കാമഭ്രാന്തൻ: ഭാഗം 31

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"മായാ.." ഞെട്ടലോടെ അവൻ അവളുടെ പേര് ഉരുവിടുമ്പോൾ യാതൊരു വിധ "നി.. ഓർമ്മകൾ ഉണ്ടാവില്ലേ..?ചിലതൊക്കെ എന്നെ വേട്ടയാടില്ലേ..?എനിക്കിപ്പോ എല്ലാം ഓർമ്മയുണ്ട്..പിന്നെ സിദ്ധുവേട്ടൻ..എന്റെ ഏട്ടനെ ഞാനോർത്തത് എങ്ങനെയാണെന്ന് എനിക്ക് പോലും ഒരു ക്ലാരിറ്റി ഇല്ല.. ഒരു പക്ഷെ എന്റെ ഏട്ടനെ എന്റെ കുഞ്ഞ് ഓർമ്മിപ്പിച്ചതായിരിക്കും.." പറയുമ്പോൾ അവളുടെ കണ്ണിലെ തിളക്കം വൈശാഖ് ശ്രദ്ധിച്ചു..സിദ്ധാർത്ഥിനെ പറ്റി പറയുമ്പോൾ അവളുടെ കണ്ണുകളിൽ കാണുന്ന വികാരമാണ് പ്രണയം.. ഓർക്കുമ്പോൾ വൈശാഖിന് മനസ്സ് വിങ്ങി പൊട്ടുന്നത് പോലെ തോന്നി "മായ.." വീണ്ടും വിളിക്കുമ്പോൾ അവൾ കൈ വെച്ചു തടഞ്ഞു "നിങ്ങൾക്കറിയോ ഒരു നോട്ടം കൊണ്ട് പോലും എന്റെ ഏട്ടൻ എന്നെ അവിശ്വസിച്ചിട്ടില്ല..ഞാനൊരാളുടെ കൂടെ ഇനി ഒളിച്ചോടി പോയാൽ പോലും എന്റെ ഏട്ടൻ എന്നെ സംശയിക്കില്ല..അതാ ശരിക്കും പ്രണയം എന്നെ നിങ്ങൾ സംശയിച്ച നിമിഷം പോലും ജീവനായിരുന്നു മായക്ക് വൈശാഖ് എന്ന് വെച്ചാൽ..

പക്ഷെ ഇപോ വൈശാഖ് വേണോ സിദ്ധാർഥ് വേണോ എന്ന് ചോദിച്ചാൽ യാതൊരു വിധ മടിയും ഇല്ലാതെ ഞാൻ തുന്നടിച്ചു പറയും എനിക്കെന്റെ സിദ്ധുവേട്ടൻ മതിയെന്ന്.." അവൾ കണ്ണീരോടെ പറഞ്ഞവസാനിപ്പിക്കുമ്പോൾ അവളുടെ മനസ്സിൽ വൈശാഖിന് ഉള്ള സ്ഥാനമെന്തായിരുന്നു..? പക്ഷെ അവന്റെ മനസ്സ് ഇളകി മറിയുവായിരുന്നു..ഒത്തിരി ഇഷ്ടമാണ് മായയെ..പക്ഷെ മനസ്സ് പോലും കൈവിട്ടു പോയ സമയം അറിയാതെ ചെയ്തു പോയ കാര്യങ്ങളാണ് എല്ലാം "Sorry മായാ.." അവനവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചതും മായയും അവന്റെ കൈകളിൽ ഒതുങ്ങി..അവളും ആ നിമിഷം അതാഗ്രഹിച്ചിരിക്കണം "എനിക്കറിയാം ഒരു sorry പറഞ്ഞാലൊന്നും ഞാൻ ചെയ്ത തെറ്റുകൾ ഇല്ലാതാവില്ലെന്ന്..പക്ഷെ അതിനപ്പുറം എന്നെ കൊണ്ട് ഒന്നിനും കഴിയില്ല..നിനക്കൊരു സെക്കൻഡ് ചോയ്സ് ആയിട്ട് ഞാൻ മാറിയ നിമിഷം തകർന്നെടി എന്റെ മനസ്സ്..വെറുതെ നീയെന്നെ സഹിക്കേണ്ട നീ..നീ നിനക്ക് ഇഷ്ടമുള്ളപോലെ ജീവിച്ചോ..

സിദ്ധാർഥിന്റെ ഓർമ്മകൾക്കൊപ്പം അവന്റെ വീട്ടിൽ വേണേൽ ഞാൻ ശരിയാക്കി തരാം..ഒരു സെക്കൻഡ് ചോയ്സ് ആയിട്ട് എനിക്ക് നിന്നെ വേണ്ടടി.." അവൻ പറഞ്ഞവസാനിപ്പിച്ചതും അവനിൽ നിന്ന് അകന്നു മാറിക്കൊണ്ട് അവന്റെ കവിളിലേക് ആഞ്ഞടിച്ചു കൊണ്ടായിരുന്നു മായയുടെ മറുപടി "എനിക്ക് നിങ്ങളൊരു സെക്കൻഡ് ചോയ്സ് ആയിരുന്നെകിൽ ഇന്ന് ഞാനിവിടെ ഇങ്ങനെ നിൽക്കില്ലായിരുന്നു..നിങ്ങള് കെട്ടി തന്ന താലി കളഞ്ഞേനെ..സിന്ദൂരം അണിയില്ലായിരുന്നു..ഞാനങ്ങനെ പറഞ്ഞത് അത്രേം ദിവസം ഞാനനുഭവിച്ച വേദന ഒരു നിമിഷമെങ്കിലും നിങ്ങളനുഭവിക്കുന്നത് എനിക്ക് കാണാനാ..അല്ലാതെ നിങ്ങളുടെ വേദന കണ്ട് രസിക്കാനല്ല..ഞാനൊരുപാട് വേദനിച്ചിട്ടുണ്ട് എന്നെ തള്ളി പറഞ്ഞപ്പോ.. അറിയോ..?" അവൾ വിതുമ്പലിനിടയിലും പറയുമ്പോ അവനവളെ ചേർത്തു പിടിച്ചു "എത്ര മാത്രം കൊതിച്ചിട്ടുണ്ട് എന്നറിയോ ഇങ്ങനെയൊന്ന് ചേർത്തു പിടിച്ചിരുന്നു എങ്കിലെന്ന്..എല്ലാവരും സംശയിച്ചാലും കുഴപ്പമില്ലായിരുന്നു.. പക്ഷെ നിങ്ങൾ.."

"Sorry മായ..എനിക്ക്..ഞാൻ..പറ്റിപ്പോയി..എന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചുനോക്ക് നീ..നിനക്കെന്നെ മനസിലാവും..അറിഞ്ഞോണ്ട് ആയിരുന്നില്ല മായാ ഒന്നും..ഞാൻ..എനിക്ക്..sory മായ..ശരിക്കും ഇപ്പഴും അറിയില്ലെനിക്ക് എന്താ നിന്നോട് പറയേണ്ടതെന്ന്..സത്യമാണ്.. തെറ്റെന്റെ ഭാഗത്താണ്..എന്റെ തെറ്റിനെ ഞാൻ ന്യായീകരിക്കാൻ ശ്രമിക്കുവല്ല മായാ.. എന്റെ അവസ്ഥയിൽ നീ ആയിരുന്നെങ്കിലും ഇതൊക്കെ തന്നെ ചെയ്യൂള്ളൂ.. നീ എന്നല്ല..ആരായാലും ഞാൻ ചെയ്തത് ഒക്കെ തന്നെ അവരും ചെയ്യൂള്ളൂ..നിന്നോട് ചെയ്‌ത തെറ്റുകൾ ഒരുപാടാണ്...സോറി പറയാനും ഞാൻ തയ്യാറാണ്..എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് കാരണം നിനക്ക് സംഭവിച്ചത് എന്താണെന്ന് എനിക്കറിയാം..സിദ്ധു..അവന് വേണ്ടി എല്ലാം ഞാൻ വേണ്ടന്ന് വെച്ചതാ മായ..സത്യായിട്ടും.. അതിന് വിച്ചു എന്റെ കൂടെ നിന്നിരുന്നു..ദീപക്ക് വന്നിരുന്നു എന്നെ കാണാൻ.. അവൻ തന്നെയാണ് അവസാനം എല്ലാം ഏറ്റ് പറഞ്ഞതും..." അവൻ പറഞ്ഞവസാനിപ്പിച്ചു "നിങ്ങളെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല..

അത്രയേറെ എനിക്ക് വേദനിച്ചിട്ടുണ്ട്..അതിനേക്കാൾ ഏറെ നിങ്ങളും..പക്ഷെ അവസാനം എന്നെ സ്നേഹിച്ചു എന്ന കാരണത്താൽ ഡോക്റ്റർ..അത് മാത്രം വല്ലാത്ത ഷോക്കാണ്.. കാണേണ്ടിയിരുന്നില്ലയാളെ..എനിക്ക് സന്തോഷമുള്ളൊരു ജീവിതം തരാൻ മാത്രേ എന്നും ആ പാവം ശ്രമിച്ചിരുന്നുള്ളൂ..അവസാനം വരെ ചേർത്തു പിടിച്ചിട്ടെ ഉള്ളു" ചിരിയുണ്ടായിരുന്നു അവളുടെ ചൊടികളിൽ..അവനവളെ ഇറുകെ പുണർന്നു "എന്നോട് ക്ഷമിക്കില്ലേ മായാ..?" "എന്റെ കുഞ്ഞിനെ സ്വന്തം കുഞ്ഞായിട്ട് കാണാൻ പറ്റ്വോ..?" "അത് നമ്മടെ കുഞ്ഞ് തന്നെയല്ലേ മായാ.. അങ്ങനെ വിശ്വസിക്കാനാ എനിക്കിഷ്ടം..ഒരുപക്ഷേ കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന് ദൈവം വിധി എഴുതിയത് ഈ കുഞ്ഞിനെ സ്നേഹിക്കാൻ ആയിരിക്കും..എല്ലാം ഇങ്ങനെ ആയി തീർന്നതും അതിനായിരിക്കും.."അവരിൽ മൗനം സ്ഥാനം പിടിച്ചു..

പക്ഷെ ക്ഷമിച്ചതിന്റെ തെളിവായിരുന്നത് ___________💜 "വൈഷ്‌..മോനെ.." പിറ്റേന്ന് രാവിലെ ഒന്നുമറിയാത്തവനെ പോലെ വൈഷ്‌ സോഫയിൽ ഇരിക്കുമ്പോൾ അവനെ കണ്ട് ഞെട്ടി നിൽക്കുവായിരുന്നു എല്ലാവരും..കൂട്ടത്തിൽ ശർമിയും വിച്ചുവും മായയും മാത്രമില്ല "മോനെ.." അമ്മായി വിളിച്ചതും അവൻ ചിരിയോടെ അവരെ ആലിംഗനം ചെയ്തു "വൈഷ്‌.." ഓരോരുത്തരായി വന്ന് ഞെട്ടലോടെ വിളിച്ചു ആവലാതിയോടെ ഓരോന്ന് ചോദിക്കുമ്പോൾ എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കിക്കൊണ്ട് അവനവിടെ തന്നെ ഇരുന്നു "അച്ഛനെവിടെ അമ്മായി..?" എന്നും അമ്മയെ അന്വേഷിക്കുന്നവനന്ന് അച്ഛനെ അന്വേഷിച്ചപ്പോൾ തന്നെ എല്ലാവർക്കും മനസിലായി അവനമ്മയിൽ നിന്ന് എത്രമാത്രം അകലെയാണെന്ന് "ഏട്ടൻ..അറിയില്ല വിച്ചൂ..ശർമിയേടതിക്ക് മാത്രേ അതറിയൂ.. നിനക്ക് അറിയാവുന്നത് അല്ലെ ഏട്ടന്റെ കാര്യം..ഇടക്ക് വീട്ടിൽ നിന്ന് മിസ്സിംഗ് ആവുന്നതും പിന്നെ ഒന്നോ രണ്ടോ മാസം കഴിഞ്ഞു വീണ്ടും പൊങ്ങുന്നതും അത്ര മാത്രേ ഞങ്ങൾക്കും അറിയൂ..ഇന്നും അത് തന്നെയാ പറ്റിയെ..

ഏട്ടനെ പെട്ടന്ന് കാണാതായി..ഏട്ടത്തിക്ക് അറിയാം എങ്ങോട്ടാ പോയതെന്ന്..പക്ഷെ ചോദിക്കാൻ പാടില്ലല്ലോ..ആഹ് ഇനി കുറച്ചു ദിവസം കഴിഞ്ഞ താനേ പൊന്തുമായിരിക്കും.." അവരൊന്ന് ചിരിച്ചു..വൈശാഖ് നെറ്റി ചുളിച്ചു..അവനും അതറിയാം..എന്നാലും അച്ചൻ എവിടെയാ പോകുന്നതെന്ന് അവനൊരു നിമിഷം ചിന്തിച്ചു..അപ്പഴാണ് അങ്ങോട്ട് ഷർമിളയും..ശർമിളയുടെ വാലിൽ തൂങ്ങിക്കൊണ്ട് മായയും വന്നത്..മായ ശർമിയോട് വൈശാഖ് വന്നതൊക്കെ പറഞ്ഞിരുന്നു..ഓർമ്മ വന്ന കാര്യം കൂടെ പറഞ്ഞപ്പോ ശർമി ഞെട്ടിയെങ്കിലും അമ്മയാണ് ചെയ്‌തെന്ന് അവൾക്കറിയിലെന്ന് അവളുടെ സംസാരത്തിൽ നിന്ന് തന്നെ മനസിലാക്കിയിരുന്നു..പക്ഷെ മായ ശർമിളയോട് ക്ലോസ് ആയി സംസാരിക്കുന്നത് വൈശാഖിന് തീരെ ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നു..വൈശാഖിനെ കണ്ടപ്പോൾ ശർമിളയുടെ ഉള്ളം എത്രയോ സന്തോഷിച്ചിരുന്നു..പക്ഷെ പുറമെ കാണിച്ചില്ലെന്ന് മാത്രം..വൈശാഖ് മുഖം തിരിച്ചപ്പോ പോലും അവരുടെ മനസ്സ് വേദനിച്ചിരുന്നില്ല "മായാ.."

വൈശാഖ് മായയെ ഉറക്കെ വിളിച്ചതും മായ മുഖം ചുളിച് കൊണ്ട് അവനെ നോക്കി "നീ ഇനി അവരോട് അതികം ക്ലോസ് ആയി ഇടപെടേണ്ട..എനിക്കവരെ ഇഷ്ടമല്ല..അതുകൊണ്ട് എനിക്ക് ഇഷ്ടമുള്ളവരും അവരോട് ഇടപെടേണ്ട..പ്രത്യേകിച്ച് നീ..you are my wife..നീ ഒട്ടും അടുക്കേണ്ട.." അവന്റെ ഉറച്ച വാക്കുകൾ ശർമിളയെ വേദനിപ്പിച്ചു..മായ ഒന്ന് മുഖം ചുളിച്ചു "ആരുടെ കാര്യ വൈശേട്ടാ പറയുന്നേ..?" "വേറാരുടെ കാര്യാ.. ദാ.. അമ്മ അമ്മ എന്ന് വിളിച്ച് ഇരുപത്തിനാലും മണിക്കൂറും നീ ചുറ്റുന്ന ഈ സ്ത്രീയെ കുറിച്ച് തന്നെ..സ്നേഹം കാണിച്ചു വിഷം തരും..അത്രയ്ക്ക് വിഷമാ ഉള്ളിൽ..ഇപ്പൊ അച്ഛനെവിടെയാണെന്ന് ആർക്കും അറിയില്ല..ഇവർക്കല്ലാതെ..എവിടെകൊണ്ടുപോയി കളഞ്ഞതാണെന്ന് ആർക്കറിയാം..ഇനിയിപ്പോ ഉള്ളിലുള്ള സിദ്ധുന്റെ കുഞ്ഞിനെ എന്റേതല്ലെന്ന് കരുതി കൊല്ലാനൊന്നും നിൽക്കരുത്..പ്ലീസ്.."അവൻ കൈകൂപ്പി..ഷർമിള നിന്നെടുത്ത് നിന്ന് ഉരുകി.. അവരുടെ കണ്ണുകൾ നിറഞ്ഞു..

മായാ മുഖം ചുളുക്കിക്കൊണ്ട് അവനെ തന്നെ വീക്ഷിച്ചു "വൈശേട്ടാ സ്റ്റോപ്പിറ്റ്.."അവളലറി.. വൈശാഖ് സ്റ്റോപ് ചെയ്തുകൊണ്ട് അവളെ നോക്കി "നിങ്ങളെന്ത് കൊണ്ട അമ്മയെ കുറിച്ചിങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല..പക്ഷേ നിങ്ങളാരും എന്റെ കൂടെ ഇല്ലാതിരുന്ന സമയം..എന്നെ വിശ്വസിക്കാതിരുന്ന സമയം എൻ്റെ കൂടെ എന്റെ അമ്മ മാത്രേ ഉണ്ടായിരുന്നുള്ളൂ..നിങ്ങൾ പോലും എന്റെ കൂടെ ഉണ്ടായിരുന്നില്ല വൈശേട്ടാ..അപ്പഴും നിഴൽ പോലെ അമ്മയെന്റെ കൂടെ നിന്നു" അവൾ പറഞ്ഞു കഴിഞ്ഞതും വൈഷ്‌പുച്ഛത്തോടെ മുഖം തിരിച്ചു "അമ്മ..ഹ്മ്.. അമ്മയെന്ന് വിളിക്കാൻ കഴിയില്ല ഈ സ്ത്രീയെ..വേറെന്തെലും വിളിക്കേണ്ടി വരും..ഇതുവരേ അങ്ങനെ കണ്ടത് എന്റെ തെറ്റ് ഇനിയും ആ തെറ്റ് ഞാ അവർത്തിക്കില്ല" അതുവരെ ഒന്നും മിണ്ടിയില്ലെങ്കിലും അത് മാത്രം അവരിലെ അമ്മയെ കുത്തിനോവിച്ചു..ശർമിളയുടെ കണ്ണുകൾ നിറഞ്ഞു "ശർമീ.."

അപ്പഴാണ് അകലെ നിന്നൊരു ശബ്‌ദം കേട്ടത്..എല്ലാരും ഞെട്ടലോടെ അങ്ങോട്ട് നോക്കി..അവിടെ അച്ഛനെ(ഷർമിള ഹസ്ബൻഡ്) കണ്ടതും വൈശാഖ് മുഖം ചുളിച്ചു.. എല്ലാവരും അയാളെ ഞെട്ടലോടെ നോക്കി..പക്ഷെ അയാളുടെ കണ്ണുകൾ എത്തിനിന്നത് മുഖം കുനിച്ചു നിൽക്കുന്ന ശർമിളയിൽ ആയിരുന്നു..അയാളുടെ ശബ്‌ദം കേട്ടേൽ കൂടി അവർ മുഖമുയർത്തിയില്ല "ശർമീ.." ശരവേഗത്തിൽ അയാൾ ശർമിളക്ക് അടുത്തെത്തിയിരുന്നു "ശർമീ.." അയാളവരെ സൂക്ഷിച്ചു നോക്കി "എന്തിനാ ശർമീ കരയുന്നേ..?" അയാൾ അവരെ ദേശിച്ചു നോക്കി..പിന്നീട് ആ നോട്ടം ചുറ്റും കൂടി നിന്നവരിൽ എത്തിനിന്നു "ഇവളെന്തിനാ കരയുന്നേ..?" അയാൾ എല്ലാരേയും ദേഷ്യത്തോടെ നോക്കി..എല്ലാവരും മുഖം കുനിച്ചു "നിങ്ങളോടാ ഞാൻ ചോദിച്ചത് ശർമി എന്തിനാ കരയുന്നേ..?"അയാൾ ക്രോധത്തിൽ വിറച്ചു.. "അത് പിന്നെ ഏട്ടാ.. വൈഷ്‌..ഏട്ടത്തിയോട്.." അമ്മായി എന്തോ പറയാൻ ശ്രമിച്ചു..അത് കേട്ടതും പെട്ടന്ന് അയാൾ ചുറ്റും നോക്കി..

വൈശിനെ കണ്ടതും കാര്യങ്ങൾ ഏകതേശം മനസ്സിലായതുപോൽ അയാൾ വൈശിന്റെ അടുത്തേക് നടന്നു "അമ്മ കരയാൻ മാത്രം നീയെന്താ അവളോട് പറഞ്ഞത്..?" അയാൾ ഗൗരവത്തോടെ ചോദിച്ചു..വൈഷ്‌ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു "നിന്നോടാ വൈശാഖ് ചോദിക്കുന്നെ..!!" അയാളുടെ ശബ്ദം ഉയർന്നു..അപ്പോഴും വൈഷ്‌ ഒന്നും മിണ്ടാതെ തലതാഴ്ത്തിയതും ശരവേഗത്തിൽ അച്ഛന്റെ കൈ അവന്റെ കവിളിൽ പതിഞ്ഞിരുന്നു.. അവൻ മുഖത്ത് കൈവെച്ചുകൊണ്ട് അദ്ദേഹത്തെ നോക്കിയതും അയാൾ അവനെ ഒന്ന്. തുറിച്ചു നോക്കിക്കൊണ്ട് ശർമിളയെ ലക്ഷ്യം വെച്ച് നടന്നു..അയാൾ തന്റെ മുന്നിൽ ഉണ്ടെന്ന് അറിഞ്ഞിട്ട് കൂടി ശർമിള മുഖം ഉയർത്തിയില്ല "അന്നേ ഞാൻ പറഞ്ഞതല്ലേ ശർമീ എല്ലാം ഇവരോട് പറഞ്ഞേക്കാമെന്ന്.. നീയല്ലേ എതിർത്തത്..അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇപ്പോഴിങ്ങനെ ഉണ്ടാവുമായിരുന്നോ..?" അവരോടായി അത്രയും പറഞ്ഞതും എല്ലാവരും അയാളുടെ മുകത്തേക് സൂക്ഷിച്ചു നോക്കി "ഇനി ഇവളെ പറഞ്ഞവരോടും എന്റെ മോനോടൊക്കെയായി ഞാൻ പറയുവാ..

ഒന്നിനും പിറകിൽ ശർമി ആയിരുന്നില്ല..ദീപക്കിനെ വിളിച്ചതും അവനെ മായയുടെ മുറിയിലേക്കു പറഞ്ഞയച്ചതും ഞാനാ..ശർമി ആയിരുന്നില്ല.." അയാൾ പറഞ്ഞതും എല്ലാരും ഞെട്ടലോടെ അയാളെ നോക്കി..ശർമിള അപ്പോഴും തലയുയർത്തിയില്ല..വൈശാഖിന്റെ കണ്ണ് വിടർന്നു..മായ വാ പൊത്തിക്കൊണ്ട് രണ്ടടി പിറകിലേക് പോയി "അന്ന്..മായാ ഒരിക്കലും അമ്മയാവില്ലെന്ന സത്യം എല്ലാരും മനസിലാക്കിയ ശേഷം എന്റെ മോൻ കുഞ്ഞില്ലെന്ന വിഷമത്തിൽ കരയുന്നത് കണ്ടപ്പോ..ഒരച്ഛനെന്ന നിലയിൽ എനിക്ക് അത് സഹിച്ചില്ല അതാ ഞാൻ മായയുടെ ഡിറ്റിയേൽസ് എടുത്തത്..അപ്പഴാണ് എനിക്ക് ദീപക്കിനെ കുറിച്ച് അറിയാൻ കഴിഞ്ഞത്..കുഞ്ഞിന്റെ ഓപ്പറേഷന് പണമില്ലാതെ അലയുന്നവൻ എനിക്ക് മുന്നിലൊരു പരിഹാരമായിരുന്നു..അതുകൊണ്ട് അവന്റെ മോളെ കമ്പനി ഏറ്റെടുത്തെന്ന് പറഞ്ഞു അവനെ ഞാൻ മോൾടെ മുറിയിലേക്ക് പറഞ്ഞയച്ചു..അതാ വൈശാഖ് കണ്ടത്..

അവർ പിരിഞ്ഞാൽ എന്റെ മോൻ മറ്റൊരുവളെ കല്യാണം കഴിച്ചാൽ അവനൊരു കുഞ്ഞുണ്ടാവുമെന്ന് ഞാൻ വ്യാമോഹിച്ചു.. പക്ഷെ എല്ലാം മനസിലാക്കാൻ ശർമിക്ക് അതികസമയം വേണ്ടിവന്നില്ല..എല്ലാമറിഞ്ഞപ്പോ അവളാണെനിക്ക് മനസിലാക്കി തന്നത് കുഞ്ഞിനും ജോലിക്കും പണത്തിനും ഒക്കെ പുറമെ പരസ്പര സ്നേഹമാണ് വലുതെന്ന്..എനിക്കുള്ള ശിക്ഷ തന്നതും അവൾ തന്നെയാണ് തന്നത് ഒരു പ്രണയം പിരിച്ചതിന് മറ്റൊരു പ്രണയം കൊണ്ടാണ് അവൾ പ്രതികാരം ചെയ്തത്..കഴിഞ്ഞ രണ്ടുമാസം അവളെന്നെ അവളിൽ നിന്നകറ്റി..പിന്നീട് ദീപക്കിനെ വൈശാഖിന്റെ അടുത്തേക് അയച്ചതും ശർമി തന്നെയാണ്..മോളച്ചനോട് ക്ഷമിക്കണം..ക്ഷമ ചോദിക്കാൻ അവകാശം ഇല്ലെന്ന് അറിയാം..എങ്കിലും അതിനല്ലാതെ എനിക്ക് മറ്റൊന്നിനും കഴിയില്ല..പറ്റുമെങ്കിൽ മാപ്പ് തരണം.." അത്രയും പറഞ്ഞുകൊണ്ട് മായക്ക് അരികിലെത്തി അയാൾ അവളുടെ കൈ കൂട്ടിപ്പിടിച്ചു മാപ്പപേക്ഷിച്ചു..പക്‌ഷേ വൈശാഖിന്റെ കണ്ണുകൾ തലകുനിച്ചു നിൽക്കുന്ന ശർമിളയിൽ ആയിരുന്നു..

അവരപ്പോഴും മുഖം ഉയർത്തിയില്ലായിരുന്നു ___________💜 "നീയെവിടെയാ ശാലു..?" ആകാശിന്റെ ചൂടോടെയുള്ള ചോദ്യം കേട്ടതും ഡ്രൈവിങ്ങിന്റെ ഇടയിലും ശാലിനി ഒന്ന് ഫോണിലേക്ക് നോക്കി "ഞാൻ..ഞാനൊരു കോച്ചിങ് ക്ലാസിന്റെ അഡ്മിഷൻ വേണ്ടി വന്നതാ..ദീപക്ക് വേണ്ടി.. ഇനിയും എത്രയെന്ന് വെച്ചാ അർജുനേട്ടനെ നോക്കിക്കൊണ്ട് അവളവിടെ..മായ പറഞ്ഞിട്ട് അത് നോക്കാൻ വന്നതാ..പിന്നെ.. വൈശേട്ടൻ..ഏട്ടനവിടെ വന്നെന്ന് പറഞ്ഞത് സത്യാണോ..?"അവളിൽ ആകാംഷ നിറഞ്ഞു.. "ഹ്മ്..അവൻ വന്നിട്ടുണ്ട്..നിന്നെ ചോദിച്ചു..നീ വേം വരാൻ നോക്ക്..പിന്നെ ഞാൻ വിളിച്ചത് അതിനല്ല..വിച്ചു..അവൻ വില്ലയിലില്ല.. രാവിലെ പോയതാ ഇതുവരെ ആരും കണ്ടിട്ടില്ല..കോളേജിലുണ്ടെന്ന് പ്രിൻസി വിളിച്ചിരുന്നു..നീ പോയി അവനെ കൂട്ടിക്കൊണ്ട് വാ..മായക്ക് അവനെ കാണണമെന്ന് പറഞ്ഞോരെ വാശിയ.. എനിക്ക് ഓഫിസിൽ പോണം..വരുമ്പോ അവനെ പിക്ക് ചെയ്യണേ.."അവൻ പറഞ്ഞതും ശാലിനി കോളേജ് കറക്റ്റ് ലൊക്കേഷൻ സെറ്റ് ചെയ്തു

"Ok..ഞാൻ കൂട്ടിക്കോളാം.. bye.." "Take care Bye.."അവൻ കോൾ കട്ട് ചെയ്തതും കോളേജിലെ വേയിലേക് അവൾ കാർ തിരിച്ചു.. കോളജിലെത്തി കാറിൽ നിന്നിറങ്ങിയതും വിശാലിനായി ചുറ്റും കണ്ണോടിച്ചേൽ കൂടി അവനെ കാണാഞ്ഞതും അവന്റെ ഫോണിലേക്കു വിളിച്ചു..സുച്ചോഫാണെന്ന് കണ്ടതും കോൾ കട്ട് ചെയ്ത് അടുത്തുള്ള ഒരു സ്റ്റുഡന്റിനെ വിളിച്ചു "വിശാൽ..?" "വിശാൽ സർനെ ആൽമരചുവട്ടിൽ കണ്ടിരുന്നു.."അവൾ പറഞ്ഞിട്ട് പോയതും ശാലിനി ആൽമരം ലക്ഷ്യമിട്ട് നടന്നു..അവിടെ വിശാലിനെ കണ്ടതും ചിരിയോടെ അവന്റെയടുത്തേക് നടന്നു "നീയെന്താ വിച്ചു ഇവിടിരിക്കുന്നെ..?" ഏതോ ദിശയിൽ കണ്ണും നട്ടിരിക്കുന്നവന്റ അടുത്തേക് പോയി അത്രയും പറഞ്ഞിട്ടും ഒരു റിയാക്ഷനും ഇല്ലാത്തത് കണ്ടതും അവൻ നോക്കുന്നിടത്തേക് അവളും നോക്കി..കയ്യിലെ ബാഗ് മുറുക്കി പിടിച്ചോണ്ട് കരയുന്ന ദുർഗ്ഗയെ ചിരിയോടെ നോക്കുന്നത് കണ്ടതും ശാലിനി കണ്ണ് മിഴിച്ചു "ഇവളെന്തിനാ കരയുന്നേ..?" അവൾ ചോദിച്ചതും വിശാലവളെ നോക്കി..പിന്നെ ചിരിച്ചു

"ലാസ്റ്റ് ബെർത്ഡേയ്ക്ക് ഏട്ടൻ വാങ്ങിക്കൊടുത്ത വെള്ളിക്കൊലുസിൽ ഒരെണ്ണം മിസ്സിങ്ങായി അതോണ്ട കരയുന്നേ..കുറെ നേരായി അതും നോക്കി കരയുന്നു "ഒരു കൊലുസിന് വേണ്ടിയോ..?" ശാലിനിക്ക് അത്ഭുതം തോന്നി "ഏട്ടൻ മരിച്ചില്ലേ.. അവന്റെ അവസാനത്തെ ഗിഫ്റ്റാ അത്.."അവൻ ചിരിച്ചു..അവന്റെ പറച്ചിൽ കേട്ടതും ശാലിനി അവനെ സൂക്ഷിച്ചു നോക്കി "ഡാ.. മോനെ വിശാലെ.." അവളവനെ ചെറഞ്ഞു നോക്കിയതും പിടിക്കപ്പെട്ടത് പോൽ അവനൊന്ന് ചിരിച്ചു "അവളുടെ കൊലുസ് എവിടെടാ..?" അവളവനെ തുറിച്ചു നോക്കി "അതെനിക്കെങ്ങനെ എനിക്കറിയാന..?" അവൻ മുഖം തിരിച്ചു..അവൾ തമാശയിൽ അവന്റെ കയ്യിൽ ചെറുതായൊന്ന് അടിച്ചു.. അവനൊന്ന് ചിരിച്ചു "ഇത് നല്ലതല്ല വിച്ചു..എന്തിനാടാ തെണ്ടി അതിനെയിങ്ങനെ കരയിക്കുന്നെ..?" "കല്യാണം കഴിഞ്ഞാ നമ്മക്ക് ചിരിപ്പിക്കാന്നെ..." അവൻ ചിരിച്ചു.. കൂട്ടിന് ശാലിനിയും "ആഹ് പിന്നെ..ഞാൻ വന്നത് അതിനല്ല..മായ വില്ലയിൽ കിടന്നൊരേ സമര നിന്നെ കാണാൻ വേണ്ടി..ഈനമ്പച്ചീടെ മരപ്പട്ടി ചെല്ല്.."

അത്‌പറഞ്ഞതും വിശാലിന്റെ മുഖം മാറി "ഞാനില്ല ശാലു മായയെ ഫെയിസ് ചെയ്യാൻ എന്നെക്കൊണ്ട് കഴിയില്ല...ഞാൻ കാരണം അവൾക്.." അവനൊന്ന് നിർത്തി "നീ കാരണം അവൾക്കെന്ത്..?നീയെന്താ വിച്ചൂ ഈ പറഞ്ഞുവരുന്നെ..?നീ കാരണമാണ് സിദ്ധു മരിച്ചെതെന്നാണോ..?നീയൊരു കാര്യം മനസിലാക്കണം വിച്ചു രണ്ട് ജീവനുകൾ രക്ഷിക്കാൻ വേണ്ടിയാണ് നീയന്ന് ഒരു ജീവൻ ബലി കൊടുത്തത്..ആൻഡ് അന്നവിടെ മായയും ഉണ്ടായിരുന്നില്ലേ..?അവൾക് മനസിലാക്കാൻ. കഴിയില്ലേ നിന്റെ ഫീലിംഗ്‌സ്..?അപ്പൊ അവിടെ അവളായിരുന്നേൽ കൂടി നീ ചെയ്തത് ഒക്കെ തന്നെ ചെയ്യുള്ളു..ഫെസ്റ്റഫോൾ നീ നിന്നെ തന്നെ കുറ്റപ്പെടുത്തുന്നത് നിർത് വിച്ചു.. അഥവാ അങ്ങനെയൊരു സന്ദർഭത്തിൽ നീ ഒന്നും ചെയ്തില്ലെങ്കിൽ നിങ്ങൾ മൂന്ന് പേരും മരിച്ചേനെ..അല്ലേൽ മായയെ ഷൂട്ട് ചെയ്തിരുന്നേൽ സിദ്ധു നിന്നോട് ക്ഷമിക്കോ..?വൈശേട്ടൻ ക്ഷമിക്കോ..?ലോകം പോലും കാണാത്ത അവളുടെ കുഞ്ഞ് നിന്നോട് ക്ഷമിക്കോ..?എല്ലാരും നിന്നെ വെറുക്കില്ലേ..?ആഫ്ട്രോൾ നീ തന്നെ നിന്നെ വെറുക്കില്ലേ..ലോകം പോലും കാണാത്ത അവളുടെ കുഞ്ഞിന്റെ മുഖം നിന്നെ വേട്ടയാടില്ലേ..?നെഞ്ചോരം ചേർത്തു വെച്ച മായയുടെ നേർക്ക് നീയെങ്ങനയാ വിച്ചു gun പോയിന്റ് ചെയ്യുന്നത്..?

ഞാനൊരു കാര്യം പറയട്ടെ വിച്ചു..?നീ നിന്റെ നിന്നെ തന്നെ കുറ്റപ്പെടുത്തുന്ന സ്വഭാവമാണ് ആദ്യം മാറ്റേണ്ടത്..മായ..അവൾ നിന്നെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയത് അല്ലല്ലോ..നിങ്ങൾ തമ്മിൽ എന്ത് റിലേഷനാണെന്ന് നിങ്ങൾക് പോലും അറിയില്ലെന്ന് നീയല്ലേ വിച്ചു പലപ്പോഴും പറയാറ്.. അപ്പൊ അവളുടെ മനസ്സ് നിന്റെ മനസ്സ് അവൾക്കും അറിയാൻ പറ്റില്ലേ..?എന്നിട്ടും നീയെന്താ വിച്ചു ഇങ്ങനെ..?" ശാലിനി അവളെ തുറിച്ചു നോക്കി..അവൾ പറഞ്ഞതിൽ കൂടി ആലോചിച്ച ശേഷം അവൻ മുൻപോട്ടൊന്ന് നോക്കി വീണ്ടും ശാലിനിയെ നോക്കി "അതൊക്കെ ശരിയായിരിക്കാം..മായ എന്നോട് ക്ഷമിക്കുമായിരിക്കും..i hope..but.. ഇവൾ..ദുർഗ്ഗ.. ദുർഗ്ഗ എന്നോട് എങ്ങനെയാ ശാലു ക്ഷമിക്കുന്നെ..?ഏട്ടനെ കൊന്ന ഒരുത്തന്റെ കൂടെ എന്ത് വിശ്വസിച്ചിട്ടാ അവൾ ജീവിക്കാ..?സ്വന്തം കൂടപ്പിറപ്പിന്റെ ജീവനെടുത്തവനെ ഇവളെങ്ങനെ പ്രണയിക്കും..?എന്നെയെങ്ങനെ സ്നേഹിക്കും..ഇല്ല ശാലു..എനിക്കുറപ്പാണ്..ആരൊക്കെ എന്നോട് ക്ഷമിച്ചാലും ദുർഗ്ഗ എനിക്ക് മാപ്പ് തരില്ല..

ഇവളുടെ മുന്നിൽ മാത്രം ഞാൻ വട്ട പൂജ്യമാവും.."അവൻ മുഖം താഴ്ത്തി..ശാലിനി അവൻ ചൂണ്ടിയ ഭാഗത്ത് നിന്ന് കരയുന്ന ദുർഗ്ഗയെ നോക്കി..ശേഷം അവന്റെ മുഖം പിടിച്ചുയർത്തി. "നീ അവളെ ഒന്ന് സൂക്ഷിച്ചു നോക്ക് വിച്ചു.. മായ ജീവൻ കൊടുത്തു സ്നേഹിച്ച ഒരു ചിരിയുണ്ട്..അവളുടെ ഡോക്റ്റർ അവൾക് വേണ്ടി മാത്രം മാറ്റിവെച്ചൊരു ചിരി..ദുർഗ്ഗയുടെ അതേ ചിരിയാണ് സിദ്ധുനും..i am sure അതേ ചിരി മായയുടെ കുഞ്ഞിനും കിട്ടും..അത് കണ്ടാൽ ദുർഗ്ഗ ഒരിക്കലും നിന്നെ കുറ്റപ്പെടുത്തില്ല..കാരണം ആ ചിരി നിലനിർത്താൻ വേണ്ടിയാണ് ഏട്ടൻ പോയതെന്ന് മാത്രമേ അവൾ ആലോചിക്കൂ..ഒരുപക്ഷേ ആ ചിരി നീ മായിച്ചുകളഞ്ഞിരുന്നേൽ സിദ്ധു മാത്രമല്ല ദുർഗ്ഗയും ഒരിക്കലും നിന്നോട് ക്ഷമിക്കില്ല.."അവൾ പറഞ്ഞു കഴിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കിയതും വിശാൽ ഒന്നും മിണ്ടാതെ എഴുന്നേറ്റ് നടന്നു..അവൻ ദുർഗ്ഗക്ക് മുന്നിൽ എത്തിയതും നടത്തം സ്റ്റോപ്പാക്കി അവളെ നോക്കി..പിന്നെയൊരു ഇളം ചിരിയോടെ ശാലിനിയെ നോക്കി..

ശാലിനി അവനെ നോക്കിപ്പെടിപ്പിച്ചതും അവളെ നോക്കിയും ഒരു ചിരി ചിരിച്ചു..പിന്നെയൊന്നും മിണ്ടാതെ പുറത്തേക്കു നടന്നു.. ____________💛 "മായേച്ചി വിച്ചുവേട്ടൻ വന്നൂട്ടോ.." മാസിക വായിക്കുന്നതിനിടെ വൈശാഖിന്റെ കസിൻ വൈഗരി മുറിയിലേക്കു തലയിട്ടുകൊണ്ട് അത്രയും പറഞ്ഞോണ്ട് പോയതും മായ ചാടി എണീറ്റ് കൊണ്ട് കർട്ടൻ നീക്കി പുറത്തേക്കു നോക്കി..അപ്പൊ തന്നെ പുറത്തുള്ള കാറിൽ നിന്ന് ഡ്രൈവിംഗ് സേട്ടറിൽ നിന്ന് ശാലിനിയും കൂടെ co dr സീറ്റിൽ നിന്ന് വിശാലും ഇറങ്ങിയതും അവളുടെ കണ്ണുകൾ തിളങ്ങി..തിരിഞ്ഞു താഴേക്ക് നടക്കാൻ നിന്നതും വയർ ദൃതിയിൽ ടേബിളിൽ മുട്ടിയതും "സ്സ്" എന്ന് മുരണ്ടുകൊണ്ട് അവൾ വയറിൽ കൈ വെച്ചു "ഓഹ് എന്റെ വാവേ..നീ അവിടുള്ളത് അമ്മ ഇടക്കിടക്ക് മറന്നുപോകുവാട്ടോ..സാരല്ല..അമ്മേടെ മുത്ത് ഇടക്കിടക്ക് ഇതുപോലെ എന്തേലുമൊക്കെ ഷോക്ക് തന്നിട്ട് ഓർമ്മിപ്പിച്ചാൽ മതീട്ടോ..ഇപ്പൊ ചെറിയച്ചൻ വന്നു..തലക്കാലം നമുക്ക് നിന്റെ പപ്പയെ നിന്നിൽ നിന്ന് അടർത്തി മാറ്റിയതിന് സിമ്പിൾ ഷോക്ക് കൊടുക്കാം..

നീയെന്നെ അവിടുന്ന് നോക്കി ഭസ്മം ഒന്നും ആക്കണ്ടട്ടോ..എനിക്കറിയാടാ നിന്നേം അമ്മേം രക്ഷിക്കാൻ വേണ്ടിയാ ചെറിയച്ചൻ അങ്ങനെ ചെയ്തേന്ന്..എന്നാലും ചെറിയച്ചൻ അമ്മയെ പറ്റിച്ചതിന് നമുക്കൊരു പണി കൊടുക്കാം..അല്ല ഞാനിനിതാരോടാ പറയുന്നേ വല്ലതും കേൾക്കുന്നുണ്ടോ.." അവസാനം അത്രയും പറഞ്ഞോണ്ട് സ്വയം തലക്കൊണ് കൊട്ടിക്കൊണ്ട് അവൾ വിശാലിന്റെ മുറിയിലേക് നടന്നു എല്ലാവരുടെയും മുഖത്ത് നോക്കാൻ വിശാലിന് നല്ല മടി ഉണ്ടായിരുന്നു..എല്ലാവരെയും മറി കടന്നുകൊണ്ട് അവൻ മുറിയിലേക്കു നടന്നു..മുറിയിൽ ഡോർ തുറന്നതും അകത്ത് ബെഡിൽ നിന്ന് തന്നെ ഉറ്റുനോക്കുന്ന മായയെ കണ്ട് അവനൊരു നിമിഷം സ്റ്റോപ്പായി..അവളെ തന്നേ കുറച്ചുസമയം നോക്കിനിന്നശേഷം സ്വബോധം വീണ്ടെടുത്തു അകത്തേക്കു കയറി "മായ.." പതിയെ അവളുടെ പേര് ഉച്ചരിച്ചതും അവൾ കയ്യുയർത്തി അവൻ പറയാൻ വന്നതിനെ തടഞ്ഞു..അവളുടെ ആ പ്രവർത്തിയിൽ പറയാൻ വന്നതിനെ വിഴുങ്ങിക്കൊണ്ട് തലതാഴ്ത്തി വിശാലവിടെ നിന്നു

"എനിക്കറിയാം നിങ്ങളെന്താ പറയാൻ പോകുന്നതെന്ന്..എന്റെ ഡോക്റ്ററെ ഇല്ലാതാക്കിയതിന് ഡോക്റ്ററുടെ ബേബി അല്ലാതെ നിനക്ക് വേറെന്തെങ്കിലും പ്രത്യേകിച്ച് പറയാനുണ്ടോ..?"അവൾ വൈശാഖിനെ വിടാതെ നോക്കി "മായാ ഞാൻ..എനിക്ക്.." "ആദ്യം നീയെന്നോട് സംസാരിക്കാൻ വരരുത് വിച്ചൂ.. ഇപ്പൊ നിന്നെ കാണുന്നത് പോലും എനിക്ക് വെറുപ്പാ..ഡോക്റ്റർ..ഡോക്റ്റർ നിന്നോട് എന്ത് ചെയ്തിട്ടാ വിച്ചൂ..?ഒന്നൂല്ലേലും ദുർഗ്ഗയുടെ ബ്രദർ ആണെന്നെങ്കിലും നിനക്ക് ഓർത്തൂടയിരുന്നോ..?" "ഞാൻ നിന്നെ ഷൂട്ട് ചെയ്യണമായിരുന്നോ മായ..?" അവൾ പറഞ്ഞുതുടങ്ങും മുൻപേ അവൻ കണ്ണുകൾ അമർത്തി തുടച്ചോണ്ട് അവളോട് ചോദിച്ചു..പണിപാളിയോ എന്നൊരു നിമിഷം ചിന്തിച്ചുകൊണ്ട് മായ വിശാലിനെ തന്നെ നോക്കി "എനിക്കൊന്നും കേൾക്കേണ്ട വിച്ചൂ..ഇപ്പോ എന്റെ കണ്മുന്നീന്ന് പൊക്കോണം നീ..കാണണ്ട എനിക്ക് നിന്നെ.." അവൾ അവനെ കപടദേഷ്യത്തിൽ നോക്കി..അവളെയൊന്ന് കൂടെ നോക്കിക്കൊണ്ട് വിശാൽ തിരിഞ്ഞു നടന്നു..മനസ്സ്‌ ഉടഞ്ഞു പോയിരുന്നു

"ഒന്നവിടെ നിന്നേ.." മായാ വിളിച്ചതും നടത്തം സ്റ്റോപ്പാക്കി കൊണ്ട് അവൻ തിരിഞ്ഞവളെ നോക്കി..അവനെയൊന്ന് ഗൗരവത്തിൽ നോക്കിക്കൊണ്ട് അവന്റെയടുത്തേക് പോയി മായ പെട്ടന്ന് അവനെ പൂണ്ടടക്കം ഇറുകെ പുണർന്നു "വിച്ചൂ.. ഇത്രേം മാത്രമേ നിനക്ക് ഞാൻ ഉണ്ടായിരുന്നുള്ളൂ.. എനിക്കറിയില്ലെടാ നിന്നെ..എനിക്ക് വേണ്ടിയാ നീയങ്ങനെ ചെയ്‌തെന്ന് ആർക്കും മനസിലാക്കാൻ പറ്റുന്ന കാര്യമല്ലേ..പിന്നെ ഇപ്പൊ തന്നത് എന്നെ ഇത്രേം ആയിട്ടും കാണാൻ വരാത്തതിനുള്ള ചെറിയ സമ്മാനം..നിന്നെ വെറുക്കാനൊന്നും എന്നെ കൊണ്ട് ഒരിക്കലും കഴിയില്ല വിച്ചൂ..സിദ്ധുനേക്കാളും വൈശേട്ടനെക്കാളും എനിക്ക് പ്രിയപ്പെട്ടത് നീയാ വിച്ചൂ അവരെയൊക്കെ എനിക്ക് തന്നത് നീയല്ലേ..?നീ പറഞ്ഞാ സിദ്ധുനെ വേണ്ടാന്ന് വെക്കാൻ പോലും എനിക്ക് മടിയില്ല..കാരണം നീയങ്ങനെ പറയുന്നത് എന്റെ നന്മക്ക് വേണ്ടി മാത്രമാണെന്ന് എനിക്ക് അറിയാം..എനിക്ക് നീയല്ലാതെ ആരാ വിച്ചൂ.." അവളൊന്നു ഏങ്ങി.

.പിന്നെപ്പോഴോ വിശാലിന്റെ കയ്യും അവളിൽ വലയം തീർത്തു ഒത്തിരി ആശ്വാസവും സന്തോഷവും തോന്നിയിരുന്നു അവന്.. കാരണം അവളുടെ അവഗണന മാത്രമവനെ കൊണ്ട് സഹിക്കാൻ കഴിയുമായിരുന്നില്ല..കാരണം അത്രക്ക് പ്രിയപ്പെട്ടതാണ് അവള് അവനെ സംബന്ധിച്ച അടുത്തോളം..ഭൂമിയോളം താഴ്ന്നുകൊടുക്കും വിശാൽ,,,മായക്ക് വേണ്ടി മാത്രം എല്ലാം സമാധാനത്തോടെ അവസാനിച്ചെന്ന് കരുതി ഇളം പുഞ്ചിരിയോടെ അവൻ സന്തോഷം കൊണ്ട് കണ്ണ് നിറക്കുമ്പോൾ ഒരിക്കൽ പോലും അറിഞ്ഞിരുന്നില്ല ഒന്നും അവസാനിച്ചിട്ടില്ല എന്നും..എല്ലാം തുടങ്ങിയിട്ടെ ഉള്ളു എന്നും മായയോടുള്ള നിമിഷങ്ങളിൽ അവനൊത്തിരി ഹാപ്പി ആയിരുന്നു ആ 💛കാമഭ്രാന്തൻ💛.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story