കാമഭ്രാന്തൻ: ഭാഗം 48

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"സുഖമാണോ ആദി...?" അവരവനോട് ഒരുവിൽ അങ്ങനെ ചോദിച്ചതും ആദി നിത്യയുടെ അമ്മയെ നോക്കിയൊന്ന് ചിരിച്ചിട്ട് തലയാട്ടി കാണിച്ചു... ആ നിമിഷം എന്ത് പറഞ്ഞു കാര്യങ്ങൾ അവതരിപ്പിക്കും എന്നറിയാതെ അവനവരെ നോക്കി നിന്നു... "അമ്മയ്ക്ക് സുഖമാണോ...?" ഒടുവിൽ മടിച്ചുകൊണ്ടവൻ ചോദിച്ചതും പണ്ട് ചിരിച്ചു കളിച്ച ആദിയെ അവരൊന്ന് മിസ് ചെയ്തു,,, എത്രകാലമായി അവനിങ്ങനെയൊന്ന് വിളിച്ചിട്ട്,,, അവരൊരു നിമിഷം ഓർത്തു... "സുഖമാണ് ആദി..." വരണ്ട ചിരിയോടെ അവരവനോട് പറഞ്ഞതും അവന് വല്ലായ്മ തോന്നി തുടങ്ങിയിരുന്നു... "നീ എപ്പോഴാ വന്നേ..?" ചോദിക്കാൻ വിഷയങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട് അവര് വേറൊ എന്തോ ചോദിച്ചു... "കുറച്ചായി,,, ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ..." "ദുർഗ്ഗയുടെ കല്യാണം കഴിഞ്ഞത് അന്വേഷിക്കാൻ വന്നതല്ലേ ആദി നീ...?" തെളിച്ചമില്ലാത്ത മുഖത്തോടെ അവര് പറഞ്ഞതും അവനൊരു നിമിഷം സ്റ്റക്ക് ആയിട്ട് അവരെ നോക്കിനിന്നു... എന്ത് പറയണം എന്നറിയാതെ അവൻ അവരെ നോക്കി നിന്ന സമയം അവരുടെ മുഖത്ത് വിരിഞ്ഞ പുച്ഛച്ചിരി അവൻ വ്യക്‌തമായി കണ്ടു... "മറച്ചുവെക്കേണ്ടതില്ല ആദി,,, ഞാൻ നിങ്ങളെ കുറിച്ചൊക്കെ അന്വേഷിക്കാറുണ്ട്,,,

അപ്പൊ അറിഞ്ഞതാ ദുർഗ്ഗയുടെ കല്യാണം കഴിഞ്ഞ വിവരം,,, അപ്പൊ പ്രതീഷിച്ചതാ നിന്റെയീ വരവ് ഞാൻ... നിത്യക്ക് എന്ത് പറ്റിയാലും നിനക്കൊരു ചുക്കുമില്ലേലും ദുർഗ്ഗക്ക് വല്ലതും പറ്റിയാൽ നീ ഓടിയെത്തില്ലേ... അവൾക്ക് വേണ്ടി ഏത് നരകത്തിലേക്ക് വേണേലും നീ പോകില്ലേ... ഒന്ന് ചോദിച്ചോട്ടെ ആദി...? അത്രേം കാലം ഒരു പട്ടിയെ പോലെ എന്റെ മോള് നിന്റെ പിറകെ നടന്ന അത്രെയും കാലം നീ എന്തെങ്കിലും പരിഗണന അവൾക്ക് കൊടുത്തിരുന്നോ...? ദുർഗ്ഗക്ക് കൊടുത്ത നിന്റെ സ്നേഹത്തിന്റെ അംശത്തിന്റെ അംശമെങ്കിലും നിന്റെ കുഞ്ഞിനെയും ചുമന്ന് നടന്ന എന്റെ മകൾക്ക് നീ കൊടുത്തിരുന്നോ...?" അവരുടെ ദേഷ്യം സങ്കടം എല്ലാം ആ വാക്കുകളിൽ ദൃശ്യമായിരുന്നു... അത് കേട്ടതും ആദി പതിയെ അവർക്കടുത്തേക്ക് നടന്നടുത്തിട്ട് അവന്റെ നിറയാൻ വെമ്പിയ കണ്ണുകൾ തുടച്ചിട്ട് അവർക്കരികിൽ മുട്ട് കുത്തിയിരുന്നു... എന്നിട്ട് അവന്റെ രണ്ട് കൈകൾ കൊണ്ടും അവൻ അവരുടെ കാൽ മുട്ടുകൾ പിടിച്ചിട്ട് അവരുടെ മുകത്തേക് നോക്കിയതും അവനെ നോക്കാൻ കഴിയാതെ നിത്യയുടെ അമ്മ വേറെ എങ്ങോട്ടൊക്കെയോ നോക്കിനിന്നു... "നിത്യയെന്റെ ജീവനാണ് അമ്മാ,,, ബട്ട്,,, ഞാനത് മനസിലാക്കാൻ ഒത്തിരി വൈകി,,,

ഞാനത് മനസിലാക്കിയപ്പോഴേക്കും അവള്..." വാക്കുകൾ മുഴുപ്പിക്കാൻ അവനെ കൊണ്ട് വയ്യായിരുന്നു... "ഇന്ന് ഞാൻ നിത്യയെ സ്നേഹിക്കുന്നതിനെക്കാൾ കൂടുതലായി മറ്റാരെയും സ്നേഹിക്കുന്നില്ല അമ്മാ,,, ഒരിക്കൽ കൂടെ അവളെ കാണണമെന്ന് മാത്രമേ എനിക്കിപ്പഴുള്ളൂ... അറിയാം ഈ ജീവിതത്തിൽ ഞാനവളോട് തെറ്റുകൾ മാത്രമേ ചെയ്തിട്ടുള്ളൂ,,, പക്ഷെ,,, ഇഷ്ടമാണ് അവളെ,,, ഇഷ്ടമായിരുമായിരുന്നവളെ,,, മനസിലാക്കാൻ വൈകിയെന്ന് മാത്രം... ക്ഷമ ചോദിക്കാൻ അർഹത ഉണ്ടോ എന്നൊന്നും അറിയില്ല,,, പക്ഷെ,,, ഞാൻ കാരണം നിങ്ങൾക്കുണ്ടായ നഷ്ടങ്ങൾക്ക്,,, പറ്റുമെങ്കിൽ അമ്മയെന്നോട് ക്ഷമിക്കണം... ഇവിടെ അവസാനമായുള്ള ഒരു ബന്ധം ദുർഗ്ഗയായിരുന്നു,,, അതും ഇന്നലത്തോടെ തീർന്നു,,, ഇനിയെനിക്ക് ഇവിടെ ആരുമില്ല,,, നിൽക്കേണ്ട ആവിശ്യമില്ല,,, പ്രിയപ്പെട്ടവർ ഒക്കെ എന്നെ തനിച്ചാക്കിയിട്ട് പണ്ടേക്ക് പണ്ടേ പോയി... ഇനിയൊരു തിരിച്ചുവരവ് ഒരിക്കലും ഉണ്ടാവില്ല,,, ആഗ്രഹിക്കുന്നില്ല... നിത്യയുടെ ഓർമ്മകൾ തങ്ങിനിൽക്കുന്നിടം എനിക്കിനിയും പറ്റില്ല... ഇനിയൊരു തിരിച്ചു വരവില്ലാത്തത് കൊണ്ട് അമ്മയെ ഒന്ന് കാണണമെന്ന് തോന്നി,, അതോണ്ടാ വന്നത്... ഒരുപക്ഷേ,,, ഇനിയൊരു കൂടിക്കാഴ്ച്ച ഇല്ലെങ്കിലോ...."

വിഷാദ മുഖത്തോടെ അവനത് പറഞ്ഞപ്പോഴേക്കും നിത്യയുടെ അമ്മ പെട്ടെന്ന് നിശബ്ദമായി,,, അവരുടെ നിശബ്ദത സമ്മദമായി കരുതിക്കൊണ്ട് അവനവിടെന്ന് എഴുന്നേറ്റ് പുറത്തേക്കു നടന്നു... നടക്കുമ്പോൾ മനസ്സിൽ മുഴുവൻ അവളായിരുന്നു... നിത്യ,,, അവളോട് ഇഷ്ടമാണെങ്കിലും ഒരിക്കലും ദുർഗ്ഗയെ മറക്കാനോ വെറുക്കാനോ അവനെക്കൊണ്ട് കഴിയുമായിരുന്നില്ല... അവൾക്ക് തന്റേയുള്ളിൽ അന്നുണ്ടായിരുന്ന ആ സ്ഥാനത്തിന് ഒരു പോറൽ പോലും ഏറ്റിട്ടില്ലെന്ന് അവൻ മനസിലാകുന്നുണ്ടായിരുന്നു... ___________💚 "ആദി,,, എന്താ പെട്ടന്നൊരു പോക്ക്...?" തനിക്കരികിൽ നിൽക്കുന്ന ആദിയെ പരിഭവത്തോടെ വിശാൽ നോക്കി... "പെട്ടന്നോ...? ഞാൻ വേഗം പോവാൻ വേണ്ടി തന്നെയാ വന്നത് വിച്ചൂ,,, ചെറിയ കാര്യങ്ങളൊക്കെ ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു,,, അതൊക്കെ കഴിഞ്ഞ സ്ഥിതിക്ക്,,, ഇനിയിപ്പോ പോകണമെന്ന് തോന്നി,,, അല്ല പോവേണ്ടത് അത്യവിശ്യമാണ്,,, ലയക്കിപ്പോ എന്റെ ആവശ്യമുണ്ട്..." അവൻ ഒരു ചിരിയോടെ വിശാലിനെ നോക്കി... "ഞാൻ ലയയെ എവിടെയൊക്കെയോ വെച്ച് കണ്ടത് പോലെ ഓർക്കുന്നുണ്ട്,,, ബട്ട് ഞങ്ങൾ ശരിയായി മീറ്റ് ചെയ്തിട്ടില്ല,,, കോളേജിൽ വെച്ച് കണ്ടതായി ഓർക്കുന്നുമില്ല...

എന്തായാലും നീ പോകാൻ സെറ്റായി നിന്നതല്ലേ,,, ഞാനായിട്ട് മുടക്കുന്നില്ല,,, എങ്കിലും ഇന്ത്യയെ ഇവിടങ് ഉപേക്ഷിച്ചിട്ട് പോയിക്കളയരുത്,,, ഇടക്ക് ഇങ്ങോട്ട് വരണം,,, ലയയെ ഒരിക്കൽ എന്നെ കൊണ്ട് കാണിക്കാൻ മറക്കരുത്... ഓക്കേ...?" ചിരിയോടെ ആദിയുടെ ഷോൾഡറിൽ ഒന്ന് തട്ടികൊണ്ട് വിശാൽ പറഞ്ഞു... "Sure,,, ഒരുപാട് ടൈംഇല്ലേ... ഒരു നീണ്ട ലൈഫ് കിടക്കുവല്ലേ... ഞാൻ ഉറപ്പായും വരും.." "ഒക്കെ തെൻ ബെയ്‌,,, ടേക് കേർ,, സീ യൂ സൂൺ..." "ബെയ്‌ ഡാ.." പരസ്പരം ഹഗ് ചെയ്തു പിരിയുമ്പോ ഇരുവരുടെ ചുണ്ടിലും മനോഹരമായ പുഞ്ചിരി ഉണ്ടായിരുന്നു... വീണ്ടുമൊരിക്കൽ അവനെ കാണാമെന്ന ധാരണയിൽ വിശാൽ അവിടന്ന് തിരിഞ്ഞു നടന്നപ്പോ എന്നന്നേക്കുമായി അവനോട് ഗുഡ് ബെയ്‌ പറയുന്ന തിരക്കിലായിരുന്നു ആദി... "പോകാം..." തിരികെ കാറിലേക്ക് കയറി വന്നോണ്ട് ആദി ഡാനിയോട് എന്ന പോലെ പറഞ്ഞതും ഡാനി അവനെ തുറിച്ചു നോക്കി... "ഞാനെന്താ നിന്റെ ജോലിക്കാരനാണെന്ന് കരുതിയോ നീ പറയുന്നിടത്തെക്കൊക്കെ പോകാൻ...?" "ഓഹ്,,, ചോ ച്യൂട്ട്,,, മ്യോൻ സെഡ് ആവല്ലേ,,, ആരെ കാണാൻ വന്നില്ലേലും എന്റെ ചുക്കുടു മോനെ കാണാൻ ഞാൻ വരില്ലേ...?"

ഡാനിയുടെ താടിയിൽ പിടിച്ചു കുലുക്കിക്കൊണ്ട് കൊച്ചു കുട്ടികളോട് പറയുന്ന ഈണത്തോടെ ആദി പറഞ്ഞതും ഡാനി അവന്റെ കൈ കുടഞ്ഞെറിഞ്ഞു... "നിന്റെ കുഞ്ഞമ്മേടെ രണ്ടാം കല്യാണത്തിന് ആവും..." കേറുവിച്ചു കൊണ്ട് ദേഷ്യത്തോടെ സീറ്റ് ബെൽറ്റ് ഇട്ട് ഡാനി ആരോടെന്ന പോലെ പറഞ്ഞു... "ഉഫ്,,, ഡാനി മോൻ ഫുൾ മൂഡ് ഓൺ കലിപ്പിൽ ആണല്ലോ,,, ബെയ്‌ പറയാൻ ഇനിയും ഒരുപാട് ടൈമുണ്ട്,,, ഇപ്പൊ തലക്കാലം എന്റെ കൊച്ച് ഫ്ലാറ്റിലേക്ക് വിട്,,, ഒരുപാട് പണിയുണ്ട് ഫ്ലാറ്റിൽ,,, ഡ്രെസ്സൊന്നും പാക്കഡ് അല്ല,,, എനിക്ക് നാളെ നൈറ്റ് ഫ്ളൈറ്റിന് പോകേണ്ടതല്ലേ...?" ചിരിയോടെ കളിയോടെ ആദി അതും പറഞ്ഞോണ്ട് ഫോൺ എടുത്തപ്പോ അവനോടുള്ള ദേഷ്യം കാറിനോട് തീർക്കുന്ന തിരക്കിൽ ആയിരുന്നു ഡാനി... ____________🖤 "ഹും,,, അവളെയൊരു ഹുങ്ക് കണ്ടില്ലേ...? മൂത്ത മോൻ പാർട്ട് ടൈം ജോലി ചെയ്തു അവന്റെ സ്വന്തം പൈസക്ക് പഠിച്ചു ഡോക്റ്റർ ആയപ്പോ ഇതേ അഹങ്കാരം ആയിരുന്നവൾക്ക്... പിന്നെയവൻ പോയപ്പോ തീർന്നൂന്ന് കരുതിയതാ,,, പക്ഷെ ഇതാ,,, ഉരുളക്ക് ഉപ്പേരി എന്ന് പറഞ്ഞത് പോലെ,,,

അവൻ പോകാൻ കാത്തിരുന്നത് പോലെ അവൻ പോയപ്പോൾ അവരുടെ കുടുംബത്തെ തന്നെ വിലക്ക് വാങ്ങാൻ മാത്രം പൈസയുള്ളൊരുത്തൻ രണ്ടാമത്തെ മോളെ കെട്ടിക്കൊണ്ടും പോയി... ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ അവളെ പോലെ വേണം,,, നല്ല പൂവാ അവക്കടെ തലേൽ... അവള് വളർത്തിയത് പോലെ ഞാനും രണ്ടിനെ വളർത്തി... എന്നിട്ടെന്തായി മൂത്തോൻ ഹോസ്റ്റല് ചാടി ചാടി ഇപ്പൊ പെയിന്റടിക്കാൻ പോവലായി... ഇളയോൾ ആണേൽ വായിനോക്കി നടന്ന് അടക്കോം ഒതുക്കാം ഇല്ലാന്ന് നാട്ടാരെ കൊണ്ട് പറയിപ്പിച്ചു പറയിപ്പിച്ചു അവസാനം ഒരുത്തനെയും കിട്ടാതായപ്പോ ഏതോ ഗൾഫ്കാരന് കെട്ടിച്ചു കൊടുത്ത്... ഇപ്പൊ അവന് വേറൊരുത്തിയെ ഇഷ്ടമാണെന്നും പറഞ്ഞോണ്ട് മോങ്ങി നടക്കലാ,,, എന്റെയൊരു വിധി,,, മക്കളെ കൊണ്ട് അഞ്ചിന്റെ പൈസെടെ ഗുണം എനിക്കുണ്ടാകുമെന്ന് തോന്നുന്നില്ല..." ദുർഗ്ഗയുടെ വീട്ടിലേക്ക് ഒരു കാർ വന്നതും അതിൽ കയറി അവള് ഹിത്രയിലേക്ക് പോയതും അവളുടെ അമ്മ തങ്ങളെ മൈൻഡ് ആക്കാതെ അകത്തേക്ക് പോയത് കണ്ട് കേറുവിച്ചു തന്റെ മക്കളെ നോക്കി ആരോടെന്നെ പോലെ അയൽപക്കക്കാരി യശോദ പറഞ്ഞു... "എന്റെ പൊന്നമ്മ,,, അമ്മ ഇത് ആരെയൊക്കെയ താരതമ്യം ചെയ്യുന്നേ...?

എന്നെയും ആ ദുർഗ്ഗയെയും ആണോ...? എന്റെ ഏട്ടനെയും സിദ്ധുവേട്ടനെയും ആണോ അമ്മ കമ്പയർ ചെയ്യുന്നേ...? നല്ല കാര്യമായി,,, ആ ദുർഗ്ഗയില്ലേ അവൾക്ക് സെൽഫ് കോണ്ഫിഡൻസ്‌ എന്താന്ന് കൂടി അറിയില്ല,,, കോളേജിൽ വെച്ചൊക്കെ ഞാൻ അവളെ കണ്ടിട്ടുണ്ട്... ആരേലും എന്തേലുമൊക്കെ പറഞ്ഞാൽ അതും ഓർത്ത് കൊണ്ട് അന്ന് മൊത്തം കരയുന്ന സ്വപാവപ്രകൃതമാണ് അവൾക്ക്,,, നിങ്ങളുടെയൊക്കെ ഭാഷയിലത് പറയുമ്പോ അടക്കവും ഒതുക്കവും ഒക്കെയുള്ള ഒരുത്തി... കുറച്ചൂടെ വ്യക്തമാക്കി തന്നാ കുലസ്ത്രീ പാരമ്പര്യത്തിന്റെ ഒത്ത ഉദാഹരണം... അവളുടെ ആ പാവം പിടിച്ച സ്വഭാവവും കൊണ്ട് അവളവിടെ എങ്ങനെ പിടിച്ചു നിൽക്കുവാണെന്ന് അവൾക്കെ അറിയൂ,,, അല്ലാതെ അമ്മ വിചാരിക്കുന്നത് പോലെ പൈസക്കാരുടെ എല്ലാ വീടുകളും സ്വർഗ്ഗം ഒന്നുമല്ല... ഓരോരുത്തർക്കും ഓരോ കഷ്ടപ്പാടും പ്രയാസവും ഉണ്ടാവും,,, അവരുടെ റേഞ്ചിൽ ഉള്ളത്,,, ആരുടെയും ഉള്ളോന്നും നമ്മക്ക് തോണ്ടി നോക്കാൻ പറ്റില്ലല്ലോ,,, അതിന് കഴിയാത്ത അത്രെയും കാലം ഒരാളുടെയും പുറമെയുള്ള ജീവിതം നോക്കി വിലയിരുത്തരുത്... പിന്നെ ഏട്ടന്റെ കാര്യം,,,

സിദ്ധുവേട്ടൻ അത്രേം നല്ല നിലയിൽ എത്തിയിട്ടുണ്ടെൽ അതിന്റെ മുഴുവൻ ക്രെഡിറ്റും സിദ്ധുവേട്ടന്റെ അമ്മയ്ക്കാണ്,,, ആന്റിക്ക് നല്ലത് പോലെ അറിയാം മക്കളെ എങ്ങനെ വളർത്തണമെന്ന്,,, സ്നേഹം മാത്രമല്ല അവരുടെ കഷ്ടപ്പാട് കൂടെ ആന്റി കാണിച്ചു കൊടുത്തിട്ടുണ്ട്... അതൊക്കെ കണ്ട് വളർന്നത് കൊണ്ട് ജീവിതത്തിൽ വിജയിക്കണമെന്ന് ഏട്ടനും തോന്നിക്കാണും... അല്ലാതെ അമ്മയെ പോലെ മക്കള് കഷ്ടപ്പെടരുത് എന്നാലോചിച്ചു കൂലി പണിക്ക് പോയി കഷ്ടപ്പാട് മക്കളെ അറിയിക്കാതെ ബ്രോയിലർ കോഴിയെ പോലെയല്ല ആന്റി വളർത്തുന്നത്..." 12 മണിക്ക് എഴുന്നേറ്റത് മുതൽ ഫോണിൽ തോണ്ടി 4 മണിക്ക് വിശന്നപ്പോ വല്ലതും വിഴുങ്ങാൻ വേണ്ടി കിച്ചണിലേക്ക് വന്നപ്പോ ദുർഗ്ഗയുടെ വീട്ടിലേക്ക് നോക്കി ഓരോന്ന് പുലമ്പുന്ന തന്റെ അമ്മയെ നോക്കി അതിന്റെ ശരിയായ വശം അവരോട് പറഞ്ഞോണ്ട് പ്ളേറ്റിലേക്ക് ചോറ് വിളമ്പി അതിന്റെ കറിയും എടുത്തു. കൊണ്ട് യശോദയുടെ മോള് പറഞ്ഞു... "ഇനിയിപ്പോ നീ എന്നെ കുറ്റം പറഞ്ഞോ,,, പഠിക്കാൻ വിട്ട സമയം പഠിക്കണമായിരുന്നു,,,

അല്ലാതെ ഇപ്പൊ എന്നെ തിന്നാൻ വന്നിട്ട് കാര്യമില്ല..." മീൻ ചട്ടിയിലെ വെള്ളം വലിച്ചെറിഞ്ഞിട്ട് കേറുവിച്ചു മകളോട് അത്രയും പറഞ്ഞോണ്ട് അവര് അകത്തേക്ക്‌കയറി പോയതും യശോദയുടെ മകള് അവിടെയിരുന്നിട്ട് ദുർഗ്ഗയുടെ വീട്ടിലേക്ക് തന്നെ നോട്ടം തെറ്റിച്ചു... ____________💙 'അതൊക്കെ അവർക്ക് കിട്ടിയ വിധിയാണ്,,, നീയെന്ന ചെകുത്താൻ അവർക്ക് നൽകിയ വിധി..' കണ്ണടക്കുമ്പോഴെല്ലാം നഡാശയുടെ ഉള്ളിൽ കൂടെ മിന്നി മറഞ്ഞത് ഹെലൻ പറഞ്ഞ അവളുടെ ആ വാക്കുകൾ ആയിരുന്നു,,, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൾ സഹിക്കുമായിരുന്നു,,, പക്ഷെ എന്തോ ഹെലന്റെ വാക്കുകൾ മാത്രം അവൾക്ക് സഹിക്കാൻ കഴിയുന്നില്ലായിരുന്നു... "നഡാശ,,, ആരൊക്കെ നിന്നെ തളർത്തിയാലും നീ തകരരുത്,,, ഒരു പെണ്ണിന് ഈ സൊസൈറ്റിയിൽ ജീവിക്കാൻ ആദ്യം വേണ്ടത് സെൽഫ് കോണ്ഫിഡൻസ്‌ ആണ്,,, തകർക്കാൻ ആയിരം പേര് വരും നഡാശ,,, പക്ഷെ ചേർത്തു പിടിക്കാൻ ഒരാൾ പോലും ഉണ്ടായെന്ന് വരില്ല...

പക്ഷേ അപ്പോഴൊക്കെ ഒരു കാര്യം നീ എപ്പോഴും ഓർക്കണം നഡാശ,,, It's your life,,, തീരുമാനങ്ങൾ എടുക്കേണ്ടത് നീയാണ്,,, ആ അവകാശം നിനക്കുള്ളിടത്തോളം കാലം you are safe... ശരിയായ തീരുമാനങ്ങൾക്ക് മാത്രമേ നമ്മളെ രക്ഷിക്കാൻ കഴിയുകയുള്ളൂ..." താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചിരിയോടെ തനിക്ക് ഊർജം തന്ന ഹെലൻ തന്നെയാണോ അതൊക്കെ പറഞ്ഞതെന്ന് അവളൊരു നിമിഷം ചിന്തിച്ചു പോയി... ___________💚 "ദുർഗ്ഗാ അവിടെയിരിക്ക് മോളെ,,, ഹാ ചാടി തുള്ളി പോകാതെ ദുർഗ്ഗാ,,, കുഞ്ഞിന് വല്ലോം പറ്റും..." ബെഡിൽ ചെറിയ ഊക്കോടെ ഇരുന്ന ദുർഗ്ഗയെ നോക്കി അമ്മായി ടെൻഷനോടെ പറഞ്ഞതും ദുർഗ്ഗാ സ്പോർട്ടിൽ വാ പൊളിച്ചു പോയി... "ഏടത്തി വാ നമ്മക്ക് ഒരു സെൽഫി എടുക്കാം... കൂടെ പഠിക്കുന്ന ശവങ്ങൾ ഒക്കെ അറിയട്ടെ എന്റെ ഏട്ടത്തിയമ്മ ഒരു സുന്ദരിയാണ് എന്ന്,,, എന്റെ മായേച്ചിയെ പോലെ..."

അബ്രോഡ് കസിൻസ് ഒക്കെ ഫങ്ഷന് വേണ്ടി വന്നിരുന്നു,,, അവരിലൊരാൾ ദുർഗ്ഗക്കടുത്തേക്ക് വന്നോണ്ട് ഫോൺ പൊക്കിപ്പിടിച്ചോണ്ട് സെൽഫിയെടുക്കുന്നതിനിടെ പറഞ്ഞതും ദുർഗ്ഗ അവളെ കണ്ണ് മിഴിച്ചു നോക്കി നിന്നു... "എണീറ്റ് പോടി,,, ഏട്ടത്തിയാകെ ക്ഷീണിച്ചു,,, ഇനി ഞാൻ കുറച്ചു പിക്‌സ് എടുക്കട്ടേ..." അവളെ തള്ളിയിട്ടിട്ട് അവളുടെ പൊസിഷനിൽ ഇരുന്നിട്ട് വേറൊരുത്തി ഫോട്ടോഷൂട്ട് തുടങ്ങിയതും അവരുടെയൊക്കെ മമ്മീസ് തലക്ക് താങ്ങും കൊടുത്തു അവരുടെ കോപ്രായം നോക്കിനിന്നു... "ഗയ്‌സ് ജസ്റ്റ് സ്റ്റോപ്പിറ്റ്.." പെട്ടെന്ന് വിശാലിന്റെ അലറൽ കേട്ടപ്പോ എല്ലാവരുമങ്ങോട്ട് നോക്കിയതും അവിടെ വിശാൽ ദേഷ്യത്തിൽ നിക്കുന്നത് കണ്ടിട്ട് എല്ലാവരും ഉമിനീർ ഇറക്കി... അവരിലെ പ്രതികരണം ഒന്നും ശ്രദ്ധിക്കാതെ അവരെ തന്നെ തുറിച്ചു നോക്കുന്ന തിരക്കിൽ ആയിരുന്നവൻ ആ,,, 💛കാമഭ്രാന്തൻ💛  ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story