കാമഭ്രാന്തൻ: ഭാഗം 38

kamabranthan

എഴുത്തുകാരി: മുഹ്‌സിന

അലാറം അടിയുന്ന സൗണ്ട് കേട്ടാണ് ഹെലൻ എഴുന്നേറ്റത്... അലാം ഓഫ് ചെയ്യാൻ വേണ്ടി ഫോണെടുത്തു നോക്കിയപ്പോഴാണ് അത് നടാഷയുടെ ഫോണാണെന്ന് അവൾക്ക് മനസിലായത്... അപ്പൊ തന്നെ അലാം ഓഫ് ചെയ്തിട്ട് ഫോൺ വെക്കാൻ നിന്നതും വാൾപേപ്പർ ആയി തെളിഞ്ഞു വന്ന വൈശിന്റെയും നഡാശയുടെയും ഫോട്ടോ കണ്ടതും അവള് പെട്ടെന്ന് സ്റ്റക്ക് ആയി... അവളുടെ മനസ്സിൽ ഇപ്പോഴും അവന് സ്ഥാനം ഉണ്ടെന്ന് വ്യക്തമായപ്പോ എന്തെന്നില്ലാത്ത ദേഷ്യം തോന്നി ഹെലെന്... അപ്പഴാണ് കുളി കഴിഞ്ഞിട്ട് നഡാശ ബാത്റൂമിൽ നിന്ന് ഇറങ്ങി വന്നത്... അവള് ഫോണുമായി നിൽക്കുന്ന ഹെലനെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു... പക്ഷെ അവളെ തുറിച്ചു നോക്കുവായിരുന്നു ഹെലൻ... "ഞാൻ ഒരായിരം തവണ നിന്നോട് പറഞ്ഞിട്ടുണ്ട് നഡാശ വൈശാഖിനെ മറന്ന് കളയാൻ... എന്നിട്ടും ഇതെന്താ..?" നഡാശയെ നോക്കി അത്രയും അലറിക്കൊണ്ട് ഹെലൻ ഫോൺ അവൾക്ക് നേരെ നീട്ടിയതും ഞട്ടലോടെ നഡാശ അവളെ നോക്കി...

പിന്നെ മുഖം താഴ്ത്തി... "പറ്റാഞ്ഞിട്ടാടി..." "അവളുടെ പറ്റായിമാ.. വീണ്ടും അതേ അവസ്ഥയിലേക്ക് തന്നെ പോകാനാണോ നഡാശ നിന്റെ പുറപ്പാട്...?" ഹെലൻ വീണ്ടും അവളെ നോക്കി ദേശിച്ചു ചോദിച്ചതും എന്ത് പറയണം എന്നറിയാതെ നഡാശ ഒരു നിമിഷമവളെ മിഴിച്ചു നോക്കി... "ഇനിയും നീ അതൊക്കെ തന്നെ ഓർത്തൊണ്ട് നിന്റെ ലൈഫ് സ്പോയിൽ ചെയ്യുകയാണ് എങ്കിൽ എനിക്ക് വേറെ പലതും ചെയ്യേണ്ടി വരും നഡാശ... എന്നെ കൊണ്ട് അങ്ങനെയൊന്നും ചെയ്യിപ്പികരുത്..." എന്നും പറഞ്ഞോണ്ട് അവള് എണീറ്റ് ഡ്രസ് എടുത്തു ബാത്റൂമിലേക് പോയതും നഡാശ കയ്യിലെ ഫോണിലേക് നോക്കി... അതിലായ് തെളിഞ്ഞു വന്ന വൈശാഖിന്റെ ഫോട്ടോ കണ്ടതും അതാ ചുണ്ടിൽ ചെറു പുഞ്ചിരി വിരിയിച്ചിരുന്നു... "പിന്നേയ്,,,നീ റെഡി ആയിക്കോ... നമ്മക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്... ഒരാഴ്ച്ച അവിടെ സ്റ്റേ ചെയ്യേണ്ടിവരും... അപ്പൊ അതിനുള്ള ഡ്രസ് ഒക്കെ പാക്ക് ചെയ്തെക്ക്..."

പെട്ടെന്ന് കുളിക്കാൻ പോയവൾ അതുപോലെ തന്നെ തിരികെ വന്നോണ്ട് നഡാശയോട് പറഞ്ഞതും നഡാശ അവളെ മിഴിച്ചു നോക്കി... "എവിടേക്ക്...?" "അത് സർപ്രൈസ് പ്ലെസ് ആണ്... എന്തായാലും അതോടെ നിന്റെ മൂഡ് ഒക്കെ ചേഞ്ച്‌ ആവും... പിന്നെ പറഞ്ഞില്ലെന്ന് വേണ്ട ഒരു ട്രിപ്പ് കൂടെയാണ് ഞാൻ ഉദ്ദേശിക്കുന്നത്... സോ വൈശാഖിന്റെ ഓർമ്മ തോന്നുന്ന ഒരു സാധനവും കൊണ്ടു വെന്നേക്കരുത്..." എന്നൊക്കെ പറഞ്ഞോണ്ട് ഒരു ചിരിയോടെ ഹെലൻ ബാത്റൂമിന്റെ ഉള്ളിലേക് പോയതും നഡാശ ചെറു ചിരി അവൾക്ക് നൽകിയിട്ട് കയ്യിലെ ഫോട്ടോയിലേക് തന്നെ മുഖം പതിപ്പിച്ചു... "കണ്ണുകളിൽ നിന്ന് നീ മാഞ്ഞാലും,,, നിന്നെ മായിച്ചാലും,,, എന്റെ മനസ്സിലും ഓർമ്മയിലും നീ എന്നും എന്റെ മാത്രം വൈശാഖ് ആണ് വൈഷ്‌... എന്റെ മാത്രം..." സ്വയം പറയുമ്പോൾ അവളുടേതായ ലോകത്ത് സന്തോഷം കണ്ടെത്താനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു നഡാശ... ____________💙

പ്രഭാദ ഭക്ഷണം കഴിഞ്ഞു ഗാർഡനിൽ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞോണ്ട് ഇരിക്കുവായിരുന്നു ദുർഗ്ഗയും ദിയയും... "ദുർഗ്ഗക്ക് അറിയോ,,, മായക്ക് വെള്ളതാമര പൂക്കളെന്ന് പറഞ്ഞാൽ ഭ്രാന്തായിരുന്നു... വൈശേട്ടനോടും വിച്ചേട്ടനോടും മായ പിണങ്ങിയാൽ അവളുടെ പിണക്കം മാറ്റാൻ അവർ ഉപയോഗിക്കാറുള്ള ഒരു മർഗ്ഗമായിരുന്നു വെള്ളതാമര പൂക്കൾ..." ദിയ അവിടെയുള്ള വെള്ളതാമരപ്പൂക്കൾ ചൂണ്ടി ചിരിയോടെ പറഞ്ഞു... അവളത് പറഞ്ഞപ്പോഴാണ് ദുർഗ്ഗ ആ പൂക്കൾ നോക്കിയത്... അവൾ ഒന്ന് പുഞ്ചിരിച്ചു... "അത് മാത്രമോ... നമ്മളിപ്പോ ഇരിക്കുന്ന ഈ ഗാർഡനിൽ എന്തെങ്കിലും അഴുക്കാക്കിയത് മായ കണ്ടാൽ അന്ന് ഇവിടെ ഭൂമികുലുക്കം ആയിരിക്കും... എന്തോ അവള് പോയത് ഇപ്പഴും ഒട്ടും വിശ്വസിക്കാൻ കഴുയുന്നില്ല... ഞനൊത്തിരി ആഗ്രഹിച്ചത് ആയിരുന്നു വൈശേട്ടന്റെ ആ ബേബിയെ... അതിനെ ഒന്ന് കാണാൻ... കൊഞ്ചിക്കാൻ... ബേബി വരുന്നത് കൊണ്ട് തന്നെ us ലേക് പോയി ജോബ് റീസൈൻ ചെയ്തിട്ട് നാട്ടിലേക്ക് തന്നെ സെറ്റിൽഡ് ആവാൻ വേണ്ടി us ലേക് പോയതാ ഞാൻ...

തിരിച്ചു വന്നപ്പോ കണ്ടത് ജീവനില്ലാത്ത എന്റെ മായയെ മാത്രമാ... വൈശേട്ടൻ പോയെന്നും കൂടെ കേട്ടപ്പോ ആകെ തകർന്നു പോയിരുന്നു... പിന്നീട് ഈ വീട് ആകെ മാറിയിരുന്നു... പ്രത്യേകിച്ച് വിച്ചേട്ടന്റെ മാറ്റമാണ് ഞങ്ങളെ ഞെട്ടിച്ചത്... ഇരുപത്തിനാല് മണിക്കൂറും എന്തേലും കോമഡി പറഞ്ഞു നടക്കുന്ന ഏട്ടൻ ആകെ മാറിയിരുന്നു... ഇപ്പഴത്തെ ഈ ഗൗരവും ദേഷ്യവും ഒന്നും ഏട്ടന് ഇല്ലാത്തത് ആയിരുന്നു... അതോണ്ട് ആദ്യം ആ വിശാൽ ഞങ്ങൾക്ക് ഒരു പുതിയ അനുഭവം ആയിരുന്നു... പിന്നെ ഏട്ടന്റെ കല്യാണം കഴിഞ്ഞത് ഓടു കൂടിയാണ് ഈ വീട്ടിൽ വീണ്ടും ചെറിയ രീതിയിൽ സന്തോഷം വന്നണഞ്ഞത്..." ചിരിയോടെ ദിയ തന്നെ പറഞ്ഞതും ചിരിയോടെ ദുർഗ്ഗാ എല്ലാം കേട്ട് നിന്നെങ്കിലും,,, 'ഈ വീട്ടിൽ അവന്റെ കല്യാണം അവൻ സന്തോഷം കൊണ്ടു വന്നു... പക്ഷെ,,,

അവൻ പ്രണയിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് ശിക്ഷ അനുഭവിക്കുന്ന എന്റെ കണ്ണീർ അന്ന് പെയ്തു തുടങ്ങിയതാണ്... ഇതിനൊരു അവസാനം ഇല്ലേ...?' എന്നവള് സ്വയം ചോദിച്ചിട്ട് അവരെ നോക്കി ഒരു വരണ്ട ചിരി ചിരിച്ചു... "ഞാൻ ഇതുവരെ വൈശേട്ടനെ നേരിട്ട് കണ്ടിട്ടില്ല... മായയും വൈശേട്ടനും തമ്മിൽ നല്ല ചേർച്ചയാണല്ലോ... ഇണക്കുരുവികളെ പോലെ,,, ഞാനവരുടെ കപ്പിൾ ഫോട്ടോസ് ഒക്കെ കണ്ടിട്ടുണ്ട്... നല്ല ചേർച്ചയാണ് അവര് തമ്മിൽ.." തെല്ലും കൗതുകത്തോടെ ദുർഗ്ഗ പറഞ്ഞു... മായയും സിദ്ധാർതും തമ്മിൽ റിലേഷൻ ശിപ്പിൽ ആയിരുന്നെന്ന കാര്യം അവിടെ വല്യവർക്ക് മാത്രമേ അറിയുന്നുന്നുണ്ടായിരുന്നുള്ളൂ... അതോണ്ട് ദിയക്ക് വല്യ ഞെട്ടൽ ഒന്നും ഇല്ലായിരുന്നു... എങ്കിലും ദുർഗ്ഗ അത് പറഞ്ഞ സ്പോർട്ടിൽ ദിയ തലചെരിച്ചു ഒന്ന് നോക്കി... അവളുടെ മുഖം പെട്ടെന്ന് മങ്ങി വന്നു... അവൾക്ക് എന്തോ പോലെ തോന്നി... സ്പോർട്ടിൽ ദിയ എന്തോ പറയാൻ ശ്രമിച്ചു... പക്ഷെ ദുർഗ്ഗാ മുഖം ചുളുക്കിക്കൊണ്ട് അവളെ നോക്കി നിന്നു... "എന്താ...? എന്ത് പറ്റി...?"

മനസ്സിലെ ചോദ്യം അതേ പടി ദുർഗ്ഗ ചോദിച്ചതും ദിയ എന്ത് പറയും എന്നറിയാതെ ദുർഗ്ഗയെ നോക്കി... "ഞാനൊരു കാര്യം പറഞ്ഞാൽ ദുർഗ്ഗാ ആരോടെങ്കിലും പറയോ?" മുഖവുര ഇട്ടുകൊണ്ടുള്ള ദിയയുടെ ചോദ്യം കേട്ടതും അവള് ദിയയെ ഒന്നും മനസികാത്ത മട്ടിൽ നോക്കിയിട്ട് മെല്ലെ ഇല്ലെന്നുള്ള മട്ടിൽ തലകുലുക്കി... "വിച്ചേട്ടനോട് പോലും പറയരുത്..." വിലക്കൽ പോലെ ദിയ പറഞ്ഞതും ദുർഗ്ഗാ ഇല്ലെന്ന് തീർത്തും തലയാട്ടി... "ദീപക്ക് വൈശേട്ടനോട് പ്രണയമായിരുന്നു..." സ്പോർട്ടിൽ ദിയ അങ്ങനെ പറഞ്ഞതും വാ പൊത്തി ഞെട്ടിക്കൊണ്ട് ചാടിയെണീറ്റ് ദുർഗ്ഗാ അവളെ അത്ഭുതത്തോടെ നോക്കി... അവള് അത് തന്നയാണോ പറഞ്ഞത് എന്ന നിലയിൽ അവൾ ദിയയെ ഒരു നിമിഷം സൂക്ഷിച്ചു നോക്കി... "സത്യമാണ് ദുർഗ്ഗാ... അവൾക്ക് വൈശേട്ടനോട് പ്രണയമായിരുന്നു...

അർജുനേട്ടന്റെ അറിയുന്നത് മുതലേ വൈശിന് ദീപയെയും അറിയാമായിരുന്നു... അവർ തമ്മിൽ കണ്ടാൽ എന്നും വഴക്കായിരുന്നു... ആ വഴക്ക് കൊണ്ടെത്തിച്ചാണ് അവളെ ആ പ്രണയത്തിലേക്ക്... അവള് അതൊരിക്കലും ഏട്ടനോട് തുറന്നു പറഞ്ഞിരുന്നില്ല... എന്തിന് അർജുനേട്ടനോട് പോലും... എനിക്കും അവൾക്കും മാത്രം അറിയാവുന്ന ഒരു രഹസ്യം ആയിരുന്നത്... ഇപ്പൊ നിനക്കും... ഞങ്ങളിൽ ചുരുങ്ങിയ രഹസ്യം... മായയെ പരിചയപ്പെടുന്നതിന് മുൻപ് ആണെങ്കിൽ എന്ത് വില കൊടുത്തും ഞാനവൾക് വൈശേട്ടനെ നേടിക്കോടുക്കുമായിരുന്നു... പക്ഷെ അവളത് ആരോടും തുറന്നു പറഞ്ഞില്ല... അല്ല അവൾക്കതിന് ധൈര്യം ഇല്ലായിരുന്നു... കാരണം എന്നും വഴക്ക് കൂടുന്നവനോട് പ്രണയം ആണെന്ന് അറിഞ്ഞാൽ വൈശേട്ടൻ അവളുടെ തലയിൽ കയറി നിരങ്ങുമെന്ന് അവൾക്ക് അറിയാമായിരുന്നു... അതിന്റെ ബാക്കി,,, ബാക്കിയുള്ളവരുടെ കളിയാക്കൽ കൂടി ഓർത്തപ്പോ,, വൈശേട്ടൻ റീജക്ക്റ്റ് ചെയ്താലോ എന്ന് ഭയന്നപ്പോ,,, അവള് അവളിൽ തന്നെ കുഴിച്ചു മൂടിയ ഒരു കാര്യം...

ദിവസങ്ങൾക്കും അപ്പുറം നഡാശ യെ ഇഷ്ടമാണെന്ന് വൈശേട്ടൻ ആദ്യം തന്നെ വന്ന് പറഞ്ഞത് ദീപയോട് ആയിരുന്നു... അന്നത് അവൾക്ക് ഒത്തിരി സങ്കടം ആയിരുന്നു... പിന്നെ അങ്ങനെ ഒരു കാര്യം അവൾക്ക് മാത്രമേ തോന്നിയിട്ടുള്ളൂ എന്നും,,, വൈഷ്ട്ടന്റെ മനസ്സിൽ അങ്ങനെ ഒന്നും സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു എന്നും അതോടെ അവൾക്ക് മനസിലായപ്പോ അവള് തന്നെ അവളുടെ ഉള്ളിൽ നിന്ന് മായിച്ചു കളഞ്ഞതായിരുന്നു അങ്ങനെ ഒരു കാര്യം... ഞാനിപ്പോ ഇത് നിന്നോട് പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല... നീ മായയെ കുറിച്ചുള്ള കാര്യങ്ങൾ ഒന്നും ദീപയുടെ മുന്നിൽ വെച്ച് പറയരുത് ദുർഗ്ഗാ... അത് ചിലപ്പോ അവൾക്ക് സഹിക്കാൻ കഴിഞ്ഞു എന്ന് വരില്ല..." ദുർഗ്ഗയുടെ കയ്യിൽ പിടിച്ചു ദിയ അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ദുർഗ്ഗാ അവളോട് എന്ത് പറയണം എന്നറിയാതെ നിന്നു...

പെട്ടന്ന് ദിയയുടെ ഫോൺ അടിഞ്ഞപ്പോ അവളത് എടുത്തു ദുർഗ്ഗയോട് one minute എന്ന് പറഞ്ഞു മാറി നിനപ്പോ ദുർഗ്ഗയുടെ മനസ്സ് അവള് പറഞ്ഞ കാര്യങ്ങളിൽ കുരുങ്ങികിടക്കുകയായിരുന്നു... എത്ര കഴിഞ്ഞിട്ടും ദീപക്ക് വൈശാഖിനോട് പ്രണയമായിരുന്നു എന്ന കാര്യം അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു... ___________💜 പിറ്റേന്ന് രാവിലെ എല്ലാവരും ബ്രെക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു... ദുർഗ്ഗക്ക് അവളുടെ വീട്ടിൽ പോകണമെന്ന് തോന്നി... അവൾക്ക് ആ കാര്യം വിശാലിനോട് പറയാൻ തോന്നാത്തത് കൊണ്ട് തന്നെ അവളാ കാര്യം പറഞ്ഞത് ശർമിളയോട് ആയിരുന്നു... അവള് പറഞ്ഞ അവനൊരിക്കലും സമ്മതിക്കില്ല എന്നവൾക്ക് അറിയാമായിരുന്നു... പോരാത്തതിന് ചിലപ്പോ ദേഹോഭദ്രവും അവൻ ചെയ്തേക്കാം... പക്ഷെ ശർമിള പറഞ്ഞാൽ അവൻ സമ്മതിക്കും എന്നവൾക്ക് ഉറപ്പായിരുന്നു... ഒരുപാട് ദിവസമായി വീട്ടിൽ പോയിട്ട് അതുകൊണ്ട് രാവിലെ മുതലേ അവളതിന്റെ എക്സൈറ്റ്‌മെന്റിൽ ആയിരുന്നു... "വിച്ചൂ..."

കഴിക്കുന്നതിന്റെ ഇടയിൽ ശർമിള വിളിച്ചതും അവൻ അവരെ ബഹുമാനത്തോടെ നോക്കി... "ദുർഗ്ഗക്ക് അവളുടെ വീട്ടിൽ. പോകണമെന്ന് പറഞ്ഞിരുന്നു... ഒരുപാടായി അവളങ്ങോട്ട് പോയിട്ട്... അവളുടെ വീട്ടിലേക്ക് പോകാൻ അവൾക്ക് നിന്റെ സമ്മതം ആവശ്യമില്ല... എങ്കിലും അവളിത് എന്നോട് പറഞ്ഞപ്പോ ഞാനത് മുടക്കാതെ നിന്നത് വേറൊന്നും കൊണ്ടല്ല... അവളുടെ ഒപ്പം അവളുടെ വീട്ടിലേക്ക് നീ കൂടെ പോകണമെന്ന് എനിക്ക് നിർബന്ധം ഉള്ളത് കൊണ്ടാണ്..." പെട്ടെന്ന് ശർമിള അങ്ങനെ പറഞ്ഞപ്പോ എല്ലാവരും പുഞ്ചിരിച്ചെങ്കിലും വിശാലൊന്ന് ഞെട്ടിയിരുന്നു... എങ്കിലും അതിനേക്കാൾ കൂടുതൽ ഞെട്ടിയത് ദുർഗ്ഗാ ആയിരുന്നു... "അതെന്തിനാ അമ്മേ...? അവളിപ്പോ രണ്ട് ഡെയ്സ് മുൻപ് ഞാൻ പോയപ്പോ അവളുടെ വീട്ടിൽ പോയി വന്നതല്ലേ ഉള്ളൂ... ഇപ്പൊ പിന്നേം എന്തിനാ അവള് അവളുടെ വീട്ടിലേക്ക് പോകുന്നേ...?"

മുടക്കാൻ എന്ന വണ്ണം അവൻ പറഞ്ഞതും,,, "വിച്ചൂ....." അവനെ തുറിച്ചു നോക്കിക്കൊണ്ട് ഒരു വിളിയായിരുന്നു ശർമിള... "ദുർഗ്ഗാ നിന്റെ ഭാര്യയാണെന്ന് വെച്ച് അവളുടെ സ്വാതന്ത്രിയത്തെ ചോദ്യം ചെയ്യാനുള്ള റൈറ്റ്‌സ് ഒന്നും നിനക്കാരും തന്നിട്ടില്ല... ഒരു പെണ്ണിന് അവളുടെ വീട്ടിൽ പോകണമെങ്കിൽ അത് തടയാനുള്ള അവകാശം നിനക്കൊന്നും ഒരാളും തന്നിട്ടില്ല..." അവർ അത്രയും അവനെ നോക്കി അലറിയപ്പോൾ വിശാൽ പെട്ടന്ന് ഭയത്തോടെ മുഖം താഴ്ത്തി സ്പോർട്ടിൽ മുഖമുയർത്തി ദുർഗ്ഗയെ കൂർപ്പിച്ചു നോക്കി നോക്കി... ആ നോട്ടത്തിൽ തെല്ലും അവളൊന്ന് ഭയന്നിരുന്നു... ഒന്നും വേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നി... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അവളുടെ മനസ്സിൽ എല്ലാത്തിനും കാരണം അവനായിരുന്നു ആ 💛കാമഭ്രാന്തൻ💛....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story