കാമഭ്രാന്തൻ: ഭാഗം 55

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"നഡാശ,,, അവള് പ്രേഗിനെന്റ് ആയിരുന്നു,,, എന്തിനാ നീ...?" പെട്ടന്ന് അവൾക്ക് മുൻപിൽ വന്നുകൊണ്ട് അവളുടെ അടുക്കൽ ഇരുന്നുകൊണ്ട് ആകാശ് ചോദിച്ചതും അവളുടെ കണ്ണുകൾ പോയത് അവനിലേക്കായിരുന്നു,,, വിശാലിലേക്ക്... അവനിലെ മാറ്റമാറിയാൻ,,, അവൻ തരുന്ന ശിക്ഷയറിയാൻ,, അവന്റെ സന്തോഷവും സങ്കടവും എല്ലാം അവൾ ആയിരുന്നു മായാ,, ആ അവളെ അവനിൽ നിന്ന് അടർത്തി മാറ്റിയത് താനാണ്... എന്നാൽ അവന്റെ കണ്ണുകൾ ആദ്യമായി ഉയർന്നത് അവളിലായിരുന്നു,,, ആരുടെയൊക്കെയോ വാക്കുകൾ കേട്ട് തന്നിൽ നിന്ന് അടർത്തി മാറ്റിയ പ്രണയത്തിന്റെ അവകാശിയിലേക്ക്... ജീവനോളം സ്നേഹിച്ചെന്ന് പറഞ്ഞു ഇഞ്ചിഞ്ചായി വേദനിപ്പിച്ച ആ സ്ത്രീയുടലിലേക്ക്,,, താൻ പ്രണയിച്ചു എന്ന ഒരൊറ്റ കാരണത്താൽ നരക ജീവിതം തന്നോടൊപ്പം ജീവിച്ചു തീർത്തവളിലേക്ക്... തന്റെ സന്തോഷങ്ങൾ ഇല്ലാതാക്കിയെന്ന് ആരോപിച്ചു വേദനിപ്പിച്ചവളിലേക്ക്,,, എല്ലാത്തിനും അപ്പുറം ഒടുവിൽ താൻ നൽകിയ വേദനകൾ ഒക്കെ വാങ്ങി ഒരക്ഷരം തിരികെ പറയാതെ സ്വയം നീറി ഒടുവിൽ തന്റെ ക്രൂരതകളുടെ ഫലമായി തന്റെ തുടിപ്പിനെ പേറിയവളിലേക്ക്,,, ദുർഗ്ഗയിലേക്ക്...

എന്തായിരുന്നു ആ നിമിഷം അവന്റെയുള്ളിൽ നിറഞ്ഞു നിന്നത്...? എന്തായിരുന്നു ആ നിമിഷം അവന്റെയുള്ളിൽ..? പ്രണനായി സ്നേഹിച്ചവൾ അത്രയും വേദന സഹിച്ചു മരിച്ചതോ..? അതോ പ്രാണനെ പോലെ സ്നേഹിച്ചുവെന്ന് വാക്ക് പറഞ്ഞു ഒത്തിരി വേദനിച്ചവൾ സഹിച്ച വേദനകളോ..? യാദനകളോ..? എന്തായിരുന്നു ആ നിമിഷം അവന്റെയുള്ളിൽ..? നഡാശക്ക് ഭയം തോന്നുന്നില്ലയിരുന്നു,,, കാരണം വൈശാഖ് അവളെ വിട്ട് പോയത് മുതൽ മറ്റൊന്നും അവൾക്ക് മുന്നിൽ ഒരു വേദനയെ ആയിരുന്നില്ല,,, അവൻ പോയത് മുതൽ അവൾക്ക് വേദനിച്ചിരുന്നില്ല... അപ്പൊ തന്നെ ശർമിള ഇരുന്നിടത് നിന്ന് എണീറ്റ് നഡാശക്ക് മുൻപിൽ വന്നിട്ട് അവളെ നേരെ നിന്ന് അവളുടെ കണ്ണിലേക്ക് നോക്കിയതും ശർമിള വന്നതറിഞ്ഞതും നഡാശ വിശാലിൽ നിന്ന് കണ്ണെടുത്തിട്ട് ശർമിളയെ നോക്കിയതും ആ കണ്ണിൽ നിന്ന് കണ്ണുനീർ നിലം പതിക്കുന്നത് കണ്ടതും ഒരുനിമിഷം നഡാശയുടെ ഉള്ളം പൊടിഞ്ഞു പോയി... "മരുമകളെ പോലെ ആയിരുന്നില്ല, മകളെ പോലെയായിരുന്നു നഡാശ ഞാൻ മായയെ സ്‍നേഹിച്ചത്,,, അവളെ വൈശാഖിന്റെ ഭാര്യ ആയിട്ടല്ല,,, മറിച്ച് എന്റർ സ്വന്തം മോളയിട്ടാ ഞാൻ കണ്ടത്,,, എന്നിട്ട് പോലും എന്റെ മോളെ നീ വേദനിപ്പിച്ചു കളഞ്ഞല്ലോടി മഹപാപി..."

അവളുടെ ഉള്ളം കൈകൾ കൈകളിലൊതുക്കി അവർ പറഞ്ഞതും തന്നെ ചുട്ടെരിക്കാൻ പാകത്തിലുള്ള ഒരു മിഴികൾ ആയിരുന്നില്ല നഡാശ ആ കണ്ണുകളിൽ കണ്ടത്,,, മറിച്ച് മായ സഹിച്ച വേദനകൾ ഓർത്ത് വെന്ത് നീറുന്ന ഒരു അമ്മ മനം ആയിരുന്നു... അവരുടെ കൈകളിൽ നിന്ന് കൈകൾ മോചിപ്പിച്ചിട്ട് അവൾ മുഖം പൊത്തി കരയാൻ ആരംഭിച്ചെങ്കിലും ആർക്കും ആ നിമിഷം അവളോട് ദയ തൊന്നുന്നില്ലായിരുന്നു,,, ഒരാൾക്ക് ഒഴിച്ച്,,, ദുർഗയ്ക്ക്,,, അവൾക്ക് അപ്പോഴും നഡാശയുടെ അവസ്ഥയോർത്ത് സഹദാപം തോന്നുന്നുണ്ടായിരുന്നു... പക്ഷെ വിശാലിനെ തേടി ആ മിഴികൾ ഓടി നടന്നില്ല എന്താണ് സത്യം,,, എന്നാൽ വിശാൽ അവളിൽ നിന്ന് കണ്ണുകൾ പിൻവലിച്ചിരുന്നില്ല,,, അവന്റെ മുന്നിൽ മാത്രം അപ്പോൾ ദുർഗ്ഗ മാത്രമേ ഉണ്ടായിരുന്നുള്ളൂ... ആ നിമിഷം അവന്റെ മുൻപിൽ മായ പോലും ഉണ്ടായിരുന്നില്ല,,, ദുർഗ്ഗയും അവളോട് ചെയ്ത തീറ്റുകളും മാത്രം,,, അവന്റെ കണ്ണുകൾ നിറയാൻ പോലും ഭയന്നിരുന്നു,,, ദ്രിഷ്ടികൾ ആ പെണ്ണുടലിന്റെ ഉദരത്തിലേക്ക് നീങ്ങിയതും അവന്റെ ഹൃദയം ആരോ വെട്ടിമുറിക്കുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു... ഒടുവിലവന്റെ മനസ്സ് ആദ്യം മുതൽ അവളെ കണ്ടത് മുതൽ ഈ ദിവസം വരെയുള്ള ഓർമ്മകളിൽ അലഞ്ഞു നടന്നതും തല ചുറ്റുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു,,,

ഒരുനിമിഷം ശ്വാസം എടുക്കാൻ പോലും കഴിയുന്നില്ല,,, വിങ്ങാനോ കുറ്റബോധപ്പെടാനോ അവന് കഴിയില്ലായിരുന്നു... 'ദുർഗ്ഗ' എന്ന രൂപത്തിൽ തന്നെ ഒരുനിമിഷം അവൻ തറഞ്ഞു നിന്നുപോയി,,, എന്തോ കൊത്തിവലിക്കുന്നത് പോലെ തോന്നിയത് കൊണ്ടാണ് ദുർഗ്ഗാ6സൈഡിലേക്ക് നോക്കിയത് അപ്പൊ അവിടെ അവളെ തന്നെ നോക്കിനിക്കുന്ന വിശാലിനെ കണ്ടതും ഒരുനിമിഷം ഉള്ളിലൂടെ ഒരു മിന്നൽപിണർ കടന്നു പോയത് അവൾ അറിയുന്നുണ്ടായിരുന്നു... ഒരിക്കൽ കൂടെ അവൻ ഉപദ്രവിക്കുമോ എന്ന ചോദ്യം അവളിൽ നിറഞ്ഞു വന്നതും അവള് പതിയെ ദീപയുടെ പിറകിൽ പോയി ഒളിച്ചു നിന്നതും വിശാലിന് അവന്റെ ഉള്ളിൽ നിന്നാരോ അവന്റെ ഹൃദയത്തെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്നത് പോലെ തോന്നി,,, ഒരുനിമിഷം അവൻ നീറിപ്പുകയുന്നുണ്ടായിരുന്നു... പെട്ടെന്ന് നഡാശയെ തന്റെ നേരെ നിർത്തിക്കൊണ്ട് ശാലിനി അവളുടെ കരണത്തടിച്ചതും എല്ലാരും പെട്ടെന്ന് നിശ്ശബ്ദമായി... പക്ഷെ നഡാശ അവിടുന്ന് അനങ്ങിയിട്ടില്ലായിരുന്നു,,, അവൾക്കതിന് കഴിയില്ലായിരുന്നു,,, ആ നിമിഷം ആ ഒരു അടിയൊന്നും അവളെ സംബന്ധിച്ച അടുത്തോളം ഒന്നുമല്ലായിരുന്നു... "എന്തിനാടി നീയങ്ങനെ ചെയ്തത്..? ജനിച്ചത് മുതൽ സങ്കടം മാത്രേ ആ പാവത്തിന് ഉണ്ടായിട്ടുള്ളൂ,,,

എന്നിട്ട് പോലും നിന്നെ പോലൊരു പെണ്ണാണെന്നുള്ള ദയ പോലും കൊടുക്കാതെ ആ കുഞ്ഞിനെ ചുമക്കുന്ന ശരീരത്തെ നീ ചവിട്ടി മെതിച്ചില്ലേ...? എങ്ങനെ കഴിഞ്ഞു നഡാശ ഒരു പെണ്ണായിട്ട് കൂടി ഇത്രേം വലിയ ക്രൂരത ചെയ്യാൻ നിനക്ക്..? ഒന്നും തോന്നിയില്ലേ ആ പച്ചശരീരം നിനക്ക് മുന്നിൽ ഒരിറ്റ് ശ്വാസത്തിനായി പിടയുമ്പോൾ..? അതും നോക്കി നിനക്ക് രസിക്കാൻ കഴിഞ്ഞെങ്കിൽ രാക്ഷസിയാടി നീ... നിന്നോട് ഇവിടെയുള്ള ആരൊക്കെ ക്ഷമിച്ചാലും,,, ഞാൻ ഒരിക്കലും ക്ഷമിക്കാൻ പോണില്ല നഡാശ,,, അത്രയ്ക്ക് പോലും നീ എന്റെ മായയെ വേദനിപ്പിച്ചു,,, മരണം കാണിച്ചു,,, ഇഞ്ചിഞ്ചായി കൊന്നു,,, എന്തിനായിരുന്നെടി..?" എന്നൊക്കെ അലറിക്കൊണ്ട് ശാലിനി നഡാശ വീണിടത് നിന്ന് അവളെ ബലമായി എണീപ്പിച്ചു മറ്റേ കരണത്തും കൂടെ അടിച്ചതും അവള് സൈഡിലേക്ക് വെച്ചു പോയിരുന്നു... പക്ഷേ മായ ചോരയിൽ പിടയുന്ന രംഗം മനസ്സിലേക്ക് വരുന്നതിന് അനുസരിച്ച് ശാലിനിയുടെ ദേഷ്യം ഓരോ നിമിഷവും വർധിക്കുകയായിരുന്നു,,, അതിനനുസരിച്ച്‌ അവള് വീണ്ടും വീണ്ടും ഒരു ഭ്രാന്തിയെ പോലെ നഡാശയെ അടിച്ചു കൊണ്ടിരുന്നു... ഒടുവിൽ ആകാശ് ശാലിനിയെ നഡാശയിൽ നിന്ന് അകറ്റി മാറ്റിയതും ശാലിനി ഒരു ഭ്രാന്തിയെ പോലെ അവിടെ മുട്ടു കുത്തിയിരുന്നു പൊട്ടി കരഞ്ഞു,,,

ജനിച്ചത് മുതൽ കാണുന്നതാണ് മായയെ,,, ചിരിക്കാൻ പോലും ഭയമായിരുന്നു അവൾക്ക്... അനാഥകളായ തങ്ങൾ സന്തോഷം എന്തെന്ന് പോലും അറിഞ്ഞത് കല്യാണം കഴിഞ്ഞപ്പോഴാണ്,,, അങ്ങനെയുള്ളവൾ അനുഭവിച്ച വേദനകൾ ഓർക്കെ മരവിച്ചു പോയിരുന്നു ശാലിനിയുടെ ഉള്ളം... പക്ഷെ നഡാശ നോക്കിയത് അവനിലേക്കാണ്,,, വിശാലിലേക്ക്,,, അവന്റെ പ്രതികരണമായിരുന്നു അവൾക്ക് അറിയേണ്ടിയിരുന്നത്,,, അവൻ നൽകുന്ന ശിക്ഷ അത് മരണമായാലും അവള് സ്വീകരിക്കാൻ തയ്യാർ ആയിരുന്നു,,, അവൾക്ക് ആ നിമിഷം മറ്റൊന്നിനെ പറ്റിയും ചിന്തിക്കാൻ വയ്യായിരുന്നു... ദീപ ഒരുനിമിഷം നിന്നിടത് നിന്ന് ഭൂമി രണ്ട് പിളർപ്പായി താഴ്ന്നു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടായിരുന്നു,,, തന്റെ ഏട്ടൻ ഇപ്പൊ എല്ലാവർക്കും മുന്നിൽ തെറ്റുകാരനാണ്... ഒരുനിമിഷം ഹൃദയമിടിപ്പ് നിലച്ചു പോകുന്നു... ശരീരം മരവിക്കുന്നു,,, മനസ്സാകെ തീ ചൂട്... "ഏട്ടാ..." പതിയെ അവളുടെ ചുണ്ടുകളിൽ നിന്ന് ആ വാക്ക് ഉതിർന്നു വീണതും അവള് നിലത്തേക്ക് ഊർന്നിരിക്കാൻ തുനിഞ്ഞതും പ്രിയ പെട്ടെന്ന് അവളെ അവിടെ പിടിച്ചു നിർത്തിച്ചു ബാലൻസ് ചെയ്തു,,, ദീപക്ക് വേദനിക്കുമ്പോൾ പിടയുന്നത് പ്രിയയുടെ മനസ്സായിരുന്നു...

നഡാശക്ക് ഒരുനിമിഷം ഹെലനെ കാണണം എന്ന് തോന്നി,,, അവളെ ഇറുകെ പുണരണം എന്ന് തോന്നി,,, ഇത്രേം വലിയ തെറ്റുകൾ ചെയ്തപ്പോൾ ലോകം മുഴുവൻ തന്നെയൊരു ക്രൂരയായി ചിത്രീകരിച്ചപ്പോൾ തനിക്ക് തണലായത് അവൾ മാത്രമാണ്,,, തന്റെ കൂടെ നിന്നത് അവൾ മാത്രമാണ്... തന്നെ ആത്മഹത്യയുടെ വക്കിൽ നിന്ന് തിരികെ പിടിച്ചു കയറ്റിയത് അവളാണ്,,, മറ്റാരേക്കാളും വൈശിനെക്കാളുമൊക്കെ ഏറെ തന്നെ സ്നേഹിച്ചതും അവളാണ്,,, ഇന്നവൾ തന്നോട് ദേഷ്യപ്പെട്ടത് പോലും തന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് നഡാശക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു... അവളാ അവസാന നിമിഷം പോലും പപ്പയെയും മമ്മയെയും കാണണം എന്നല്ല മറിച്ച് ഹെലനെ കാണണം എന്നായിരുന്നു മോഹിച്ചത്... എല്ലാവരിലും നഡാശയോട് വെറുപ്പ് നിരഞ്ഞു,,, അവരൊക്കെ തല താഴ്ത്തി,,, ആ കുടുംബത്തിലെ പലരും മായയെ തള്ളി പറഞ്ഞതാണ്... വൈശാഖ് ചെയ്ത കുറ്റം കൊണ്ട് അനു ജനിച്ചപ്പോൾ അവളെ കുറ്റപ്പെടുത്തിയാണ്,,, അതൊക്കെ വൈശാഖിനോടുള്ള സ്നേഹം കൊണ്ടായിരുന്നു,,,

തങ്ങളുടെ കുടുംബത്തിലെ ചോരയെ തള്ളിപ്പറയാനുള്ള മടി കൊണ്ടായിരുന്നു... ഇന്ന് ഒരായിരം ജന്മത്തെക്കുള്ള വേദന ഒരുനിമിഷം മായ സാഹിച്ചെന്ന് അറിഞ്ഞപ്പോൾ അവരൊക്കെ നിശ്ശബ്ദരാകുന്നു... വൈശാഖിന്റെ മരണം ഒരിക്കൽ കൂടെ ആ കുടുംബത്തിലെ ബാക്കിയുള്ള ഓരോ അംഗത്തിന്റെയും ഉള്ളിൽ കൂടെ കടന്നു പോകുമ്പോൾ ചെറുപ്പം മുതലേ കണ്ടവന്റെ ചിരി അവരെയൊക്കെ വേട്ടയാടുന്നു,, ഒരിക്കൽ കൂടെ അവനെ കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു, ആഗ്രഹിച്ചു പോകുന്നു... പത്തുമാസം പേറി നൊന്ത് പ്രസവിച്ച മകനാണ് വൈശാഖ്,,, അവനും അവന്റെ പ്രണയവും ജനിക്കാനിരുന്ന കുഞ്ഞിനെയും തന്നിൽ നിന്ന് പൂർണ്ണമായും നരകിപ്പിച്ച് ഇല്ലാതാക്കിയ നഡാശയോട് ശർമിള എങ്ങനെയാണ് ക്ഷമിക്കുക..? അവർക്ക് എങ്ങനെയാണ് അതിന് കഴിയുക..? ഉത്തരമില്ലാതെ കണ്ണുകൾ നിറച്ചു കൊണ്ട് അവർ നഡാശയെ നോക്കിയതും അനുസരണയില്ലാതെ അവളുടെ മിഴികൾ തേടി പോയത് വിശാലിനെയാണ്... എന്നാൽ അവന്റെ കണ്ണുകൾ അപ്പോഴും ദുർഗ്ഗയിൽ നിലയുറച്ചിരിക്കുകയായിരുന്നു,,,

മനസ്സിലൂടെ കടന്ന് പോകുന്നത് കല്യാണത്തിന്റെ മുൻപും പിൻമ്പും നടന്ന പലതരം കാര്യങ്ങൾ ആയിരുന്നു... അത് ശ്രദ്ധിച്ചെന്ന പോലെ നഡാശ വിശാലിന്റെ മുൻപിൽ വന്ന് നിന്നതും അവള് വന്നതറിഞ്ഞു വിശാൽ ദുർഗ്ഗയിൽ നിന്നും കണ്ണുകളെടുത് നഡാശയെ നോക്കിയതും എല്ലാവരെയും ദുർഗ്ഗ അടക്കം എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു... "മറ്റാരും എന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല,,, മറ്റാര് എനിക്ക് തരുന്ന ശിക്ഷയും എനിക്ക് അറിയുകയും വേണ്ട,,, എനിക്ക് നീ എനിക്ക് തരുന്ന ശിക്ഷ ഏതെന്ന് അറിഞ്ഞാൽ മതി വിച്ചൂ... എന്നെ നിനക്ക് കൊല്ലണോ..? കൊന്നോളൂ എനിക്കൊന്നുമില്ല,,, അല്ലേലും മരണത്തോട് എനിക്കിപ്പോ വല്ലാത്ത പ്രണയമാണ് വിച്ചൂ,,, നിന്റെ സഹോദരനെക്കാളും ഭ്രാന്തമായ് ഞാൻ സ്‍നേഹിച്ചത് മരണത്തെയാണ്... മരണത്തിന് മുൻപ് ഒന്ന് നിന്നോട് പറയണം എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ,,, നീ കരുതും പോലെ ദുർഗ്ഗയല്ല മായയുടെ മരണത്തിന്റെ പിന്നിൽ,,, അവൾക്കും വൈശിനുമൊക്കെ ആ വേദന കൊടുത്തത് ഞാനാണ്... എന്റെ ഭ്രാന്തുകളാണ് എല്ലാത്തിനും കാരണം... ദുർഗയ്‌ക്ക് നിങ്ങളെയൊന്നും അറിയുക കൂടി ഉണ്ടായിരുന്നില്ല,,,

ഏട്ടൻ മരിച്ചതിൽ നിങ്ങളോടൊക്കെ പ്രതികാരം ചെയ്യാൻ വരാൻ മാത്രം ധൈര്യമൊന്നും ആ പൊട്ടിപെണ്ണിന് ഇല്ല വിച്ചൂ... അവളുടെ ഏട്ടന്റെ മരണത്തിന്റെ പിന്നിൽ നീയാണെന്നോ നിന്റെ കൈകളാണ് ആ ജീവൻ എടുത്തതെന്നോ ഒന്നും... ഒന്നും ആ പാവം പിടിച്ചവൾക്ക് അറിയില്ലടാ... അവൾക്ക് പേടിയാണ് വിച്ചൂ,,, ഈ ലോകത്തിൽ ജീവിക്കാൻ പോലും അവൾക്ക് ഭയമാ... ഓരോ നിമിഷവും പേടിച്ചുകൊണ്ടാ അവള് ജീവിക്കുന്നത്,,, അവളുടെ ആ പേടി തന്നെയാ എന്റെ ആയുധവും,,, ആ പേടി അവളിൽ എന്നും ഉള്ളത് കൊണ്ടാ എന്റെ കെണിയിൽ അവള് എളുപ്പം വീണത്... അല്ലാതെ നിങ്ങളോടൊന്നും അവൾക്ക് യാതൊരു വിധ വൈരാഗ്യവും ഇല്ല,,, എന്നിട്ട് പോലും ഇത്രെയും കാലം നീ അവളോട് ചെയ്തത് ഒക്കെ തെറ്റാണ് വിച്ചൂ,,, ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത തെറ്റ്... ഈ വിശാലിനെ കാണാൻ വേണ്ടി ആയിരുന്നില്ല അന്ന് മായ എന്റെ കാല് പിടിച്ചത്,,, സിദ്ധു ദുർഗ്ഗയെ നിനക്കായ് മാറ്റിവെച്ചതും എന്നും അവളെ കരയിക്കാൻ വേണ്ടിയല്ല,,, അവസ്ഥകൾ കൊണ്ടാണെങ്കിലും നീ കാരണമാണ് സിദ്ധു മരിച്ചത്... എന്നിട്ട് പോലും അവസാനമായി അവന്റെ വിശ്വാസം ദുർഗ്ഗയെ നീ പൊന്ന് പോലെ നോക്കുമെന്നായിരിക്കും,,, ഈ പാവത്തെ ഇവിടെയിട്ട് ഇങ്ങനെ നരകിപ്പിക്കാൻ മാത്രം അവള് നിന്നോട് എന്ത് തെറ്റാ ചെയ്തത്...?

ശരിയായിരിക്കാം ഞാൻ കാരണമായിരിക്കാം നീ ഇങ്ങനെയൊക്കെ ആയത്,,, ദുർഗ്ഗയെ നീ വെറുത്തതും സിദ്ധുനെ നിന്റെ കൈ കൊണ്ട് തന്നെ കൊല്ലേണ്ടി വന്നതും ഞാൻ കാരണമായിരിക്കാം... പക്ഷെ നീ മറ്റൊരു കാര്യം മറക്കരുത് വിച്ചൂ,, അവളോട് പ്രതികാരം ചെയ്യാൻ നീ തിരഞ്ഞെടുത്ത ഈ വഴിയുണ്ടല്ലോ,,, ഇതിലും വലിയ ഒരു പെണ്ണിനോട് കാണിക്കാൻ കഴിയില്ലടാ... ഈ തെറ്റിന് ഈ ലോകത്ത് മനുഷ്യപ്പറ്റുള്ളവർ ആരും നിനക്ക് മാപ്പ് തരില്ല വിച്ചൂ,, മായാ ഉണ്ടായിരുന്നെങ്കിൽ അവളോ, സിദ്ധുവോ, വൈഷോ ഒന്നും നിനക്ക് മാപ്പ് തരുമായിരുന്നില്ല... എനിക്കറിയില്ല വിച്ചൂ ദുർഗ്ഗാ എന്ത് വേദനയാണ് നിന്നിൽ നിന്ന് സഹിച്ചതെന്ന്, എന്ത് മാത്രം വേദനയാ നീ അവൾക്ക് കൊടുത്തത് എന്നോ ഒന്നും അറിയില്ല,,, പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പാണ്,,, മായക്ക് ഞാൻ കൊടുത്ത വേദനയൊന്നും അതിന് മുന്നിൽ ഒന്നുമായിരിക്കില്ല,,, അവളെ നീ കൊല്ലാതെ കൊന്നതെന്തിനാ വിച്ചൂ..? അവള് പാവമായിരുന്നില്ലേ..? വെറും പഞ്ചപ്പാവം... ഒരു പെണ്ണാണെന്ന പരിഗണന, അല്ലേൽ നിന്റെ പ്രണയമായിരുന്നു എന്ന പരിഗണയെങ്കിലും അവൾക്ക് കൊടുത്തുകൂടായിരുന്നോ..?"

എന്നൊക്കെ അവന്റെ ഷർട്ടിൽ പിടുച്ചു കുലുക്കി കൊണ്ട് നഡാശ അലറിയതും അവൻ നിശ്ശബ്ദനായിരുന്നു,,, അവന്റെ കണ്ണുകൾ വീണ്ടും കൊതി മാറാത്തത് പോൽ ദുർഗ്ഗയെ തേടി പോയതും പൂർണ്ണമായും അവനെ ജീവിതം വീണ്ടും തോല്പിച്ചിരുന്നു,,, അവൻ വീണ്ടും മുട്ട് മടക്കിയിരുന്നു,,, പൂർണ്ണമായും അവൻ തോറ്റ് പോയിരുന്നു... ദുർഗ്ഗയാകെ ഭയന്നിരിക്കുകയായിരുന്നു,, അവൾക്ക് പേടിയാണ് എല്ലാരേയും,,, ദീപയുടെ പുറകിൽ തലതാഴ്ത്തിയുള്ള അവളുടെ ആ നിൽപ്പ് ആയിരുന്നു വിശാലിനെ ഓരോ നിമിഷവും കൊല്ലാതെ കൊന്നിരുന്നത്,,, അതിലായിരുന്നു അവൻ തോറ്റ് പോയതും... "വിച്ചൂ,,, ഇനി നീ പറഞ്ഞോ,,, എന്നെ എന്ത് വേണമെങ്കിലും നിനക്ക് ചെയ്യാം,,, നിന്റെയീ നാശത്തിന് പിന്നിൽ ഞാനാണെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ട് തന്നെ പറയാ എന്താ നിനക്കെന്നെ കൊല്ലണോ...? അതോ അടിക്കണോ,,, എങ്കിൽ അടിക്ക്,,," കണ്ണുകൾ രണ്ടും അമർത്തി തുടച്ചു ഒരു ഭ്രാന്തിയെ പോലെ അവള് അലറി വിളിച്ചു അവന്റെ കൈ കൊണ്ട് സ്വന്തം കവിളത് തന്നെ അടിപ്പിച്ചതും അവൻ പെട്ടെന്ന് ഞെട്ടലോടെ അവളെ നോക്കി അവളിൽ നിന്ന് കൈ വിടുവിച്ചിട്ട് അവളുടെ മുഖം അവന്റെ രണ്ട് കൈകൊണ്ടും വാരിയെടുത്തു ഇമചിമ്മാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയതും ഒരുനിമിഷം അവളും അവന്റെ കണ്ണിലേക്ക് നിർവികാരതയോടെ നോക്കി... "എന്റെ മായയെ നീ ഒരുപാട് വേദനിപ്പിച്ചോ നഡാശ...?"

എല്ലാം തർന്നവനെ പോലെ നിരാശയോടെ വിശാൽ ചോദിച്ചതും അതുവരെ ശാന്തമായി നിന്ന നഡാശക്ക് പെരുവിരൽ മുതൽ അരിച്ചു കയറി വന്നതും ഊക്കോടെ അവള് വിശാലിനെ പുറകിലേക്ക് തള്ളി മാറ്റി... *"മായ മായ മായ,,, നിനക്ക് ഈയൊരു ചിന്ത മാത്രമേ വിച്ചു ഉള്ളു...? അപ്പൊ ആ ഉള്ളവൾക്ക് നിന്റെ ലൈഫിൽ ഒരു വിലയുമില്ലേ...? അവളെ നീയൊരു മനുഷ്യ ജീവിയായി കണ്ടിട്ടില്ലേ..? സത്യം പറഞ്ഞാൽ നിനക്ക് ഭ്രാന്താണ് വിച്ചൂ... മായ എന്ന മായാ ലോകത്തിൽ നീ അകപ്പെട്ടു പോയെടാ,,, നിന്നെയിനി ആ ലോകത്തിൽ നിന്ന് രക്ഷിക്കാൻ ഒരു ശക്തിക്കും കഴിയില്ല... അത്രയ്ക്കും വലിയ ക്രൂരനാണ് വിച്ചു നീ... നിനക്ക് മായ എന്ന ചിന്ത മാത്രമേ ഉള്ളൂ,,, അതിനിടയിൽ നീ ദുർഗ്ഗയെ ഓർക്കുന്നു കൂടിയില്ല എന്നതാണ് സത്യം... സത്യം പറഞ്ഞാൽ നീ ദുർഗ്ഗയെ പ്രണയിച്ചു എന്ന് പറഞ്ഞാൽ അതിപ്പോ പൂർണ്ണമായും പച്ചക്കള്ളമാണ് വിച്ചൂ,,,, നീ ഒരിക്കൽ പോലും അവളെ പ്രണയിച്ചിട്ടില്ല,,, പ്രണയിച്ചെങ്കിൽ ഒരു പേഴ്സന്റേജ് പോലും മനസ്സിലാക്കിയിട്ടില്ല... പ്രണയങ്ങൾക്ക് പോലും ശാപമാണ് വിച്ചു നിന്റെ പ്രണയം... നിന്റെ പ്രണയം കാരണം അവളെന്നും കരഞ്ഞിട്ടെ ഉള്ളൂ,,, സത്യം പറഞ്ഞാൽ മായയെ പോലും വെറുത്തു പോകുന്നു ഞാൻ... "* "നഡാശ..."

അതുവരെ അവൾ പറഞ്ഞതൊക്കെ കേട്ട് നിന്നെങ്കിലും മായയെ പറ്റി പറഞ്ഞപ്പോൾ അവനിലെവിടെയോ മുറിവേറ്റതും അവൻ ശബ്ദമുയർത്തി,,, അത് മതിയായിരുന്നു നഡാശയിൽ പുച്ഛം നിറയാൻ... "ഞാൻ പറഞ്ഞില്ലേ വിച്ചൂ,,, നീ ദുർഗ്ഗയെ സ്നേഹിച്ചിട്ടില്ല,,, സ്നേഹിച്ചെന്ന് പറയാൻ കഴിയില്ല... അങ്ങനെ പറഞ്ഞാൽ അത് പച്ച കള്ളമാണ്... നിനക്ക് മായയാണ് എല്ലാം... ഒരിക്കലും നിങ്ങളിനി ഒന്നിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല വിച്ചൂ,,,, നീയും നിന്റെ മായ ഭ്രാന്തും എവിടെയേലും പോയി ചാവ്... ആ പാവം പെണ്ണിനെ നിന്റെ വൃത്തികെട്ട താലിയെന്ന മന്ദ്രത്തിൽ നിന്ന് മോചിപ്പിച്ചെക്ക്,,, അവളുടെ സ്നേഹം, അവളുടെ പ്രണയം ഒന്നും നീ അർഹിക്കുന്നില്ല വിച്ചൂ..." എന്നുമൊക്കെ അവന്റെ കണ്ണിൽ നോക്കിക്കൊണ്ട് അവള് അലറി പറഞ്ഞതും ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിനെ നനയിച്ചു കൊണ്ട് ഭൂമിയിലേക്ക് ഊർന്നു വീണതും അവളുടെ വാക്കുകൾ ഞെട്ടലോടെ കെട്ടിരിക്കുകയായിരുന്നു അവിടെയുള്ള ഓരോ അംഗവും... അപ്പൊ തന്നെ വിശാൽ അവളിൽ നിന്ന് അകന്ന് നിന്നിട്ട് ഒരിക്കൽ കൂടെ ദുർഗ്ഗയെ നോക്കിയതും അവൾ അപ്പോഴും മുഖമുയർത്തിയിട്ടില്ലായിരുന്നു അത് കണ്ടതും അവൻ അവൾക്ക് നേരെ നടന്നടുത്തു കൊണ്ട് അവളുടെ അടുത്തെത്തിയതും അവളുടെ ഉള്ളം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു...

സത്യം പറഞ്ഞാൽ പേടിയാണവൾക്ക് വിശാലിനെ,,, ആ ഭയം ഇത്രെയും കാലം അവൻ ആസ്വദിച്ചിരുന്നു എങ്കിലും ആ നിമിഷം അവനെ പൂർണ്ണമായും തളർത്തുന്നതും ആ ഭയമായിരുന്നു... ഒരു തെറ്റും ചെയ്യാത്തവൾ... ആ ഒരൊറ്റ കാര്യം മാത്രമേ ആ നിമിഷം അവന്റെയുള്ളിൽ ഉണ്ടായിരുന്നുള്ളൂ... സത്യങ്ങളൊക്കെ അറിഞ്ഞുള്ള വിശാലിന്റെ വരവ് പോലും ആ പെണ്ണുടലിനെ അത്രയേറെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ അവളിലെ പ്രതികാരം എവിടെയാണ്...? എന്ത് കൊണ്ടാണ് അവൾക്കൊന്നിനും കഴിയാത്തത്..? "തൊട്ട് പോകരുതവളെ..." വിശാൽ അവന്റെ കൈകൾ ഉയർത്തി അവളിലേക്ക് ആഞ്ഞതും ഗർജനം പോലെ ആ ഹാൾ മുഴുവൻ ശർമിളയുടെ ശബ്‌ദം ഉയർന്നതും ഒരുനിമിഷം എല്ലാവരും ഭയന്ന് പോയി... തൊടാൻ വിചാരിച്ച കൈകൾ പിൻവാങ്ങിയതും നിസ്സഹായതയോടെ അവൻ ദുർഗ്ഗയെ നോക്കിയതും അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടതും ആദ്യമായി,,, ആദ്യമായി അവന്റെയുള്ളം പിടഞ്ഞു പോയി,,, അതേ ആദ്യമായി അവൾക്ക് വേണ്ടി അവന്റെ മനവും വേദനിച്ചു... "അവള് പറഞ്ഞതൊക്കെ സത്യമാണോ വിച്ചൂ,,, നീ ദുർഗ്ഗയോട് അപമരിയാതയായി പെരുമാറിയിട്ടുണ്ടോ..? നീ അവളെ വേദനിപ്പിച്ചിട്ടുണ്ടോ..?ഈ കുഞ്ഞ്,,, ഇത്,,, ഇതിൽ ദുർഗ്ഗയുടെ ഇഷ്ടമില്ലേ..?"

അവനെ ചുട്ടെരിക്കാനുള്ള പകയോടെ തീക്ഷണതയോടെ അവർ അവന് നേരെ അലറിയതും വിശാൽ നിശ്ശബ്ദൻ ആയിരുന്നു,,, സ്ത്രീയുടെ കാര്യം വരുമ്പോൾ അവരുടെ സ്വഭാവം മറ്റൊരു തരത്തിലായത് അവൻ അറിയുന്നുണ്ടായിരുന്നു... "പറയ് വിച്ചൂ,,, നീ,,, അവളെ ഉപ,,,ദ്ര..വിക്കാറുണ്ടോ...?" അത് ചോദിക്കുമ്പോൾ അവരുടെ വാക്കുകൾ വിക്കുന്നുണ്ടായൊരുന്നു,,, അതിന്റെ അപ്പുറം അവരുടെ ഉള്ളം വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു,,, അതൊന്നും സത്യമായിരിക്കല്ലേ എന്നൊരായിരം തവണ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു... പക്ഷെ അവന്റെ നിശ്ശബ്ദത ഓരോ നിമിഷവും അവരുടെ പ്രതീക്ഷകൾ തെറ്റിക്കുകയായിരുന്നു,,, അതൊക്കെ സത്യമാണ് എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു... "പറയാൻ..." ഒരിക്കൽ കൂടി അവർ അലറിയതും അവൻ പോലും അറിയാതെ അവന്റെ തല താഴ്ന്നതും അവൻ അതെയെന്ന് സമ്മദിച്ചു... കണ്ണുകൾ മിഴിഞ്ഞു വന്നിരുന്നു ശർമിളയുടേത്... അവർക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു... "ഇതിലും ഭേദം നിനക്ക് എന്നെയങ്ങ് കൊന്നുകൂടായിരുന്നോ...? എന്തിനാടാ മഹാപാപി നീയെന്റെ വയറിൽ തന്നെ വന്ന് പിറന്നത്...?"

എന്നൊക്കെ അലറി വിളിച്ചു പൊട്ടി കരഞ്ഞോണ്ട് അവനെ അവരെ നേരെ നിർത്തി കവിളത്ത് ആഞ്ഞടിച്ചു കൊണ്ട് ചോദിച്ചതും അവനൊരു സൈഡിലേക്ക് വേച്ചു പോയതും ഒരുനിമിഷം ദുർഗ്ഗ പോലും ഞെട്ടിത്തരിച്ചു നോക്കി നിന്നുപോയി ആ രംഗം... *"സ്ത്രീയെ വാഴ്ത്തിപ്പാടുന്ന എന്റെ വീട്ടിൽ ഞാൻ നൊന്ത് പ്രസവിച്ച മകൻ തന്നെ അത് തെറ്റിക്കുന്നതിലും നല്ലത് നിനക്ക് എന്നെ പച്ചയ്ക്ക് അങ്ങ് കത്തിക്കുന്നതായിരുന്നു... അന്ന് വൈഷ്‌ മായയോട് പൊറുക്കാൻ പറ്റാത്ത തെറ്റ് ചേയ്തപ്പോ തന്നെ തകർന്നതാ ഞാൻ,,, ഇപ്പൊ ഇന്ന് നീ ഈ ചെയ്‌ത തെറ്റിന് ഞാൻ എന്നല്ല ഈ ലോകത്ത് ഒരു സ്ത്രീയും നിനക്ക് മാപ്പ് തരില്ല... എന്റെ രണ്ട് ആൺ മക്കളും എന്താ ഇങ്ങനെ ആയിപ്പോയത്... എന്നെ എന്തിനാടാ നീയിങ്ങനെ തോല്പിക്കുന്നെ..? ഒരുത്തനോ എന്നെ വിട്ട് പോയി,,, ഇനി നീയും പൊയ്ക്കോ,,, സ്ത്രീയെ ഉപദ്രവിക്കുന്ന ഒരു മകൻ ശർമിളക്ക് ഇനി വേണ്ടാ... എനിക്കിനീയിങ്ങനെ ഒരു മകനില്ല,,, ഹിത്രക്ക് ഇനിയിങ്ങനെ ഒരു അവകാശിയു ഇല്ലാ,,, ഹിത്രക്കും വിശാലിനും തമ്മിൽ ഇനിയൊരു ബന്ധമില്ല,,, എങ്ങോട്ടേലും പോയി ചാവ്... ഇനി ഇവിടെ നിന്നെ കണ്ട് പോകരുത്..."* "അമ്മാ..." അവനെ വീണിടത് നിന്ന് എഴുന്നേൽപ്പിച്ചു വീണ്ടും അവന്റെ മറുകരണത് കൂടെ അവർ അടിച്ചതും അവൻ പൂർണ്ണമായും വീണിരുന്നു..

പക്ഷേ അതോണ്ടൊന്നും നിർത്താതെ അവർ വീണ്ടും വീണ്ടും അവന്റെ കവിളത്ത് അടിച്ചതും ഒടുവിൽ അവരുടെ അവസാന വാക്കുകളിൽ അവന്റെ ഹൃദയം മുറിഞ്ഞു പോയതും അവൻ ശർമിളയുടെ കൈകൾ തട്ടിയെറിഞ്ഞു കൊണ്ട് വിളിച്ചതും എല്ലാവരും വീണ്ടുമൊരിക്കൽ കൂടെ ഭയന്ന് പോയി... "എനിക്ക് കാണേണ്ട നിന്നെയിനി,,, ഇടങ്ങിപ്പോടാ എന്റെ വീട്ടീന്ന്..." അവനെ പിടിച്ചു പുറകിലേക്ക് തള്ളിക്കൊണ്ട് അത്രയും പറഞ്ഞിട്ട് അവർ അവിടെയിരുന്നതും അവൻ നോക്കിയത് ദുർഗ്ഗയാണ്,,, ആ നിമിഷം പോലും അവൻ ഒത്തിരി കൗതുകത്തോടെ അവളെ നോക്കി,, ആദ്യമായി കാണുന്നത് പോലെ തൊന്നുന്നുണ്ടായിരുന്നു അവന്... അവൾക്കടുത്തേക്ക് അവൻ നടന്നടുത്തതും അവളിൽ വീണ്ടും ഭയം കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു.... പെട്ടെന്ന് അവൾക്ക് മുന്നിലെത്തി ഇതുവരെ പേരറിയാത്ത ഒരു വികാരത്തോടെ അവളെ നോക്കിയപ്പോൾ അവൾക്ക് വെറുപ്പ് തോന്നി,,, പക്ഷേ മുഖം തിരിക്കാൻ അവൾക്ക് ഭയമായിരുന്നു... വീണ്ടുമവൻ ഉപദ്രവിച്ചാലോ..? അതായിരുന്നു അവൾക്കുള്ളിലെ ചോദ്യം... പക്ഷെ അവളെ പോലും ഞെട്ടിച്ചുകൊണ്ട് അവൻ പൂണ്ടടക്കം അവളെ വാരിപ്പുണർന്നതും എല്ലാരും ഒരുനിമിഷം വീണ്ടും ഞെട്ടി... "ദുർഗ്ഗാ,,, എന്തിനാ പെണ്ണേ വീണ്ടും വീണ്ടും നീയെന്നെ ഇങ്ങനെ തോൽപ്പിക്കുന്നത്...?"

ആ ചോദ്യത്തിലെ ഭാവമെന്തായിരുന്നു..? അർത്ഥമെന്തായിരുന്നു..? അപ്പോഴും അവൻ കാരയാത്തത് എന്തായിരുന്നു,,, യാതൊരു വികാരവുമില്ലാത്ത ആ ചോദ്യം അവളിൽ ഉയർത്തിയ ഭാവം എന്തായിരുന്നു... ഇത്രേയും കാലം ആരുടെയോ വാക്ക് കേട്ട് പ്രണയിച്ചതാണ് എന്ന് പോലും ഓർക്കാതെ അവൻ ചെയ്തു കൂട്ടിയ കാര്യങ്ങൾ മനസ്സിൽ നിൽക്കെ അവളെന്താണ് അവനോട് പറയേണ്ടത്..? ദുർഗ്ഗ തീർത്തും നിശ്ശബ്ദയായിരുന്നു,,, അതായിരുന്നോ അവളുടെ പ്രതികാരം..? അവൾക്ക് ഒന്നും മിണ്ടാൻ ഇല്ലായിരുന്നു,,, കരയുന്നില്ല അവനെ തിരികെ പുണരുന്നില്ല,,, പിന്നെന്താണ് അവളുടെയുള്ളിൽ..? ഒന്ന് മാത്രം അവൻ സ്പർശിച്ച ആ ശരീരം അവൾക്ക് ചുട്ടുപൊള്ളുന്നുണ്ട്,,, അതിനുമാത്രം വെറുപ്പാണ് ദുർഗ്ഗയ്ക്ക് അവനോട്... "ദുർഗ്ഗാ,,, ഒന്ന് പൊട്ടിത്തെറിച്ചൂടെ നിനക്ക്...?" തീർത്തും നേരിയ ശബ്ദത്തിലുള്ള ആ ചോദ്യം കേട്ടതും വീണ്ടും, വീണ്ടുമൊരിക്കൽ കൂടെ അവളുടെ കണ്ണുകൾ അവളെ ചതിച്ചു... ആ ചോദ്യത്തിന്റെ പ്രതിഫലമായി ആ കണ്ണുകൾ നിറഞ്ഞു തൂവിയതും അത് നേരെ വന്ന് വീണത് വിശാലിന്റെ ഷർട്ടിൽ ആയിരുന്നു... അതിൽ നിന്ന് തന്നെ അവളുടെ പ്രതികരണം അവൻ ഊഹിച്ചെടുത്തതും ഒന്ന് നിശബ്ധമായി അവളെ നോക്കി അവൻ പെട്ടെന്ന് അവളിൽ നിന്ന് അകന്ന് നിന്നതും സ്വർഗ്ഗം കിട്ടിയത് പോലെ ആയിരുന്നു അവൾക്ക് തോന്നിയത്,,, അത്രയ്ക്ക് വെറുപ്പാണ് അവനെ,,,

പക്ഷെ പ്രതികരിക്കാൻ കഴിയുന്നില്ല... അവൻ വീണ്ടുമൊരിക്കൽ എല്ലാരേയും നോക്കിയതും നഡാശ അവന് മുന്നിൽ വന്ന് നിന്നു... "എന്റെ തെറ്റാണ് വിച്ചൂ,,, എല്ലാം എന്റെ തെറ്റാ,, ക്ഷമ ചോദിക്കില്ല ഞാൻ,,, അതിനുള്ള അർഹത എനിക്കില്ല,,, നിനക്ക് എനിക്ക് എന്ത് ശിക്ഷയും നൽകാം.." അവന്റെ മുന്നിൽ തലകുനിച്ചു കൊണ്ട് നഡാശ പറഞ്ഞതും അവൻ അവളെയൊന്ന് നോക്കി,, ഞൊടിയിടയിൽ അവന്റെ ചൊടികളിൽ ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു,,, തോറ്റവന്റെ ചിരി,,, ആരെയും ഭയപ്പെടുത്തുന്ന ചിരി... "ഈ ജീവിതം തന്നെ ഇനി നിനക്കൊരു ശിക്ഷയാണ് നഡാശ..." അത്രമാത്രം പറഞ്ഞിട്ട് അവൻ ഒരിക്കൽ കൂടെ ശർമിളയെ നോക്കിയതും നോവുന്ന ആ അമ്മ മനം അവനിൽ നിന്ന് മുഖം തിരിച്ചതും അതു നോക്കിയൊന്ന് ചിരിച്ചിട്ട് പിന്നെ ആരെയും നോക്കാതെ അവൻ അവിടുന്ന് പുറത്തേക്ക് നടന്നു... "ഏട്ടാ..." "മോനെ വിച്ചൂട്ടാ..." "നിൽക്ക് മോനെ..." കസിൻസും ആന്റിമാരും ഒക്കെ അവനെ വിളിച്ചെങ്കിലും അവൻ തിരിഞ്ഞു നോക്കിയിരുന്നില്ല... തിരിന്നു നോക്കാതെയുള്ള അവന്റെയാ പോക്ക് അവരെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു... അവൻ പൂർണ്ണമായും ആ ഹാൾ വിട്ട് പുറത്തേക്ക് പോയതും ശർമിള അലരിക്കരഞ്ഞു,,, പിന്നീട് അവിടുന്ന് എഴുന്നേറ്റിറ്റ് അകത്തേക്ക് പോകാൻ നിന്നതും അവിടെ നിൽക്കുന്ന ദുർഗ്ഗയെ കണ്ടു... "ചോദിച്ചതല്ലേടി ഞാൻ...?" അത്ര മാത്രം എരിയുന്ന കണ്ണാലെ അവളോട് ചോദിച്ചിട്ട് അവർ കാറ്റ് പോലെ പയിക്കളഞ്ഞതും നഡാശ അവിടെ മുട്ട് കുത്തി ഇരുന്നതും... ഒരു തൂവാല പോൽ ദുർഗ്ഗ മയങ്ങി ദീപയുടെ കൈകളിലേക്ക് വീണു... "ഏട്ടത്തീ..." പ്രിയയുടെ അലർച്ച അവിടെ ഉയർന്ന് കേട്ടതും വീടിന് പുറത്ത് വിശാൽ ആ വീട് ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കിയതും നെയിം ബോർഡിൽ കണ്ട പേരിൽ ഒരുനിമിഷം അവൻ തറഞ്ഞു നിന്നു... ഹിത്ര...🔥........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story