കാമഭ്രാന്തൻ: ഭാഗം 37

kamabranthan

എഴുത്തുകാരി: മുഹ്‌സിന

പിറ്റേന്ന് രാവിലെ ആദ്യം കണ്ണ് തുറന്നത് വിശാൽ ആയിരുന്നു... അവനെഴുന്നേറ്റ് ഇരുന്നതും ആദ്യം തന്നെ അവന്റെ കണ്ണുകൾ പതിഞ്ഞത് പുഞ്ചിരിക്കുന്ന മുഖമുള്ള ചുവരിലെ മായയുടെ ഫോട്ടോയിലേക് ആയിരുന്നു... ആ കുഞ്ഞുമുഖം അവന്റെ മനസ്സിലേക്ക് കടന്നു വന്നു... ഓർമ്മകൾ അവനെ വീണ്ടും അനാഥനാക്കി... പെട്ടന്ന് യാഥാർഥ്യത്തിലേക് വന്നപ്പോൾ അരികിലേക്ക് നോക്കി... ബെഡിന്റെ ഒരു ഓരത്ത് ഉറങ്ങുന്നവളെ കാണേ അവന്റെയുള്ളിൽ പുച്ഛം ഉണർന്നു... എഴുന്നേറ്റ് ഷെൽഫിൽ നിന്ന് ഡ്രസ് എടുത്ത് ടേബിളിൽ വെച്ച് ഫ്രഷ് ആവാൻ കയറി... അപ്പോഴൊന്നും അവനറിഞ്ഞിരുന്നില്ല... ഒന്നുമറിയാതെ ആട്ടം ആടുന്നവനായിരുന്നു അവനപ്പോഴെന്ന്... അവൻ പോയി കുറച്ചു മിനുറ്റുകൾ കഴിഞ്ഞപ്പോഴാണ് ദുർഗ്ഗ എഴുന്നേറ്റത്... ഉറക്കം ഉണർന്നതും ആദ്യമവളുടെ നോട്ടം ചെന്ന് നിന്നത് വൈശാഖിന്റെയും മായയുടെയും അതേ ഫോട്ടോയിൽ ആയിരുന്നു... വിശാലിന്റെ മുറിയിൽ അവന്റെ ഫോട്ടോയെക്കാൾ നിറഞ്ഞു നിന്നത് മായയുടെയും വൈശാഖിന്റെയും ഫോട്ടോസ് ആയിരുന്നു...

ദുർഗ്ഗ അതോർത്ത് കൊണ്ട് കുറച്ചു നേരം ആ ഫോട്ടോയിലേക് തന്നെ നോക്കി നിന്നു... അവൾക്കെന്തോ ഒന്നും വിശ്വസിക്കാൻ കഴിയാത്തത് പോലെ തോന്നി... കുറച്ചു നേരം കൂടെ അങ്ങനെ തന്നെ ഇരുന്നിട്ട് പിന്നെ മെല്ലെയവൾ എഴുന്നേറ്റ് കബോർഡിൽ നിന്ന് ഡ്രസ് എടുത്തു വെച്ചിട്ട് ബാൽക്കണി വാതിൽ തുറന്നൊണ്ട് അങ്ങോട്ട് പോയി... കുറച്ചു നേരം അവിടെ നിന്ന് മുറിയിലേക്ക് തന്നെ പോയതും അവിടെ ഷർട്ട് ചേഞ്ച്‌ ചെയ്യുന്നത് കണ്ടതും അവളവനെ മൈൻഡ് ചെയ്യാതെ ബാത്റൂമിലേക് കയറി പോയി... എന്നാൽ അവളുടെ മുഖവെട്ടം കണ്ടപ്പോൾ തന്നെ വിശാൽ മുഖം തിരിച്ചിരുന്നു... അവൾ കുറ്റക്കാരി ആയിരുന്നു അവന്റെ കണ്ണിൽ,,, അന്നും ഇന്നും... റെഡി ആയി അവൻ ചില ഫയൽസ് നോക്കുമ്പോഴാണ് ദുർഗ്ഗാ ഇറങ്ങിവന്നത്... അപ്പോൾ ഫയൽ എടുക്കുന്ന വിശാലിനെ കണ്ടെങ്കിൽ കൂടി അവൾ കാണാത്തത് പോലെ നിന്നു...

പോകുന്നതിന്റെ തിരക്കുകളിൽ ഏർപ്പെട്ടത് കൊണ്ട് അവനും അവളെ നോക്കിയില്ല... അവള് പെട്ടെന്ന് താഴേക് പോയി... ഒരു മുറിയിലെ ഇരു അപരിചിതരെ പോലെയാണ് അപ്പോഴത്തെ അവരുടെ ജീവിതമെങ്കിലും ഒരു ചാൻസ് കിട്ടുമ്പോ ദുർഗ്ഗയെ ഉപദ്രവിക്കാൻ വിശാൽ മടിക്കാറില്ലായിരുന്നു... ___________💜 "നിന്നോട് ഞാനൊരു നൂറ് തവണ പറഞ്ഞിട്ടുണ്ട് കണ്ടവന്മാരോട് സംസാരിക്കരുത്..." "അത് കണ്ടവൻ ഒന്നുമല്ല... എന്റെ ക്ലാസ്മേറ്റ് ആണ്..." "ആരായാലും എനിക്കൊരു ചുക്കുമില്ല... അവന്റെയൊക്കെ നോട്ടം കണ്ടില്ലേ...? നിനക്കെന്താ പെണ്ണുങ്ങളെ പോലെ നടന്നാൽ... അവൾടെ അമ്മൂമ്മേടെ കോപ്പിലെ ഒരു കുട്ടിപ്പാവാട... ഇത് അമേരിക്ക അല്ല... ഇവിടെ ഇത്തിരി മരിയാതയും അടുക്കും ചിട്ടയും ഒക്കെ വേണം..." "ഓഹോ വല്യ കാര്യം ആയിപ്പോയി... ഞാൻ കരുതി ഇത് അമേരിക്കആണെന്ന്... എന്റെ മുഖത്ത്കണ്ണില്ലായിരുന്നല്ലോ...

ഞാനിത്രേം കാലം മാനത്ത് നോക്കി ആയിരുന്നല്ലോ നടന്നത്... അപ്പൊ പിന്നെ അതോണ്ട് ആയിരിക്കും അങ്ങനെ എന്തൊക്കെയോ തോന്നിയത്... പെണ്ണുങ്ങളെ പോലെ നടക്കാ എന്ന് പറഞ്ഞാൽ നീയെന്താ ഉദ്ദേശിക്കുന്നെ...? എന്നെ കണ്ടാൽ നിനക്കിപ്പോആണിനെ പോലെ തോന്നുന്നുണ്ടോ...? അതോ എന്റെ ഡ്രെസ്സിങ് രീതി ആണിന്റേത് ആണോ...? ഷോർട്ട് സ്കേർട്ട് ആൻഡ് ഷർട്ട് ഇപ്പൊ ബോയ്സ് ന്റെ ഡ്രെസ്സിങ് സ്റ്റൈൽ ആക്കിയോ... എങ്കിൽ അമ്മാവൻ ക്ഷമിക്കണം... ഈ തമ്പുരാട്ടി ഒന്നും അറിഞ്ഞില്ല... അല്ലേൽ ഇന്ത്യൻ ഡ്രെസ്സിങ് രീതി എന്ന് പറഞ്ഞാൽ ബാക്കി ഉള്ള കഡ്രിയേക്കാൾ പ്രത്യേകമായി എന്തേലും ഉണ്ടോ..? ഓഹ് ഇനി നീ ഉദ്ദേശിക്കുന്നത് ഞാൻ സൽവാർ സാരി അങ്ങനെയുള്ള ഡ്രെസ് യൂസ് ചെയ്യണം എന്നാണോ..? ഒരു പ്രത്യേകതരം സംശയ രോഗി,ഫസ്റ്റ് ക്ലാസ് കലിപ്പ് ഹീറോസിനെ പോലെ ആണോ നീ... നീ അങ്ങനെ ആണെന്ന് ഞാൻ വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നില്ല... അങ്ങനെ ഉള്ള കാരക്റ്റർ ആണേൽ എനിക്ക് നിന്നെ വേണം എന്നില്ല... ലെറ്റ്സ് ബ്രെക്കപ്പ്..."

അത്രയും എന്തൊക്കെയോ വായിൽ തോന്നിയത്വിളിച്ചു കൂവിക്കൊണ്ട് അവള് തിരിഞ്ഞു നടന്നതും സ്പോർട്ടിൽ അവനവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്റെ മടിയിലേക് ഇരുത്തിച്ചു... ഒരു നിമിഷം ഒന്ന് ഞെട്ടിയെങ്കിലും പതിയെ അവളുടെ ചുണ്ടിലും അതൊരു പുഞ്ചിരി വരുത്തിയിരുന്നു... "എന്താ നിനക്ക്...? ബ്രെക്ക് അപ്പ് ആവാൻ അത്രക്ക് ആഗ്രഹം ആണെന്ന് തോന്നുന്നല്ലോ..? ഒരു പെണ്ണ് നടക്കുന്ന രീതിയിൽ നിന്നെ ഒന്ന് കാണണം എന്ന് എനിക്കൊരു ആഗ്രഹം തോന്നി... എന്തേയ് അതും തെറ്റാണോ...? നീയൊരു മനുഷ്യ ജീവിയെ പോലെ ആയാൽ മാത്രേ ധൈര്യത്തിൽ എനിക്ക് നിന്റെ കയ്യും പിടിച്ചു എന്റെ വീട്ടിലേക്ക് പോകാൻ കഴിയുള്ളൂ... നീ ഇപ്പോൾ തന്നെ ഇങ്ങനെ ആയാൽ എങ്ങനെയാ...?" "ഓഹ് അപ്പൊ അത് ശരി,,, എന്നെ കല്യാണം കളവാണം എന്ന് പറഞ്ഞോണ്ട് തേക്കാനാണ് നിന്റെ ഭാവമെങ്കിൽ ഈ നഡാശ ആരാണെന്ന് വൈശാഖ് ഹിത്ര ശരിക്കും അറിയും... ഇവിടെത്തെ ഗേൾസിനെ പോലെ സാരിയൊന്നും ഉടുത്തിട്ട് എനിക്ക് ശീലം ഇല്ലെന്ന് ഞാൻ ഒരു നൂറ്തവണ നിന്നോട് പറഞ്ഞതാണ് വൈഷ്...

എന്നിട്ട്പോലും നിനക്കതൊന്നും തലയിൽ കയറിയില്ലേ...? പിന്നെ നിന്റെ ഒടുക്കത്തെ ആഗ്രഹം... ഒരു ബോയ്ഫ്രണ്ട് സ്റ്റൈലിൽ നിന്നെ കാണാൻ എനിക്കെത്ര ആഗ്രഹം ഉണ്ടെന്ന് അറിയോ നിനക്ക്...? അവന്റെ ഒരു ഷർട്ടും പാന്റും... ഞാനൊന്ന് ചോദിക്കട്ടെ വൈഷ്‌..? നിന്റെ കയ്യിൽ ഇങ്ങനെയുള്ള ഡ്രെസ്സുകൾ അല്ലാതെ ഇപ്പഴത്തെ ബോയ്സ് യൂസ് ചെയ്യുന്ന ഡ്രസ് ഒന്നുമില്ലെ...? വിച്ചു ഒക്കെ എന്ത് ലുക്കിലാ കോളേജിൽ വരുന്നേ...? നീ മാത്രം കാലം മുന്നൂറ്റി അറുപത്തി അഞ്ച് ദിവസവും ഒരു ഷർട്ടും പാന്റും കൊണ്ട് നടക്കും... നീ ശരിക്കും ഒരു പഴഞ്ചനാ... എനിക്ക് സത്യം പറഞ്ഞാൽ നിന്നെ കളഞ്ഞിട്ട് പോകാനൊക്കെ തോന്നുന്നുണ്ട്..." നഡാശ വൈശാഖിനെ നോക്കി മുഖം കൂർപ്പിച്ചു കൊണ്ട് അത്രയും പറഞ്ഞതും ആദ്യമൊക്കെ അതൊക്കെ ഒരു ചെറു ചിരിയോടെ കേട്ട് നിന്ന വൈഷ്ന് അവള് അവസാനം പറഞ്ഞ കാര്യങ്ങൾ ഒന്നും അത്രക്ക് അങ്ങോട്ട് പിടിച്ചിട്ടില്ലായിരുന്നു... എങ്കിലും അതൊന്നും മുഖത്ത് കാണിക്കാതെ ചുണ്ടിൽ വിരിഞ്ഞ കുസൃതി ചിരിയോടെ തന്നെ വൈഷ്‌ അവളെ നോക്കി...

"നിന്നെ ഞാൻ പിടിച്ചു വെച്ചിട്ടൊന്നും ഇല്ല നഡാശ നിനക്ക് വേണമെങ്കിൽ പോകാം... ഈ പഴഞ്ചൻ ആയ എന്നെ ഈ അഹങ്കാരി അത്ര കഷ്ടപ്പെട്ട് തലയിൽ വെച്ച് നടക്കേണ്ട... ഈ പഴഞ്ചൻ ആയ എന്നെ സഹിക്കാനും, സ്നേഹിക്കാനും എന്നെങ്കിലും ഒരുത്തി വരുമായിരിക്കും,,, എന്റെ ആഗ്രഹം പോലെയൊക്കെ സാരി ഒക്കെ യൂസ് ചെയ്യുന്ന പഞ്ചപ്പാവം സ്വഭാവം ഉള്ള ഒരുത്തി..." ഒത്തിരി കുരുമ്പോടെ അവനത് പറഞ്ഞെങ്കിലും അവർക്കത് അത്രക്കങ്ങോട്ട് പിടിച്ചിട്ടില്ലായിരുന്നു... അവള് സ്പോർട്ടിൽ അവന്റെ മുഖത്ത് ചെറിയൊരു അടി വെച്ച് കൊടുത്തു... "എന്നെ തേച്ചൊട്ടിച്ചിട്ട് നീ കുറെ സാരി കാണും... മോനെ വൈശാഖ് ഹിത്രേ,, നിനക്ക് നിന്റെ കെട്ടിയോൾ സാരി ഇടുന്നത് കാണാൻ ഭാഗ്യം ഇല്ലെന്ന് കരുതിയാ മതീ... ലൈഫ് ലോങ് ഈ അഹങ്കാരിപ്പെണ്ണിന്റെ ഷോർട്ട് ഡ്രസ് കാണാനാണ് വിധി... പിന്നെ കളഞ്ഞിട്ട് പോകൽ,,, എന്റെ ഫോണിൽ ഇപ്പഴും നിന്റെ name ബോയ്ഫ്രണ്ട് എന്ന് സേവ് ചെയ്ത് വെച്ചത് കൊണ്ടും ആ സ്ഥാനം നിനക്കിപ്പോഴും ഞാൻ തരുന്നത് കൊണ്ടും ഈ ഒരു പ്രാവിശ്യത്തേക് ഞാൻ നിന്നെ വെറുതെ വിടുന്നു... അടുത്തപ്രാവിശ്യം ഇങ്ങനെയൊരു ദയ ദാക്ഷിണ്യവും എന്റെ അടുത്ത് നിന്ന് നീ പ്രതീക്ഷിക്കണ്ട..."

അത്രയും പറഞ്ഞോണ്ട് നഡാശ അവനെ കൂർപ്പിച്ചു നോക്കിയതും വൈഷ്‌ അവളെ ഒന്നൂടെ ചേർത്തിരുത്തി കൊണ്ട് ആ മുഖത്തോടെ കൈ വിരൽ വെച്ചൊന്ന് തഴുകി... "ഡിയർ നഡാശ മാഡം... actually,,, നിന്റെയീ പുട്ടിയടിച്ച മുഖവും, കണ്ടാൽ മുഖം തിരിച്ചു പോകുന്ന നിന്റെയീ ഡ്രെസ്സിങ് രീതിയും,, ഇന്ത്യൻ കൾച്ചറിൽ ജീവിക്കുന്നവരെ കാണുമ്പോഴുള്ള നിന്റെയീ പുച്ഛവും,, വാ തുറന്നാൽ തർക്കുത്തരം മാത്രം പറയുന്ന നിന്റെയീ സ്വപാവവും ഒക്കെ കൊണ്ട് എടുത്തു വല്ല കിണറ്റിലും എറിയാൻ തോന്നുന്നുണ്ടെങ്കിലും,,, എനിക്ക് ഇപ്പൊ തലക്കാലം അതൊക്കെ മതീ... നിന്റെയീ അവിഞ്ഞ സ്വപാവത്തിൽ സന്തുഷ്ടൻ അല്ലെങ്കിലും എന്റെ ഹാപ്പിനസ് ഈ അഹങ്കാരിപ്പെണ്ണിന്റെ ചിരിയിലായി ചുരുങ്ങിയത് കൊണ്ടും നിന്നെ ലൈഫ് ലോങ് അങ് സഹിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു... വേലിയിൽ കിടക്കുന്ന പാമ്പിനെ തലയിലെടുത്തു വെക്കുന്ന ഏർപ്പാടാണെന്ന് അറിയാം... എങ്കിലും,,, പ്രണയിക്കുന്നതിന്റെ റീസൻ എന്താണെന്ന് അറിയാത്തത്,,,

നിങ്ങളുടെ ലൈഫും സന്തോഷവും അയാളിൽ ആയത് കൊണ്ടും നിങ്ങൾ എല്ലാം മറക്കുന്നത് ആ വ്യക്തിയുടെ പ്രസൻസ് നിങ്ങളുടെ കൂടെ ഉണ്ടാകുമ്പഴും ആകുമ്പോൾ ആണ് എന്നാണല്ലോ എല്ലാവരും പറയാറ്... അതോണ്ട് എന്റെ തലവരഇതാണെന്ന് കരുതി ഞാനങ് സമാധാനിച്ചോളാം..." എന്ന് എന്തൊക്കെയോ തലയും വാലും ഇല്ലാത്ത കാര്യം വൈഷ്‌ പറഞ്ഞപ്പോ നഡാശയുടെ മുഖം ഒന്ന് ചുളുക്കിവന്നു... അവള് അവൻ പറഞ്ഞതൊന്നും മനസിലാകാതെ അവനെ മിഴിച്ചു നോക്കി നിന്നതും അവളുടെ ആ എക്സ്പ്രെഷൻ കണ്ടിട്ട് വൈശിന് ചിരി ഇങ്ങെത്തി വന്നിരുന്നു... "തലക്കാലം എന്റെ നഡാശ കൊച്ചിന്അതൊന്നും ചിന്തിക്കാനുള്ള വിവരവും ബുദ്ധിയും വന്നിട്ടില്ലാത്തത് കൊണ്ട് നീ അതൊന്നും ചിന്ദിച്ച് നിന്റെ തല പുണ്ണാക്കാതെ ആ സമയം കൊണ്ട് വല്ല മേക്കപ്പും ഇടുന്നതാണ് നല്ലത്..." എന്നൊക്കെ പറഞ്ഞോണ്ട് വൈഷ്‌ നഡാശയെ നല്ലോണം അങ് പുച്ഛിച്ചു വിട്ടപ്പോ അതവൾക്ക് ഒട്ടും അങ്ങോട്ട് പിടിച്ചിട്ടില്ലായിരുന്നു...

അതോണ്ട് അവൾക്ക് ദേഷ്യം വരുമ്പോ അവള് എന്നും ചെയ്യാറുള്ള അവളുടെ ഹോബി ആയ അവന്റെ താടിയിൽ പിടിച്ചു സ്പോർട്ടിൽ വലിച്ചു... വേദനകൊണ്ട് വൈഷ്‌ ആദ്യം ഒന്ന് അലറിയെങ്കിലും പിന്നെ അവളുടെ കൈ വിടുവിച്ചിട്ട് അവളെ നോക്കി പേടിപ്പിച്ചു... പക്ഷെ അതൊക്കെ നേവർ മൈൻഡ് ആക്കിക്കൊണ്ട് നഡാശ അവനെ നോക്കി നല്ലോണം ഒന്ന് ചിരിച്ചുകാട്ടി... അവളുടെ ഇളി കണ്ടതും വൈഷ്‌ അവളെ നോക്കി അതുപോലെ തന്നെ ചിരിച്ചുകാട്ടി... പക്ഷെ ആ ഇളി അത്രക്ക് അങ്ങോട്ട് സേഫ് അല്ലാത്തത് കൊണ്ട് കൊട്ടിപ്പിടഞ്ഞിട്ട് നഡാശ എഴുന്നേക്കാൻ നിന്നതും സ്പോർട്ടിൽ വൈഷ്‌ അവളുടെ മുഖം അവന്റെ മുഖത്തോട് അടുപ്പിച്ച് അവളുടെ കവിളിൽ ആഞ്ഞു കടിച്ചു... അപ്പൊ കാണാനുള്ള നക്ഷത്രങ്ങളെ ഒക്കെ അവള് ഒരുമിച്ച് കണ്ടത് കൊണ്ട് ഒരൊന്നൊന്നര അലറൽ അലറിയതും പടക്കത്തിന് തിരി കൊളുത്തിയ പോലെ വൈഷ്‌ ചിരിക്കാൻ തുടങ്ങിയിരുന്നു... പക്ഷെ അവന്റെ കിണി കൂടെ കണ്ടതും അതുവരെ ഉണ്ടായിരുന്ന അഹങ്കാരം ഒക്കെ അവളെ വിട്ട് പോയി ആ മുഖം വീർത്തു വന്നു...

കണ്ണൊക്കെ നിറഞ്ഞു വന്നു... ആ ചുണ്ടൊന്ന് ചുളുക്കി... അവള് കരഞ്ഞോണ്ട് വൈശിനെ നോക്കി... എന്നാൽ അവള്കരയുന്നത് കണ്ടതും അവൻ ചിരി നിർത്തിക്കൊണ്ട് പൂച്ചയെ പോലെ അവന്റെ മടിയിൽ ഇരുന്ന് കരയുന്ന നഡാശയെ നോക്കി... അവള് കരയുന്നത് കണ്ടതും വൈശിന് സങ്കടം തോന്നി... അവൻ നേർമയിൽകടിച്ച ഭാഗത്തൊന്ന് മുത്തി... "ഡി... അഹങ്കാരി... നീ കരയുവാണോ...? ഇത്രേ ഉള്ളോ നിന്റെഅഹങ്കാരം... ഞാൻ കരുതി ഞാൻ കടിച്ച സ്പോർട്ടിൽ നീയെന്റെ കരണത്തിട്ട് ഒന്ന് തരുമെന്ന്... ഷെയിം നഡാശ... ആകെ നാണക്കേടായി... അയ്യേ... ഇത്രയേ ഉള്ളു പെണ്കുട്ടികളുടെ ധൈര്യം...? ആണൊരുത്തന്റെ ഒരു കടിക്കെ ഉള്ളു നിന്റെയൊക്കെ അഹങ്കാരം..? ശ്ശെ... എന്റെ മുഖം ചുവകണ്ട സ്ഥാനത് ഇതൊരുമാതിരി കാന്തരിമാരെ പോലെ ഒരു കടി കിട്ടിയപ്പോഴേക്കും അവള് കിടന്ന് മോങ്ങാ... എന്റെ ദൈവമെ,,

ആരുമില്ലേ എനിക്കിതൊന്ന് പറഞ്ഞു ചിരിക്കാൻ...?" എന്നൊക്കെ പറഞ്ഞോണ്ട് വൈഷ്‌ അവിടെ നിന്ന് കിണിച്ചതും നാണക്കേടും അതിന്റെ ബാക്കി വേദനയും അവന്റെ ചിരിയും ഒക്കെ കണ്ട് സഹിക്കാതെ അവള് ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റിട്ട് വൈശിന്റെ മുഖമടക്കി ഒന്ന് പൊട്ടിച്ചു... കിട്ടിയ അടിയുടെ ആഘാതത്തിൽ വൈഷ്‌ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പെണ്ണിനെ താഴ്ത്തി പറഞ്ഞാലും പെണ്ണിനെ ഒന്നുമല്ലാതാക്കി പറഞ്ഞാലും പെണ്ണ് ആണിന്റെ അടിമയാണെന്ന രീതിയിൽ പറഞ്ഞാലും നഡാശക്ക് നല്ലപോലെ പൊള്ളുമെന്നും അവള് എത്ര മാത്രം മോശ അവസ്ഥയിൽ ആണെങ്കിലും റിയാക്റ്റ് ചെയ്യുമെന്നും വൈശിന് നല്ലപോലെ അറിയാമായിരുന്നു... അവൾക് ഒന്ന് അടിച്ചാൽ മനസമാധാനം കിട്ടുമെന്ന് അറിയുന്നത് കൊണ്ട് തന്നെഅവർക്കൊന്ന് തന്നെ അടിക്കുന്നതിൽ സന്തോഷിക്കാൻ കഴിയുമെങ്കിൽ അങ് ആകട്ടെ എന്ന് അവനും കരുതി... "Time up..."

അവളെ എന്തേലുമൊക്കെപറഞ്ഞിട്ട് സമാധാനിപ്പിക്കാൻ വേണ്ടി നിന്നപ്പോഴാണ് അങ്ങനെ അലറിക്കൂവി അവര് നിന്നിരുന്ന ക്ലാസ്‌റൂമിന്റെ ഡോർ തള്ളി തുറന്നൊണ്ട് ആകാശും വിശാലും അർജുനും അങ്ങോട്ട് വന്നത്... "മതീ... മതീ... ഇന്നത്തെക്കുള്ളതൊക്കെ രണ്ടും പറഞ്ഞു തീർത്തിട്ടുണ്ട്... ഇനിയിപ്പോ എല്ലാം കൂടെ പറഞ്ഞാൽ രണ്ടിനും ഫസ്റ്റ് നൈറ്റിൽ ഒന്നും പറയാൻ കാണില്ല..." എന്നൊക്കെ പറഞ്ഞോണ്ട് ആകാശ് നഡാശ യുടെ മുകത്തേക് നോക്കിയതും അവള്കരയുന്നത് കണ്ട് സുച്ചിട്ട പോലെ ആകാശ് വർത്താനം നിർത്തി... "ഇവളെന്തിന കരയുന്നേ...? ഓഹ് മൈ ഗോഡ് നീയെന്താടാ ഈ കൊച്ചിനെ ചെയ്തേ...? സംസാരിക്കാൻ ഒരഞ്ച് മിനുറ്റ് തന്നപ്പോ നീയെന്താടാ അതിനെ കാട്ടിയെ...?" എന്നും പറഞ്ഞോണ്ട് ആകാശ് വൈശാഖിനെ ചെറഞ്ഞു നോക്കിയതും വിശാൽ സ്പോർട്ടിൽ നടാഷയുടെ അടുത്തേക് പോയി അവളെ ആകമാനം സ്കാൻ ചെയ്യാൻ തുടങ്ങി... "നീ വെറുതെ ആലോചിച്ചു കാട് കയറാൻ നിക്കണ്ട ആകാശെ... അത് നീ വിചാരിക്കുന്നത് പോലെ ഒന്നുമല്ല...

ഞനവളെ ഒന്നും ചെയ്തിട്ടില്ല... പറഞ്ഞു കൊടുക്കേടി..." എന്നൊക്കെ പറഞ്ഞോണ്ട് വൈഷ്‌ നഡാശയെ നോക്കി പറയാൻ ആംഗ്യം കാണിച്ചതും സ്പോർട്ടിൽ നിഷ്‌കു ഭാവം മുഖത്ത് ഫിറ്റ് ചെയ്ത് വൈശിനെ നോക്കി ഒന്ന് മുഖം കോട്ടി "ഈ അഹങ്കാരിയോട് കളിക്കാൻ മാത്രം നീ വളർന്നിട്ടില്ലെടാ..." എന്ന് ചുണ്ടൊണ്ട് മെല്ലെ മൊഴിഞ്ഞിട്ട് മെല്ലെ മെല്ലെ മോങ്ങിക്കൊണ്ട് ആകാശിന്റെ പുറകിൽ പോയി ഒളിച്ചു... "വൈഷ്‌ എന്നെ റേപ്പ് ചെയ്യാൻ നോക്കി ആകാശേട്ടാ... നിങ്ങള്തക്ക സമയത്ത് വന്നത് കൊണ്ടാ ഞാൻ രക്ഷപ്പെട്ടെ... സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞപ്പോ ഞാൻ കരുതി എന്തേലും പറയാൻ ആയിരിക്കുമെന്ന്... എന്നിട്ട് ദേ,,, എന്റെ മുഖത്ത് കടിച്ചു പറിച്ചു... ചിക്കനൊക്കെ കടിക്കുന്നത് പോലെ... പെണ്ണാണ് എന്നുള്ള പരിഗണന പോലും തന്നില്ല ആകാശെട്ടാ... വിച്ചൂ,, വൈഷ്‌ നിന്നെ പോലെ സൽസ്വഭാവി ആണെന്ന് ഞാൻ കരുതിയത് തെറ്റായിപ്പോയോ...?" എന്നൊക്കെ വൈഷ്‌ പ്രേമത്തോടെ കടിച്ച പാട് അവർക്ക് കാണിച്ചു കൊടുത്തിട്ട് വിശാലിനോടായി ചോദിച്ചതും പെട്ടെന്ന് "ഒരിക്കലുമല്ല..."

എന്ന എക്സ്പ്രെഷൻ ഇട്ടോണ്ട് വിശാൽ അവളെ നോക്കി തലയനക്കി... "ഛെ!!! മോശം... ഞാൻ നിന്നിൽ നിന്ന് ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല വൈഷ്‌... എന്നാലും കെട്ടാൻ പോകുന്ന പെണ്ണിനെ തന്നെ... പോടാ കാമപ്രാന്ത..." എന്നും പറഞ്ഞോണ്ട് ആകാശ് മുഖം തിരിച്ചു... "എടാ അങ്ങനെ ഒന്നുമല്ല... അവള് വേറുതെ എന്നോടുള്ള ദേഷ്യത്തിന്പറയാണ്..." വൈഷ്‌ "അയ്യേ... എന്നാലുമെന്റെ അപരാ... നീ ഇത്രക്ക് വൃത്തികെട്ടവൻ ആയിരുന്നോ...? ഛെ.. മോശം...ഹിത്രയെ തന്നെ പറയിപ്പിച്ചു..." വിശാൽ "എടാ... അങ്ങനെ ഒന്നുമില്ല..." "അയ്യേ ഇത്രേം. വൃത്തികെട്ട ഒരുത്തന്റെ ഒപ്പമായിരുന്നോ ഞാൻ ഇത്രേം കാലം ഹോസ്റ്റലിൽ താമസിച്ചത്... അയ്യയ്യേ..." അർജുൻ നാല് സ്റ്റെപ്പ് പിറകെ പോയി പറഞ്ഞതും വൈഷ്‌ നഡാശയെ നോക്കി പേടിപ്പിച്ചു കാണിച്ചതും അവള് ബ്യൂട്ടിഫുൾ ആയിട്ട് അവനെ നോക്കി ഇളിച്ചുകാണിച്ചു... അവരുടെ കഥകളി കണ്ടിട്ട് ഏകതേശം ബാക്കി മൂന്നിനും കാര്യം കത്തിയിരുന്നു എങ്കിലും വൈശിനെ ആക്കാൻ കിട്ടുന്ന സമയം നഷ്ടപ്പെടുത്താൻ അവർ റെഡി ആയിരുന്നില്ല...

കിട്ടിയ അവസരം നല്ലപോലെ മുതലാക്കിയിട്ട് അവനിട്ട് രണ്ടെണ്ണം പൊട്ടിച്ചിട്ട് ആക്കി ആവരവിടുന്ന് പോയതും നഡാശ സ്ലോ മോഷനിൽ വൈശിന്റെ അടുത്തേക് വന്നു... "ഇപ്പൊ മനസ്സിലായോ കോളേജിലെ ഗേൾസ് ഒക്കെ എന്നെ 'ക്യാമ്പസ്‌ ഗേൾ' എന്ന് വെറുതെ വിളിക്കുന്നത് അല്ലെന്ന്..." എന്ന് പറഞ്ഞോണ്ട് നഡാശ അവനെ നോക്കി അഹങ്കാരത്തോടെ ഒന്ന് ചിരിച്ചു കാണിച്ചതും അവൻ ചുണ്ടിൽ പറ്റിയ ചോര തുടച്ചു കളയാൻ നിന്നതുംപെട്ടെന്ന് എന്തോ ബോധമുദിച്ചത് പോലെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ചുവരോട് ചേർത്തു നിർത്തി... പെട്ടന്ന് ഉണ്ടായ അറ്റാക്ക് ആയത് കൊണ്ട് നഡാശ നല്ലപോലെ ഞെട്ടിയിരുന്നു... അവള് അവനെ നോക്കാൻ കഴിയാതെ മിഴികൾ താഴ്ത്തിയതും വൈഷ്‌ ഒന്ന് കോട്ടി ചിരിച്ചു... "എന്തെടി.. ഇപ്പൊ നീ തിളക്കുന്നില്ലേ...? പറയെടി..?" എന്നവൻ മെല്ലെ ചോദിച്ചതും അവള് കണ്ണുയർത്തി അവനെ നോക്കിയെങ്കിലും അവന്റെ നോട്ടം കണ്ട് സ്പോർട്ടിൽ കണ്ണ് താഴ്ത്തിക്കളഞ്ഞു... "എന്തായാലും ഞാൻ നിന്നെ ശരിക്കും റേപ്പ് ചെയ്‌താലും അവന്മാര്ഇതൊക്ക തന്നെ എനിക്ക് തരൂള്ളു... അതോന്നൂടി വാങ്ങുന്നതിൽ എനിക്ക് കുഴപ്പമില്ല... നിനക്കോ...?"

എന്നവൻ ചോദിക്കേണ്ട താമസം അവള് അവനെ തുറിച്ചു നോക്കി... "എന്താടി തുറിച്ചു നോക്കുന്നെ ഉണ്ടക്കണ്ണി..? നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..." അവൻ കുസൃതിയോടെ പറഞ്ഞതും അവള് അവന്റെ മുഖത്തു നോക്കാതെ തന്നെ അവന്റെ നെഞ്ചിൽ ആഞ്ഞു കുത്തി... "എന്തായാലും ഇത്രയും കഷ്ടപ്പെട്ട് എനിക്ക് അടിയൊക്കെ വാങ്ങിത്തന്നതല്ലേ..? ഇരിക്കട്ടെ എന്റെ വക ഒരു ഗിഫ്റ്റ്..." എന്ന് പറഞ്ഞു അവളെ കൂടുതൽ ഇറുക്കി പിടിച്ചോണ്ട് അവളുടെ ചുണ്ടുകളോട് അവന്റെ ചുണ്ടുകൾ ചേർത്തു വെച്ചു... ഒരു നിമിഷം ശ്വാസം കിട്ടാത്തത് പോലെ നഡാശക്ക് തോന്നിയെങ്കിലും അവന്റെ ചുംബന ചൂടിൽ അവളും എപ്പഴോ ലയിച്ചു പോയിരുന്നു... ആ ചുണ്ടിൽ അടിയിൽ പറ്റിയ രക്തം അവളുടെ ചുണ്ടിലും പടർന്നു... അവനവളെ കൂടുതൽ അടക്കിപ്പിടിച്ചു........ വൈശിന്റെ ഫോട്ടോയിൽ നോക്കി അത്രയും ആ ബീച്ചിൽ വെച്ച് ഓർക്കുമ്പോൾ നഡാശയെ ഓർമ്മകൾ കുത്തി നോവിച്ചു... അവൾക്ക് വല്ലാത്ത സങ്കടം തോന്നി... ആ സ്നേഹംനഷ്ടപ്പെടുത്തിയതിൽ... അത്രയും സ്നേഹിച്ചവനെ ഇല്ലാതാക്കിയത് താൻ തന്നെയാണ് എന്നത് ഓർക്കുംതോറും അവൾക്ക് അവളെ തന്നെ പിടിച്ചാൽ കിട്ടില്ലെന്ന് തോന്നി... "അറിയില്ലേ വൈഷ്‌ നിനക്ക്,,,

എന്റെ സമ്മതമില്ലാതെ അത്രയും അവകാശത്തോടെ നീ എന്റെ ശരീരത്തിൽ സ്പർശിച്ചെങ്കിൽ ആ അഹങ്കാരിപ്പെണ്ണിന്റെ മനസ്സിൽ നിനക്കുള്ള സ്ഥാനം എന്തായിരിക്കും...? ആ അഹങ്കാരി ഇന്ന് അഹങ്കാരങ്ങൾ ഇല്ലാതെ ഇന്നത്തെ വെറും നഡാശ മാത്രം ആയെങ്കിൽ അത് നീ എന്റെ കൂടെ ഇല്ലാത്തതിന്റെ കുറവാണ്... എന്നിട്ടും,,, നീ മാത്രം എന്ത് കൊണ്ട് എന്നെ മനസിലാക്കിയില്ല...?" അവള് അവളോട് തന്നെ ചോദിച്ചു കൊണ്ട് ആ ഫോട്ടോ നെഞ്ചോട് അമർത്തി പിടിച്ചു... കണ്ണുകൾ നിറഞ്ഞു തുളുമ്പി... ____________💚 "ചെകുത്താൻ.. ചെകുത്താൻ... ചെകുത്താൻ... ഹ്... ഭ്രാന്ത് പിടിക്കുന്നു..." ഇരുട്ട് വ്യാപിച്ച മുറിയിൽ അവൾ ആരോടെന്നെ പോലെ മൊഴിഞ്ഞു... മുടിയിൽ പിച്ചികൊണ്ട് അത്രയും മൊഴിഞ് അവള് നേരെ കണ്ട ഫോട്ടോ കുത്തികീറിക്കളഞ്ഞു... അപ്പുറമായി തെളിഞ്ഞ മറ്റൊരു ഫോട്ടോയിലേക് പിച്ചി പറിച്ച കാറ്റിൽ പാറി കളിക്കുന്ന മുടി നീക്കിക്കൊണ്ട് അവള് നോക്കി... "ദുർഗ്ഗാ... ചെകുത്താൻ എന്റെയാ..

എനിക്ക് വേണമവനെ... He is mine.. Only mine... i am in made love with him.." കയ്യിലെ മദ്യം ഒഴിച്ച ഗ്ലാസ് അവള് നീട്ടി ആ ഫോട്ടോയ്ക്ക് നേരെ എറിഞ്ഞു... സിഗരറ്റ് കത്തിച്ചു ഒരു പഫ് എടുത്തു ആ ഫോട്ടോയ്ക്ക് നേരെ ലൈറ്റർ വീശി എറിഞ്ഞു... ദുർഗ്ഗയുടെ ഫോട്ടോയിൽ തീ ആളിക്കത്തി... ഒരു ഭ്രാന്തിയെ പോലെ അവളാ ദൃശ്യം നോക്കി നിന്നു... മനസ്സിൽ സമാധനം വന്ന് നിറയുന്നത് അവളറിഞ്ഞു... "നിത്യാ...." അലറി വിളിച്ചോണ്ട് ദുർഗ്ഗാ ഉറക്കത്തിൽ. നിന്ന് ഞെട്ടി ഉണർന്നു... അവള് സ്വപ്നം കണ്ടതാണെന്ന യാഥാർഥ്യത്തിലേക് വന്നതും നെഞ്ചിൽ കൈ വെച്ചു ആഞ്ഞു ശ്വാസം വലിച്ചു... സൈഡിൽ കണ്ട ജഗ്ഗിൽ നിന്ന് വെള്ളമെടുത്തു കുടിക്കുമ്പോൾ അവളോത്തിരി ഭയക്കുന്നുണ്ടായിരുന്നു... 'അവൻ വരുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ തുടങിയ ഭയമാണ്..' അവളോർത്തു... മുൻപോട്ടേക് നോക്കിയപ്പോ അവിടെ വിശാലിനെ കണ്ടതും അതിലേറെ വെറുപ്പോടെ മുഖം തിരിച്ചു... "ഇവന്റെ ശല്യം തന്നെ എനിക്ക്. സഹിക്കാൻ കഴിയുന്നില്ല... എന്നിട്ടും എന്തിനാ ദൈവമേ ഒഴിഞ്ഞു പോയ ബാധ വീണ്ടും എന്റെ ലൈഫിലേക് കടന്നു വരുന്നത്...? എനിക്ക് വയ്യാ.." സ്വയം പറഞ്ഞോണ്ട് അവള് തലതാഴ്ത്തിയതും മനസ്സിൽ നിറഞ്ഞു വന്നത് ചെകുത്താൻ എന്ന പേര് മാത്രമായിരുന്നു... നിമിഷനേരങ്ങൾ കൊണ്ട് ആ മനസ്സിൽ മാറി നിറഞ്ഞത് അവനായിരുന്നു ആ 💛കാമഭ്രാന്തൻ💛....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story