കാമഭ്രാന്തൻ: ഭാഗം 46

kamabranthan

എഴുത്തുകാരി: മുഹ്‌സിന

*"ദുർഗ്ഗാ,,, എന്റെ കുഞ്ഞിനെ എനിക്ക് തന്നേക്ക്,,, അത് മാത്രം മതിയെനിക്ക്... പ്രതീക്ഷയാ ദുർഗ്ഗാ ഇത്... എന്റെ രക്തമെങ്കിലും എന്നെ ഒറ്റപ്പെടുത്തില്ല എന്ന പ്രതീക്ഷ,,, വേണം ദുർഗ്ഗാ എനിക്കെന്റെ കുഞ്ഞിനെ,,, അതിനെ വേണ്ടി ഏതറ്റം വരെയും ഞാൻ പോകും... എന്റെ കുഞ്ഞിനെ മാത്രം മതിയെനിക്ക്... നിന്നെ ഞാൻ മോചിപ്പിക്കാം ദുർഗ്ഗാ,,, ഈ നശിച്ച ജീവിതത്തിൽ നിന്ന് ഞാൻ നിന്നെ മോചിപ്പിക്കാം... നീ പൊയ്ക്കോ... നീ ചോദിക്കുന്ന എന്തും ഞാൻ തരാം,,, ഹിത്രയിലെ എനിക്കവകാശപ്പെട്ടത് എല്ലാം തരാം,,, പക്ഷെ,, പക്ഷെ എന്റെ കുഞ്ഞിനെ എനിക്ക് തരണം ദുർഗ്ഗാ..."* ഒരപേക്ഷ സ്വരേണെ അവനത് പറഞ്ഞപ്പോൾ അത്ഭുദത്തോടെ ആയിരുന്നു ദുർഗ്ഗ അവനെ നോക്കിയിരുന്നത്... അത്ഭുതം ആയിരുന്നവളിൽ... എന്തോ പെട്ടെന്ന് അവളുടെ കണ്ണുകൾ കൂടെ നിറഞ്ഞു വന്നിരുന്നു... ആ നിമിഷം നിശബ്ദത ആയിരുന്നവളിൽ... മനസ്സിൽ വീണ്ടും വീണ്ടും ക്രൂരത നിറഞ്ഞവന്റെ മുഖം തെളിഞ്ഞു വന്നു... വെറുപ്പോടെ മുഖം തിരിച്ചു,, താഴെ വയറിൽ മുഖം ചേർത്തു പറയുന്നവൻ അവൾക്കൊരു വെറുപ്പായിരുന്നു... "കഴിയില്ലേ ദുർഗ്ഗാ നിനക്ക്...? നീയെന്റെ കുഞ്ഞിനെ എനിക്ക് തരില്ലേ...?"

അവളുടെ മുഖത്തേക്ക് അവനപ്പോഴായിരുന്നു നോക്കിയത്,,, നിറഞ്ഞിരിക്കുന്ന മിഴികൾ കാണേ അവനൊന്നും തോന്നുന്നില്ലായിരുന്നു എന്ന കാര്യം അത്ഭുതം ആയിരുന്നു... _____________💜 ഭയത്തോടെ ആയിരുന്നു നഡാശ ആ വീട്ടിലേക്ക് കയറി ചെന്നത്... എന്തായിരിക്കും എല്ലാവരുടെയും പ്രതികരണം എന്ന കാര്യത്തിൽ അവളുടെ മനസ്സ് ആകെ ഇളകി മറിയുകയായിരുന്നു... അപ്പൊ അവള് ടാക്സി കാശ് കൊടുത്തിട്ട് സെക്യൂരിറ്റിയുടെ അടുത്തേക് പോയതും സ്ക്യൂരിറ്റി അവളെ തന്നെ മിഴിച്ചു നോക്കി നിന്നതും അവള് അയാളെ നോക്കി യൊന്ന് ചിരിച്ചിട്ട് സ്പെക്സ് ഊരി മാറ്റിയതും അവളെ കണ്ട് അയാളുടെ രണ്ട് കണ്ണുകളും തുറിഞ്ഞു വന്നു... "മേഡം..." അറിയാതെ തന്നെ അയാള് അവളെ വിളിച്ചതും അവള് അയാളെ നോക്കിയൊന്ന് ചിരിച്ചു കാണിച്ചു... മനസ്സിലൂടെ ഒരു സ്ക്യൂരിറ്റിയെ പോലും വക വെക്കാതെ ദേഷ്യപ്പെട്ട അഹങ്കാരിയുടെ മുഖം തെളിഞ്ഞു വന്നു,,, അവളുടെ മുഖമൊന്ന് മങ്ങി... പല തവണ അയാളുടെ ഭാര്യയുടെയും കുഞ്ഞിന്റെയും മുൻപിൽ നിന്ന് വരെ വഴക്ക് പറഞ്ഞിട്ടുണ്ട്,,,

അഹങ്കാരം തലക്ക് പിടിച്ച ആ നിമിഷങ്ങളിൽ മുൻപിൽ ഉണ്ടായിരുന്നത് തന്നെ പോലെയുള്ള ഒരു മനുഷ്യ ജന്മമാണ് എന്ന പരിഗണന നൽകിയിരുന്നില്ല... കാശ് കൊടുത്താൽ എന്ത് പണിയും ചെയ്യുന്ന ഒരു പട്ടി,,, അതായിരുന്നു അവളിൽ അയാൾക്കുള്ള സ്ഥാനം... കണ്ണൊന്ന് നിറഞ്ഞു,,, ഇത്രക്കും ക്രൂര ആയിരുന്നോ താൻ...? ഉള്ളം പെട്ടന്ന് ചോദിച്ച ചോദ്യം... എന്തോ കാലുകൾ മുൻപോട്ട് ചലിക്കാത്തത് പോലെ തോന്നി അവൾക്ക് ആ നിമിഷം... "മേഡം,,, എന്താ..." എന്തോ ചോദിക്കാൻ അയാൾ മുതിർന്നെങ്കിലും സെക്യൂരിറ്റി ആയ തനിക്ക് അവരെ ചോദ്യം ചെയ്യാനുള്ള അനുവാദം ഇല്ലെന്ന് അയാൾ ഓർത്തതും ചോദിക്കാൻ വന്നതിനെ അയാൾ വിഴുങ്ങിക്കളഞ്ഞു,,, പോരാത്തതിന് നഡാശയാണ് മുൻപിൽ ഉള്ളത്,,, ഇല്ലാത്ത കാര്യങ്ങൾക്ക് വരെ പൊട്ടിത്തെറിക്കുന്ന ആളാണ്,,, അപ്പഴാണ്,,, അയാളോർത്തു... "എന്താ എന്തായാലും പറഞ്ഞു..." ആ ചോദ്യം അയാളോട് ചോദിക്കുമ്പോൾ എന്തായിരുന്നു അവളുടെ ഉള്ളിൽ...? അവൾക്ക് പോലും അറിയില്ല... അല്ല,,, ഒരിക്കലും മനസിലാക്കാൻ ശ്രമിച്ചിട്ടില്ല അയാളെ,,,

അതിന്റെ പ്രായശ്ചിത്തം ആണോ ഇത്...? അല്ല,,, പിന്നെന്താണ്...? അറിയില്ല... "അതൊന്നുമില്ല മേഡം,,, മേഡം കയറിക്കോളൂ..." അയാൾ അവൾക്ക് നേരെ ഗെയ്റ്റ് തുറന്നു കൊടുത്തതും അവളുടെ മുഖമൊന്ന് വാടി,,, അയാളത് പറയാത്തത് എന്ത് കൊണ്ടാണെന്ന് അവൾക്ക് നല്ലത് പോലെ അറിയാമായിരുന്നു... എങ്കിലും മനസ്സിലെ സങ്കടം മുഖത്ത് ദൃശ്യമാക്കാതെ അവള് അകത്തേക്ക്‌ നടന്നു... കുറച്ചു നടന്നു മുൻപോട്ട് എത്തിയതും അവള് അയാളെയൊന്ന് തിരിഞ്ഞു നോക്കി... "എന്നെ ഇനി മേഡം എന്ന് വിളിക്കേണ്ട,,, നഡാശ, എന്നോ മോളെന്നോ വിളിച്ചാൽ മതി,,, എനിക്കതാ ഇഷ്ടം..." ചിരിയോടെ അയാളോട് അത്രയും പറഞ്ഞിട്ട് അവള് മുൻപിലേക്ക് നടന്നതും എന്തോ ഒരു ഹാപ്പിനെസ് അവളെ വന്ന് മൂടുന്നുണ്ടായിരുന്നു,,, തന്നിലും മാറ്റങ്ങൾ,,, അത്ഭുതം ആയിരുന്നവൾക്ക്... പക്ഷെ അവള് പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട് വായും പൊളിച്ചു കണ്ണുംബി തള്ളി അവള് പോയ ഭാഗത്തേക്ക് തന്നെ നോക്കി നിൽക്കുവായിരുന്നു അയാൾ... അകത്തേക്ക് പോകുമ്പോൾ അതുവരെ ഇല്ലാതിരുന്ന ഒരു ഭയം അവളെ വന്ന് മൂടുന്നുണ്ടായിരുന്നു...

തന്നെ കണ്ടാൽ ഉണ്ടാകുന്ന അകത്തുള്ളവരുടെ റിയാക്ഷൻ ഓർത്തായിരുന്നു അവളുടെ ഭയം... ഓരോ പടിയും എടുത്തു വെക്കുന്നതിന് അനുസരിച്ച് അവൾക്ക് പഴയ കാര്യങ്ങൾ ഒക്കെ ഓർമ്മ വരുന്നുണ്ടായിരുന്നു... ആ വീട്ടിൽ വെച്ച് അവൾക്കുണ്ടായ നല്ല നല്ല നിമിഷങ്ങൾ, ഓർമ്മകൾ, അങ്ങനെയൊക്കെ... അകത്തേക്ക് കേറി നോക്കിയപ്പോ made ഒക്കെ അവളെ നോക്കി ഞെട്ടുന്ന കാഴ്ചയായിരുന്നു അവൾ കണ്ടത്,,, തന്നെ കണ്ടതും ദൃതിയിൽ താണിക്കരികിലേക് ഓടിവരുന്ന made നെ കണ്ടതും അവളുടെ ചിന്തകളിൽ അമേരിക്കയിൽ വെച്ച് ഹെലനെ കണ്ട് മുട്ടും മുൻപ് ജീവിക്കാൻ പൈസ ഇല്ലാത്തത് കൊണ്ട് വയറു വിശന്ന് ആ സിറ്റിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന തന്റെ മുഖം ഓർമ്മ വന്നു... ഒരു നിമിഷം ആ നിമിഷം വിശപ്പിനെക്കാൾ വല്യ വേദനയൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും, വൈശിനെക്കാൾ പ്രധാനം ഭക്ഷണമാണ് എന്നും, ഒരായിരം വിഭവങ്ങൾ മുന്നിൽ നിരത്തിയാലും കോഫി മാത്രം കഴിച്ചിട്ട് എണീറ്റ് ബാക്കിയൊക്കെ വെയിസ്റ്റ് ബിന്നിലേക്ക് ഇടാൻ made നോട് പറഞ്ഞ സന്ദർഭങ്ങൾ ഒക്കെ ഓർമ്മ വന്നു...

ജീവിതത്തിന്റെ കയ്പ്പ് രുചിച്ച ദിവസങ്ങൾ ആയിരുന്നു അമേരിക്കയിൽ ഹെലനെ കാണുന്നതിന് മുൻപ്... കോസ്‌ലി ആയിട്ട് ജീവിച്ച താൻ ഒരു രൂപ പോലും ഇല്ലാത്ത ജീവിതം നയിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു... ഇന്ന് വൈഷ്‌ ഉപേക്ഷിച്ചതിൽ അവനോട് നന്ദിയും പറയാൻ തോന്നുന്നുണ്ട്,,, അന്നവൻ തന്നോട് ക്ഷമിച്ചിരുന്നുവെങ്കിൽ ഒരിക്കലും പിന്നീട് താനത് അവർത്തിക്കുകയില്ലായിരുന്നു കാരണം,,, അവനോളം വിലയില്ല പണത്തിനെന്ന് അതോടെ മനസ്സിലായിരുന്നു,,, പണമെന്നത് തന്റെ വെറും അഹങ്കാരം മാത്രമാണെന്ന് മനസിലാക്കിയിരുന്നു... അന്നവൻ ക്ഷമിച്ചിരുന്നേൽ ഇന്ന് താൻ ഹിത്രയിൽ ഉണ്ടായേനെ,,, അത്യാവശ്യം സ്റ്റാൻഡേർഡ് ആയിട്ടുള്ള ഫേമിലിയിൽ തന്നെയാണ് ജനിച്ചത്,,, അതോണ്ട് വിശപ്പെന്താണെന്ന് അറിഞ്ഞിട്ടില്ല,,, കഷ്ടപ്പാട് എന്താണെന്ന് അറിഞ്ഞിട്ടില്ല... ജനിച്ചത് മുതലേ, പറഞ്ഞ സാധനം ടേബിളിൽ എത്തി കണ്ടിട്ടാണ് ശീലം,,, നല്ല വിദ്യാഭ്യാസം തന്നെയാണ് ലഭിച്ചത്,,, അടിച്ചുപൊളിച്ചു വിചാരിച്ചതെന്തും കൈക്കുമ്പിളിൽ എത്തി കണ്ട് വളർന്നതാണ്...

പക്ഷെ എത്രെയൊക്കെ ആയാലും സ്നേഹം ആരിൽ നിന്നും പിടിച്ചു വാങ്ങാൻ കഴിയില്ലെന്ന് ബോധ്യമാക്കി തന്നത് വൈശാഖ് ആയിരുന്നു,,, അപ്രതീക്ഷിതമായി മോർഡേർൺ ആയ ജീവിതത്തിലേക്ക് കടന്നു വന്ന ഒരു പഴഞ്ചൻ രീതിക്കാരൻ... എല്ലാം സ്വന്തമായപ്പോ അവനെ അറിയാതെ ഇഷ്ടമായി,,, പക്ഷെ ചെറിയൊരു ക്രഷിന്റെ പുറത്ത് അപ്പൊ തന്നെ ഇഷ്ടമാണെന്ന് പറയാൻ പോയപ്പോൾ അവന്റെ ടേസ്റ്റ് താനല്ലെന്ന് പറഞ്ഞു ഒഴിവാക്കി,,, ആദ്യമായുള്ളൊരു അനുഭവമായിരുന്നു ആ റീജക്ഷൻ... അത് മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു... ഒരുപാട് പേരെ പ്രാപ്പോസ് ചെയ്തിട്ടുണ്ട്,,, അതിലെല്ലാവരും തന്റെ മുന്നിൽ മുട്ട് മടക്കിയതുമാണ്... മടുക്കുമ്പോൾ താനാണ് എല്ലാവരെയും ഒഴിവാക്കി വിട്ടത്,,, ഒരിക്കലും തന്നെ കളഞ്ഞിട്ട് പോകാൻ ഒരുത്തനും ധൈര്യം കാണിച്ചിട്ടില്ല... അല്ലേൽ ഒരുത്തനും അങ്ങനെയങ്ങ് എല്ലാ രീതിയോടും ഇണങ്ങുന്ന തന്നെ ഒഴുവാക്കാൻ കഴിയില്ലായിരുന്നു... അതോണ്ട് തന്നെ,,, തന്നെ റീജക്റ്റ് ചെയ്ത വൈശിനോട് അടങ്ങാത്ത ദേഷ്യമായിരുന്നു, പകയായിരുന്നു,,,

എന്ത് വിലകൊടുത്തും അവനെ തന്റെ വലയിൽ വീഴ്ത്തുമെന്ന് ദൃഢ പ്രതിജ്ഞ എടുത്തതായിരുന്നു... അതോണ്ട് അതിന്റെ പിറ്റേ ദിവസം മുതൽക്ക് തന്നെ കാര്യങ്ങൾ ഒക്കെ തുടങ്ങിയതാണ്,,, ഒടുവിൽ അവനെ തന്റെ വലയിൽ പൂർണ്ണമായും വീഴ്ത്തിയപ്പോഴേക്കും തന്റെ എല്ലാമായി അവൻ മാറിയിരുന്നു... ഇതുവരെ ആരോടും തോന്നാത്ത ആ ഇഷ്ടവും പ്രണയവും അവനോട് തോന്നി... അതുകൊണ്ട് ലൈഫ് പാർട്ണർ ആയിട്ട് അവൻ തന്നെ മതിയെന്ന് അന്നേ ഡിസൈഡ് ചെയ്തതായിരുന്നു... അതോണ്ട് തന്റെ സ്ഥാനത് മറ്റൊരുവൾ ആ സ്ഥാനത് വരുന്നത് ഒരിക്കലും സഹിക്കില്ലയിരുന്നു,,, അവനിൽ അവകാശം സ്ഥാപിക്കുന്നത് ഓർക്കാൻ കൂടി കഴിയില്ലായിരുന്നു... എല്ലാത്തിനും അപ്പുറം തന്നെക്കാളേറെ, താൻ കൊടുത്ത പ്രണയതിനെക്കാളേറെ അവന്റെ ജീവനേക്കാളേറെ അവൻ മറ്റൊരുവളെ പ്രണയിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല... ഒടുവിൽ തന്റെ അത്യാഗ്രഹം കൊണ്ട് അവനൊഴുവാക്കി പോയപ്പോൾ സങ്കടമായിരുന്നു,,, ജീവിതം തകർന്നത് പോലെയായിരുന്നു,,, ജീവിതത്തിന് അർത്ഥം ഇല്ലാത്തത് പോലെ ആയിരുന്നു അപ്പോൾ തോന്നിയത്...

അത് കൊണ്ടാ എല്ലാം ഉപേക്ഷിച്ച്,,, എല്ലാവരെയും ഉപേക്ഷിച്ചിട്ട് പോയത്... പക്ഷെ ഒരിക്കലും പ്രതീക്ഷിച്ചില്ല ജീവിതം തനിക്ക് കരുതി വെച്ചത് മറ്റ് പലതും ആകുമെന്ന്,,, അമേരിക്ക,,, ജീവിതത്തിന്റെ എല്ലാ വശങ്ങളും തനിക്ക് കാണിച്ചു തന്നു... ഊരും പേരും അറിയാത്ത നാട്ടിൽ തനിച്ചയപ്പോഴാണ് തനിക്ക് കുടുംബം എന്താണെന്ന് കുടുംബവിലയെന്താണെന്ന് മനസിലായത്... അതുകൊണ്ട് അവനോട് നന്ദി നേത്രമേയുള്ളൂ,,, ഏതെലുമൊക്കെ വഴിയിൽ കൂടെ തനിക്കെന്നും ജീവിതം കാണിച്ചു തന്നത് അവനാണ്,,, കാണിച്ചു തന്നിരുന്നത് അവനാണ്... ജീവിതത്തിൽ എപ്പോഴും ചേർത്തു പിടിക്കാൻ ആഗ്രഹിച്ചവൻ,,, ഒടുവിലൊരു ചെറിയ പിഴവ് വന്നപ്പോൾ എല്ലാം ഉപേക്ഷിച്ചിട്ട് ഒരു ബെയ്‌ പറഞ്ഞിട്ട് പോയവൻ... "മേഡം,,," ഓരോ ചിന്തകളിൽ ലയിച്ചിരുന്ന നഡാശ പെട്ടെന്ന് ഞെട്ടിയത് made ന്റെ വിളി കേട്ടപ്പോഴാണ്,,, ആ നിമിഷം ആ made ന്റെ മുഖത്തേക് നോക്കിയപ്പോൾ ഓർമ്മ വന്നത് ഹെലന്റെ വീട്ടിൽ ജോലിക്ക് നിന്നതാണ്,,, ഒരു made ആയിട്ടാണ് വർക്ക് ചെയ്തെങ്കിൽ കൂടെ അവസാനം ഹെലനെ പോലെ അവിടുത്തെ മകൾ തന്നെയായി മാറിയിരുന്നു താനും...

സത്യം പറഞ്ഞാൽ വളരെ,,, വളരെ നല്ലവരാണ് അവിടെയുള്ള ഓരോരുത്തരും,,, കുടുംബം എന്തെന്ന് അറിയുന്നവർ,,, കുടുംബ വില മനസിലാക്കിയവർ,,, സ്പെഷ്യലി ഹെലൻ,,, ഗോഡ് ലൈഫിൽ തന്ന അമൂല്യ നിധിയാണ് ഹെലൻ... പാവമാണ്,,, റോബിനെ ഇപ്പോഴും അവളൊരുപാട് സ്നേഹിക്കുന്നുണ്ട്,,, പക്ഷെ പുരുഷന്മാരോടുള്ള അവളുടെ വെറുപ്പും ഉള്ളിലെ ഈഗോയും അത് സമ്മതിച്ചു കൊടുക്കുന്നില്ലെന്ന് മാത്രം... പുറത്ത് നിന്ന് വന്നതാണ് താൻ,,, ഒരുപാട് തെറ്റുകൾ ഒരു കുടുംബത്തോട് ചെയ്തതാണ്,,, അതാ കുടുംബത്തെ തന്നെ നശിപ്പിച്ചതുമാണ്,,, ഒരുപാട് പേരുടെ ജീവിതം തകർത്തതുമാണ്,,, ഒരുപാട് പേർ കണ്ണീര് കുടിച്ചതുമാണ് തന്നെ കൊണ്ട്,,, ചേർത്ത് പിടിച്ച കുടുബത്തെ തന്നെ നശിപ്പിച്ചവൾ... പക്ഷെ തന്റെ കാര്യം അറിഞ്ഞപ്പോ,,, തന്റെ അവസ്ഥ മനസിലാക്കിയപ്പോ ഒരു വാക്ക് കൊണ്ടുപോലും അവള് തന്നെ വേദനിപ്പിച്ചിട്ടില്ല,,, കരയിച്ചിട്ടില്ല,,, കുറ്റപ്പെടുത്തിയിട്ടില്ല... അവൾക് ദേഷ്യം വൈശിനോട് ആയിരുന്നു... തന്നെ മനസ്സിലാകാതെ അവൻ പോയതിൽ അവൾക്കൊരുപാട് ദേഷ്യമായിരുന്നു അവനോട്,,,

താനിങ്ങനെ അവനെ ഓർത്ത് കരയുന്നതും അവൾക്ക് തീരെ ഇഷ്ടമല്ലായിരുന്നു... ഇത്രയൊക്കെ ചെയ്തിട്ട് കൂടി തന്റെ തെറ്റുകൾ ന്യായീകരിക്കാനാണ് അവൾ എപ്പോഴും ശ്രമിച്ചത്,,, തനിക്ക് ധൈര്യം പകരുകയാണ് ചെയ്തത്,,, സെൽഫ് റെസ്പെക്റ്റ് വേണമെന്നാണ് പറയാറ്... "മേഡം..." നഡാശയുടെ ഭാഗത്ത് നിന്ന് റെസ്പോൻസ് ഇല്ലാതെ ആയപ്പോൾ ആ made വീണ്ടും വിളിച്ചതും നഡാശ ഓർമ്മകളിൽ നിന്ന് മുക്തയായിട്ട് ആ made നെ നോക്കിയൊന്ന് ചിരിച്ചു കാണിച്ചു... പക്ഷെ തുറിച്ചു മാത്രം തന്നെ നോക്കിയിട്ടുള്ള നഡാശയിൽ നിന്ന് അങ്ങനെയൊരു പ്രതികരണം അവളെ സംബന്ധിച്ച അടുത്തോളം പുതുമയുള്ള കാര്യമായിരുന്നു... അത്ഭുതമായിരുന്നു,,, അതോണ്ട് തന്നെ ഇപ്പൊ തള്ളും എന്ന നിലയിൽ തുറിച്ചു വന്നിരുന്നു ആ made ന്റെ മുഖം... അവളുടെ ആ വികസിച്ച മുഖം കണ്ടതും നഡാശ അത് പ്രതീക്ഷിച്ചത് പോലെ ഒരിക്കൽ കൂടെ അവളെ നോക്കിയൊന്ന് ചിരിച്ചു കാണിച്ചു... "മ്... മോ... ളേ,,, ന,,, ഡാ,,, നഡാശ..."

അകലെ നിന്നും വിറച്ചത് പോലെയുള്ളൊരു സ്ത്രീ ശബ്‌ദം കേട്ടതും ഇരുവരും പെട്ടന്ന് ഞെട്ടിയിട്ട് അങ്ങോട്ട് നോക്കിയതും അവിടെ അവളെ ഞെട്ടലോടെ നോക്കി നിൽക്കുന്ന അവളുടെ മമ്മയെ കണ്ടതും നഡാശ പെട്ടന്ന് മുഖം താഴ്ത്തി നിന്നു... ആ നിമിഷം അവർ നൽകുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ അവൾ തയ്യാറായിരുന്നു,,, ബാധ്യസ്ഥ ആയിരുന്നു... അവരോടി അവൾക്കരികിലേക് വരുമ്പോ അവരുടെ കണ്ണുകൾ നിറഞ്ഞു ഈറൻ അണിയുന്നുണ്ടായിരുന്നു... അവൾക്കരികിലേക് എത്തിയതും അവര് ഞെട്ടലോടെ അവളെ തന്നെ നോക്കിയതും ആ നിമിഷം ഒരടി അവള് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു... എന്നാൽ അവളെ ഞെട്ടിച്ചു കൊണ്ടായിരുന്നു അവര് അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചത്... അതവള് ഒട്ടും പ്രതീക്ഷിച്ചത് അല്ലാത്തത് കൊണ്ട് അവളുടെ രണ്ട് കണ്ണുകളും മിഴിഞ്ഞു തുറിഞ്ഞു വന്നിരുന്നു... ആദ്യമവളും ഞെട്ടിയെങ്കിൽ കൂടെ പിന്നെ അവളും അവരെ തിരിച്ചു കെട്ടിപ്പിടിച്ചു... "ഏതോ ഒരുത്തന് വേണ്ടി എല്ലാം ഉപേക്ഷിച്ചിട്ട് പോകുമ്പോ ഓർക്കായിരുന്നില്ലെടി ഇങ്ങനെ രണ്ട് പാഴ്ജന്മങ്ങളെ...?

നിനക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഞങ്ങളെ,,, നിനക്ക് വേണ്ടി മറ്റൊരു കുഞ്ഞ് വേണ്ടന്ന് വെച്ച ഞങ്ങളെ..? നിന്റെ സന്തോഷങ്ങളിൽ സ്വന്തം സന്തോഷങ്ങളും ഒതുക്കിയ ഞങ്ങളെ..? ദിവസങ്ങൾ കൊണ്ട് മാത്രം പരിചയമുള്ള അവന് വേണ്ടി നീ ഞങ്ങളെ പോലും മറന്നോ...?" വിതുമ്പലോടെ തേങ്ങിക്കൊണ്ട് അവളെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ എന്ത് പറയണം എന്നറിയാതെ അലറി കരഞ്ഞു കൊണ്ട് ഒടുവിൽ അവർ പറഞ്ഞൊപ്പിച്ചതും നഡാശ അവരെ അവളിൽ നിന്ന് അടർത്തി മാറ്റിയിട്ട് അവരെ മുഖത്തേക് നോക്കി... കരഞ്ഞു കലങ്ങിയ മിഴികൾ അവളെ കൊല്ലാതെ കൊല്ലുന്നുണ്ടായിരുന്നു... "ഇനിയൊരിക്കലും,,, ഒരിക്കലും കാണാൻ കഴിയുമെന്ന് കരുതിയതല്ല നിന്നെ,,, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും,,, ആർക്കൊക്കെ നിന്നെ വേണ്ടേലും എനിക്ക് വേണം നിന്നെ,,, എന്റെ മോളാ നീ,,, അവന് വേണ്ടേൽ നിനക്കെന്താ...? എന്റെ മോളേന്തിനാ കരയുന്നേ..? നിനക്ക് ഞങ്ങളുണ്ട്... നിന്റെ സന്തോഷങ്ങളാ ഞങ്ങളുടെ സന്തോഷം,,, എല്ലാം ചെയ്യുന്നത് നിനക്ക് വേണ്ടിയാ,,, നീയാ ഞങ്ങൾക്ക് എല്ലാം... ഇനിയും,,,

ഇനിയും ഞങ്ങളെയൊക്കെ ഉപേക്ഷിച്ചിട്ട് പോയിട്ട് എന്നെ എന്റെ മോള് ഇനിയും കരയിക്കരുത്,,, വിടില്ല ഞാനിനി നിന്നെ എവിടെയും,,, ഇനിയും നിനക്ക് പോകണം എന്ന് തന്നെ ഉണ്ടേൽ,,, പൊയ്ക്കോ,,, നീ പൊക്കോ,,, പക്ഷെ ഈ പുരാവസ്തുവിനെ കൊന്നിട്ട് പൊയ്ക്കോ,,, എനിക്ക് വയ്യ എന്റെ മോളില്ലാതെ ജീവിക്കാൻ,,, എല്ലാം ചെയ്യുന്നത് നിനക്ക് വേണ്ടിയാ,,, അങ്ങനത്തെ നീ ഇല്ലേൽ പിന്നെന്തിനാ..?" മനസ്സിലെ നൊമ്പരങ്ങൾ,,, സങ്കടങ്ങൾ എല്ലാം കരഞ്ഞു പറഞ്ഞു തീർക്കുമ്പോൾ നിശ്ശബ്ദതമായിരുന്നു നഡാശ,,, ഇതെല്ലാം പ്രതീക്ഷിച്ചു കൊണ്ടാണ് ഇങ്ങോട്ട് വന്നത്,,, ഇതൊക്കെ കേൾക്കാൻ അവൾ അർഹയാണ്,,, എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവളോത്തിരി ഹാപ്പി ആയിരുന്നു,,, സന്തോഷിക്കുന്നുണ്ടായിരുന്നു... തന്നെ കുറിച്ചും ആലോചിക്കാൻ ആളുകൾ,, തന്നെയോർത്ത് കരയാൻ ആളുകൾ,,, അവളുടെ കണ്ണുകൾ ഈറനണിഞ്ഞു... അതൊരിക്കലും സങ്കടം കോണ്ടായിരുന്നില്ല,,, സന്തോഷം കൊണ്ടായിരുന്നു തനിക്കും ആരൊക്കെയോ ഉണ്ടെന്നുള്ള സന്തോഷം,,,

ആ നിമിഷങ്ങളിൽ വൈശാഖ് എന്നൊരു മുഖമേ അവൾക്കുള്ളിൽ വന്നിട്ടില്ലായിരുന്നു... ഒരുപക്ഷേ അവനെക്കാൾ എത്രയോ മുകളിലാണ് ഫേമിലിയുടെ സ്ഥാനമെന്ന് അവള് മനസിലാക്കിയ നിമിഷങ്ങൾ ആയിരുന്നു അത്,,, വർഷങ്ങൾക്ക് ശേഷം അവളോത്തിരി സന്തോഷിച്ച ദിവസം... നഷ്‌ടപ്പെട്ടു എന്നവൾ കരുതിയ പലതും അവളിൽ തിരികെ എത്തിയത് പോലെയുള്ള ഒരു പ്രതീതി ആയിരുന്നു അവളിൽ... ____________💚 "ലയാ,,, നീയെന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്...? അവൻ നമ്മടെ ആദിയല്ലേ..? പിന്നെ നീ എന്തിനാ ഇത്രക്ക് വേറീഡ് ആകുന്നേ...? അവനൊന്നും സംഭവിക്കില്ല..." നഖം കടിച്ചു സോഫയിൽ ഇരിക്കുന്ന ലയയുടെ (ആദിയുടെ സിസ്റ്റർ/ ദുർഗ്ഗയുടെ അബ്രോഡ് ഫ്രണ്ട്) അടുത്തേക്ക് വന്നുകൊണ്ട് അവളുടെ ഹസ്ബൻഡ് പറഞ്ഞതും അവള് അതിനിടയിൽ അയാളെയൊന്ന് നോക്കിയിട്ട് വീണ്ടും നഖം കടിച്ചു... "നിങ്ങൾക്ക് അവനെ അറിയാഞ്ഞിട്ടാ അജയ്,,, ചോരത്തിളപ്പിന്റെ പ്രായത്തിൽ അവൻ ചെയ്തു കൂട്ടിയ കാര്യങ്ങൾക്കൊന്നും അളവും കണക്കില്ല... എനിക്ക് പേടി അവനെ പറ്റി ഓർത്തല്ല,,, ദുർഗ്ഗയെ പറ്റി ഓർത്താണ്... അവളുടെ ലൈഫിൽ അവനൊരു കരടായി മാറുമോ എന്നാണ് എന്റെ പേടി,,, അവളുടെ ലൈഫ് നല്ല ഹാപ്പിയായി പോകുവായിരുന്നു,,,

ഏട്ടാനാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല,,, എനിക്ക് ആദിയെ നല്ല പേടിയാണ്,,, അവൻ എന്തേലുമൊക്കെ ഒപ്പിക്കുമോ എന്ന സംശയമാണ്..." "നീ പേടിക്കാതെ,,, എനിക്ക് നിത്യയെ അറിയില്ല,,, പക്ഷെ ഒന്നുറപ്പാണ്,,, ആദിക്ക് അവളെ ഇഷ്ടമാണ്,,, പിന്നെ ദുർഗ്ഗാ,,, ജീവിതത്തിൽ എപ്പോഴോ പ്രിയപ്പെട്ടവളായി മാറിയതാണ് അവള് ആദിക്ക്,,, അവളെ മറക്കാൻ അവനിതിരി സമയം എടുക്കും..." അയാൾ നേടുവീർപ്പോടെ പറഞ്ഞതും ലയയുടെ ഓർമ്മകളിൽ പെട്ടന്ന് മിന്നി മാഞ്ഞത് ലയയുടെ മുഖമായിരുന്നു,,, അവളോട് ആദി ചെയ്‌ത കാര്യങ്ങൾ ആയിരുന്നു,,, അതിന്റെ കൂർമ്മതകൾ ആയിരുന്നു... അവള് ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച ആദിയിൽ നിന്ന് തന്നെ അവളനുഭവിച്ച ആ വേദനകൾ,,, ആ വേദനകൾ അവളനുഭവിക്കുമ്പോ അവളുണ്ടായിരുന്ന സന്ധർഭങ്ങൾ ആയിരുന്നു... ഇന്നും ആദി അറിയാത്ത അവളെ സമ്പന്തിച്ചുള്ള സത്യങ്ങൾ ആയിരുന്നു,,, അതറിഞ്ഞാൽ ഉണ്ടാകുന്ന അവനിലെ പ്രതികരണം,,, അതോർക്കുമ്പോൾ എന്തോ ഭയക്കുന്നുണ്ടായിരുന്നു ലയ,,,

ഇന്നൊരുപക്ഷെ അങ്ങനൊരു തീരുമാനം എടുക്കപ്പെട്ടു എങ്കിൽ,,, അതെന്നും നിത്യക്ക് നല്ലതേ വരുത്തിയിട്ടുള്ളൂ,,, അത് കാരണം അതിൽ കൂടുതൽ ആദി കാരണം അവൾക്ക് കരയേണ്ടി വന്നിട്ടില്ല... അത് തന്നെ ധാരാളമാണ്,,, പക്ഷെ എല്ലാം ഒത്ത് വന്നപ്പോഴേക്കും നിത്യ...? ഇന്നിനി ഇതൊക്കെ ആദിയറിഞ്ഞാൽ...? സഹിക്കാൻ കഴിയോ അവന്..? ക്ഷമിക്കാൻ കഴിയോ..? അതിന് കഴിഞ്ഞില്ലേലും ഇല്ലേലും അവനൊന്നും ഒരിക്കലും അറിയാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്... അല്ലേൽ അവന്റെ അവകാശം..! അത് ചോദിച്ചവൻ ഉറപ്പായും അതിന്റെ ഏതറ്റം വരെയും പോകും...അവനൊന്നും ഒരിക്കലും അറിയാൻ പാടില്ല... ഒടുവിൽ എപ്പഴോ ലയയുടെ ഉള്ളം ആ തീരുമാനം എടുത്തിരുന്നു... അതിൽ തെറ്റില്ല,,, ശരിയില്ല,,, സഹോദരനോടുള്ള സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു,,, സഹോദരസ്നേഹം മാത്രം... ____________🖤 "എന്നിട്ട്,,, എന്നിട്ടെന്തായി ആദി...?" ആദിയെ തന്നെ കണ്ണിമവെട്ടാതെ നോക്കി നിന്നുകൊണ്ട് ഡാനി ചോദിച്ചതും ആദി അവനെ നോക്കി നിന്നു,,, ഡാനിക്ക് അറിയണമായിരുന്നു എല്ലാം,,,

ആദിക്ക് എന്താണ് സംഭവിച്ചത് എന്ന്,,, നിത്യ അവനാരായിരുന്നു എന്ന്,,, ദുർഗ്ഗയെ എങ്ങനെ അവന് നഷ്ടമായി എന്ന്,,, എല്ലാതിനുമപ്പുറം ഭാര്യയായി വന്നവളോട് അവനെന്ത് തെറ്റാണ് ചെയ്തത് എന്ന്... "കല്യാണം കഴിഞ്ഞപ്പോ ലയയും അമ്മയും നിത്യയും ഒക്കെ ഹാപ്പിയായിരുന്നു,,, ഒരന്യ മതസ്ഥയായവൾക്ക് എങ്ങനെ ഇങ്ങനെ മിങ്കിൾ ആവാൻ കഴിയുന്നു, അവളോട് മിങ്കിളാവാൻ അമ്മയ്ക്കും ലയക്കും എങ്ങനെ കഴിയുന്നു എന്ന കാര്യത്തിൽ എനിക്ക് അത്ഭുതമായിരുന്നു... എങ്കിലും ഒരുനാൾ എല്ലാം കളഞ്ഞിട്ട് അവള് തന്നെ പോകുമെന്ന് ഞാൻ വ്യാമോഹിച്ചു,,, അവളെ അവഗണിച്ചു,,, എന്റെ അവഗണന താങ്ങാൻ കഴിയാതെ അവള് തന്നെ എല്ലാം ഉപേക്ഷിച്ചിട്ട് പോകുമെന്ന് കരുതി,,, പക്ഷെ,,, എന്റെ എല്ലാ നിഗമനങ്ങളും പൊളിച്ചെഴുതിയ ദിവസങ്ങൾ ആയിരുന്നു പിന്നീട്,,, അവളും അമ്മയും അത്രക്ക് കമ്പനി ആയിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ,,, ലയയാണെങ്കിൽ ഈ ലോകത്തിലൊന്നും ആയിരുന്നില്ല... ഞാനുമായി കല്യാണത്തിന്റെ ശേഷം അവള് മിങ്കിൾ ആവാൻ ശ്രമിച്ചിരുന്നുവെങ്കിലും ഞാനവളെ അടുപ്പിച്ചിരുന്നില്ല...

അതിലവൾക്ക് നല്ല സങ്കടം ഉണ്ടായിരുന്നെങ്കിലും അവളതൊന്നും അമ്മയ്ക്കും ലയക്കും മുൻപിൽ കാണിച്ചിരുന്നില്ല... പക്ഷെ എല്ലാം അറിയാൻ കഴിയുന്ന അമ്മയ്ക്ക് അതും അവള് പറയാതെ തന്നെ മനസ്സിലായിരുന്നു... അതോണ്ട് അതിന്റെ ശേഷം നിരന്തരം അമ്മ എന്നോട് വഴക്കിടുമായിരുന്നു,,, പക്ഷെ എന്നെ സംബന്ധിച്ച അടുത്തോളം അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല... അവാൾക്കെന്ത് സംഭവിച്ചാലും എനിക്കൊന്നും ഇല്ലായിരുന്നു,,, ബട്ട് അന്നൊരു ദിവസം ഞാനവളോട് ഓവറായിട്ട് ദേഷ്യപ്പെട്ടു,,, അന്നെന്റെ അലറൽ ആ നാട് മുഴുവൻ കേട്ട് കാണും,,, പക്ഷെ എന്നത്തേയും പോലെ അവളന്ന് ചിരിച്ചു നിന്നിരുന്നില്ല,,, ഒരുപാട് നേരം അവള് കരഞ്ഞിരുന്നു എന്നമ്മ പറഞ്ഞിരുന്നു... ആ ദേഷ്യത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ഞാൻ പിന്നെ അങ്ങോട്ട് പോയത് അന്ന് രാത്രി ആയിരുന്നു,,, അതും ഇനിയും അവളുടെ മുഖം കാണണമെന്ന് ഓർത്ത് ഞാനാകെ ദേഷ്യത്തിലും ആയിരുന്നു,,, കാരണം അത്രത്തോളം ആ ദിവസങ്ങളിൽ ഞാനവളെ വെറുക്കുന്നുണ്ടായിരുന്നു... അന്ന് കുടിച്ചു ഫുള്ളായി ഫിറ്റ് ആയിട്ടായിരുന്നു വീട്ടിലേക്ക് പോയത്,,,

ദുർഗ്ഗയെ കിട്ടില്ലെന്നുമുള്ള സങ്കടവും,,, നിത്യ ഒരിക്കലും പോകില്ലേ എന്ന് മനസ്സും ഭയന്നപ്പോ ചെയ്‌തതാ... പക്ഷെ പിന്നെ എപ്പോഴോ ചെയ്തത് കൂടിപ്പോയി എന്നും തെറ്റായിപ്പോയി എന്നും എനിക്ക് തോന്നിയിരുന്നു,,, ഇഷ്ട്ടം കൊണ്ടല്ലേ അവളിങ്ങനെയൊക്കെ ചെയ്യുന്നത് എന്ന ചോദ്യം എന്നിലും വന്നിരുന്നു... എന്നും എന്നെ കാത്ത് പുറത്ത് നിൽക്കുന്ന നിത്യയെ അന്ന് കണ്ടിരുന്നില്ല,,, അതൊന്നും എനിക്കൊരു വിഷയം അല്ലെങ്കിലും അവള് കാരണം അമ്മയന്ന് എന്റെ കവിളത്ത് അടിച്ചിരുന്നു,,, അത് മാത്രം എനിക്ക് താങ്ങാൻ കഴിയുന്നില്ലായിരുന്നു... ഇത്രേം നേരം അവള് കരയുവായിരുന്നു എന്നും കുടിവെള്ളം പോലും കുടിച്ചിട്ടില്ലെന്നും,,, അവളുടെ ശാപം നീ എവിടെ പോയി ഒഴുക്കിക്കളയും എന്നുമൊക്കെ ചോദിച്ച് കൊണ്ട് അമ്മയന്ന് എന്നോട് ഒരുപാട് നേരം ദേഷ്യപ്പെട്ടു... 'കെട്ടിയപ്പെണ്ണിനോട് നീതി പുലർത്താതെ മറ്റൊരുവളെ ആശിച്ചു നടക്കുന്ന നിന്നോടൊന്നും യഥാർത്ഥ സ്നേഹത്തിന്റെ വില പറഞ്ഞാൽ മനസിലാവില്ല...' എന്നൊക്കെ പറഞ്ഞത് എനിക്കിപ്പോഴും ഓർമ്മയുണ്ട്,,, അന്ന് ഒത്തിരി സങ്കടപ്പെട്ടിരുന്നു...

എന്നെ കുറിച്ചോർത്ത് സങ്കടപ്പെട്ടിരുന്നു... ഒരുനിമിഷം അമ്മയ്ക്ക് പോലും എന്നേക്കാൾ പ്രിയപ്പെട്ടത് നിത്യയാണോ എന്ന് പോലും ഞാൻ സംശയിച്ചിരുന്നു... അന്ന് അവള് കരയുന്നതും എങ്ങലടിക്കുന്നതും കണ്ടപ്പോ, അതൊക്കെ എനിക്ക് മാത്രം വേണ്ടിയാണ് എന്ന് തോന്നിയപ്പോ എന്തോ ഒരു കുത്തലായിരുന്നു ഉള്ളിൽ... എന്നെ കണ്ടപ്പോ പേടിയോടെ അവള് അകന്ന് മാറി കട്ടിലിനിടയിൽ ഒളിച്ചു നിന്നപ്പോ ശരിക്കും സങ്കടമായിരുന്നു,,, അതോണ്ട് സമാധാനിപ്പിക്കാൻ വേണ്ടി പോയതാ അവൾക്കടുത്തേക്ക്,,, കരയുന്ന മുഖവും വിതുമ്പുന്ന ചുണ്ടുകളും ചുവന്ന മുഖവും ഒക്കെ തുടച്ചു കൊടുത്തു സോറി പറഞ്ഞപ്പോ അവള് അന്നെന്നെ കെട്ടിപ്പിടിച്ചു വീണ്ടും കരഞ്ഞു... ഉപദ്രവികരുത് എന്നും എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയിക്കോളാമെന്നും,,, ദേഷ്യപ്പെടരുത് എന്നും പറഞ്ഞു,,, അത് മാത്രം അവൾക്ക് സാധിക്കില്ലെന്ന് പറഞ്ഞപ്പോ ശരിക്കും ആ നിമിഷം എന്റെ മനസ്സ് ദുർഗ്ഗയെ മറന്നിരുന്നു... മെല്ലെ മെല്ലെ അവളുടെ സാമീപ്യം എന്നിലെ പുരുഷനെ ഉണർത്തിയപ്പോ,,, അന്ന് രാത്രി,,, അറിയാതെ,,, അറിയാതെ ഞാനവളുടെ ശരീരത്തിൽ കൈ കടത്തി...

അവളുടെ ശരീരം ഞാനറിഞ്ഞപ്പോ അവളെന്നെ തടയാൻ ശ്രമിച്ചിരുന്നു പക്ഷെ അതോടെ കള്ളിന്റെ എഫക്റ്റിൽ ബോധം പോയ എനിക്ക് അതൊന്നും ഒരു പ്രശ്‌നം അല്ലായിരുന്നു... പിറ്റേന്ന് എല്ലാം ഓർത്തെടുത്തപ്പോ എനിക്കവളെ ഫേസ് ചെയ്യാൻ ഭയമായിരുന്നു,,, പക്ഷെ ഒന്നും സംഭവിച്ചിട്ടില്ലാ എന്ന മട്ടിലുള്ള നിത്യയുടെ സംസാരം എന്നെയാകെ വണ്ടറടിച്ചു നിർത്തിയിട്ടുണ്ട്,,, ഞാനവളുടെ കയ്യിൽ നിന്നൊരടി പ്രതീക്ഷിച്ചത് കൊണ്ടാണോ എന്നറിയില്ല അവളൊന്നും ചെയ്യാതെ നിന്നത് എനിക്കൊരു വല്യ ആശ്വാസമായിരുന്നു... പക്ഷേ അന്നവളെന്നോട് പറഞ്ഞൊരു കാര്യമുണ്ട്,,, അവൾക്കെന്നെ ഇഷ്ടമായത് കൊണ്ടാണ് ഞാനവളുടെ ശരീരത്തിൽ കൈ വെച്ചിട്ടും അവളൊന്നും പറയാതെ നിന്നത്,,, എന്നിൽ അവളോടൊരു പ്രണയം ഇല്ലാഞ്ഞിട്ട് കൂടി,,, സമയം തരാം എത്ര വേണമെങ്കിലും,,, കാത്തിരിക്കാം ഒരുനാൾ ഞാനവളെ പ്രണയിക്കുമെന്ന്,,, പക്ഷെ,,, ഇത്രേയൊക്കെ ആയിട്ടും ഇനിയും ദുർഗ്ഗക്ക് പിറകെ പോയാൽ മാത്രം അവള് സഹിക്കില്ലെന്ന് പറഞ്ഞു... അതിന് സമ്മതിക്കാൻ ഒരിക്കലും തന്നെക്കൊണ്ട് കഴിയില്ലായിരുന്നു,,,

കാരണം എത്രയൊക്കെ സമയം കിട്ടിയാലും ദുർഗ്ഗയെ മറക്കാനോ നിത്യയെ പ്രണയിക്കാനോ എനിക്ക് കഴിയുമായിരുന്നില്ല... ഞാനതിന് സമ്മദിച്ചില്ലെങ്കിലും അവളെനിക്ക് സമയം തരാമെന്ന് മാത്രം പറഞ്ഞു,,, എന്റെ മൗനത്തിലെ നിശബ്ദത അന്നവളെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാവുമെന്ന് ഞാനിപ്പോഴാ മനസിലാക്കുന്നത്... അന്നെനിക്ക് അവളുടെ പ്രണയം ഒന്നുമല്ലായിരുന്നു,,, അവളൊന്നു മല്ലായിരുന്നു,,, പക്ഷെ ഇപ്പൊ ഇവിടെ ദുർഗ്ഗയിലെ വിച്ചൂന്റെ അവകാശം,,, ഞാനിപ്പോ മനസിലാക്കുന്നു ഡാനി അന്നവളുടെ ഹൃദയം മുറിഞ്ഞു കാണില്ലേ...? ഇത്രക്ക് വലിയ ക്രൂരൻ ആയിരുന്നോ ഞാൻ...? അവളെന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ട് തന്നെയാണ്,,, അതെനിക്ക് ബോധ്യവുമായതാണ്... പക്ഷെ എത്രയൊക്കെ പറഞ്ഞാലും എന്തൊക്കെ പറഞ്ഞാലും എന്റെയുള്ളിൽ അന്ന് എന്റെ സ്വാർത്ഥമായ പ്രണയമായിരുന്നു വലുത്,,, എനിക്കായി എല്ലാം സമർപ്പിച്ച നിത്യയേക്കാൾ എന്നെയൊന്ന് തിരിഞ്ഞു പോലും നോക്കാത്ത ദുർഗ്ഗയായിരുന്നു എനിക്കെല്ലാം... ദുർഗ്ഗക്ക് കോളേജിൽ വന്നപ്പോൾ എന്നിലൊരു ചെറിയ ചായ്‌വുണ്ടായിരുന്നു,,,

പക്ഷെ,,, നിത്യ,, അവള് വന്നപ്പോഴാ അവൾക്കെന്നോട് വെറുപ്പായി മാറിയത്,,, നിത്യ കാരണമാണ് ദുർഗ്ഗയെന്നെ വെറുത്തത് എന്ന എന്റെ ചിന്ത കാരണമാണ് ഞാൻ നിത്യയെ വെറുത്തത്... പക്ഷെ കല്യാണത്തിന്റെ ശേഷം എനിക്ക് പൂർണ്ണമായും ഒരു കാര്യം ബോധ്യപ്പെട്ടിരുന്നു,,, ദുർഗ്ഗയും എന്ത്‌ കൊണ്ടും ആഗ്രഹിക്കുന്നത് ഞാനും നിത്യയും ചേരുന്നതാണ് എന്ന്... ഞങ്ങളുടെ കല്യാണത്തിന്റെ ശേഷം നിത്യക്ക് ഇഷ്ടപ്പെടില്ലെന്ന് വിചാരിച്ചിട്ടൊ, അതോ ഞങ്ങൾക്കിടയിൽ കരട് ആവേണ്ടെന്ന് വിചാരിച്ചിട്ടാണോ എന്നറിയില്ല അവള് ഞങ്ങളുടെ വീട്ടിലേക്ക് വരാറെ ഇല്ലായിരുന്നു,,, ഒരുവിധം ഫ്രണ്ട്സ് ഒക്കെ അവരെ കാണാൻ വരാറുണ്ടെങ്കിലും ദുർഗ്ഗ മാത്രം എവിടെയെങ്കിലും വെച്ച് കണ്ടാൽ മാത്രമേ നിത്യയോട് മിണ്ടാറുള്ളുവായിരുന്നു... അതിൽ പറഞ്ഞില്ലെങ്കിലും നിത്യക്ക് നല്ല സങ്കടം ഉണ്ടായിരുന്നു,,, അതിന്റെ കാരണക്കാരൻ ഞാനാണെന്ന് അവള് വിശ്വസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു,,, അതിലവൾക്ക് എന്നോട് നല്ല ദേഷ്യവും ഉണ്ടായിരുന്നു... അന്ന് മാത്രം ആയിരുന്നില്ല,,, അതിന്റെ ശേഷമുള്ള പല സന്ദർഭങ്ങളിലും ഞാൻ നിത്യയുമായി അടുത്തിരുന്നു,,, അവളെ അറിഞ്ഞിരുന്നു,,, ഒരുപാട് തവണ കൻഡ്രോൾ വിട്ട് ചെയ്തുപോയ തെറ്റുകൾ,,,

അതിലൊന്നും ഒരിക്കലും നിത്യയുടെ സമ്മതമില്ലെന്ന് എനിക്കറിയായിരുന്നു,,, പക്ഷെ മദ്യത്തിന്റെ ലഹരിയിൽ അതൊന്നും ഒരിക്കലും എന്നെ ബാധിക്കില്ലായിരുന്നു... എല്ലാം കഴിഞ്ഞു പിറ്റേന്ന് ശോഖ മുഖ ഭാവത്തോടെ ഞെനെപ്പോഴും നിൽക്കുന്നതും ഒരു സ്ഥിരക്കാഴ്ചയായി മാറിയിരുന്നു... അവളോട് മിണ്ടാനോ അവളുടെ മുഖത്ത് നോക്കാനോ എനിക് ധൈര്യം ഉണ്ടാവുമായിരുന്നില്ല,,, അപ്പോൾ മാത്രം ഞാനവൾക്ക് മുൻപിൽ തോറ്റ് പോകും... ഞാനവളെ പ്രണയിക്കാതെ എല്ലാം ചെയ്യുന്നതിന്റെ കൊറച്ചിൽ ആയിരിക്കുമെനിക്ക് പകൽ,,, പക്ഷെ ജീവിതത്തിന്റെ അവസ്ഥയോർത്ത് വട്ട് പിടിച്ചു രാത്രി കാലങ്ങളിൽ മദ്യപിച്ച് വീട്ടിൽ പോകാതെയിരിക്കാൻ നോക്കുമെങ്കിലും കഴിയുമായിരുന്നില്ല... വീട്ടിലെത്തിയാൽ എനിക്ക് പിന്നെ എന്നെ തന്നെ പിടിച്ചാൽ കിട്ടില്ലായിരുന്നു... അറിയാതെ ചെയ്യുന്ന തെറ്റുകൾ ആയിരുന്നെങ്കിലും അതവളിൽ മുറിവ് സമ്മാനിക്കുന്നുണ്ട് എന്നെനിക്ക് അറിയാമായിരുന്നു,,, പിടിച്ചു നിർത്താൻ ഞാനും ശ്രമിക്കാറുണ്ട്,,, പക്ഷെ കഴിയാറില്ല...

അന്നൊരിക്കൽ ദുർഗ്ഗയെ കണ്ടപ്പോൾ സംസാരിക്കാൻ പോയപ്പോൾ അവളെന്നോട് എന്തൊക്കെയോ പറഞ്ഞു,,, കുറ്റപ്പെടുത്തി,,, ഒന്ന് പോയിത്തരാൻ പറഞ്ഞു,,, അതെനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല,,, എന്തൊക്കെയോ അവളോട് തിരിച്ചു പറഞ്ഞു... ഉള്ളിലെ സങ്കടങ്ങൾ ആയിരുന്നത്... അന്ന് നിത്യ പ്രേഗിനെന്റ് ആയിരുന്നു,,, എനിക്ക് മാത്രം അതറിയില്ലായിരുന്നു,,, സന്തോഷത്തോടെ എന്നോട് പറയാൻ വന്നതായിരുന്നു നിത്യ,,, പക്ഷെ ദുർഗ്ഗ പറഞ്ഞ പല കാര്യങ്ങളും ഉള്ളിൽ കൂടെ മിന്നി മറിഞ്ഞപ്പോ മനസ്സ് കൈവിട്ട് പോയപ്പോ ഞാൻ നിത്യയോട് എന്തൊക്കെയോ പറഞ്ഞു... എന്റെ ജീവനവളുടെ വയറ്റിലുണ്ടെന്ന് അറിയാതെ ഒരുപാട് വേദനിപ്പിച്ചു,,, അന്ന് വീണ്ടും നിത്യ കരഞ്ഞു,,, പക്ഷെ എനിക്കതൊന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നു... ആ ദേഷ്യത്തിൽ തന്നെ വീട് വിട്ട് പോയിരുന്നു,,, മടുത്തിരുന്നു എനിക്കെല്ലാം,,, നിത്യയെ ഒരുപാട് ഞാൻ വെറുത്തിരുന്നു,,, രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ പിന്നീട് അങ്ങോട്ട് പോയത്... എന്റെ ദേഷ്യമെല്ലാം അപ്പോഴേക്കും അടങ്ങിയിരുന്നു,,,

ആ രണ്ട് വർഷങ്ങൾക്കിടയിൽ ഞാൻ ദുർഗ്ഗയെക്കാൾ കാണാനാഗ്രഹിച്ചത് നിത്യയെ ആയിരുന്നു,,, എന്തോ ഞാനറിയാതെ പോയ എന്തോ ഒന്നവളിലുണ്ട് എന്ന് മനസ്സ് മന്ധ്രിക്കുന്നുണ്ടായിരുന്നു... ആ ദിവസങ്ങളിൽ ഞാൻ മനസിലാക്കിയിരുന്നു ദുർഗ്ഗയെക്കാൾ എനിക്ക് പ്രിയം നിത്യയോടാണ് എന്ന്,,, ഞാൻ നിത്യയെ പ്രണയിക്കുന്നുണ്ട്,,, വളരെ സന്തോഷം തോന്നി,,, ഒരുപക്ഷേ അന്ന് മനസ്സ് തുറന്നവളോട് സംസാരിച്ചിരുന്നുവെങ്കിൽ, ദേഷ്യപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇത് നേരത്തെ അറിയുമായിരുന്നില്ലേ എന്ന ചോദ്യമായിരുന്നു ഉള്ളിൽ... എങ്കിലും അപ്പഴും,,, ദുർഗ്ഗയ്ക്കെന്റെ മനസിലുണ്ടായിരുന്ന സ്ഥാനത്തിന് ഒരു പോറൽ പോലും ഏറ്റിരുന്നില്ല,,, അതിന്റെ ശേഷം വീട്ടിലേക്ക് പോകാൻ ടിക്കെറ്റ് ബുക്ക് ചെയ്ത് പിന്നീട് നാട്ടിലെത്തുമ്പോൾ സന്തോഷമായിരുന്നു,,, നിത്യ ആഗ്രഹിച്ച കാര്യം,,, അവള് സമയം നൽകിയപ്പോൾ, അവളുടെ സാമീപ്യം അടുത്തില്ലാതായപ്പോൾ എനിക്ക് ബോധ്യമായി ഞാൻ അവളെ പ്രണയിക്കുന്നുണ്ട് എന്ന്... പക്ഷെ വീട്ടിലെത്തിയ എന്നെ കാത്തിരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു,,, പൂട്ടിക്കിടക്കുന്ന വീട്,,,

അത്ഭുതം തോന്നി,,, മൂന്ന് ആളുകൾ ഇപ്പോഴും അവിടെ ജീവിക്കുന്നുണ്ട്,,, എന്നിട്ട് പോലും എന്തിന് വീട് പൂട്ടിയിടണം..? അതായിരുന്നു മനസ്സിലെ ചോദ്യം... തിരക്കി നോക്കി,,, ഞാനില്ലാത്ത ദിനങ്ങളിൽ എന്റെ വീട്ടിലെന്താണ് സംഭവിച്ചത് എന്ന്... ഞെട്ടിയിരുന്നു,,, ശ്വാസം എടുക്കാൻ പോലും ഞാൻ മറന്നു പോയിരുന്നു അവിടെ എന്താണ് സംഭവിച്ചത് എന്നറിഞ്ഞപ്പോൾ,,, ഭർത്താവിന് പോലും വേണ്ടെന്ന സങ്കടത്തിൽ സ്ലീപ്പിംഗ് പിൽസ് കഴിച്ചു ആത്മഹത്യ ചെയ്ത ഭാര്യ... മകന്റെ വേർപാടും മരുമകളുടെ മരണവും,,,അവൾ ഗർഭിണി ആണെന്ന സത്യവും അറിഞ്ഞപ്പോൾ അത് താങ്ങാൻ കഴിയാതെ നെഞ്ച് തകർന്നു മരിച്ച അമ്മ,,, പ്രിയപ്പെട്ട ഡോക്റ്റർ മരിച്ചെന്ന സത്യം അറിഞ്ഞപ്പോ ആരൊക്കെയോ കൂടെ ഏതവനെയോ കാണിച്ചു കൊടുത്തപ്പോ അവനെ കെട്ടി അമേരിക്കയിലേക്ക് പോയ അനിയത്തി... ഇതൊക്കെ അറിയാതെ ഏതോ ഒരു നിമിഷത്തിൽ ഇറങ്ങിപ്പോയ ഞാനും,,, സത്യം പറഞ്ഞാൽ ഞെട്ടാൻ പോലുമെന്നെ കൊണ്ട് കഴിയുന്നില്ലായിരുന്നു... ജീവിതം ഒറ്റ നിമിഷം കൊണ്ട് തകർന്നത് പോലെ തോന്നി,,,

ഞാൻ തിരിച്ചു വന്നെന്ന് അറിഞ്ഞപ്പോ ലയ എന്നെ കാണാൻ ഓടിയെത്തി,,, ദേഷ്യത്തോടെ സംസാരിച്ചെങ്കിലും അവള് പിന്നീട് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു... അവള് മുഖേനയാണ് നിത്യ പ്രേഗിനെന്റ് ആയിരുന്നുവെന്ന് ഞാനറിയുന്നത്,,, ഞെട്ടിയിരുന്നു,,, ഞാൻ കാരണമാണ് അവളും കുഞ്ഞുമൊക്കെ പോയതെന്ന സത്യമറിഞ്ഞപ്പോ ഒത്തിരി തകർന്നു പോയി,,, അതുകാരണം കുറച്ചുനാൾ ഡിപ്രശനിൽ ആയിരുന്നു... ദുർഗ്ഗയുടെ ബ്രെതർ മറിച്ചുവെന്നും അയാൾക്കൊരു കുഞ്ഞുണ്ടെന്നും അറിഞ്ഞപ്പോ വേറെ നിവർത്തിയില്ലാതെ മറ്റൊരു കല്യാണം കഴിച്ചു പോയതാണ് ലയ,,, സിദ്ധു മരിച്ചെന്ന സത്യം ലയക്കറിയാം എന്ന കാര്യം ദുർഗ്ഗക്കിപ്പോഴും അറിയില്ല... പിന്നീട് ദുർഗ്ഗയെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചു,,, അവൾക്കെന്താണ് സംഭവിച്ചത് എന്നെനിക്ക് അറിയണമായിരുന്നു,,, എവിടെ ആയിരുന്നാലും അവള് ഹാപ്പിയായി ഇരുന്നാൽ മാത്രം മതിയായിരുന്നു,,, മനസ്സിൽ അവളെക്കാൾ സ്ഥാനം നിത്യക്കായിരുന്നുവെങ്കിലും ദുർഗ്ഗ എന്നും എനിക്കെന്റെ ഫെസ്റ്റ് ലവ് ആയിരുന്നു... പക്ഷെ അവളെ തേടിപ്പോയ എന്നെ കാത്തിരുന്നത് അവളുടെ വെറുപ്പായിരുന്നു,,,

ലയായേക്കാൾ ദേഷ്യമായിരുന്നു അവൾക്കെന്നോട്,,, വെറുപ്പ്... ഞാൻ കാരണമാണ് നിത്യ മരിച്ചതെന്ന കാര്യത്തിൽ,,, അതിലെനിക്ക് കുഴപ്പമില്ലായിരുന്നു,,, എല്ലാം ഞാൻ അർഹിക്കുന്നുണ്ട്... പെട്ടന്നൊരു നിമിഷത്തിൽ ആയിരുന്നുവെങ്കിലും ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്,,, അത് ന്യായീകരിക്കാൻ ആർക്കും കഴിയില്ല... അപ്പഴാണ് നിത്യയുടെ അമ്മയെ ഞാൻ കാണുന്നത്,,, എന്നെ ഒരുപാട് കുറ്റപ്പെടുത്തി,,, ശപിച്ചു,,, എന്നോട് ദേഷ്യപ്പെട്ടു,,, ഒടുവിൽ അവരെന്നെ കെട്ടിപ്പിടിച്ചു കരയുകയും ചെയ്തു... എല്ലാവർക്കും ദേഷ്യമായിരുന്നു എന്നോട്,,, ലയക്ക് പോലും,,, അറിയാതെ ആണേലും രണ്ട് മരണങ്ങളുടെ കാരണക്കാരനാണ് ഞാൻ... ദുർഗ്ഗ മുഖേന ഒരു കേസ് ഒക്കെ ഉണ്ടായിരുന്നുവെങ്കിലും ഞാൻ നിരപരാധി ആണെന്ന നിലയിൽ അതൊക്കെ മൂടപ്പെട്ടു,,, പിന്നീട് അവിടെ നിൽക്കാൻ എന്നെ കൊണ്ട് കഴിയില്ലായിരുന്നു,,, എനിക്കതിന് താൽപര്യം ഇല്ലായിരുന്നു... അതോണ്ട് ലയ എന്നെ അമേരിക്കയിലേക്ക് ക്ഷണിച്ചു,,, നാട്ടിലുണ്ടായിരുന്ന ബിസിനസ് ഒക്കെ മറ്റ് റിലേറ്റിവ്‌സ് ആയിരുന്നു നോക്കി നടത്തിയിരുന്നത്,,,

ബട്ട് അതൊക്കെ ഞാൻ വന്നതോടെ എന്നിലേക്ക് തന്നെ മാറി,,, മനസ്സ് മടുത്തത് കൊണ്ട് അതിന്റെ ഭാഗത്തേക്കൊന്നും എനിക്ക് ശ്രദ്ധിക്കാൻ താൽപര്യം ഇല്ലായിരുന്നു,,, എങ്കിലും ഞാനതൊക്കെ us ൽ വെച്ച് ചെക്ക് ചെയ്യുന്നുണ്ടായിരുന്നു... പിന്നീട് ഒരിക്കലും ഇന്ത്യയിലേക്ക് തിരിച്ചു വരില്ലെന്ന് തീരുമാനിച്ചു കൊണ്ട് അമേരിക്കയിലേക്ക് പോയി,,, അവിടെ നിത്യയുടെ കുറവുണ്ടായിരുന്നു,,, അതെന്നെ ബാധിക്കുന്നുണ്ടായിരുന്നു,,, അതോണ്ട് അവൾക്ക് വേണ്ടി ഇനിയൊരു പെണ്ണ് വേണ്ടെന്ന് വെച്ചിട്ട് പോയതാ,,, അവളുടെ ഓർമ്മകൾക്കൊപ്പം ഈ ജിവിതം ജീവിച്ചു തീർക്കാൻ... പക്ഷെ പെട്ടന്നായിരുന്നു ദുർഗ്ഗയുടെ കല്യാണം കഴിഞ്ഞുവെന്ന് ഞാൻ അറിയുന്നത്,,, അവളെ പറ്റി അന്വേഷിക്കാതിരിക്കുവാൻ കഴിയുമായിരുന്നില്ല,,, എന്തൊക്കെ പറഞ്ഞാലും ഒരുകാലം എന്റെ പ്രിയപ്പെട്ടവൾ തന്നെ ആയിരുന്നു അവൾ... അവളെ പറ്റി അറിയാൻ,,, അന്വേഷിക്കാൻ വേണ്ടിയാണ് ഇങ്ങോട്ട് വന്നത്,,, വർശങ്ങൾക്ക് ശേഷം,,, സന്തോഷവതിയാണോ എന്ന് മാത്രം അറിഞ്ഞാൽ മതിയായിരുന്നു എനിക്ക്,,,

ഇവിടെ വന്നപ്പോ അവളുടെ ലൈഫ് പാർട്ണർ വിച്ചുവാണെന്ന് അറിഞ്ഞപ്പോ,,, എന്റെ കണക്കു കൂട്ടലുകൾ ഒക്കെ പിഴച്ചു... അവനെക്കാൾ നല്ലൊരു പാർട്ണറെ അവൾക്കൊരിക്കലും കിട്ടില്ലെന്ന് എനിക്കുറപ്പാണ്,,, അതോണ്ട്,,, അതോണ്ട് തിരിച്ചു പോകണം..." എന്നുമൊക്കെ പറഞ്ഞു കൊണ്ട് ആദി ഡാനിയെ നോക്കിയപ്പോ ഒരു നിർവികാരതയോടെ അവനെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുവായിരുന്നു ഡാനി... ____________🖤 "ഞാനൊരിക്കലും അവനോട് ക്ഷമിക്കില്ല,,, എന്റെ കുഞ്ഞിന്റെ കാര്യത്തിൽ അവനൊരവകാശവുമില്ല,,, ഇതെന്റെത് മാത്രമാ,,,, എന്റേത് മാത്രം..." മുന്നിലെ കണ്ണാടിയിലെ തന്റെ രൂപത്തോട് അത്രയും പറഞ്ഞപ്പോ അവളുടെ ഉള്ളിൽ കനാലായിരുന്നു,,, അവനെ ചുട്ട് കൊല്ലാനുള്ള പക,,, അവൾക്കവൻ ഭ്രാന്തനായിരുന്നു,,, ആരോടും ദയ ഇല്ലാത്ത,,, 💛കാമഭ്രാന്തൻ💛 .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story