കാമഭ്രാന്തൻ: ഭാഗം 54

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"മായാ,,, are you okey..? നിനക്കെന്താ പെട്ടെന്ന് പറ്റിയത്..." അവളുടെ പുറകിലൊന്ന് തടവി അവളെ അവനിൽ നിന്ന് അടർത്തി മാറ്റിക്കൊണ്ട് ടെൻഷനോടെ ചോദിച്ചതും അവളൊന്നു ചിരിച്ചിട്ട് ഒന്നുമില്ലെന്ന് പറഞ്ഞതും പൊടുന്നേനെ അവരെ ഞെട്ടിച്ചുകൊണ്ട് ഒരു ഫ്‌ളവർ വേസ് അവരുടെ അടുത്തൂടെ പോയി തെറിച്ചു വീണു കഷ്ണമായതും പെട്ടെന്ന് ഞെട്ടലോടെ അത് നോക്കിയിട്ട് അവര് നേരെ നോക്കിയതും അവിടെ മുകളിലായി കൈവരിയിൽ ദേഷ്യത്തോടെ കൈ മുറുക്കി പിടിച്ചു പല്ല് കടിച്ഛ് നിക്കുന്ന നഡാശയെ കണ്ടതും ഇരുവരും പെട്ടെന്ന് നിശ്ശബ്ദമായി... "നഡാശ.." അവളെ നോക്കി ഞെട്ടലോടെ മായ വിളിക്കുമ്പോൾ വൈശാഖിന്റെ ധൈര്യമൊക്കെ ചോർന്നുപോവുന്നത് അവനറിയുന്നുണ്ടായിരുന്നു...

അപ്പൊ തന്നെ നഡാശയുടെ ചുണ്ടിൽ പുച്ഛവും വിജയവും നിറഞ്ഞൊരു പുഞ്ചിരി വിരിഞ്ഞതും ഞെട്ടലോടെ വൈഷ്‌ അവളെ തന്നെ നോകിയതും അവള് മെല്ലെ മെല്ലെ പടികൾ ഇറങ്ങി താഴേക്ക് നടന്നടുത്തതും ഹീലിന്റെ ശബ്‌ദം അവിടമാകെ പ്രതിധ്വനിച്ചു കേൾക്കുമ്പോൾ ക്രമരഹിതമായി വൈശാഖിന്റെ ഉള്ളവും മിടിക്കുന്നുണ്ടായിരുന്നു... ഒപ്പം അവന്റെ കണ്ണുകൾ നിയന്ദ്രണമില്ലാതെ മായയുടെ ഉദരത്തെ തേടി പോകുകയും ചെയ്യുന്നുണ്ടായിരുന്നു... പ്രതീക്ഷകൾക്ക് അവസാനമായോ..? "ഓഹ് സ്വീറ്റ് മായാ,,, വൈശിന്റെ ബേബിക്ക് സുഖമാണോ..? അവന്റെ എക്‌സ് അന്വേഷിച്ചെന്ന് പറഞ്ഞേക്കണേ...?" പുച്ഛത്തോടെ മായയുടെ അടുത്തേക്ക് വന്ന് അവളുടെ വയറിലൊന്ന് തട്ടി നഡാശ അത്രയും പറഞ്ഞതും മായയുടെ കണ്ണുകൾ എത്തി നിന്നത് ചായം തേച്ചു ചുവപ്പിച്ച അവളുടെ അധരങ്ങളിലേക്ക് ആയിരുന്നു...

"മാഡ് നോ..." വൈഷ്‌പെട്ടെന്ന് മുൻപിലേക്ക് വന്നിട്ട് എന്തൊക്കെയോ പ്രതീക്ഷിച്ചെന്ന പോലെ പറഞ്ഞതും നഡാശയും മായയും ഒരുപോലെ ഞെട്ടലോടെ അവനെ തിരിഞ്ഞു നോക്കി... എവിടെ നിന്നോ വന്നെത്തിയ ഇളം കാറ്റിൽൽ സ്‌ട്രൈറ്റ് ചെയ്ത നഡാശയുടെ മുടികൾ ആ ഇളം തെന്നലിൽ ചുവട് വെക്കാൻ ആരംഭിച്ചതും ഒരുപോലെ അവളുടെ കണ്ണുകളും നിറഞ്ഞപ്പോ മായയുടെ മിഴികളും എവിടെയൊക്കെയോ തോറ്റ് പോയത് പോൽ വൈശാകിനെ നോക്കി നിറഞ്ഞതും അവന് അപ്പോഴായിരുന്നു അവനെന്താ പരഞ്ഞെതെന്ന ബോധം പോലും വന്നത്... "എത്രവർഷമായി ഞാൻ നിന്റെ ഈ ഒരൊറ്റ വിളി കേൾക്കാൻ വേണ്ടി മാത്രമായ് ജീവിക്കുന്നതെന്നറിയോ വൈഷ്‌ നിനക്ക്..?"

പെട്ടന്നവള് കാൻഡ്രോൾ വിട്ട് ചോദിച്ചതും വൈശാഖിന് മായയിൽ നിന്ന് കണ്ണുകൾ വലിക്കാൻ തോന്നുന്നില്ലയിരുന്നുവെങ്കിലും മായക്ക് എവിടെയോ അവളൊരു അതികപ്പറ്റായത് പോലെ തോന്നുന്നുണ്ടായിരുന്നു,,, ആ നിമിഷം ഒരിക്കൽ പോലും തന്നെ വേദനിപ്പിക്കാത്ത ഡോക്റ്ററുടെ മുഖം അവളിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു... ഒരിക്കൽ പോലും ഒരു വാക്ക് കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ആ കണ്ണുകൾ സിദ്ധു നിറയാൻ അനുവദിച്ചിരുന്നില്ല,,, എന്നാൽ വൈശാഖ്,,, അവൻ പ്രണയിച്ച അന്ന് മുതൽ ഇന്ന് വരെ കരയാൻ മാത്രമേ തനിക്ക് വിധിയുള്ളൂ,,, സ്വാർത്ഥനാണോ അവൻ...? അതോടെ നഡാശക്ക് മുൻപിൽ തോറ്റതായി മായാ കരുതുന്നുണ്ടായിരുന്നു,,,

അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു തത്സമയം ഭൂമി തലകീഴായി മറിയുന്നത് പോലെ അവൾക്ക് തോന്നിയതും ഒരുതൂവാല കണക്കെ അവള് വൈശാഖിന്റെ കൈകളിലേക്ക് വഴുതി വീണതും അവസാനമായി അവള് കണ്ടത് ദേഷ്യത്തോടെ വെറുപ്പോടെ അവളെ തന്നെ നോക്കുന്ന നഡാശയെ ആയിരുന്നു... "മായാ,,, മായാ,,, പ്ലീസ്,,, കണ്ണ് തുറക്ക് മായാ.." മായയുടെ ഒപ്പം നിലതേക്ക് ഊർന്നിരുന്നിട്ട് വൈശാഖ് പലതവണ അവളെ തട്ടിവിളിച്ചെങ്കിലും മായാ എഴുന്നേൽക്കുന്നില്ലായിരുന്നു,,, പ്രേഗിനെന്റ് ആയതിന്റെ തലകറക്കം ആണെന്ന് അവൻ ബോധ്യമായതും അവനവളുടെ പൾസ് ഒക്കെ ചെക്ക് ചെയ്യാൻ തുടങ്ങിയതും പെട്ടെന്ന് നിലത്തേക്ക് ആഞ്ഞു ചവിട്ടി തള്ളിക്കൊണ്ട് മായക്കടുത്തേക്ക് വന്നിട്ട് നഡാശ അവളുടെ കൂർത്ത ഹീൽ കൊണ്ട് അവളുടെ വയറിലേക്ക് ഒരു ഭ്രാന്തിയെ പോലെ ആഞ്ഞു ചവിട്ടിയതും ഒരു നിമിഷം ഈ ഭൂമി തന്നെ രണ്ട് പിളർപ്പായത് പോലെ തോന്നി വൈശാഖിന്... "ആആആആആആആആആ......."

ഗർജനം പോലെ മായയുടെ അലർച്ച അവിടെ പ്രതിധ്വനിച്ചു കേട്ടതും ഒരുനിമിഷം എല്ലാം നിശ്ശബ്ദമായത് പോലെ തോന്നുന്നുണ്ടായിരുന്നു അവന്,,, അലറാൻ പോലും അവനെ കൊണ്ട് വയ്യായിരുന്നു,, കണ്മുന്നിൽ കണ്ട കാഴ്ചയിൽ അവനാകെ സ്തംപിച്ചു പോയിരുന്നു... പൊടുന്നേനെ ഒരു തടിക്കഷ്ണം കൊണ്ട് അവന്റെ തലയിലേക്കായി ആരോ ആഞ്ഞു വീശിയതും ഒരുനിമിഷം അവന് വേദനിച്ചിരുന്നില്ല,,, കണ്ണിൽ നിറഞ്ഞു നിന്നത് ആ സ്ത്രീ രൂപം മാത്രമായിരുന്നു,,, തന്റെ തുടിപ്പ് നിലകൊണ്ടിരുന്ന ഉദരത്തിലേക്ക്... തിരിഞ്ഞു നോക്കിയപ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ നോക്കുന്ന അർജുനെ കണ്ടതും ആ നിമിഷം അവന് ഒന്നും തൊന്നുന്നില്ലായിരുന്നു,,, ഞെട്ടാൻ പോലും ആ നിമിഷം ആ മനസ്സ് തയ്യാർ അല്ലായിരുന്നു,,,

തത്സമയം അവൻ മായയെ തിരിഞ്ഞു നോക്കിയതും പൂർണ്ണമായും അവളുടെ ബോധം നിലച്ചിരുന്നു,,, ഒപ്പം തന്നെ കാലിലേക്ക് ഒലിച്ചിറങ്ങുന്ന രക്തം കൂടെ അവന്റെ ദൃഷ്ടിയിൽ പെട്ടതും അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,, അതേ,,, ഒരായിരം തവണ ജയിക്കാൻ ശ്രമിച്ചപ്പോഴും വീണ്ടും വീണ്ടും മണ്ടനാക്കി മാറ്റി തന്റെ എല്ലാ സന്തോഷങ്ങളും ഒരിക്കൽ കൂടെ തന്നിൽ നിന്ന് മായ്ച്ചു കളഞ്ഞ ജീവിതത്തോടുള്ള പുച്ഛം... ഒരു തൂവൾക്കണക്കെ അവനും നിലം പതിച്ചതും ആ കണ്ണുകളിൽ അവസാനമായി നിറഞ്ഞു നിന്ന രൂപം അവളായിരുന്നു,,, പ്രണയം കൊണ്ട് തന്റെ ജീവിതം തന്നെ മാറ്റിമറിച്ച മായയുടെ രൂപം,,, പ്രണയം കൊണ്ട് തന്നെ എല്ലാത്തിൽ നിന്നും പൂർണ്ണനാക്കി മാറ്റിയ മായയുടെ രൂപം,,, അവന്റെ പ്രണയത്തിന്റെ രൂപം...

"അർജുൻ,,, നീ വൈശിനെ എടുത്ത് പൊയ്ക്കോ... പറഞ്ഞ സ്‌ഥലത്ത്‌ വെച്ച് മീറ്റ് ചെയ്യാം.." അവൾ ഉത്തരവോടെ അവനെ നോക്കിയതും പൊടുന്നേനെ ഒന്ന് തലയാട്ടുക മാത്രം ചെയ്തിട്ട് ഏതോ ലോകത്തെന്ന പോലെ അവൻ വൈശാഖിനെയും ചുമലിലേറ്റി നടന്നു... "അർജുൻ..." പെട്ടന്ന് നഡാശ വീണ്ടും വിളിച്ചതും എന്തെന്ന രീതിയിൽ അർജുൻ അവളെ നോക്കിയതും അവള് പെട്ടെന്ന് അവന്റെ അടുക്കലേക്ക് ഓടിയടുത്തിട്ട് വൈശിന്റെ മുഖം അവളെ നേരയാക്കിയിട്ട് അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു... "എല്ലാം നിനക്ക് വേണ്ടിയാണ് വൈഷ്‌,,, നിന്റെ പ്രണയത്തിന് വേണ്ടിയാണ്..." അവന്റെ മുഖമാകെ കണ്ണോടിച്ചിട്ട് അവള് പുഞ്ചിരിയോടെ പറഞ്ഞതും മനസ്സാകെ ഒരു സന്ധ്രിപ്തി നിറയുന്നത് നഡാശ അറിയുന്നുണ്ടായിരുന്നു...

"സൂക്ഷിച്ചു കൊണ്ട് പോകണം,,, വൈശിന് ഒന്നും സംഭവിക്കരുത്,,, എനിക്ക് വേണം എന്റെ വൈശിനെ ജീവനോടെ..." ചിരിയോടെ ഒരിക്കൽ കൂടെ അവള് പറഞ്ഞതും ഒന്ന് തലയാട്ടുക മാത്രം ചെയ്തിട്ട് അർജുൻ അവിടന്ന് പോയതും നഡാശ പെട്ടെന്ന് ഒരു നെടുവീർപ്പിട്ടു തിരിഞ്ഞു നോക്കിയതും അവിടെ ബോധമില്ലാതെ കിടക്കുന്ന മായയെ കണ്ടതും അവളിലൊരു പുച്ഛച്ചിരി വിരിഞ്ഞു... "ഒരിക്കലും,, ഒരിക്കലും നിന്നെ പോലുള്ള കൻഡ്രി ഇടിയറ്റ്‌സ് വൈശിനെ പോലുള്ളവരെ മോഹിക്കരുത് മായാ,,, വൈഷ്‌ എന്റെയാ,,, ആദ്യമായി അവനെ പ്രണയിച്ചതും അവൻ പ്രണയിച്ചതും എന്നെയാ,,, വിച്ചു,, അവൻ,,, അവൻ ആദ്യമായി സഹോദരിയായി കണ്ടതും, എല്ലാം ഷേർ ചെയ്യാറുള്ളതും എന്നോടാ,,

, ആ എന്റെ രണ്ടവകാശങ്ങളും എന്നിൽ നിന്ന് തട്ടിയെടുത്തത് നീയാണ് മായാ,,, എന്ന് കരുതി ഞാനൊരിക്കലും അടങ്ങിയിരിക്കില്ല,,, വിട്ട് തരില്ല അവരെ നിനക്ക്... പിന്നെ നിന്റെയീ കുഞ് അതിന് ഞാൻ വിധിച്ചത് മരണമാണ് മായ,,, നീയും നിന്റെ കുഞ്ഞും ഒന്നും വേണ്ട എന്റെ വൈശിനിനി... അവന് ഞാനുണ്ട്,,, ഞാൻ മതി,,, ഞാൻ മാത്രം..." ഒരു ഭ്രാന്തിയെ പോലെ മായയുടെ അടുത്തേക്ക് പോയി അവലുടർ അടുത്ത് മുട്ടു കുത്തിയിരുന്നിട്ട് നഡാശ അലറി,,, പെട്ടന്നാണ് മായയുടെ കൈകൾ അനക്കം വെക്കുന്നത് നഡാശ ശ്രദ്ധിച്ചത് അപ്പൊ തന്നെ മുഖം ചുളിച്ചുകൊണ്ട് നഡാശ അവിടുന്ന് എണീറ്റു... "വ,,, വൈഷ്‌... വൈശേ... ട്ടാ..." അവളുടെ ചുണ്ടുകൾ മെല്ലെ വൈശിന്റെ പേര് ഉരുവിട്ടതും നഡാശ പല്ല് കടിച്ചോണ്ട് അവളെ ഉഴിഞ്ഞു നോക്കി...

എന്നിട്ട് അവിടുന്ന് എണീറ്റ് പോകാൻ നിന്നതും പെട്ടന്ന് മായ അവലുടർ കാലിൽ പിടിച്ചു അവളെ അവിടെ നിർത്തിച്ചു,,, അപ്പൊ തന്നെ നഡാശ തിരിഞ്ഞു നോക്കിയതും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന ജീവന് വേണ്ടി പിടയുന്ന മായയെ ആയിരുന്നു അവള് കണ്ടത്... "വി,,, ച്ചൂ,,,, എനിക്ക്,,, എനിക്ക് അവ,,, നെ,,, കാണ,,,, ണം..." അവള് വിക്കി വിക്കി ജീവൻ വെടിയുന്ന വേദനയിൽ പറഞ്ഞതും നഡാശ മൈൻഡ് ചെയ്യാതെ പോകാൻ നിന്നതും അവള് വീണ്ടും മായയുടെ കാലിൽ പിടിച്ചു... അപ്പൊ തന്നെ ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ നഡാശ മായക്ക് മുൻപിൽ ഇരുന്നു... "ഒരു കാര്യം ഞാൻ നിന്നോട് പറയാൻ മറന്നു മിസ് മായാ,,, ഈ കാര്യമൊക്കെ ഞാൻ ആരുടെ തലയിലാ ചുമത്താൻ പോകുന്നതെന്ന് നിനക്കറിയോ..? അറിയില്ലല്ലേ പറഞ്ഞു തരാലോ..?

നിന്റെ പ്രിയപ്പെട്ട നാത്തൂന്റെ തലയിൽ,,, നിന്റെ സിദ്ധുന്റെ അനിയത്തി എന്ന പേരിലും വിച്ചൂന്റെ പ്രണയമെന്ന പേരിലും നീയൊരുത്തിയെ വാനോളം പുകഴ്ത്തി നടക്കുന്നില്ലേ...? ദുർഗ്ഗാ,,, അവളുടെ തലയിൽ,,, എന്റെ സന്തോഷം ഇല്ലാതാക്കിയ നീ സ്നേഹിക്കുന്ന ഒരാളെ പോലും ഞാൻ വെറുതെ വിടില്ല മായാ,,, ദുർഗ്ഗാ,,, അവളാണ് എന്റെ കെണിയിൽ അകപ്പെടാൻ പോകുന്നത്... വിച്ചൂന്റെ ജീവൻ... അവന്റെ കാത്തു സൂക്ഷിച്ച പ്രണയം... എന്നെ മറന്ന് എന്നെക്കാളേറെ നിനക്ക് പ്രാധാന്യം നൽകിയതിന് ഞാനവന് കൊടുക്കാൻ പോകുന്ന ശിക്ഷ അതാണ് മായാ,,,, അവന്റെ പ്രണയം അവനിൽ നിന്ന് അടർത്തി മാറ്റുക... ഒന്നോർക്കണം മായാ നീ,,, നീ കാരണം,,, നീയൊറ്റൊരാൾ കാരണം ദുർഗ്ഗക്ക് പലതും നഷ്ടപ്പെടാൻ പോകാ,,,

വിച്ചൂന്റെ പ്രണയം ആസ്വദിക്കാൻ അവൾക്കിനി ഭാഗ്യം ഉണ്ടാവില്ല മായാ,,, ഞാനിനി അതവൾക്ക് കൊടുക്കില്ല,,, കാരണം അവള് നീ നിന്നെക്കാളേറെ ഒരുപക്ഷേ വൈശിനെക്കാളേറെ സ്നേഹിക്കുന്ന സിദ്ധാർത്ഥിന്റെ അനിയത്തിയാണ്... വിച്ചു ഇനിയവളെ സ്നേഹിക്കില്ല മായാ,,, അതിന് ഞാൻ സമ്മതിക്കില്ല,,, അവസാനം വരെ അവന്റെ എല്ലാമായ നിന്നെ ഇല്ലാതാക്കിയ ദേഷ്യം ആവും അവന് അവളോട്,,, ഇല്ലെങ്കിൽ ഞാൻ അങ്ങനെയാക്കി മാറ്റും മായാ.. ഈ അവസാന നിമിഷം പോലും നീ കാരണമാണ് വിച്ചൂന് അവന്റെ പ്രണയം നഷ്ടമായത് എന്ന് ഓർത്ത് നീ വേദനിക്കണം മായാ,,, എനിക്കത് കാണണം,,, അവന്റെ പ്രണയം ഇനിയൊരിക്കലും അവളെ തേടി പോകില്ല..." ഉറച്ച വാക്കുകളോടെ അത്രയും കൂടെ പറഞ്ഞിട്ട് ഒരിക്കൽ കൂടെ പുച്ഛ ചിരിയോടെ നഡാശ മായയെ നോക്കിയതും അവളുടെ കവിളിനെ നനയിച്ചു കൊണ്ട് ഒരു നീർമുത്ത് താഴേക്ക് പതിച്ചു...

തന്നെ സ്‍നേഹിച്ചത് കൊണ്ട് വിശാലിന് അങ്ങനയൊരു വിധി വരുന്നത് അവൾക്ക് സഹിക്കാൻ കഴിയില്ലായിരുന്നു,,, സിദ്ധുന്റെ അനിയത്തിയായത് കൊണ്ട് ദുർഗ്ഗക്ക് ഈ ഗതി വരുന്നത് അവൾക്ക് സഹിക്കില്ലായിരുന്നു... തന്നെ സ്‍നേഹിച്ചത് കൊണ്ട് ആദ്യം ഡോക്റ്റർ, പിന്നെ വൈഷേട്ടൻ അത് കഴിഞ്ഞു ദുർഗ്ഗാ,,, ഇപ്പൊ വിച്ചൂ,,, അതും കൂടെ ആയതും ആ ജീവൻ നഷ്ടമാകുന്ന വേദനയിലും അവളുടെ ഉള്ളം പൊട്ടിപ്പോകുന്നുണ്ടായിരുന്നു,,, രാവിലെ വരെ ഉണ്ടായിരുന്ന സകല സന്തോഷങ്ങളും ഒരുനിമിഷം കൊണ്ട് ഇല്ലതാകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... അവള് ഒരിക്കൽ കൂടെ മായയെ നോക്കിയതും അവളെന്തിനോ വേണ്ടി കെഞ്ചുന്നത് പോലെ തോന്നി നഡാശക്ക്,, അത് മതിയായിരുന്നു അവൾക്ക്,,, അവളുടെ ഉള്ളം നിറയാൻ,,,

ഒരു ഭ്രാന്തിയെ പോലെ അവള് വീണ്ടും ഒന്ന് മന്ദഹസിച്ചിട്ട് എണീറ്റ് പോകാൻ നിന്നതും മായ ഒരിക്കൽ കൂടെ അവളുടെ കാലിൽ പിടിച്ചു അവളെ അവിടെ നിർത്തിച്ചു... "വി,,, ച്ചൂന്,,, ദു,,, ർ,,, ഗ്ഗയെ,,, വ,, ല്യ ഇഷ്ടാ നഡാശ..." അത്‌ കേട്ടതും ഒരിക്കൽ കൂടെ പുച്ഛിച്ചിട്ട് മായയുടെ സാരിയിലായി വിശാലിന്റെ കയ്യിൽ ഉള്ളത് പോലെയുള്ള ദുർഗ്ഗയുടെ പാദസരത്തിന്റെ മറ്റൊരെണ്ണം കോർത്തു വെച്ചിട്ട് അവളുടെ കവിളിലൊന്ന് തട്ടി.. "നോട്ടി ഗേൾ.." എന്ന് മാത്രം പറഞ്ഞോണ്ട് എണീറ്റ് പുറത്തേക്ക് നടന്നതും മായ വീണ്ടും അവളുടെ കാലിൽ പിടിച്ചു... "വൈ,,, ഷേട്ടൻ,,, പാവമാ നഡാശ..." അത് പറഞ്ഞത് കേട്ടതും ദേഷ്യം അണപ്പല്ലിൽ കടിച്ചു നിയന്ധ്രിച്ചിട്ട് കാല് വീശി ഹീൽ കൊണ്ട് ഒരിക്കൽ കൂടെ മായയെ തിരിഞ്ഞു നോക്കാതെ ചവിട്ടിയതും ഒരു നിമിഷം ഭൂമി നിശ്ചലമായി മായക്ക് മുൻപിൽ...

പിന്നെയൊന്നും നോക്കാതെ അവളവിടെ നിന്ന് പുറത്തേക്ക് നടന്നു പോയതും ഒരിറ്റ് ശ്വാസത്തിനായി ഒരുവൾ അവിടെ പിടയുന്നുണ്ടായിരുന്നു,,, അവന്റെ എല്ലാമായവൾ... മായ... പെട്ടന്ന് അടഞ്ഞു പോകുന്ന കണ്ണുകൾക്കുമപ്പുറം അവൾക്കടൂത്ത് തകർന്ന രീതിയിൽ അവളുടേ ഫോൺ കണ്ടതും ഒരായിരം പ്രതീക്ഷകൾ ആയിരുന്നു അവളിൽ,,, ജീവൻ പോയാലും ദുർഗ്ഗയല്ല ഇതിന് പിന്നിലെന്ന് വിശാലിനെ അറിയിക്കണമെന്ന ഒരൊറ്റ ചിന്ദ മാത്രമേ അവൾക്കുള്ളിൽ അപ്പോൾ ഉണ്ടായിരുന്നുള്ളൂ __🖤 പിന്നീട് ഓഫിസിൽ പോയപ്പോഴാണ് അവൾക്ക് വിശാലിനെ മായാ വിളിച്ചിരുന്നു എന്ന് മനസിലായത്,,, അതോണ്ട് ഒരുനിമിഷം ഹൃദയം മിടിച്ചെങ്കിലും അവളൊന്നും പറഞ്ഞിട്ടില്ല എന്ന് അവന്റെ ബിഹേവിയറിൽ നിന്ന് അവൾക് ബോധ്യമായിരുന്നു,,,

അപ്പൊ ടെന്ഷനോടെ നിൽക്ക പൊറുതി ഇല്ലാതെ പോകുന്ന വിശാലിനെ കണ്ടെങ്കിലും മായ രക്ഷപ്പെടില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു... (ഈ കാര്യങ്ങൾ ഒ‌ക്കെ ആദ്യം എഴുതിയ പാസ്റ്റിൽ പറഞ്ഞതാണ്,,, വീണ്ടും എഴുതി ബോർ ആകുന്നില്ല...) അവിടുന്ന് പിന്നീട് അർജുന്റെ അടുത്തേക്ക് അവർ പറഞ്ഞ സ്‌ഥലത്തേക്ക് പോയപ്പോഴായിരുന്നു നഡാശയുടെ കണക്കുകൂട്ടലുകൾ ഒ‌ക്കെ പിഴച്ചത്... സന്തോഷത്തോടെ ഗിരിനഗറിന്റെ കുറച്ച് അപ്പുറമുള്ള സ്ഥലത്ത് പോയ നഡാശ കണ്ടത് ഒരു കാറിന് മുൻപിൽ പ്രതിമ പോലെ നിക്കുന്ന അർജുനെ ആയിരുന്നു... "അർജുൻ,,, വൈഷ്‌ എവിടെ...?" അവള് ചോദ്യ ഭാവേന അവനെ നോക്കിയതും അവൻ ആ കാറിന് നേരെ വിരൽ ചൂണ്ടി,,, അപ്പൊ തന്നെ ചിരിയോടെ കാറിന്റെ അടുത്തേക്ക് അവള് നടന്നടുത്തു,,,

പുഞ്ചിരി ആയിരുന്നു അവളിൽ,, ഈ ലോകം തന്നെ വെട്ടിപ്പിടിച്ച സന്തോഷം... ഇനി മായയില്ല,,, അതോണ്ട് വൈശിനെ സ്വന്തമാക്കണം എന്ന ചിന്തയിൽ അന്ധയായിരുന്നു അവൾ... അതിന്റെ അപ്പുറത്തേക്ക് മറ്റൊരു ചിന്തയും അവളിൽ വന്നിരുന്നില്ല... ഒപ്പം ആ കാറിൽ ഒരു പുരുഷ രൂപം കണ്ടതും അവളുടെ സന്തോഷം ഇരട്ടിയായിരുന്നു... വൈശിനെ കാണാനുള്ള തിടുക്കത്തിൽ അവളങ്ങോട്ട് വേഗത്തിൽ നടന്നതും പൊടുന്നേനെ അവൾക്ക് മുൻപിൽ വെച്ചു ആ കാറ് ഒന്ന് വാനമിലേക്ക് ഉയറന്നുപൊങ്ങി നിലം പതിച്ചു പൊട്ടിത്തെറിച്ചതും അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു... അപ്പൊ തന്നെ അർജുനെ തിരിഞ്ഞു നോക്കിയതും കയ്യിലെ ബോംബ് കാൻഡ്രോൾ റിമോർട്ട് സൈഡിലേക്ക് വലിച്ചെറിഞ്ഞിട്ട് അവൻ എങ്ങോട്ടോ ഓടി മറഞ്ഞതും ഒരുനിമിഷം എല്ലാം നിശ്ശബ്ദമായിരുന്നു അവൾക്ക് മുന്നിൽ... എന്തിന് വേണ്ടിയാണോ എല്ലാം ചെയ്തത്,,,

ആർക്ക് വേണ്ടിയാണോ എല്ലാം ചെയ്തത്,,, അതെല്ലാം ഒരു നിമിഷം കൊണ്ട് നിലച്ചിരിക്കുന്നു,,, അവളുടെ ഹൃദയം നിലച്ചത് പോലെ തോന്നുന്നുണ്ടായിരുന്നു അവൾക്... "NOOOOOOOOOO....." തത്സമയം തല ചുറ്റുന്നത് പോലെ വൈഷ്‌ പോയെന്ന സത്യം അവള് മനസിലാക്കിയതും കണ്ണും ചെവിയും പൊത്തി എല്ലാം ഒരു സെക്കൻഡിൽ നഷ്ടമായ ഭ്രാന്തിയെ പോലെ ആ ചെരുവിൽ മുട്ടുകുത്തിയിരുന്നുകൊണ്ട് അവൾ അലറി... __💙 "പിന്നീട് വേറെ വഴിയില്ലാത്തത് കൊണ്ട് രക്ഷപ്പെടാൻ വേണ്ടി ഞാനവിടെ നിന്ന് പോയിക്കളഞ്ഞു,,, എനിക്കറിയില്ല എവിടെയാണ് പിഴവ് പറ്റിയതെന്ന്,,, അർജുൻ എവിടെയാണ് എന്നെ ചതിച്ചതെന്ന്... അതിന്റെ ശേഷം ഒരിക്കൽ പോലും ഞാൻ വിഡ്ഢിയാക്കി തീർത്ത ആ മനുഷ്യനെ ഞാൻ കണ്ടിട്ടില്ല,,, എന്റെ എല്ലാ ക്രൂരതകൾക്കും വേണ്ടി ഞാൻ അയാളെ മുതലെടുത്തു... ചെയ്തത് മുഴുവൻ തെറ്റാ,,,ണെന്ന് എനിക്കറിയാം... മാ..പ്പ് അർഹിക്കുന്നില്ല,,,

അതോണ്ട് നിങ്ങൾ തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്..." മുട്ടുകുത്തി അവിടയിരുന്നുകൊണ്ട് അവള് അലറിക്കരഞ്ഞതും എല്ലാവരും നിശ്ശബ്ദതമായിരുന്നു... "നഡാശ,,, അവള് പ്രേഗിനെന്റ് ആയിരുന്നു,,, എന്തിനാ നീ...?" (പ്രതിലിപിയിൽ ഒരാൾ നൽകിയ റിവ്യൂ ആണീ വാക്കുകൾ,,, എന്റെ ഹൃദയത്തെ അത് ആഴത്തിൽ പതിച്ചു,,, അതോണ്ട് അതിവിടെ മെൻഷൻ ചെയ്യുന്നു) പെട്ടന്ന് അവൾക്ക് മുൻപിൽ വന്നുകൊണ്ട് അവളുടെ അടുക്കൽ ഇരുന്നുകൊണ്ട് ആകാശ് ചോദിച്ചതും അവളുടെ കണ്ണുകൾ പോയത് അവനിലേക്കായിരുന്നു,,, വിശാലിലേക്ക്,,, അവനിലെ മാറ്റമാറിയാൻ,,, അവൻ തരുന്ന ശിക്ഷയറിയാൻ,, അവന്റെ സന്തോഷവും സങ്കടവും എല്ലാം അവൾ ആയിരുന്നു മായാ,,

ആ അവളെ അവനിൽ നിന്ന് അടർത്തി മാറ്റിയത് താനാണ്... എന്നാൽ അവന്റെ കണ്ണുകൾ ആദ്യമായി ഉയർന്നത് അവളിലായിരുന്നു,,, ആരുടെയൊക്കെയോ വാക്കുകൾ കേട്ട് തന്നിൽ നിന്ന് അടർത്തി മാറ്റിയ പ്രണയത്തിന്റെ അവകാശിയിലേക്ക്,,, ജീവനോളം സ്നേഹിച്ചെന്ന് പറഞ്ഞു ഇഞ്ചിഞ്ചായി വേദനിപ്പിച്ച ആ സ്ത്രീയുടലിലേക്ക്,,, താൻ പ്രണയിച്ചു എന്ന ഒരൊറ്റ കാരണത്താൽ നരക ജീവിതം തന്നോടൊപ്പം ജീവിച്ചു തീർത്തവളിലേക്ക്... തന്റെ സന്തോഷങ്ങൾ ഇല്ലാതാക്കിയെന്ന് ആരോപിച്ചു വേദനിപ്പിച്ചവളിലേക്ക്,,, എല്ലാത്തിനും അപ്പുറം ഒടുവിൽ താൻ നൽകിയ വേദനകൾ ഒക്കെ വാങ്ങി ഒരക്ഷരം തിരികെ പറയാതെ സ്വയം നീറി ഒടുവിൽ തന്റെ ക്രൂരതകളുടെ ഫലമായി തന്റെ തുടിപ്പിനെ പേരിയവളിലേക്ക്,,, ദുർഗ്ഗയിലേക്ക്............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story