കാമഭ്രാന്തൻ: ഭാഗം 34

kamabranthan

എഴുത്തുകാരി: മുഹ്‌സിന

ദിവസങ്ങൾക്ക് ശേഷം ഏതോ ഒരു വല്ലാത്ത അവസ്ഥയിൽ ഇരിക്കുവായിരുന്നു വിശാൽ,,അവന്റെ കയ്യിൽ മാസങ്ങൾ മാത്രം പ്രായമുള്ള അനുവും ഉണ്ടായിരുന്നു..അപ്പോഴാണ് ഡോർ തുറന്നൊണ്ട് അവന്റെ അടുത്തേക് മടിച്ച് മടിച്ചു ശാലിനിയും ആകാശും ചെന്നത് "വിച്ചൂ.." എന്തോ പറയാനുള്ള പോലെ ആകാശ് വിളിച്ചതും വിശാൽ അവനെ മുഖമുയർത്തി നോക്കി "ഞങ്ങൾ,,ഞങ്ങൾ നാളെ പോകുവാണ്,, ന്യൂയോർക്കിലേക്,,ഇപ്പൊ ഒരുപാട് ആയില്ലേ..?ഞങ്ങൾക്ക് വയ്യ ഇങ്ങനെ ഒരവസ്ഥ നിങ്ങളിൽ കാണാൻ..മാക്സിമം അഡ്ജസ്റ്റ് ചെയ്തു,,ബട്ട്..പട്ടില്ലെടാ ഇവിടെ വൈശില്ലാതെ..ഞങ്ങൾ കൂടെ,,വേണ്ടെടാ.. ഒരുപാടായി ടിക്കെറ്റ് എടുത്തിട്ട്,,എല്ലാവരോടും പറഞ്ഞു..പക്ഷെ,,നിന്നോട്,,ഇപ്പൊ പോട്ടെടാ ഞാൻ.." അനുവാദം എന്ന പോലെ ആകാശ് ചോദിച്ചതും മുഖമുയർത്തി വിശാലവനെ നോക്കി..യാതൊരു ഭാവവും ആ മുകത് അപ്പൊ ആകാശിന് കാണാൻ സാധിച്ചില്ല..അവൻ ആകാശിനെ നോക്കി ഒരു ചിരി ചിരിക്കാൻ ശ്രമിച്ചു,, പാഴ്ശ്രമം..

പക്ഷെ അവന്റെ എല്ലാ അഹങ്കരവും ദുർഗ്ഗയിലും മായയിലും കുരുങ്ങിക്കിടക്കുന്നത് കൊണ്ട് തന്നെ അവനതിന് കഴിഞ്ഞില്ല അപ്പൊ ആര് വിട്ട് പോയാലും അവനൊരു വിഷയമല്ലായിരുന്നു..ആ രീതയിൽ കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുന്നു പിന്നെ വീണ്ടും ആകാശിൽ നിന്ന് മുഖം താഴ്ത്തി അവൻ അനുമോളെ നോക്കി,,അവളെ കവിളിൽ അമർത്തി ഉമ്മ വെച്ച് കണ്ണടച്ചു കിടന്നതും മൗനം സമ്മതം ആക്കിക്കണ്ടുകൊണ്ട് ആകാശും ശാലിനിയും തിരിഞ്ഞു നടക്കാൻ നിന്നതും പെട്ടെന്ന് വിശാൽ ശാലിനിയുടെ കയ്യിൽ പിടിച്ചതും ശാലിനി നടത്തം നിർത്തിക്കൊണ്ട് വിശാലിനെ തിരിഞ്ഞു മിഴിച്ചു നോക്കി "നിനക്ക്,,നിനക്കെന്റെ അനുമോളുടെ അമ്മയാവാൻ കഴിയോ ശാലു..?" പൂർണ്ണമായും ഞെട്ടിയിരുന്നു ശാലിനി..അവൾ വിശാലിനെ മിഴിച്ചു നോക്കി "വിച്ചൂ.." വിശ്വാസം വരാത്ത രീതിയിൽ അവൾ അവനെ നോക്കി..അതിനും അപ്പുറം അവനെന്താണ് ഉദ്ദേശിക്കുന്നത് എന്നവൾക്ക് മനസിലാകുന്നുണ്ടായിരുന്നില്ല

"ഞാനിവളെ വളർത്താൻ തുനിഞ്ഞാലും അവൾക്ക് ഒരിക്കലും ഒരു സിംഗിൾ പാരന്റിന്റെ കൂടെ കഴിയാൻ പറ്റില്ല..അമ്മയുടെ സ്നേഹം കിട്ടില്ല..എന്റെ മായയുടെ മോള് അങ്ങനെ വളരാൻ പാടില്ലെന്ന് എനിക്ക് നിർബന്ധമുണ്ട്..നീ,,നിനക്ക് പറ്റ്വോ ശാലു എന്റെ മോൾടെ അമ്മയാവാൻ" ആ നിമിഷമെന്താണ് ചെയ്യേണ്ടത് എന്ന് കൂടി അവൾക്ക് അറിയില്ലായിരുന്നു..മോളെ വാങ്ങി അവളുടെ കവിളിലും മുഖത്തും അമർത്തി മുത്തുമ്പോ അവളൊരുരായിരം തവണ നന്ദി പറയുകയായിരുന്നു..മായയോട്..അവളുടെ എല്ലാമായവളോട്,,അനാർക്കലിയുടെ അമ്മയോട്..❤ കുഞ്ഞിനെ ആകാശിന്റെ കയ്യിൽ കൊടുത്തിട്ട് അവള് വിശാലിനെയും ഇറുകെ വാരിപ്പുണർന്നു..മോളെ വിട്ട് പോകേണ്ടി വരുമോ എന്നവൾ ഭയന്നിരുന്നു..എങ്കിലും ഇപ്പൊ അവളുടെ സന്തോഷത്തിന് അളവില്ലായിരുന്നു ____________💙

ആകാശും ശാലിനിയും പോകാൻ വേണ്ടി എയർപ്പോർട്ടിൽ നിന്നു..അവള് തല ചെരിച്ചു മോളെ എടുത്തിരിക്കുന്ന വിശാലിനെ നോക്കി..നിറഞ്ഞ കണ്ണുകളുമായി അവനാ മോളെ ഇറുക്കിപ്പിടിച്ചു ഉള്ളിലേക് പോകാൻ ടൈം ആയപ്പോൾ അവൾ പ്രതീക്ഷയോടെ വിശാലിനെ നോക്കി..അവനൊരു ചിരിയോടെ മോളുടെ കവിളിൽ അവസാനമായി അമർത്തി ഒരു ഉമ്മ കൂടി കൊടുത്തു "എന്റെ മായയുടെ അവസാന ഓർമ്മയാ ശാലു അനൂ,,ഒരുപാട് കൊഞ്ചിച്ചു നടന്നതാ ഞാനിവളെ,,പക്ഷെ,,ഇപ്പൊ മായാ ഇല്ലാതെ..കൈ വിറക്കുന്നു.." കുഞ്ഞിനെ കൊടുക്കുന്നതിന്റെ ഇടയിൽ അവന്റെ കണ്ണ് നിറഞ്ഞതും,,പെട്ടെന്ന് അവരെ ശ്രദ്ധിക്കാതെ വേഗം കുഞ്ഞിനെ ശാലിനിയുടെ കയ്യിൽ കൊടുത്തിട്ട് അവൻ തിരിഞ്ഞു നടന്നു..വിശാൽ നടന്നകലുന്നത് നിർവികാരതയോടെ ശാലിനി നോക്കി നിന്നു ____________💚 വൈശാഖിന്റെയും മായയുടെയും വേർപാടും ദുർഗ്ഗയോടുള്ള വിശാലിന്റെ വെറുപ്പും കണ്ട് സഹിക്ക വയ്യാതെ ആകാശും ശാലിനിയും ന്യൂയോർക്കിലേക് പോയി..

അവർ കൂടെ പോയപ്പോൾ തീർത്തും ഏകാതത്വം തോന്നിയെങ്കിൽ കൂടി ജീവിതം അവനെ പല പാഠങ്ങളും പഠിപ്പിച്ചത് കൊണ്ട് തന്നെ അവനത് ഒന്നും കാര്യമാക്കിയില്ല..അപ്പോഴും ഹിത്രയിലേ ആർക്കും അറിയില്ലായിരുന്നു അവൻ ദുർഗ്ഗയെ പ്രണയിച്ചിരുന്നു എന്ന്,,മായയുടെ മരണത്തിന് പിന്നിലെ കാരണം ദുർഗ്ഗാ ആണെന്നുള്ള കാര്യം അവൻ വിശ്വസിക്കുന്നുണ്ട് എന്നും അവർക്ക് അറിയില്ലായിരുന്നു..ഒരു പോലീസിനും കോടതിക്കും പിറകെ പോകാൻ അവർ തയ്യാർ ആയിരുന്നില്ല..പ്രത്യേകിച്ച് ശർമിള..കോടതിക്കും നിയമത്തിനും വൈശാഖിനെയും മായയെയും അവരുടെ കുഞ്ഞിനെയും തിരിച്ചു തരാൻ കഴിയുമോ എന്ന അവരുടെ ചോദ്യത്തിൽ അവസാനിക്കും എല്ലാം അർജുൻ പെട്ടെന്ന് മാഞ്ഞതാണ്..വൈശാഖ് ഇല്ലാത്തത് കൊണ്ട് തന്നെ അവരാരും അവന് പിറകെ പോയിരുന്നില്ല..എങ്കിലും ശർമിള അവനെ കൊണ്ട് അന്വേഷിക്കാൻ ശ്രമച്ചിരുന്നു..

ദീപയും അവനെ വിളിച്ചലറി കരയും അവനെ അന്വേഷിക്കും ദിവസങ്ങൾക്കും മാസങ്ങൾക്കും അപ്പുറം അവൾ ഹിത്രയിൽ സ്ഥിരമായപ്പോൾ ദിയ എന്ന വിശാലിന്റെ കസിൻ അവൾക്ക് എല്ലാമായി..അവളും അന്വേഷണം അവസാനിപ്പിച്ചു..ഇടക്ക് അവരുടെ പഴയ വീട്ടിലേക്കു ദിയയുടെ ഒപ്പം പോയി സന്ദർശനം നടത്താറുണ്ട്..അന്ന് ഏട്ടനെ ഓർത്ത് അവളൊരുപാട് കരയാറും ഉണ്ട്.. പിന്നെ പിന്നെ ആ വീട് മസങ്ങൾക്കും അപ്പുറം പഴയ നിലയിലേക് തിരികെ വന്നു..വിശാൽ മാത്രം മാറിയിട്ടില്ലായിരുന്നു..അവനെ മായയുടെ ഓർമ്മകൾ കൊല്ലാതെ കൊന്ന് കൊണ്ടിരുന്നു അപ്പോഴാണ് ദുർഗ്ഗയോടുള്ള ദേഷ്യത്തിന് മനസ്സ് എപ്പോഴോ കൈവിട്ടുപോയപ്പോഴാണ് അവൻ അവളെ റേപ്പ് ചെയ്തത്..അതിന്റെ ചെറിയ കുറ്റബോധം അവന് ഉണ്ടായിരുന്നെങ്കിലും അവനത് മൈൻഡ് ചെയ്തില്ല..മായയുടെ വേർപാടിൽ സ്വയം ദേഹോപദ്രങ്ങൾക്കും അപ്പുറം അവനെ അറിയാന്മല്ലറന്നു പോയവന് അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു എന്ന് പറയുന്നതാകും...

ദുർഗ്ഗയുടെ തിരോധാനം അതായിരുന്നു അവന്റെ ലക്ഷ്യം..പതിയെ പതിയെ അവൻ ദുർഗ്ഗയെ പ്രണയിച്ചിരുന്നു എന്ന കാര്യം പോലും മറന്നു കൊണ്ടിരുന്നു ___________🖤 "നിങ്ങളുടെ കല്യാണം കഴിഞ്ഞത് പോലും ഞാനും ആകാശേട്ടനും അറിഞ്ഞിട്ടില്ലായിരുന്നു ദുർഗ്ഗാ..അല്ല അറിയിച്ചില്ലവൻ..നിന്നെപോലും ഞാൻ ഇവിടെ വന്നപ്പോഴാണ് കാണുന്നത്..നീ വിച്ചൂന്റെ ഭാര്യ ആയെന്നും നിങ്ങളുടെ കല്യാണം കഴിഞ്ഞെന്നും അറിഞ്ഞപ്പോൾ അത്ഭുതം ആയിരുന്നെനിക്ക്..എല്ലാത്തിനുംഅപ്പുറംവിച്ചൂന്റെതാലി അണിഞ്ഞ്,സിന്ദൂരം അണിഞ്ഞു നിൽക്കുന്ന നീ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു അത്ഭുതം ആയിരുന്നു ദുർഗ്ഗാ..ചിരിയോടെ കുറുമ്പോടെ ചുരിതാർ മാത്രം അണിയുന്ന ദുർഗ്ഗയെ മാത്രമേ ഞങ്ങൾക്ക് അറിയുള്ളൂ നിന്റെ ഈ മാറ്റത്തിന് പിന്നിലെ വാടിയ മുഖത്തിന് പിന്നിലെ കാരണം ഞങ്ങൾക്ക് കൃത്യമായി അറിയുന്നത് കൊണ്ട് തന്നെ ഞങ്ങൾക്ക് ചെറിയ ഞെട്ടൽ ഒന്നുമല്ലായിരുന്നു ദുർഗ്ഗാ ഉണ്ടായിരുന്നത്.

.ഞങ്ങൾ ശരിക്കും പേടിച്ചിരുന്നു..കാരണം ഞങ്ങളിവിടുന്ന് പോകുമ്പോൾ അവൻ വിച്ചൂ,,നിന്നെ പൂർണ്ണമായും വെറുക്കുന്നുണ്ടായിരുന്നു..ഞങ്ങൾ എന്താണോ ഭയന്നത് അത് തന്നെയാണ് ഇവിടെ നടക്കുന്നത് എന്നറിഞ്ഞപ്പോ എനിക്കും ഇപ്പൊ വെറുപ്പ് തോന്നുവാ ദുർഗ്ഗാ വിച്ചൂനോട്..ഒരുപക്ഷേ മായ അവൾ,,അവളിപ്പോൾ ഉണ്ടായിരുന്നെങ്കിൽ അവളും വിച്ചൂനെ വെറുക്കുമായിരുന്നു..കാരണം ആരും ക്ഷമിക്കുന്ന കാര്യമല്ല ഇതൊന്നും എല്ലാതിനുമപ്പുറം ചെയ്യാത്ത തെറ്റിനാണ് നീ ശിക്ഷ അനുഭവിക്കുന്നത് എന്ന് എനിക്കും തോന്നിയിട്ടുണ്ട്..അഥവാ നീ വല്ല തെറ്റും ചെയ്തിരുന്നു എങ്കിൽ ഇതായിരിക്കില്ലാ നിന്റെ റിയാക്ഷൻ..സത്യം അറിയാൻ വേണ്ടി ഇതുപോലെ കഷ്ടപ്പെടില്ല..എല്ലാതിനുമപ്പുറം അവനെ കല്യാണം കഴിക്കില്ലായിരുന്നു..ഇതിൽ നിന്നെല്ലാം ആർക്കും മനസിലാക്കാൻ പറ്റുന്നതെ ഉള്ളു ദുർഗ്ഗാ നിനക്ക് ഒന്നും അറിയില്ലാ എന്നും നീ തികച്ചും നിരപരാധി ആണെന്നും..പക്ഷെ വിച്ചൂ,,മായമാത്രമാണ് അവന്റെയുള്ളിൽ..

അവളോടുള്ള അതിര് കടന്ന സ്നേഹത്തിൽ അവനെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു..ശരിക്കും ആരാണ് ഇതിന്റെയൊക്കെ പിന്നിൽ എന്ന് ആകാശേട്ടനും അറിയാമെന്ന് ഇടക്ക് എനിക്ക് തോന്നാറുണ്ട്..ഏട്ടന്റെ ഇടക്കുള്ള ബിഹേവിയർ അങ്ങനെ എന്നെ തോന്നിപ്പിച്ചു എന്ന് പറയുന്നതാകും ശരി..പക്ഷെ ഞാനിന്നേവരെ അതിനെ പറ്റി സംസാരിച്ചിട്ടില്ല..എനിക്ക് അതിന് താൽപര്യം ഇല്ലെന്ന് പറയുന്നതാകും ശരി ശരിക്കും അന്ന് വിച്ചൂനെ അങ്ങനെയൊരവസ്ഥയിൽ ഞങ്ങൾ തള്ളിയിട്ട് പോകാൻ പാടില്ലായിരുന്നു..പക്ഷെ ആകശേട്ടന്റെ അമ്മ എന്നോട് നല്ലതായിരുന്നേൽ കൂടി ഏട്ടന് പേടിയായിരുന്നു അതോണ്ട് ആണ് ന്യൂയോർക്കിലേക് പോയത്..മായയുടെ ഓർമ്മകളിൽ നിന്ന് എനിക്കും വൈശേട്ടന്റെ ഓർമ്മകളിൽ നിന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു മോചനം അത്യാവിശ്യമായിരുന്നു..ഒരുപക്ഷേ ഞങ്ങളന്ന് അവനെ വിട്ട് പോകാതെ ഒരു തണലായി അവന്റെ കൂടെ തന്നെ നിന്നിരുന്നു

എങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ വരുമായിരുന്നില്ല ഞങ്ങളുടെ വേർപാടിനും അപ്പുറം യുഎസിലേക് പോയ നടാഷയുടെ യാതൊരു വിവരം ഇല്ലാത്തതും അവനെ ഒരുപാട് വേദനിപ്പിച്ചിരുന്നു.. ഞങ്ങളില്ല മായയില്ല നടാഷ ജീവനോടെ ഉണ്ടോ എന്ന് പോലും ഉറപ്പില്ല,, തീർത്തും വിച്ചൂന് അനാഥത്വം ഫീൽ ചെയ്ത സമയമായിരുന്നു അത്..ഒരുപക്ഷേ ഞങ്ങൾ നിന്നിരുന്നേൽ നിനക്ക് ഈ അവസ്ഥ വരുമായിരുന്നില്ല..നിന്നെകല്യാണം കഴിക്കാൻ അവനെ സമ്മതിക്കുമായിരുന്നില്ല..എല്ലാം ഞങ്ങളുടെ തെറ്റാ..ഉപദേശിക്കാൻ പോലും കൂടെ ഇല്ലായിരുന്നു..പാടില്ലായിരുന്നു..ദുർഗ്ഗാ,, ഞാനൊന്ന് പറയട്ടെ മോളെ,,സ്നേഹിച്ചില്ലെങ്കിൽ കൂടി അവനെ വെറുക്കുന്നുണ്ടെങ്കിൽ കൂടി അവനെ ശിക്ഷിക്കരുത്..അവന്റെ വേർപാട് കൂടെ സഹിക്കാനുള്ള മനക്കരുത്ത് ഞങ്ങൾക്കുണ്ടാവില്ല ഒരു പക്ഷെ ഈ കാര്യങ്ങൾ ഒക്കെ ശർമിളാന്റി അറിഞ്ഞാൽ,,ആന്റിക്ക് അതൊരിക്കലും സഹിക്കാനാവില്ല..ഒരിക്കലും വിച്ചൂനോട് ആന്റി ക്ഷമിക്കില്ല..

നിന്നെ,,നിന്നെ ഞാൻ ഈ ദുശിച്ച ജീവിതത്തിൽ നിന്ന് വിച്ചൂന്റെതാലിയിൽ നിന്ന് ഉടനെ മോചിപ്പിക്കാം ദുർഗ്ഗാ..എവിടേക്കെലും പോയി രക്ഷപ്പെട്ടോ..നീ എങ്ങനെയേലും രക്ഷപ്പെടണം,,എന്റെ വിച്ചൂനെ മായയുടെ ഭ്രാന്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണം,,അത് മാത്രമാണ് ഇപ്പൊ എന്റെ ലക്ഷ്യം..അവനിങ്ങനെ നശിക്കുന്നത് നോക്കി നിൽക്കാൻ എന്നെ കൊണ്ട് പറ്റില്ല.." ശാലിനി എല്ലാം വിവരിച്ചു പറഞ്ഞ ശേഷം ഒരു അപേക്ഷ പോലെ ദുർഗ്ഗയെ നോക്കിയതും അവൾ നിർവികാരതയോടെ ശാലിനിയെ തന്നെ നോക്കിനിന്നപ്പോ ആ നിമിഷം എന്താണ് ദുർഗ്ഗയുടെ മനസ്സിൽ എന്ന് ശാലിനിക്ക് മനസിലാക്കാൻ സാധിക്കാത്തത് കൊണ്ട് അവൾ ദുർഗ്ഗയെ കണ്ണെടുക്കാതെ നോക്കിയതും മെല്ലെ അവളുടെ ഷോൾഡറിൽ കൈ വെച്ചതും പെട്ടെന്ന് ഒന്ന് ഞെട്ടിക്കൊണ്ട് ദുർഗ്ഗയാഥാർഥ്യത്തിലേക് വന്ന്കൊണ്ട് ശാലിനിയെ നോക്കിയതും അവളുടെ കവിളിനെ ചുംബിച്ചുകൊണ്ട് നീർമുത്ത് ഭൂമിയിലേക് ഊർന്നിറങ്ങുന്നത് കണ്ടതും പെട്ടെന്ന് ഉണ്ടായ ദുർഗ്ഗയുടെ ഭാവത്തിൽ ശാലിനി ഞെട്ടിക്കൊണ്ട് ദുർഗ്ഗയെ നോക്കിയിട്ട് പൊടുന്നേനെ അവിടുന്ന് എണീറ്റ് കൊണ്ട് കണ്ണുകൾ അമർത്തിതുടച്ചിട്ട് ദുർഗ്ഗ ശാലിനിക്ക് വരണ്ട ഒരു പുഞ്ചിരി സമ്മാനിച്ചതും

ആ നിമിഷം അത്ഭുതത്തോടെ ദുർഗ്ഗയുടെ മുഖത്തെ ഭാവം നോക്കിക്കണ്ട നിമിഷം ശാലിനിക്ക് എന്താണ് ദുർഗ്ഗയോട് പറയേണ്ടത്,,എന്താണ് ചെയ്യേണ്ടത് എന്ന് മനസിലാകാത്തത് കൊണ്ട് അവള് ദുർഗ്ഗയെ നോക്കി അവളോട് എല്ലാം പറഞ്ഞത് അബദ്ധമായോ..?പറഞ്ഞത് കുറച്ചു കൂടിപ്പോയോ അങ്ങനെയുള്ള പല ചോദ്യങ്ങൾ ഒരുനിമിഷം ശാലിനിയുടെ ഉള്ളിൽ നിറഞ്ഞു നിന്നപ്പോ അവള് ദുർഗ്ഗയെ നോക്കിക്കൊണ്ട് അവളുടെ നീക്കങ്ങൾ നിരീക്ഷിച്ചു നിന്നതും ആ സമയം എല്ലാം തകർന്നവളെ പോലെ ദുർഗ്ഗശാലിനിയെ മൈൻഡ് ചെയ്യാതെ പെട്ടെന്ന് തിരിഞ്ഞു നടന്നു..അവള് നടന്നകലുന്നത് കണ്ടതും ഒന്നും മിണ്ടാൻ കഴിയാതെ ശാലിനി ആ കാഴ്ച കണ്ടുനിന്നു ___________🖤 സ്നേഹിച്ചില്ലെങ്കിൽ കൂടി അവനെ വെറുക്കുന്നുണ്ടെങ്കിൽ കൂടി അവനെ ശിക്ഷിക്കരുത് നിന്നെ ഞാൻ ഈ ദുശിച്ച ജീവിതത്തിൽ നിന്ന് വിച്ചൂന്റെതാലിയിൽ നിന്ന് ഉടനെ മോചിപ്പിക്കാം ദുർഗ്ഗാ എന്റെ വിച്ചൂനെ മായയുടെ ഭ്രാന്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണം അവനിങ്ങനെ നശിക്കുന്നത് നോക്കി നിൽക്കാൻ എന്നെ കൊണ്ട് പറ്റില്ല ബെഡിൽ മലർന്നു കിടന്ന്കണ്ണടച്ചോപ്പോഴൊക്കെ ദുർഗ്ഗയുടെ മനസ്സിൽ കൂടെ മിന്നി മറഞ്ഞത് ശാലിനിയുടെ ഈ വാക്കുകളാണ്..അവൾ കണ്ണുകൾ അടക്കുന്നതിന് അനുസരിച്ച് അവൾ പറഞ്ഞ മുഴുവൻ കാര്യങ്ങളും അവളുടെ ഉള്ളിൽ കൂടെ കടന്നു പോയി..

തല പെരുക്കുന്നത് പോലെ തോന്നി ദുർഗ്ഗക്ക്..എല്ലാം അവളിൽ ഒരു അസ്വസ്ഥത നിറക്കുന്നത് പോലെ തോന്നി അവൾക്..തലവേദന കാരണം തല പൊട്ടുമോ എന്ന് പോലും അവൾക് തോന്നി..അവസാനം എണീറ്റ് ടേബിളിലെ വെള്ളം മടക്ക് മടക്കായി കുടിച്ചുകൊണ്ട് അവൾ വീണ്ടും കിടന്ന് ഒന്ന് ഉറങ്ങാൻ ശ്രമിച്ചു..ഇപ്പൊ ഒരു ഉറക്കം ഉറങ്ങാനാണ് അവൾക്ക് തോന്നിയത് അത്രക്കും അവൾക്ക് തല വേദനിക്കുന്നുണ്ടായിരുന്നു എല്ലാം കേട്ടപ്പോൾ..പക്ഷെ എത്ര കഴിഞ്ഞിട്ടും ഉറക്കം വരാതെ ആയപ്പോൾ അസ്വസ്ഥതയോടെ അവൾ ഹെഡ് ബോർഡിലേക് തല ചായ്ച്ചു കിടന്നു സ്നേഹിച്ചില്ലെങ്കിൽ കൂടി അവനെ വെറുക്കുന്നുണ്ടെങ്കിൽ കൂടി അവനെ ശിക്ഷിക്കരുത് നിന്നെ ഞാൻ ഈ ദുശിച്ച ജീവിതത്തിൽ നിന്ന് വിച്ചൂന്റെതാലിയിൽ നിന്ന് ഉടനെ മോചിപ്പിക്കാം ദുർഗ്ഗാ എന്റെ വിച്ചൂനെ മായയുടെ ഭ്രാന്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണം അവനിങ്ങനെ നശിക്കുന്നത് നോക്കി നിൽക്കാൻ എന്നെ കൊണ്ട് പറ്റില്ല ആ വാക്കുകൾ അവൾ വീണ്ടും വീണ്ടും ഓർത്തു കൊണ്ടിരുന്നു,,

എന്തായിരുന്നു അപ്പോൾ ആ പെണ്ണിന്റെ മനസ്സിൽ..? അവനെ വെറുക്കുന്നുണ്ട്..ഇഷ്ടമല്ല..പ്രണയിക്കാൻ കഴിയില്ല..അവൻ തന്നെ സ്നേഹിച്ചു എന്ന് പറയുന്നതിന് അർത്ഥമില്ല..പക്ഷെ ശിക്ഷിക്കാൻ,,അതിന്,,അതിന് തന്നെകൊണ്ട് കഴിയും എന്ന് തോന്നുന്നില്ല..കാരണം അവനെപ്പോലെ എല്ലാവർക്കും ക്രൂരർആവാൻകഴിയില്ല..മറ്റൊരാളുടെ സങ്കടത്തിൽ സന്തോഷം കണ്ടെത്തുന്ന സ്വഭാവം തനിക്കില്ല..ഈ ജന്മത്തിൽഅവനോട് ക്ഷമിക്കാൻ കഴിയില്ല..വെറുപ്പാണ്..സ്നേഹിക്കില്ല..പക്ഷെ..?വീണ്ടും വീണ്ടും അവളുടെ മനസ്സ് അതിൽ മാത്രം കുരുങ്ങിക്കിടന്നു..അവന്റെ മായയോടുള്ള സ്നേഹത്തിൽ ശരിക്കും അസൂയ തോന്നിയിരുന്നു അവൾക്..എന്തിനാണെന്ന ഉത്തരംതേടി പോകുമ്പോൾ അവനും തന്നെ പ്രണയിച്ചിരുന്നില്ലേ..?അപ്പൊ തന്നെക്കാൾ വില അവൾക്ക് കൊടുത്തതാണെന്ന മറുപടി മനസ്സവൾക്ക് കൊടുക്കുമ്പോൾ അവൾ മുഖം കോട്ടി ഒരിക്കലും തന്നെ പ്രണയിച്ചു എന്ന് വാധിക്കാൻ അവന് അവകാശം ഇല്ല..

കാരണം സ്നേഹിച്ചവളെ ശരിക്ക് ഒന്ന് മനസിലാക്കാൻ കൂടി അവനെ കൊണ്ട് കഴിഞ്ഞിട്ടില്ല..അങ്ങനെ ഉള്ളവൻ സ്നേഹിച്ചു എന്നെങ്ങനെയാണ് പറയുന്നത്..അവന്റെ തന്നോടുള്ള സ്നേഹവും മായയോടുള്ള സ്നേഹവും എല്ലാമായ മായാ അവനെ വിട്ട് പോയപ്പോൾ അവൻ തകർന്നതും ഒക്കെ ഓർത്തപ്പോൾ അവൾക്കും സങ്കടം ആയിരുന്നു..പക്ഷെ കേവലം നിസ്സാര തെളിവുകൾ കൊണ്ട് എല്ലാ കുറ്റവും തന്റെ തലയിൽ ഇട്ടിട്ട് തന്നെ ശിക്ഷിക്കുന്ന അവന്റെ വൃത്തികെട്ട മനോഭാവം അവളിൽ വെറുപ്പ് ഉടലെടുത്തു എങ്കിലും അവന്റെ ഭാഗത്തും ശരി ഉള്ളത് പോലെ അവൾക്ക് തോന്നാതിരുന്നില്ല..കാരണം മായയുടെ വായിൽ നിന്ന് തന്നെയാണ്അവനത് കേട്ടത്..മായാ തന്നെയാണ് പറഞ്ഞത്..പക്ഷെ പ്രതികാരം ചെയ്യാൻ അവൻ തിരഞ്ഞെടുത്ത വഴി അതാണ് അവൾ വെറുത്തു പോയത്..പക്ഷെ മായാ..അവൾ..അവളെന്തിനാണ് അങ്ങനെ പറഞ്ഞത്..?ആ ചോദ്യവും അവളിൽ നിഴലിച്ചു..ഗിരിനഗർ എന്ന സ്ഥലത്തെ കുറിച്ച്പോലും ഇന്നേവരെ കേട്ടിട്ടില്ല..

പിന്നെ എങ്ങനെയാണ് തന്റെ പാദസരം അവിടെ വരുന്നത്..? ഒരുപാട് ചോദ്യങ്ങൾ അവളുടെ ഉള്ളിൽ കൂടെ നിഴലിച്ചു..ഉത്തരമില്ലാതെ കിടക്കുന്ന ഒരുപാട് ചുരുളുകൾ..അതിനിടയിൽ നിന്ന് അവളൊരുപാട് വീർപ്പുമുട്ടി..ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രം ബാക്കി ____________💙 കരയെ ചുംബിച്ചു പ്രതീക്ഷ നൽകി മറഞ്ഞു പോകുന്ന തിരമാലയെ നോക്കുമ്പോൾ മനസ്സിൽ ശാന്തത വന്ന് നിറയുന്നത്അവളറിഞ്ഞു..കണ്ണുകൾ ഇറുക്കിയടച്ചു..പലനിമിഷങ്ങളും മനസ്സിലേക് കടന്നു വന്നതും അവൾ കണ്ണുകൾ ഒന്നൂടെ മുറുക്കിപ്പൂട്ടിയതും അവളുടെ കവിളിനെ ചുംബിച്ചു കൊണ്ട് കണ്ണുനീർ പുറത്തേക്കു ചാടി..പെട്ടെന്ന് ഫോൺ അടിയുന്ന ശബ്‌ദം കേട്ടതും അവള് പെട്ടെന്ന് കണ്ണുകൾ തുറന്ന് കടലിലേക് ഒന്ന് നോക്കിയിട്ട് കണ്ണുകൾ അമർത്തി തുടച്ചു..പിന്നെ ബാഗിൽ നിന്ന് ഫോൺ എടുത്തിട്ട് നോക്കിയതും 'ഹെലൻ' എന്ന് കണ്ടതും കോൾ എടുത്തു കാതോട് അടുപ്പിച്ചു "നീ എവിടാ..?"

മറുപുറത്തുള്ള കടുപ്പിച്ചുള്ള ചോദ്യം കേട്ടതും അവൾ കാതിൽ നിന്ന് ഫോണൊന്ന് എടുത്തിട്ട് സ്ക്രീനിലേക്ക് ഒന്നൂടെ നോക്കി വീണ്ടും ഫോൺ കാതരികിൽ തന്നെ അടുപ്പിച്ചതും അവളുടെ റിപ്ലൈ ഒന്നും ഇല്ലാത്തത് കൊണ്ട് ഹെലൻ ചോദിച്ച ചോദ്യം ഒരിക്കൽ കൂടെ ആവർത്തിച്ചതും അതുവരെ ഉണ്ടായിരുന്ന വിശാത ഭാവം മുഖത്ത് നിന്ന് മാഞ്ഞിട്ട് പെട്ടെന്ന് അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു "Just give me 30 minutes.. i will be there.." അത്രയും പറഞ്ഞോണ്ട് മറുഭാഗത്ത് നിന്ന് ഹെലൻ എന്തെങ്കിലും പറയും മുൻപ് അവൾ കോൾ കട്ട് ചെയ്തു..എന്നിട്ട് വീണ്ടും ഒരിക്കൽ കൂടെ കടലിലേക് നോക്കി..കുറച്ചു നേരം കൂടെ അവിടെയിരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ കൂടി ഹെലന്നെ പറ്റി ഓർത്തപ്പോൾ ഒരിക്കൽ കൂടെ അവളുടെ കയിൽ നിന്ന് കണക്കിന് വാങ്ങിച്ചുകൂട്ടാൻ താൽപര്യം താൽപര്യം ഇല്ലാത്തത് കൊണ്ട് മെല്ലെ അവിടുന്ന് എണീറ്റ് കൊണ്ട് പുറത്തേക്കു നടന്നു..സ്ക്യൂരിറ്റിയെ എന്നും കൊടുക്കാറുള്ള പുഞ്ചിരി അന്നും കൊടുത്തു..അതിൽ നിന്ന് തന്നെ വ്യക്തമാണ് ഇതെന്നുമുള്ള കാഴ്ചയാണെന്ന്..

സ്കൂട്ടിയിലേക് കയറി വീട്ടിലേക്കു വണ്ടി തിരിച്ചു..ആഡംബരം വിളിച്ചോതുന്ന വീടിന്റെ മുൻപിൽ എത്തിയതും അവള് സ്കൂട്ടി ആഡംബര കാറുകൾക്കിടയിൽ പാർക്ക് ചെയ്തു കൊണ്ട് അകത്തേക്കു നടന്നു..അകത്ത് എത്തിയതും സോഫയിൽ ഇരിക്കുന്നവർ അവളെ കണ്ടതും ആവലാതിയോടെ അവളുടെ അടുത്തേക്ക് വന്നു "മോള് എവിടെയായിരുന്നു..ഞങ്ങൾ എന്തോരം പേടിച്ചെന്ന് അറിയോ..?പ്രത്യേകിച്ച് ഹെലൻ..അവളവിടെ കലി തുള്ളിക്കൊണ്ട് നിന്നെ കൊല്ലാൻ നിൽക്കുവാ.." കൂട്ടത്തിൽ നിന്നൊരു സ്ത്രീ പറഞ്ഞതും അവള് അവർക്കൊന്ന് ചിരിച്ചു കൊടുത്തിട്ട് ബാക്കി എല്ലാവരെയും നോക്കിയതും അവരുടെ എല്ലാവരുടെയും മുഖത്ത് ആദി നിറഞ്ഞു നിൽക്കുന്നത് കണ്ടതും അവളുടെ ഉള്ളിൽ പെട്ടെന്ന് വല്ലാത്തൊരു ഹാപ്പിനസ് കടന്നു വന്നു..തന്നെ കുറിച്ച് ചിന്തിക്കാനും ഒരു കുടുംബം..തന്നേ കുറിച്ച് വേവലാതിപ്പെടാനും ഒരു കുടുംബം..അവൾക്ക് സന്തോഷം കൊണ്ട് എന്തൊക്കെയോ ചെയ്യാൻ തോന്നി..

അവള് കണ്ണും നിറച്ചോണ്ട് അവിടെത്തെ ഒരോ കുടുംബാംഗത്തെയും നോക്കി..എന്നാൽ പെട്ടെന്ന് അവൾ കരയുന്നത് കണ്ടതും അവരിലൊക്കെ വീണ്ടും ഭയം കുമിഞ്ഞു കൂടി..അവരൊക്കെ ഒരു ഞെട്ടലോടെ അവളുടെ ചുറ്റും കൂടി നിന്നു..അവൾ എല്ലാവരെയും മാറി മാറി നോക്കി മുഖം ചുളുക്കി "എന്ത് പറ്റി മോളെ..?നീ എന്തിനാ കരയുന്നേ..?മോളോട് ആരേലും എന്തെങ്കിലും പറഞ്ഞോ..?അല്ലേൽ ആരേലും മോളെ ഉപദ്രവിച്ചോ..?" കൂട്ടത്തിൽ നിന്ന് കുറച്ചു ഏജ്ഡ് ആയിട്ടുള്ള ആൾ ചോദിച്ചതും അവൾക്ക് വീണ്ടും സന്തോഷം വന്നതും അവള് ഇല്ലെന്നുള്ള മട്ടില് പെട്ടെന്ന് തലയാട്ടിയിട്ട് കണ്ണിറുക്കെ തുടച്ചു ചുണ്ടിലൊരു ചിരി വരുത്തിച്ചിട്ട് അവരെ നോക്കി "അങ്ങനെയൊന്നും ഇല്ല അങ്കിൾ..ഞാൻ ഹെലനിപ്പോ എന്നെ കൊല്ലുന്നകാര്യം ആലോചിച്ചിട്ട് കരഞ്ഞു പോയതാ..എന്തായാലും ഞാനവളെ ഒന്ന് കണ്ടിട്ട് വരാം ഇല്ലേൽ പെണ്ണെന്നെ വെച്ചേക്കത്തില്ല.." അത്രയും പറഞ്ഞോണ്ട്കുസൃതയോടെ അവർക്ക് വീണ്ടും പുഞ്ചിരിച്ചുകൊടുത്തിട്ട് അവൾ അവരുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവിടുന്ന് മുകളിലേക്കു നടന്നു..പോകുന്ന വഴിക്ക് അവളുടെ മനസ്സ് ഇളകി മറിയുവായിരുന്നു..ഹെലൻ ഇല്ലായിരുന്നു എങ്കിൽ എന്തായേനെ..?

ആ ചോദ്യം അവളോട് അവളുടെ മനസ്സ് ചോദിച്ചതും അവൾക്ക് പെട്ടെന്ന് ഹെലനെ കെട്ടിപ്പിടിച്ചു മുത്താൻ തോന്നി..ഈ ലൈഫിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ഹെലൻ എന്നവൾക്ക് തോന്നി..ഓരോന്ന്ആലോചിച്ചു അവളുടേം ഹെലെന്റെയും മുറിയിൽ എത്തിയത് അവളറിഞ്ഞിരുന്നില്ല മുറിയിലേക്കു കയറിയിട്ട് ഹെലെന് വേണ്ടി ചുറ്റും നോക്കിയെങ്കിലും അവളെ എവിടെയും കാണാതെ മുറിക്കകത്തേക് കയറിയിട്ട് ബാഗ് ടേബിളിൽ ബാഗ് വച്ച് തിരിഞ്ഞതും പെട്ടെന്ന് പ്രതീക്ഷിക്കാതെ പാട്ടക്കൊരു ചവിട്ട് കിട്ടിയിട്ട് അവള് ബെഡിലേക് മറിഞ്ഞിരുന്നു "അയ്യോ ഗോഡെ..എന്റെ പാട്ട പോയേ.." പെട്ടെന്ന് അവളവിടെ കിടന്ന്അങ്ങനെ അലറി കൂവിയിട്ട് മുന്നോട്ട് നോക്കിയതും അവിടെ നിക്കുന്ന ഹെലനെ കണ്ടതും പാട്ടയുടെ കാര്യം ആലോചിച്ചു പെട്ടെന്ന് ദേഷ്യം നുരഞ്ഞു പൊന്തി വന്നതും അവള് ഹെലനെ തുറിച്ചു നോക്കിയപ്പോ അതിനേക്കാൾ പവർ ഉണ്ടായിരുന്നു ഹെലെന്റെ നോട്ടത്തിന്..

അപ്പൊ തന്നെ ഹെലൻ ഫുൾ മൂഡ് ഓൺ കലിപ്പിൽ ആണെന്ന് ബോധ്യം ആയതും അവളോടിപ്പോ ഒടക്കിയിട്ട്കാര്യം ഇല്ലെന്ന് തോന്നിയപ്പോ കയ്യിലെടുക്കാൻ വേണ്ടി അവളെ നോക്കി നല്ല പോലെ പല്ലിളിച്ചു കാണിച്ചു "പ്പാഹ്..പുന്നാര മോളെ..എവിടെയായിരുന്നെടി കോപ്പേ നീ..രാവിലെ പെട്ടെന്ന് 6 മണിക്ക് നീ മിസ്സിങ് ആയപ്പോ എന്തോരം ടെൻഷൻ അടിച്ചെന്ന് അറിയോടി കോപ്പേ നിനക്ക്..? എന്നാൽ ഒന്ന് ഫോണെടുക്കുക അതുമില്ല..ഇവിടെ ബാക്കിയുള്ളോർ ടെൻഷൻ അടിച്ചു ചാകട്ടെ എന്നാണോടി മൂധേവി നിന്റെയുള്ളിൽ..?ഏതവനെ കെട്ടിക്കാനാടി രാവിലെ തന്നെ കെട്ടിയൊരുങ്ങിപ്പോയെ..?" ഹെലൻ അവളെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചതും കഷ്ടിച്ചുകൊണ്ട് അവള് വീണ്ടും പല്ലിളിച്ചു കൊണ്ട് ഹെലനെ നോക്കിയതും ഹെലൻ അവളെ നോക്കി നാക്ക് കടിച്ചിട്ട് ദേഷ്യം അണപ്പല്ലിൽ കടിച്ചമർത്തി ചുറ്റുമൊന്ന് കണ്ണോടിച്ചിട്ട് 'നിനക്ക് ഇപ്പൊ തന്നെ ചാവണോടി ശവമേ..' എക്സപ്രഷൻ ഇട്ടിട്ട് അവളെ തുറിച്ചു നോക്കി "ചിരിച്ചു മയക്കാതെ എന്താ ഉണ്ടായേ എന്ന് പറയെടി.."

എന്ന് ഹെലൻ വീണ്ടും ഒച്ചയെടുത്തതും അവള് ശരിക്ക് പേടിച്ചിരുന്നു..അതോണ്ട് എന്തെങ്കിലും പറഞ്ഞോണ്ട് ഒഴിഞ്ഞു മാറിയില്ലെങ്കിൽ പണിയാകും എന്ന് തോന്നിയത് കൊണ്ട് എന്തെങ്കിലും ഒക്കെ പറഞ്ഞിട്ട് ഹെലെന്റെ ശ്രദ്ധ മാറ്റാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവൾ "അത്..ഹെലൻ..ഞാൻ..എനിക്ക്..ഹാ എനിക്കൊരു ഫ്രണ്ടിന്റെ ബെർത്ഡേ പാർട്ടി ഉണ്ടായിരുന്നു" അവളത് പറഞ്ഞതും ഹെലൻ അവളെ ചൂഴ്ന്നു നോക്കി..ഹെലെന്റെ ആ നോട്ടം കണ്ടതും പറഞ്ഞത് അബദ്ധം ആയോ എന്ന നിലയിൽ അവള് ഹെലനെ നോക്കി പല്ലിളിച്ചു "ബീച്ചിലാണോടി പുല്ലേ നിന്റെ ബെർത്ഡേ പാർട്ടി.." ഹെലൻ അവളെ തുറിച്ചു നോക്കിയെങ്കിലും ഹെലൻ പറഞ്ഞിന്റെ ഞെട്ടൽ മാറാതെ അവള് ഹെലനെ മിഴിച്ചു നോക്കി..'അത് നിനക്ക് എങ്ങനെ അറിയാം..?' എന്ന ചോദ്യമാണ് അവളുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നത് "അത്..നിനക്ക്..നിനക്കെങ്ങനെ അറിയാം..?" വിക്കി വിക്കിക്കൊണ്ടാണ് അവളത് ഹെലനോട്ചോദിച്ചത്..

പക്ഷെ അവളത് ചോദിച്ചു കഴിഞ്ഞപ്പോൾ തന്നെ ഹെലെന്റെ മുഖത്ത്പുച്ഛത്തോടെയുള്ള ഒരു ചിരി നിറഞ്ഞിരുന്നു..ഹെലൻ പുച്ഛത്തോടെ അവളെ നോക്കി മുഖം കോട്ടിയിട്ട് അവളുടെ മേലിൽ നിന്ന് എണീറ്റ് ബെഡിൽ ഇരുന്നതും മുഖം ചുളിച്ചോണ്ട് ഹെലനെ നോക്കിയിട്ട് അവളും ബെഡിൽ എണീറ്റ് ഇരുന്നു..എന്നിട്ട് ഒരു ഉത്തരത്തിനായി ഹെലനെ ഉറ്റുനോക്കി "ഞാൻ ചോദിച്ചതിന് ഉത്തരം താ ഹെലൻ.." അവൾ വീണ്ടും പറഞ്ഞതും ഹെലൻ പെട്ടെന്ന് അവളെ തുറിച്ചു നോക്കിയതും അവളുടെ ആ നോട്ടം താങ്ങാൻ കഴിയാതെ മറ്റവൾ തല താഴ്ത്തി..പക്ഷെ കഴിഞ്ഞ ഇത്രേം കാലങ്ങളായിട്ട് താനെന്നും ബീച്ചിൽ പോകാറുണ്ടെന്ന് അറിയാത്തവൾ ഇന്നെങ്ങനെ അറിഞ്ഞു..?അപ്പൊ ഇത്രേം കാലം അവളെ അറിയിക്കാതെ വീട്ടിൽ നിന്ന് ബീച്ചിലേക്കാണ് പോകാറുള്ളതെന്ന് അവൾക്ക് അറിയുമോ..?എന്ന ചോദ്യം അവളിൽ ഉയർന്നതും അവള് ഒരു ഉത്തരത്തിന് വേണ്ടി തല ഉയർത്തി ഹെലനെ നോക്കിയതും ഹെലനും സെയിം ടൈം അവളെ നോക്കി

"ഒരായിരം തവണ ഞാൻ നിന്നോട് പറഞ്ഞതല്ലേ നാശ വൈശാഖിനെ മറക്കാൻ സമയമായി എന്ന്..മറ്റൊരുവളെ സ്‌നേഹിച്ച് നിന്റെ സ്നേഹം എന്താണെന്ന് കൂടി മനസിലാക്കാതെ ഈ ലോകത്തിൽ നിന്ന് മറഞ്ഞവനെ മറക്കാൻ ഒരായിരം തവണ ഞാൻ നിന്നോട് പറഞ്ഞതല്ലേ..?ഹ്..? അപ്പോഴോക്കെ നഡാശയുടെ ഉള്ളിൽ ഇനി വൈശാഖ് ഇല്ലെന്ന് പറഞ്ഞിട്ട് നീയെന്നെ വഞ്ചിക്കുകയായിരുന്നല്ലേ..?ഞാനില്ലാത്ത സമയം നിന്നേ വെറുത്തവന് വേണ്ടി നീ കണ്ണീർ പൊഴിക്കുവായിരുന്നുവല്ലേ..? എന്തിന്..?ഞാൻ പറഞ്ഞതല്ലേ നിന്റെ സ്നേഹം അതവന് വിധിച്ചിട്ടില്ലെന്ന്..എനിക്കറിയില്ല നഡാശ നിന്നെ,,വൈശാഖിനെ,,മായയെ,,വിശാലിനെ,,ദുർഗ്ഗയെ,,ഹിത്രയിലുള്ളവരെ,,നിന്റെ ജീവിതത്തിലൂടെ കടന്നു പോയവരെ,,ആരെയും എനിക്കറിയില്ല..നീ പറഞ്ഞവറിവേ എനിക്കവരെ പറ്റിയുളളൂ..എങ്കിലും എനിക്കിഷ്ടമല്ല വൈശാഖിനെ,,വെറുപ്പാണെനിക്ക് അവനെ,,അവൻ മരിച്ചത് നന്നായി ഇല്ലേൽ ഞാനവനെ കൊന്നേനെ..നിന്റെ സ്നേഹത്തിന് പുച്ഛ വില നൽകിയവർ ആണവൻ..

തെറ്റ് പറ്റിയെന്ന് കാല് പിടിച്ചു പറഞ്ഞതല്ലെടി നീ..അവനൊന്ന് കേട്ട് കൂടായിരുന്നോ നിന്റെ ഭാഗം..അതിന് പകരം വേറൊരുത്തിയെ സ്നേഹിച്ചവൻ..നിന്നെ പുച്ഛിച്ചു..അവന് വേണ്ടി നീറുന്ന നിന്നെ മനസ്സിലാക്കിയില്ല..അങ്ങനെയുള്ളവന് വേണ്ടിയാണോ നീ കണ്ണ് നിറയ്ക്കുന്നത്..?" ഹെലൻ പലതും പറഞ്ഞു കൊണ്ട് നഡാശയെ ദേശിച്ചു നോക്കി..ഒരുവേള അവൾ പറഞ്ഞത് കേട്ട് നഡാശയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു..അവൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യമാണ് എന്ന കാര്യം അവളെ വേദനിപ്പിച്ചു..അതേ ശരിയാണ്..വൈഷ്‌ തന്നെ സ്നേഹിച്ചിട്ടില്ല..തന്നെ മനസിലാക്കാൻ ശ്രമിച്ചിട്ടില്ല..തന്നെ പ്രണയിച്ച നാളുകളിൽ തന്നിൽ ലോകം ചുരുക്കിയവൻ പിന്നീട് ഈ ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ വെറുത്തത് തന്നെ ആയിരുന്നു..ഓർമ്മകൾ ഒരിക്കൽ കൂടെ അവളെ കാർന്നു തിന്നു..വൈശാഖിന്റെ മുഖം ഒരു നോവായി അവളുടെ ഉള്ളിൽ നിറഞ്ഞു..അവള് കണ്ണും നിറച്ചോണ്ട് ഹെലനെ നോക്കിയതും ഒരു നിമിഷം തന്റെ വാക്കുകൾ നഡാശയെ വേദനിപ്പിച്ചു എന്ന് ഹെലെന് തോന്നിയതും അവൾക്ക് എന്തോ പോലെ തോന്നി..

പൊടുന്നേനെ അവൾ നഡാശയെ ഇറുകെ വാരിപ്പുണർന്നു..ഒരു പാവ കണക്കെ നഡാശയും നിന്ന് കൊടുത്തു "തെറ്റെപ്പോഴും എന്റെ ഭാഗത്താണ് ഹെലൻ..ഞാനാണ് അവന്റെ മരണത്തിന്റെ ഉത്തരവാദി..ഞാൻ കാരണമാണ് എന്റെ പ്രിയപ്പെട്ടവനും അവന്റെ പ്രിയപ്പെട്ടവളും മരിച്ചത്..എല്ലാവരോടും യാത്ര പറഞ്ഞത്..ഞാനല്ലേ അവരെ കൊന്ന് കളഞ്ഞത്..എന്നിട്ട് ആ കുറ്റം ദുർഗ്ഗയുടെതലയിലും കെട്ടിവെച്ചു രക്ഷപ്പെട്ടു..അറിയില്ലെനിക്ക്,,,മായയോടുള്ള ഭ്രാന്തമായ സ്നേഹത്തിൽ അടിമപ്പെട്ടുപോയ വിശാൽ ആ പെണ്ണിനെ എന്താണ് ചെയ്യുന്നതെന്ന്..അവളെയവൻ ജീവനോടെ കത്തിച്ചോ എന്ന്പോലും ഞാൻ സംശയിക്കുന്നു..കാരണം അങ്ങനെയുള്ളൊരു ബന്ധമായിരുന്നു മായയും വിച്ചുവും തമ്മിൽ..അവളുടെ തിരോധാനത്തിന് പിന്നിൽ ആരായാലും അവരെ വിച്ചു വെറുതെ വിടില്ല..അതിപ്പോ അവന്റെ പ്രണയിനി ദുർഗ്ഗാ ആണെങ്കിൽ കൂടി മടിയില്ലെനിക്ക് ഹെലൻ..അവന്റെ മുന്നിൽ പോയി നിന്ന് എല്ലാത്തിനും കാരണം ദുർഗ്ഗയല്ല ഞാനാണ് എന്ന് പറയാൻ..അവൻ തരുന്ന എന്ത് ശിക്ഷയും ഏറ്റ് വാങ്ങാനും ഞാൻ തയ്യാറാണ്..ഒരുപക്ഷേ,,അവനെന്നെ കൊന്നാലും എനിക്ക് കുഴപ്പമില്ല..അങ്ങനെയെങ്കിൽ ഈ നശിച്ച ജീവിതം ഇല്ലാതായി കിട്ടുമല്ലോ എന്നാണ് എന്റെ മനസ്സിൽ..

പക്ഷെ,,ഞാൻ കാരണം ജീവിതം തകർന്ന ഒരുവനില്ലേ..?അവനെയെങ്കിലും എനിക്ക് രക്ഷിക്കണം..അതിന് ശേഷം ഞാൻ പോകും ഹിത്രയിലേക് അവർ നൽകുന്ന എന്ത് ശിക്ഷയും ഞാൻ ഏറ്റ് വാങ്ങും..വിച്ചുനോട് എല്ലാം പറയും..ദുർഗ്ഗാ..അവൾ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ജീവനോടെ ഉണ്ടെങ്കിൽ അവളെയും അന്വേഷിച്ചു ഞാൻ പോകും..മാപ്പ് പറയണം അവളോട്..കളങ്കമില്ലാത്ത വിഷമില്ലാത്ത പച്ചയായ സ്നേഹമാണ് വിച്ചൂന്റേത്..അമൂല്യമാണത്..അതിന്റെ അവകാശി ആണവൾ..എന്നിട്ടും ഇന്നത് അവലിലേക് എത്തിയില്ലെങ്കിൽ അതിന്റെ കാരണക്കാരി ഞാനാണ് ഇപ്പഴും അവൾ എവിടെയേലും ഉണ്ടെങ്കിൽ അവളെ തിരിച്ചു വിച്ചൂന് തന്നെ നൽകണം എനിക്ക്..ഞാൻ കാരണം അവൾക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല വിച്ചൂന്റെ പ്രണയം..അങ്ങനെയെങ്കിൽ അവളുടെ ആ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരിക്കും അത്..അത് പാടില്ല..തിരിഞ്ഞുപോലും നോക്കിയിട്ടുണ്ടാവില്ല വിച്ചു അതിന് ശേഷം അവളെ..പക്ഷെ അങ്ങനെ ആവാൻ പാടില്ല ഹെലൻ..

ഞാനറിഞ്ഞതാണ് അവന്റെ സ്നേഹം..എന്നോടവൻ വാ തോരാതെ സംസാരിക്കാറുണ്ട് അവളെ പറ്റി..ക്ലാസെടുക്കാൻ അവളുടെ ക്ലാസിലേക്ക്പോകുമ്പോഴും പലപ്പോഴും അവന്റെ നോട്ടം അവളിൽ മാത്രം ഒതുങ്ങാറുണ്ടെന്ന് വിച്ചു പറയാറുണ്ട്..അതവനിലെ പ്രണയത്തിന്റെ ആഴമാണ് ഞാൻ കാരണം നിലച്ച ജീവനില്ലേ ഹെലൻ..എന്റെ മായയുടെ ജീവൻ..വൈശേട്ടന്റെ ഒപ്പം ഒരുപാട്സ്വപ്‍നംനെയ്തു കൂട്ടിയവൾ അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വിചൂന്റെ കല്യാണം..അവന്റെ സന്തോഷത്തോടെയുള്ള ജീവിതം..അവന്റെ താലി അണിഞ്ഞു കൊണ്ട് ഹിത്രയിൽ മായയും ദുർഗ്ഗയും വിച്ചുവും വൈഷും ശർമിളാന്റിയും ഹിത്രയിലുള്ളവരും എല്ലാരും കൂടെയുള്ള സന്തോഷ ബഹുലമായ ജീവിതം..പാവം ഒരുപാട് അനുഭവിച്ചതിന് ശേഷമായിരിക്കും വൈശേട്ടന്റെ ഒപ്പമുള്ള ജീവിതം അവൾക്ക് ലഭിച്ചത്..കുഞ്ഞുണ്ടാവില്ലെന്ന് അറഞ്ഞപ്പോ പാതി മരിച്ചതായിരുന്നു അവൾ പിന്നീട് വൈശിനെ പിരിഞ്ഞോണ്ട് സിദ്ധുനെ പ്രണയിച്ചിരുന്നു എന്നും അവന്റെ കുഞ്ഞുണ്ടെന്നും അറിഞ്ഞപ്പോ ഒരുപാട് തകർന്നതാ അവൾ..

ശേഷം വീണ്ടും വൈശിന്റെ കുഞ്ഞ്‌ അവളുടെ വയറ്റിൽ ഉദയം കൊണ്ടെന്ന് അറിഞ്ഞപ്പോ ഈ ലോകം വെട്ടിപ്പിടിച്ച സന്തോഷം അവളിൽ കണ്ടതാ ഞാൻ..എന്നിട്ട് പോലും യാതൊരുവിധ ദയയും തോന്നാ..തെ..ഞ..ഞാ..ൻ..പല..അവസരങ്ങ..ളും..മുത..മുതലെടുത്തിട്ട്..അവ..രെ..മായയെ..എന്റെ പ്രിയപ്പെട്ടവനെ..പോ..രാ..തത്തിന്..ഈ ലോകം..പോ..പോലും..കാ..ണാത്ത..ആ..പി..ൻ..പിഞ്ചു കു..കുഞ്ഞുപോലും..ഞാൻ..കാരണം..ഇത്രയും ക്രൂരയായി ഞാൻ മാറിയത് എന്നാണ് ഹെലൻ..ഇത്രക്കും തരം താഴ്ന്നവൾആയിരുന്നില്ല ഞാൻ..വൈഷ്‌ എന്നെ പ്രണയിച്ച നാളുകൾ ഞാനിങ്ങനെ ആയിരുന്നില്ല..ഇത്രക്ക് ക്രൂര ആയിരുന്നില്ല..പക്ഷെ..പിന്നെ..എങ്ങനെ..പാപിയാ ഞാൻ..ജനിച്ചന്ന് മുതൽ എല്ലാവർക്കും ഞാൻ കാരണം സങ്കടപ്പെടേണ്ടി മാത്രമേ വന്നിട്ടുള്ളൂ..എല്ലാവരുടെയും ജീവിതത്തിൽ ഒരു കറുപ്പായിരുന്നു ഞാൻ..അന്നും ഇന്നും എന്നും..എങ്ങനെയെങ്കിലും ആരെങ്കിലും കൊന്ന്കളഞ്ഞിരുന്നെങ്കിൽ നശിക്കുമായിരുന്നു ഈ ജീവിതം..ജനിച്ച അന്ന് തന്നെ ആരെങ്കിലും കൊന്ന് കളഞ്ഞ്.."

"Just stope it നഡാശ..ഇങ്ങനെ സ്വയം കുറ്റപ്പെടുത്തിയിട്ട് നിനക്കെന്താ കിട്ടുന്നെ..?നമ്മളോട് ഡോക്റ്റർ പറഞ്ഞതല്ലേ നിന്റേതല്ലാത്ത കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് എന്ന്..പിന്നെന്തിനാണ് നീ ഇങ്ങനെ നിന്നെ തന്നെ കുറ്റപ്പെടുത്തുന്നത് നഡാശ..ഞാൻ നിന്നോട് പറഞ്ഞതല്ലേ..?നീ നിന്നെ തന്നെ കുറ്റപ്പെടുത്തിയത് കൊണ്ടോ,,അല്ലേൽ നീ നിന്നെ ശിക്ഷിക്കുന്നത് കൊണ്ടോ യാതൊരു വിധത്തിലുമുള്ള ഉപകാരവും ഉണ്ടാവാൻ പോകുന്നില്ല..വീണ്ടും നീ അതേ സ്റ്റേജിലേക്ക് തന്നെ തിരികെ പോവുക മാത്രേ ചെയ്യുള്ളൂ..നീ വീണ്ടും ക്രൂരയാവാൻ മാത്രേ പോകുന്നുള്ളൂ..നിനക്ക് അറിയില്ലേ നഡാശ ഡോക്റ്റർ നിന്നോട് എന്താണ് പറഞ്ഞത്..?പറയ് എന്താണ് പറഞ്ഞത്..?" മുഖം താഴ്ത്തി ഹെലൻ പറയുന്നത് ഒക്കെ കേട്ടിട്ടും റെസ്പോൻഡ്‌ ചെയ്യാതെ ഇരിക്കുന്ന നഡാശയുടെ താടിയിൽപിടിച്ചു ഉയർത്തിക്കൊണ്ട് ഹെലൻ അവളുടെ മുകത്തേക് നോക്കി ചോദിച്ചതും ഒരുത്തരം കൊടുക്കാൻ കഴിയാതെ നഡാശ വീണ്ടും തലതാഴ്ത്തി..

അപ്പൊ തന്നെ അവളെ അതിന്അനുവദിക്കാത്തത് പോലെ ഹെലൻ വീണ്ടും അവളുടെ താടിയിൽ പിടിച്ചു അവളുടെ മുഖം ഉയർത്തിയതും അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് പെട്ടെന്ന് പുഞ്ചിരിച്ചിട്ട് കരയരുത് എന്ന മട്ടില് തലയാട്ടിയിട്ട് അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തിട്ട് അവൾക്ക് ധൈര്യം പകർന്നതും നഡാശയും ഒന്ന് ചിരിച്ചെന്ന് വരുത്തി "പറയ് നഡാശ..എന്താണ് നമ്മളോട്..അല്ല നിന്നോട്..നിന്നോട് എന്താ ഡോക്റ്റർ പറഞ്ഞത്..?" അവളെ വിടില്ലെന്ന മട്ടില് ഹെലൻ ഒരുത്തരത്തിനായി വീണ്ടും നഡാശയെ നോക്കിയതും ഹെലനോട് ജയിക്കാൻ കഴിയില്ലെന്ന് അവൾക്ക് ബോധ്യമായിരുന്നു..അതുകൊണ്ട് വീണ്ടും വാശിയോടെ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചിട്ട് അവള് ഹെലനെ നോക്കി വിക്കി വിക്കി പറഞ്ഞൊപ്പിക്കാൻ തുടങ്ങി "അത്..അത്..ഞാനൊന്നും ചെയ്തിട്ടില്ല എന്നും,,സ്വയം കുറ്റപ്പെടുത്തരുത് എന്നും സ്വയം ശക്തമാവണം എന്നും..സ്വയം വിശ്വാസം വർദ്ധിപ്പിക്കാനും.." "ആണല്ലോ...? എന്നിട്ട് നീയെന്താ ചെയ്യുന്നേ.."

അവള് പറഞ്ഞു കഴിയാൻ കാത്തിരുന്നത് പോലെ ഹെലൻ എടുത്തടിച്ച പോലെ ചോദിച്ചതും അവള് ചോദിച്ചതിന് ഒരു ഉത്തരം നൽകാൻ കഴിയാത്തത് പോലെനഡാശ പെട്ടെന്ന് മുഖം തിരിച്ചതും അവളുടെ കവിളിനെ നനയിച്ചു കൊണ്ട് കണ്ണുനീർ വീണ്ടും പുറത്തേക്കു ചാടിയിരുന്നു..ഇതിപ്പോൾ തുടങ്ങിയ ശീലമാണ്..എപ്പോഴും കരയാൻ മാത്രമേ നേരമുള്ളു..എന്നാൽ അവളൊന്നും മിണ്ടാത്തത് കൊണ്ട് തന്നെ വേറെ പല ദിക്കിലേക്കും തന്റെ നോട്ടത്തെ കൊണ്ട് പോയിട്ട് ഹെലൻ വീണ്ടും തലയൊന്ന് കുടഞ്ഞിട്ട് നഡാശയെ നോക്കി അവളുടെ കയ്യിൽ പിടിച്ചു "നീയിങ്ങനെ ആവാൻ പാടില്ല നഡാശ..നീയിങ്ങനെ ആർക്ക് വേണ്ടിയാണ് കണ്ണ് നിറയ്ക്കുന്നത്..?നിന്നെ വെറുത്തിട്ട് എന്നോ മറഞ്ഞവന് വേണ്ടിയോ..?അതോ കോളേജിലെ പൈങ്കിളി പ്രണയ നിമിഷങ്ങളിൽ ജീവിതകാലം മുഴുവൻ ചേർത്തുപിടിക്കുമെന്ന് വെറും വാക്ക് തന്നവന് വേണ്ടിയോ..?ആർക്ക് വേണ്ടി..? എന്തിന്..?നിന്റേതല്ലാത്ത കാരണങ്ങൾ കാരണം സംഭവിച്ച ദുരന്തങ്ങൾക്ക് വേണ്ടിയോ..?വഴിയിൽ നിന്നാണ് എനിക്ക് നിന്നെ കിട്ടിയത്..

അന്നാ നിമിഷം മുതൽ ഇന്നീ നിമിഷം വരെ നിന്റെ അബോധ മനസ്സിന്റെ തെറ്റ് കാരണം സംഭവിച്ച ദുരന്തങ്ങൾ ഓർത്ത് നീ കണ്ണ് നിറക്കുവായിരുന്നില്ലേ..? ഏതോ മഴയത്ത് വന്ന് എന്നും കൂടെ ഉണ്ടാകുമെന്ന് പറഞ്ഞു മഴ തോർന്നപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് പോയവന് വേണ്ടി കണ്ണ് നിറക്കുവായിരുന്നില്ലേ..? നിന്നെ ഒന്ന് കേൾക്കാൻ കൂട്ടാക്കാതെ നിന്നെയൊന്ന് മനസിലാക്കാൻ ശ്രമിക്കാത്തവന്വേണ്ടി ഒരുപാട് സഹിച്ചില്ലേ..?വെന്ത്നീറിയില്ലേ..?വെറും മാസങ്ങളുടെ ബന്ധത്തിന് വേണ്ടി പലതും നഷ്ടല്ലെടുത്തിയില്ലേ..?മതി..ഒരുപാടായി..നിർത്താറായി..ഒരു മഴയത് വന്നവൻ മഴ തോർന്നപ്പോൾ നിന്റെ കുടക്കീഴിൽ നിന്ന് മാഞ്ഞുപോയി..അത്രയേ ഉള്ളു..അതിന് വേണ്ടി വർഷങ്ങളായി നീ കാത്തിരുന്നു..ഒരുപാട് കരഞ്ഞു..ഇനിയും എത്ര കാലം കരയാനാണ് നിന്റെ ഉദ്ദേശം..?എത്ര കാലം ജീവിതംനശിപ്പിക്കാനാണ് നിന്റെ തീരുമാനം..?വെറുതെ ആർക്കോ വേണ്ടി,,കുറച്ചു ദിവസം പ്രതീക്ഷ തന്നവന് വേണ്ടി ഈ ജീവിതം മൊത്തം ഇങ്ങനെ എന്തിനോ വേണ്ടി ജീവിക്കാനാണോ നിന്റെ തീരുമാനം..?

മടുക്കുന്നില്ലേ നിനക്ക് നഡാശ..ഞാൻ പോലും വെറുത്തുപോയി.." എന്തൊക്കെയോ അലറിക്കൊണ്ട് ഹെലൻ അവളുടെ വെറുപ്പ് പ്രകടിപ്പിച്ചിട്ട് മുഖം തിരിച്ചതും ഹെലൻ വീണ്ടും ദേഷ്യത്തോടെ അവളുടെ മുഖം പിടിച്ച്ഉയർത്തി "നിർത്ത് നഡാശ മതി..നീയിങ്ങനെ ആവാൻ പാടില്ല..സ്‌ട്രോങ് ആവണം..നിന്നെ വളർത്തിവലുതാക്കിയ ഫാമിലിക്ക് വേണ്ടി നീ എന്തെങ്കിലും ഒക്കെ ചെയ്യണം..കുറഞ്ഞ മാസങ്ങൾ അല്ല..വെറും രണ്ട്വർഷം നിന്നെ പ്രണയിച്ചവന് വേണ്ടി അതിന്റെ ശേഷമുള്ള ഇത്രേം വർഷം നീ കണ്ണീർ ഒഴുക്കിയെങ്കിൽ നീ ജനിച്ച ആ ദിവസം മുതൽ നിന്നെ വളർത്തി വലുതാക്കി നീ നിമിഷം പോലും പ്രിയപ്പെട്ട മകളെവിടെ എന്ന ചോദ്യവുമായി കണ്ണീർ പൊഴിക്കുന്ന നിന്റെ പാരൻസിന് വേണ്ടി നീ എത്ര മാത്രം കണ്ണീർ പൊഴിക്കണം നഡാശ..? അവർക്ക് വേണ്ടി നീ എത്ര കാലം കരയണം..?അറിയില്ലെനിക്ക്..നിന്നെ ഇത്രേം സ്നേഹം തന്ന് വളർത്തി,,

വൈശാഖിനെ ഇഷ്ടമല്ലാഞ്ഞിട്ട് കൂടി നിന്റെ സന്തോഷം മാത്രം ഓർത്തിട്ട് നിന്റെയും അവന്റെയും പ്രേമത്തിന് തടസ്സം നിക്കാതെ നിങ്ങളുടെ കല്യാണത്തിന് സമ്മതിച്ച നിന്റെ പേരൻസിനെ നീയെന്തിനാ ഇങ്ങനെ ശിക്ഷിക്കുന്നത് എന്ന്..?അവരെ എന്തിനാ നീ ഇങ്ങനെ കരയിക്കുന്നത് എന്ന്..അവരെന്ത് തെറ്റാണ് നിന്നോട് ചെയ്തത് എന്ന്..?നീ അവരുടെ മോളായി ജനിച്ചത് കൊണ്ടാണോ നീയിങ്ങനെ അവരെ പരീക്ഷിക്കുന്നത്..?നിന്റെ വൈശിനോടുള്ള ദേഷ്യം അവരോട് തീർക്കുന്നത്..?" ഉള്ളിലുള്ള ദേഷ്യം അത്രയും എന്തൊക്കെയോ പറഞ്ഞോണ്ട് ഹെലൻ നഡാശയെ പിടിച്ചു കുലുക്കിയതും ഒരു നിമിഷം നഡാശ നിശബ്ദമായി..അവള് പറഞ്ഞത് പൂർണ്ണമായും ശരിയാണ്..ഇപ്പൊ മമ്മയെ കുറിച്ച് ചിന്തിക്കാറില്ല..പപ്പയെ കുറിച്ച് ഓർക്കാറില്ല..എപ്പോഴും വൈശാഖിനെ ആലോചിച്ചു കരയാറാണ് പതിവ്..പാരൻസിന് വേണ്ടി ഇതുവരെ ഇവിടെ വന്ന് കണ്ണീർ പൊഴിച്ചിട്ടില്ല..അവരൊക്കെ തന്നെ അത്രമാത്രം സ്നേഹിക്കുന്നവരാണ്..തന്റെ വേർപാടിൽ ഇപ്പോഴും നീറി നീറി ജീവിക്കുന്നവരാണ്..

എന്നിട്ടും ഇപ്പോഴുംകണ്ണ് നിറക്കുന്നത് തന്നെ ഇട്ടെറിഞ്ഞിട്ട് പോയവന് വേണ്ടിയാണ്..അവന്റർ ചുറ്റുപാടും ഉള്ളവർക്ക് വേണ്ടിയാണ്..താൻ മാത്രം എന്താണിങ്ങനെ..?ദൈവങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..അവരല്ലാ താനാണ് എല്ലാത്തിനും കാരണം..എല്ലാവരുടെയും സന്തോഷം കെടുത്തി കളഞ്ഞതും താനാണ്..പിന്നെന്തിനാണ് ദൈവങ്ങളെ കുറ്റം പറയുന്നത്..അവളെന്തൊക്കെയോ ആലോചിച്ചു നിന്നതും പൊടുന്നേനെ ഹെലൻ വീണ്ടും അവളുടെ താണുപോയ മുഖം പിടിച്ചു ഉയർത്തി "എന്തിനാ നഡാശ..?അവരിൽ നിന്ന് ഇങ്ങനെ അകന്ന് താമസിക്കുന്നത്..?അവരെ ഇങ്ങനെ സങ്കടപ്പെടുത്തുന്നത്..?ഇങ്ങനെ കരയിക്കുന്നത്..?അതിൽ നിന്ന് നിനക്ക് എന്ത് സന്തോഷമാടി ലഭിക്കുന്നത്..?" ഹെലൻ അവളെ നോക്കിക്കൊണ്ട് കരഞ്ഞോണ്ട് ചോദിച്ചതും ഹെലെന് കൊടുക്കാൻ തക്കതായ ഒരു മറുപടി ഇല്ലത്തത് കൊണ്ട് തന്നെ അവൾ പൊടുന്നേനെ തല താഴ്ത്തിയതും അവളെ അതിന് അനുവദിക്കാതെ ഹെലൻ വീണ്ടും അവളുടെ മുഖം പിടിച്ചു ഉയർത്തിയതും പൊടുന്നേനെ നഡാശയുടെ കണ്ണുകൾ നിറഞ്ഞിട്ട് കണ്ണുനീർ നിലം പതിച്ചു..

അപ്പൊ തന്നെ ഹെലൻ അവളുടെ കണ്ണുകൾ പതിയെ തുടച്ചു കൊടുത്തു "കഴിയാഞ്ഞിട്ടാണ് ഹെലൻ..അവരെ ഫേസ് ചെയ്യാനുള്ള ദൈര്യം എനിക്കില്ലാഞ്ഞിട്ടാണ്..അവരെ എന്നല്ല എനിക്കാരെയും കാണാൻ താൽപര്യമില്ല..വൈശിനെ കണ്ടാൽ തീരുന്ന പ്രശ്നങ്ങൾ മാത്രം ഉള്ളവളായിരുന്നു ഞാൻ..പക്ഷെ ഇപ്പൊ ഒരാൾക്കും എനിക്ക് സമാധാനം തരാൻ കഴിയാത്തത് പോലെയായി..പപ്പാ മമ്മാ..അവര്..അവരെന്റെ സ്വന്തമാണ് എന്ന അഹങ്കാരമാണ് ഹെലൻ എനിക്ക്..അവരെന്നും എന്റെ കൂടെ ഉണ്ടാകുമെന്ന വിശ്വാസം ആണെനിക്ക് അവറൊരിക്കലും എന്നെ മറക്കില്ലെന്ന ദൈര്യമാണെനിക്ക്..അതാ അവർക്ക് വേണ്ടി എന്റെ കണ്ണ് നിറയാത്തത്..അന്ന് വിച്ചൂനോട് യാത്ര പറഞ്ഞിട്ട് അവൻ us ലെ സ്ഥലത്തേക്ക് ഞാൻ പോകാതെ നിന്നത് അവരിൽ നിന്നൊക്കെ ഒരു മോചനം എനിക്ക് ആവശ്യമാണെന്ന് എനിക്ക് തന്നെ തോന്നിയത് കൊണ്ടാണ്..പക്ഷെ മമ്മയോടും പപ്പയോടും ഞാനെന്താ എങ്ങനെയെന്ന് ചോദിച്ച എനിക്ക് പോലും അറിയില്ല ഹെലൻ..അവരെന്റെതാണെന്ന വിശ്വാസം ആയിരിക്കും എനിക്ക്..

അല്ലെങ്കിൽ അവരെ ഞാൻ പൂർണ്ണമായും മറന്നിട്ടുണ്ടാവും..ഭ്രാന്തി ആണല്ലോ ഞാൻ.." സ്വയം പുച്ഛത്തോടെ അത്രയും പറഞ്ഞോണ്ട് നഡാശ ഹെലനെ കണ്ണുയർത്തി നോക്കിയതും അവളുടെ തുറിച്ചു നോട്ടം കണ്ടതും ആ നോട്ടം സഹിക്കവയ്യാതെ കണ്ണുകൾ പൊടുന്നേനെ താഴ്ത്തിക്കളഞ്ഞു "ഞാൻ നിന്നോട് ഒരായിരം തവണപറഞ്ഞു കഴിഞ്ഞു,,ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുയയാണ്..നിനക്ക് ഭ്രാന്തല്ല..നിന്റെ പ്രിയപ്പെട്ടത്തിനൊടുള്ള അമിതമായ സ്നേഹം കാരണം അത് നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ട് ചെയ്താണ് നീ ഇതെല്ലാം..അതിനെ ഒരിക്കലും ഭ്രാന്തെന്ന് വിളിക്കരുതെന്ന് ഡോക്റ്റർ പറഞ്ഞിട്ടില്ലെ..?നിന്റെയാ വിലപ്പെട്ട വൈശാഖ് എന്ന പ്രിയപ്പെട്ടകാര്യം നിന്റെതല്ലാത്ത കാരണം കൊണ്ട് നഷ്ടമായപ്പോൾ നീയാണ് എല്ലാത്തിനും കാരണമെന്ന് നിന്റെ പൊട്ട ബുദ്ധി നിന്നെ പറഞ്ഞു പഠിപ്പിക്കുമ്പോൾ ചെയ്തുപോയ തെറ്റുകളിൽ കുറ്റ ബോധം ഉണരുമ്പോൾ ഉണ്ടാവുന്നതാണ് നിന്റെയീ വിചാരം..അതാണ് നിന്റെ യതാർത്ഥ പ്രോബ്ലം..

അത് മാറണമെങ്കിൽ നീ തന്നെ വിചാരിക്കണം എന്ന് ഡോക്ക്റ്റർ വരെ വ്യക്തമായി നിന്നോട് പറഞ്ഞു തന്നതല്ലെ..?എന്നിട്ടും നീയെന്താ നഡാശ ഇങ്ങനെ..? നീ നിന്നെ എന്തിനാ ഇങ്ങനെ കുറ്റപ്പെടുട്ടുന്നത്..?ഈ സമയം സ്വയം കുറ്റപ്പെടുത്തുകയല്ല പകരം,,നീ ഒന്നും ചെയ്തിട്ടില്ലെന്ന് നിന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയാണ് വേണ്ടെതെന്നല്ലേ ഡോക്റ്ററാന്റി പറഞ്ഞത്..? പിന്നെന്താ നഡാശ ഇങ്ങനെ..?" ഹെലൻ അവളെ വീണ്ടും തുറിച്ചു നോക്കിയതും ഇനിയും ഇവളുടെ വായിൽ നിന്ന് കേൾക്കാൻ വയ്യെന്ന് തോന്നിയത് കൊണ്ടോ,അല്ലേൽ അവൾക്ക് വേണ്ടിയെങ്കിലും മാറണം എന്ന് തോന്നിയത് കൊണ്ടോ നഡാശ കണ്ണുകൾ അമർത്തി തുടച്ചു "എന്തോ മമ്മയും പപ്പയും എന്റെ വേർപാടിൽ,,ഞാൻ അകന്ന് മാറിയത് കൊണ്ട് വളരെ ദുഃഖിതരാണെന്നും എനിക്ക് വേണ്ടി കരായുകയാണെന്നും,എനിക്ക് വേണ്ടി ഇപ്പോഴും കാത്തിരിക്കുകയാണെന്നും ഒക്കെ കേട്ടപ്പോ ഞാനവരുടെ മകളായി ജനിച്ചതാണ് അവർ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നൊക്കെ തോന്നുവാണ്.."

അത്രയും പറഞ്ഞപ്പോഴേക്കും അവളെ തോൽപ്പിച്ചു കൊണ്ട് അവളുടെ കാണുകൾ വീണ്ടും നിറഞ്ഞിരുന്നു..അവള് കണ്ണും നിറച്ചോണ്ട് ഹെലനെ നോക്കിയതും അവളോട് ഇനിയും സംസാരിച്ചാൽ അതവളുടെ കോണ്ഫിഡൻസ് കളയുകയെ ഉള്ളൂ എന്നും..സെൽഫ് കോണ്ഫിഡൻസ്‌ അവൾക്കിപ്പോ അത്യാവശ്യമാണ് എന്നും ഉള്ളത് കൊണ്ട് ഹെലെൻ അവളോട് ഒന്നും പറയാതെ അവളെ പെട്ടെന്ന് ഇറുകെ പുണർന്നതും അവള് പൊട്ടിക്കരയാൻ തുടങ്ങിയിരുന്നു..അപ്പോഴും ഹെലൻ അടർന്നു മാറിയില്ല..പതിയെ പതിയെ അവളുടെ കരച്ചിലുകൾ ഏങ്ങലടികൾ ആയപ്പോൾ ഹെലൻ അവളുടെ പുറം മെല്ലെ തടവി കൊടുത്തു കൊണ്ടിരുന്നു..അത് നഡാശക്കും വല്യ ആശ്വാസം ആയിരുന്നു "പോട്ടേടി..നീ അവർക്ക് ഭാരമല്ല..നീ അവരുടെ ഭാഗ്യമാണ്..നീ അവരെ കരയിക്കാതെ നിന്നാൽ മതി..സ്‌ട്രോങ് ആയാൽ മതി..എന്നോട് ചോദിക്കാതെ ഇനി ബീച്ചിലേക് പോകാതെ നിന്നാൽ മതി.." ഹെലൻ മെല്ലെ പതിയെപറഞ്ഞതും സങ്കടത്തിനും കരച്ചിലിനും ഇടയിൽ നഡാശ നിർത്താതെ തലയാട്ടി..

അപ്പോഴും പ്രിയപ്പെട്ടവർക്ക് വേണ്ടിയും ചെയ്തു പോയ തെറ്റുകൾക്ക് വേണ്ടിയും അവൾ കണ്ണീർ പൊഴിച്ചു കൊണ്ടേ ഇരുന്നു ____________💛 ഡോറിലെ തുരു തുരാ മുട്ടൽ കേട്ട് കൊണ്ടാണ് ദുർഗ്ഗ ഞെട്ടി എഴുന്നേറ്റത്..ഡോർ തുറന്ന് നോക്കിയപ്പോൾ ദീപ ആയിരുന്നു..ദീപ അവളെ നോക്കി പല്ലിളിച്ചു കാണിച്ചതും ആ ഒരുനിമിഷം കൊണ്ട് ശാലിനി പറഞ്ഞ വേദനകളും യാതനകളും അനുഭവിച്ച അർജുന്നെ അത്രക്ക് സ്നേഹിച്ച ദീപയുടെ മുഖം അവളുടെ ഉള്ളിൽ കൂടെ കടന്നു പോയി..എന്തൊക്കെ അവസ്ഥകൾ തരണം ചെയ്തിട്ടാണ് ഇവളിങ്ങനെ ചിരിച്ചോണ്ട് നിൽക്കുന്നത്..?ഒരുനിമിഷം ദുർഗ്ഗാ ചിന്തിക്കാതെ നിന്നില്ല..അപ്പൊ തന്നെ പെട്ടെന്ന് അവൾക്ക് പിറകിൽ നിന്ന് ദിയ മുന്നോട്ട് വന്നിട്ട് ദീപയെ പോലെ ദുർഗ്ഗയെ നോക്കി പല്ലിളിച്ചതും ദുർഗ്ഗാ ഇരുവരെയും മുഖം ചുളിച്ചോണ്ട് മിഴിച്ചു നോക്കി "എന്താ..?" ഒടുവിൽ അവൾ ഇരുവരെയും നോക്കി പുരികം പൊക്കിയിട്ട്ചോദിച്ചതും രണ്ടും ഒരുപോലെ മുഖത്തോട് മുഖം നോക്കിയിട്ട് പെട്ടെന്ന് ദുർഗ്ഗയെ നോക്കി സ്വയം തലക്ക് ഒന്ന് കൊട്ടിയിട്ട് വീണ്ടും ദുർഗ്ഗയെ നോക്കി ചിരിച്ചു കാണിച്ചു..എന്നാൽ ഇരുവരുടെയും കോപ്രായം കണ്ടിട്ട് ആകെ തരിച്ചു നിൽക്കുവായിരുന്നു ദുർഗ്ഗ..

അവളുടെ ആ നോട്ടത്തിൽ നിന്ന് തന്നെ ദുർഗ്ഗാ ആകെ ഞെട്ടി കിളി പോയി നിൽക്കുവാണെന്ന് ഇരുവർക്കും ബോധ്യമായതും പെട്ടെന്ന് ദിയ ദീപയെ നോക്കിയിട്ട് കാര്യം പറയാൻ പറഞ്ഞു..എന്നാൽ അപ്പൊ തന്നെ ദീപ 'ഞാൻ പറഞ്ഞാൽ ശരിയാവില്ല..നീ തന്നെ പറഞ്ഞോ' എന്ന് പറഞ്ഞോണ്ട് ദിയയെ നോക്കിയതും അവള് 'ഞാൻ പറഞ്ഞാൽ ഒട്ടും ശരിയാവില്ല..അതോണ്ട് മോള് തന്നെ പറഞ്ഞാ മതി..' എന്ന് പറഞ്ഞോണ്ട് ദീപയെ നോക്കി കണ്ണുരുട്ടി എന്നാൽ ഇതേ സമയം ഇരുവരുടെയും കോപ്രായം കണ്ടിട്ട് ആകെ കിളി പാറി നിൽക്കുവായിരുന്നു ദുർഗ്ഗാ..അവൾക്ക് അവരെന്താണ് പറയാൻ ആഗ്രഹിക്കുന്നത് എന്ന് എത്ര ശ്രമിച്ചിട്ടും മനസിലാകുന്നില്ലായിരുന്നു..അവള് 'ആരെങ്കിലും ഒന്ന് പറയോ' എന്ന് ഇരുവരുടെയും അങ്ങോട്ടും ഇങ്ങോട്ടുമുള്ള തല്ലുപിടിത്തം കണ്ട് സഹികെട്ട് പറഞ്ഞതും പെട്ടെന്ന് രണ്ടും സ്റ്റഡി ആയി നിന്നിട്ട് അവളെ നോക്കി ചിരിച്ചു "അതോന്നുല്ല..ഞങ്ങൾ ഒരിടം വരെ പോകുന്നുണ്ട്..ദുർഗ്ഗ വരുന്നോ ഞങ്ങൾക്കൊപ്പം.."

അവസാനം അവരുടെ തല്ലുപിടിത്തം കഴിഞ്ഞിട്ട് ദിയ പറഞ്ഞതും അതേ അതേ വരുന്നോ എന്ന മട്ടില് ദീപയും ദുർഗ്ഗയെ നോക്കി..എന്നാൽ ഇവർ എവിടെപോകുന്ന കാര്യമാണ് പറയുന്നത് എന്ന് എത്ര കഴിഞ്ഞിട്ടും ദുർഗ്ഗക്ക് മനസിലാകുന്നുണ്ടായിരുന്നില്ല "എവിടേക്ക് പോകുന്ന കാര്യമാ നിങ്ങള് പറയുന്നേ..?" അവള് അവളുടെ ഉള്ളിലെ സംശയം പ്രകടിപ്പിച്ചോണ്ട് അവരെ നോക്കി ചോദിച്ചതും "അതൊക്കെ ഉണ്ട്..നീ വാ.." എന്ന് മാത്രം പറഞ്ഞിട്ട് അവളെ എന്തെങ്കിലും പറയാനോ അല്ലെങ്കിൽ അവളോട് എന്തെങ്കിലും പറയുകയോ ചെയ്യാതെ ഒരു വ്യക്തമായ മറുപടി അവൾക്ക് കൊടുക്കാതെ അവളുടെ കയ്യും പിടിച്ചു നടന്നു..ഒന്നും മനസിലാകാതെ ദുർഗ്ഗയും അവർക്ക് പിന്നാലെ പോയി "ചെറിയമ്മേ ഞങ്ങൾ പുറത്തു പോകുവാട്ടോ" അവിടെ ഇരിക്കുന്നുണ്ടായിരുന്ന ശർമിളയെ നോക്കിയിട്ട് അത്രയും പറഞ്ഞോണ്ട് അവര് രണ്ടുപേരും ദുർഗ്ഗയുടെ കയ്യും പിടിച്ചു എൻട്രിയിലേക് നടന്നു..അതിനിടയിൽ ശർമിളയോട് എന്തെങ്കിലും പറയാൻ അനുവദിച്ചില്ല അല്ലെങ്കിൽ ശർമിള പറയുന്നതോ അവർ കേട്ടിരുന്നില്ല അവർക്കൊപ്പം കാറിൽ ഇരുന്നു കൊണ്ട് പുറം കാഴ്ചകൾ ആവോളം ആസ്വദിക്കുകയായിരുന്നു ദുർഗ്ഗാ..

ഒരുപാട് നാളായി അവൾ പപുറത്തോട്ട് ഒക്കെ ഇറങ്ങിയിട്ട്..അതുകൊണ്ട് തന്നെ ഇത്തിരി നേരം അവളെയുംകൂട്ടി പുറത്തു സമയം ചിലവഴിക്കാനാണ് അവരും അവളെ കൂട്ടിയത്..രണ്ടുപേരുടെയും സാധാരണ അനുസരിച്ച്ഇന്നവർ ഒരുമിച്ചു പുറത്തു പോകുന്ന ദിവസമാണ്.അതുകൊണ്ടാണ് ഒപ്പം ദുർഗ്ഗയെയും കൂട്ടിയത്..വിശാൽ ബിസിനസ് ആവിശ്യത്തിന് വേണ്ടി പോയതാണ്..അതുകൊണ്ട് തന്നെ ഉടനെ തിരിച്ചു വരില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു..അല്ലെങ്കിൽ അവൻ വഴക്ക് പറയുമായിരുന്നു പോകുമ്പോൾ ചിന്തകൾ പല ഭാഗത്തേക് നീങ്ങി..അത് വിശാലിലേക്കും വിഷമത്തോടെ പലതും ഓർക്കുമ്പോൾ ശാലിനി പറഞ്ഞറിഞ്ഞ പ്രണയം അവൾക്കോർമ്മ വന്നു..കണ്ണ് തന്റെ താലിയിലേക് പോയി..മിഴികൾ നിറയുമ്പോൾ മനസ്സിലെ വെറുപ്പിൽ ആ പേര് നിറഞ്ഞു നിന്നു 💛കാമഭ്രാന്തൻ💛....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story