കാമഭ്രാന്തൻ: ഭാഗം 53

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"അർജുൻ.." ഒരുനിമിഷം ഭൂമിപിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടായിരുന്നു നഡാശ... പക്ഷെ ആകാശിന്റെ ചൊടികളിൽ പുഞ്ചിരി ആയിരുന്നു... എന്തോ നേടിയെടുത്ത പുഞ്ചിരി... അപ്പൊ തന്നെ നഡാശയുടെ കണ്ണുകൾ പൊടുന്നേനെ ദീപയെ തേടി പോയതും അവള് കണ്ടിരുന്നു കണ്ണിറുക്കെ അടച്ചു പിടിച്ചു മുഖം താഴ്ത്തി പിടിച്ച ദീപയെ... ഒരുനിമിഷം അവളിൽ പ്രതീക്ഷിച്ച ഞെട്ടൽ കാണാത്തത് കൊണ്ട് തന്നെ അവൾക്ക് ഒരു കാര്യം ഉറപ്പായിരുന്നു അവൾക്ക് എന്തൊക്കെയോ അറിയാമെന്ന്... പോരാത്തതിന് താനിത്രയും കാലം അന്വേഷിച്ചു നടന്നവൻ എവിടെയുണ്ടെന്ന് അവൾക്ക് അറിയാമെന്ന്... ആദ്യം മാപ്പ് ചോദിക്കേണ്ടതും അയാളോടാണെന്ന് നഡാശക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു... എന്നാൽ നഡാശയുടെ വാക്കുകളിൽ സ്തംഭിച്ചു നിൽക്കുകയായിരുന്നു ദുർഗ്ഗയും ശാലിനിയും അടക്കം എല്ലാവരും...

പക്ഷെ പ്രതീക്ഷിച്ചവനിൽ മുഖം കുനിച്ചിരിക്കുന്നവൻ അപ്പോഴും മുഖം ഉയർത്തിയിരുന്നില്ല... എന്താണാ നിമിഷം അവന്റെയുള്ളിൽ..? മായയോ..? താനോ..? അർജുനോ..? അതോ ദുർഗ്ഗയോട് ചെയ്ത തെറ്റുകളോ..? ഒന്നുമല്ല... തന്നെ തീർത്തും വിഡ്ഢിയാക്കി തീർത്ത ജീവിതത്തോടുള്ള പുച്ഛം... അപ്പോഴും അവൻ ദുർഗ്ഗയെ പറ്റി ആലോചിക്കുന്നില്ലായിരുന്നു, ഓർക്കുന്നില്ലയിരുന്നു... എന്തിനായിരുന്നു അവനിത്രക്കും വലിയ ക്രൂരൻ ആകുന്നത്..? ആർക്ക് വേണ്ടി..? എന്തിന് വേണ്ടി..? മായക്ക് വേണ്ടിയോ..? അവളുടെ എന്നോ നഷ്ടപ്പെട്ട ജീവന് വേണ്ടിയോ..? അവളിൽ വേരെടുത്ത സഹോദരത്തിന്റെ തുടിപ്പിന് വേണ്ടിയോ..? സഹോദരന് വേണ്ടിയോ..? അതേ,, മായക്ക് വേണ്ടി... എന്നോ നിലച്ച അവളുടെ ചിരികൾക്ക് വേണ്ടി... ജീവിതം പടിപ്പിച്ചവളുടെ ജീവിതം നശിപ്പിച്ചവരോടുള്ള പകയ്ക്ക് വേണ്ടി...

ഭ്രാന്തമായ് അവൻ സ്നേഹിച്ച അവളുടെ കുറുമ്പുകൾക്ക് വേണ്ടി... എന്നോ ജീവനായവൾക്ക് വേണ്ടി... മായക്ക് വേണ്ടി.. കണ്ണുകൾ ഇറുകെ അടച്ചിരിക്കുകയായിരുന്നു ദീപ,,, അവൾക്ക് ഭയമായിരുന്നു ഇനിയെല്ലാം തകിടം മറയുമോ എന്ന്... എന്നാൽ അതുവരെ അവിടെയിരുന്ന് കരഞ്ഞിരുന്ന ശർമിള പെട്ടെന്ന് നിശ്ശബ്ദതമായതും അവരുടെ നിശ്ശബ്ദതത ശ്രദ്ധിച്ചത് പോലെ എല്ലാവരുമവരെ തന്നെ നോക്കിയതും ശർമിള പെട്ടെന്ന് നഡാശ അവസാനമായി പറഞ്ഞ വാക്കുകൾ മാത്രം മനസ്സിലിട്ടൊണ്ട് അവൾക്കടുത്തേക്ക് ഓടി ചെന്ന് അവരെ തനിക്ക് നേരെ നിർത്തി അവളെ തുറിച്ചു നോക്കി... "എന്താ നിനക്ക്..? നീയെന്തൊക്കെയാ ഈ വിളിച്ചു പറയുന്നത്..? നീ ചെയ്ത തെറ്റുകൾ ഒരു പാവം പിടിച്ചവന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണോ നഡാശ..?" അവളിൽ നിന്ന് കണ്ണെടുക്കാതെ അവളെ തന്നെ തുറിച്ചു നോക്കിക്കൊണ്ട് ശർമിള ചോദിച്ചതും ഇന്നേവരെ കണ്ടിട്ടില്ലാത്ത ശർമിളയുടെ മറ്റൊരു മുഖത്തിൽ സ്തംഭിച്ചു നിൽക്കുകയായിരുന്നു നഡാശ,,,

ശർമിള ഇന്നേവരെ അവളോട് ഇങ്ങനെ സംസാരിച്ചിരുന്നില്ല,,, അതിന്റെ എല്ലാ ഭാവങ്ങളും ആ നിമിഷം നഡാശയുടെ മുഖത്ത് കാണുന്നുണ്ടായിരുന്നു... "അവളെ വിട് ആന്റി,,, നഡാശ,,, ഇനി നിനക്ക് ഒന്നും ഒളിപ്പിക്കാൻ കഴിയില്ലെന്ന് മാത്രമല്ല ഞങ്ങൾ നിന്നെ തേടിപ്പിടിച്ചു വന്നതല്ല,,, മറിച്ച് നീയായി ഞങ്ങളെ തേടി വന്നതാണ്... അതോണ്ട് ഒന്നും തന്നെ മറച്ചു വെക്കാതെ നീയിതൊക്കെ എങ്ങനെ അർജുന്നെ കരുവാക്കി ചെയ്‌തെന്നും ദുർഗ്ഗയെ എങ്ങനെ ട്രാപ്പിലാക്കിയെന്നും പറഞ്ഞേക്ക്,,, അല്ലെങ്കിൽ എന്റെ മറ്റൊരു ഭാവം കാണും നീ..." നഡാശയെ ഇനിയും ശർമിളക്ക് വിട്ട് കൊടുത്താൽ ശരിയാവില്ലെന്ന് മനസ്സിലാക്കിയിട്ട് അവളെ ശർമിളയുടെ അടുത്ത് നിന്ന് മോചിപ്പിച്ചിട്ട് അവളെ നേരെ തിരിഞ്ഞോണ്ട് അത്രയും പറഞ്ഞതും അവള് ഒന്നമർത്തി അവനെ നോക്കിയിട്ട് ബാക്കിയുള്ള എല്ലാവരിലേക്കും കണ്ണോടിച്ചതും അവരൊക്കെ അത് തന്നെയാണ് അവർക്കും അറിയേണ്ടത് എന്ന നിലയിൽ നഡാശയെ നോക്കി...

"അന്ന്,,, മായയും വൈഷും ഞാൻ കാരണം നിങ്ങളെ വിട്ട് പോയ ദിവസം അർജുൻ എന്നെ സഹായിച്ചത് ഞാനവന്റെ മനസ്സിനെ കീഴ്പ്പെടുത്തിയത് കൊണ്ടാണ്,,, അവന്റെ മനസ്സിനെ ഞാൻ നിയന്ധ്രിക്കാൻ തുടങ്ങിയത് കൊണ്ടാണ്... വൈഷും വിച്ചുവും ആകാശേട്ടനും അർജുനും ഒക്കെ മെഡിക്കൽ പഠിക്കാൻ വന്ന സമയം ഞാൻ ആ കോളേജിൽ സൈക്കോളജിയും ഹിപ്നോട്ടൈസവും പഠിക്കുവായിരുന്നു... അതോണ്ട് തന്നെ ഒരു മനുഷ്യന്റെ സ്വഭാവത്തെ പറ്റി അറിഞ്ഞാൽ അയാളെ തന്റെ നിയന്ദ്രണത്തിലേക്ക് കൊണ്ടുവരാൻ എനിക്ക് സാധിക്കുമായിരുന്നു... (അങ്ങനയൊക്കെ സാധിക്കോ എന്ന് ചോദിച്ചാൽ പറ്റും പറ്റൂല,,, കറക്റ്റ് ആയി ഒരുത്തരം ഇല്ല,,, മനസ്സിൽ തോന്നിയത് ഞാനങ് എഴുതുന്നു,,, അന്വേഷിക്കാൻ എന്റെ കയ്യിൽ ടൈം ഇല്ല അതോണ്ട് അങ്ങോട്ട് ക്ഷമിക്യ...😒) അർജുൻ മെന്റലി വീക്ക് ആയത് കൊണ്ട്, പല സമയങ്ങളിൽ പല സ്വപാവം ആയത് കൊണ്ട് എന്റെ ജോലി ഒന്നൂടെ എളുപ്പം ആയിരുന്നു...

നയന മരിച്ചതിൽ വൈശേട്ടന് ഒരു പങ്കുണ്ടെന്നും ദീപയെ നിങ്ങളിവിടെ പിടിച്ചു വെച്ചിരിക്കുകയാണ് എന്നും ആ മനുഷ്യനെ പറഞ്ഞു പഠിപ്പിച്ചു സമനില തെറ്റിയ ആ പാവത്തെ വീണ്ടും മുതലെടുത്തതും ഞാനാ... അതോടെ ഞാൻ കാരണം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം വീണ്ടും കൂടി,,, സിദ്ധു.. അവന്റെ മരത്തിനും അതോടെ കാരണക്കാരി ഞാനായി മാറുകയായിരുന്നു... ഒരുതെറ്റും എന്നോട് ചെയ്യാത്ത, ഞാൻ ആരാണെന്ന് പോലുമറിയാത്ത ദുർഗ്ഗയുടെ കുടുംബത്തോട് ഞാൻ ചെയ്ത തെറ്റുകൾ ഒരുപാടാണ്,,, ആദ്യം അർജുനെ എന്റെ കരുവാക്കി മാറ്റി മായയെ കൊല്ലാൻ ഏല്പിച്ചപ്പോ വഴി പിഴച്ചു സിദ്ധുനെ ഇല്ലാതാക്കി,,, പിന്നീട് മായയെ ഞാൻ തന്നെ കൊന്നിട്ട് അത് ദുർഗ്ഗയുടെ തലയിലും കെട്ടിവെച്ചു... അത് വഴി വിച്ചു അവളെ വെറുത്തു,,, അവനിൽ പകയായി..." അത് പറഞ്ഞപ്പോൾ, അത് പറഞ്ഞപ്പോൾ മാത്രം തലകുനിച്ചിരുന്ന ദുർഗ്ഗ പെട്ടന്ന് തലയുയർത്തി വിശാലിനെ നോക്കി,,, വെറുതെ,,, അവനിലെ ഭാവം അറിയാൻ...

ആ വാക്കുകൾ അവനിൽ തീർത്ത മാറ്റം എന്താണെന്ന് അറിയാൻ,,, പക്ഷെ അപ്പോഴും, അപ്പോഴുമവൻ തലയുയർത്തിയില്ല,,, മായയാണോ അപ്പോഴും ആ മനസ്സിൽ..? "അന്ന് മായ ആയിരുന്നു എന്റെ ലക്ഷ്യം എങ്കിലും അബദ്ധത്തിൽ ഇല്ലാതായത് സിദ്ധു ആയിരുന്നു,,, അതോണ്ട് തന്നെ മായയെ ഇല്ലാതാക്കാൻ ഞാൻ പുതിയൊരു പ്ലാൻ ഒരുക്കി..." അത്രയും പറഞ്ഞു നിർത്തി കുനിഞ്ഞ മുഖം ഉയർത്തി അവൾ എല്ലാവരെയും നോക്കിയതും അവരൊക്കെ അവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു,,, അവരുടെയൊക്കെ മുഖങ്ങളിൽ എന്താണ് സംഭവിച്ചത് എന്നറിയുന്നതിന്റെ അപ്പുറം മറ്റൊന്നും ഇല്ലായിരുന്നു... പൊടുന്നേനെ അവളുടെ കണ്ണുകൾ ദുർഗ്ഗയെ തേടിപ്പോയതും ആ കണ്ണുകളിൽ മറ്റെന്തോ ഭാവമായിരുന്നു,,, ഒരു തെറ്റും ചെയ്യാത്ത ഒരാൾ തന്റെ ഏട്ടനെ ഇല്ലതാക്കിയിട്ട് തന്റെ ജീവിതം നശിപ്പിച്ചാൽ അവള് എങ്ങനെ ആയിരുന്നു നോക്കേണ്ടിയിരുന്നത്...?

ദുർഗ്ഗയിൽ നിന്ന് കണ്ണുകളെടുത് നഡാശ വിശാലിനെ നോക്കിയപ്പോ അവൻ മുഖം ഉയർത്തി ഊർന്നിരുന്നിടത് നിന്ന് എഴുന്നേൽക്കാതെ കണ്ണിൽ നിറഞ്ഞ ചുവപ്പോടെ,നിർവികാരതയോടെ നഡാശയെ നോക്കിയതും ഒരുനിമിഷം വൈശാഖിനെ കണ്ടു നഡാശ അവനിൽ,,, അവള് പ്രണയിച്ചവനെ, ഒടുവിൽ അവള് തന്നെ ഇല്ലാതാക്കിയവനെ... അപ്പോഴും അവന്റെ മനസ്സിൽ സത്യങ്ങൾ അറിയണം എന്ന ഒരൊറ്റ ചിന്ദ മാത്രമേ നിഴലിച്ചിരുന്നുള്ളൂ,,, എന്തുകൊണ്ടാണ് അവൻ ദുർഗ്ഗയെ ഓർക്കാത്തത്..? ജീവിതത്തിൽ ഒരിക്കൽ പോലും അവനവളെ ഓർക്കാൻ ശ്രമിച്ചിട്ടില്ലേ..? പിന്നെവിടെയാണ് പ്രണയം..? ഒടുവിൽ നഡാശ അവരെയൊക്കെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നിന്നു,,, വീണ്ടും ഒരിക്കൽ കൂടെ അവളുടെ മനസ്സ് ആ ദിവസങ്ങളിലൂടെ ഓടിനടന്നു,,, ജീവിതം തീർത്ത ദുഷിച്ച ദിവസങ്ങളിലേക്ക്... ക്രൂരത നിറഞ്ഞ നഡാശയിലേക്ക്,,, പ്രണയം തീർത്ത ഭ്രാന്തിയുടെ ക്രൂരതകളിലേക്ക്,,, വൈശാഖും അവന്റെ പ്രണയവും നിലച്ച ദിനങ്ങളിലേക്ക്... ____________💜

"മായാ..." രാവിലെ തന്നെ വിളിച്ചുണർത്തി ഹോസ്പിറ്റലിലേക്ക് പോകുന്നത് കൊണ്ട് ആകെ ദേഷ്യത്തിൽ ആയിരുന്നു അവൾ, പോരാത്തതിന് പ്രേഗിനെന്റ് ആയാൽ എല്ലാ സ്ത്രീകളിലും കണ്ട് വരുന്ന mood swings അവളിലും വൈശാഖ് കണ്ടിരുന്നു... പുറത്തേക്ക് നോക്കി കുറച്ചു നേരം ഗോഷ്ടി കാണിച്ചിട്ട് പതിയെ ഗ്ലാസിലേക്ക് ചാരി ഉറക്കത്തിലേക്ക് വഴുതി വീഴാൻ നിന്നവളെ വൈശാഖ് തട്ടിവിളിച്ചതും ഉറങ്ങാൻ നിന്നതിന്റെ ഇടക്ക് ശല്യം ചെയ്തത് കൊണ്ട് തന്നെ മായ അവനെ തുറിച്ചു നോക്കി... അപ്പൊ അവളെ നോക്കിയിട്ട് ഡ്രൈവിങ്ങിന്റെ ഇടയിലും വൈഷ്‌ പല്ലിളിച്ചു കാണിച്ചതും മായക്ക് എവിടുന്നൊക്കെയോ ദേഷ്യം ഇരഞ്ഞു കയറി വരുന്നുണ്ടായിരുന്നു,,, അവനെ നോക്കി ഒരിക്കൽ കൂടെ ഭസ്മം ആക്കിയിട്ട് അവളൊരിക്കൽ കൂടെ ഉറങ്ങാനായി തല സൈഡിലേക്ക് ചായിച്ചതും അവളുറക്കത്തിലേക്ക് മയങ്ങിവീഴും മുൻപേ വൈശാഖ് തട്ടിവിളിച്ചതും അവളുടെ ഉറക്കം വീണ്ടും തടസ്സപ്പെട്ടു...

അതിന്റെ ദേഷ്യത്തിൽ മായ അവന്റെ കൊല്ലിക്ക് പിടിക്കാൻ നിന്നതും ഒന്ന് പൊട്ടിച്ചിരിച്ചിട്ട് അവൻ ഡ്രൈവിങ്ങിൽ ആണെന്ന് അവളോട് ആംഗ്യം കാണിച്ചതും അവസാനമായി ഒരിക്കൽ കൂടെ അവനെ വാർണിംഗ് ചെയ്തിട്ട് അവള് ഒരിക്കൽ കൂടെ ഉറങ്ങാൻ നിന്നതും വൈശാഖ് വീണ്ടുമവളെ തട്ടിവിളിച്ചതും അവളെ സംബന്ധിച്ച അടുത്തോളം അത് അസഹനീയമായിരുന്നു... "നിങ്ങക്ക് സത്യത്തിൽ എന്താ പ്രശ്നം..?" ഇനിയൊരിക്കൽ കൂടെ ഉറങ്ങാൻ ശ്രമിച്ചാൽ അവൻ അത് തന്നെ ചെയ്യുമെന്ന് ഉറപ്പുള്ളത് കൊണ്ട് കൈ രണ്ടും മാറിൽ പിണച്ചു കെട്ടിക്കൊണ്ട് അവള് അവനെ തുറിച്ചു നോക്കിയിട്ട് ചോദിച്ചതും ഡ്രൈവിങ്ങിന്റെ ഇടയിലും അവളെയൊന്ന് ഇടം കണ്ണിട്ട് നോക്കിയിട്ട് വൈശാഖ് പല്ലിളിച്ചു കാണിച്ചതും മായക്ക് അവൻ അവളെ ചൊടിപ്പിക്കുകയാണ് എന്ന് ബോധ്യമായിരുന്നു... "ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം,,, കോളേജിലും പോണം, പടിക്കേം വേണം, ഇതിനേം ചൊമക്കണം, അനൂനെയും നോക്കണം, അതിന്റെ ഇടക്ക് നിന്നേം നോക്കണം,

അതൊക്കെ കഴിഞ്ഞു മുറീൽ എത്തുമ്പോ 1 മണി കഴിയും,,, എന്നിട്ട് പോലും കണ്ണിചോര ഇല്ലാത്തത് പോലെ ഇങ്ങനെ 5 മണിക്കൊക്കെ വിളിച്ചുണർത്തുന്നത് ഇത്തിരി കഷ്ടമാണ് വൈഷ്‌... ഞാനെന്താ റോബോട്ട് വല്ലതുമാണോ..? എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്,,, എന്നിട്ട് പോലും ഇപ്പൊ പോലും ഉറങ്ങാൻ നീ സമ്മതിക്കാത്തത് ഇത്തിരി കഷ്ടം തന്നെയാ..." ഇപ്പൊ കരയും എന്ന മട്ടില് അവള് അവനെ നോക്കി പറഞ്ഞതും വൈഷ്‌ അവളെ നോക്കി ഒന്ന് പുച്ഛിച്ചു... "പെണ്ണുങ്ങൾ ആയാൽ എല്ലാ പണിയും ചെയ്യണം,,, ഇതിലും കഠിനമായിരിക്കും ഇനിയുള്ള ദിവസങ്ങൾ ഒ‌ക്കെ,, അപ്പൊ ഇതുപോലെ പരാതി പറയരുത്,,, നിങ്ങൾ പെണ്ണുങ്ങളാണ്,, അപ്പൊ ഇതൊക്കെ സഹിക്കണം, ഇതൊക്കെയാണ് നിന്റെയൊക്കെ വിധി..." അവളെ നോക്കി ഒരിക്കൽ കൂടെ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞിട്ട് അവൻ ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ ചെലുത്തിയതും അവൻ വീണ്ടും അവളെ ആക്കിയതാണെന്ന് ബോധ്യം വന്നപ്പോ കയ്യിലെ കഴിഞ്ഞ പ്രാവശ്യത്തെ സ്‌കാനിംഗ് റിപ്പോർട്ട് കൊണ്ട് മായ അവനെ പൊതിരെ തല്ലാൻ തുടങ്ങിയതും ആദ്യമൊക്കെ അവൻ തടഞ്ഞെങ്കിലും പിന്നീട് അസഹനീയമെന്ന് അവന് ബോധ്യം വന്നപ്പോ അവൻ പെട്ടെന്ന് കാർ സഡൻ ബ്രെക്ക് ഇട്ടു..

. "ദേ,,, മായ,,, കളിക്കല്ലേ,,, നിന്നെ തലയിൽ കയറ്റി വെക്കാൻ വിച്ചുവല്ല ഞാൻ,,, എന്നെ ചൊറിയാൻ വന്നാൽ എന്റെ കയ്യീന്ന് നിനക്ക് കിട്ടുമെന്ന് പറഞ്ഞാ കിട്ടും..." അവളുടെ അടിയിൽ നിന്നൊക്കെ രക്ഷപ്പെട്ട് കൊണ്ട് സ്കാനിങ് റിപ്പോർട്ട് പിടിച്ചു അവളെ തടഞ്ഞുകൊണ്ട് വൈഷ് ഇത്തിരി ഗൗരവത്തോടെ പറഞ്ഞതും അവള് തലയുയർത്തിവനെ തുറിച്ചു നോക്കി... "ആഹഹ,,, ഇപ്പൊ അങ്ങനെ ആയോ..?" അവനെ നോക്കി അത്രയും ചോദിച്ചിട്ട് അവന്റെ കൈ വിടുവിച്ചിട്ട് അവള് വീണ്ടും അവനെ തല്ലാൻ വേണ്ടി കൈ ഓങ്ങിയതും പെട്ടെന്ന് വൈശാഖിന്റെ ഫോൺ അടിയുന്ന സൗണ്ട് കേട്ടതും അത് നിർത്തിയിട്ട് അവൾ ഫോണിലേക്ക് ശ്രദ്ധ തിരിച്ചതും ആ അവസരം മുതലെടുത്ത് കൊണ്ട് വൈശാഖ് സ്കാനിങ് റിപ്പോർട്ട് പുറകിലെ സീറ്റിലേക്ക് വലിച്ചെറിഞ്ഞിട്ട് മായയെ നോക്കി ഗോഷ്ടി കാണിച്ചിട്ട് കാറെടുത്ത് മുന്നോട്ട് നീങ്ങി... എന്നാൽ ഈ സമയം വൈശാഖിന്റെ ഫോണിലേക്ക് വിളിച്ച വ്യക്തിയുടെ പേര് കണ്ടതും വായും തുറന്ന് ഫോണിലേക്ക് തന്നെ നോക്കുവായിരുന്നു മായ,,,

അപ്പോൾ ഫോൺ അടിയുന്ന സൗണ്ട് കേട്ടിട്ടും അവള് ഫോൺ എടുക്കാത്തത് ശ്രദ്ധിച്ചിട്ട് വൈശാഖ് ഫോണിലേക്ക് നോക്കിയതും 'My mad..❤' എന്ന് സേവ് ആക്കിയ നമ്പർ കണ്ടതും അവനൊരു നിമിഷം മുഖം ചുളിച്ചു... "ഇവളെന്തിനാ ഇപ്പൊ വിളിക്കുന്നത്...?" അങ്ങനെ ചോദിച്ചിട്ട് അവൻ വീണ്ടും ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ തിരിച്ചതും ആദ്യത്തിനെക്കാൾ തുറന്നു വന്നിരുന്നു മായയുടെ വാ... "ഇവളോ..? ഏതിവള്..?" കണ്ണിറുക്കി അവനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് അവള് ചോദിച്ചതും വൈശാഖ് ജസ്റ്റ് അവളെ തലചെരിച്ച് ഒന്ന് നോക്കുക മാത്രം ചെയ്തു... "നഡാശ..." അവനവളുടെ പേര് കൂടെ പറഞ്ഞതും അവളുടെ ചുണ്ടുകൾ പൂർണ്ണമായും കൂർത്തിരുന്നു,,, എപ്പോഴോ മനസ്സിൽ പതിഞ്ഞ വൈശാഖിന്റെ ഫോണിൽ സേവ് ചെയ്ത ഒരു എമോജി പോലും ഇല്ലാത്ത 'Maya' എന്ന പേര് അവളുടെ മനസ്സിലേക്ക് കടന്നു വന്നതും ആദ്യത്തിനെക്കാൾ കൂർത്തിരുന്നു അവളുടെ ചുണ്ടുകൾ,,, അത് ശ്രദ്ധിച്ചത് പോലെ വൈശാഖ് പൊട്ടിച്ചിരിച്ചു...

"അത് ഞാനൊന്നും സേവ് ചെയ്തതല്ല എന്റെ പൊന്നോ,,, അന്ന് കോളേജിൽ വെച്ച് അവള് തന്നെ സേവ് ചെയ്തതാ,,, പിന്നെ അന്നെനിക്ക് അവള് മേഡ്ന്നസ് ആയത് കൊണ്ട് തിരുത്താനും നിന്നിരുന്നില്ല,,, പിന്നീട് അവളെ ഞാനെന്റെ മനസീന്നെ എടുത്തു കളഞ്ഞപ്പോ സേവ് ചെയ്തത് മാറ്റാൻ ഒന്നും നിന്നില്ല,,, അവളെ കുറിച്ച് ഓർക്കാറില്ല,,, അതുകൊണ്ട് അതിനൊന്നും നിന്നില്ല..." 'അന്നെനിക്ക് അവള് മേഡ്ന്നസ് ആയത് കൊണ്ട്...' അവൻ അത്രയും കാര്യങ്ങൾ പറഞ്ഞെങ്കിലും മായ കേട്ടത് ആ വാക്കുകൾ മാത്രം ആയിരുന്നു,,, അവൾക്ക് ഒത്തിരി സങ്കടം തോന്നി... "എന്റെ മായാ,,, നീയിങ്ങനെ മോങ്ങാൻ മാത്രം ഒന്നുല്ലാ,,, പണ്ട് എന്റെ ജീവനായിരുന്നു എന്നെ ഉള്ളു,,, ഇപ്പൊ അവളെന്നൊരു വ്യക്തിയെ എന്റെ ജീവ്...." അവൻ പറഞ്ഞവസാനിപ്പിക്കും മുൻപ് മായ അവന്റെ വാ പിടിച്ചു പൊത്തിയിരുന്നു... "ഒരിക്കൽ കൂടെ അവള് ജീവനാണെന്ന് നിങ്ങള് പറയരുത് വൈശേട്ടാ,,, എനിക്കവകാശപ്പെട്ടത് ഒന്നും മറ്റൊരാളുടെ പേരിലറിയപ്പെടാൻ ഞാനാഗ്രഹിക്കുന്നില്ല..." "നീയിതെന്തൊക്കെ ഭ്രാന്താ മായാ ഈ വിളിച്ചു പറയുന്നേ..? നിനക്ക് എന്താ..?

അന്നവള് എനിക്ക് ജീവൻ ആയിരുന്നെന്ന കാര്യം ഇനിയാര് വിചാരിച്ചാലും മാറ്റാൻ കഴിയില്ല,,, അന്നവള് ഇല്ലാത്ത ദിനങ്ങൾ എനിക്ക് സമനില തെറ്റിയത് പോലെ ആയിരുന്നു,,, അതേ പോലെ ഇന്ന് മായ ഇല്ലാത്ത ഒരോ നിമിഷം പോലും എന്നെ കൊല്ലാതെ കൊല്ലും,,, ഇന്നെനിക്ക് നഡാശയെ മറക്കാൻ സാധിച്ചു,,, പക്ഷെ ഒരിക്കലും നീയെന്നെ ഉപേക്ഷിച്ചിട്ട് പോയാൽ എനിക്ക് നിന്നെ മറക്കാൻ സാധിക്കില്ല മായാ.." അത്രയും അവളെ കണ്ണിലേക്ക് നോക്കി കണ്ണെടുക്കാതെ പറഞ്ഞിട്ട് അവൻ തല വെട്ടിച്ച് ഡ്രൈവിങ്ങിലേക്ക് തന്നെ ശ്രദ്ധ തിരിച്ചതും കണ്ണെടുക്കാതെ വൈശാഖിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു മായ... "മായാ പ്ലീസ്,,, അവള് എന്റെ പാസ്റ്റാണ്,,, ആ ടോപ്പിക് എന്റെ പ്രെസെന്റ് ലൈഫിനെ ബാധിക്കരുത്,,, പ്ലീസ്..." ദേഷ്യത്തിൽ അത്രയും പറഞ്ഞിട്ട് അവൻ തല വെട്ടിച്ചതും അവള് പിന്നെ ഒന്നും പറയാൻ പോയില്ല,,, പെട്ടന്ന് വൈശാഖിന്റെ ഫോൺ വീണ്ടും റിങ് ചെയ്‍തതും അവര് രണ്ടുപേരും ഒരുപോലെ അവന്റെ ഫോണിലേക്ക് നോക്കി...

'അർജുൻ..' അതിൽ തെളിഞ്ഞുവന്ന പേര് കണ്ടതും അവര് രണ്ടുപേരും ഒരുപോലെ മുഖത്തോട് മുഖം നോക്കി... "അർജുൻ,,, അവൻ... അവൻ എന്തിനാ ഇപ്പൊ വിളിക്കുന്നെ..?" അത്രയും സ്വയം ചോദിച്ചിട്ട് അവൻ കാൾ അറ്റൻഡ് ചെയ്തതും മായ എന്തിനാണ് അർജുൻ വിളിച്ചതെന്ന് മനസിലാകാതെ വൈശാഖിനെ നോക്കി നിന്നതും എന്തോ സംസാരിച്ച ശേഷം വൈശാഖ് ആ കോൾ കട്ട് ചെയ്തിട്ട് മായയെ നോക്കിയതും എന്തിനാ അവന് വിളിച്ചതെന്ന ഭാവേന വൈശാഖ് അവളെ തന്നെ നോക്കി... "ഗിരിനഗറിന്റെ പിൻഭാഗത്തുള്ള ആ ബിൽഡിങ്ങിലേക്ക് പെട്ടന്ന് ചെല്ലാൻ പറഞ്ഞു,,, അവന് അത്യാവശ്യമായി എന്തോ പറയാൻ ഉണ്ടെന്ന്..." അത്രയും പറഞ്ഞിട്ട് അവൻ മായയെ നോക്കിയതും അവള് അങ്ങോട്ട് പോയിട്ട് ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞതും അവനൊന്ന് അമർത്തി മൂളി അങ്ങോട്ട് തിരിച്ചു...

ഗിരിനഗറിന്റെ മുൻപിൽ എത്തിയപ്പോൾ വൈശാഖ് കാർ നിർത്തി മായയോടും ഇറങ്ങാൻ പറഞ്ഞതും അവള് കാറിൽ നിന്ന് ഇറങ്ങിയിട്ട് വൈശാഖിനെ നോക്കിയതും ഇരുവരും ഇറങ്ങിയ സമയം തന്നെ വൈശാഖ് കാർ ലോക്ക് ചെയ്തു മായയെ നോക്കി... "അവനെന്തിനാ വൈശേട്ടാ ഇങ്ങോട്ട് വരാൻ പറഞ്ഞത്..?" ആ ബിൽഡിങ് മുഴുവനായി കണ്ണോടിച്ചു കൊണ്ട് മായ ചോദിച്ചതും വൈശാഖ് ചുമൽ കൂച്ചിക്കൊണ്ട് അവളെ നോക്കി 'അറിയില്ലെന്ന്..' ആംഗ്യം കാണിച്ചതും വൈശാഖിനെ ഒന്ന് നോക്കിയിട്ട് മായ അകത്തേക്ക് നടന്നതും വൈശാകും അവളെ ഫോളോ ചെയ്ത് പോയെങ്കിലും വളരെ ബ്രില്യന്റ് ആയിരുന്നു വൈശാഖ്,,, അവന് എന്തൊക്കെയോ ട്രാപ്പുകൾ ഉള്ളതായി തോന്നുന്നുണ്ടായിരുന്നു,,, നഡാശയുടെ ആ കോളും ഇതും തമ്മിൽ എന്തൊക്കെയോ ബന്ധമുള്ളത് പോലെ..

. പെട്ടെന്ന് എന്തോ വീഴുന്ന ശബ്‌ദം കേട്ടതും മായ പെട്ടെന്ന് ഞെട്ടിയിട്ട് വൈശാഖിനെ ഇറുകെ പുണർന്നതും അവളുടെ പെട്ടെന്നുള്ള ബിഹേവിയറിൽ അവനും ഒന്ന് ഭയന്നു... "മായാ,,, are you okey..? നിനക്കെന്താ പെട്ടെന്ന് പറ്റിയത്..." അവളുടെ പുറകിലൊന്ന് തടവി അവളെ അവനിൽ നിന്ന് അടർത്തി മാറ്റിക്കൊണ്ട് ടെൻഷനോടെ ചോദിച്ചതും അവളൊന്നു ചിരിച്ചിട്ട് ഒന്നുമില്ലെന്ന് പറഞ്ഞതും പൊടുന്നേനെ അവരെ ഞെട്ടിച്ചുകൊണ്ട് ഒരു ഫ്‌ളവർ വേസ് അവരുടെ അടുത്തൂടെ പോയി തെറിച്ചു വീണു കഷ്ണമായതും പെട്ടെന്ന് ഞെട്ടലോടെ അത് നോക്കിയിട്ട് അവര് നേരെ നോക്കിയതും അവിടെ മുകളിലായി കൈവരിയിൽ ദേഷ്യത്തോടെ കൈ മുറുക്കി പിടിച്ചു പല്ല് കടിച്ഛ് നിക്കുന്ന നഡാശയെ കണ്ടതും ഇരുവരും പെട്ടെന്ന് നിശ്ശബ്ദമായി......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story