കാമഭ്രാന്തൻ: ഭാഗം 43

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"എപ്പോഴായിരുന്നു നിങ്ങളുടെ കല്യാണം..?" ഒടുവിൽ മടിച്ചു മടിച്ചു എപ്പോഴോ ആദി ചോദിച്ചതും ചെയ്യുന്ന വർക്കിന്റെ ഇടയിൽ നിന്ന് വിശാൽ അവനെ ഒരു നിമിഷം നോക്കുക മാത്രം ചെയ്തു "കുറച്ചായി ആദി,,, പെട്ടന്നായത് കൊണ്ട് അബ്രോഡായവരേ വിളിച്ചിട്ടില്ല... അതാ നിന്നെയും മറന്നത്... ദുർഗ്ഗയെ ഞാൻ നിങ്ങളുടെ കോളേജിൽ വെച്ചാണ് ആദ്യമായിട്ട് കണ്ടത്... അപ്പൊ നീയും ഇവളെ കാണാൻ ചാൻസ് ഉണ്ടല്ലോ... നീയിത് വരെ കോളേജിൽ വെച്ച് ഇവളെ കണ്ടിട്ടില്ലേ...? നിന്റെ ജൂനിയർ ആയിരുന്നു... നീ ലാസ്റ്റ് ഇയർ ചെയ്യുമ്പോ ദുർഗ്ഗ ഫെസ്റ്റിയർ ആയിരുന്നു..." എന്നും കൂടെ വിശാൽ കൂട്ടിച്ചേർത്തപ്പോ നിറയാൻ നിന്ന കണ്ണുകളെ കഷ്ട്ടപെട്ട് കൊണ്ട് ആദി പിടിച്ചു വെച്ചു... എന്നാൽ അവർ രണ്ടുപേരും തമ്മിൽ എന്ത് ബന്ധമാണെന്ന് അറിയാതെ അപ്പോഴും തല പുകച്ചോണ്ട് ഇരുവരെയും കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു ദുർഗ്ഗാ... 

അവൾക്കെന്താണ് പറയേണ്ടത് എന്താണ് ചെയ്യേണ്ടത് എന്നോ ഒന്നും അപ്പൊ അറിയുന്നുണ്ടായിരുന്നില്ല... "എനിക്കറിയില്ലാ... ഞാൻ ശ്രദ്ധിച്ചുണ്ടാവില്ല... eniway hi durga...ഞാൻ ആദിത്യ,,, നിന്റെ ഹസ്ബൻഡിന്റെ ചൈൽഡ്ഹുഡ് ഫ്രണ്ട് ആയിരുന്നു... കുറച്ചു കാലം അബ്രോഡ് ആയിരുന്നു..അതുകൊണ്ട് നമ്മൾ തമ്മിൽ ബന്ധമുണ്ടാകാൻ ചാൻസില്ല,,, എനിവയ് പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം..." എന്നുമൊക്കെ എന്തൊക്കെയോ പോലെ ആദി കള്ളം പറഞ്ഞപ്പോ ദുർഗ്ഗ ഒരു നിമിഷം അവനെ തറഞ്ഞു നിന്ന് നോക്കിയിട്ട് മനസ്സിൽ,,, 'ഇവനെന്തിനാ അതിന് കള്ളം പറയുന്നേ...?' എന്ന് സംശയിച്ചിട്ട് അവനെ അടിമുടി കണ്ണുഴിഞ്ഞിട്ട് വേണോ വേണ്ടയോ മട്ടില് ഒന്ന് ചിരിച്ചു കാണിച്ചു... "എങ്കിൽ നമുക്ക് പിന്നീട് കാണാം വിച്ചൂ,,, ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്... എനിക്കിത്തിരി ദൃതിയുണ്ട്... പോയിട്ട് അവിശ്യങ്ങൾ ഉണ്ട്... നമുക്ക് മീറ്റ്‌ ചെയ്യാം,,,

ഇപ്പൊ പാർത്നേഴ്‌സ് കൂടെ ആയില്ലേ...? ഞാൻ നിനക്ക് വിളിക്കാം..." പെട്ടെന്ന് ദുർഗ്ഗ പോകാൻ നിന്നതും സെറ്റിൽ നിന്ന് എണീറ്റ് കൊണ്ട് ആദി പെട്ടെന്ന് പറഞ്ഞതും ദുർഗ്ഗ പെട്ടെന്ന് നിന്നിട്ട് 'വിച്ചൂ...' എന്നവൻ വിളിച്ചത് മാത്രം ഫോക്കസ് ചെയ്തിട്ട് ആദിയെ സൂക്ഷിച്ചു നോക്കി... അപ്പൊ വിശാലും ആദിയെ ഒന്ന് നോക്കിയിട്ട് ലാപ്പ് മാറ്റി പെട്ടെന്ന് എണീറ്റു... "അത്രയ്ക്ക് തിരക്കുണ്ടോ ആദി..? ഡിന്നർ കഴിഞ്ഞിട്ട് പോയിക്കൂടെ..?" വിശാൽ ഫുഡ് കഴിക്കാൻ ആദിയെ വിളിച്ചതും ആദി പെട്ടെന്ന് ഒന്ന് ചിരിച്ചിട്ട് ചിന്തകളിൽ നിന്നൊക്കെ വിമുക്തൻ ആയിട്ട് വിശാലിനെ പെട്ടന്ന് ഹഗ് ചെയ്തു... "അതിനൊക്കെ ഇനിയുമൊരുപാട് സമയമുണ്ട് വിച്ചൂ,,, എനിക്കിപ്പോ പോയേ തീരു,,, പറഞ്ഞില്ലേ കുറച്ചു തിരക്കുണ്ട്... അത്യാവിശ്യമാണ്... നമുക്ക് ഉറപ്പായിട്ടും മീറ്റ് ചെയ്യാം... ഞാനിനി ഉടനെയൊന്നും തിരികെ പോകില്ല... പലതും ചെയ്തു തീർക്കാനും ഉറപ്പ് വരുത്താനുമൊക്കെയുണ്ട്... അതൊക്കെ കഴിഞ്ഞിട്ടേ പോകൂ... അതിനൊക്കെ വേണ്ടിയിട്ടാണ് വന്നത്... അപ്പൊ ശരി കാണാം.." എന്നൊക്കെ പറഞ്ഞു തുടങ്ങിയിട്ട് അവസാനം അവൻ ദുർഗ്ഗയെ നോക്കിയിട്ട് ആയിരുന്നു അവസാനിപ്പിച്ചത്...

അതോണ്ട് അവന് ചെയ്തുതീർക്കാനുള്ളത് എന്താണെന്ന് അവൾക്ക് കൃത്യമായി ബോധ്യമായിരുന്നു... "അപ്പൊ ഓക്കെ... നിനക്ക് അത്രയ്ക്ക് തിരക്കണേൽ നീ പൊയ്ക്കോ ആദി... ഉറപ്പായിട്ടും നെക്സ്റ്റ് ടൈം ഇവിടെ സ്റ്റേ ചെയ്യിപ്പിച്ചിട്ടെ ഞാൻ വിടൂ..." ചിരിയോടെ അവൻ പറഞ്ഞതും ആദിയും ഒന്ന് ചിരിച്ചു കൊടുത്തു... അവൻ കൊതിയോടെ വിശാലിനെ നോക്കി... കാരണം പണ്ട് എത്രയോ താൻ ആഗ്രഹിച്ച ജീവിതം ഇപ്പൊ ജീവിച്ച് തീർക്കുന്നത് അവനാണ്... ഉള്ളിൽ നിന്നാരോ അവനോട് പറഞ്ഞു... "ഓഹ് ആദി മറന്നു... നീയൊന്നവിടെ നിൽക്ക്... ഞാനിപ്പോ വരാം.." വീണ്ടും ചിരിച്ചോണ്ട് പോകാൻ നിന്നപ്പോഴാണ് പെട്ടെന്ന് വിശാൽ അങ്ങനെ പറഞ്ഞിട്ട് ആദിയോട് പോകല്ലെന്ന് പറഞ്ഞത്... ആദി സംശയത്തോടെ വിശാലിനെ നോക്കിയതും അവൻ പെട്ടെന്ന് മുകളിലേക്കു കയറിപ്പോയി... അവൻ കയറിപ്പോയതും ഒരു നിമിഷം നെറ്റി ചുളിച്ചിട്ട് അവൻ പോയ വഴിയേ നോക്കി നിന്ന ആദി പെട്ടെന്ന് ആയിരുന്നു അവിടെ നിൽക്കുന്ന ദുർഗ്ഗയെ കണ്ടത്... അവനവളെ കണ്ടെന്ന് മനസിലായതും അവൾ പൊടുന്നേനെ അവന്റെയടുത്തേക് നടന്നു വന്നു...

എന്നാൽ വീട്ടിൽ ദുർഗ്ഗയുടെ വെച്ച് മാത്രം ദുർഗ്ഗയെ കണ്ട ആദിക്ക് കല്യാണം കഴിഞ്ഞ ഭാര്യമാരെ പോലെ വരുന്ന ദുർഗ്ഗ പുതിയ മുഖമായിരുന്നു... അവളതാണല്ലോ,,, പക്ഷെ അതിന്റെയപ്പുറം അതിന്റെ അവകാശി വിശാലാണ് എന്ന സത്യമാണ് അവനെ വേദനിപ്പിച്ചത്... അവൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നപ്പോ മനസ്സിൽ കൂടെ കടന്ന് പോയത് വീട്ടിൽ വെച്ച് വിശാലിനെ പറ്റി പറഞ്ഞ ദുർഗ്ഗയുടെ വാക്കുകൾ ആയിരുന്നു... അപ്പൊ അതൊക്കെ വിശ്വസിക്കാൻ അവന് ബുദ്ധിമുട്ട് ആയിരുന്നു... പക്ഷെ എല്ലാം വിശാൽ ആണെന്ന് അറിഞ്ഞപ്പോ,,, അവളുടെ ആ അവകാശി വിശാൽ ആണെന്ന് അറിഞ്ഞപ്പോ,,, പതിയെ അതൊക്കെ അവനിൽ നിന്ന് മാഞ്ഞുപോയി... അവന്റെയുള്ളിൽ എല്ലാം വിശ്വാസം ആകുകയായിരുന്നു... "എന്റെ വിച്ചു ആണോ ദുർഗ്ഗാ...? എന്റെ വിച്ചുവാണോ ദുർഗ്ഗാ നിന്റെ അവകാശി..? അവന് വേണ്ടിയിട്ടാണോ നീ ഇവിടെ..?

കോളേജിൽ വെച്ചവൻ എപ്പഴാ നിന്നെ കണ്ടത്...? എപ്പഴാ അവന് നിന്നെ ഇഷ്ടമായത്...? എനിക്ക് മുൻപാണോ..? അവന്റെയുള്ളിലാണോ ദുർഗ്ഗ നിന്റെ മുഖം ആദ്യം പതിഞ്ഞത്...?" "നീയാണ് ആദിത്യ... എന്നെ ആദ്യം പ്രണയിച്ചത് നീയാണ്... പക്ഷെ ഞാനാദ്യം പ്രണയിച്ചത് ആ മനുഷ്യനെയാണ്... സ്നേഹിച്ചത് അങ്ങേരെയാണ്... നിന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല ആദിത്യ... ആ സ്ഥാനം നിനക്ക് ഞാനൊരിക്കലും തന്നിട്ടില്ല ആദിത്യ..." വിശ്വാസം വരാതെ അവൾക്കടുത് നിന്ന് അവളുടെ താലിയിലേക്കും സിന്ദൂരത്തിലേക്കും വിശ്വാസം വരാതെ നോക്കിയിട്ട് ഒടുവിൽ ആദി ചോദിച്ചപ്പോ ഉടൻ തന്നെ അവളിൽ നിന്ന് വന്ന മറുപടി ഒരുനിമിഷം അവനെ കൊല്ലാതെ കൊന്നിരുന്നു... പെട്ടന്ന് അങ്ങോട്ടേക്ക് വിശാൽ വന്നതും ഇരുവരും സ്റ്റഡി ആയിട്ട് അവനെ നോക്കിയപ്പോ ശരിക്കും അവർ ചെറു പ്രായത്തിലെ സുഹൃത്തുക്കൾ ആയിരുന്നു എന്നത് വിശ്വസിക്കാൻ ദുർഗ്ഗയ്ക്കും, അവള് അവന്റെ ഭാര്യ ആണെന്ന് വിശ്വസിക്കാൻ ആദിക്കും ബുദ്ധിമുട്ട് ആയിരുന്നു... വിശാൽ കുറച്ചു ഫയൽസ് നീട്ടിയപ്പോൾ അത് വാങ്ങി അവനെ നോക്കി ഒന്ന് ചിരിക്കാൻ ആദി ശ്രമിച്ചു..💙 "ഹെലൻ...?"

അടച്ചിട്ട മുറിയിൽ നിന്ന് ഇനിയും അവൾ പുറത്ത് വരാത്തത് കൊണ്ട് ഒരു ചോദ്യം പോലെ അവളുടെ മമ്മ വിളിച്ചതും ഒടുവിൽ അവൾ വാതിൽ തുറന്നു... "എന്ത് പറ്റി മോളെ...? നീ തന്നയല്ലേ നഡാശയെ ഇന്ത്യയിലേക്ക് നിർബന്ധിച്ചു പറഞ്ഞു വിട്ടത്... പിന്നെയെന്തിനാ നീയിങ്ങനെ കണ്ണ് നിറക്കുന്നെ...? നിനക്കവളെ വിട്ട് പോകാൻ കഴിയില്ലായിരുന്നു എങ്കിൽ എന്തിനാ അവളെ പറഞ്ഞു വിട്ടത്...?" ഒരു കുറ്റപ്പെടുത്തൽ പോലെ അവളുടെ മുറിയിലേക്കു പ്രവേശിച്ചു മുഖം തരാതെ നിൽക്കുന്ന ഹെലെന്റെ തലയിൽ തലോടിക്കൊണ്ട് അവളുടെ മമമ ചോദിച്ചതും അവള് മമ്മയുടെ കയ്യിൽ പിടിച്ചു ബെഡിൽ ഇരുപ്പിച്ചിട്ട് അവള് മമ്മയുടെ മടിയിൽ തലവെച്ചു കിടന്നിട്ട് സീലിംഗിലേക് നോട്ടം തെറ്റിച്ചു... "പോകണം മമ്മാ,,, അവള് പോകണം... ഒരുപാട് അനുഭവിച്ചു... ഒത്തിരി കാലം ഒരുവനെ ആലോചിച്ചു കണ്ണീർ പൊഴിച്ചു... ഇനിയെങ്കിലും കുറച്ചു കാലം അവളും സന്തോഷിക്കട്ടെ,,, അവൾക്ക് പലതും ചെയ്തു തീർക്കാനുണ്ട് മമ്മാ... അവൾക്ക് അല്ലാതെ മറ്റാർക്കും ചെയ്തു തീർക്കാൻ പറ്റാത്ത പലതും... അതൊക്കെ അവള് തന്നെ ചെയ്തു തീർക്കണം മമ്മാ... അതിന്,,,

അതിനവള് പോകണം... ഹിത്രയിലേക്... അവളെ പറഞ്ഞു വിടാൻ ആഗ്രഹം ഉണ്ടായിട്ടല്ലാ അവൾ കാരണം തകർന്നൊരു കുടുംബമുണ്ട്,,, അവൾ കാരണം ജീവിതം തകർന്ന ഒരു പെണ്ണുണ്ട്,,, അതിനൊക്കെ പരിഹാരം നഡാശ തന്നെ ചെയ്യണം മമ്മാ,,, അതാ അവളെ ഞാൻ അങ്ങനെയൊക്കെ ചെയ്ത് നർബന്ധിച്ചു ഇന്ത്യയിലേക്ക് അയച്ചത്... എന്ന് കരുതി ഒരാൾക്കും അവളെ ഉപദ്രവിക്കാൻ കഴിയില്ല മമ്മാ... അതിന് ഞാൻ സമ്മതിക്കില്ല..." എന്തൊക്കെയോ തീരുമാനിച്ചത് പോലെ ഹെലൻ പറഞ്ഞതും അവളുടെ മമ്മ പെട്ടെന്ന് മുഖം ചുളുക്കിക്കൊണ്ട് അവളെ നോക്കി... "പെണ്ണോ...? ഏത് പെണ്ണ്...?" ഒരു സംശയരൂപേണെ അവളുടെ മമ്മ ചോദിച്ചതും ഹെലൻ പെട്ടെന്ന് ഞെട്ടലോടെ മമ്മയെ നോക്കിയിട്ട് പിന്നെ മുടിയൊന്ന് പിച്ചി പരുങ്ങിക്കളിച്ചു... "ഞാൻ അവളോട് മനപ്പൂർവം പറയാതെ നിന്നതാണ് മമ്മാ... അത്രെയും പ്രശ്നങ്ങൾക്കിടയിൽ അവൾക്ക് ചിലപ്പോ അതും കൂടെ താങ്ങാൻ കഴിയില്ലെന്ന് തോന്നി..." മടിച്ചോണ്ട് അമ്മയെ ഇടം കണ്ണിട്ട് നോക്കി ഹെലൻ പറഞ്ഞതും അവളുടെ മമ്മ പെട്ടെന്ന് എണീറ്റ് നിന്നിട്ട് ഹെലനെ നോക്കി...

"നീയെന്താ ഉദ്ദേശിക്കുന്നത് വെച്ചാൽ തെളിച്ചു പറയ് ഹെലൻ.." ഒടുവിൽ ഇത്തിരി ദേഷ്യത്തോടെ കണ്ണിറുക്കെ അടച്ചു തുറന്ന് അവളുടെ മമ്മ പറഞ്ഞതും അവള് പെട്ടെന്ന് ആഞ്ഞൊരു ശ്വാസം വലിച്ച് വിട്ടിട്ട് ഉമിനീർ ഇറക്കി അവളുടെ മമ്മയെ നോക്കി... "വിശാലിന്റെയും ദുർഗ്ഗയുടെയും കല്യാണം കഴിഞ്ഞിരുന്നു മമ്മാ... കുറച്ചു മാസങ്ങൾ ആയതെ ഉള്ളൂ,,, തന്റെ കഥയിലെ വില്ലത്തി എന്ന് വിശാൽ വിശ്വസിക്കുന്ന ദുർഗ്ഗ ഇപ്പൊ അയാളുടെ ഭാര്യയാണ് മമ്മാ... അവളവരെ പറ്റി അന്വേഷിച്ചില്ലേലും ഞാൻ അന്വേഷിച്ചിരുന്നു മമ്മാ..." എന്നുമൊക്കെ ഹെലൻ പറഞ്ഞതും അവളുടെ മമ്മ പെട്ടെന്ന് ഞെട്ടി ഷോക്ക് ആയിട്ട് അവളെ നോക്കി... "ഹെലൻ...!! അപ്പൊ... അപ്പൊ ദുർഗ്ഗാ..?" ഒരു ചോദ്യ ഭാവേന അവര് അവളെ നോക്കിയതും അവള് അതേ എന്ന മട്ടിൽ അവരെ നോക്കി... "അതേ മമ്മാ... അവൾക്കറിയില്ല ഒന്നും... അവൻ പൂർണ്ണമായും ദുർഗ്ഗയെ വിട്ട് കളഞ്ഞു എന്നാണ് നഡാശ കരുതി വെച്ചത്,,, ബട്ട്... അവരുടെ കല്യാണം കഴിഞ്ഞു... എന്താണ് അവനവളെ ചെയ്യുന്നതെന്ന് അറിയില്ല മമ്മാ... ബട്ട് ഒന്നുറപ്പാണ്... അതൊരിക്കലും ദുർഗ്ഗയുടെ നല്ലാതിനാവില്ല...

അവളുടെ ജീവിതം ഇപ്പൊ അടിത്തറ ഇല്ലാത്തതാണ്,,, അതിനാണ് എനിക്ക് ഹൃദയം മുറിയുന്ന വേദന ഉണ്ടെങ്കിലും നഡാശയെ ഞാൻ നർബന്ധിച്ചു ഇന്ത്യയിലേക്ക് പറഞ്ഞു വിട്ടത്... ഇപ്പൊ ദുർഗ്ഗക്ക് നഡാശയെ ആവശ്യമാണ്,, അവളുടെ ഫാമിലിക്കും അവളെന്ന മകളെ വേണം.." "പക്ഷെ മോളെ,,, ദുർഗ്ഗയെ അവൻ ഉപദ്രവിക്കുന്നുണ്ട് എങ്കിൽ അതിന്റെ യഥാർത്ഥ കാരണക്കാരി ആയ നഡാശയെ,,, അവനെന്താ സത്യം അറിഞ്ഞാൽ ചെയ്യുക എന്ന് നീ ഓർത്തോ...? അവന്റെ സ്നേഹിച്ചിരുന്നിട്ട് കൂടി,, മായയുടെ തിരോധാനത്തിന് പിന്നിൽ ദുർഗ്ഗയെന്ന് കരുതി അവനിപ്പോ തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ എന്റെ മോളെ അവൻ വെറുതെ വീടോ...? അവളെ,,, നഡാശയെ ഉപദ്രവിക്കില്ലേ...?" മമ്മയുടെ ഉള്ളിൽ നഡാശയെ പറ്റി ആശങ്ക നിറഞ്ഞതും ഹെലൻ മെല്ലെ സൈഡിലേക്ക് നോക്കിയൊന്ന് പുച്ഛിച്ചു ചിരിച്ചു... "എന്റെ നഡാശയുടെ രോമത്തിൽ തൊടാൻ പോലും അവനെ ഞാൻ സമ്മതിക്കില്ല മമ്മാ... മായാ എന്ന ഭ്രാന്തിൽ കുടുങ്ങിക്കിടക്കുന്നവന്റെ ഭ്രാന്ത് തീർക്കാനുള്ള ഒരു കളി വസ്തുവല്ല മമ്മാ അവള്... അതിനവനെ ഞാൻ സമ്മതിക്കില്ല..."

മെല്ലെ മെല്ലെ അവളുടെ കണ്ണിൽ ദേഷ്യം വന്ന് നിറയുന്നത് മമ്മാ അറിഞ്ഞു... പക്ഷെ ഒരു യഥാർത്ഥ ഉത്തരം അവർക്ക് ലഭിച്ചില്ലായിരുന്നു... അവളെന്താണ് ഉദ്ദേശിക്കുന്നത് എനവർക്ക് മനസിലായില്ലായിരുന്നു... "നീയെന്ത് ചെയ്യാനാ ഹെലൻ...? ഇവിടെ നിന്നിട്ട് നീയെങ്ങാനെ നഡാശയെ രക്ഷിക്കാനാ...? സത്യം അറിഞ്ഞാൽ വിശാൽ അവളെയും ഉപദ്രവിക്കും എന്ന് ഉറപ്പാ... പിന്നെ നീയെന്ത് ചെയ്യാനാ...? പറയ് മോളെ നീയെന്ത് ചെയ്യാനാ..?" മമ്മ ഒരു ഉത്തരത്തിന് വേണ്ടി അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു... അപ്പൊ അവള് മമ്മയെ ഒന്ന് നോക്കിയിട്ട് എണീറ്റ് വിൻഡോയുടെ അടുത്തേക് നടന്നു... അവിടുന്ന് പുറത്തേക്ക് ഒന്ന് നോക്കി... ആ സിറ്റിയെ ഒന്നാകെ വീക്ഷിച്ചിട്ട് വീണ്ടും അവളുടെ മമ്മയെ നോക്കി... "എനിക്ക് ഇവിടെ നിന്നല്ലേ മമ്മാ ഒന്നും ചെയ്യാൻ പറ്റാതെ ഉള്ളൂ... ഇന്ത്യയിൽ നിന്ന് എനിക്കവളെ രക്ഷിക്കാൻ കഴിയില്ലേ...?" എന്നും അവള് പറഞ്ഞെങ്കിലും അവളുടെ മമ്മാ വീണ്ടും മുഖം ചുളുക്കിയിട്ട് അവളെ നോക്കി നെറ്റി ചുളിച്ചു... അപ്പൊ അവള് മമ്മയെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു... "ഞാൻ ഇന്ത്യയിലേക്ക് പോകും മമ്മാ...

അവളെ രക്ഷിക്കാൻ വേണ്ടി മാത്രമല്ല... എനിക്ക് കാണണം മമ്മാ,,, അവരെയൊക്കെ കാണണം... ഒരു ഫാന്റസി സ്റ്റോറി പോലെ ഞാൻ കേട്ടറിഞ്ഞ കുറച്ചു പേരുണ്ട്,,, ചില ജീവിതങ്ങൾ ഉണ്ട്... അത്ഭുതങ്ങൾ ഉണ്ട്... അവരെയൊക്കെ എനിക്ക് നേരിട്ട് കാണണം മമ്മാ... പ്രത്യേകിച്ച് അവനെ,,, വൈശാഖിനേ,,, നേരിട്ട് അവനെയിനി കാണാൻ കഴിയില്ലെന്ന് എനിക്കുറപ്പാണ്... എങ്കിലും അനിയനും ചേട്ടനും ഒരുപോലെയാണെന്നല്ലേ പറഞ്ഞത്... വിശാൽ എങ്ങനെയാണോ അങ്ങനെ തന്നെ ആയിരിക്കില്ലേ വൈശാകും... അതല്ലേൽ അവന്റെ ഓർമ്മകളുള്ള ഒരു മുറിയില്ലേ നിറയെ വൈശാഖ് നിറഞ്ഞു നിൽക്കുന്ന മായയുടെ മുറി,,, എനിക്കവനെ അങ്ങനെയെങ്കിലും കാണണം മമ്മാ... അറിയണം... എന്റെ നഡാശ അത്രേം കാലം അവനെ കാത്തിരിക്കാൻ മാത്രം,,, അവന് വേണ്ടി അത്രയ്ക്കും കരയാൻ മാത്രം ആ മനുഷ്യന് എന്ത് പ്രത്യേകത ആണുള്ളതെന്ന്... അവന്റെയടുത്ത് അവള് മാത്രം കണ്ട ആ വലിയ പ്രത്യേകത എന്താണെന്ന്,,, അതിന് ഞാൻ പോകും മമ്മാ.." എന്നവൾ പറഞ്ഞതും അവളുടെ മമ്മ പെട്ടെന്ന് ഞെട്ടലോടെ അവളെ നോക്കി...

അപ്പൊ വിൻഡോയിൽ കൂടി ഒരായിരം ജീവിതങ്ങൾ സ്വന്തം പ്രശ്നങ്ങളും പേറി ആ സിറ്റിയിലൂടെ പോകുന്നത് അവള് നോക്കി നിന്നു... അപ്പൊ മനസ്സവളോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു... പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരുണ്ട്...? _🖤 "ഒരു വലിയ ജീവിതമുണ്ട് നഡാശ മുൻപിൽ... നീ കൂടെയുണ്ടെങ്കിൽ മാത്രമേ എനിക്കാ ജീവിതത്തിൽ വിജയിക്കാൻ കഴിയുകയുള്ളൂ... പറയ്... എപ്പോഴും നീയെന്റെ കൂടെ ഉണ്ടാവില്ലേ...?" "ഞാനില്ലാത്ത ഒരു ജീവിതം നീ സ്വപ്നം പോലും കാണണ്ട വൈഷ്‌..." അവളുടെ ഉള്ളം കൈ തന്റെ കൈക്കുള്ളിലാക്കി പ്രണയത്തോടെ വൈഷ്‌ ചോദിച്ചപ്പോൾ കുറുമ്പോടെ ചിരിയോടെ അഹങ്കാരത്തിന്റെ ലാഘവത്തോടെ നഡാശ പറഞ്ഞതും അവനും ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു... പ്രണയത്തിൽ അന്ധരായ ആ രണ്ട് പേർ... ഇന്ന് എല്ലാം വെറും ഓർമ്മകൾ മാത്രം... പുച്ഛത്തോടെ നഡാശ ഫ്ളൈറ്റിൽ കണ്ണടിച്ചിരിക്കെ ഓർത്തു... ഇന്ത്യയിലേക്ക് പോകുവാണ്... ഇങ്ങോട്ട് വരുമ്പോൾ ഒരിക്കലും ഇനി അങ്ങോട്ട് പോകില്ലെന്ന് തീരുമാനിച്ചു ഉറപ്പിച്ചതാണ്... എങ്കിലും ഇപ്പൊ അങ്ങോട്ട് പോകേണ്ടത് അത്യാവിശ്യമാണ്...

ഒരുനാൾ ഒരുവനെ ആത്മാർത്ഥമായി പ്രണയിച്ചപ്പോൾ ആ സ്നേഹം തെറ്റുകളാൽ കൈവിട്ട് പോയപ്പോൾ അവനെക്കാൾ ഏറെ തന്നെ സ്നേഹിച്ചവനോട്,,, തനിക്ക് വില തന്നവനോട്,,, വിശാലിനോട്,,, ഒരുപാട് തെറ്റുകൾ ചെയ്തു പോയി... ഇന്ന് അവന് വേണ്ടിയെങ്കിലും അവൻ തന്ന കളങ്കമില്ലാത്ത സ്നേഹത്തിന് വേണ്ടിയെങ്കിലും അങ്ങോട്ട് പോകുകയും അവനോടെല്ലാം തുറന്ന് പറയുകയും വേണം... അല്ലെങ്കിൽ മരിച്ചു മണ്ണടിഞ്ഞവൻ ഒരിക്കലും തന്നോട് ക്ഷമിക്കില്ല... അവളോർത്തു കൊണ്ട് കണ്ണടച്ചു ഒന്നൂടെ സീറ്റിലേക്ക് ചാരിയിരുന്നു... ഇന്ത്യ മനസ്സിലൂടെ ആ ഒരു വാക്ക് മാത്രം കടന്നു പോയി... ശരിയാണ്... ഏതൊരാൾക്കും എപ്പോഴും മറ്റൊരു രാജ്യത് നിന്ന് തന്റെ സ്വന്തം രാജ്യത്തേക് പോകുമ്പോൾ ഒരു സുരക്ഷിതത്വം ഫീൽ ചെയ്യും... അവിടെ താൻ ഒറ്റപ്പെട്ടിട്ടില്ല എന്ന് തോന്നും... പുരത്വമുള്ള രാജ്യം ഏതൊരു വ്യക്തിക്കും എന്നും സ്പഷ്യലാണ്..

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അവിടെ മറ്റാർക്കും തരാൻ കഴിയാത്ത ഒരു പ്രത്യേക തരം സുരക്ഷിതത്വം ഉണ്ടാവും... ഓരോന്ന് ഓർത്തുകൊണ്ട് അവൾ കണ്ണടച്ചതും പലതും ഉള്ളിൽ കൂടെ മറഞ്ഞു പോയി... കറ പുരണ്ട പഴയ ജീവിതം... വൈശാഖ് പ്രണയിച്ച നിമിഷങ്ങൾ,,, അവന്റെ അകൽച്ച,,, ഒടുവിൽ സ്വയം നഷ്ടപ്പെട്ട് ചെയ്ത ക്രൂരതകൾ... പ്രാണൻ ആയവന്റെ നശിപ്പിച്ച ജീവിതം,,, അവന്റെ സന്തോഷം... മായ... _💚 "എന്റെ പൊന്നാദി,,, എത്രനേരമായി ഞാൻ നിനക്ക് എത്ര നേരമായിട്ട് കോൾ ചെയ്യാണെന്ന് അറിയോ നിനക്ക്..? എവിടെ പോയി കിടക്കുവായിരുന്നു നീ..?" ആദി വന്നയുടനെ ബെഡിലേക് വീണത് നോക്കി ബാത്റൂമിൽ നിന്ന് ഇറങ്ങിവന്ന ഡാനി ഫോൺ നോക്കിക്കൊണ്ട് ആദിയെ തുറിച്ചു നോക്കി ചോദിച്ചതും ആദി അവനെയൊന്ന് ഉറ്റുനോക്കിയിട്ട് ഫോണെടുത്തു നോക്കി... അതിൽ ഡാനി ഒരുപാട് തവണ വിളിച്ചിട്ടുണ്ടെന്ന് മനസിലായതും അവൻ ഡാനിയെ ഒന്ന് നോക്കി വീണ്ടും ഫോണിലേക് നോട്ടം കൊടുത്തു... അപ്പൊ ഡാനിയെ കൂടാതെ ലയ കൂടി വിളിച്ചിട്ടുണ്ടെന്ന് മനസിലായതും അവൻ ഫോൺ ഓഫ് ചെയ്തിട്ട് ഡാനിയെ ഒന്ന് നോക്കിയിട്ട് ഇന്നുണ്ടായ ഇൻസിഡൻസ് ഒന്നോർത്ത് നോക്കിയിട്ട് കണ്ണിറുക്കെ അടച്ചു തുറന്നു...

അവന്റെ ആ പെട്ടെന്നുള്ള പെരുമാറ്റം കണ്ടിട്ട് നെറ്റി ചുളിച്ച് ഡാനിയും അവനെ നോക്കി... "നിനക്കെന്താ ആദി പറ്റിയെ...? Mr വിശാൽ ഹിത്രയെ കാണാൻ പോയതല്ലേ നീ... എന്നിട്ട് ഡീൽ ശരിയാക്കിയില്ലെ...? ലയ മാം പറഞ്ഞതല്ലേ ഈ ഡീൽ കമ്പനിക്ക് അത്യവിശ്യമാണ്... കമ്പനിയും നീയുമായി അവരൊരു പാർട്ണർ ഷിപ്പ് തുടങ്ങിയെ പറ്റൂ... ആ രീതിയിൽ വേണം നീ പോയി സംസാരിക്കാൻ എന്ന്... എന്നിട്ട് എന്തായി... ഇങ്ങനെ ഇരിക്കാതെ എന്തേലുമൊക്കെ പറയ് ആദി..." അവന്റെ ആ ഇരുത്തം കണ്ടിട്ട് കലി കയറി ഡാനി അവനോട് പൊട്ടിത്തെറിച്ചതും നെറ്റി തടവുന്നത് നിർത്തിയിട്ട് ആദി ഡാനിയെ നോക്കിയിട്ട് വിൻഡോയുടെ അടുത്തേക് നടന്നു... അവനെ കണ്ണെടുക്കാതെ നോക്കി ഡാനിയും നിന്നു... അപ്പൊ തന്നെ പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്തു ചുണ്ടോട് ചേർത്ത് പോക്കറ്റിൽ ലൈറ്റർ പരതി ഒടുവിൽ കിട്ടിയപ്പോ അതെടുത്തു കത്തിച്ചു ലൈറ്റർ ടേബിലേക് ഇട്ട് ഒരു പഫ് വലിച്ച് പുക വായുവിലേക്ക് കടത്തി വിട്ടിട്ട് അവനെ തിരിഞ്ഞു ഡാനിയെ നോക്കിയപ്പോ ഒന്നും മനസിലാകാതെ അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു ഡാനി... "ഞാനിന്ന് ദുർഗ്ഗയെ കണ്ടു... അവളുടെ വീട്ടിൽ വെച്ച് കണ്ടത് പോലെയുള്ള വേഷത്തിലല്ല... സാരിയും,,, താലിയും,,, സിന്ദൂരവും ഒക്കെ അണിഞ്ഞ ദുർഗ്ഗ...

നോർമൽ ഭാര്യമാരെ പോലെയുള്ള ദുർഗ്ഗാ..." "അതിന് നീ ടെൻഷൻ അടിച്ചിട്ട് കാര്യമില്ല ആദി... അപ്പോഴേ ലയ മാം പറഞ്ഞതല്ലേ അവള് സിംഗിൾ അല്ല ഇപ്പൊ കല്യാണം കഴിഞ്ഞവളാണ്... നീ ടൗണിൽ വെച്ചാണോ അവളെ കണ്ടത്...? ഒരിക്കലും നീ അന്വേഷിക്കാൻ ആഗ്രഹിക്കാത്ത അവളുടെ ഹസ്ബൻഡിനെ പറ്റി അന്വേഷിച്ചോ നീ...? ആരാ അയാൾ..?" സമാധാനിപ്പിച്ചു കൊണ്ട് ഡാനി പറഞ്ഞതും അവസാന പഫും വലിച്ചു വിട്ട് കുറ്റി ബിന്നിലേക് ഇട്ടിട്ട് അവൻ ഡാനിയെ തിരിഞ്ഞു നോക്കി... "ടൗണിൽ വച്ചല്ല വിച്ചൂന്റെ വീട്ടിൽ വെച്ച്,,, അവന്റെ ഭാര്യയായിട്ട്..." അത് പറഞ്ഞു അവസനമായപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..._💜 അടഞ്ഞു കിടക്കുന്ന വീടിന്റെ ഗെയ്റ്റ് ഓപ്പൺ ചെയ്തുകൊണ്ട് അവൻ അകത്തേക്ക് പ്രവേശിച്ചു... എന്നുമില്ലാത്ത എന്തോ ഒരു അനുഭൂതി ആ നിമിഷം അവനെ പിടികൂടുന്നുണ്ടായിരുന്നു... അവനൊന്ന് ചുറ്റും നോക്കിയിട്ട് ബാഗിൽ നിന്ന് കീ എടുത്തിട്ട് വീട് ഓപ്പൺ ചെയ്തു അകത്തേക്കു കയറി... വീടിന്റെ ഉള്ളാകെ വീക്ഷിച്ചതും അവന് എന്തോ പന്തികേട് തോന്നി...

അവിടെത്തെ പ്രത്യേക സമേൽ അവനവന്റെ നാസികത്തുമ്പിലേക് വലിച്ചെടുത്തു പെട്ടെന്ന് ഞെട്ടി കണ്ണ് തുറന്നു കൊണ്ട് ചുറ്റും നോക്കി... പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൻ അവന്റെ മുറിയിലേക്ക് ഓടി... തുറന്ന് നോക്കി അവിടമാകം വമിക്കുന്ന സുഗന്ധം അവനവന്റെ നാസികത്തുമ്പിലേക് വലിച്ചെടുത്തു... കബോർഡ് തുറന്ന് ആ ബോക്‌സ് ഓപ്പൺ ചെയ്തു നോക്കിയതും പ്രതീക്ഷിച്ച സാധനം അവിടെ കാണാതെ ആയതും അവന്റെ ചുണ്ടിലൊരു പുഞ്ചിരി മിന്നി... 'ഫൈനലി നീ തന്നെ ആ മിന്ന് കൊണ്ടുപോയി അല്ലെ...?' ആ ചോദ്യം ആരോടെന്നില്ലാതെ ചോദിച്ചിട്ട് അവൻ വീടിന്റെ പുറത്തേക്ക് നടന്നു... വീടാകെ ഒന്ന് കണ്ണോടിച്ചു നോക്കി നെയിം പ്ളേറ്റിൽ തെളിഞ്ഞു കണ്ട പേരിലേക്ക് അവൻ കൗതുകത്തോടെ നോക്കി... Mr & Mrs Robin അതിലെ Mrs എന്ന ഭാഗത്തൂടെ ചിരിയോടെ അവൻ വിരലോടിച്ചു... 'അവസാനം നീയിവിടെ വന്നു അല്ലെ ഹെലൻ..?' ആ ചോദ്യം ചോദിച്ചു കൊണ്ട് പുറത്തെ ലഗേജ് എടുത്തു അകത്തേക്ക് നടക്കുമ്പോൾ എന്നുമില്ലാത്ത തെളിച്ചവും പുഞ്ചിരിയും അവന്റെ മുഖത്ത് എടുത്തു കാണിക്കുന്നുണ്ടായിരുന്നു... അതവന്റെ മുഖത്തിന്റെ സൗന്ദര്യം ഒന്നൂടെ വർധിപ്പിക്കുകയായിരുന്നു... _💛

"ദുർഗ്ഗ..." വിശാൽ വിളിച്ചു കൂവിയതും എവിടുന്നോ അവൾ ഓടി വന്നു അവന്റെ മുന്നിൽ ഹാജരായി... അവന്റെ മുഖവെട്ടം കാണുമ്പോൾ തന്നെ അവൾക്ക് വെറുപ്പ് തോന്നുന്നുണ്ടായിരുന്നു... പക്ഷെ ഒന്നും ചെയ്യാൻ കഴിയുന്നില്ലായിരുന്നു... എങ്കിലും ഒരുനാൾ,,, ഒരുനാൾ ഈ നശിച്ച ജീവിതത്തിൽ നിന്ന് അവളുറപ്പായും ഓടിപ്പോകുമെന്ന് തീരുമാനിച്ചു ഉറപ്പിച്ചത് ആയിരുന്നു... "എന്താ...?" "വേഗം റെഡി ആയിക്കോ,,, നമ്മക്ക് പോണം..." അവള് അവനെ നോക്കി ചോദിച്ചപ്പോ തന്നെ അവൻ പറഞ്ഞതും അവള് മുഖം ചുളിക്കിക്കൊണ്ട് അവനെ നോക്കി... "എവിടേക്ക്...?" ഉള്ളിൽ നിറഞ്ഞ ചോദ്യം അവളപ്പൊ തന്നെ ചോദിച്ചതും അവ അവനവളെ ഒന്ന് തുറിച്ചു നോക്കി... "നിന്റെ വീട്ടിലേക്ക്,,, രണ്ട് ഡെയ്സ് സ്റ്റേ ചെയ്യാനുള്ള ഡ്രെസ്സും പാക്ക് ചെയ്യാൻ മറക്കണ്ട..." അവളെ ഉറ്റുനോക്കി അവൻ പറഞ്ഞതും ഞെട്ടലിന്റെ മുകളിൽ ഞെട്ടൽ കിട്ടിയത് പോലെ ആയിരുന്നു ദുർഗ്ഗക്ക് തോന്നിയത്... അവള് കണ്ണിമവെട്ടാതെ അവനെ മിഴിച്ചു നോക്കി... "എന്തിന്...?" ചോദിക്കണം എന്നാഗ്രഹിച്ച ചോദ്യം അല്ലെങ്കിൽ കൂടി അവള് പോലും അറിയാതെ ആ ചോദ്യം അവളുടെ നാവിൽ നിന്ന് പുറത്തേക്ക് വന്നിരുന്നു...

അതിന് വിശാൽ കണ്ണടച്ച് ദേഷ്യം കൻഡ്രോൾ ചെയ്യുന്നത് പോലെ നിന്നിട്ട് പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവനോട് ചേർത്ത് നിർത്തി മുടിക്കുത്തിൽ പിടിച്ചു വലിച്ചതും അവൾക്ക് പെട്ടെന്ന് ശ്വാസം കിട്ടാത്തത് പോലെ തോന്നി... അവള് ആഞ്ഞു ശ്വാസം വലിച്ചു വിടാൻ തുടങ്ങിയെങ്കിലും അവനതൊന്നും മൈൻഡ് പോലും ചെയ്യുന്നില്ലയിരുന്നു... അവൾക്ക് മരിച്ചു പോകുമെന്ന് പോലും തോന്നിയിരുന്നു... "എന്നെ ചോദ്യം ചെയ്യാൻ മാത്രം നീ വളർന്നിട്ടില്ല ദുർഗ്ഗാ... നിനക്കത്രക്ക് എന്നെ ഭരിക്കണം എന്ന് തോന്നുമ്പോ ഒരു കാര്യം ഓർമ്മിച്ചാൽ മതി... നിന്റെ മുഖവെട്ടം കാണുന്നത് പോലും എനിക്ക് വെറുപ്പാ..." അവളെ തുറിച്ചു നോക്കിയിട്ട് അവൻ പറഞ്ഞതും നിറയാൻ വെമ്പിയ കണ്ണുകളെ അവൾ കഷ്ട്ടപെട്ട് നിറയാൻ വെമ്പി നിൽക്കുന്ന കണ്ണുകളെ തുടച്ചു കളഞ്ഞതും അവനവളിലെ പിടി വിട്ടിട്ട് അവളെ സൈഡിലേക് തള്ളിമാറ്റി... "അമ്മ പറഞ്ഞത് കൊണ്ട് ഇപ്പൊ നിന്റെ വീട്ടിലേക്ക് പോയേ മതിയാകൂ... ഞാൻ ഫൈവ് മിനിറ്റ്‌സിൽ വരും അപ്പൊ റെഡി ആയി നിന്നത് കണ്ടില്ലെങ്കിൽ അറിയാലോ എന്നെ..?"

അവളെ തുറിച്ചു നോക്കിയിട്ട് അത്രയും പറഞ്ഞോണ്ട് അവൻ കാറിന്റെ കീയും എടുത്തു പുറത്തേക്കു പോയതും നിറയാൻ നിന്ന കണ്ണുകളെ അവള് കഷ്ടപ്പെട്ട് തുടച്ചു... 'എന്ത് കൊണ്ടാ എനിക്ക് മാത്രം ഈ വിധി...?' സ്വയമത് ചോദിച്ചിട്ട് നിറഞ്ഞ കണ്ണ് അമർത്തി തുടച്ചു റെഡി ആയി വന്നു രണ്ടുപേരുടെയും ഡ്രെസ്സ് പാക്ക് ചെയ്തു സെറ്റാക്കി വെച്ചു പുറത്തേക്ക് നടന്നപ്പോഴാണ് ശാലിനി പോകുന്നത് കണ്ടത്... അവളെ കണ്ടപ്പോ അവൾക്കടുത്തേക് നടന്നു... "ശാലിനി.." ദുർഗ്ഗാ വിളിച്ചത് കേട്ടപ്പോഴാണ് ശാലിനി അവളെ നോക്കിയത്... ദുറ്ഗ്ഗയെ കണ്ടതും അവള് അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് കയ്യിലെ ഫോൺ അനുമോൾക്ക് നേരെ നീട്ടിയതും നിധി കിട്ടിയത് പോലെ മോള് ഫോണും കൊണ്ട് പുറത്തേക്ക് ഓടി... അവള് പോകുന്നത് ചിരിയോടെ നോക്കിയിട്ട് ശാലിനി ദുർഗ്ഗക്ക് നേരെ തിരിഞ്ഞതും എങ്ങനെ പറയണം എന്നറിയാതെ ദുർഗ്ഗ ഒന്ന് പരുങ്ങി...

"പറയ് ദുർഗ്ഗാ... എന്താ...? എന്ത് പറ്റി...?" അവളെ നോക്കി ചിരിയോടെ ശാലിനി ചോദിച്ചതും ദുർഗ്ഗയുടെ മുഖഭാവം കണ്ട് ശാലിനി അവളെ മിഴിച്ചു നോക്കി... അപ്പൊ ദുർഗ്ഗയുടെ ഉള്ളിൽ കൂടെ കടന്നു പോയത് വിശാൽ ഇപ്പൊ മുറിയിൽ വെച്ച് കാട്ടിക്കൂട്ടിയത് ആയിരുന്നു... "ശാലിനി..." പതിഞ്ഞ സ്വരത്തിൽ അവള് വിളിച്ചപ്പോ ശാലിനി അവളെ സംശയത്തോടെ നോക്കി... "എന്താ...? എന്ത് പറ്റി ദുർഗ്ഗാ..? എന്തായാലും പറയ്..?" അപ്പൊ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു ദുർഗ്ഗാ പറയാൻ തീരുമാനിച്ചു... "ശാലിനി...അത്... അത്... I am.... I am Pregnant..." ഒടുവിലെ നടുക്കത്തിന്റെ ശേഷം എങ്ങെനെയോ അവള് ഉള്ളിലുള്ളത് തുറന്ന് പറഞ്ഞതും ശാലിനി പെട്ടെന്ന് ഞെട്ടി... എന്നാൽ ദുർഗ്ഗയുടെ ഉള്ളിൽ സങ്കടമായിരുന്നു വെറുപ്പായിരുന്നു... അതിന്റെ കാരണം അവനുമായിരുന്നു,,, ആ ചോരയുടെ അവകാശി ആയ 💛കാമഭ്രാന്തൻ💛...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story