കാമഭ്രാന്തൻ: ഭാഗം 39

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ദുർഗ്ഗാ നിന്റെ ഭാര്യയാണെന്ന് വെച്ച് അവളുടെ സ്വാതന്ത്രിയത്തെ ചോദ്യം ചെയ്യാനുള്ള റൈറ്റ്‌സ് ഒന്നും നിനക്കാരും തന്നിട്ടില്ല..ഒരു പെണ്ണിന് അവളുടെ വീട്ടിൽ പോകണമെങ്കിൽ അത് തടയാനുള്ള അവകാശം നിനക്കൊന്നും ഒരാളും തന്നിട്ടില്ല.." അവർ അത്രയും അവനെ നോക്കി അലറിയപ്പോൾ വിശാൽ പെട്ടന്ന് ഭയത്തോടെ മുഖം താഴ്ത്തി സ്പോർട്ടിൽ മുഖമുയർത്തി ദുർഗ്ഗയെ കൂർപ്പിച്ചുഡൻഡബ് നോക്കി നോക്കി..ആ നോട്ടത്തിൽ തെല്ലുംനസന്ദൻ അവളൊന്ന് ഭയന്നിരുന്നു..ഒന്നും വേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നി..അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..അവളുടെ മനസ്സിൽ എല്ലാത്തിനും കാരണം അവനായിരുന്നു..എന്നാൽ അവൻ ദുർഗ്ഗയെ തുറിച്ചു നോക്കിയത് ശർമിളക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നു..അവരുടെ മുഖത്ത് അത് നല്ലപോലെ ദൃശ്യമായിരുന്നു "വിച്ചൂ..നീ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ..?

അതിനെന്തിനാ നീ അവളെ നോക്കുന്നെ..?നിന്നോട് സംസാരിക്കുന്നത് ഞാനാണ്..അപ്പൊ എന്നെ നോക്കിയിട്ട് വേണം കാര്യങ്ങൾ പറയാൻ.." ശർമിള അവനെ തുറക്കനെ നോക്കിക്കൊണ്ട് പറഞ്ഞതും അവൻ വിളറിയ മുഖത്തോടെ ശർമിളയെ നോക്കി "എന്തായി ഞാൻ പറഞ്ഞ കാര്യം..?" ഒരുപാട് നേരത്തെ മൗനത്തിന് ശേഷം അവർ വീണ്ടും ചോദിച്ചതും എന്ത് പറയും എന്നറിയാതെ വിശാൽ ഒരുനിമിഷം പരുങ്ങിയെങ്കിലും അടുത്ത നിമിഷം ശർമിളയെ ഓർത്തപ്പോ മടിയോടെ ആണെങ്കിലും പതിയെ അവൻ തലയാട്ടി..അത് കണ്ടപ്പോ ശർമിളയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..അവൻ പോകാൻ സമ്മതിച്ചത് ദുർഗ്ഗയെ സംബന്ധിച്ച അടുത്തോളം സന്തോഷമുള്ള കാര്യം ആയിരുന്നെങ്കിലും കൂടെ വിശാൽ കൂടെ വരുന്നുണ്ടെന്ന് ഓർത്തപ്പോ അവൾക്ക് അത്രക്കങ്ങോട്ട് സന്തോഷം തോന്നിയില്ല..അവനില്ലാതെ അവന്റെ ഓർമ്മകൾ ഇല്ലാതെ കുറച്ചു നാൾ കഴിയണം എന്നായിരുന്നു അവളുടെ ലക്ഷ്യം..

ഇതിപ്പോ അവനെയും കൂട്ടി പോകുന്നതിനെക്കാൾ നല്ലത് പോകാത്തത് ആയിരുന്നെന്ന് വരെ അവൾക്ക് തോന്നിയിരുന്നു..അതിനേക്കാൾ അവൾക്ക് സഹിക്കാൻ കഴിയാത്തത് അവന്റെ തുറിച്ചു നോട്ടം ആയിരുന്നു..ഇനിയിപ്പോ ഈയൊരു കാര്യത്തിന് അവനിനി എന്തൊക്കെ പുകിൽ ഉണ്ടാകുമെന്ന് അറിയാതെ അവൾക്ക് അവിടെ നിക്കപ്പൊറുതി ഇല്ലായിരുന്നു.. 'ഓഹ് എന്റെ അമ്മായിയമ്മേ..ഇങ്ങനെയുള്ള പണിയൊന്നും ഒരുത്തിക്കും കൊടുത്തേക്കല്ലേ..' എന്നവള് അവളോട് തന്നെ സ്വയം പറയുമ്പോ അവൾക്ക് ശർമിളയോട് ദേഷ്യം തോന്നി..ഒരുനിമിഷം അവരോട് പറഞ്ഞതാണ് തെറ്റ് എന്ന് വരെ അവൻ ചിന്തിച്ചു..വിശാൽ പെട്ടെന്ന് എണീറ്റപ്പോഴാണ് ദുർഗ്ഗ ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്നത്..അവള് പെട്ടെന്ന് വല്ലാതെയായി "ദുർഗ്ഗാ ഒന്ന് മുറിയിലേക്ക് വാ..സംസാരിക്കാൻ ഉണ്ട്.." 'സംസാരിക്കാൻ അല്ല ഉപദ്രവിക്കാൻ എന്ന് പറാ..' എന്ന് പറയണം എന്നുണ്ടെങ്കിലും അതിന് മാത്രം ധൈര്യം ഒന്നും അവൾക്ക് ഇല്ലാത്തത് കൊണ്ട് അവള് വാ അടച്ചു വെച്ചു അവന്റെ നേരെ ഒന്ന് തലയാട്ടിയെങ്കിലും മെയിൻ ഡോർ വഴി എങ്ങോട്ടേലും ഇറങ്ങി ഓടാൻ ആയിരുന്നു

അവൾക്കപ്പൊ തോന്നിയിരുന്നത്..അതും പറഞ്ഞോണ്ട് വിശാൽ പോയിക്കളഞ്ഞതും എല്ലാരുടെയും മുഖത്ത് പുഞ്ചിരി വിരിഞ്ഞു..ഒരു ഹസ്ബൻഡ് ആൻഡ് വൈഫിന്റെ ഇടയിലുള്ള ഒരു കുഞ്ഞുകുസൃതി ആയിട്ട് മാത്രമേ അവരെല്ലാം അതിനെ എടുത്തിരുന്നുള്ളൂ..എന്നാൽ ശർമിളക്ക് മാത്രം വല്ലായിമ തോന്നിയിരുന്നു  💛 വിശാലിന് വല്ലാത്ത ദേഷ്യം തോന്നി ദുർഗ്ഗയോട്..കുറെ നാളുകൾക്ക് ശേഷം അമ്മ അവനോട് ദേഷ്യപ്പെട്ടത് അവന് സഹിക്കാൻ കഴിയുമായിരുന്നില്ല..അവൻ മുഷ്ടിചുരുട്ടിപ്പിടിച്ചു അവന്റെ തന്നെ ദേഷ്യം കാൻഡ്രോൾ ചെയ്യാൻ ശ്രമിച്ചു..അപ്പഴാണ് ഡോർ തുറന്നുകൊണ്ട് പെട്ടെന്ന് ദുർഗ്ഗ ഉള്ളിലേക് കയറി വന്നത്..അവളെ കണ്ടതും അവനവളെ തുറിച്ചു നോക്കി..സ്പോർട്ടിൽ പോയി അവളുടെ പിടിച്ചു ബെഡിലേക് തള്ളിയിട്ടു സാരിക്കിടയിലൂടെ കൈ കടത്തി ഇടുപ്പിൽ നുള്ളി നോവിക്കാൻ തുടങ്ങിയപ്പോ അവളുടെ കുഞ്ഞു കണ്ണുകൾ ചുളിഞ്ഞു വന്നു..

അവൾക്കൊരിക്കലും സഹിക്കാൻ പറ്റാത്ത വേദന തോന്നി..അതിന്റെ കൂടെ അവന്റെ ശരീരഭാരം കൂടെ ആയതും ദുർഗ്ഗ ശരിക്കും ക്ഷീണിക്കുന്നുണ്ടായിരുന്നു..അവളുടെ കണ്ണുകൾ നിമിഷ നേരങ്ങൾ കൊണ്ട് നിറഞ്ഞു തുളുമ്പി വന്നു..കണ്ണിറുക്കെ അടച്ചു പിടിച്ചത് കൊണ്ട് വിശാലിന്റെ മുഖത്തെ ഭാവം അവൾക്ക് ഒപ്പിയെടുക്കാൻ സാധിച്ചിരുന്നില്ല..എന്നാൽ മനസ്സിലെ അതിയായ ദേഷ്യം വേറൊരാളുടെ വേദനയിൽ അലിയിച്ചു കളയാനുള്ള തന്ത്രപ്പാടിൽ ആയിരുന്നു വിശാൽ.. ചുളിയുന്ന മുഖവും എരിവു വലിക്കുന്ന ചുണ്ടുകളും ഏകതേശം അവനപ്പോ ഒരു സ്ഥിരക്കാഴ്ച്ച ആയി മാറിയിരുന്നു..ഒടുവിൽ എപ്പഴോ അവന്റെ കൈകൾ അവളിൽ നിന്ന് അകന്നിരുന്നു "എന്തായാലും ഇനി നിന്റെ വീട്ടിലേക്ക് നിന്നെ ഒറ്റയ്ക്ക് പോകാൻ അമ്മ സമ്മതിക്കില്ല..എനിക്ക് നിന്റെ കൂടെ വരാൻ ഒട്ടുമേൽ പോലും ഇഷ്‌ടവുമില്ല..അതോണ്ട് ഇനി നിന്റെ പോക്ക് നടക്കാനും പോകുന്നില്ല..എന്തെങ്കിലും ഒക്കെ പറഞ്ഞ് നീ തന്നെ ഇതിൽ നിന്ന് പിന്മാറുന്നത് ആണ് നിനക്ക് നല്ലത്..അറിയാലോ എന്നെ..

നിന്റെ സ്വന്തം വീട്ടിൽ പോലും ഞാൻ നിനക്ക് സമാധാനം തരില്ല.." ഒരു ഭീഷണി സ്വാരേണെ വിശാൽ പറഞ്ഞപ്പോ അതുവരെ തുറക്കാതെ നിന്ന കണ്ണുകൾ വളരെ പ്രയാസപ്പെട്ടുകൊണ്ട് തുറന്നിട്ട് ദുർഗ്ഗാ അവനെ നോക്കി..ആ നിമിഷം അവളോട് അവളുടെ മനസ് ചോദിച്ചത് ഒരേ ഒരു ചോദ്യം ആയിരുന്നു എവിടെയാണ് പ്രണയം..?  💚 ഹെലൻ തട്ടിവിളിച്ചപ്പോഴാണ് നഡാശ കണ്ണുകൾ തുറന്നത്..അവള് കണ്ണ് തുറന്നുകൊണ്ട് ചുറ്റും നോക്കിയപ്പോ മഞ്ഞുകണങ്ങളാൽ മൂടിക്കിടക്കുന്ന ഒരു പ്രതേശം ആയിരുന്നത്..അപ്പോ അവളുടെ മുഖത്ത് സംശയം നിറഞ്ഞുനിന്നു..നഡാശ മുഖം ചുളുക്കിക്കൊണ്ട് ഹെലനെ നോക്കിയതും അവള് ചിരിയോടെ നഡാശയോട് ഇറങ്ങാൻ പറഞ്ഞിട്ട് അവളും ഇറങ്ങി ക്യാഷ് കൊടുത്തു വണ്ടിയെ പറഞ്ഞയച്ചു..അപ്പോൾ ഒന്നും മനസിലാകാതെ ആ സ്ഥലം ഏതാണെന്ന് കൂടെ തിരിച്ചറിയാതെ ഹെലനെ നോക്കി..ഹെലൻ ഉടനെ നടന്നു തുടങ്ങിയതും കൈകൾ കൂട്ടിത്തിരുമ്മി തണുപ്പ് അകറ്റികൊണ്ട് നഡാശ യും അവൾക്ക് പിന്നാലെ വിട്ടു..

പരിചയം ഇല്ലാത്ത സ്ഥലം ആയത് കൊണ്ട് തന്നെ അവളുടെ കണ്ണുകൾ നാലുപാടും ചുറ്റിത്തിരിയുന്നുണ്ടായിരുന്നു..ഒരു കുഞ്ഞു വീടിന്റെ അടുത്തേക്കാണ് ഹെലൻ അവളുടെ കയ്യും പിടിച്ചോണ്ട് പോയത്..അത്യാവശ്യം വലിപ്പമുള്ള ഒരു കുഞ്ഞുവീട്..അവളാ വീട്ടിലേക്ക് കടക്കാൻ നിന്നതും Mr & Mrs Robin എന്ന് കണ്ടതും നഡാശ ഒന്ന് ഞെട്ടിയിരുന്നു..കാരണം ഹെലെന്റെ എക്‌സ് ഹസ്ബൻഡ് ആയിരുന്നു റോബിൻ..ഡിവോസിൽ കലാശിച്ച ഒരു ബന്ധം..വീട്ടുകാരുടെ ഇഷ്ടത്തോടെ ഒരു അറേജ്‌മെന്റ് കല്യാണം കഴിഞ്ഞപ്പോ അവളുടെ ഒരായിരം സ്വപ്നങ്ങളായിരുന്നു നിലച്ചത്..റോബിൻ ന്റെ കൂടെ അവള് അവൻ ജോബ് ചെയ്യുന്ന പ്ലെസിലേക് പോയിരുന്നു..അവിടെയായിരുന്നു അവർ താമസിച്ചിരുന്നതും..ആദ്യം ഒക്കെ ഒരു നോർമൽ അറേജ്ഡ് മാര്യേജ് കഴിഞ്ഞ കപ്പിൾസിനെ പോലെ തന്നെയായിരുന്നു ഹേലനും റോബിനും..അവൻ ഓഫിസിലേക് പോകാൻ തുടങ്ങിയപ്പോ ഹെലൻ വീട്ടിൽ ഹൗസ് വൈഫ് ആയി വീട്ടിലെ കാര്യങ്ങൾ നോക്കി നടന്നു..

കല്യാണം കഴിഞ്ഞു കുറഞ്ഞ ദിവസങ്ങൾ ആയത് കൊണ്ട് തന്നെ റോബിൻ ആദ്യ ദിവസങ്ങളിൽ നേരത്തെ വീട്ടിൽ വരാറുണ്ടായിരുന്നു..അവർ ഒരുമിച്ചു പുറത്തേക്ക് പോയി മൂവി കാണുകയും ഷോപ്പിംഗിന് പോകുകയും ഹോളിഡേയ്സിൽ നാട്ടിലേക്ക് പോകുകയും കറങ്ങാൻ പോകുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു..ഹെലെന് വയ്യാതെ ആയാൽ അന്ന് ഉറക്കം കളഞ്ഞിട്ട് ആണെങ്കിലും റോബിൻ വീട്ടിലെ ജോലിയും കൂടെ ചെയ്യുമായിരുന്നു..അവളെ കേർ ചെയ്യുമായിരുന്നു..കേറിങ് ഹസ്ബൻഡിന്റെ കൂടെ അവളും ഹാപ്പി ആയിരുന്നു..അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂവനിയണമെന്ന ചിന്ത അവളുടെ ഉള്ളിൽ ഇല്ലായിരുന്നു..അവന്റെ കൂടെ ഇങ്ങനെ എന്നും ജീവിക്കാൻ കഴിയണം എന്നായി ചുരുങ്ങിയിരുന്നു അവളുടെ ആഗ്രഹങ്ങൾ..റോബിൻ ന്റെ പാരൻസ് ഇടക്ക് അവരെ കാണാനും അവൻ അവളെയും കൂട്ടി അവരെ കാണാൻ അവന്റെ ഇന്ത്യയിലെ വീട്ടിലേക്കും പോകാറുണ്ടായിരുന്നു..ഹെലെന്റെ പാരൻസ് അമേരികരിയിൽ തന്നെ സെറ്റിൽഡ് ആയത് കൊണ്ട് അവള് റോബിൻ ഇല്ലാതെയും അങ്ങോട്ട് പോകാറുണ്ടായിരുന്നു..

അവള് അവളുടെ വീട്ടിലേക്കു ഒറ്റയ്ക്ക് പോകുമ്പോൾ സന്തോഷത്തോടെ റോബിന്റെ ഓരോ കോളിഫിക്കേഷൻസും എണ്ണി പറയുന്ന ഹെലനെ കണ്ടപ്പോ അവളും അവന്റെ കൂടെ ഒത്തിരി ഹാപ്പിയാണെന്ന് മനസ്സിലാക്കിയപ്പോൾ തങ്ങളുടെ സെലക്ഷൻ തെറ്റിയില്ലെന്ന ധാരണയിൽ അവളുടെ പാരൻസും ഹാപ്പി ആയിരുന്നു..എന്നാൽ എല്ലാം നോർമൽ ആയ ആ പ്രണയത്തിന്റെ ഇടയിലേക്കും ഗോഡ് വിരഹം ഇറക്കിയിരുന്നു മമ്മ വിളിച്ചപ്പോ ഒരു വീക്കെൻഡ് ഓഫിസിൽ നിന്ന് കിട്ടിയ ലീവിൽ ഹെലെനേയും കൂട്ടി നാട്ടിലേക്ക് പോയതായിരുന്നു റോബിൻ..ഹെലൻ പ്രെഗ്നന്റ് ആയത് കൊണ്ട് തന്നെ ആ ന്യൂസ് നാട്ടിൽ പറയാനുള്ള ഒത്തിരി ആകാംഷ ഉണ്ടായിരുന്നു അവനിൽ..എന്നാൽ നാട്ടിൽ എത്തിയപ്പോൾ തെളിച്ചമില്ലാത്ത എല്ലാവരുടെയും മുഖം കണ്ടപ്പോൾ അവനാകെ സംശയത്തിലായിരുന്നു..എന്താണ് പറ്റിയത് എന്ന് എല്ലാവരോടും ചോദിക്കുമ്പോൾ അവരൊക്കെ കൈ ചൂണ്ടിയത് റോബിൻ നെ മാത്രം ചെറുപ്പം മുതലേ സ്വപ്നം കണ്ട മെർലിൻ എന്ന അവന്റെ മുറപ്പെണ്ണിലേക്ക് ആയിരുന്നു..

അവൻ ഇഷ്ടമല്ലെന്ന് പറഞ്ഞ സങ്കടത്തിൽ ആരെയും വേണ്ടെന്ന് വെച്ച് 5 വർഷങ്ങൾക്ക് മുൻപ് വീടും വീട്ടുകാരെയും ഉപേക്ഷിച്ചിട്ട് എങ്ങോട്ടോ പോയവളെ ആയിരുന്നു..അവളെ കണ്ടപ്പോ അവന് അതിയായ സന്തോഷമുണ്ടായിരുന്നു.. കാരണം അവൻ കാരണമാണ് അവള് എല്ലാവരെയും ഉപേക്ഷിചിട്ട് പോയത് എന്ന് പറഞ്ഞോണ്ട് അവളുടെ മമ്മാ എന്നും അവനെ കുറ്റപ്പെടുത്തറുണ്ടായിരുന്നു..അതോണ്ട് അവളെ കണ്ടപ്പോ അവനൊത്തിരി ഹാപ്പി ആയിരുന്നു..അവളുടെ കൂടെ തന്നെ ആയിരുന്നു..ഒരുനിമിഷം തന്നെയും കുഞ്ഞിനെയും അവൻ മറന്നോ എന്ന് പോലും ഹെലൻ സംശയിച്ചിരുന്നു..ഹെലനിൽ നിന്ന് ഒന്നും റോബിൻ മറച്ചുവെക്കാറില്ലായിരുന്നു..അതുകൊണ്ട് മെർലിനെ പറ്റിയും അവനവളോട് പറഞ്ഞിരുന്നു..അവള് എല്ലാവരെയും വേണ്ടെന്ന് വെച്ചിട്ട് പോയതിന്റെ കാരണം താനാണോ എന്ന് ചോദിച്ചു കരയുന്നവനെ പഴയതെല്ലാം കഴിഞ്ഞതാണ് എന്ന് പറഞ്ഞോണ്ട് സമാധാനിപ്പിക്കാർ ഹെലനായിരുന്നു..ഒന്നും അവളിൽ നിന്ന് മറച്ചു വെക്കാത്തത് കൊണ്ട് റോബിനോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു ഹെലെന്..അവളുടെ മനസ്സിൽ ഇപ്പഴും താൻ ആണെന്നും അവൾക്കിതുവരെ എന്റെ കല്യാണം കഴിഞ്ഞത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്നും..

കല്യാണം കഴിഞ്ഞത് അവളെ ഒത്തിരി വേദനിപ്പിച്ചു എന്നും രാത്രി ഹെലെന്റെ മാറിൽ മുഖം പൂഴ്ത്തി കിടക്കുന്നതിനിടെ റോബിൻ പറഞ്ഞപ്പോ ഹെലെന് ഇത്തിരി അസൂയയും കുശുമ്പും തോന്നിയിരുന്നു..അവളുടെ മാത്രം അവകാശപ്പെട്ടത് വേറെ ആരോ തട്ടിയെടുത്തത് പോലെ ആയിരുന്നു അവൾക്ക് അപ്പൊ തോന്നിയിരുന്നത്..അതുകൊണ്ട് ഇപ്പൊ തന്നെ ബേബി ഉണ്ടെന്ന വിവരം അവരോട് പറയേണ്ട എന്നും അടുത്ത വരവിന് പറയാമെന്നും റോബിൻ പറഞ്ഞപ്പോ എന്തോ മെർലിന് വേണ്ടി റോബിൻ അവളെ ഒഴിവാക്കുവാണോ എന്ന് ഹെലൻ സംശയിച്ചിരുന്നു..എങ്ങനെയെങ്കിലും ഈ വീക്കെൻഡ് കഴിഞ്ഞു അവനെയും കൂട്ടി അവിടുന്ന് പോയാ മതിയെന്നായിരുന്നു ഹെലെന്റെ ഉള്ളിൽ..എന്നാൽ മെർലിൻ വന്നതിന് ശേഷം അവന്റെ സ്വഭാവം ആകെ മാറിയത് പോലെ തോന്നി ഹെലെന്..ജലസ് ആയെങ്കിലും നല്ല സിറ്റിയിൽ വളർന്നുവന്നവൾക് അതൊന്നും ഒരു വിഷയമല്ലായിരുന്നു..എങ്കിലും തന്നോട് തീരെ സംസാരിക്കാൻ താൽപര്യം ഇല്ലാത്തത് പോലെയും,തന്റെ കൂടെ ചിലവഴിക്കാൻ ടൈം ഇല്ലാത്തത് പോലെയുമുള്ള അവന്റെ പ്രതികരണം അവളെ നല്ലോണം ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു..

എങ്കിലും അത് മുഖത്തു നോക്കി പറഞ്ഞാൽ അവന് സങ്കടം ആകോ എന്ന് സംശയിച്ചിട്ട് അവള് തുറന്നു പറഞ്ഞില്ല..എന്നാൽ അവളുടെ മമ്മ അവനെയും അവളെയും കല്യാണം കഴിപ്പിച്ചാൽ മതിയായിരുന്നു എന്നൊക്കെ തുടങ്ങി പറയാൻ തുടങ്ങിയപ്പോ ഹെലെന് നല്ലപോലെ ദേഷ്യം വന്നിരുന്നു..പ്രധാനമായി അത് കേൾക്കുമ്പോൾ അവന്റെ വീട്ടുകാർ ഒന്നും പറയാത്തതും,അവരുടെ വർത്താനം കേട്ടാൽ അവളെന്തൊ വലിഞ്ഞു കയറി വന്നത് പോലെ തോന്നുന്നത് കൊണ്ടുമാണ് അവള് ആ വീട്ടുകാരെ വെറുത്തുപോയത്..കൂടെ റോബിൻ ന്റെ സ്വപാവത്തിലെ ചേഞ്ചും അവളെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു..എങ്കിലും ലീവ് കഴിഞ്ഞു 5,6 ദിവസത്തിനുള്ളിൽ പോകാൻ കഴിയുമെന്നത് അവൾക്ക് ആശ്വാസം ആയിരുന്നു.. ഗർഭിണിയുടെ അടയാളങ്ങൾ കാണാൻ തുടങ്ങിയിരുന്നു ഹെലനിൽ അത് അവന്റെ സ്മെൽ,,, സ്മെൽ ചെയ്താൽ പോലും ഓക്കാനിക്കുന്നത് വരെ എത്തിയിരുന്നു..അതോണ്ട് അവള് അവനിൽ നിന്ന് ഒരു ഗ്യാപ്പ് ഇട്ടതും അത് കാത്തിരുന്നത് പോലെ അവൻ മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്കു താമസം മാറ്റി..വീട്ടുകാരോട് പ്രേഗിനെന്റ് ആണെന്ന കാര്യം തുറന്നു പറയേണ്ടി വന്നിരുന്നില്ല..അത് അവർ തന്നെ കണ്ടുപിടിച്ചിരുന്നു.

.മെർലിനും അവളുടെ ഫാമിലിയും ഒഴികെ ബാക്കി എല്ലാവരും അറിഞ്ഞിരുന്നു..അത് എല്ലാവരിലും സന്തോഷവും കൊണ്ടുവന്നിരുന്നു..എന്നാൽ പെട്ടന്നൊരു ആവിശ്യം വന്നപ്പോ അവന് പെട്ടെന്ന് തിരികെ പോകേണ്ടി വന്നു..എന്നാൽ പ്രേഗിനെന്റ് ആയത് കൊണ്ട് കൂടെ പോകാൻ ഹെലനെ അവന്റെ വീട്ടുകാർ സമ്മതിച്ചിരുന്നില്ല.. സ്വന്തം ബേബിയുടെ കാര്യം ആയത് കൊണ്ട് തന്നെ അവനും റിസ്ക് എടുക്കാൻ തയ്യാറായിരുന്നില്ല..എങ്കിലും മെർലിനിൽ നിന്നും അവൻ അകന്ന് നിക്കുന്ന സന്തോഷം ആയിരുന്നവൾക്ക് അപ്പഴാണ് മെർലിനും അവളുടെ അമ്മയും അവന്റെ ജീവിതത്തിൽ നിന്ന് അകന്ന് പോകണമെന്ന ആവശ്യവുമായി അവളുടെ അടുക്കലേക്കു വന്നത്..ഞെട്ടലായിരുന്നു ഹെലനിൽ..എങ്കിലും അവന് മെർലിനെയാണ് ഇഷ്ടമെന്നും നിന്നെ അവനൊരിക്കലും സ്നേഹിക്കില്ല..അവള് വന്നപ്പോ നീ പുറത്തായില്ലേ..? എന്നൊക്കെ അവളോട് ചോദിച്ചപ്പോ സത്യത്തിൽ അവളും തളർന്നു പോയിരുന്നു..ഒരിക്കലും വിശ്വസിക്കാൻ കഴിയാത്തത് പോലെ തോന്നി..പക്ഷെ മെർലിന് അമേരിക്കയിലേക്ക് പോകാൻ വേണ്ടിയുള്ള ടിക്കറ്റ്‌സ് അവൻ അയച്ചപ്പോൾ അവള് ശരിക്കും തകർന്നു പോയിരുന്നു..

പിന്നീട് അവളും കൂടെ പോയപ്പോ ഫാമിലിക്ക് എതിർപ്പ് ഉണ്ടായിരുന്നെങ്കിലും അവളുടെ മമ്മ സപ്പോർട്ട് ആയിരുന്നു..അതിന്റെ ഒരു ബലത്തിൽ അവള് അമേരിക്കയിലേക്ക് പോയപ്പോ ഹെലെന്റെ ഉള്ള സമാധാനം കൂടെ നശിച്ചിരുന്നു..അവനിൽ നിന്ന് വരുന്ന കൊളുകളുടെ എണ്ണം കൂടെ ചുരുങ്ങിയതോടെ തളർന്നു പോയിരുന്നു ഹെലൻ..അവൾക്ക് ഒന്നും തന്നെ വിശ്വസിക്കാൻ കഴിയാത്തത് പോലെയായിരുന്നു തോന്നിയത്..തന്നെ കാണിക്കാൻ എന്നപോലെ പുറത്ത് പോകുമ്പോഴുള്ള അവളുടെ സ്റ്റാറ്റസിന്റെ ട്രൈൻ ഒക്കെ ഹെലെന് എന്തോ അവർക്കിടയിലെ കരട് താനാണെന്ന് തോന്നുന്നുണ്ടായിരുന്നു..അവന്റെ ലൈഫിൽ അവളെന്തൊ അതികപ്പറ്റാണെന്ന തോന്നൽ..വയറിൽ മുഖമമർത്തി കരയുമ്പോ ബോൾഡ് ആയ സ്വപാവം മാറിയത് അവള് അറിയുന്നുണ്ടായിരുന്നു..അവർ ഒരുമിച്ചല്ല മെർലിൻ ഹോസ്റ്റലിൽ ആണ് താമസം എന്നത് അവൾക്ക് ഇത്തിരി ആശ്വാസം ആയിരുന്നു,,

എന്നാൽ ഒരേ ഓഫിസിൽ ആണെന്നത് അവളുടെ ക്ഷമ നശിപ്പിച്ചു കൊണ്ടിരുന്നു..ഇനിയും അവന് തുടരാൻ ആഗ്രഹമില്ല എങ്കിൽ,അവന്റെ മനസ്സിൽ മെർലിന് സ്ഥാനം ഉണ്ടെങ്കിൽ ഒഴിഞ്ഞു കൊടുക്കാൻ തന്നെ ആയിരുന്നു ഹെലെന്റെ തീരുമാനം..ലീവിന് വരുന്നുണ്ടന്നറിഞ്ഞപ്പോ അവൾക് പണ്ടത്തെ സന്തോഷം ഇല്ലായിരുന്നു എന്തോ വല്ലാത്ത സങ്കടം ആയിരുന്നു..ഈ കല്യാണമേ വേണ്ടിയിരുന്നില്ല എന്ന് തോന്നി..എന്നാൽ ഭക്ഷണം കഴിക്കാതെ ഉറങ്ങാതെയുള്ള അവളുടെ നടപ്പ് ഒരു തലകറങ്ങി വീഴലിൽ അവസാനിച്ചു..ആഞ്ഞുവീണത് കൊണ്ട് തന്നെ പ്രതീക്ഷ തന്ന ജീവനും അവളെ വിട്ട് പോയിരുന്നു..ബേബി പോയെന്ന സത്യം അറിഞ്ഞപ്പോ ഹെലൻ ഒത്തിരി തകർന്നിരുന്നു.. അവളുടെ കുഞ്ഞു പോയതിന്റെ കാരണം അവനാണെന്ന് അവൾക്ക് തോന്നി.അതോണ്ട് തന്നെ ആ മനസ്സ് അവനെ വെറുത്തു തുടങ്ങുയിരുന്നു..

കുഞ്ഞു പോയെന്ന സത്യം അറിഞ്ഞപ്പോഴാണ് റോബിൻ നാട്ടിലെത്തിയത്..കുഞ്ഞു പോയി എന്നതിനേക്കാൾ അവനെ വേദനിപ്പിച്ചത് അവൾക്ക് എന്തെങ്കിലും പറ്റി കാണുമോ എന്ന തോന്നലാണ്..രണ്ട് ഡെയ്സ് ആയിട്ട് അവള് കോൾ പോലും എടുക്കാത്തത് അവനെ സംബന്ധിച്ച അടുത്തോളം സഹിക്കാൻ കഴിയുമായിരുന്നില്ല..ഓടിപിടിച്ചു വന്നു പ്രിയപ്പെട്ടവൾക്ക് തണൽ ആകാൻ നിന്നവനെ തേടി വന്നത് ഡിവോസ് ആയിരുന്നു..ഞെട്ടിയിരുന്നു..അനിയത്തിയെ പോലെ നടന്നവളുടെ ഉള്ളിൽ പ്രണയം പടർന്നത് കൊണ്ടാണ് അത് നശിപ്പിക്കാൻ അവളെയും കൂട്ടി അമേരിക്കയിലേക്ക് പോയത്..അവിടെ റോബിനും ഹെലനും തമ്മിലുള്ള ബന്ധം എന്താണെന്ന് മറ്റുള്ളവരിൽ നിന്ന് മെർലിൻ തന്നെ കേൾക്കാൻ വേണ്ടി..പക്ഷെ ഒരിക്കലും കരുതിയില്ല അത് പ്രിയപ്പെട്ടവളെ വേദനിപ്പിക്കുമെന്ന്.. അവള് മറ്റുപലതും ചിന്തിക്കുമെന്ന്..പക്ഷെ കാത്തിരുന്ന കുഞ്ഞും കൂടെ പോയതോടെ ഹെലെന്റെ സ്വബോധം നഷ്ടപ്പെട്ടിരുന്നു..

ഡിവോസ് വേണമെന്നും അവാനോടൊത്ത് തുടരാൻ താൽപര്യം ഇല്ലെന്നും അവള് തുറന്നടിച്ചു പറഞ്ഞു വാശി പിടിച്ചപ്പോ അതിന്റെ കാരണം കൂടി അറിയാതെ റോബിനും നിന്നിരുന്നു അവന്റെ മനസ്സിനെ മുറിച്ചു കൊണ്ട്,അവനെ അവനല്ലാതാക്കി മാറ്റിക്കൊണ്ട് ഡിവോസ് വാങ്ങി അവനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു മെർലിന് വേണ്ടി അവനെ എന്നന്നേക്കുമായി ഒഴിഞ്ഞു വെക്കുമ്പോ അവൾ റോബിനോടായി പറഞ്ഞിരുന്നു "There is no second chance in love" അന്ന് തിരിച്ചു പോന്നതാണ് ഹെലൻ ഇന്ത്യയിൽ നിന്ന് അതിന് ശേഷം അവളവിടം തന്നെ വെറുത്തു പോയിരുന്നു..കാരണങ്ങൾ ചോദിച്ചു ഹെലെന്റെ പേരന്റ്‌സ് വന്നപ്പോ അവൾ അവരോടും ദേഷ്യപ്പെട്ടു..അതിന് ശേഷം സ്വന്തം വീട്ടിലേക്ക് ഹെലൻ പോയിരുന്നു..ബോയ്സ് എന്ന വർഗത്തെയും കല്യാണം എന്ന സിസ്റ്റത്തെയും പ്രണയം എന്ന വികാരത്തെയും അവള് പൂർണ്ണമായും വെറുത്തിരുന്നു..റോബിൻ നെ കുറിച്ച് അതിന് ശേഷം അവളന്വേഷച്ചിരുന്നില്ല..അവനന്വേഷിച്ചിരുന്നോ എന്നുമറിയില്ല..

പക്ഷെ ആ കണ്മുന്നിൽ ഇതുവരെ പോയി പെട്ടിട്ടില്ല ഓരോന്ന് ഓർത്തുകൊണ്ട് നഡാശ നെടുവീർപ്പിട്ടു..ഇതൊക്കെ പലരിൽ നിന്നും അവള് കേട്ട അറിവായിരുന്നു..എങ്കിലും ഈ ഒരു സമയം റോബിനും അവളും താമസിച്ച സ്ഥലത്തേക്ക് എന്തിനാണ് ഹെലൻ ചിരിയോടെ സന്തോഷത്തോടെ കൂട്ടിവന്നതെന്ന് നഡാശക്ക് അറിയില്ലായിരുന്നു ____________💙 "എന്തിനാ ഇപ്പൊ ഒരു തിരിച്ചു പോക്ക്..?" ലഗേജ് എടുത്തു സെറ്റാക്കി നിന്നവനെ നോക്കി സംശയത്തോടെ കയ്യിലെ കുഞ്ഞിനെ മാറോട് അടക്കിപ്പിടിച്ചു ലയ ചോദിച്ചതും ഷൂ ലേസ് നേരയാക്കിക്കൊണ്ട് മുഖമുയർത്തി അവൻ അവളെയൊന്ന് നോക്കി തീ പാറുന്ന കണ്ണുകളോടെ,,ദേഷ്യത്തോടെ നോക്കുന്ന ആ ഗൗരവം നിറഞ്ഞ മുഖം അവൾക്ക് പുതുമയുള്ളത് ആയിരുന്നില്ല "പറഞ്ഞല്ലേ ഞാൻ നിന്നോട്,,,ദുർഗ്ഗ പണ്ടത്തെ പോലെയല്ല..അവൾക്കൊരു അവകാശിയുണ്ട്..ഒരു ഭർത്താവുണ്ട്..ഒരു ഭാര്യയാണ് ദുർഗ്ഗ..ഉത്തരവാദിത്വങ്ങൾ നിറഞ്ഞ ജീവിതം നയിക്കുന്നവൾ..പണ്ടത്തെ പോലെയല്ല അവൾക്ക് ഒരു പുതിയ കുടുംബം കൂടെയുണ്ട്..

അവളൊരുപക്ഷെ അവളുടെ ഹസ്ബൻഡിനോട് നിന്നെ പറ്റി ഒന്നും പറഞ്ഞിട്ടില്ലെങ്കിൽ അതവരുടെ സ്വകാര്യ ജീവിതത്തിൽ പ്രോബ്ലംസ് ക്രിയേറ്റ് ചെയ്യും..നീയായിട്ട് അവളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണോ..?അവളുടെ സന്തോഷം തല്ലിക്കെടുത്തുകയാണോ..? അവള് കരയുന്നത് കാണണോ നിനക്ക്..?എന്താ നിന്റെ ഉദ്ദേശം അവളൊരു ഹാപി ലൈഫ് ജീവിക്കാൻ തുടങ്ങിയിട്ട് അത്രയേ ആയുള്ളൂ..കല്യാണം കഴിഞ്ഞു ഇത്രേം നാളുകൾ ആയി..എന്നിട്ട് ഇപ്പോഴെന്തിനാ നീ അവളെയും തേടി പോകുന്നേ..?ഞാനവൾക് വിളിച്ചിരുന്നു..അവളുടെ സംസാരത്തിൽ നിന്ന് തന്നെ മനസിലാക്കാം ഒത്തിരി ഹാപ്പിയാണ് ദുർഗ്ഗാ.." അത്രെയും നേരം അവളെ ദേഷ്യത്തോടെ അവൻ തുറിച്ചു നോക്കിയെങ്കിലും അവസാനം അവൾ ദുർഗ്ഗ ഒത്തിരി ഹാപ്പിയാണെന്ന് പറഞ്ഞത് കേട്ട് അവന്റെ കണ്ണുകളൊന്ന് തിളങ്ങി..അവൻ വിടർന്ന മുഖമാലെ ലയയെ നോക്കി "സത്യമാണ്..നീയിപ്പോ അങ്ങോട്ട് പോകണ്ട..പാവം എവിടെയേലും പോയി സന്തോഷത്തോടെ ജീവിച്ചോട്ടെ..

ഏട്ടൻ പോയ സങ്കടം പോലും ആ മനസ്സിനെ വിട്ട് പോയിട്ടില്ല..അതിന്റെ ഇടയിൽ ഇപ്പഴാ അവളൊന്ന് ചിരിച്ചു ഞാൻ കാണുന്നത്..അവളുടെ സന്തോഷം അതല്ലേ വലുത്..?" "I don't care.." അവള് ചോദിച്ചതിന് കൃത്യമായി ഒരു മറുപടി നൽകാതെ അത്രയും പറഞ്ഞോണ്ട് അവൻ പോയിക്കളഞ്ഞതും അവള് അവൻ പോയ ഭാഗത്തേക് നോക്കിനിന്നു..ഫ്ളൈറ്റിൽ നിന്ന് കണ്ണടക്കുമ്പോൾ അവന്റെ മനസ്സിൽ മുഴുവൻ ചിരിയുമായി വന്ന് തന്റെ മനസ്സ് കവർന്നെടുത്തവളുടെ മുഖമായിരുന്നു..പേടിയോടെ അവനെ നോക്കിയവളുടെ മുഖമായിരുന്നു ___________💜 മുറിയിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നഖം കടിച്ചോണ്ട് നടക്കുവായിരുന്നു ദുർഗ്ഗാ..എന്ത് ചെയ്യണമെന്ന് അവൾക്ക് അറിയില്ലായിരുന്നു..ഇന്ന് പോയില്ലെങ്കി അതവൾക് ഒത്തിരി സങ്കടം ആകുമായിരുന്നു..എന്നാൽ അവനെയും കൂട്ടി പോകാതെ വിടില്ല..അവനാണെൽ വരുത്തും ഇല്ല..അവനെയും കൂട്ടി പോകാൻ താല്പര്യം ഒട്ടുമില്ല..പക്ഷെ ഇന്നത്തെ പോക്ക് മുടക്കാതെ നിന്നാൽ അവൻ ഒരിക്കലും തന്നെ വെറുതെ വിടില്ല..പോകാതെ നിന്നാൽ ശരിയാവുമായുമില്ല..ഒത്തിരി ആശിച്ചു പോയതാണ്..

എന്നാലുമെന്റെ ദൈവങ്ങളെ എന്ത് ചതിയാ ഇത്..?പണ്ടൊക്കെ വീട്ടിൽ പോകേണ്ട കാര്യം ആലോചിക്കുമ്പോൾ ചടപ്പ് പരമാവധി ലേറ്റ് ആക്കി വീട്ടിൽ പോകുന്നവൾ ആണ്‌..കോളേജിൽ നിന്ന് വിട്ടാൽ പോലും വീട്ടിലേക്ക് പോകുന്നതിനെക്കാൾ നല്ലത് എങ്ങോട്ടേലും ഓടിപ്പോകുന്നതാണ് എന്ന് ചിന്ധിച്ചവളാണ്..അത്രയ്ക്ക് ചടപ്പാണ്വീട്ടിൽ പോകാൻ..എന്നാൽ ഇന്നിതാ എങ്ങനെവീട്ടിലേക്ക് പോകുമെന്ന് ആലോചിക്കുന്നു..എങ്ങനെയെങ്കിലും അവിടെ എത്തിപ്പെട്ടാൽ മതിയെന്ന് തോന്നുന്നു വൈകിയാണെങ്കിലും മനസിലാക്കുന്നു ഓരോ പെണ്കുട്ടിയും കല്യാണത്തിന് മുൻപ് വരെ റാണിയാണ്..സ്വന്തംവീട്ടിലെ റാണി..അത് ഇപ്പൊ ആരും മനസ്സിലാക്കുന്നില്ലെന്നെ ഉള്ളു..മറ്റൊരുതന്റെ വീട്ടിലേക്കു പോയി അവിടെ തങ്ങളുടെ വാക്കുകൾക് അവിടെ ഒരു വിലയുമില്ലെന്നും താൻ അവിടുത്തെ വെറും വേലക്കാരി മാത്രമാണെന്നും ചിന്തിക്കുമ്പഴേ ഓരോ പെണ്ണും അത് മനസ്സിലാക്കൂ..ജീവിതത്തിൽ കല്യാണം കഴിഞ്ഞതിന് ശേഷം താൻ തന്റെ ഭർത്താവായവൻ സ്വന്തമാക്കിയ ഒരു അടിമ മാത്രമാണോ എന്ന് ചിന്തിക്കാത്ത ഒരു പെണ്ണും ഉണ്ടാവില്ല..പുരുഷന്മാരുടെ അടിമയാണോ സ്ത്രീ..?

പ്രസവിക്കാനുള്ള ഒരു ഉപകരണമാണോ സ്ത്രീ..? പണിയെടുക്കാനുള്ള ഒരു പ്രതിഭാസം മാത്രമാണോ സ്ത്രീ..? ഭർത്താവിനെയും കുട്ടികളെയും നോക്കാനുള്ള വസ്തു ആണോ സ്ത്രീ..? അല്ലെങ്കിൽ free s*x machine ആണോ സ്ത്രീ..? എന്ത്കൊണ്ട് എപ്പോഴും പെണ്ണിനോട് അടുങ്ങി ഒതുങ്ങി ജീവിക്കാൻ പറയുന്നു..? ഇതെല്ലാം ഒരു പെണ്ണാണ് മറ്റൊരു പെണ്ണിനോട് പറയുന്നത്..പുരുഷന്മാരുടെ തെറ്റല്ല..സ്ത്രീകളുടെ തെറ്റ് മാത്രമാണ്..പുതു തലമുറയെ സ്ത്രീ എല്ലാം സഹിക്കാനുള്ള വസ്തുവാണെന്ന് പറഞ്ഞു പഠിപ്പിക്കുന്നത് സ്ത്രീ തന്നെയാണ്..എല്ലാം സഹിക്കുന്നവളല്ല..തന്റെ അവകാശങ്ങൾ ഒക്കെ ചോദിച്ചു വാങ്ങുന്ന തന്നെ അടിച്ചമർത്താൻ ശ്രമിക്കുന്നവരോട് പൊരുതുന്നവരോട് പ്രതികരിക്കുന്ന അഗ്നിയാവണം സ്ത്രീ.....🔥 ___________💛 ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നിട്ട് വിശാൽ ഒന്നൂടെ യാത്ര മുടക്കാൻ ദുർഗ്ഗയോട് അവിശ്യപ്പെട്ടിട്ട് ഓഫിസ് വെയർ അണിഞ്ഞിട്ട് താഴേക് പോയി..അവൻ ഓഫിസിലേക് പോകാനെന്ന പോലെ താഴേക് വരുന്നത് കണ്ടതും ശർമിള പെട്ടെന്ന് മുഖം ചുളുക്കികൊണ്ട് അവനെ നോക്കി "നീയെങ്ങോട്ടാ..?" അവനെ കണ്ണിമവെട്ടാതെ നോക്കിക്കൊണ്ട് ശർമിള ചോദിച്ചു "അത് പിന്നെ..ദുർഗ്ഗാ വീട്ടിലേക്കു പോകുന്നില്ലെന്ന് പറഞ്ഞു..അതോണ്ട് ഓഫിസിൽ എങ്കിലും പോകാമെന്ന് കരുതി..

" അത്രയും പറഞ്ഞോണ്ട് അവൻ മുഖം താഴ്ത്തിയതും ശർമിള അവനെ സൂക്ഷിച്ചു നോക്കി..അപ്പോഴാണ് പെട്ടെന്ന് മുകളിൽ നിന്ന് ദുർഗ്ഗ ഇറങ്ങിവന്നത്.. അവളേ കണ്ടതും ശർമിള അവൾക്ക് നേരെ തിരിഞ്ഞു "വിച്ചു പറഞ്ഞത് നേരാണോ ദുർഗ്ഗാ..? അതെന്താ നിനക്ക് വയ്യേ..?" ശർമിള പെട്ടെന്ന് ചോദിച്ചതും എന്ത് പറയണം എന്നറിയാതെ ദുർഗ്ഗാ പെട്ടെന്ന് വിശാലിനെ നോക്കി "അത് പിന്നെ അമ്മാ..എന്തോ വയർ വേദന..അതുകൊണ്ട് ഇന്ന് പോകേണ്ട എന്ന് വെച്ചു.." ദുർഗ്ഗാ മടിച്ചോണ്ട് പറഞ്ഞു "എന്ത്‌ പറ്റി പെട്ടന്നൊരു വയർ വേദന..?" "അത് പിന്നെ.. ഡേറ്റ് ആണ്..അതോണ്ട് ആണ്.." പെട്ടെന്ന് വായിൽ വന്നൊരു കള്ളം ദുർഗ്ഗ തട്ടിവിട്ടതും ശർമിള ഓഹ് എന്ന മട്ടിലൊന്ന് അവളെ നോക്കി പിന്നെ വിശാലിനെ നോക്കി "അങ്ങനെയാണെങ്കിൽ നീ വീട്ടിൽ ഉറപ്പായിട്ടും പോകണം ദുർഗ്ഗാ..ഈ ഒരു ടൈമിൽ സ്വന്തം വീടിനെക്കാൾ വലിയ ആശ്വാസം പെണ്ണിന് വേറെ ഒന്നൂല്ല..അതുകൊണ്ട് നീ വീട്ടിലേക്ക് പൊയ്ക്കോ..വിച്ചു നിന്നെ കൊണ്ട് വിടും..പിന്നെ..വിച്ചു നിനക്ക്,,നിനക്ക് പിന്നീട് പോകാം..നീയിവളെ അവിടെ വിട്ട് കൊടുത്തിട്ട് പൊയ്ക്കോ.."

ശർമിള അവസാനം കുറിച്ചതും വിശാലിന് വല്യ ആശ്വാസം തോന്നി..എന്നാൽ ദുർഗക്ക് ആ സമയം ഡിസ്കോ കളിക്കാനാണ് തോന്നിയത്..അവൾക്ക് അവനില്ലാതെ വീട്ടിലേക്കു പോകുക എന്ന് പറഞ്ഞാൽ അതിനേക്കാൾ വല്യ ആശ്വാസം അപ്പൊ വേറെ ഇല്ലായിരുന്നു..എന്തായാലും അവൻ ഒഴിഞ്ഞു കിട്ടിയത് തന്നെ വല്യ കാര്യം ആയിരുന്നു വിശാലിന് അതോണ്ട് അവളോട് റേഡിയായിക്കൊള്ളാൻ പറഞ്ഞിട്ട് അവൻ സോഫയിൽ പോയിരുന്നു..അവള് സന്തോഷത്തോടെ മാറ്റിയൊരുങ്ങി ഇറങ്ങി..അതിനേക്കാൾ സന്തോഷിച്ച ദിവസം വേറെ ഇല്ലെന്ന് വരെ അവൾക്ക് തോന്നി..കാരണം അവന്റെ ശല്യം ഇല്ലാതെ ഒരു 2 ദിവസം വീട്ടിൽ നിക്കണം എന്ന് മാത്രമായിരുന്നു അപ്പോൾ അവളുടെ മനസ്സിൽ..ദുർഗ്ഗാ ഇറങ്ങിവരുന്നത് കണ്ടപ്പോ തന്നെ കീ എടുത്തുകൊണ്ട് അവൻ പുറത്തെക് നടന്നു..അവള് എല്ലാവരോടും യാത്ര പറഞ്ഞു ശര്മിളയെ ഒന്ന് കെട്ടിപിടിച്ചു വിട്ടിട്ട് യാത്ര പറഞ്ഞു..അവര് അവളെ തലയിൽ സ്നേഹത്തോടെ തലോടി..ഒന്നൂടെ എല്ലാരേയും നോക്കിക്കൊണ്ട് അവള് പുറത്തെക് നടന്നു..

കാറിലേക്ക് കയറിയത് മുതൽ അവൾക്ക് ഭയം തോന്നിയതാണ്..ഇനി പോകുന്നത് കൊണ്ട് അവനെന്തെങ്കിലും പറയുമോ എന്നായിരുന്നു അവളുടെ ടെൻഷൻ..വീടെത്തുന്നത് വരെ അവളൊന്നും മിണ്ടിയില്ല അവനും..എന്നാൽ ദുർഗ്ഗയുടെ വീട് കണ്ടപ്പോ വിശാലിന്റെ കണ്ണൊന്ന് തിളങ്ങി..ദുർഗ്ഗയെ കാണൻ വേണ്ടി മാത്രം എത്ര തവണ ആ വീടിന്റെ മതിൽ ചാടി അവൾ പോലും അറിയാതെ വന്നിരിക്കുന്നു..സിദ്ധാർഥിനെ പ്രണയിച്ച കാലങ്ങളിൽ മായ ഒത്തിരി സ്വപ്നം കണ്ടതാണ് അവന്റെ കയ്യും പിടിച്ചു ആ വീട്ടിലേക്ക് കയറി ചെല്ലുന്നത്..എന്നാൽ ഇപ്പോൾ വർഷങ്ങൾക്കുമപ്പുറം അവരൊക്കെ വെറും ഓർമ്മകൾ മാത്രമായിരിക്കുന്നു..ഓരോന്ന് ഓർത്തതും അവന്റെ ചൊടികളിൽ പുച്ഛം നിറഞ്ഞു..അവളെ വീടിന്റെ മുൻപിൽ കാർ നിർത്തിയിട്ട് അവൻ ദുർഗ്ഗയെ നോക്കിയപ്പോ അവൾ ഒത്തിരി സന്തോഷത്തോടെ ചിരിയോടെ അവളുടെ വീട് നോക്കുമ്പോൾ അവന്റെ കണ്ണുകളൊന്ന് വിടർന്നു..lkg കുട്ടികളെ പോലെ വീട് കണ്ടപ്പോൾ സന്തോഷത്തോടെ അവൾ ഉള്ളിലേക് ഓടിപ്പോയി..

അതൊന്ന് നോക്കിക്കൊണ്ട് അവൻ കാർ മൂവ് ചെയ്തു..അതായിരുന്നു അവനെ തളർത്തി കളഞ്ഞത് സന്തോഷത്തോടെയുള്ള അവളുടെ ചിരി..അവനോർത്തു ____________💚 ദുർഗ്ഗാ വീട്ടിലേക്ക് കയറിയതും അവിടെ ആരെയും കാണാതെ ആയതും മുഖം ചുളുക്കിക്കൊണ്ട് അവൾ ചുറ്റും നോക്കി..അപ്പൊ അവിടെ ചെടിച്ചട്ടിയിൽ നിന്നും എന്നും വെക്കുന്ന സ്‌ഥലത്ത്‌ നിന്ന് വീടിന്റെ കീ കിട്ടിയതും അവളൊന്ന് സ്വയം ഇളിച്ചു കാട്ടി..എന്നിട്ട് അതെടുത്തു വീട് തുറന്ന് ഉള്ളിൽ കയറിയിട്ട് അവർ എവിടെയോ പോയതാണെന്ന് കണക്ക് കൂട്ടിയിട്ട് അവള് ആ വീടിന്റെ ഹാൾ മുഴുവൻ ഒന്ന് കണ്ണോടിച്ചു..ഒത്തിരി സന്തോഷത്തോടെ അവൾ സ്വന്തം മുറിയിലേക്കു പോയി..മുറി തുറന്നപ്പോ അതെന്നും അമ്മ വൃത്തിയാക്കാറുണ്ടെന്ന് അവൾക്ക മുറി കണ്ടപ്പോ തന്നെ മനസിലായി..അവൾക്ക് അമ്മയെ കാണാൻ തോന്നി..ഗൗരവമുള്ള ശർമിളയേക്കാൾ എത്രയോ പാവമാണ് തന്റെയമ്മയെന്ന് അവൾക്ക് മനസ്സിലായിരുന്നു..ശർമിള അവരുടെ മക്കൾക്കും തന്റെയമ്മ തനിക്കും നൽകുന്ന സ്നേഹങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്..അവഅവളോർത്തു..

കുളിച്ചു ഫ്രഷ് ആയി സാരിയും പരട്ടയും കളഞ്ഞിട്ട് അവള് ഒരു ടോപ്പും പാന്റും എടുത്തിട്ടു..ഇല്ലിയിടാറുള്ള മുടി അങ്ങനെ തന്നെ വലിച്ചു വാരി വെള്ളത്താൽ ചുറ്റി കെട്ടി..സിന്ദൂരം എടുത്തു ഒരു നുള്ള് നെറ്റിയിൽ തൊട്ടു..ഇല്ലെങ്കിൽ അന്ന് ഇടാതെ പുറത്തിറങ്ങിയപ്പോ അമ്മയുടെ കയ്യിൽ നിന്ന് കിട്ടിയ അടി അവൾക്ക് ഓർമ്മ വന്നു..താലിയെ നോക്കി പുച്ഛിച്ചു കോട്ടി ചിരിച്ചിട്ട് ഫോണെടുക്കാൻ വേണ്ടി നിന്നതും ഡോർ ക്ലോസ് ചെയ്തിട്ടില്ലെന്ന് ഓർമ്മ വന്നപ്പോ അവള് ഓടിപ്പോയി ഹാളിലെത്തി ഡോർ ക്ളോസ് ചെയ്ത് കിച്ചണിലേക് ഓടി..കാസറോൾ തുറന്ന് നോക്കിയപ്പോ അമ്മ ഉച്ചഭക്ഷണം ഉണ്ടാക്കിയത് കണ്ടതും പണ്ട് ഒരു പണിയും എടുക്കാതെ തെണ്ടി നടന്നു കേറി വന്നു വെട്ടി വിഴുങ്ങിയത് അവൾക്ക് ഓർമ്മ വന്നു..പ്ളേറ്റ് എടുക്കാൻ വേണ്ടി തുനിഞ്ഞപ്പോഴാണ് പെട്ടെന്ന് അവളുടെ അരയിൽ കൂടി രണ്ട് കൈകൾ ലോക്കിട്ടത്..ഉള്ളിൽ കൂടെ ഒരു കാളൽ പോയ നിമിഷം,, ഞെട്ടിവിറച്ചുകൊണ്ട് അവള് അലറാൻ നിന്നപ്പോഴേക്കും വായും പിടിച്ചു പൊത്തിയിരുന്നു..ഒരുനിമിഷം കണ്ണുകൾ മിഴിഞ്ഞു വന്നു..

അവൾക്ക് ശ്വാസം കിട്ടാത്തത് പോലെ തോന്നി "ആരാ..?" ഭയതോടെയാണ് അവളത് ചോദിച്ചത് "ആര് പറഞ്ഞു നീ മാറിയെന്ന്..? അന്നും ഇന്നും ഇനി എന്നും നീ എന്റെ കുസൃതികൾ നിറഞ്ഞ ദുർഗ്ഗയാണ് ദുർഗ്ഗാ..എന്റെ മാത്രം കുസൃതി നിറഞ്ഞ ദുർഗ്ഗാ.." ചെവിയരികിൽ മെല്ലെ ആ രൂപം മൊഴിഞ്ഞതും അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു..അവൾ ഒരുനിമിഷം ശ്വാസം എടുക്കാൻ പോലും മറന്നു..പൊടുന്നേനെ അവൻ വായിൽ നിന്നും കയ്യെടുത്തു "ആദി.." പതിഞ്ഞ സ്വരത്തിൽ അവൾ ആ പേര് വിളിച്ചതും അവനിൽ ഒരു കുഞ്ഞു ചിരി വിരിഞ്ഞു "എന്റെ നിഴൽ, അരികിൽ കണ്ടാൽ പോലും നീ തിരിച്ചറിയുമായിരുന്നു ദുർഗ്ഗാ..ഇപ്പോ എന്ത് പറ്റി..?എന്റെ ശബ്‌ദം കേട്ടാൽ മാത്രമേ നിനക്കെന്നെ തിരിച്ചറിയാൻ പറ്റുന്നുള്ളോ..?അതിന് മാത്രം എന്ത് മായജാലമാ അവൻ നിന്നിൽ കാണിച്ചത്..?അതിന് മാത്രം നിന്നിൽ അവന് അവകാശം ഉണ്ടായോ..? അവൻ നിന്റെയുള്ളിൽ അത്രക്കും കയറിയോ..? അതോ,,,അതോ മറന്നതാണോ നീ..?" "മറക്കാൻ ആഗ്രഹിക്കുന്ന ഓർമ്മകളാണ് നീ..

ഞാനൊരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകൾ.." സ്പോർട്ടിൽ അവളിൽ നിന്ന് മറുപടി വന്നതും അവന്റെ മിഴികൾ മിഴിഞ്ഞുവന്നു "പ്രണയമാണോ ദുർഗ്ഗ നിനക്ക്..?നിന്നെ താലി ചർത്തിയവനോട് നിനക്ക് പ്രണയമാണോ..?" "എന്നെ സ്നേഹിക്കുന്നവനെ എന്നെ എന്നും സ്വന്തം ജീവിതത്തിൽ ചേർത്തു പിടിക്കാൻ ആഗ്രഹിക്കുന്നവനെ ഞാനല്ലാതെ മറ്റാരാണ് പ്രണയിക്കേണ്ടത് ആദിത്യ..?നിന്നെപോലെയല്ല എന്നെ പ്രണയിക്കുന്നവനോട് അടങ്ങാത്ത പ്രണയമാണ് എനിക്ക്..നിന്നെ പോലെ ആത്മാർത്ഥ സ്നേഹത്തെ കണ്ടില്ലെന്ന് നടിക്കാൻ ദുർഗ്ഗക്ക് കഴിയില്ല ആദിത്യ.." പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു എങ്കിലും അവന് മുൻപിൽ തോൽക്കില്ലെന്നത് അവളുടെ വശിയായിരുന്നു..വിശാലിനെ കുറിച്ചു പറിഞ്ഞപ്പോൾ മാത്രം അവളിൽ പുച്ഛമായിരുന്നു "പിന്നെ എന്ത് കൊണ്ടാ നീയെന്നെ മാത്രം കാണാതെ പോയത് ദുർഗ്ഗാ..?എന്റെ പ്രണയം പ്രണയമായി തോന്നിയില്ലേ നിനക്ക്..?" "നീ എന്നെയല്ല നിത്യ നിന്നെയാണ് ആദിത്യ ആദ്യം പ്രണയിച്ചത്..

ആ സ്നേഹം കാണാതെ എന്റെ എല്ലാമായവളെ എനിക്കെതിരെ തിരിച്ചത് നീയാണ്..ക്ഷമിക്കില്ല ആദിത്യ ഞാൻ..പൊറുക്കില്ല ഒരിക്കലും നിന്നോട്..?ഈ ലോകത്ത് ഞാനേറ്റവും സ്നേഹിക്കുന്നത് എന്റെ ഭർത്താവിനെ തന്നെയാണ്..അയാളാണ് എന്റെ ലോകവും..ഈ ലോകത്ത് ഞാനേറ്റവും വെറുക്കുന്നതും എനിക്ക് ഏറ്റവും പുച്ഛമുള്ളതും നിന്നോടാണ് ആദിത്യ..ആദി ആദി എന്ന് വിളിച്ച് ഒരായിരം തവണ അവള് നിന്റെ പിറകെ നടന്നതല്ലേ..?കണ്ടില്ലെന്ന് നടിച്ചത് നീയല്ലേ..?വേണ്ടെന്ന് വെച്ചത് നീയല്ലേ..?നിത്യ നിന്നോട് ക്ഷമിച്ചാലും ദുർഗ്ഗ നിന്നോട് ക്ഷമിക്കില്ല ആദിത്യ..നിന്റെ സ്വർത്ഥമായ പ്രണയത്തിന് വേണ്ടി നീ ചെയ്തു കൂട്ടിയതിന്റെ വില നിനക്കറിയില്ലേൽ എനിക്കത് നന്നായി അറിയാം ആദിത്യ..പാവമായിരുന്നില്ലേ..?ഒരുവട്ടമെങ്കിലും ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ.."

ബാക്കി പറയാൻ അവൾക്ക് കഴിയുന്നില്ലയിരുന്നു പകയോടെ പലതും വിളിച്ചു പറയുമ്പോൾ അവനെ വേദനിപ്പിക്കണം എന്ന ഒരൊറ്റ ചിന്ത മാത്രമേ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നുള്ളു എങ്കിലും ഇന്ന് ആദിയെ വെറുക്കുന്നതിനെക്കാൾ എത്രയോ ഏറെ അവൾ വെറുത്തത് വിശാലിനെയായിരുന്നു..അവളുടെ വെറുപ്പിലും പുച്ഛത്തിലും നിറഞ്ഞത് അവർ രണ്ടുപേരുമായിരുന്നു ആദിയും വിശാലും.. മനസ്സിലെ ദേഷ്യത്തിലും പുച്ഛത്തിലും വെറുപ്പിലും ആ പേര് നിറഞ്ഞു നിന്നു ചെകുത്താൻ...🔥 എന്നാൽ മനസ്സിലെ വെറുപ്പിന്റെ ആഴങ്ങളിൽ അവളെന്നെ പെണ്ണ് ഉരുകി ഇല്ലാതാകുന്നത് ആ പേരിലായിരുന്നു..അവളെ വേദനിപ്പിച്ചവൻ..ആ 💛കാമഭ്രാന്തൻ💛.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story