കാമഭ്രാന്തൻ: ഭാഗം 41

kamabranthan

എഴുത്തുകാരി: മുഹ്‌സിന

എന്നാൽ അവൻ പോയ തക്കം നോക്കി അവളുടെ അമ്മ അവളെ കൂർപ്പിച്ചു നോക്കി "നിന്നെയെന്തിനാടി അങ്ങോട്ട് കെട്ടിച്ചു കൊടുത്തെ..?" 'അവന് ഉപദ്രവിക്കാൻ വേണ്ടി..' അമ്മ ചോദിച്ച ചോദ്യത്തിന് അവൾക്ക് അങ്ങനെ പറയാൻ തോന്നിയെങ്കിലും അവള് നിശബ്ദത പാലിച്ചു..അവൾക്ക് അതിൽ കൂടുതൽ ഒന്നും തന്നെ അവളുടെ അമ്മയോട് പറയാനില്ലായിരുന്നു "നിന്നോടാ ദുർഗ്ഗാ ഞാൻ ചോദിക്കുന്നത് നിനക്ക് ചെവി കേൾക്കുന്നില്ലെ..? നിന്റെ തടി നന്നാക്കിയാൽ മതിയോ..? അവന്റെ കാര്യങ്ങൾ കൂടെ നോക്കാനാണ് നിന്നെ അവര് അവനെ കൊണ്ട് കെട്ടിച്ചത്..അവിടെ നിക്ക് നിനക്കുള്ളത് ഞാൻ വേറെ വെച്ചിട്ടുണ്ട്.." അവര് അവളെ കൂർപ്പിച്ചു നോക്കി..പക്ഷെ അതൊക്കെ നേവർ മൈൻഡ് ആക്കിക്കൊണ്ട ദുർഗ്ഗ പുച്ഛിച്ചു വിട്ടു..അത് അവരിലെ ദേഷ്യം ഓരോ നിമിഷവും കൂട്ടുകയായിരുന്നു..പക്ഷെ അപ്പോഴേക്കും വിശാൽ വന്നത് കൊണ്ട് അവരും നിശബ്ദത പാലിച്ചു "അപ്പൊ ശരി അമ്മാ ഞാനിറങ്ങുവാണ്.." എന്നും പറഞ്ഞോണ്ട് അവൻ പോകാൻ നിന്നതും "അത്രയും സമാധാനം" എന്ന് ദുർഗ്ഗാ മനസ്സിൽ ഇരുവിട്ടുകൊണ്ട് അമ്മയുടെ അടുത്ത ഡ്രാമ കാണാൻ റെഡി ആയി "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ..

ഇപ്പൊ തന്നെ ഇരുട്ടാറായി ഇനിയിപ്പോ ഒറ്റയ്ക്കൊന്നും പോവേണ്ട..എന്തായാലും വന്ന സ്ഥിതിക്ക് ഇന്നിവിടെ നിന്നിട്ട് നാളെ രാവിലെ പോയാൽ മത..." എന്നൊക്കെ അവളുടെ അമ്മ കൂട്ടിച്ചേർത്തപ്പോ ഞെട്ടലോടെ ആയിരുന്നു ദുർഗ്ഗ അവളുടെ അമ്മയെ നോക്കിയത് "Actually I am really sorry..ഞാൻ നാളെ മോർണിംഗ് ഫ്ളൈറ്റിന് യൂറോപ്പിലേക്ക് പോകുവാണ്..ആ കാര്യം ദുർഗ്ഗയെ ഒന്നറിയിക്കാൻ വേണ്ടിയാണ് ഇങ്ങോട്ട് വന്നത് പോലും..എനിക്ക് പോയേ തീരു..I am sorry..നെക്സ്റ്റ് ടൈം നമ്മൾക്ക് ഉറപ്പായും നിൽക്കാം..ഇപ്പൊ എനിക്ക് പോയേ പറ്റൂ.." എന്നൊക്കെ അവൻ പറഞ്ഞപ്പോഴാണ് ദുർഗ്ഗ ശരിക്കൊന്ന് ശ്വാസം വലിച്ചു വിട്ടത്..അവൾക്ക് ശരിക്കും ആശ്വാസം തോന്നിയിരുന്നു..പിന്നെയും എന്തൊക്കെയോ പറഞ്ഞോണ്ട് അമ്മ ഇന്ന് നൈറ്റ് പോകാമെന്നൊക്കെ പറഞ്ഞെങ്കിലും അവൻ ചിരിയോടെ എല്ലാം നിഷേധിച്ചു എല്ലാം കൂടി നെക്സ്റ്റ് ടൈം സ്റ്റേ ചെയ്യാമെന്ന് പറഞ്ഞു പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ നിങ്ങളുടെ ഈ ഡ്രാമ എപ്പോ കഴിയും എന്ന മട്ടിലാണ് ദുർഗ്ഗ അവിടെ നിന്നത്..അവളുടെ ചുണ്ടിൽ നല്ല പുച്ഛവും ഉണ്ടായിരുന്നു.

.ഒടുവിൽ അടുത്ത പ്രാവിശ്യം ഉറപ്പായും വരാമെന്ന് പറഞ്ഞോണ്ട് അവൻ അമ്മയ്ക്ക് കയ്യും കൊടുത്തു അച്ഛനെ ഹഗ് ചെയ്തിട്ട് ദുർഗ്ഗയെ ഒന്ന് നോക്കുക മാത്രം ചെയ്തിട്ട് പോയിക്കളഞ്ഞു അവൻ വീടിന്റെ സ്റ്റെപ്പ് ഇറങ്ങിയപ്പോ പലഹാരത്തിന്റെ അടുത്തേക് നടക്കാൻ തുനിഞ്ഞവളെ അവളുടെ അമ്മ പുറത്തേക്ക് പറഞ്ഞയച്ചു..അമ്മയെ തുറിച്ചു നോക്കിക്കൊണ്ട് ദുർഗ്ഗയും പുറത്തേക്ക് നടന്നു "അമ്മ പറഞ്ഞത് കൊണ്ട് മാത്രം വന്നതാ ഞാൻ..അല്ലാതെ നിന്നെ കാണാനല്ല..എന്തായാലും നിനക്കൊരു ഹാപ്പി ന്യൂസ് ഉണ്ട്..അടുത്ത വീക്കെൻഡ് മാത്രമേ ഞാൻ തിരികെ മടങ്ങി വരൂള്ളു..അപ്പൊ വന്നാൽ മതി.." ദുർഗ്ഗയെ നോക്കി പുച്ഛത്തോടെ അത്രയും പറഞ്ഞോണ്ട് വിശാൽ പോയപ്പോ അവളുടെ മുഖം കടുത്തു..മുഖം ചുവന്നു..കണ്ണുനീർ പുറത്തേക്ക് ചാടി..വാശിയോടെ അത് തുടച്ചു കളഞ്ഞിട്ട് അവള് അകത്തേക്കു പോയി ___________💚

"നിന്നെ ഇത്രയും ഹാപ്പിയായിട്ട് ഈ ഇടയ്ക്ക് ഞാൻ കണ്ടിട്ടേ ഇല്ല..ശരിക്കും ശോഖമൂഖ ഭാവത്തെക്കാൾ നിനക്ക് ചേരുന്നത് നിന്റെയീ ഹാപ്പിനസ് നിറഞ്ഞ ഫേസ് ആണ്.." ഹെലൻ നഡാശയുടെ ചിരി നോക്കിക്കൊണ്ട് പറഞ്ഞപ്പോ പെട്ടെന്ന് ചിരി നിർത്തിയിട്ട് ഹെലനെ നോക്കി..സെക്കന്റുകൾ കൊണ്ട് തന്നെ അവളുടെ മുഖം വല്ലാതെ ആയിരുന്നു..ഒരു വരണ്ട പുഞ്ചിരി അവൾക്ക് നൽകുമ്പോ നഡാശയുടെ ഉള്ളിലെ ചടപ്പ് ഹെലന് മനസിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു "നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല നഡാശ..നീ സങ്കടപ്പെടുന്നതൊന്നും ഞാൻ ചെയ്യില്ലെന്ന് നിനക്ക് നല്ല വ്യക്തമായി അറിയുന്ന കാര്യമല്ലേ..? എന്നിട്ടും ഞാനങ്ങനേ പറയുന്നത് നീ വൈശാഖിനെ ഓർത്ത് അത്രക്കും നീറുന്നത് എനിക്കോട്ടും ഇഷ്ടമല്ലാത്ത കാര്യം ആയത് കൊണ്ട് തന്നെയാണ്..." എന്നൊക്കെ ഹെലൻ പറഞ്ഞപ്പോ നഡാശ അപ്പോഴും ഒന്നും മിണ്ടാതെ നിശബ്ദത പാലിച്ചു നിന്നു..സത്യം പറഞ്ഞാൽ അവൾക്കപ്പൊ ഒന്നും പറയാനില്ലായിരുന്നു..എന്നോ മാഞ്ഞവനെ കുറിച്ചോർത്ത് അവള് അവളുടേതായ ലോകത്തായിരുന്നു

"നിന്നോടൊക്കെ പറയുന്ന എനിക്കാടി വട്ട്.." എന്നൊക്കെ പറഞ്ഞോണ്ട് നഡാശയെ നോക്കി നല്ലത് പോലെ ഒന്ന് പുച്ഛിച്ചിട്ട് ഹെലൻ പെട്ടെന്ന് മുൻപോട്ടേക്ക് നടന്നു..അവളെ നോക്കി ഒരു ചിരിയോടെ നഡാശ യും അവൾക്ക് പുറകെ നടന്നു പെട്ടെന്ന് കോൾ അടിയുന്ന സൗണ്ട് കേട്ടാണ് നഡാശ ഫോണെടുത്തു നോക്കിയത്.. 'മമ്മി' (ഹെലെന്റെ അമ്മ) എന്ന് സേവ് ചെയ്തുവെച്ചിരിക്കുന്നത് കണ്ടതും അവള് മുൻപിലൂടെ നടന്നു പോകുന്ന ഹെലനെ ഇടം കണ്ണിട്ടൊന്ന് നോക്കിയിട്ട് കോൾ അറ്റൻഡ് ചെയ്തു "മമ്മാ.." "മോളെ,,, നിങ്ങളിതെവിടെയാ ഞാനെത്ര സമയമായി രണ്ടിന്റെയും ഫോണിലേക്ക് മാറി മാറി വിളിക്കുന്നു..അവിടെ തീരെ റേഞ്ച് ഇല്ലേ മോളെ..?അവളെവിടെ..?ഞാനൊരു കാര്യം കേട്ടിട്ടാണ് നിനക്ക് വിളിച്ചത്..അത് സത്യമാണോ എന്നറിയാൻ" "റോബിനും ഹെലനും താമസച്ചിരുന്ന അവരുടെ ഓർമ്മകൾ തങ്ങിനിൽക്കുന്ന അവരുടെ ആ പഴയ വീട്ടിൽ തന്നെയാണ് മമ്മാ.." അവര് പറയാതെ തന്നെ അവൾക്ക് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നു എന്തായിരിക്കും മമ്മക്ക് ചോദിക്കാൻ ഉണ്ടാവുക എന്ന്

"എന്തിന്..?അവളെന്തിനാ ഇപ്പൊ അങ്ങോട്ട് പോയത്..?അതും നിന്നെയും കൂട്ടി.." "അവളെന്നോട് ഇതുവരെ ഒന്നും തെളിച്ചു പറഞ്ഞിട്ടില്ല അമ്മാ..എന്തിനാ ഇങ്ങോട്ട് വന്നത് എന്നൊന്നും..but I am sure അവളിങ്ങോട്ട് വന്നത് ഉറപ്പായിട്ടും അവനെ അവൾക്കിപ്പോഴും ഇഷ്ടമായത് കൊണ്ടോ,അല്ലെങ്കിൽ അവനുമായുള്ള എന്തെങ്കിലും ബന്ധം പുതുക്കുന്ന വസ്തുവിനോ അല്ലെങ്കിൽ അവരുമായി ബന്ധപ്പെട്ട ആരെയെങ്കിലും കാണാനോ ആയിരിക്കും.." "ഈ കൊച്ച് ഇതെന്തിനുള്ള പുറപ്പാട് ആണാവോ എന്റെ കർത്താവേ.." "നഡാശ നീയത് ആരോടാ ഈ സംസാരിക്കുന്നത്..?വേഗം വരുന്നുണ്ടോ..?" മമ്മയോട് സംസാരിക്കുന്നതിനിടെ പെട്ടെന്ന് ഹെലൻ മുന്നിൽ നിന്ന് വിളിച്ചുകൂവിയതും മമ്മയോട് പിന്നെ വിളിക്കാം എന്ന് നഡാശ പറഞ്ഞപ്പോ വിളിച്ചത് അവളോട് പറയേണ്ട എന്നും പറഞ്ഞോണ്ട് മമ്മയും കോൾ കട്ട് ചെയ്തു..കോൾ കട്ട് ചെയ്തു ചെറു ചിരിയോടെ ഫോൺ പോക്കറ്റിൽ വെക്കാൻ നിന്നതും അവളുടെ കണ്ണുകൾ പതിയെ വാൾപേപ്പറിൽ തങ്ങിനിന്നു അതിലായ് തെളിഞ്ഞു കണ്ട വിശാലിന്റെയും അവളുടെയും ഫോട്ടോ കണ്ടപ്പോഴാണ് ഇന്നലെ വൈശാഖിന്റെ ഫോട്ടോ എടുത്തു മാറ്റിക്കളഞ്ഞത് അവളോർത്തത്..

എന്നാൽ ഇതിപ്പോ വിശാൽ വൈശാഖ് അല്ലെന്ന് മനസിലാകാണമെങ്കിൽ ഒരു നോട്ട് ഒട്ടിക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോ അതവളുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിയിച്ചു എത്രനേരമെന്നില്ലാതെ നഡാശ ആ ഫോട്ടോയിലേക് നോക്കിനിന്നു..ആ നിമിഷം ആ ഫോട്ടോ എടുക്കാനുണ്ടായ സന്ദർഭം അവൾക്കുള്ളിലേക് കടന്നു വന്നു..വൈശാഖിനോട് ദേഷ്യം വന്നപ്പോ വിശാലിന്റെ തോളിൽ ചാഞ്ഞിരുന്നു ആകാശിനെ കൊണ്ട് എടുപ്പിച്ച ഫോട്ടോ ആയിരുന്നത് possessiveness ഇത്തിരി കൂടുതൽ ഉള്ള വ്യക്തി ആയത് കൊണ്ട് തന്നെ വൈശിന് അത് കുറച്ചു കൂടുതൽ കൊണ്ടിരുന്നു നഡാശയെ ലൈഫിൽ നിന്ന് ഒഴിവാക്കി മായയെ പ്രണയിക്കാൻ തുടങ്ങിയ നാളുകളിൽ നിന്ന് മായ അവനിൽ നിന്ന് അലിയിച്ചു കളഞ്ഞതായിരുന്നു അവന്റെയാ ജലസി തോന്നുന്ന സ്വഭാവം..എങ്കിലും ഫെസ്റ്റ് love ഗേൾസിനെ പോലെയല്ല ബോയ്സിന് എപ്പോഴും സ്‌പെഷ്യൽ ആണ്..അതോണ്ട് നഡാശയെ മറക്കാൻ അവനൊത്തിരി സമയം എടുത്തിരുന്നു..മായയുമായി ഒരു റിലേശനിൽ ആയതിന് ശേഷവും അവനെ വേട്ടയാടിക്കൊണ്ട് നഡാശയുടെ മുഖം അവന്റെയുള്ളിലേക് കടന്നു

വരാറുണ്ടായിരുന്നു ഓരോന്ന് ആലോചിച്ചു കൊണ്ട് അവൾ ഫോൺ മാറോട് അടുപ്പിച്ചു "ഇനിയൊന്നും ഇല്ല വിച്ചൂ എനിക്ക്,,തനിച്ചാണ് ഞാൻ..ഈ ലോകത്ത് എന്തോ ഒറ്റപ്പെട്ടത് പോലെ,,എന്തോ മരണത്തെ ഒത്തിരി പ്രണയിച്ചു പോയിരിക്കുന്നു..അതിന് മുൻപ് അവനെ കണ്ടത്തണമെനിക്ക്,,അതിന് ശേഷം വരും ഞാൻ അവിടേക്ക്..കാണണം വിച്ചു എനിക്ക് നിന്നെ..നീ നൽകിയ കളങ്കമില്ലാത്ത സൗഹൃദത്തിന് ഇത്തിരിയെങ്കിലും എനിക്ക് വില കല്പിക്കണം വരും ഞാൻ,,എല്ലാം നിന്നോട് തുറന്ന് പറയും..അന്ന് നീ തരുന്ന എന്ത് ശിക്ഷയും ഞാനേറ്റ് വാങ്ങും..മടിയില്ലെനിക്ക്..വൈശാഖിന്റെയും വിശാലിന്റെയും സ്നേഹം ഒരു സമയം ആവോളം ആസ്വതിച്ചു തീർത്തതാ ഞാൻ..അത് മതിയെനിക്ക്.." എന്നൊക്കെ ആ ഫോട്ടോയിൽ നോക്കിക്കൊണ്ട് മൊഴിഞ്ഞിട്ട് അവള് ഹെലെന്റെ പിറകെ വെച്ചു പിടിച്ചു "ഇനി എവിടേക്കാ ഹെലൻ..?" "ഇനി ഇവിടെയുള്ള ഒരു ഫേമസ് ചർച്ചിലേക്കാണ് നഡാശ ഞാൻ നിന്നെ കൂട്ടിക്കൊണ്ട് പോകുന്നത്"

ഓടിപ്പോയി ഹെലെന്റെ ഒപ്പം തന്നെ എത്തിയിട്ട് അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു കുറച്ചു കഴിഞ്ഞു നഡാശ പതിയെ അവളെ നോക്കിക്കൊണ്ട് ചോദിച്ചപ്പോ ഉടൻ തന്നെ ഹെലൻ അവളുടെ മനസ്സിലുള്ള സ്ഥലത്തിന്റെ പേര് പറഞ്ഞതും ഒരു നിമിഷം മുഖം ചുളുക്കിക്കൊണ്ട് ഹെലനെ തന്നെ നഡാശ നോക്കി "ചർച്ചിലേക്കോ..? അതിന് നിനക്ക് ഗോഡിൽ വിശ്വാസം പണ്ടേക്ക് പണ്ടേ നഷ്ടപ്പെട്ടതല്ലേ..?" "അതൊക്കെ പണ്ടേക്ക് പണ്ടേ എന്റെ മനസ്സിൽ നിന്ന് മാഞ്ഞതാ..ബട്ട് ഇപ്പൊ പണ്ട് പോയ ആ ചർച്ചിനോട് എനിക്ക് വല്ലാത്തൊരു സ്നേഹം..അതോണ്ട് നമ്മക്ക് ഇപ്പൊ അവിടെ പോണം..ഇവിടുന്ന് അടുത്ത് തന്നെയാണ്..ഒരുപാട് ടൂറിസ്റ്റുകൾ (ക്രിസ്റ്റിയൻ) ഇവിടെ വന്നാൽ ആ ചർച്ചിലേക് ഒരു തവണയെങ്കിലും പോകാറുണ്ട്..ഞാനും പണ്ട് ഇടക്ക് അങ്ങോട്ട് പോകാറുണ്ട്..അടിപൊളിയ ഒരു ചർച്ചാണെന്ന് കൂടി തോന്നില്ല ആ സ്ഥലം കണ്ടാൽ..എനിക്കുറപ്പാണ് നിനക്കാ സ്ഥലം നല്ലപോലെ ഇഷ്ടമാകും അതോണ്ട് കൂടുതൽ വാചകമടിക്കാതെ എനിക്കൊപ്പം വരാൻ നോക്ക്" റോബിനെ നഷ്ടപ്പെട്ടപ്പോ ഗോഡിനെ തന്നെ ഹെലൻ വെറുത്തിരുന്നു..

എന്നിട്ടും എന്തിനാണ് ഇപ്പൊ ഗോഡിനെ അന്വേഷിച്ചു പോകുന്നത് എന്ന സംശയം ആയിരുന്നു നഡാശയുടെ ഉള്ളിൽ..അതോണ്ട് മറച്ചു വെക്കാതെ അവളത് ചോദിച്ചപ്പോ ആ ചർച്ചിനെ കുറിച്ച് വർണിച്ചിട്ട് അവസാനം നഡാശയെ തുറിച്ചു നോക്കിയിട്ട് ഒരു വാർണിംഗ് എന്ന പോലെ പറഞ്ഞിട്ട് ഹെലൻ പെട്ടെന്ന് മുൻപോട്ട് നടന്നു "Wow..It's just awesome.." എന്ന് ആ ചർച്ച് കണ്ടപ്പോ തന്നെ നഡാശ അതിന്റെ ഭംഗി കണ്ടിട്ട് മെല്ലെ പറഞ്ഞതും അത് ഹെലെന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു "ഹെലൻ..എന്ത് രസാ കാണാൻ..ശരിക്കും ഇതൊരു ചർച്ച് തന്നെയാണോ അതോ വല്ല ടൂറിസ്റ്റ് പ്ലെസും ആണോ..? കാണാൻ തന്നെ എന്ത് രസാ..ഇത്രേം കാലം ആയിട്ടും നിനക്ക് എന്നെ ഇപ്പോഴാണോ ഇങ്ങോട്ട് കൂട്ടിവരാൻ തോന്നിയത്..?" എന്നൊക്കെ പറഞ്ഞോണ്ട് അവിടുന്ന് തുള്ളിക്കളിച്ചിട്ട് ഹെലെന്റെ കവിളിൽ അമർത്തി ഒരു ഉമ്മ വെച്ചിട്ട് ചർച്ചും ഉൾപ്പെടുത്തി ഒരു സെൽഫി എടുത്തിട്ട് അടുത്തത് എടുക്കാൻ വേണ്ടി ഹെലെനയും വിളിച്ചതും അവള് നഡാശയെ നോക്കി പുച്ഛിച്ചിട്ട് ഉള്ളിലേക് നടന്നു..അപ്പൊ തന്നെ "ഓഹ്.. വേണ്ടേൽ വേണ്ടാ.."

എന്നും പറഞ്ഞു ഹെലൻ പോയ ഭാഗത്ത് നോക്കി ഒന്ന് പുച്ഛിച്ചിട്ട് അവള് രണ്ട് സെൽഫി കൂടെ എടുത്തിട്ട് ഹെലെന്റെ പിറകെ അകത്തേക്ക് നടന്നു അവള് പോയത് ചർച്ചിന്റെ പുറകുവശമുള്ള ഒരു ബിൽഡിങ്ങിലേക് ആയിരുന്നു..അത് നോക്കി ഒന്ന് കൂടെ പുച്ഛിച്ചിട്ട് നഡാശ കേറി മനസ്സുരുക്കി പ്രാർത്ഥിച്ചു 'please help me to find him..' അവളുടെ ഉള്ളിൽ നിറഞ്ഞത് ആ ഒരൊറ്റ കാര്യം മാത്രമായിരുന്നു 'അവനെ വേണമെനിക്ക് ജീവനോടെ..' ഗോഡിനോട് അത്രയും വീണ്ടും പറഞ്ഞിട്ട് അവള് മെഴുകുതിരി കത്തിച്ചിട്ട് ഹെലനെയും അന്വേഷിച്ചു പുറത്തേക്ക് ഇറങ്ങി..അവള് പോയ ഭാഗത്തൊക്കെ നഡാശയും പോയി നോക്കിയെങ്കിലും ഹെലനെ മാത്രം അവൾക്ക് കാണാൻ കഴിഞ്ഞിട്ടില്ലായിരുന്നു അവസാനം പുറത്തേക്ക് കടന്നതും അവള് പുറത്ത് ഉണ്ടായിരുന്നു "നീയിത് എങ്ങോട്ട് പോയതായിരുന്നെടി കോപ്പേ..?" ഹെലനെ തുറിച്ചു നോക്കിക്കൊണ്ട് നഡാശ ചോദിച്ചതും ഹെലൻ അവൾ ചോദിച്ച ചോദ്യമൊന്നും മൈൻഡ് ചെയ്യാതെ പെട്ടെന്ന് അവളുടെ കയ്യും പിടിച്ചു നടന്നതും നഡാശ ഞെട്ടികൊണ്ട് ഒരു നിമിഷം ഹെലനെ നോക്കിയിട്ട് മെല്ലെ അവളുടെ കൈകൾ മോചിപ്പിക്കാൻ നോക്കി..എങ്കിലും അവൾക്കതിന് സാധിച്ചിരുന്നില്ല..ഒടുവിൽ ഒരു പ്ലെ ഗ്രൗണ്ടിൽ എത്തിയതും ഹെലൻ നഡാശയുടെ കൈ മോചിപ്പിച്ചു.

.ഗൗരവമേറിയ ഹെലെന്റെ മുഖവും അവിടെ കളിക്കുന്ന കുട്ടികളുടെ സൗണ്ടും കേട്ടപ്പോഴാണ് നഡാശ അങ്ങോട്ട് നോക്കിയത്..അവിടെ കണ്ട കാഴ്ച്ചയിൽ അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു..ഞെട്ടലോടെ ഹെലെന്റെ കൈകൾ മോചിപ്പിച്ചിട്ട് അവളത്ഭുതത്തോടെ അങ്ങോട്ട് നോക്കി "മമ്മാ.." അവിടെ അത്രയും കുട്ടികൾ കളിക്കുന്നത് നോക്കി പപ്പയുടെ തോളിൽ ചാരിക്കൊണ്ട് കരയുന്ന അവളുടെ അമ്മയെ കണ്ടതും ഞെട്ടലോടെ പതിഞ്ഞ സ്വരത്തിൽ നഡാശ വിറങ്ങലോടെ വിളിച്ചു അപ്പൊ തന്നെ ഹെലൻ നഡാശയുടെ കയ്യും പിടിച്ചു വലിച്ചു നടന്നതും നിറഞ്ഞ കണ്ണുകൾ അവളുടെ കവിളിനെ നനയിപ്പിച്ചു "ഹെലൻ,,മമ്മാ,,എന്റെ മമ്മയെന്താ ഇവിടെ..?" "കഴിഞ്ഞ കുറച്ചു കാലങ്ങളായിട്ട് അവരിവിടെയാണ് നഡാശ..പണ്ടെങ്ങോ നഷ്ടപ്പെട്ട മകളെ ഓർത്ത് അവരിപ്പോഴും കണ്ണീർ പൊഴിക്കുവാണ്..അവളെപ്പോഴെങ്കിലും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുവാണ്..അവളെ ഇപ്പഴും അന്വേഷിച്ച് കാത്തിരിക്കുവാണ്.." എന്നൊക്കെ പറഞ്ഞോണ്ട് ഹെലൻ നഡാശയെ നോക്കിയപ്പോ അവൾക്ക് അവരുടെ പേരന്റ്സിന്റെ അവസ്ഥ കണ്ട് വല്ലാത്ത സങ്കടം തോന്നി..

ഹെലനും അവളെ പുച്ഛിക്കുകയായിരുന്നു..ആ നിമിഷം അവൾക് പോലും നഡാശയോട് അടങ്ങാത്ത ദേഷ്യം തോന്നി..നഡാശ സ്വാർത്ഥത ഉള്ളവളാണെന്ന് തോന്നി "അവരിങ്ങനെയൊക്കെ അവൾക്ക് വേണ്ടി കണ്ണീർ പൊഴിക്കുമ്പോ അവളെന്താ ചെയ്യുന്നത് എന്ന് നിനക്കാറിയേണ്ടേ..? പണ്ടെങ്ങോ പ്രതീക്ഷ നൽകി എപ്പോഴോ പോയവനെ ഓർത്ത് കൊണ്ട് കണ്ണീർ പൊഴിക്കുന്നു..അവൾക്ക് ജന്മം തന്നവരെ പറ്റിയോ അവളുടെ സന്തോഷം സ്വന്തം സന്തോഷമാക്കി മാറ്റിയവരെ പറ്റിയോ ഒന്നും അറിയേണ്ട..എന്നോ ചതിച്ചിട്ട് പോയവനാണ് അവൾക്ക് അന്നും ഇന്നും ഇനിയെന്നും വലുത്.." "ഹെലൻ പ്ലീസ്.." ഇനിയും താങ്ങാൻ കഴിയില്ലെന്ന് ബോധ്യമായപ്പോ ഒരു അപേക്ഷാ സ്വരേണെ നഡാശ മെല്ലെ ഹെലനെ വിളിച്ചു..പക്ഷെ ഹെലൻ തണുക്കുന്നില്ലായിരുന്നു..അവൾക്ക് അപ്പൊ നഡാശയോട് രണ്ട്പറയാതെ സമാധാനം കിട്ടില്ലായിരുന്നു..പക്ഷെ ഒന്നും മിണ്ടനാകാതെ വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു നഡാശ..അവൾക്ക് ആ നിമിഷം എന്താണ് ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു

അവള് ഹെലനെ നോക്കി ഇതൊക്കെ എപ്പോഴാണ് എന്നവൾക്ക് ചോദിക്കണം എന്നുണ്ട്..പക്ഷെ വിപരീതമായി ഹെലൻ ദേശ്യപ്പെട്ടാലോ എന്ന ഭയം അവൾക്കുള്ളിൽ വന്നത് കൊണ്ട് തന്നെ അവളൊന്നും മിണ്ടിയില്ലായിരുന്നു..അവൾക്ക് എന്തൊക്കെയോ ചോദിക്കണം എന്നും എന്തൊക്കെയോ പറയണം എന്നും ഒക്കെ അവൾക്ക് ഉണ്ടായിരുന്നു..പക്ഷെ പതിവിലും വിപരീതമായുള്ള ഹെലെന്റെ മനമാറ്റം അവളെ ഏറെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു "നീ അന്വേഷിച്ചില്ലെങ്കിൽ കൂടി ഞാൻ നിന്റെ പപ്പയെയും മമ്മയെയും ഒക്കെ പറ്റി അന്വേഷിക്കാറുന്നുണ്ടായിരുന്നു നഡാശ..അങ്ങനെ ഞാനവരെ പറ്റി അന്വേഷിച്ചപ്പോഴാണ് ഈ അടുത്ത്അവര് രണ്ടുപേരും ഇന്ത്യയിൽ നിന്ന് ഇങ്ങോട്ട് വന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായത്..അവരങ്ങനെ വെറുതെ ഒന്നും ഇങ്ങോട്ട് വരില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു..എന്റെ പ്രതീക്ഷ തെറ്റിയിരുന്നില്ല നിന്നെ അന്വേഷിച്ചിട്ട് തന്നെയാണ് വന്നത്..ആദ്യം അവർ അവരുടെ അന്വേഷണം ആരംഭിച്ചത് വിശാൽ തന്ന അഡ്രസിൽ തന്നെയായിരുന്നു..നീ അങ്ങോട്ട് പോയിട്ടില്ലെന്ന് അവർക്ക് ഉറപ്പായപ്പോ അവരാ അന്വേഷണം വീണ്ടും തുടർന്നു..എല്ലാത്തിനും അപ്പുറം നിനക്ക് വല്ലതും സംഭവിച്ചു കാണോ എന്നുമവർ ഭയന്നിരുന്നു നഡാശ ഒടുവിൽ നിന്നെ ഒരുപാട് അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വന്നപ്പോ അവരൊക്കെ ഒരുപാട് കരഞ്ഞിട്ടുണ്ട്..നീയും കരഞ്ഞിട്ടുണ്ട്..

വൈശാഖിന് വേണ്ടിയാണെന്ന് മാത്രം നിന്നെ പ്രസവിച്ച സ്ത്രീയാണ് നഡാശ അവർ..അതിനും ഒരു ലിമിറ്റ് ഒക്കെയുണ്ട്..മക്കളുടെ സന്തോഷത്തിൽ തങ്ങളുടർ സന്തോഷം ഒതുക്കുന്നവരാണ് ഓരോ മാതാപിതാക്കളും..അത് നിനക്ക് ഇതുവരെ മനസ്സിലാക്കാനോ അറിയാനോ കഴിഞ്ഞിട്ടില്ല..അത് മനസിലാക്കാനും അറിയാനും കഴിഞ്ഞിരുന്നുവെങ്കിൽ നീ ഇന്ന് ഇങ്ങനെ നിന്റെ പപ്പയോടും മമ്മയോടും ചെയ്യുമായിരുന്നില്ല..അത് മനസ്സിലാക്കണമെങ്കിൽ അതിന് ആദ്യമൊരു അമ്മയാവണം..കാത്തിരുന്ന കുഞ്ഞ് നഷ്ടപ്പെടുമ്പോ അത് മനസിലാക്കാൻ ഒരമ്മയ്ക്കെ കഴിയുകയുള്ളു..നിന്നെ പോലെ സ്വാർത്ഥയായി പ്രണയത്തിൽ അന്ധയായവൾക്ക് ഒന്നും അത് പറഞ്ഞാൽ ഒരിക്കലും മനസിലാകില്ല.." എന്തൊക്കെയോ പറഞ്ഞോണ്ട് ഹെലൻ ദേഷ്യപ്പെട്ടപ്പോ ഉണർന്നത് കുഞ്ഞിനെ നഷ്‌ടപ്പെട്ട അവളിലെ മാതാവിന്റെ വേദനയായിരുന്നു..യാതനകളായിരുന്നു "ഹെലൻ,,നീയിത് എന്തൊക്കെയാ പറയുന്നത്..?" അവള് പറയുന്നതും തന്റെ അവസ്ഥകളും തമ്മിൽ ബന്ധമില്ലെന്ന് തോന്നിയപ്പോ നഡാശ കണ്ണീരിന്റെ ഇടയിലും ഹെലനെ നോക്കി മുഖം ചുളിച്ചു..

അപ്പോഴാണ് തനെന്താ പറഞ്ഞത് എന്നു പോലും ഹെലൻ മനസിലാക്കുന്നത് "നിന്നെ അന്വേഷിക്കാൻ വേണ്ടിയാണ് അവരീ ചർച്ചിൽ വന്നത് നഡാശ..എന്തിനാണെന്ന് അറിയോ..? നിനക്ക് സങ്കടമയാലും സന്തോഷമായാലും നീ ആദ്യം ചർച്ചിലേക്കാണ് വരുക എന്ന കാര്യം അവരിപ്പോഴും ഓർക്കുന്നത്..നിനക്ക് എന്ത് സന്തോഷം വന്നാലും സങ്കടം വന്നാലും നീ ആദ്യം അത് ഗോഡിനോട് പറയാനല്ലേ നഡാശ വരാറ്..?ഇന്നവർ രണ്ടുപേരും ഇന്ത്യയിലേക്ക് തിരികെ പോകാണ് നഡാശ..നിന്നെ ഇനിയൊരിക്കലും കണ്ടെത്താൻ കഴിയില്ലെന്ന് അവർക്കും തോന്നി തുടങ്ങിയിരിക്കുന്നു..അതാ അവസാനമായി നിന്നെയൊന്ന് കാണിക്കണം എന്ന് തോന്നിയത്..ഇനിയൊരിക്കലും അവര് തിരികെ ഇങ്ങോട്ട് വരില്ല ഹെലൻ.." എന്നും കൂടെ ഹെലൻ പറഞ്ഞപ്പോ തന്ന നഡാശ പോയി ഹെലനെ മുറുകെ പുണർന്നു "എനിക്ക് വയ്യ ഹെലൻ,,

എന്റെ മമ്മാ പപ്പാ..പാപിയാ ഹെലൻ ഞാൻ..സ്വാർത്ഥകൾക് വേണ്ടിയും എന്റെ മാത്രം സ്വാർത്ഥമായ പ്രണയത്തിനും വേണ്ടി ഞാൻ കഷ്ട്ടപ്പെടുത്തിയത് എന്റെ സ്വന്തം മമ്മയെയും പപ്പയെയും തന്നെയാണ് ഹെലൻ..ഇനിയും ഞാനിത് തുടർന്നാൽ കർത്താവ് പോലും എന്നോട് പൊറുക്കില്ല ഹെലൻ..അതോണ്ട്..അതോണ്ട്..ഇനിയും ഞാനവനെ അന്വേഷിച്ചു നടക്കുന്നതിൽ ഇനി അർത്ഥമില്ല..വേണ്ടെനിക്ക് അവനെ..അവരെ ആരെയും വേണ്ട..ഇനിയും കഷ്ടപ്പെടുത്താൻ വയ്യ ഇവരെയൊക്കെ,,എന്നെ സ്‌നേഹിച്ചു എന്ന പേരിൽ ഇനിയും ഇവരൊന്നും ശിക്ഷിക്കപ്പെടാൻ പാടില്ല..പ്രത്യേകിച്ച് എന്റെ വിച്ചൂ..മായ ജീവനാണ് അവന്.. എന്നിട്ട് പോലും എന്റെ മനസ്സിലാണ് ആദ്യം വൈഷ്‌ കയറിക്കൂടിയത് എന്ന ഒരൊറ്റ കാരണം കൊണ്ട് ഇത് മുൻപേ അറിഞ്ഞിരുന്നേൽ എന്ത് വില കൊടുത്തും മായയും വൈഷും ഒരുമിക്കുന്നതിൽ നിന്ന് തടയുമെന്ന് അവൻപറഞ്ഞത് ഞാനോർക്കുന്നുണ്ട്..അതെന്ത് കൊണ്ടാണെന്ന് അറിയോ..?ആത്മാർത്ഥമായ സ്നേഹത്തിന് എന്റ വിച്ചു അത്രക്കും വില കൊടുക്കുന്നുണ്ട്..അത്രയും അവൻ പ്രണയത്തെ ബഹുമാനിക്കുന്നുണ്ട് അങ്ങനെയുള്ളവന്റെ സ്നേഹം അതിന്റെ ശരിയായ അവകാശിയിൽ ഇതുവരേ എത്തിയിട്ടുണ്ടാവില്ല എനിക്കുറപ്പാണ്..

അതിന് ആകെ ഉള്ള ഒരു കാരണക്കാരി ഞാനാണ് ഹെലൻ..അവരുടെയൊക്കെ ജീവിതത്തിലെ യതാർത്ഥ വില്ലൻ..ഇനിയും വയ്യേനിക്ക് ഹെലൻ..എന്നെ സ്വന്തം ജീവിതത്തിൽ, അത്രയും മോശമായ അവസ്ഥയിൽ ചേർത്തു പിടിച്ചു സമാധാനിപ്പിച്ചവനെ വേദനിപ്പിക്കാൻ..അതോണ്ട് പോകണം ഹെലൻ..ഇനിയൊരിക്കലും ഇന്ത്യയിലേക്ക് തിരികെ മടങ്ങിപ്പോകില്ലെന്ന എന്റെ തീരുമാനം ഞാൻ മാറ്റാൻ പോകാ അതേ ഹെലൻ,,വിച്ചൂനോട് എല്ലാം തുറന്നു പറയാൻ ഞാൻ ഇന്ത്യയിലേക്ക് പോകുവാണ്..അവൻ തരുന്ന എന്ത് ശിക്ഷയും ഞാൻ ഏറ്റ് വാങ്ങാൻ തയ്യാറാണ്..അവനൊരുപക്ഷെ എന്നെ ശിക്ഷിക്കാതെ വിടുകയാണെങ്കിൽ എനിക്കിനിയും ചെയ്തു തീർക്കാനുണ്ട്.. അതിന് മുൻപ് എന്നെ ഓർത്ത് കഷ്ടപ്പെടുന്നവരുടെ വേദനകൾ എനിക്ക് അകറ്റണം,, മറക്കാൻ പോകാ ഞാൻ വൈശാഖിനേ,, അതൊരിക്കലും എളുപ്പമല്ല എന്നെനിക്ക് നന്നായിട്ട് അറിയാം..ആ ജീവിതത്തിൽ അവസാനം വരെ എനിക്ക് യാതൊരു വിലയും ഇല്ലായിരുന്നു..എന്നിട്ട് പോലും ഞാൻ കണ്ണ് നിറച്ചത് അവന് വേണ്ടി ആയിരുന്നില്ല..

അവന്റെ നഷ്ടപ്പെടുത്തിയ പ്രണയത്തിന് വേണ്ടിയായിരുന്നു.. ഇനി എനിക്കും ജീവിക്കണം ഹെലൻ..ജീവിക്കാൻ ഒരു മോഹം..എന്നെ സ്നേഹിച്ച ഇവർക്ക് വേണ്ടിയെങ്കിലും എനിക്ക് ജീവിക്കണം നഷ്ടപ്പെട്ട വിച്ചൂന്റെ പ്രണയത്തിന്റെ ഒഴുക്ക് അതിന്റെ യതാർത്ഥ ദിശയിൽ തന്നെ എത്തിക്കണം..അതിന് ആദ്യം..ആദ്യമേനിക്ക് ദുർഗ്ഗയെ കണ്ടെത്തണം..ഇപ്പഴും അവള് മറ്റൊരുതന്റേത് ആയിട്ടുണ്ടാവില്ല എന്ന് തന്നെയാണ് ഹെലൻ ഞാൻ വിശ്വസിക്കുന്നത്..വിച്ചുവിന്റെ കാര്യത്തിലും മറ്റൊരുവൾക്ക് അവകാശം വന്നിട്ടില്ലെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്..അങ്ങനെ വിശ്വസിക്കാൻ തന്നെയാണ് എനിക്ക് ഇഷ്ടവും താൽപര്യവും.." അങ്ങനെയെന്തൊക്കെയോ വാലും തലയും ഇല്ലാതെ അവള് പറയുമ്പോ അതവളുടെ സങ്കടങ്ങൾ ആയിരുന്നു..പുതിയ തീരുമാനങ്ങൾ ആയിരുന്നു..എല്ലാവരും തന്നെ വെറുക്കുന്നുണ്ടെന്ന് കരുതിയവർ തന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെന്ന് അറിഞ്ഞതിന്റെ സന്തോഷം ആയിരുന്നു..തന്നെ സ്നേഹിക്കുന്നവരുടെ സങ്കടം കാണാനുള്ള മടിയായിരുന്നു..എല്ലാത്തിനും അപ്പുറം പ്രിയപ്പെട്ടവന് വേണ്ടി ഒഴിഞ്ഞു വെച്ച ജീവിതം പ്രിയപ്പെട്ടവർക്കായി മാറ്റിയെഴുതുന്ന തിരക്കായിരുന്നു ____________💛

"എന്തായിരുന്നു ആദി ശരിക്കും നിനക്കും ദുർഗ്ഗയ്ക്കും ഇടയിലെ പ്രശ്നം..?" ഗ്ലാസിലെ അവസാന മദ്യത്തിന്റെ അവശേഷിപ്പിനെയും അണ്ണാക്കിലേക് കമഴ്ത്തിയ ആദിയെ നോക്കി കൂടെ ഉള്ളവൻ തിരക്കി "സൗഹൃദമായിരുന്നു..എല്ലാത്തിനും അപ്പുറം പ്രണയത്തിന്റെ മാധുര്യം അറിയാത്തവൾക്ക് രുചിക്കാത്തവൾക്ക് സൗഹൃദം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന ചിന്തയായിരുന്നു..അതോണ്ട് അവള് അവളുടെ ഫ്രണ്ട്സിന് അവളുടെ ലൈഫിൽ ഒരുപാട് വില കൊടുത്തിരുന്നു..അവരെ ഒരുപാട് സ്നേഹിച്ചിരുന്നു..അവർക്ക് അവളുടെ ജീവിതത്തിൽ വലിയ തീരുമാനങ്ങൾ എടുക്കാനുള്ള റൈറ്റ്‌സ് ഉണ്ടായിരുന്നു ഇപ്പഴത്തെ കാര്യം എനിക്കറിയില്ല ഡാനി..but i am sure ഇന്നീ ലോകത്തിൽ ഞാൻ മനസ്സിൽ കൊണ്ടുനടന്നവൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അവനെയാണ്..അവളുടെ കഴുത്തിൽ താലി കെട്ടിയവനെ..ഏറ്റവും കൂടുതൽ വെറുക്കുന്നത് അവളെ അത്രയും സ്നേഹിച്ച ഈ എന്നെയും..അവളിലെ മുഴുവൻ അവകാശവും അവന് മാത്രമാണെന്ന് അവളെന്റെ മുഖത്ത് നോക്കി പറഞ്ഞു ഡാനി..അവൾക്ക് പ്രണയമാണ് അവനോട്..എന്റെ മുഖം പതിയണം എന്ന് ഞാനാഗ്രഹിച്ച അവളുടെ മനസ്സിൽ ഇപ്പൊ അവന്റെ മുഖമാണ് ഡാനി..അവിടെയിപ്പോ ഞാനില്ല..

എന്റെ പ്രണയമില്ല..അവനും അവന്റെ പ്രണയവും മാത്രം അന്ന് ഞാൻ സ്നേഹിച്ച ദുർഗ്ഗാ എവിടെയാണ്..?അവളെ അന്വേഷിച്ചുള്ള ഓട്ടപ്പാച്ചിലിൽ ആയിരുന്നു ഇന്ന് ഞാനവളുടെ വീട്ടിൽ പോയത്..അന്ന് എന്റെ മുന്നിൽ നിന്ന് ഉമിനീരീരക്കിയവളിൽ ഇന്ന് പകയാണ്..എന്നോടുള്ള പക..എന്നെ നോക്കി കണ്ണ് നിറക്കുന്ന കണ്ണുകളിൽ ഇന്ന് എന്നെ ചുട്ടരിക്കാനുള്ള പകയാണ്..ഇത്രയ്ക്കും ധൈര്യം ഒന്നും ഞാൻ സ്നേഹിച്ചവൾക്ക് ഇല്ലായിരുന്നു ഡാനി..ഞാൻ സ്നേഹിച്ചതും അവളിലെ നിഷ്‌കളങ്കതയെ ആണ്..ഇന്നാ നിഷ്കളങ്കതയും ഭയവും ഒന്നുമില്ല..എല്ലാം ആരോടോ ഉള്ള ദേഷ്യമാണ്..പകയാണ്..അതെന്നോടും ആണ്..അവന്റെ സ്നേഹം അവളെ ഇത്രയ്ക്ക് മാറ്റിയോ..ഏതോ സ്ട്രേഞ്ചർ അവളെ ഇത്രക്ക് മാറ്റിയെടുത്തോ..എന്റെ സ്നേഹത്തെ മറന്ന് ഇന്നവന്റേത് മാത്രം ആകാൻ അവൾക്കെങ്ങനെ കഴിയുന്നു..? കോളേജിൽ വെച്ചാണ് ഞാൻ ദുർഗ്ഗയെ ആദ്യമായി കാണുന്നത്..ആരോടും മിണ്ടാതെ ഒതുങ്ങിക്കൂടി ലൈബ്രറിയിൽ ഇരിക്കുന്നവൾ..അവളുടെ ബംഗി കണ്ട് പ്രാപ്പോസ് ചെയ്യുന്ന സീനിയേഴ്സിനെ ഒക്കെ നോക്കി കരയുന്ന ഒരുത്തി..

അവൾക്ക് അവിടെ ഫ്രണ്ട്സ് ഒന്നും ഇല്ലായിരുന്നു..അതോണ്ട് ആയിരുന്നു ലയയെ ഞാനവൾക്ക് അടുത്തേക് പറഞ്ഞയച്ചത്..ലയക്ക് അവളോട് ഫ്രണ്ട്ഷിപ്പ് കൂടാൻ ഒട്ടും ആഗ്രഹം ഇല്ലായിരുന്നു..പക്ഷെ എന്റെ പെങ്ങളായത് കൊണ്ട് അവൾക്ക് എന്നെ അനുസരിക്കാതിരിക്കാൻ കഴിഞ്ഞിരുന്നില്ല..ഫൈനൽ ഇയർ ആയത് കൊണ്ട് തന്നെ എന്റെ ലാസ്റ്റ് ഡെയ്സ് ആയിരുന്നു അപ്പൊ കോളേജിൽ..ആദ്യം വല്യ താൽപര്യം ഇല്ലാത്തത് പോലെ ദുർഗ്ഗയും അടുത്തില്ലേൽ കൂടി ഒടുവിൽ അവൾ ലയയുമായി ചെറിയ രീതിയിൽ ഒക്കെ മിങ്കിൾ ആയിരുന്നു..മിണ്ടാപ്പൂച്ചയുടെ ദുർഗ്ഗാ ദേവി എന്ന പേര് കേട്ട് ഞാൻ ചിരിച്ച ചിരിക്ക് അളവില്ലായിരുന്നു..അവളുടെ സ്വപാവവും ആ നെയിം ഉം തമ്മിൽ യാതൊരു വിധ ബന്ധവും ഇല്ലായിരുന്നു..പക്ഷെ ചെറിയ ക്രഷ് തോന്നിയത് കൊണ്ടും അവളൊരു കൗതുകം തോന്നിയ കാരക്റ്റർ ആയത് കൊണ്ടും എന്റെ മനസ്സിൽ വേഗം ഇടം നേടിയിരുന്നു..അത് പ്രണയം ആണെന്നും ഞാൻ മനസിലാക്കാൻ ഇത്തിരി വൈകി..

ലയയാണ് അതെനിക്ക് മനസിലാക്കി തന്നത് അതോണ്ട് അതികം വൈകാതെ തന്നെ എല്ലാം തുറന്നടിച്ചു പറയുന്ന കാരക്റ്റർ ആയത് കൊണ്ട് ഞാനെന്റെ ഇഷ്ടം മടിച്ചു വെക്കാതെ പറഞ്ഞിരുന്നു..പക്ഷെ സയലന്റ് കാരക്റ്റർ ആയി എല്ലാം ഭയന്നത് കൊണ്ടാണോ,അതോ എന്നെ പേടിയുള്ളത് കൊണ്ടാണോ എന്നറിയില്ല ദുർഗ്ഗാ അപ്പൊ തന്നെ എന്നെ റീജക്റ്റ് ചെയ്തിരുന്നു..എങ്കിലും തോറ്റ് പിന്മാറുന്ന ആളല്ലാത്തത് കൊണ്ട് ഞാൻ പിന്മാറിയില്ല..അവളുടെ പുറകെ നടന്ന് പ്രണയിച്ചിരുന്നു..പക്ഷെ അമ്പിനും വില്ലിനും ദുർഗ്ഗ അടുത്തിരുന്നില്ല..അങ്ങനെ ഇരിക്കേവെയാണ് അവള് വന്നത്..എന്നിലേക്ക് ചെറിയ രീതിയിൽ ആയിരുന്നേലും ദുർഗ്ഗയ്ക് ഉണ്ടായിരുന്ന ചായിവ്.. അതോടെ വെറുപ്പായി മാറി..അവൾക് അതിൽ പിന്നെ എന്നെ കാണുന്നതെ കലി ആയിരുന്നു" "ആരാടാ അവള്..?" അവൻ പറയുന്നത് ആരെ കുറിച്ചാണ് എന്ന് മനസിലാകാതെ ഡാനി മുഖം ചുളിച്ചു "നിത്യ.." ഒടുവിൽ ആദിയുടെ ചുണ്ടുകളിൽ പുച്ഛം നിറഞ്ഞു..ഉള്ളിൽ ആ പേര് നിറഞ്ഞു നിന്നു നിത്യ _____________🖤

"ദുർഗ്ഗാ..ഇന്ന് തന്നെ പോകണോ..?" "മരുമോനെ കാണാൻ വല്യ മോഹമായിരുന്നല്ലോ..?എനിക്ക് കിട്ടിയ ലീവ് തീർന്നു..ഇന്ന് അമ്മേടെ പുന്നാര മരുമോൻ തിരികെ വരുവാ..എന്നോട് രാവിലെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞതാ വിശാൽ..ഇപ്പൊ തന്നെ ലേറ്റ് ആയി.." "നീ എന്താ വിളിച്ചേ..?" അവളത്രെയും വലിയ ആനക്കാര്യം പറഞ്ഞിട്ടും അവളുടെ അമ്മ 'വിശാൽ' എന്നവള് വിളിച്ചത് മാത്രമേ കെട്ടിരുന്നുള്ളൂ..അല്ലേൽ മൈൻഡ് ചെയ്തിരുന്നുള്ളൂ "നീ ഇങ്ങനെ തന്നെയാണോ ദുർഗ്ഗ അവിടുന്നും അവനെ വിളിക്കാറ്..? അവരൊക്കെ കേട്ടാൽ എന്താ വിചാരിക്കാ..? വളർത്തു ദോഷം എന്നല്ലേ പറയുക..നാണക്കേട് മുഴുവൻ എനിക്കാ..അവള് പറയുന്നത് കേട്ടില്ലേ വിശാൽ എന്ന്.. താലി കെട്ടിയവനെ ആണോ ടി ഇങ്ങനെ വിളിക്കാ...?" അത് കേട്ടപ്പോ ദേഷ്യം വന്നെങ്കിലും അവള് നാക്ക് കടിച്ചു സഹിച്ചു പിടിച്ചു "അമ്മയും അമ്മേടെ ഒടുക്കത്തെ ഒരു കുലസ്‌ത്രീ പാരായണവും.

.ഒന്ന് നർത്തിയെ..കേട്ടിട്ട് തന്നെ ഓക്കാനിക്കാൻ വരുന്നു..അതെ..വിശാൽ എന്ന് വിളിക്കുന്നത് തന്നെയാണ് അങ്ങേർക്കും ഇഷ്ടം..എന്നൊരു വിശാൽ എന്ന് വിളിക്കാൻ തന്നെയാണ് പറഞ്ഞതും..അതോണ്ട് ഞാനതെ വിളിക്കു..ഹും.." അവള് അമ്മയെ പുച്ഛിച്ചിട്ട് ബാഗ് എടുത്തു കയ്യിൽ പിടിച്ചു സാരി ഒന്നൂടെ റെഡിയാക്കി ഹീലും ചവിട്ടി സ്റ്റപ്പിൽ നിന്നു "ദേവിയെ..അവള് പറയുന്നത് കേട്ടോ..പാവം ചെറുക്കൻ..നിന്നെ ഇഷ്ടപ്പെട്ട് കെട്ടി എന്ന് വിചാരിച്ചു കുറച്ചു ഫ്രീടം തന്നപ്പോ നീ അവനെ പേരെടുത്തു വിളിക്കാൻ തുടങ്ങിയല്ലേ അസത്തെ..ആമ്പിള്ളേരെ കണ്ടാൽ മുട്ടിടിക്കുന്ന പെണ്ണാ ഇപ്പൊ കെട്ടിയോനെ പേരെടുത്തു വിളിക്കാൻ മാത്രം വളർന്നോ..?മര്യാദക്ക് അടങ്ങി ഒതുങ്ങി അവന് വഴിപ്പെട്ട് ജീവിച്ചില്ലേൽ എന്റെ സ്വപാവം ശരിക്കും നീ അറിയും ദുർഗ്ഗ.." അമ്മക്ക് അതിയായ ദേഷ്യം തോന്നി അവർ ദുർഗ്ഗയെ തുറിച്ചു നോക്കി..എന്നാൽ അവർ നോക്കിയതിനേക്കാൾ കടുത്ത നോട്ടമായിരുന്നു അവള് നോക്കിയത് "അമ്മ എനിക്ക് നല്ല ഭാര്യ ക്ലാസ് എടുക്കാതെ വേറെ വല്ല പണിക്കും പോ..

നാണമില്ലല്ലോ ഒരു പെണ്ണിനോട് ഒരുത്തന്റെ അടിമയായി ജീവിക്കാൻ പറയാൻ.. സത്യം പറഞ്ഞാൽ അമ്മയാണെന്നൊന്നും ഞാൻ നോക്കൂല..അറിയാലോ എന്നെ.." "എന്തറിയാൻ..?മൂത്തവരോട് തർക്കുതരം പറയുന്നോ..?അടക്കി ഒതുക്കി വളർത്തിയ കൊച്ചാ.. ഇപ്പൊ മൂത്തവരോട് തർക്കുതരം പറയുന്നു..എല്ലാത്തിനും ആ കൊച്ചനെ പറഞ്ഞാൽ മതിയല്ലോ.. അവനയിരിക്കും എല്ലാത്തിനും വളം വെച്ച് കൊടുക്കുന്നത്.." "ദേ..പെണ്ണുംപിള്ളേ എന്റെൽ നിന്ന് വാങ്ങിക്കരുത്.. അവരും ഒടുക്കത്തെ ഒരു മരുമോനും വരുന്നുണ്ട് ഇനി എന്നെ പിടിച്ചു നർത്തണ്ട..മറുമോനെ പാലുകൊടുത്തു കിടത്തുന്ന പരുപാടി നോക്ക്..ഇതിനേക്കാൾ ബേധം ഹിത്രയ..എന്റെ പട്ടി വരും ഇനി ഈ വെട്ടിലേക്ക്.." അത്രയും പറഞ്ഞോണ്ട് ഹിത്രയിൽ നിന്നായച്ച കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..ഇന്നേക്ക് 4 ദിവസമായി അവിടെ വന്നിട്ട്..നിന്ന് പൂതിമാറും മുൻപേ ടൂർ കാൻസൽ ചെയ്ത് വിശാൽ ഇന്നെത്തും അതോണ്ട് അവൾക്ക് പോകേണ്ടി വന്നു..ശരിക്കും കല്യാണത്തെ തന്നെ അവള് വെറുത്തിരുന്നു..

സ്ത്രീ എല്ലാം സഹിക്കുന്ന ഒരു വസ്തുവാണെന്ന് തലമുറകളായി പഠിപ്പിച്ച പൂർവ്വികരെ ഓർത്തപ്പോൾ അവൾക്ക് വെറുപ്പ് തോന്നി..അതിന് ചുക്കാൻ പിടിക്കുന്ന തന്റെ അമ്മയെ ഓർത്തപ്പോ അതിലും ദേശ്യം തോന്നി.. എന്നാൽ അതെല്ലാം തിരുത്തി എഴുതാൻ ആഗ്രഹിക്കുന്ന ശർമിളയെ ഓർത്ത് അവൾക്ക് ബഹുമാനം തോന്നി..അതായിരിക്കണം സ്ത്രീ എന്ന് തോന്നി..അവരുടെ മരുമോൾ ആയതിൽ ആദ്യമായി അവൾക്ക് അഭിമാനം തോന്നി നിറഞ്ഞ മനസ്സോടെ നിൽക്കുമ്പോഴാണ് വിശാൽ അവളുടെ മനസ്സിലേക് വന്നത്..നടുക്കത്തോടെ അവള് മുഖം തിരിച്ചു.. അവൾക്ക് വെറുപ്പായിരുന്നു അവനോട്..ക്ഷമിക്കാൻ കഴിയില്ല അവനോട്..അതിനെക്കാളും അപ്പുറം ഒരിക്കലും ഭർത്താവായി കണ്ടിട്ടുമില്ല..അവൾക്കവൻ ഭ്രാന്തൻ ആയിരുന്നു വെറും,,, 💛കാമഭ്രാന്തൻ💛 .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story