കാമഭ്രാന്തൻ: ഭാഗം 49

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ഗയ്‌സ് ജസ്റ്റ് സ്റ്റോപ്പിറ്റ്.." പെട്ടെന്ന് വിശാലിന്റെ അലറൽ കേട്ടപ്പോ എല്ലാവരുമങ്ങോട്ട് നോക്കിയതും അവിടെ വിശാൽ ദേഷ്യത്തിൽ നിക്കുന്നത് കണ്ടിട്ട് എല്ലാവരും ഉമിനീർ ഇറക്കി... അവരിലെ പ്രതികരണം ഒന്നും ശ്രദ്ധിക്കാതെ അവരെ തന്നെ തുറിച്ചു നോക്കുന്ന തിരക്കിൽ ആയിരുന്നവൻ "ഇവിടെയെന്താ ഈ നടക്കുന്നെ..? ഇത് വീടൊന്നുമല്ലേ..?" അവരെയൊക്കെ തുറിച്ചു നോക്കിക്കൊണ്ട് ഉള്ളിലെ ദേഷ്യം എങ്ങനെയൊക്കെയോ അടക്കി നിർത്തിക്കൊണ്ട് അവനവർക്ക് നേരെ അലറിക്കൊണ്ട് ചോദിച്ചതും അവരൊക്കെ ഒരുനിമിഷം എന്തവനോട് പറയണമെണെന്നറിയാതെ നിന്നു... "ആൻഡ്,,, ദുർഗ്ഗാ come with me... എനിക്ക് സംസാരിക്കണം..." അത്ര മാത്രം പറഞ്ഞിട്ട് വേറെ ആരെയും മൈൻഡ് ചെയ്യാതെ വിശാൽ അവിടുന്ന് മുൻപോട്ടേക്ക് പോയി മുകളിലേക്ക് കയറിപ്പോയതും എല്ലാവരും ഒരുനിമിഷം മുഖം ചുളിച്ചിട്ട് 'പെട്ടന്ന് ഇവനിതെന്ത് പറ്റി...? അവരെയെന്താ വഴക്ക് പറയാത്തത്..?' എന്ന് ചിന്തിച്ചോണ്ട് നിന്നതും കസിൻസ് ഒക്കെ സെറ്റിയിലേക്ക് ഇരുന്നിട്ട് ശ്വാസം വലിക്കാൻ തുടങ്ങിയിരുന്നു...

അവർക്കൊക്കെ അവനെ കണ്ടപ്പോൾ ഉണ്ടായ പെട്ടന്നുള്ള മാറ്റം കണ്ടതും ദുർഗ്ഗ അവരെയൊക്കെ കണ്ണിമവെട്ടാതെ നോക്കിനിൽക്കുകയായിരുന്നു... ശാലിനി പറഞ്ഞ അറിവ് വെച്ചാണെങ്കിൽ എല്ലാവരും വിശാലിനോടും വൈശാഖിനോടും നല്ല കമ്പനിയാണ്,,, നല്ല അടുപ്പമാണ്,,, വൈശാഖിന് അവനെ ഏട്ടാ എന്ന് വിളിക്കണമെന്ന് നിർബന്ധം ഇല്ലായിരുന്നു അതോണ്ട് എല്ലാവരും അവനെ വൈഷ്‌ എന്നെ വിളിക്കാറുള്ളുവായിരുന്നു... അതിൽ അവരുടെ പേരന്റ്സിന് പരാതിയും ഉണ്ടായിരുന്നു അവരത് വൈശാഖിനോട് പറയാറും ഉണ്ടായിരുന്നു,,, പക്ഷെ അതൊക്കെ ചിരിയോടെ തള്ളിക്കളയുന്ന സ്വഭാവം ആയിരുന്നു വൈശാഖിന്... എന്നാൽ വിശാലിന്റെ കാര്യം നേരെ തിരിച്ചായിരുന്നു,,, അവനെ ഏട്ടാ എന്ന് വിളിക്കണമെന്ന് അവൻ പറഞ്ഞിട്ടുണ്ടായിരുന്നു,,, അത് കൊണ്ട് ആദ്യമൊക്കെ അവനെ എല്ലാവരും ഏട്ടാ എന്ന് വിളിച്ചിരുന്നവെങ്കിലും കാലം മാറി ബുദ്ധി ഇല്ലാത്തവനെപോലെ ഒരു കോമഡി പീസ് ആയി വിശാൽ മാറിയ ടൈം എല്ലാവരും അതൊക്കെ മാറ്റിയിരുന്നു...

എടാ പോടാ വിച്ചൂ എന്നായിരുന്നു അവനെ അവരൊക്കെ വിളിച്ചിരുന്നത്,,, അതിനവൻ കണ്ണുരുട്ടിയാലും ആരുമവനെ മൈൻഡ് ചെയ്യാറും ഇല്ലായിരുന്നു... 'പക്ഷെ ഇപ്പൊ...?' അവനൊന്ന് അടുത്ത് വന്നാൽ കൂടെ അവരുടെയൊക്കെ മുട്ടിടിക്കാൻ തുടങ്ങിയിരിക്കുന്നു... എന്താണിതിന്റെ കാരണം..? അവരൊക്കെ എന്തിനാ ഇവനെ ഇത്രയ്ക്ക് പേടിക്കുന്നെ...? അതിന് മാത്രം എന്താണുണ്ടായത്...? എപ്പോ മുതലാ അവനിങ്ങനെ ആയി മാറിയത്...? മായ അവനിൽ വരുത്തിയ മാറ്റങ്ങൾ ആയിരിക്കില്ലേ ഇതൊക്കെ...? അവളുടെ വേർപാട് അവനിൽ ഉണ്ടാക്കിയ വേദനകൾ ആയിരിക്കില്ലേ ഇതൊക്കെ...? സ്വയം തീ തിന്നുകൊണ്ടവൻ ജീവിക്കുന്നത് അവൾക്ക് വേണ്ടിയായിരിക്കില്ലേ...? മനസ്സവളോട് ഒരായിരം ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു,,, പക്ഷെ ഒന്നിനും ദുർഗ്ഗയുടെ പക്കൽ മറുപടി ഇല്ലായിരുന്നു,,, അതിലൊന്നും അവളുടെ ചിന്തകൾ അതികം നീങ്ങുന്നില്ലയിരുന്നു... കുഞ്ഞിനെയും കൊണ്ട് രക്ഷപ്പെടണം,,,

ഒരിക്കലും ആ രാക്ഷസന് തന്റെ കുഞ്ഞിനെ നൽകില്ല എന്നൊക്കെയായിരുന്നു അവളുടെ ചിന്തകൾ... "മോളെ വിച്ചൂട്ടൻ വിളിച്ചത് കേട്ടില്ലേ..? പണ്ടത്തെ പോലെയല്ല,,, അവനെ വെറുതെ ദേഷ്യം പിടിപ്പിക്കേണ്ട,,, മോള് പൊയ്ക്കോ..." അടുത്തിരുന്ന അമ്മായി പറഞ്ഞതും ദുർഗ്ഗ ദയനിമായി അവരെയൊക്കെ നോക്കിയതും പെട്ടന്ന് അനു (czn) മുൻപോട്ടേക്ക് വന്നിട്ട് അവളുടെ അമ്മയുടെ മുൻപിൽ നിന്ന് ചുണ്ട് പിളർത്തി... "അമ്മാ,,, ഞാൻ ഏട്ടത്തീടെ കൂടെ ഫോട്ടോ എടുക്കാൻ വേണ്ടിയാ കഷ്ടപ്പെട്ട് ഇങ്ങോട്ട് വന്നേ,,, കല്യാണത്തിന് എക്സാം ആണെന്നും പറഞ്ഞോണ്ട് എല്ലാരും എന്നെ മുറീലിട്ട് പൂട്ടിലെ..? ഞാൻ ഏട്ടത്തിയെ ശരിക്കൊന്ന് കണ്ട് കൂടിയില്ല... അപ്പോഴേക്കും എക്സാം ഡേറ്റ് വന്ന് എന്നെ അങ്ങോട്ട് പാഴ്‌സൽ ആക്കിയില്ലേ...?" "മോളെ അനു,,, നിനക്ക് അത്രയ്ക്ക് ഫോട്ടോ വേണമെന്ന് നിർബദ്ധം ഉണ്ടേൽ അതാ ഏട്ടൻ മുറീൽ ഉണ്ട്,,, വേഗം ചെല്ല് ഏട്ടത്തീടെ ഒപ്പം നിനക്കൊരു ഫോട്ടോ ഷൂട്ട് തന്നെ ഏട്ടൻ തരും... വെറുതെ അങ്ങേരുടെ യഥാർത്ഥ സ്വഭാവം പുറത്ത് എടുപ്പിക്കേണ്ട,,,

ഏടത്തി പൊയ്ക്കോ... ഇല്ലേൽ അങ്ങേരിങ്ങോട്ട് വന്ന് ഞങ്ങളെ ഒക്കെ സ്റ്റിക്കർ ആക്കി അടക്കം ചെയ്യും" പെട്ടെന്ന് നേരത്തെ ഫോട്ടോ എടുത്ത വൃന്ദ അനുവിന്റെ കയ്യിൽ നിന്ന് ദുർഗ്ഗയുടെ കൈ മോചിപ്പിച്ചിട്ട് അവളോട് മുകളിലേക്ക് പോകാൻ പറഞ്ഞതും അനു ചുണ്ട് പിളർത്തി അവരെയൊക്കെ നോക്കിയതും ദുർഗ്ഗാ അവരെയൊന്ന് നോക്കി ചിരിച്ചിട്ട് മുകളിലേക്ക് നടന്നു... "എന്റെ അനൂ,,, അവളിവിടെ തന്നെ കാണും,,, ഓടി പോവത്തൊന്നും ഇല്ല,,, നീയും എവിടേക്കും പോണില്ലല്ലോ,,, വെക്കേഷൻ അല്ലെ നിനക്ക്...? ഫോട്ടോ ഒക്കെ പിന്നെയെടുക്കാം... വാ വല്ലതും വന്ന് ആദ്യം കഴിക്ക്..." ദുർഗ്ഗ പോകുന്നത് വിഷമത്തോടെ നോക്കിനിക്കുന്ന അനുവിനെ നോക്കി അവളുടെ അമ്മ കേറുവോടെ പറഞ്ഞിട്ട് അവളുടെ കയ്യിൽ പിടിച്ചതും പിണക്കത്തോടെ അനു ആ കൈ തട്ടിക്കളഞ്ഞു... "എനിക്കൊന്നും വേണ്ടാ,,, ഏട്ടത്തീടെ ഒപ്പം ഒരു ഫോട്ടോ എടുത്തു സ്റ്റാറ്റസ് ഇട്ടിട്ടെ ഞാനിനി കഴിക്കതുള്ളൂ..." അമ്മയെ നോക്കി പുച്ഛിച്ചിട്ട് ദേഷ്യത്തോടെ അത്രയും പറഞ്ഞിട്ട് അവള് സോഫയിൽ നിന്ന് ഫോണെടുത്തിട്ട് പോകാൻ നിന്നതും,,, "ഞാൻ വിച്ചൂനെ വിളിക്കണോ...?"

എന്നവളുടെ അമ്മ ചോദിച്ചതും സ്പോർട്ടിൽ ഫോണൊക്കെ അവിടെയിട്ടിട്ട് ഡൈനിങ് ഹാളിലേക്ക് അവളൊരു ഓട്ടം ആയിരുന്നു... "അമ്മയെന്താ അവിടെ കുന്തം വിഴുങ്ങിയ പോലെ നിക്കണെ..? പോയി എനിക്ക് സാന്ഡ്വിച്ചും സ്ട്രോബെറി ഷെക്കും എടുത്തിട്ട വാ,,, നല്ല വിശപ്പ്..." ഒടുന്നതിനടക്ക് അവളങ്ങനെ വിളിച്ചു പറഞ്ഞതും അവിടെയൊരു കൂട്ടച്ചിരി മുഴങ്ങിയിരുന്നു,,, തങ്ങളുടെ കുടുംബംങ്ങൾ ഒന്നിച്ചതിന്റെ സന്തോഷത്തിൽ ഒരു കൂട്ടച്ചിരി,,, പക്ഷെ ഇതൊക്കെ മുകളിലേക്ക് പോകുന്നതിനിടെ ദുർഗ്ഗയുടെ കാതിലെത്തിയപ്പോ അവളുടെ മുഖം മങ്ങിയിരുന്നു,,, ചുണ്ടിലൊരു പുച്ഛച്ചിരി വിരിഞ്ഞിരുന്നു... ____________🖤 മുകളിൽ എത്തി തങ്ങളുടെ മുറിയിലേക്ക് കയറാതെ അവളവിടെ ശങ്കിച്ചു നിന്നു,,, പിന്നെയെന്തോ ഉൾവിളി ഉണ്ടായത് പോലെ അവളകത്തേക്ക് കയറിയതും അവിടെയെങ്ങും വിശാൽ ഇല്ലായിരുന്നു... ബാൽക്കണിയിലേക്ക് കണ്ണുകൾ പോയെങ്കിലും അവൻ അവിടെയും ഇല്ലായിരുന്നു,,, വരാൻ പറഞ്ഞിട്ട് അവനെവിടെ പോയെന്ന് അവള് ശങ്കിച്ചു നിന്നതും ബാത്‌റൂമിൽ നിന്ന് വെള്ളത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു,,, അതിലൂടെ അവൾക്ക് മനസ്സിലായിരുന്നു അവനവിടെയാണെന്ന്...

അതോണ്ട് അവൻ വരുന്നത് വരെ കാത്തിരിക്കണമെന്ന് അവൾക്ക് ബോധ്യം ആയതും അവളവിടെ ബെഡിൽ ഇരുന്നിട്ട് ആ റൂമാകെ കണ്ണോടിച്ചതും അവിടെയാകെ തന്റെയും വിശാലിന്റെയും ഫോട്ടോകളേക്കാൾ കൂടുതൽ മായയുടെ ഫോട്ടോ ആണെന്ന് അവളൊരു ഞെട്ടലോടെ മനസിലാക്കുകയായിരുന്നു... പക്ഷെ അവൾക്കതിലൊന്നും ഒന്നും തോന്നുന്നില്ലായിരുന്നു,,, കാരണം അവനോടിപ്പോൾ അവൾക്കൊരു തോന്നലുമില്ല,,, ഒരു ഫീലിംഗ്സും ഇല്ലായിരുന്നു... ഒരുനിമിഷം ശൂന്യമായിരുന്നു ആ മനസ്സ്... നടുക്കമായിരുന്നു അവൾക്കുള്ളിൽ,,, ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ലേ എന്ന തോന്നൽ,,, തന്നോട് അവൻ അത്രയും ക്രൂരത ചെയ്തപ്പോ ഉണ്ടായ കുഞ്ഞിനെ മരണത്തിന്റെ പകുതി വേദന സഹിച്ച് പ്രസവിച്ചാൽ അതിനെ അവന് തന്നെ പിന്നെയും കൊടുക്കേണ്ടി വരുമോ എന്ന ചിന്ത... താനത്രയും വേദന സഹിച്ചൊരു കുഞ്ഞിനെ പ്രസവിച്ചാൽ അതിന്റെ കാര്യത്തിൽ തനിക്കൊരു അവകാശവും ഉണ്ടാവില്ലേ..? എന്ന ചോദ്യം ആയിരുന്നു അവൾക്കുള്ളിൽ...

പെട്ടന്ന് ബാത്രൂം തുറക്കുന്ന ശബ്ദം കേട്ടതും അവളൊരു നിമിഷം സ്റ്റക്ക് ആയിട്ട് അങ്ങോട്ട് നോക്കിയതും നിമിഷ നേരങ്ങൾക്കുള്ളിൽ വിശാൽ അതിന്റെയുള്ളിൽ നിന്ന് ഇറങ്ങിവന്നിരുന്നു... അവൻ റൂമിലേക്ക് വന്നതും അവിടെ ബെഡിൽ ഇരിക്കുന്ന ദുർഗ്ഗയെ കണ്ടതും അവളെയൊരു നിമിഷം നോക്കിനിന്നിട്ട് ഷെൽഫിൽ നിന്ന് ഡ്രസ് എടുത്തിട്ട് ചേഞ്ച്‌ ചെയ്യാൻ വേണ്ടി ഡ്രെസ്സിങ് റൂമിലേക്ക് പോയി... അവൻ ഡ്രെസ്സിങ് റൂമിലേക്ക് പോയതും അവളവിടെ മടിയിൽ കൈ വെച്ചിട്ട് കണ്ണടച്ചു നിന്നു,,, നിമിഷ നേരങ്ങൾക്കുള്ളിൽ കല്യാണം കഴിഞ്ഞത് മുതൽ ഇവിടെ വരെയുള്ള നിമിഷങ്ങൾ അവൾക്കുള്ളിൽ കൂടെ കടന്നുപോയി... നടുക്കത്തോടെ അവൾ കണ്ണുകൾ തുറന്നു... കല്യാണത്തിന്റെ ശേഷം ശരിക്കൊന്ന് ചിരിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്ന സത്യമവൾ മനസിലാക്കുകയായിരുന്നു... ഓർക്കുകയായിരുന്നു... എന്ത് കൊണ്ടാ തന്റെ ജീവിതം മാത്രം ഇങ്ങനെ..? അവളൊരു നിമിഷം ചിന്തിക്കാതെ നിന്നിരുന്നില്ല... ഏട്ടനുള്ള കാലം അത്രയും അങ്ങേരേ കുറ്റം പറഞ്ഞോണ്ട് നടന്നു,,,

ദേഷ്യപ്പട്ടു,,, ഒട്ടും ആയുസില്ലാത്ത ദേഷ്യം,,, ഒരു ഡയറിമിൽക്കിൽ തീരുന്ന ദേഷ്യം,,, ഇന്ന് അതൊക്കെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്... ഒരിക്കൽ കൂടെ തിരിച്ചു കിട്ടിയിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നുണ്ട്... ഒരിനിമിഷം മായയെ ഒരുപാട് വെറുത്തുപോകുന്നു,,, അവള് കാരണമാണ് തന്റെ സന്തോഷങ്ങൾ നിറഞ്ഞ ജീവിതം തനിക്ക് അകലമായത് എന്ന് തോന്നുന്നു... അവളൊരു പക്ഷെ തന്റെ ഏട്ടനെ കണ്ടു മുട്ടിയില്ലായിരുന്നുവെങ്കിൽ ഒരിക്കലും ഏട്ടന് ഇങ്ങനെയൊരു വിധി വരില്ലായിരുന്നു,,, എവിടെയേലും സന്തോഷത്തോടെ ജീവിക്കുന്നുണ്ടാവുമായിരുന്നു,,, പിന്നെയവൾ കാരണമല്ലേ താൻ ഇപ്പൊ ഇവിടെ ഇങ്ങനെ..? അവൾ മരിച്ചില്ലായിരുന്നവെങ്കിൽ തനിക്കിത് ഇങ്ങനെ അനുഭവിക്കേണ്ടി വരുമായിരുന്നോ...? വിശാൽ അവനും തന്റെ ജീവിതത്തിലെ കറുപ്പല്ലേ..? അത്രത്തോളം സ്നേഹിച്ചിരുന്നുവെങ്കിൽ ഇത്രത്തോളം വെറുക്കാൻ ആരെകൊണ്ടും കഴിയില്ല,,, അപ്പോ അതിന്റെ അർത്ഥം അവന്റെ സ്നേഹം സത്യമായിരുന്നില്ല എന്നായിരിക്കില്ലേ...? വിശ്വാസമില്ലാതെ എവിടെയാണ് പ്രണയം...?

അന്നൊരുപക്ഷെ മായകാരണം തനിക്കാണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ അവൻ മായയോട് ഇപ്പോൾ തന്നോട് ചെയ്യുന്നത് പോലെ ചെയ്യുമായിരുന്നോ...? ഒരിക്കലുമില്ല,,, അവനെന്നും പ്രിയം മായയോടാണ്,,, അവന്റെ എല്ലാം മായയാണ്,,, മായയെന്ന മായലോകത്തിൽ അന്തൻ ആണവൻ,,, ആ മായലോകത്തിൽ നിന്നും അവനെ രക്ഷിക്കാൻ എന് ദൈവങ്ങൾക്ക് പോലും കഴിയില്ല,,, ആ ലോകത്തിൽ തന്നെ അവൻ അവസാനിക്കട്ടെ... പലതും അവൾ ചിന്ദിച്ചു കൊണ്ടിരിക്കെയാണ് പെട്ടെന്ന് ഡ്രെസ്സിങ് റൂമിന്റെ ഡോർ ഓപ്പൺ ചെയ്യുന്ന ശബ്ദം അവൾ കേട്ടത്,,, അപ്പൊ തന്നെ അവളുടെ കണ്ണുകൾ അങ്ങോട്ട് പാഞ്ഞതും അവിടെ വിശാൽ നിൽക്കുന്നത് കണ്ടതും അവളൊരു നിമിഷം സ്റ്റക്ക് ആയി... അവളുടെ പെട്ടന്നുള്ള ഞെട്ടിയത് പോലെയുള്ള നോട്ടം ശ്രദ്ധിച്ചതും അവനവളെ മിഴിച്ചു നോക്കിയതും അവള് വേറെ ദിക്കിലേക്ക് നോട്ടം പായിച്ചു,,, അത് കണ്ട് ഒരു പുച്ഛത്തോടെ വിശാൽ മിററിന്റെ മുൻപിലേക്ക് നീങ്ങി... കുറച്ചുനേരം അവന്റെ കലാപരൂപാടികൾ അവൻ പെട്ടെന്ന് തിരിഞ്ഞുനോക്കിയതും അവിടെ കണ്ണുകൾ കൈകൊണ്ട് അടച്ചുപിടിച്ചു മുഖം താഴ്ത്തി ഇരിക്കുന്ന ദുർഗ്ഗയെകണ്ടതും പെട്ടെന്ന് അങ്ങനെയൊരാൾ അവിടെയുണ്ടെന്ന് അവന് ഓർമ്മ വന്നത്,,,

അപ്പൊ തന്നെ ഷെൽഫിന്റെ അടുത്തേക് പോയിട്ട് അവൻ കാര്യമായി എന്തോ അതിൽ അന്വേഷിക്കാൻ തുടങ്ങിയതും അവനെന്താ എടുക്കുന്നെ എന്നറിയാതെ ദുർഗ്ഗാ അവനെ തന്നെ കണ്ണിമവെട്ടാതെ നോക്കി നിന്നു... ഒടുവിലത്തെ അന്വേഷണത്തിന് ശേഷം എന്തോ കയ്യിൽ കിട്ടിയത് പോലെ അവൻ അവളെ നോക്കി,,, അവന്റെ ചുണ്ടിൽ വിരിഞ്ഞ ആ വിജയചിരിയിലേക്ക് തന്നെ നോക്കിനിൽക്കുകയായിരുന്നു ദുർഗ്ഗാ അപ്പോൾ... കുറച്ചു പേപ്പേഴ്‌സ് എടുത്തോണ്ട് അവൾക്കരികിലേക്ക് വന്നു കൊണ്ടാവൻ ഒരു ചെയർ എടുത്തിട്ട് അതിലേക്ക് ഇരുന്നിട്ട് ദുർഗ്ഗയുടെ നേരെ ആ പേപ്പറുകൾ നീട്ടി,,, ഒരുനിമിഷം അവനെ സംശയത്തോടെ നോക്കിയിട്ട് പിന്നീട് അതവന്റെ കയ്യില് നിന്ന് വാങ്ങിക്കൊണ്ടവൾ തുറന്ന് നോക്കി... "ഇതെന്താ...?" തുറക്കുന്നതിന്റെ ഇടയിൽ അവളവനെ നോക്കി ചോദിച്ചതും വിശാൽ പെട്ടന്നവളെ നിർവികാരതയോടെ നോക്കി നിന്നു... "It's our divorce..." ഒടുവിലവന്റെ നാവിൽ നിന്ന് വീണ വാക്കുകളിൽ അവളൊരു നിമിഷം സ്തംഭിച്ചു നിന്നു,,, ഞെട്ടലോടെ വിശാലിനെ നോക്കിയ നിമിഷങ്ങളിൽ അവളിൽ വന്ന് പോയ ഭാവങ്ങൾ നോക്കിക്കാണുകയായിരുന്നുവൻ ആ,,, 💛കാമഭ്രാന്തൻ💛....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story