കാമഭ്രാന്തൻ: ഭാഗം 40

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"നീ എന്നെയല്ല നിത്യ നിന്നെയാണ് ആദിത്യ ആദ്യം പ്രണയിച്ചത്...ആ സ്നേഹം കാണാതെ എന്റെ എല്ലാമായവളെ എനിക്കെതിരെ തിരിച്ചത് നീയാണ്..ക്ഷമിക്കില്ല ആദിത്യ ഞാൻ..പൊറുക്കില്ല ഒരിക്കലും നിന്നോട്..?ഈ ലോകത്ത് ഞാനേറ്റവും സ്നേഹിക്കുന്നത് എന്റെ ഭർത്താവിനെ തന്നെയാണ്..അയാളാണ് എന്റെ ലോകവും..ഈ ലോകത്ത് ഞാനേറ്റവും വെറുക്കുന്നതും എനിക്ക് ഏറ്റവും പുച്ഛമുള്ളതും നിന്നോടാണ് ആദിത്യ..ആദി ആദി എന്ന് വിളിച്ച് ഒരായിരം തവണ അവള് നിന്റെ പിറകെ നടന്നതല്ലേ..?കണ്ടില്ലെന്ന് നടിച്ചത് നീയല്ലേ..?വേണ്ടെന്ന് വെച്ചത് നീയല്ലേ..?നിത്യ നിന്നോട് ക്ഷമിച്ചാലും ദുർഗ്ഗ നിന്നോട് ക്ഷമിക്കില്ല ആദിത്യ..നിന്റെ സ്വർത്ഥമായ പ്രണയത്തിന് വേണ്ടി നീ ചെയ്തു കൂട്ടിയതിന്റെ വില നിനക്കറിയില്ലേൽ എനിക്കത് നന്നായി അറിയാം ആദിത്യ..പാവമായിരുന്നില്ലേ..?

ഒരുവട്ടമെങ്കിലും ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ.." ബാക്കി പറയാൻ അവൾക്ക് കഴിയുന്നില്ലയിരുന്നു..പകയോടെ പലതും വിളിച്ചു പറയുമ്പോൾ അവനെ വേദനിപ്പിക്കണം എന്ന ഒരൊറ്റ ചിന്ത മാത്രമേ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നുള്ളു എങ്കിലും ഇന്ന് ആദിയെ വെറുക്കുന്നതിനെക്കാൾ എത്രയോ ഏറെ അവൾ വെറുത്തത് വിശാലിനെയായിരുന്നു..അവളുകെടെ വെറുപ്പിലും പുച്ഛത്തിലും നിറഞ്ഞത് അവർ രണ്ടുപേരുമായിരുന്നു..ആദിയും,വിശാലും "ആദ്യം നീയൊരു കാര്യം മനസിലാക്കണം ദുർഗ്ഗാ..എനിക്ക് നിത്യയുടെ കാര്യത്തിൽ യാതൊരുവിധ പങ്കുമില്ല..ആ കാര്യത്തിൽ മാത്രം ഞാൻ നിരപരാധിയാണ്..പൂർണ്ണമായ അറിവില്ലാത്ത ഒരു കാര്യത്തിൽ എന്നെ പഴിചാരുന്നത് ആദ്യം നിർത്ത് ദുർഗ്ഗാ..നിന്നെ സ്നേഹിച്ചു എന്നതിനപ്പുറം ഒരുതെറ്റും ഞാൻ ചെയ്തിട്ടില്ല.." "നീ പഠിച്ച കോളജിൽ തന്നെ പഠിച്ചു എന്നതിനപ്പുറം ഞാനുമൊരു തെറ്റും ചെയ്തിട്ടില്ല..നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നോട് ക്ഷമിക്കാൻ കഴിയില്ല ആദിത്യ..നീ കാരണം അത്രക്കും ഞാൻ അനുഭവിച്ചിട്ടുണ്ട്..എന്തിനാ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്..?

എന്റെ സന്തോഷം ഇല്ലാതാക്കാനോ..?അതോ എന്റെ പ്രിയപ്പെട്ടവരെ എന്നിൽ നിന്ന് അകറ്റാനോ..?ശല്യം ഒഴിഞ്ഞു പോയെന്ന് കരുതിയതാ..ഇപ്പൊ വീണ്ടും..നിനക്ക് മതിയായില്ലേ ആദി.." അത്രയും നേരം അവൾ പറഞ്ഞ വാക്കുകൾ കേട്ടുനിന്നെങ്കിലും അവസാനം അവൾ പറഞ്ഞ വാക്കുകൾ അവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു "തിരിച്ചു വന്നത് നിന്റെ സന്തോഷങ്ങൾ ഇല്ലാതാക്കനല്ല ദുർഗ്ഗ..നീ ഹാപ്പിയാണോ എന്നറിയാന..ആദിത്യയെ പൂർണ്ണമായും മറന്ന് നിനക്ക് ജീവിക്കാൻ കഴിയുന്നുണ്ടോ എന്നറിയാനാ..അത് നീ പറയുന്നതിനുമപ്പുറം എനിക്ക് തന്നെ ബോധ്യമായാൽ അപ്പൊ പോകും ഞാൻ..പിന്നീട് ഒരിക്കലും ആദിത്യയുടെ ശല്യം ദുർഗ്ഗക്ക് സഹിക്കേണ്ടി വരില്ല.." അത്രയും പറഞ്ഞോണ്ട് അവൻ പെട്ടെന്ന് പുറത്തെക് പോയിക്കളഞ്ഞതും ദുർഗ്ഗാഅവൻ പോയ ഭാഗത്തേക്ക് നോക്കി പക്ഷെ അപ്പോഴേക്കും അവള് അത്രയും നേരം പിടിച്ചുവെച്ച കണ്ണീരൊക്കെ പുറത്തേക്ക് ചാടിയിരുന്നു..എപ്പോഴോ ഒടുവിൽ മറന്ന പേരാണ് നിത്യ..പക്ഷെ വീണ്ടും അവൻ വന്നുകൊണ്ട് കുത്തിപ്പൊക്കിയത് ഒരുമുഴം ഓർമ്മകളെയാണ്..

അവൾ മറന്നുകളയാൻ ആഗ്രഹിച്ച ഓർമ്മകളെ..ആരോടുംമിണ്ടാതെ പൂച്ചയെ പോലെ നടന്നവളെ തകർത്തത് താനാണെന്ന ചിന്ത അവളെ കൊല്ലാതെ കൊല്ലുന്നുണ്ടായിരുന്നു..അതിനുമപ്പുറം ഇങ്ങനെയൊരുവൻ ഉള്ളതും അവനും താനുമായുള്ള ബന്ധവും വിശാൽ അറിഞ്ഞാൽ..?വെച്ചേക്കത്തില്ല..ഇല്ലാത്ത കാരണങ്ങൾക്ക് ഉപദ്രവിക്കുന്നവൻ പിന്നീട് സമാധാനം തന്നു എന്ന് വരില്ലാ എന്ത് കൊണ്ടാ തനിക്ക് മാത്രം ഇങ്ങനെ..?തന്നെ സ്നേഹിച്ചു എന്ന കാരണത്താൽ മറ്റുള്ളവർ ചെയ്യുന്ന തെറ്റിൽ തനിക്ക് വേണ്ടി മാത്രം വേദനിക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണ്..?മടുത്തിരിക്കുന്നു..ആദ്യം ആദിത്യ ആയിരുന്നു..പിന്നീടത് വിശാലിലേക് മാറി..ഇപ്പൊ വീണ്ടും ആദിത്യ കുറച്ചു നേരം അവിടെ നിന്നു പതിയെ അവൾ എണീറ്റു മുറിയിലേക്ക് പോയി..അവളുടെ വിശപ്പൊക്കെ ആദിത്യയെ കണ്ടപ്പോൾ തന്നെ പോയിരുന്നു ___________💙

"നീ മാത്രേ വന്നൂള്ളോ..?മോൻ വന്നില്ലേ..?" വീട്ടിലേക്ക് കയറി വന്ന അമ്മയെ പെട്ടെന്ന് കെട്ടിപ്പിടിച്ചിട്ട് ദുർഗ്ഗ സന്തോഷം അറിയിച്ചപ്പോ അവളുടെ അമ്മ ഉടനെ തന്നെ ദുർഗ്ഗയോട് ചോദിച്ച ചോദ്യം കേട്ടപ്പോ ആദ്യം അമ്മയെ എടുത്തെറിയാനാണ് അവൾക് തോന്നിയത്..പിന്നീട് അമ്മയ്ക്ക് ഒന്നും അറിയില്ലല്ലോ അമ്മയുടെ കണ്ണിൽ അവനെന്നും സ്നേഹം കൊണ്ട് സൃഷ്ടിക്കപ്പെട്ട നന്മ മരമായ മരുമകൻ ആണല്ലോ..കൂടെ കിടക്കുന്നവർക്ക് മാത്രമാണല്ലോ രാപ്പനി അറിയുന്നത്..അതോണ്ട് അവള് ഇല്ലെന്ന് മാത്രം തലകുലുക്കി "അതെന്താ..?അവൻ വരാതെ നിന്നത്..?" എന്ന് കൂടെ ചോദിച്ചപ്പോ അവള് ആവോ എന്ന മട്ടിൽ മുഖം ചുളുക്കി "എനിക്കറിയാം നീയായിരിക്കും പറഞ്ഞത് വരണ്ടാന്ന്.." "ഓ എന്റെ പൊന്നമ്മാ എനിക്കറിയില്ല..ഞാൻ വരണ്ടാ എന്നൊന്നും പറഞ്ഞിട്ടില്ല..അങ്ങേർക്ക് കമ്പനിയിൽ എന്തൊക്കെയോ അവിശ്യങ്ങൾ ഉണ്ട്..എപ്പോഴും എന്റ പുറകെ നടക്കാൻ കഴിയോ..?അടുത്ത പ്രാവിശ്യം നോക്കാമെന്ന് പറഞ്ഞിട്ടുണ്ട്.." "ഇനിപ്പോ പോയാ നിന്നെ ഏത് ഓണത്തിന് കാണാന..?"

"എനിക്കൊന്നും അറിയില്ല അമ്മ..എനിക്ക് കുറേയൊന്നും ഇവിടെ നിൽക്കാൻ എന്തായാലും കഴിയില്ല രണ്ട് ഡെയ്സ് കഴിഞ്ഞാൽ ഞാനങ് പോകും..അപ്പഴാ എവിടേം ഇല്ലാത്ത മരുമോൻ..ഒന്ന് പോയേ.." അവളുടെ അമ്മ വിശാൽ നെ പറ്റി പറഞ്ഞത് എന്തോ പിടിക്കാത്തത് കൊണ്ട് തന്നെ അച്ഛന് ഒരു ചക്കരയുമ്മയും കൊടുത്തിട്ട് ഉറങ്ങണമെന്ന് പറഞ്ഞിട്ട് മുകളിലേക്ക് കയറിപ്പോയി.. മനസ്സിൽ മുഴുവൻ ആദിയും അവന്റെ വാക്കുകളും ആയിരുന്നു ___________💜 "എന്നെയും കൂട്ടി നീ റോബിൻ ന്റെ വീട്ടിലേക്കു എന്തിനാണ് വന്നെതെന്ന് നീ ഇനി പറയാതെ ഞാനെങ്ങോട്ടും വരില്ല ഹെലൻ.." അന്നത്തെ ദിവസം എന്തിനാ ഇങ്ങോട്ട് വന്നതെന്ന് പോലും പറയാതെ നഡാശയെ അപ്പുറമുള്ള മുറിയിലേക്ക് തള്ളിയിട്ടിട്ട് ഹെലൻ അവളുടെയും റോബിന്റെയും മുറിയിലേക്കു കയറിപ്പോയിരുന്നു..ശേഷം ഒരുപാട് പ്രാവിശ്യം നഡാശ കാര്യം ചോദിച്ചെങ്കിലും ഹെലൻ ഒന്നും പറഞ്ഞിരുന്നില്ല..

അത് നഡാശയെ നന്നേ ചൊടുപ്പിച്ചിരുന്നു..പണ്ടെങ്ങോ കളയാൻ മറന്ന ഒരു സ്പെയർ കീ ആയിരുന്നു ഹെലെന്റെ പക്കൽ ഉണ്ടായിരുന്നത്..പക്ഷെ താമസിക്കാൻ വേണ്ടി ഒരിക്കലും ഹെലൻ ഇങ്ങനെ അവളെയും കൂട്ടി ഇങ്ങോട്ട് വരില്ലെന്ന് നഡാശക്ക് നല്ലത് പോലെ അറിയാം..പിന്നെയെന്തിന്..? അതിന് ശേഷം പിറ്റേന്ന് രാവിലെ റെഡിയാക്കി നഡാശയുടെ കയ്യും പിടിച്ചു പുറത്തേക്കു നടന്നതാണ് ഹെലൻ.. കുറെ നടന്നെങ്കിലും എങ്ങോട്ടാണ് പോകുന്നതെന്ന് ഹെലൻ പറയുന്നുണ്ടായിരുന്നില്ല..പക്ഷെ ഒടുവിലത് നഡാശയെ ദേഷ്യം പിടിപ്പിച്ചപ്പോ അവളുടെ കയ്യിൽ പിടിച്ചു നിർത്തിച്ചിട്ട് നഡാശ ദേഷ്യത്തോടെ ചോദിച്ചു..എന്നിട്ടും അവള് ഒന്നും വിട്ട് പറഞ്ഞിരുന്നില്ല "നീ ഇങ്ങനെ നടക്കാതെ എങ്ങോട്ടാണെന്ന് പറയ് ഹെലൻ..എനിക്ക് പേടിയാകുന്നു" "നീ പേടിക്കുകയൊന്നും വേണ്ട നഡാശ നമുക്ക് വേഗം വരാം..ഞാനവിടെയുള്ള മനോഹരമായ ഒരു സ്ഥലം കാണിക്കാൻ വേണ്ടിയാണ് നിന്നെയും കൂട്ടിവന്നത്..I am sure നിനക്ക് അത് എന്ത്കൊണ്ടും ഇഷ്ടമാകും.."

അത്രയും മാത്രം വാക്കുകൾ ചുരുക്കുയിട്ട് ഹെലൻ വീണ്ടും മുൻപോട്ടേക് നടന്നതും നഡാശ നിശബ്ദത പാലിച്ചുകൊണ്ട് അവൾക്ക് പിറകെ നടന്നു..ഒടുവിലവർ എത്തിച്ചേർന്നത് മനോഹരമായ ട്യൂലിപ്പ് പൂക്കൾ നിറഞ്ഞ സ്ഥലത്തേക്ക് ആയിരുന്നു..അവിടെ എത്തിയതും നഡാശയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു..അവൾ തെല്ലും അത്ഭുദത്തോടെ അതൊക്കെ നോക്കിനിന്നു "ഞാനും റോബിനും അതികം വരാറുള്ള സ്ഥലമാണ് ഇത്..അവന്റെ ഫാവ് പ്ലെയിസ്..അവൻ ബിസിനസ് അവിശ്യങ്ങൾക്ക് വേണ്ടി പോകുമ്പോ ഒരു മാസം ഒക്കെ ഞാനുമായി അകന്ന് നിൽക്കാറുണ്ട്..അന്നൊക്കെ റോബിനെ മിസ് ചെയ്യുമ്പോൾ ഞാനിങ്ങോട്ട് വരാറുണ്ട്.." ചിരിയോടെ ഹെലൻ പറഞ്ഞതും നഡാശ അവളെയൊന്ന് നോക്കുക മാത്രം ചെയ്തു..അവളുടെ ആ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു ഹെലനുള്ള മറുപടിയും..ഇത്രേം കാലം ഒരുമിച്ചു കഴിഞ്ഞു അവളുടെ എല്ലാമറിഞ്ഞിട്ട് പോലും ഇന്നേവരെ റോബിൻ നെ പറ്റി ഹെലൻ സംസാരിക്കുന്നത് നഡാശ കേട്ടിട്ടില്ല..അങ്ങനെയുള്ളപ്പോഴാണ് അവളിങ്ങോട്ട്വന്നിട്ട് അവനെ പറ്റിസംസാരിക്കുന്നത്..നഡാശക്ക് അത്ഭുതത്തിനും ആപ്പുറം കൗതുകം തോന്നി

"നീ തെറ്റ് ധരിക്കുകയൊന്നും വേണ്ട ഹെലൻ..എനിക്ക് നന്നായിട്ട് മനസിലാക്കാൻ കഴിയും ഇപ്പൊ എന്താണ് നിന്റെ മനസ്സിലെന്ന്..നീ വിചാരിക്കുന്നത് പോലെയൊന്നും ഇല്ല ഹെലൻ..ഞാൻ റോബിൻ നെ മിസ് ചെയ്തിട്ടല്ല ഇങ്ങോട്ട് വന്നതും ഞങ്ങളുടെ വീട്ടിൽ തന്നെ താമസിക്കാൻ തുടങ്ങിയതും..ഇതൊരിക്കലും പെർമനന്റ്ആക്കാനും ഞാൻ ഉദ്ദേശിക്കുന്നില്ല ഇന്ന് വൈകീട്ട് തന്നെ നമ്മളിവിടുന്ന്പോകും നഡാശ..എനിക്ക്..എങ്കിലും നിന്നോട് കള്ളം പറയാൻ കഴിയില്ലല്ലോ..എനിക്ക് റോബിനോട് പ്രണയമാണ് നഡാശ..ആരെകൊണ്ടും എന്നിൽ നിന്ന് പകർത്തിയെടുക്കാൻ കഴിയാത്ത അത്രയും എനികവനെ ഇഷ്ടമാണ് പ്രെഗ്നസി ടൈമിൽ ഏതൊരു പെണ്ണിനും പറ്റുന്ന മണ്ടത്തരം തന്നയാണ് എനിക്കും സംഭവിച്ചത്..ഞാനത് സമ്മതിക്കുന്നു..എന്തോ റോബിനോടുള്ള എന്റെ അടങ്ങാത്ത സ്നേഹമായിരിക്കും ഒരുപക്ഷേ അങ്ങനെ തോന്നിച്ചത്..ഒരു ബേബി വന്നപ്പോ മെർലിനും ഞങ്ങളുടെ ലൈഫിലേക് കയറി വന്നിരുന്നു..അവളെ പറഞ്ഞു മനസ്സിലാക്കിക്കാൻ വേണ്ടി അവൻ അവളെയും കൂട്ടിപ്പോയപ്പോ തെറ്റ് ധരിച്ചത് ഞാനാണ്..

എന്തോ അത്രേം കാലം ഒരു നിഴൽ പോലെ എന്റെ കൂടെ നിന്ന് എന്നെ കെയർ ചെയ്ത റോബിൻ ആ സമയം എനിക്കൊപ്പം ഇല്ലായിരുന്നു..മെർലിനെ കണ്ടപ്പോ,ഒരു ബേബിയായപ്പോ എന്നെ മടുത്തു എന്ന ചിന്തയാണ് എന്നിലുണ്ടായത്..കളങ്കമില്ലാത്ത ആ സ്‌നേഹം എന്നിലൊരു വിഷമായി മായിരിയിരുന്നു ഹെലൻ അതിന് മാത്രം പ്രെഗ്നൻസി ടൈമിൽ അവനെന്റെ ഒപ്പം നിന്നില്ല..എന്നെയെന്തോ അവോയ്ഡ് ചെയ്യുന്നത് പോലെ എനിക്ക് തോന്നി നഡാശ..എന്റെ കൂടെ നിൽക്കാൻ ഇഷ്ടമില്ലാത്തത് പോലെ തോന്നി..അറിയാം ആ സമയത്തെ എന്റെ വെറും മണ്ടത്തരങ്ങൾ മാത്രമായിരുന്നു അത്..പക്ഷെ ഏതിരുത്തിയും ആഗ്രഹിക്കുന്നത് തന്നെയാണ് ഞാനും ആഗ്രഹിച്ചത്.. റോബിൻ എനിക്കൊരു അന്യൻ അല്ലായിരുന്നു നഡാശ..ആ ബേബിയുടെഅവകാശി അല്ലെ അവൻ..?അപ്പൊ അവന്റെ പ്രസൻസ് എന്റെ കൂടെ വേണമെന്ന് ഞാനാഗ്രഹിക്കുന്നത് തെറ്റല്ല..എങ്കിലും വേണ്ടായിരുന്നു പക്ഷെ ചെയ്തതിൽ കുറ്റബോധമില്ല..ഞാൻ ചെയ്തതാണ് ശരി..ഞാൻ ചെയ്തത് മാത്രമാണ് ശരി..

അവനിപ്പോൾ മെർലിനെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നുണ്ടാവും,,ആ ഒരു വാർത്ത മറ്റുള്ളവരിൽ നിന്ന് അറിയാൻ എനിക്ക് തീരെ പറ്റില്ല നഡാശ,,അതോണ്ടാഞാനവനെ കുറിച്ച് അന്വേഷിക്കാത്തത്..ചിലപ്പോ എന്റെ വയറ്റിൽ ജന്മമെടുത്ത എന്റെ ബേബിയെ പോലെ മറ്റൊരു ബേബി മെർലിന്റെ വയറ്റിൽ ജന്മം എടുത്തെന്ന് അറിഞ്ഞാൽ,,അതിന്റെ അവകാശി ഞാനേറെ സ്‌നേഹിക്കുന്നവനാണ് എന്നറിഞ്ഞാൽ,,എനിക്കൊരിക്കലും അത് സഹിക്കാൻ കഴിയില്ല നഡാശ,.പലതുംചെയ്തുപോകും ഞാൻ..പുരുഷന്മാരെ പോലും വെറുത്തു,,പക്ഷെ എന്തോ റോബിൻ നെ മാത്രം വെറുക്കാൻ കഴിയുന്നില്ല നഡാശ..എന്നെ മാത്രം കൊണ്ട് നടന്ന ഹൃദയമായിരുന്നു അവന്റേത്,,റോബിനെ തെറ്റ് ധരിച്ചത് ഞാനായിരുന്നു,,എല്ലാം എന്റെ മാത്രം തെറ്റുകളായിരുന്നു..അതോണ്ടാ വേണ്ടെന്ന് വെച്ചത്,,അവളിനിയും എന്നെ അവനിൽ നിന്ന് അകറ്റാൻ വേണ്ടി ഓരോന്ന് ചെയ്തുവെക്കണ്ട എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചത് കൊണ്ടാ ഒഴിഞ്ഞു മാറിയത് അവന്റെ സ്നേഹത്തെ ചോദ്യം ചെയ്ത,സംശയിച്ച എനിക്കിനി ആ ജീവിതം ജീവിക്കാൻ അവകാശമില്ല നഡാശ.. There is no second chance in love എന്ന് വിശ്വസിക്കുന്ന ആളാണ് നഡാശ ഞാൻ..വേണ്ട എനിക്ക് അവനെ മറന്നുകളയാൻ എനിക്കിപ്പോ സാധിക്കും,,

എങ്കിലും ഇങ്ങോട്ട് വരണമെന്ന് തോന്നി,,പഴയ ഒരുപാട് കൂട്ടുകാരുണ്ട് എനിക്കിവിടെ,,ഇങ്ങനെയൊരുവൾ അവരെയെന്നും ഓർക്കാറുണ്ട് എന്ന് തെളിയിക്കണം..പിന്നെ,,ഇത്രേം സ്ഥലങ്ങളും കാഴ്ചകളും ഉള്ളസ്ഥിതിക്ക് നിനക്കും കുറച്ചു ആശ്വാസം കിട്ടട്ടെയെന്ന് കരുതി..അതാ നിന്നെയും കൂട്ടിയത്..പക്ഷെ താമസസ്ഥലം ചോദ്യചിഹ്നമായി നിറഞ്ഞു,,റൂം ബുക്ക് ചെയ്യാൻ സാധിച്ചില്ല..നിന്നോട് പറഞ്ഞത് കൊണ്ട് എനിക്ക് യാത്ര മുടക്കാനും കഴിയില്ലായിരുന്നു,,അതോണ്ടാ കിട്ടിയ സ്പെയർ കീയും കൊണ്ട് ഞാനിറങ്ങിയത്..അല്ലാതെ നീ വിചാരിക്കുന്നത് പോലെ എനിക്ക് റോബിനെമിസ് ചെയ്തിട്ടല്ല.." എല്ലാം വിവരിച്ചു കൊടുത്തുകൊണ്ട് ഹെലൻ നഡാശയെ നോക്കിയതും ഹെലൻ കണ്ണെടുക്കാതെ അവളെ നോക്കി പെട്ടെന്ന് പോയിട്ട് അവളെ ഇറുകെ പുണർന്നു..ഞെട്ടലോടെ ഹെലൻ അവളെ നോക്കിയപ്പോ അവള് ഹെലനിൽ നിന്ന് അടർന്നു മാറിയിട്ട് അവളുടെ കവിളിലൊന്ന് തലോടി "എനിക്കറിയാം ഹെലൻ,,നീ കള്ളം പറയാണ്..നിനക്കിപ്പോഴും റോബിനെ ഇഷ്ടമാണ് ഹെലൻ..അവനെ മിസ് ചെയ്തിട്ട് തന്നെയാണ് നീയിങ്ങോട്ട് വന്നത്..

നിനക്ക് അത്രക്കിഷ്ടാണോടി പെട്ടന്നൊരു ദിവസം നിന്റെ ജീവിതത്തിലേക്ക് അറേജ്‌മേരേജിന്റെ രൂപത്തിൽ വന്നവനെ..?" നഡാശ തെല്ലും കൗതുകത്തോടെ അവളെ നോക്കി..എന്നാൽ അത് കേട്ടതും ഹെലനവളെ തുറുക്കനെ ഒന്ന് നോക്കി "എനിക്കവനെ മിസ് ചെയ്തിട്ടല്ല ഞാൻ വന്നതെന്ന് നിന്നോട് പറഞ്ഞില്ലേ നഡാശ,,പിന്നെയെന്താ നിനക്ക്..?" "നീ ആരെയാണ്മണ്ടിയാക്കാൻ ശ്രമിക്കുന്നത് ഹെലൻ..?ഞാനാരാണെന്ന് നീ മറക്കരുത്,,എനിക്ക് ഒത്തിരി ഇഷ്ടമായവന്റെ മരണത്തിന് പിന്നിലെ കാരണക്കാരിയാണ് ഞാൻ..എനിക്ക് നന്നായിട്ട് മനസിലാക്കാൻ കഴിയും ഒരാൾക്ക് ഉള്ളിലെ പ്രണയത്തെ,,ഞാനെന്റെ കോളേജിലെ ഒരു love ഡോക്റ്റർ കൂടിയായിരുന്നു അതും നീ മറക്കരുത്,,നിന്റെ ഉള്ളിൽ അന്നും ഇന്നും എന്നും റോബിൻ ആയിരിക്കും ഹെലൻ,,പ്രേഗ്നെൻസി ടൈമിൽ ഏതൊരു പെണ്ണിനും ഉണ്ടാകുന്ന പൊസ്സസീവ്നെസ് കാരണം നീ പോലും അറിയാതെ എടുത്തു ചാടി ചെയ്തുപോയ ഡിവോസ് ആയിരുന്നത് ഇന്നതിന്റെ സത്യം നീ മനസ്സിലാക്കുമ്പോൾ നിനക്ക് നല്ല സങ്കടമുണ്ട് ഹെലൻ..

നീയത് കാണുന്നില്ലേൽ കൂടി എനിക്കത് നല്ലപോലെ മനസിലാക്കാൻ കഴിയുന്നുണ്ട്..അതോണ്ട്നീയാരോട് കള്ളം പറയാൻ ശ്രമിച്ചാലും എന്നോട് കള്ളം പറയരുത് ഹെലൻ..നിനക്ക് റോബിനെ ഇപ്പോഴും ഇഷ്ടമാണെന്ന കാര്യം നിന്റെ മനസ്സിലെ ഈഗോ സമ്മാധിക്കാത്തത് കൊണ്ടാണ് നീയങ്ങനെയൊക്കെ പറയുന്നത്..അല്ലെങ്കിൽ love അല്ലാത്തത് കൊണ്ട് അറേജ്ഡ് ആയത് കൊണ്ടും 3 വർഷത്തെ കുഞ്ഞുബന്ധമായത് കൊണ്ടും അവൻ നിന്നെ ശരിക്കും മനസ്സിലാക്കിയിട്ടില്ല എന്നും നിന്നെ പ്രണയിച്ചിട്ടില്ല എന്നും നിന്റെ മനസ്സ് നിന്നെ പറഞ്ഞുപടുപ്പിക്കാൻ ശ്രമിച്ചത് കൊണ്ട്..അല്ലാതെ മറ്റൊന്നുമില്ല ഹെലൻ" എന്നൊക്കെ നഡാശ പറഞ്ഞപ്പോ അവൾക്ക് പ്രണയത്തെ കുറിച്ചറിയുന്ന കാര്യങ്ങൾ കൗതുകത്തോടെ നോക്കുകയായിരുന്നു ഹെലൻ "ഇനിയും നീയത് പാടിനടക്കേണ്ട..അവനെ എനിക്ക് അത്രക്ക്ഇഷ്ടമായിരുന്നു എങ്കിൽ പണ്ടേക്ക് പണ്ടേ ഞാനവനെ കുറിച്ച്അന്വേഷിക്കേണ്ടത് ആയിരുന്നില്ലേ..? അതോണ്ട് അങ്ങനെയൊരു കുന്തവും ഇല്ലെന്ന് പറഞ്ഞാൽ,ഇല്ല..എന്തയാലും ഇനിയത് പറഞ്ഞു നടന്നാൽ നമ്മൾ തമ്മിൽ തെറ്റും,അതോണ്ട് തലക്കാലം വൈശാഖിനെയും,റോബിനേയും,പ്രേമത്തെയും ഒക്കെ അവിടെ തന്നെ കളഞ്ഞിട്ട് പൊന്ന് മോളിങ് വാ.."

എന്നും പറഞ്ഞോണ്ട് ഹെലൻ നഡാശയുടെ കയ്യിൽ പിടിച്ചുഅവിടയുള്ള മറ്റുസ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ നിന്നതും ഒരു ചിരിയോടെ നഡാശയും അവൾക്ക് പിന്നാലെ വെച്ചു പിടിച്ചു ___________💛 ഹെലൻ അവളെയൊരു വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക്കൊണ്ടുപോയതും അവളത് നോക്കിനിന്നു,,തകർന്ന ഹൃദയമുള്ളവർക്ക് അങ്ങനെയുള്ള കാഴ്‌ചകളോട് ഒരു പ്രത്യേക ഇഷ്ടമായിരിക്കും..നഡാശ അതൊക്കെ നോക്കിനിക്കുന്നത് ഒരു ചിരിയോടെ ഹെലൻ നോക്കി..അവളും അവിടേക്ക് നോക്കിയതും അവളുടെ മനസ്സിലേക്ക് ആദ്യം കടന്നു വന്നത് റോബിൻ എന്ന പേരായിരുന്നു,,നഡാശ പറഞ്ഞതൊക്കെ സത്യമാണ്..വൈശാഖിനേ കുറിച് വല്യ കാര്യം പോലെ കുറ്റം പറയാറുണ്ട് എങ്കിലും ഇപ്പോഴും റോബിനെ ഇഷ്ടമാണ്..അവനോട് പ്രണയമാണ്..അവനെ മറക്കാൻ സാധിക്കുന്നില്ല..ആ കാര്യം മനസ് അംഗീകരിക്കുന്നില്ല..അതോണ്ടാണ് അങ്ങനെയൊക്കെ പറഞ്ഞത്..ചെയ്തത് എന്നാൽ ഇതേ സമയം വൈശാഖ് എന്ന പേര് പോലും മറന്നു കൊണ്ട് മനസിനെ ശാന്തമാക്കുന്ന തിരക്കിലായിരുന്നു നഡാശ,,

അവൾക്ക് ഒത്തിരി സമാധാനം തോന്നി അന്ന് റോബിനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിട്ട് ഇന്ത്യയിലേക്ക്ഇനിയൊരിക്കലും മടങ്ങിപ്പോകില്ലെന്ന് ശപഥംചെയ്തിട്ട് അമേരിക്കയിലേക്ക് തിരിച്ചു വരുന്ന വഴി ഫ്ളൈറ്റിൽ നിന്ന് കിട്ടിയ കൂട്ടായിരുന്നു നഡാശ..ഒന്നും വിട്ട് പറയുന്നില്ലെങ്കിൽ കൂടി നിറഞ്ഞ അവളുടെ കണ്ണുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു ഹെലനോട് തന്റെ പോലെ തകർന്നൊരു പ്രണയത്തിന്റെ കഥ അവൾക്കും പറയാനുണ്ടെന്ന്,,അവളുരുക്കി ഇല്ലാതാക്കുന്നത് തടയാൻ അവൾക്കത് ആരോടെങ്കിലും പറയണമെന്നുണ്ടെന്ന് ഹെലന് ബോധ്യമായി..പക്ഷെ ഒരു സ്ട്രേഞ്ചർ ആയത് കൊണ്ട് തന്നെ അവളൊരിക്കലും അത് ഹെലനോട് തുറന്നു പറയാൻ തയ്യാറായിരുന്നില്ല..അത് മനസിലായി എങ്കിലും എങ്ങനെയെങ്കിലും അവളെകൊണ്ട് അത് പറയിപ്പിക്കണം എന്ന് ഹെലൻ തീരുമാനിച്ചിരുന്നു പക്ഷെ എത്ര കഴിഞ്ഞിട്ടും അതൊക്കെ തുറന്നു പറയുന്നത് പോയിട്ട് തന്നോട് ഒന്ന് മിങ്കിൾ പോലും ആവാൻ ശ്രമിക്കാത്ത നഡാശയുടെ ആറ്റിട്യൂഡ് കണ്ടിട്ട് ദേഷ്യത്തിനും അപ്പുറം സങ്കടമായിരുന്നു ഹെലന് തോന്നിയത്..

അവസാനം ഫ്‌ളൈറ്റ് ലാൻഡ് ആയതോടെ അവളുടെ പ്രതീക്ഷ ഒക്കെ അവളെ കളഞ്ഞിട്ട് പോയത് കൊണ്ട് തന്നെ ഇനിയെന്തെങ്കിലും ചെയ്യട്ടെ എന്ന് ഹെലനും കരുതിയിരുന്നു..വീട്ടിലേക്ക് പോകാൻ നേരം ടാക്സിക്ക് വേണ്ടി വെയിറ്റ് ചെയ്യുമ്പോൾ ആയിരുന്നു നഡാശയെ വീണ്ടും ഹെലൻ ശ്രദ്ധിച്ചത്..കയ്യിലെ വിശാൽ ഏൽപ്പിച്ച അഡ്രസ് ഒരു പുച്ഛത്തോടെ അവള് ഡെസ്‌ബിന്നിലേക്ക് കളയുമ്പോഅതെന്താണെന്ന് അറിയാൻ വേണ്ടി ഹെലൻ പോയി എടുത്തു നോക്കിയിരുന്നു..അതവിടുന്ന് ഒത്തിരി ദൂരം ആയത് കൊണ്ട്അവള് ഓൾറെഡി പോകേണ്ടെത് ആയിരുന്നു..എന്നിട്ടും അവള്പോകാത്തത് കൊണ്ട് ഹെലന് അവളിൽ എന്തൊക്കെയോ ദുരൂഹത ഉള്ളത് പോലെ തോന്നിയിരുന്നു..അതോണ്ട് അവളെ ഫോളോ ചെയ്യാൻ തന്നെയായിരുന്നു ഹെലെന്റെ തീരുമാനം എങ്കിലും ഒത്തിരി സമയം കഴിഞ്ഞിട്ടും, ഒരുപാട്ബസുകൾ പോയിട്ടും ഒരു ബസിലും കയറാതെ എയർപോർട്ടിൽ നിന്ന് കുറച്ചുദൂരമുള്ള ബസ്റ്റോപ്പിൽ ഇരിക്കുന്ന നഡാശയെ കണ്ട് ഹെലെന്റെ മുഖം ചുളുക്കിയിരുന്നു..

അവള് ഹെലെനെ നോക്കുന്നു കൂടി ഇല്ലായിരുന്നു..അതോണ്ട് ചെറിയൊരു നിരാശ തോന്നി..പക്ഷെ കുറച്ചു കഴിഞ്ഞപ്പോ അവള് എഴുന്നേറ്റ് കഴിഞ്ഞുപോയൊരു സ്ഥലത്ത ബസിൽകയറിയിട്ട് ഒരു റെസ്റ്റോറന്റിൽ പോയിട്ട് എന്തോ ചോദിച്ചതും അവര് വേറെന്തോ പറഞ്ഞപ്പോ അവളുടെ മുഖം ചുളുക്കിയിരുന്നു..അവസാനം നഡാശ പോയപ്പോഴാണ് ഹെലൻ റെസ്റ്റോറന്റിൽ കയറി കാര്യം അന്വേഷിച്ചത്..അപ്പോഴാണ് അവിടുത്തെ ഉടമ പറഞ്ഞത് അവളൊരു പാർട്ട് ടൈം ജോബ് അന്വേഷിച്ചിട്ട് ഇറങ്ങിയതാണ് എന്ന്..അവിടെ ഫുൾ ഡേ വാക്കൻസിമാത്രമേ ഉള്ളു എന്നറിഞ്ഞപ്പോ പോയതാണ് എന്ന്..അവരത് പറഞ്ഞപ്പോ നൂറ് ലഡു ഒരുമിച്ചു പൊട്ടിയത് പോലെയായിരുന്നു ഹെലന് തോന്നിയത്..അവളോട് അടുക്കാനുള്ള അവസാന അവസരമായി അതിനെ കാണാനായിരുന്നു അവൾക്കിഷ്ടം..വെക്കൻസി ഉണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞു കൊടുത്ത നമ്പറും വാങ്ങിപ്പോകുമ്പോ എന്തിനാണ് അവളുടെപിന്നാലെഇങ്ങനെ നടക്കുന്നതെന്ന് ഹെലനും അറിയില്ലായിരുന്നു ഒട്ടും മടിക്കാതെ പപ്പയുടെ കമ്പനിയിലെ മാനേജർക്ക് വിളിച്ചിട്ട് ഓഫർ മെയിൽ അയക്കാൻ പറഞ്ഞപ്പോ അവൾക്ക്ഒത്തിരി സമാധാനം ആയിരുന്നു..അവളാഗ്രഹിക്കുന്നതിനും അപ്പുറം സാലറിയുള്ള ജോബ് ആയത് കൊണ്ട് എന്ത് വിലകൊടുത്തും നഡാശ ആ ജോലി വാങ്ങിക്കുമെന്ന് ഹെലന് ഉറപ്പായിരുന്നു..

രണ്ട് ഡെയ്സ് കഴിഞ്ഞപ്പോ തന്നെ നഡാശ ഇന്റർവ്യൂ വിന് വന്നിരുന്നു..ഇന്റർവ്യൂ കഴിഞ്ഞ്അവള് പോയപ്പോ സെലക്റ്റ് ചെയ്യാൻ പറഞ്ഞു പോകുമ്പോ ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ ആലോജിക്കുവായിരുന്നു ഹെലൻ..ഒടുവിൽ പിറ്റേന്ന് ഒന്നുമറിയാത്ത പോലെ ഒരു ബോസ് ആയിക്കൊണ്ട് ഹെലൻ ഓഫിസിലേക് പോകുമ്പോ എംപ്ലോയി ആയിരുന്ന നഡാശ അവളെ കറക്റ്റ് ഐഡന്റിഫൈ ചെയ്തിരുന്നു അപ്പൊ തന്നെ അവളെ തന്റെ കെബിനിലേക് വിളിപ്പിച്ചിട്ട് ബോസ്സ് ആയിക്കൊണ്ട് ഹെലൻ ഓരോന്ന് പറയുമ്പോ മറ്റ് പല കാര്യങ്ങളിലേക്കും നഡാശയുടെ ചിന്ത തിരിഞ്ഞിരുന്നു..അപ്പൊ എന്താണ് പ്രശ്നം എന്ന് ചോദിച്ചു കൊണ്ട് അവളെ ഫോഴ്‌സ് ചെയ്തപ്പോ മടിച്ചിട്ട് ആണേലും അവളൊടുവിൽ അവളൊരു love എഫയറിൽ പെട്ട്പോയതാണെന്ന് ഹെലനോട് തുറന്നു പറഞ്ഞു..ഒടുവിൽഅവനെ കിട്ടാതായപ്പോ നാട് വിട്ടതാണ് എന്നും വീട്ടുകാർ കൊടുത്തുവിട്ട അഡ്രസാണ് കളഞ്ഞത് എന്നും കള്ളം പറഞ്ഞു കൊണ്ട് ഒഴിഞ്ഞു മാറിയെങ്കിലും അതോടെ നഡാശയോട് ചെറിയ സോഫ്റ്റ്‌കോർണർ തോന്നിയ ഹെലൻ അവളോട് സ്വന്തം വീട്ടിൽ തമാസിച്ചുകൊള്ളാൻ പറഞ്ഞു..നഡാശ അത് എതിർത്തപ്പോ അവിടെ നൈറ്റിൽ ചെയ്യാൻ പറ്റിയ ചെറിയ ജോലിയും സാലറിയും ഓഫർ ചെയ്തു..

പൈസയുള്ള കുടുംബത്തിൽ ജനിച്ചത് കൊണ്ട് തന്നെ ഒത്തിരി കോസ്‌ലി ആയിട്ടായിരുന്നു ജീവിച്ചത്..അതോണ്ട് ഹൈ ലെവലിൽ ഉള്ള കോളേജിൽ തന്നെ അവൾക്ക് പഠിക്കണമായിരുന്നു..അതിന് പണമവൾക്ക് അവിശ്യത്തിലും കൂടുതലും വേണ്ടത് കൊണ്ട് അവള് കണ്ണുംപൂട്ടി സമ്മതിച്ചു..പക്ഷെ ഹെലെന്റെ വീട്ടിൽ വന്നതിന് ശേഷം ഹെലനും നഡാശയും നല്ലത് പോലെ അടുത്തിരുന്നു..അവർ നല്ല കൂട്ടുകാർ ആയതോടെ ഓഫിസിലെ ജോലിയും ഉപേക്ഷിച്ചു കൊണ്ട് നഡാശ ശരിക്കും ഹെലെനെ പോലെ അവളുടെ വീട്ടിലെ ഒരു അംഗമായിരുന്നു രണ്ടുംപേരും കൂട്ടുകാരിൽ നിന്ന് ബെസ്റ്റസ്സ് ബെസ്റ്റീസ് ആയതോടെ നഡാശ എല്ലാ സത്യങ്ങളും ഹെലനോട് തുറന്നു പറഞ്ഞിരുന്നു..അവള് വൈശാഖിന്റെയും മായയുടെയും മരണത്തിന്റെ ഉത്തവാദി ആയിട്ടാണ് ഇങ്ങോട്ട് വന്നതെന്നും അവള് എന്തൊക്കെ ചെയ്തുകൂട്ടിയെന്നും വൈശാഖ് അവൾക്ക് ആരാണെന്നും വിശാലും ആയിട്ടുള്ള ബന്ധവും അവന്റെ ഫ്രണ്ട്ഷിപ്പ് പാടെ ഉപേക്ഷിച്ചിട്ട് വന്നതും ഒക്കെ പറഞ്ഞു..

ഇപ്പൊ അതൊക്കെ ആലോചിക്കുമ്പോ കുറ്റബോധം ഉണ്ടെന്നും അതൊക്കെ വിശാലിനോട് തുറന്ന് പറയാൻ റെഡിയാണെന്നും പക്ഷെ പലതും ചെയ്തു തീർക്കാനുള്ളത് കൊണ്ടും അവരുടെ എല്ലാവരുടെയും,എന്തിന് സ്വന്തം മമ്മയുടെയും പപ്പയുടെയും അടുത്ത് നിന്ന് വരെ മാറിനിൽക്കാൻ ആഗ്രഹിച്ചത് കൊണ്ടുമാണ് ഇങ്ങനെ ജീവിക്കുന്നത് എന്നുമൊക്കെ പറഞ്ഞപ്പോ ഹെലനാണ് അവൾക്കൊരു മെന്റൽ സ്ട്രെയിൻ അനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തി അവളെ പരിചയത്തിലുള്ള അവരുടെ ഫെമിലി ഡോക്റ്ററിന്റെ അടുത്തേക് കൂട്ടിക്കൊണ്ട് പോയത്..ഡോക്റ്ററോട് ഒക്കെ പറഞ്ഞപ്പോ അവരാണ് അവൾക്കുള്ളിലെ പ്രശ്നം സെൽഫ് കോണ്ഫിഡൻസ്‌ ആണെന്ന് മനസിലാക്കിയത്..അതിനൊരുപാട് കൗണ്സിലിംഗും മോട്ടിവേഷനും ഒക്കെ അവൾക്ക് നൽകിയെങ്കിലും പ്രയോജനം ഇല്ലായിരുന്നു..അതിന് നഡാശ തന്നെ ശ്രമിക്കണമായിരുന്നു..അവൾക്കുള്ളിലെ മായാ,വൈശാഖ് എന്ന കുറ്റബോധം അവളെ വിട്ട് പോകണമായിരുന്നു.. മെന്റലി വീക്ക് ആയത് കൊണ്ട് തന്നെ ഒരിക്കലും കേസ് എടുക്കാനുള്ള റൈറ്റ്‌സ് ഇല്ലെന്ന് ആ ഡോക്റ്റർ അവരോട് പറഞ്ഞെങ്കിലും ഹെലൻ ഒന്നും പുറത്തു പറയാൻ അവരേ സമ്മതിച്ചില്ല..ഹെലനെ പ്രിയപ്പെട്ട ഒരു ആന്റി ആയത് കൊണ്ട് തന്നെ,

അവളെ അത്രയും സ്നേഹിക്കുന്നത് കൊണ്ടും അവരായിട്ട് ഒന്നും പുറത്തും പറഞ്ഞില്ല പക്ഷെ നഡാശ വീണ്ടും വൈശാഖിനേ ഓർത്ത് അപ്സെറ്റ് ആകാൻ ആരംഭിച്ചത് കൊണ്ട് തന്നെ ഹെലൻ പൂർണ്ണമായും അതോടെ അവനെ വെറുത്തിരുന്നു..നഡാശയുടെ ഈ അവസ്ഥക്ക് പിന്നിൽ മുഴുവനും അവനാണെന്ന് അവൾ വിശ്വസിക്കുന്നുണ്ടായിരുന്നു..അവളത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു..അതോണ്ട് അവനുമായി സംബന്ധിക്കുന്ന കാര്യങ്ങൾ ഒക്കെ ഹെലൻ കാണാതിരിക്കാൻ നഡാശ നല്ല പോലെ ശ്രദ്ധിച്ചിരുന്നു..എങ്കിലും ഒക്കെ ഹെലൻ അറിയുന്നുണ്ടായിരുന്നു ഓരോന്ന് ഓർത്ത് കൊണ്ട് ഹെലൻ നഡാശയെ നോക്കി ഒരു പുഞ്ചിരി തൂകി..മെല്ലെ അവളെ വിളിച്ചിട്ട് അവര് അവിടയുള്ള ഒരു മ്യൂസിയത്തിലേക്ക് പോയപ്പോ പരസ്പര ബന്ധമില്ലാത്ത സ്ഥലങ്ങളിലേക്ക് ഹെലൻ കൂട്ടിക്കൊണ്ടു പോകുന്നത് കൊണ്ട് തന്നെ നഡാശയുടെ മുഖം വല്ലാതെ ചുളിഞ്ഞിരുന്നു.. അവളെന്താണ് ഉദ്ദേശിക്കുന്നത് എന്ന് എത്ര കഴിഞ്ഞിട്ടും പിടികിട്ടുന്നില്ലായിരുന്നു ____________🖤

ഉച്ചക്ക് കണ്ടമാനം വെട്ടി വിഴുങ്ങി മുറിയിലേക്ക് പോയി അത്രേം കാലം പിടിച്ചു വെച്ച ഉറക്കമൊക്കെ നല്ലൊരു ഉറക്കം ഉറങ്ങി എഴുന്നേറ്റ് കൊണ്ട് ദുർഗ്ഗാ തീർത്തു..പിന്നെ മുഖമൊക്കെ കഴുകിയിട്ട് ചായ കുടിക്കാൻ വേണ്ടിയാണ് അവള് താഴേക്ക് ഇറങ്ങിയത്..എന്നാൽ സ്റ്റയർ ഇറങ്ങിയപ്പോ തന്നെ മൂക്കിലേക്ക് തുളച്ചുകയറിയ അമ്മയുടെ പലഹാരത്തിന്റെ മണം വന്നതും ഒരൊറ്റ ഓട്ടമായിരുന്നു അവള് ഡൈനിങ് ഹാളിലേക്ക്, എന്നാൽ അവിടെ അങ്ങോട്ടും ഇങ്ങോട്ടും "തിന്ന് മോനെ, തിന്ന് മോനെ" എന്ന് പറഞ്ഞോണ്ട് വിശാലിനെ നിർബന്ധിച്ചു മത്സരിച്ചു പലഹാരം തീറ്റിക്കുന്ന അമ്മയെയും അച്ഛനെയും കണ്ടപ്പോ അവളുടെ കാലുകൾ സുച്ചിട്ടത് പോലെ നിന്നു..അവള് അത്ഭുതത്തോടെ വിശാൽ തന്നെയാണോ അതോ ആള് മാറിയതാണോ എന്ന് കണ്ണ് തിരുമ്മി ഒരിക്കൽ കൂടെ അവള് നോക്കിയതും അവൻ തന്നെയാണെന്ന് ബോധ്യം ആയപ്പോ അവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു 'വൗ.. സ്വതം മോളെ എങ്ങനെയൊക്കെറേപ്പ് ചെയ്യാമോ അങ്ങനെയൊക്കെ ചെയ്തിട്ട്..എങ്ങനെ ഉപദ്രവിക്കണം,എന്നാലോചിക്കുന്നവനെയാണോ അമ്മാ,അച്ചാ നിങ്ങള് ഇങ്ങനെ മത്സരിച്ചു തീറ്റിക്കുന്നെ..?

അവന് അവിടെയിട്ട് അത്രക്കും ഉപദ്രവിക്കാൻ കഴിയുമ്പോ ഞാൻ നിങ്ങളെ ഓർക്കാത്ത ദിവസങ്ങളില്ല..ഇനിയൊരിക്കൽ ഞാനാ നശിച്ച താലി ഊരിയെറിഞ്ഞു ആ അടിമ ജീവിതത്തിൽ നിന്ന് മോചിതയാവുമ്പോ നിങ്ങളെത്ര വിഷമിക്കും എത്ര കരയും..?അതോ അന്നും ഇതേ പോലെ മോളെ റേപ്പ് ചെയ്തവന് പലഹാരം ഒരുക്കുവോ..?പുച്ഛം തോന്നുന്നു..' എന്നൊക്കെ സ്വന്തം അമ്മയെ നോക്കി മനസ്സിൽ ഇരുവിടുമ്പോ അവനവിടെ സത്യസന്ധനായ മരുമകന്റെ റോള് നല്ല കൃത്യമായി ചെയ്യുന്ന തിരക്കിൽ ആയിരുന്നു..എന്നാൽ അതിനിടയിൽ ദുർഗ്ഗയെ കണ്ട അവളുടെ അമ്മ അവളെ നോക്കി പേടിപ്പിക്കാൻ പ്രത്യേകം മറന്നില്ല 'അന്യായം ചെയ്തതും പോരാ കണ്ണുരുട്ടിനോക്കുന്നോ..?' എന്ന് സ്വയം പറഞ്ഞോണ്ട് അവളും അവളുടെ അമ്മയെ നോക്കി നല്ലപോലെ കണ്ണുരുട്ടി "മതി അമ്മാ.." ഒടുവിൽ എങ്ങനെയൊക്കെയോ കയ്യിലുള്ള കടി കഷ്ടപ്പെട്ട് കഴിച്ചു തീർത്തു കൊണ്ട് വിശാൽ എണീറ്റ്‌കൊണ്ട് പറഞ്ഞതും അവളുടെ അമ്മ സ്പോർട്ടിൽ അവന്റെ കൈ പിടിച്ചു അവിടെ തന്നെ ഇരുപ്പിച്ചു "അത് പറഞ്ഞാൽ പറ്റില്ല..

നീയാകെ അത്രയേ കഴിച്ചുള്ളൂ..ഞാനിതൊക്കെ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് നിനക്ക് കഴിക്കാന അല്ലാതെ ഇവൾക്ക് തിന്നാനല്ലാ..നീ പോയാ അതൊക്കെ വലിച്ചു വാരി അവള് തിന്നുവെന്നല്ലാതെ ഒരു പ്രയോജനവും ഇല്ല..അവള് ആവശ്യത്തിൽ അതികം തടി ഇപ്പൊ തന്നെ ഉണ്ട്..കല്യാണം കഴിഞ്ഞപ്പോ ഒന്നൂടെ മിനുക്കോം വച്ചു തടിയും വെച്ചു..ഇനിയും തിന്നാ അവളുരുണ്ട് പൊണ്ണതടിച്ചി ആവത്തെ ഉള്ളൂ..പാവം എന്റെ മോൻ കല്യാണം കഴിഞ്ഞേൽ പിന്നെ ഒന്നൂടെ ഒന്ന് മെലിഞ്ഞു..അതെങ്ങനാ ഇവള് വല്ലോം തരുവോ നിനക്ക്..വല്ലോം സ്‌പെഷ്യൽ ആയിട്ട് ഉണ്ടാക്കുതരുവോ നിനക്കുള്ളത്. കൂടി കുത്തിക്കേറ്റി തിന്നാനുള്ള തന്ത്രപ്പാടിൽ ആയിരിക്കില്ലേ എനിക്കറിയാം..ഹും.." എന്നൊക്കെ അവളുടെ അമ്മ കണ്ണുരുട്ടി പുച്ഛത്തോടെ ദുർഗ്ഗയെ നോക്കി പറഞ്ഞപ്പോ,

സ്വന്തം മോളെ ഇങ്ങെനെയും അപമാനിക്കാൻ കഴിയോ എന്ന രീതിയിലാണ് അവരെ അവള് നോക്കിയത്..എന്നാൽ എല്ലാം കേട്ടപ്പോ വിശാൽ ചെറുതായൊന്ന് ചിരിക്കുക മാത്രം ചെയ്തു..എന്നാൽ അടുത്ത സ്പോർട്ടിൽ അവളുടെ അമ്മ അടുത്ത പലഹാരം അവന്റെ വായിലേക് വെച്ചു കൊടുത്തിരുന്നു..ആ കാഴ്ച്ച ഒക്കെ പല്ല് ഞെരിച്ചോണ്ട് ദുർഗ്ഗ നോക്കിനിന്നു.. അവൾക്ക് ദേഷ്യവും സങ്കടവും ഒക്കെ ഒരുമിച്ചു വരുന്നത് പോലെ തോന്നി..അപ്പൊ അവളുടെ അച്ഛൻ കൂടെ അങ്ങനെ ചെയ്തപ്പോ സബാഷ് ഒടുവിൽ എങ്ങനെയൊക്കെയോ അവരുടെ കയ്യിൽ നിന്ന് രക്ഷപെട്ട് അവൻ വാഷ് ബേസിന്റെ അടുത്തേക്ക് പോയി "പാവം ചെറുക്കൻ ഒന്നും കഴിച്ചില്ല.." എന്ന് അവളുടെ അമ്മ പറഞ്ഞപ്പോ ദുർഗ്ഗ തലചെരിച്ചോണ്ട് ആ പാത്രങ്ങളിലേക് ഒക്കെ ഒന്ന് നോക്കി..അതിലെ പകുതിയും അവന്റെ വയറ്റിലെത്തിയെന്ന് ബോധ്യമായപ്പോ അവള് ദേഷ്യം മാക്സിമം പിടിച്ചു വെച്ചു ഓരോ നിമിഷവും അവളുടെ മനസ്സിലെ വെറുപ്പ് അവൻ കൂട്ടുകയായിരുന്നു ആ 💛കാമഭ്രാന്തൻ💛......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story