കാമഭ്രാന്തൻ: ഭാഗം 44

kamabranthan

എഴുത്തുകാരി: മുഹ്‌സിന

ദുർഗ്ഗ അത് പറഞ്ഞു കഴിഞ്ഞപ്പോ ഞെട്ടലോടെ ആയിരുന്നു ശാലിനി അവളെ നോക്കിയത്... ശാലിനിയുടെ ആ മുഖഭാവം കണ്ടപ്പോൾ എന്താണ് പറയേണ്ടത് എന്ന് ദുർഗ്ഗക്കും അറിയില്ലായിരുന്നു... "ദുർഗ്ഗ..സത്യമാണോ നീയീ പറഞ്ഞത്...?" വിശ്വാസം വരാത്ത രീതിയിൽ ചോദ്യ ശാലിനി ഒരിക്കൽ കൂടെ അവളെ നോക്കിയിട്ട് അങ്ങനെ ചോദിച്ചതും അതെങ്ങനെ അവളെ പറഞ്ഞു വിശ്വസിപ്പിക്കണം എന്നറിയാതെ ദുർഗ്ഗാ ഒരുനിമിഷം ചുറ്റും നോക്കി... പിന്നെ അവളെ തന്നെ നോക്കി നിസ്സഹായതയോടെ നിന്നു... "സത്യമാണ്..ശാലിനി I am pregnent.." "But..are you sure നിനക്ക് ടെസ്റ്റിൽ അബദ്ധം പറ്റിയതല്ലെന്ന് ഉറപ്പ് തന്നായല്ലേ..?" ഒരിക്കൽ കൂടെ ഉറപ്പിക്കാൻ വേണ്ടി ശാലിനി ചോദിച്ചതും ദുർഗ്ഗക്ക് പെട്ടെന്ന് എന്തോ പോലെ തോന്നി... എങ്കിലും അവള് നിർത്താതെ വീണ്ടും തലയാട്ടിയതും ശാലിനിക്ക് ഉറപ്പായിരുന്നു അവൾക്ക് അബദ്ധം ഒന്നും പറ്റിയതല്ല... ദുർഗ്ഗ ശരിക്കും പ്രേഗിനെന്റ് ആണെന്ന്... "ശരിക്കും കൺഫോം ആകാത്ത സ്ഥിതിക്ക് നമ്മക്കിത് ഇപ്പൊ ഇവിടെ പറയണ്ട ദുർഗ്ഗാ... ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കാം... നീ വിച്ചൂനോട് പറഞ്ഞോ...?" ഒരു നിമിഷം ചുറ്റും നോക്കിയിട്ട് രഹസ്യം പോലെ ശാലിനി പറഞ്ഞതും ഒരുനിമിഷം ദുർഗ്ഗക്ക് അവളോട് പോലും ദേഷ്യം തോന്നി എങ്കിലും അവള് സംയമനം പാലിച്ചു... അപ്പഴാണ് അവളെന്താണ് ചോദിച്ചത് എന്ന് പോലും ദുർഗ്ഗാ ഓർത്തത് അപ്പൊ തന്നെ ഞെട്ടലോടെ ശാലിനിയെ നോക്കി...

ഇടിമുഴക്കം പോലെയാണ് ആ കുഞ്ഞിന്റെ അവകാശി അവനാണെന്ന് അവൾക്ക് ബോധ്യം വന്നത്... എന്തോ അതിൽ അവനും അവകാശം ഉണ്ടെന്ന കാര്യം എക്സെപ്റ്റ് ചെയ്യാൻ അവളെ കൊണ്ട് വയ്യായിരുന്നു... അല്ലെങ്കിൽ അവളുടെ ഉൾബോധ മനസ്സ് അതിന് തയ്യാറാല്ലായിരുന്നു... അപ്പൊ തന്നെ ചോദ്യ ഭാവേന ശാലിനി ഒരിക്കൽ കൂടെ ദുർഗ്ഗയെ നോക്കിയതും അവള് ചിന്തകളിൽ നിന്നൊക്കെ വിമുക്ത ആയിട്ട് ശാലിനിയെ നോക്കി നിർത്താതെ ഇല്ലെന്നുള്ള മട്ടില് തലയാട്ടി... "അതേതായാലും നന്നായി... അവനോട് വെറുതെ ഇപ്പൊ പറയേണ്ട... നമുക്ക് ആദ്യം ഹോസ്‌പ്പ്റ്റലിൽ പോയിട്ട് ശരിക്ക് കൺഫോം ആക്കാം എന്നിട്ട് എല്ലാവരോടും പറയാം..." ചിരിയോടെ ശാലിനി പറഞ്ഞതും ദുർഗ്ഗക്ക് ഒരു നിമിഷം ദേഷ്യം തോന്നി... 'ഇവളെല്ലാം മറന്നോ...' ഒരുനിമിഷം അവളുടെ മുകത് നോക്കിയപ്പോൾ ദുർഗ്ഗ ഓർത്തത് അതായിരുന്നു... അപ്പൊ തന്നെ അവളുടെ കയ്യിൽ പിടിച്ചു പോകാൻ നിന്ന ശാലിനിയെ പെട്ടന്ന് ദുർഗ്ഗ തടഞ്ഞു നിർത്തി... അത് ശ്രദ്ധിച്ചതും ചോദ്യ ഭാവേന ശാലിനി അവളെ തിരിഞ്ഞു നോക്കിയതും അവള് നിസ്സഹായതയോടെ അവളെ നോക്കി നിർത്താതെ വേണ്ടെന്ന് തലയാട്ടി...

അപ്പൊ അവളെ സംശയത്തോടെ നോക്കി ശാലിനിയും നിന്നു..അപ്പൊ തന്നെ ദുർഗ്ഗ അവൾക്ക് നേരെ തിരിഞ്ഞിട്ട് വയറൊന്ന് തലോടി... അവളുടെ ആ പ്രവർത്തി സംശയത്തോടെ നെറ്റി ചുളിച്ചിട്ട് നോക്കുവായിരുന്നു ശാലിനി... "എനിക്കീ കുഞ്ഞിനെ വേണ്ട ശാലിനി..." ഒടുവിൽ ദുർഗ്ഗ അത് പറഞ്ഞതും ചിരിച്ചോണ്ട് നിന്നിരുന്ന ശാലിനിയുടെ മുഖം പെട്ടെന്ന് മാറി അവള് മുഖം ചുളിച്ചോണ്ട് ദുർഗ്ഗയെ നോക്കി... "നീയെന്താ ദുർഗ്ഗാ ഉദ്ദേശിക്കുന്നത്...?" ഗൗരവത്തോടെ ശാലിനി ചുണ്ടിലെ പുഞ്ചിരി മായ്ച്ചു കളഞ്ഞു കൊണ്ട് ചോദിച്ചതും പറഞ്ഞത് അബദ്ധമായോ എന്നൊരു നിമിഷം ദുർഗ്ഗ ചിന്തിച്ചു... അവള് വിളറിയ മുഖത്തോടെ ശാലിനിയെ നോക്കി... "എനിക്കീ കുഞ്ഞിനെ വേണ്ട ശാലിനി... അവന്റെയാ വൃത്തികെട്ട ചോരയെ ഉദരത്തിൽ എനിക്ക് ചുമക്കേണ്ട... വെറുപ്പാ... അറപ്പാ... അവനോട് മാത്രമല്ല... എന്റെ അനുവാധമില്ലാതെ എന്നിൽ കടന്നു കൂടിയ ഈ ചോരയോട് പോലും എനിക്ക് വെറുപ്പാ... അവന്റേതായ ഒന്നും എനിക്കീ ജീവിതത്തിൽ വേണ്ട... എനിക്കത് പൊള്ളും,,അറക്കും... എനിക്കിതിനെ വേണ്ടാ..." "ദുർഗ്ഗാ..." വെറുപ്പോടെ മുഖം തിരിച്ചോണ്ട് ദുർഗ്ഗ പറഞ്ഞതും പെട്ടെന്ന് ദേഷ്യം നുരഞ്ഞു പൊന്തി വന്നതും ശാലിനി അവളുടെ പേര് അലറി വിളിച്ചതും ദുർഗ്ഗ പെട്ടെന്ന് ഞെട്ടിയിട്ട് ശാലിനിയെ നോക്കി... അപ്പൊ ശാലിനിയുടെ മുഖഭാവം കണ്ടതും ദുർഗ്ഗ പെട്ടെന്ന് ഞെട്ടിയിരുന്നു... പെട്ടെന്ന് അവളോട് എന്ത് പറയും എന്നറിയാതെ അവളൊന്ന് വിയർത്തു...

പക്ഷെ ആ നിമിഷം അവളെ തുറിച്ചു നോക്കുകയായിരുന്നു ശാലിനി... "നീയൊരു അമ്മയാകാൻ പോകുന്ന പെണ്ണാ ദുർഗ്ഗാ,,, അത് നീ മറക്കരുത്... ഒരമ്മയാവൻ പോകുന്ന പെണ്ണിന്റെ വായിൽ നിന്ന് വരേണ്ട വാക്കുകളല്ല ദുർഗ്ഗാ ഇത്,,, എവിടുന്ന് കിട്ടിയത് ആയാലും എങ്ങനെ കിട്ടിയത് ആയാലും ഒരമ്മയ്ക്ക് എന്നും തന്റെ മക്കൾ പ്രിയപ്പെട്ടതാണ്... ജീവനാണ്... അമ്മയായി കഴിഞ്ഞാൽ പ്രണയത്തേക്കാൾ കൂടുതലായി തന്റെ കുഞ്ഞിനെ സ്‌നേഹിക്കുന്നവൾ ആയിരിക്കും അമ്മ... അമ്മ എന്ന പേര് ഒരിക്കലും ഒരു അലങ്കാര വസ്തു അല്ല... പവിത്രമായ മാതൃ സ്നേഹത്തിന്റെ പേരാണ്... അല്ലേലും നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ദുർഗ്ഗ... ഒരുനാൾ നിനകീ തന്ന അനുഗ്രഹം ദൈവം തന്നെ തിരിച്ചെടുക്കും ദുർഗ്ഗാ... അങ്ങനെയൊരു നാൾ വരും... അന്നീ നഷ്ടപ്പെടുത്തിയ കുഞ്ഞിനെ ഓർത്ത് നീ കരയും... വിഷമിക്കും,,, നിന്റെ ചോരയിൽ പിറക്കാൻ ഒരു കുഞ്ഞിനെ നീ ആഗ്രഹിക്കും... പക്ഷെ ലഭിക്കില്ല... അങ്ങനെ വരുമ്പോൾ നിസ്സഹായായി,,, ഒരു കുഞ്ഞിന് ജന്മം നൽകാൻ പോലും കഴിയാതെ വരുമ്പോൾ ജീവിക്കുന്നതിന് പോലും അർത്ഥമില്ലെന്ന് തോന്നും ദുർഗ്ഗാ... അന്ന് നീ കരയും... നീറും.

.നിന്റെ കരച്ചിൽ ഈ ലോകം മുഴുവൻ കേൾക്കും..എങ്കിലും ദൈവം കേൾക്കില്ല ദുർഗ്ഗ... കുഞ്ഞില്ലാത്ത,,, ഒരു കുഞ്ഞു പൈതലിനെ ആഗ്രഹിക്കുന്ന എല്ലുകൾ നുറുങ്ങുന്ന വേദനയിൽ ഒരു കുഞ്ഞിനെ പ്രസവിക്കാൻ ആഗ്രഹിക്കുന്ന പെണ്ണിനെ അത് പറഞ്ഞാൽ മനസിലാവുള്ളൂ... ഇന്നീ ലോകം പോലും കാണാത്ത ഒരു തെറ്റും ചെയ്യാത്ത ഈ കുഞ്ഞിനെ നീ ഉപേക്ഷിക്കാൻ മോഹിക്കുമ്പോൾ ഒരു കാര്യം മറക്കരുത് മാതാപിതാക്കൾ ചെയ്യുന്ന തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടത് ഒരു തെറ്റും ചെയ്യാത്ത അവരുടെ മക്കളല്ല... ശരിയാ,,, സമ്മതിക്കാം... വിച്ചു നിന്നോട് ക്രൂരതയാണ് ചെയ്യുന്നത്,,, തെറ്റാണ് ചെയ്യുന്നത്... അവൻ ചെയ്യുന്ന തെറ്റിൽഉ ന്യായം കണ്ടെത്താൻ ഒരു പെണ്ണെന്ന നിലയിൽ എനിക്കൊരിക്കലും കഴിയില്ല... പക്ഷെ പെറ്റമ്മയല്ലേലും ഒരമ്മയെന്ന നിലയിൽ നീയിപ്പോ നിന്റെ നാവ് കൊണ്ട് പറഞ്ഞ ലോകം കാണാത്ത ആ കുഞ്ഞിനോട് ചെയ്യാൻ ശ്രമിച്ച ആ ക്രൂരതയില്ലേ ദുർഗ്ഗാ... ഞാനെന്നല്ല ഒരു പെണ്ണന്നെല്ല ദൈവം തമ്പുരാൻ പോലും നിന്നോട് ക്ഷമിക്കില്ല ദുർഗ്ഗാ... ശരിക്കും ഒരു പെണ്ണെന്ന നിലയിൽ നിന്നോട് വിച്ചു ചെയ്യുന്ന ക്രൂരതയേക്കാൾ എത്രയോ വലുതാണ് ഒരു അമ്മയെന്ന നിലയിൽ നീ നിന്റെ കുഞ്ഞിനോട് ചെയ്യാൻ നിന്നത്... ഇപ്പൊ ചിലപ്പോ നിനക്കത് മനസിലാകില്ല ദുർഗ്ഗാ... ദൈവത്തിന് നിന്നെ പരീക്ഷിക്കാൻ നീയീ പറഞ്ഞ കാര്യത്തിന് നിനക്ക് ശിക്ഷ തരാൻ ഒരു നിമിഷം മതീ...

പക്ഷെ ഈ പൊടി കുഞ്ഞിനോട് നീ ചെയ്യാൻ നിന്ന ക്രൂരതക്ക് പ്രായശ്ചിത്വം ചെയ്യാൻ നിനക്കീ ഒരു ജീവിതം മതിയായി എന്ന് വരില്ല... ഒരു കുഞ്ഞ് തന്റെ ഉദരത്തിൽ ജന്മം എടുത്തെന്ന് അറിഞ്ഞാൽ അത് പിഴച്ചുണ്ടായത് ആയാലും പിന്നെ ആര് വന്ന് പറഞ്ഞാലും ഒരു യതാർത്ഥ അമ്മ ഒരിക്കലും അതിനെ ഇല്ലാതാക്കാൻ സമ്മതിക്കില്ല... അതൊരു അമ്മയായി കഴിഞ്ഞാൽ ഒരു പെണ്ണിലുണ്ടാവുന്ന മാറ്റമാണ് ദുർഗ്ഗാ... വിച്ചൂന്റെ കുഞ്ഞായി ജനിക്കുന്നു എന്ന് വെച്ച് ആ കുഞ്ഞ് ഒരു തെറ്റും ചെയ്യുന്നില്ല ദുർഗ്ഗാ... പിന്നെ നീയൊരു കാര്യം കൂടെ മറക്കരുത്ദുർഗ്ഗാ,,, അത് അവന്റെ മാത്രമല്ല നിന്റേത് കൂടിയാണ്... ആ കുഞ്ഞിനെ പ്രസവിക്കുന്നത് അവനല്ല നീയാണ്... അതിന്റെ കാര്യത്തിൽ അവനെക്കാൾ അവകാശം അതിന്റെ അമ്മയായ നിനക്കാണ് ദുർഗ്ഗാ... പെണ്ണിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നില്ലേ ശർമിള ആന്റി..? അവരൊരു അമ്മ കൂടിയാണ്... ഹിത്രയുടെ ഭാവി അവകാശിയെ നീ ഇല്ലാതാക്കാൻ ശ്രമിച്ചു എന്നറിഞ്ഞാൽ ആന്റി ഒരിക്കലും നിന്നോട് ക്ഷമിക്കില്ല... അവർക്കതിന് കഴിയില്ല... നിന്നെ ഇപ്പോ വാഴിച്ചോണ്ട് നടക്കുന്ന എല്ലാരും പിന്നെ നിന്നെ വെറുക്കും ദുർഗ്ഗാ... ഈ എനിക്ക് പോലും നിന്നോട് ചിലപ്പോൾ അതിന് ശേഷം വെറുപ്പാകും ദുർഗ്ഗാ... വിച്ചൂനോട് ക്ഷമിക്കാൻ കഴിയാത്തത് പോലെ ഒരിക്കലും എനിക്ക് നിന്നോടും ക്ഷമിക്കാൻ കഴിയില്ല... ഞങ്ങൾ മാത്രമല്ല,,വിച്ചൂ അവൻ,,അവൻ നിന്നെ പിന്നെ വെറുതെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ദുർഗ്ഗാ...?

മായയുടെ മരണത്തിന്റെ പിന്നിലെ കുറ്റക്കാരി നീയാണെന്ന് തെറ്റ് ധരിച്ചിട്ട് അവനിപ്പോൾ തന്നെ നിന്നോട് ക്ഷമിക്കാൻ കഴിയുന്നില്ല ദുർഗ്ഗാ... എനിക്ക് നിന്നെ ഈ നശിച്ച ജീവിതത്തിൽ നിന്ന് രക്ഷിക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട് ദുർഗ്ഗാ..പക്ഷെ സാധിക്കുന്നില്ല... എനിക്ക് മുന്നിലൊരു വഴി തെളിയുന്നില്ല... നിന്നെ രക്ഷിക്കണം എന്നുണ്ടായിട്ട് കൂടി എന്താ ചെയ്യേണ്ടത് എന്നെനിക്ക് അറിയില്ല ദുർഗ്ഗാ... അറിയില്ല അവന്റെ പോക്ക് എങ്ങോട്ടേക് ആണെന്ന്... അത് എവിടെ ചെന്ന് അവസാനിക്കുമെന്ന്... പക്ഷെ ഇപ്പൊ ഒന്നെനിക്ക് ഉറപ്പുണ്ട്,,, നിന്നെ സ്നേഹിക്കാൻ കഴിയില്ലേൽ കൂടെ അവന്റെ രക്തത്തിൽ പിറക്കാൻ നിൽക്കുന്ന ഈ കുഞ്ഞ് അവന് ജീവനായിരിക്കുമെന്ന്... അതെനിക്ക് ഉറപ്പാണ്..." എന്നുമൊക്കെ പറഞ്ഞു നിർത്തി കൊണ്ട് ശാലിനി ദുർഗ്ഗയെ നോക്കിയപ്പോൾ ദുർഗ്ഗാ കണ്ണിമ വെട്ടാതെ ശാലിനിയെ നോക്കി... അവള് ബാക്കി പറഞ്ഞതൊന്നും അവള് കെട്ടില്ലേൽ കൂടി അവള് മനസിലാക്കുകയായിരുന്നു അവളിലെ അമ്മയുടെ ആഴം... തന്റെ ഏട്ടന്റെ മകൾക്ക് അവള് എത്രമാത്രം സ്യൂട്ടബിൾ ആണെന്നുള്ള കാര്യം... അവളെത്രമാത്രം അനുമോളെ പൊന്ന് പോലെ നോക്കുമെന്ന്...

തന്നെ കണ്ണിമ വെട്ടാതെ ദുർഗ്ഗ നോക്കി നിക്കുന്നത് ശ്രദ്ധിച്ചു കൊണ്ടാണ് ശാലിനി അവളെ നോക്കിയത് അതിനവൾ ഒന്നുമില്ലെന്ന് തലയാട്ടി എങ്കിലും അതിനോടകം ദുർഗ്ഗ തീരുമാനിച്ചിരുന്നു ഇനി ആരെന്ത് വന്ന് പറഞ്ഞാലും ഒരിക്കലും ഈ കുഞ്ഞിനെ വിശാലിന് എന്നല്ല ആർക്കും വിട്ട് കൊടുക്കില്ലെന്ന്... എന്നന്നേക്കുമായി തന്റെ കുഞ്ഞ് മാത്രമായിട്ട് വളരുമെന്ന്... അതിൽ തനിക്ക് മാത്രമാണ് അവകാശം എന്ന് വിശ്വസിക്കാൻ ആയിരുന്നു അവൾക്കപ്പോൾ താൽപര്യം... ഏതൊരു അമ്മയുടെയും മനസ്സ് മാറി തുടങ്ങുന്നത് പോലെ പതിയെ ദുർഗ്ഗയിലെ അമ്മയും മാറി തുടങ്ങിയിരുന്നു... ആ കുഞ്ഞ് തന്റേത് മാത്രം ആണെന്ന് അവളും പതിയെ വിഷ്വസിച്ചു തുടങ്ങിയിരുന്നു... ദുർഗ്ഗയിലും പതിയെ ഒരു അമ്മ ജനിക്കുകയായിരുന്നു...❤ ___________💙 വിശാൽ അറിയാതെ ദുർഗ്ഗയെ ഹോസ്‌പിറ്റലിൽ എത്തിക്കാൻ ശാലിനി ഇത്തിരി ബുദ്ധിമുട്ടിയിരുന്നു... ആദ്യം വിശാലിനോട് ആവിശ്യങ്ങൾ ഉണ്ട് ദുർഗ്ഗയെ ശാലിനി ട്രോപ്പ് ചെയ്തോളും ആദ്യം നീ പൊയ്ക്കോ എന്ന് പറഞ്ഞെങ്കിലും വിശാൽ സമ്മതിച്ചില്ല,,, പക്ഷെ അവസാനം ശാലിനി ചൂടായപ്പോ സമ്മതിക്കുകയല്ലാതെ അവന്റെ അടുക്കൽ വേറെ വഴി ഇല്ലായിരുന്നു... "ദുർഗ്ഗാ വാ..." ശാലിനി വില്ലയിലെ കാർ ഡോർ ദുർഗ്ഗക്ക് നേരേ തുറന്നു കൊണ്ട് അവളോട് പറഞ്ഞതും പറഞ്ഞതും അവള് കയറും മുൻപ് ഒരു നിമിഷം പെട്ടെന്ന് വയറിൽ കൈ വെച്ചിട്ട് അവിടെ നിന്ന് മുകളിലേക്കു അവരുടെ മുറിയുടെ ബാൽക്കണിയിലേക്ക് ഒന്ന് നോക്കി...

അപ്പൊ അവിടെ അവളെ കണ്ണെടുക്കാതെ നോക്കി നിക്കുന്ന വിശാലിനെ കണ്ടതും അവൾക്ക് പെട്ടെന്ന് വെറുപ്പ് തോന്നി... വെറുപ്പോടെ അവള് മുഖം തിരിച്ചിട്ട് കാറിലേക്ക് കയറിയപ്പോ കൗതുകത്തോടെ കോളേജിൽ വെച്ച് അവൻ പ്രണയിച്ച കുസൃതികൾ നിറഞ്ഞ ദുർഗ്ഗയെ ഇപ്പോഴത്തെ ദുർഗ്ഗയിൽ അന്വേഷിക്കുകയായിരുന്നു വിശാൽ... എന്നാൽ അവളുടെ ഇപ്പോഴത്തെ തീ തിന്നുന്ന ഈ അസസ്ഥയ്ക്ക് കാരണക്കാരൻ താനാണെന്ന് അവന്റെയുള്ളിൽ നിന്ന് ആരോ പറഞ്ഞോണ്ട് നിന്നതും അവനതൊക്കെ പുച്ഛിച്ചിട്ട് മുറിയിലേക്ക് കയറിയതും ചുവരിലെ കുറുമ്പുകൾ നിറഞ്ഞ മായയുടെ ഫോട്ടോയിലേക്ക് അവൻ കണ്ണെടുക്കാതെ നോക്കി നിന്നു... ഓടിപ്പോയി ആ ഫോട്ടോ അവിടെ നിന്നെടുത്തു പുഞ്ചിരിക്കുന്ന മുഖമാലെ വൈശാഖിന്റെ ശർട്ടിന്റെ ഉള്ളിൽ മുഖം ഒളിപ്പിക്കുന്ന മായയുടെയും അവളെ തന്നിലേക്ക് ചേർത്ത് നിർത്തുന്ന വൈശാഖിന്റെയും ഫോട്ടോ കണ്ടതും അവന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു വന്നു... _____________💚 ഫോണടിയുന്ന ശബ്ദം കേട്ടപ്പഴാണ് പുറം കാഴ്ചകളിൽ ലയിച്ചിരുന്ന ദുർഗ്ഗ സ്വബോധത്തിലേക് വന്നത്... സീറ്റിലെ ബാഗിൽ നിന്ന് ഫോണെടുത്തു നോക്കിയതും 'ലയ' എന്ന് കണ്ടതും അവളൊന്ന് നിശ്വാസിച്ചു... "ഹേയ് ദുർഗ്ഗാ..." "ചത്തിട്ടില്ല..." കേറുവോടെ ദുർഗ്ഗ പറഞ്ഞതും മറുപുറം പൊട്ടിച്ചിരി ഉയർന്നിരുന്നു... അതും കൂടെ ആയതും ദുർഗ്ഗക്ക് ദേഷ്യം ഇരച്ചു കയറി... അവൾ പല്ല് കടിച്ചു...

അവള് പെട്ടെന്ന് സൈഡിലേക് കണ്ണ് ചെരിച്ചു നോക്കിയതും ശാലിനി അവളുടെ വിളിയൊന്നും ശ്രദ്ധിക്കാതെ കാര്യമായി ഫോണിൽ ആരോടോ ചാറ്റ് ചെയ്യുന്നത് കണ്ട് അവളുടെ മുഖമൊന്ന് ചുളിഞ്ഞു,,, സംശയത്തോടെ ഏന്തി വലിഞ്ഞു നോക്കിയതും അവളിലെ തനി മലയാളി തല പൊക്കി നോക്കുവായിരുന്നു... 'Akash...❤' എന്ന് സേവ് ചെയ്തു വെച്ചത് കണ്ടതും അവള് ചമ്മലോടെ മുഖം തിരിച്ചു... "ഹെലോ,,, ദുർഗ്ഗാ,,, നീ പോയോ...?" "ഹാ പോയ്,,,, ഇവിടെ കോൾ അറ്റൻഡ് ചെയ്ത് വെച്ചിട്ട് ഞാൻ ഊട്ടിക്ക് പോയി,,, ഒന്ന് പോടി..." ദുർഗ്ഗ പല്ല് കടിച്ച് കൊണ്ട് തന്നെ അവൾക്ക് മറുപടി കൊടുത്തു... "വന്നോടി ചെകുത്താൻ...?" "വന്നു,,, എന്റെ ബെഡ്റൂം വരെ വന്നു..." അന്ന് ആദി വീട്ടിൽ വന്നതോർത്ത് കൊണ്ട് ദുർഗ്ഗ ഒരു നിശ്വാസത്തോടെ പറഞ്ഞതും ലയ പെട്ടെന്ന് വാ പൊളിച്ചു കൊണ്ട് ഫോണിലേക് നോക്കി... "ഒന്ന് പോ ദുർഗ്ഗാ,,, അനാവശ്യം പറയാതെ,,, സംഭവം ഇത്തിരി തല്ലു കൊള്ളിത്തരം ആദിക്ക് ഉണ്ടേൽ കൂടി എന്റെ ഏട്ടൻ അത്രയ്ക്ക് പരമ ചെറ്റ ഒന്നുമല്ല കല്യാണം കഴിഞ്ഞ പെണ്ണിന്റെ ബെഡ്റൂമിൽ വരാൻ മാത്രം..." "അവൻ വന്നത് ബെഡ്റൂമിൽ ഒന്നുമല്ല,,, കിച്ചനിലാ... പക്ഷെ നീ പറഞ്ഞില്ലേ അവൻ കല്യാണം കഴിഞ്ഞ പെണ്ണിന്റെ ബെഡ്റൂമിൽ വരാൻ മാത്രം ചെറ്റയല്ല എന്ന്,,, ശരിയാ,,, കാരണം അവനതിനെക്കാൾ വലിയ പരമ ചെറ്റയാ,,, ചെറ്റകൾക്ക് പോലും അപമാനം..." ഉള്ളിലെ അമർഷം അവൾ പോലും അറിയാതെ പുറത്തേക്കു വരുന്നുണ്ടായിരുന്നു...

"ദുർഗ്ഗാ,,, എന്റെ ഏട്ടനാടി..." എന്തോ അത് സഹിക്കാൻ കഴിയാതെ പോലെ ലയ പറഞ്ഞതും ദുർഗ്ഗ ഒന്ന് ദേഷ്യം കൻഡ്രോൾ ചെയ്ത് കൊണ്ട് കണ്ണടച്ചു തുറന്നു... "അതിനിപ്പോ തലയും കുത്തി നിൽക്കാനൊന്നും എന്നെ കൊണ്ട് കഴിയില്ല ലയ,,, എനിക്ക് കാണുന്നതെ ഇഷ്ടമല്ലടി അവനെ,,, വെറുപ്പാ... ശരിക്കും,,, എപ്പോഴെങ്കിലും ഉള്ളിലുള്ള അവന്റെ യഥാർത്ഥ ഫീലിംഗ്‌സ് യഥാർത്ഥ ആൾക്ക് മുൻപിൽ തന്നെ തുറന്നു വിട്ടിരുന്നു എങ്കിൽ... ഇന്ന്...." "ദുർഗ്ഗാ,,, പ്ലീസ് ട്രൈ ടു അണ്ടർസ്റ്റാൻഡ്,,, അറിയാം... അന്നവൻ ചെയ്തത് തെറ്റ് തന്നെയാ... അതിന്റെ പ്രതിഫലമായി അമ്മ പോലും,,, ഐ നോ,,, ബട്ട് എന്റെ ബ്രദർ അല്ലെടി,,, കേട്ട് നിക്കാൻ പറ്റുന്നില്ല..." എല്ലാം അറിയാമായിരുന്നിട്ടും ലയ ഇങ്ങനെയൊക്കെ പറയുന്നത് എന്തോ ദുർഗ്ഗക്ക് ഒട്ടുമങ്ങോട്ട് പിടിക്കുന്നില്ലയിരുന്നു... "കേട്ട് നിക്കാൻ പോലും നിന്നെ കൊണ്ട് പറ്റുന്നില്ലേ...? കണ്ടതാ ഞാൻ നിത്യയുടെ അവസ്ഥ,,, ഞാൻ കാരണം,,, ഞാനൊറ്റൊരുത്തി കാരണം,,, ആ പാവം അവസാനം വരെ,,, കരഞ്ഞു പറഞ്ഞതാ അവനോട്,,, എന്നോട്,, അതിനെ അവനെത്രമാത്രം വേദനിപ്പിച്ചു...? അതിന്റെ കണക്ക് ആരാ നിത്യ പറയുക...? ഒരിക്കൽ... അത്രേം കാലത്തിന്റെ ഇടയ്ക്ക് ഒറ്റൊരിക്കൽ എങ്കിലും അവനവളെ കേൾക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ... നിനക്കൊന്നും ഓർമ്മയില്ലേ ലയാ...? ആർക്ക് വേണ്ടിയാ നീയിങ്ങനെ കണ്ടില്ലെന്ന് നടിക്കുന്നത്...? നിന്റെ മുന്നിലല്ലേ ലയാ എന്റെ നിത്യ,,, ഓർക്കുന്തോറും കൊല്ലാൻ തോന്നുവാ എനിക്കവനെ...

എന്റെ മുഖത്ത് നോക്കി അന്നൊരിക്കൽ നിത്യ ചോദിച്ചിട്ടുണ്ട് 'എന്നെയിനി ഒരിക്കലും ആദിയേട്ടൻ സ്നേഹിക്കില്ലേ ദുർഗ്ഗാ... ആ മനസ്സിൽ മുഴുവൻ നീയാണോ..?' എന്ന്... ഏതവസ്ഥയിലായിരുന്നു അവളന്ന്...? ക്ഷമിക്കില്ല നിത്യ ഒരിക്കലും,,, ആരൊക്കെ എന്തൊക്കെ വന്ന് പറഞ്ഞാലും എനിക്ക്,,, എനിക്ക് മാത്രമവനോട് ക്ഷമിക്കാൻ കഴിയില്ല നിത്യ... അതിനൊന്നെങ്കിൽ അവൻ മരിക്കണം,,, അല്ലെങ്കിൽ എനിക്ക് മറവിരോഗം വരണം... അല്ലാതെ മായില്ല ആ മുറിവ്..." അത്രയും പറഞ്ഞു ലയയെ പിന്നെയൊന്നും പറയാൻ സമ്മതിക്കാതെ ദുർഗ്ഗ കോൾ കട്ട് ചെയ്തതും അവളുടെ കണ്ണുകൾ അവൾ പോലും അറിയാതെ നിറഞ്ഞു വന്നിരുന്നു... നിറഞ്ഞ കണ്ണ് തുടക്കുന്നതിന്റെ ഇടയിലും അവള് കണ്ടിരുന്നു അവള് പറഞ്ഞതൊന്നും കേൾക്കാതെ കാതിലേക് ഹെഡ്‌സെറ്റിൽ കൂടെ ഒഴുകിയെത്തുന്ന സോങ് ആസ്വതിച്ചു കൊണ്ട് ആകാശിനൊപ്പം വേറൊരു ലോകത്ത് ലയിച്ചിരുന്ന ശാലിനിയെ... __________🖤 "എന്ത് പറ്റി ആദി നിനക്ക്..? ഇതേതാ കോളേജ്...?" ആദിയെ തന്നെ ഉറ്റു നോക്കിയിട്ട് അവന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്തു സങ്കടത്തോടെ ഡാനി അവന്റെ ഷോള്ഡറിൽ കൈ വെച്ചപ്പോ ആദിയൊന്ന് പുച്ഛിച്ചു ചിരിച്ചു...

"ഇത് ഞങ്ങളുടെ കോളേജ് ആണ്... ഞാൻ ദുർഗ്ഗയെ പ്രണയിച്ച കോളേജ്... ഞങ്ങളുടെ ഓർമ്മകൾ തങ്ങി നിൽക്കുന്ന കോളേജ്... pg കഴിഞ്ഞു ഞാൻ പോയപ്പോ ഒരിക്കലും അറിഞ്ഞില്ലെടാ ഞാൻ തോറ്റ് പോയെന്ന്..." അങ്ങനെ എന്തൊക്കെയോ ആദി പറയാൻ ശ്രമിച്ചെങ്കിലും അവന് കറക്റ്റ് ആയിട്ട് ഒന്നും പറയാൻ സാധിക്കുന്നില്ലയിരുന്നു... "എന്താ ആദി ശരിക്കും നിനക്ക് പറ്റിയത്...? എപ്പോഴാ ദുർഗ്ഗയെ നിനക്ക് നഷ്ടമായത്... ആരാ നിത്യ...? എന്താ നിങ്ങൾക്കിടയിൽ സംഭവിച്ചത്...? എന്താ ദുർഗ്ഗക്ക് അതിന് മാത്രം നിന്നോട് ഇത്രക്ക് ദേഷ്യം...?" "ദുർഗ്ഗക്ക് എന്നോട് ദേഷ്യമല്ല ഡാനി,,, വെറുപ്പാണ്... ദേഷ്യവും വെറുപ്പും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്... അവൾക്ക് ഞാനവളെ പ്രണയിച്ചു നടന്ന കാലങ്ങളിൽ എന്നോട് ദേഷ്യമായിരുന്നു,,, പക്ഷെ അത് പ്രകടിപ്പിക്കാൻ മാത്രം ധൈര്യം ഒന്നും അവൾക്ക് ഇല്ലാത്തത് കൊണ്ട് അവള് അവളെ തന്നെ നിയന്ധ്രിക്കുകയായിരുന്നു... പക്ഷെ അവള്,,, നിത്യ,,, അവള് വന്നപ്പോ എല്ലാം തകിടം മറിയാൻ തുടങ്ങിയിരുന്നു... അതോടെ ദുർഗ്ഗക്ക് എന്നൊടുന്നുണ്ടായിരുന്ന വെറും ദേഷ്യം വെറുപ്പായി... പകയായി... എന്നെ കാണുന്നതെ അവൾക്കിപ്പോ കലിയാണ്..." അത്രയും പറഞ്ഞോണ്ട് ആൽമര ചുവട്ടിൽ അവനിരുന്നു... അവിടെ നിറഞ്ഞു നിൽക്കുന്ന പേരുകളിൽ പണ്ടെപ്പോഴോ എഴുതിയ Adi❤durga എന്ന പേര് അന്വേഷിക്കുകയായിരുന്നു അവൻ...

എന്നാൽ നിറഞ്ഞു നിൽക്കുന്ന പേരുകളിൽ എപ്പോഴോ മറഞ്ഞിരുന്നു അതൊക്കെ... അവിടെ വേറെ പല പേരുകളും സ്ഥാനം പിടിച്ചിരുന്നു... അതൊക്കെ ഒന്ന് നോക്കി കണ്ണ് പിൽവലിച്ചു... അപ്പൊ അവനെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു ഡാനി,,, ആദിയുടെ നോട്ടം കണ്ടതും ഡാനി അവന്റെ മുന്നിൽ പോയി നിന്നു... "ഉറപ്പില്ലായിരുന്നു മറ്റൊരുതന്റെ കയ്യിൽ അവള് സുരക്ഷിതയായിരിക്കുമെന്ന്,,, ഭയമായിരുന്നു,,, അവളുടെ ജീവിതം ഇഷ്ടമില്ലാത്ത ഏതെങ്കിലും ഒരുത്തന്റെ കൂടെയാണോ എന്ന്,,, അതിനപ്പുറം എന്റെ പ്രതീക്ഷ ആയിരുന്നു അവളുടെ മനസ്സിൽ എവിടെയെങ്കിലും എനിക്കൊരു സ്ഥാനം ഉണ്ടാകുമെന്ന്,,, എന്നെ മറന്ന് മറ്റൊരാളെ പ്രണയിക്കാൻ അവൾക്ക് കഴിയില്ലെന്ന്... പിഅതോണ്ടാണ് അവളുടെ കല്യാണം കഴിഞ്ഞെന്ന് അറിഞ്ഞപ്പോ തന്നെ ഓടി വന്നത്... അവളെവിടെ എന്നന്വേഷിക്കാൻ അവളുടെ വീട്ടിലേക്ക് പോയത്... പക്ഷെ അപ്രതീക്ഷിതമായി അവളെ അവിടെ കണ്ടപ്പോ ഞാൻ ശരിക്കും ഞെട്ടിയിരുന്നു... എന്നിട്ടും അവളവിടെ വെച്ച് പറഞ്ഞതൊന്നും വിശ്വസിക്കാൻ ഞാൻ തയ്യാർ അല്ലായിരുന്നു... അതൊക്കെ എന്നെ കപളിപ്പിക്കാൻ വേണ്ടി,,,

അല്ലേൽ അവളവന്റെ കൂടെ സുരക്ഷിത ആണെന്ന് എന്നെ വിശ്വസിപ്പിച്ചു എന്നെ തോൽപ്പിക്കാൻ വേണ്ടി പറഞ്ഞതായിരിക്കും എന്നാണ് ഞാൻ കരുതിയത്... പക്ഷേ,,, ഇന്നലെ,, ഇന്നലെ വിച്ചൂന്റെ വീട്ടിൽ പോയപ്പോ,,, അവനാണ് അവളുടെ അവകാശി എന്നറിഞ്ഞപ്പോ,,, സത്യം പറഞ്ഞാൽ ഞാൻ തോറ്റ് പോയി ഡാനി... But now,,, ഞാൻ മനസിലാക്കുന്നു,,, എന്റെ ദുർഗ്ഗ ഹാപ്പിയാണ് ഡാനി... അവള് പറഞ്ഞത് പോലെ തന്നെ ഒരു സ്വർഗത്തിൽ തന്നെയാണ് അവള് ജീവിക്കുന്നത് എന്ന് ഞാനിപ്പോ വിശ്വസിക്കുന്നു ഡാനി... അവള് അവന്റെയൊപ്പം ഹാപ്പി തന്നെയാണ്... she is very lucky... വിച്ചൂ,,, അവൾക്ക്,,, അവൾക്കെന്നും ഒരു പെർഫെക്റ്റ് ഹസ്ബൻഡ് തന്നെയായിരിക്കുമെന്ന് എനിക്കുറപ്പാണ് ഡാനി,, ചെറുപ്പം മുതലേ അറിയാം വിച്ചൂനെ എനിക്ക്... ഞാൻ ഭയക്കുന്നത് പോലെ ഒന്നുമില്ലെന്ന് എനിക്കിപ്പോ ഉറപ്പാണ്... ഹിത്ര,,, ശരിക്കും ഒരു സ്വർഗം തന്നെയാണ് ഡാനി... ഞാനും അവിടെ ഒരുപാട് നാളുകൾ താമസിച്ചിട്ടുണ്ട്... ഞാനും വിച്ചുവും ബിസിനസ് ഇൻഡസ്സ്‌ട്രീസിനെ പറ്റി പഠിക്കുന്ന സമയത്ത് പലപ്പോഴും അവിടെ നിന്നിട്ടുണ്ട്... ഞങ്ങൾക്ക് same age ഒന്നും അല്ലായിരുന്നു,,,

വിച്ചു എന്റെ സീനിയർ ആയിരുന്നു എന്നിട്ട് പോലും ഒരനിയനെ പോലെ അവൻ എന്നെ പലപ്പോഴും കേർ ചെയ്തിട്ടുണ്ട്... അവന്റെ ഫാമിലിയാണ് അവന്റെ ലോകം... എവിടുന്നോ അവന്റെ ജീവിതത്തിൽ കടന്ന് വന്ന മായക്ക് വേണ്ടി സ്വന്തം ലൈഫ് തന്നെ മാറ്റി വെച്ചതാണ്... അങ്ങനെയുള്ളവൻ കെട്ടിയ പെണ്ണിനെ പൊന്ന് പോലെ നോക്കുമെന്നതിൽ എന്താ സംശയം..? അതും വിച്ചു അവളെ പ്രണയിച്ചു കല്യാണം കഴിച്ചതാണ് ഡാനി... അവൾക്ക് വേണ്ടി തിരക്കിട്ട ജീവിതത്തിൽ നിന്ന് സമയം പോലും അവൻ നീക്കി വെച്ചിട്ടുണ്ട്... എന്നാൽ ഞാനോ...? പെട്ടന്നവൾ പറഞ്ഞു പോയ കാര്യങ്ങൾ കാര്യങ്ങൾ കാരണം ഇനിയൊരിക്കലും അവളെ കാണാൻ വരില്ലെന്ന് പറഞ്ഞു അവളിൽ നിന്ന് ദൂരേക്ക് മാഞ്ഞു... അതിന്റെ ശേഷം ഒരിക്കൽ പോലും അവളെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിട്ടില്ല... സുഖമായി ഇരിക്കുന്നുണ്ടോ എന്ന് പോലും ഞാനാരിൽ നിന്നും തിരക്കിയില്ല.. അങ്ങനെ നോക്കുമ്പോ എന്നെക്കാൾ അവളെ സ്നേഹിക്കാൻ യോഗ്യൻ വിച്ചൂ തന്നെയാണ് ഡാനി... എന്നേക്കാൾ ഏറെ അവളെ ആത്മാർത്ഥമായി സ്നേഹിച്ചതും അവൻ തന്നെയാണ് ഡാനി... എനിക്കവിടെ സ്ഥാനമില്ല ഡാനി...

ഞാനവിടെ ആരുമല്ല ഡാനി... എനിക്കും ദുർഗ്ഗക്കും ഇടയിൽ വില്ലനായി വിച്ചുവല്ല ഡാനി വന്നത്... ദുർഗ്ഗക്കും വിശാലിനും ഇടയിൽ കരടായി വന്നത് ആദിത്യയാണ് ഡാനി... അവിടെ എന്റെ ആവിശ്യമില്ല ഡാനി..." "ആദി എന്താടാ ഇത്... ഒരുത്തി പോയതിനാണോ നീ ഇങ്ങനെ...? ഇങ്ങനെയുള്ള ആദിയെ എനിക്കറിയില്ലെടാ... നീ ആകെ മാറിപ്പോയി ആദി... എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല ആദി... ഇനിയെന്താ നിന്റെ പ്ലാൻ...?" ആദി കണ്ണീരോടെ പറഞ്ഞവസാനിപ്പിച്ചപ്പോ ഡാനി അവന്റെ കണ്ണ് തുടച്ചു കൊടുത്തുകൊണ്ട് അവന്റെ അവസ്ഥയിൽ വേദനയോടെ അത്രയും പറഞ്ഞിട്ട് ചോദ്യ ഭാവത്തോടെ അവസാനം അവളെ നോക്കി... "ഞാൻ പോകുവാണ് ഡാനി,,, എനിക്കിനി ഇവിടെ നിൽക്കാൻ സാധിക്കില്ല... അവളെ തിരികെ വേണമെന്ന ആഗ്രഹത്തോടെയല്ല,,, മറിച്ച് ഞാൻ സ്നേഹിച്ചവൾ സന്തോഷത്തോടെയാണോ ജീവിക്കുന്നത് എന്ന സംശയത്തോടെയാ ഇങ്ങോട്ട് വന്നത്... ഇവിടെയിപ്പോ ദുർഗ്ഗാ ഞാൻ പ്രതീക്ഷിച്ചതിനെക്കാൾ ഹാപ്പിയായ സ്ഥിതിക്ക് പോകണം ഡാനി,,, ഞാൻ തിരിച്ചു മടങ്ങി പോകുവാണ് ഡാനി... ഉടനെ തന്നെ... എന്നന്നേക്കുമായി... എനിക്കിനി ഇവിടെ ആരുമില്ല ഡാനി... തിരികെ പോകും ഞാൻ എന്നന്നേക്കുമായി... അതിന് മുൻപ് അവളെ,,, ദുർഗ്ഗയെ അവസാനമായി ഒരിക്കൽ കൂടെ കാണണമെനിക്ക്... ഇനിയൊരിക്കലും,,, ഒരിക്കലും അവളെ ശല്യം ചെയ്യാനെന്നല്ല വെറുതെ നിഴലായി പോലും വരില്ലെന്ന്...

പിന്നെ അവരെയും കാണണമെനിക്ക്..." "അവരെയോ ആരെ..?" അവൻ പറഞ്ഞത് മനസിലാകാതെ ഡാനി ആദിയെ നെറ്റി ചുളിച്ചു കൊണ്ട് മിഴിച്ചു നോക്കി... "അമ്മയെ,,," "അമ്മയോ...? നിനക്ക് അമ്മയില്ലല്ലോ..? പിന്നെ ആരുടെ അമ്മയാ...?" "എന്റെ അമ്മയല്ല ഡാനി,,, അവളുടെ അമ്മയെ,,, നിത്യയുടെ അമ്മയെ... എന്നെ ജീവനേക്കാളേറെ സ്നേഹിച്ചവളുടെ അമ്മയെ,,, ഞാൻ കാരണം ഇപ്പൊ നഷ്ടം സംഭവിച്ച ആകെയുള്ള ഒരേ ഒരു സ്ത്രീ അവരാ... എല്ലാം നഷ്ടമായത് അവർക്കാണ്... ഞാൻ കാരണം എല്ലാം നഷ്ടമായത് അവർക്കാണ്... അവളെല്ലാം കളഞ്ഞിട്ട് പോയത് എനിക്ക് വേണ്ടിയാണ്... അതിന് മാപ്പ് പറയണമെനിക്ക്... എന്നിട്ട്,,, എന്നിട്ട് അവളെ ഒരിക്കൽ,,, ഒരിക്കൽ കൂടെ കാണാനുള്ള അനുവാദം വാങ്ങണമെനിക്ക്... അവള് ചോദിച്ച ആ വാക്ക് കൊടുക്കണം,,, ഈ ജന്മം എനിക്ക് വേണ്ടി കരഞ്ഞതിന് അനുഭവിച്ചതിന് എല്ലാം ഉപേക്ഷിച്ചു പോയതിന് എല്ലാത്തിനും പകരമായി അടുത്ത ജന്മം ഉണ്ടെങ്കിൽ അവളെ മറ്റാർക്കും വിട്ട് കൊടുക്കില്ലെന്ന് വാക്ക് കൊടുക്കണം... അവളെ എനിക്ക് ഇഷ്ടമായിരുന്നു എന്ന് പറയണം... പട്ടിയെ പോലെ പിന്നാലെ നടത്തിച്ചിട്ട് കരയിച്ചതിന് മാപ്പ് ചോദിക്കണം...

വേദനിപ്പിച്ചതിന് ക്ഷമ ചോദിക്കണം..." "നീ,,, നീ നിത്യയെ,,, പ്രണയിക്കുന്നുണ്ടോ ആദി...?" അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലാകാതെ സംശയത്തോടെ ഡാനി ചോദിച്ചതും ആദിയൊന്ന് പുഞ്ചിരിച്ചു... "ഇനിയൊരിക്കൽ കൂടി I love you Adi എന്നവളെന്റെ അടുത്ത് വന്ന് പറഞ്ഞാൽ പിന്നെ ആർക്കും വിട്ട് കൊടുക്കില്ല ഞാനവളെ,,, പക്ഷെ,,, പക്ഷെ ഞാനവളെ പ്രണയിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ അതൊരുപക്ഷെ കള്ളമായി മാറും..." അത് പറഞ്ഞവസാനിപ്പിക്കുമ്പോ അവന്റെ കണ്ണിൽ നീർമുത്ത് നിറയുന്നതിന്റെ ഒപ്പം ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... പക്ഷെ അതോടെ ഒന്നും മനസിലാകാതെ അവനെ തന്നെ മിഴിച്ചു നോക്കി നിൽക്കുകയായിരുന്നു ഡാനി... "നിത്യയിപ്പോ എവിടെയാ ആദി..?" "അങ് ദൂരെ,,, എന്റെ കണ്ണും കയ്യും എത്താത്ത,,, എന്റെ മനസ്സ് മാത്രം എത്തുന്നിടത്ത്,,, ഹെവനിൽ,,, എന്റെ ബേബിയോടൊപ്പം,,, അതിന്റെ മമ്മി ഒത്തിരി ഹാപ്പി ആയിരിക്കും..." അവനത് പറഞ്ഞതും ഡാനിയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു... "What the hell... നിന്റെ ബേബിയോ...." അതൊരു അലർച്ചയായിരുന്നു... അവന്റയാ അലർച്ച കേട്ടതും ആദി രണ്ട് കാതും അമർത്തി അടച്ചു,,, അപ്പൊ തന്നെ ഡാനി കാറൽ നിർത്തിയതും ആദി കയ്യെടുത്തിട്ട് അവനെ തുറിച്ചു നോക്കി... "നീ എന്താ പറഞ്ഞതെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ ആദി...?" "എന്റെ കല്യാണം കഴിഞ്ഞതാണ് ഡാനി,,, നിത്യക്കൊപ്പം...

ഞാൻ ദുർഗ്ഗയെ പ്രണയിച്ചതിന്റെ ഇരട്ടി അവളെന്നെ പ്രണയിച്ചപ്പോൾ,,, എന്ത് വില കൊടുത്തും അവളേന്നേം കൊണ്ടേ പോകുള്ളൂ എന്ന് പറഞ്ഞിരുന്നു... അതുപോലെ തന്നെ എന്റെ സമ്മതം ഇല്ലാഞ്ഞിട്ട് കൂടി,,, ഒരു ഹിന്ദുവായ എനിക്ക് ക്രിസ്ത്യൻ ആയ നിത്യയെ മേരേജ് ചെയ്യേണ്ടി വന്നിട്ടുണ്ട്... അവളെന്റെ ഭാര്യ ആയിട്ടുണ്ട്... ഞങ്ങൾ ഒരുമിച്ചു ജീവിച്ചിട്ടുണ്ട്,,, എന്റെ വീട്ടിൽ മരുമകളായി വന്നിട്ടുണ്ട്... An husband and wife ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർ share ചെയ്യേണ്ടതൊക്കെ share ചെയ്തിട്ടുണ്ട്... ഒടുവിൽ എന്റെ തുടിപ്പും അവളിൽ ഉദയം കൊണ്ടിട്ടുണ്ട്... ഒടുവിൽ എല്ലാം ഉപേക്ഷിച്ച് അവളങ് പോയി..." എന്നൊക്കെ ആദി പറഞ്ഞു നർത്തിയതും ഡാനി അവനെ തരിച്ചു നോക്കി... *"Whaaaatt... നിന്റെ കല്യാണം കഴിഞ്ഞിരുന്നു എന്നോ...? എപ്പോ...? ആദി നീ വെറുതെ എന്നെ കളിപ്പിക്കാൻ വേണ്ടി പറയുകയല്ലേ... നീ എന്തൊക്കെ പറഞ്ഞാലും ഞാനിത് വിശ്വസിക്കില്ല... ഇപ്പൊഴാണ് നമ്മൾ പരിചയപ്പെടുന്നത് എങ്കിൽ കൂടെ നിന്റെ മേരേജ് കഴിഞ്ഞതാണ് എങ്കിൽ ഉറപ്പായും ഞാനത് അറിയും... ചുമ്മാ തള്ളാതെ പോടാ... നിന്റെ ഇപ്പോഴത്തെ വർത്താനം കേട്ടാൽ നിത്യ നിനക്ക് ജീവനായിരുന്നു എന്ന് തോന്നുമല്ലോ..? എന്നിട്ട് പോലും ഇവിടെ വന്നിട്ട് ഈ കാര്യങ്ങൾ ഒക്കെ പറയുന്നത് വരെ അവളെ കുറിച്ച് ഒരു നല്ല കാര്യം നീ പറയുന്നത് ഞാൻ കേട്ടിട്ടില്ലല്ലോ.."*

വിശ്വാസം വരാത്ത പോലെ ഡാനി പറഞ്ഞതും ആദി ഒരു ചിരിയോടെ അവനെ നോക്കിയിട്ട് പോക്കറ്റിൽ നിന്ന് ഫോണെടുത്തു എന്തോ അന്വേഷിക്കാൻ തുടങ്ങി... "എന്റെ അമ്മ,,, മരിച്ചത് നിനക്കറിയില്ലേ...? എങ്ങനെയാ മരിച്ചത് എന്നറിയോ...? ലയ എന്ത് കൊണ്ടാ ഞങ്ങൾക്ക് സ്വന്തമായി ചെറിയ ഒരു ബിസിനസ് ഉണ്ടായിട്ട് കൂടി അമേരിക്കയിൽ വർക്ക് ചെയ്യുന്നത് എന്നറിയോ...? ഇത്ര ആയിട്ടും അവളെന്താ ഇന്ത്യയിൽ വരാത്തത് എന്നറിയോ...? ഇടക്ക് ഒരു ടു ഡേയ്സ് ലീവിന് മാത്രം വരുന്നത് എന്ത് കൊണ്ടാണെന്ന് അറിയോ..?" ചോദ്യ ഭാവത്തോടെ ആദി ഡാനിയെ നോക്കിയതും ഒന്നും അറിയാത്തത് കൊണ്ട് എന്ത് പറയണം എന്നറിയാതെ ഡാനി ആദിയെ തന്നെ സൂക്ഷിച്ചു നോക്കി... "എന്റെ അമ്മ ചങ്ക് തകർന്ന് മരിച്ചതാ ഡാനി,,, ഇങ്ങനെ ഒരു മോനെ പ്രസവിച്ചതിൽ അങ്ങേ അറ്റം വെറുത്തതാ സ്വന്തം ശരീരത്തെ തന്നെ,,, ശപിച്ചതാ എന്നെ,,, ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരിക്കലും ഗതി പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്,,, ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു മോന്റെ അമ്മയാവല്ലേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്..." തികട്ടി വരുന്ന കണ്ണീരിനെ എങ്ങനെയൊക്കെയോ പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ട് ആദി പറഞ്ഞതും ഡാനി കണ്ണെടുക്കാതെ അവനെ നോക്കി... "ആദി,,, എന്താടാ ശരിക്കും നിന്റെ ജീവിതം...? ആരാടാ നീ...? നിനക്ക് ഇപ്പോഴും ദുർഗ്ഗയെ ഇഷ്ടമാണല്ലോ,,, പിന്നെ,,,

പിന്നെയെങ്ങനെ നിത്യ വന്നു...?" "എനിക്കിപ്പോഴും ദുർഗ്ഗയെ ഇഷ്ടമാണ് ഡാനി,,, ഒരിക്കലും ഒരിക്കലും ഞാൻ വിചാരിച്ചാൽ കൂടി എനിക്ക് ദുർഗ്ഗയെ മറക്കാൻ സാധിക്കില്ല,,, അത്രത്തോളം എന്നിൽ വേരുറച്ചു പോയതാ അവളുടെ രൂപം... പിന്നെ നിത്യ,,, അറിയില്ല ഡാനി,,, എനിക്കവളോട് പ്രണയമാണോ സഹദാപമാണോ ദേഷ്യമാണോ വെറുപ്പാണോ എന്നോ ഒന്നുമറിയില്ല,,, സത്യമായിട്ടും ഇതുവരെ എന്റെ ജീവിതത്തിൽ ഞാൻവൾക്ക് കൊടുത്ത വില എന്താണെന്ന് എനിക്കറിയില്ല... പക്ഷെ,,, ദുർഗ്ഗ,,, അവളെ,,, അവളെ മറക്കാൻ ശ്രമിച്ചിട്ട് കൂടി എനിക്കിതുവരെ അതിന് കഴിഞ്ഞിട്ടില്ല,,, ഇനിയൊരിക്കലും അതിന് കഴിയുമെന്നും എനിക്ക് തോന്നുന്നില്ല ഡാനി... പക്ഷെ നിത്യ എന്നെന്റെ ജീവിതത്തിൽ സ്ഥിരമായ ഒരു അവകാശം സ്ഥാപിച്ചോ അന്ന് ഞാനെടുത്ത തീരുമാനമാണ് ഡാനി,,, ഇനിയൊരിക്കലും ദുർഗ്ഗക്ക് എന്റെ ജീവിതത്തിലൊരു സ്ഥാനം കൊടുക്കില്ലെന്ന്... ആർക്കും എടുത്തു കളയാൻ സാധിക്കാത്ത ഒരു സ്ഥാനം അവൾക്കെന്റെ മനസ്സിലുണ്ട്,,, അത് മതി... ഈ ജീവിതം,,, അത് നിത്യക്ക് വേണ്ടി പണ്ടെപ്പോഴോ ഞാൻ മാറ്റി വെച്ചതാണ്,,, ദുർഗ്ഗയെ പോലെ ഒരു സ്ഥാനം എന്റെ മനസ്സിൽ നിത്യക്ക് ഒരിക്കലും കിട്ടിയിട്ടില്ല,,,

ഇനി കിട്ടുമെന്ന് തോന്നുന്നില്ല... പക്ഷെ,,, എന്റെ ജീവിതത്തിൽ ഞാൻ രുചിച്ചറിഞ്ഞ ആദ്യ പെൺശരീരം,,, അത് നിത്യയുടേതാണ്,,, എന്റെ അവസാന ശ്വാസം നിലക്കും വരെ അതങ്ങനെ തന്നെ മതീ,,, അങ്ങനെയെങ്കിലും എന്റെ മനസ്സിലൊരു സ്ഥാനം കിട്ടിയില്ലെങ്കിൽ കൂടി ജീവിതത്തിൽ അവൾക്ക് മാത്രമാണ് അവകാശം എന്ന് കരുതി അവള് സന്തോഷിച്ചോട്ടെ..." അവനത് പറയുമ്പോൾ എന്തായിരുന്നു അവന്റെയുള്ളിലെന്ന് മനസിലാക്കാൻ ഡാനിയെ കൊണ്ട് കഴിഞ്ഞില്ല,,, അവൻ ആദിയെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു... അവന്റെ മുഖഭാവം കണ്ടപ്പോ തന്നെ തന്റെ ജീവിതത്തെ കുറിച്ചറിയാൻ അവനാഗ്രഹിക്കുന്നുണ്ട് എന്ന് ആദിക്ക് മനസിലായി... പക്ഷെ എന്തോ അത് പറയാൻ ആദി ഒട്ടും ആഗ്രഹിക്കുന്നില്ലായിരുന്നു... കാരണം,,, അതറിഞ്ഞു കഴിഞ്ഞാൽ ഡാനിയും തന്നെ വെറുക്കുമെന്ന് അവന് ഉറപ്പായിരുന്നു... ___________💙 "Congrats... Confirmed,,, you are pregnant..." ഡോർക്റ്റർ പറഞ്ഞ വാക്കുകളിൽ ആദ്യത്തെ കുറഞ്ഞ നിമിഷം ദുർഗ്ഗയൊന്ന് സ്തംഭിച്ചു നിന്നു... പിന്നെ ശാലിനിയെ നോക്കിയപ്പോ അവളുടെ മുഖത്തും സന്തോഷം കടന്നു വരുന്നുണ്ടായിരുന്നു...

എന്നാൽ ആ സമയം ഈ കാര്യം അറിഞ്ഞാൽ വിശാൽ വീണ്ടും ഉപദ്രവിക്കുമ്പോ എന്നും കൂടെ ദുർഗ്ഗ ഭയക്കുന്നുണ്ടായിരുന്നു... "നമുക്കിത് ഹിത്രയിൽ പറയണ്ടേ..? അവരൊക്കെ സന്തോഷം കൊണ്ട് തുള്ളിച്ചാടും,,, വർഷങ്ങൾക്ക് ശേഷം അവിടെത്തെ ബേബി വരാൻ പോകുവല്ലേ..? അനുമോളെ കിട്ടിയപ്പോ തന്നെ നിലത്തും തലയിലും വെക്കാതെ നടന്ന ടീംസാണ്... അപ്പൊ പിന്നെ ഇന്നവര് നിലത്തൊന്നും ആയിരിക്കില്ല... I am so excited... എന്തായാലും നീ നിന്റെ വീട്ടിലേക്ക് തന്നെ പൊയ്ക്കോ... ഒരുപാട് ആശിച്ചതല്ലേ... യാത്ര മുടക്കണ്ട,,, ഞാൻ പറഞ്ഞോളാം വില്ലയിൽ,,, അത്രക്ക് നിന്നെ കാണാതെ നിക്കാൻ പറ്റില്ല എന്നുള്ളവർ ഉണ്ടെങ്കിൽ അവിടെ വന്ന് കണ്ടോട്ടെ..." ചുണ്ട് കോട്ടിക്കൊണ്ട് വല്യ കാര്യം പോലെ ശാലിനി പറഞ്ഞതും ഒരേ സമയം ദുർഗ്ഗക്ക് ചിരിയും കരച്ചിലും ഒക്കെ വന്നിരുന്നു... "ഞാൻ നിന്നെ നിന്റെ വീട്ടിൽ ട്രോപ്പ് ചെയ്യാം,,, നീ അമ്മയോടൊക്കെ പറഞ്ഞേക്ക്,,, ഹിത്രയിൽ ഞാൻ പറഞ്ഞോളാം,,, പിന്നെ,,, പിന്നെ വിച്ചൂ,,, അവൻ,,, അവനറിയുമ്പോ അറിഞ്ഞോട്ടെ,,, നീയായിട്ട് പറയാനൊന്നും നിൽക്കണ്ട,,, ഇത് സന്തോഷത്തോടെ അറിയാൻ മാത്രം യോഗ്യതയൊന്നും ഇപ്പൊ എന്റെ വിച്ചൂനില്ല...

നിന്റെ വില എന്നവൻ മനസിലാക്കുന്നോ അന്നേ അവനീ കുഞ്ഞിന്റെ കാര്യത്തിൽ അവകാശം ഉണ്ടാവുകയുള്ളൂ..." എന്നൊക്കെ ശാലിനി പറയുമ്പോ അവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു ദുർഗ്ഗ... അവളിലുണ്ടാകുന്ന മാറ്റം തിരിച്ചറിയുകയായിരുന്നു... ശേഷം ദുർഗ്ഗയെ അവളുടെ വീട്ടിൽ ട്രോപ്പ് ചെയ്തിട്ട് വാങ്ങിയ സ്വീറ്റ്‌സ് അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തിട്ട് ശാലിനി പോയതും ദുർഗ്ഗ അവള് പോയ വഴിയേ നോക്കി ഒന്ന് നിശ്വസിച്ചു... വീട്ടിലേക്ക് കയറിയതും അവരൊക്കെ സ്വീറ്റ്‌സ് കണ്ടിട്ട് എന്താ എന്ന് ചോദിച്ചെങ്കിലും വെറുതെ വാങ്ങിച്ചതാണ് എന്ന് മാത്രം പറഞ്ഞിട്ട് ദുർഗ്ഗ സ്വയം ഒഴിഞ്ഞുമാറി കളഞ്ഞു... എങ്കിലും അമ്മ മാത്രം അവളെ ഉറ്റുനോക്കുന്നുണ്ടായിരുന്നു... അവളതൊക്കെ പാടെ അവഗണിച്ചിട്ട് അവള് ഉള്ളിലേക്ക് പോകുമ്പോ മരുമോൻ വന്നില്ലേ എന്ന പുരാണം അവള് കേൾക്കുന്നുണ്ടായിരുന്നു... മുറിയിലേക്ക് പോകുമ്പോ അവളുടെ ഭയം അവനെ കുറിച്ചയിരുന്നു... അവനെന്ത് പറയും എന്നതിനെ കുറിച്ച് ആയിരുന്നു... അവളുടെ മനസ്സിലെ ഭയം അവനായിരുന്നു,,, ആ 💛കാമഭ്രാന്തൻ💛.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story