കാമഭ്രാന്തൻ: ഭാഗം 33

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"വിച്ചൂ..എ.. ന്നെ വിട്ടേക്ക്..എന്റെ.. വൈഷ്.. ഏട്ടനെ നോ..ക്ക് വിച്ചു.." അവളത്രയും പറഞ്ഞൊപ്പിച്ചതും വൈശാഖിനെ കുറിച്ച് ഓർത്തുകൊണ്ട് അവൻ മെല്ലെ എഴുതന്നേറ്റതും എന്തോ ഓർത്തത് പോലെ മായാ പെട്ടന്ന് അവന്റെ കൈകളിൽ പിടിച്ചു..തല താഴ്ത്തി അവളെ നോക്കി വീണ്ടും പഴയത് പോലെ അവളുടെ തല മടിയിലേക് വെച്ചുകൊണ്ട് അവനവളെ നോക്കിയതും അവന്റെ കണ്ണുനീർ ആ കവിളിനെ നനച്ചുകൊണ്ട് മായയുടെ മുഖത്തേക്ക് ഉതിർന്നു വീണു "വി..ച്ചൂ..ഇ..ഇത്..സി..ദ്ധുവേട്ടനെ..നീ..ഇല്ലാതാക്കിയത് കൊണ്ട്..അ.. അതി..ന്റെ ദേഷ്യം തീ..ർക്കാൻ..അ...ദു..ദുർ..ഗ്ഗ..ചെ..യ്..ത..ത്..ആ.." എന്തോ പറയാൻ ശ്രമിച്ചതും പെട്ടന്ന് വേദന കൊണ്ട് അവളൊന്ന് പുളഞ്ഞു..പക്ഷെ അവളുടെ ആ അവസാന വാക്കുകൾ കേട്ടപ്പോ അവന്റെയുള്ളിൽ ഒരു കൊള്ളിയാൽ മിന്നി..ആ വാക്കുകളിൽ അവൻ നിശ്ചലമായി നിന്നു..എങ്കിലും അവൻ വീണ്ടും ഒത്തിരി പ്രതീക്ഷയോടെ മായയെ നോക്കി..

ഇതിന്റെ കാരണക്കാരി ഒരിക്കലും ദുർഗ്ഗ അല്ലെന്നുള്ള കാര്യം അവളുടെ നാവിൽ നിന്ന് തന്നെ കേൾക്കാൻ കാരണം അത്രക്കും ഇഷ്ടമാണ് അവന് ദുർഗ്ഗയെ..ആദ്യമായി തറഞ്ഞു നിന്നത് അവളുടെ ചിരിയിലാണ്.. അവളുടെ മാൻ മിഴികളിലാണ്..അവളുടെ സൗന്ദര്യത്തിലാണ്..ആദ്യമായി പ്രണയം തോന്നിയതും അവളോടാണ്..തിരക്കിട്ട ജീവിതത്തിൽ നിന്ന് പ്രൊഫസർ ആയി അവളുടെ കോളേജിലേക് പോയത് ഒരിക്കലും ഇഷ്ടപ്പെട്ട ജോബ് ചെയ്യാനായിരുന്നില്ല..പ്രിയപ്പെട്ടവളെ കാണാനായിരുന്നു..കാലങ്ങളായി തന്നിൽ തറഞ്ഞു നിൽക്കുന്നവളോടൊത്തുള്ള ജീവിതം മോഹിച്ചോണ്ട് ഒരായിരം സ്വപ്നങ്ങൾ നെയ്തു കൂട്ടിയതാണവൻ തനിക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ട മായയുടെ മരണത്തിന്റെ ഉത്തരവാതി തന്റെ പ്രിയപ്പെട്ടവളാണെന്ന് അറിഞ്ഞാൽ ഒരിക്കലും സഹിക്കില്ലായിരുന്നവന് "മായാ..നീ..എന്താ പറഞ്ഞേ..?ബാക്കി പറയ് മായ..?" അവള് നിർത്താതെ ശ്വാസം വലിച്ചു വിടുന്നത് പെട്ടന്നവൻ ശ്രദ്ധിച്ചിരുന്നില്ല..അതോണ്ട് അവൻ അങ്ങനെ ചോദിച്ചതും മായ പെട്ടന്ന് ആഞ്ഞു ശ്വാസം വലിക്കാൻ ശ്രമിക്കുന്നത് കണ്ടതും പിന്നെ മുന്നും പിന്നും നോക്കാതെ അവൻ അവളെ വാരി എടുത്തുകൊണ്ട് ഓടിയതും പൊടുന്നേനെ അവള് നിശ്ചലമായതും അവന്റെ കാലുകളും നിശ്ചലമായി..വിശാൽ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി..

മായ തന്നെ വിട്ട് എന്നന്നേക്കുമായി പോയി എന്ന തിരിച്ചറിവ് ആണോ അതോ അവളുടെ അവസാന ശ്വാസം നിലച്ചത് കൊണ്ടാണോ അവൻ പെട്ടന്ന് നിലത്തേക് ഊർന്നിരുന്നു "മായാ......." അവളെ നിലത്തേക് കിടത്തുന്നതിനൊപ്പം അവൻ ഉറക്കെ അലറി..ഇനിയവൾ ഇല്ല..അവളുടെ ചിരിയില്ല..വിച്ചു എന്ന് വിളിക്കില്ല..ചെവിക്ക് പിടിക്കില്ല..അവളുടെ കുറുമ്പില്ലാ അവളെ ഇല്ലാത്ത ലോകം..ഈ ലോകത് നമ്മൾ ജീവിച്ചിരിക്കുന്നതിന്റെ പ്രധാന കാരണമായവർ ഈ ലോകത്തെയും നമ്മളെയും വിട്ട് എന്നന്നേക്കുമായി പോയി എന്നുള്ള സത്യം ഒരു മനുഷ്യ ജീവനെ കൊല്ലാതെ കൊല്ലുന്നടുത്തോളം വേറെ ഒന്നും അവരെ കൊല്ലില്ല..ആ അവസ്ഥ ആയിരുന്നു അവനപ്പോൾ..മായ കുറഞ്ഞ കാലത്തെ ബന്ധം മാത്രമേ അവർ തമ്മിലുള്ളു..എങ്കിലും അവന്റെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവൾ.. അവൾ അറിയാത്ത ഒരു രഹസ്യവും അവന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല.. അങ്ങനെയുള്ളവന് അവളുടെ വേർപാട് എങ്ങനെ സഹിക്കാൻ കഴിയും..?

തന്നെ വിട്ട്കൊണ്ട് എന്നന്നേക്കുമായി അവൾ പോയി..ഒരു പാട് സമയം കഴിഞ്ഞിട്ടും ആ കാര്യം മാത്രം അവനെ കൊണ്ട് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..അവൾക് വേണ്ടി എന്നും എല്ലാം ചെയ്യാൻ ശ്രമിച്ചിട്ടെ ഉള്ളു..അവളുടെ കണ്ണ് നിറയുന്നത് പോലും അവനെ സംബന്ധിച്ച അടുത്തോളം സഹിക്കാൻ കഴിയാത്ത കാര്യമാണ് വൈശിനെ ഓർമ്മ ഇല്ലാത്ത ദിവസങ്ങളിൽ അവൾ ഡോക്റ്ററോട് അടുത്തപ്പോൾ ഒരു സഹോദരനെന്ന നിലയിൽ അവനൊത്തിരി തകർന്നിരുന്നു..ആ കാര്യം വൈശിനോട് പറയാൻ പോലും അവന് ഭയമായിരുന്നു..എങ്കിലും അവൾക് ഡോക്റ്ററെ അത്രക്കിഷ്ടമാണെന്ന് ബോധ്യമായപ്പോൾ ഡോക്റ്ററോട് ആ കാര്യം ചെന്ന് പറയുമ്പോൾ അവന് ഭയം തോന്നിയില്ലായിരുന്നു..അതവൾക് വേണ്ടിയാണെന്ന് ഓർത്തപ്പോൾ മാത്രമാണ് നിലത്ത്‌ ജീവനില്ലാതെ കിടക്കുന്നവളെ നോക്കുന്തോറും ഇതുവരെ തോന്നാത്ത വല്ലാത്തൊരു അനാഥത്വം അവന് ഫീൽ ചെയ്തിരുന്നു..ആ കുഞ്ഞുമുകത് അവനൊരിക്കൽ കൂടി ചുണ്ട് ചേർത്തു..ഇനി തന്റെ കൂടെ ആരാണ്..?

ആ ഒരു ചോദ്യം അവന്റെയുള്ളിൽ ഉണർന്നിരുന്നു..ഇനി ആർക്ക് വേണ്ടിയാണ് ജീവിക്കുന്നത്..എല്ലാതിനുമപ്പുറം ഡോക്റ്റർക്ക് കൊടുത്ത വാക്ക് അവന് ചുട്ടു പൊള്ളുന്നത് പോലെ തോന്നി..അവനുണ്ടായിട്ടും വേദനയോടെ മരിക്കേണ്ടി വന്നവളുടെ മുഖം അവനെ വേട്ടയാടുന്നു..പെട്ടന്ന് ഒരു ഞെരുക്കത്തോടെ വൈശിന്റെ മുഖം അവന്റെ മനസ്സിലേക് വന്നതും അവൻ മായയുടെ അടുക്കൽ നിന്ന് എഴുന്നേറ്റ് കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചിട്ട് അവൻ മുന്നോട്ടേക് നടന്നു പുറത്തേക്കുള്ള എൻട്രി കണ്ടതും ആ വാതിൽ തുറന്നിട്ട് അങ്ങോട്ട് നടന്നു..താഴെ താഴ്വരമാണ്..ചുറ്റും നോക്കി വൈശിനെ കാണാനില്ല..അഥവാ മായയുടെ വേർപാട് അവനറിഞ്ഞില്ലേൽ എങ്ങനെ പറയും അവനോട് അവനെല്ലാം ത്യാഗം ചെയ്തത് ആർക്ക് വേണ്ടിയാണോ ആ പ്രിയപ്പെട്ടവൾ അവനെ വിട്ട് എന്നന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞു പോയെന്ന് ആലോജിക്കുന്തോറും അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു..

എങ്കിലും വൈശിന് എന്തെങ്കിലും സംഭവിക്കുന്നതിന് മുൻപ് അവനെയെങ്കിലും സംരക്ഷിക്കണം എന്ന കാര്യം മാത്രം അവനിൽ ഉണ്ടായിരുന്നുള്ളു..പക്ഷെ അവിടെ എവിടെയും വൈശിനെ പോയിട്ട് അവന്റെ പൊടി പോലും ഇല്ലാത്തത് അവനിലെ ആത്മവിശ്വാസത്തെ തകർക്കുകയായിരുന്നു "വൈഷ്..വൈഷ്‌..വൈഷ്‌" വൈശിന്റെ പേരും വിളിച്ചോണ്ട് അവനാ സ്ഥലം മുഴുവൻ നോക്കിയിട്ടും അവനെ കാണാത്തത് കൊണ്ട് വൈശിനും എന്തോ സംഭവിച്ചെന്ന് അവനുറപ്പായിരുന്നു..മായക്കുമൊപ്പം വൈശിന്റെ വേർപാട് കൂടി താങ്ങാൻ ശക്തിയില്ലാത്തത് കൊണ്ട് അവനവിടെ ഊർന്നിരുന്നു കൊണ്ട് "മായാ..വൈഷ്‌.." എന്നോക്ക അവരുടെ പേരുകൾ മാറി മാറി അലറി വിളിച്ചോണ്ട് അവനവിടെ നിന്ന് പൊട്ടിക്കരഞ്ഞു..പെട്ടന്നാണ് അവന്റെ കണ്ണുകൾ താഴ്വാരത്തേക് പോയത്..അപ്പൊ തന്നെ അവന്റെ ഉള്ളിൽ കൂടി ഒരു കൊള്ളിയാൽ മിന്നി..ഇനിയെങ്ങാനും അവൻ താഴേക് വീണിട്ടുണ്ടാവോ എന്ന സംശയം അവനിൽ ഉടലെടുത്തതും അവന്റെ കരച്ചിലിന്റെ ആക്കം കൂടുന്നുണ്ടായിരുന്നു മണിക്കൂറിനപ്പുറം അവിടെ പോലീസും ആംബുലൻസും എത്തിയെങ്കിലും വിശാൽ മാത്രം അവിടെ നിന്ന് എഴുന്നേറ്റില്ലായിരുന്നു..

അവന്റെ മനസ്സാകെ തകിടം മറിഞ്ഞിരിക്കായിരുന്നു.. മനസ്സിലവളുടെ മുഖം മാത്രം അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് തന്റെ ഏട്ടത്തിയമ്മയായി കയറിവന്ന് തന്റെ എല്ലാമായവളുടെ മുഖം..ഒരേട്ടത്തിയമ്മക്കും സുഹൃത്തിനും കൂടപ്പിറപ്പിനും പ്രണയത്തിനുമൊക്കെ അവനവന്റെ ഉള്ളിൽ കൊടുത്തിരുന്ന സ്ഥാനത്തേക്കാൾ എത്രയോ മുകളിലായിരുന്നു അവളുടെ സ്ഥാനം..അവളില്ലാതെ ഒരു നിമിഷം പോലും ഈ ലോകത്ത് ജീവിക്കാൻ കഴിയില്ലെന്ന് തോന്നി..ഇത്രയും കാലം അവളുണ്ടായിട്ടാണോ ജീവിച്ചത്..?എന്ന മനസ്സിന്റെ ചോദ്യത്തിന് മുൻപിൽ 'അവളെ കണ്ടു മുട്ടിയതിന് ശേഷം സന്തോഷം അവളിലായി ചുരുങ്ങിയിരുന്നു..ഇരുപത്തിനാല് മണിക്കൂറും ശല്യം ചെയ്യാൻ വേണ്ടി മാത്രം തന്റെ അരികിലേക് വരുന്നവൾ തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അവന് പോലും പറയാൻ സാധിക്കാത്തത് പോലെ..എല്ലാം വേണ്ടെന്ന് വെച്ച് വൈശിനെ ഓർക്കാതെ ഒരു പുതുകഥാപാത്രമായി അവളുടെ അരികിലേക് പോയതും ആ കുഞ്ഞുമുഖത്തെ സന്തോഷം കാണാനാണ്..

എപ്പോഴും തനിച്ചാണെന്ന അവളുടെ ചിന്താഗതി മാറ്റാനാണ്..അവൾക്കൊരു തണലായി മാറിയപ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല അവളുടെ വേർപാടോടെ തന്റെ തണൽ ഇല്ലാതാകുമെന്ന്..താൻ ഒറ്റപ്പെട്ടത് പോലെ തോന്നുമെന്ന്‌..തന്റെ കയിൽ കിടന്ന്മരിച്ച ആ പെൺരൂപം ഒരിക്കലും മറക്കില്ലവൻ അലറിക്കരയുകയായിരുന്നു വിശാൽ..സങ്കടം സഹിക്കാൻ അവനെ കൊണ്ട് കഴിയുന്നുണ്ടായിരുന്നില്ല..മനസ്സിൽ ആ മുഖംഅവനെ വേട്ടയാടിക്കൊണ്ടിരുന്നു..ഒരുനിമിഷം താഴേക് ചാടി ചാകാൻ വരെ തോന്നി..പക്ഷെ താൻ കാരണം എല്ലാം നഷ്ടമായ മറ്റൊരു പെണ്ണ് കൂടിയുണ്ട്..മായക്ക്കൊടുത്ത വാക്കാണ് ദുർഗ്ഗാ..ഡോക്റ്റർക്ക് കൊടുത്ത വാക്കാണവൾ..താൻ കൂടി കയ്യൊഴിഞ്ഞാൽ പ്രണയിച്ചു എന്ന് പറയുന്നതിന്അർത്ഥമില്ല..എങ്കിലും മായ ഇല്ലാതെ..ഉള്ളം നീറി മറിയുകയായിരുന്നു..ദുർഗ്ഗയെ കാണാൻ തോന്നി അവളെ ഇറുകെപുണർന്നു കരയാൻ തോന്നി..പക്ഷെകഴിയാത്തത് പോലെ അവനവിടെ തളർന്നിരുന്നു "വിച്ചൂ..വിച്ചൂ.."

പെട്ടെന്ന് അങ്ങോട്ടേക് ഓടിവന്ന് കണ്ണ് നിറച്ചോണ്ട് നടാഷ അവനെ വിളിച്ചതും അവളുടെ ശബ്‌ദം കേട്ടത് കൊണ്ട് മാത്രം അവനൊന്ന് തലയുയർത്തി നോക്കി..മുന്നിൽ കണ്ണ് നിറച്ചോണ്ട് അവള് "വിച്ചൂ.."എന്ന്പതിയെ വിളിച്ചതും കൻഡ്രോൾ ചെയ്യാൻ കഴിയാതെ അവൻ അവളെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി..എന്നാൽ അതിനേക്കാൾ എത്രയോ ഉറക്കെ കേൾക്കാമായിരുന്നു അവളുടെ കരച്ചിൽ "അവള്..എന്റെ..മായ അവള് പോയി.." കരച്ചിലിന്റെ ഒടുവിൽ പതിയെ പതിയെ അത് ഏങ്ങലുകൾ മാത്രമായപ്പോൾ അവൻ പതിയെ പറഞ്ഞതും നടാഷ കണ്ണിറുക്കെ അടച്ചു തുറന്നു..അപ്പോൾ തന്നെ കണ്ണുനീർ അവളുടെ കവിളിനെ നനച്ചു കൊണ്ട് ഊർന്നു താഴേക്ക് പോയി..മനസ്സ് മുറിയുന്ന വേദന തോന്നിയവൾക്..കാഴ്ച മങ്ങുന്നത് പോലെ തോന്നിയവൾക്..തൊണ്ട വറ്റി വരളുന്നത് പോലെ തോന്നിയവൾക് "എന്റെ വൈഷ്‌..അവൻ..അവനവിടെ വിച്ചൂ..?" ഒടുവിൽ അവൾ പതിയെ എല്ലാം തകർന്നവളെ പോലെ ചോദിച്ചതും പെട്ടന്ന് ഞെട്ടിയത് പോലെ അവൻ അവളെ അവനിൽ നിന്ന് അടർത്തി മാറ്റിക്കൊണ്ട് അവളുടെ മുകത്തേക് സൂക്ഷിച്ചുനോക്കിയപ്പോ അവള് വീണ്ടും തലതാഴ്ത്തി "നാശ..നീ ഇത്രേം നേരം കരഞ്ഞത് വൈശിന് വേണ്ടിയാണോ..?Are you still..."

"വൈശിനല്ലാതെ എന്റെ ജീവിതത്തിൽ മറ്റാർക്കും സ്ഥാനമില്ല വിച്ചൂ..ഇപ്പഴെന്നല്ല എപ്പഴും അവനെനിക്ക് എന്റെ പ്രണയമാണ്..എന്റെ എല്ലാമാണ്..ഇത്രേം കാലം മറ്റാർക്കും എന്റെ മനസ്സിൽ സ്ഥാനം കൊടുക്കാതിരുന്നത് എന്റെ പ്രിയപ്പെട്ടവൻ എവിടെയോ സന്തോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ എന്ന് കരുതിയാണ്..പക്ഷെ..എന്റെ..എന്റെ വൈഷ്‌..അവന്..അവന് എന്താ വിച്ചൂ പറ്റിയെ..?വെറുപ്പോടെ ആണെങ്കിലും എന്നെയിനി നോക്കാൻ അവൻ ഉണ്ടാവില്ലേ..?നീയെന്താ വിച്ചു അവനെ രക്ഷിക്കാതിരുന്നത്..എന്റെ വൈശിനെന്തെങ്കിലും പറ്റിയാൽ ഞാൻ ജീവിച്ചിരിക്കില്ല..എന്റെ ജീവിതത്തിന് പിന്നെ അർത്ഥമില്ല.." കരച്ചിലോടെ അവള് അത്രയും പറഞ്ഞു വീണ്ടും വിശാലിനെ കെട്ടിപ്പിടിച്ചു അവന്റെ നെഞ്ചോരം ചേർന്ന് കാരഞ്ഞോണ്ടിരുന്നതും ഞെട്ടലിന്റെ പിറകെ ഞെട്ടൽ കിട്ടിയ അവസ്ഥ ആയിരുന്നുവിശാലിന്..പണത്തെയാണ് നടാഷ സ്നേഹിക്കുന്നത് എന്നെയല്ല എന്ന് പറഞ്ഞു

അവനവളെ ഉപേക്ഷിച്ചപ്പോൾ ഒരുനിമിഷം താനും സത്യമാണെന്ന് കരുതി..പക്ഷെ അവന് വേണ്ടി ഇനിയൊരാളെ തന്റെ ജീവിതത്തിൽ വേണ്ടെന്ന് കരുതി അവന് വേണ്ടി ജീവിതം മാറ്റിവെച്ചവളെ ഗൗനിക്കാതെ മായയെ പ്രണയിച്ചപ്പോൾ വൈശാഖ് ചെയ്തത് എത്ര വലിയ തെറ്റാണ്..? മോർഡെൺ ജീവിതം നയിച്ചവളാണ് നടാഷ അതിന്റെയൊരു അതിബുദ്ധി അവൾക്കുണ്ട്..പക്ഷെ അവളുടെ ആത്മാർത്ഥ സ്നേഹവും വൈഷ്‌ ഒന്ന് പിണങ്ങിയാൽ എല്ലാരോടും വാശി കാണിച്ചുനടക്കുന്നവളുടെ ഉള്ളിലെ പ്രണയത്തെ താനും കണ്ടതാണ്..ഞെട്ടലോടെ അത്രയും ഓർത്തുകൊണ്ട് ഇറുകെപുണർന്നവളെ നോക്കിയതും അവളുടെ ഏങ്ങലടികൾ അവനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു "വൈഷ്..അവൻ..അവൻ പുതു ജീവിതം ആരംഭിച്ചതല്ലേ നാശ..?" "എനിക്കങ്ങനെ അവനെപ്പോലെ മറ്റൊരാളെ അവന്റെ സ്ഥാനത് കാണാൻ കഴിയില്ല.." അവൻ ചോദിച്ചതിന് പിറകെ അവള് എടുത്തടിച്ചപോലെ പറഞ്ഞതും അവന്റെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി..അവള് പണത്തെ സ്നേഹിക്കുകയാണ് എന്ന്പറഞ്ഞവൻ അവളെ ഉപേക്ഷിച്ചപ്പോൾ അവൾക് തന്റെ ഫ്രണ്ട്ഷിപ്പ് ആവശ്യമാണെന്ന്തോന്നിയത്കൊണ്ടാണ് അവളോട്അപ്പോഴും അടുപ്പം കാണിച്ചത്.

.അവൾക് വിഷമം ആകുമെന്ന് കരുതിയത് കൊണ്ട് ഒരിക്കലും വൈശാഖ് എന്ന ടോപ്പിക്ക് അവർക്കിടയിൽ വരാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്..അതവൾക് ആശ്വാസം ആയി തീരാറുണ്ടെന്നും അവനറിയാം..മായ പലപ്പോഴും അവളുടെ ഒപ്പമുള്ള ഫ്രണ്ട്ഷിപ്പ് ഉപേക്ഷിക്കണം എന്ന്പറയാറുള്ളപ്പോൾ ദേഷ്യപ്പെടാറാണ് വിശാൽ..കാരണം ദുർഗ്ഗയുടെ കാര്യത്തിൽ മായയെക്കാൾ എത്രയോ സപ്പോർട്ടിവ് ആണ് നടാഷ..എന്ത്കൊണ്ടും നല്ലൊരു കൂട്ടുകാരി ആയിരുന്നു നടാഷ അവന് "അവന്റെ വിവാഹ ജീവിതം നിന്നെ വേദനിപ്പിക്കില്ലേ..?" നിർവികാരതയോടെ അവനത് ചോദിക്കുമ്പോൾ ഒരു പുച്ഛം നിറഞ്ഞ ചിരിയായിരുന്നു അവളുടെഉത്തരം "ദുർഗ്ഗാ മറ്റൊരാളുടെ കൂടെ ജീവിക്കുന്നത് കാണുമ്പോൾ നിനെക്കെന്താണ് തോന്നുക..?മായ ദുർഗ്ഗയുടെ ബ്രതറിന്റെ ഒപ്പം ഹാപ്പി ആയിരിക്കുമ്പോൾ വൈശിന്എന്താണ് തോന്നുക..?അത് തന്നെയാ അവൻ മായയുടെ ഒപ്പം ജീവിക്കുമ്പോൾ എനിക്കും തോന്നാറുള്ളത്..അവസാനം എന്റെ..എന്റെ വൈശിന്റെ രക്തം അവളുടെ വയറ്റിൽ സ്ഥാനം പിടിച്ചപ്പോൾ.."

അത്രയും പറഞ്ഞു പാതി വഴിയിൽ വാക്കുകൾ അവള് അവസാനിപ്പിച്ചപ്പോൾ നിർവികാരതയോടെ അവൻ അവളെ നോക്കിയതും നിറഞ്ഞ കണ്ണുകൾ അമർത്തിതുടച്ചുകൊണ്ട് അവള് ആ താഴ്വാരത്തിന്റെ അടുക്കലേക്ക് പോയി നോക്കിയതും അവളുടെ കണ്ണുകൾ ഓട്ടോമീറ്റിക്കലി നിറഞ്ഞു വന്നതും അവള്നിലത്തുഊർന്നിരുന്നു..താഴെ അവർ അവന്റെ ബോഡിക്ക് വേണ്ടി അന്വേഷിക്കുന്നത് കണ്ടതും സമനില തെറ്റിയവളെ പോലെ അവള് എഴുന്നേറ്റ് നിന്നു "നാശ.." ആരേലും തന്നോട്മിണ്ടുന്നത് കണ്ടാൽ മുഖം കടുപ്പിച്ച്കൊണ്ടുള്ള അവന്റെവിളി മൈൻഡിലേക് കടന്നു വന്നതും അവളുടെ ചുണ്ടുകൾ അവൾ പോലും അറിയാതെ പുഞ്ചിരിച്ചു "എന്നെക്കാളേറെ പണത്തെ സ്നേഹിച്ചുകൊണ്ട് നീയെന്നെ തോൽപ്പിച്ചു കളഞ്ഞല്ലോടി.." അവളെ നോക്കി കണ്ണ് നിറച്ചു കൊണ്ട് അവസാനമായി അവൻ പറഞ്ഞ വാക്കുകൾ അന്നാണ് ആ അഹങ്കാരിപെണ്ണ് ആദ്യമായി തോറ്റുപോയത്..

അതൊക്കെഓർക്കെ അവന്റെ മരണത്തിന്പിന്നിലെ കാരണം താനാണെന്ന് ഓർത്തപ്പോൾ മനസ്സ് പിടിവിട്ടു പോയതും ആ താഴ്വാരം ഒന്ന് നോക്കിക്കൊണ്ട് ചാടാൻ പോയതും അത് നേരത്തെ മനസിലാക്കിയത് പോലെ അവള് ചാടാൻ പോയ തൊട്ട് മുൻപ് വിശാൽ അവളെ പിറകിലേക് വലിച്ചതും കണ്ണ് നിറച്ചോണ്ട് അവള് അവനെയൊരു നോട്ടം നോക്കി "എന്തിനാടി അവനെ ഇങ്ങനെ സ്നേഹിക്കുന്നെ..?" താഴ്ന്ന സ്വരത്തോടെ അവളോട് അവൻ മെല്ലെ ചോദിച്ചതും അവളവന്റെ നെഞ്ചിലേക് ഒരിക്കൽ കൂടി ഒതുങ്ങിക്കിടന്നു..എന്നാൽ ഒരേ നിമിഷം അവൻ പലതും ചിന്തിച്ചു..മായ മനസിലേക് കടന്നു വന്നു..ശേഷം അവനെ പുണർന്നവളെ നോക്കി..ഒരു നിമിഷം മായയെക്കാൾ എത്രയോ ഭ്രാന്തമായ പ്രണയമാണ് നടാഷക്ക് വൈശാഖിനോട് എന്ന് അവന് തോന്നി "മായാ.." അലറിക്കൊണ്ടുള്ള ഹിത്രയിലേ ഓരോ അങ്കത്തിന്റെയും ശബ്‌ദം അവന്റെ കാതിലേക്എത്തിയതും അവൻ തിരിഞ്ഞു നോക്കിയപ്പോ അവരൊക്കെ അലറി കരയുകയാണ് എന്നാൽ അതിനിടക്കും നിറഞ്ഞ കണ്ണുകൾ അല്ലാതെമറ്റൊരു വികാരവും ഇല്ലാതെ നിൽക്കുന്ന ഉരുക്കുപോലയുള്ള സ്ത്രീയെ അവൻ കണ്ണെടുക്കാതെ നോക്കി ശർമിള..🔥 ____________💛

മുന്നിൽ ജീവനറ്റ് കിടക്കുന്ന ഒരു രൂപം..കണ്ട മാത്രയിൽ വിശാൽ സ്തംഭിച്ചു നിന്നു..രാവിലെ കളിചിരിയോടെ തന്നെ ശല്യം ചെയ്‌തവളാണ് സൂര്യനസ്തമിക്കുമ്പോഴേക്കും ഈ ലോകത്തിൽ തന്നെ ഒറ്റക്കാക്കി പ്രതീക്ഷ തന്ന കുഞ്ഞിനെയും പേറി വിടയായി..കണ്ണ് നിറയുന്നത് തുടക്കാൻ പോലും അവനെ കൊണ്ട് കഴിഞ്ഞില്ല..മനസ്സ് കലങ്ങി മറിയുന്നു..ഹൃദയം മറിയുന്നു..'മായാ' എന്ന പേര്മാത്രം ഉള്ളിൽ കൂടി മിന്നിമറിയുന്നു..അവളുടെ കുഞ്ഞു മുഖം മാത്രം നേഴ്‌സ് അവളെ കൊണ്ടുപോകാൻ നിന്നതും അവന് സഹിക്കാൻ കഴിഞ്ഞില്ല..പ്രിയപ്പെട്ടവളെ കീറിമുറിക്കാൻ കൊണ്ടുപോകുകയാണ്,,പോസ്റ്റുമാർട്ടം..അവനൊരു നിമിഷം അവളെ തന്നെ കണ്ണെടുക്കാതെ നോക്കി..ആ നിമിഷം അനാഥാലയത്തിൽ വെച്ച് അവളെ കണ്ടത് വൈശിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി മാത്രം തന്നോട് കൂട്ടുകൂടിയത്,അവന്റെ എല്ലാമായി വന്ന് തന്റെ എല്ലാമായവൾ,,തെറ്റ് ചെയ്യാതെ ശിക്ഷിക്കപ്പെടുമ്പോൾ വല്ലാതെ കരയുന്നവൾ..തന്നെ ശല്യം ചെയ്യാൻ വേണ്ടി മാത്രം ഭൂമിയിലേക് വന്നൊരു വ്യക്തി..

ഇന്ന് തീരാ നോവായി മാഞ്ഞു,, വൈഷ്‌ പിണങ്ങിപ്പോയപ്പോൾ ഉറക്കമില്ലാതെ ഊണില്ലാതെ സ്വയം ശപിച്ചും പഴിച്ചും ജീവിതം തീർക്കാൻ തീരുമാനിച്ചവൾ,, ഒടുവിൽ അവന്റെ കൈ പിടിച്ചു ഹിത്രയിലേക് കയറി വരുമ്പോൾ ഏട്ടത്തിയമ്മ പോര് എടുക്കാൻ തുടങിയവൾ,, അവന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമന്ന് കൊണ്ട് ഒരായിരം കിനാക്കൾ നെയ്തു കൂട്ടിയവൾ,, തനിക്ക് ഒരായിരം പ്രതീക്ഷ തന്നവൾ എല്ലാം അവന്റെ ഉള്ളിൽ കൂടെ കടന്ന് പോയി തോരാ മഴയിൽ തന്റെ കുടയിൽ കയറി തന്റെ മനസ്സ് കവർന്നെടുത്തു കൊണ്ട് മഴ തോർന്നപ്പോൾ തന്റെ കുടയാകുന്ന ജീവിതത്തിൽ നിന്ന് വിട പറഞ്ഞു പോയവൾ ഓർക്കുംതോറും അവന് അവനെ തന്നെ പിടിച്ചാൽ കിട്ടാത്തത് പോലെ തോന്നി..നേഴ്‌സ് അവളെ കൊണ്ടുപോകാൻ നിന്നതും അവൻ തടഞ്ഞുകൊണ്ട് അവളുടെ അടുത്തേക് നീങ്ങി..അവളുടെ വയറിൽ കൈ വെച്ചു എന്നോ നിലച്ച മറ്റൊരു തുടിപ്പ്..ലോകം കാണാൻ ഭാഗ്യം ഇല്ലാതെ പോയ പാവം കുഞ്ഞ്..അതിനെ ലോകം കാണിക്കാൻ വേണ്ടി മാത്രം ജീവിച്ചു അവസാനം ആ ആഗ്രഹം നടത്താൻ കഴിയാതെ നേരത്തെ തന്നെ എല്ലാം ഉപേക്ഷിച്ചു പോയൊരു അമ്മ..അവനാ പെണ്ണിന്റെ കുഞ്ഞു മുഖത്ത് താഴ്ന്നുകൊണ്ട് ഒരു കുഞ്ഞു മുത്തം നൽകി..

അവസാനമായി,,ഇനിയൊരു പുലരി കാണാൻ ഇല്ലാത്തവൾക്ക് നിറം നൽകാത്ത ഒരായിരം സ്വപ്നങ്ങളും അവളെ സ്നേഹിച്ചു കൊതി തീരാത്തവരും മാത്രം ബാക്കി..ഹിത്രയിലേ ഓരോ അംഗവും ആ കണ്ണ് നിറക്കുന്ന ഹൃദയം മുറിക്കുന്ന കാഴ്ച കണ്ടുനിന്നു..അവർക്കൊക്കെ അറിയാവുന്നതും അവരൊക്കെ കണ്ടതുമായ സ്നേഹമാണ് വിശാലിന്റേതും മായയുടെയും ഇരുവർക്കും ഇടയിൽ എന്തായിരുന്നു റിലേഷൻ എന്ന് ഇരുവർക്ക് പോലും അറിയില്ല സന്തോഷം എന്തെന്ന് തികച്ചവൾ അറിഞ്ഞിട്ടില്ല..അതിന് മുൻപേ മടങ്ങാനായിരിക്കും ദൈവത്തിന്റെ നിശ്ചയം,,പ്രിയപ്പെട്ടവന്റെ കൂടെയുള്ള ജീവിതം ശരിയായി ആസ്വദിച്ചിട്ടില്ല.. സിദ്ധാർത്തിനെ സ്നേഹിച്ചു കൊതി തീർന്നിട്ടില്ല..അനുമോളെ കൊഞ്ചിച്ചു മതിവരാത്ത ഒരമ്മ..ആ കുഞ്ഞിനെ പോലും തനിച്ചാക്കി പോയവൾ അവളുടെ മുഖത്ത് മുതമിട്ടു കഴിഞ്ഞതും അവനവളെ ഒന്നവസാനമായിട്ട് പുണർന്നു..എന്തോ ഹൃദയം മുറിയുന്നത് പോലെയാണ് അവനപ്പോഴൊക്കെ തോന്നിയിരുന്നത്..അവനവളിൽ നിന്ന് അടർന്ന് മാറിക്കൊണ്ട് തിരിഞ്ഞു നോക്കിയതും ഒന്നും അറിയാതെ ദീപയുടെ കയ്യിലിരിക്കുന്ന അനു മോളെ കണ്ടതും അവന് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

ആദ്യം ആ കുരുന്നിന് നഷ്ടപ്പെട്ടത് സിദ്ധാർത്ഥ് എന്ന അച്ഛനെയാണ്..പിന്നെ ഇപ്പൊ അമ്മയും..അവൻ ദീപയുടെ കയ്യിൽ നിന്ന് മോളെ വാങ്ങിയിട്ട് മായയുടെ അടുത്തേക് പോയി കുഞ്ഞിനെ അവളോട് ചേർത്തതും അവള് ആദ്യം തന്നെ മായയുടെ വയറിൽ കൈ വെച്ചു..പിന്നെ മെല്ലെ നീങ്ങി നീങ്ങി അവളുടെ കവിളിൽ ചുണ്ട് ചേർത്തു..ഒന്നുമറിയാത്ത കുഞ്ഞായിരുന്നെങ്കിൽ കൂടി എന്തൊക്കെയോ ആ കുഞ്ഞു മനസ്സിനും മനസ്സിലായിരുന്നു..അമ്മയിനി വരില്ലെന്ന് തോന്നിയിരുന്നു..മോളെ മായയിൽ നിന്ന് അടർത്തി മാറ്റി ദീപയുടെ കയ്യിൽ കൊടുത്തിട്ട് നേഴ്‌സ് മായയെ കൊണ്ട് പോകാൻ നിന്നതും എന്തോ കണ്ണിലുടക്കിയപോലെ വിശാൽ നേഴ്‌സിനെ തടഞ്ഞു..അപ്പൊ അവളുടെ സാരിയിലായി കുടുങ്ങിക്കിടക്കുന്ന പാദസരം കണ്ട് അവനൊന്ന് മുഖം ചുളിച്ചു..അപ്പൊ തന്നെ നേഴ്‌സ് അവനെ വിളിച്ചതും അത് പെട്ടന്ന് പോക്കറ്റിലേക് ഇട്ടുകൊണ്ട് മായയെ ഒരിക്കൽ കൂടി നോക്കി..ഇനിയൊരിക്കലും അവളെ കാണില്ല..വീണ്ടുമാ ചിന്ത അവന്റെയുള്ളിൽ കടന്നു വന്നതും ദീപയുടെ കയ്യിൽ നിന്ന് മോളേയും വാങ്ങി അവരെ ആരെയും നോക്കാതെ അവൻ പെട്ടന്ന് പുറത്തേക്കു കാറ്റ്‌ പോകുന്നത് പോലെ പോയിക്കളഞ്ഞു ___________💙

കുറച്ചകലെ കത്തിക്കരിഞ്ഞ രീതിയിൽ ഒരു ബോഡി കിട്ടിയപ്പോൾ അത് വൈശാഖിന്റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു എന്ന വാർത്ത പുറത്ത് വന്നപ്പോൾ ആകെ തകർന്നു പോയ നടാഷയെ ചേർത്തു പിടിച്ചത് വിശലായിരുന്നു..ഇരുവരുടെയും ചെയ്തികൾ പിന്നീട് വ്യത്യസ്തമായിരുന്നു..വിശാൽ മുറിയിൽ നിന്ന് ഇറങ്ങാതെയായി..നടാഷ വൈശാഖിന്റെ മുറിയിൽ താമസിക്കാൻ തുടങ്ങിയതോടെ ഹിത്രയിലുള്ളവർ ആകെ സങ്കടത്തിലായിരുന്നു..അവളുടെ ആ സ്നേഹം എന്ത് കൊണ്ട് വൈശാഖ് കാണാതെ പോയി എന്ന ചോദ്യം അവരിൽ നിഴലിച്ചപ്പോൾ അവർക്കൊക്കെ സങ്കടമായിരുന്നു..വൈശാഖിന്റെ മരണവാർത്ത ശർമിളയെ ആകെ തകർത്തിരുന്നു..എത്രയൊക്കെ ആയാലും എത്രയൊക്കെ പറഞ്ഞാലും അതവന്റെ അമ്മയാണ്..ആദ്യമായി ശർമിള പൊട്ടിക്കരയുന്നത് അവിടുള്ളവർ അന്നാണ് കണ്ടത്..അതിന് ശേഷം അവരും മുറിയിൽ തന്നെ ആയിരുന്നു..സമാധാനിപ്പിക്കാൻ കഴിയാതെ അച്ഛനും ഉണ്ടായിരുന്നു..ആദ്യമകന്റെ മരണവും രണ്ടാം മകന്റെ തകർന്ന അവസ്ഥയും അയാളെ വിഷമിപ്പിച്ചിരുന്നു മായയുടെയും വൈശാഖിന്റെയും വേർപാട് ആ വീടിനെ ആകെ തളർത്തിക്കളഞ്ഞിരുന്നു.

.അവിടെത്തെ ആരും അല്ലാത്തത് കൊണ്ട് നടാഷയുടെ പപ്പ അവളെ വിളിക്കാൻ വന്നപ്പോൾ അവള് പോകില്ലെന്ന വാശിയായിരുന്നു..ജീവിതത്തിൽ ഒരുമിച്ചു ജീവിക്കാനോ വൈശാഖിനെ തനിക്ക് കിട്ടിയിട്ടില്ല ഇന്നിപ്പോ മരിച്ചു മണ്ണടിഞ്ഞവന്റെ കൂടെ ജീവിക്കാനും സമ്മദിക്കില്ലേ എന്ന ചോദ്യം അവരെ എല്ലാവരുടെയും വാ അടപ്പിക്കുവായിരുന്നു..മകളുടെ അവസ്ഥകൾ നടാഷയുടെ കുടുംബത്തിന്റെ അവസ്ഥയും മോശം ആക്കുകയായിരുന്നു..പിന്നീട് വിശാൽ ഇടപെട്ട് കൊണ്ട് അവൾ ഹിത്രയിൽ തന്നെ നിന്നോട്ടെ എന്ന് വിധി പറഞ്ഞു..എന്നാൽ വൈശാഖിന്റെ മാത്രമല്ല മായയുടെ ഓർമ്മകളും ആ മുറിയിൽ തങ്ങിനിൽക്കും അത് നടാഷയെ ഏറെ വേദനിപ്പിക്കും എന്ന് അവന് ബോധ്യമുണ്ടായിരുന്നു..അതുകൊണ്ട് തന്നെ അവളോട് വേറെ മുറിയിലേക്ക് മാറാൻ അവൻ ആവശ്യപ്പെട്ടപ്പോൾ അവളത് മുഖവുരയ്ക്ക് പോലും എടുത്തിരുന്നില്ല വിശാൽ കോളജിലെ ജോബ് ഉപേക്ഷിച്ചു..ഓഫീസിലും ഇപ്പൊ പോകാറില്ല..ഏത് നേരവും എന്തൊക്കെയോ ആലോചിച്ചു നിൽപ്പായി..

നടാഷയുടെ കാര്യവും മറിച്ചായിരുന്നില്ല..വൈശാഖിന്റെ മുറിയിലെ മായയുടെ ഒപ്പമുള്ള ഓരോ ഫോട്ടോയും അവളെ അത്രയധികം വേദനപ്പിക്കുന്നുണ്ടായിരുന്നു..എല്ലാതിനുമപ്പുറം എല്ലാത്തിനും കാരണം താനാണെന്ന തോന്നലും അവളിൽ ഉണ്ടായിരുന്നു..വൈശാഖിന്റെ മുറിയിലെ ഫോട്ടോസ് അവളെ വേദനപ്പിക്കുന്നുണ്ടെന്ന കാര്യം മനസിലാക്കിയപ്പോ ശർമിള അതൊക്കെ അവിടെ നിന്ന് എടുത്തുകളയാൻ പറഞ്ഞു..ശാലിനിയുടെയും ആകാശിന്റെയും കാര്യം മറിച്ചായിരുന്നില്ല..ഇതിനിടയിൽ പലതിനെയും അവർ ഭയക്കുന്നുണ്ടായിരുന്നു ___________💜 "വി..ച്ചൂ..ഇ..ഇത്..സി..ദ്ധുവേട്ടനെ..നീ..ഇല്ലാതാക്കിയത് കൊണ്ട്..അ.. അതി..ന്റെ ദേഷ്യം തീ..ർക്കാൻ..അ...ദു..ദുർ..ഗ്ഗ..ചെ..യ്..ത..ത്..ആ.."കയ്യിൽ കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും ആടുന്ന മായയുടെ സാരിയിൽ കുടുങ്ങിക്കിടന്ന പാദസരം നോക്കിനിൽക്കെ അവന്റെ മനസ്സിലേക്ക് വന്നത് മായ അവസാനമായി അവന്റെ മടിയിൽ കിടന്ന് കൊണ്ട്‌പറഞ്ഞ ഈ വാക്കുകളാണ്..പെട്ടന്ന് അവൻ പോക്കറ്റിൽ നിന്ന് ഒരു പാദസരം കൂടി എടുത്തുകൊണ്ട് അതിന്റെ കൂടെ ചേർത്തു വെച്ചു..ദുർഗ്ഗയുടെ കയ്യിൽ നിന്ന് അവളെ ഓർക്കാൻ വേണ്ടി അടിച്ചു മാറ്റിയ പാദസരം ആയിരുന്നു അത്..

ആ രണ്ട് പാദസരങ്ങളും ഒരുപോലെയാണെന്ന സത്യം വീണ്ടും വീണ്ടും അവന്റെ മനസ്സിലേക് വന്നതും എല്ലാം വിശ്വസിക്കാൻ മടിയുള്ളത് പോലെ തോന്നി അവന്..കഴിഞ്ഞ കുറേ നാളുകളായി അവന്റെ മനസ്സ് ആ കാര്യത്തിൽ മാത്രം കുരുങ്ങിക്കിടക്കുകയായിരുന്നു..ദുർഗ്ഗയാണ് എല്ലാത്തിനും പിന്നിൽ എന്നുള്ള രീതിയിലെ മായയുടെ വാക്കുകൾ,,അവനെ സങ്കടത്തിൽ ആഴ്ത്തുകയായിരുന്നു..അപ്പോഴും ഒന്നും വിശ്വസിക്കാൻ അവൻ തയ്യാർ ആയിരുന്നില്ല എന്നതാണ് സത്യം മായ പോയതിലുള്ള സങ്കടം അവനെ പൂർണ്ണമായും വിട്ടിട്ടില്ല..അപ്പൊ ഇതും കൂടി അവന് സഹിക്കാൻ കഴിയുമായിരുന്നില്ല..ആ വാക്കുകൾ തന്നെ അവന്റെ ചെവിയിൽ കൂടെ അലയടിച്ചതും പുഞ്ചിരിയാൽ അവന്റെ മനസ്സ് പിടിച്ചു കുലുക്കിയവളുടെ രൂപം അവന്റെ മനസ്സിലേക് കടന്നു വന്നതും ദേഷ്യം സഹിക്ക വയ്യാതെ "ദുർഗ്ഗാ..." എന്നലറിക്കൊണ്ട് അവൻ അവിടെ കണ്ട എല്ലാം എറിഞ്ഞുടച്ചു..അടങ്ങാത്ത ദേശ്യം ആയിരുന്നവന്..എത്ര തന്നെ ആയിട്ടും അവളൊരിക്കലും അങ്ങനെ ചെയ്യില്ലെന്ന് തന്നെ അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു "അവളങ്ങനെ ചെയ്യില്ലാ..

എന്റെ ദുർഗ്ഗാ അങ്ങനെ ചെയ്യില്ല മായാ.." "എന്ത് കൊണ്ട് ചെയ്യില്ല വിച്ചൂ..?" ഇടയിലെപ്പോഴോ അവനങ്ങനെ അലറിക്കൊണ്ട് കരയാൻ ആരംഭിച്ചിരുന്നു..എന്നാൽ പെട്ടെന്ന് അങ്ങനെയുള്ള ഒരു ശബ്‌ദം കേട്ടതും കുറ്റബോധത്തിൽ നിന്ന് വിമുക്തനായി മെല്ലെ തേങ്ങിക്കൊണ്ട് അവൻ കണ്ണ് തുടച്ചു കൊണ്ട് മുഖമുയർത്തി നോക്കിയതും അവിടെ കണ്ണും നിറച്ചോണ്ട് നിൽക്കുന്ന നാടാഷയെ കണ്ടതും അവൻ പെട്ടെന്ന് എണീറ്റ് നിന്നിട്ട് അവളെയൊന്ന് നോക്കി ടെറസിലേക് പോയി..അവനൊന്ന് അലറിക്കരയണം എന്ന് മാത്രമേ ആ നിമിഷം തോന്നിയിരുന്നുള്ളൂ എന്നാൽ അവനെ വിടാൻ ഭാവമില്ല എന്നപോലെയായിരുന്നു അവനെയും പിന്തുടർന്ന് കൊണ്ട് നടാഷ ടെറസിലേക് പോയത്..അവിടെ വിദൂരങ്ങളിലേക് നോക്കി കണ്ണ് നിറക്കുന്നവന്റെ അടുത്തേക് അവളും പോയി നിന്നു..അവളെയൊന്ന് തലചെരിച്ചു നോക്കിയ ശേഷം അവൻ വീണ്ടും മുൻപോട്ടേക് നോക്കി മായയും അവനും അധികവും ഇവിടെ നിന്ന് പലതും സംസാരിക്കാറുള്ളതാണ്..അവന്റെ വിഷയം ദുർഗ്ഗയും അവളുടെ വിഷയം വൈശാകും ആയിട്ട് ചുരുങ്ങാറുള്ളതാണ്..ഇന്നിപ്പോ അവൾ ഇനി തന്നോട് അതെല്ലാം പറയാനായി ഇല്ല..മായാ ഇനി വരില്ല..ഓർക്കുംതോറും അവൻ കണ്ണ് അമർത്തി തുടച്ചു കൊണ്ടിരുന്നു..അവന് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് മനസിലാക്കി നടാഷ അവന്റെ കയ്യിൽ പിടിച്ചു..അവൻ കണ്ണുയർത്തി അവളെ നോക്കി

"എന്റെ വൈശേട്ടൻ ഈ ലോകത്തിൽ നിന്ന് പോയതിൽ ദുർഗ്ഗക്ക് എന്തെങ്കിലും പങ്കുണ്ടെങ്കിൽ ഞാനൊരിക്കലും അവളോട് ക്ഷമിക്കില്ല വിച്ചൂ..നീയും അവളും ചേരാൻ ഞാൻ സമ്മതിക്കില്ല..എന്റെ മായയും അവളുടെ ബേബിയും മരിച്ചതിൽ അവൾക്ക് എന്തെങ്കിലും പങ്കുണ്ടെങ്കിൽ ഞാനൊരിക്കലും അവൾക്ക് മാപ്പ് കൊടുക്കില്ല..അവൾ തെറ്റ് ചെയ്തിട്ടുണ്ടെൽ,എന്റെ വൈശേട്ടൻറേം മായയുടെയും ചിരി ഇല്ലാതാക്കിയിട്ടുണ്ടെങ്കിൽ,സിദ്ധുന്റെ പേരും പറഞ്ഞു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്റെ ജീവൻ പോയാലും വേണ്ടില്ല ഞാനവൾക് ശിക്ഷ വാങ്ങിക്കൊടുക്കും വിച്ചൂ,,," അവളുടെ ആ വാക്കുകളിൽ കൂടി അവള് വൈശാഖിനെ അത്രക്ക് സ്നേഹിക്കുന്നുണ്ട് എന്ന് വിശാലിന് തോന്നി..ഇവളുടെ ഈ സ്നേഹം മായയും വൈശാകും ഒന്നിക്കുന്നതിന് മുൻപ് മനസ്സിലായിരുന്നു എങ്കിൽ ഒരിക്കലും അവനാ വിവാഹത്തിന് സമ്മതിക്കില്ലെന്ന് വിശാൽ ഓർത്തു..കാരണം മായായേക്കാൾ മുൻപ് വൈശാഖിനെ സ്നേഹിച്ചതും വൈശാഖിന്റെ സ്നേഹം അനുഭവിച്ചതും അവനെ മനസ്സിലിട്ടു

നടന്നതും മായയല്ല നടാഷയാണ്..അതുകൊണ്ട് ഏത് രീതിയിൽ വെച്ചു നോക്കിയാലും വൈശാഖിനെ അവകാശപ്പെട്ടത് നടാഷക്ക് തന്നെയാണെന്ന് കണ്ണ് തുടക്കുന്നവളെ നോക്കി അവൻ ചിന്തിച്ചു..എങ്കിലും ദുർഗ്ഗാ എങ്ങനെ ഇത് ചെയ്യും..?ആ ചോദ്യം അവനിൽ നിറഞ്ഞു നിന്നു "പക്ഷെ..ദുർഗ്ഗാ എങ്ങനെയാ ഇത് ചെയ്യുന്നേ..?" "എന്ത് കൊണ്ട് പറ്റില്ല വിച്ചൂ..ചതിക്ക് കഴിയാത്തതായി എന്താ ഉള്ളത്..?നിന്റെ പ്രണയം ആയത് കൊണ്ട് തന്നെ മായയും വൈഷും അവളെന്ത് പറഞ്ഞാലും കണ്ണടച്ചു വിശ്വസിക്കില്ലേ..?അവസ്ഥ ആയിരുന്നെങ്കിൽ കൂടി അവൾക് നീ കാരണം നഷ്ടപ്പെട്ടത് അവളുടെ ഏട്ടനെയാണ്..ഒരനിയത്തി എങ്ങനെയാ അത് സഹിക്കുന്നെ..?" അവളത് പറഞ്ഞതും അവനവളുടെ മുഖത്തേക്ക് ഞെട്ടലോടെ നോക്കി..പിന്നെയവൾ പറഞ്ഞ കാര്യങ്ങളിലൂടെ അവനും ഒന്ന് ചിന്തിച്ചു നോക്കി..അതിലും എവിടെയൊക്കെയോ ശരിയുള്ളത്..അപ്പോ ദുർഗ്ഗാ അങ്ങനെ ചെയ്യും എന്നാണോ..?അവൻ അവനോട് തന്നെ ചോദിച്ചു..പെട്ടെന്ന് തന്നെ അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പി വന്നു..

അതൊരിക്കലും ദുർഗ്ഗയെ പറ്റി ഓർത്തിട്ട് ആയിരുന്നില്ല..അവന്റെ എല്ലാമായവളെ കുറിച്ച് ഓർത്തിട്ടായിരുന്നു..പതിയെ പതിയെ അവന്റെ മനസ്സും അത് ചെയ്തത് ദുർഗ്ഗയാണെന്ന് അംഗീകരിക്കുന്നതിലേക് എത്തുകയായിരുന്നു..ഒപ്പം അവിടെ കത്തി നശിച്ചു കൊണ്ടിരുന്നത് അവൻ കാലങ്ങളായി കാത്തു സൂക്ഷിച്ച അവന്റെ പ്രണയമായിരുന്നു "പക്ഷെ ദുർഗ്ഗാ അവൾക്ക് ഇപ്പഴും ഒന്നും തികച്ചറിയില്ലല്ലോ..ഞാനാണ് സിദ്ധു മരിക്കാൻ കാരണക്കാരൻ എന്ന സത്യം അവൾക്കെങ്ങനെ അറിയാം..?" "മനുഷ്യർക്ക് കഴിയാത്തതായി എന്താണ് വിച്ചൂ ഉള്ളത്..?ഇന്നല്ലെങ്കിൽ നാളെ ഏതേലും വഴിയിൽ കൂടി ദുർഗ്ഗ ഇതറിയും എന്ന് തന്നെ മനസിലായതല്ലേ നമ്മൾക്..?പിന്നെന്തിനാ ഈ ചോദ്യം..?ഏത് വഴിയിലായാലും ദുർഗ്ഗാ ഇതറിയും വിച്ചൂ.. നീയാണ് അവളുടെ ഏട്ടനെ ഇളല്ലാതാക്കിയത് എന്ന്,,നിന്റെ പ്രണയം എന്താണെന്നോ നീ ആരെണെന്നോ അവളറിയണം എന്നില്ല..ചിലപ്പോ ആ കണ്ണുകളിൽ ഏട്ടനെ ഇല്ലാതാക്കിയ ക്രൂരൻ മാത്രമായിരിക്കും വിച്ചൂ നീ.."

"എന്റെ പ്രണയമാണ് നടാഷ.." അവൾ പറയുന്നതിന്റെ ഇടയിലെപ്പോഴോ വിതുമ്പി കൊണ്ടവൻ പറഞ്ഞതും പൊടുന്നേനെ കണ്ണുകൾ നിറച്ചുകൊണ്ട് അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു..അവൻ അവളെയൊന്ന് തലയുയർത്തി നോക്കി "അവൾക് നിന്നോട് വെറുപ്പായിരിക്കും വിച്ചൂ..ആൾ സഹായം കൊണ്ടായിരിക്കും ചിലപ്പോ നമ്മുടെ മായ..കുഞ്ഞ്..എന്റെ വൈശേട്ടൻ.."പെട്ടെന്ന് അവളും പൊട്ടിക്കരഞ്ഞോണ്ട് അവന്റെ നെഞ്ചോരം ചാഞ്ഞു..ആ നിമിഷം പ്രിയപ്പെട്ടവളെ വെറുക്കാൻ കഴിയാതെ ഇളകി മറിയുകയായിരുന്നു വിശാലിന്റെ മനസ്സ്..അവനൊന്ന് കരയണം എന്ന് തോന്നി..ദുർഗ്ഗയെ കാണണം എന്ന് തോന്നി..ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..മായയെ കാണാൻ തോന്നി..അവളെ കെട്ടിപ്പിടിച്ചു കരയണം എന്ന് തോന്നി..അവനവിടെ ഊർന്നിറങ്ങിയതും നടാഷ അവനെ ഞെട്ടലോടെ നോക്കി "അവളങ്ങനെ ചെയ്യില്ല നാശ.." "തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്കതിനുള്ള ശിക്ഷ കിട്ടണം വിച്ചൂ..നിയമ വഴിയിലൂടെ ആയാൽ അങ്ങനെ" അവളവന്റെ കൂടെ നിലത്തേക് ഇരുന്നുകൊണ്ട് പറഞ്ഞു "എനിക്കൊന്ന് ഒറ്റക്കിരിക്കണം..." പെട്ടെന്ന് വിശാൽ അങ്ങനെ പറഞ്ഞതും കണ്ണുകൾ ഉയർത്തി നടാഷ അവനെയൊന്ന് നോക്കി പിന്നെ അവന്റെ കവിളിൽ കൈ വെച്ചു

"ഞാൻ നാളെ യുഎസിലേക്ക് പോകുവാണ് വിച്ചൂ..എനിക്ക് പറ്റുന്നില്ല ഇവിടെ..വൈഷ്‌ ഇല്ലാതെ..എനിക്കിപ്പോ എന്ത് കൊണ്ടും ഒരു മാറ്റം അവിശ്യമാണ്..പപ്പ വിളിച്ചിരുന്നു..ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്..ഇനിയും ആ മനസ്സ് വേദനിപ്പിക്കുന്ന ക്രൂര ആയൊരു മോളാവാൻ വയ്യെനിക്ക്..നാളെ ഞാൻ പോകും വിച്ചൂ..അത് പറയാൻ വന്നതാ ഞാൻ.." "നീ കൂടെ എന്നെ തനിച്ചാക്കിയിട്ട് പോകുവാണോ നടാഷ..എനിക്ക് വല്ലാതെ വീർപ്പ് മുട്ടുന്നു" നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ പറഞ്ഞതും അടുത്ത തുള്ളി അവന്റെ കണ്ണിൽ നിന്നും നിലത്തേക് ഊർന്നു വീണിരുന്നു..അവന്റെ ആ അവസ്ഥ കണ്ടിട്ട് എന്താണ് ചെയ്യേണ്ടത് എന്താണ് പറയേണ്ടത് എന്ന് നടാഷക്ക് അറിയില്ലായിരുന്നു..അവന്റെ മനസ്സാകെ തീ ആണെന്ന് അവൾക്ക് മനസിലായി..അതുകൊണ്ട് പൊടുന്നേനെ അവള് ഉയർന്നു നിന്നുകൊണ്ട് അവന്റെ കണ്ണുകൾ അമർത്തി തുടച്ചു കൊടുത്തു..അവനും അതിന് നിന്ന് കൊടുത്തു "ജീവിതം എപ്പോഴും സന്തോഷത്തിൽ ആയിരിക്കണം എന്ന് വാശി പിടിക്കരുത് വിച്ചൂ..ഇടക്ക് കഷ്ടപ്പാടുകളും നമ്മളെ തേടി വരും..അന്നത് കരുത്തോടെ നേരിടണം..ഇത്രയും നാൾ മായയുടെ ഒപ്പം നീ ഒത്തിരി ഹാപ്പി ആയിരുന്നില്ലേ..? അതേ ജീവിതം തന്നെയാണ് നിനക്ക് അവളില്ലെങ്കിൽ എന്താണ് സംഭവിക്കുക എന്ന് മനസിലാക്കി തരുന്നത്..ഓരോ ജീവിതവും ഓരോ വ്യക്തിക്ക് ഇങ്ങനെ ഓരോ പാഠം നൽകാറുണ്ട് വിച്ചൂ..

നിനക്കത് മായയുടെ രൂപത്തിലാണെന്ന് മാത്രം..ഇത്രയും കാലം നീ സ്‌ട്രോങ് ആയിരുന്നില്ലേ വിച്ചൂ..?അതുപോലെ ഇനിയും ജീവിതത്തോട് പൊരുതണം..യാഥാർഥ്യത്തെ അംഗീകരിക്കണം..നിന്റെ ഈ അവസ്ഥ കണ്ട് വിഷമിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് വിച്ചൂ ഇപ്പോഴും ഹിത്രയിൽ..അവരെ ഇനിയും വേദനിപ്പിക്കരുത്..അവരുടെ ആ പണ്ടത്തെ വിശാൽ ആയിക്കൊണ്ട് തന്നെ നീ അവരുടെ അടുത്തേക് പോകണം..ജീവിക്കണം..നിന്റെ ഈ ദുഃഖ ജീവിതത്തിൽ പലരും നിന്നെ വിട്ട് പോകാം..നീ ജീവിക്കുന്നത് പോലും ആർക്ക് വേണ്ടിയായിരുന്നു ദുർഗ്ഗക്ക് വേണ്ടിയോ..?മായക്ക് വേണ്ടയോ അതിലൊരുവൾ മറ്റൊരുവളെ ഇല്ലതാക്കി എന്നായപ്പോൾ നിന്റെ സമനില തെറ്റിയോ വിച്ചൂ..?എന്താ നിന്റെ മനസ്സിൽ..?നമ്മുടെ ജീവിതത്തിൽ പലരും കടന്ന് വരുകയും പലരും ഇറങ്ങിപോവുകയും ചെയ്യും വിച്ചൂ..എന്നും എല്ലാരും കൂടെ ഉണ്ടാവണം എന്ന് വാശി പിടിക്കരുത്..പ്രണയമായാലും ജീവനയാലും ആരായാലും ഗസ്റ്റ് റോൾ മാത്രമേ നമ്മുടെ ജീവിതത്തിൽ ആർക്കായാലും കൊടുക്കാൻ പാടുള്ളു..

ഇന്ന് വരും നാളെ പോകും..അതാണ് എല്ലാവരും..അവരെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കുന്നത് നമ്മൾ ആയിരിക്കും അവർ നമ്മളെ അറിയുന്നു കൂടി ഉണ്ടായിക്കൊള്ളണം എന്നില്ലടാ..നമ്മളെക്കാൾ പൂർണ്ണമായി ആരെയും സ്നേഹിക്കരുത് വിച്ചൂ..മരണത്തിന് നമ്മളിൽ നിന്ന് അകറ്റാൻ കഴിയാത്തവരായി ആരും ഇല്ലെന്ന് ഓർക്കണം വിച്ചൂ..നിന്നെ പോലെ..മായയെ നിനക്ക് നഷ്ടമായില്ലേ..?ദുർഗ്ഗക്കും അപ്പുറം ജീവിതം അവളില്ലാതെ നിനക്കൊരു പാഠം തരികയാണ്..അത് ഉൾക്കൊള്ളണം വിച്ചൂ..ഒരാളെ ആഴത്തിൽ സ്നേഹിച്ചാൽ ആ സ്നേഹം തിരികെ കിട്ടിക്കൊള്ളണം എന്നില്ലട..എന്നെ പോലെ" അവള് പെട്ടന്ന് അത്രയും പറഞ്ഞോണ്ട് അവനെ മൈൻഡ് ചെയ്യാതെ പുറത്തേക്കു പോയിക്കളഞ്ഞതും അവളുടെ മനസ്സിലെ മുറിവിന്റെ ആഴം മനസിലാക്കുകയായിരുന്നു അവൻ,,അവന്റെ കണ്ണുകളും നിറഞ്ഞു..പൊടുന്നേനെ കണ്ണുകൾ കയ്യിലെ പാദസരത്തിലേക് നീങ്ങിയതും അവന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞു ____________💙

ചിരിച്ചു കളിച്ചുകൊണ്ട്‌ കൂട്ടുകാരികൾക്കൊപ്പം തന്റെ കോളജ് ജീവിതം അടിച്ചു പൊളിക്കുന്നതിലും ഏട്ടനില്ലാത്തത് കൊണ്ട് തന്നെ കുടുംബത്തിന്റെ തണൽ ആണെന്നുള്ള ബോധം ഉള്ളത് കൊണ്ടും പേപ്പറ്റുകൾ പാസായി എടുക്കുന്നതിനുമുള്ള ഓട്ടപ്പാച്ചലിൽ ആയിരുന്നു ദുർഗ്ഗാ..അവൾ തന്റെ കോളജ് ജീവിതങ്ങൾ അടിച്ചു പൊളിക്കുന്നത് നോക്കി നിൽക്കാനേ അവനെ കൊണ്ട് കഴിഞ്ഞുള്ളു..ദുർഗ്ഗയാണ് എല്ലാത്തിനും പിന്നിൽ എന്ന സത്യം ആ മനസ്സിനെ ചെറിയ രീതിയിൽ ഒന്നും അല്ലായിരുന്നു വേദനിപ്പിച്ചത്..ആ മായയുടെ വായിൽ നിന്ന് തന്നെയാണ് അവനെല്ലാം കേട്ടത്..അതിൽ കൂടുതൽ എന്താണ്..?പക്ഷെ അവളെങ്ങനെ..?എങ്ങനെ ചെയ്യാൻ കഴിയുന്നു അവൾക്..? ആ ചോദ്യങ്ങൾ അവന്റെയുള്ളിൽ അലയടിക്കുമ്പോൾ ജീവനായ പ്രണയം അവന്റെ മനസ്സിൽ നിന്ന് പൂർണ്ണമായും മായുകയായിരുന്നു..അവനൊത്തിരി തകരുകയായിരുന്നു..അവളോടുള്ള വെറുപ്പും അവനിൽ സ്ഥാനം പിടിക്കുകയായിരുന്നു..അവൾക്കെങ്ങനെ ഇങ്ങനെ ക്രൂരയാകാൻ കഴിയുന്നു..?തന്നോടുള്ള ദേഷ്യത്തിന് ഒന്നുമറിയാത്തവളെ..അവന് സങ്കടവും ദേഷ്യവും സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..പതിയെ പതിയെ ആ വെറുപ്പ് ദിവസം തോറും വർധിച്ചു വരുകയായിരുന്നു ___________💜

"പോകുവാണോ നടാഷ..?എന്നെ ഇങ്ങനെയൊരു അവസ്ഥയിൽ ഒറ്റയ്‌ക്ക്‌ തള്ളി വിട്ടിട്ട്..?" അവന്റെ ആ ചോദ്യം അവളെ തെല്ലൊന്നുമായിരുന്നില്ല വേദനിപ്പിച്ചത്..ഇങ്ങനെ ഒരവസ്ഥയിൽ പോകാൻ അവൾക്കും ആഗ്രഹം ഉണ്ടായിട്ടല്ല..പക്ഷെ ഇത്രയും ചെയ്ത് വെച്ചിട്ട് ഇനിയും അവരുടെ കൂടെ നിൽക്കുന്നത് ക്രൂരത ആയി മാറിയേക്കാം..ലഗേജ് ഒക്കെ ഒന്നൂടി സെറ്റ് ആക്കി എയർപോർട്ടിന്റെ ഉള്ളിലേക് പോകാൻ നേരം അവനിൽ നിന്ന് ഉയർന്ന ചോദ്യം ആയിരുന്നത്..അവൾ പെട്ടന്ന് കയ്യിലെ ബാഗ് നിലത്തേക് വെച്ചുകൊണ്ട് പെറ്റന്ന് വിശാലിനെ ഇറുകെ പുണർന്നു "പോണം വിച്ചൂ..എന്തിന്റെ അവകാശത്തിന്റെ പേരിലാ ഞാൻ ഹിത്രയിൽ സ്ഥാനം പിടിച്ചു നിൽക്കുക..? എനിക്കവിടെ ആരാ..?എന്നും ജീവിതത്തിൽ ചേർത്തു പിടിക്കും തനിച്ചാക്കില്ലെന്ന് അവിടുള്ളൊരുത്തൻ എനിക്ക് വാക്ക് തന്നതാണ്..ഇന്ന് എന്നെയും എന്റെ പ്രണയത്തെയും ഇവിടെ തനിച്ചു ഒറ്റക്ക് ആക്കിക്കൊണ്ട് മാഞ്ഞുപോയവൻ..ചാരം ആയി മാറിയവൻ..എന്നെ ഞാനല്ലാതാക്കി മാറിയവൻ..എന്നെ പ്രണയിച്ചവൻ..ഇനിയും അവിടെ ആർക്ക് വേണ്ടിയാണ് ഞാൻ നിൽക്കേണ്ടത്..?എല്ലാം ഉപേക്ഷിച്ചു പോകാൻ സമയം ആയിരിക്കുന്നു വിച്ചൂ..പോണം..അവനും എല്ലാം ഉപേക്ഷിച്ചു എന്നന്നേക്കുമായി പോയില്ലേ..?

ഇനി ഞാൻ മാത്രം ആർക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്..?ഒരു മാറ്റം അതെനിക്കും എന്ത് കൊണ്ടും അത്യാവശ്യമാണ്..ഞാനും മാറേണ്ടിയിരിക്കുന്നു..എനിക്കും മാറണം..വൈശാഖിന്റെ ഓർമ്മകളിൽ നിന്ന് മുക്തയാവണം..പിറകെ നടന്ന് അവന്റെ സ്നേഹം ഞാൻ പിടിച്ചു വാങ്ങിയ ഒരു കാലം ഉണ്ടായിരുന്നു ഞങ്ങളുടെ പ്രണയ കാലം..കോളേജിലെ ഓർമ്മകൾക്ക് ഒപ്പം കുഴിച്ചു മൂടി ഒരിക്കലും വൈശാഖ് ഓർക്കാൻ ആഗ്രഹിക്കത്ത ഞങ്ങടെ പ്രണയം..അല്ലാ..എന്റെ മാത്രം പ്രണയം..അന്നും ഇന്നും എന്നും സ്നേഹിച്ചത് ഞാൻ മാത്രമാണല്ലോ..ജീവനോടെ ഇപ്പൊ ഉണ്ടായിരുന്നേൽ ചോദിക്കാമായിരുന്നു അവന് വേണ്ടി പട്ടിയെ പോലെ നടന്ന എന്നെ ആത്മാർത്ഥമായി അവൻ എപ്പോഴെങ്കിലും പ്രണയിച്ചിരുന്നോ എന്ന്.. മായയുടെ പകുതി വിലയെങ്കിലും തന്നിരുന്നോ എന്ന്..ഇല്ല..എന്നെ ഒരിക്കലും അവൻ സ്നേഹിച്ചിട്ടില്ല..അതിനവന് കഴിഞ്ഞിട്ടില്ല..അസൂയയാണ് എനിക്ക് മായയോട്..ഞാനേത്രയോ ആഗ്രഹിച്ചതാ അവൾക് ലഭിച്ചത്..വൈശാഖിന്റെ പ്രണയം അതനുഭവിച്ചവർക്ക് മാത്രമേ അതിന്റെ വിലയറിയൂ..ഒരിക്കൽ ആവോളം അനുഭവിച്ച ആ പ്രണയത്തിന്റെ മാധുര്യം ഒരിക്കൽ കൂടി നുകരണം എന്നുണ്ടെനിക്ക് പക്ഷെ കഴിയില്ലല്ലോ..

എനിക്കാ സ്നേഹം തിരിച്ചു തരാൻ പോലും കഴിയാതെ യാതൊരു ദയയും കൂടാതെ എന്റെ വൈശിനെ ഈ ലോകത്തിൽ നിന്ന് അടർത്തി മാറ്റിയ ദൈവങ്ങളോട് പോലും വെറുപ്പാണെനിക്ക്..ദൈവങ്ങളോടുള്ള ദേഷ്യമല്ല മറിച്ച്,,,എന്റെ പ്രണയത്തിന്റെ ആഴം..എന്റെ മാത്രം പ്രണയത്തിന്റെ ആഴം..ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ മാത്രം പ്രണയത്തിന്റെ ആഴം.." അത്രയും പറഞ്ഞോണ്ട് അവനെയൊന്ന് നോക്കുക കൂടി ചെയ്യാതെ അവള് പെട്ടന്ന് തിരിഞ്ഞുകൊണ്ട് പോയിക്കളഞ്ഞതും ഹൃദയം മുറിക്കുന്ന അവളുടെ ആ വാക്കുകളും ആ പോക്കും അവൻ നിർവികാരതയോടെ നോക്കിനിന്നു..എന്താണോ മറക്കാൻ ശ്രമിച്ചത് അതാണ് അവൾ വീണ്ടും ഓർമ്മിപ്പിച്ചത്..അവളും പതിയെ പോയിരിക്കുന്നു..യാതൊരു വികാരവും ഇല്ലാതെ അവനത് ഓർത്തു..തികട്ടി വരുന്ന സങ്കടത്തെ അവൻ കണ്ടില്ലെന്ന് നടിക്കാൻ ശ്രമിച്ചു..

പക്ഷെ മായയുടെ രൂപത്തിൽ അതവനെ വേട്ടയാടി കൊണ്ടിരുന്നു..പതിയെ അവന്റെ മുഖത്ത്‌ ദേഷ്യം വന്ന് നിറഞ്ഞു..വെറുപ്പ് വന്ന് നിറഞ്ഞു..പ്രിയപ്പെട്ടവളോടുള്ള ദേഷ്യം..പ്രിയപ്പെട്ടവളോടുള്ള വെറുപ്പ്..ദുർഗ്ഗയോടുള്ള പകാ "ദുർഗ്ഗാ തെറ്റ് ചെയ്തത് കൊണ്ട് തന്നെ അവൾക്കുള്ള ശിക്ഷ ഞാൻ തന്നെ കൊടുക്കും മായാ..ഇത്‌ ഞാൻ നിനക്ക് തരുന്ന വാക്കാണ്..നിന്നെ ഇല്ലാതാക്കി നിന്റെയും എന്റെയും ഹിത്രയുടെയും സന്തോഷം ഇല്ലാതാക്കി മാറ്റിയ ഒരാളെയും ഞാൻ വെറുതെ വിടില്ല മായാ.." വലിഞ്ഞു മുറുകിയ മുഖത്തോടെ അവൻ അത്രയും ഉരുവിടുമ്പോൾ അവന്റെ മനസ്സ് നിറയെ പകയായിരുന്നു..ദുർഗ്ഗയോടുള്ള തീർത്താ തീരാത്ത പക..മായയും വൈശാകും കാത്തിരുന്ന കുഞ്ഞും അവരെ വിട്ട് പോയതിലുള്ള സങ്കടം..അതിന്റെയൊക്കെ ഒടുവിൽ അവൻ ഭ്രാന്തനായി തുടങ്ങുകയായിരുന്നു..ദുർഗ്ഗയുടെ സന്തോഷം എങ്ങനെയും ഇല്ലാതാക്കണം എന്നാഗ്രഹിക്കുന്ന അവളെ ആവോളം വെറുക്കുന്ന ആരോടും യാതൊരു വിധ ദയ ദാക്ഷണ്യവും ഇല്ലാത്ത,,, 💛കാമഭ്രാന്തൻ💛....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story