കാമഭ്രാന്തൻ: ഭാഗം 35

kamabranthan

എഴുത്തുകാരി: മുഹ്‌സിന

അവർക്കൊപ്പം കാറിൽ ഇരുന്നു കൊണ്ട് പുറം കാഴ്ചകൾ ആവോളം ആസ്വദിക്കുകയായിരുന്നു ദുർഗ്ഗാ..ഒരുപാട് നാളായി അവൾ പപുറത്തോട്ട് ഒക്കെ ഇറങ്ങിയിട്ട്..അതുകൊണ്ട് തന്നെ ഇത്തിരി നേരം അവളെയുംകൂട്ടി പുറത്തു സമയം ചിലവഴിക്കാനാണ് അവരും അവളെ കൂട്ടിയത്..രണ്ടുപേരുടെയും സാധാരണ അനുസരിച്ച്ഇന്നവർ ഒരുമിച്ചു പുറത്തു പോകുന്ന ദിവസമാണ്..അതുകൊണ്ടാണ് ഒപ്പം ദുർഗ്ഗയെയും കൂട്ടിയത്..വിശാൽ ബിസിനസ് ആവിശ്യത്തിന് വേണ്ടി പോയതാണ്..അതുകൊണ്ട് തന്നെ ഉടനെ തിരിച്ചു വരില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു..അല്ലെങ്കിൽ അവൻ വഴക്ക് പറയുമായിരുന്നു ആദ്യം തന്നെ മാളിൽ പോയിട്ട് അവർ ഡ്രസ് ഒക്കെ എടുക്കാൻ തുടങ്ങി..ദുർഗ്ഗാ ഒന്നും വേണ്ടെന്ന് പറഞ്ഞിട്ട് ഒഴിഞ്ഞു മാറിയെങ്കിലും ദീപയും ദിയയും അവളെ നിർബന്ധിച്ചു..അവരുടെ നിർബന്ധത്തിന് വഴങ്ങി അവളൊരു സാരി മാത്രം എടുത്തു..

പറ്റില്ലെന്ന് പറഞ്ഞപ്പോ അത് മാത്രം മതിയെന്ന് അവൾ പറഞ്ഞു..അവസാനം അവരുടെവാശിക്ക് വഴങ്ങി ഒരു സൽവാർ കൂടെ വാങ്ങിയിരുന്നു ദുർഗ്ഗയെ കൊണ്ട് ഡ്രസ്സ് എടുപ്പിച്ച ശേഷം അവർ അവർക്കുള്ള ഡ്രസ് സെലെക്റ്റ് ചെയ്യാൻ പോയപ്പോൾ അവൾ വെറുതെ മാളിന്റെ ഫ്രണ്ടിൽ വന്നിരുന്നു ചുറ്റും തിരക്കോടെ നടക്കുന്നവരെയും പോകുന്നവരെയും വീക്ഷിച്ചു..എല്ലാവരും അവരുടേതായ തിരക്കുകളിൽ മുഴുകിക്കൊണ്ട് പലതും ചെയ്യുന്നു..അവൾ ഒരു ചിരിയോടെ ആ കാഴ്ച നോക്കിനിന്നു പിന്നെ ഡ്രസ് എടുത്തിട്ട് അവർ കൂടെ വന്നപ്പോ ബിൽ പേ ചെയ്തിട്ട് അവർ ബീച്ചിലേക് വിട്ടു..അവിടേക്ക് പോകുമ്പോൾ ദുർഗ്ഗ എതിർത്തില്ല..എന്തോ അവൾക്കും വല്ലാത്ത വീർപ്പു മുട്ടൽ തോന്നിയിരുന്നു..ബീച്ചിൽ നിൽക്കുമ്പോൾ കടലിലേക്ക് കണ്ണുകൾ പതിയുമ്പോൾ മനസ്സിൽ ശാന്തത വന്ന് നിറയുന്നുണ്ടായിരുന്നു..ആ നിമിഷം ദുർഗ്ഗയുടെ മുൻപിൽ ഇല്ല കാര്യങ്ങൾക്ക് വേണ്ടി വേദനിപ്പിക്കുന്ന വിശാൽ ഇല്ല..എല്ലാം മറന്നു മരണത്തിന് ഇരയായ അവന്റെ സഹോദരൻ ഇല്ല..

അവന്റെ പ്രിയപ്പെട്ടവൾ ഇല്ല..അവരുടെ കുഞ്ഞില്ലാ..ആരുമില്ലാ..മനസ്സും ശാന്തതയും മാത്രം..ദീപക്കുംഅതൊരു ആശ്വാസമായിരുന്നു..വർഷങ്ങളായി ഉള്ള വീർപ്പു മുട്ടലാണ് അർജുൻ..എന്തോ അവന്റെ മുഖം അവളെ വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ടായിരുന്നു കുറച്ചുനേരം കൂടി അവിടെ ചിലവഴിച്ചശേഷം അവർ ഒരു ഫിലിമിന് കൂടെ പോയി..അതും കഴിഞ്ഞു ഫുഡും തട്ടി വീട്ടിലേക്ക്തിരിക്കുമ്പോൾ ദുർഗ്ഗയുടെമനസ്സ് പൂർണ്ണമായും സന്തോഷത്തിൽ ആയിരുന്നു..നല്ലൊരു അന്തരീക്ഷത്തിൽ ആയിരുന്നു അവൾ..വിശാലിന്റെ മുഖമേ പതിയെ അവൾ മറന്നിരുന്നു..അവനെ കുറിച്ച് ഓർക്കുകയെ ചെയ്തിരുന്നില്ല..അവരുടെ കളി ചിരികളും തമാശയും വിശേഷങ്ങളും ഒക്കെ പറഞ്ഞാസ്വതിച്ചു മൂന്ന് പേരും വീട്ടിലേക്ക് തിരിച്ചു "ദിയ..എനിക്ക് വീട്ടിൽ പോകണം.." ഡ്രൈവ് ചെയ്യുന്നത് ദിയ ആയിരുന്നു..വീട്ടിലേക്ക്പോകുന്നതിനിടെ പെട്ടെന്ന് ദീപ അങ്ങനെ പറഞ്ഞതുംഡ്രൈവിങ്ങിന്റെ ഇടയിൽ തന്നെ ദിയ അവളെ തല ചെരിച്ചൊന്ന് നോക്കി പിന്നെ ഡ്രൈവിങ്ങിലേക് തന്നെ ശ്രദ്ധ തിരിച്ചു

"വീട്ടിലേക്കു തന്നെയാണ് പോകുന്നത്.." ദിയ അത് പറഞ്ഞു കഴിഞ്ഞതും അല്ലെന്നുള്ള മട്ടിൽ ദീപ തല കുലുക്കി..അവളുടെ മുഖത്തെ ഭാവം ഒപ്പിയെടുക്കുവായിരുന്നു ദുർഗ്ഗാ..അർജുന്റെ വായാടി ആയ സ്‌ട്രോങ് ആയ ദീപയെ അന്വേഷിക്കുകയായിരുന്നു അവളപ്പോൾ ദീപയുടെ മുഖത്ത്..പക്ഷെ ആകെ തകർന്ന ഏട്ടന്റെ കുറവ് എടുത്തു കാണിക്കുന്ന ഒരു ദീപയെ മാത്രമേ അവൾക്ക് ആ മുഖത്ത് കാണാൻ കഴിഞ്ഞിരുന്നുള്ളൂ "അവിടേക്ക് അല്ല..വീട്ടിലേക്ക്.." മടിച്ചു മടിച്ചു കൊണ്ട് ദീപ അത്രയും പറഞ്ഞിട്ട് ദിയയെ നോക്കിയതും അവളൊരു ഞെട്ടലോടെ ദീപയെ നോക്കി പെട്ടെന്ന് മുഖം ചുളുക്കി ഇപ്പൊ കരയും എന്ന മട്ടില് ദുർഗ്ഗയെ നോക്കിയതും അവൾക്ക് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു..അതുകൊണ്ട് തന്നെ അവള് അവരെ രണ്ടുപേരെയും മാറി മാറി മുഖം ചുളിച്ചോണ്ട് നോക്കാൻ തുടങ്ങി "അതെന്തിനാ..?അത് വേണോ ദീപാ..?" ഒരു അപേക്ഷ സ്വരെണെ അങ്ങോട്ട് പോകാൻ താൽപര്യം ഇല്ലാത്ത മട്ടിൽ ദിയ ചോദിച്ചതും അവൾ പോകണം എന്ന് വാശിപിടിച്ചതും മുഖം ചുളിച്ചിട്ട് വേറെ മാർഗ്ഗം ഇല്ലാത്തത് കൊണ്ട് ദുർഗ്ഗാ ഉള്ളതൊന്നും വക വെക്കാതെ വണ്ടി തിരിച്ചു

അവിടെ എത്തി ഇറങ്ങിയതും ആഡംബരം വിളിച്ചോതുന്ന ആ പഴമ തോന്നിക്കുന്ന വീട്ടിലേക്ക് ദുർഗ്ഗാ മിഴിച്ചു നോക്കി അവൾക്ക് അതെവിടെയാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലായിരുന്നു..അതോണ്ട് അവളുടെ മുഖമാകെ സംശയങ്ങൾ നിറഞ്ഞു..അത് ദീപക്കും ദിയക്കും മനസിലാകുകയും ചെയ്തിരുന്നു "ഇത്..എവിടെയാ..?" ഉള്ളിലുള്ള സംശയം മറച്ചു പിടിക്കാതെ തന്നെ ദുർഗ്ഗ അവരെ നോക്കി അങ്ങനെ ചോദിച്ചതും എങ്ങനെ അത് അവരുടെ മുഖത്ത് നോക്കി പറയും എന്ന് ഒരു നിമിഷം ഇരുവരും ഭയന്നിട്ട് മുഖത്തോട് മുഖം നോക്കി അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു "ദുർഗ്ഗക്ക് അർജുനേട്ടനെ അറിയോ..?" ദിയയായിരുന്നു മടിച്ചു കൊണ്ട് ആ ചോദ്യം ദുർഗ്ഗയോട് ചോദിച്ചത് അപ്പൊ തന്നെ ഒരു ഞെട്ടലോടെ ദുർഗ്ഗ ദിയയെ നോക്കിയിട്ട് പൊടുന്നേനെ പെട്ടെന്ന് ദീപയെയും നോക്കി..ഇരുവരും അവളെ നിസ്സഹായതയോടെ നോക്കിയതും പൊടുന്നേനെ അവളുടെ കണ്ണുകൾ ആ വീടട്ടിലേക് പോയി അർജുന്റെ വീട്,,,

ദീപയുടെ വീട്,,നയന പ്രണയം പൂവണിഞ്ഞ വീട്..നയനയും അർജുനും തങ്ങളുടെ പ്രണയം പങ്കിട്ട വീട്..അവളുടെ ചിരികൾ ഉയർന്ന വീട്..അവളുടെ ഓർമ്മകൾ തങ്ങിനിൽക്കുന്ന വീട്..ഒരായിരം സ്വപ്നങ്ങൾ അവർ ഇവിടെ നിന്നാണ് നെയ്തു കൂട്ടിയത്.. ഇന്നവർ..? 'എവിടെയാണ് അർജുൻ നീ..?കേട്ടറിഞ്ഞ കാര്യങ്ങൾ എനിക്ക് വെറും കഥയാകുമ്പോൾ നിനക്കും നിന്റെ നയനക്കും അത് ജീവിതമായിരുന്നില്ലേ..?നിങ്ങളുടെ സ്വപ്നങ്ങൾ ആയിരുന്നില്ലേ..?നിന്റെ സന്തോഷങ്ങൾ ആയിരുന്നില്ലേ..?ഇന്നവയൊക്കെ തനിച്ചാക്കിയിട്ട് അവളുടെ വേർപാട് സഹിക്കാൻ കഴിയാതെ നിന്റെ ബുദ്ധിയും ചിന്തയും നിന്നെ കയ്യൊഴിഞ്ഞിട്ട് ലോകം നിന്നെ ഭ്രാന്തനായി മുദ്ര കുത്തുമ്പോൾ നീ എവിടേക്കാണ് മാഞ്ഞത്..?നിന്റെ അച്ഛന്റെ മാത്രമല്ല പ്രിയപ്പെട്ടവളുടെയും ചോരയുടെ മണമാണ് ഈ വീടിനും നിന്റെ സ്വത്തുക്കൾക്കും..ജീവിതം നിന്നെ കബളിപ്പിച്ചപ്പോൾ പൊരുതി നിന്നില്ലേ നീ..?ജീവിതത്തോട് ഏറ്റു മുട്ടിയില്ലേ..?അവസാനം പ്രണയത്തിന്റെ രൂപത്തിൽ ജീവിതം നിന്നെ ആശിപ്പിക്കുകയായിരുന്നില്ലേ..?

നിന്നെ മോഹിപ്പിക്കുകയായിരുന്നില്ലേ..?അവളുടെ സ്നേഹത്തിന് മുൻപിലാണോ നീ തോറ്റ് പോയത്..?അവളുടെ വേർപാടിന് മുൻപിലാണോ നീ തോറ്റ് പോയത്..?അതോ നിന്റെ ജീവിതത്തിന്റെ മുൻപിലാണോ നീ തോറ്റ് പോയത്..? ജീവിതത്തോട് പോലും. പൊരുതിയ നിനക്ക് എവിടെയാടാ പിഴവ് പറ്റിയത്..?എവിടെയാണ് ജീവിതം നിന്നെ തികച്ചും വിഡ്ഢി ആക്കിക്കളഞ്ഞത്..?എവിടെയാണ് നീ തോൽവി സമ്മതിച്ചത്..?' നിർവികാരതയോടെ ദുർഗ്ഗ അവളോട് തന്നെ ചോദിച്ചു..ശാലിനി പറഞ്ഞതിൽ വെച്ച് അവളെ ഏറെ നോവിച്ചത് കണ്ണഴകിയുടെയും അർജുന്റെയും കാര്യമാണ്..വർമ്മയോട് അവൾക്ക് ഒരുപാട് വെറുപ്പ് തോന്നി..ജീവിതം കറുപ്പാണെന്ന് കരുതിയവൻ സന്തോഷിച്ചത് അവൾക്ക് മുന്പിലായിരുന്നു..അവൾക്ക് വേണ്ടിയായിരുന്നു..എന്നിട്ട് പോലും യാതൊരു വിധ ദയയും ഇല്ലാതെ അടർത്തി മാറ്റിയില്ലേ..? അവൾ അവളോട് തന്നെ ചോദിക്കുമ്പോൾ കണ്ടു നിറഞ്ഞ കണ്ണുകൾ തുടക്കുന്ന ദീപയെ..അവൾക്ക് ഒത്തിരി സങ്കടം തോന്നി ദീപായുടെ കാര്യം ആലോചിച്ചപ്പോൾ..

തനിക്ക് കണ്ണഴകിയെയും അർജുനെയും അറിയില്ല..ആകെ ശാലിനി പറഞ്ഞ അറിവും അവൾ കാണിച്ചു തന്ന ആൽബത്തിലെ ഫോട്ടോസിൽ കണ്ട അറിവും മാത്രമേ അവൾക്ക് അവരെ പറ്റി ഉണ്ടായിരുന്നുള്ളു..എന്നാൽ,, അതേപോലെയല്ല ദീപയുടെ കാര്യം..അവൾ അറിഞ്ഞതാണ് നയനയുടെയും അർജുന്റെയും പ്രണയം..കണ്ടതാണ് അവരുടെ സ്നേഹം..നായനയുടെ വയറ്റിലുള്ള കുഞ്ഞു വാവയെ അവളും കാത്തിരുന്നത് ആയിരുന്നു..സ്വപ്നം കണ്ടതായിരുന്നു "അർജുൻ..ദീപയുടെ ഏട്ടനായിരുന്നു ദുർഗ്ഗാ.." ഒടുവിൽ ദിയ പറഞ്ഞതും അവൾ ദിയയെ തടഞ്ഞു എല്ലാം അറിയാമെന്ന മട്ടിൽ,,അപ്പൊ അതൊക്കെ ഒരു ഞെട്ടൽ വരുത്തിയിരുന്നു ദീപയുടെ മുഖത്തും ദിയയുടെ മുഖത്തും..അവർ ഞെട്ടലോടെ ദുർഗ്ഗയെ നോക്കി "എനിക്ക് അറിയാം ദിയ..അർജുനെ..രാമചന്ദ്രന്റെ മകനായും ഇവളെ ഏട്ടനായും എല്ലാത്തിനുമപ്പുറം കണ്ണഴകിയുടെ അർജുനായും.." ഒരു മൂക ഭാവത്തോടെ ദുർഗ്ഗഅത് പറഞ്ഞു നിർത്തിയപ്പോഴേക്കും അവർ ഞെട്ടിയിരുന്നു..

പെട്ടെന്ന് സെക്യൂരിറ്റി അവർക്ക് മുൻപിൽ ഗെയ്റ്റ് തുറന്നതും അവര് അകത്തേക്ക് നടന്നു അകത്ത് കടന്നു ആദ്യം തന്നെ അവൾ പോയത് അർജുന്റെയും നയനയുടെയും മുറി ഏതെന്ന് ദീപയോട് ചോദിച്ചിട്ട് അവളുടെ മുറിയിലേക്കാണ്..അവിടം ഓരോന്ന് വീക്ഷിക്കുമ്പോൾ അവൾക്ക് നയനയെഓർമ്മ വന്ന് കൊണ്ടേയിരുന്നു..ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഫോട്ടോയിൽ കൂടി മാത്രം കണ്ട് പരിചയമുള്ള നയനെയെ..തന്റെ ഏട്ടൻ മരിക്കാനുള്ളപ്രധാന കാരണം അർജുനാണ്..എന്നിട്ട് പോലും അവൾക്ക് അർജനോട് ഒരംശം പോലും പക ഇല്ലായിരുന്നു..ദേഷ്യം ഇല്ലായിരുന്നു..വെറുപ്പ് ഇല്ലായിരുന്നു വിശാലിനോട് തോന്നുന്ന ഒരു പേർസെന്റേജ് പോലും ക്രൂരത തോന്നുന്നില്ലയിരുന്നു..അവളുടെ മനസിൽ അവനോട് സഹദാപം ആയിരുന്നു..കൊതിച്ച ജീവിതം ലഭിക്കാത്തവൻ ആയിരുന്നു..ജീവിതം വിഡ്ഢിയാക്കി തീർത്തവൻ ആയിരുന്നു..എല്ലാം ഉണ്ടായിട്ട് കൂടി ഒന്നും ആസ്വദിക്കാൻ കഴിയാത്തവൻ ആയിരുന്നു..അവസാനം വിധി നൽകിയ ഭ്രാന്തൻ എന്ന പട്ടം അണിഞ്ഞ് എങ്ങോട്ടോ മാഞ്ഞവൻ ആയിരുന്നു അവളുടെ മനസ്സിൽ പക മുഴുവൻ അവനോടായിരുന്നു..

തന്നെ പ്രണയിച്ചു എന്ന് വാദിച്ച് ഒരു ശതമാനം പോലും തന്നെ മനസിലാക്കാതെ പോയ വിശാലിനോട്..അവളുടെ ഉള്ളിൽ മുഴുവൻ പകയായിരുന്നു,,ആ പകയിൽ മുഴുവൻ നിറഞ്ഞു നിന്നത് അവനായിരുന്നു..വിശാൽ "ദുർഗ്ഗാ... വാ പോകാം.." പെട്ടെന്ന് അങ്ങനെ പറഞ്ഞോണ്ട് ദീപ ആ മുറിയിലേക്ക് കടന്നു വന്നതും ദുർഗ്ഗാ ഒന്ന് തലചെരിച്ചു നോക്കി..അത് ദീപ ആണെന്ന് കണ്ടതും അവള് ദീപക്ക് ഒന്ന് ചിരിച്ചു കൊടുത്തു..ദീപക്ക് ഒരുപാട് ചോദ്യങ്ങൾ ദുർഗ്ഗയോട് ചോദിക്കണം എന്നുണ്ടായിരുന്നു..ആദ്യം തന്നെ അർജുന്നെ എങ്ങനെ ദുർഗ്ഗക്ക് അറിയാം എന്നായിരുന്നു അവളുടെ ഉള്ളിലെ ചോദ്യം..ഒപ്പം തന്നെ അവളുടെ ഉള്ളിൽ മറ്റുപല കാര്യങ്ങളും ആലോചിച്ചിട്ട് ഭയം കൂടെ കടന്നു വരാൻ തുടങ്ങിയിരുന്നു "One minute..ഞാൻ അറിഞ്ഞ നയനക്കുമപ്പുറം എനിക്ക് അവളെ കുറിച്ച് ഒന്നും അറിയില്ല ദീപാ..എനിക്ക്,,എനിക്ക് അവളെ കുറിച്ച് ഇനിയും ഒരുപാട് അറിയണം എന്നുണ്ട്..അതുകൊണ്ട് ജസ്റ്റ് ഗിവ് മീ ടെൻ മിനുട്ട്സ്..നിങ്ങൾ താഴേക് പൊയ്ക്കോ..ഞാൻ വേഗം തന്നെ തിരിച്ചു വന്നോളാം.."

എന്തൊക്കെയോ പറഞ്ഞോണ്ട് ദുർഗ്ഗയെ വേഗം കൂട്ടിക്കൊണ്ട് പോവാം എന്ന ദീപയുടെ പ്ലാനിനെ മുളയിലേ നുള്ളിക്കളഞ്ഞോണ്ട് ദുർഗ്ഗ പറഞ്ഞതും ഇനിയവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല അവള് വരാൻ പോകുന്നില്ലെന്ന ധാരണ ദീപക്ക് വന്നതും അവളൊന്ന് മൂളിക്കൊണ്ട് തിരിഞ്ഞു നടക്കാൻ നിന്നതും അവളെ പറഞ്ഞയച്ച സന്തോഷത്തിൽ നിന്നിരുന്ന ദുർഗ്ഗാ പെട്ടെന്ന് റൂമൊന്നാകെ വീക്ഷിച്ചതും ഇത്രേം കാലം ഈ വീട് പൂട്ടിയിട്ടിട്ടും വളരെ വൃത്തിയും വെടിപ്പോടെയും കിടക്കുന്ന മുറി കണ്ട് അവളൊന്ന് പുരികം പൊക്കി..അതോടെ ഇത്രേം കാലം പൂട്ടിക്കിടന്ന വീട്ടിൽ ഇങ്ങനെയാര ക്ളീൻ ചെയ്യുന്നേ എന്ന ചോദ്യം അവളിൽ നിറഞ്ഞപ്പോ അവള് പോകാൻ നിന്ന ദീപയെ അവിടെ തന്നെ നിർത്തിക്കും വിധം വിളിച്ചു "ദീപാ... ഒന്നവിടെ നിന്നെ..." ദീപയും അർജുനും ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട് എന്നുള്ള നിലയിൽ നിൽക്കുന്ന ആ മുറി ഒട്ടാകെ ഒന്നൂടെ കണ്ണോടിച്ചു കൊണ്ട് ദുർഗ്ഗാ വിളിച്ചതും പോകാൻ നിന്ന ദീപ പെട്ടെന്ന് അവിടെ സ്റ്റോപ്പായിട്ട് തിരിഞ്ഞു ദുർഗ്ഗയെ നോക്കി

"ഈ മുറി കുറെ കാലായിട്ട് പൂട്ടിയിട്ടിരിക്കുവാണ് എന്നല്ലേ നീ എന്നോട് പറഞ്ഞത്..?" അവള് സംശയത്തോടെ ദീപയെ നോക്കി ചോദിച്ചതും അവളുടെ ചോദ്യം കേട്ട് ഒന്ന് ശങ്കിച്ചു നിന്ന ദീപ ദുർഗ്ഗയെ നോക്കി മുഖം ചുളുക്കിയിട്ട് ആ റൂം ഒന്നാകെ കണ്ണോടിച്ചിട്ട് അതേ എന്ന മട്ടിൽ തലയാട്ടി "പിന്നെ ഇവിടെന്താ ഇത്ര വൃത്തി..?ദിവസവും ഇതാര ഇവിടെ ക്ലീൻ ചെയ്യുന്നേ..?" ഉള്ളിലുള്ള സംശയം അതേ പടി ദുർഗ്ഗാ ചോദിച്ചതും ദീപ പെട്ടെന്ന് അവളെ ഞെട്ടലോടെ നോക്കിയിട്ട് 'പെട്ടോ..?' എന്ന് മനസ്സിൽ ചോദിച്ചിട്ട് പെട്ടെന്ന് എന്ത് പറയും എന്നറിയാതെ ദുർഗ്ഗയെ നോക്കി ചിരിക്കാൻ ശ്രമിച്ചു "അത്,,അത് പിന്നെ,,ഇവിടെ,, ഞാൻ,, ആ,,, made..ഇവിടെ വീക്കെൻഡിൽ ഒരിക്കൽ വീട് ക്ലീൻ ചെയ്യാൻ ഞാനൊരാളെ ഏർപ്പാടാക്കിയിട്ടുണ്ട്..ഒരു made നെ..അവരാ ഇവിടെ ക്ലീൻ ചെയ്യുന്നേ..അർജുനേട്ടന് മുറി എപ്പഴും വൃത്തി ആയിട്ടിരിക്കണം എന്ന് നിർബന്ധമുണ്ട്..ഇല്ലെങ്കിൽ പെട്ടെന്ന് ദേഷ്യം വരും..ഏട്ടൻ ഇല്ലെങ്കിലും ഈ മുറി വൃത്തിയക്കേണ്ടത് എന്റെ ഉത്തരവാദിത്വം അല്ലെ..?

പെട്ടന്നൊരിക്കൽ ഇനിയൊരു പക്ഷെ ഏട്ടൻ തിരിച്ചു വന്നാൽ..?അതോണ്ട് ക്ലീൻ ചെയ്തു വെക്കുന്നതാ.." ആദ്യം എന്ത് പറയും എന്നറിയാതെ ദീഓ ഒന്ന് കുഴങ്ങിയെങ്കിലും പെട്ടെന്ന് തന്നെ അവളുടെ വായിൽ ഒരു കള്ളം വന്നപ്പോ ഒട്ടും മടിക്കാതെ അവള് അതങ്ങ് തട്ടി വിട്ടു..പക്ഷെ അവളുടെ ആദ്യത്തെ ബബ്ബബ യും പിന്നീടുള്ള മറുപടിയും കേട്ടിട്ട് അവളെ മിഴിച്ചു നോക്കി നിൽക്കുവായിരുന്നു ദുർഗ്ഗാ.എന്താണ് പെട്ടെന്ന് ദീപ പറഞ്ഞത് എന്ന് പോലും അവൾക്ക് മനസിലായില്ലായിരുന്നു..അതോണ്ട് അവള് പെട്ടെന്ന് ഒരു ഉറ്റുനോട്ടത്തോടെ ദീപയുടെ അടുക്കലേക്ക് പെട്ടെന്ന് നടന്നടുത്തതും വല്ലതും ദുർഗ്ഗക്ക് മനസിലായോ എന്ന ചോദ്യം ദീപയിൽ നിറഞ്ഞു വന്നപ്പോ അവളൊരു പേടിയോടെ ദുർഗ്ഗയെ ഒട്ടാകെ വീക്ഷിച്ചു..പെട്ടെന്ന് തന്നെ വിയർക്കാൻ തുടങ്ങിയിരുന്നു ദീപ..തൊണ്ടയിലെ വെള്ളം വറ്റി തൊണ്ട പൊട്ടുന്നത് പോലെ തോന്നിയിരുന്നു അവൾക്ക്..അതോണ്ട് തന്നെ തൽക്ഷണം അവളുടെ ഉള്ളിലെ ആത്മവിശ്വാസവും കുറഞ്ഞു വരുവായിരുന്നു

"അതിന് നീയെന്തിനാ ദീപാ ഇങ്ങനെ മസില് പിടിച്ചു നിൽക്കുന്നെ..?ഞാൻ ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതാടി പൊട്ടിക്കാളി..made ആയിരിക്കും ക്ലീൻ ചെയ്യുന്നത് എന്ന് ഞാൻ ഊഹിച്ചു..എങ്കിലും ഡൗട്ട് ഒന്ന് ക്ലിയർ ചെയ്തതാ..പക്ഷെ നിന്റെ കളി കണ്ടാൽ നീ എന്തോ എന്നിൽ നിന്ന് ഒളിക്കുന്നത് പോലെയാണല്ലോ തോന്നാ.." പെട്ടെന്ന് ദുർഗ്ഗാ അങ്ങനെ പറഞ്ഞപ്പോഴാണ് ശരിക്ക് ദീപ ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു വിട്ടത്..ഒറ്റ സെക്കൻഡ് കൊണ്ട് തന്നെ അവള് പെട്ടെന്നങ് ഇല്ലാണ്ടായി പോയിരുന്നു..എന്നാൽ ലാസ്റ്റ് ദുർഗ്ഗാ പറഞ്ഞത് കേട്ടപ്പോ ദുർഗ്ഗാ എന്തോ ഉള്ളിൽ വെച്ചോണ്ട് സംസാരിക്കുന്നത് പോലെയായിരുന്നു ദീപക്ക് തോന്നിയത്..അതോണ്ട് പെട്ടെന്ന് തന്നെ അവള് വീണ്ടും വിയർക്കാൻ തുടങ്ങി "എന്തൊളിക്കാൻ ശ്രമിക്കുന്നത് പോലെ..?" പെട്ടെന്ന് വീണ്ടും ദീപ അങ്ങനെ ചോദിച്ചതും പെട്ടന്ന് ദുർഗ്ഗ അവളെയൊന്ന് ചൂഴ്ന്നു നോക്കി പെട്ടെന്ന് കൈ കൂപ്പുന്നത് പോലെയാക്കി "ഒന്നുമില്ലെന്റെ പൊന്നേ..നീ താഴേക് പൊയ്ക്കോ ഒരു 10 മിനുറ്റ് കഴിയുമ്പഴേക്കും ഞാനങ് വന്നേക്കാം..

ഇപ്പൊ നീ ചെല്ല്,,ഹ്മ്,, പോ പോ.." എന്നും പറഞ്ഞോണ്ട് ദുർഗ്ഗാ അവളെ തള്ളി പറഞ്ഞയക്കുന്നത് പോലെയാക്കിയിട്ട് അവിടെ ഉള്ള ഒരു ആൽബം എടുത്ത് പെട്ടെന്ന് മറിച്ചിട്ടു നോക്കാൻ തുടങ്ങി..അപ്പൊ തന്നെ ദീപ അവളെയൊന്ന് തിരിഞ്ഞു നോക്കിയിട്ട് എല്ലാം ഓക്കെയാണെന്ന ധാരണയിൽ മുറിവിട്ട് പുറത്തേക്കു ഇറങ്ങി താഴേക് പോയി..എന്നാൽ അവള് പോയിക്കഴിഞ്ഞതും പെട്ടെന്ന് കയ്യിലുള്ള ആൽബം പൂട്ടിയിട്ട് ദുർഗ്ഗാ ദീപ പോയ വഴിയേ നോക്കി നിന്നു..അവളിൽ പല ചോദ്യങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..ദീപ എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി ദുർഗ്ഗക്ക്..അവൾക്ക് ദീപ പറഞ്ഞത് അത്രക്ക് അങ്ങോട്ട് വിശ്വാസം വന്നിട്ടില്ലെങ്കിൽ കൂടി ശാലിനി പറഞ്ഞറിഞ്ഞ അർജുന് വൃത്തി നിർബന്ധമാണെന്ന കാര്യവും പ്രത്യേകമായി ദീപയെവിശ്വസിക്കാതിരിക്കാൻ മാത്രം കാരണങ്ങൾ ഒന്നും ദുർഗ്ഗയുടെ പക്കൽ ഇല്ലാത്തത് കൊണ്ടും അവള് ദീപ പറഞ്ഞത് കഷ്ടപ്പെട്ട് വിശ്വസിച്ചു കൊണ്ട് ഒന്ന് നശ്വസിച്ചു..എന്നിട്ട് അവള് വീണ്ടും ആ മുറി ഒന്നാകെ വീക്ഷിച്ചു..

നയനയുടെയും അർജുന്റെയും പ്രണയം കൂടുതൽ അറിഞ്ഞ മുറിയാണിത്..അവരുടെ നിശ്വാസങ്ങൾ ഉയർന്നുകേട്ട സ്ഥലം..അവരുടെ കളി ചിരികൾ ഇതുവരെ ദുർഗ്ഗാ കെട്ടിട്ടില്ലെങ്കിൽ കൂടി എവിടുന്നൊക്കെയോ അവരുടെ അടക്കിപ്പിടിച്ചുള്ള ശബ്‌ദം കേൾക്കുന്നത് പോലെ തോന്നി ദുർഗ്ഗക്ക്..നയനയുടെ ചിരി ഉയർന്നു കേൾക്കുന്നത് പോലെ തോന്നി അവൾക്ക്..എന്തോരം സ്വപ്നങ്ങൾ അവർ ഈ മുറിയിൽ കിടന്നു നെയ്തു കൂട്ടിയിട്ടുണ്ടാവും..?ദുർഗ്ഗ സ്വയം ചിന്തിച്ചു..അവൾക്ക് അവരുടെ കാര്യങ്ങൾ ഒക്കെ ആലോചിച്ചിട്ട് കരച്ചിലൊക്കെ വരുന്നത് പോലെ തോന്നിയിരുന്നു..ചുവരിൽ നിറഞ്ഞു നിൽക്കുന്ന അർജുനും നയനയും ദീപയും..അവർ മൂവരുംഅവരുടേതായ ലോകത്ത് ഒത്തിരി സന്തോഷത്തിലാണെന്ന കാര്യം ആ ഫോട്ടോ വിളിച്ചു പറയുന്നുണ്ട്..നയനയോട് ചേർന്നു നിക്കുന്നവന്റെ ഇടയിൽ കയറി നിൽക്കാൻ ശ്രമിക്കുന്ന ദീപ,,അവളെ തള്ളിമാറ്റി പ്രിയപോയേട്ടവളിലേക് ചേർന്നു നിൽക്കുന്ന അർജുൻ..

ഒരു ചിരിയോടെ ഏട്ടന്റെയും അനിയതിയുടെയും കുസൃതികൾ നോക്കി നിൽക്കുന്ന നയനയും..എങ്ങനെ സഹിക്കും..?ഓരോ ഫോട്ടോയിലും കൊതിയോടെ ഒത്തിരി പ്രണയതോടെനയനയെ നോക്കി നിൽക്കുന്ന അർജുൻ..അനാഥാലയം മുതൽ കാണാൻ തുടങ്ങിയസ്വപ്നങ്ങൾ യാഥാർഥ്യമാവുന്നതിന്റെ സന്തോഷം അർജുനിൽ എടുത്തു കാണിക്കുന്ന അവരുടെ കല്യാണ ഫോട്ടോ..അതിൽ ആകാശും ശാലിനിയും,,,വൈശാകും മായയും,, നയനയും അർജുനും,, ചേർന്ന് ഒട്ടിപ്പിടിച്ചു നിൽക്കുന്നത് നോക്കി മുഖം കൊട്ടി കൊണ്ട് നിൽക്കുന്ന വിശാലും ദീപയും..അത് കണ്ടപ്പോൾ പരിസരം മറന്ന് ഒരു നിമിഷം ദുർഗ്ഗയോട് പോലും പൊട്ടിച്ചിരിച്ചു പോയി അപ്പോ തന്നെ അതിന്റെ അടുത്ത ഫോട്ടോയിൽ,,,കപ്പിൾസായി ഇറുകെ പുണർന്നു നിൽക്കുന്ന മൂന്ന് പേർ..അവസാനം അവരെ പോലെ ചേർന്നു നിൽക്കുന്ന ദീപയും വിശാലും..ഒരു നിമിഷം എവിടെയേലും കൊണ്ടോ..?പെട്ടെന്ന് ദുർഗ്ഗ അവളോട് തന്നെ ആ ചോദ്യം ചോദിച്ചു..ഇല്ലാ,,, പെട്ടെന്ന് അവള് തന്നെ അതിനൊരു മറുപടി കൊടുത്തിട്ട് ബാക്കിയുള്ള ഫോട്ടോസിലേക് നോട്ടം തെറ്റിച്ചു..എല്ലാവരും നിറഞ്ഞു നിൽക്കുന്നുണ്ട് ആ മുറിയിൽ..കൂടുതലും അർജുനും നയനയും ദീപയും ആണ്..

പലതിലും ദീപ ഇല്ലാതെ അർജുനും നയനയും മാത്രം..താഴെയുള്ള അർജുന്റെ ഇടവും വലവും ആയി നയനയും ദീപയും അവരെ രണ്ട് കൈ കൊണ്ടും ചേർത്തു പിടിച്ചു നിൽക്കുന്ന അർജുനും..ദുർഗ്ഗാ ആ ഫോട്ടോയിലേക് തന്നെ നോക്കിനിന്നു..നിറമുള്ള ജീവിതമാണ്‌ അവരുടേത് എന്ന് ആ ഫോട്ടോ നോക്കുമ്പോൾ തന്നെ മനസിലാക്കാം..പക്ഷെ ആ നിറത്തിന് ആയുസ്സ് വളരെ കുറവായിരുന്നു..ആ മൂവർ ഇന്നെവിടെയാണ്..ഒരുവൾ ചിലതലിന് ഇരയായി..അവൻ ഭ്രാന്തനായി എങ്ങോട്ടോ മാഞ്ഞു പോയി..മറ്റൊരുവൾ എന്താണോ ഏതാണോ എന്നറിയാതെ ആരുടെയോ ഒക്കെ അടുക്കൽ സമാധാനം കണ്ടെത്തി ആരൊക്കെയോ ആയവരുടെ ഒപ്പം ജീവിക്കുന്നു..അവളാ ഫോട്ടോയിൽ ഒക്കെ ഒന്ന് തഴുകി..പിന്നെ അതൊക്കെ അവിടെ വെച്ചിട്ട് അലമാരയുടെ അടുത്തേക് പോയി അലമാര തുറന്നതും നിറഞ്ഞു നിൽക്കുന്ന ഡ്രസ്സുകളിൽ നയനയുടെയും അർജുന്റെയും ഗന്ധം നിറഞ്ഞു നിന്നു...പലതരം ഡ്രസ്സുകൾ..എല്ലാത്തിനും അവരുടെ ഗന്ധമാണ്..

അവളത് ഒന്ന് മണത്തു നോക്കിയിട്ട് അവിടെ തന്നെ വെച് അലമാര പൂട്ടി കണ്ണാടിക്ക് അടുത്തേക് നടന്നു..ഏതോ ഒരു ഉൾപ്രേരണയിൽ മിററിന്റെ താഴെയുള്ള കബോർഡ് ഓപ്പൺ ചെയ്തതും ഒരുപാട് വളകളും മാലകളും കമ്മലുകളും സൗന്തര്യ സാമഗ്രികളും കണ്ട് അവളുടെ കണ്ണൊന്ന് തള്ളി..അതിന് മാത്രം ഉണ്ടായിരുന്നു അവളുടെ കളക്ഷൻസ്..അവളത് ഒന്ന് നോക്കിയിട്ട് കബോർഡ് പൂട്ടാൻ നിന്നതും പെട്ടെന്ന് ഒരു വർണ്ണ കടലാസ് കണ്ടതും അവളൊന്ന് സ്റ്റോപ്പ് ആയി..ഒരു സംശയത്തോടെ അത് എടുത്തു തുറന്നു നോക്കിയതും അതിൽ താലി മാല കണ്ടതും പെട്ടന്ന് ഒന്ന് ഞെട്ടിയിട്ട് ദുർഗ്ഗ രണ്ട് സ്റ്റെപ്പ് പുറകിലേക് പോയി..പെട്ടെന്ന് തന്നെ യാഥാർഥ്യത്തിലേക് വന്നിട്ട് അവളത് ഒന്നൂടി എടുത്തു നോക്കി..നയനയുടെ താലിമാല പവിത്രമായ ആലിലത്താലി,,അർജുന്റെയും നയനയുടെയും കളങ്കമില്ലാത്ത പവിത്രമായ പ്രണയം കൂട്ടിച്ചേർത്ത ആലിലത്താലി..അവളത് ഒത്തിരി ബഹുമാനത്തോടെ നോക്കി..പൊടുന്നേനെ അവളുടെ കണ്ണുകൾ അവളുടെ കഴുത്തിൽ അവളുടെ മാറോട് ചേർന്നു കിടക്കുന്ന താലിയിലേക് പോയി..നിമിഷ നേരം മതിയായിരുന്നു

അവളിൽ ഒരു പുച്ഛ ചിരി വിടരാൻ..ആ മുഖത്ത് വിഷാദം വന്നു നിറയാൻ ഒരുപക്ഷേ..തന്നെ വിശാൽ മായയെ കാണുന്നതിന് മുൻപേ കണ്ടിരുന്നുവെങ്കിൽ..അവളുടെ മരണത്തിന് മുൻപ് ഉള്ളിലുള്ള ഇഷ്ടം തുറന്നു പറഞ്ഞിരുന്നുവെങ്കിൽ ഇതേ താലിയോടെ തന്നെ താനും നിറഞ്ഞു നിൽക്കില്ലായിരുന്നോ ആ ഫോട്ടോകളിൽ,,നിറഞ്ഞ പുഞ്ചിരിയോടെ..അവളുടെ കണ്ണുകൾ പൊടുന്നേനെ നിറഞ്ഞു..അപ്പൊ തന്നെ പൊടുന്നേനെ അവള് ആ താലി മാല കിട്ടിയത് പോലെ തന്നെ വെച്ചിട്ട് കബോർഡ് പൂട്ടി..പിന്നെ എന്തോ ആ മുറിയിൽ അവൾക്ക് നിൽക്കാൻ തോന്നാത്തത് കൊണ്ട് തന്നെ കതക് അടച്ചിട്ട് അവള് പുറത്തേക്കു ഇറങ്ങി പടികൾ ഇറങ്ങാതെ ഹാളിലേക് ഒന്ന് എത്തി നോക്കിയതും അവിടെ ദിയയെയും ദീപയെയും കാണാതെ ആയതും അവൾ പെട്ടെന്ന് നെറ്റി ചുളിച്ചു..അവരവിടെ പോയി..? എന്ന ചോദ്യം അവളിൽ നിറഞ്ഞു നിന്നു..എങ്ങനെയെങ്കിലും അപ്പൊ വീട്ടൽ എത്തിയാൽ മതിയായിരുന്നു എന്ന ചിന്തയായിരുന്നു ദുർഗ്ഗയിൽ അപ്പൊ നിറഞ്ഞു നിന്നിരുന്നത്..

അതോണ്ട് അവരെ അന്വേഷിക്കാൻ വേണ്ടി താഴേക് പോകാൻ നിന്നതും പെട്ടെന്ന് എതിർ ഭാഗത്തെ മുറിയിൽ അവളുടെ കണ്ണുകൾ ഉടക്കിയതും ഇറങ്ങാൻ വേണ്ടി പടിയിലേക് എടുത്തു വെച്ച കാലുകൾ പൊടുന്നേനെ നിശ്ചലമായി..അവളുടെ നെറ്റി ആദ്യത്തിനെക്കാൾ കൂടുതലായി ചുളിഞ്ഞു വന്നു..ഒരുപാട് മുറികൾ ഉണ്ട് ആ വീട്ടിൽ,,,എന്നിട്ട് പോലും അവളുടെ കണ്ണിൽ ഉടക്കിയത് ആ ഒരു മുറിയാണ്..കാരണം,,, മറ്റുള്ള മുറികളിൽ നിന്ന് എന്തോ വ്യത്യസ്തമായി തോന്നി അവൾക്ക്,,, എന്തോ പ്രത്യേകത ഉള്ളത് പൊലെ..അതോണ്ട് ആ മുറി തുറന്ന് നോക്കണം എന്ന ഒരു ആശയം അവളിൽ നിറഞ്ഞു വന്നു ആ മുറിയിൽ അതിന് മാത്രം എന്താണ്...? ഒന്നുമില്ല..കാലങ്ങളായി അടച്ചു പൂട്ടിയിരിക്കുന്ന മുറിയിൽ എന്ത് വരാനാണ്..? അവള് അവളോട് തന്നെ ചോദിച്ചു..ഒന്നും ഉണ്ടാവില്ല..എല്ലാം തന്റെ തോന്നൽ ആയിരിക്കും,,എന്ന രീതിയിൽ അവൾ അവിടുന്ന് പോകാൻ നിന്നെങ്കിലും എന്തോ മനസ്സ് അനുവധിക്കാത്തത് പോലെ അവളാ മുറിക്കടുത്തേക് നടന്നു..മുറി തുറക്കാൻ നിന്നതും പെട്ടെന്ന് എന്തോ തടസ്സം പോലെ ദീപ പെട്ടെന്ന് മുന്നിലേക് ചാടി..ഒരു നിമിഷം പെട്ടെന്ന് പേടിച്ചു പോയിരുന്നു ദുർഗ്ഗാ..

അവളൊരു ഞെട്ടലോടെ നെഞ്ചിൽ കൈ വെച്ചു നാല് സ്റ്റെപ്പ് പുറകിലേക് പോയി..ദീപയാണെന്ന് മാനസിലായതും അവള് പെട്ടെന്ന് ആഞ്ഞു ശ്വാസം വലിച്ചു..ഒരുവിധം ആശ്വാസം ആയതും അവള് പെട്ടെന്ന് ദീപയെ തുറിച്ചു നോക്കി..എന്നാൽ ദുർഗ്ഗയുടെ തുറിച്ചു നോട്ടം കണ്ടപ്പോ തന്നെ ദുർഗ്ഗ അവൾക്ക് പല്ലിളിച്ചു കാണിച്ചു കൊടുത്തു..പക്ഷെ ആദ്യത്തെ പകപ്പ് മാറിയത് കൊണ്ട് തന്നെ ദുർഗ്ഗാ അവളെ സംശയത്തോടെ നോക്കിയിട്ട് മുഖം ചുളുക്കി..എന്നാൽ ദുർഗ്ഗ അകത്തേക്ക് കയറും മുൻപേ അവളെ തടയാൻ കഴിഞ്ഞ ആശ്വാസത്തിൽ ആയിരുന്നു ദീപ..അതുകൊണ്ട് അവള് ഇനി ദുർഗ്ഗയോട് എന്ത് പറയും എന്ന സംശയത്തിൽ ആയിരുന്നു..ഇനി അതും ഇതും പറഞ്ഞു രക്ഷപ്പെടാൻ കഴിയും എന്നവൾക്ക് തോന്നുന്നില്ലായിരുന്നു..എങ്കിലും ഒരു കാരണവശാലും ദുർഗ്ഗയെ അകത്ത് കയറാൻ സമ്മതിക്കില്ല എന്നവൾ തീരുമാനിച്ചുറപ്പിച്ച കാര്യമായിരുന്നു "നീ എന്താടി ഭൂതോ..?നിനക്കെന്താ പെട്ടെന്ന് പറ്റിയെ ദീപാ..?"

ഉള്ളിൽ തങ്ങിനിന്ന ചോദ്യം യാതൊരു വിധ മടിയുമില്ലാതെ എടുത്തടിച്ച പോലെ ദുർഗ്ഗ ചോദിച്ചതും അവള് ദുർഗ്ഗയെ ഒന്ന് ചെറഞ്ഞു നോക്കി..പിന്നെ പെട്ടെന്ന് ഒന്ന് തലചൊറിഞ്ഞു..എന്താണ് ദുർഗ്ഗയോട് പറയേണ്ടത് എന്ന് സാത്യയിട്ടും അവൾക്ക് അറിയില്ലായിരുന്നു..അതോണ്ട് എന്തായാലും വാ തുറന്നാൽ ബബ്ബബ മാത്രേ വരൂള്ളൂ എന്ന് ദീപക്ക് ഉറപ്പായിരുന്നു..അതോണ്ട് വേറെ എന്തെങ്കിലും പറഞ്ഞിട്ട് ദുർഗ്ഗയുടെ ശ്രദ്ധ തിരിച്ച് അവളെ ഇവിടുന്ന് കൂട്ടിക്കൊണ്ട് പോകാനായിരുന്നു ദീപായുടെ പ്ലാൻ..എന്നാൽ,,, ഇതേ സമയം,,, എന്നും ഇല്ലാത്ത ദീപയുടെ പ്രത്യേക ഭാവമാറ്റത്തിൽ ശരിക്കും സംശയം വന്നിട്ട് ആകെ കുടുങ്ങിക്കിടക്കുവായിരുന്നു ദുർഗ്ഗ "അതോന്നുല്ല..അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ ദുർഗ്ഗാ..ഞാനിപ്പോ നിന്നെയും അന്വേശിച്ചു നടക്കായിരുന്നു..നല്ല ടീമാ..എന്നോട്‌ 10 മിനിറ്റിന്റെ ഉള്ളിൽ വരാമെന്ന് പറഞ്ഞിട്ട്,,നീയിത് എവിടെ പോയി കിടക്കായിരുന്നു ദുർഗ്ഗാ..വാ നമ്മക് പോകാം..ഇപ്പൊ തന്നെ ഒത്തിരി വൈകി..ഇനിയും വൈകിയാൽ വിച്ചേട്ടൻ വഴക്ക് പറയും..വാ നമ്മക്ക് പോകാം.."

അങ്ങനെ എന്തൊക്കെയോ പറഞ്ഞോണ്ട് ദുർഗ്ഗയുടെ ശ്രദ്ധ മാറ്റിക്കൊണ്ട് അവളുടെ കൈയ്യും പിടിച്ചു നടക്കുന്നതിന്റെ ഇടക്ക് ദീപ പറഞ്ഞതും ദുർഗ്ഗ നടക്കുന്നതിന്റെ ഇടയിൽ പെട്ടെന്ന് ആ മുറിയിലേക്കു തിരിഞ്ഞു നോക്കി..അവൾക്ക് നല്ല ആകാംഷ ഉണ്ടായിരുന്നു എന്താണ് ആ മുറിയിൽ അതിന് മാത്രമുള്ളത് എന്നറിയാൻ..അതോണ്ട് ആ മുറി തുറക്കാൻ പറ്റാത്തത് കൊണ്ട് അവളുടെ മുഖം മെല്ലെ ചുളുക്കി വന്നു... ഇപ്പൊ കരയും എന്ന മട്ടിൽ അവള് ദീപയെ ഇടം കണ്ണിട്ട് തുറിച്ചു നോക്കി "എന്തായിരുന്നു ദീപാ ആ മുറിയിൽ..?" ആ മുറിയിൽ അതിന് മാത്രം എന്താണെന്ന് അറിയാതെ അവൾക്കിനി ഉറക്കം വരില്ലെന്ന് ദുർഗ്ഗക്ക് ബോധ്യം ആയപ്പോ അവള് രണ്ടും കൽപ്പിച്ചോണ്ട് ദീപയുടെ കൈ വിടുവിച്ചിട്ട് അവളുടെ മുന്നിലേക്ക് കയറി നിന്നിട്ട് ചോദിച്ചു "ഏത് മുറിയിൽ..?" ഏത് മുറിയാണെന്നും എന്തിനെ പറ്റിയാണ് അവള് ചോദിക്കുന്നത് എന്നറിഞ്ഞിട്ടും അവളോട് എന്ത് പറയും എന്ന് അറിയാത്തത് കൊണ്ട് ഒന്ന് പരുങ്ങിയിട്ട് ദീപ ചോദിച്ചു

"അർജുന്റെയും നയനയുടെയും മുറിയുടെ എതിർ ഭാഗത്തുള്ള മുറി..ആ മുറി തുറക്കാൻ നിൽക്കുമ്പോൾ ആയിരുന്നു നീ എന്റെ മുന്നിലേക് പെട്ടെന്ന് കേറി വന്നത്..എനിക്കണേൽ ആ മുറിയിൽ എന്താണെന്ന് അറിയാൻ അത്രക്കും ആകാംഷയും ഉണ്ട്..അതെന്താണെന്ന് അറിയാതെ ഇനി ഉറക്കവും വരില്ലാ.." മുഖം ചുളുക്കി ഇപ്പൊ കരയും എന്ന മട്ടില് ദുർഗ്ഗ പറഞ്ഞതും ദീപ പെട്ടെന്ന് നാക്ക് കടിച്ചു "ആ മുറിയോ..?അങ്കിൾ ന്റെ മുറിയാ അത്..രാമചന്ദ്രൻ അങ്കിളിന്റെ മുറി..ഇപ്പൊ കുറെ കാലമായി പൂട്ടിയിട്ടിട്ട്..അല്ലാതെ ഒന്നൂല്ല..നീ വന്നേ.." അവളോട് പറയാനുള്ള കള്ളം അതിനിടക്ക് സെറ്റ് ചെയ്ത് വെച്ചതോണ്ട് അവളത് അങ്ങനെ തന്നെ പറഞ്ഞതും ദുർഗ്ഗയുടെ മുഖം പെട്ടെന്ന് "ഓഹ് അതാണോ..." എന്ന മട്ടില് ചൂളിപ്പോയി..അതോണ്ട് അവള് പെട്ടെന്ന് ദീപയെ ഫേസ് ചെയ്യാനുള്ള മടി കൊണ്ട് പെട്ടെന്ന് മുന്നിലേക് നടന്നു ദീപക്കും അത് വല്യ ആശ്വാസം ആയിരുന്നു..കാരണം ഇനിയും വല്ല ചോദ്യവും ദുർഗ്ഗ ചോദിക്കുമോ എന്ന് അവളും ഭയന്നിരുന്നു താഴെ ഹാളിൽ എത്തിയപ്പോ പോകാൻ വേണ്ടി റെഡിയായി നിൽക്കുവാണ് ദിയ..പെട്ടെന്ന് മുകളിൽ നിന്ന് ദീപയും ദുർഗ്ഗയും വരുന്നത് കണ്ടതും അവള് ഇരുന്നിടത് നിന്ന് എണീറ്റ് സൈഡ് ബാഗ് ഒന്ന് ശരിയാക്കി പുറത്തേക്കു നടന്നു..അവള് നടന്നത് കണ്ടപ്പോ തന്നെ പോകാനായെന്ന് മനസിലാക്കി ദുർഗ്ഗയും ദിയയുടെ പുറകെ പുറത്തെക് നടന്നു "നിങ്ങള് നടന്നോ ഞാനിപ്പോ വരാം.."

പെട്ടെന്ന് പുറകിൽ നിന്ന് ദീപ അങ്ങനെ വിളിച്ചു പറഞ്ഞതും ദിയയും ദുർഗ്ഗയും ഇരുപോലെ അവളെ തിരിഞ്ഞു നോക്കി..അപ്പൊ മുകളിലേക്കു തന്നെ തിരികെ കയറുന്ന ദീപയെ നോക്കി ഇരുവരും മുഖം ചുളിച്ചു "നീയിത് എങ്ങോട്ടാ..?" അവളുടെ പോക്ക് നോക്കി ദിയ ചോദിച്ചതും പെട്ടെന്ന് നടത്തം നിർത്തി ദീപ ദിയയെയും ദുർഗ്ഗയെയും തിരിഞ്ഞു നോക്കി "ഞാനിപ്പോ വരാം..എന്റെ പഴയ ഒരു സാധനം എടുക്കാൻ വേണ്ടി കൂടിയാണ് ഞാനിങ്ങോട്ട് വന്നത്..ഇപ്പഴാ ഓർമ്മ കിട്ടിയത്..നിങ്ങള് നടന്നോ..നിങ്ങൾ കാറിലേക്ക് കയറും മുൻപ് ഞാൻ തിരിച്ചു വരാം.." എന്ന് പറഞ്ഞോണ്ട് അവള് അവര് വേറെ എന്തെങ്കിലും ചോദിക്കും മുൻപ് പെട്ടെന്ന് മുകളിലേക്ക് ഓടിക്കയറി..അവളുടെ പോക്ക് കണ്ട് ദുർഗ്ഗാ മുഖം ചുളിച്ചപ്പോ,,, ദിയ ഒന്ന് നിശ്വസിച്ചു "എപ്പഴും ഉണ്ടാവും അവൾക്ക് പോകാൻ നേരം എന്തെങ്കിലും ഒക്കെ..ഇനിയിപ്പോ നമ്മക്ക് പോകാം വാ ദുർഗ്ഗാ.." അവളെന്തിനാകും പോയിട്ടുണ്ടാക എന്ന ചോദ്യം ദുർഗ്ഗയിൽ നിറഞ്ഞു നിനപ്പോ പെട്ടെന്ന് അങ്ങനെ പറഞ്ഞോണ്ട് ദിയ മുന്നോട്ട് നടന്നു..അവള് പോകുന്നത് നോക്കി നിന്നിട്ട് ,,'ഇതൊക്കെ നിന്റെ വെറും തോന്നലുകളാണ് ദുർഗ്ഗാ..അവൾക്ക് എന്തെങ്കിലും ഒക്കെ എടുക്കാൻ ഉണ്ടാവും..അതിനെന്താ നിനക്ക്..?'

എന്ന് സ്വയം ചോദിച്ചിട്ട് ഒന്നുമുണ്ടാവില്ല എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിച്ചിട്ട് അവളും ദീപയെ ഫോളോ ചെയ്തുകൊണ്ട് പുറത്തെക് നടന്നു..കാറിൽ കയറി ഇരുന്നിട്ടും ദീപ വരുന്നത് കാണാഞ്ഞിട്ട് ദുർഗ്ഗയുടെയും ദിയയുടെയും ക്ഷമ നശിച്ചു തുടങ്ങിയിരുന്നു "അവളെന്താ വരാത്തെ..? അല്ലെങ്കിലും ഈ വീട്ടിൽ വന്നാൽ മാത്രം ആ പുല്ലിന് എപ്പോഴും എന്തെങ്കിലും ഒക്കെ എടുക്കാൻ ഉണ്ടാവും പുല്ല്.." അവിടെ ഇനിയും നിന്നാൽ ഭ്രാന്താകും എന്ന് വരെ തോന്നി ദിയക്ക്..അവള് ഓരോ സെക്കൻഡും ദീപയെ നല്ലപോലെ പ്രാകിക്കൊണ്ടിരുന്നു "എന്റെ ദിയാ നീയൊന്ന് അടങ്ങേന്റെ പെണ്ണേ..അവൾക്ക് എന്തെങ്കിലും ഒക്കെ എടുക്കാൻ ഉണ്ടാവും,,അല്ലാതെ അവളിങ്ങനെ നിൽക്കില്ലല്ലോ.." ദുർഗ്ഗ ദിയയെ അശ്വസിപ്പിക്കുന്നത് പോലെ പറഞ്ഞെങ്കിലും അവളെക്കാൾ ക്ഷമ നശിച്ചു നിൽക്കുവായിരുന്നു ദുർഗ്ഗ "അല്ല ദുർഗ്ഗാ..നീ ഈ വീട് മുഴുവൻ ചുറ്റിക്കണ്ടോ..? എന്നിട്ട് ഇഷ്ടയോ..? എങ്ങനെ ഉണ്ട് ഞങ്ങളുടെ ഏട്ടന്റെ വീട്..ചുരുക്കത്തിൽ പറഞ്ഞാൽ ഒരു കൊട്ടാരം തന്നെ അങ്കിൾന്റെ വീട്..പക്ഷെ പറഞ്ഞിട്ട് കാര്യമില്ല..അങ്കിൾ ഇതൊക്കെ അർജുനേട്ടന് ആസ്വദിക്കാൻ വേണ്ടി,,,ഏട്ടന് സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി ഉണ്ടാക്കിയത് ആയിരിക്കില്ലേ..?

എന്നിട്ട് പോലും അതാസ്വതിക്കണ്ട ആൾ മാത്രം ഇവിടെയില്ല.." ദിയ തെല്ലും ദുഃഖത്തോടെ പറഞ്ഞതും ദുർഗ്ഗക്കും സങ്കടം തോന്നി..ആ അച്ഛന്റെ കഷ്ടപ്പാട് ആ മകന് ആസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ.? "ഞാൻ കണ്ടിട്ടില്ല ദിയാ..ഞാനാകെ നയനയുടെ മുറിയിൽ മാത്രേ കയറിയിട്ടുള്ളൂ..ബാക്കി സ്ഥലം ചുറ്റിക്കാണാൻ ലവൾ സമ്മദിച്ചില്ല..ഹാ പോട്ടെ..അടുത്ത പ്രാവിശ്യം വരുമ്പോൾ മൊത്തം ഒന്ന് ചുറ്റിക്കാണണം.." അത്രയും പറഞ്ഞോണ്ട് അവളൊന്ന് നീട്ടി ശ്വാസം വലിച്ചു..അവളെ ഒരു ചിരിയോടെ നോക്കി ദിയയും നിന്നു..പിന്നെയും സമയം പോയിട്ടും ദീപ വരുന്നത് കാണാത്തത് കൊണ്ട് കുറച്ചു സമയം ഫോണിൽ കളിക്കാമെന്ന ധാരണയിൽ ഫോൺ നോക്കാൻ നിന്നപ്പോഴാണ് മനസിലായത് ഫോൺ മിസ്സാണ്..അത് അർജുന്റെ മുറിയിൽ വെച്ചിട്ടാണ് വന്നത്..ദുർഗ്ഗാ പെട്ടെന്ന് തലക്കൊന്ന് കൊട്ടി "ദിയാ,,നീ ഇവിടെയിരിക്ക്..അവള് വന്നാൽ ഞാൻ ഫോണെടുക്കാൻ പോയെന്ന് പറഞ്ഞാൽ മതി..ഞാൻ ഫോൺ അർജുനേട്ടന്റെ മുറിയിൽ വെച്ച് മറന്നിട്ടാ വന്നത്..ഞാനത് എടുത്തിട്ട് വരാം.."

അത്രയും പറഞ്ഞിട്ട് ദുർഗ്ഗാ ദിയയെ നോക്കിയതും അവള് ദുർഗ്ഗക്ക് ഒന്ന് ചിരിച്ചു കൊടുത്തിട്ട് സമ്മതത്തോടെ തലയാട്ടി..അപ്പൊ ദുർഗ്ഗാ കാറിൽ നിന്ന് ഇറങ്ങി നയനയുടെ മുറിയിലേക്കു നടന്നു..ഫോണെടുത്തു തിരിച്ചു മുറി പൂട്ടി സ്റ്റയർ ഇറങ്ങാൻ നിന്നപ്പോഴാണ് അടുത്തുള്ള ഒരു മുറിയുടെ വാതിൽ പകുതി തുറന്നു വച്ചിരിക്കുന്നത് ദുർഗ്ഗ ശ്രദ്ധിച്ചത്..അവളത് അടക്കാൻ വേണ്ടി ഡോറിന്റെ ഹൻഡിലിൽ പിടിച്ചു വലിക്കാൻ നിന്നതും ആ ഗ്യാപ്പിൽ പെട്ടെന്ന് അവളുടെ കണ്ണുകൾ മുറിക്കകത്തേക് പോയതും അവിടെ നിറഞ്ഞു നിൽക്കുന്ന ഫോട്ടോയിൽ അവളുടെ കണ്ണുകൾ പതിഞ്ഞതും അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു..കൃഷ്ണമണി വികസിച്ചു..തികച്ചും ഞെട്ടലോടെ അവളൊരു ഊക്കോടെ ആ ഡോർ തുറന്നിട്ട് അകത്തേക്കു കയറി നോക്കിയതും ചുവരിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഫോട്ടോയിൽ അവൾ ആശ്ചര്യത്തോടെ നോക്കി നിന്നു..പ്രത്യേക ആഗ്രഹങ്ങളും ഇഷ്ടങ്ങളും നോക്കി പണി കഴുപ്പിച്ച ആ മുറിയിൽ നിറഞ്ഞു നിന്ന ഫോട്ടോകളിൽ മുഴുവൻ അവനായിരുന്നു..ആ,,, 💛കാമഭ്രാന്തൻ💛....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story