കാമഭ്രാന്തൻ: ഭാഗം 36

kamabranthan

എഴുത്തുകാരി: മുഹ്‌സിന

ദുർഗ്ഗാ കാറിൽ നിന്ന് ഇറങ്ങി നയനയുടെ മുറിയിലേക്കു നടന്നു..ഫോണെടുത്തു തിരിച്ചു മുറി പൂട്ടി സ്റ്റയർ ഇറങ്ങാൻ നിന്നപ്പോഴാണ് അടുത്തുള്ള ഒരു മുറിയുടെ വാതിൽ പകുതി തുറന്നു വച്ചിരിക്കുന്നത് ദുർഗ്ഗ ശ്രദ്ധിച്ചത്... അവളത് അടക്കാൻ വേണ്ടി ഡോറിന്റെ ഹൻഡിലിൽ പിടിച്ചു വലിക്കാൻ നിന്നതും ആ ഗ്യാപ്പിൽ പെട്ടെന്ന് അവളുടെ കണ്ണുകൾ മുറിക്കകത്തേക് പോയതും അവിടെ നിറഞ്ഞു നിൽക്കുന്ന ഫോട്ടോയിൽ അവളുടെ കണ്ണുകൾ പതിഞ്ഞതും അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു... കൃഷ്ണമണി വികസിച്ചു... തികച്ചും ഞെട്ടലോടെ അവളൊരു ഊക്കോടെ ആ ഡോർ തുറന്നിട്ട് അകത്തേക്കു കയറി നോക്കിയതും ചുവരിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഫോട്ടോയിൽ അവൾ ആശ്ചര്യത്തോടെ നോക്കി നിന്നു... പ്രത്യേക ആഗ്രഹങ്ങളും ഇഷ്ടങ്ങളും നോക്കി പണി കഴുപ്പിച്ച ആ മുറിയിൽ നിറഞ്ഞു നിന്ന ഫോട്ടോകളിൽ മുഴുവൻ അവനായിരുന്നു,,, വിശാൽ..

മറ്റുള്ളവരും ഉണ്ടെങ്കിൽ കൂടി കൂടുതലും വിശാലിന്റെ ഫോട്ടോസ് ആയിരുന്നു... അവൾക്ക് ആശ്ചര്യവും അത്ഭുതവും തോന്നി... തെല്ലും വിശ്വാസം ഇല്ലാതെ അവളാ മുറിയിലെ ഓരോ ഫോട്ടോയും വീക്ഷിച്ചു... "അത് വിച്ചൂന്റെ മുറിയാ..." പെട്ടെന്ന് പുറകിൽ നിന്നാരോ പറഞ്ഞത് കേട്ടതും അവള് തിരിഞ്ഞു നോക്കി... അപ്പൊ അവിടെ നിക്കുന്ന ദിയയെ കണ്ടതും അവള് പെട്ടെന്ന് മുഖം ചുളുക്കിയിട്ട് ദിയയെ നോക്കി... അപ്പൊ തന്നെ ഒരു ചിരിയോടെ ദിയ പതിയെ അവൾക്കടുക്കലേക് നടന്നു വന്നു... "ഞാൻ കാര്യമായിട്ട് പറഞ്ഞതാ... അത്‌ വിച്ചുവേട്ടന്റെ മുറിയാ... അർജുനേട്ടന്റെ കല്യാണത്തിന് മുൻപ് വിച്ചുവേട്ടൻ ഇവിടെയൊക്കെ വന്ന് തമാസിക്കാറുണ്ടായിരുന്നു... അപ്പൊ ഏട്ടൻ വാശി പിടിച്ചിട്ട് ചെയ്യിപ്പിച്ച മുറിയാ ഇത്... ഈ വീട്ടിൽ വൈശേട്ടനും ആകശേട്ടനും ഒക്കെ മുറിയുണ്ട്... അവർ അവസാനം വരെ ഇടക്ക് ഇവിടെ വന്ന് തമാസിക്കാറുണ്ടെങ്കിലും വിച്ചുവേട്ടൻ ഇങ്ങോട്ട് വന്നിട്ട് ഒരുപാടായി... നയനയെ കാണുന്നതിന് മുൻപ് എങ്ങാനും വന്നതാണ്...

അവരുടെ കല്യാണം കഴിഞ്ഞേൽ പിന്നെ ഏട്ടനിങ്ങോട്ട് വന്നിട്ടില്ല... അതിന് ശേഷം കപ്പിൾസായിട്ട് ബാക്കി മൂന്നുപേരും വരുമെങ്കിലും ഏട്ടൻ ഉണ്ടാവാറില്ലായിരുന്നു... വൈശേട്ടൻ പലപ്പോഴും ഇങ്ങോട്ട് വരുമ്പോൾ എന്നെയും കൂട്ടാറുണ്ടായിരുന്നു... അന്ന് മുതലേ ഞാനും ദീപയും കൂട്ടാണ്... അന്ന് ഇവിടെ വരുമ്പോഴൊക്കെ നയനേട്ടത്തി ഞങ്ങൾക്ക് ഒരു പത്യേക തരം നാടൻ ഡിഷ്‌ ഉണ്ടാക്കിത്തരാറുണ്ടായിരുന്നു... എനിക്കും ദീപക്കും അത് വലിയ ഇഷ്ടമായിരുന്നു... അത്‌കഴിക്കാൻ വേണ്ടി മാത്രം എത്രതവണ ഇങ്ങോട്ട് വന്നിരിക്കുന്നു..." ദിയ അത് പറഞ്ഞതും ദുർഗ്ഗ കൗതുകത്തോടെ അവളെ തന്നെ നോക്കിനിന്നു... ദുർഗ്ഗയുടെ നോട്ടം കണ്ടതും ദിയ ആ റൂമാകെ ഒന്ന് കണ്ണോടിച്ചു നോക്കിക്കൊണ്ട് വീണ്ടും ദുർഗ്ഗയെ നോക്കി..പിന്നെപ്പോഴോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "അന്നൊക്കെ വല്യ രസമായിരുന്നു... പക്ഷെ,, ഇപ്പൊ... ആ നാല് പേരും ഒത്തിരി മാറി... എല്ലാവരും മാറി..." നിറഞ്ഞ കണ്ണ് തുടച്ചോണ്ട് ദിയ പറഞ്ഞതും ദുർഗ്ഗക്ക് പെട്ടെന്ന് വല്ലാതെ തോന്നി...

എന്ത് പറഞ്ഞ് ദിയയെ സമാധാനിപ്പിക്കും എന്നറിയാതെ അവളൊന്ന് കുടുങ്ങി... "നീ അവിടെ കാറിൽ ആയിരുന്നില്ലേ...?" പെട്ടെന്ന് വിഷയം മാറ്റാൻ എന്നപോലെ ദുർഗ്ഗാ ചോദിച്ചതും കണ്ണുകൾ അമർത്തി തുടച്ച് ഒന്ന് ശ്വാസം വലിച്ചു വിട്ട് മൈൻഡ് കൂളാക്കിയിട്ട് ദിയ ദുർഗ്ഗയെ നോക്കി ഒന്ന് ചിരിച്ചു... "അത് പിന്നെ,,ഞാൻ ദീപയെയും അന്വേഷിച്ചിട്ട് വന്നതായിരുന്നു... നീ ഇങ്ങോട്ട് വന്ന സ്ഥിതിക്ക് ഫോണെടുത്തിട്ട് വരുന്നതിന്റെ ഇടക്ക് അവളെ വിളിക്കാം എന്നാ കരുതിയത്... അല്ലെങ്കിൽ,, അല്ലെങ്കിൽ ഇന്നൊന്നും അവള് വരുത്തുണ്ടാകില്ല... അപ്പഴാ നീ ഈ മുറിയിലേക്ക് കയറുന്നത് കണ്ടത്... അതോണ്ട് ഇങ്ങോട്ട് വന്നതാ... എന്തായാലും അവളിപ്പോ താഴെ എത്തിയിട്ടുണ്ടാവും നീ വാ..." ദുർഗ്ഗയെ നോക്കി അത്രയും പറഞ്ഞോണ്ട് ദിയ പുറത്തെക് നടന്നു... പക്ഷെ അവളുടെ ഒപ്പം ദുർഗ്ഗ മാത്രം പോയില്ല...

ദിയ പോയെന്ന് ബോധ്യമായതും അവള് കതക് പൂട്ടിയിട്ട് ആ റൂമാകെ കണ്ണോടിച്ചു... അവള് പറഞ്ഞത് ശരിയാണ്... കല്യാണം കഴിഞ്ഞതിന് ശേഷം അവരുടെ ജീവിതം അത്രക്കും ബ്രൈറ്റ്‌നെസ് ഉള്ളതായിരുന്നു എന്ന് ഓരോ ഫോട്ടോയിലേക്കും നോക്കുമ്പോൾ മനസിലാകുന്നുണ്ട്... ഇത്രേം സന്തോഷമായിരുന്ന ജീവിതങ്ങൾക്ക് എവിടെയാണ് പിഴച്ചത്..? എവിടെയാണ് പിഴവ് പറ്റിയത്..? അവരുടെ സന്തോഷം നഷ്ടപ്പെടുത്തിയ കാരണങ്ങൾ എല്ലാം വെറും എസ്ക്യൂസ് പോലെ തോന്നുന്നത് എന്ത് കൊണ്ടാ..? അതൊന്നും ഒരിക്കലും തന്നെ കൊണ്ട് വിശ്വസിക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണ്..? തനിക്ക് തന്നെ ഇത്രേം സങ്കടം തോന്നുന്നുണ്ടെങ്കിൽ ആ സന്തോഷം കണ്ട,,, അനുഭവിച്ചവരുടെ അവസ്ഥ എന്തായിരിക്കും..? ആകാശേട്ടനും ശാലിനിയും എന്ത് മാത്രം ബുദ്ധിമുട്ടുന്നുണ്ടാവും..?സങ്കടപ്പെടുന്നുണ്ടാവും..? ഓരോന്ന് ആലോചിച്ചു നിന്നതും പെട്ടെന്ന് ഫോണടിയുന്ന ശബ്‌ദം കേട്ടപ്പോഴാണ് അവള് ചിന്തകളിൽ നിന്ന് മുക്തയായത്... നോക്കിയപ്പോൾ ദിയയാണ്...

വരുന്നത് കാണാത്തത് കൊണ്ടുള്ള വിളിയായിരിക്കും... ദുർഗ്ഗ കണക്ക് കൂട്ടി... പിന്നെ ഒട്ടും തന്നെ വൈകിക്കാതെ മുറി പൂട്ടി അവള് താഴേക് ഇറങ്ങി പുറത്തെക് കടന്നു കാറിൽ പോയി ഇരുന്നതും അപ്പോഴും ദീപ എത്തിയിട്ടില്ലായിരുന്നു... കൂടെ വരാത്തതിന്റെ കാരണം അവള് ചോദിച്ചപ്പോൾ മുറിയിലെ ഫോട്ടോസ് നോക്കുവായിരുന്നെന്ന് പറഞ്ഞപ്പോൾ ആക്കിയ ചിരിയോടെ,,, "എന്റെ വിച്ചേട്ടൻ കല്യാണത്തിന് മുൻപ് ആരെയും പ്രേമിച്ചിട്ടില്ലെന്റെ ദുർഗ്ഗ കുട്ടീ.." എന്ന് പറഞ്ഞ് അവള് കളിയാക്കിയപ്പോൾ ജസ്റ്റ് അവളുടെ രസത്തിന് വേണ്ടി ഒന്ന് ചിരിച്ചു കൊടുത്തെങ്കിലും മനസ്സിൽ പുച്ഛമായിരുന്നു... ശേഷം ദീപ എവിടെയെന്ന് തിരക്കിയപ്പോൾ ഇതുവരെ വന്നിട്ടില്ലെന്ന് അവള് പറഞ്ഞതും ഈ പെണ്ണ് സാധനം എടുക്കാനാണോ ഉണ്ടാകാനാണോ പോയത്..? എന്നൊരു നിമിഷം ചിന്തിച്ചുപോയി ദുർഗ്ഗ... ശേഷം നശിച്ച ക്ഷമയോടെ ദിയയോടപ്പം ഫോണിൽ തോണ്ടിയും സംസാരിച്ചും ദീപയെ വെയിറ്റ് ചെയ്ത് നിന്നു... ___________💙

ആ വീട്ടിലെ മറ്റൊരു മുറിയിൽ... നീണ്ട നിദ്രയിൽ ആഴ്ന്നവനെ കണ്ണീരോടെ നോക്കി നോക്കുവാണവൾ... അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... സങ്കടം ഉൾക്കുത് കുത്തുന്നത് പോലെ തോന്നിയവൾക്... പതിയെ അവളവന്റെ കവിളിലൊന്ന് തഴുകി അവനൊന്ന് മുരണ്ടു... വീണ്ടും ഉറക്കത്തിലേക്കു വഴുതി... പതിയെയവൾ അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു... "ഏട്ടാ.." ഇടയിലെപ്പോഴോ അവന്റെ പേര് ഉരുവിട്ടു... അവൻ മെല്ലെ കണ്ണ് തുറന്നു അവളെ നോക്കി വീണ്ടും കണ്ണുകൾ ഇരുക്കിയടച്ചു... "ഇനിയും ഹിത്രയിലുള്ളവർക്ക് വേണ്ടി കളിപ്പാട്ടം ആകാൻ ഞാനേട്ടനെ സമ്മതിക്കില്ല..." അവന്റെ കയ്യിൽ പിടിച്ചോണ്ട് അത്രയും പറഞ്ഞിട്ട് അവൾ അവന്റെ അടുക്കൽ നിന്ന് എഴുന്നേറ്റ് നടക്കാൻ നിന്നതും,,, "I LOVE YOU കണ്ണഴകീ..." പെട്ടെന്ന് അവളൊരു ഞെട്ടലോടെ നിന്നു... തിരിഞ്ഞവന്റെ മുഖത്തേക്ക് നോക്കി... പെട്ടെന്ന് കട്ടിലിന്റെ താഴെ ഇരുന്നിട്ട് അവന്റെ കയ്യിൽ പിടിച്ചു.... "ഏട്ടാ... ഏട്ടന്,,, എന്റെ ഏട്ടന്,,, ഏട്ടത്തിയെ... ഓർമ്മയുണ്ടോ..?"

വിശ്വാസം വരാത്ത രീതിയിൽ അവളത് ചോദിച്ചതും അവൻ തിരിഞ്ഞു കിടന്നു... പിന്നെയും അവളവനെ ഒരുപാട് നേരം വിളിച്ചെങ്കിലും അവൻ റെസ്പോൻഡ്‌ ചെയ്തില്ല... എങ്കിലും ദീപക്ക് അത് മതിയായിരുന്നു... അവൾ തെല്ലും പുഞ്ചിരിയോടെ അവന്റെ കയ്യിൽ നിന്ന് കൈ എടുത്തിട്ട് ബ്ലാങ്കെറ്റ് നേരെ പുതപ്പിച്ചിട്ട് തിരിഞ്ഞതും അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക് വലിച്ചിട്ടു... "സ്റ്റെല്ല ഒപ്പം വന്നതിന്റെ ദേഷ്യം ആണോടി നിനക്ക്..? അതാണോ എന്നോടിത്ര ദേഷ്യം നിനക്ക്..?" തെല്ലും കുസൃതിയോടെ അത്രയും ചോദിച്ചിട്ട് അവൻ അവളുടെ കവിളിൽ ആഞ്ഞൊരു കടി കൊടുത്തു... അത് കൂടെ ആയതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... "ഏട്ടാ.. ഞാൻ.. ഞാൻ ദീപയാ.." അവളെങ്ങനെയൊക്കെയോ പറഞ്ഞതും ആ കവിൾത്തടം നനച്ചുകൊണ്ട് കണ്ണുനീർ നിലത്തേക്ക് ഊർന്നു വീണിരുന്നു... "എനിക്ക് നിന്നെ ഒത്തിരി ഇഷ്ടാ നയനാ..എന്നെ വിട്ടിട്ട് പോകോ..?" വീണ്ടും അവളുടെ കവിളിൽ ചുംബിക്കാൻ പോയതും അവളവനെ ആഞ്ഞു തള്ളി...

പെട്ടെന്ന് എഴുന്നേറ്റ് പുറത്തെക് ഓടിയതും കരഞ്ഞു പോയിരുന്നു ദീപാ... 'ഇതുവരെ ഓർമ്മകളിൽ നിന്ന് ഏട്ടത്തിയെ മായിച്ചു കളഞ്ഞില്ലേ ഏട്ടാ..? അവളുടെ പേര് മാത്രം എന്താ മറക്കാത്തത്...' ഇന്ന് നയനാണെന്ന ധാരണയിൽ അവൻ കവിൾ കടിച്ചത് ഓർത്തതും അവള് കണ്ണ് നിറച്ചു... "എനിക്ക് നിന്റെ ഏട്ടത്തിയുടെ കവിള് വലിയ ഇഷ്ടമാണ്..." "കടിക്കാനാണെന്ന് പ്രത്യേകം പറയ്... ഇല്ലെങ്കിൽ അവൾക് മനസിലാവില്ല..." പണ്ടൊരിക്കൽ കുസൃതിയോടെ അർജുൻ പറഞ്ഞപ്പോൾ അതിന് ബദിലായി പുച്ഛത്തോടെ നയന പറഞ്ഞ വാക്കുകൾ ദീപ ഓർമ്മിച്ചു... അവളുടെ കണ്ണ് നിറഞ്ഞു... പിന്നെ എന്തോ ബോധോദയം വന്നത് പോലെ അവള് ഞെട്ടി പിറകിൽ അർജുൻ കിടക്കുന്ന മുറിയിലേക്കു കണ്ണോടിച്ചു... "ഇന്നൊരുപക്ഷേ ദുർഗ്ഗ ആ മുറി തുറന്നു നോക്കിയിരുന്നു എങ്കിൽ എല്ലാം പൊളിഞ്ഞേനെ..." മെല്ലെ അത്രയും മൊഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുരളുമ്പിയിരുന്നു... "സങ്കടം ഉണ്ട്... കുറ്റബോധം ഉണ്ട്...

എന്നെ ഇപ്പൊ യാതൊരു വിധ കുറവുകളും ഇല്ലാതെ സംരക്ഷിക്കുന്ന ഹിത്രയിലുള്ളവരിൽ,,, പ്രത്യേകിച്ച് വിച്ചുവിൽ നിന്ന് ഈ കാര്യം മറച്ചു വെക്കുന്നതിന്... പക്ഷെ എന്റെ പക്കൽ ഏട്ടനെ രക്ഷിക്കാൻ വേറെ മാർഗ്ഗം ഇല്ലാത്തത് കൊണ്ടാണ്... ഞാനൊരു പാതി വഴിയിൽ നിന്നപ്പോൾ രാവെന്നോ പകലെന്നോ ഇല്ലാതെ ആരോരുമില്ലാത്ത എനിക്കും ബാബയ്ക്കും വേണ്ടി ഒത്തിരി കഷ്ടപ്പെട്ടതാണ്... ഇപ്പൊ ആ ഏട്ടൻ ലോകമറിയാതെ കിടക്കുമ്പോൾ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്... ഉത്തരവാദിത്വമാണ്... എന്റെ മാത്രം ഉത്തരവാദിത്വവും അവകാശവും,, എന്റെ മാത്രം..." എന്തൊക്കെയോ മൊഴിഞ്ഞോണ്ട് അവള് ചുറ്റും നോക്കി... പിന്നെ ആരെങ്കിലും വരുന്നതിന് മുൻപ് പുറത്തെക് പോകാമെന്ന ധാരണയിൽ പുറത്തെക് നടന്നു... അവിടുന്ന് താഴെക്ക് എത്തിയതും madeനോട് പറഞ്ഞു അവള് പുറത്തെക് പോയി... കാറിലേക്ക്കയറിയതും കണ്ടത് അവളെ തന്നെ തുറിച്ചു നോക്കുന്ന രണ്ട് കണ്ണുകളെയാണ്... ദുർഗ്ഗയും, ദിയയും... അവരെ കണ്ടപ്പോ തന്നെ അവളുടെ മൂഡോഫ് ഒക്കെ മാറിയിരുന്നു...

അവരെ നോക്കി അവളൊന്ന് അവിഞ്ഞിളിച്ചു... അതുവരെ ഉണ്ടായിരുന്ന സീനൊക്കെ ആ ഒരു സെക്കൻഡോടെ അവള് മറന്നിട്ട് അവരെ നോക്കി തുടരെ തുടരെ പല്ലിളിച്ചോണ്ട് നിന്നു... എന്നാൽ അവളുടെ നേരെ അവരുടെ നോട്ടം ഓരോ സെക്കന്റും കൂർത്തുവരികയായിരുന്നു... "നിനക്കെന്തായിരുന്നു മുകളിൽ പണി...?" അവളെ തുറിച്ചുനോക്കിക്കൊണ്ട് തന്നെ ദുർഗ്ഗ തിരക്കിയതും അവള് എന്ത് പറയും എന്നാലോചിച്ചു ഒരു നിമിഷം സ്റ്റക്ക് ആയി... പിന്നെ എന്തോ ആലോചിച്ചിട്ട് എന്ത്പറയും എന്നറിയാതെ കുടുങ്ങിയമട്ടില് അവള് അവരെ ഇടം കണ്ണിട്ട് നോക്കിയിട്ട് വീണ്ടും ആലോചനയിൽ മുഴുകി... "നീയെന്താ ആലോചിക്കുന്നെ ദീപാ..? നീയെന്തോ എടുക്കാൻ പോയതാണ് എന്നല്ലേ പറഞ്ഞേ എന്നിട്ട് എവിടെ..?" "അത് തന്നെയാ ഞാനവിടുന്ന് ഇത്രേം നേരം അന്വേഷച്ചത്... പക്ഷെ അത് കാണാനില്ല... എവിടെ പോയോ എന്തോ..? അതോണ്ടാ ഞാനിങ് പോന്നത്... ഇനീപ്പോ എന്തായാലും പോയ സാധനം പോട്ടെ... ഞാൻ madeനോട് മുറി ക്ലീൻചെയ്യുമ്പോ കിട്ടിയാൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട്..."

ദിയ ചോദിക്കുമ്പോൾ തന്നെ പറയാനുള്ള കാരണം കിട്ടിയപ്പോൾ ആ അവസ്ഥയിൽ വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് അവളതങ് തട്ടിവിട്ടു... പക്ഷെ അവളുടെ പറച്ചിൽ ദുർഗ്ഗക്ക് അത്രക്കങ്ങോട്ട് വിശ്വാസം പോരായിരുന്നു... "അതിന് മാത്രം എന്തായിരുന്നടി അത്..?" ഉള്ളിലുള്ള സംശയം അതുപോലെ ദുർഗാ ചോദിച്ചതും ദീപാ പെട്ടെന്ന് അവളെ നോക്കി ചിരിച്ചു... "ഒരു ബ്രെസ്ലെറ്റ്... എന്റെ ഫാവ് ആയിരുന്നു... എനിക്ക് ബെർത്ഡേയ്ക്ക് ഏട്ടൻ ഗിഫ്റ്റ് തന്നതായിരുന്നു... അതോണ്ട് എനിക്കത് എപ്പോഴും സ്‌പെഷ്യൽ ആണ്... അതോണ്ട് എന്ത് വിലകൊടുത്തും എനിക്കത് കിട്ടണം എന്ന് തന്നെയാണ്..." "ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം..? പോയത് പോയില്ലേ..? ഇനിയിപ്പോ പുതിയത് വാങ്ങുന്ന കാര്യം നോക്കിക്കോ... ചേട്ടാ വണ്ടിയെടുക്ക്.." കളിചിരിയോടെ ദീപയെ ആക്കിക്കൊണ്ട് അത്രയും പറഞ്ഞിട്ട് ഒന്ന് ചിരിച്ചിട്ട് ദുർഗ്ഗ ഡ്രൈവറോട് കാറെടുക്കാൻ പറഞ്ഞു... "നോ വെയ്... അതൊന്നും പറ്റില്ല... എന്ത് വില കൊടുത്തിട്ടായാലും എനിക്കത് കിട്ടിയേ പറ്റു...

എനിക്കത്രക്കും ഇഷ്ടപ്പെട്ടതാ... എന്റെ ഫാവ്... ഒരുപാട് ഇമ്പോർട്ടൻസ് കൊടുക്കുന്നുണ്ട് ഞാനാ ബ്രെസ്ലേറ്റിന്... എനിക്കത് കിട്ടിയേ പറ്റൂ..." പോകുന്നതിന്റെ ഇടക് ദീപ വിളിച്ചു പറയുന്നത് ദുർഗ്ഗ വ്യക്തമായി കേട്ടു... അവളൊന്ന് പൊട്ടിച്ചിരിച്ചു... ____________💙 വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങി ലവളുമാർക്ക് ഒന്ന് പല്ലിളിച്ചു കാണിച്ചു കൊടുത്തിട്ട് ദുർഗ്ഗാ അവളുടെ മുറിയിലേക്ക് പോയി... കുളിച്ചു ഫ്രഷായി മുറിയിലേക്ക് തിരികെ എത്തിയപ്പോഴേക്കും ടേബിളിൽ കോഫി ഉണ്ടായിരുന്നു... സെർവെന്റ് കൊണ്ടുവെച്ചത് ആയത് കൊണ്ട് തന്നെ രണ്ട് കപ്പിൽ നിന്ന് ഒരെണ്ണം അവളെടുത്തു കുടിച്ചിട്ട് മറ്റേത് അവിടെ തന്നെ വെച്ചു... അത് വിശാലിന് വേണ്ടി മാറ്റി വെച്ചതാണ്... കോഫിയാണ് ദുർഗ്ഗ കുടിക്കാറ്... പക്ഷെ വിശാലിന് കോഫി ഇഷ്ടമല്ല... അവൻ ചായ മാത്രമേ കുടിക്കാറുള്ളൂ... ഓർത്തുകൊണ്ട് ദുർഗ്ഗ കോഫിയും കൊണ്ട് ടെറസിലേക് വലിഞ്ഞു...

കോഫി കുടിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് മുറിയിൽ നിന്ന് ഫോൺ അടിയുന്ന സൗണ്ട് അവള് കേട്ടത് മുറിയിലേക്ക് കയറി ഫോണെടുത്തു തിരിഞ്ഞപ്പോഴാണ് അവിടെ നിൽക്കുന്ന വിശാലിനെ അവള് കണ്ടത് പോലും... ആദ്യം തന്നെ മനസ്സിലേക് വന്നത് മായയുടെ മുന്നിൽ നിന്ന് കരയുന്നവന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ഭാവനകളിലെ രംഗമാണ്... ഇതുവരെ അങ്ങനെ കണ്ടിട്ടില്ല അവളവനെ... പക്ഷെ അപ്പോഴത്തെ അവന്റെ മനസിക്കാവസ്ഥ അവൾക്ക് ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നു... പക്ഷെ അടുത്ത സെക്കൻഡ് തന്നെ അവളോട് അവൻ ചെയ്‌തതൊക്കെ നടുക്കത്തോടെ മനസ്സിലേക് കടന്നു വന്നതും അറപ്പോടെ മുഖം തിരിച്ചു പോയിരുന്നു ദുർഗ്ഗ... പക്ഷെ അവൾ വന്നതൊന്നും അവൻ അറിഞ്ഞിരുന്നില്ല... പിന്നെയവൻ വാച്ച് അഴിച്ചു വെച്ച് തിരിയുമ്പോഴേക്കും ദുർഗ്ഗ ഫോൺ എടുത്തിട്ട് അവൻ കാണുന്നതിന് മുൻപേ തിരികെ പോയിരുന്നു... വിശാലിന് ആരോ പിറകിൽ നിൽക്കുന്നത് പോലെ തോന്നിയപ്പോഴാണ് അവൻ തിരിഞ്ഞു നോക്കിയത്...

എന്നാൽ അടുത്ത സെക്കൻഡ് ഡോർ അടയുന്ന സൗണ്ട് കേട്ടപ്പോ അവനൊന്ന് ഞെട്ടിയെങ്കിലും,,, അത് ദുർഗ്ഗയാണെന്ന് ഓർത്തപ്പോ അവൻ പിന്നെയങ്ങോട്ട് നോക്കിയില്ല... അവന്റെ മനസ്സിൽ അപ്പോഴും ദുർഗയെക്കാൾ സ്ഥാനം മായക്ക് ആയത് കൊണ്ട് തന്നെ അവളെപ്പറ്റി അവന്റെ ചിന്തകൾ തിരിഞ്ഞു... പുറത്ത് ഒത്തിരി സങ്കടത്തിൽ ആയിരുന്നു ദുർഗ്ഗ... സത്യത്തിൽ എന്താണിനി ചെയ്യേണ്ടത് എന്നവൾക്ക് അറിയില്ലായിരുന്നു... ഒരിക്കലും അവനോട് ക്ഷമിക്കാൻ കഴിയില്ല... ക്ഷമിക്കാൻ കഴുയുന്ന ഒരു തെറ്റല്ല അവൻ ചെയ്തത്... വിട്ട് പോകണം... ആ ജീവിതത്തിൽ തുടരാൻ അവൾക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു... സത്യം ബോധ്യമാവാതെ വിശാൽ ഒരിക്കലും അവളെ വിടില്ലെന്ന് അവൾക്ക് ബോധ്യമായിരുന്നു... സത്യങ്ങൾ ഒക്കെയവനെ അറിയിച്ച് എന്നന്നേക്കുമായി ഹിത്രയിലുള്ളവരിൽ നിന്ന് അകലണം... ഒട്ടുപോലും ആഗ്രഹിക്കുന്നില്ല അവന്റെ ഒപ്പമുള്ള ജീവിതവും ഹിത്രയിലുള്ളവരെയും... എങ്ങനെയെങ്കിലും നശിച്ച ജീവിതത്തിൽ നിന്ന് രക്ഷപ്പെടണം എന്ന് മാത്രമാണ് അവൾക്ക്...

പകുതിയിൽ നിന്നുപോയ പഠനം പൂർത്തീകരിക്കണം ശിഷ്ടകാലം അമ്മക്കും അച്ഛനും വേണ്ടി ജീവിച്ചു തീർക്കണം..അതായിരുന്നു അവളുടെ ലക്ഷ്യം... എന്തൊക്കെയോ ആലോചിച്ചിട്ട് കുറച്ചു നേരം അവള് അവിടെ തന്നെ നിന്നു... കുറച്ചു നേരം കൂടി അവിടെ നിന്ന ശേഷം പിന്നെയവൾ മെല്ലെ മുറിയിലേക്ക് നടന്നു... അകത്തൊന്നും വിശാലിനെ കാണാതെ ആയപ്പോഴാണ് അവളുടെ മിഴികൾ ബെഡിലേക് പോയത്... അവിടെ ഉറങ്ങുന്ന വിശാലിനെ കണ്ടതും ഒരുപോലെ അവൾക്ക് ദേഷ്യവും സങ്കടവും എല്ലാം തോന്നി... ഇപ്പോ കുറച്ചായി അവന്റെ ശല്യങ്ങൾ ഇല്ലായിരുന്നു... ഉപദ്രവം ഇല്ലായിരുന്നു... അവനെ അവൾക്ക് മുൻപിൽ ഇല്ലായിരുന്നു... ഓരോന്ന് ഓർത്തു കൊണ്ടിരിക്കുന്നതിനിടെ ഫോൺ അടിയുന്ന ശബ്‌ദം കേട്ടാണ് അവള് ഞെട്ടിയത്... പെട്ടെന്ന് തന്നെ പോയി ഫോണെടുത്തു നോക്കി "ലയ" എന്ന് കണ്ടതും ഒരു ചിരിയോടെ അവള് കാൾ എടുത്തു... "താങ്കൾ വിളിക്കാനാഗ്രഹിക്കുന്ന സിദ്ധാർഥിന്റെ അനിയത്തി എന്ന വ്യക്തി ഇപ്പോൾ അവളുടെ ഭർത്താവിന്റെ വീട്ടിലാണ്...

ഏട്ടന്റെ എക്‌സ് ഗേൾഫ്രണ്ടിനോട് സംസാരിക്കാൻ അവളിപ്പോ ആഗ്രഹിക്കുന്നില്ല..." ഒരു തമാശ രൂപേണ ഫോൺ എടുത്തയുടനെ ദുർഗ്ഗ പറഞ്ഞതും മറുപുറത് അവളുടെ അമ്മക്കിട്ട് വിളിക്കാൻ തുടങ്ങിയിരുന്നു... "നിന്നോട് ഞാനൊരു നൂറ് തവണ പറഞ്ഞിട്ടുണ്ട് ദുർഗ്ഗാ എന്നെ സിദ്ധുവേട്ടന്റെ എക്‌സ് എന്ന് വിളിക്കരുത് എന്ന്..." "ഓഹ് പിന്നെ,,, എന്റെ ഏട്ടനെ തേച്ചിട്ട് പോയവളെ ഞാൻ പിന്നെ മഹാറാണി എന്ന് വിളിക്കണോ...?" "പോടി പുല്ലേ,,, വെറുതെ ഞാനങ്ങേരെ വേണ്ടന്ന് വെക്കില്ലെന്ന് നിനക്കറിയില്ലേ..? ഞാനൊരു സീക്രെട്ട് ബോയ് ഫ്രണ്ടിനെ വെച്ചിട്ട്. പെട്ടന്ന് അത് ഫ്രണ്ട്സിനോട് റിവീൽ ചെയ്തപ്പോ ഞാൻ കരുതിയോ എന്റെ ആ ബോയ്ഫ്രണ്ട് എന്റെ കൂടെ നടക്കുന്ന ഒരു തെണ്ടീടെ ഏട്ടനാണെന്ന്..." "തെണ്ടി നിന്റെ തന്ത..." ലയ പറഞ്ഞതിന് സ്പോർട്ടിൽ തന്നെ ദുർഗ്ഗയുടെ വായിൽ നിന്ന് അവൾക്ക് കിട്ടാനുള്ള മറുപടി കിട്ടിയിരുന്നു...

ലയയും ദുർഗ്ഗയും കോളേജിലെ ക്ലാസ്മേറ്റ്‌സ് ആയിരുന്നു... ഇടക്ക് പുതുക്കാറുള്ള സൗഹൃദം... എല്ലാരേയും പോലെ കല്യാണം കഴിഞ്ഞാൽ പെണ്ണിൽ നിന്ന് അകലുന്ന സൗഹൃദം പോലെ അവളിൽ നിന്ന് ചെറിയ രീതിയിൽ അകന്ന സൗഹൃദം... സിദ്ധാർത്ഥിന്റെ എക്‌സ് ഗേൾ കൂടെ ആയിരുന്നു ലയ... ദുർഗ്ഗയുടെ ഏട്ടൻ ആണെന്ന് അറിഞ്ഞപ്പോൾ അന്തസ്സായി കൈ കൊടുത്തു പിരിഞ്ഞ ഒരു കുഞ്ഞു റിലേഷൻ... "എന്നാലും കൂട്ടുകാരിയുടെ ഏട്ടൻ ആണെന്ന് അറിഞ്ഞാൽ ആരെങ്കിലും സ്വന്തം പ്രേമം വേണ്ടെന്ന് വെക്കോ...? ഇതൊക്കെ ഞാനാദ്യം ആയിട്ട് കാണുവാണ്..." "അത് പിന്നെ,,, അപ്പൊ നിന്റെ എട്ടാനാണ് എന്നറിഞ്ഞപ്പോ,,, നീയെന്റെ നാത്തൂൻ ആവുമല്ലോ എന്ന് ഓർത്തപ്പോ വേണ്ടെന്ന് വെച്ചതാ... ഒരർത്ഥത്തിൽ ഓൾ റെഡി നാത്തൂൻ ആയ നീ എനിക്ക് വീണ്ടും നാത്തൂൻ ആകുവാണെന്ന് ഓർത്തപ്പോ വേണ്ടെന്ന് വെച്ചു...

പിന്നെ പറയത്തക്ക മുടിഞ്ഞ പ്രേമം ഒന്നും അല്ലായിരുന്നു ഞങ്ങൾ തമ്മിൽ..." ചിരിയോടെ ലയ പറഞ്ഞതും ദുർഗ്ഗ ഒന്ന് കുലുങ്ങിച്ചിരിച്ചു കൊടുത്തു... "ഓഹ് നമ്മക്ക് ഒന്നും അറിയില്ലായെ... ഓൾ റെഡി നാത്തൂൻ പോലും,,, പോടി പിത്തക്കാളി... നീ അറിഞ്ഞോണ്ട് തേച്ചതല്ലേടി എന്റെ ഏട്ടനെ...? ഒരവസരത്തിനായി നീ കാത്തിരിപ്പായിരുന്നില്ലേ...?" ദുർഗ്ഗ പല്ല് കടിച്ചു... "ഓഹ് പിന്നെ,,, പാല് പോലത്തെ സിദ്ധുവേട്ടനെ വേണ്ടെന്ന് വെക്കാൻ മാത്രം രാജകൊട്ടാരത്തിൽ നിന്ന് രാജകുമാരൻ കെട്ടാൻ വരുവാണെന്ന് പറഞ്ഞിരുന്നല്ലോ... ഒന്നു പോടി... അതൊക്കെ പോട്ടെ... സിദ്ധുവേട്ടൻ ഇപ്പൊ എവിടെയാ...? അമേരിക്കയിലേക്ക് സെറ്റിൽ ആയതിന് ശേഷം ഞാനങ്ങേരെ പറ്റി അന്വേഷിച്ചിട്ടില്ല... കല്യാണം കഴിഞ്ഞു എന്ന് വരെ നീ പറഞ്ഞോപ്പോഴാ ഞാൻ അറിയുന്നെ... എടി നശൂലമേ നീ അങ്ങേരുടെ പെങ്ങളായി ജനിച്ചില്ലായിരുന്നു എങ്കിൽ ഇന്ന് മായേടെ സ്ഥാനത് ഞാൻ ഉണ്ടാവുമായിരുന്നല്ലോ... എത്ര എത്ര ചെറുപ്പക്കാർ ഉണ്ട്... എന്നിട്ടും സിദ്ധാർഥിന്റെ പെങ്ങളായി തന്നെ നിനക്ക് ജനിക്കണമായിരുന്നോ...?"

"ഓഹ് എന്റെ ലയ ബേബി,,, നീയിങ്ങനെ ചൂടാവാതെ... ഓരോരുത്തർ ജനച്ചു പോകുന്നതിന് നമുക്ക് എന്ത് ചെയ്യാൻ പറ്റും...? വിധി എന്ന് പറഞ്ഞു സമാധാനിക്കാൻ അല്ലാതെ..? നിനക്കെയ്‌.. എന്റെ ഏട്ടനെ വിധിച്ചിട്ടില്ല... അതോണ്ടാ ദൈവം എന്നെ ജനിപ്പിച്ചെ..." പല്ലിളിച്ചോണ്ട് തന്നെ ദുർഗ്ഗാ പറഞ്ഞതും പല്ല് കടിച്ചിട്ട് ലയ കഷ്ടപ്പെട്ട് ചിരിച്ചു... "ശവം..." എന്ന് മന്ധ്രിച്ചതും സ്പോർട്ടിൽ ദുർഗ്ഗ "താങ്ക്യൂ സോ മച്ച്..." എന്ന് പറഞ്ഞു... "എവിടെയാട സിദ്ധുവേട്ടൻ ഇപ്പൊ..? ഹാപ്പിയല്ലേ...? എന്തായിരുന്നു പെണ്ണിന്റെ പേര്... ആഹ് മായ,,, അവള് എന്റെ ഏട്ടനെ പൊന്ന് പോലെ നോക്കുന്നില്ലേ...?" "നിന്റെ ഏട്ടനോ ഏത് വകേൽ...? അതൊക്കെ പണ്ട്... ഇതിപ്പോ മായേടെ ഏട്ടനാ... പിന്നെ ഏട്ടൻ,,, ഏട്ടൻ സുഗമായിട്ട് ഇരിക്കുന്നു..." എന്തോ അവളോട് അപ്പൊ അങ്ങനെ കള്ളം പറയേണ്ടി വന്നതിൽ ദുർഗ്ഗക്ക് ഒത്തിരി സങ്കടം തോന്നി... സിദ്ധു മരിച്ചതിനെ പറ്റി ഇതുവരെ അവളോട് പറഞ്ഞിരുന്നില്ല... എന്തോ അവൾക്ക് അപ്പൊ വേണ്ടെന്ന് തോന്നി...

മായാ കൂടി പോയെന്നും മായാ ഹിത്രയിലുള്ളവർക്ക് ആരാണെന്നും ഒക്കെ ഓർക്കുമ്പോൾ ദുർഗ്ഗക്ക് എന്തോ മേനിയാകെ ഒരു തരിപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു... "നിനക്കെന്നോട് ദേഷ്യമുണ്ടോ ദുർഗ്ഗാ..?" "എന്തിനാ ദേഷ്യം...? എനിക്ക് സന്തോഷം ആണ്... ഡിസ്കോ കളിക്കാനാണ് ആഗ്രഹം... നീയെന്റെ ഏട്ടത്തിയമ്മയായി വരുന്നത് ഓർക്കുമ്പോൾ തന്നെ എനിക്ക് എങ്ങോട്ടേലും ഓടിപ്പോകാന തോന്നുന്നെ..." "പോടി,,, അതൊക്കെ പോട്ടെ,,, ഞാനത് ചോദിക്കാൻ അല്ല,,, വേറൊരു ഇമ്പോർടെന്റ് കാര്യം നിന്നെ അറിയിക്കാനാ ഇപ്പൊ നിനക്ക് വിളിച്ചത്..." അവളത് പറഞ്ഞതും ദുർഗ്ഗ മുഖം ചുളുക്കി... "ഇമ്പോർട്ടെന്റ് കാര്യോ..? എന്താടി...?" "അന്ന് ആ കോളേജിൽ വെച്ച് നിന്റെ ഏട്ടനും എന്റെ എല്ലാമായവനെയും ഞാനവിടെ തന്നെ കളഞ്ഞിട്ട് ഇങ്ങോട്ട് വന്നത് ആർക്ക് വേണ്ടിയാണോ,,, എന്തിന് വേണ്ടിയാണോ,,, അവൻ നാളെ നൈറ്റ് ഫ്ളൈറ്റിന് ഇന്ത്യയിൽ ലാൻഡ് ആകുന്നുണ്ട് മോളെ..." "നീയിതെന്ത് കുന്താടി പറയുന്നെ..? എനിക്ക് മനസിലാകുന്നില്ല... മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറയെടി പുല്ലേ..."

"ഓഹ് എന്റെ കൊച്ചിന് ഒന്നും മനസ്സിലായില്ല... എങ്കിൽ നീ ചെവി തുറന്ന് കേട്ടോ... നിന്റെ ചെകുത്താൻ നരകത്തിൽ നിന്ന്‌ ഫ്‌ളൈറ്റും പിടിച്ചു വരുന്നുണ്ട്... പുള്ളി നിന്റെ കെട്ട് കഴിഞ്ഞത് അറിഞ്ഞോണ്ടുള്ള വരവാണ്... ഒന്നേൽ നിന്റെ ഇപ്പഴത്തെ കെട്ടിയോൻ അല്ലേൽ അവൻ,,, എന്തായാലും നിന്റെ സമാധാനത്തിന് നിന്നെ വിട്ട് പോകാൻ സമയം ആയെടി മോളെ..." അത് കേട്ടപ്പോ ദുർഗ്ഗ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പതിയെ പതിയെ അവളുടെ മുഖത്തെ ഞെട്ടൽ മാഞ്ഞു പോയി... "ഓഹ്,, വരുന്നുണ്ടായിരുന്നോ..? ഇപ്പഴാണോ അവന് വരാൻ തോന്നിയത്..? ഞാൻ കുറെയായി അവന്റെ വരവും നോക്കി നിക്കുവായിരുന്നു... എന്തായാലും ചെകുത്താനും മാലകയും ഒക്കെ വരട്ടെ... ദുർഗ്ഗ കാത്തിരിക്കാണ്..." "എന്ത് പറ്റി ദുർഗ്ഗാ..? വിശാൽ സാറിന്റെ ഒപ്പമുള്ള ലൈഫ് നിനക്ക് കംഫർട്ടബിൾ അല്ലെ..?" അവളുടെ വർത്താനം കേട്ട് എന്തോ പോലെ തോന്നി ലയ ചോദിച്ചതും ദുർഗ്ഗ പെട്ടെന്ന് നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു...

"ഹേയ്,,, അങ്ങനെ ഒന്നുമില്ല... എന്റെ ലൈഫ് കളർ ആണേടി മോളെ... നിന്റേതിനെക്കാൾ... ശത കോടീശ്വരനായ കെട്ടിയോനും,,, ബുദ്ധിയും വിവരവും ഉള്ള നാത്തൂൻസും ഫാമിലിയും... I am very happy... " "ബുദ്ധി ഇല്ലാത്തത് നിന്റെ കുഞ്ഞമ്മക്ക്.." "ഒഞ്ഞു പോടി.." "എന്താടയാലും നെക്സ്റ്റ് വെക്കേഷന് ഞാൻ ഉറപ്പായും നാട്ടിൽ വന്നിരിക്കും... അപ്പൊ നിനക്കുള്ളത് തരാടി പൂതനെ..." "ഓഹ് ശരി മാഡം... ദുർഗ്ഗാ വെയ്റ്റിങ് ആണ്..." "വെച്ചിട്ട് പോടി തവളെ..." അത്രയും പറഞ്ഞോണ്ട് ലയ പെട്ടെന്ന് കോൾ കട്ട് ചെയ്തതും ദുർഗ്ഗ അറിയാതെ ചിരിച്ചു പോയിരുന്നു... പതിയെ ലയ പറഞ്ഞ കാര്യങ്ങൾ ഓർത്തപ്പോ അവളുടെ ചിരി മങ്ങി വന്നു... "ലയ നാട്ടിലേക്ക് വന്നാൽ സിദ്ധു ഏട്ടനെയും മായയെയും ഞാനെവിടുന്ന് കാണിച്ചു കൊടുക്കും..?" അവള് അവളോട് തന്നെ ചോദിച്ചപ്പോഴേക്കും ആ കണ്ണ് നിറഞ്ഞു വന്നിരുന്നു...

അപ്പഴാണ് അവളുടെ മനസ്സിലേക് 'ചെകുത്താൻ' എന്ന് കയറി വന്നത്... മെല്ലെ അവൾ ബെഡിലേക് നോക്കി ഉറങ്ങുന്ന വിശാൽ,,, അവൾക്ക് ഭയം തോന്നി... പതിയെ ആ ഭയം പുച്ഛമായി മാറി... 'ഹ്മ്... ഇത്രയും കാലം ഇല്ലാത്ത ഒരു ചെകുത്താൻ... വരട്ടെ,,, അവൻ വന്നാൽ ഇനി ഇതിൽ കൂടുതൽ എന്റെ ലൈഫിൽ ഒന്നും നടക്കാൻ പോകുന്നില്ല... അവനെക്കാൾ വലിയ ചെകുത്താന്റെ ഒപ്പമാണ് ഇപ്പൊ എന്റെ ലൈഫ്...' വിശാലിനെ നോക്കി അത്രയും മനസ്സിൽ ഉരുവിടുമ്പോൾ ആ മനസ്സിൽ നിറയെ വെറുപ്പായിരുന്നു... ആ വെറുപ്പിൽ അവനും നിറഞ്ഞു നിന്നു... ആ,,, 💛കാമഭ്രാന്തൻ💛....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story