കാമഭ്രാന്തൻ: ഭാഗം 50

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ഇതെന്താ...?" തുറക്കുന്നതിന്റെ ഇടയിൽ അവളവനെ നോക്കി ചോദിച്ചതും വിശാൽ പെട്ടന്നവളെ നിർവികാരതയോടെ നോക്കി നിന്നു... "It's our divorce..." ഒടുവിലവന്റെ നാവിൽ നിന്ന് വീണ വാക്കുകളിൽ അവളൊരു നിമിഷം സ്തംഭിച്ചു നിന്നു,,, ഞെട്ടലോടെ വിശാലിനെ നോക്കിയ നിമിഷങ്ങളിൽ അവളിൽ വന്ന് പോയ ഭാവങ്ങൾ നോക്കിക്കാണുകയായിരുന്നുവൻ... കുറച്ചു നേരം അത്ഭുദത്തോടെ അവളാ പേപ്പറുകൾ തിരിച്ചും മറിച്ചും നോക്കി,,, പിന്നെ പെട്ടന്നവളുടെ മുഖം വിടർന്നു,,, ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു,,, മനസ്സൊരു നിമിഷം സന്തോഷിച്ചു... അത്ഭുദത്തോടെ വിശാലവളെ നോക്കി,,, അവളിൽ വന്ന സന്തോഷത്തെ നോക്കി,,, 'അതിനുമാത്രം നരക ജീവിതമാണോ ഇവൾക്കിവിടെ...?' ഒരുനിമിഷം അവൻ അവനോട് തന്നെ ചോദിച്ചു... "ബട്ട് ഇതിൽ ഇപ്പോൾ ഞാൻ സൈൻ ചെയ്യില്ല,,, ഞാനിതിൽ സൈൻ ചെയ്യണമെങ്കിൽ എന്റെ കുഞ്ഞിന്റെ പൂർണ്ണവകാശവും നീ എനിക്ക് വിട്ട് തരണം ദുർഗ്ഗാ,,, ഞാൻ പറഞ്ഞിരുന്നില്ലേ..?

എന്റെ കുഞ്ഞിനെ കിട്ടാൻ ഞാനെതറ്റം വരെയും പോകും... എനിക്കതിനെ കിട്ടിയേ മതിയാകൂ... നിന്റെ ഡെലിവറി കഴിഞ്ഞതിന്റെ ശേഷം മാത്രമേ നമ്മളുടെ ഡിവോസ് നടക്കുകയുള്ളൂ,,, അതിന്റെ ശേഷം നീ ഇവിടെ നിൽക്കുകയോ, നിൽക്കാതിരിക്കുകയോ എന്തേലും ചെയ്തോ,,, പക്ഷെ,,, ഞാൻ,, ഞാനെന്റെ കുഞ്ഞിനെയും കൊണ്ട് പോകും ദുർഗ്ഗാ,,, ആരുമില്ലാത്തിടത്,,, അവിടെ ഞാനും എന്റെ കുഞ്ഞും മാത്രം മതീ..." ഒട്ടും ദയയില്ലാതെ ഒരു ക്രൂരനെ പോലെ അവൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞതും അവനിലെ ക്രൂരതയുടെ അളവ് അളക്കുകയായിരുന്നു ദുർഗ്ഗാ,,, ഒരമ്മയിൽ നിന്ന് അവളുടെ കുഞ്ഞിനെ അകറ്റാൻ മാത്രം ക്രൂരനാണോ ഇവൻ..? ഒരുനിമിഷം അവളുടെ ഉള്ളം അവളോട് അങ്ങനെ ചോദിച്ചതും ഒരുത്തരമില്ലാതെ അവളവിടെ തന്നെ സ്തംഭിച്ചു ഇരുന്നുകൊണ്ട് വിശാലിനെ തന്നെ നോക്കിയതും അവനപ്പോ തന്നെ കയ്യിലെ കവറിൽ നിന്നും ഒരു ചെക്ക് കയ്യിലെടുത്തു അത് ദുർഗ്ഗക്ക് നേരെ നീട്ടി... "ഇത് നിന്റെ നഷ്ടപരിഹാരമാണ്,,, നിനക്ക് ഇതിൽ എത്രവേണമെങ്കിലും എഴുതിയെടുക്കാം ദുർഗ്ഗ,,, എന്റെകൂടെ ജീവിച്ചതിന്റെ പരിഹാരം..."

ഒടുവിലവന്റെ ചുണ്ടിലൊരു പുച്ഛചിരി വിരിഞ്ഞതും ദുർഗ്ഗ ഒരു ഞെട്ടലോടെ അവനെ കണ്ണിമവെട്ടാതെ നോക്കി,,, 'എന്തായിരുന്നു അവന്റെയാ ചിരിയുടെ അർത്ഥം...?' അവളുടെ ഉള്ളം അവളോട് ചോദിച്ച ആ ചോദ്യത്തിന്‌മാത്രം അവളുടെ പക്കൽ മറുപടി ഇല്ലായിരുന്നു... ____________🖤 "എന്താ ശാലു നിന്റെയുള്ളിൽ...? ന്യൂയോർക്കിൽ നിന്ന് ഇന്ത്യയിലേക്ക് വരണമെന്ന് വാശിപിടിച്ചത് നീ തന്നായല്ലേ ശാലു...? എന്നിട്ട് ഇവിടെ വന്നിട്ട് എന്റെ വീട്ടിലേക്ക് പോകാമെന്ന് എല്ലാരും പറഞ്ഞപ്പോ ഹിത്രയിൽ നിൽക്കണമെന്ന് പറഞ്ഞതും നീയല്ലേ...? എന്നിട്ടെന്താ ഇപ്പൊ ഇങ്ങനെ..? നിന്റെ ഈ ഭാവം എന്നെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്,,, എന്താ ശരിക്കും നിന്റെ പ്രശ്നം...?" താൻ വന്നിട്ടും ഒരു റെസ്പോണ്ടും ഇല്ലാതെ എന്തൊക്കെയോ ആലോചിച്ചു എവിടെയൊക്കെയോ നോട്ടമൊക്കെ തെറ്റിച്ചിട്ട് നിൽക്കുന്ന ശാലിനിയുടെ അടുത്തേക്ക് വന്നു പരിഭവത്തോടെ ആകാശ് അവളെ നോക്കി... "ദുർഗ്ഗയാ ആകാശേട്ട എന്റെ പ്രശ്നം,,, വിച്ചുവാ എന്റെ പ്രശ്നം,,, അവന്റെ ഇപ്പോഴത്തെ അവസ്ഥയാ എന്റെ പ്രശ്നം,,, എന്താ ആകാശേട്ട അവനിങ്ങനെ ആയിപ്പോയത്...?

നമ്മുടെ വിച്ചു അവൻ ഇങ്ങനെ ആയിരുന്നില്ലല്ലോ,,, പിന്നെപ്പോഴാ അവനിങ്ങനെ മാറിയത്..?" നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചിട്ട് ഉള്ളിലെ പ്രശ്നങ്ങൾ ഒക്കെ അവൾ ആകാശിന്റെ മുന്നിൽ നിരത്തിയതും വാച്ചഴിച്ചു വെച്ചിട്ട് അവനവൾക്ക് അടുത്ത് വന്ന് മുന്നിൽ മുട്ടുകുത്തിയിരുന്നിട്ട് ശാലിനിയെ തന്നെ കണ്ണിമവെട്ടാതെ നോക്കിയിട്ട് അവളുടെ കവിളിൽ കൈ വെച്ചു... "അവൻ നമ്മടെ വിച്ചുവല്ലേ ശാലു...?" "അല്ല ആകാശേട്ടാ,,, അവൻ നമ്മടെ പഴയ വിച്ചുവല്ല,,, എന്റെ വിച്ചു ഇങ്ങനെയല്ല,,, ഒത്തിരി മാറിപ്പോയി,,, അവനിപ്പോ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകൾ ആരാണ് ആകാശേട്ട അവനോട് ക്ഷമിക്കാൻ പോകുന്നത്..? എനിക്കും വെറുപ്പാണ് ആകാശേട്ട അവനോട്,,, ആരെ ബോധിപ്പിക്കാൻ വേണ്ടിയാ അവനിങ്ങനെ സ്വയം നശിപ്പിക്കുന്നെ...? ആരെ കാണിക്കാൻ വേണ്ടിയാ അവനിങ്ങനെയൊക്കെ ചെയ്യുന്നേ...? ആർക്ക് വേണ്ടിയാ അവനിത്രയും ക്രൂരനാകുന്നേ...? എന്തിന് വേണ്ടിയാ...? എനിക്കറിയാം,,,

അവനിതൊക്കെ മായക്ക് വേണ്ടി ചെയ്യുന്നതാണ്,,, പക്ഷെ,,, ഇതൊക്കെ ഒരുപക്ഷേ മായ അറിഞ്ഞിരുന്നേൽ അവൾക്ക് സഹിക്കാൻ കഴിയോ...? വിച്ചു ഇത്രയും മാറിയെന്ന കാര്യം അവൾക്ക് വിശ്വസിക്കാൻ കഴിയോ...? മുറിഞ്ഞു പോകില്ലേ അവളുടെ ഹൃദയം..?" "അടർന്നുപോയവൾ ഇനിയൊരിക്കലും തിരികെ വരില്ല ശാലു..." അവൾ പറഞ്ഞവസാനിപ്പിക്കുമ്പോ തന്നെ അവളെ ഞെട്ടിക്കും വിധം അവളെ സ്വബോധത്തിലേക്ക് കൊണ്ടുവരും വിധം താഴ്ന്ന സ്വാരത്തോടെ ആകാശ് പറഞ്ഞതും അവള് മനസിലാക്കുകയായിരുന്നു മായ പോയെന്ന യാഥാർത്യം,,, അവളിനി തിരികെ വരില്ലെന്ന സത്യം,,, എല്ലാവരുടെയും കൈയ്യെത്താ ദൂരത്താണ് അവളിപ്പോൾ ഉള്ളതെന്ന കാര്യം... "നിന്റെ മനസ്സ്,,, അതിപ്പോഴും അംഗീകരിക്കുന്നില്ല ശാലു മായയുടെ വേർപ്പാട്,,, അവള് നമ്മളെയൊക്കെ ഉപേക്ഷിച്ചിട്ട് പോയെന്ന കാര്യം നിനക്ക് ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ല ശാലു..." "ഒപ്പം കളിച്ചു വളർന്നവർ അല്ലെ ആകാശേട്ട,,,

സത്യാവസ്ഥ ഉൾക്കൊള്ളാൻ ഒത്തിരി വൈകിയെന്ന് വരും,,, ഒരുപക്ഷേ ഈ ജന്മം അവള് അടർന്നുപോയെന്ന സത്യം ഞാൻ മനസ്സിലാക്കിയില്ല എന്നും വരും..." ഒരു ഭ്രാന്തിയെ പോലെ അവളെന്തൊക്കെയോ വിളിച്ചു പറയുമ്പോൾ നോവുന്നത് അവന്റെ ഹൃദ്യമായിരുന്നു,,, പുരപക്ഷേ അവരെ തേടി തങ്ങൾ അവിടെ പോയത് കൊണ്ടാണ് അവർക്കൊക്കെ ഈ വേദന വന്നതെന്ന് അവനോർത്തു... ശാലിനിയെ സംബന്ധിച്ച അടുത്തോളം അവള് പകുതി മരിച്ചത് പോലെയായിരുന്നു,,, മായയും നയനയും ഒക്കെ കൊഴിഞ്ഞു പോയിരിക്കുന്നു... തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് അവരൊക്കെ യാത്രയായിരിക്കുന്നു... ഇനിയൊരിക്കലും അവരേയൊന്നും കാണാൻ കഴിയില്ല... ഒരുമിച്ചു വളർന്നവരാണ്,,, ഇന്ന് അകലെയാണ്,,, ഇന്നലകളൊക്കെ ഓർമ്മകളായി മാറിയിരിക്കുന്നു,,, ഇപ്പോൾ താൻ മാത്രമാണ് അവശേഷിക്കുന്നത്,,, ഭയം തോന്നുന്നുണ്ടായിരുന്നു അവൾക്... ____________💙

രാത്രിയത്തെ ഫങ്ഷന് വേണ്ടി എല്ലാം ഒരുക്കുന്നതിന്റെ കൂട്ടത്തിൽ കസിൻസ് എല്ലാവരും കത്തിയടിച്ചു വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു പെട്ടന്നാണ് ദീപായുടെ ഫോൺ റിങ് ചെയ്തത്,,, വീട്ടിൽ നിന്ന് മേനേജർ ആണെന്ന് കണ്ടതുമാ അവള് ചുറ്റുമുള്ളവരെയൊക്കെ ഒന്ന് നോക്കി... "ഗയ്‌സ് വൺ മിനിറ്റ്..." അത്രമാത്രം പറഞ്ഞുകൊണ്ട് എഴുന്നേറ്റ് അവള് പുറത്തേക്ക് പോയിട്ട് തന്റെ മുറിയിൽ എത്തിയിട്ട് ഡോർ ക്ളോസ് ചെയ്ത് ലോക്കിട്ടിട്ട് അടുത്തൊന്നും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഫോൺ കാതോട് അടുപ്പിച്ചു... "ഹെലോ..." "Mam.." "Yea,,, kishor tell me,,, is anything wrong..?" "മാം അത്,,, പിന്നെ,,, സാറ്..." പേടികൊണ്ട് എങ്ങനെ അവളോട് അത് പറയണം എന്ന് കൂടെ അയാൾക്ക് മനസ്സിലാകുന്നില്ലയിരുന്നു... പക്ഷെ അയാളുടെ ശബ്ദത്തിൽ നിന്ന് തന്നെ ദീപക്ക് മനസ്സിലായിരുന്നു കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്ന്... "എന്താ എന്ത് പറ്റി കിഷോർ..? ഏട്ടന് എന്താ..?" അവളുടെ ശബ്ദത്തിൽ ആധി നിറയുന്നുണ്ടായിരുന്നു,,, അതയാൾ അറിയുന്നും ഉണ്ടായിരുന്നു... "മാഡം അത് പിന്നെ,,, ഇന്നലെ സൺഡേ ആയിരുന്നല്ലോ വെർക്കേസ് ഒക്കെ വീട്ടിൽ പോയിരുന്നു,,,

ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഫുഡ് കഴിക്കാൻ വേണ്ടി വീടൊക്കെ പൂട്ടിയിട്ടാണ് പോയത്,,, പോകുമ്പോ സാർ നല്ല ഉറക്കത്തിലും ആയിരുന്നു... പക്ഷെ,,, തിരിച്ചു വന്നപ്പോ..." അയാൾക്കത് എങ്ങനെ പറയണം എന്നറിയില്ലായിരുന്നു,,, പക്ഷെ ആ വാക്കുകളോടെ തന്നെ ദീപ പകുതി തകർന്നിരുന്നു,,, ac തണുപ്പിലും അവള് നന്നായി വിയർത്തിരുന്നു... "എന്താ കിഷോർ.. തിരിച്ചു വന്നപ്പോ എന്താ...?" "തിരിച്ചു വന്നപ്പോ,,, ഡോറോക്കെ തുറന്ന് കിടക്കുകയായിരുന്നു,,, ഓടിപ്പോയി റൂമിൽ നോക്കിയപ്പോ..." "നോക്കിയപ്പോ...? ടെൻഷൻ അടിപ്പിക്കാതെ പറയ് കിഷോർ.." "മേഡം,,, ഡോർ തുറന്നപ്പോ അർജുൻ സാർ അവിടെ ഇല്ലായിരുന്നു... ഞാൻ വീട് മുഴുവൻ നോക്കി പക്ഷെ,,, സാറിനെ എവിടെയും കാണാൻ കഴിഞ്ഞില്ല മേഡം... മാഡം,,, അർജുൻ സർ,,, സർ മിസ്സിങ് ആണ് മേഡം..." "What the f*ck..." അതൊരു അലർച്ചയായിരുന്നു,,, ആ വീട് മുഴുവൻ കുലുങ്ങും വിധമൊരു അലർച്ച... ____________💜 "ഞാൻ നിങ്ങളിൽ ആരെയും ബുദ്ധിമുട്ടിക്കാൻ വേണ്ടി വന്നതല്ല,,,

അപ്പച്ചനെ ഒന്ന് കാണണമെന്ന് തോന്നി,,, അറിയാം എനിക്ക് ഞാൻ നിങ്ങളോട് ഒക്കെ ചെയ്തത് ഒരിക്കലും പൊറുക്കാൻ കഴിയാത്ത ഒരുപാട് ദ്രോഹങ്ങളാണ്,,, ഞാൻ കാരണമാണ് നിത്യ,,, എനിക്ക് മനസിലാക്കാൻ കഴിയും നിങ്ങളിൽ ഓരോരുത്തരുടെയും സങ്കടങ്ങൾ... ഒരു അവസാന യാത്ര പറയാൻ വേണ്ടി വന്നതാണ്,,, ഞാൻ തിരിച്ച് അമേരിക്കയിലേക്ക് തന്നെ പോകുവാ,,, ഇനിയിപ്പോ ഇങ്ങോട്ട് വരേണ്ട അവിശ്യങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാണ്... പിന്നെ..." അത്രയും പറഞ്ഞിട്ട് ഒന്ന് നിർത്തിയിട്ട് ആദി അവിടുന്ന് എണീറ്റ് തനിക്ക് മുഖം തരാതെ കണ്ണ് നിറച്ചോണ്ട് പല ദിക്കിലേക്കും നോക്കിനിൽക്കുന്ന നിത്യയുടെ പപ്പയുടെ അടുത്തേക് പോയി... "നിത്യ നിങ്ങളുടെ ഒരേയൊരു മകളായത് കൊണ്ടാണ് എന്നെ വേണമെന്ന് അവള് പറഞ്ഞപ്പോ കണ്ണും പൂട്ടി നിങ്ങൾ സമ്മദിച്ചതെന്ന് എനിക്കറിയാം,,, പക്ഷെ അപ്പച്ച ഞാൻ,,, ഞാൻ തോറ്റ് പോയി,,, അവളുടെ സ്നേഹത്തിന്റെ മുൻപിൽ ഞാൻ വെറും വട്ടപ്പൂജ്യം ആയിപ്പോയി...

അവളോട് നീതിപുലർത്താൻ എന്നെ കൊണ്ട് കഴിഞ്ഞില്ല... വാശി പിടിച്ചോണ്ട് എന്നെ കല്യാണം കഴിച്ചിട്ടും അവസാനം വരെ അവൾക്ക് കരയാൻ മാത്രമായിരുന്നു വിധി,,, ചോദിക്കാൻ അർഹത ഉണ്ടോ എന്നൊന്നും അറിയില്ല,,, എങ്കിലും ചോദിക്കുവാ,,, കഴിയുമെങ്കിൽ അപ്പച്ചനെന്നോട് ക്ഷമിക്കണം,,, ഒരിക്കലും ക്ഷമ ചോദിക്കാൻ പറ്റിയ കാര്യങ്ങൾ അല്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്,,, എങ്കിലും ഞാൻ നിസ്സഹായനാണ്..." എന്നവൻ അയാളുടെ കൈകൾ അവന്റെ ഉള്ളം കൈകളിൽ ഒതുക്കിക്കൊണ്ട് പറഞ്ഞതും അയാൾ പെട്ടെന്ന് നിശ്ശബ്ദതനായി,,, ആദിയോട് ദേഷ്യം ഒന്നുമില്ല,,, പക്ഷെ അവനോട് ഒന്നും പറയാൻ ആ നിമിഷം കഴിയുന്നില്ലായിരുന്നു... അയാൾക്കും തന്നോട് ക്ഷമിക്കാൻ കഴിയില്ലെന്ന് അവന് അതോടെ ബോധ്യമായതും എനിയുമവിടെ നിൽക്കാൻ അവന്റെ മനസ്സ് സമ്മതിക്കാത്തത് കൊണ്ട് ആദി പതിയെ അവിടുന്ന് എണീറ്റ്‌ ചുറ്റുമുള്ളവരെയൊന്ന് നോക്കി,,,

അവരൊക്കെ അവനെ സഹദാപത്തിന്റെ കണ്ണുകളോടെ നോക്കുന്നത് കണ്ടതും അവർക്കൊക്കെ ഒരു വരണ്ട പുഞ്ചിരി നൽകിയിട്ട് അവൻ പുറത്തേക്ക് നടന്നു... ആ നിമിഷങ്ങളിൽ ഇഷ്ടം അല്ലായിരുന്നിട്ട് കൂടി ഇങ്ങോട്ടേക് അമ്മയുടെ നിർബന്ധത്തിന് വഴങ്ങി നിത്യയോടപ്പം വരേണ്ടി വന്ന നിമിഷങ്ങൾ അവന്റെ ഉള്ളിൽ കൂടെ മിന്നി മറയുന്നുണ്ടായിരുന്നു,,, അതോടൊപ്പം ഇനിയൊരിക്കലും അവളും തന്റെ ജീവിതത്തിലേക്ക് കടന്ന് വരില്ലെന്ന് ഉള്ളം മന്ധ്രിക്കുന്നുണ്ടായിരുന്നു... ചിരിക്കുന്ന മുഖമാലെ 'ആദി ആദി ' എന്ന് വിളിച്ചു പുറകെ നടന്ന ആ പെണ്ണിനെ കുറിച്ച് അലോജിക്കുംതോറും അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു,,, നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചിട്ട് ആ വീടൊന്ന് തിരിഞ്ഞു നോക്കിയിട്ട് ഒരു ലക്ഷ്യമില്ലാതെ അവൻ മുൻപോട്ടേക്ക് നടന്നു... "ആദീ....." പുറകിൽ നിന്നൊരു ശബ്ദം,,, ആ നിമിഷം അവനൊന്ന് ഞെട്ടി,,,അവന്റെ കാലുകൾ നിശ്ചലമായി.. ഉള്ളിൽ കൂടെ ഒരു കാളൽ പോയി,,, ഉള്ളിലൊരു കൊള്ളിയാൻ മിന്നി,,,

നിമിഷനേരങ്ങൾ കൊണ്ട് അവൻ വിയർത്തൊലിച്ചു,,, ഭൂമിപോലും ആ നിമിഷമവന് നിശ്ചലമായത് പോലെ തോന്നി... അവന്റെ ഹൃദയം പോലും ആ നിമിഷം മിടിക്കാൻ ഒന്ന് ഭയന്നു,,, കണ്ണീർ ഒഴുകിയ കണ്ണുകൾ തുറിഞ്ഞു വന്നു... അതേ വർശങ്ങൾക്ക് ശേഷം,,, നാളുകൾക്ക് ശേഷം അവളുടെ ശബ്ദം,,, ഇത്രേം കാലം കേൾക്കാൻ ആഗ്രഹിച്ച കാര്യം,,, അവസാനമായി ഒന്ന് കാണാൻ കൊതിച്ചവൾ,,, എല്ലാം നഷ്ടമായി എന്ന് കരുതിയ നിമിഷം ആ ശബ്ദം അവനിൽ തീർത്ത മാറ്റം എന്തായിരിക്കും,,, സത്യം പറഞ്ഞാൽ ആ നിമിഷം അവന്റെ മനസ് ശൂന്യമായിരുന്നു... ഒരുനിമിഷം ലോകം തന്നെ വെട്ടിപ്പിടിച്ച സന്തോഷത്തോടെ അവൻ ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോൾ നിറഞ്ഞു കാഴ്ച മങ്ങിയതിന്റെ ഇടയിലും അവൻ വ്യക്തമായി കണ്ടിരുന്നു തടഞ്ഞു നിർത്തിയവരെ ഒക്കെ വകഞ്ഞുമാറ്റിക്കൊണ്ട് തനിക്കരികിലേക്ക് ഓടിയടുക്കുന്ന ആ രൂപത്തെ,,, ആ സ്ത്രീയുടലിനെ,,, ഒരുകാലത്ത് തന്റെ സ്വന്തമായവളെ...

"ആദീ.." അരികിൽ വന്നുകൊണ്ടവൾ വിശ്വാസം വരാത്ത രീതിയിൽ വിളിക്കുമ്പോഴും കണ്ണെടുക്കാതെ യാതൊരുവിധ വികാരവുമില്ലാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ... "ആദി.." ഒരിക്കൽ കൂടെ വിശ്വാസം വരാത്തത് പോലെ അവന്റെ പേര് അവൾ ഉരുവിട്ടിട്ട് അവന്റെ മുഖമാകെ കണ്ണോടിച്ചു,,, അത് ആദി തന്നെയാണെന്ന് ബോധ്യമായപ്പോ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. പൊടുന്നേനെ അവന്റെ മുഖം അവളുടെ കൈക്കുമ്പിളിൽ കോരിയെടുത്തിട്ട് വിശ്വാസം വരാത്തത് പോലെ അവൾ അവന്റെ കണ്ണിലേക്ക് നോക്കി... അപ്പോഴും അവളെ തന്നെ കണ്ണിമവെട്ടാതെ നോക്കിനിൽക്കുകയായിരുന്നു ആദി... പൊടുന്നേനെ അവന്റെ കവിളിൽ തുടങ്ങി മുഖമാകെ ഒരു ഭ്രാന്തിയെ പോലെ ചുംബിച്ചു കൊണ്ടിരുന്നവൾ,,, എന്തൊക്കെയോ തെളിയിക്കാനുള്ള തിടുക്കത്തിലായിരുന്നു അവളുടെ ഉള്ളം,, തന്റേത് മാത്രമാണെന്ന് അവളുടെ ഉള്ളം ആ നിമിഷം മന്ധ്രിക്കുന്നുണ്ടായിരുന്നു... ഒടുവിൽ അവന്റെ ചുണ്ടിൽ കൂടെ മൃദുവായി ഒന്ന് ചുംബിച്ച ശേഷം അവനെ ഇരുകേയവൾ വാരിപ്പുണർന്നു,,,

വല്ലാത്ത ആശ്വാസം തോന്നുന്നുണ്ടായിരുന്നു അവൾക്കാ നിമിഷം,,, ഇത്രേം കാലമായി അവളിൽ നിന്ന് അടർന്നുപോയ എന്തോ ഒന്ന് അവളിലേക്ക് തിരിച്ചെത്തിയത് പോലെ അവൾക്ക് തോന്നുന്നുണ്ടായിരുന്നു... അവളുടെ ചെയ്തികൾ നോക്കി നിൽക്കുകയല്ലാതെ അവളെയൊന്ന് തിരിച്ചു പുണരാൻ പോലും ആദിയെ കൊണ്ട് കഴിയുന്നില്ലായിരുന്നു,,,നിറയുന്ന കണ്ണുകൾക്ക് ഇടയിലും നോവോടെ ഇടർച്ചയോടെ താഴ്ന്ന സ്വരത്തോടെ അവനവളെ വിളിച്ചു.. "നിത്യാ..." ___________💛 വാ പൊളിച്ചു അവളെ തന്നെ നോക്കിനിക്കുന്ന സ്ക്യൂരിറ്റിയെ നോക്കി ഒരു വരണ്ട പുഞ്ചിരി നൽകിയിട്ട് അകത്തേക്ക് കയറുമ്പോൾ ക്രമരഹിതമായി അവളുടെ ഉള്ളം മിടിക്കുന്നുണ്ടായിരുന്നു... അതവൾ അറിയുന്നുണ്ടായിരുന്നു... "ഹിത്ര..." ആ വീടാകെ കണ്ണോടിച്ചു കൊണ്ട് അവളാ പേര് ഉരുവിടുമ്പോൾ പല മുഖങ്ങളും അവളുടെ ഉള്ളിൽ കൂടെ മിന്നി മറിയുന്നുണ്ടായിരുന്നു,,, തന്റെ സ്വാർത്ഥത കാരണം നിലച്ച ജീവിതങ്ങൾ,,, നിറം നൽകാത്ത അവരുടെ കടലോളമുള്ള സ്വപ്നങ്ങൾ,,,

ആരോടാണ് താൻ ന്യായീകരണം പറയുക.? ആരാണ് തന്നോട് മപ്പാക്കുക.? ഭയന്നു വിറച്ച ഉടലുമായി ഉള്ളിലെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ എല്ലാം നഷ്ടപ്പെട്ടവളെ പോലെ ആ സിംഹക്കൂട്ടിലേക്ക് നഡാശ പോയത് ഹെലന് വേണ്ടിയായിരുന്നു,,, ഹെലന് വേണ്ടി മാത്രം... അവളോടുള്ള സ്നേഹം തെളിയിക്കാൻ... അവളുടെ അവകണനകൾ സഹിക്കാൻ കഴിയില്ലെന്ന് ബോധ്യമുള്ളത് കൊണ്ട്... പക്ഷെ അലങ്കരിച്ച ആ വീട് നോക്കി അവള് മുഖം ചുളിക്കുന്നുണ്ടായിരുന്നു,,, അവിടെ എന്ത് പ്രോഗ്രാമാണ് നടക്കുന്നതെന്ന് അവൾക്ക് അറിയില്ലായിരുന്നു,,, പിന്നെ ആരെയെങ്കിലും ബെർത്ഡേ പ്രോഗ്രാം ആയിരിക്കുമെന്ന് ഓർത്ത് അവള് സമാധാനിച്ചു... "നഡാശ,,, മോളെ..." ഹാളിലേക്ക് കടന്നു വന്നോണ്ട് ഇവന്റ് മാനേജ്‌മന്റ്‌ ടീം ഡെക്കറേറ്റ് ചെയ്യുന്നത് നോക്കി നിന്ന് കൊണ്ട് ആ വീടാകെ കണ്ണോടിക്കുമ്പോൾ ആ ഹാൾ മുഴുവൻ പ്രതിധ്വനിച്ചു കേട്ട ശർമിളയുടെ ശബ്ദത്തിൽ അവളൊന്ന് സ്തംപിച്ചു നിന്നു,,,

പിന്നീട് സ്വബോധം വീണ്ടെടുത്ത് ശർമിളയെ നോക്കിയതും അവര് കണ്ണും നിറച്ചോണ്ട് അവളുടെ അടുത്തേക്ക് ഓടി വാരുന്നുണ്ടായിരുന്നു... ശർമിളയുടെ ശബ്‌ദം കേട്ടതും എല്ലാവരും ഞെട്ടലോടെ എൻട്രിയിലേക്ക് നോക്കിയതും അവിടെ നിൽക്കുന്ന നഡാശയെ കണ്ടതും എല്ലാവരുടെയും കണ്ണുകൾ മിഴിഞ്ഞു വന്നു,,, ശർമിള അവളെ ഓടിപ്പോയി കെട്ടിപ്പിടിച്ചതും അവളെ അറിയുന്നവർ എല്ലാം അവൾക്കടുത്തേക്ക് ഓടിയിരുന്നു... "നീ ഇത്രെയും കാലം എവിടെയെയായിരുന്നു...? എങ്ങോട്ടാ നീ പോയത്...? എന്തിനായിരുന്നു എല്ലാം..?" കണ്ണീരോടെ എല്ലാവരും പരിഭവക്കണക്ക് നിരത്താൻ തുടങ്ങിയപ്പോ സത്യം പറഞ്ഞാൽ എന്ത് പറയണം എന്നവൾക്ക് അറിയില്ലായിരുന്നു... "നിന്നോടൊന്നും ചോദിക്കരുത് നിങ്ങൾ,,, എനിക്കറിയില്ല നിങ്ങളോട് എന്താ പറയേണ്ടതെന്ന്,,, വൈശിനെ മറക്കാൻ വേണ്ടി പോയതാണ് ഞാൻ,,, എനിക്ക് എനിക്കയറിയില്ല ഒന്നും,,, ഒരിക്കലും ഒരു തിരിച്ചു വരവ് ഒരിക്കലും ഉണ്ടാകുമെന്ന് കരുതിയതല്ല,,,

പക്ഷേ വേണ്ടി വന്നു... നിങ്ങളോടൊക്കെ പലതും പറയാനുണ്ടെനിക്ക്,,, പറഞ്ഞാൽ നിങ്ങൾ അതൊക്കെ വിശ്വസിക്കുമ്പോ എന്നെനിക്കറിയില്ല,,, ഒരുപക്ഷേ വിശ്വസിച്ചാൽ പിന്നീട് നിങ്ങളെന്നെ സ്നേഹിച്ചെന്ന് വരില്ല..." എന്തൊക്കെയോ പിച്ചും പേയും അവള് പുലമ്പികൊണ്ടിരുന്നതും അവർക്കൊന്നും ഒന്നും മനസ്സിലാകുന്നില്ലായിരുന്നു... "നഡാശ,,,നീ അകത്തേക്ക് വാ,,, നമുക്ക് പിന്നീട് സംസാരിക്കാം... നീയാകെ ടെൻസിഡ്‌ ആണ് നീയൊന്ന് റിൽക്സ്ഡ് ആവ്,,, നീ അകത്തേക്ക് വാ,,, നിങ്ങളാരും ഇവളോട് ഇപ്പൊ സംസാരികണ്ട,,, നീ വാ..." തിരിഞ്ഞു നിന്ന് അമ്മായിസിനെ ഓക്കേ വർണിങ് ചെയ്ത് നഡാശയുടെ കൈ പിടിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ട് പോകെ ശർമിള പറഞ്ഞതും അവള് ശർമിളയെ നോക്കിക്കൊണ്ട് തന്നെ അകത്തേക്ക് നടന്നു... "ഇന്നിവിടെ എന്താ ആന്റി ഫങ്ഷൻ...?" നിറഞ്ഞ കണ്ണുകൾ തുടച്ചോണ്ട് ഒരു കൃതൃമ ചിരിയോടെ നഡാശ ചോദിച്ചതും മുകളിൽ നിന്ന് ദുർഗ്ഗയും വിശാലും ആകാശും ശാലിനിയും വന്നത് ഒപ്പമായിരുന്നു...

പെട്ടന്ന് നഡാശ മുകളിലേക്ക് നോക്കിയതും വിശാലിന്റെ പുറകെ തലയും താഴ്ത്തി നടന്നു വരുന്ന ദുർഗ്ഗയെ കണ്ടതും അവളുടെ കണ്ണുകൾ പെട്ടന്ന് മിഴിഞ്ഞു വന്നു... ഒരുനിമിഷം ശ്വാസം പോകും എടുക്കാൻ മറന്നുപോയിരുന്നു നഡാശ,,, തനിക്ക് തെറ്റ് പറ്റിയതാണോ എന്ന സംശയത്തോടെ അവള് വീണ്ടും നോക്കിയതും അവൾക്ക് തെറ്റ് പറ്റിയതല്ല എന്ന് ബോധ്യമായതും ഉള്ളിൽ കൂടി ഒരു മിന്നൽ പിണർ കടന്നു പോയത് പോലെ തോന്നിയിരുന്നു അവൾക്... 'ഇവിടെയെന്താ നടക്കുന്നത്...?' മനസ് ആ ചോദ്യം ഉരുവിട്ടെങ്കിലും അതിനുള്ളൊരു ഉത്തരം അന്വേഷിക്കാൻ ആ നിമിഷം അവളെ കൊണ്ട് കഴിയില്ലായിരുന്നു... "ഇന്ന് വിച്ചൂന്റെയും ദുർഗ്ഗയുടെയും ഒഫിഷ്യൽ മേരേജ് റിവീലിങ് ആണ്,,, കല്യാണം കഴിഞ്ഞപ്പോ ഒരു റിസപ്‌ഷൻ കഴിച്ചിരുന്നെങ്കിലും കമ്പനി സ്റ്റാഫ്‌സോ ബിസിനസ് പാർട്ണർസോ ഉണ്ടായിരുന്നില്ല,,, അവരെയൊക്കെ ഉൾപ്പെടുത്തി പ്രേഗിനെന്റ് ആണെന്ന കാര്യവും എല്ലാവരെയും അറിയിക്കാൻ ആണ് ഇന്ന് വീട്ടിൽ പാർട്ടി വെച്ചിരിക്കുന്നത്..."

'കല്യാണം കഴിഞ്ഞപ്പോ...' ഒടുവിൽ ശർമിള അത്രയൊക്കെ പറഞ്ഞെങ്കിലും നഡാശ തറഞ്ഞു നിന്നത് ആ വാക്കുകളിൽ ആയിരുന്നു,,, അവളുടെ ചെവിയിൽ പ്രതിധ്വനിച്ചു കേട്ടത് ആ വാക്കുകൾ ആയിരുന്നു... ഒടുവിലവൾ നോക്കിയത് ദുർഗ്ഗയുടെ മുഖത്തേക്ക് ആയിരുന്നു,,, ആ മുഖത്ത് നിറഞ്ഞ ഭാവങ്ങളിലേക്ക് ആയിരുന്നു,,, ആ കണ്ണുകളിലൂടെ ഒപ്പിയെടുക്കാൻ ശ്രമിക്കുകയായിരുന്നു അവൾ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന്... നിറഞ്ഞ ദുർഗ്ഗയുടെ മിഴികൾ വിളിച്ചോതുന്നുണ്ടായിരുന്നു എന്താണവളിവിടെ അനുഭവിക്കുന്നതെന്ന്... എന്താണിവിടെ നടക്കുന്നതെന്ന്... 'ഞാൻ കാരണം വീണ്ടും തെറ്റുകൾ സംഭവിക്കുകയാണോ...? ദുർഗ്ഗ...?' ഉള്ളമൊരു നിമിഷം അവളോട് ആ ചോദ്യം ചോദിച്ചപ്പോ പോലും അവൾക്ക് വ്യക്തമായ ഒരു ഉത്തരം ഇല്ലായിരുന്നു,,, പക്ഷെ കണ്ണുകൾ നിറഞ്ഞു തൂവുന്നത് അവളറിയുന്നുണ്ടായിരുന്നു... ഒടുവിലവൾ വിശാലിന്റെ മുഖത്തേക്ക് നോക്കി,,,

ഗൗരവം നിറഞ്ഞ മുഖം... ഒരുനിമിഷം അവൾക്ക് വൈശാഖിനേ ഓർമ്മ വന്നു,,, തീർത്തും വിശാൽ വൈശാഖായി മാറിയോ...? പണ്ടത്തെ വൈശാഖിനേ നേരിട്ട് കാണുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു അവൾക്ക്... പെട്ടന്ന് വിശാൽ വന്നവളെ ഇറുകെ പുണർന്നതും നഡാശ ഒരുനിമിഷം ഞെട്ടിയിരുന്നു... "സുഖമാണോ നിനക്ക്..?" ഒടുവിൽ താഴ്ന്ന സ്വരത്തോടെ അവൻ പറഞ്ഞതും അവനിലെ പുതിയ പെരുമാറ്റങ്ങളിൽ പഴയ വിശാലിനെ തിരയുകയായിരുന്നു നഡാശ... ഹെലൻ പറഞ്ഞ വാക്കുകളിലേക്ക് അവളുടെ മനസ്സ് ഓടി നടക്കുന്നുണ്ടായിരുന്നു... 'ശരിക്കും ഇവന്റെയീ ചിരി നിലക്കാൻ കാരണം തനായിരിക്കില്ലേ...?' കരച്ചിൽ വരുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു നഡാശക്ക്,,, പെട്ടന്ന് അവനൊരു ഉത്തരം കൊടുക്കാതെ അവള് അവനെ അവളിൽ നിന്ന് വിടുവിപ്പിച്ചിട്ട് ദുർഗ്ഗയുടെ അടുത്തേക്ക് പോയി,,, ശർമിളയുടെ വാക്കുകളിൽ നിന്ന് തന്നെ അവൾക്ക് ബോധ്യമായിരുന്നു ദുർഗ്ഗ പ്രേഗിനെന്റ് ആണെന്നുള്ള കാര്യം...

പക്ഷെ നഡാശയെ സംബന്ധിച്ച അടുത്തോളം അവൾക്ക് അതൊന്നും അറിയണ്ടായിരുന്നു,,, ദുർഗ്ഗാ വിശാലിന്റെ ഭാര്യയാണെങ്കിൽ അവളെങ്ങനെ ഈ കല്യാണത്തിന് സമ്മതിച്ചു...? അത് മാത്രം അറിഞ്ഞാൽ മതിയായിരുന്നു അവൾക്ക്... ദുർഗ്ഗ അവൾക്ക് മുഖം കൊടുക്കാതെ തലതാഴ്ത്തി നിന്നതും നഡാശ പെട്ടന്ന് ശാലിനിക്കും ആകാശിനും അടുത്തേക്ക് പോയി... അവള് വന്നത് അറിഞ്ഞതും ആകാശ് അവൾക്ക് മുൻപിൽ തലതാഴ്ത്തി നിന്നു... "ഇവിടെയെന്താ ആകാശേട്ട നടക്കുന്നെ...? ദുർഗ്ഗയെന്താ ഇവിടെ..? അതും ഈയൊരവസ്ഥയിൽ..?" കണ്ണെടുക്കാതെ ശ്വാസം പോലും എടുക്കാൻ മറന്നുകൊണ്ട് നഡാശ ആകാശിന്റെ കൈകൾ കൂട്ടിപ്പിടിച്ചോണ്ട് ചോദിച്ചപ്പോ ഒരു ഉത്തരമില്ലാതെ അവനവിടെ നിന്നതും അവരെ രണ്ട് പേരെയും കണ്ണെടുക്കാതെ എല്ലാവരും നോക്കി നിന്നപ്പോ കേട്ടും ഫോട്ടോകളിലും മാത്രം കണ്ട് പരിചയമുള്ള നഡാശയെ നേരിട്ട് കണ്ടപ്പോ കൗതുകത്തോടെയാണ് ദുർഗ്ഗ നോക്കിയത്... എന്നാൽ പെട്ടന്നവളിൽ വന്ന മാറ്റങ്ങളെ കണ്ണെടുക്കാതെ നോക്കിക്കൊണ്ട് അവരുടെ ഓരോ നീക്കങ്ങളും ഒപ്പിയെടുക്കയായിരുന്നു അവൻ,,, ആ 💛കാമഭ്രാന്തൻ💛 ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story