കാമഭ്രാന്തൻ: ഭാഗം 56

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ചോദിച്ചതല്ലേടി ഞാൻ...?" അത്ര മാത്രം എരിയുന്ന കണ്ണാലെ അവളോട് ചോദിച്ചിട്ട് അവർ കാറ്റ് പോലെ പയിക്കളഞ്ഞതും നഡാശ അവിടെ മുട്ട് കുത്തി ഇരുന്നതും... ഒരു തൂവാല പോൽ ദുർഗ്ഗ മയങ്ങി ദീപയുടെ കൈകളിലേക്ക് വീണു... "ഏട്ടത്തീ..." പ്രിയയുടെ അലർച്ച അവിടെ ഉയർന്ന് കേട്ടതും വീടിന് പുറത്ത് വിശാൽ ആ വീട് ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കിയതും നെയിം ബോർഡിൽ കണ്ട പേരിൽ ഒരുനിമിഷം അവൻ തറഞ്ഞു നിന്നു... ഹിത്ര...🔥 ഒരുപാട് വർഷമായി അവിടെ ജീവിക്കാൻ തുടങ്ങിയിട്ട് ഇതുവരേ ഇങ്ങനെ ഉണ്ടായിട്ടില്ല... താനും തന്റെ സഹോദരനും ഒക്കെ ചേർന്നുള്ള സന്തോഷം മാത്രം നിറഞ്ഞുള്ള കൂട്ടുകാർക്കൊപ്പം നല്ല ജീവിതമായൊരുന്നു,,, വർഷങ്ങൾക്ക് ഇപ്പുറം എല്ലാം തലകീഴായി മാറിയിരിക്കുന്നു... ഓർക്കുമ്പോൾ അവന്റെ മനസ്സിൽ വിങ്ങൽ ആയിരുന്നു... _🖤 "വിച്ചൂന് ഇനിയും നിന്നെ ശിക്ഷിക്കാൻ വയ്യ നഡാശ,,, അവൻ പറഞ്ഞത് പോലെ ഇത് തന്നെയാ നിനക്കുള്ള ശിക്ഷ,,, നിനക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ,,, നിന്റെയീ നശിച്ച ജീവിതം,,,

ഓരോ ജീവിതങ്ങളുടെയും കണ്ണീരിന്റെ അവകാശി നീയാണെന്ന് കരുതി നീറി നീറി മരിക്ക്..." അവളെ പിടിച്ചു പുറകിലേക്ക് തള്ളിക്കൊണ്ട് ശാലിനി അലറിയതും അവളൊരു നിമിഷം പുറകിലേക്ക് വേച്ചുപോയി... അതൊക്കെ അർഹിക്കുന്നതാണ് എന്നുള്ള ബോധമുള്ളത് കൊണ്ട് അവളവിടുന്ന് എണീറ്റ് എല്ലാവരെയും നോക്കിയതും എല്ലാവരും മുഖം താഴ്ത്തിയിരുന്നു,,, അത് കണ്ടവൾ കണ്ണും നിറച്ചു പുറത്തേക്ക് നടന്നു... "ഒരുനിമിഷം..." പെട്ടെന്ന് പുറകിൽ നിന്ന് അകാശിന്റെ ശബ്‌ദം കേട്ടതും പോകാൻ നിന്നവൾ പോയത് പോലെ തിരികെ മടങ്ങിവന്നു അവനെ നോക്കിയതും അവനവൾക്ക് മുൻപിൽ കൈകൂപ്പി... "ദയവ് ചെയ്ത് ഇനിയൊരിക്കലും,,, ഇനിയൊരിക്കലും ഞങ്ങളുടെ ആരുടെയും മുൻപിലേക്ക് നീ വരരുത് നഡാശ,,, ഈ കുടുംബം ആകെ തകർന്നു.. ഇനിയും നരകിപ്പിക്കരുത്..." അവനത്രയും പറഞ്ഞു അകത്തേക്ക് കയറി പോയതും അവളൊരു നിമിഷം അവിടെ നിശ്‌ചലമായി നിന്നു... എന്തുകൊണ്ടവർ ശിക്ഷിച്ചില്ല... അതായിരുന്നു അവൾക്കുളിലെ ചോദ്യം... _💙

"നിത്യാ... നിന്നോട് ഞാനാ പറയുന്നത് ഇങ്ങോട്ട് വരാൻ... അവന്റെയൊപ്പം ഒരിക്കൽ കൂടെ നീ പോകുന്നുണ്ടേൽ ഈ അമ്മയെ കൊന്നിട്ട് പൊയ്ക്കോ... എനിക്ക് വയ്യ ഇനിയും നിന്നെ വിഷമിച്ചിട്ട് കാണാൻ... എനിക്ക് വയ്യ അവനിനിയും നിന്നെ വില കല്പിക്കാതെ നീയവന്റെ കാല് പിടിക്കുന്നത് കാണാൻ.." ദേഷ്യത്തോടെ സങ്കടത്തോടെ അതിനേക്കാൾ ഒക്കെ ഉപരി കരച്ചിലിന്റെ വക്കോളം എത്തിക്കൊണ്ട് നിത്യ യുടെ 'അമ്മ പറഞ്ഞതും ആദിയൊരു നിമിഷം അവരെ കണ്ണെടുക്കാതെ നോക്കിനിന്നു... ഇന്നലെ ഹോസ്‌പ്പ്റ്റലിൽ വെച് കണ്ട സ്ത്രീ തന്നെയാണോ അവരെന്ന് ഒരുനിമിഷം സംശയിച്ചു പോയിരുന്നു... അവൻ... "അമ്മാ എനിക്ക്,,, എനിക്ക് ആദി മതീ..." "നിത്യാ..." അവളോട് കല്പിച്ചിട്ടും അവള് വീണ്ടും ആദിയുടെ മറവിലേക്ക് നീങ്ങിക്കൊണ്ട് മടിയോടെ പറഞ്ഞതും അവളുടെ അമ്മയുടെ അലറൽ കേട്ടതും അവള് ഒരുനിമിഷം ഭയന്നിരുന്നു... അതോണ്ട് തന്നെ ഞൊടിയിടയിൽ അവൾ അവന്റെ മറവിൽ നിന്ന് നീങ്ങി അമ്മയുടെ അടുത്തേക്ക് പോകാൻ നിന്നതും ആദി പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചു തടഞ്ഞു കൊണ്ട് അവളെ അവിടെ നിർത്തിച്ചു... "ഇവിടെയെന്താ നടക്കുന്നെ..?" അവളുടെ അമ്മയെ നോക്കി ആ ചോദ്യം അവൻ ചോദിച്ചതും അവരൊരു നിമിഷം ഭയന്നു,,

നിശ്ശബ്ദമായി അവർ നിന്നെങ്കിലും ആദിയുടെ ചോദ്യത്തിലെ ഗൗരവം അവർ അറിയുന്നുണ്ടായിരുന്നു... "നിത്യാ അമ്മയുടെ അടുത്തേക്ക് വാ മോളെ,,, എനിക്ക് നീ മാത്രേ ഉള്ളൂ..." നിറഞ്ഞ കണ്ണുകൾ കാണിച്ചു അവളെ അവർ നോക്കിയതും ഒരുനിമിഷം വല്ലാത്ത അലിവ് തോന്നിയ നിത്യ ആദിയുടെ കൈകൾ വിടുവിച്ചുകൊണ്ട് അങ്ങോട്ട് പോകാൻ നിന്നതും അവന്റെ കൈകൾ അയഞ്ഞിരുന്നില്ല... പോരാത്തതിന് അത് കൂടുതൽ മുറുകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... "എന്റെ കുഞ്ഞെവിടെ..?" ദൃഢമായ ആ വാക്കുകൾ അവിടമാകം ഉയർന്നു കേട്ടതും നിത്യയുടെ അമ്മ പെട്ടെന്ന് അവന്റെ നേരെ തിരിഞ്ഞു അവന്റെ കവിളിൽ ആഞ്ഞടിച്ചു... ആ അടി കിട്ടിയതും അവനൊരു സൈഡിലേക്ക് വേച്ചു പോയി... പിന്നെ ആദിയുടെ അഖാതം കഴിഞ്ഞതും കവിളിൽ കൈ വെച്ചുകൊണ്ട് അവൻ നിത്യയുടെ അമ്മയെ തുറിച്ചു നോക്കി... "ഏത് കുഞ്ഞ്..? ആരുടെ കുഞ്ഞ്..? അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നോടാ നിനക്ക്...?" നിറഞ്ഞ കണ്ണുകൾ പോലും തുടക്കാൻ മറന്നുകൊണ്ട് അവർ ചോദിച്ചെങ്കിലും ആ നിമിഷം അതൊന്നും അവൻ കേട്ടിരുന്നില്ല... "പറയ് നിത്യാ,,, എന്റെ കുഞ്ഞെവിടെ..?" അവളെ അവന്റെ നേരെ പിടിച്ചു നിർത്തിക്കൊണ്ട് അവളുടെ കൈകൾ പിടിച്ചു കുലുക്കിക്കൊണ്ട് അവൻ ചോദിച്ചതും അവളൊരു നിമിഷം നിശ്ശബ്ദമായി... "മോ,,, മോള് ക്രിസ്റ്റിയുടെ മുറീല..."

ഒടുവിൽ അവളങ്ങനെ പറഞ്ഞതും അവന്റെ നേത്ര ഗോളങ്ങൾ വികസിച്ചു... നഷ്ടപ്പെട്ടത് എന്തോ തിരിച്ചു കിട്ടിയത് പോലെ തോന്നിയതും ഒരുനിമിഷം നിത്യയെ പോലും മറന്നുകൊണ്ട് അവൻ അകത്തേക്ക് ഓടിയതും എല്ലാവരും തറഞ്ഞു നിന്നു... "നിന്നെ അകത്തേക്ക് കയറ്റി വിടില്ല..." മനസ്സിൽ നിറഞ്ഞ ഒരായിരം സന്തോഷത്തോടെ തന്റെ ചോരയെ കാണാൻ വെമ്പിയ ആ മനസ്സിനെ തടഞ്ഞു കൊണ്ട് അവളുടെ ബന്ധു എന്ന് തോന്നിക്കുന്ന ഒരാൾ വാതിൽക്കൽ തടസ്സം നിന്നുകൊണ്ട് പറഞ്ഞതും ഒരുനിമിഷം അവിടെ നിന്നുകൊണ്ട് മുഷ്ടിചുരുട്ടി ദേശ്യം കാൻഡ്രോൾ ചെയ്തു കൊണ്ട് ആദി അയാളെ നോക്കി... "മാറി നിക്കടോ പന്ന കിളവാ.." അയാളെ പിടിച്ചു സൈഡിലേക്ക് തള്ളിമാറ്റി അവൻ അകത്തേക്ക് ഓടിയപ്പോൾ എല്ലാവരും തറഞ്ഞു നിന്നുകൊണ്ട് അവനെ നോക്കി... അപ്പൊ തന്നെ നിത്യവും അവന്റെ കൂടെ ഉള്ളിലേക്ക് ഓടിയതും അവളുടെ അമ്മയുടെ ഉള്ളിൽ ആധി നിറഞ്ഞു... "ഇച്ഛായ,,, അവൻ,,, അവൻ അവളെ വേണമെന്ന് പറയോ..?" സങ്കർഷത്തോടെ പേടിയോടെ ഭീതിയോടെ അവർ അവരുടെ ഭർത്താവ് ആയ നിത്യയുടെ പപ്പയെ നോക്കിയതും അയാൾ അവരെ ചേർത്തു പിടിച്ചു... "അവൻ വിളിച്ചാ നിത്യ പോകുമോ...?" "അവൾക്ക് ആദിയെന്ന് വെച്ചാ ജീവനാ ഇച്ഛായാ,,,

അവന് വേണ്ടി നിത്യ വീണ്ടും താഴ്ന്നുകൊടുക്കുമെന്ന് ഉറപ്പാ,,, അവന് വേണ്ടി ഭൂമിയോളം അവള് താഴും ഇച്ഛായാ,,, എനിക്ക് പേടിയാവാ,,, എന്റെ മോള്,,, അവളെ വീണ്ടും അവൻ കളിപ്പാവയാക്കുമോ...?" മനസ്സിൽ ഉണർന്ന ചോദ്യം അവരെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു... "ഈ പ്രാവിശ്യം ആദിയുടെ കണ്ണിൽ വഞ്ചന ഞാൻ കണ്ടില്ലെടി..." അയാൾ അവർ പോയ വഴിയേ നോക്കി മന്ധ്രിച്ചു... "എന്ത് വില കൊടുത്തിട്ട് ആണേലും ഞാനവളെ അവനിൽ നിന്ന് അകറ്റും,,, എന്റെ മകള് വീണ്ടും അവന്റെ മുന്നിൽ കോമാളിയാവാൻ ഞാൻ സമ്മതിക്കില്ല... അതിന് വേണ്ടിയല്ല ഞാനെന്റെ മോളെ പ്രസവിച്ചു വളർത്തിയത്..." എങ്ങോട്ടോ നോക്കി അവരങ്ങനെ പറയുമ്പോൾ അവരിൽ നിറഞ്ഞ ഭാവം അതയാൾക്ക് ഒപ്പിയെടുക്കാൻ സാധിച്ചില്ല... എങ്കിലും അവരും ഒരു അമ്മ മനം ആയിരുന്നു... ഒരിക്കൽ കൂടെ തന്റെ മകൾ താഴ്ന്നു കൊടുക്കുന്നത് അവർ സഹിക്കില്ലായിരുന്നു... _💜 ഹാളിലേക്ക് കടന്നതും പല മുറിയിൽ നിന്നും ആദി കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു,,, അതെവിടെ നിന്നാണ് കരയുന്നത് എന്ന് മാത്രം അവന് മനസിലായില്ലായിരുന്നു... ഒടുവിൽ ആ കുഞ്ഞു പൈതലിന്റെ ശബ്‌ദം അവന്റെ മനസ്സിനെ ഇല്ലാതാക്കി കളയുന്നതും അവൻ അറിയുന്നുണ്ടായിരുന്നു...

ശബ്‌ദം കേട്ട ഭാഗത്ത് അവസാനം അവനൊരു മുറിയുടെ മുൻപിൽ എത്തിയതും അത് നേരത്തെ താൻ നിത്യയുടെ അച്ഛനോട് വർത്താനം പറഞ്ഞപ്പോൾ ഇരുന്നിരുന്ന സെറ്റിയുടെ പിറകിലെ മുറിയാണെന്ന് അവന് മനസിലായി... കുറച്ചു സമയം മുൻപ് വരെ തന്റെ കുഞ്ഞ് തന്റെ തൊട്ടടുത്ത് ഉണ്ടായിട്ട് പോലും താൻ തിരിച്ചറിഞ്ഞില്ലല്ലോ എന്ന കാര്യത്തിൽ അവന് അവനോട് തന്നെ ദേഷ്യം തോന്നുന്നുണ്ടായിരുന്നു,,, വെറുപ്പ് തോന്നുന്നുണ്ടായിരുന്നു... ഒടുവിൽ ആ മുറി തുറക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിയാത്തത് അവന്റെ ക്ഷമ നശിപ്പിക്കുന്നുണ്ടായിരുന്നു,,, അവനും ഒരച്ഛനായിരുന്നു... ഒടുവിൽ അകത്ത് നിന്ന് കതക് ആരോ തുറന്നതും ആ ഇടയിൽ അവന്റെ കണ്ണുകൾ ബെഡിലേക്ക് തന്നെ നീങ്ങിയതും അവിടെ കൈകാലിട്ട് അടിച്ചു കളിക്കുന്ന ഒരു കുഞ്ഞിനെ കണ്ടതും അവന്റെ ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചു പോയത് പോലെ തോന്നി അവന്... തന്റെ കുഞ്ഞ്,,, തന്റെ തുടിപ്പ്,, തന്റെ രക്തം... എന്ത് പേരിട്ട് അതിനെ വിളിക്കണം എന്നവന് ആ നിമിഷം അറിയില്ലായിരുന്നു... കണ്ടമാത്രയിൽ അവൻ കുഞ്ഞിന്റെ അടുക്കലേക്ക് ഓടി അതിനെ വാരിയെടുത്ത് കവിളിൽ അമർത്തി ഉമ്മ വെച്ചതും ആ കുഞ്ഞ് അതിന്റെ കുഞരി പല്ല് കാണിച്ചു

അവനെ നോക്കി പല്ലിളിച്ചു കാണിച്ചതും അവന്റെ ലോകം തന്നെ ആ കുഞ്ഞിന്റെ പുഞ്ചിരിയിൽ ഒതുങ്ങിക്കൂടുന്നത് അവൻ അറിയുന്നുണ്ടായിരുന്നു,,, മനസിലാക്കുന്നുണ്ടായിരുന്നു... "പൊടിമോള് മുട്ടുകുത്തി നടക്കാൻ തുടങ്ങി ഇച്ഛ..." അവിടെ കുഞ്ഞിനെ നോക്കിയിരുന്ന പെണ്കുട്ടികളിൽ ഒരുവൾ പറഞ്ഞതും കുഞ്ഞിന്റെ മുഖത്ത് ഭ്രാന്തമായി മുത്തമിട്ടുകൊണ്ടിരുന്നവൻ അത് നിർത്തി അവരെ നോക്കി... 'എന്താ എന്റെ മോൾടെ പേര്...?" നിറഞ്ഞ കണ്ണുകളാൽ തന്നെ അവൻ അവരെ നോക്കി... "ആർദ്ര..." മറ്റേ കുട്ടി പറഞ്ഞതും അവനൊരു നിമിഷം ഞെട്ടിത്തരിച്ചു അവരെ നോക്കി... ഒരുനിമിഷം ഭൂമി രണ്ട് പിളർപ്പായി പോയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു... 'നമുക്കൊരു പെണ്കുഞ്ഞ് ഉണ്ടായാൽ നമ്മൾക്ക് അവൾക്ക് ആർദ്ര എന്ന് പേരിടണം, അതാവുമ്പോ ആദിയും ദുർഗ്ഗയും ഒക്കെ മിക്‌സിഡ്‌ആവും..' ഓർമ്മയിൽ എപ്പോഴോ ദുർഗ്ഗയെ ശല്യം ചെയ്ത നാളുകളിൽ കോളേജിൽ വെച്ച് അവളോട് അങ്ങനെ പറഞ്ഞത് ഓർത്തതും അവന്റെ മനസ്സ് ഒരുനിമിഷം പൊടിഞ്ഞു പോയി... "ഇവിടെ എല്ലാർക്കും zeva എന്നിടാൻ ആയിരുന്നു മോഹം,,, കുഞ്ഞേച്ചി (നിത്യ) സമ്മദിച്ചില്ല,,,

കുഞ്ഞേച്ചിക്ക് ആർദ്ര എന്ന് തന്നെ ഇടണം എന്നൊരേ വാശിയായിരുന്നു... ആ പേര് ഇടാൻ സമ്മതിക്കാതെ വന്നപ്പോ പട്ടിണി വരെ കിടന്നിട്ടുണ്ട്... അവസാനം അപ്പച്ചി (നിത്യയുടെ 'അമ്മ) കുഞ്ഞിന് പേരിടാനുള്ള അവകാശം കുഞ്ഞേച്ചിക്ക് മാത്രമെന്ന് പറഞ്ഞപ്പോഴാ എല്ലാരും അടങ്ങിയത്... കുഞ്ഞേച്ചി പറഞ്ഞിട്ടില്ല,,, പക്ഷെ ഞങ്ങൾക്ക് അറിയാം ഇച്ഛന് ആ പേരിടണം എന്നുള്ളത് കൊണ്ടാ കുഞ്ഞേച്ചി വാശി പിടിച്ചത്... എന്റെ കുഞ്ഞേച്ചി പാവ,,, ഇച്ഛനെ ഓർക്കാത്ത ദിവസങ്ങൾ ഇല്ല,,, വല്യ ഇഷ്ടാ കുഞ്ഞേച്ചിക്ക്,,, ഇച്ഛനെ കാണാൻ വരാൻ വേണ്ടി ഒരുപാട് തവണ ഇവിടുന്ന് രക്ഷപ്പെടാൻ നോക്കിയിട്ടുണ്ട്,, പക്ഷേ എല്ലാം പിടിക്കപ്പെട്ടു,,, പിടിക്കപ്പെടുമ്പോ യാതൊരു ദയയും ഇല്ലാതെ കുഞ്ഞേച്ചിയെ എല്ലാരും അടിക്കും... അവസാനം ഇച്ഛന്റെ പേരും വിളിച്ചു കരയും... കുഞ്ഞേച്ചി പാവ,,, ഇനിയും വേദനിപ്പിക്കാനാണ് വന്നതെങ്കിൽ എന്റെ കുഞ്ഞേച്ചിയെ മോഹിപ്പികാനാണ് വന്നതെങ്കിൽ ഇച്ഛ പൊയ്ക്കോ,,, എന്റെ ചേച്ചി പിന്നേം കരയും... കുഞ്..." "ആലിയ..." അവള് പിന്നെയും എന്തോ പറയാൻ ശ്രമിച്ചതും പെട്ടെന്ന് അങ്ങനെയൊരു അലറൽ കേട്ടതും അവരുടെയൊക്കെ ശ്രദ്ധ അങ്ങോട്ട് പോയതും അവിടെ നിക്കുന്ന നിത്യയെ കണ്ടതും ആദിയുടെ കണ്ണുകൾ മാത്രം വിടർന്നു...

ഒരുനിമിഷം അവളെ തന്നെ അവൻ നോക്കിനിന്നു,,, ഒരുനിമിഷം അവളെ കാണാൻ അവന്റെയുള്ളം വല്ലാതെ മോഹിച്ചിരുന്നു... "നീ എന്നെയെന്തിനാ ഇങ്ങനെ സ്നേഹിക്കുന്നെ നിത്യാ...?" വിറങ്ങലടിച്ച ശബ്ദത്തിൽ കുഞ്ഞിനെയും കയ്യിലേന്തിയവൻ അവൾക്കാടുത്തേക്ക് പോയതും അവൾക്ക് അതിയായ സന്തോഷം തോന്നുന്നുണ്ടായിരുന്നു... കുഞ്ഞിനെ കണ്ട മാത്രയിൽ ആദിയിലുണ്ടാക്കിയ മാറ്റത്തിൽ ഈ ലോകത്തെ തന്നെ വെട്ടിപ്പിടിച്ച സന്തോഷം അവൾക്ക് തോന്നുന്നുണ്ടായിരുന്നു,,, അത്രയും അവൾ ആദിയെ സ്നേഹിക്കുന്നുണ്ടായിരുന്നു... "നീ എന്റയല്ലേ ആദി..." അത്രമാത്രം പറഞ്ഞുകൊണ്ട് അവള് തലതാഴ്ത്തിയതും അവന് അത്ഭുതം തോന്നി,,, പണ്ട് മുതലേ ദുർഗ്ഗയെ പറ്റി എന്ത് പറഞ്ഞാലും ആ വാക്കുകൾ കൊണ്ട് നിത്യ അവനെ തോല്പിക്കുമായിരുന്നു... ഇപ്പഴും അങ്ങനെ തന്നെ അവള് വീണ്ടും അവനെ പ്രണയം കൊണ്ട് തോല്പിച്ചിരിക്കുന്നു,,, അവളുടെ സ്നേഹത്തിന്റെ മുൻപിൽ തനിക്ക് ദുർഗ്ഗയോട് ഉള്ള സ്‌നേഹം ഒന്നും ഒന്നുമല്ല എന്നവന് തോന്നുന്നുണ്ടായിരുന്നു... കൊതി മാറാത്തത് പോൽ അവൻ വീണ്ടും കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയതും ആ കുഞ്ഞ്‌ നിത്യയെ കണ്ട് കരയാൻ ആരംഭിച്ചതും അവന്റെ കണ്ണുനീർ ആ കുഞ്ഞു ശരീരത്തിൽ ആദ്യമായി തഴുകിയിരുന്നു...

_💛 തല വെട്ടിപ്പൊളിക്കുന്നത് പോലെയുള്ള വേദന തോന്നിയപ്പോഴാണ് ദുർഗ്ഗാ കണ്ണുകൾ തുറന്നത്,,, അവൾക്ക് കണ്ണുകൾ തുറക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല,,, പെട്ടെന്ന് നടന്ന ഇൻസിഡൻസ് ഒക്കെ അവളുടെ ഉള്ളിൽ കൂടെ കടന്ന് പോയതും അവളൊരു ഞെട്ടലോടെ എണീറ്റ് നോക്കിയതും മുൻപിൽ ആന്റീസും ദിയയും ഉണ്ടായിരുന്നു... അവളെഴുന്നേറ്റത് കണ്ടതും എല്ലാരും അവളുടെ ചുറ്റും കൂടി... "നീ എഴുന്നേറ്റോ,,, ഇപ്പൊ എങ്ങനെയുണ്ട്...?" "കുഴപ്പമില്ല ആന്റി,,, അമ്മ..?" അവളൊരു കൃതൃമ ചിരി നൽകി ശർമിളയെ പറ്റി അന്വേഷിച്ചതും എല്ലാരും ഒരുനിമിഷം മുഖത്തോട് മുഖം നോക്കി... "ഏട്ടത്തീ ആകെ സങ്കടത്തിലാ,,, അപ്പൊ മുറീൽ കയാറിയതാ ഇതുവരെ ഇറങ്ങിയില്ല..." അവർ പറഞ്ഞതും അവൾക്ക് സഹദാപം തോന്നി... സങ്കടം തോന്നി... "വി,,, വിശാൽ..?" "വിച്ചൂനെ പറ്റി നീ ചോദിക്കരുത് ദുർഗ്ഗാ... നിന്റെ മേലിൽ അവനിനി ഒരു അവകാശവും ഇല്ല... നിനക്ക് ചെറിയ സോഫ്റ്റ്‌കോർനർ പോലും അവനോട് ഇനി തോന്നരുത്..." പെട്ടന്ന് അതിലൊരാൾ പൊട്ടിത്തെറിച്ചതും അവിടെയുള്ള ഓരോ അംഗവും അവനെ വെറുക്കുന്നത് അവള് തിരിച്ചറിയുന്നുണ്ടായിരുന്നു... "വിച്ചൂനെ പറ്റി ഒരു വിവരവും ഇല്ല ദുർഗ്ഗാ... അവനെങ്ങോട്ട് പോയെന്ന് ആർക്കും അറിയില്ല...

എല്ലാരും അന്വേഷിക്കുന്നുണ്ട്,, പക്ഷെ എവിടെയാണെന്ന് അറിയില്ല..." അതിലൊരാൾ പറഞ്ഞതും അവള് അവരെ ഒന്ന് നോക്കി,,, പിന്നെ മനസ്സിൽ ഒരു ആശയം വന്നതും അവള് മടിച്ചോണ്ട് അവരെയൊക്കെ ഒന്ന് നോക്കി... പിന്നെ ഇതെങ്ങനെ അവരോട് പറയും എന്നറിയാതെ ഒന്ന് നിശബ്ദമായി... "ഞാൻ,,, ഞാൻ,,, ഞാനിനി എന്റെ വീട്ടിൽ പോയിക്കോട്ടെ..." മടിച്ചു മടിച്ചവൾ ചോദിച്ചതും എല്ലാവരും പെട്ടെന്ന് ഞെട്ടിക്കൊണ്ട് അവളെ നോക്കി..._💛 "മേഡം,,, എസ്തർ ഫാമിലിയിൽ നിന്ന് ഒരു വിസിറ്റർ ഉണ്ട്..." മുഖം താഴ്ത്തി സെറ്റിയിൽ ഇരിക്കുന്ന ശർമിളയുടെ അടുത്തേക്ക് വന്നുകൊണ്ട് made പറഞ്ഞതും അവര് തലയുയർത്തി അയാളെ നോക്കി... "ആരാ..?" "അറിയില്ല മേടം,,, എസ്‌തർ ഫാമിലിയിൽ നിന്നാണ് മേടത്തെ കാണണം എന്ന് പറഞ്ഞു..." "വരാൻ പറയ്.." അത്ര മാത്രം പറഞ്ഞിട്ട് അവർ വീണ്ടും കൈകൊണ്ട് മുഖം മറച്ചു അവിടെ ഇരുന്നതും പെട്ടെന്ന് ഹീലിന്റെ കാത് പൊട്ടിക്കും ശബ്‌ദം കേട്ട് അവർ അങ്ങോട്ട് നോക്കിയതും മുട്ടിന്റെ താഴ വരെയുള്ള കുഞ്ഞു ഡ്രെസ്സും ഗ്ലാസും ഒക്കെ ഇട്ട് നടന്നു വരുന്ന പെണ്കുട്ടിയിൽ അവരുടെ കണ്ണ് കുരുങ്ങിക്കിടന്നു...

ശർമിള അവളെ തന്നെ നോക്കിയതും അവള് റൈബാൻ മുടിയിലേക്ക് കയറ്റിവെച്ച് ചായം തേച്ച ചുണ്ടും കാണിച്ചു അവരെ നോക്കി ചിരിച്ചു... "Helo Mrs sharmila,,, I am helan,,, helan Esther..." അവർക്ക് നേരെ നെയിൽ പോളിഷ് ഇട്ട കൈകൾ നീട്ടിക്കൊണ്ട് ഹെലൻ പറഞ്ഞതും അവള് ആരാണെന്ന് മനസിലാകാതെ ശർമിള മുഖം ചുളിച്ചു... അപ്പൊ തന്നെ ഒരിക്കൽ കൂടെ അവരെ പുച്ഛിച്ചു ചിരിച്ചു കൊണ്ട് അവള് അനുവാദം പോലും ചോദിക്കാതെ സെറ്റിയിൽ ഇരുന്നിട്ട് കാലിമ്മൽ കാല് കയറ്റി വച്ചു... "ഞാൻ നഡാശയുടെ ഫ്രണ്ടാണ്,,, അമേരിക്കയിൽ അവള് എന്റെ വീട്ടിൽ ആയിരുന്നു താമസം... ഞാനിപ്പോ നിങ്ങളെ കാണാൻ വന്നത്,,, നഡാശയെ സംബന്ധിക്കുന്ന ചില സത്യങ്ങൾ നിങ്ങളോട് പറയാനാണ്,,, അവള് എല്ലാരേയും പറ്റി പറഞ്ഞ കൂട്ടത്തിൽ വെച്ച് ഈ കാര്യങ്ങൾ എനിക്ക് ഉചിതമായി പറയാൻ തോന്നിയത് നിങ്ങളോടാണ്..." അത്രയും പറഞ്ഞോണ്ട് നഡാശ ശർമിളയെ നോക്കിയതും അവള് എന്തിനെ പറ്റിയാണ് പറയുന്നത് എന്ന് മനസിലാക്കാനുള്ള ശ്രമത്തിൽ ആയിരുന്നു ശർമിള.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story