കാമഭ്രാന്തൻ: ഭാഗം 45

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"നീ പറഞ്ഞത് സത്യമാണോ ശാലിനി...?" ദുർഗ്ഗ പ്രേഗിനെന്റ് ആണെന്ന വിവരം ഹിത്രയിൽ വന്ന് പറഞ്ഞ ശാലിനിയെ അത്ഭുതത്തോടെയാണ് അവിടെയുള്ള ഓരോരുത്തരും നോക്കിയത്... "സത്യമാണ്,,, ആദ്യമവൾക്ക് സംശയം തോന്നി അവള് തന്നെ ചെക്ക് ചെയ്തതാണ്,,, ഇന്ന് ഹോസ്പിറ്റലിൽ അവളുടെ ഒപ്പം ഞാനും കൂടെ പോയിരുന്നു... ഞങ്ങൾ ഒപ്പം പോയി കൺഫോം ആക്കിയതാണ് ദുർഗ്ഗ പ്രേഗിനെന്റ് ആണ്..." അത് പറയുമ്പോ മാത്രം അവളിൽ അത്രവലിയ സന്തോഷമോ തെളിച്ചമോ ഉണ്ടായിരുന്നില്ല,,, മറ്റാര് അത് ശ്രദ്ധിച്ചില്ലെങ്കിൽ കൂടെ ശർമിള അത് നല്ലപോലെ ഡൗട്ടും ഉണ്ടായിരുന്നു ആ കാര്യത്തിൽ,,, എങ്കിലും വീട്ടിലെ പുതിയ അതിഥിയെ ഓർത്ത് അവരുടെ ചുണ്ടിലും ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞിരുന്നു... "എന്നിട്ട്,,, ഇത് വിച്ചു അറിഞ്ഞോ...?" എല്ലാവരും ചിരിയോടെ നിൽക്കുമ്പോഴായിരുന്നു ഒരമ്മായുടെ വക ആ ചോദ്യം ശാലിനിക്ക് നേരെ നീണ്ടത്,,, അപ്പൊ തന്നെ ശാലിനി ഞെട്ടലോടെ അവരെ എല്ലാവരെയും നോക്കി,,,

ഒരുനിമിഷം അവരോടൊക്കെ എന്താ പറയേണ്ടത് എന്നവൾക്ക് മനസിലായില്ല... "അത്,,, അത് പിന്നെ,,, വിച്ചുവാണ് ഇതാദ്യം അറിയേണ്ടത്,,, ശരിയാണ്,,, പക്ഷെ നമ്മളൊക്കെ പറഞ്ഞിട്ട് അവനത് അറിയുന്നതിനെക്കാൾ എത്രയോ നല്ലതല്ലേ ദുർഗ്ഗ തന്നെ അവനോടത് പറയുന്നത്... അവളത് പറഞ്ഞവൻ അറിയുമ്പോഴല്ലേ ഒന്നൂടെ ഒന്ന് ഹാപ്പി ആവുകയുള്ളൂ..." ഒരു കൃതൃമ ചിരിയോടെ അവള് പറയാൻ നോക്കിയപ്പോ,,, അവളുടെ വിളറി വെളുത്ത മുഖവും അവള് പറയാൻ ശ്രമിച്ച കാര്യവും ഓർത്ത് എല്ലാവരും ഒരു നിറഞ്ഞ ചിരി ചിരിച്ചു... "നമ്മക്ക് അവളെ കാണാൻ പോകണം..." ചിരിയോടെ ഇടയിൽ ഇളയ അമ്മായി എപ്പോഴോ പറഞ്ഞതും മറ്റുള്ളവരും അതിനെ ശരി വെച്ചു... "ഇവിടത്തെ ആദ്യത്തെ കണ്മണിയല്ലേ..?" വേറൊരു സ്ത്രീ അത് പറഞ്ഞതും ബാക്കി എല്ലാവരും സന്തോഷത്തോടെ ചിരിച്ചെങ്കിലും ശർമിളയുടെ മുഖം പെട്ടന്ന് മാറി... "ഇവിടത്തെ ആദ്യത്തെ കണ്മണിയല്ല അത്...

ഇവിടത്തെ ആദ്യത്തെ കുഞ്ഞ് പിറന്ന് കഴിഞ്ഞതാണ്,,, അനുമോള്... അവളാ ഈ വീട്ടിലെ ആദ്യത്തെ കുഞ്ഞ്... വൈഷ്‌ പോലും അവളെ അവന്റെ മോളായിട്ട് കാണുകയും നോക്കുകയും ചെയ്തതാ... അപ്പൊ അവിനില്ലാത്ത എന്ത് പ്രശ്നാ നിങ്ങൾക്ക്...?" ശർമിള അവരെയൊക്കെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചപ്പോ ആർക്കും ഉത്തരം ഇല്ലായിരുന്നു... പറയാൻ വയ്യാഞ്ഞിട്ടല്ല,,, അത് ശർമിളയുടെ വീടാണ്,,, അവിടെ തങ്ങളുടെ ഏട്ടന് പോലും രണ്ടാം സ്ഥാനം മാത്രമേ ഉള്ളുവെന്ന് അവർക്കൊക്കെ നല്ലത് പോലെ അറിയുന്ന കാര്യമായിരുന്നു... അതറിഞ്ഞു വെച്ചുകൊണ്ട് ശർമിളയോട് ഉടക്കാൻ പോയാൽ ശരിയാവില്ലെന്ന് അവർക്കൊക്കെ ബോധ്യമായിരുന്നു... എങ്കിലും,,, വൈഷിന്റേതല്ലാത്ത കുഞ്ഞിനെ തങ്ങളുടെ സ്വന്തമായിട്ട് കാണാൻ അവരൊന്നും തയ്യാറും അല്ലായിരുന്നു... ചിലർ അങ്ങനെയാണ്,,, ചില കുടുംബങ്ങൾ അങ്ങനെയാണ്,,, എത്രയൊക്കെ പോയാലും കൂട്ടത്തിലെ സ്വന്തം രക്തത്തോട് സ്നേഹം കൂടും...

അതുപോലെ തന്നെ ആയിരുന്നു അവിടെയും,,, മായ പ്രസവിച്ച അനു മോളേക്കാൾ വിശാലിന് ജനിക്കാനിരിക്കുന്ന കുഞ്ഞായിരുന്നു അവിടെയെല്ലാം,,, അവർക്കെല്ലാം... എങ്കിലും തന്റെ മകനാൽ നടന്ന തെറ്റായത് കൊണ്ട് അനുമോളോട് ഒരു പ്രത്യേക സ്നേഹമായിരുന്നു ശർമിളക്ക്,,, വൈഷ്‌ പറഞ്ഞത് പോലെ അതിനെ അവന്റെ ചോരയായിട്ട് തന്നെ കാണാനായിരുന്നു അവർക്കും താൽപര്യം... അവസാന നിമിഷം വരെ വൈഷ്‌ അവളെ ചേർത്ത് പിടിച്ചിട്ടെ ഉള്ളൂ,,, അതുപോലെ തന്നെയാണ്,,, ഹിത്രയിലെ ചോരയായി കാണാനായിരുന്നു അവർക്കും താൽപര്യം... പക്ഷെ ശാലിനിക്ക് ഭയം ഇല്ലായിരുന്നു,,, അവരിനി അനുമോളെ അവിടെത്തത് ആയി കണ്ടാലും. ഇല്ലെങ്കിലും അവളെ അതൊന്നും ഒരിക്കലും ബാധിക്കാൻ പോകുന്നില്ലായിരുന്നു... കാരണം അവളെ സംബന്ധിച്ച അടുത്തോളം അനുമോൾക്ക് അമ്മ എന്നും അച്ഛാ എന്നും വിളിക്കാൻ താനും ആകാശും ഉണ്ടായിരുന്നു...

വാനോളം സ്നേഹിക്കാൻ ഒരച്ചനും അച്ഛാ എന്നും വിളിക്കാൻ താനും ആകാശും ഉണ്ടായിരുന്നു... വാനോളം സ്നേഹിക്കാൻ ഒരച്ചനും അമ്മയും ഉണ്ടെങ്കിൽ ഒരു കുട്ടിക്കും അനാഥത്വം തോന്നില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു... ഇത്രയൊക്കെ പറഞ്ഞെങ്കിലും ശർമിളക്കും എത്രയൊക്കെ പറഞ്ഞാലും ഒരു പടി സ്നേഹക്കൂടുതൽ വിശാലിന്റെ വരാനിരിക്കുന്ന കുഞ്ഞിനോട് ആയിരിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു... കാരണം അതവിടുത്തെ തന്നെ കുഞ്ഞാണ്... അതൊരു പ്രാകൃതി നിയമമാണ്... സ്വന്തത്തോളം അന്യത്തെ സ്നേഹിക്കാൻ ഒരാൾക്കും കഴിയില്ല,,, എത്ര പറഞ്ഞാലും അതങ്ങനെയാണ്... ___________💜 "Baby,,, I can't believe... നീ... ഞങ്ങളുടെ നഡാശ തിരികെ വന്നിരിക്കുന്നു... എത്ര നാളായെടി നിന്നെയൊന്ന് കണ്ടിട്ട്,,, അതിനുമാത്രം ആരെയും വേണ്ടന്ന് വെച് പോകാൻ മാത്രം എന്തായിരുന്നു നിനക്ക്..? എന്തായിരുന്നു നിന്റെ മനസ്സിൽ...?"

എയർപ്പോർട്ടിൽ നിന്ന് ഇറങ്ങിയ ഉടനെ വീട്ടിലേക്ക് പോകാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് അവളാദ്യം തന്നെ പോയത് തന്റെ ഫ്രണ്ടിന്റെ വീട്ടിലേക്ക് ആയിരുന്നു... എല്ലാവരെയും കളഞ്ഞിട്ട് വർഷങ്ങൾക്ക് മുൻപ് തന്നെ പോയതായത് കൊണ്ട് അവക്ക് കണ്ടപ്പോ അവളുടെ ഫ്രണ്ട് ആദ്യമൊന്ന് ഞെട്ടിയിരുന്നു... പക്ഷെ വർഷങ്ങൾക്ക് ശേഷം ലഗേജ് എടുത്തു വരുന്നവളെ കണ്ട് ഒന്നും മിണ്ടനാകാതെ അവള് നിന്നപ്പോ തന്നെ അധികാരത്തോടെ തന്നെ നഡാശ അവളുടെ മുറിയിലേക്ക് പോയിരുന്നു... തന്റെ മുറിയിലേക്കു അധികാരത്തോടെ പോകുന്ന നഡാശയുടെ പിറകെ തന്നെ അവളും പോയിരുന്നു... അപ്പൊ ഡ്രസ് ചേഞ്ച്‌ ചെയ്തിട്ട് പുറത്തേക്കു വന്നവളെ കണ്ട് അവള് ഹാപ്പിയാണെന്ന് കണ്ട് ഓടിപ്പോയി അവള് നഡാശയെ ഇറുകെ പുണർന്നു... ആദ്യമൊന്ന് ഞെട്ടിയെങ്കിൽ കൂടെ നഡാശയും പിന്നെ തിരികെ അവളെ പുണർന്നു... അപ്പൊ തന്നെ നഡാശയെ നേരെ നിർത്തിയിട്ട് അവളുടെ ഫ്രണ്ട് അവളോട് അങ്ങനെ ചോദിച്ചതും നഡാശ അവളെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചു...

"എന്തോ ഒറ്റയ്ക്ക് കുറച്ചു കാലം ജീവിക്കണമെന്ന് തോന്നി,,, പിന്നെ,,, വൈഷ്‌,,, അവനില്ലാത്തിടത് ഞാനെന്തിനാ ശ്വേതാ..?" നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവള് ശ്വേതയെ നോക്കി ഒരു കൃതൃമ ചിരിയോടെ പറഞ്ഞപ്പോൾ എന്തായിരുന്നു അവളുടെ ഉള്ളിലെന്ന് മനസിലാക്കാൻ ശ്വേതയെ കൊണ്ട് കഴിഞ്ഞിരുന്നില്ല... "നഡാശ,,, അവൻ വൈഷ്‌,,, അതൊക്കെ കഴിഞ്ഞതല്ലേ നഡാശ,,, അവനൊരു പുതിയ ജീവിതം തുടങ്ങിയതല്ലേ..? നീ അതൊന്നും ഇതുവരെയായിട്ടും മറന്നില്ലെ..? നീ എന്തിനാ ഇപ്പോഴും അവനെ ഓർത്തിരിക്കുന്നത്..? അവസാന നിമിഷത്തിൽ പോലും മായാ എന്നുരുവിട്ടവന് വേണ്ടി നീ എന്തിനാ നഡാശ നിന്റെ ലൈഫ് സ്പോയിൽ ചെയ്യുന്നത്...?" ചോദ്യ ഭാവത്തോടെ അതിനേക്കാളുപരി തുറിച്ചു നോട്ടത്തോടെ ശ്വേത നഡാശയെ നോക്കി ചോദിച്ചതും അവൾക്ക് കൊടുക്കാൻ ഒരുത്തരം നഡാശയുടെ കയ്യിൽ ഇല്ലായിരുന്നു... 'ഇപ്പോൾ ദേഷ്യമല്ലേ ശ്വേതാ നിനക്ക് വൈശിനോട്..? കാര്യമാറിയാത്തത് കൊണ്ട് മാത്രം...

അവനെയും അവന്റെ സന്തോഷത്തെയും തല്ലിക്കെടുത്തും വിധം അവരെയൊക്കെ ഇല്ലാതാക്കിയത് ഞാനാണെന്നറിഞ്ഞാൽ എന്തായിരിക്കും നിന്റെ റിയാക്ഷൻ..? നീയെന്നെ വെറുക്കുവോ..?' ചോദ്യ ഭാവത്തോടെ മനസ്സിൽ അത്രയും ശ്വേതയെ നോക്കി ഉറുവിട്ടപ്പോ അവള് വേറെന്തോ ആലോചിക്കുന്നത് കണ്ട് നഡാശയുടെ മുഖം ചുളിഞ്ഞിരുന്നു... "ഞാനിന്ന് തന്നെ പോകും ശ്വേതാ... മനസ്സൊന്ന് റിലാക്സ് ആകാൻ വേണ്ടി ജസ്റ്റ് ഇവിടെയൊന്ന് കേറിയെന്നെ ഉള്ളൂ... എനിക്ക് പോകണം,,, ഇതിനോടകം ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്..." ദുർഗ്ഗയുടെയും വിശാലിന്റെയും ഒക്കെ മുഖം ഒന്ന് മനസിലേക്ക് കൊണ്ട് വന്നിട്ട് നഡാശ പറഞ്ഞതും ശ്വേത അവളെ സംശയത്തോടെ നോക്കി... "ഇന്ന് തന്നെ പോകാനോ എങ്ങോട്ട്..?" നഡാശയെ തുറിച്ചു നോക്കിയിട്ട് പല്ലുറുമ്മിക്കൊണ്ട് ശ്വേത ചോദിച്ചതും നഡാശ അവളെ നോക്കിയൊന്ന് ചിരിച്ചു കാണിച്ചു...

"എനിക്ക് പോകണം ശ്വേതാ,,, പോയേ തീരൂ... ഒരുപാട് തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ട് മമ്മയോടും പപ്പയോടും... അതൊക്കെ എനിക്ക് തിരുത്തണം... ഇപ്പൊ തന്നെ ഒരുപാട് വൈകി,,, അവരിപ്പോഴും എന്റെ തിരിച്ചു വരവിന് വേണ്ടി കാതിരിക്കുവാണ് എന്നറിഞ്ഞത് കൊണ്ട് വന്നതാ ഞാൻ... ഇനിയുള്ള കാലം അവരുടെ കൂടെ ചിലവഴിക്കാനാ എന്റെ തീരുമാനം... പാരന്റ്സിന് വേണ്ടി അത്രയെങ്കിലും ഞാൻ ചെയ്യേണ്ടേ ശ്വേതാ..? അല്ലെങ്കിൽ പിന്നെ അവരുടെ മകളാണെന്ന് പറഞ്ഞിട്ട് ഞാൻ നടക്കുന്നതിൽ എന്താണർത്ഥം..? അവരെന്നെ വളർത്തി വലുതാക്കിയതിൽ എന്താണർത്ഥം...? എനിക്ക് പോയേ തീരു..." ശ്വേതയെ നോക്കാതെ മറ്റെങ്ങോട്ടോ നോക്കിയത് പറയുമ്പോൾ ആ മനസ്സിൽ നിറഞ്ഞു നിന്നത് എപ്പോഴോ പ്രതീക്ഷ നൽകിയ വൈശാഖിന്റെ മുഖമായിരുന്നില്ല,,, മറിച്ച്,,, തനിക്ക് മാത്രം സ്നേഹം പകുത്തുതരാൻ വേണ്ടി ഇനിയൊരു കുഞ്ഞു വേണ്ടെന്ന് കരുതി തനിക്ക് വേണ്ടി മാത്രം താൻ ജനച്ചത് മുതൽ ജീവിച്ചവരുടെ മുഖമായിരുന്നു... അവളുടെ പപ്പയുടെയും മമ്മയുടെയും മുഖമായിരുന്നു... ___________💚

"പറയ് ആദി ആരായിരുന്നു നിത്യ...? എന്തായിരുന്നു നിങ്ങൾക്കിടയിൽ സംഭവിച്ചത്...? എന്ത് കൊണ്ടാ നിനക്കവളെ പ്രണയിക്കാൻ കഴിയാതെ പോയത്..? എന്ത് കൊണ്ടാ ദുർഗ്ഗ നിന്റെ കൈ വിട്ടു പോയത്...?" ഒരു കുന്നോളം ചോദ്യങ്ങളുമായി ആദിയെ കുറിച്ചറിയാൻ വേണ്ടി ഡാനി അവനെ നോക്കി അങ്ങനെ ചോദിച്ചതും ആദി ഒരു നിമിഷം ചുറ്റും ഒന്ന് നോക്കിയിട്ട് അത് പറയണോ വേണ്ടയോ എന്ന സംശയത്തോടെ ഡാനിയെ ഒന്ന് നോക്കിയിട്ട് തലചൊറിഞ്ഞു... എങ്കിലും ഇനിയെല്ലാം വരുന്നിടത്‌ വെച്ച് കാണാമെന്ന ധാരണയിൽ അവനെല്ലാം തുറന്നുപറയാൻ തന്നെ തീരുമാനിച്ചു... അപ്പൊ തന്നെ എല്ലാം പറയാൻ വേണ്ടി കണ്ണടച്ചു എല്ലാം മനസ്സിലേക്ക് കൊണ്ടുവരാൻ വേണ്ടി കണ്ണടച്ചു പിടിച്ചതും ആദ്യം തന്നെ മനസ്സിലേക്ക് കടന്ന് വന്നത് അവളായിരുന്നു,,, നിത്യ... 'ആദി,, ആദി,,,' എന്ന് വിളിച്ചോണ്ട് പുറകെ തന്നെ വരുന്നവളുടെ മുഖം അവന്റെ മനസ്സിനെ കീറി മുറിച്ചു കൊണ്ടിരുന്നതും അവൻ സ്പോർട്ടിൽ കണ്ണുകൾ വലിച്ചു തുറന്നു...

അപ്പൊ ഒരു സംശയത്തോടെ ഡാനി അവനെ തന്നെ നോക്കുന്നത് കണ്ടതും അവൻ വിദൂരങ്ങളിലേക്ക് കണ്ണ് പതിപ്പിച്ചു... കടലിന്റെ വിദൂരങ്ങളിലേക്ക്... ആഴമളക്കാൻ കഴിയാത്ത കടലിനെ നോക്കി നിന്നതും അതിൽ ദുർഗ്ഗയുടെ മുഖം തെളിഞ്ഞു വന്നത് പോലെ അവന് തോന്നി... അവന്റെ തല പൊട്ടിത്തെറിക്കും പോലെ തോന്നി അവന്... അപ്പോൾ തങ്ങളിൽ നിന്ന് മറഞ്ഞു പോകുന്നത് പോലെ അസ്തമിക്കാൻ പോകുന്ന സൂര്യനെ കൂടെ അവനൊരു നിമിഷം നോക്കി... ഉടനെ അവന്റെ കണ്ണുകൾ ആകാശത്തിലേക്ക് പോയതും അവിടെമാകെ നിത്യയും നിറഞ്ഞു നിൽക്കുന്നത് പോലെ അവന് തോന്നി... തല വേദനിക്കുന്നത് പോലെ തോന്നി... അത് തന്റെ ജീവിതമാണെന്ന് തോന്നി... എത്രയൊക്കെ അളക്കാൻ ശ്രമിച്ചാലും ആഴം കൂടി കൂടി വരുന്ന കടൽ പോലെയാണ് ദുർഗ്ഗയോടുള്ള സ്നേഹം... ഒരിക്കലും അളക്കാൻ സാധിക്കില്ല... പക്ഷെ കടലിൽ നിന്ന് എത്രയോ ഉയരത്തിലുള്ള ആകാശം പോലെയാണ് അവന് നിത്യയോടുള്ള സ്നേഹം എന്ന് തോന്നി...

എത്രയൊക്കെ പറഞ്ഞാലും അത് കടലിൽ നിന്ന് ഒത്തിരി ഉയരത്തിലാണ്... അതുപോലെ ദുർഗ്ഗയെക്കാൾ ഒത്തിരി ഉയരത്തിലാണ് നിത്യയോടുള്ള സ്നേഹമെന്ന് തോന്നി... ഓരോന്ന് ആലോചിക്കും തോറും അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി... വട്ടാകുന്നത് പോലെ... അതുകൊണ്ട് ഉള്ളിലുള്ള സങ്കടങ്ങൾ ഒരാളോട് പറയുക തന്നെ വേണമെന്ന് അവന് തോന്നി... അതിന് എന്ത് കൊണ്ടും ബെറ്റർ ഡാനി തന്നെയാണെന്ന് അവൻ തീരുമാനിച്ചു... "ദുർഗ്ഗയെ പ്രണയിക്കുന്ന കാര്യം അവളോട് തുറന്ന് പറഞ്ഞപ്പോ എനിക്ക് കോളേജിൽ നല്ല പേരായത് കൊണ്ടാണോ അതോ അവൾക്ക് എല്ലാവരെയും പേടിയായത് കൊണ്ടാണോ എന്നറിയില്ല... അപ്പൊ തന്നെ ദുർഗ്ഗാ എന്നെ റീജക്റ്റ് ചെയ്തിരുന്നു... റീജക്റ്റ് ചെയ്യൽ മാത്രം ആയിരുന്നില്ല... അതിന് ശേഷം എവിടെ വെച്ചെന്നെ കണ്ടാലും അവളുടെ മുട്ടിടിക്കാൻ തുടങ്ങുമായിരുന്നു... വല്ലാതെ എന്നെ പേടിച്ചിരുന്നു... അവളുടെ ആ പേടി എനിക്കൊരു കുസൃതി ആയിരുന്നു...

അപ്പോഴാണ് ലേറ്റ് അഡ്മിഷന് നിത്യ ആ കോളേജിലേക്ക് വരുന്നത്... ലാസ്റ്റ് ഇയേഴ്‌സ് ആയത് കൊണ്ട് റാഗിംഗ് ചെയ്തപ്പോ സീനിയേഴ്‌സിനോട് തർക്കുത്തരം പറഞ്ഞത് കൊണ്ട് അവൾക്ക് കിട്ടിയ പണിഷ്മെന്റ് ആയിരുന്നു എന്നെ പ്രപ്പോസ് ചെയ്യുക എന്നത്... അതും കോളേജ് ഫ്രഷസ് ഡേയുടെ അന്ന്... അതും ആ പ്രാപ്പോസിങ് വീഡിയോ അവളുടെ ഫോണിൽ അവള് സ്റ്റാറ്റസ് ഇടണമെന്നും പറഞ്ഞിരുന്നു... ആദ്യമൊക്കെ അവളത് എതിർത്തെങ്കിലും വേറെയൊരു മാർഗ്ഗവും ഇല്ലാത്തത് കൊണ്ടും അവളെ പൂർണ്ണമായും സീനിയേഴ്സ് ലോക്ക് ചെയ്തത് കൊണ്ടും അവൾക്ക് സമ്മതിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു... അവരുടെ തമാശയായി കണ്ടത് കൊണ്ടും ദുർഗ്ഗ അല്ലാതെ വേറൊന്നും അപ്പൊ എന്റെ മനസ്സിൽ ഇല്ലാത്തത് കൊണ്ടും നിത്യക്ക് ഒരു എല്ല് കൂടുതലാണെന്ന് എനിക്ക് തന്നെ തോന്നിയത് കൊണ്ടും ഞാനും അതൊന്നും അത്ര വലിയ സീരിയസ് കാര്യം ആക്കിയിരുന്നില്ല...

പക്ഷെ അവൾക്ക് ആദ്യമായി കോളേജിൽ നിന്ന് കിട്ടിയ ഫ്രണ്ട്ഷിപ്പ് അത് ലയയുടെയും ദുർഗ്ഗയുടെയും ആയിരുന്നു... ലയക്ക് ദുർഗ്ഗയുടെ ബ്രദർ സിദ്ധാർസ്ഥിനെ ഇഷ്ടമായപ്പോ കിട്ടിയ കൂട്ടാണ് ദുർഗ്ഗ... ലയയെ ആ സ്ഥാനത് കാണാൻ ദുർഗ്ഗക്കും ഇഷ്ടമായിരുന്നു... അതോണ്ട് അതിനവൾ കട്ട സപ്പോർട്ടും ആയിരുന്നു... സിദ്ധു മരിച്ചപ്പോഴാണ് ഞാനിതൊക്കെ അറിഞ്ഞത്... പക്ഷെ ലയക്ക് ദുർഗ്ഗയെ ഞാൻ പ്രണയിക്കുന്നത് ഒട്ടും ഇഷ്ടമല്ലായിരുന്നു... അദാദ്യം തന്നെ അവള് പറയുകയും ചെയ്തിരുന്നേൽ കൂടി ഞാനത് വല്യ കാര്യമാക്കിയില്ല... പക്ഷെ അവൾക്ക് സിദ്ധുനെ ഇഷ്ടമായത് കൊണ്ടാണ് ഞാനും ഒന്നിക്കുന്നത് അവൾ ഇഷ്ടപ്പെടാതിരുന്നത് എന്ന കാര്യം അന്നെനിക്ക് അറിയില്ലായിരിന്നു... ഒടുവിൽ ഫ്രഷേഴ്‌സ് ഡെയ് വന്നപ്പോ പ്രതീക്ഷിച്ച പോലെ തന്നെ നിത്യയോട് അവരൊക്കെ പ്രപ്പോസ് ചെയ്യാൻ വരാൻ പറഞ്ഞിരുന്നു... അതൊന്നും ഒരിക്കലും എന്നെ ബാധിക്കാത്ത കാര്യം ആയത് കൊണ്ട് കൂളായിട്ട് തന്നെ ഞാൻ സ്റ്റേജിലേക്ക് കയറി പോയിരുന്നു...

പക്ഷെ പ്രപ്പോസ് ചെയ്യാൻ വന്ന നിത്യയും കൂളായിട്ട് വരുന്നത് കണ്ടപ്പോഴാണ് ഞങ്ങളുടെ കണക്കുകൂട്ടലുകൾ ഒക്കെ പിഴച്ചത്... മിഴിച്ചു നിന്നവളെ നോക്കിയ നേരം കൊണ്ട് നിത്യ എന്നെ പ്രപ്പോസ് ചെയ്തിരുന്നു... വായ് പൊളിച്ചു കോളേജ് മുഴുവൻ അവളെ നോക്കിയപ്പോ ഒരു പുച്ഛത്തോടെ അവള് അന്ന് ചിരിച്ചിരുന്നു... അതുകൊണ്ട് ഞാൻ പോലും അറിയാതെ അവളുടെ കയ്യിൽ നിന്ന് ആ ഫ്‌ളവർ വാങ്ങിപ്പോയിരുന്നു... അതോടെ അവളെന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു ആ കോളേജിലെ സീനിയർ സ്റ്റുഡന്റ്സിന്റെയും ജൂനിയർ സ്റ്റുഡന്റ്സിന്റെയും ഒക്കെ മുൻപിൽ വെച്ച് കിസ്സ് ചെയ്തു... ഞാനടക്കം എല്ലാരും തരിച്ചു നിന്ന സമയം അവള് സ്റ്റേജിൽ നിന്ന് പോകുകയും ചെയ്തിരുന്നു... അപ്പൊ ആരെയും കണ്ടില്ലേലും നിത്യയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ലയയെയും അത് നോക്കി ചിരിയോടെ നിൽക്കുന്ന ദുർഗ്ഗയെയും ഞാൻ വ്യക്തമായി കണ്ടിരുന്നു...

അതിന്റെ ശേഷം അവളെ രണ്ട് പറയാൻ വേണ്ടി ഞാൻ നിത്യക്ക് അടുത്തേക് പോയിരുന്നേൽ കൂടെ അവളപ്പോഴക്കെ എന്റെ വാ അടപ്പിച്ചിരുന്നു... ദുർഗ്ഗയെ ഞാൻ സ്നേഹിക്കുന്നത് ലയക്ക് ഇഷ്ടമല്ലായിരുന്നേലും നിത്യ എന്റെ ലൈഫ് പാർട്ണർ ആവുന്നത് അവൾക്ക് വളരെ ഇഷ്ടമായിരുന്നു... അവള് എല്ലാ അർത്ഥത്തിലും നിത്യക്ക് കട്ട സപ്പോർട്ടും ആയിരുന്നു... പിന്നീട് പലപ്പൊഴും കോളേജിൽ വെച്ച് നിത്യ എന്നോട് ഇഷ്ടം പറയുമ്പോ ഞാനവളെ ഓരോന്ന് പറയാറുണ്ടായിരുന്നു... എന്നിട്ട് ദുർഗ്ഗയോട് സംസാരിക്കാൻ ശ്രമിക്കുന്ന ഞാൻ ശരിക്കും മനസിലാക്കിയിരുന്നു നിത്യക്ക് വേണ്ടിയിട്ട് ആണേലും ഇനിയൊരിക്കലും ദുർഗ്ഗയുടെ ഉള്ളിൽ എനിക്കൊരു സ്ഥാനം കിട്ടാൻ പോകുന്നില്ലെന്ന്... പോരാത്തതിന് അവള് എല്ല വിധത്തിലും നിത്യക്ക് സപ്പോർട്ട് ആയിരുന്നു... ആദ്യമൊക്കെ ഞാൻ പറയുന്നത് എങ്കിലും ദുർഗ്ഗാ കേൾക്കാൻ തയ്യാറാവാറുണ്ടെങ്കിലും നിത്യ കണ്ടന്ന് വന്നതോടെ അവളെന്നെ മൈൻഡ് പോലും ചെയ്യുന്നില്ലയിരുന്നു... അവളുടെ മനസ്സിൽ മുഴുവൻ പഠിക്കണം, കോഴ്‌സ് കംപ്ലീറ്റ് ചെയ്യണം എന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു...

അതെന്നെ തെല്ലുമൊന്നും അല്ലായിരുന്നു വിഷമിപ്പിച്ചത്... പക്ഷെ നിത്യക്ക് അതൊന്നും അറിയേണ്ടിയിരുന്നില്ല... എന്ത് വന്നാലും അവളെന്നേം കൊണ്ടേ പോകുള്ളൂ എന്ന് എനിക്കും അതോടെ ബോധ്യമായിരുന്നു... അതോണ്ട് പരമാവധി ഞാനവളോട് റൂഡ് ആയിട്ട് പെരുമാറിയിരുന്നു... പക്ഷെ അവളുടെ ഓരോ പ്രവർത്തിയിൽ നിന്നും എനിക്ക് ബോധ്യമായിരുന്നു ഞാൻ പറയുന്നതൊന്നും അവൾക്ക് എവിടെയും ഏൽക്കുന്നില്ലെന്ന്... പക്ഷെ ദുർഗ്ഗക്ക് വേണ്ടി മാത്രം കാത്തിരിക്കുന്ന കണ്ണുകൾ ആയത് കൊണ്ട് ഞാനതൊന്നും ശ്രദ്ധിച്ചിട്ടെ ഇല്ലായിരുന്നു... അങ്ങനെ ഇരിക്കുമ്പോഴാണ് ലയ വഴി അവള് അമ്മയെ കാണുന്നത്... എന്തോ അമ്മയ്ക്ക് ക്രിസ്റ്റിയൻ ആയിട്ട് കൂടി നിത്യയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു... നിത്യയുടെ അമ്മ ഒരു ഹിന്ദുവും അച്ഛൻ ക്രിസ്റ്റിയനും ആയിരുന്നു... അമ്മേടെ ഇഷ്ടപ്രകാരം അവൾക്ക് നിത്യ എന്ന് പേര് വെച്ചപ്പോ അച്ഛന്റെ സെർ നെയിം അവൾക്ക് വന്നതാണ്...

അതാ അവള് നിത്യ ജോസഫ് എന്ന പേരിൽ അറിയപ്പെട്ടത്... ഒരു ക്രിസ്റ്റിയൻ ആയിരുന്നേലും അമ്മക്കും നല്ലത് പോലെ നിത്യയെ ഇഷ്ടമായി,,, ദുർഗ്ഗയെക്കാൾ... ഒരുപടി കൂടുതൽ... അപ്പോഴേക്കും ഫൈനൽ ഇയേഴ്‌സ് ആയ ഞങ്ങൾക്ക് ആ കോളേജ് വിട്ട് പോകേണ്ടി വന്നിരുന്നു... അപ്പോഴും ദുർഗ്ഗ 1% പോലും ഞാനുമായി അടുത്തിരുന്നില്ല... പഠിത്തം കഴിഞ്ഞു അച്ഛന്റെ ബിസിനസ് നോക്കി നടത്തുമ്പോ അമ്മ നിത്യയുടെ കാര്യവും പറഞ്ഞോണ്ട് എന്റെ അടുത്തേക് വന്നിരുന്നു... അമ്മക്ക് വേണ്ടി ആണേലും ആർക്ക് വേണ്ടി ആണേലും ദുർഗ്ഗയെ മറക്കില്ലെന്ന് പറഞ്ഞപ്പോ അമ്മ ഒരേ വാശി ആയിരുന്നു നിത്യയെ കല്യാണം കഴിക്കാൻ പറഞ്ഞോണ്ട്... സമ്മതിക്കില്ലെന്ന് ആയപ്പോൾ കടുംകൈ ചെയ്യാൻ ശ്രമിച്ചെന്ന രീതിയിൽ എന്റെ മുന്നിൽ നിന്ന് കുറെ സെന്റി അടിച്ചപ്പോ, അച്ഛനില്ലാതെ, ബിസിനസ് നോക്കി നടത്താനും മക്കളെ നോക്കാനും ഒരുപാട് ബുദ്ധി മുട്ടിയെന്നുമൊക്കെ പറഞ്ഞോണ്ട് എനിക്ക് മുന്നിൽ നിന്ന് കരഞ്ഞപ്പോൾ എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ട് കൂടി അവളെ കല്യാണം കഴിക്കാൻ സമ്മതിക്കേണ്ടി വന്നു...

കല്യാണത്തിന്റെ മുൻപ് എങ്ങനെയേലും ഈ തീരുമാനത്തിൽ നിന്ന് അവളെ പിന്തിരിപ്പിക്കാൻ കഴിയുമെന്ന് ഞാൻ വ്യാമോഹിച്ചു... പക്ഷെ വേണ്ടെന്ന് പറയുന്നതിന് പകരം അവള് കല്യാണത്തിന് ഞാൻ സമ്മതിച്ച കാര്യത്തിൽ ഡബിൾ ഹാപ്പി ആയിരുന്നു... ദുർഗ്ഗക്കും അതിൽ അത്രക്ക് സന്തോഷം ഉണ്ടെന്നുള്ള കാര്യമായിരുന്നു എന്നെയേറെ വിഷമിപ്പിച്ചത്... ഒടുവിൽ ലയ കാരണം എനിക്ക് അതിനിടയിൽ നിത്യയോട് ഒന്ന് സംസാരിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല... അമ്മയുടെ ഹാപ്പി ഫേസ് കാണുമ്പോ ഒന്നും പറയാനും തോന്നിയിരുന്നില്ല... ഒടുവിൽ എന്റെ എല്ലാ കണക്കുകൂട്ടലുകളും തിരുത്തി എഴുതിക്കൊണ്ട് അമ്മ കാരണമെനിക്ക് നിത്യയെ മേരേജ് ചെയ്യേണ്ടി വന്നു... ആ കാര്യത്തിൽ ഒരു ഹിന്ദുവിനെ കല്യാണം കഴിക്കാൻ ഇവളുടെ ഫാമിലി എങ്ങനെ തയ്യാറായി എന്ന് ചിന്ദിച്ചു നടന്ന സമയത്തായിരുന്നു അവളുടെ പേരെന്റ്‌സ് ലൗ മേരേജ് ആയിരുന്നുവെന്നും ഞാൻ അറിയുന്നത്...

അതോടെ എന്റെ എല്ലാ സംശയങ്ങളും മാറിയിരുന്നു... എന്നാൽ അതോടെ എല്ലാം തുടങ്ങി വെക്കുകയായിരുന്നു... എന്റെ എല്ലാ കണക്കുകൂട്ടലുകളും പിഴക്കുകയായിരുന്നു... ദുർഗ്ഗ എന്നന്നേക്കുമായി എന്റെ കൈ വിട്ട് പോകുകയായിരുന്നു..." എന്നുമൊക്കെ പറഞ്ഞു നിർത്തിക്കൊണ്ട് ആദി ഡാനിയെ തിരിഞ്ഞു നോക്കിയതും ഇമ ചിമ്മാതെ കൗതുകത്തോടെ ആദിയെ തന്നെ നോക്കുന്ന ഡാനിയെ കണ്ടതും നിറഞ്ഞ കണ്ണുകൾ ഡാനി കാണാതെ ആദി തുടച്ചു കളഞ്ഞു... ____________🖤 സോഫയിൽ ഇരുന്ന് നഖം കടിച്ചോണ്ട് പലതും ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു ദുർഗ്ഗാ... ചിന്തിക്കാൻ മാത്രം ഇൻസിഡൻസ് ഇപ്പൊ അവളുടെ ലൈഫിൽ ഉണ്ടല്ലോ,,, എത്രയൊക്കെ ആലോചിച്ചിട്ടും അവൾക്ക് ആശ്വാസം കണ്ടെത്താൻ പാകത്തിൽ ഒന്നും ഉണ്ടായില്ല... അമ്മയോട് ഇതുവരെ അവള് കാര്യങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല... അതിനവൾക്ക് ധൈര്യം ഇല്ലായിരുന്നു...

പക്ഷെ വിപരീതമായി ദുർഗ്ഗ സോഫയിൽ വന്നിരിക്കുന്നത് കണ്ട് കിച്ചനിൽ ആയിരുന്നേലും അവളുടെ അമ്മ ഇടക്കിടക്ക് ഹാളിൽ വന്ന് അവളെ പാളിനോക്കിക്കൊണ്ടിരുന്നു... അത് ദുർഗ്ഗ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു... അവൾക്ക് അറിയില്ലായിരുന്നു എങ്ങനെ പറയണമെന്ന്,,, വിശാൽ ഇതറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും...? കൂടുതൽ ഉപദ്രവിക്കുമോ എന്ന സംശയം ആയിരുന്നു അവളിൽ,,, പെട്ടെന്ന് അവളുടെ മുന്നിൽ ആരോ വിരൽ ഞൊടിച്ചതും ദുർഗ്ഗ പെട്ടെന്ന് ഒന്ന് ചിന്തകളിൽ നിന്ന് ഞെട്ടിയിട്ട് മുൻപിലേക്ക് നോക്കി... അപ്പൊ അവിടെ അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന അവളുടെ അമ്മയെ കണ്ടതും അവള് പെട്ടെന്ന് അവിടെ എണീറ്റ് നിന്നു,,, വിപരീതമായുള്ള ദുർഗ്ഗയുടെ പ്രവർത്തി കണ്ട് അവളുടെ അമ്മ അപ്പൊ തന്നെ അവളെ മിഴിച്ചു നോക്കി നിന്നതും അവള് അമ്മയെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചു... അപ്പൊ തന്നെ കോളിംഗ് ബെൽ മുഴങ്ങിയതും അവളുടെ അമ്മ അവളെ ഇരുത്തിയൊന്ന് നോക്കിയിട്ട് പുറത്തേക്കു പോയി...

ഡോർ തുറന്നതും അകത്തേക്കു നോക്കി നിൽക്കുന്ന ഹിത്രയിലെ നാലക്ക അംഗങ്ങളെ കണ്ട് അവരുടെ വായ് താനേ തുറന്നു വന്നു... "ഞങ്ങള് ദുർഗ്ഗയെ കാണാൻ വന്നതാ..." ശർമിള തന്നെ സംസാരിച്ചു തുടങ്ങിയതും അവര് അകത്തേക്ക് ഒന്ന് പാളി ദുർഗ്ഗയെ നോക്കി,,, രണ്ടെണ്ണം പ്രസവിച്ചത് കൊണ്ട് ഏറെ കുറെ അവളുടെ കോലവും ഇവരുടെ വരവും ഒക്കെ കണ്ട് അവർക്ക് എന്തൊക്കെയോ മനസിലാകുന്നുണ്ടായിരുന്നു... അവര് അവരെയൊക്കെ നോക്കി ചിരിച്ചോണ്ട് അകത്തേക്ക് വരാൻ പറഞ്ഞിട്ട് തിരിഞ്ഞു ദുർഗ്ഗയെ തുറിച്ചു നോക്കി... അതിനവള് അതൊക്കെ പാടെ അവഗണിച്ചിട്ട് ശർമിളയെ കണ്ടിട്ട് എഴുന്നേറ്റ് നിന്നതും ശർമിള അവളോട് പെട്ടെന്ന് ഇരിക്കാൻ പറഞ്ഞു... അവരത് പറഞ്ഞത് കൊണ്ട് അവളവിടെ തന്നെ ഇരുന്നതും സ്പോർട്ടിൽ അവളുടെ അമ്മ പള്ളുരുമ്മി എണീക്കേടി എന്ന് ആംഗ്യം കാണിച്ചു... പക്ഷെ ശരീരത്തിന്റെ ക്ഷീണം കൊണ്ട് ഇനി അതിന് അവൾക്ക് കഴിയുമായിരുന്നില്ല...

അതോണ്ട് അവള് അമ്മയെ ശ്രദ്ധിക്കാതെ ശർമിളക്ക് നേരെ തിരിഞ്ഞു... അവരെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചു... "ഈ സമയം നീ അവിടെ ഉണ്ടാവേണ്ടതാണ്,,, പക്ഷെ കുഴപ്പമില്ല... ഈയൊരവസ്ഥയിൽ നീ ഇവിടെ തന്നെ നിൽക്കുന്നതാണ് നല്ലത്... ആവശ്യമുള്ളപ്പോൾ അവൻ വന്ന് കണ്ടോട്ടെ.." എന്നൂടെ ശർമിള പറഞ്ഞതും ദുർഗ്ഗ അവരെ മിഴിച്ചു നോക്കി,,, ഒരു നിമിഷം 'ഇവര് യഥാർത്ഥ അമ്മായിയമ്മ സ്വഭാവം പുറത്തെടുക്കുവാണോ...?' എന്ന് പോലും അവള് സംശയിച്ചു... ഒരു അമ്മായിയമ്മ പോര് ഇതുവരെ ശർമിളയിൽ നിന്ന് ഉണ്ടായിട്ടില്ലാത്തത് കൊണ്ട് തന്നെ അവൾക്ക് ആ ചെറിയ വാക്കുകൾ പോലും അത്രയ്ക്ക് അങ്ങോട്ട് പിടിച്ചിട്ടില്ലായിരുന്നു... അപ്പൊ തന്നെ ഡ്രൈവർ സ്വീറ്റ്‌സിന്റെ ഒരു ലോഡ് തന്നെ അകത്തേക്കു കൊണ്ട് പോയി വെച്ചതും അവളുടെ അമ്മ ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന് പറഞ്ഞതും ശർമിള അതൊക്കെ ചിരിയോടെ അവഗണിച്ചു കളഞ്ഞു... അങ്ങനെ ഓരോ പ്രവർത്തിയിലും അവരുടെ ആഡംബര ജീവിതം വിളിച്ചോതുന്നുണ്ടായിരുന്നു...

ഒടുവിൽ ദുർഗ്ഗയുടെ നെറ്റിയിൽ ഓരോരുത്തരും ചെറിയൊരു ഉമ്മ കൊടുക്കുകയും മധുരത്തിലൂടെ അവരുടെ സന്തോഷം പങ്ക് വെക്കുകയും ചെയ്തെങ്കിലും ശാലിനി മാത്രം ആ വീട് മുഴുവനായി കണ്ണോടിക്കുകയായിരുന്നു... ഒരുപക്ഷേ അന്നങ്ങനെയൊന്നും നടന്നില്ലായിരുന്നുവെങ്കിൽ വൈശാഖ് തിരികെ വന്നില്ലായിരുന്നുവെങ്കിൽ ഇന്നിവിടെ ഈ നിമിഷം മായയും ഉണ്ടാകുമായിരുന്നില്ലേ..? ആ ചോദ്യം അവളെ ഏറെ ഉലക്കുന്നുണ്ടായിരുന്നു... ____________💙 "നീ ഈ സമയത്ത് ഇങ്ങനെ പുറത്തിറങ്ങിയൊന്നും നടക്കാൻ പാടില്ല ദുർഗ്ഗാ.." ടീവി കാണാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിയ ദുർഗ്ഗയെ നോക്കി അവളുടെ അമ്മ അങ്ങനെ പറഞ്ഞതും അവള് അമ്മയെ ഒന്ന് തുറിച്ചു നോക്കി... അവളുടെ നോട്ടമൊക്കെ അവളുടെ അമ്മ മൈൻഡ് ചെയ്യാതെ വിട്ടതും ദുറ്ഗ്ഗ അവരെ നോക്കി പല്ലുറുമ്മി മുകളിലേക്ക് പോയി... "എടി പെണ്ണേ ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല,,, നീയിതെന്തുവാ ഈ ചെയ്യുന്നേ...? ഇങ്ങനെ കേറാനൊന്നും പാടില്ല... ഗോവണി തന്നെ പൊട്ടിപോകുമല്ലോ..." അവളുടെ അമ്മ വീണ്ടും പുറകിൽ നിന്നും വിളിച്ചു പറഞ്ഞതും അവള് തിരിഞ്ഞു അമ്മയെ തുറിച്ചു നോക്കി...

പിന്നെ മോന്ത ചുളുക്കി സ്റ്റയർ കയറിപ്പോയി... "ഇവളോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല..." സ്വയം തലക്കടിച്ചു അത്രയും പറഞ്ഞിട്ട് അവർ മുൻപോട്ട് നടന്നതും പെട്ടെന്ന് ആരോ കോളിംഗ് ബെൽ അടിച്ചതും സ്പീഡിൽ അവര് പോയി കതക് തുറന്നു... അപ്പൊ മുന്നിൽ നിൽക്കപ്പൊറുതി ഇല്ലാതെ വിയർത്തൊലിച്ചു നിൽക്കുന്ന വിശാലിനെ കണ്ടതും അവര് മുഖം ചുളിച്ചു... "മോൻ എൻ..." "ദുർഗ്ഗ എവിടെ...?" അവരെന്തൊ ചോദിക്കാൻ നിന്നതും അത്‌ പാടെ അവഗണിച്ചിട്ട് അവൻ അവളെ പറ്റി ചോദിച്ചതും അവര് അവനെ അടിമുടി നോക്കി... പതിയെ അവരുടെ ചുണ്ടിലൊരു പുഞ്ചിരി മിന്നിയെങ്കിലും അവരത് പാടെ അവഗണിച്ചു കളഞ്ഞു... എന്നിട്ട് അവനെ കൗതുകത്തോടെ നോക്കി... "അവള് മുറിയിലുണ്ട്..." അവര് മറുപടി പറഞ്ഞു മുഴുവനാകും മുൻപ് അവൻ മുകളിലേക്ക് ഓടിയിരുന്നു... അവന്റെ പോക്ക് കണ്ട് പൊട്ടിച്ചിരിക്കാതിരിക്കാൻ അവരേ കൊണ്ട് കഴിയുമായിരുന്നില്ല... ദൃതിയിൽ റൂമിന്റെ വാതിൽ അവൻ വലിച്ചു തുറന്നതും സായിരിയുടെ തലപ്പ് അഴിച്ചു മാറ്റി കുളിക്കാൻ വേണ്ടി ഒരുങ്ങിയിരുന്ന ദുർഗ്ഗ കതക് തുറക്കുന്ന സൗണ്ട് കേട്ടതും എടിപിടിയിൽ പെട്ടെന്ന് സാരി തലപ്പ് മാറിലേക്ക് ചേർത്തു വെച്ചു...

പക്ഷെ വെപ്രാളത്തിൽ കണ്ട സ്ത്രീ രൂപം ആയിരുന്നില്ല,,, മറിച്ച് തന്റെ തുടിപ്പ് ഉദയം കൊണ്ട അണിവയറിലേക്ക് ആയിരുന്നു അവന്റെ കണ്ണുകളെത്തി നിന്നത്,,, അവൻ കൗതുകത്തോടെ തന്നെ അവളെ നോക്കി നിന്നു... പതിയെ മുൻപോട്ടേക്ക് വിശാൽ നടന്നപ്പോ കാതുകളിലെത്തിയ വാർത്ത സത്യമെന്ന് ഉറപ്പിച്ചപ്പോ അവനിലുണ്ടായ ഭാവമെന്ത് എന്ന ചോദ്യമായിരുന്നു ദുർഗ്ഗയിൽ,,, അതോണ്ട് തന്നെ ക്രമ രഹിതമായി അവളുടെ ഹൃദയം മിടിക്കാനും തുടങ്ങിയിരുന്നു... ഹൃദയതാളം അവൾക്ക് പിടിച്ചാൽ കിട്ടാത്തത് പോലെ തോന്നി... വിശാൽ പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചപ്പോൾ അതവൻ അവകാശം എടുക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത്... ആ നിമിഷം കൈ തട്ടി വലിച്ചെറിഞ്ഞു ഇതിൽ നിനക്കൊരു അവകാശവും ഇല്ലെന്നും എന്റെ കുഞ്ഞിന് അമ്മ മതിയെന്നും പറയാൻ വെമ്പിയെങ്കിലും ഈ ഒരവസ്ഥയിൽ അവൾക്കതിന് കഴിമായിരുന്നില്ല...

അവനവളെ ബെഡിലേക്ക് ഇരുപ്പിച്ചിട്ട് അവളുടെ മടിയിലായി തല ചായ്ച്ചു വിശാലും കിടന്നു... സാരി തലപ്പ് വയറിൽ നിന്നും നീക്കിക്കൊണ്ട് അവൻ കൗതുകത്തോടെ ആ അണിവയറൊന്ന് തൊട്ട് നോക്കി... ഉള്ളറിവ് ഉണ്ടായത് പോലെ അവൻ പെട്ടെന്ന് കൈ പിൻവലിച്ചു... വയറിലായി അവനൊരു നനുത്ത മുത്തം നൽകിയപ്പോൾ അവൾക്ക്‌ ശരീരം ചുട്ട് പൊള്ളുന്നത് പോലെ തോന്നി... "ദുർഗ്ഗാ,,," ഏറെ നേരം വയറിലേക്ക് തന്നെ മുഖമമർത്തി കിടന്ന ശേഷം ഒടുവിൽ അവൻ ആർദ്രമായി വിളിച്ചതും അവള് മുഖം തിരിച്ചു,,, മനസ്സിലെ വെറുപ്പിന്റെ ആഴം,,, അവൻ തൊട്ട ശരീരം പോലും കത്തിച്ചു കളയാൻ അവൾക്ക് തോന്നി... *"ദുർഗ്ഗാ,,, എന്റെ കുഞ്ഞിനെ എനിക്ക് തന്നേക്ക്,,, അത് മാത്രം മതിയെനിക്ക്... പ്രതീക്ഷയാ ദുർഗ്ഗാ ഇത്... എന്റെ രക്തമെങ്കിലും എന്നെ ഒറ്റപ്പെടുത്തില്ല എന്ന പ്രതീക്ഷ,,, വേണം ദുർഗ്ഗാ എനിക്കെന്റെ കുഞ്ഞിനെ,,, അതിനെ വേണ്ടി ഏതറ്റം വരെയും ഞാൻ പോകും...

എന്റെ കുഞ്ഞിനെ മാത്രം മതിയെനിക്ക്... നിന്നെ ഞാൻ മോചിപ്പിക്കാം ദുർഗ്ഗാ,,, ഈ നശിച്ച ജീവിതത്തിൽ നിന്ന് ഞാൻ നിന്നെ മോചിപ്പിക്കാം... നീ പൊയ്ക്കോ... നീ ചോദിക്കുന്ന എന്തും ഞാൻ തരാം,,, ഹിത്രയിലെ എനിക്കവകാശപ്പെട്ടത് എല്ലാം തരാം,,, പക്ഷെ,, പക്ഷെ എന്റെ കുഞ്ഞിനെ എനിക്ക് തരണം ദുർഗ്ഗാ..."* ഒരപേക്ഷ സ്വരേണെ അവനത് പറഞ്ഞപ്പോൾ അത്ഭുദത്തോടെ ആയിരുന്നു ദുർഗ്ഗ അവനെ നോക്കിയിരുന്നത്... അത്ഭുതം ആയിരുന്നവളിൽ... എന്തോ പെട്ടെന്ന് അവളുടെ കണ്ണുകൾ കൂടെ നിറഞ്ഞു വന്നിരുന്നു... ആ നിമിഷം നിശബ്ദത ആയിരുന്നവളിൽ... മനസ്സിൽ വീണ്ടും വീണ്ടും ക്രൂരത നിറഞ്ഞവന്റെ മുഖം തെളിഞ്ഞു വന്നു... വെറുപ്പോടെ മുഖം തിരിച്ചു,, താഴെ വയറിൽ മുഖം ചേർത്തു പറയുന്നവൻ അവൾക്കൊരു വെറുപ്പായിരുന്നു... അവളിലെ വെറുപ്പിൽ നിറഞ്ഞ മുഖം അതായിരുന്നു ആ 💛കാമഭ്രാന്തൻ💛 ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story