കാമഭ്രാന്തൻ: ഭാഗം 30

kamabranthan

എഴുത്തുകാരി: മുഹ്‌സിന

വീട്ടിലേക്ക് കയറും വഴി മായ ആദ്യം തന്നെ പോയത് വെള്ള താമരപ്പൂക്കൾ പറിച്ചു നെഞ്ചോട് ചേർക്കാനാണ്,,,അതിന്റെ സുഗന്ധം ആവോളം ആസ്വദിച്ചു,,, ഗാർഡൻ അവളുടെ പ്ലെസ് ആണ്.. അവിടമാര് വൃത്തികേട് ആക്കിയാലും മായക്ക് പെട്ടന്ന് ദേഷ്യം വരും,,, അവൾ വെള്ള താമരപൂക്കളുമായി വീടിന്റെ ഉള്ളിലേക് പോയി.. ശർമിള അവളെ കണ്ടതും ഓടിപോയി കെട്ടിപ്പിടിച്ചു "അമ്മാ എനിക്കൊന്നൂല്ല..അമ്മ എന്തിനാ കരയണെ ഞാൻ ok ആണ്,,, അമ്മ കരഞ്ഞാൽ ഞാനും കരയും... അപ്പൊ അമ്മേടെ മോന്റെ വാവക്ക് വേഷമാവും..." കൊഞ്ചിക്കൊണ്ടുള്ള അവളുടെ വാക്കുകൾ അവരെ കൂടുതൽ സങ്കടത്തിൽ ആഴ്ത്തി,,, അവരവളെ വിടാതെ പുണർന്നു..ഉള്ളിൽ നോവുണർന്നു "അമ്മാ.." അവൾ വീണ്ടും വിളിക്കുമ്പോൾ സ്വന്തം മകന്റെ ഭാര്യ ആയിട്ട് കൂടി മറ്റൊരുത്തന്റെ കുഞ്ഞിനെ ചുമക്കുന്ന അവളുടെ ശരീരത്തെ അവർക്ക് വെറുക്കാൻ കഴിഞ്ഞില്ല.. കാരണം പാവം ആയിരുന്നവൾ.. നിഷ്കളങ്കമായ സ്നേഹമാണ്..സ്നേഹിച്ചവർക്ക് വേണ്ടി എന്തും ചെയ്യും..

എന്നിട്ടും എന്താണിങ്ങനെ എന്ന് ചോദിച്ചാൽ വിധി എന്നതിനപ്പുറം മറ്റൊരു പേര് ഇതിന് നൽകാൻ കഴിയില്ല..എന്ത് കൊണ്ട് ഇങ്ങനെയും ആളുകൾ ഉണ്ടായികൂടാ..? ഇങ്ങനെയും ജീവിതങ്ങൾ പലതും ഉണ്ടാവില്ലേ "മോള് പോയിട്ട് കുളിച്ചു ഫ്രഷായിട്ട് വാ.." ശർമിള സ്നേഹത്തോടെ പറഞ്ഞോണ്ട് അവളെ അവിടെ നിന്ന് പറഞ്ഞുവിട്ടു തിരിഞ്ഞതും ഹിത്ര ഫേമിലിയിലെ ബാക്കി കസിൻസും വല്യമ്മയും ചെറിയമ്മയും തുടങ്ങി എല്ലാവരും മുറുമുറുക്കാൻ തുടങ്ങിയിരുന്നു "ഹ്മ്..?എന്താ..?" എല്ലാവർക്കും നേരെ തിരിഞ്ഞുകൊണ്ട് ഗൗരവത്തോടെ അവർ വിരിഞ്ഞ ഹൃദയവുമായി ചോദിക്കുമ്പോൾ എല്ലാവരുടെയും വാ അടഞ്ഞിരുന്നു..ശർമിളയുടെ വാക്കിന്റെ അപ്പുറം അവിടെയൊന്നും വില പോകില്ലായിരുന്നു "ശർമി..കാര്യം അവൾ വൈശാഖിന്റെ ഭാര്യ ഒക്കെ ആയിരിക്കും പക്ഷെ മറ്റൊരുത്തന്റെ കുഞ്ഞുള്ളവളെ ഞങ്ങളുടെ വൈശിന്റെ തലയിൽ കെട്ടിവെക്കുന്നതിൽ ഞങ്ങൾക് താൽപര്യമില്ല.. നഡാശ അവളെകൊണ്ട് വൈശിനെ കല്യാണം കഴിപ്പിക്കാൻ നിന്നതല്ലേ പിന്നെന്താ പെട്ടന്ന് ഇങ്ങനെയൊരു തീരുമാനം..?

ഇവളെ നമ്മുടെ വൈശിന് ചേരുമോ..?" തുടക്കമെന്നപോലെ വല്യച്ഛൻ തുടങ്ങുയിടുമ്പോൾ ശർമിളയുടെ മുഖം ചുമക്കുന്നുണ്ടായിരുന്നു "മതി നിർത്ത്..!!" അവരുടെ ശബ്തം അവിടെ ആ ഹാളിൽ എക്കോ പോലെ പ്രതിധ്വനിച്ചു കേൾക്കുമ്പോൾ അയാളുടെ വായും അടഞ്ഞിരുന്നു "പെണ്ണിന്റെ പരിശുദ്ധി ഒരിക്കലും ശരീരത്തിലല്ല..മനസ്സിലാണ്..പക്ഷെ എന്റെ മായ അതിലും സീറോ ആണ്..അവളുടെ മനസ്സും കളങ്കപ്പെട്ടിരിക്കുന്നു..അതും എന്റെ മകൻ കാരണം..ഇന്നവൾ നാലുപേരെ പ്രണയിച്ചെങ്കിൽ..അതവസാനം വൈശാഖിൽ തന്നെ തിരിച്ചെത്തിയെങ്കിൽ അവൾ ആ നാലുപേരെ സ്നേഹിച്ചതും ഹൃദയം കൊടുത്തിട്ട് തന്നയാണ്.. അവള നാല് പേരെ സ്നേഹിച്ചതിന് പിന്നിൽ ഒരെയൊരു കാര്യമേ ഉള്ളു വിധി..ആ വിധി അവൾക് വരാനുണ്ടായ കാരണം..നിങ്ങളൊക്കെ ഇപ്പൊ നാടാഷയെകൊണ്ട് കല്യാണം കഴിപ്പിക്കാൻ നോക്കിയവൻ..എനിക്ക് പിറന്ന മകൻ..അതുകൊണ്ട് അവന്റെ താലി സ്വീകരിച്ചവളുടെ വയറ്റിൽ ഇന്ന് മറ്റൊരുത്തന്റെ കുഞ്ഞ്‌ വന്നിട്ടുണ്ടെങ്കിൽ തന്നെ അതിന്റെ ആകെയുള്ളൊരു ഉത്തരവാതി വൈശാഖ് തന്നെയാണ്.

.അതുകൊണ്ട് ഇവളെ ഇനി സംരക്ഷിക്കേണ്ടതും അവൻ തന്നെയാണ്..അവനതിൽ യാതൊരു വിധ കുഴപ്പവും ഇല്ല..കാരണം തെറ്റ് അവന്റേതാണെന്ന് അവന് നല്ല ബോധമുണ്ട്.. അവളുടെ ശരീരത്തെ എന്റെ മകൻ ഒരിക്കലും സ്നേഹിക്കില്ല..കാരണം അവനെ വളർത്തിയത് ഞാനാ..ഈ ശർമിള..ഞാൻ വളർത്തുന്നവർ വഴി തെറ്റില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്..സ്നേഹം മാത്രമല്ല മറ്റു പലതും കൊടുത്തിട്ട് തന്നെയാണ് വളർത്തിയത്..ശർമിള വളർത്തിയാൽ സ്ത്രീയെ ബഹുമാനിക്കുക എന്ന കാര്യം രക്തത്തിൽ അലിഞ്ഞതായിരിക്കണം..ഈ വീട് എന്റെയാണ്..അപ്പൊ ഇവിടെ താമസിക്കുന്നവർ എന്നെ അനുസരിക്കണം..ശർമിള തെറ്റായ തീരുമാനങ്ങൾ എടുക്കാറില്ല..അന്നും ഇന്നും എന്നും അതങ്ങനെ തന്നെ..ഹിത്രയുടെ എല്ലാത്തിന്റേം അവകാശിയായ ഞാൻ പറയുന്നതിനപ്പുറം ഇവിടെ മറ്റൊന്നും നടക്കില്ല..എന്റെ അഭിപ്രായത്തിൽ ആർക്കേലും എന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ..?ഉണ്ടെങ്കിൽ നിങ്ങൾക് മുന്നിൽ ഹിത്രയുടെ ഗെയ്റ്റ് മലർക്കെ തുറക്കപ്പെടും" അവർ കോപത്തിൽ അലറുമ്പോൾ മുന്നോട്ട് വന്നവർ പേടിയോടെ ഉമിനീർ ഇറക്കി പിറകോട്ട് പോയി

"അതുകൊണ്ട് ആരേലും മായയെ എന്തെങ്കിലും ഓർമ്മിപ്പിക്കാനോ കുറ്റപ്പെടുത്താനോ ഒരു വാക്ക് കൊണ്ടോ കുറ്റപ്പെടുത്താൻ ശ്രമിച്ചെന്ന് ഞാനറിഞ്ഞാൽ നിങ്ങളീ കണ്ട ശർമിളയെ ആയിരിക്കില്ല പിന്നീട് കാണുന്നത്..ശർമിളയുടെ യഥാർത്ഥ മുഖം കണ്ടവർ വീണ്ടും അതിന് ശ്രമിക്കില്ലെന്ന് വിശ്വസിക്കുന്നു.." വാർണിങ് കൊടുക്കുമ്പോൾ പലരും തലയാട്ടിയിരുന്നു "അപ്പൊ വൈശോ..അവൻ പെണ്കുട്ടിയോട് ചെയ്തത് തെറ്റല്ലെന്ന് ശർമിക്ക് പറയാൻ കഴിയുമോ..?അതോ എല്ലാവരിടേയും കാര്യത്തിൽ നല്ല തീരുമാനം എടുക്കുന്നവൾ മകന്റെ കാര്യം വരുമ്പോൾ സ്വാർത്ഥ ആവുകയാണോ..?" വല്യമ്മാവൻ വിടാൻ ഉദ്ദേശമില്ല "ഒരിക്കലുമില്ല..മകനായാലും മകളായലും സ്ത്രീയുടെ കാര്യം വരുമ്പോൾ ശർമിളക്ക് എല്ലാവരും കണക്കാണ്..സ്ത്രീയെ ദ്രോഹിക്കുന്നവൻ ശർമിളയെ സമ്പന്തിച്ച അടുത്തോളം കൊലയാളിയേക്കാൾ താഴെയാണ് അവന്റെ സ്ഥാനം..അതിപ്പോ ഹിത്രക്ക് അകത്തുള്ളവർ ആയാലും പുറത്തുള്ളവർ ആയാലും..അറിയാതെ ആണേലും എന്റെ മകനും കുറ്റക്കാരൻ ആണ്..അവനും ഒരു പെണ്ണിന്റെ മനസ്സ് വേദനിപ്പിച്ചു..പക്ഷെ അതിനുള്ള ശിക്ഷ അവന് ലഭിക്കുകയും ചെയ്തു..പ്രണയത്തിന്റെ പേരിൽ അവനൊരു തെറ്റ് ചെയ്തു..അതിനുള്ള ശിക്ഷ പ്രണയത്തിൽ തന്നെ അവന് തിരുച്ചു8ലഭിക്കുകയും ചെയ്തിട്ടുണ്ട്..

ഒരുപക്ഷെ അതിനേക്കാൾ കൂടുതൽ..ദൈവം നേരിട്ട് അവനൊരു ശിക്ഷ കൊടുത്ത സ്ഥിതിക്ക് ഇനിയവിടെ ശർമിളക്ക് റോളില്ല..അതുകൊണ്ട് അവനിവിടെ തിരിച്ചു കയറാം..പക്‌ഷേ അവൻ വരില്ല.." ശർമിള തറപ്പിച്ചു പറഞ്ഞു "വൈഷ്‌ പറഞ്ഞത് പ്രകാരം ആണേൽ നീയല്ലേ അവൻ തെറ്റ് ചെയ്യാൻ കാരണക്കാരി..അപ്പോ നീയല്ലേ ശർമി പെണ്ണിനോട് തെറ്റ് ചെയ്തത്.."ഭയപ്പെട്ടുകൊണ്ടാണ് ചെറിയമ്മവൻ ചോദിച്ചത് "പെണ്ണിന് എതിരായി ശർമിള ഒന്നും ചെയ്യില്ല..പെണ്ണിന്റെ കണ്ണീർ കാണാൻ മാത്രം സ്വാർത്ഥ അല്ല ശർമിള" ചെറിയമ്മാവനെ തുറിച്ചുനോക്കികൊണ്ട് ശർമിള അത്രയും പറഞ്ഞോണ്ട് അവിടുന്ന് പോയതും അവരുടെ വാക്കുകളിൽ എല്ലാവരും കുരുങ്ങിക്കിടന്നു ____________💜 രണ്ട് ദിവസങ്ങൾക് ശേഷം.. "വൈശേട്ട നിങ്ങളെന്താ വരാത്തെ..?എന്നത്തേയും പോലെ ഇന്നും എന്നെ പറ്റിക്കാനാണോ മനുഷ്യ ഉദ്ദേശം..?" മായ കയർത്തു "ഞാനിന്ന് ഉറപ്പായിട്ടും വരും മായ..നീ പേടിക്കല്ലേ.. ഒറ്റക്ക് കിടക്കാനുള്ള ധൈര്യം ഇനിയും നിനക്ക് വന്നില്ലേ..?രാത്രി ആകുന്നതിനു മുൻപ് ഉറപ്പായിട്ടും ഞാനെത്തും..അതുവരെ നീ വിച്ചൂന്റെ ഒപ്പം പോയി നിന്നോ.."

സമാധാനത്തിൽ താഴ്ന്ന സ്വരത്തിൽ അവൻ പറഞ്ഞൊപ്പിച്ചു "എന്താ ഏട്ടാ ശരിക്കും പ്രശ്നം..? എനിക്ക് ബോധം വന്നത് മുതൽ എന്റെയൊപ്പം നിക്കാൻ നിങ്ങക്ക് തീരെ താൽപര്യം ഇല്ലാത്തത് പോലെ..?ഒരു കുഞ്ഞായേൽ പിന്നെ എന്നെ മടുത്തോ..?" "വെച്ചിട്ട് പോടി പുല്ലേ.." അവൾ ചോദിച്ചതിന് പിന്നാലെ അവൻ പറഞ്ഞിട്ട് കോൾ കട്ട് ചെയ്തതും കിട്ടേണ്ടത് കിട്ടിയ സന്തോഷത്തിൽ മായ ഫോണ് വെച്ചു പിന്നെ കണ്ണാടിയിൽ തന്റെ രൂപം ഒന്ന് നോക്കി.. ചെറുതായി തള്ളിയ വയറിൽ അവളൊന്നു കൈ വെച്ചു "നീ പേടിക്കണ്ടട കുഞ്ഞാ.. അച്ഛൻ നിന്നെ കാണാൻ വരുന്നില്ലല്ലോ..പക്ഷെ വന്നാൽ നമ്മക്ക് ഇടിക്കാട്ടോ.. തലക്കാലം നമ്മക് ചെറിയച്ഛനെ ശല്യം ചെയ്യാം..ബാ.."അത്രയും പറഞ്ഞോണ്ട് അവൾ വിശാലിന്റെ മുറി ലക്ഷ്യം വെച്ച് നടന്നു വൈശാഖ് ഫോണ് വെച്ചതും നിറഞ്ഞ കണ്ണുകൾ തുടച്ചു സ്ഥതസ് സ്കോപ്പ് ടേബിളിൽ വെച്ച് കാറിന്റെ കീയും എടുത്തു ആ ക്യാബിൻ വിട്ട് ഇറങ്ങുമ്പോ നെയിം ബോർഡിലായ് തെളിഞ്ഞു കണ്ടു Doctor Vaishak Hitra __________💚 "വിച്ചൂ..വിച്ചൂ.. വിച്ചു..വിച്ചൂൂൂൂ..."

വിശാലിന്റെ രൂമിൽ കയറിയ പാടെ മായാ വിളിച്ചിട്ടും യാതൊരു വിധ റെസ്പോണ്ടും ഇല്ലാത്തത് കൊണ്ട് അവളവിടെ നിന്ന് കാറി കൂവി വിളിച്ചതും പെട്ടന്ന് ഞെട്ടിക്കൊണ്ട് വിശാൽ ലൈറ്റ് ഓണ് ചെയ്തു "മായാ.. " വിശാലവളെ നെറ്റിചുളിച്ചു നോക്കി "Maaya.. What happened..?എന്താ എന്ത് പറ്റി..?" "എന്ത് പറ്റാൻ.. ബാ നമ്മക് സംസാരിക്കാം..നിന്റെ ഇരട്ട വരുന്നുണ്ട്..അതുവരെ പേടിയായൽ ഞാനവിടെ അല്ലെ ഇരിക്കാർ..ബാ..നമ്മക് സംസാരിക്കാം.." ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവൾ പറഞ്ഞതും അവനൊന്ന് ചിരിച്ചു..ഒരുപാട് നാളുകൾക്കു ശേഷമാണ് ഈ വീട്ടിൽ വന്നിട്ട് ഇതുപോലെ അനുവാദം ചോദിക്കാതെ അവൾ തന്നെ പറഞ്ഞിട്ട് അവൾ തന്നെ സംസാരിക്കുന്നത് "അല്ല വിച്ചൂ നിനക്കെന്താ ശരിക്കും ഇപ്പൊ പണി.." യാതോരു വിധ അനുവാദവും ഇല്ലാതെ അവളുടെ സ്വന്തം ഫോണ് പോലെ അവന്റെ ഫോണെടുത്തു അവളുടെ ഫിംഗർ വെച് unlock ചെയ്ത് ഗാലറി ഓപ്പണ് ചെയ്തു നോക്കുമ്പോൾ ചോദിച്ചതും എന്തോ ഓർത്തത് പോലെ അവളുടെ കയ്യിൽ നിന്ന് വിശാൽ ഫോണ് പിടിച്ചു വാങ്ങി.. ഒരുതരം ഞെട്ടലോടെ മായ അവനെ നോക്കിയതും അവളെ മൈൻഡ് ചെയ്യാതെ അവളുടെ ഫിംഗർ ലോക്ക് അവൻ റിമൂവ് ചെയ്തു "എന്ത് പറ്റി..?എന്തിനാട തെണ്ടി നീയത് പിടിച്ചു വാങ്ങിയത്..?"

അവൾ അവനെ തുറിച്ചു നോക്കി "അത് തലക്കാലം നീയിപ്പോ അറിയണ്ട.." അവളുടെ ബാംഗ്ലൂരിൽ വെച്ച് എടുത്ത ഒരുപാട് ഫോട്ടോസ് ഉണ്ടതിൽ.. അതൊന്നും ഒരിക്കലും മായ കാണാൻ പാടില്ല..അതുകൊണ്ടാണ് അവനത് പിടിച്ചു വാങ്ങി അവളുടെ ഫിംഗർ ലോക്ക് റിമൂവ് ചെയ്തത് "എടാ കള്ളാ.. ആരാടാ അവള്.." മായ അവനെ തുറിച്ചു നോക്കി "യേതവള്..?" വിച്ചു അവളെ ചെറഞ്ഞു നോക്കി "നിന്റെ ഫോണിൽ ഞാൻ കാണാൻ പടില്ലാത്തതായി ഒന്നുല്ല..പിന്നെ ഇപ്പൊ നീയെന്ത എനിക്ക് കാണിച്ചു തരാത്തത്..?"അവൾ പുരികം പൊക്കി "എന്റെ ഫോണിൽ അങ്ങനെ പലതും കാണും അതെന്റെ പേഴ്സണൽ കാര്യം അത് നിന്നെ ബോധിപ്പിക്കേണ്ട ആവിശ്യം എനിക്കില്ല..അന്യ പുരുഷന്റെ ഫോണ് അവന്റെ അനുവാദം ഇല്ലാതെ എടുക്കാൻ നിനക്കാര അവകാശം തന്നത്.?" "നിന്റെ ഇപ്പഴത്തെ കാമുകി ദുർഗ്ഗാ.."അവൻ പറഞ്ഞതിന് പിന്നാല അവൾ എടുത്തടിച്ചത് പോലെ പറഞ്ഞതും വിശാൽ അവളെ ഞെട്ടി കണ്ണും മിഴിച്ചു നോക്കി അപ്പൊ തന്നെ 'എന്താടാ ഇപ്പൊ എങ്ങനെ ഉണ്ടെന്ന്..?' ന്നുള്ള അർത്ഥത്തിൽ അവൾ രണ്ട് പുരികവും മാറി മാറി പൊക്കി കളിച്ചതും വിശാൽ അവിഞ്ഞിളിക്കാൻ പ്രയാസപ്പെട്ടു "നിനക്ക്..എങ്ങ..നെ അവളെ..അറിയാം..?"

ഒടുവിലത്തെ ചടപ്പിന് ശേഷം എങ്ങനെയൊക്കെയോ വിശാൽ പറഞ്ഞൊപ്പിച്ചതും മായ ഒന്ന് ചിരിച്ചോണ്ട് മുടയൊന്ന് സെറ്റാക്കി സ്ലോ മോഷനിൽ അവിടെ നിന്ന് എണീറ്റ് അവന്റെ ഷോള്ഡറിൽ ഒന്ന് തട്ടി കഴുത്തിലൂടെ കയ്യിട്ടതും 'നീയതെന്ത് കോപ്പാടി കാണിച്ചു കൂട്ടുന്നെ..' എന്ന എക്സ്പ്രെഷൻ ഇട്ടോണ്ട് വിശാൽ അവളെ കണ്ണെടുക്കാതെ നോക്കിനിന്നു "മോനെ വിശാലെ..!! നീയും ഞാനും തമ്മിൽ ഇന്നലെ കണ്ട പരിചയം അല്ലാട്ടോ..നിന്നെക്കാൾ മിനിറ്റിന് മുൻപ് ലോകം കണ്ടവന്റെ കൂടെ അന്തിയുറങ്ങുന്നവളാഡാ ഞാൻ..ആ എനിക്കിട്ട് ഉണ്ടാക്കാൻ നീ വളർന്നിട്ടില്ല..കുറച്ചു കാലം ഞാൻ നിന്റെയൊക്കെ കൂടെ ഇല്ലേ..അപ്പൊ പിന്നെ ഇതൊന്നും മായക്ക് പുത്തരി അല്ലാ.. നീ ബാംഗ്ലൂരിൽ വെച്ച് ഒരുത്തിയെ one side love അടിച് മൂഞ്ചിയിരിക്കുന്ന സത്യമൊക്കെ ഞാനറിഞ്ഞു" "അതെങ്ങനെ എന്നല്ലേടി പുല്ലേ ഞാനും ചോദിക്കുന്നെ..?നിന്ന് ഡോഗ് ഷോ ഇടാതെ പറയെടി.." അവൻ അവളെ തുറിച്ചു നോക്കി അപ്പൊ തന്നെ അവളെന്തൊ പറയാൻ നിന്നതും അവളുടെ ഫോണ് അടിഞ്ഞതും അതിൽ വൈശാഖിന്റെ നമ്പർ തെളിഞ്ഞു വന്നതും വിശാലിനെ മെയിൻഡ് പോലും ചെയ്യാതെ..കയ്യിൽ കരുതിയ ഒരു പൊതി അവന്റെ മേനിയിലേക് എറിഞ്ഞു കൊടുത്തു

"ബെയ്‌" എന്നലറി വിളിച്ചോണ്ട് അവൾ മുറയിലേക് ഓടി.. അവൾ ഓടി പോകുന്നതും നോക്കി വിശാൽ അവൾ തന്ന പൊതി ഒന്ന് നോക്കി പതിയെ അത് തുറക്കാൻ തുടങ്ങി ___________💙 മുറി ലക്ഷ്യം വെച്ച് നടന്ന മായ പുറത്ത് നിന്ന് തന്നെ ഉള്ളിൽ വെളിച്ചം കണ്ടതും സന്തോഷം കൊണ്ടാണോ എന്തോ അവളുടെ കണ്ണൊക്കെ നിറഞ്ഞു വന്നു..ഇന്ന് അവളവനെ കാണുന്നതിൽ ഒരു പ്രത്യേകത ഉണ്ട് മായ ഡോർ തുറന്നൊണ്ട് ഉള്ളിലേക് നോക്കിയതും വാച് അഴിച്ചു വെക്കുന്ന വൈശാഖിനെ അവൾ പുറകിൽ നിന്ന് നോക്കി..അവൻ തിരിഞ്ഞു നിന്നത് കൊണ്ട് തന്നെ മുഖം വ്യക്തമല്ലായിരുന്നു..വാതിൽക്കൽ നിന്ന് അവന്റെ രൂപം കണ്ടപ്പോ തന്നെ എന്തോ ഒരു ഫീൽ അവളെ വന്ന് മൂടിയതും മായ ഡോറിലേക് ചാരി തല ഡോറിലേക് ചേർത്തു വെച്ചു..അവൾ കണ്ണൊന്ന് അടച്ചു തുറന്നു..വല്ലാത്തൊരു സന്തോഷം തോന്നിയവൾക്.. പിറകിൽ നിന്ന് തന്നെ അവനെ പൂണ്ടടക്കം കെട്ടിപ്പിടിക്കുമ്പോൾ അവളുടെ കാണുനീർ അവന്റെ ഷർട്ട് നനക്കാൻ തുടങ്ങിയിരുന്നു "മായാ വാട്ട്‌സ് റോങ്..?നീ കരയുവാണോ..?എന്ത..?എന്ത് പറ്റി..?!!" അവൻ തിരിയാതെ തന്നെ അവളുടെ കവിളിൽ കൈ വെച്ചതും അവൾ പൊട്ടി കരയാൻ തുടങ്ങിയിരുന്നു..പതിയെ അവളെ അടർത്തി മാറ്റി അവളുടെ മുകത്തേക് നോക്കിയതും അവനെ വീണ്ടും കെട്ടിപ്പിടിച്ചു അവന്റെ നെഞ്ചിൽ മുഖം അമർത്തി അവൾ കരയാൻ തുടങ്ങി..

എന്ത് പറ്റിയെന്ന് അറിയാതെ വൈശാകും നിന്നു അവളെ അവനിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട് അവളുടെ മുകത്തേക് നോക്കിയതും ഒഴിഞ്ഞ സീമന്ത രേഖ കണ്ട് അവനൊന്ന് അമ്പരന്നു..ഒഴിഞ മാറും കൂടെ കണ്ടപ്പോൾ അവൻ അവളെ ചൂഴ്ന്നു നോക്കി..അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായത് പോലെ അവന്റെ കയ്യും പിടിച്ചോണ്ട് കണ്ണാടിക്കു മുമ്പിൽ പോയി നിന്നുകൊണ്ട് കബോർഡിൽ നിന്ന് സിന്ദൂരവും താലിയും മായ എടുത്തു "നിങ്ങൾ എന്റെ കഴുത്തിൽ ഇത് കെട്ടിയതിന് ശേഷം ഇന്നേവരെ ഞാനിത് അഴിച്ചിട്ടില്ല..അതോണ്ട് നിങ്ങൾ തന്നെ എനിക്കിത് വീണ്ടും കെട്ടിത്തരണം.." അവൾ അവന്റെ മുകത് നിന്ന് കണ്ണെടുക്കാതെ പറഞ്ഞതും അവളെയൊന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് താലിയെടുത്തു അവളുടെ കഴുത്തിൽ കെട്ടിക്കൊടുക്കുമ്പോൾ ഇരുവരുടെയും മനസ്സിൽ കല്യാണ ദിവസം നിറഞ്ഞു..ഒപ്പം വൈശാഖിന്റെ ഉള്ളിൽ അവളുടെ കഴുത്തിൽ നിന്ന് അത് പറിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ 'അമ്മ അടിച്ചത് കൂടെ ഓർമ്മ വന്നു..

അമ്മയെ ഓർത്തതും ചുണ്ടിൽ പുച്ഛം നിറഞ്ഞു സിന്ദൂര ചെപ്പിൽ നിന്ന് ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ നെറുകയിലായി തൊട്ട് കൊടുക്കുമ്പോൾ ഇതൊരു രണ്ടാം വിവാഹം ആയി കാണാനായിരുന്നു അവനിഷ്‌ടം "ഒരുപക്ഷേ ഇത് നമ്മളുടെ രണ്ടാം വിവാഹം ആയിരിക്കും അല്ലെ ഏട്ടാ..?"പെട്ടന്ന് മായ ചോദിച്ചതും അവൻ ഞെട്ടിക്കൊണ്ട് മായയെ നോക്കിയതും അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛം നിറഞ്ഞു..പെട്ടന്ന് അവന്റെ കയ്യെടുത്തു അവളുടെ വയറിലായി ചേർത്തു വെച്ചു..അവൻ ഞെട്ടലോടെ അവളെ നോക്കി "ഇത് നിങ്ങളുടേത് അല്ലല്ലേ..? എന്റെ സിദ്ധുവേട്ടന്റേത് ആണല്ലേ..?!!" എടുത്തടിച്ചത് പോലെ അവൾ ചോദിക്കുമ്പോൾ ഞെട്ടലിന് മേൽ ഞെട്ടിയത് പോലെ തോന്നി വൈശാഖിന് ഇതേ സമയം മായ തന്ന കവർ ഓപ്പണ് ചെയ്തതും അതിലൊരു ഫോട്ടോ കണ്ടതും വിശാൽ നെറ്റിചുളിച്ചു..ആ ഫോട്ടോയിലേക് നോക്കി..അത് സിദ്ധുവും മായയും വിശാലും കൂടെ എടുത്ത അവരുടെ ഫോട്ടോ ആയിരുന്നു..അത് കണ്ടതും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു അവൻ..ആ 💛കാമഭ്രാന്തൻ💛.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story