കാമഭ്രാന്തൻ: ഭാഗം 51

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ഇവിടെയെന്താ ആകാശേട്ട നടക്കുന്നെ...? ദുർഗ്ഗയെന്താ ഇവിടെ..? അതും ഈയൊരവസ്ഥയിൽ..?" കണ്ണെടുക്കാതെ ശ്വാസം പോലും എടുക്കാൻ മറന്നുകൊണ്ട് നഡാശ ആകാശിന്റെ കൈകൾ കൂട്ടിപ്പിടിച്ചോണ്ട് ചോദിച്ചപ്പോ ഒരു ഉത്തരമില്ലാതെ അവനവിടെ നിന്നതും അവരെ രണ്ട് പേരെയും കണ്ണെടുക്കാതെ എല്ലാവരും നോക്കി നിന്നപ്പോ കേട്ടും ഫോട്ടോകളിലും മാത്രം കണ്ട് പരിചയമുള്ള നഡാശയെ നേരിട്ട് കണ്ടപ്പോ കൗതുകത്തോടെയാണ് ദുർഗ്ഗ നോക്കിയത്... എന്നാൽ പെട്ടന്നവളിൽ വന്ന മാറ്റങ്ങളെ കണ്ണെടുക്കാതെ നോക്കിക്കൊണ്ട് അവരുടെ ഓരോ നീക്കങ്ങളും ഒപ്പിയെടുക്കയായിരുന്നു അവൻ... "ദുർഗ്ഗയുടെയും വിച്ചൂന്റെയും കല്യാണം കഴിഞ്ഞു നഡാശ,,, ഞങ്ങൾ പോലും ഈ കാര്യം ഇവിടെ വന്നപ്പോഴാണ് അറിയുന്നത്..." ഒരു ചെറിയ പതിഞ്ഞ സ്വരത്തോടെ ആകാശ് പറഞ്ഞതും ഞെട്ടലോടെ ആയിരുന്നു നഡാശ അവനെ നോക്കിയത്,,, ഒരുനിമിഷം ശ്വാസം എടുക്കാൻ പോലും അവള് മറന്നിരുന്നു...

കേട്ട കാര്യം സത്യമായിരിക്കല്ലേ എന്നൊരായിരം തവണ മനസ്സിൽ ആത്മാർത്ഥമായി പ്രാർത്ഥിച്ചു... നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചിട്ട് പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നിട്ട് അവള് വിശാലിന്റെ അടുത്തേക്ക് ഒരു ഓട്ടമായിരുന്നു,,, എന്നാൽ പെട്ടെന്ന് അവൾക്ക് എന്ത് പറ്റി ഇവിടെയെന്താ നടക്കുന്നത് എന്ന ചോദ്യത്തോടെ ആയിരുന്നു ഹിത്രയിലുള്ള ഓരോ അംഗവും ആ കാഴ്ച നോക്കി നിന്നത്... ദുർഗ്ഗ കാണുവായിരുന്നു നഡാശയുടെ മറ്റൊരു മുഖം,,, ശാലിനിയിൽ നിന്നും അവളറിഞ്ഞ നഡാശ ഇങ്ങനെയല്ല ഇങ്ങനെ ആയിരുന്നില്ല,,, അതിന്റെ കൗതുകം അവളിൽ ആവോളം ഉണ്ടായിരുന്നു... വിശാൽ നഡാശയുടെ പെട്ടെന്നുണ്ടായ മാറ്റങ്ങൾ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു... "എന്തിനായിരുന്നു...? എന്തിനായിരുന്നു വിച്ചു ഇങ്ങനെയൊരു കല്യാണം..? പറയ്...? എന്തായിരുന്നു നിന്റെ ലക്ഷ്യം...? ഞാൻ നേരിട്ട് കണ്ടതാ നിന്റെയുള്ളിലെ ദുർഗ്ഗയോടുള്ള വെറുപ്പിന്റെ ആഴം,,, പിന്നെന്തിന്...? എന്തിനാ...?"

അലറി കരഞ്ഞു കൊണ്ട് വിശാലിന്റെ ഷർട്ടിൽ പിടിച്ചു കുലുക്കിക്കൊണ്ട് നഡാശ ചോദിച്ചതും ഒരുത്തരമില്ലാതെ ഞെട്ടലോടെ വിശാൽ അവളെ നോക്കി നിന്നതും ഇവിടെയെന്താ നടക്കുന്നത് എന്നറിയാതെ ചുറ്റുമുള്ളവരുടെ മുഖം ചുളിഞ്ഞിരുന്നു,,,അവരൊക്കെ അത്ഭുദത്തോടെ നോക്കുകയായിരുന്നു നഡാശയെ,,, അവളിൽ വന്ന മാറ്റങ്ങളെ... "എന്തിനാ വിച്ചു നീയിങ്ങനെ ചെയ്തത്...? അവൾക്ക് നിന്റെയൊപ്പം നല്ലൊരു ജീവിതമാണ് ലഭിക്കുന്നതെന്ന് ദൈവം തമ്പുരാൻ വന്ന് പറഞ്ഞാൽ കൂടെ ഞാൻ വിശ്വസിക്കില്ല,,,, എനിക്കറിയാം മായ നിനക്ക് ശരിക്കും ആരായിരുന്നെന്ന കാര്യം നിനക്ക് പോലും അറിയില്ലെന്ന്... നിന്റെ എല്ലാം അവളല്ലേ...? ദുർഗ്ഗക്ക് പോലും നിന്നിലൊരു രണ്ടാം സ്ഥാനം അല്ലായിരുന്നോ ലഭിച്ചത്...? അവള് പറഞ്ഞാൽ അവസാനിക്കുന്നതെ ഉണ്ടായൊരുന്നുള്ളൂ നിനക്ക് ദുർഗ്ഗയോടുള്ള പ്രണയം... അങ്ങനെയുള്ള മായയുടെ മരണത്തിന്റെ ഉത്തരവാദി എന്ന് നീ വിശ്വസിക്കുന്ന ദുർഗ്ഗ,,,

ഇന്നീ ലോകത്തിൽ നീ ഏറ്റവും കൂടുതൽ വെറുക്കുന്ന ദുർഗ്ഗ,,, നിന്റെ സന്തോഷങ്ങൾ നിന്നിൽ നിന്ന് പൂർണമായും മറച്ചു കളഞ്ഞു എന്ന് നീ വാദിക്കുന്ന ദുർഗ്ഗ,,, അവളിന്ന് നിന്റെ ഭാര്യയാണെന്ന് പറഞ്ഞാൽ എന്താ അതിന്റെ അർത്ഥം...? അതിൽ നിന്ന് ഞാനെന്താ മനസ്സിലാക്കേണ്ടത്..?" കരയുകയായിരുന്നവൾ,,, അല്ല,,, ഭ്രാന്തിയെ പോലെ അലറുകയായിരുന്നു അവൾ... ആരോടോ ഉള്ള പോരാട്ടമായിരുന്നു അത്,,, താൻ ചെയ്ത ക്രൂരതകളുടെ ലിസ്റ്റ് വളരുന്നത് അവളറിയുന്നുണ്ടായിരുന്നു,,, അതിന്റെ നോവായിരുന്നു ആ വാക്കുകളിൽ,,, അവൾ കാരണം വിശാൽ വീണ്ടും തെറ്റുകൾ ചെയ്തു കൂട്ടിയെന്ന സത്യം അവളപ്പോൾ പൂർണ്ണമായും ഉൾക്കൊള്ളുന്നുണ്ടായിരുന്നു... "എന്താ ഇതിന്റെയൊക്കെ അർത്ഥം..? അവള് പ്രേഗിനെന്റ് ആണെന്ന് പറയുന്നു,,, എനിക്കറിയുന്ന പണ്ടത്തെ വിശാൽ ആയിരുന്നെങ്കിൽ ഞാനത് വിശ്വസിച്ചേനെ,,, പക്ഷെ,,, പക്ഷെ ഇപ്പൊ ഇവാനാകെ മാറി,,, പണ്ടത്തെ വിശാലെ അല്ലയിവൻ,,, പറയ് വിച്ചു,,, എന്തിനാ...?"

വാക്കുകൾ പറയാൻ പോലും ആ നിമിഷം അവളെ കൊണ്ട് കഴിയുന്നില്ലയിരുന്നു,,, എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ ആ നിമിഷം അവളുടെ മനസ് ശൂന്യമായിരുന്നു,,, ആരോടും സ്നേഹമില്ലാത്ത തന്നെ ജീവനോട് ചേർത്തു വെച്ച കുറച്ചുപേരെ ഉണ്ടായിരുന്നുള്ളു,,, വളരെ ചുരുക്കം പേർ... പക്ഷെ ഇന്ന്,,, ഇന്നവർക്ക് പോലും താൻ കാരണം ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നു,,, എല്ലാവർക്കും മുൻപിൽ നല്ല പിള്ള ചമയുന്ന തന്റെ പ്രവർത്തികൾ കാരണം,,, സ്വാർത്ഥത കാരണം തന്നെ സ്നേഹിച്ചവർക്ക് കൂടി ഉപദ്രവമായിരിക്കുന്നു,,, അവരുടെ സ്നേഹത്തെ കൂടെ താൻ ദുരുപയോഗം ചെയ്തിരിക്കുന്നു... അതേ സത്യമാണ്,,, ഹെലൻ പറഞ്ഞതൊക്കെയും സത്യമാണ്,,, വിശമാണ് താൻ,,, ആര് വന്ന് സ്നേഹിച്ചാലും വിഷം എന്നും വിഷം തന്നെയാണ്,,, എല്ലാവരുടെയും നാശം മാത്രമേ വിഷമെന്നും ആഗ്രഹിക്കൂ... ഇന്നും വീണ്ടും വീണ്ടും താൻ പരാചയപ്പെട്ടിരിക്കുന്നു... വിശാൽ,,, അവൻ,,, അവൻ താൻ കാരണം വീണ്ടും ഒരുപാട് തെറ്റുകൾ ചെയ്തു കൂടിയിരിക്കുന്നു,,,

എന്തിനാണീ പരീക്ഷണം...? "നഡാശ..." കടുത്ത ശർമിളയുടെ ആ സ്വരത്തിൽ ഒരുനിമിഷം നഡാശ വിറങ്ങലടിച്ചു നിന്നുപോയി,,,അപ്പോഴാണ് സത്യം പറഞ്ഞാൽ അവരൊക്കെ അവിടെ നിൽക്കുന്നുണ്ട് എന്ന ബോധം പോലും നഡാശക്ക് വന്നത്... "നീയെന്താ പറയുന്നതെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ...? നീ എവിടെയാണ് നിൽക്കുന്നത് എന്നറിയോ നിനക്ക്...? നീ എന്താ ഈ പറയുന്നതെന്ന് നിനക്ക് അറിയോ...?" അവരത് അവൾക്കടുത്തേക്ക് പോയി അവളുടെ ഷോള്ഡറിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചതും നഡാശ ശർമിളയെ നോക്കി ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ചു... അപ്പൊ തന്നെ വിശാൽ പോയി ശർമിളയുടെ പിടിയിൽ നിന്നും നഡാശയെ മോചിപ്പിച്ചു കൊണ്ട് അവന്റെ പിറകിലേക്ക് അവളെ നീക്കി ശർമിളക്ക് അഭിമുഖമായി അവൻ നിന്ന് ശർമിളയെ നോക്കിയതും ആ നിമിഷം നൊന്തത് ദുർഗ്ഗക്ക് ആയിരുന്നു... നഡാശയെ ശർമിള ചെറുതായൊന്ന് കുലുക്കിയപ്പോ, അവളുടെ കണ്ണ് നിറഞ്ഞപ്പോ, അവൾക്ക് വേദനിച്ചപ്പോ അവന്റെ ഉള്ളം നൊന്തു,,, എന്ത് കൊണ്ട് തന്നെ ഉപദ്രവിക്കുമ്പോ അവന്റെയുള്ളം നോവുന്നില്ല...? അവന് വേദനിക്കുന്നില്ല...?

"അമ്മാ പ്ലീസ്..." മുഖം താഴ്ത്തിക്കൊണ്ട് വിശാൽ വീണ്ടും ശർമിളക്ക് കുറുകെ നിന്നതും അവരുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു,,, കുറച്ചു ദിവസങ്ങളായി അവരുടെ ഉള്ളിൽ കൂടെ തത്തിക്കളിച്ച ചോദ്യങ്ങളൊക്കെ സത്യമായി തീർന്നത് അവരറിയുന്നുണ്ടായിരുന്നു... "പറയ് വിച്ചൂ,,, എന്തിനാ നീയിങ്ങനെ ചെയ്തത്...? അവളെ കല്യാണം കഴിച്ചത് കാരണം ദുർഗ്ഗ സന്തോഷിക്കുന്നുണ്ടോ..?അവള് ഹാപ്പിയാണോ..? എല്ലാത്തിന്റെയും അപ്പുറം ഈ കുഞ്ഞ്..? ദുർഗ്ഗയാണ്മായയുടെ മരണത്തിന് പിന്നിലെന്ന് നീ കരുതുന്നത് കൊണ്ടാണോ ഇങ്ങനെയൊക്കെ ചെയ്തത്..? മായ കാണാൻ ആഗ്രഹിച്ച,,,അവളത്രയും കൊതിച്ച നിന്റെ ജീവിതം ഇങ്ങനെയാണോ വിച്ചൂ...? നിന്നെ സ്നേഹിക്കുന്നവരെയൊക്കെ കരയിക്കാനാണോ നിന്റെ തീരുമാനം..?" നിറഞ്ഞ കണ്ണുകൾ പോലും തുടക്കാൻ മറന്നുകൊണ്ട് നഡാശ അവന്റെ നേരെ അലറുമ്പോ ക്ഷമ കൈവരിച്ചു നിൽക്കുകയായിരുന്നു വിശാൽ... അവൻ മറക്കാൻ ആഗ്രഹിക്കുന്ന, ശ്രമിക്കുന്ന കാര്യങ്ങൾ ആയിരുന്നു അവള് വീണ്ടും ഓർമ്മിപ്പിച്ചത്... ഒടുവിലവന്റെ കണ്ണുകൾ നിറയുമ്പോൾ മനസ്സിലേക്ക് മായയുടെ മുഖം നിറയുന്നുണ്ടായിരുന്നു,,,

അവളുടെ കുറുമ്പുകൾ തെളിയുന്നുണ്ടായിരുന്നു... 'എത്ര വേദന സഹിച്ചു കാണും ആ പാവം,,, എന്തൊക്കെ ആഗ്രഹിച്ചതാ അവൾ... ആ കുഞ്ഞിനോട് പോലും ദുർഗ്ഗയ്ക്ക് ദയ തോന്നിയില്ലേ...? ഇത്രേയ്ക്കും വലിയ ക്രൂരയാണോ അവൾ...?' മനസ്സ് മുറിയുന്ന നിമിഷത്തിൽ അവന്റെ മനസ്സ് അവനോട് ചോദിച്ചപ്പോൾ വെറുതെ,,, വെറുതെയവൻ ദുർഗ്ഗയെ ഒന്ന് തല ചെരിച്ചു നോക്കി,,, യാതൊരു ഭാവവുമില്ലാതെ, ഭാവ വ്യത്യാസവുമില്ലാതെ തല താഴ്ത്തി നിയിൽക്കുകയായിരുന്നു അവൾ... "വിച്ചൂ..." "ഞാനല്ലല്ലോ നഡാശ,,, എന്നിൽ നിന്ന് എന്റെ സന്തോഷങ്ങൾ ഒക്കെ അകറ്റിയത് ദുർഗ്ഗയല്ലേ...? ഞാനിപ്പോ ഇങ്ങനെ ആയിത്തീർന്നതും അവള് കാരണമല്ലേ...? യാതൊരുവിധ ദയയുമില്ലാതെ മായയെ എന്നിൽ നിന്ന് അകറ്റിയതും അവളല്ലേ..?" പതിഞ്ഞ സ്വരത്തിൽ വിശാലത് ചോദിച്ചതും നഡാശക്ക് അവളുടെ കരച്ചില് നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു,,, ശാലിനി അവന്റെയുള്ളിലെ വെറുപ്പിന്റെ ആഴം മനസിലാക്കുമ്പോൾ എല്ലാതിനുമൊരു അവസാനം പ്രതീക്ഷിക്കുകയായിരുന്നു ദുർഗ്ഗ... "മായയുടെ മരണത്തിന്റെ പിന്നിൽ ഇപ്പോഴും ദുർഗ്ഗയാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ വിച്ചൂ...?

അത്രയ്ക്കും വലിയ ക്രൂരത അവൾക്ക് ചെയ്യാൻ കഴിയുമെന്ന് നിനക്ക് തോന്നുണ്ടോ വിച്ചൂ...? നീ പ്രണയിച്ചതല്ലേ ദുർഗ്ഗയെ,,, മായ പോലും എന്നോട് പറയാറുണ്ട് വിച്ചൂ നിന്റെയുള്ളിലെ ദുർഗ്ഗയോടുള്ള പ്രണയത്തിന്റെ ആഴം,,, അപ്പോഴൊക്കെ എനിക്ക് ബഹുമാനം തോന്നാറുണ്ട്... പക്ഷെ നീ അവളെ പ്രണയിച്ചതിന്റെ ഒരംശം പോലെ നീ അവളെ മനസ്സിലാക്കിയിട്ടില്ല,,, മനസിലാക്കാൻ ശ്രമിച്ചിട്ടില്ല... അങ്ങനെ നീ ചെയ്തിരുന്നുവെങ്കിൽ ഇന്ന് ദുർഗ്ഗക്ക് ഈ ഗതി വരുമായിരുന്നില്ല,,, അവൾ ഇങ്ങനെ കരയേണ്ടി വരുമായിരുന്നില്ല,,, നിനക്ക് അറിയില്ല വിച്ചൂ ഇപ്പഴും ഒന്നും,,, പലരും നിന്നെ ഒരു കളിപ്പാവയാക്കി,,, നീ സ്നേഹിച്ചവരൊക്കെ നിന്നെ വഞ്ചിച്ചു.." അത് പറയുമ്പോ എന്തെന്നില്ലാത്ത നഡാശയുടെ ശബ്‌ദം വിറക്കുന്നുണ്ടായിരുന്നു... "നീയെന്താ നഡാശ പറഞ്ഞു വരുന്നത്...?" വിശാൽ സംശയത്തോടെ അവളെ തലചെരിച്ചു നോക്കി,,, അവളെന്താ പറയുന്നതെന്ന് അവന് മനസിലാകുന്നില്ലായിരുന്നു... "നീ വിചാരിക്കും പോലെ ദുർഗ്ഗയല്ല വിച്ചു മായയുടെ മരണത്തിന്റെ പിന്നിൽ,,, നിന്റെ സന്തോഷം നിന്നിൽ നിന്ന് ഇല്ലാതാക്കിയതും മായയെയും അവളുടെ കുഞ്ഞിനെയും നിങ്ങളിൽ നിന്നൊക്കെ അടർത്തി മാറ്റിയതും എന്റെ പ്രാണനായവനെ ഇല്ലാതാക്കിയതും ഒന്നും ദുർഗ്ഗയല്ല വിച്ചൂ,,, ഞാനാ..."

പതിഞ്ഞ സ്വരത്തിൽ നിലത്തേക്ക് ഊർന്നിരുന്നു കൊണ്ട് അവള് പറഞ്ഞതും അവൾക്കതിൽ കൂടുതൽ ഒന്നിനും കഴിയില്ലായിരുന്നു,,, തളർച്ചയോടെ നഡാശ അവിടെയിരുന്ന് മുഖം പൊത്തി അലറിക്കരഞ്ഞതും ഒരുനിമിഷം ആ വീട് മുഴുവൻ നിശബ്ദത പരന്നു... ശാലിനി ഒരുനിമിഷം ശ്വാസം എടുക്കാൻ പോലും മറന്ന നിമിഷം കൈകെട്ടി താഴേക്ക് നോക്കിനിക്കുകയായിരുന്നു ആകാശ്,, എന്തോ പ്രതീക്ഷിക്കുന്നത് പോൽ അവൻ വാതിലിലേക്ക് തന്നെ നോക്കുകയായിരുന്നു,,, ശർമിളയടക്കം ഹിത്രയിലെ ഓരോ അംഗത്തിന്റെയും കണ്ണുകൾ തുറിഞ്ഞു വരുന്നുണ്ടായിരുന്നു,,, അവള് പറഞ്ഞതിന്റെ പൊരുൾ മനസിലാക്കിയെടുക്കാൻ മാത്രം അവരെക്കൊണ്ട് ആ നിമിഷം അവരെ കൊണ്ട് കഴിയില്ലായിരുന്നു... എന്നാൽ ദുർഗ്ഗ,,, അവള് മാത്രം അപ്പോഴും നിശ്ശബ്ദയായിരുന്നു,,, ഒന്ന് ഞെട്ടാൻ പോലും ആ നിമിഷം ആ മനസ്സ് തയ്യാറല്ലായിരുന്നു,,, അവിടെ നടക്കുന്ന കാര്യങ്ങളിലൊന്നും അവളുടെ മനസ്സ് ഇല്ലായിരുന്നു,,, വിശാലിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു അവളാ നിമിഷം,,, അവന്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവത്തെയും കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു അവൾ...

അവന്റെ വാക്കുകളിൽ കൂടെ മായയെ അറിയാൻ ശ്രമിക്കുകയായിരുന്നു അവൾ,,, അവന് ശരിക്കും ആരാണ് മായ എന്നറിയാൻ ശ്രമിക്കുകയായിരുന്നു,,, അതിനുമപ്പുറം പ്രതീക്ഷയായിരുന്നു അവളിൽ,,, നഡാശയിൽ മുളപൊട്ടിയ പ്രതീക്ഷ,,, അവളെങ്കിലും തന്നെയീ നരക ജീവിതത്തിൽ നിന്ന് മോചിപ്പികുമെന്ന പ്രതീക്ഷ... പക്ഷെ വിശാൽ,,, എന്തായിരുന്നു നഡാശയുടെ വാക്കുകൾ അവനിൽ തീർത്ത മാറ്റം..? ആ നിമിഷം എന്തായിരുന്നു ആ മനസ്സിൽ... ആ കാര്യങ്ങൾ മാത്രം ഒപ്പിയെടുക്കാൻ സാധിക്കുന്നില്ല... വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ലായിരുന്നു അവന്റെയാ ഭാവം... പേരറിയാത്ത ഇന്നേവരെ ആരും കാണാത്തൊരു ഭാവം.. ജീവിതം വീണ്ടും വീണ്ടും തോൽപ്പിക്കുകയാണോ അവനെ...? നിശ്ശബ്ദനായിരുന്നവൻ,,, അതോ നിശ്ശബ്ദത കൊണ്ട് വിധിയോട് പോരാടുകയാണോ അവൻ..? വിധികളും ജീവിതവും അവൻ സ്നേഹിച്ചവരുമൊക്കെ ഒരുപോലെയവനെ ഒരു കോമാളിയാക്കി മാറ്റുമ്പോൾ എന്ത് കൊണ്ടാവൻ പ്രതികരിക്കുന്നില്ല,,,

വീണ്ടും വീണ്ടുമവൻ തെറ്റുകൾ മാത്രം ചെയ്തുകൂട്ടുന്നു... 'മായ...' ഒരുനിമിഷം അവന്റെ മനസ്സും ശരീരവുമൊക്കെ ആ ഒരൊറ്റ പേരിൽ തറഞ്ഞു നിന്നു,,, മായ,,, മഴയുള്ളൊരു കാലം ഓടിവന്നു തന്റെ കുടകീഴിൽ കയറിക്കൂടിയവൾ,,, മഴ തോർന്നപ്പോൾ അവളും മായജാലമായി,,, പക്ഷെ അതൊരിക്കലും അംഗീകരിക്കാൻ മനസ്സ് തയ്യാറല്ലായിരുന്നു,,, അതണവളിൽ മാത്രം ജീവിതം ഒതുങ്ങിക്കൂടിയത്... പക്ഷെ,,, ഇന്നും,,, ഇന്നുമവനത് തിരിച്ചറിഞ്ഞിട്ടില്ല,,, മനസ്സിലാക്കിയിട്ടില്ല... "നഡാശ..." അവിടമാകം ശർമിളയുടെ ശബ്‌ദം പ്രതിധ്വനിച്ചു കേട്ടു... "മോളെ,,, നീയിതെന്തൊക്കെ ഭ്രാന്താ വിളിച്ചു പറയുന്നേ...? നിനക്കെന്താ പറ്റിയെ...?" കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു അവരും,,, അവള് പറയുന്നതിലൊന്നും സത്യമുണ്ടെന്ന് അന്വേഷിക്കാൻ ആ നിമിഷം അവര് തയ്യാറല്ലായിരുന്നു,,, അവളെന്താ പറയുന്നതെന്ന് അവർക്ക് മനസിലാകുന്നില്ലായിരുന്നു,,, അവരുടെ കണ്ണിൽ അവളെന്തൊ പിച്ചും പേയും പറയുകയായിരുന്നു... "നീ എണീറ്റ് വാ,,, ഇങ്ങനെയൊന്നും പറയാതെ..."

അത്രയും പറഞ്ഞിട്ട് നഡാശയുടെ അടുത്തേക്ക് പോയിട്ട് ശർമിള അവളുടെ കയ്യിൽ പിടിച്ച് അവളെ എണീപ്പിച്ചു കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് ഒരു കൈ വന്നുകൊണ്ട് അവരെ തടഞ്ഞതും ശർമിള തിരിഞ്ഞു നോക്കിയതും ഗൗരവ ഭാവത്തോടെ അവരെ തന്നെ നോക്കുന്ന ആകാശിനെ കണ്ടതും അവരൊരു നിമിഷം നിശ്ശബ്ദതമായി നിന്നു... ആകാശ് ശർമിളയെ നോക്കാതെ തലതാഴ്ത്തി നഡാശയെ ഉറ്റുനോക്കിക്കൊണ്ട് ഇരുന്നു... ആദ്യമായി തെറ്റ് പറ്റിപ്പോയി എന്ന് തോന്നിയ കാര്യമാണ് നഡാശ,,, പെണ്ണിനെ ബഹുമാനിക്കാൻ പഠിപ്പിക്കുന്ന കൂട്ടത്തിൽ പ്രണയത്തെ തിരിച്ചറിയാനും പഠിപ്പിക്കണമായിരുന്നു,,, അത് ചെയ്യാത്തത് കൊണ്ടാണ് ഇന്ന് നഡാശ ഇങ്ങനെ തകർന്നു നിൽക്കുന്നത്... ഒരുപക്ഷെ അന്ന് വൈശാഖിനോട് ഒരുതവണ കൂടി നഡാശയ്ക്ക് മാപ്പ് കൊടുക്കാൻ പറഞ്ഞിരുന്നു എങ്കിൽ ഉറപ്പായും അമ്മയ്ക്ക് വേണ്ടി ആണെങ്കിലും അവനങ്ങനെ ചെയ്തേനെ,,, ഒരവസരം കൂടി കിട്ടിയിരുന്നെങ്കിൽ അവളൊരിക്കലും പിന്നീട് തെറ്റ് ചെയ്യുമായിരുന്നില്ല...

നഡാശയെ സ്വീകരിച്ചിരുന്നുവെങ്കിൽ മായക്ക് പിറകെ വൈശാഖ് പോകില്ലായിരുന്നു,, അതോണ്ട് തന്നെ അന്നങ്ങനെ ചെയ്യാത്തത് ഇന്നൊരു വല്യ തെറ്റായി ശർമിള കരുതുന്നുണ്ടായിരുന്നു,,, നഡാശയോട് തെറ്റ് ചെയ്തതായി വിശ്വസിക്കുന്നുണ്ടായിരുന്നു... അതോണ്ട് അവളോട് എന്നും ശർമിളക്ക് ഒരു സഹതാപമായിരുന്നു,,, അവളുടെ ഉള്ളം തന്റെ മകാനാൽ നൊന്തു എന്നവർക്ക് അറിയാമായിരുന്നു... അതോണ്ട് തന്നെ ഒരു ഭ്രാന്തിയെ പോലെ അവളെന്തൊക്കെയോ പുലമ്പുന്നത് കണ്ടു നിക്കാൻ വയ്യായിരുന്നു... "ഇതുവരെയായ സ്ഥിതിക്ക് നീയിനി ഒക്കെ പറഞ്ഞിട്ട് പോയാൽ മതി നഡാശ,,, വൈശിനെന്താ പറ്റിയെ...? അന്നവിടെ എന്താ സംഭവിച്ചത്,,, നിന്റെ കൂടെ നിന്നെ സഹായിച്ചയാ വ്യക്തി അതാരാ...? ദുർഗ്ഗയെ നീയെങ്ങനെ ട്രാപ്പിലാക്കി..? എന്തിന് വേണ്ടി നീയിങ്ങനെ ചെയ്തു..." പലതും അറിയുന്നത് പോലെ നഡാശയുടെ തോളിൽ പിടിച്ചു അമർത്തിക്കൊണ്ട് ഗൗരവത്തിന്റെ സ്വരത്തിൽ ആകാശ് അവളോട് ചോദിച്ചതും ഒരുനിമിഷം എന്ത് പറയണം എന്നറിയാതെ നഡാശ ഒന്ന് പകച്ചു നിന്നിട്ട് ഉമിനീർ ഇറക്കി

അവിടെയുള്ള ഓരോ അംഗത്തെയും നോക്കിയപ്പോ അവരൊക്കെ ഇവിടെയെന്താ നടക്കുന്നതെന്ന് മനസ്സിലാവാതെ മുഖത്തോട് മുഖം നോക്കി നിൽക്കുകയായിരുന്നു... പെട്ടെന്ന് അവളെന്തൊ പറയാൻ ശ്രമിച്ചതും വിശാൽ ആകാശിനെ തള്ളിമാറ്റി നഡായുടെ കയ്യിൽ പിടിച്ചതും അവരൊക്കെ ഞെട്ടലോടെ അവനെ നോക്കി... "നിനക്കെന്താ വട്ടാണോ..? ഒരു ഭ്രാന്തിയെ പോലെ അവളെന്തൊ പറഞ്ഞെന്ന് വെച്ച്...? അവളോടിങ്ങനെയാണോ സംസാരിക്കുക...?" ആകാശിന്റെ നേരെ ചീറിക്കൊണ്ട് വിശാൽ അലറിയപ്പോ എല്ലാവരും ഒരുനിമിഷം അവനെ കണ്ണെടുക്കാതെ നോക്കിനിന്നതും നഡാശക്ക് ആ നിമിഷം ഒരു കാര്യം ബോധ്യമായിരുന്നു,,, അവനിനിയും അതൊന്നും വിശ്വസിച്ചിട്ടില്ലെന്ന്,,, ഇതിന്റെയൊക്കെ പിന്നിൽ താനാണെന്ന് വെറുതെയാണെങ്കിൽ കൂടി അവൻ വിശ്വസിക്കുന്നില്ലെന്ന്... അതൊട് കൂടെ അവളുടെ കോണ്ഫിഡൻസ് ഒക്കെ നഷ്ടപ്പെട്ടിരുന്നു,,, അവളിനി എന്ത് പറഞ്ഞിട്ടും കാര്യമില്ല വിശാൽ അതൊന്നും വിശ്വസിക്കാൻ പോകുന്നില്ലെന്ന് ബോധ്യമായിരുന്നു... എങ്കിലും ഒരിക്കലും ദുർഗ്ഗയെ ഇങ്ങനെയൊരു അവസ്ഥയിൽ ഉപേക്ഷിച്ചിട്ട് പോകാൻ അവൾ തയ്യാർ അല്ലായിരുന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story