരു പ്രത്യേക തരം കെയറിംഗ് കാണിക്കാൻ അവൻ മറന്നില്ല..ഇപ്പൊ അവളെ ആവോളം വെറുക്കുന്ന ആ 💛കാമഭ്രാന്തൻ💛.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story