കാമഭ്രാന്തൻ: ഭാഗം 47

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ഹെലൻ.." നഡാശയും ഹെലനും കൂടെ എടുത്ത ഫോട്ടോ നോക്കി കിടക്കുന്ന ഹെലെന്റെ അടുത്ത് വന്ന് പെട്ടെന്ന് ആരോ വിളിച്ചതും അവള് പെട്ടെന്ന് ഞെട്ടിയിട്ട് തിരിഞ്ഞു നോക്കി... അപ്പൊ അവിടെ അവളെ തന്നെ നോക്കി നിക്കുന്ന അവളുടെ ഒരു ഫ്രണ്ടിനെ കണ്ടതും ഹെലൻ അവളെ നോക്കിയൊന്ന് ചിരിച്ചു കാണിച്ചു... "നഡാശ പോയല്ലേ ഹെലൻ..?" ഹെലനെ തന്റെ നേരെ നിർത്തിച്ചു കൊണ്ട് അവള് ചോദിച്ചതും ഹെലൻ പെട്ടെന്ന് തല ചെരിച്ചു കൊണ്ട് അവളെ നോക്കിയിട്ട് ഒന്ന് ചിരിച്ചു കാണിച്ചു... " നാട്ടിൽ അവൾക്ക് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട് എസ്തർ,,, അവളെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്..." ബെഡിൽ നിന്നും പതിയെ എഴുന്നേറ്റ് നഡാശയുടെ ഫോട്ടോ ടേബിളിലേക് വെച്ച് വിൻഡോയുടെ അടുത്തേക്ക് പോയി വിൻഡോയിൽ കൂടി ആ സിറ്റിയെ ഒന്നാകെ വീക്ഷിച്ചു കൊണ്ട് ഹെലൻ പറഞ്ഞതും അവളുടെ ഫ്രണ്ട് അവൾക്കടുത്തേക്ക് നടന്നടുത്തു... "നിനക്ക്,,, നിനക്കവളില്ലാതെ പറ്റുന്നുണ്ടോ ഹെലൻ...?" മടിച്ചു മടിച്ചു കൊണ്ട് ഹെലെന്റെ റിയാക്ഷൻ ഭയന്നു കൊണ്ട് എസ്തർ അവളോട് അന്വേഷിച്ചതും അതിനും ഹെലനൊന്ന് ചിരിച്ചിട്ട് വിൻഡോ ഗ്ലാസിലൊന്ന് തഴുകിയിട്ട് എസ്തർനെ നോക്കി...

"അവളില്ലാതെ പറ്റില്ലെന്ന് പറയാൻ മാത്രം അവളെനിക്ക് ആരാ...? ഞങ്ങള് ലെസ്‌ബോ കപ്പിൾസ് ഒന്നും അല്ലല്ലോ പറ്റില്ലെന്ന് പറയാൻ,,, പിന്നെ...? ഫ്രണ്ട്,,, വെറുമൊരു ഫ്രണ്ട്,,, അല്ല,,, ബെസ്റ്റ് ഫ്രണ്ട്,,, അതുമല്ല... സോൾ സിസ്റ്റർ..." സ്വയം അവളരാണെന്ന് ചോദിച്ചിട്ട് അതിനൊരു ഉത്തരവും കണ്ടെത്തിയിട്ട് നിറഞ്ഞ കണ്ണുകൾ ഹെലൻ അമർത്തി തുടച്ചു കളഞ്ഞതും അവളെ നിർവികാരതയോടെ എസ്തർ നോക്കി നിന്നു... "ഞാൻ നാളെ ഇന്ത്യയിലേക്ക് പോകുവാണ് ഹെലൻ,,, എനിക്ക് ലീവ് കിട്ടി... സന്തോഷത്തിലാണ്,,, ഒരുപാട് നാളുകളായി ഇച്ഛായനെ കണ്ടിട്ട്,,, അങ്ങേരെ കാണണം..." വർഷങ്ങൾക്ക് ശേഷം പ്രിയനെ കാണാൻ പോകുന്ന സന്തോഷം അവളിൽ നിറഞ്ഞു നിൽക്കുന്നത് ഹെലൻ അറിഞ്ഞു... "All the best... നിങ്ങളുടെ കല്യാണത്തിന് ഫൈനലി ഫേമിലിസ് ഒക്കെ സമ്മദിച്ചല്ലോ,,, ഹാപ്പി ആയില്ലേ...?" അതുവരെ മനസ്സിൽ ഉണ്ടായിരുന്ന വിഷമങ്ങൾ ഒക്കെ ഒരു നിമിഷം വാനിഷ് ആക്കിക്കൊണ്ട് ഒരു ആർട്ടിഫിഷ്യൽ ചിരി മുഖത്ത് ഫിറ്റ് ചെയ്തു കൊണ്ട് ഹെലൻ എസ്‌തർനെ നോക്കി... "ഹാപ്പിയൊക്കെ ആയി,,, ആന്റിയും അങ്കിളും ഫുൾ ഫാമിലിയുമൊക്കെ mrg ന് വരാമെന്ന് പറഞ്ഞിട്ടുണ്ട്,,, ഇന്ത്യയിൽ വെച്ചാണ് ഫങ്ഷൻ,,, നിന്റെ കാര്യം എങ്ങനെയാ...?

എന്റെ കൂടെ ഇന്ന് തന്നെ ഇമ്മിഡിയറ്റ് ടിക്കറ്റിന് വരുന്നോ അതോ രണ്ട് ഡെയ്സ് കഴിഞ്ഞിട്ട് വരുന്നോ...?" ഹെലനെ തുറിച്ചു നോക്കിയിട്ട് അവള് ചോദിച്ചതും ഹെലൻ പെട്ടെന്ന് ചുറ്റുമൊന്ന് നോക്കിയിട്ട് പെട്ടെന്ന് എസ്‌തർനെ നോക്കി ചിരിയോടെ അവളുടെ കവിളിലൊന്ന് തട്ടി... "ഞാനില്ല എസ്തർ,,, വരുമെന്ന് കള്ളം പറഞ്ഞു നിന്നെ ഇവിടന്ന് സന്തോഷത്തോടെ അയക്കാൻ അറിയാഞ്ഞിട്ടല്ല,,, പക്ഷെ ഇപ്പൊ കുറച്ചുനേരം നീ സന്തോഷിച്ചാലും ഞാനങ്ങോട്ട് വരാൻ പോകുന്നില്ല എസ്തർ,,, കള്ളം പറയുന്നില്ല റോബിൻ,,, അവൻ വരില്ലേ എസ്തർ...? പേടിയാ എനിക്ക്,,, അവനെ ഫേസ് ചെയ്യാൻ മാത്രം ധൈര്യമെനിക്കില്ല എസ്തർ..." എങ്ങനെ പറയുമെന്നറിയാതെ ഒടുവിൽ ഹെലൻ പറഞ്ഞതും എസ്തർ അവളെ മിഴിച്ചു നോക്കി... "നീയല്ലേ അവനെ മറന്നെന്നൊക്കെ പറഞ്ഞത്..? പിന്നിപ്പോഴെന്താ..? പിന്നെ റോബിൻ,,, എനിക്ക് നിന്നിലൂടെ മാത്രമല്ല അവനെ പരിചയം,,, we are business partners,,, കഴിയില്ല ഹെലൻ,,, അവനെ വിളിക്കാതിരിക്കാൻ... പക്ഷെ,,, അവൻ വരില്ല... നീയില്ലാതെ അവനൊരിക്കലും വരില്ല... ഞങ്ങളുടെ കമ്പനിയുമായിട്ട് അവനൊരു ബന്ധം ഉണ്ടാക്കിയെങ്കിൽ അത് ബിസിനസ് റൂൾസ്‌ ഒക്കെ ബ്രെക്ക് ചെയ്തിട്ടാണ്,,, പേഴ്‌സണൽ ലൈഫും ബിസിനസും മിക്സ് ചെയ്തിട്ടാണ് അവനങ്ങനെ ചെയ്തത്,,,

നിനക്ക് വേണ്ടി... നിന്റെ സന്തോഷങ്ങൾക്ക് വേണ്ടി,,, നീ വാശി പിടിച്ചു വാങ്ങിച്ച ഡിവോസ് ആണിത്,,, അവൻ സ്വന്തം ഇഷ്ടത്താൽ ഒരിക്കലും നിങ്ങളുടെ റിലേഷൻ ബ്രെക്ക് ചെയ്തിട്ടില്ല... എല്ലാം നിന്റെ വാശിയാ ഹെലൻ,,, നിനക്കൊന്ന് ക്ഷമിക്കാമായിരുന്നില്ലെ...? ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രോബ്ലംസ് മാത്രമേ നിങ്ങൾക്കുള്ളൂ... നിന്റെ വാശി അതിന് സമ്മതിക്കാത്തത് കൊണ്ടാണ് ഹെലൻ,,, നീയൊന്ന് കണ്ണടച്ചാൽ എല്ലാം തീരും,,, നിനക്കൊന്ന് മനസ്സ് വെച്ചൂടെ ഹെലൻ..? എല്ലാം നമുക്ക് ഇവിടെ അവസാനിപ്പിക്കാം... നിന്റെ വാശി കാരണം നിന്റെ നല്ലൊരു ലൈഫാണ് നീ സ്പോയിൽ ചെയ്യുന്നത്... നിനക്കവനെ മനസിലാക്കാൻ ശ്രമിച്ചൂടെ..? നീയറിയാതെ നിന്റെ പുറകെ തന്നെയുണ്ടവൻ... നിന്റെ കണ്ണുകളെത്താത്തിടത്..." വല്ലാത്തൊരു ഭാവത്തോടെ എസ്തർ അത്രയും പറഞ്ഞതും എന്തിനെന്നില്ലാതെ ഹെലൻ അവളെ തന്നെ നോക്കിനിന്നു... "എല്ലാം നിന്റെ തോന്നാലുകളാണ് എസ്തർ,,, അവൻ എന്നെ മറന്നു,,, അവനിപ്പോൾ മെർലിനെ അവന്റെ ലൈഫിലേക്ക് ക്ഷണിച്ചു കാണും,,, അവനെ മറക്കാനുള്ള തന്ത്രപ്പാടിലാണ് ഞാൻ,,, എന്റെ ജീവിതത്തിൽ അവനൊരു സ്ഥാനം ഇനിയും കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..."

വല്ലാത്തൊരു ഭാവത്തോടെ ഹെലൻ പറഞ്ഞതും പെട്ടന്ന് എസ്തർ അവളെ തുറിച്ചു നോക്കി... "അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെൽ അതിനൊക്കെ ഉത്തരവാദി നീ മാത്രമാണ് ഹെലൻ,,, ഇനി നീ എന്തൊക്കെ പറഞ്ഞാലും എന്റെ mrgന് ഹെലൻ ഇന്ത്യയിൽ എത്തിയില്ലേൽ പിന്നെ എസ്തറും ഹെലനും തമ്മിൽ യാതൊരു വിധ ബന്ധവുമില്ല,,, പിന്നെ നീ എന്നെ ഇങ്ങോട്ട് പ്രതീക്ഷിക്കുകയും വേണ്ട,,, കേട്ടല്ലോ...?" ഹെലനെ തുറിച്ചു നോക്കിക്കൊണ്ട് ഒരു വാർണിംഗ് സ്വരത്തോടെ എസ്തർ പറഞ്ഞതും ഒരുനിമിഷം പകച്ചുകൊണ്ട് ഹെലൻ അവളെ തന്നെ നോക്കി,,, ഒരുനിമിഷം എന്ത് പറയണം, ചെയ്യണം എന്നുപോലും അവള് മറന്നിരുന്നു... ___________💜 "കഴിഞ്ഞ കാര്യങ്ങൾ ഓർത്തുകൊണ്ട് ഇനിയും നീ വിഷമിക്കരുത് ആദി... നിത്യ,,, അത്,,, അതവളുടെ വിധിയാണെന്ന് കരുതി നീയൊന്ന് സമാധാനിക്ക്,,, അവൾക്ക് വേണ്ടി നീ നിന്റെ ലൈഫ് സ്പോയിൽ ചെയ്യരുതെന്ന് തന്നെയാ എനിക്ക് പറയാനുള്ളത്..." ലാപ്പിൽ തിരിച്ചു പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അവനരികിലേക് വന്നോണ്ട് ഡാനി പറഞ്ഞതും അവൻ ലാപ്പിൽ നിന്ന് കണ്ണെടുത്ത് അവനെ നോക്കിയൊരു ചിരി സമ്മാനിച്ചു... "അപ്പൊ,,, ആദി,,, ആദി എന്ന് വിളിച്ചവൾക്ക് എന്റെ ലൈഫിൽ യാതൊരുവിധ വിലയുമില്ലേ ഡാനി..?

അവളെനിക്ക് ആരുമല്ലേ..?" ആ ചോദ്യം അവനോട് ചോദിച്ചു കഴിഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു... ഉള്ളിൽ കൂടെ കണ്ണീരോടെ അവനെ നോക്കിയവളുടെ മുഖം മിന്നി മറഞ്ഞിരുന്നു... "പോകുന്നതിന് മുൻപേ ദുർഗ്ഗയെ കാണണമെനിക്ക്,,, അവസാനമായി..." അവസാന വാക്കുകൾ അവൻ ഗൗരവത്തോടെ. അവസാനിപ്പിച്ചതും ആ വാക്കുകളിലെ ഗൗരവത്തിന്റെ കൂർമ്മത ഡാനി അറിയുന്നുണ്ടായിരുന്നു... ____________💚 "ഇവിടെയുണ്ട് അവള്,,, വിശാലിന്റെ വീട്ടിൽ നിന്ന് ഇപ്പൊ അവളുടെ വീട്ടിലേക്ക് വന്നിരിക്കാണ്..." ദുർഗ്ഗയുടെ വീടിന്റെ മുൻപിൽ കാർ നിർത്തിക്കൊണ്ട് ഡാനി ആദിയെ നോക്കിക്കൊണ്ട് പറഞ്ഞതും അവൻ പെട്ടെന്ന് ആ വീടൊന്ന് കണ്ണോടിച്ചിട്ട് അവളെ കാണണം ബെയ്‌ പറയണം എന്ന ലക്ഷ്യത്തോടെ ഇറങ്ങാൻ നിന്നതും പെട്ടെന്ന് ഡാനി അവന്റെ കൈ പിടിച്ചു അവനെ തടഞ്ഞു... പെട്ടെന്ന് ഉണ്ടായ ഡാനിയുടെ നീക്കത്തിൽ ആദിയൊന്ന് നെറ്റി ചുളിച്ചിട്ട് അവനെ മുഖം ചുളുക്കി നോക്കി അപ്പൊ ഡാനി എങ്ങനെ പറയണം എന്നറിയാതെ ആദിയേ തന്നെ നോക്കി...

"What's wrong...?" "She is pregnant..." എന്ത് പറ്റിയെന്ന് ആദി ചോദിച്ച സ്പോർട്ടിൽ തന്നെ ഡാനിയൽ നിന്ന് മറുപടി വന്നതും അവൻ പെട്ടെന്ന് ഒന്ന് ഞെട്ടിയിട്ട് ഡാനിയെ തന്നെ നോക്കി നിന്നു... "അതോർമ്മയിൽ വെച്ചോ,,, അതോണ്ടാ അവളവളുടെ വീട്ടിലേക്ക് വന്നിരിക്കുന്നത്..." അവനത് പറഞ്ഞതും ആദ്യത്തെ ഞെട്ടലിൽ നിന്ന് മുക്തനായിട്ട് ആദി ഡാനിയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു... "As an husband and wife,,, it's natural..." ഒട്ടും കൂസാതെ അവന് മറുപടി കൊടുത്തിട്ട് കാറിൽ നിന്ന് ഇറങ്ങുമ്പോ അവന്റെ മനസ്സിൽ കൂടെ മിന്നി മറിഞ്ഞത് സമ്മതമില്ലാതെ നിത്യയുടെ ശരീരത്തിൽ കൈ കടത്തിയപ്പോൾ വിറച്ച അവളുടെ മുഖമായിരുന്നു,,, കണ്ണീരായിരുന്നു,,, ആ തെറ്റുകളെല്ലാം പ്രണയത്തിൽ അലിയിച്ചു കളഞ്ഞ അവളുടെ മനസ്സായിരുന്നു... ഉമ്മറത്തെത്തി കോളിംഗ് ബെൽ അടിച്ചതും ദുർഗ്ഗയുടെ അമ്മ വന്ന് വാതിൽ തുറന്നു... പുറത്ത് നിൽക്കുന്ന ആദിയെ കണ്ടതും അവരുടെ മുഖമൊന്ന് ചുളിയാതിരുന്നില്ല... "ആരാ...?" മുഖത്തെ സംശയം വിട്ട് മാറാതെ മുഖം ചുളുക്കിക്കൊണ്ട് അവര് അവനോട് ചോദിച്ചതും അവൻ കണ്ണിമവെട്ടാതെ അവരെ നോക്കി നിന്നിട്ട് പെട്ടെന്ന് ഞെട്ടി സ്വബോധത്തിലേക് വന്നിട്ട് അവരെ നോക്കി ഒന്ന് ചിരിച്ചു... "ആന്റി ഞാൻ വിശാലിന്റെ ഫ്രണ്ട് ആണ്..."

"ഫ്രണ്ടെന്ന് പറയുമ്പോ...?" അവൻ പറഞ്ഞവസാനിപ്പിക്കും മുൻപേ അവരിൽ നിന്ന് അടുത്ത ചോദ്യം വന്നതും അവന് ചിരി ഇങ്ങെത്തി വരുന്നുണ്ടായിരുന്നു... പക്ഷെ ഇപ്പൊ ചിരിച്ചാൽ ശരിയാകില്ലെന്ന് നല്ല ഉത്തമ ബോധ്യമുള്ളത് കൊണ്ട് അവൻ വീണ്ടും എന്തൊക്കെയോ പറയാൻ ശ്രമിച്ചു... "ഞാൻ ദുർഗ്ഗയുടെയും കൂടെ ഫ്രണ്ട് ആണ്,,, അവളുടെ സീനിയർ ആയിട്ട് പഠിച്ചതാണ്,,, ഞാനും വിശാലും ബിസിനസ് പാർട്ണർസും ഫാമിലി ഫ്രണ്ട്സും കൂടെയാണ്..." അവൻ ചിരിയോടെ പറഞ്ഞതും അവരും അവനെ നോക്കിയൊന്ന് ചിരിച്ചിട്ട് അകത്തേക്ക് വരാൻ പറഞ്ഞു... "മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം..." "അയ്യോ വേണ്ട ആന്റി,,, ഞാൻ,,, ഞാൻ ദുർഗ്ഗയെ കാണാൻ വേണ്ടി വന്നതാ,,, ഞാൻ നാളെ us ലേക്ക് പോകുവാണ്,,, അപ്പൊ അവളെ കണ്ടൊരു ബെയ്‌ പറയാമെന്ന് കരുതി,,, വിച്ചൂനെ കണ്ടിട്ടാ ഞാൻ വരുന്നത്..." "ഓഹ്,,, ഞാനവളെ വിളിക്കാം മോനിവിടെ നിൽക്ക്,,, അവള് മുറിയിലായിരിക്കും..." അവന്റെ ആവിശ്യമവൻ പറഞ്ഞതും അവരൊരു ചിരിയോടെ അവനോട് അത്രയും പറഞ്ഞിട്ട് അവളെ വിളിക്കാൻ വേണ്ടി മുകളിലേക്കു പോയതും അവനൊരു ചിരിയോടെ സോഫയിലിരുന്നു,,, ചുറ്റും കണ്ണോടിച്ചു,,, പ്രത്യേകിച്ചൊന്നും തോന്നിയില്ല,,, അതിനുമാത്രം ബന്ധമൊന്നും ആ വീടുമായി അവനില്ല...

"എന്താ അമ്മാ,,, ഒരു സ്ഥലത് മരിയാതക്ക് ഇരിക്കാനും സമ്മതിക്കില്ലെ..? ആര് വന്നൂന്നാ...?" പെട്ടെന്ന് അമ്മയ്ക്ക് നേരെ അലറിക്കൊണ്ട് ഇറങ്ങിവരുന്ന ദുർഗ്ഗയിൽ അവന്റെ കണ്ണുകളെത്തി നിന്നു,,, പണ്ടത്തെ ദുർഗ്ഗയെ അല്ലവളെന്ന് ഒരുനിമിഷം അവന് തോന്നി... അവനവളെ കണ്ണെടുക്കാതെ നോക്കി നിന്നതും ദുർഗ്ഗ പെട്ടെന്ന് മുന്നോട്ടേക്ക് നോക്കി അപ്പൊ അവിടെ നിൽക്കുന്ന ആദിയെ കണ്ടതും അവളുടെ കാലുകൾ ഒരുനിമിഷം നിശ്ചലമായി,,, മുന്നോട്ടേക്കൊരടി വെക്കാതെ അവളവിടെ തന്നെ സ്റ്റോപ്പായി നിന്നു... അവളെ അവിടെ നിർത്തിയിട്ട് ചായയെടുക്കാൻ വേണ്ടി അവളുടെ അമ്മ കിച്ചണിലേക് വലിഞ്ഞതും അവള് ആദിയെ തുറിച്ചു നോക്കി... "എന്തിനാ പിന്നെയും വന്നത്..? സമാധാനം നശിപ്പിക്കാനോ..?" "അല്ല അവസാനമായി ഒരു ബെയ്‌ പറയാൻ,,, ഇനി ഞാൻ നിന്റെ ലൈഫിലൊരു കരടായി വരില്ലെന്ന് പറയാൻ,,, എന്നെ കൊണ്ട് ഇനിയൊരു ശല്യം നിനക്കുണ്ടാവില്ല എന്ന് പറയാൻ..." എന്നവൻ പറഞ്ഞതും അവള് പെട്ടെന്ന് ഒരു ഞെട്ടലോടെ അവനെ തന്നെ നോക്കിനിന്നു,,, പക്ഷെ ആദി അവളെ നോക്കിയൊന്ന് വീണ്ടും ചിരിച്ചു...

"ഞാൻ നാളെ തിരിച്ചു പോകുകയാണ് ദുർഗ്ഗാ,,, ഒരിക്കലും നിന്നെ തിരിച്ചു പിടിക്കണം എന്നൊരു ലക്ഷ്യത്തോടെ ആയിരുന്നില്ല ഞാനിങ്ങോട്ട് വന്നത്,,, മറിച്ച്,,, ഒരുനാൾ എന്റെയുള്ളിൽ എല്ലാമായിരുന്ന നിന്റെ ഇപ്പോഴത്തെ ഇവിടത്തെ ജീവിതം എങ്ങനെയാണെന്ന് അറിയാൻ,,, നീ സന്തോഷവധിയാണോ എന്നറിയാൻ... പക്ഷെ വിശാലാണ് നിന്റെ എല്ലാമെന്ന് അറിഞ്ഞപ്പോ എന്റെ എല്ലാ സംശയങ്ങളും എന്നെ വിട്ട് പോയി ദുർഗ്ഗാ,,, ഇപ്പൊ എനിക്ക് പൂർണ്ണവിശ്വാസമാണ് ദുർഗ്ഗ,,, നീ പറഞ്ഞത് പോലെ നിന്റെ ജീവിതം വളരെ സന്തോഷം നിറഞ്ഞത് തന്നെയാണെന്ന് ഞാനിപ്പോ വിശ്വസിക്കുന്നുണ്ട്... അതോണ്ട് നിങ്ങൾക്കിടയിലെ ഇപ്പോഴത്തെ കരട് ഞാനാണെന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട്,,, അതുകൊണ്ട് തിരിച്ചു പോകാൻ തീരുമാനിച്ചു,,, ഇനിയൊരു തിരിച്ചു വരവ് ഒരിക്കലും ഉണ്ടാകില്ല ദുർഗ്ഗാ,,, ഞാനത് ആഗ്രഹിക്കുന്നില്ല,,, തിരിച്ച് വന്ന് കാണാൻ മാത്രം എനിക്കിപ്പോ ഇവിടെ ആരുമില്ല,,, ഉള്ളവരെല്ലാം എന്നെ ഉപേക്ഷിച്ചിട്ട് പണ്ടേ പോയി... ഇത് നിന്നെ കണ്ട് പറയാൻ വേണ്ടി മാത്രമാണ് ഞാനിന്ന് വന്നത്,,, അല്ലാതെ മറ്റൊരു ദുരുദ്ദേശവും എനിക്കില്ല,,, വിധിയുണ്ടെങ്കിൽ വീണ്ടും എവിടെയേലുമൊക്കെ വെച്ച് കാണാം..."

അത്രയും പറഞ്ഞോണ്ട് അവനവളുടെ മുഖത്തേക് നോക്കിയതും അവള് അവനെ കണ്ണിമവെട്ടാതെ നോക്കിനിക്കുന്നത് അവൻ ശ്രദ്ധിച്ചു... ഒരു ചിരിയോടെ അവളെന്തെങ്കിലും പറയും മുൻപ് അവൻ തിരിഞ്ഞു നടന്നു... കുറച്ചെത്തിയതും എന്തോ ഓർത്തത് പോലെ അവനവളെ തിരിഞ്ഞു നോക്കി,,, പെട്ടന്നവൾക്കരികിലേക്ക് നടന്നടുത്തു... "ഒരിക്കലും നമ്മൾ തമ്മിലുള്ള ബന്ധം വിച്ചു അറിയരുത്,,, ഒപ്പം നിനക്കെന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും എന്നെ വിളിക്കാം ദുർഗ്ഗാ,,, എത്ര അകലെയാണെങ്കിലും വരും ഞാൻ,,, കൂടെ ആരുമില്ലെന്ന് തോന്നരുത്,,, അതിനെക്കാൾ വലിയ ശിക്ഷ ജീവിതം തരില്ല... പിന്നെ,,," എന്നും പറഞ്ഞോണ്ട് അവനവളുടെ വയറിലേക്ക് നോട്ടം തെറ്റിച്ചു... "Congrats.." എന്നും പറഞ്ഞോണ്ട് അവൻ നടന്നകന്നതും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു,,, അവൻ പറഞ്ഞത് മനസ്സിലായില്ലെങ്കിലും ദുർഗ്ഗാ എന്തോ അടർന്ന് മാറുന്നത് പോലെ അവൻ പോയ വഴിയെ തന്നെ നോക്കി നിന്നു... അവൾക്കെന്തൊക്കെയോ വിളിച്ചു പറയണം എന്നവൾക്ക് ഉണ്ടായിരുന്നു,,, പക്ഷെ ആ നിമിഷം നാവ് ചലിക്കുന്നില്ലായിരുന്നു... ___________🖤

"ആദി,,, പോണോടാ...?" ഡാനിയൊരു വലിയ ബിൽഡിങിന്റെ മുന്നിൽ കാർ നിർത്തിക്കൊണ്ട് ആദിയെ നോക്കി,,, അപ്പോൾ മുന്നിലെ ആ വലിയ ബിൽഡിങ് കണ്ണിമവെട്ടാതെ കാറിൽ ഇരുന്നു നോക്കുകയായിരുന്നു ആദി... "പോകണം,,, ഇനിയൊരു തിരിച്ചു വരവില്ലാത്ത സ്ഥിതിക്ക് ഇതനിവാര്യമാണ്,,, എനിക്ക് അമ്മയെ കാണണം,,, നിത്യയുടെ അമ്മയെ..." ഒരു തരം വാശിയെന്ന പോലെ ആദി പറഞ്ഞതും ഡാനിയവനെ തന്നെ നോക്കി... "എനിക്കത് എന്തോ. നല്ലതായി തോന്നുന്നില്ല..." "ഞാൻ പോയിട്ട് പെട്ടെന്ന് തിരിച്ചു വരാം..." ഡാനി വീണ്ടും മുടക്കം പറഞ്ഞതും പെട്ടെന്ന് അത്രമാത്രം പറഞ്ഞിട്ട് ആദി കാറിൽ നിന്ന് ഇറങ്ങി പുറത്തേക്ക് നടന്നു... "എക്സ്ക്യൂസ്മി,,, Dr സുഗന്ധ്യ അന്തർജനം...?" റിസപ്‌ഷനിസ്റ്റിന്റെ അടുത് പോയി ഒരു ചോദ്യ ഭാവത്തോടെ അവൻ ചോദിച്ചു... "മാഡം ഡ്യൂട്ടിയിലാണ്,,, വെയിറ്റ് ചെയ്യൂ,,, ആര് വന്നെന്ന് പറയണം...?" നിത്യയുടെ അമ്മയ്ക്ക് കോൾ ചെയ്തിട്ട് ഹോൾഡ് ചെയ്ത് കൊണ്ട് റിസപ്‌ഷനിസ്റ്റ് അന്വേഷിച്ചതും അവനൊരു നിമിഷം നിശബ്ദമായി... "ആ,,, ആദിത്യ..." ഒന്ന് വിറച്ച് കൊണ്ട് അവൻ പറഞ്ഞതും അവര് പെട്ടെന്ന് ഫോൺ കാതോട് അടുപ്പിച്ചിട്ട് എന്തോ സംസാരിച്ചിട്ട് ലാൻഡ് തിരികെ വെച്ച് ആദിയെ നോക്കി... "വിസിറ്ററുടെ പേര് പറയാൻ കഴിഞ്ഞിട്ടില്ല,,,

അപ്പോയ്ന്മെന്റ് എടുത്തിട്ട് ഉണ്ടല്ലോ അല്ലെ...?" "ഹാ,,, ഉണ്ട്..." "സർ പ്ലീസ് വെയ്റ്റ്..." വെയിറ്റിംഗ് ഏരിയ കാണിച്ചോണ്ട് അവർ പറഞ്ഞതും അവനൊന്ന് ചുറ്റും നോക്കിയിട്ട് അവിടെ പോയിരുന്നു... കുറച്ചു കഴിഞ്ഞതും ഒരു നേഴ്‌സിനോട് എന്തൊക്കെയോ പറഞ്ഞോണ്ട് അങ്ങോട്ട് വരുന്ന നിത്യയുടെ അമ്മയെ കണ്ടതും അവൻ പോലുമറിയാതെ അവനവിടെ നിന്ന് എഴുന്നേറ്റ് നിന്നു... മുന്നിലുള്ള ആളനക്കം അറിഞ്ഞപ്പോഴാണ് അവര് മുൻപോട്ട് നോക്കിയത് അപ്പൊ അവിടെ ആദിയെ കണ്ടതും പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ലാതെ അവനെ രണ്ട് നിമിഷം നോക്കിനിന്നിട്ട് അടുത് നിൽക്കുന്ന നേഴ്‌സിനോട് എന്തൊക്കെയോ പറഞ്ഞിട്ട് അയാളെ അവിടെ നിന്ന് പറഞ്ഞു വിട്ടു... എന്നിട്ട് മുൻപിലേക്ക് ആദിയെ ഒന്നൂടെ നോക്കിയിട്ട് stethoscope കഴുത്തിലൂടെ ഇട്ടിട്ട് അവന്റെ അടുത്തേക്ക് നടന്നടുക്കുമ്പോ അവരുടെ ഉള്ളിലൂടെ ഒരു രംഗം മിന്നി മറഞ്ഞു... 'സത്യമായിട്ടും ആദിയെ എനിക്ക് കിട്ടിയില്ലേൽ ചത്ത് കളയും ഞാൻ,,, ആദിയെ എനിക്ക് കിട്ടിയേ പറ്റൂ... ആദിത്യ അല്ലാതെ മറ്റൊരുത്തനും എന്റെ കഴുത്തിൽ മിന്ന് കെട്ടില്ല മമ്മാ...' എന്ന് പറഞ്ഞു വാശി പിടിച്ചൊരുത്തിയുടെ മുഖം,,, തന്റെ ഒരേയൊരു മകളുടെ മുഖം...

ആദിക്കടുത്തെത്തിയതും അവര് അവനെ ഒന്ന് നോക്കി അപ്പൊ തന്നെ കാന്റീനിൽ നിന്ന് രണ്ട് കപ്പ് കോഫി അവിടെയുള്ള ടേബിളിൽ ഒരാൾ വന്ന് വെച്ചതും അവരവനോട് ഇരിക്കാൻ പറഞ്ഞു... പുറകെയൊന്ന് നോക്കിയിട്ട് ആദി അവിടെ ഒടുവിൽ ഇരുന്നതും അവരും അവിടെ ഇരുന്നു... അപ്പൊ തന്നെ കോഫി എടുക്കാൻ അവരവനോട് ആംഗ്യം കാണിച്ചതും അവനത്തെടുത് ഒരു സിപ് കുടിച്ചിട്ട് സുഗന്ധ്യ (നിത്യയുടെ അമ്മ) യെ നോക്കി... അവൻ കുടിച്ചത് കണ്ടതും അവരും ഒരു കോഫി എടുത്തിട്ട് ഒരു സിപ് കുടിച്ചിട്ട് അവനെ അടിമുടി കണ്ണുഴിഞ്ഞു,,, പണ്ട് നിത്യ പറഞ്ഞ ആദിയെ അല്ലവനെന്ന് തോന്നി... അവന്റെ സൗന്തര്യം വീണ്ടുമൊരുപാട് വർധിച്ചു,,, ആര് കണ്ടാലും ആദിയെ ഒന്ന് നോക്കിപ്പോകുമെന്ന് അവർക്ക് തോന്നി,,, അതിലാണോ തന്റെ മകളുടെ ജീവിതം നശിച്ചത് എന്നവർ സംശയിച്ചു... അല്ലാതെ സ്വഭാവത്തിന്റെ കാര്യത്തിലാണെങ്കിൽ,,, ഒരിക്കലും അവൾക്കിങ്ങനെ ഒരു വിധി വരില്ലായിരുന്നു,,, അപ്പൊ അവന്റെ മുഖത്തിന്റെ സൗന്ദര്യം തന്നെയാണ് അവളെ കീഴടക്കിയത് എന്നവർ ഉറപ്പിച്ചു... ആദിയെ കാണാൻ കൊള്ളാമെന്ന് ആരും നിത്യയുടെ മുൻപിൽ നിന്ന് പറയാൻ പാടില്ലായിരുന്നു എന്ന കാര്യം അവരൊരുനിമിഷം ഓർത്തു,,,

അവനിലുള്ളതെല്ലാം തനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന് വിശ്വസിക്കാനായിരുന്നു അവൾക്കെപ്പോഴും ഇഷ്ടം.... അവന്റെ കാര്യത്തിൽ മാത്രം നിത്യക്ക് വേറെയൊരു സ്വഭാവം ആയിരുന്നെന്ന കാര്യവും അവർ ഒന്നോർത്തു,,, അവനിൽ മാത്രം അവൾ സ്വാർത്ഥ ആയിരുന്നു... അതോണ്ട് തന്നെ ആദി മുഖത്തിന്റെ ബ്യൂട്ടി കൂട്ടും തരത്തിൽ ഒരു ക്രീമോ പ്രൊഡക്റ്റോ യൂസ് ചെയ്യുന്നതും അവൾക്ക് ഇഷ്ടമല്ലായിരുന്നു... അവളുടെ നിർബന്ധത്തിന് വഴങ്ങിയാണെങ്കിലും അവനതൊന്നും യൂസ് ചെയ്യാറും ഇല്ലായിരുന്നു... 'നീ ഇങ്ങനെ അവനെ നിയന്ധ്രിച്ചാൽ അവനെ വേറെ വല്ലവരും കൊത്തിക്കൊണ്ട് പോകും...' എന്ന് പറഞ്ഞു അവളെ കളിയാക്കിയതും ചിരിച്ചതും ഒക്കെ അവർ ഓർത്തു... എത്ര നല്ല നിമിഷങ്ങൾ ആയിരുന്നത്... അവരുടെ കണ്ണൊന്ന് നിറഞ്ഞു... അതെല്ലാം നശിച്ചതിന് പിന്നിൽ ആദിയാണോ...? ഒരു നിമിഷം മനസ്സ് ചോദിച്ച ചോദ്യം... ഒരിക്കലുമല്ല,,, മകളെ നഷ്ടമായ നിമിഷത്തിൽ അങ്ങനെ വിചാരിച്ചു അവനെ വെറുത്തിരുന്നു,,, പക്ഷെ അതിന്റെ ശേഷം ആലോചിച്ചപ്പോൾ ഫീലിംഗ്‌സുകളെ മാറ്റി വെച്ചപ്പോൾ അവന്റെ ഭാഗത്ത് തെറ്റില്ലെന്ന് മനസ്സിലാക്കിയിരുന്നു... പിന്നെ എവിടെയാണ് തെറ്റ് പറ്റിയത്...? അറിയില്ല,,, അതിന്റെ ഉത്തരമന്വേഷിച്ചുള്ള യാത്രയിലാണ്,,,

ഇതുവരെ ലഭിക്കാത്ത തന്നിൽ നിന്ന് എത്രയോ "സുഖമാണോ ആദി...?" അവരവനോട് ഒരുവിൽ അങ്ങനെ ചോദിച്ചതും ആദി നിത്യയുടെ അമ്മയെ നോക്കിയൊന്ന് ചിരിച്ചിട്ട് തലയാട്ടി കാണിച്ചു... ആ നിമിഷം എന്ത് പറഞ്ഞു കാര്യങ്ങൾ അവതരിപ്പിക്കും എന്നറിയാതെ അവനവരെ നോക്കി നിന്നു... ___________💙 "ഹെലൻ..." വിഡിയോ കോളിൽ കൂടെ ഹെലനെ കണ്ടതും നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചോണ്ട് നഡാശ ഹെലനെ വിളിച്ചതും അവളുടെ അവസ്ഥയും ഏതാണ്ട് അതുപോലെ തന്നെ ആയിരുന്നു... "നഡാശ..." "ഹെലൻ..." "നഡാശ..." പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പേര് വിളിച്ചു ഒന്നും മിണ്ടാതെ നോക്കി നിന്നതും സത്യമായിട്ടും അവർക്ക് രണ്ടുപേർക്കും അറിയില്ലായിരുന്നു എന്താണ് പറയേണ്ടത് എന്ന്... "I missed you,,, എനിക്ക് നിന്നെ കാണാൻ തോന്നാ,,, നീയില്ലാതെ എനിക്ക് സത്യമായിട്ടും പറ്റുന്നില്ല,,, ഇനി പറ്റുമെന്ന് തോന്നുന്നില്ല..." ഹെലനെ വല്ലാതെ മിസ് ചെയ്യുന്നത് കൊണ്ട് തന്നെ നഡാശ അത് വാക്കുകളിൽ കൂടെ അത് പ്രകടിപ്പിച്ചതും ഹെലന് അവളോട് എന്താണ് അവളോട് പറയേണ്ടത് എന്നറിയില്ലായിരുന്നു... "നീ,,, ഹിത്രയിലേക്ക് പോയോ...?" നഡാശ കരയാൻ പോകുവാണെന്ന് അദ്യേ മനസിലാക്കിയിട്ട് അവളുടെ ശ്രദ്ധ തിരിക്കാൻ എന്ന വണ്ണം ഹെലൻ ചോദിച്ചതും നഡാശ ഒരുനിമിഷം നിശബ്ദമായി...

"ഇല്ല..." പെട്ടന്നവളിൽ നിന്ന് എടുത്തടിച്ച പോലെ മറുപടി വന്നതും ഹെലൻ വീഡിയോ കോളിൽ കൂടെ അവളെ മിഴിച്ചു നോക്കി... "ഇല്ലേ...?" ആ ചോദ്യം നഡാശയോട് ചോദിക്കുമ്പോൾ ഹെലന്റെ ഉള്ളിൽ കൂടെ മിന്നി മറിഞ്ഞത് "മേഡം ദുർഗ്ഗാ വിശ്വനാഥനെ പറ്റി ഞാൻ അന്വേഷിച്ചു,,, അവളിപ്പോ പഠിത്തമൊക്കെ ഡ്രോപ്പ് ചെയ്തിട്ട് വിശാൽ ഹിത്രയെന്ന ബിസിനസ് മാനെ കല്യാണം കഴിച്ചു..." എന്ന തന്റെ എംപ്ലോയുടെ വാക്കുകൾ ആയിരുന്നു... അവരെ കുറിച്ചൊന്നും അന്വേഷിക്കാൻ തീരെ താല്പര്യം ഇല്ലാത്തത് കൊണ്ട് നഡാശ അന്വേഷിച്ചില്ലെങ്കിലും ഹെലൻ അന്വേഷിച്ചിരുന്നു,,, വിശാൽ ദുർഗ്ഗയെ കല്യാണം കഴിച്ച കാര്യവും അവൾക്ക് അറിയാമായിരുന്നു,,, അങ്ങനെ ആണെങ്കിൽ നഡാശ പറഞ്ഞത് പോലെയാണ് അവരുടെയൊക്കെ ജീവിതമെങ്കിൽ അവൾക്ക് ഊഹിക്കമായിരുന്നു അതൊരിക്കലും ദുർഗ്ഗയുടെ നല്ലതിന് വേണ്ടി ആകില്ലെന്ന്... പക്ഷെ അതിനുമൊക്കെ അപ്പുറം ഹെലന്റെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ആയിരുന്നു,,, കേട്ട് മാത്രം പരിചയമുള്ളവരുടെ ജീവിതത്തെ പറ്റിയുള്ള ചോദ്യങ്ങൾ...

അതിലൊക്കെ ആദ്യം നിറഞ്ഞ ചോദ്യം,,, 'ദുർഗ്ഗയെങ്ങനെ വിശാലുമായുള്ള കല്യാണത്തിന് സമ്മതിച്ചു...?' എന്നതായിരുന്നു,,, അതുമാത്രമല്ല വേറെയും ഒരുപാട് ചോദ്യങ്ങൾ അവൾക്കുള്ളിൽ ഉണ്ടായിരുന്നു,,, അതിനൊക്കെയുള്ള ഉത്തരം അവൾക്ക് കണ്ടെത്തണമെങ്കിൽ അതിന് നഡാശ ആദ്യം ഹിത്രയിലേക്ക് പോകണമായിരുന്നു... "എനിക്ക് പോകാൻ മടിയാണ് ഹെലൻ,,, പേടിയാണ്,,, വിച്ചൂനെ,,, അവനെങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന് ഓർത്തിട്ട് എനിക്ക് ഒരു സമാധാനവും ഇല്ല,,, നിനക്ക് കേട്ട് മാത്രമേ വിച്ചൂന്റെയും മായയുടെയും റിലേഷൻ അറിയൂ,,, ഞാൻ കണ്ടതാണ് അവന് ആരാണ് മായാ എന്നുള്ള കാര്യം... വെറുമൊരു ഫ്രണ്ട് എന്ന നിലയിലോ ഏട്ടത്തി എന്ന നിലയിലോ സഹോദരി എന്ന നിലയിലോ ഒന്നും അതൊരിക്കലും ചുരുക്കാൻ കഴിയില്ല ഹെലൻ,,, വാക്കുകൾ കൊണ്ട് അളക്കാൻ കഴിയില്ല അവരുടെ റിലേഷനെ,,, മായക്ക് വിച്ചൂനേക്കാൾ പ്രിയം വൈശിനോടാണ് എന്ന് പറഞ്ഞാലും ഒരിക്കലും വിച്ചൂന് മായയെക്കാൾ പ്രിയം ദുർഗ്ഗായോടാണ് എന്ന് പറയാൻ കഴിയില്ല ഹെലൻ... അവന്റെ എല്ലാം മായയാണ്,,,

മായ എന്ന ലോകത്തിൽ അവന് മറ്റുള്ളവരാരും ഒന്നുമല്ല,,, പ്രിയപ്പെട്ടവളെ പോലും അവൻ വെറുത്തു,,, മായക്ക് വേണ്ടി,,, അങ്ങനെയുള്ളവള് മരിച്ചപ്പോൾ ഭ്രാന്തനെ പോലെ നടന്നിട്ടുണ്ടവൻ,,, അങ്ങനെയുള്ളവരുടെ ആ ബന്ധം നിലച്ചത് ഞാൻ കാരണമാണ് എന്നറിഞ്ഞാൽ അവനെന്നോട് ക്ഷമിക്കോ...? എന്നെ വെറുതെ വിടുമോ...? സത്യം പറഞ്ഞാൽ ഇവിടെയെത്തിയപ്പോൾ, പപ്പയുടെയും മമ്മയുടെയും സ്നേഹം തിരികെ കിട്ടിയപ്പോൾ, ഞാനൊറ്റക്കല്ല എന്ന് തോന്നിയപ്പോൾ ഞാൻ വീണ്ടും സ്വാർത്ഥയായി മാറി ഹെലൻ,,, ജീവിക്കാൻ വല്ലാത്ത കൊതി തോന്നി തുടങ്ങി ഹെലൻ,,, എനിക്ക് ഭയമാണ് ഹെലൻ ഹിത്രയിലേക്ക് പോകാൻ... ഞാനെല്ലാം അവിടെ പോയി പറഞ്ഞാൽ ആരാണ് എന്നോട് ക്ഷമിക്കുക...? മകനെയും മരുമക്കളേയും അവർക്ക് ജനിക്കാനിരുന്ന കുഞ്ഞിനെയും ഇല്ലാതാക്കിയ എന്നോട് ശർമിളാന്റി ക്ഷമിക്കോ...? അവിടയുള്ള ആരേലും ക്ഷമിക്കോ...? വിച്ചു,,, അവൻ അവനെന്നെ വെറുതെ വിടുമോ...? അവന്റെ പ്രിയപ്പെട്ടവളെ പോലും അവൻ വെറുത്തത് ഞാൻ കാരണമാണ്,,,

എന്റെ സ്വാർത്ഥത കാരണം,,, അവനെല്ലാം നഷ്ടമായത് ഞാൻ കാരണമാണ്,,, അവനിന്ന് ഏകത്വം അനുഭവപ്പെടുന്നുണ്ടേൽ അതിന്റെയൊക്കെ കാരണക്കാരി ഞാനാണ്,,, അപ്പൊ...?" "അപ്പൊ വിശാലോ...? അവനിൽ നിന്ന് കൊഴിഞ്ഞു പോയ അവന്റെ പ്രണയമോ..? കറുപ്പ് പുരണ്ട അവന്റെ ജീവിതമോ...?" പെട്ടന്ന് ഹെലനിൽ നിന്ന് ഉയർന്ന ചോദ്യത്തിൽ നഡാശ ഒന്ന് നിശബ്ദമായി... "അതിന് നിന്റെ പക്കൽ എന്ത് എക്‌സ്‌പ്ലേനേഷനാണ് നഡാശ ഉള്ളത്...? വൈശിന്റെ ജീവിതം നീ നശിപ്പിച്ചു,, അവന്റെ ജീവൻ നീ എടുത്തു,,, അവന്റെ ലോകം കാണാത്ത കുഞ്ഞ് നിലച്ചു,,, ആരോരുമില്ലാതെ വളർന്നിട്ട് അവസാനം രാജകുമാരനെ പോലൊരുത്തൻ പ്രണയിച്ചപ്പോ സന്തോഷം എന്താണെന്നറിഞ്ഞ അവന്റെ പ്രണയിനിയെ നീ ഇല്ലാതാക്കി... നിന്നെ വൈഷ്‌ ഉപേക്ഷിച്ചിട്ട് പോയപ്പോൾ, വിശാൽ അവൻ നിന്നെ ഉപേക്ഷിച്ചോ...? പണത്തിന്റെ പേരും പറഞ്ഞാണ് നീ വൈശാഖിനേ ഇഷ്ടപ്പെട്ടത് എന്ന സത്യം അറിവുണ്ടായിട്ടും അവൻ ഇന്നേവരെ നിന്നോട് എന്തെങ്കിലും മറുത് പറഞ്ഞിട്ടുണ്ടോ...? മായയുടെ അത്രയും വരില്ലെങ്കിലും കളങ്കമില്ലാത്ത സ്നേഹമാണ് വിശാൽ നിനക്കും തന്നത്,,, എന്നിട്ട് അതിന്റെ പകരമായി നീ എന്താ അവന് കൊടുത്തത്...? പറയ് നഡാശ,,,

അവന്റെ എല്ലാമായവളെ ഇല്ലാതാക്കിയിട്ട് അവളുടെ ജീവനെടുത്തിട്ട് അവനെയൊരു ഭ്രാന്തനാക്കിയതോ...? അതോ നീ ചെയ്ത എല്ലാ തെറ്റുകളും അവനവന്റെ ജീവനേക്കാളേറെ സ്നേഹിച്ച അവന്റെ പ്രണയിനിയുടെ തലയിലിട്ട് അവനെ അവൾക്ക് നേരെ തിരിച്ച് അവനിൽ നിന്ന് ആ പ്രണയം പൂർണ്ണമായും അടർത്തി മാട്ടിക്കളഞ്ഞതോ...? പറയ് നഡാശ... സ്വന്തം മകന്റെ ഭാര്യയായി നീ വരുന്നത് കാണാൻ ആഗ്രഹിച്ച ശർമിളയുടെ സ്നേഹത്തിന് നീയെന്താ അവർക്ക് പകരം കൊടുത്തത്...? അവരുടെ മകനെ കൊന്നതോ...? അതോ അവരുടെ രണ്ടാമത്തെ മകന്റെ സന്തോഷം ഇല്ലാതാക്കിയതോ..? പറയ് നഡാശ... അപകടത്തിൽ നീ വൈശിനെ ഇല്ലാതാക്കിയപ്പോൾ അതിന്റെ പശ്ചാതാപത്തിൽ നീ ഉരുകി കഴിയുമ്പോൾ നിന്നെ ചേർത്തു പിടിച്ച ഹിത്രയിലെ ഓരോ അംഗത്തിനും നീയെന്താണ് നഡാശ പകരം നൽകിയത്...? അവിടുത്തെ ഓരോ ജീവനെയും എടുത്തതോ...? അതൊക്കെ പോട്ടെ,,, നീ ആരാണെന്ന് പോലും,,, വൈഷ്‌ ആരാണെന്ന് പോലും,,, നിങ്ങളുടെയൊന്നും ജീവിതവുമായി യാതൊരു വിധ ബന്ധവും ഇല്ലാത്ത ഒരു പാവം പെണ്ണുണ്ട്,,, നിന്നോട് യാതൊരു പകയോ ദേഷ്യമോ നീ ആരാണെന്നോ ഒന്നുമറിയാതൊരുത്തി,,, ദുർഗ്ഗാ,,, അവൾക്കെന്താ നീ കൊടുത്തത്...? നീ തന്നെ പറയാറില്ലേ നഡാശ,,, വിശാലിന്റെ സ്നേഹം അനുഭവിക്കാനും ഒരു ഭാഗ്യം വേണമെന്ന്...? അത് ലഭിക്കേണ്ടവൾ ആയിരുന്നില്ലേ ദുർഗ്ഗാ..? എന്നിട്ടവൾക്കെന്താ കിട്ടിയത്...?

ഇതൊക്കെ വിധിയാണെന്ന് നീ പറയോ...? എന്നാൽ ഞാൻ പറയും,,, അതൊക്കെ അവർക്ക് കിട്ടിയ വിധിയാണ്,,, നീയെന്ന ചെകുത്താൻ അവർക്ക് നൽകിയ വിധി... ആര് നിന്നെ കുറ്റപ്പെടുത്തിയാലും ഞാനൊന്നും പറയില്ല നഡാശ,,, നീ തന്നെ നിന്നെ കുറ്റപ്പെടുത്തിയപ്പോഴും ഞാൻ നിന്നെ സപ്പോർട്ട് ചെയ്തില്ലേ...? നിന്റെ തെറ്റുകൾ ന്യായീകരിച്ചില്ലേ...? എല്ലാ തെറ്റുകളും വൈശിന്റേതാണ് എന്ന് വാദിച്ചില്ലേ...? സത്യത്തിൽ അവനൊരു തെറ്റും ചെയ്തിട്ടില്ല... എന്താണവൻ ചെയ്ത തെറ്റ്..? ഒരഹങ്കാരി പെണ്ണിനെ അവന്റേതായി കണ്ടതോ...? അവളെ ജീവനേക്കാളേറെ സ്നേഹിച്ചതോ...? അപ്പോഴും നഷ്ടങ്ങൾ അവനല്ലേ..? അവളുടെ ലക്ഷ്യങ്ങൾ പണമാണ് എന്നറിഞ്ഞപ്പോൾ അവന്റെ മനസ് എത്രമാത്രം വേദനച്ചിട്ടുണ്ടാവും...? നീ അവനെ പ്രണയിച്ചതിനെക്കാൾ എത്രയോ ആഴമുണ്ടായിരുന്നു അവൻ നിന്നെ പ്രണയിച്ച പ്രണയത്തിന്,,, അപ്പോൾ നിന്നെ ഉപേക്ഷിക്കുമ്പോ,,, നിന്നെ ജീവിതത്തിൽ നിന്ന് അടർത്തി മാറ്റുമ്പോ അവനെത്രമാത്രം വേദനിച്ചിട്ടുണ്ടാവും...? There is no second chance in love എന്ന് വിശ്വസിക്കുന്ന ആളാണ് നഡാശ ഞാൻ,,, വീണ്ടുമൊരിക്കൽ കൂടെ അവനെന്ത് കണ്ടിട്ടാ നിന്നെ സ്നേഹിക്കണ്ടത്...? വിശ്വസിക്കേണ്ടത്...? നീ പറഞ്ഞിട്ടില്ലേ നഡാശ,,,

മായാ പിടഞ്ഞു മരിക്കുന്നത് വൈഷ്‌ കണ്ടിട്ടുണ്ടെന്ന്... അപ്പോഴെന്തായിരിക്കും അവന്റെ മനസ്സിൽ നിറഞ്ഞു നിന്നിട്ടുണ്ടാവുക...? അവന്റെമുന്നിൽ ജീവനറ്റ് വീണത് അവന്റെ പ്രണയമാണ് നഡാശ,,, അവന്റെ കുഞ്ഞിനെ ചുമക്കുന്ന ഉദരമായിരുന്നു... അപ്പൊ എവിടെയാണ് അവന്റെ തെറ്റുകൾ...? അവനല്ല നഡാശ തെറ്റുകൾ ചെയ്തത്,,, നീയാണ്,,, ഒരിക്കലും പൊറുക്കാൻ പറ്റാത്ത അത്രയും തെറ്റുകൾ അവരോരുത്തരോടും ചെയ്തത് നീയാണ്,,, അവരുടെയൊക്കെ ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കുന്നത് നീയാണ്,,, അവരുടെ ജീവിതത്തിൽ കറുപ്പ് പരത്തിയത് നീയാണ്... ആരോക്കെ നിന്നെ തള്ളിപ്പറഞ്ഞാലും കുറ്റപ്പെടുത്തിയാലും ഞാനത് ചെയ്തിട്ടില്ല,,, എന്ത് കൊണ്ടാണെന്ന് അറിയോ..? ഒരു സെക്കൻഡ് ചാൻസ്,,, ചെയ്ത തെറ്റുകൾ തിരുത്താനുള്ള ഒരു അവസരം അതാരും അർഹിക്കും,,, പ്രണയത്തിന്റെ കാര്യത്തിൽ മാത്രമാണ് രണ്ടാമതൊരു അവസരമില്ലാത്തത്... പക്ഷെ നീ,,, നീയൊരിക്കലും നന്നാവില്ല നഡാശ,,, ഈയെനിക്ക് പോലും ഇപ്പൊ നിന്നോട് വെറുപ്പ് തോന്നുകയാണ്,,, നീ ഒരിക്കലും നന്നാവില്ല,,, സ്വന്തം കാര്യം കഴിഞ്ഞിട്ടേ നിനക്കെന്തും ഇപ്പഴുമുള്ളു,,, ക്രൂരയാണ് നീ,,, സ്വാർഥയാണ് നീ,,, നിന്റെ സന്തോഷങ്ങൾക്ക് വേണ്ടി ആരുടെയൊക്കെ ജീവിതം നിന്നെകൊണ്ട് നശിപ്പിക്കാൻ കഴിയോ അതൊക്കെ നീ ചെയ്യും...

മറ്റുള്ളവരുടെ കണ്ണീരിനൊന്നും നീയൊരു വിലയും കല്പിക്കുന്നില്ല,,, ശരിക്കും ചെകുത്താനാണ് നഡാശ നീ..." "ഹെ,,, ലൻ..." ഇനിയും താങ്ങാൻ കഴിയില്ലെന്ന് തോന്നിയത് കൊണ്ട് കണ്ണും നിറച്ചോണ്ട് ഞെട്ടലോടെ നേരിയ ശബ്ദത്തിൽ നഡാശ അവളെ വിളിച്ചതും ഹെലൻ പെട്ടെന്ന് നിശബ്ദമായി,,, അതൊന്നും പറയണമെന്ന് അവളൊരിക്കലും കരുതിയതല്ല,,, മനസ്സ് കൈവിട്ടുപോയ നിമിഷങ്ങളിൽ പറഞ്ഞു പോയതാണ്... "എനിക്ക് നിന്നോടൊന്നെ പറയാനുള്ളൂ നഡാശ,,, നീ കാരണം ഹിത്രയിൽ ഇനിയും ആരുടെയെങ്കിലും കണ്ണ് നിറഞ്ഞാൽ,,, പിന്നെ,,, പിന്നെ നീയും ഞാനും തമ്മിൽ പിന്നെ യാതൊരു വിധ ബന്ധവും ഉണ്ടാവില്ല,,, എന്നെ പിന്നെ നീയങ് മറന്നേക്ക്,,, നിന്നെപോലൊരു സുഹൃത്തിനെ പിന്നെയെനിക്ക് വേണ്ട,,, നിനക്ക് നിന്റെ വഴി,,, എനിക്കെന്റെ വഴി.." അത്രയും പറഞ്ഞിട്ട് നഡാശ എന്തെങ്കിലുമൊക്കെ തിരിച്ചു പറയും മുൻപേ ഹെലൻ കോൾ കട്ട് ചെയ്തതും അവള് പറഞ്ഞ ഓരോ വാക്കിലും കുരുങ്ങിക്കൊണ്ട് സ്ക്രീനിലേക്ക് തന്നെ നോക്കിനിന്നു നഡാശ... കടല് പോലെ ഇളകി മറിയുകയായിരുന്നു ആ നിമിഷം അവളുടെ ഉള്ളം... ___________💜 "പ്രെഗ്നൻസി ഹെൽത്തി ഫുഡ് ടേബിൾ ആണ് ദുർഗ്ഗ ഇത്,,, ഇതുപോലെ വേണം ഇനിമുതൽ നീ ഫുഡ് കഴിക്കാൻ..."

ടേബിളിലെ ബുക്ക് കാർഡ് ചൂണ്ടി വിശാൽ പറഞ്ഞതും അവൻ കാണാതെ പല്ല് കടിച്ചു അവള് തലയാട്ടി കാണിച്ചു... "ചെക്കപ്പൊക്കെ കഴിഞ്ഞ സ്ഥിതിക്ക്,,, ഇനി നീ വില്ലയിലേക്ക് തന്നെ തിരിച്ചു വരണം,,, ഒരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്,,, നമ്മടെ മേരേജ് കഴിഞ്ഞത് അറിയാത്ത ഒരുപാട് ഫ്രണ്ട്സ് ഇനിയുമുണ്ട്,,, അവർക്കൊക്കെ നിന്നെ കാണാൻ വേണ്ടിയാണ്,,, സോ നാളെ ഈവനിംഗ് നിന്നെ പിക്ക് ചെയ്യാൻ വരും ഓക്കെ...?" ചോദ്യ ഭാവേന അവനവളെ നോക്കിയതും അവളൊന്ന് തലയാട്ടി കാണിച്ചു... "എങ്കിൽ പിന്നെ ഞാൻ നാളെ വൈകീട്ട് വരാം..." അവനാ ബെഡിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞതും അവള് വീണ്ടും തലയാട്ടി,,, പ്രതികരിക്കണമെന്നുണ്ട വൾക്ക് പക്ഷെ സാധിക്കുന്നില്ല... പക്ഷെ എല്ലാം സഹിച്ചു സഹിച്ചു ഒടുവിലെ പൊട്ടിത്തെറി,,, അതെന്താകും...? വിശാൽ ആ മുറിയിൽ നിന്ന് ഇറങ്ങി പുറത്തേക്കു നടക്കുമ്പോ അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, എന്താണതിന്റെ അർത്ഥം...? അതോ ആ ചിരിയിൽ പുച്ഛം നിറഞ്ഞു നിൽക്കുന്നുണ്ടോ...? അല്ല,,, അവകാശി വരുന്നതിന്റെ സന്തോഷം,,, ലോകം മുഴുവൻ അവനെ ഒറ്റയ്ക്കാക്കി എന്ന അവന്റെ ചിന്തകൾ മാറാൻ പോകുന്നതിന്റെ സന്തോഷം,,, അവനൊരു അവകാശി പിറക്കാൻ പോകുന്നതിന്റെ സന്തോഷം... ആ ചിരിയോടെ തന്നെ അവനാ വീട്ടിൽ നിന്ന് പുറത്തേക്കു നടന്നു,,, സന്തോഷിക്കുന്നുണ്ടായിരുന്നവൻ ആ,,, 💛കാമഭ്രാന്തൻ💛 ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story