കാമഭ്രാന്തൻ: ഭാഗം 32

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ഒന്നവിടെ നിന്നേ.." മായാ വിളിച്ചതും നടത്തം സ്റ്റോപ്പാക്കി കൊണ്ട് അവൻ തിരിഞ്ഞവളെ നോക്കി..അവനെയൊന്ന് ഗൗരവത്തിൽ നോക്കിക്കൊണ്ട് അവന്റെയടുത്തേക് പോയി മായ പെട്ടന്ന് അവനെ പൂണ്ടടക്കം ഇറുകെ പുണർന്നു "വിച്ചൂ.. ഇത്രേം മാത്രമേ നിനക്ക് ഞാൻ ഉണ്ടായിരുന്നുള്ളൂ.. എനിക്കറിയില്ലെടാ നിന്നെ..എനിക്ക് വേണ്ടിയാ നീയങ്ങനെ ചെയ്‌തെന്ന് ആർക്കും മനസിലാക്കാൻ പറ്റുന്ന കാര്യമല്ലേ..പിന്നെ ഇപ്പൊ തന്നത് എന്നെ ഇത്രേം ആയിട്ടും കാണാൻ വരാത്തതിനുള്ള ചെറിയ സമ്മാനം..നിന്നെ വെറുക്കാനൊന്നും എന്നെ കൊണ്ട് ഒരിക്കലും കഴിയില്ല വിച്ചൂ..സിദ്ധുനേക്കാളും വൈശേട്ടനെക്കാളും എനിക്ക് പ്രിയപ്പെട്ടത് നീയാ വിച്ചൂ അവരെയൊക്കെ എനിക്ക് തന്നത് നീയല്ലേ..?നീ പറഞ്ഞാ സിദ്ധുനെ വേണ്ടാന്ന് വെക്കാൻ പോലും എനിക്ക് മടിയില്ല..കാരണം നീയങ്ങനെ പറയുന്നത് എന്റെ നന്മക്ക് വേണ്ടി മാത്രമാണെന്ന് എനിക്ക് അറിയാം..എനിക്ക് നീയല്ലാതെ ആരാ വിച്ചൂ.." അവളൊന്നു ഏങ്ങി..പിന്നെപ്പോഴോ വിശാലിന്റെ കയ്യും അവളിൽ വലയം തീർത്തു.. ___________💚

ഇരുട്ട് നിറഞ്ഞ മുറി..അവിടം ബെഡിൽ രണ്ട് ശരീരങ്ങൾ നല്ല മായക്കത്തിലാണ്..രാത്രിയുടെ കൂരാ കൂരിരുട്ടിൽ ആ മുറിയിലെ വർണ്ണം തെളിയുന്നുണ്ടായിരുന്നില്ല..വാതിൽ തുറന്നുകൊണ്ടവൻ അകത്തേക്കു കയറി ബെഡിൽ ഉറങ്ങുന്നവരെയൊന്ന് നോക്കി..ശേഷം നടുവിൽ കയറി കിടന്നു..അതിലൊരാളെ ഇറുകെ പുണർന്നു..ആ കയ്യും അവന്റെ കയ്യ് ചേർത്തു പിടിച്ചു.. "Sorry Amma.." ഇടയിൽ എപ്പോഴോ അവന്റെ ചിലമ്പിച്ച ശബ്‌ദം അവരുടെ കാതിൽ പതിഞ്ഞു.. മുറിയിൽ വെട്ടം വീണു..അവൻ എണീറ്റ് ബെഡിൽ ചമ്രം പടിഞ്ഞിരുന്നു..അച്ഛൻ അവനെ തുറിച്ചു നോക്കി..വൈശാഖ് അച്ഛനെ നോക്കി പല്ലിളിച്ചു..ശർമിള എണീറ്റു.. "നീയെന്താ ഇവിടെ..?"അച്ഛൻ ഗൗരവം വിടാതെ ചോദിച്ചു "എന്റെയൊപ്പം ഒരു മണ്ടൻ കൂടെ വെളിയിലേക് ചാടിയിരുന്നു..ഇനിയും ഒരു മണ്ടനെ കൂടെ ആവശ്യമില്ലെന്ന് അമ്മയോട് പറയാൻ വന്നതാ.."

അവൻ ഞെളിഞ്ഞിളിച്ചു.. കാര്യം മനസിലായ ശർമിള വാ പൊത്തി ചിരിച്ചു..അച്ഛൻ മുഖം ചുളിച്ചു.. "മനസിലായില്ല.." അയാൾ കൈ കെട്ടി നിന്നു "ഗുഡ് നൈറ്റ്.." അയാളുടെ കവിളിൽ അമർത്തി മുത്തിക്കൊണ്ട് ഞൊടിയിടയിൽ അവൻ പുറത്തേക്ക് ഓടി..ഓടിയ സ്പീഡിൽ തന്നെ തിരിച്ചു വന്നോണ്ട് ശർമിളയുടെ കവിളിലും ഒരുമ്മ കൊടുത്തു "ഗുഡ് നൈറ്റ് അമ്മാ.." അത്രയും പറഞ്ഞോണ്ട് അവൻ മുട്ടിന് തീ പിടിച്ചത് പോലെ പുറത്തേക്കു തന്നെ പോയി..അവന്റെ കളി കണ്ട് ശർമിളയുടെ ചുണ്ടുകൾ പുഞ്ചിരിച്ചു.. എത്രയൊക്കെ അവൻ പറഞ്ഞാലും അവന്റെ അമ്മയാണത്.. അവനെ ഏറ്റവും കൂടുതൽ മനസിലാക്കിയ സ്ത്രീ..എത്ര തെറ്റ് ചെയ്താലും ഭൂമിയോളം അവർ താഴ്ന്ന്കൊടുക്കും..അതാണ് അവന്റെ അമ്മ..❤ ____________💙 "ആഹാ അത് ശരി ഇപ്പൊ അമ്മയും മക്കളും ഒന്ന് ഞാൻ പുറത്തായോ..?"രാവിലെ തന്നെ സോഫയിൽ ശർമിളയുടെ മടിയിൽ കിടന്ന് അവരോട് സംസാരിക്കുന്ന വിശാലിനെയും വൈശാഖിനെയും കണ്ടാണ് മായ താഴേക് വന്നത്.. "അതിന് നീയേതാ..?" വിശാൽ "Your daddy.."

നിന്റെ തന്തയെന്ന് അവൾ നൈസ് ആയിട്ട് പറഞ്ഞു "അതൊക്കെ പോട്ടെ അർജുൻ..?" ശർമിള വൈശാഖിന് നേരെ തിരിഞ്ഞു "പാവാ അമ്മാ..ഇത്രയൊന്നും സംഭവിച്ചത് അവന് അറിയുക കൂടി ഇല്ലമ്മ..ശരിക്കും എന്റെ അർജുൻ സ്വബോധത്തിൽ ഇങ്ങനെ ചെയ്‌തെന്ന് വല്ലതും അറിഞ്ഞാൽ ആകെ തകരുമവൻ.. അവനെ വിട്ടതാ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്..എന്റെ സ്വന്തം ചോരയെ പോലെ തന്നെയാണ് എനിക്കവനും അതുകൊണ്ട് തന്നെ അവന് മെന്റൽ പ്രോബ്ലം നേരിടേണ്ടി വന്നെന്ന് എന്റെ മനസംഗീകരിക്കാൻ സിദ്ധുന്റെ ജീവൻ ബലിയർപ്പിക്കേണ്ടി വന്നു..ഇനി..ഇനിയൊരിക്കലും ഒരു ജീവൻ എടുക്കാൻ പോലും അവനെ ഞാൻ സമ്മതിക്കില്ല.." അവന്റെ വാക്കുകൾ ദൃഢമുള്ളതായിരുന്നു _____________💜 (Few days later..) "മായ പ്രസവിച്ചു.. Its a baby queen..." ഫോണിൽ കൂടെയുള്ള ശാലിനിയുടെ ശബ്‌ദം തെല്ലൊന്നും ആയിരുന്നില്ല എല്ലാവരിലും സന്തോഷം നിറച്ചത് "മോൾക്ക് എന്തെങ്കിലും പേര് കണ്ടെത്തി വെച്ചിട്ടുണ്ടോ..?"(വിശാൽ..) "അനാർക്കലി"(വൈശാഖ്)

"അനാർക്കലി..ബ്ലാ..ബാഡ് ചോയ്‌സ്.. എന്ത് ഊള പേരാ..? ഞാൻ പറഞ്ഞു തരാം..കൗമുദി..👀" (ആകാശ്) "ബ്ലാ..ഇവമ്മാരിത് കുളമാക്കും.. ഞാൻ പറയാം..ധ്രുവ..ധ്രുവ വൈശാഖ് ഹിത്ര.." (വിശാൽ..) "ധ്രുവയല്ല.. ദ്രവം..😴 എന്തോന്ന് കൂറ പേരാടാ..വൈഷ്‌ അനിയനേം വിളിച്ചോണ്ട് പൊക്കോ..അല്ലേൽ വല്ല ആറ്റിലും കൊണ്ടോയി കളയും ഞാൻ.."😬 "വല്യ കാര്യം..എന്താ കൊള്ളില്ലേ..?👀 ധ്രുവ..ട്രേഡിഷണൽ name അല്ലെ..? ദുർഗ്ഗയുടെ കയ്യീന്ന് കഷ്ടിച്ചു മോഷ്ടിച്ചതാ.. ഏട്ടന്റെ ആദ്യത്തെ കൊച്ചിന് ആ പേരിടണമെന്നാ അവളുടെ ആഗ്രഹം.. പോരാത്തതിന് സിദ്ധു പെണ്ണാണെങ്കിൽ ആ പേരിടണമെന്ന് മായയോട് എപ്പഴും പറയും.."(വിശാൽ) "വല്യ കാര്യം..😏"(ആകാശ്) "വേണ്ടങ്കിൽ വേണ്ടടാ പുല്ലേ..!!😏 എനിക്കൊരു പെണ്ണ് ജനിക്കുമ്പോൾ ഞാൻ അവൾക്ക് ഇട്ടോളാം..😏 ധ്രുവ വിശാൽ ഹിത്ര..വൗ..വാട്ടെ ട്രേഡിഷണൽ name.."😎 "വല്യ കാര്യം..😏" (ആകാശ്) "ഗയ്‌സ് സ്റ്റോപ്പിറ്റ്..അനാർക്കലി സിദ്ധാർത്ഥ്.. അത് മതി മോൾക്..അവളുടെ അച്ഛന്റെ പേരിൽ തന്നെ അവളറിയപ്പെടണം" വൈഷ്‌ ഫുൾ സ്റ്റോപ്പിട്ടു.. "ഓഹ് വല്യ കാര്യം.."

(വിശാൽ,ആകാശ്) _____________💚 (After 9 months..) "നാളെ തന്നെ പോണോ ശാലു.." മായ കൈക്കുഞ്ഞുമായി പോകാൻ തയ്യാറായി നിക്കുന്ന ശാലിനിയെ നോക്കി "എനിക്ക് ഒരിത്തിരി പോലും ആഗ്രഹമില്ല മായാ.. നിന്നെ,,,ഹിത്രയെ,,വിച്ചൂനെ,,,പിന്നെ അനുമോളെ.. ഇവരെയൊക്കെ വിട്ട് പോകാൻ..പക്ഷേ..എന്ത് ചെയ്യാൻ..ആകശേട്ടന്റെ വാശിയാ എല്ലാം..അമ്മയോടുള്ള ദേഷ്യത്തിലാ..ന്യൂയോർക്കിലേക് പോകുമെന്ന് ആദ്യമേ പറഞ്ഞതല്ലേ..പക്ഷെ അർജുനേട്ടനും നയനയും മിസ്സിങ് ആയത് കൊണ്ട് മുടങ്ങിയതാ..പിന്നെ അവളങ് പോയില്ലേ..അവസാനം..ഹാ.. അതങ്ങ് നീണ്ട് പോയി..പക്ഷെ അമ്മ കഴിഞ്ഞ ആഴ്ച കൂടി കാണാൻ വന്നപ്പോ..ഇനി തീരുമാനം മാറ്റില്ലെന്ന വാശിയിലാണ് ആകാശേട്ടൻ.. ഇപ്രാവശ്യം എന്ത് വിലകൊടുത്തും അങ്ങേരെന്നേം കൂടി ന്യൂയോർക്കിലേക് പോകുമെന്ന് പറഞ്ഞാ പോയിരിക്കും.." അവളൊന്ന് ചിരിച്ചു.. "എന്നാലും..നീയും കൂടി..എനിക്ക് ബോറടിക്കും.." മായയുടെ ചുണ്ട് ചുളുക്കി "ബോറടിക്കുമെന്നോ അതിനല്ലേ നമ്മടെ ലിറ്റിൽ ക്യൂൻ..ഔർ സ്വീറ്റി അനാർക്കലി..നിനക്ക് ഇവിടുള്ളവരും ബേബിയും വിച്ചുവും ഒക്കെയില്ലേ പക്ഷെ എന്റെ കാര്യം അങ്ങനെയാണോ..?ബോറടിച്ച ഞാൻ മേൽപ്പോട്ട് നോക്കിനികേണ്ടി വരും.."

ശാലിനി അതും പറഞ്ഞോണ്ട് ചിരിക്കാൻ തുടങ്ങി കൂട്ടിന് മായയും "പിന്നെ നീ കൂടുതൽ കരയരുത്..ദേ ലിറ്റിൽ വൈശാഖ് വയറ്റിലുണ്ട്..മറക്കരുത്.."ശാലിനി മായയുടെ വയറിൽ കൈ വെച്ചു.. "നീ ശരിക്കും ഭാഗ്യവതിയായി.. അറ്റ്ലാസ്റ്റ് വൈശേട്ടന്റെ ബേബിയെ കിട്ടിയല്ലോ..ഞാനിപ്പോഴും..ഹാ.. മാറി താമസിച്ചാൽ പ്രേഗിനെന്റ് ആവാൻ ചാൻസ് ഉണ്ടെന്ന് പറഞ്ഞു..അതും കൂടിയാണ് ഈ ന്യൂയോർക്ക് പ്ലാനിന്റെ പിറകിലെ രഹസ്യം.." ശാലിനി എങ്ങോട്ടോ നോക്കി "എന്റെ ഡോക്റ്ററുടെ മോളെ പറ്റിയാ എന്റെ പേടി.. ഇവിടുത്തെ അവകാശിയുടെ ചോര വന്നാൽ എന്റെ മോളെ ഹിത്ര മറക്കുവോ..?" മായ സാരിതലപ്പിൽ നഖം അമർത്തി..ശാലിനി അവളെ തുറിച്ചു നോക്കി "അതിന് അവിടുത്തെ ദേവയാനി (ആകാശിന്റെ അമ്മ) അല്ല ഇവിടുത്തെ ശർമിള..വേർതിരിച്ച് കാണാൻ കഴിയില്ല ശർമിയാന്റിയെ കൊണ്ട്..പിന്നെ വൈശേട്ടൻ..സ്വന്തം ചോരയെ വേർതിരിച്ചു കണ്ടാലും സിദ്ധു ന്റെ കുഞ്ഞിനെ അങ്ങേര് വേർതിരിച്ചു കാണില്ല.. അകറ്റി നിർത്തില്ല..നിന്നെ തിരിച്ചു അങ്ങേർക്ക് തന്നെ കൊടുത്തത് സിദ്ധുവല്ലേ..?

നീയിന്ന് ജീവനോടെ നിൽക്കുന്നത് സിദ്ധു കാരണമല്ലേ.. പിന്നെ വിച്ചൂ.. നിന്റെ വയറ്റിലുള്ള ഇപ്പഴത്തെ കുഞ്ഞിനെ അവൻ മൈൻഡ് പോലും ചെയ്യില്ലെന്നാ എനിക്ക് തോന്നുന്നത്..നിന്നെക്കാളും അവനിപ്പോ വേണ്ടത് അനുമോളെയാ.."ശാലിനി വീണ്ടും ചിരിച്ചു _____________💙 "ചെറിയച്ഛന്റെ മോളെ..അനു വാവേ..നോക്ക്..ശാലു ചേച്ചി പോവാ..ചേച്ചിക്ക് ടാറ്റാ കൊടുക്ക് ചെറിയച്ചന്റെ പൊന്ന്.." എയർപോർട്ടിൽ സങ്കടത്തോടെ ശാലിനിയെ തന്നെ നോക്കുവാണ് മായ..ശാലിനി അവളെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്..പക്ഷെ ഇപ്പൊ കരയുമെന്ന ഭാവം തന്നെയാണ് ശാലിനിയുടേതും.. ആകാശ് പാസ്പോർട്ട് നോക്കിക്കൊണ്ട് വൈശാഖിനോട് സംസാരിക്കുവാണ്.. വിശാൽ ആണേൽ മോളേം കൊണ്ട് കളിച്ചോണ്ടിരിക്കുന്നു.. "അപ്പൊ ശരി..ഇനി ലേറ്റ് ആക്കിയാൽ മായ ചിലപ്പോ എന്റെ കെട്യോളെ ഇവിടെ പിടിച്ചു വെക്കും.." ആകാശ് ചിരിച്ചോണ്ട് മായയുടെ കയ്യിൽ നിന്ന് ബലമായി ശാലിനിയുടെ കൈ പിടിച്ചു മാറ്റി "ഫ്ളൈറ്റിന് സമയമായി നീ വിട്ടോ.." വൈശാഖ് ആകാശിനെ പറഞ്ഞയക്കാൻ ശ്രമിച്ചു..

കാരണം..ഇനിയും ആകാശ് അവിടെ നിന്നാൽ മായ കരയുമെന്ന് അവനുറപ്പായിരുന്നു "ശെരി ഡി..കാണാം.." അവസാനം ഒന്നുകൂടെ മായയെ ഇറുകെ പുണർന്നു കൊണ്ട് ആകാശിന്റെ കയ്യും പിടിച്ചു ശാലിനി മുൻപോട്ടേക്ക് നടന്നു..അവസാനം ഒന്നുകൂടെ തിരിഞ്ഞു നോക്കി എല്ലാവർക്കും അവൾ കൈ വീശി കാണിച്ചു..ശേഷം കണ്ണുകൾ അനുമോളിൽ എത്തി..കുഞ്ഞിനെ കണ്ണിമ വെട്ടാതെ നോക്കിനിന്ന ശേഷം അവൾ കണ്ണുകൾ പിൻവലിച്ചു..ഉള്ളിൽ ഡോക്റ്ററുടെ വാക്കുകൾ നോവ് നൽകി Sorry Shalini.. താനൊരിക്കലും ഒരമ്മയാവില്ല.. മച്ചി എന്ന് വിളിച്ചു ലോകം താഴ്ത്തി കെട്ടുന്ന ഒരു വിഭാഗം ഉണ്ട്..പല കർമ്മങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും അവരെ മാത്രം എല്ലാവരും മാറ്റി നിർത്തുന്നു..ആ സമയം ലോകം ഓർക്കാത്തൊരു കാര്യമുണ്ട്..അവളും പെണ്ണാണ്..അവൾക്കും മനസുണ്ട്.. അവൾക്കും വേദനിക്കും..പക്ഷെ അവളെ അതൊന്നും നോവിക്കില്ല..കാരണം അമ്മയാവില്ലെന്ന സത്യത്തോളം മറ്റൊന്നും അവളെ കൊല്ലാതെ കൊന്നിട്ടുണ്ടാവില്ല ___________💛

ദിവസങ്ങൾക് ശേഷം "നീയെന്താടാ ഈ പറയുന്നേ..?"ആകാശിന്റെ ശബ്ദത്തിൽ ഇടർച്ച വന്നു "ആകാശ്..പറയുന്നത് കേൾക്ക്..ദേവയാന്റിക്ക് തീരെ സുഖമില്ല..പെട്ടന്നൊരു നെഞ്ചു വേദന..ക്രിട്ടിക്കൽ സ്റ്റേജ് ആണ്..ആന്റിക്ക് നിന്നേം ശാലിനിയേയും കാണണമെന്ന് പറഞ്ഞു..നീ വരണം..നിന്നെ പ്രസവിച്ച അമ്മയല്ലേ..തെറ്റും ശരിയും ഒക്കെ മറന്ന് ദേവന്റിയുടെ മകനായ് നീ വരണം..പ്ലീസ്..നിന്റെയമ്മയല്ലേ..?" "അമ്മാ.. എന്റമ്മക്ക്..ഞാൻ..ഞാൻ ഉടനെ തന്നെ വരാം.." കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു...ദേഷ്യവും വാശിയും എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതെയായി..അതുവഴി വന്ന ശാലിനിയെ ഇറുകെ പിടിച്ചു കരയുമ്പോൾ അവൻ ദേവയാനിയുടെ ആ മകൻ മാത്രമായിരുന്നു.. അമ്മയോട് ഒത്തിരി സ്നേഹമുള്ള അമ്മയുടെ പൊന്ന് മോൻ..എത്ര വെറുത്താലും അതവന്റെ അമ്മയാണ്..അവനെ ലോകം കാണിച്ച..അവനെ വളർത്തിയ..അവനെ ജീവനേക്കാളേറെ സ്നേഹിച്ച അവന്റെ അമ്മ..❤ പിറ്റേന്ന് നാട്ടിലെ ഏർപൊട്ടിൽ നിന്ന് നേരെ പോയത് അമ്മയെ കാണാനായിരുന്നു..icu വിന് പുറത്ത് ഷർമിളയും ആകാശിന്റെ അച്ഛനും അദ്ദേഹത്തിന്റെ അനിയത്തിയും ഉണ്ടായിരുന്നു.. "ഡാഡ്..അമ്മാ..അമ്മക്ക്...ഇപ്പൊ...എന്താ ഉണ്ടായെ..?"

അവന്റെ വാക്കുകൾ ഇടറി "നീയെവിടെയായിരുന്നു..എന്തോരം കരഞ്ഞെന്നറിയാവോ നിനക്ക് വേണ്ടി നിന്റമ്മ..ഹോസ്പിറ്റൽ വരെ എത്തേണ്ടി വന്നോ..?" ദേഷ്യത്തോടെ മകനെ നോക്കുമ്പോഴും അയാളുടെ ഉള്ളിൽ അവരോടുള്ള സ്നേഹമായിരുന്നു.. ഉള്ളിലെ തന്റെ ഭാര്യയോട് ഉള്ള സ്നേഹം ___________💙 "എന്നിട്ട് എന്നിട്ടെന്താ ശാലിനി..?" ദുർഗ്ഗാ ശാലിനിയുടെ മുകത്തേക് കണ്ണുകൾ പതിപ്പിച്ചു..അവളിൽ ആകാംഷയായിരുന്നു..ഇതിലൊന്നും ഒരു റോളുമില്ലാത്ത ആളാണ് താൻ..ആ തനെങ്ങനെ ഇവരുടെ കഥയിലെ വില്ലൻ കഥാപാത്രമായി...? "ആ ഒരു അപകടത്തിന് ശേഷം അകശേട്ടന്റെ അമ്മയുടെ സ്വഭാവം വളരെ നല്ലതായിരുന്നു..എന്നോട് വല്യ സ്നേഹമാണ്..അതുകൊണ്ട് ന്യൂയോർക്ക് എന്ന വിഷയമേ ഞങ്ങളിൽ നിന്ന് മറഞ്ഞതായിരുന്നു..വീണ്ടും ഹിത്രയിലും ഞങ്ങളുടെ വീട്ടിലും എല്ലാം സന്തോഷ നിമിഷങ്ങൾ.. അതിനിടയിലാണ് നഡാഷ വിശാലമായി ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുന്നത്.." "നഡാശ..അതാര...?" ദുർഗ്ഗാ മുഖം ചുളിച്ചു "വൈശാഖിന്റെ എക്‌സ് ഗേൾഫ്രണ്ട് ആയിരുന്നു..

മായയെയും ഞങ്ങളെയും ഒക്കെ കാണുന്നതിന് മുൻപ് അവളുമായി ഒരു റിലേഷനിൽ ആയിരുന്നവൻ..ആഫ്‌ട്രോൾ അവളുടെ ലക്ഷ്യം ഹിത്രയാണെന്ന് മനസിലാക്കിയപ്പോ വിട്ട് കളഞ്ഞ ഒരു റിലേഷൻ..ബട്ട് അങ്ങനെയൊന്നും തോറ്റ് പിന്മാറാൻ അവൾ തയ്യാറായിരുന്നില്ല..അതുകൊണ്ട് മായയോട് ഒരുപാട് പേഴ്സണൽ പ്രോബ്ലംസ് അവൾ അറിഞ്ഞോണ്ട് ക്രിയേറ്റ് ചെയ്തു...ബട്ട് മായ അതൊക്കെ നേവർ മൈൻഡ് ആയിരുന്നു..അവസാനം അവനെ വെച് നടക്കില്ലെന്ന് തോന്നിയത് കൊണ്ടാകാം അവൾ വിച്ചൂനെ ചൂസ് ചെയ്തു..ആ സമയം അവനൊരു ഫൂൾ ആയിരുന്നു അതുകൊണ്ട് നൈസ് ആയിട്ട് നഡാശ കുഴിച്ച ഫ്രണ്ട്ഷിപ്പ് കുഴിയിൽ അവൻ പോയി വീണു..നീയുമായുള്ള അഗാധ one side love ഒഴിച്ചാൽ വിച്ചൂന് ഗേൾസുമായി വേറെ love റിലേഷൻ ഒന്നുമില്ല..ചിൽ സിംഗിൾ ആയിരുന്നു..അതായിരിക്കാം നഡാശയുടെ ഡ്രാമ ആ ഇഡിയറ്റ് റിയലാക്കി കളഞ്ഞത്..എന്തായാലും നഡാശ കുറഞ്ഞ ദിവസം കൊണ്ട് തന്നെ അവന്റെ ഗേൾ ബെസ്റ്റി ലിസ്റ്റിൽ ഇടം നേടിയിരുന്നു..

എങ്കിലും നീയുമായുള്ള love റിലേഷനിൽ ഒരു ബെസ്റ്റിയെ പോലെ തന്നെ അവൾ നല്ല സപ്പോർട്ട് ആയിരുന്നു.. അതായിരിക്കാം അവനെ ഇമ്പ്രെസ് ചെയ്തത്..മായയെ പോലെ തന്നെയായിരുന്നു അവന് നഡാശയും.. പക്ഷെ ലാസ്റ്റ് യേർ അവരുടെ ഇടയിൽ some പ്രോബ്ലംസ്..അവന്റെ ഫ്രണ്ട്ഷിപ്പ് വേണ്ടന്ന് അവള് തന്നെ പറഞ്ഞിട്ട് പോയി..അതെന്താണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു..പക്ഷെ അവളുടെ അവനുമായുള്ള ഫ്രണ്ട്ഷിപ്പ് റിയൽ ആണൊന്ന് പോലും ഒരുനിമിഷം ചിന്തിച്ചു പോയിരുന്നു..എല്ലാം നല്ല രീതിയിൽ പോകെ അവളുമായിള്ള ഫ്രണ്ട്ഷിപ്പ് നീണ്ടുപോയ്കൊണ്ടിരുക്കുമ്പോഴാണ് അത് സംഭവിച്ചത്..ഞങ്ങളുടെ എല്ലാവരുടെയും സന്തോഷം ഇല്ലാതായത്..നീ ഞങ്ങൾക്കിടയിൽ വില്ലത്തിയായ് മാറിയത്..എന്റെ വിച്ചൂ നിന്നെ വെറുത്തത്.. അവന്റെ പ്രണയം അവനിൽ നിന്നും ദൂരമായത്..എന്റെ വിച്ചൂ നിനക്ക് ഒരു കാമഭ്രാന്താനായ് മാറിയത്..ഹിത്രയിലെ ചിരി ആ വീട്ടിൽ നിന്നും പടിയിറങ്ങി പോയത്..എന്റെ വൈശേട്ടൻ..മായാ..എല്ലാം തകിടംമറിഞ്ഞത്അന്നായിരുന്നു..

വിച്ചൂ ഓഫിസിലേക്കും ആകാശേട്ടൻ ഹോസ്പ്പിറ്റലിലേക്കും പോയി..വൈശേട്ടനും മായയും അവരുടെ 7 മാസം എത്തിയ ബേബിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിൽ ചെക്കപ്പിന് പോയതായിരുന്നു..അനുമോളെ കൊണ്ടുപോയില്ല..അപ്പഴാണ് വിച്ചൂന് ഓഫിസിൽ വെച്ച് ഒരു കോൾ വന്നത്.." ഒരു ഊക്കോടെ കണ്ണ് തുടച്ചോണ്ട് ശാലിനി ആ ഓർമ്മകളിൽ കൂടി സഞ്ചരിച്ചു ഓഫിസിൽ കാര്യമായി ബിസിനസ് തകിടം മറിഞ്ഞോണ്ട് ഇരിക്കുന്നത് കൊണ്ട് തന്നെ എന്താ ചെയ്യേണ്ടത് എന്നറിയാതെ നിൽക്കുവായിരുന്നു വിശാൽ..അതിനിടക്ക് പെട്ടന്ന് ഫോണടിയുന്നത് കേട്ടതും മുഖം ചുളിച്ചോണ്ട് ഫോൺ നോക്കി 'Maaya Calling'ഒരുനിമിഷം ആലോചിച്ച ശേഷം അവൻ കോളെടുത്തു "ലുക്ക് മായാ ഞാനൊരു മീറ്റിങ്ങിന് പോകാൻ നിക്കുവാണ്..അനൂന് വാങ്ങാനുള്ള വളയുടെ കളറും ചോദിച്ചെന്നെ ഇരിറ്റേറ്റ് ചെയ്യരുത്.

."സാധാരണ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അനൂന്റെ കാര്യം പറഞ്ഞോണ്ട് അവനെ ഇറിറ്റേറ്റ് ചെയ്യുന്നത് അവളുടെ ശീലമാണെന്ന ധാരണ ഉള്ളത് കൊണ്ട് തന്നെ അതാദ്യം തടയാൻ വേണ്ടി അവനങ്ങനെ എടുത്തടിച്ചപോലെ പറഞ്ഞതും പ്രതീക്ഷിച്ച മറുപടി ആയിരുന്നില്ല മറുപുറത്ത് "വിച്ചൂ......." അവൻ പറഞ്ഞുകഴിഞ്ഞതും വേദനയോടെയുള്ള പതിഞ്ഞ സ്വരം അവനെ അത്ഭുതപ്പെടുത്തി..മായയുടെ ശബ്ദത്തിൽ അവനൊരു നിമിഷം തറഞ്ഞുനിന്നു..പെട്ടന്ന് തന്നെ അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു "മായ..എന്താ..എന്താ പറ്റിയെ..?നിനക്കെന്താ പ്രശ്‌നം..?നീയെന്തിനാ കരയുന്നെ..?നീ എവിടെയാ മായാ..?" അവന്റെ ശബ്ദത്തിൽ ആദി നിറഞ്ഞു..ഒരുനിമിഷം ജീവൻ നഷ്ടമായത് പോലെ തോന്നിയവന്..അവന്റെയുള്ളിൽ കൂടെ മറ്റുപല ചിന്തകളും കടന്നു പോകുന്നുമുണ്ടായിരുന്നു അവൾക്കെന്തെങ്കിലും സംഭവിക്കുന്നത് അവനെ സംബന്ധിച്ച അടുത്തോളം സഹിക്കാൻ കഴിയാത്ത കാര്യമായിരുന്നു..വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ദുർഗയെക്കാൾ വല്യ സ്ഥാനമായിരുന്നു അവന്റെയുള്ളിൽ അവൾക്..പക്ഷെ അവൻ ചോദിച്ചതിന് മറുപടിയൊന്നും ഇല്ലാത്തത് അവന്റെയുള്ളിലെ ഭയത്തെ കൂട്ടുകയായിരുന്നു

"മായാ..പ്ലീസ് ടെൽ മീ ഡാമിഡ്..നിനക്കെന്താ പറ്റിയെ..?നീ എവിടെയാ..?വൈശെവിടെ..?"അവന് എന്താണ് ചെയ്യേണ്ടത് എവിടേക്കാണ് പോകേണ്ടത് എന്നുപോലും അറിയില്ലായിരുന്നു "വിച്ചൂ.. ഞ..ഞാൻ..ഇത്..ഗിരിനഗർ ആണ്..വിച്ചു..ഇതിന് പിറകിൽ..ആആആ.." അവളെന്തൊ പറയാൻ തുടങ്ങിയതും അപ്പോഴേക്കും ഒരലർച്ചയോടെ കോൾ കട്ടായതും അവന്റെയുള്ളിൽ ഒരു കൊള്ളിയാൽ മിന്നി..അവളുടെ അലർച്ച മാത്രം ആ കാതിൽ പ്രതിധ്വനിച്ചു കേട്ടു..അത്രക്കും ഇഷ്ടമാണവളെ,,, പ്രണയം എന്ന വാക്കിൽ അത് കുറക്കാൻ സാധിക്കില്ലസാഹോദര്യം എന്ന് പറയാൻ കഴിയില്ല..ഉറ്റ സുഹൃത്ത് എന്ന പേരിൽ ആ ബന്ധത്തെ കുറച്ചു കാണാൻ കഴിയില്ല..അമ്മ ശർമിളയേക്കാളും പ്രണയിനി ദുർഗ്ഗയെക്കാളും അവന് പ്രിയപ്പെട്ടവളാണ് മായ..പെട്ടന്ന് തന്നെ കയ്യിൽ കിട്ടിയ കീയും എടുത്തു ഉള്ളിലുള്ള ആദിയോടെ തന്നെ അവൻ ഓഫിസിന്റെ പുറത്തേക്കു ലക്ഷ്യമിട്ടു ഓടാൻ തുടങി..അപ്പോഴാണ് പെട്ടന്ന് നഡാശ (ആ പേര് മുകളിൽ മെൻഷൻ ചെയ്‌ട്ടുണ്ടായിരുന്നു നിങ്ങൾ ശ്രദ്ധിച്ചോ എന്നറിയില്ല..

വൈശാഖിന്റെ എക്‌സ് അതായത് മായയെ ഒക്കെ കാണുന്നതിന് മുൻപ് അവന്റെ ഗേൾഫ്രണ്ട് ആയിരുന്നു അവൾ..പിന്നീട് അത് ബ്രെക്കപ്പ് ആയതാണ്.. അതിന് ശേഷമാണ് അവള് വിശാലിന്റെ ബെസ്റ്റസ്റ്റ് ബെസ്റ്റി ആയത്) അവന്റെ മുന്നിലേക് ചാടിയത് അവള് അവനെ സ്കാൻ ചെയ്യാൻ തുടങ്ങിയതും അതിനൊന്നും സമയം ഇല്ലാത്തത് കൊണ്ട് തന്നെ അവളെ മൈൻഡ് ചെയ്യാതെ അവൻ പോകാൻ നിന്നതും അവനെ പോകാൻ സമ്മതിക്കാതെ പൂർണ്ണമായി ലോക്ക് ഇട്ടു..അത് കണ്ടതും ദേഷ്യത്താൽ വിറച്ച മുഖവുമായി അവനവളെ നോക്കി..പക്ഷെ ബെസ്റ്റസ്റ്റ് ബെസ്റ്റി ആയത് കൊണ്ട് തന്നെ അവന്റെ ദേഷ്യം ഒക്കെ നവർ മൈൻഡ് ആക്കിക്കൊണ്ട് അവള് അവനെ നോക്കി പല്ലിളിച്ചു "ഹേയ് വിച്ചു എങ്ങോട്ട് പോകാ..? ദുർഗ്ഗയെ കാണാൻ വല്ലോം ആണോ.?അങ്ങനെയെങ്കിൽ ഈ ബെസ്റ്റസ്റ്റ് ബെസ്റ്റി നിന്റെ ഹിത്ര കമ്പനിയിലെ ജോലി ചെയ്ത് മടുത്തു..അതോണ്ട് എന്നെ കൂടി കൂടെ കൂട്ടൊ..ഞാൻ നിന്റെയും അവളെയും അടുത്തേക്ക് കൂടെ വരില്ല..ദൂരെ നിന്ന് എന്റെ ഫാവി എട്ടത്തിയമ്മയെ കണ്ടോളാം..പ്ലീസ് ബോറടിച്ചിട്ടാ എന്നെ കൂടി കൂട്ടൊ പ്ലീസ്..പ്ലീസ്"

അവനെ നോക്കി അവന്റെ കയ്യിൽ പിടിച്ചു കെഞ്ചിക്കൊണ്ട് അവളവിടെ നിന്ന് തുള്ളിക്കളിച്ചതും വിശാലിന്റെ ഉള്ളിൽ കൂടി കടന്നു പോയത് വേദനിക്കുന്ന മുഖമാലെ പിടയുന്ന മായയുടെ രൂപമാണ്..അവളിപ്പോൾ വേദനയിലാണ് എന്ന തോന്നൽ പതിയെ അവനെ ഒരു ഭ്രാന്തൻ ആക്കി മറ്റുവായിരുന്നു..അതോണ്ട് തന്നെ ഒരു ഊക്കോടെ അവളുടെ കൈ തട്ടിമാറ്റികൊണ്ട് അവൻ വാച്ചിലേക് നോക്കി "ലൂക്ക് നഡാശ ഞാനൊരു അത്യാവശ്യ കാര്യത്തിന് ഗിരിനഗർ വരെ പോകുവാണ്.. അവിടെ മായക്ക്..അവൾക്കെന്തോ അരുതാത്തത് സംഭവിച്ചിട്ടുണ്ട്..എനിക്ക് ആകെ പേടിയാക..അതോണ്ട് അവളെയും നോക്കിക്കൊണ്ട് ഞാൻ ഇപ്പൊ അങ്ങോട്ടേക് പോകുവാണ്..നീ ഞാൻ വരുന്നത് വരെ കമ്പനി കാര്യങ്ങൾ നോക്കണം..ബാക്കിയൊക്കെ ഞാൻ വന്നിട്ട് പറയാം..എനിക്കിപ്പോ പോയേ തീരൂ.." അത്രയും പറഞ്ഞോണ്ട് അവളെ എന്തെങ്കിലും പറയാനോ അല്ലേൽ എന്താണ് കാര്യമെന്ന് അന്വേഷിക്കാനോ അവളെ സമ്മതിക്കാതെ അവളെല്ലാം നോക്കുമെന്ന ദാരണയിൽ കമ്പനി കാര്യങ്ങളെല്ലാം അവളെ ഏല്പിച്ചിട്ട് കാറ്റുപോകുന്നത് പോലെ അവൻ പുറത്തേക്ക് പോയതും അവള് അവിടെ നിന്ന് ഒരുനിമിഷം മുഖം ചുളിച്ചു

അപ്പോഴും കമ്പനി കാര്യങ്ങൾ ഇത്രയും തകിടം മറിഞ്ഞ് കമ്പനി പ്രോഫിറ്റ് പകുതിയായി കുറഞ്ഞിട്ടും ആ കമ്പനിയുടെ എല്ല കാര്യങ്ങളും അവളെ എൽപ്പികുമ്പോഴും അവനൊട്ടും ഭയന്നിരുന്നില്ല..കാരണം അത്രയും അടിയുറച്ചു വിശ്വസിക്കുന്നുണ്ടായിരുന്നു അവനവളെ അങ്ങനെയാണ് അവളവനെ വിശ്വസിപ്പിച്ചത് എന്നാൽ അവൻ പോയിക്കഴിഞ്ഞതും പതിയെ പതിയെ അവളുടെ മുഖത്തുള്ള ഭാവം മാറി വന്നു..ഒരു കുതന്ത്ര ചിരിയോടെ അവള് കയ്യിലെ ഫോൺ പിടിച്ചു ഞെരിച്ചുകൊണ്ടിരുന്നു..അവൾക്ക് അവളുടെ ഉള്ളിൽ എന്തൊക്കെയോ ഹാപ്പിനെസ് കടന്നു വരുന്നത് പോലെ തോന്നി..ക്രൂരകൃത്യങ്ങൾ ചെയ്തത് പോലെ അവളൊന്നു ആർമാധിച്ചു "ഒരിക്കലും..ഒരിക്കലും നഡാശ ഉള്ളടുത്തോളം കാലം നിനക്ക് വൈശാഖിനെ കിട്ടില്ല മായാ..ഞാൻ തരില്ല അവനെ നിനക്ക്..ഒത്തിരി സ്നേഹിച്ചതാ ഞാനവനെ..പണം കണ്ടിട്ട് മാത്രമല്ല..ജീവൻ കൊടുത്തു സ്നേഹിച്ചതാ..പക്ഷെ,,എന്റെ സ്നേഹത്തിന്റെ ഇടയിൽ എപ്പഴോ പണമെന്ന ചിന്ത എന്റെയുള്ളിൽ കടന്നു കൂടി..വൈശിനും അപ്പുറം പണത്തെ ഞാൻ ഏതോ ദുഷിച്ച നിമിഷം സ്വപ്നം കണ്ടുപോയി..പക്ഷെ ഇപ്പൊ എനിക്ക് എന്റെ തെറ്റ് മനസിലാക്കാം..

അപ്പൊ പിന്നെ എങ്ങനെയാ ഞാൻ നിനക്ക് അവനെ തരിക..ഇല്ലാ കാരണങ്ങൾ ഉണ്ടാക്കി എന്നെ വിട്ടവൻ പോയാലും എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല..അന്ന്.. എന്റെ സ്ഥാനത് നിന്നെ കല്യാണ മണ്ഡപത്തിൽ അവന്റെയൊപ്പം കണ്ടപ്പോ തന്നെ പാതി തകർന്നതാ ഞാൻ..നിനക്ക് കുട്ടികൾ ഉണ്ടാകില്ലെന്ന് അറിഞ്ഞപ്പോ ഒത്തിരി സന്തോഷിച്ചതാ..പക്ഷെ എന്റെ പ്രതീക്ഷകളെ ഒക്കെ തകർത്തുകൊണ്ട് നീ എന്ന് വൈശിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചോ അന്ന് തകർന്നു പോയി മായാ ഞാൻ..എന്റെ പ്രണയം..എങ്കിലും വിശാലിനെ എങ്കിലും കിട്ടുമെന്ന് കരുതി അവനെ സ്നേഹിക്കാൻ ഒരു ശ്രമം നടത്തി..പക്ഷെ..പക്ഷെ എന്റെ വൈഷ്‌ അവന് മാത്രേ എന്നെ സ്നേഹിക്കാൻ പറ്റുകയുള്ളെന്ന് വളരെ വൈകി ആണെങ്കിലും ഞാൻ മനസ്സിലാക്കി..രൂപം കൊണ്ട് മാത്രേ അവർ തമ്മിൽ സാമ്യം ഉള്ളു..വൈശാകും വിശാലും വ്യത്യസ്തർ തന്നെയാണ്..രണ്ട് ചിന്താഗതിക്കാരാണ്..വൈശാഖ് വ്യത്യസ്തനാണ് എന്തിൽ നിന്നും..അവന്റെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞ നീ ഭാഗ്യവതി തന്നെയാണ്..ഒരു കാലം ഞാൻ ആവോളം അസ്വദിച്ചതാ..ഹിത്രയിലേക് എന്നെ കൂട്ടിക്കൊണ്ട് പോകാൻ വല്യ ഇഷ്ടമായിരുന്നു അവന്..ഞാനാ പോകാതിരിക്കാറ്..

അവിടുള്ളവർക്ക് പ്രത്യേകിച്ച് ആന്റി(ശർമിള)ക്ക് എന്നെ വല്യ ഇഷ്ടമായിരുന്നു..പക്ഷെ എന്റെ തെറ്റ് കൊണ്ടും പിഴവ് കൊണ്ടും എനിക്ക് അവരെയൊക്കെ നഷ്ടമായി..പക്ഷെ അങ്ങനെയൊന്നും ഞാനാഗ്രഹിച്ച ജീവിതം ഞാൻ വേണ്ടെന്ന് വെക്കില്ല..എനിക്ക് വേണമവനെ..എന്റേത് മാത്രമായി..അതിന് നീ..നീ വേണ്ട മായാ..നിന്റെ കുഞ്ഞ് വേണ്ട.." ഒരു ക്രൂരയെ പോലെ എന്തൊക്കെയോ മൊഴിഞ്ഞോണ്ട് കമ്പനി കാര്യങ്ങൾ നോക്കാനായി അവൾ വിശാലിന്റെ കേബിനിലേക് പോകുമ്പോൾ പണ്ട് ബ്രേക്ക് സമയം പോലും വൈശാഖിന്റെ അടുത്ത് നിന്ന് മാറാതെ നിൽക്കുമ്പോൾ വിശാൽ കളിയാക്കാറുള്ളതും അത് കണ്ട് ചിരിയോടെ തന്റെ നെറുകയിൽ ചെറിയ രീതിയിൽ വൈശാഖ് മുത്തമിടുന്നതും, കോളേജിലെ ഏതേലും ചെക്കൻ തന്നോട് കുറച്ചു മിങ്കിളായി പെരുമാറിയാൽ ജലസി ഫീൽ ചെയ്തിട്ട് തന്നോട് മിണ്ടാതെ ഇരിക്കുമ്പോൾ ആരും കാണാതെ അവന്റെ കവിളിൽ നറുമുത്തം കൊടുക്കുന്നതുമൊക്കെ ഓർക്കെ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോ അവളത് തുടച്ചു കളഞ്ഞു

പ്രണയതിനുമപ്പുറം പണത്തെ സ്നേഹിച്ചെങ്കിൽ കൂടി പണത്തെക്കാൾ എത്രയോ ഏറെ അവനെ സ്നേഹിച്ച ഒരു മനസ്സ് ആ അഹങ്കാരിപ്പെണ്ണിനും ഉണ്ടായിരുന്നു..അവസാനം അവൻ വേണ്ടെന്ന് പറഞ്ഞിട്ട് പോയപ്പോൾ ഊണും ഉറക്കവും ഇല്ലാതെ അവന് വേണ്ടി കരഞ്ഞ ഒരു മനസ്സും ആ അഹങ്കാരിപെണ്ണിന് ഉണ്ടായിരുന്നു ___________💛 ഗിരിനഗറിൽ എത്തിയപ്പോ അവനാ ബിൽഡിങ് മുഴുവനായൊന്ന് നോക്കി..പുറകുവശം താഴ് വാരമാണ് അതോണ്ട് തന്നെ ഓരോ സെക്കൻഡ് വൈകുംതോറും അവന്റെ ഭയം പതിന്മടങ്ങ് ശക്തിയായി വർദ്ധിക്കുകയായിരുന്നു.. മായയെ എത്രയും പെട്ടന്ന് കണ്ടില്ലെങ്കിൽ അവന് ഭ്രാന്ത് പിടിക്കുമെന്ന് വരെ തോന്നിപ്പോയി ആ ബിൽഡിംഗിന്റെ ഉള്ളിലേക് പോകുമ്പോൾ ക്രമരഹിതനായി മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിന്റെ താളത്തെ അവന് നിയന്ധ്രിക്കാൻ കഴിയാത്തത് പോലെതോന്നി..ഉള്ളിലേക് പ്രവേശിച്ചു കഴിഞ്ഞതും അവന് പൊടിപടലങ്ങൾ കാരണം ശ്വാസം മുട്ടാൻ തുടങ്ങിയിരുന്നു..എങ്കിലും എങ്ങനെയൊക്കെയോ അവനാദ്യത്തെ നിലയിലെത്തി "മായാ..."

ഉറക്കെയവളുടെ പേര് വിളിച്ചുകൊണ്ട് ആ സ്ഥലത്തിന്റെ മുക്കും മൂലയും അവനന്വേഷിക്കാൻ തുടങ്ങി..എങ്കിലും മായയെ മാത്രം അവനെവിടെയും കാണാൻ കഴിഞ്ഞില്ല..വീണ്ടും അവളുടെ പേര് വിളിച്ചു നടന്നെങ്കിലും മുകളിലെ നിലകളിലും അവന് അവളെ കണ്ടെത്താൻ കഴിഞ്ഞില്ല..അതോടെ ഇതുവരെ ഇല്ലാത്ത ഭയവും പരവേഷവും അവനെ വിഴുങ്ങാൻ തുടങ്ങിയിരുന്നു..ചെറിയ രീതിയിൽ ആ മനസ്സ് നിരാശനായിരുന്നു കണ്ണുകളിൽ കണ്ണുനീർ തളം കെട്ടി കെട്ടി..'മായ'എന്ന പേരിൽ മാത്രം അവന്റെ മനസ്സ് സ്തംഭിച്ചു നിന്നു..കൂടെ ഉണ്ടായിരുന്ന വൈശും കുഞ്ഞും പോലും ആ നിമിഷം അവന്റെ മനസ്സിൽ വന്നിട്ടില്ലായിരുന്നു.. അവന് സ്വയം നിയന്ത്രണം നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു.. അന്നാദ്യമായി ദൈവങ്ങളോട് അവൻ ആത്മാർത്ഥമായ പ്രാർത്ഥനയിൽ ആയിരുന്നവൻ,,, അവൾക്കൊന്നും സംഭവിക്കരുതെ എന്ന് അത് മാത്രം അവന് സഹിക്കാൻ കഴിയില്ലെന്ന് അവനുറപ്പായിരുന്നു അവസാനം ആദ്യം കണ്ട മുറിയിൽ തന്നെ തിരിച്ചെത്തിയതും അവളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന സത്യം അവനെ ഒത്തിരി വേദനിപ്പിക്കുന്നുണ്ടായിരുന്നു.

.അവിടെ ഊർന്നിരുന്നുകൊണ്ട് ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ പൊട്ടിക്കരയുമ്പോഴാണ് പുറകുവശത്തേക് വേറൊരു എൻട്രി ഡോർ ഉള്ള മുറി അവന്റെ ശ്രദ്ധയിൽ പെടുന്നത് കണ്ണുകൾ തുടച്ചോണ്ട് അവൻ പെട്ടെന്ന് ചാടിയെണീറ്റ് അങ്ങോട്ട് പോയി ആ ഡോർ വലിച്ചു തുറന്നതും പുറത്തേക്കുള്ള വാതിൽ തുറന്നു വെച്ചിരിക്കുന്നതായിരുന്നു ആദ്യമവന്റെ ശ്രദ്ധയിൽ പെട്ടത്..എന്നാൽ ആ റൂമാകെ അവനൊന്ന് കണ്ണോടിച്ചു നോക്കിയതും തറയിൽ രക്തം വാർന്നു ബോധമില്ലാതെ കിടക്കുന്ന മായയെ അവന്റെ ശ്രദ്ധയിൽ പെട്ടതും അടിയിൽ നിന്ന് തലച്ചോറിലേക് ഒരു തരിപ്പങ് കയറിപ്പോയത് പോലെ അവന് ഫീൽ ചെയ്തു..ആ നിമിഷം അവളുടെ പേര് വിളിച്ചു കൂവാനോ കരായാനോ ശ്വാസം വിടാനോ ഒന്നും അവനെ കൊണ്ട് കഴിയുമായിരുന്നില്ല..ആ ഒരു സെക്കൻഡ് നിശ്ചലമായി അവൻ നിന്നു "മായാ" സ്വബോധം വീണ്ടെടുത്ത് അവൾക്കരികിലേക് ഓടുമ്പോൾ ഒന്നലറി കരയാൻ വല്ലാതെ മോഹിച്ചു പോയിരുന്നവൻ..അവളുടെ അടുത്തേക് പോയി മുട്ടുകുത്തി അവൾക്കരികിൽ ഇരുന്നിട്ട് അവളുടെ തല മടിയിൽ വെച്ചു കഴിഞ്ഞപ്പോഴേക്കും കരയാൻ തുടങ്ങിയിരുന്നു അവൻ..

അവളുടെ പേര് വിളിച്ചോണ്ട് അവളുടെ മുഖത്ത് കുറെ നേരം തട്ടിയെങ്കിൽ കൂടി അവള് എഴുന്നേൽക്കുന്നുണ്ടായിരുന്നില്ല..വീണ്ടും വീണ്ടും വിളിച്ചിട്ടും യാതൊരുവിധ റെസ്പോൻസും ഇല്ലാതായതും അവന് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി ഒടുവിൽ മെല്ലെയവൾ കണ്ണു തുറന്നതും ഒരായിരം പ്രതീക്ഷകളായിരുന്നു ആ നിമിഷം അവന്റെയുള്ളിൽ കൂടെ കടന്നു പോയത് "മായാ..മായാ.." അവൻ വീണ്ടും വീണ്ടും തട്ടിവിളിച്ചതും വയ്യാഞ്ഞിട്ട് കൂടി എങ്ങനെയൊക്കെയോ അവള് കണ്ണുകൾ വലിച്ചു തുറന്നു "വിച്ചൂ..എ..ന്റെ..വൈ..ശേ..എനിക്ക്..ജീവിച്ചിട്ട് കൊതി തീർന്നി..ല്ലടാ.. അപ്പൊ..ഴേക്കും ഞാൻ നിന്നേം..എ.. ന്റെ ഏട്ടനേം വി..വിട്ടിട്ട് പോകണോ..?ഒ..ത്തി..രി ആഗ്രഹിച്ചതാ.. വൈശേട്ടൻ..എൻ..ന്റെ വാവയെ..അ.. പോലും എ.. നിക്ക് സംരക്ഷിക്കാൻ കഴ്..ഞ്..ല്ലടാ..വി..ചൂ..എൻ..ന്റെ..എന്റേട്ടൻ എന്ത്യേ..വിച്ചൂ..?" വിക്കിക്കൊണ്ട് അവളങ്ങനെ അവനോട് ചോദിച്ചതും കാരച്ചിനിടയിലും വിശാൽ കുനിഞ്ഞു നിന്നോണ്ട് അവളുടെ നെറുകയിൽ മുത്തം വെച്ചു "വിടില്ല മായാ..ഞാനാർക്കും വിട്ട് കൊടുക്കില്ല നിന്നെ..ഒരു മരണത്തിനും നിന്നെ അടർത്തി മാറ്റാനും കഴിയില്ല ഹോസ്‌പിറ്റലിൽ പോകാം..വാ.."

അലറിക്കരഞ്ഞോണ്ട് അത്രയും പറഞ്ഞിട്ട് അവനവളെ വാരി എടുക്കാൻ നിന്നതും അവള് തടയുന്ന രീതിയിൽ അവന്റെ. കയ്യിൽ പിടിച്ചു..അവനവളുടെ മുഖത്തേക്ക് നോക്കിയതും എന്നെന്നേക്കുമായി എല്ലാം വിട്ട് പോകേണ്ടി വരുമോ എന്ന ഭയം ആ മുഖത്ത് നിറഞ്ഞു നിൽക്കുന്നത് കണ്ടതും അവന് അവനെ തന്നെ നിയന്ധ്രിക്കാൻ കഴിഞ്ഞില്ല..അവൻ വീണ്ടും അവളെ എടുക്കാൻ ശ്രമിച്ചതും ഊക്കോടെ തന്നെ അവള് അവനെ തടഞ്ഞു "വേണ്ട വിച്ചു..ഞാൻ..ഞാനിനി രക്ഷപ്പെടില്ല..എന്റെ കു..ഞ്ഞ്..പോയിട്ടുണ്ടാവും അല്ലെ വിച്ചു..ഞാൻ..ഞാനിത്..എ..നി..ക്ക്..വിച്ചൂ.. ഒത്തി..രി ഇഷ്..ടയിരു..ന്നടാ എ..നി..ക്ക് നിന്നെ..ഏട്ട..ത്തി ആയി..ട്ടല്ല.. നിന്റെ അമ്മ..യെ പോ..ലെ..യു..ള്ള സ്ഥാ..നം നീയെ..യെ..നിക്ക് തരുമ്പോ..ൾ ശരിക്കും ആരോ..രുമില്ലാ..ത്ത എനിക്ക്.. നീ എല്ലാ..മായിരു..ന്നു..വലി..യ വീട്ടി..ലുള്ള നീ എ..ന്നെ സം..രക്ഷി..ക്കാ..ൻ വന്നപ്പോ അ..ത്ഭുത..മായിരു..ന്നു..നി..ന്നെ അ..നുസ..രിക്കാ..തെ പ..ലതും ഞാ..ൻ ഒപ്പി..ച്ചു വെക്കു..മ്പോ..ൾ എന്നോട് മിൻ..ണ്ടതെ പ്രതികാരം തീർ..ക്കുമ്പോൾ ശരിക്കും..ഞാൻ..അതൊക്കെ..ആസ്വദിച്ചിരുന്നു..

"അവളോറരോന്ന് പറയുന്നതിന് അനുസരിച്ച് അവന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു "മായാ..പ്ലീസ്..എന്നെ..എന്നെ തനിച്ചാക്കല്ലേ..ഇങ്ങനെ പെട്ടന്നൊരു ദിവസം പാതിഴിയിൽ കളഞ്ഞിട്ട് പോകനാണോ നീയെന്റെയും വൈശിന്റെയും ജീവിതത്തിലേക്ക് കടന്നുവന്നത്..?മായാ..പ്ലീസ്.." അവൻ വിതുമ്പി കൊണ്ടിരുന്നു..പെട്ടന്നാണ് അവൾക് വൈശിനെ കുറിച്ച് ഓർമ്മ വന്നത്..അവന്റെ പേര് മനസ്സിലൂടെ മിന്നിയതും ആ കണ്ണുകൾ നിറഞ്ഞൊഴുകി..ശരീരത്തിലെ എല്ലൊടിയുന്ന വേദനയെക്കാൾ അവളെ വേദനിപ്പിച്ചത് പ്രിയപ്പെട്ടവന്റെ മുഖമാണ് താൻ സ്നേഹിക്കുന്നവരുടെയൊക്കെ വിധി ഇതാണോ മരണം..ആദ്യം ഗിരി..പിന്നെ എന്നും തന്നെ ചേർത്തു പിടിച്ച സിദ്ധു..ആ അവസാന ശ്വാസം താൻ അറിഞ്ഞതാണ്..ഒത്തിരി സ്നേഹിച്ച മനുഷ്യൻ..തന്റെ കുറുമ്പുകൾ ജീവിതാവസാനംവരെ ആസ്വദിക്കാൻ കൊതിച്ചയാൾ..അവസാനം വിധി.. ഇപ്പൊ വൈശേട്ടൻ..ആ സിദ്ധുവേട്ടനെക്കാളും ഗിരിയെക്കാളും സ്നേഹിച്ചത് കൊതിച്ചത് ആ മനുഷ്യനെയാണ്.. അങ്ങേരോട് ഒത്തുള്ള ജീവിതമാണ്..ഒത്തിരി പരീക്ഷണങ്ങൾക് ശേഷമാണ് ആ മനുഷ്യന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ കഴിഞ്ഞത് അവസാനം പ്രതീക്ഷകൾ സ്വപ്നങ്ങൾ ആഗ്രഹങ്ങൾ എല്ലാം ബാക്കിയാക്കി പൂർണ്ണമാവാത്ത ജീവിതവും പേറി ജീവൻ തന്നെയാളുടെ അടുത്തേക് തന്നെ പോകണമോ..?

അതിന് വേണ്ടിയാണോ കൊതിച്ചത്..?ആഗ്രഹിച്ചത്? പ്രണയിച്ചത്..?സ്വപ്നങ്ങൾ കണ്ടത്..? ജീവിതാവസാനം വരെ കൂടെ ഉണ്ടാകുമെന്ന് വക്താനം നൽകിയത്..?തനിക്ക് മാത്രം എന്താണിങ്ങനെ..?അനാഥത്വം അറിഞ്ഞു വളർന്നവളാണ്..ഒടുവിൽ നെഞ്ചോട് ചേർക്കാൻ രാജകൊട്ടാരത്തിൽ നിന്നൊരു രാജകുമാരൻ വന്നപ്പോ ഉള്ളതെല്ലാം ഇട്ടെറിഞ്ഞു സന്തോഷത്തോടെയുള്ള ജീവിതം മോഹിച്ചിട്ട് അവന്റെ കൂടെ പോയതാണ്..എന്നിട്ട്,,,ചോദ്യങ്ങൾ ബാക്കി ആരെയൊക്കെ വിട്ട് പോകേണ്ടി വന്നാലും അവള് സഹിക്കുമായിരുന്നു പക്ഷെ വൈശാഖിനെയും വിശാലിനെയും വിട്ട് കൊടുകേണ്ടി വരുമെന്ന കാര്യം ആലോചിക്കുംതോറും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. അനാഥാലയത്തിലെ അനാഥത്വങ്ങൾക്കിടയിൽ നിന്ന് യഥാർത്ഥ കുടുംബജീവിതത്തിന്റെ മാധുര്യം എന്താണെന്ന് അറിഞ്ഞത് ഹിത്രയിലുള്ളവരെ കണ്ടപ്പോഴാണ്..അവർ തമ്മിലുള്ള സ്നേഹത്തോടെയുള്ള ഇടപെടലുകൾ കണ്ടപ്പോഴാണ്..വിശാലിനെ കണ്ടപ്പോഴാണ്..കളങ്കമില്ലാത്ത അവന്റെ സാഹോദര്യ സ്നേഹം അനുഭവിച്ചറിഞ്ഞപ്പോഴാണ്..ഹിത്രയിലെ മുഴുവൻ അംഗങ്ങളും വൈശാഖും തരുന്ന സ്നേഹത്തിന്റെ ഇരട്ടി സ്നേഹം അവനിൽ നിന്ന് മാത്രം അനുഭവിച്ചിട്ടുണ്ട്..ആ താലി ഏറ്റുവാങ്ങി

ആ വീട്ടിലേക്കു കയറി ചെല്ലുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല ഇതുപോലൊരു ദിവസം അവരെയൊക്കെ വിട്ട് പോകേണ്ടി വരുംമെന്ന് വിശാലിന്റെ മുഖത്ത് നോക്കുന്തോറും അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ലയിരുന്നു..ഒന്നുമില്ലാത്തവൾക് പെട്ടന്നൊരു ദിവസം ദൈവം എല്ലാ സൗഭാഗ്യങ്ങളും വാരിക്കോരി തരുമ്പോൾ ഓർക്കണമായിരുന്നു അതേ ദൈവം തന്നെ വീണ്ടുമൊരു ദിവസം ആ സൗഭാഗ്യങ്ങൾ ഒക്കെ തട്ടിയെടുക്കുമെന്ന്..വിശാൽ കണ്ണ് നിറച്ചോണ്ട് മെല്ലെ അവളോട് "പ്ലീസ്.. പ്ലീസ്..നമുക്ക് ഹോസ്പിറ്റലിൽ പോകാം" എന്ന് കെഞ്ചുന്നത് കണ്ടതും അവൾക് ഈ ജീവിതമേ വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി "വിച്ചൂ..എ.. ന്നെ വിട്ടേക്ക്..എന്റെ.. വൈഷ്.. ഏട്ടനെ നോ..ക്ക് വിച്ചു.." അവളത്രയും പറഞ്ഞൊപ്പിച്ചതും വൈശാഖിനെ കുറിച്ച് ഓർത്തുകൊണ്ട് അവൻ മെല്ലെ എഴുതന്നേറ്റതും എന്തോ ഓർത്തത് പോലെ മായാ പെട്ടന്ന് അവന്റെ കൈകളിൽ പിടിച്ചു..തല താഴ്ത്തി അവളെ നോക്കി വീണ്ടും പഴയത് പോലെ അവളുടെ തല മടിയിലേക് വെച്ചുകൊണ്ട് അവനവളെ നോക്കിയതും അവന്റെ കണ്ണുനീർ ആ കവിളിനെ നനച്ചുകൊണ്ട് മായയുടെ മുഖത്തേക്ക് ഉതിർന്നു വീണു,,അവന് സ്വയം നഷ്ടപ്പെട്ട നിമിഷം,,ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..നടുക്കത്തോടെ അവനവളുടെ മുഖത്തേക്ക്നോക്കി ആ 💛കാമഭ്രാന്തൻ💛....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story