കാമഭ്രാന്തൻ: ഭാഗം 42

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ഹാ നീ വന്നോ..." ദുർഗ്ഗ ഹാളിലേക്ക് വരുന്നത് കണ്ട് അവിടെ ഇരുന്നിരുന്ന വിശാലിന്റെ അമ്മായി പറഞ്ഞതും ദുർഗ്ഗ അവർക്കൊന്ന് ചിരിച്ചു കാണിച്ചു കൊടുത്തു... "നീ വന്നോ... എന്നാൽ നീ പോയി ഫ്രഷായിട്ട് വാ..." അവളെ പെട്ടെന്ന് കണ്ടപ്പോ ശർമിള അവളെ നോക്കി ചിരിയോടെ പറഞ്ഞതും അവളും ശർമിളക്ക് ഒന്ന് ചിരിച്ചു കാണിച്ചു കൊടുത്തു മുറിയിലേക്ക് പോയി... കുളിച്ചു ഫ്രഷായി ഇറങ്ങി സാരിയൊക്കെ മാറ്റി ഒന്ന് മിനുക്കി പുറത്തിറങ്ങിയപ്പോൾ അവിടെ ഇരിക്കുന്ന വിശാലിനെ കണ്ടതും അവള് പെട്ടെന്ന് സ്റ്റോപ്പ് ആയി... ഇവനെപ്പോ വന്നു എന്ന് ഒരുനിമിഷം അവനെ കണ്ണെടുക്കാതെ നോക്കി ശങ്കിച്ചു നിന്നിട്ട് പെട്ടെന്ന് സ്വബോധത്തിലേക് വന്നിട്ട് അവനെന്തെലും ചെയ്യട്ടെ എന്ന് കരുതി അവളുടെ വഴിക്ക് തിരിഞ്ഞു... എന്തോ അത്യാവശ്യ ഫയൽ നോക്കുവായിരുന്ന വിശാൽ ബാത്റൂമിന്റെ ഡോർ തുറക്കുന്നത് കേട്ടാണ് അങ്ങോട്ട് നോക്കിയത്... അപ്പൊ അവിടെ ഫ്രഷായി നിൽക്കുന്ന ദുർഗ്ഗയെ ഒന്ന് നോക്കുക മാത്രം ചെയ്തിട്ട് അവൻ വീണ്ടും ഫയലിലേക് തന്നെ നോട്ടം തെറ്റിച്ചു...

ഏറെ നേരത്തെ അന്വേഷണത്തിന്റെ ഒടുവിൽ ആവിശ്യം കഴിഞ്ഞപ്പോ ഫയലൊക്കെ മാറ്റിവെച്ചു തിരിഞ്ഞപ്പോഴേക്കും ദുർഗ്ഗ പോയിരുന്നു... അത് നോക്കി ഒന്ന് മുഖം ചുളുക്കി അവനും അവന്റെ വഴിക്ക് നടന്നു... എന്നാൽ ചില സമയങ്ങളിൽ അപരിചിതരായും പെരുമാറുന്ന വിശാലിന്റെ സ്വഭാവത്തിൽ ശങ്കിച്ചു താഴേക് നടക്കുവായിരുന്നു ദുർഗ്ഗ... ___________💜 "നഡാശ,,നിന്നെ പറഞ്ഞയക്കാൻ എനിക്ക് തീരെ ആഗ്രഹമില്ല..തടയണം എന്നും തോന്നുന്നുണ്ട്... പക്ഷെ,,, നിന്റെ മമ്മ... അവരുടെ മുഖം അത്രക്കും എന്റെ ഉള്ളിൽ പതിഞ്ഞു പോയത് കൊണ്ട് എനിക്ക് അതിന് കഴിയില്ല നഡാശ..." എന്നൊക്കെ ഹെലൻ പറഞ്ഞപ്പോ പാക്ക് ചെയ്ത പെട്ടി അവള് നീക്കിവെച്ചിട്ട് ഹെലനെ മുറുകെ പുണർന്നിട്ട് അവളിൽ നിന്ന് അകന്നു നിന്നു... അപ്പൊ നഡാശ ഹെലനെ ഒന്ന് നോക്കിയിട്ട് അവളുടെ കവിളിൽ അമർത്തി ഉമ്മ വെച്ചു... അവളപ്പൊ ചിന്തിച്ചത് ഹെലൻ ഇല്ലായിരുന്നെങ്കിൽ തന്റെ ജീവിതം എന്താകുമെന്നതിനെ പറ്റിയായിരുന്നു... ഇന്നീ ജീവിതത്തിന് അർത്ഥം ഇല്ലെങ്കിൽ പോലും ജീവൻ പോകാതെ ചുണ്ടിലെ പുഞ്ചിരി മായാതെ നിൽക്കുന്നുണ്ടേൽ അത് ഹെലൻ ഒറ്റൊരാൾ കാരണം മാത്രമാണ്... ഹെലൻ ഇല്ലായിരുന്നു എങ്കിൽ ഈ വലിയ സിറ്റിയിൽ വന്നിട്ട് എന്ത് ചെയ്യുമായിരുന്നു..?

ആലോചിക്കാൻ കൂടെ സാധിക്കുന്നില്ല... "നിന്നോട് മാത്രം എനിക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല ഹെലൻ... ഒരുപക്ഷേ നീ ഇല്ലായിരുന്നുവെങ്കിൽ ഞാനെന്ത് ചെയ്തേനെ എന്ന ചോദ്യം മാത്രമാണ് ഇപ്പൊ എന്റെ മനസ്സിൽ... അറിയില്ലെടി ഇപ്പോഴും എനിക്കറിയില്ല... എന്താ ചെയ്യേണ്ടത് എന്നോ,എന്താ ചെയ്തത് എന്നോ ഒന്നും അറിയില്ല... പക്ഷെ ഒന്ന് മാത്രം എനിക്കറിയാം എന്നെ സ്നേഹിക്കുവർക്ക് വേണ്ടിയെങ്കിലും ഇന്ന് ഞാൻ പോയേ മതിയാകൂ... ഹിത്രയിലേക് പോകാൻ മാത്രം വല്ലാത്ത ഭയം തോന്നുന്നു... അങ്ങോട്ടേക്ക് മാത്രം പോകാൻ കഴിയുമെന്ന് തോന്നുന്നില്ല ഹെലൻ..." സങ്കടം പോലെ നഡാശ പറഞ്ഞോപ്പേഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു... അപ്പൊ തന്നെ ഹെലൻ അവളുടെ തല ഉയർത്തിയിട്ട് അവളുടെ ഇരു കണ്ണുകളും അമർത്തി തുടച്ചു കൊടുത്തു... എന്നിട്ട് അവളെ നോക്കി കരയരുത് എന്ന് ആംഗ്യം കാട്ടിയതും നഡാശ ചെറിയ രീതിയിൽ ഒന്ന് പുഞ്ചിരിച്ചു... "ഇതല്ല നഡാശ... ഞാനറിഞ്ഞ എന്റെ നഡാശ ഇതല്ല... ഇങ്ങനെയല്ല... അവളൊരു അഹങ്കാരിയ... ആരുടെ മുൻപിലും തോൽക്കാത്ത അഹങ്കാരി...

എനിക്ക് വേണ്ടതും എനിക്ക് പ്രിയവും ആ അഹങ്കാരിപ്പെണ്ണിനോട് മാത്രമാണ്... ഞാൻ നിന്നെ ഒത്തിരി മിസ് ചെയ്യും നഡാശ... ഇത്രേം വർഷത്തെ ജീവിതത്തിന്റെ ഇടയിൽ എനിക്ക് കിട്ടിയ എന്റെ ബെസ്റ്റസ്റ്റ് ബെസ്റ്റി,,, അത് നീ മാത്രമാണ്..." ഹെലൻ നഡാശ കാണാതെ നിറഞ്ഞ കണ്ണുകൾ തുടച്ചതും നഡാശ പെട്ടെന്ന് അവളെ വീണ്ടും ഇറുകെ പുണർന്നു... "എനിക്ക് നിന്നെ വിട്ട് പോകാൻ തോന്നുന്നില്ല ഹെലൻ... ഈ ജീവിതത്തിൽ എനിക് കിട്ടിയ എന്റെ ഗോഡ് തന്ന ആ വലിയ പ്രെസെന്റ് അത് നീയാ... വരും ഹെലൻ ഞാൻ... എനിക്ക് നിന്നെ വിട്ട് പോകാൻ കഴിയില്ല... എല്ലാവരോടും എല്ലാ സത്യങ്ങളും അറിയിച്ച ശേഷം ഞാൻ നിനക്കരികിലേക് തന്നെ തിരികെ മടങ്ങിവരും ഹെലൻ... ഉറപ്പായും വരും..." അവളത്രയും പറഞ്ഞതും ഹെലൻ അവളിൽ നിന്ന് അകന്ന് നിന്നിട്ട് ലഗേജ് അവൾക്ക് കൊടുത്തതും നഡാശ അവസാനമായി ഒരിക്കൽ കൂടെ ഹെലനെ മുറുകെ പുണർന്നു അവളുടെ നെറുകയിൽ ഉമ്മ വെച്ചു... സൗഹൃദത്തിന്റെ സ്നേഹസമ്മാനം... പിന്നെ അവിടെ നിൽക്കാൻ നഡാശക്ക് കഴിയുമായിരുന്നില്ല...

ഇന്ന് നഡാശ പോകുകയാണ്, ഇന്ത്യയിലേക്ക്... അവളുടെ പേരന്റ്സിന്റെ അടുത്തേക്ക്, ഹിത്രയിലേക്ക്... അവളുടെ മമ്മയും പപ്പയും അതിന്റെ പിറ്റേന്ന് തന്നെ പോയിരുന്നു... ഇന്ന് അവളും പോവുകയാണ്... നഡാശ ഒരിക്കൽ കൂടെ ഹെലനെ നോക്കിയിട്ട് സ്യൂട്ട്കേസും വലിച്ചു നടന്നതും പെട്ടെന്ന് കണ്ണീർ തുടച്ചപ്പോഴാണ് അവളൊരു കാര്യം ഓർത്തത്... അപ്പൊ തന്നെ ഹെലനെ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് സ്പീഡിൽ അവൾക്കരികിലേക് പോയിട്ട് അവളെയൊന്ന് നോക്കി... "ഞാനൊന്ന് ചോദിക്കട്ടെ ഹെലൻ..?" ഒരു മുകവുര ഇട്ടുകൊണ്ട് നഡാശ ചോദിച്ചതും ഒരുനിമിഷം നിശ്ശബ്ദതമായിക്കൊണ്ട് ഹെലൻ നഡാശയെ കണ്ണെടുക്കാതെ നോക്കി... "നീയെന്തിനായിരുന്നു എന്നെ നിങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്..?" പെട്ടന്ന് അവളങ്ങനെ ചോദിച്ചതും ഹെലൻ ഒരുനിമിഷം നിശ്ശബ്ദതമായി... അവൾക്ക് എന്താണ് പെട്ടെന്ന് നഡാശയോട് പറയേണ്ടത് എന്നറിയില്ലായിരുന്നു... അവള് എന്തോ പറയാൻ നിന്നതും ഒരു പുച്ഛച്ചിരിയോടെ നഡാശ വേണ്ടെന്ന് പറഞ്ഞു... ആ സമയത്തെ നഡാശയുടെ മുഖത്തെ ഭാവങ്ങൾ ഹെലനെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു...

"അവനെ മറക്കാൻ വേണ്ടിട്ടാണ്,,, നീ കരുതുന്നത് പോലെ ഒന്നുമില്ല നഡാശ,,, എന്നിങ്ങനെയുള്ള മുടന്ത് ന്യായങ്ങൾ പറയാൻ ആണേൽ നീ പറയണം എന്നില്ല ഹെലൻ... എനിക്ക് വേണ്ടത് ശരിയായ,,, എന്റെ സംശയങ്ങൾക്കുള്ള ഉത്തരമാണ്... ആ സിറ്റിയിൽ അത്രയും ഫ്ലാറ്റുകളും മറ്റുമൊക്കെ ഉണ്ടായിട്ട് കൂടി നീയെന്തിനാ ഹെലൻ എന്നെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയത്..? പൈസ ലാഭിക്കാൻ വേണ്ടിയാണ്,,, അവിടുന്ന് ആ ചർച്ചിലേക് ദൂരം കുറവാണ് എന്നൊന്നും എന്നോട് പറയരുത് ഹെലൻ... കാരണം എപ്പോഴും നീ മറ്റൊരു കാര്യം മറക്കരുത്,,, ഞാൻ പഠിച്ചത് സൈക്കോളജി ആണ്... എനിക്ക് മനസിലാക്കാൻ കഴിയാത്ത ആളല്ല ഹെലൻ നീ..." ഒരു തുറിച്ചു നോട്ടതോടെ ഹെലനെ നോക്കി അത്രയും ചോദിച്ചപ്പോ അത്ഭുതത്തോടെയായിരുന്നു ഹെലൻ നഡാശയെ ആ നിമിഷം നോക്കിക്കണ്ടത്... "നഡാശ... ഞാൻ.." "റോബിൻ ഇതുവരെ ഹെലനെ മറന്നിട്ടില്ലെന്നും അവൻ മെർലിനെ കല്യാണം കഴിച്ചിട്ടില്ല എന്നും, ഹെലൻ എന്ന അവന്റെ വൈഫിനെയും ഫെസ്റ്റ് ലവ്വ്നേയും ഒരിക്കലും അവന് മറക്കാൻ കഴിയില്ലെന്നും... അവൻ ഇപ്പോഴും ഇടക്ക് നിങ്ങളുടെ ആ വീട്ടിലേക്ക് ഹെലെന്റെ ഓർമ്മകൾ തേടി വരാറുണ്ടെന്നും നിനക്കറിയമായിരുന്നോ ഹെലൻ..?" എന്നൊക്കെ ചുണ്ടിൽ വിരിഞ്ഞ പുച്ഛത്തോടെ, ദേഷ്യത്തോടെ, കണ്ണുരുട്ടി ഹെലനെ നോക്കി ചോദിച്ചപ്പോ ഹെലന് പെട്ടെന്ന് ഉള്ളിൽ കൂടി ഒരു മിന്നൽ പിണർ കടന്നു പോയത് പോലെ തോന്നിയിരുന്നു...

പക്ഷെ അതൊന്നും മുഖത്ത് വരാതിരിക്കാൻ അവളെ കൊണ്ട് ആവും പോലെ അവൾ ശ്രമിച്ചിരുന്നു... "നഡാശ... നീയിത് എന്തൊക്കെ ഭ്രാന്താ വിളിച്ചു കൂവുന്നതെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ..?" ഉള്ളിലെ ഞെട്ടൽ പുറത്തു കാണിക്കാത്ത വിധം ഹെലൻ ചോദിച്ചതും നഡാശ ഒരു നിമിഷം കണ്ണുകൾ ഇരിക്കെ അടച്ചു പിടിച്ചു കൊണ്ട് പെട്ടെന്ന് തുറന്നിട്ട് അവളെ നോക്കി... "നീ ഞാൻ ചോദിച്ചതിന് ആദ്യം സമാധാനം പറയ് ഹെലൻ... നിനക്ക് റോബിന്റെയും മെർലിന്റെയും കല്യാണം കഴിഞ്ഞിട്ടില്ലെന്ന് അറിയാമായിരുന്നില്ലേ..? എന്നിട്ട് കൂടെ നീ അഭിനയിക്കുവായിരുന്നില്ലെ..? ഒരു അറേജ് മേരേജിന്റെ രൂപത്തിലായിരിക്കാം നിങ്ങൾ ഒന്നായത് ഞാനുമത് സമ്മതിക്കുന്നു... പക്ഷെ ആ അറേജ് മെരേജോട് കൂടെ നിനക്ക് അവനും അവന് നീയും എല്ലാമായിതീർന്നിരുന്നു ഹെലൻ... അവനെ മറക്കാൻ നിന്നെ കൊണ്ടോ നിന്നെ മറക്കാൻ അവനെ കൊണ്ടോ ഒരിക്കലും കഴിയുമായിരുന്നില്ല ഹെലൻ... അത് നിനക്ക് നല്ലത് പോലെ അറിയാമായിരുന്നു... നിങ്ങളുടെ രണ്ട് പേരുടെ കയ്യിലും വീടിന്റെ കീ ഉണ്ടായിരുന്നു അല്ലെ ഹെലൻ..? നീയും അവനും അത് ഇന്നും കളഞ്ഞിട്ടുമില്ല അതുകൊണ്ട് റോബിൻ ഇടക്ക് ഇങ്ങോട്ട് വരുമെന്ന് നിനക്ക് ഉറപ്പായിരുന്നു അല്ലെ ഹെലൻ..?

അത് പരീക്ഷിക്കാൻ വേണ്ടി ആയിരുന്നില്ലേ ഹെലൻ നീ എന്നെയും കൂട്ടി നിങ്ങളുടെ വീട്ടിലേക്ക് തന്നെ പോയത്..? അതായിരുന്നില്ലേ നിന്റെ ഉദ്ദേശം..? റോബിൻ അങ്ങോട്ട് വരാറുണ്ടെന്നും നിന്നെ ഓർക്കാറുണ്ടെന്നും നിനക്ക് തന്നെ ബോധ്യമായപ്പോ ഒരുപാട് സന്തോഷിച്ചില്ലേ ഹെലൻ നീ... നിനക്ക് റോബിനെ മറക്കാൻ കഴിയാത്തത് കൊണ്ട് നിനക്ക് എല്ലാം അവനായത് കൊണ്ട് അവനും നിന്നെ ഓർക്കണമെന്ന് നിനക്ക് നിർബന്ധം ഉണ്ടായിരുന്നു അല്ലെ ഹെലൻ..? അവന്റെയുള്ളിൽ നീ മാത്രമേ ഉള്ളു എന്നറിഞ്ഞ സ്ഥിതിക്ക് ഇനിയെന്താ നിന്റെ പ്ലാൻ..?" ആ ഒരു ചോദ്യം കൂടെ ആയപ്പോൾ ഹെലൻ നിറഞ്ഞ കണ്ണ് പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നിട്ട് അമർത്തി തുടച്ചു... "ഞാൻ പറഞ്ഞതിൽ സത്യമില്ല എന്ന് ഇനിയും നീ പറയുവോ ഹെലൻ...? റോബിൻ ഇപ്പോഴും നിനക്ക് ആരുമല്ല എന്ന് നീ എന്നോട് പറയുവോ..?" "സത്യമാണ് നഡാശ,,," ഒരു തുറിച്ചു നോട്ടതോടെ ഹെലെന്റെ ഉള്ളം സൈക്കോളജി പോലെ തുറന്നെടുത് നഡാശ ചോദിച്ചപ്പോ സമ്മതിക്കുകയല്ലാതെ ഹെലെന്റെ അടുക്കൽ വേറേ മാർഗ്ഗം ഇല്ലായിരുന്നു... "നീ പറഞ്ഞതൊക്കെ സത്യമാണ്... ഞാനും അതൊക്കെ സമ്മതിക്കുന്നു... ഒളിച്ചു വെക്കാൻ ആഗ്രഹിച്ചതാ പക്ഷെ നീ... നിന്റെയടുക്കൽ മാത്രം എനിക്കൊന്നും ഒളിച്ചു വെക്കാൻ സാധിക്കുന്നില്ല...

നീ പറഞ്ഞതൊക്കെ സത്യമാണ്... എനിക്ക്... എനിക്കിപ്പോഴും റോബിനെ മറക്കാൻ സാധിച്ചിട്ടില്ല... എന്തോ അവനും അവന്റെ സ്നേഹവും മാത്രം എന്റെയുള്ളിൽ നിന്ന് മായുന്നില്ല നഡാശ... അത്രയും ആ രൂപവും സ്നേഹവും എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു... ഒരു ആവേശപ്പുറത് അല്ലേൽ പെട്ടന്ന് എടുത്തു പോയ അതുമല്ലേൽ എന്റെ പ്രേഗ്നെൻസി ടൈമിലെ റോബിൻ എനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന പൊസ്സസീവ്നെസ് കാരണം നടന്നതായിരുന്നു ആ ഡിവോസ്,,, അല്ലാതെ അന്നും ഇന്നും അവനെനിക്ക് എന്നും പ്രിയപ്പെട്ടതാണ്... എന്റെ മനസ്സിൽ നിന്ന് റോബിൻ മാഞ്ഞിട്ടില്ലെന്നും എടുത്തത് വളരെ വലിയ തെറ്റായിരുന്നു എന്നും അതികം വൈകാതെ തന്നെ എനിക്ക് മനസ്സിലായിരുന്നു... അവനില്ലാതെ, അവന്റെ കെയറിങ് ഇല്ലാതെ, ഹെലൻ എന്ന വിളിയില്ലാതെ ആ ജീവിതം എനിക്ക് വേഗം മടുത്തിരുന്നു... മുറിയിൽ അടച് പൂട്ടിയിരിക്കുന്നതിൽ നിന്ന് ഡിപ്രഷൻ സ്റ്റേജിലേക്ക് പോകുമ്പോ ജസ്റ്റ് ലൗ എഫയർ അല്ലെ വിട്ട് കള എന്നല്ലാതെ, അവൻ നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും വിട്ട് കളയരുത് എന്ന് എന്നോട് എന്റെ ഫ്രണ്ട്‌സോ മറ്റോ ആരും പറഞ്ഞിരുന്നില്ല...

ഫെമിലിസ് ആണേൽ എനിക്ക് വേണ്ടി അവർ ചൂസ് ചെയ്തത് ഒരു റോങ് സെലക്ഷൻ ആണെന്ന ധാരണയിൽ വിഷമത്തിൽ നിന്ന് ഞാനുമായി സംസാരിക്കാതെ തന്നെയായി... എനിക്കതിൽ മാത്രം വല്ലാത്ത സങ്കടമായിരുന്നു... എന്തോ പപ്പയും മമ്മയും റോബിൻ കാരണം എന്നിൽ നിന്ന് അകന്നത് പോലെയായിരുന്നു എനിക്ക് തോന്നിയത്... ഞാൻ തന്നെയായിരുന്നു റോബിനെ എന്റെ ലൈഫിൽ നിന്ന് ഒഴിവാക്കി വിട്ടത്... എന്തോ അതിൽ കൂടുതൽ അവനെ എന്റെ ലൈഫിൽ വെച്ചോണ്ടിരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല... ഞാൻ ഡിവോസ് ഫയൽ ചെയ്തത് കൊണ്ട് തന്നെ ഇനിയൊരിക്കലും അവനെ തേടി ഞാൻ പോകില്ലെന്നത് എന്റെ വാശി ആയിരുന്നു... അതിന് വേണ്ടിയിട്ടായിരുന്നു ഇന്ത്യ തന്നെ ഞാൻ വേണ്ടെന്ന് വെച്ചത്... അവനെ പൂർണ്ണമായും മറക്കാൻ ശ്രമിച്ചത്... ഇനിയൊരിക്കലും അവനെയെനിക്ക് കിട്ടില്ല അവന്റെ ഫേമിലിസ് ഒക്കെ അവനെ മെർലിനെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ടാവും എന്നെനിക്ക് അറിയാമായിരുന്നു... പക്ഷെ,,, പക്ഷെ എന്റെ എല്ലാമായവൻ, ഞാനുമായി ബെഡ് ഷെയർ ചെയ്തവൻ മറ്റൊരുത്തിയുടേത്, പ്രത്യേഗിച്ചു മെർലിന്റേത് ആണെന്ന് വിശ്വസിക്കാൻ എന്നെ കൊണ്ട് ഒരിക്കലും കഴിയുമായിരുന്നില്ല...

അവന്റെയും മെർലിന്റെയും കല്യാണം കഴിഞ്ഞു എന്ന വാർത്ത അവനെ ഇപ്പോഴും സ്നേഹിക്കുന്ന അവന്റെ ആദ്യ ഭാര്യ എന്ന നിലയിൽ എന്നെ കൊണ്ട് ഒരിക്കലും കേട്ട് നിൽക്കാൻ കഴിയുമായിരുന്നില്ല... ഞാനുമായി അവൻ ഷെയർ ചെയ്തത് എല്ലാം,,, എല്ലാം,,,അതിപ്പോ ഞങ്ങളുടെ ആ വീടായാലും, അവന്റെ ലൗ ആയാലും കെയർ ആയാലും അവനായാലും, ഒന്നും ഒരിക്കലും എന്നെ കൊണ്ട് എക്സെപ്റ്റ് ചെയ്യാൻ പറ്റില്ലായിരുന്നു... നിനക്ക് എത്രമാത്രം എന്റെ അപ്പോഴത്തെ അവസ്ഥ മനസിലാക്കാൻ കഴിയുന്നുണ്ട് എന്നെനിക്ക് അറിയില്ല ഹെലൻ... പക്ഷെ എന്റെ മാത്രമാണ് റോബിൻ... എനിക്ക് മാത്രം അവകാശപ്പെട്ടവൻ... ചില പ്രണയങ്ങൾ പറയാറില്ലേ..? അവരുടെ പൂർവികർ ഒക്കെ ആ പ്രണയം ചേർത്തു വെക്കാൻ വേണ്ടി ഉണ്ടായവരാണ് എന്ന്... അതുപോലെ തന്നെയായിരുന്നു എനിക്കും വിശ്വസിക്കാൻ ഇഷ്ടം,,, അവന്റെ പൂർവ്വികർ ആയാലും എന്റെ പൂർവ്വികർ ആയാലും ഞങ്ങളെ രണ്ടുപേരെയും ചേർത്തു വെക്കാൻ ഉണ്ടായവരാണ് എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം...

അതോണ്ട് അവന്റെയും മെർലിന്റെയും മേരേജ് ഞാൻ എക്സെപ്റ്റ് ചെയ്യുന്നില്ലയിരുന്നു... എന്റെ സ്വപ്നങ്ങളിൽ മനസ്സിൽ ആഗ്രഹങ്ങളിൽ ഞാനും റോബിനും ഇപ്പോഴും ഒന്നാണ്... അതുകൊണ്ട് അവരെ പറ്റി ആന്വേഷിക്കാനും പോയില്ലായിരുന്നു... പക്ഷെ എന്റെ ഈഗോ മനസ്സ് അപ്പോഴും അതൊന്നും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല... എനിക്ക് റോബിനെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് അവനെ പറ്റി അന്വേഷിക്കാത്തത് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു... അങ്ങനെ വരുത്തി തീർത്തു... അവനെ പറ്റി അന്വേഷിക്കാത്തത് പോലെ അവനെ ഓർക്കാതിരിക്കാനും ഞാൻ ശ്രമിക്കാറുണ്ടായിരുന്നു... പക്ഷെ എന്റെയുള്ളിലെ പ്രണയം എന്നെ പൂർണ്ണമായും തോൽപ്പിച്ചു കളഞ്ഞിരുന്നു... അവനെ മറക്കാൻ ആഗ്രഹിച്ചതിന്റെ ഇരട്ടിയായി അവന്റെ രൂപം വീണ്ടും വീണ്ടും എന്റെയുള്ളിലേക് കടന്നു വന്നിരുന്നു... അതോടെ പൂർണ്ണമായും ഞാൻ തളർന്നു പോയിരുന്നു നഡാശ... അപ്പഴാണ് അപ്രതീക്ഷിതമായി എപ്പോഴോ ഞാൻ പോയൊരു ഷോപ്പിംഗ് മാളിൽ വെച്ച് ഞാൻ റോബിനെ കാണാനിടയായത്... അത്ഭുതം മാത്രമായിരുന്നു അപ്പൊ തോന്നിയിരുന്നത്...

മറഞ്ഞുപോയി എന്ന് കരുതിയവനെ പെട്ടന്നൊരു സുപ്രഭാതത്തിൽ കണ്ടപ്പോൾ ശരിക്കും ഞാൻ ഷോക്ക് ആയിരുന്നു... സത്യം പറഞ്ഞാൽ ആ നിമിഷം എന്താണ് ചെയ്യേണ്ടത് എന്നെനിക്ക് അറിയില്ലായിരുന്നു... ഒന്നും മനസിലാകാതെ അത് റോബിൻ തന്നെയാണോ എന്ന സംശയത്തോടെ ഞാൻ ഒത്തിരി സമയം അവിടെ നിന്നു... അതിനേക്കാൾ ഒക്കെ അപ്പുറം അവനെന്നെ കണ്ടുകാണോ മനസിലാക്കിക്കാണോ എന്നും ഒരുപക്ഷേ അവന്റെ കൂടെ ഇനി മെർലിനും ഉണ്ടാകോ എന്നൊക്കെ ഞാൻ സംശയിച്ചിരുന്നു... സംശയം എന്നതിനുമൊക്കെ അപ്പുറം എനിക്ക് ഭയമായിരുന്നു... എങ്കിലും റോബിൻ എന്നെ കണ്ട്കാണില്ല,,, എന്നൊക്കെ സമദാനിച്ചു ഞാൻ നിന്നെങ്കിലും റോബിൻ ഇനി ശരിക്കും എന്നെ അന്വേഷിച്ചു എന്നും ഞാൻ സംശയിരിച്ചിരുന്നു... സത്യം പറഞ്ഞാൽ ആ ഒരു അവസ്ഥയിൽ എനിക്ക് ഒന്നുമറിയില്ലായിരുന്നു... അങ്ങനെയിരിക്കെ അൺഎക്സ്പെക്റ്റഡ് ആയിട്ട് ഞാൻ വീണ്ടും റോബിനെ കാണാൻ ഇടയായപ്പോൾ ഇപ്രാവിശ്യം അത് വെറും കൊയ്‌ൻസിഡൻസ് ആണെന്ന് വിശ്വസിക്കാൻ ഞാൻ റെഡി അല്ലായിരുന്നു... അതുകൊണ്ട് തന്നെ റോബിൻ എന്നെ ഫോളോ ചെയ്യുന്നുണ്ടോ എന്ന സംശയം എന്നിൽ വളരെ വലിയ അളവിൽ തന്നെ നിറഞ്ഞു നിന്നിരുന്നു...

അവനെന്നെ ഒരുപക്ഷേ ശരിക്കും ഫോളോ ചെയ്യുന്നുണ്ട് എങ്കിൽ അതിന് പുറകിലെ സത്യം അറിയണം എന്നത് എനിക്ക് നിർബന്ധമായിരുന്നു... അതുകൊണ്ടാണ് വർഷങ്ങൾക്കപ്പുറം ഞാനവന്റെ വിശേഷം അന്വേഷിച്ചു പോയത്... റോബിൻ മെർലിനെ മേരേജ് ചെയ്തിട്ടില്ല എന്നും,,, ഞാൻ അവനെ വിട്ട് പോകാൻ കാരണം അവന്റെ ഫാമിലിയാണെന്നും പറഞ്ഞു പണ്ടേക്ക് പണ്ടേ ഞാനാ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോയപ്പോ തന്നെ അവനും ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നു എന്നും എനിക്കൊരു പുതിയ അറിവായിരുന്നു... സത്യം പറഞ്ഞാൽ ആ ഒരു നിമിഷം എനിക്ക് സന്തോഷവും സങ്കടവും ഒക്കെ തോന്നിയിരുന്നു... സന്തോഷത്തിന്റെ പിന്നിലെ കാരണം അവൻ എനിക്ക് വേണ്ടി, ഏതാനും മാസത്തെ പരിചയം മാത്രമുള്ള എനിക്ക് വേണ്ടി അവനെ ചെറുപ്പം മുതലേ അറിയുന്നവരെ ഒക്കെ വേണ്ടെന്ന് പറഞ്ഞു പോയത് എന്നെ സംബന്ധിച്ച അടുത്തോളം സന്തോഷമുള്ള കാര്യം ആയിരുന്നു... കാരണം,,, അതവന്റെ പ്രണയത്തിന്റെ ആഴമായിരുന്നു... എന്നാൽ അതേ സമയം എനിക്ക് സങ്കടവും തോന്നിയിരുന്നു...

കാരണം ഒരിക്കലും റോബിന്റെ ഫേമിലി എനിക്കൊരു എതിരാളികൾ ആയിരുന്നില്ല... ഒരു സ്റ്റാറ്റസുള്ള ഫേമിലിയിൽ നിന്ന് തന്നെ വന്ന പെണ്കുട്ടി ആയത് കൊണ്ടാണോ എന്നറിയില്ല റോബിന്റെ ഫേമിലിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു... മെർലിനും അവളുടെ മമ്മയും ഒഴികെ വേറെ ആർക്കും എന്നോടോ, എനിക്ക് തിരിച്ചോ വൈരാഗ്യമോ ദേഷ്യമോ ഉണ്ടായിരുന്നില്ല... മറിച്ച്,,, അവിടുത്തെ അവകാശി എന്നിൽ ജന്മം എടുത്തപ്പോൾ അവർക്കൊക്കെ എന്നെ വലിയ കാര്യമായിരുന്നു... ഒത്തിരി ഇഷ്ടമായിരുന്നു... അങ്ങനെയുള്ളവരെ അവൻ വെറുക്കുന്നുണ്ട് എന്ന കാര്യം എന്നെ ഏറെ വേദനിപ്പിച്ചിരുന്നു... എങ്കിലും മെർലിന്റെയും ഫേമിലിയുടെയും ശല്യം അവനിപ്പോൾ സഹിക്കുന്നില്ല എന്ന കാര്യവും എനിക്ക് സന്തോഷം ഉണ്ടാക്കിയിരുന്നു... അവളിപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ല... അവനും,,, എന്റെ റോബിനും എവിടെയാണെന്ന് എനിക്കറിയില്ല നഡാശ,,, ദേഷ്യത്തിലാണവൻ,,, എന്നോടുള്ള ദേഷ്യത്തിൽ,,, മറഞ്ഞിരിക്കുന്നുണ്ട്... എവിടേയോ... എന്റെ കയ്യെത്തും ദൂരത്തുണ്ടവൻ...

ഓരോ നിമിഷവും എന്നെ വീക്ഷിക്കുന്നുണ്ട്... പക്ഷെ കണ്മുന്നിലേക് വരുന്നില്ലെന്ന് മാത്രം... എന്തിനാണ് എന്നോടിങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം,,, വേദനിപ്പിച്ചു... ഞാൻ കാരണം വേദനിച്ചു... എടിപിടി ഡിവോസ് വേണമെന്ന് വാശിപിടിച്ചു ഞാനാ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു മാറുമ്പോൾ ഒരിക്കലും ചിന്തിച്ചില്ല അവന്റെ വിഷമങ്ങളെ പറ്റി,,, അവനെ പറ്റി... അതവന്റെ ഉള്ളിൽ ഒത്തിരി വേദന സൃഷിടിച്ചിരുന്നു എന്ന് എനിക്കിപ്പോ മനസിലാക്കാൻ കഴിയുന്നുണ്ട്... കാരണം ഒരു നോക്ക് കാണാൻ ഞാനൊത്തിരി ആഗ്രഹിക്കുമ്പോൾ അകലെ മാഞ്ഞെന്ന് തോന്നുമ്പോൾ എന്റെ തൊട്ടടുത്തുണ്ടവൻ,,, എനിക്കത് ഫീൽ ചെയ്യാൻ കഴിയുന്നുണ്ട് നഡാശ,,, പക്ഷെ കാണാൻ സാധിക്കുന്നില്ല എന്ന് മാത്രം... അറിയില്ലെനിക്ക് നഡാശ,,, ഇനിയെന്താണ് ചെയ്യേണ്ടത് എന്ന്... എനിക്കവനെ ഇപ്പോഴും ഇഷ്ടമാണെന്നത് പോലെ,,, ഞാനവനെ ഇപ്പോഴും ഓർക്കുന്നുണ്ടെന്നത് പോലെ അവനും എന്നെ സ്നേഹിക്കുകയും ഓർക്കുകയും ചെയ്യുന്നുണ്ട്... അതെനിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്...

പക്ഷെ കാണാൻ കഴിയുന്നില്ല... അല്ല,,, കാണാൻ അവൻ സമ്മതിക്കുന്നില്ല... എന്ന് പറയുന്നതാവും ശരി... അതൊന്നും ഒരിക്കലും സത്യമല്ലെങ്കിൽ എനിക്കത് വല്ലാതാകുമായിരുന്നു അതോണ്ടാ നഡാശ ഒന്നും നിന്നോട് പറയാതിരുന്നത്... പക്ഷെ വീണ്ടും ഒരിക്കൽ റോബിൻ എന്റെ ഉള്ളിലേക്ക് കയറി വന്നത് കൊണ്ട് അവന്റെ ഓർമ്മകൾ തേടി പോയതാണ് ഞാനാ വീട്ടിലേക്ക്... അതിനുമൊക്കെ അപ്പുറം അവൻ അവിടെ ഉണ്ടോ എന്ന് അന്വേഷിക്കാൻ വേണ്ടിയായിരുന്നു ഞാൻ പോയത്... പക്ഷെ അവനിപ്പോഴും അവിടെ വരാറുണ്ടെന്ന കാര്യം എനിക്കൊരു സർപ്രൈസ് ആയിരുന്നു... ശരിക്കും നല്ലത് പോലെതന്നെ ഞാൻ ഞെട്ടിയിരുന്നു... ഒരിക്കലും ഞാൻ കരുതിയിരുന്നില്ല അവനിനി അങ്ങോട്ട് വരുമെന്ന്... മറച്ചുവെക്കുന്നില്ല നഡാശ,,, എനിക്കിഷ്ടമാണ് അവനെ... പണ്ടെത്തതിനെക്കാൾ ഏറെ,,, ഒത്തിരി ഇഷ്ടമാണ്... എനിക്ക് വേണ്ടി ഇത്രെയും കാലം മറ്റൊരുവളുടേത് ആകാതെ എന്നെയും ഓർത്ത് നടന്നവനോട് എനിക്ക് പ്രണയം കൂടിയിട്ടെ ഉള്ളു നഡാശ,,, മറക്കാൻ സാധിക്കുന്നില്ല... സത്യം പറഞ്ഞാൽ ഞങ്ങളുടെ ആ വീട്ടിൽ ഇപ്പോഴും അവൻ യൂസ് ചെയ്യാറുള്ള പലതും കാണുമ്പോൾ ശരിക്കും മിസ് ചെയ്യുന്നുണ്ട് നഡാശ ഞാനൊരുനാൾ ജീവിച്ച എന്റെയാ പഴയ ജീവിതം...

സത്യം പറഞ്ഞാൽ നിസ്സഹായയാണ് ഞാൻ എനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ല..." എന്നൊക്കെ ഒരു നിസ്സഹായ രൂപേണ ഹെലൻ പറഞ്ഞപ്പോ അത്ഭുദത്തോടെ അവളെ തന്നെ നോക്കുകയായിരുന്നു നഡാശ,,, കാരണം നഡാശ തന്നെ കണ്ടെത്തിയ കാര്യങ്ങളായിരുന്നു അത്,,, അതൊരിക്കലും ഹെലൻ അവളോട് തുറന്ന് പറയുമെന്ന് അവള് ഒരിക്കലും കരുതിയിരുന്നില്ല... എന്നിട്ടും അവളത് പറഞ്ഞത് അത്രക്കും ഹെലൻ നഡാശയെ വിശ്വസിക്കുന്നത് കൊണ്ടാണെന്ന് അവൾക്ക് ബോധ്യമായപ്പോ അവൾക്ക് ഒരുപോലെ സന്തോഷവും സങ്കടവും ഒക്കെ തോന്നിയിരുന്നു... നഡാശയുടെ മുഖത്ത് അത് നല്ലപോലെ തെളിഞ്ഞു കാണുന്നും ഉണ്ടായിരുന്നു... "ഇനിയെന്താണ് ഹെലൻ...?" ഇനിയെന്താ അവളുടെ തീരുമാനം എന്ന് ചോദിക്കാൻ ഒത്തിരി മടി ഉണ്ടായിരുന്നു എങ്കിലും മടിച്ചു മടിച്ചോണ്ട് ഒടുവിൽ നഡാശ അത് ചോദിച്ചപ്പോ അവളെ നോക്കി ഹെലൻ ഒരു വരണ്ട ചിരി ചിരിച്ചു... "അറിയില്ല നഡാശ,,, എനിക്കൊന്നും അറിയില്ല... എന്താണ് ഇനി ചെയ്യേണ്ടതെന്നോ എന്താണ് ചെയ്തതെന്നോ ഒന്നും എനിക്കറിയില്ല... എല്ലാം വരുന്നിടത്വെച്ച് കാണാമെന്ന ധാരണയിൽ എല്ലാം ഞാൻ മാറ്റി വെച്ചിരിക്കാണ്... എനിക്കായി കാതിരിക്കുന്ന വിധി എന്തായാലും ഞാനത് സ്വീകരിക്കുക തന്നെ ചെയ്യണം,,,

വരാനുള്ളത് ഒരിക്കലും വഴിയിൽ തങ്ങില്ല നഡാശ,,, എങ്കിലും,,, There is no second chance in love എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ... അതോണ്ട് ആത്മാർത്ഥമായി തന്നെ റോബിന്റെ ലൈഫിൽ ഒരു സ്ഥാനം ഞാനിനി ആഗ്രഹിക്കുന്നില്ല... ഒരു പ്രാവിശ്യം പിഴവ് വന്ന ഞങ്ങളുടെ പ്രണയം ഇനിയെന്ത് വില കൊടുത്താലും തിരികെ ലഭിക്കില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്... അവന് നല്ലൊരു ജീവിതം ഇനിയും ലഭിക്കണമെന്നും പഴയതും,,, എന്നെയും അവൻ മറക്കണമെന്നും,,, എവിടെയായാലും അവൻ സന്തോഷത്തോടെ ഇരിക്കണം എന്നും മാത്രമേ എനിക്കിപ്പോ ഉള്ളൂ..." ____________💚 "ദുർഗ്ഗാ നീയീ കോഫി കൊണ്ട് പോയി കൊടുക്ക്..." കിച്ചനിൽ നിന്ന് എന്തോ ട്രൈ ചെയ്യുന്ന ദുർഗ്ഗയെ നോക്കി കൊണ്ട് കോഫി രണ്ട് കപ്പിലാക്കി അവളുടെ കയ്യിൽ വെച്ചു കൊടുത്തു കൊണ്ട് ശർമിള പറഞ്ഞതും അവള് അവരെ ഒരു നിമിഷം മുഖം ചുളുക്കിക്കൊണ്ട് നോക്കി... "ആർക്കാ അമ്മേ കോഫി...?" മനസ്സിലെ ചോദ്യം മറച്ചു വെക്കാതെ തന്നെ ദുർഗ്ഗ ചോദിച്ചതും ശർമിള കപ്പ് ഒന്നൂടെ ഒന്ന് സെറ്റ് ചെയ്യുന്നത് നിർത്തിയിട്ട് അവളെ ഒന്ന് ഇടം കണ്ണിട്ട് നോക്കി...

"വിച്ചുവും അച്ചനും ഉണ്ടവിടെ,,, വിച്ചൂന്റെ കാര്യങ്ങൾ നോക്കാൻ പറഞ്ഞു കൊണ്ട് ഒരിക്കൽ പോലും ഞാൻ നിന്നെ ഫോഴ്‌സ് ചെയ്യില്ല ദുർഗ്ഗാ... അവനെ വളർത്തിയത് ഈ ഞാനാണ്,,, ശർമിള... ഇതുവരെ മക്കളെ വളർത്തുന്ന കാര്യത്തിൽ എനിക്ക് പിഴച്ചിട്ടില്ല... ശാസിക്കേണ്ടിടത്ത് ശാസിച്ചു കൊണ്ട് തന്നെയാണ് ഞാനെന്റെ മക്കളെ രണ്ട് പേരെയും വളർത്തിയത്... എന്റെ മക്കൾ ഞാൻ വിചാരിച്ചത് പോലെ തന്നെയാണ് വളർന്നതും... അതിലെനിക്ക് അഭിമാനമുണ്ട്... വിച്ചൂന്റെ കാര്യം തന്നെ പറയുകയാണെങ്കിൽ അവന്റെ കാര്യങ്ങൾ ഒക്കെ മറ്റുള്ളവരുടെ സഹായമില്ലാതെ ഒറ്റയ്ക്ക് ചെയ്യാൻ ഞാൻ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്... അതിനുള്ള ആരോഗ്യവും ഇപ്പൊ എന്റെ മകനുണ്ട്... അവന്റെ കാര്യങ്ങളൊക്കെ സ്വന്തമായി ചെയ്യാനുള്ള പക്വതയും കഴിവും അവനുണ്ട്... അതൊക്കെ ചെയ്യാൻ അവൻ തയ്യാറുമാണ്... നിനക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അതൊന്നും നീ ചെയ്യേണ്ട ആവശ്യമേ ഇല്ല ദുർഗ്ഗാ... ഓഫിസിൽ പോകേണ്ട തിരക്കുകൾ ഉള്ളത് കൊണ്ടാണ്... അല്ലെങ്കിൽ ഉറപ്പായും ഞാൻ നിന്നെ തടഞ്ഞേനെ,,,

നിനക്ക് അത്രയ്ക്കും കഴിയുമെന്ന് തോന്നുന്നുണ്ടെങ്കിൽ നീ ചെയ്തോളൂ... അല്ലേൽ അവൻ തന്നെ വന്നെടുത്തോളും..." എന്നൊക്കെ ശർമിള അവരുടെ മനസ്സിൽ തോന്നിയത് അങ്ങനെ തന്നെ വിളിച്ചു പറഞ്ഞപ്പോ 'ഈയൊരു കപ്പ് കോഫി അവന്റെ അണ്ണാക്കിൽ ഒഴിച്ചു കൊടുക്കാനാണോ ഇത്രേം വലിയ പ്രസംഗം..?' എന്ന് വരെ ദുർഗ്ഗാ സംശയിച്ചു പോയി... "അതൊന്നും കുഴപ്പമില്ല അമ്മ..." എന്ന് മാത്രം പറഞ്ഞിട്ട് പിന്നെ ശർമിളയെ ഒന്നും പറയാൻ സമ്മതിക്കാതെ അവള് പെട്ടെന്ന് ഹാളിലേക് നടന്നു... നടക്കുമ്പോൾ പെട്ടെന്ന് മനസ്സിലേക് കടന്നു വന്നത് ദീപയായിരുന്നു,,, അവളുടെ പ്രണയമായിരുന്നു... എന്നും ഓരോളോട് ഫൈറ്റ് ചെയ്താൽ ഉറപ്പായും കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ നമ്മൾക്കത് പ്രണയമാകും... പക്ഷെ ഒരിക്കലും ദീപക്ക് വൈശേട്ടനോട് അങ്ങനെയൊരു പ്രണയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല... അങ്ങനെ പലതും ആലോചിച്ചു ചിന്തിച്ചു ഹാളിൽ എത്തിയത് അറിഞ്ഞില്ല... വിശാലിനെ കണ്ടപ്പോ ദേഷ്യം വന്നപ്പോ എപ്പോഴോ അവളുടെ മനസ്സിൽ നിന്ന് ദീപയും വൈഷും ഒക്കെ പോയിരുന്നു... അവിടെ വിശാൽ സ്ഥാനം പിടിച്ചിരുന്നു...

അവനോടുള്ള വെറുപ്പ്‌ സ്ഥാനം പിടിച്ചിരുന്നു... കപ്പ് അവന് നേരെ നീട്ടിയപ്പോൾ ആദ്യമൊന്ന് നോക്കിയിട്ട് പിന്നെയവൻ കയ്യിൽ നിന്നും കപ്പ് വാങ്ങി... അപ്പഴാണ് സ്റ്റയർ ഇറങ്ങി അച്ഛൻ വരുന്നത് കണ്ടത്... മൂപ്പരേ കണ്ടപ്പോ കോഫി അങ്ങേർക്ക് കൊടുക്കാൻ നിന്നപ്പോഴാണ്,,, "കോഫി അവന് കൊടുക്ക് ദുർഗ്ഗാ..." എന്ന് വിശാൽ പറഞ്ഞത്... അവിടെയിനി ഏതവനാണോ എന്ന നിലയിൽ പെട്ടെന്ന് തിരിഞ്ഞ ദുർഗ്ഗ അവിടെയിരിക്കുന്ന ആദിയെ കണ്ട് പെട്ടെന്ന് ഞെട്ടി,,, അവനെ കണ്ട മാത്രയിൽ 'ഇവനെന്താ ഇവിടെ..?' എന്ന നിലയിൽ ദുർഗ്ഗ ഒരുനിമിഷം അവനെ തന്നെ നോക്കി നിന്നു... അവളുടെ നോട്ടത്തിൽ ആ മുഖത്ത് തന്നെ എഴുതി വെച്ചിട്ടുണ്ടായിരുന്നു പ്രതീക്ഷിക്കാതെ അവനെ അവിടെ കണ്ട ആശ്ചര്യവും ഞെട്ടലും... ആദിയും ഒന്നും മനസിലാകാതെ അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി... "ഓഹ്,,, ഇന്ധ്രഡ്യൂസ് ചെയ്യാൻ മറന്നു... Adi,,, meet my wife... durga... and durga... this is adi,,, my new business partner..." എന്നും പെട്ടെന്ന് വിശാൽ ഇന്ധ്രഡ്യൂസ് ചെയ്തപ്പോൾ ഞെട്ടലോടെ ദുർഗ്ഗയും ആദിയും ഒരുപോലെ അവനെ നോക്കി... ദുർഗ്ഗാ ഞെട്ടലോടെയാണ് നോക്കിയത്... എന്നാൽ ആദ്യം ഞെട്ടലോടെ നോക്കിയ ആദിയുടെ ചുണ്ടിൽ പെട്ടെന്ന് പുച്ഛചിരി വിരിഞ്ഞു... ദുർഗ്ഗ വിശാലിനെ വീണ്ടും നോക്കിയതും ഒരേസമയം അവനും ദുർഗ്ഗയെ നോക്കി... കണ്ണെടുക്കാതെയുള്ള ഇരുവരുടെയും നോട്ടം പ്രണമായി തെറ്റ് ധരിച്ച ആദിയുടെ ഉള്ളം പെട്ടെന്ന് വിങ്ങുന്നുണ്ടായിരുന്നു... എന്നാൽ ദുർഗ്ഗയുടെ നോട്ടം കൊണ്ടായിരുന്നു അവൻ അവളെ കണ്ണെടുക്കാതെ നോക്കിയത്... ആ 💛കാമഭ്രാന്തൻ💛....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story