കാമഭ്രാന്തൻ: ഭാഗം 52

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"നിനക്കെന്താ വട്ടാണോ..? ഒരു ഭ്രാന്തിയെ പോലെ അവളെന്തൊ പറഞ്ഞെന്ന് വെച്ച് അവളോടിങ്ങനെയാണോ സംസാരിക്കുക..?" ആകാശിന്റെ നേരെ ചീറിക്കൊണ്ട് വിശാൽ അലറിയപ്പോ എല്ലാവരും ഒരുനിമിഷം അവനെ കണ്ണെടുക്കാതെ നോക്കിനിന്നതും നഡാശക്ക് ആ നിമിഷം ഒരു കാര്യം ബോധ്യമായിരുന്നു..അവനിനിയും അതൊന്നും വിശ്വസിച്ചിട്ടില്ലെന്ന്..ഇതിന്റെയൊക്കെ പിന്നിൽ താനാണെന്ന് വെറുതെയാണെങ്കിൽ കൂടി അവൻ വിശ്വസിക്കുന്നില്ലെന്ന്..അതൊട് കൂടെ അവളുടെ കോണ്ഫിഡൻസ് ഒക്കെ നഷ്ടപ്പെട്ടിരുന്നു..അവളിനി എന്ത് പറഞ്ഞിട്ടും കാര്യമില്ല വിശാൽ അതൊന്നും വിശ്വസിക്കാൻ പോകുന്നില്ലെന്ന് ബോധ്യമായിരുന്നു..എങ്കിലും ഒരിക്കലും ദുർഗ്ഗയെ ഇങ്ങനെയൊരു അവസ്ഥയിൽ ഉപേക്ഷിച്ചിട്ട് പോകാൻ അവൾ തയ്യാർ അല്ലായിരുന്നു

"നിനക്കെല്ലാം അറിയാം വിച്ചൂ..എന്നിട്ട് പോലും ഒന്നുമറിയാത്തവനെ പോലെ നീ അഭിനയിക്കുന്നത് എന്തിനാ..? എന്താടാ ശരിക്കും നിന്റെയുള്ളിൽ..? മായ അവള്..അവള് നിന്നെ വിട്ട് പോയതിൽ ദുർഗ്ഗയ്ക്ക് യാതൊരു വിധ പങ്കുമില്ലെന്ന് ഞങ്ങളെക്കാളൊക്കെ ഏറെ വ്യക്തമായിട്ട് അറിയാവുന്നത് നിനക്കാണ് വിച്ചൂ..അവളൊരു തെറ്റും ചെയ്തിട്ടില്ലെന്ന് നിനക്കുറപ്പാണ്..നീയതിൽ നിന്ന് ഞങ്ങൾക്ക് മുൻപിൽ ഒഴിഞ്ഞു മാറാൻ ശ്രമിച്ചാലും ഒരിക്കലും നിനക്ക് നിന്റെ മനസ്സിനോട് കള്ളം പറയാൻ കഴിയില്ല വിച്ചൂ..പിന്നെയുമെന്തിനാ നീ ഈ അറിയാത്ത തെറ്റിന് അവളെയിങ്ങനെ ശിക്ഷിക്കുന്നെ..?" ഒരുനിമിഷം നിശബ്ദത പാലിച്ചിട്ട് അവിടെന്താ നടക്കുന്നതെന്ന് വീക്ഷിചിട്ട് ഒരു പുച്ഛ ചിരിയോടെ വിശാൽ തള്ളിമാറ്റിയിടത്ത് നിന്ന് എണീറ്റിട്ട് വിശാലിന്റെ മുൻപിൽ വന്ന്

നിന്നിട്ട് മനസ്സിൽ ഉരുണ്ടു കയറുന്ന ചോദ്യങ്ങൾ അവന്റെ നേരെ തൊടുത്തു വിട്ടിട്ട് ഒരുത്തരത്തിനായി ആകാശ് അവനെ തന്നെ മിഴിച്ചു നോക്കിയതും വിശാലൊരു നിമിഷം നിശ്ശബ്ദനായി നിന്നു അപ്പൊ തന്നെ നഡാശ ഒന്ന് നേടുവീർപ്പിട്ട് വിശാലിന്റെ മുൻപിൽ പോയി നിന്നതും വിശാലവളെ മുഖമുയർത്തി നോക്കിയപ്പോ പൊടുന്നേനെ അവന്റെ കവിളിനെ തഴുകി കൊണ്ട് ഒരു തുള്ളി കണ്ണുനീർ കവിളിലൂടെ ഊർന്ന് ഭൂമിയിലേക്ക് പതിച്ചു..അവൻ നിസ്സഹായനായി നഡാശയെ നോക്കിയതും അവള് അതേയെന്ന മട്ടിൽ തലകുലുക്കിയതും പെട്ടന്ന് വിശാൽ ഒന്ന് ബാക്കിലേക്ക് പോയി അവിടെ തളർന്നിരുന്നു..അതോടെ പൂർണ്ണമായും അവന്റെ മുഖം താഴ്ന്നിരുന്നു...

അവന്റെ മനസ്സിലൂടെ അപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ തീർത്തും ചോദ്യ ചിഹ്നമായിരുന്നു "സത്യമാണ് വിച്ചൂ..നിങ്ങളിൽ എത്രപേർ ഞാൻ പറയുന്നത് വിശ്വസിക്കുമെന്ന് എനിക്കറിയില്ല..പക്ഷെ ഈ വീട്ടിലെ ഓരോ തുള്ളി കണ്ണുനീരിന്റെയും ഏക അവകാശി ഞാനാ..ഞാൻ കാരണമാ വിച്ചു ഇന്ന് ദുർഗ്ഗയെ വെറുക്കുന്നതും, എല്ലാം എന്റെ തെറ്റാ..എന്റെ മാത്രം തെറ്റുകൾ..പാടില്ലായിരുന്നു, ഞാനീ വീട്ടിലേക്ക് കടന്നു വരാൻ പാടില്ലായിരുന്നു..വൈശിനെ പ്രണയിക്കാൻ പാടില്ലായിരുന്നു..ഒന്നും വേണ്ടിയിരുന്നില്ല.." വിശാലിന്റെ അഭിമുഖമായി അവളും മുട്ടുകുത്തിയിരുന്നിട്ട് മുഖം കൈകളാൽ മറച്ചു പിടിച്ചവന്റെ കൈകൾ അവനിൽ നിന്ന് മോചിപ്പിച്ചിട്ട് ആ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞതും ചുവന്ന കണ്ണുകളിൽ കണ്ട ഭാവം ഏതെന്ന് തിരിച്ചറിയാൻ അവളെ കൊണ്ട് കഴിഞ്ഞില്ല..

എങ്കിലും ആ നിമിഷം അവന്റെയുള്ളിൽ കൂടെ മിന്നിമറഞ്ഞത് ദുർഗ്ഗയുടെ മുഖം ആയിരുന്നില്ല..തീർത്തും അവന്റെയുള്ളിൽ കൂടെ ആ നിമിഷം മിന്നിമറഞ്ഞ സ്ത്രീ രൂപത്തിന് മായയുടെ മുഖമായിരുന്നു അവന്റെ മനസ്സിൽ നഡാശ ഒരു ചോദ്യ ചിഹ്നമായി ആ നിമിഷം മാറിയിരുന്നെങ്കിലും ഒരിക്കലും അവന്റെയുള്ളം ആ നിമിഷം ദുർഗ്ഗയ്ക്ക് വേണ്ടി വേദനിച്ചിരുന്നില്ല..അവളോട് ചെയ്ത തെറ്റുകൾ ഓർത്ത് കുറ്റബോധപ്പെട്ടിരുന്നില്ല..എല്ലാത്തിനുമപ്പുറം ആ നിമിഷം അവനവളെ പറ്റി ഓർക്കുക കൂടി ചെയ്തിരുന്നില്ല..അപ്പോഴും മായക്ക് മാത്രമേ ആ മനസ്സ് വില നൽകിയിരുന്നുള്ളൂ..എന്തു കൊണ്ടാണത്..?അതവന് പോലും അറിവുണ്ടാവില്ല അപ്പൊ തന്നെ പെട്ടന്നാരോ നഡാശയെ വിശാലിൽ നിന്ന് മോചിപ്പിച്ചിട്ട് അവളെ തന്റെ നേരെ നിർത്തിച്ചിട്ട് അവളുടെ മുഖമടക്കി കവിളത്ത് അടിച്ചതും ഒരുനിമിഷം ദുർഗ്ഗ പോലും ഒന്ന് ഞെട്ടയെങ്കിലും ഹിത്രയിലെ മറ്റൊരംഗത്തിനും അതിലൊന്നും തോന്നിയിരുന്നില്ല..

ആ നിമിഷം ആർക്കും പ്രതികരിക്കാൻ കഴിയുന്നില്ലയിരുന്നു..അവരിൽ തന്നെ ഒരാളാണ് വൈശാഖ്..അങ്ങനെയുള്ളവന്റെ മരണത്തിന്റെ പിന്നിൽ നഡാശയാണെന്ന് അവർക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലായിരുന്നു..അതിന്റെ അപ്പുറം അവർക്ക് ശരിക്കും അവള് പറഞ്ഞതോ പറയുന്നതോ മനസിലാകുന്നില്ലായിരുന്നു "ഇനിയൊരക്ഷരം മിണ്ടിപ്പോകരുത് നീ.." തുറിച്ചു നോട്ടത്തോട്ടെ അവൾക്ക് നേരെ അവർ അലറിയതും ഉമിനീർ ഇറക്കാൻ പോലും അവളൊന്ന് ഭയന്നു..അപ്പൊ തന്നെ അതിന്റെ തെളിവായി നഡാശയുടെ കണ്ണുകൾ നിറഞ്ഞു തൂവി വന്നതും അവളത് അമർത്തി തുടച്ചു..ഇതൊക്കെ പ്രതീക്ഷിച്ചു കൊണ്ട് തന്നെയായായിരുന്നു അവളവിടെ അപ്പൊ വന്നതെങ്കിലും എന്തോ ശർമിള അവളെ അടിച്ചപ്പോ ആ അടി കൊണ്ടത് അവളുടെ ഹൃദയത്തിലായിരുന്നു..എന്തോ ആ നിമിഷം അവൾ തീർത്തും നിശ്ശബ്ദയായിരുന്നു

അപ്പൊ തന്നെ ആകാശ് ശർമിളയെ മാറ്റി നിർത്തി നഡാശയെ എല്ലാവർക്കും മുന്നിലേക്ക് അഭിമുഖമായി നിർത്തിയതും ശർമിളക്ക് അവരുടെ കണ്ണുകളെ നിയന്ധ്രിക്കാൻ കഴിയുന്നില്ലയിരുന്നു..ആദ്യമായി അവരും വർഷങ്ങൾക്ക് ശേഷം അവിടെ ഊർന്നിരുന്ന് അലരിക്കരയുന്നുണ്ടായിരുന്നു..ഉള്ളിൽ 'അമ്മാ, അമ്മാ' എന്നു വിളിച്ചു നടന്നൊരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു..അവന്റെ എല്ലാമായവളും ഉണ്ടായിരുന്നു കഷ്ടപ്പാട് എന്തെന്ന്, അനാഥത്വം എന്തെന്ന് അറിഞ്ഞു വളർന്നവളായിരുന്നു താൻ..വർഷങ്ങൾക്ക് ശേഷം കല്യാണം കഴിഞ്ഞുപോയ വീട്ടിലെ അമ്മ കല്യാണം കഴിഞ്ഞതിന്റെ ശേഷം അനാഥത്വം എന്തെന്ന് തന്നെ അറിയിച്ചിട്ടില്ല..അതുപോലെ തന്നെ തന്റെ മരുമക്കളും തന്നെ പോലെ തന്നെ സ്നേഹം എന്തെന്ന് അറിയണമെന്ന് നിർബന്ധമുണ്ടായിരുന്നു..

അതുകൊണ്ട് തന്നെ തന്റെ മകന്റെ ഭാര്യയായി മായ വന്നതിന്റെ ശേഷം ആരുമില്ലെന്ന് അവൾക്ക് തോന്നിയിരുന്നില്ല സ്വന്തമായി കണ്ട് സ്നേഹിച്ചവരെയൊക്കെ നഡാശ ഒരുദിവസം കൊണ്ട് ഇല്ലാതാക്കിയെന്ന സത്യം വിശ്വസിക്കാൻ അവർ ആ നിമിഷം തയ്യാറല്ലായിരുന്നു..അവരെന്നല്ല ആ വീട്ടിലെ ആർക്കും ആ നിമിഷം അതിന് കഴിയില്ലായിരുന്നു..വൈശാഖ് ആ വീട്ടിലെ എല്ലാമായിരുന്നു..അതികം സംസാരിക്കാറില്ലെങ്കിലും അവന്റെ സ്നേഹം ഒരുപോലെ എല്ലാവർക്കും അനുഭവിക്കാൻ കഴിയാറുണ്ടായിരുന്നു ഗൗരവക്കാരൻ ആയിരുന്നെങ്കിലും വീട്ടുകാർക്ക് മുൻപിൽ അവനൊരു പൂച്ചയായിരുന്നു..അതോണ്ട് തന്നെ കസിൻസിന് പോലും തങ്ങളുടെ വൈശിനെ തങ്ങളിൽ നിന്ന് അകറ്റിയ നഡാശയോട് ആ നിമിഷം ക്ഷമിക്കാൻ കഴിയില്ലായിരുന്നു..

അവളോട് തീർത്താ തീരാത്ത വെറുപ്പും അവർക്കാ നിമിഷം തോന്നുന്നുണ്ടായിരുന്നു..അപ്പോഴും വിശാലിന്റെ ഉള്ളിൽ വൈശാഖ് പോലും നിറഞ്ഞില്ല..അതിലാകെ നഡാശയും മായയും നിറഞ്ഞു നിൽക്കുകയായിരുന്നു "ഇനിയൊന്നും നിനക്ക് ഞങ്ങളിൽ നിന്ന് മറച്ചുവെക്കാൻ കഴിയില്ല നഡാശ..ഞാൻ നിന്റെയരികിൽ എത്തിയതാ..ബട്ട് അവസാനം നീ ഞങ്ങളെ തന്നെ തേടി വന്നിരിക്കുവാണ്.. now tell me..നീ എങ്ങനെയാ ഇത്രയും വലിയ ക്രൂരത ചെയ്തത്..?എന്തിന് വേണ്ടി..?" ആകാശ് അവളെ നേരെ തിരിഞ്ഞോണ്ട് ചോദിച്ചതും അവളുടെ മനസ്സ് ഒരുനിമിഷം ആ ഇൻസിഡന്റ്സിലൂടെ കടന്നു പോയി..തത്സമയം അവളുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു 💙 "ആദീ.." അരികിൽ വന്നുകൊണ്ടവൾ വിശ്വാസം വരാത്ത രീതിയിൽ വിളിക്കുമ്പോഴും കണ്ണെടുക്കാതെ യാതൊരുവിധ വികാരവുമില്ലാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ "ആദി.." ഒരിക്കൽ കൂടെ വിശ്വാസം വരാത്തത് പോലെ അവന്റെ പേര് അവൾ ഉരുവിട്ടിട്ട് അവന്റെ മുഖമാകെ കണ്ണോടിച്ചു..

അത് ആദി തന്നെയാണെന്ന് ബോധ്യമായപ്പോ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..പൊടുന്നേനെ അവന്റെ മുഖം അവളുടെ കൈക്കുമ്പിളിൽ കോരിയെടുത്തിട്ട് വിശ്വാസം വരാത്തത് പോലെ അവൾ അവന്റെ കണ്ണിലേക്ക് നോക്കി..അപ്പോഴും അവളെ തന്നെ കണ്ണിമവെട്ടാതെ നോക്കിനിൽക്കുകയായിരുന്നു ആദി പൊടുന്നേനെ അവന്റെ കവിളിൽ തുടങ്ങി മുഖമാകെ ഒരു ഭ്രാന്തിയെ പോലെ ചുംബിച്ചു കൊണ്ടിരുന്നവൾ..എന്തൊക്കെയോ തെളിയിക്കാനുള്ള തിടുക്കത്തിലായിരുന്നു അവളുടെ ഉള്ളം..തന്റേത് മാത്രമാണെന്ന് അവളുടെ ഉള്ളം ആ നിമിഷം മന്ധ്രിക്കുന്നുണ്ടായിരുന്നു ഒടുവിൽ അവന്റെ ചുണ്ടിൽ കൂടെ മൃദുവായി ഒന്ന് ചുംബിച്ച ശേഷം അവനെ ഇരുകേയവൾ വാരിപ്പുണർന്നു..വല്ലാത്ത ആശ്വാസം തോന്നുന്നുണ്ടായിരുന്നു അവൾക്കാ നിമിഷം..ഇത്രേം കാലമായി അവളിൽ നിന്ന് അടർന്നുപോയ എന്തോ ഒന്ന് അവളിലേക്ക് തിരിച്ചെത്തിയത് പോലെ അവൾക്ക് തോന്നുന്നുണ്ടായിരുന്നു..

അവളുടെ ചെയ്തികൾ നോക്കി നിൽക്കുകയല്ലാതെ അവളെയൊന്ന് തിരിച്ചു പുണരാൻ പോലും ആദിയെ കൊണ്ട് കഴിയുന്നില്ലായിരുന്നു..നിറയുന്ന കണ്ണുകൾക്ക് ഇടയിലും നോവോടെ ഇടർച്ചയോടെ താഴ്ന്ന സ്വരത്തോടെ അവനവളെ വിളിച്ചു "നിത്യാ.." "ആദി.. നീ.. നീ എന്നെ തനിച്ചാക്കിയിട്ട് എങ്ങോട്ടാ പോയേ..? എന്തോരം കരഞ്ഞെന്ന് അറിയോ..? വിഷമിച്ചെന്ന് അറിയോ..? കാത്തിരുന്നു ഞാൻ.. ഒരുപാട് കാലം..അവസാനം എന്റെ കുഞ്ഞും എന്നെ ഒറ്റയ്ക്കാക്കി പോയിക്കളഞ്ഞു..എന്തിനാ ആദി നീ എന്നോട് മാത്രം ഇങ്ങനെ..? നിനക്ക് അത്രയ്ക്ക് വെറുപ്പാണോ എന്നോട്..? ദുർഗ്ഗയുടെ ഏഴയലത്ത് എത്തില്ലേ ഞാൻ..?" നിറഞ്ഞ കണ്ണുകൾ അമർത്തി തുടക്കാൻ പോലും മറന്നുകൊണ്ട് പരിഭവത്തോടെ അവള് പറഞ്ഞെങ്കിലും നിശ്ശബ്ദനായിരുന്നു ആദി..ആ നിമിഷം ഒന്നും ഉരുവിടാൻ അവനെ കൊണ്ട് കഴിയില്ലായിരുന്നു..

മറഞ്ഞുപോയൊരാൾ പെട്ടന്നൊരു ദിവസം പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വന്നാൽ ഉണ്ടാക്കുന്ന ഭാവം എന്തായിരിക്കും..? അത് തന്നെയായിരുന്നു ആദിയിലും..ഒരുനിമിഷം ഭൂമി നിശ്ചലമായത് പോലെ ഒടുവിൽ സ്വബോധത്തിലേക്ക് വന്നിട്ട് തന്നെ കണ്ണിമവെട്ടാതെ നോക്കിനിക്കുന്ന നിത്യയെ നോക്കിയിട്ട് അവളോട് എന്തോ പറയാൻ നിന്നതും പൊടുന്നേനെ ഒരു കാറ് വന്ന് അവരുടെ വീടിന്റെ മുൻപിൽ നിന്നതും ഒരുനിമിഷം ഒന്ന് പകച്ചു നിന്നിട്ട് നിത്യ ഒരുപോലെ അങ്ങോട്ട് നോക്കി അപ്പോഴേക്കും വീടിന്റെ ഉള്ളിൽ ഉണ്ടായിരുന്ന നിത്യയുടെ പപ്പയുടെ ആളുകളും പുറത്തേക്ക് വന്നിരുന്നു..അവരൊക്കെ ഞെട്ടലോടെയായിരുന്നു ആദിയെ നോക്കിയത്..എന്നാൽ ആദിയുടെ കണ്ണുകൾ മാത്രം നിത്യയിൽ വേരുറച്ചു പോയിരുന്നു..ഒരുനിമിഷം കണ്ണുകൾ പിൻവലിച്ചാൽ അവൾ ഒരു സ്വപ്നമായി മായുമോ എന്ന് വരെ അവൻ ഭയക്കുന്നുണ്ടായിരുന്നു..

വീണ്ടുമൊരിക്കൽ കൂടെ നഷ്ടപ്പെടുത്താൻ അവനെ കൊണ്ട് വയ്യായിരുന്നു കാറിൽ നിന്ന് പൊടുന്നേനെ നിത്യയുടെ അമ്മ ഇറങ്ങി വന്നതും അവളുടെ പപ്പയുടെ കുടുംബം ഒരുനിമിഷം ഒന്ന് ഞെട്ടിയിട്ട് ഒന്ന് നിത്യയെ നോക്കിയതും അവളുടെ കണ്ണുകൾ ഒന്ന് വിറച്ചിട്ട് പതിയെ ആദിക്ക് പിറകിലേക്ക് നീങ്ങിയിരുന്നു..അപ്പൊ തന്നെ ആദി നിത്യയെ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് ഇവിടെ എന്താ നടക്കുന്നത് എന്ന് മനസിലാകാതെ നിത്യയുടെ അമ്മയുടെ നേരെ തിരിഞ്ഞു "നിത്യ..ഇങ്ങോട്ട് വാ.." ആദിയുടെ പുറകിലായി പതുങ്ങിനിൽക്കുന്ന നിത്യയെ തുറിച്ചു നോക്കിക്കൊണ്ട് അവളുടെ അമ്മ വിളിച്ചതും പേടിയോടെ ഉമിനീർ ഇറക്കി ആദിയുടെ പുറകിലെ ശർട്ടിലായി ഒന്നൂടെ അള്ളി പിടിച്ചോണ്ട് അവന്റെ പുറകിലേക്കായി ഒന്നൂടെ നീങ്ങി നിന്നു

"നിത്യാ.. ഞാനാ വിളിക്കുന്നത്..ഇങ്ങോട്ട് വാടി..ഒരിക്കൽ കബളിപ്പിച്ച് പോയതല്ലേ അവൻ..നിന്നെ ഒറ്റയ്ക്കാക്കി പോയതല്ലേ അവൻ..? വീണ്ടും നീ അവനിൽ നിന്ന് എന്താ പ്രതീക്ഷിക്കുന്നത്..?" "ആദി പാവാണ് അമ്മാ.. ഇവിടെത്തെക്കാൾ സുഖമാ അവന്റെ കൂടെ അവന്റെ അവഗണനകൾ സഹിച്ചു ജീവിക്കാൻ..ആദിയെന്നെ സ്നേഹിച്ചില്ലെങ്കിലും ഉപദ്രവിക്കില്ല.. എനിക്ക്.. എനിക്ക് ആദിയുടെ ഒപ്പം പോയാൽ മതിയമ്മ" കൊഞ്ചലോടെ അവള് പറഞ്ഞതും അവള് പറഞ്ഞതിലേ പൊരുൾ മനസിലാക്കി എടുക്കാൻ പെട്ടെന്ന് ആദിയെ കൊണ്ട് കഴിഞ്ഞില്ല..പക്ഷെ നിത്യയുടെ അമ്മയ്ക്ക് അവളുടെ വാക്കുകൾ അസഹനീയമായിരുന്നു..അവർക്ക് ആദിയോട് അതിയായ ദേഷ്യം തോന്നുന്നുണ്ടായിരുന്നു.. അതിന്റെയൊക്കെ അപ്പുറം അവർ അവളെ വല്ലാതെ സ്നേഹിക്കുന്നുണ്ടായിരുന്നു.. ആദിയെ വല്ലാതെ ഭയക്കുന്നുണ്ടായിരുന്നു..

അവനില്ലാതെ പറ്റില്ലെന്ന് വീണ്ടുമവൾ പറയരുതെന്ന് ആഗ്രഹിക്കുന്നുണ്ടായിരുന്നു "നിത്യാ..നിന്നോട് ഞാനാ പറയുന്നത് ഇങ്ങോട്ട് വരാൻ..അവന്റെയൊപ്പം ഒരിക്കൽ കൂടെ നീ പോകുന്നുണ്ടേൽ ഈ അമ്മയെ കൊന്നിട്ട് പൊയ്ക്കോ..എനിക്ക് വയ്യ ഇനിയും നിന്നെ വിഷമിച്ചിട്ട് കാണാൻ..എനിക്ക് വയ്യ അവനിനിയും നിന്നെ വില കല്പിക്കാതെ നീയവന്റെ കാല് പിടിക്കുന്നത് കാണാൻ.." ദേഷ്യത്തോടെ സങ്കടത്തോടെ അതിനേക്കാൾ ഒക്കെ ഉപരി കരച്ചിലിന്റെ വക്കോളം എത്തിക്കൊണ്ട് നിത്യ യുടെ 'അമ്മ പറഞ്ഞതും ആദിയൊരു നിമിഷം അവരെ കണ്ണെടുക്കാതെ നോക്കിനിന്നു..ഇന്നലെ ഹോസ്‌പ്പ്റ്റലിൽ വെച് കണ്ട സ്ത്രീ തന്നെയാണോ അവരെന്ന് ഒരുനിമിഷം സംശയിച്ചു പോയിരുന്നു അവൻ 💛 അവരെയൊക്കെ നിസ്സഹായതയോടെ ആയിരുന്നു

നഡാശ നോക്കിയത്..അവൾക്ക് അതൊക്കെ എങ്ങനെ അവരോട് പറയണം എന്നറിയില്ലായിരുന്നു..ഒരുപക്ഷേ ഒക്കെ പറഞ്ഞാൽ അവർക്കൊക്കെ ആദ്യത്തതിനെക്കാൾ വെറുപ്പ് തോന്നില്ലേ..?അത്‌ തനിക്ക് സഹിക്കാൻ കഴിയോ..? ഒന്നുമറിയില്ലേൽ കൂടി ഒക്കെ പറയണമെന്ന് അവള് തീരുമാനിച്ചിരുന്നു..അപ്പൊ തന്നെ എല്ലാവരിലേക്കും ഒന്ന് കണ്ണോടിച്ചിട്ട് അവള് വിശാലിനെ നോക്കി അവനിരുന്നിടത് നിന്ന് എണീറ്റില്ല എന്ന് മാത്രമല്ല മുഖം കൈകൊണ്ട് മറച്ചുപിടിച്ചു ഇരിക്കുകയായിരുന്നു..എന്തായിരിക്കും ആ നിമിഷം അവന്റെ മനസ്സിൽ..? "വെയ്റ്റ് നഡാശ..എനിക്ക്..എനിക്ക് ഇവരെപോലെയല്ല, ഒന്നുമറിയേണ്ട..മായയെ നീ എങ്ങനെ കൊന്നെന്നോ എന്റെ വൈശിനെ നീ എങ്ങനെ ഇല്ലാതാക്കി എന്നോ ഒന്നും, ഒരുകാര്യം മാത്രം അറിഞ്ഞാൽ മതീ..അന്ന് നീയത് ചെയ്ത ദിവസം നിനക്ക് ഒരിക്കലും ഒറ്റയ്ക്ക് ഇത്രയും വലിയ കാര്യം ചെയ്യാൻ കഴിയില്ലെന്ന് എനിക്കുറപ്പാണ്..

അപ്പൊ അന്ന് നീയും മായയും,വൈഷും,കൂടാതെ മറ്റൊരാൾ കൂടെ ഉണ്ടായിരുന്നു..ആരാ അത്..?" എന്തോ പറയാൻ നിന്ന നഡാശയെ തടഞ്ഞു കൊണ്ട് ആകാശ് ചോദിച്ചതും അവളൊരു നിമിഷം നിശ്ശബ്ദതയായി..അവൻ..ഇത്രയും കാലം തേടിക്കൊണ്ടിരുന്നവൻ..അറിയില്ലവനെ "Just tell me..." അവളുടെ ഷോള്ഡറിൽ പിടിച്ചു കുലുക്കിക്കൊണ്ട് ഒരിക്കൽ കൂടെ അവൻ ചോദിച്ചതും അവൻ മുഖമുയർത്തി എല്ലാവരെയൊന്ന് നോക്കി..നിറഞ്ഞ കണ്ണുകൾ തുടക്കാൻ പോലും അവൾക്ക് ആ നിമിഷം വയ്യായിരുന്നു..മുഖം കുനിച്ചിരുന്ന് കരയുന്ന ശർമിള..ആദ്യമായി തോറ്റത് പോലെ അവൾക്ക് തോന്നുന്നുണ്ടായിരുന്നു..ഒന്ന് അമർത്തി ശ്വാസം എടുത്തുവിട്ട ശേഷം അവള് ആകാശിനെ മുഖമുയർത്തി നോക്കി..ആ നിമിഷം ഇതുവരെ കാണാത്ത എന്തോ ഒരു ഭാവം ആകാശ് കാണുന്നുണ്ടായിരുന്നു

"അർജുൻ.." ഒരുനിമിഷം ഭൂമിപിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടായിരുന്നു നഡാശ..പക്ഷെ ആകാശിന്റെ ചൊടികളിൽ പുഞ്ചിരി ആയിരുന്നു.. എന്തോ നേടിയെടുത്ത പുഞ്ചിരി..അപ്പൊ തന്നെ നഡാശയുടെ കണ്ണുകൾ പൊടുന്നേനെ ദീപയെ തേടി പോയതും അവള് കണ്ടിരുന്നു കണ്ണിറുക്കെ അടച്ചു പിടിച്ചു മുഖം താഴ്ത്തി പിടിച്ച ദീപയെ..ഒരുനിമിഷം അവളിൽ പ്രതീക്ഷിച്ച ഞെട്ടൽ കാണാത്തത് കൊണ്ട് തന്നെ അവൾക്ക് ഒരു കാര്യം ഉറപ്പായിരുന്നു അവൾക്ക് എന്തൊക്കെയോ അറിയാമെന്ന്..പോരാത്തതിന് താനിത്രയും കാലം അന്വേഷിച്ചു നടന്നവൻ എവിടെയുണ്ടെന്ന് അവൾക്ക് അറിയാമെന്ന്..ആദ്യം മാപ്പ് ചോദിക്കേണ്ടതും അയാളോടാണെന്ന് നഡാശക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു എന്നാൽ നഡാശയുടെ വാക്കുകളിൽ സ്തംഭിച്ചു നിൽക്കുകയായിരുന്നു ദുർഗ്ഗയും ശാലിനിയും അടക്കം എല്ലാവരും..പക്ഷെ പ്രതീക്ഷിച്ചവനിൽ മുഖം കുനിച്ചിരിക്കുന്നവൻ അപ്പോഴും മുഖം ഉയർത്തിയിരുന്നില്ല..

എന്താണാ നിമിഷം അവന്റെയുള്ളിൽ..? മായയോ..? താനോ..? അർജുനോ..? അതോ ദുർഗ്ഗയോട് ചെയ്ത തെറ്റുകളോ..? ഒന്നുമല്ല.. തന്നെ തീർത്തും വിഡ്ഢിയാക്കി തീർത്ത ജീവിതത്തോടുള്ള പുച്ഛം..അപ്പോഴും അവൻ ദുർഗ്ഗയെ പറ്റി ആലോചിക്കുന്നില്ലായിരുന്നു, ഓർക്കുന്നില്ലയിരുന്നു..എന്തിനായിരുന്നു അവനിത്രക്കും വലിയ ക്രൂരൻ ആകുന്നത്..? ആർക്ക് വേണ്ടി..? എന്തിന് വേണ്ടി..? മായക്ക് വേണ്ടിയോ..? അവളുടെ എന്നോ നഷ്ടപ്പെട്ട ജീവന് വേണ്ടിയോ..? അവളിൽ വേരെടുത്ത സഹോദരത്തിന്റെ തുടിപ്പിന് വേണ്ടിയോ..? സഹോദരന് വേണ്ടിയോ..? അതേ,,മായക്ക് വേണ്ടി,, എന്നോ നിലച്ച അവളുടെ ചിരികൾക്ക് വേണ്ടി..ജീവിതം പടിപ്പിച്ചവളുടെ ജീവിതം നശിപ്പിച്ചവരോടുള്ള പകയ്ക്ക് വേണ്ടി..ഭ്രാന്തമായ് അവൻ സ്നേഹിച്ച അവളുടെ കുറുമ്പുകൾക്ക് വേണ്ടി..എന്നോ ജീവനായവൾക്ക് വേണ്ടി..മായക്ക് വേണ്ടി ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story