കാമഭ്രാന്തൻ: ഭാഗം 57

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ഞാൻ നഡാശയുടെ ഫ്രണ്ടാണ്,,, അമേരിക്കയിൽ അവള് എന്റെ വീട്ടിൽ ആയിരുന്നു താമസം... ഞാനിപ്പോ നിങ്ങളെ കാണാൻ വന്നത്,,, നഡാശയെ സംബന്ധിക്കുന്ന ചില സത്യങ്ങൾ നിങ്ങളോട് പറയാനാണ്,,, അവള് എല്ലാരേയും പറ്റി പറഞ്ഞ കൂട്ടത്തിൽ വെച്ച് ഈ കാര്യങ്ങൾ എനിക്ക് ഉചിതമായി പറയാൻ തോന്നിയത് നിങ്ങളോടാണ്..." അത്രയും പറഞ്ഞോണ്ട് നഡാശ ശർമിളയെ നോക്കിയതും അവള് എന്തിനെ പറ്റിയാണ് പറയുന്നത് എന്ന് മനസിലാക്കാനുള്ള ശ്രമത്തിൽ ആയിരുന്നു ശർമിള... "എനിക്ക് മനസിലായില്ല.." അവളെ അടിമുടി കണ്ണുഴിഞ്ഞു കൊണ്ട് ശർമിള നെറ്റി ചുളിച്ചതും ഹെലൻ ഒത്തിരി അഹങ്കാരത്തോടെ അവരെ നോക്കി... "നഡാശ സ്വന്തം ഇഷ്ടത്തോടെയല്ല ഇങ്ങോട്ട് വന്നത്,,, ഞാൻ നിർബന്ധിച്ചിട്ട.." അവള് കാൽ താഴ്ത്തി വെച്ചു ശർമിളയുടെ അടുക്കലേക്ക് കുറച്ചൂടെ നീങ്ങി ഇരുന്നുകൊണ്ട് പറഞ്ഞതും ശർമിള അവളെ ഒന്നും മനസിലാകാത്ത പോലെ മിഴിച്ചു നോക്കി... അപ്പൊ തന്നെ ഹെലൻ അവളെ കണ്ടുമുട്ടിയതും അവള് ഹെലനോട് അവളുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞതും ഹെലൻ അവളെ അവരുടെ ഫാമിലി ഡോക്റ്ററെ കണ്സൾട്ട് ചേയ്തതും അവൾക്ക് ധൈര്യം പകരാൻ പറഞ്ഞതും ഹെലൻ അവളുടെ കൂടെ നിന്നതും അവസാനം നഡാശയെ ഇന്ത്യയിലേക്ക് പോകാൻ നിർബന്ധിത ആക്കിയതും ഇന്ത്യയിൽ വന്ന് പപ്പയെയും മമ്മയെയും കണ്ടപ്പോ അവള് മടിച്ചു നിന്നതും ഒടുവിൽ തനിക്ക് വേണ്ടി ഹിത്രയിലേക്ക് വന്നതുമൊക്കെ പറഞ്ഞതും ശർമിള അവളെ ഞെട്ടിക്കൊണ്ട് നോക്കി...

"അവള് ഇന്ത്യയിലേക്ക് വന്നത് എനിക്ക് വേണ്ടിയാണ്,,, ഞാൻ പറഞ്ഞിട്ടാണ്,,, അവള് നിങ്ങളോടൊക്കെ സത്യം പറഞ്ഞതും എനിക്ക് വേണ്ടിയിട്ടാണ്, ഞാൻ പറഞ്ഞിട്ടാണ്... അവളെ സപ്പോർട്ട് ചെയ്തിട്ടുണ്ട് ശെരിയാണ്... ഇനിയും ഞാനത് തുടരുക തന്നെ ചെയ്യും,,, നിങ്ങളിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നഡാശയെ പോലൊരു ഫ്രണ്ടിനെ എനിക്കിതുവരെ കിട്ടിയിട്ടില്ലെന്ന് ഞാൻ പറയും... പണം ആഗ്രഹിച്ചു എന്നോട് കൂട്ടുകൂടിയവർ ഒരുപാടുണ്ട്‌,,, സൊസൈറ്റിയിൽ എന്റെ ഫേമിലിക്കുള്ള സ്റ്റാൻഡർഡും സ്റ്റാറ്റസും കണ്ട് എന്നോട് കൂട്ടുകൂടിയവർ ഉണ്ട്,,, പക്ഷെ എന്നെ മനസിലാക്കി, ശരിക്കും എന്റെയുള്ളിലെ ഹെലനെ മനസിലാക്കി എന്റെ കൂടെ നിന്നത് അവള് മാത്രമാണ്, നഡാശ... നിങ്ങൾക്കറിയായിരിക്കും പണം കൊണ്ടാണെങ്കിലും പ്രൗഢി കൊണ്ടാണെങ്കിലും ഹിത്ര ഫാമിലിക്കും എത്രയോ മുകളിലാണ് എസ്തർ ഫാമിലി,,, നിങ്ങളുടെ ഈ ഹിത്രയെ തന്നെ വിലക്കെടുക്കാനുള്ള അത്രയും ആസ്തിയുണ്ട് എന്റെ പേരിൽ,,, എന്റെ നഡാശക്ക് വല്ലതും സംഭവിച്ചാൽ വേരോടെ പിഴുതെറിയും ഹെലൻ,,, എനിക്ക്, എനിക്കിനി മൂന്നും പിന്നും നോക്കാനില്ലാത്തതാ... വിശാൽ കാരണം അവൾക്കെന്തെങ്കിലും സംഭവിച്ചാൽ അവനോട് ചെയ്ത തെറ്റുകളോർത് അവള് വല്ലതും ചെയ്താൽ നോക്കിയിരിക്കില്ല ഞാൻ... ഞാൻ നഡാശയുടെ വീട്ടിലേക്ക് പോയിരുന്നു,,, ഇതുവരെ ചെന്നിട്ടില്ലവൾ അവിടെ,,,

ഇനിയതവാ അവൾക്ക് ഞാൻ ഭയക്കുന്നത് പോലെ വല്ലതും സംഭവിച്ചാൽ ഹെലൻ എസ്‌തറിന്റെ ശരിയായ സ്വഭാവം നിങ്ങൾ എല്ലാവരും മനസിലാക്കും,,, എല്ലാരും... It's my warning..." അത്ര മാത്രം പറഞ്ഞിട്ട് അവളവിടെ നിന്ന് എണീറ്റ് പുറത്തേക്ക് നടന്നതും ഒരുനിമിഷം നടുങ്ങിപ്പോയിരുന്നു ശർമിള,,, എന്നാൽ പുറത്തേക്ക് നടന്ന ഹെലന്റെ ഉള്ളമൊരു നിമിഷം മിടിക്കുന്നുണ്ടായിരുന്നു,,, തൽഫലമായി അവളുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു... ഡ്രൈവർ അവൾക്ക് മുന്നിൽ കാറിന്റെ ഡോർ തുറന്നു കൊടുത്തതും മുടിയിൽ വെച്ച സ്പെക്സ് എടുത്തു മുഖത്ത് വെക്കുന്നതിന് മുൻപ് അവളൊരിക്കൽ കൂടെ ആ വീടൊന്ന് തിരിഞ്ഞു നോക്കാൻ... നഡാശ പറഞ്ഞറിഞ്ഞവർ ഒക്കെ ജീവിച്ച വീട്,,, നഡാശ പറഞ്ഞവരൊക്കെ സന്തോഷിച്ച വീട്,,, ഒടുവിൽ അവൾ തന്നെ തകർത്തെറിഞ്ഞ പല ജീവിതങ്ങളുടെയും സന്തോഷങ്ങൾ തങ്ങി നിൽക്കുന്ന വീട്... "സോറി വൈശാഖ്... അറിയാം ഒരു തെറ്റും ചെയ്യാത്ത നിന്നെ പഴി ചാരുന്നത് തെറ്റാണ്... പക്ഷെ നീയൊക്കെ എന്നോ മറഞ്ഞതാണ്... നീയും നിന്റെ പ്രണയവും ഒന്നും തിരികെ വരില്ല,,, അതിനാൽ ജീവിക്കുന്നവരെ മരണത്തിലേക്ക് തള്ളിയിടാനും എന്നെ കൊണ്ട് കഴിയില്ല..."

സ്പെക്സ് മുഖത്തേക്ക് വെച്ചു കാറിലേക്ക് കയറിയതും പെട്ടെന്ന് ഫോൺ അടിഞ്ഞതും അവള് പേര് നോക്കാതെ തന്നെ ഫോൺ കാതോട് അടുപ്പിച്ചു... "ടെൽ മീ..." "മാം,,, ഇത് വരെ,,, ഇതുവരെ നഡാശ മാമിനെ പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല..." സങ്കടത്തോടെ അപ്പുറമുള്ളയാൾ പറഞ്ഞതും അവളൊന്ന് കോട്ടി ചിരിച്ചു... "I know പ്രശാന്ത്,,, കിട്ടില്ല, അവളിനി വരില്ല... അവൾക്ക് അവളുടെ ലോകം മതിയല്ലോ... പ്രശാന്ത് താൻ അവളെ കണ്ട് കിട്ടുന്നത് വരെ അന്വേഷിക്കണം പ്ലീസ്,,, എനിക്ക് നഡാശയെ കിട്ടിയേ പറ്റൂ... ഒരു ബോസ് എന്ന നിലയിൽ ഞാൻ തനിക്ക് ഓർഡർ തരികയല്ല,,, മറിച്ച് ഒരു ഫ്രണ്ട് എന്ന നിലയിൽ റിക്വസ്റ്റ് ചെയ്യാണ്,,, പ്ലീസ്..." കരച്ചിലിന്റെ വക്കോളമെത്തി അവള് പറഞ്ഞതും മറുസൈഡിൽ ഉള്ളയാൾ പെട്ടെന്ന് വല്ലാതെയായി... "Let me try with my best mam..." "Good,,, I'll call you back പ്രശാന്ത്..." "Okey mam..." അത്ര മാത്രം അയാൾ പറഞ്ഞതും ഹെലൻ കോൾ കട്ട് ചെയ്തിട്ട് സീറ്റിലേക്ക് ചാരിയിരുന്നതും ഒരുനിമിഷം ഒരു കൂട്ടം പ്രശ്നങ്ങൾ അവളെ വേട്ടയാടുന്നത് പോലെ തോന്നി അവൾക്ക്,,, ഒന്നും അവളുടെ കൈവള്ളിയിൽ ഒതുങ്ങാത്തത് പോലെ... "മാം,,, ഇനിയെങ്ങോട്ടാ..?" "കെവിൻ,,, നഡാശയുടെ വീട്ടിലേക്ക് പോട്ടെ..." "എസ്തർ മേടത്തിന്റെ മേരേജ് നാളെയാണ് മാം,, ഒന്ന് അവിടം വരെ..."

"Do what i say idot... ഞാനാണ് തന്റെ ബോസ്..." "സോറി മാം..." പെട്ടെന്നവളുടെ മറുപടിയിൽ വല്ലാതായ അയാൾ നഡാശയുടെ വീട്ടിലേക്ക് വണ്ടി തിരിച്ചതും ഹെലന് ശ്വാസം മുട്ടുന്നുണ്ടായിരുന്നു,,, തന്നെ സ്നേഹിക്കുന്നവർ ഒക്കെ എന്ത് കൊണ്ടാണ് ഇങ്ങനെ തന്നെ ഉപേക്ഷിച്ചു പോകുന്നത്..? എന്നവൾ സ്വയം ചോദിക്കുന്നുണ്ടായിരുന്നു... നഡാശ ഇല്ലാതെ അവൾ ഒത്തിരി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു... ____________💙 "അവനെ പറ്റി വല്ല വിവരവും..?" "ഇല്ല,,, വിച്ചു എവിടെ പോയെന്ന് ആർക്കുമറിയില്ല,,, ഫോൺ വീട്ടിലാണ്,,, കാർ എടുത്തിട്ടില്ല,,, atm കാർഡ് അവൻ യൂസ് ചെയ്യുന്നുണ്ടോ എന്നൊക്കെ ഞങ്ങൾ അന്വേഷിക്കുന്നുണ്ട്,,, but no hope..." "കിട്ടില്ല,,, അവൻ ശർമിളയുടെ മോനാ... ഏട്ടത്തീടെ സെയിം വാശി അവനും ഉണ്ട്... ചുരുക്കം പറഞ്ഞാൽ വിശാൽ ഹിത്ര പൂർണ്ണമായും കൂടെയുള്ള സെർ നെയിം വെട്ടി മാറ്റി അല്ലെ ഏട്ടാ...?"" അത്രയും പറഞ്ഞിട്ട് മറുസൈഡിൽ ഉള്ളയാളെ ബാക്കിയൊന്നും പറയാൻ സമ്മതിക്കാതെ അവർ ഫോൺ കട്ട് ചെയ്തതും മുന്നിൽ അവരെ പ്രതീക്ഷയോടെ നോക്കിനിന്ന ഹിത്ര ഫുൾ ഫാമിലിയുടെ മുഖം വാടി...

"ശെരിയായിക്കാം,,, നമ്മൾക്ക് ഏട്ടത്തിയോട് അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കാം,,, പക്ഷെ ഇതുവരെ ഏട്ടത്തീ നമ്മളെ ഇവിടെ നിർത്തിയില്ല..? നമ്മടെ മക്കൾക്ക് അബ്രോഡ് ഉയർന്ന വിദ്യാഭ്യാസം തന്നെ നൽകിയില്ലേ..? ഇപ്പൊ ഏട്ടത്തിയുടെ കൂടെ ആരുമില്ലെന്ന തോന്നലാണ് ഏട്ടതിക്ക്,,, നഷ്ടമായത് രണ്ടന്മക്കളെയാണ്... ഇതിപ്പോ നമ്മടെ ടേൺ ആണ്,,, വിച്ചൂ ദുർഗ്ഗയോട് തെറ്റ് ചെയ്തിരിക്കം,,, ബട്ട് അവിനിവിടെത്തെ ചോരയാണ്,,, ഹിത്ര ഈ നിലയിൽ എത്തിയതിന് അവനും പങ്കുണ്ട്,,, അതോണ്ട് എന്ത് വിലകൊടുത്തും നമ്മളവനെ കണ്ടെത്തിയെ പറ്റൂ... നമ്മള് ചോദിക്കാതെ തന്നെ നമ്മളുടെ മക്കളുടെ ഫീസും മറ്റ് ചിലവും ആവിശ്യങ്ങളും നിറവേറ്റി തരാർ വിച്ചുവാണ്,,, അതിന്റെ നന്ദി നമ്മളവനോട് കാണിക്കണം... വൈശിനെയോ നമ്മൾക്ക് നഷ്ടമായി,,, വിച്ചൂനെ കൂടെ ഹിത്രക്ക് നഷ്ടമാവാൻ പാടില്ല... ഏട്ടത്തിയുടെ കൂടെ തണലായി നിന്നെ പറ്റൂ,,, ഈ പ്രശ്നത്തെ ഹിത്ര ഫാമിലി ഒന്നായി നേരിടും... ഉണ്ട ചോറിന് നന്ദി കാണിക്കണം... ഇതിന് നിങ്ങൾ എന്റെ കൂടെ നിൽക്കില്ലേ..?" അത്രയും ചോദിച്ചു കൊണ്ട് അവർ ബാക്കിയുള്ളർക്ക് നേരെ കൈ നീട്ടിയതും അവരൊക്കെ അതിന് സമ്മതം മൂളിക്കൊണ്ട് അവർക്ക് കൈ കൊടുത്തു... ആ കാര്യത്തിൽ മാതരം ഹിത്ര ഫാമിലി ഒറ്റ കെട്ടായിരുന്നു... _____________🖤

ആ വീടിന്റെ മുന്പിലായി ആഡംബരം വിളിച്ചോതുന്ന ആ കാർ വന്നു നിന്നതും ആ വീടിന്റെ അകത്തു നിന്ന് ഒരു സ്ത്രീ ഓടി വന്നു,,, അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു,,, ഒരുപാട് നേരമായി കരയുന്നു എന്ന രീതിയിൽ കണ്പോളകൾ ചീർത്തിട്ടുണ്ടായിരുന്നു... അപ്പൊ തന്നെ കാറിൽ നിന്ന് ദുർഗ്ഗ ഇറങ്ങി വന്നിട്ട് അവളെ അമ്മയെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി പോയതും വല്ലാതെ തോന്നി അവർക്ക്... അവള് പിന്നെ ആരെയും നോ‌ക്കാതെ അവളുടെ മുറിയിലേക്ക് കയറി പോയതും ആ കാഴ്ച ഞെട്ടലോടെ നോക്കുകയായിരുന്നു അവളുടെ അമ്മ... അവർക്ക് അവളോട് സംസാരിക്കണം എന്നുണ്ടായിരുന്നു,,, കാരണം ക്ഷമ പറയണം,,, ഇഷ്ടമില്ലത്തിടത്തേക് അവളെ നിർബന്ധിച്ചു പറഞ്ഞയച്ചത് താനാണ് എന്നുള്ള എല്ലാ ബോധവും അവർക്ക് ഉണ്ടായിരുന്നു,,, അവളോട് താൻ തെറ്റ് ചെയ്‌തു എന്നവർ വിശ്വസിക്കുന്നുണ്ടായിരുന്നു... ____________💚

"Zella മോളെ,,, സൂക്ഷിച്ച് കളിക്ക്,,, വീണ് വല്ല പരിക്കും പറ്റിയാലോ..?" കുരുത്തക്കേടോടെ കളിക്കുന്ന കൊച്ചു പെണ്കുട്ടിയെ കണ്ണുരുട്ടി നോക്കിക്കൊണ്ട് പറഞ്ഞതും ആ മോള് അവനെ നോക്കി കൊഞ്ഞനം കുത്തി,,, പക്ഷെ ഉള്ളിലെവിടെയോ അവന് ആ കുഞ്ഞ് സുന്ദരിയെ കണ്ടപ്പോൾ നീറുന്നുണ്ടായിരുന്നു, വേദനിക്കുന്നുണ്ടായിരുന്നു... പെട്ടെന്ന് അവന്റെയൊപ്പം കളിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞിനെ ഒരു സ്ത്രീ വന്ന് എടുത്തു ഉക്കത്ത് വെച്ചതും അവനും ആ കുട്ടിയും ഒരുപോലെ അവരെ തുറിച്ചു നോക്കി... "എന്നെ നോക്കി ഉരുട്ടണ്ട രണ്ടും,,, എപ്പഴും രണ്ടും ഇങ്ങനെ കളിച്ചു നടന്ന മതീ വേറൊന്നും വേണ്ട... നിനക്ക് ഓഫിസിൽ പോകാനൊന്നും ഇല്ലേ...?" അവർ അവനെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ച് കൊണ്ട് ആ കുട്ടിയെ താഴെ വെച്ചതും അവനവരെ നോക്കി പല്ലിളിച്ചു കാണിച്ചു ഇല്ലെന്ന് തലയാട്ടിയതും അവർ ഒന്ന് അമർത്തി മൂളിയിട്ട് ആ കൊച്ചു പെണ്കുട്ടിയെ നോക്കിയതും അവള് മെല്ലെ അവന്റെ ബാക്കിലേക്ക് നീങ്ങുന്നത് കണ്ടിട്ട് അവര് അവളെ തറപ്പിച്ചു നോക്കിയതും അവൾ പൂർണ്ണമായും അവന്റെ പിറകിൽ പോയി ഒളിച്ചിരുന്നു... അപ്പൊ തന്നെ അത് ശ്രദ്ധിച്ചത് പോൽ അവൻ ആ കുട്ടിയെ എടുത്തു അവന്റെ ഉക്കത്ത് വെച്ച് അവളെ നോക്കി സൈറ്റടിച്ചു കാണിച്ചതും അവള് പേടിയോടെ അവരെ നോകിയതും അവര് അവൻ ആ കുട്ടിയെ എടുത്തത് കണ്ട് അവനെ തറപ്പിച്ച് നോക്കുന്ന തിരക്കിൽ ആയിരുന്നു...

"നീ ഇതിനെയും നോക്കി നടന്നാൽ മതി,,, അവിടുന്ന് ഇവളെ ഞാൻ നോക്കിക്കോളാമെന്നൊക്കെ വീരവാദം മുഴക്കി ഇവളെ ഇങ് കൂട്ടിക്കൊണ്ട് വന്നപ്പോ ഇവളെ നോക്കാൻ ആളെ ഏർപ്പാടാകാൻ ആണെന്ന് കരുതി,,, ഇതിപ്പോ എന്റെ മോൻ ജോലിയും കളഞ്ഞിട്ടാണോ ഇവളെ നോക്കുന്നെ..?" അവനെ തന്നെ നോക്കിക്കൊണ്ട് അവര് ചോദിച്ചതും അവനവർക്കും ഒന്ന് സൈറ്റടിച്ചു കാണിച്ചു കൊടുത്തുകൊണ്ട് അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തതും സ്പോർട്ടിൽ എന്തോ ബോധോദയം വന്നത് പോലെ ആ കുട്ടി ആ സ്ത്രീയെ നോക്കി കൊഞ്ഞനം കുത്തി... "മമ്മയ്ക്ക് അറിയോ..? കൊച്ചു കുട്ടികളോട് കളിച്ചു സംസാരിക്കുമ്പോ നമ്മൾ നമ്മളുടെ സങ്കടങ്ങൾ മറക്കും,,, എന്റെ കുഞ്ഞിനെയും സങ്കടങ്ങളെയും മറക്കാൻ ഞാൻ കണ്ടെത്തിയ വഴിയാ മമ്മാ ഇത്..." അവൻ പെട്ടെന്ന് അങ്ങനെ പറഞ്ഞതും അത് അവർക്ക് എവിടെയൊക്കെയോ കൊണ്ടതായി അവർക്ക് തൊന്നുന്നുണ്ടായിരുന്നു,,, അതോണ്ട് തന്നെ തത്സമയം അവരുടെ മുഖം മാറി വിളറി വെളുത്തതും അവര് അവനെ സങ്കടത്തോടെ നോക്കി അകത്തേക്ക് പോയതും zella മോളെ നോക്കി അവൻ ഒരിക്കൽ കൂടെ സൈറ്റടിച്ചു കാണിച്ചു... "ആന്തി എദെ പോയതാ..." ചിണുങ്ങിക്കൊണ്ട് നിലത്ത് കാല് മരിയാതക്ക് ഉറക്കാത്ത ആ കുഞ്ഞു കുട്ടി ചോദിച്ചതും അവൻ ചിരിയോടെ ഒരിക്കൽ കൂടെ അവളെ നോക്കിയൊന്ന് സൈറ്റടിച്ചു ചിരിച്ചു,,,

ആരെയും മയക്കുന്ന ആ ചിരിയിൽ ആ കുഞ്ഞും കൗതുകത്തോടെ നോക്കി നിന്നു... "ആന്റി അങ്കിൾ നെ വേണ്ടാന്ന് പറഞ്ഞിട്ട് പോയതാ..." "ദുസ്ഥത്തി..." "അങ്ങനെയൊന്നും പറയാൻ പാടില്ല zella,,, മുതിർന്നവരെ ദുഷ്ടത്തി എന്നൊക്കെ വിളിക്ക ചീത്ത പിള്ളേരാ,,, നല്ല കുട്ടികൾ അങ്ങനെ വിളിക്കൂല... zella ചീത്ത കുട്ടിയാ...?" കുഞ്ഞു കുട്ടികളുടെ ഭാവത്തോടെ തന്നെ അവൻ കൊഞ്ചലോടെ അവളോട് പറഞ്ഞതും അവള് കണ്ണ് ചിമ്മി തുറന്നു കളിച്ചോണ്ട് അവനെ തന്നെ നോക്കി... "ദെല്ല നല്ലൂട്ടിയാ..." "അങ്ങനെയെങ്കിൽ നീ പോയി അങ്കിളിന്റെ ഫോൺ എടുത്തിട്ട് വാ,,, നമ്മക്ക് മമ്മയെ വിളിക്കേണ്ടെ..? ഇന്ന് നീ മമ്മയെ വിളിച്ചില്ലലോ, ദിവസവും ഒരിക്കൽ മമ്മയെ വിളിക്കണം എന്ന് മമ്മ പറഞ്ഞിട്ടില്ലേ..?" "നാൻ മന്നോയി..." അവന്റെ ചോദ്യത്തിന് കൈകൾ കൊണ്ട് മുഖം പൊത്തിക്കൊണ്ട് കുഞ്ഞരി പല്ലുകൾ കാണിച്ചു ചിരിച്ചുകൊണ്ട് അവള് പറഞ്ഞതും ആരെയും മയക്കുന്ന ചിരികൾ കൊണ്ട് അവൻ ഒരിക്കൽ കൂടെ അവളെ നോക്കി... "നല്ല കുട്ടികൾ ഒന്നും മറക്കാറില്ല..." "ദെല്ല നല്ലൂട്ടിയാ, ഇനി മദ്ക്കൂല.." അകത്തേക്ക് ഓടുന്നതിന്റെ ഇടയിൽ അവള് വിളിച്ചു പറഞ്ഞതും അവൻ ഒരിക്കൽ കൂടെ പൊട്ടിച്ചിരിച്ചു... "ദാ പോണ്..."

പോയ സ്പീഡിൽ തന്നെ തിരിച്ചു വന്നിട്ട് അവള് കയ്യിലെ ഫോൺ അവള് അവന് നേരെ നീട്ടിയതും അവൻ അവളുടെ കവിളിൽ പിച്ചി വലിച്ചിട്ട് അവളുടെ മമ്മയുടെ നമ്പറിലേക്ക് കോൾ ചെയ്തു... "ഹേയ്... ബോഡിഗാർഡും എന്റെ പുന്നാര കുറുമ്പിയും എന്ത് ചെയ്യാ...?" ഫോണിൽ ഉള്ള പെണ്കുട്ടി അവളെ നോക്കി പല്ലിളിച്ചു കൊണ്ടിരുന്ന അവരെ രണ്ടുപേരെയും നോക്കി ചോദിച്ചതും 'ബോഡിഗാർഡ്' എന്ന് അവനെ മെൻഷൻ ചെയ്തത് അവന് അത്രക്കങ്ങോട്ട് പിടിച്ചില്ലായിരുന്നു... "ഡിഡിഡി വേണ്ടാ..." "ഓഹോ,, ആട്ടെ ഇന്ന് zella മേടം ഈയുള്ളളെ വിളിക്കാൻ എന്തേ ലേറ്റ് ആയെ..?" "മടന്നോയി..." അവനോട് പറഞ്ഞ അതേ ടോണിൽ zella അവളോടും പറഞ്ഞതും അവള് zella യെ തുറിച്ചു നോക്കി... "പോയി പോയി നീയിപ്പോ മമ്മയെ വല്ലാണ്ടങ് മറക്കുന്നുണ്ട്,,, എന്താടി മോളെ ബോർഡിഗാർഡിനെ കിട്ടിയപ്പോ എന്റെ ഡാർലിംഗ് മമ്മയെ മറന്നോ...?" "മമ്മിക്ക് ന്നെ ഇത്തല്ലല്ലോ..." "അച്ചോടാ,,, ആരാടാ പൊന്നേ എന്റെ മോളോട് മമ്മിക്ക് മോളെ ഇഷ്ടല്ലാന്ന് പറഞ്ഞേ...?" "പിന്നെ ന്താ ദെല്ലെന മമ്മിന്റൊപ്പം കൊണ്ടോവാതെ...?" അത് ചോദിച്ചപ്പോഴേക്കും ആ കുഞ്ഞു ചുണ്ടുകൾ വിതുമ്പിയിരുന്നു,,, കണ്ണൊക്കെ കലങ്ങിയിരുന്നു... "മോള് കരായണ്ടാട്ടോ മോൾക്ക് മമ്മിനെ അത്രക്ക് ഇഷ്ടാണോ..? എന്നാൽ മോളേക്കാൾ എത്രയോ ഇഷ്ടമാണ് മമ്മയ്ക്ക് മോളെ,,, എന്റെ മോളെ കാണാൻ മമ്മി അടുത്ത വീക്കെൻഡ് ഉറപ്പായും വരുട്ടോ,,, മമ്മീടെ ലിറ്റിൽ ക്വീൻ കരായണ്ടട്ടോ...

ഡാ,,, കാലമാടാ നീയാണോടാ ഇച്ഛായ എന്റെ കൊച്ചിന് വേണ്ടാത്തത് പറഞ്ഞു കൊടുത്തേയ്..?" മോളെ സമാധാനിപ്പിച്ച ശേഷം അവള് അവനെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചതും അവൻ അവളെ നോക്കി പല്ലിളിച്ചു കാണിച്ചു കൊടുത്തതും അവള് അവനെ നോക്കി ഗൂഢമായി ഒന്ന് ചിരിച്ചു... "ഡോ ഇച്ഛായ,,, നിങ്ങളെ ഞെട്ടിക്കാൻ തരത്തിൽ ഞാനൊരു ന്യൂസ് പറയട്ടെ..?" ഒത്തിരി എക്സൈറ്റ്‌മെന്റോടെ അവള് അവനെ നോക്കി ചോദിച്ചതും ആ കുഞ്ഞു കുട്ടിയുടെ നെറുകയിൽ ഉമ്മ വെച്ച് അവൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് തലയാട്ടി... "എന്നെ ഞെട്ടിക്കാൻ പറ്റുവേൽ നീ പറഞ്ഞോ..." അവളെ നോക്കി ഒരു പുച്ഛത്തോടെ അവൻ പറഞ്ഞതും അവള് അവനെ നോക്കി കൊഞ്ഞനം കുത്തി... 'അത്രയ്ക്കായോ,,, ഇപ്പൊ കാണിച്ചു തരാടോ ഇച്ഛായ...' എന്ന് മനസ്സിൽ മൊഴിഞ്ഞിട്ട് അവനെ നോക്കി ഒരിക്കൽ കൂടെ അവള് ഗൂഢമായി ചിരിച്ചു... "നിങ്ങടെ കേട്ട്യോൾ ഇന്ത്യയിൽ ലാൻഡ് ആയിട്ടുണ്ടെടോ ഇച്ഛായ..." അവനെ ഞെട്ടിച്ചു കൊണ്ട് അവള് പറഞ്ഞിട്ടും അതിന്റെ യാതൊരു വിധ എഫെക്റ്റും അവന്റെ മുഖത്ത് ഇല്ലാത്തത് കൊണ്ട് അവള് അവന്റെ മുഖത്തോടെ വീഡിയോ കോളിൽ കൂടി കണ്ണോടിച്ചു... "ഞാൻ ഇത്രേം വലിയ ഞെട്ടിക്കുന്ന ന്യൂസ് പറഞ്ഞിട്ടും താനെന്താടോ ഇച്ഛായ ഞെട്ടാത്തെ...? നിങ്ങടെ കാറ്റ് വല്ലതും പോയോ,, റോബിച്ചാ,,, ഡോ മനുഷ്യാ,,, നിങ്ങളോഡാ ഞാൻ പറഞ്ഞേ,,, ഹെലൻ നാട്ടിലേക്ക് വന്നിട്ടുണ്ട്..."

അവള് ഒരിക്കൽ കൂടെ അവനോട് പറഞ്ഞതും വീണ്ടും ഞെട്ടാത്ത അവളെ നോക്കി പുഞ്ചിരിച്ചു... "ഹെലൻ..." ആ പേര് മാത്രം ആ നിമിഷം മനസ്സിൽ കൂടെ കടന്ന് പോയതും ഒരു ചിരിയോടെ അവനാ പേര് ഒരിക്കൽ കൂടെ ഉരുവിട്ടു... "അതേയതെ,,, ഹെലൻ,,, ഹെലൻ റോബിൻ,,, നോ നോ,,, ഹെലൻ എസ്തർ,,, റോബിൻ എന്ന സർ നെയിം അവള് പണ്ടേ മുറിച്ചു മാറ്റിയത് അല്ലെ..?" "അവൾക്ക് അവളുടെ മനസ്സിനെ മുറിച്ചു മാറ്റാൻ കഴിയാത്ത അടുത്തോളം കാലം എന്നെയും അവളുടെ ഉള്ളിൽ നിന്ന് അവൾക്ക് മുറിച്ചു മാറ്റാൻ കഴിയില്ല മെർലിൻ..." (മെർലിനെ മറന്നു പോയവർ ഉണ്ടെങ്കിൽ പാർട്ട് 39 എടുത്തു നീക്കി നോക്കണേ..❤) എന്തൊക്കെയോ ഓർമ്മയിൽ ഒരുതരം ചിരിയോടെ അവൻ പറഞ്ഞതും അവള് അവനെ കണ്ണിമവെട്ടാതെ നോക്കിനിന്നു... "തോറ്റ് പോകും ഇച്ഛായ നീ..." "ഹെലനുള്ളത്തോളം കാലം ഞാൻ തോൽക്കില്ല മെർലിൻ,,, വെറുതെയെങ്കിൽ കൂടി ഞാൻ തോൽക്കാൻ അവള് സമ്മതിക്കില്ല..." ഉറച്ച ആത്മാവിശ്യത്തോടെ അവൻ വീറോടെ പറഞ്ഞതും വീണ്ടും വീണ്ടും അത്ഭുതത്തോടെ അവൾ അവനെ തന്നെ നോക്കി... "നിനക്ക് ഉറപ്പാണോ ഇച്ഛായ..." അവൾ കണ്ണുകൾ കൂർപ്പിച്ചു കൊണ്ട് ചോദിച്ചതും അവൻ zella യെ അവന്റെ കൈകളിൽ ഒതുക്കി അവളുടെ കവിളിൽ ഒരിക്കൽ കൂടെ ചുണ്ടമർത്തി കൊണ്ട് മെർലിനെ നോക്കിക്കൊണ്ട് ചിരിച്ചു കാണിച്ചു... "അവളുടെ മിന്ന് അവള് തന്നെ കൊണ്ടു പോയി മെർലിൻ..."

"നിങ്ങൾ ഡിവോസ് ആകുമ്പോൾ അവള് നിന്റെ കയ്യിൽ നിന്ന് വാങ്ങിച്ചു കൊണ്ട് പോയ അവള് നിനക്ക് തന്ന വെടിങ് റിങ് നീ അവളുടെ അടുക്കൽ നിന്ന് അവള് പോലും അറിയാതെ അടിച്ചു മാറ്റിയത് പോലെ റൈറ്റ്..?" അവനെ കുസൃതി ചിരിയോടെ നോക്കി മെർലിൻ ചോദിച്ചതും അവൻ അതെയെന്ന് തലയാട്ടി... "ഇനി ഹെലൻ എങ്ങാനും എന്നെ വേണ്ടെന്ന് പറഞ്ഞാൽ നീ കെട്ടുവോ മെർലിൻ എന്നെ..? Zella മോൾടെ പപ്പയായിട്ട് എന്നെ ഏറ്റെടുക്കുവോ...?" കുസൃതിയോടെ തന്നെ അവള് അവനെ നോക്കി ചോദിച്ചതും അവള് മുഖം ചുളുക്കി അവനെ തുറിച്ചു നോക്കി... "നിനക്ക് എന്താടാ ഇച്ഛായ..? എന്താ നിന്റെ പ്രശ്നം..? നിന്നെ കെട്ടുന്നതിലും നല്ലത് എന്നെ അങ്ങ് കൊല്ലുന്നതാ..." "ഞാൻ എന്ന് പറഞ്ഞാൽ ഭ്രാന്താണെന്ന് പറഞ്ഞു നടന്ന ഒരു മെർലിൻ ഉണ്ടായിരുന്നു..." "എന്റെ zella മോൾടെ പപ്പ വന്നപ്പോ എവിടേക്കോ മാഞ്ഞുപോയ മെർലിൻ,,, അങ്ങനെ പറയടാ കള്ളനിച്ചായ..." അവളെ ടീസ് ചെയ്യുന്നത് പോലെ അവൻ പറഞ്ഞതിന്റെ പിറകെ അവനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞതും അവൻ അവളെ നോക്കിയും ഒന്ന് സൈറ്റടിച്ചു കാണിച്ചു... "എങ്കി ഞാൻ പിന്നെ വിളിക്കാട ഇച്ഛായ,,, എനിക്ക് വർക്കുണ്ട്,,, ദേ നോക്ക് മനുഷ്യ എന്റെ കൊച്ച് ഉറങ്ങിപ്പോയി,,,

അതിന് പോയി ഉറക്കടോ ഇച്ഛായ..." "I'll call you back,,, bye take care..." മോള് ഉറങ്ങിയത് ശ്രദ്‌ച്ചതും അത്രയും പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്യുക കൂടി ചെയ്യാതെ അവൻ അവളെയും എടുത്തു അകത്തേക്ക് പോയതും മെർലിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു സ്പോർട്ടിൽ അവള് കോൾ കട്ട് ചെയ്തിട്ട് തന്റെ വർക്കിലേക്ക് തിരിഞ്ഞതും അവളുടെ ചുണ്ടിലേ പുഞ്ചിരി അകലേക്ക് മാഞ്ഞിരുന്നു... ___________💙 "I don't know,,, സത്യമായിട്ടും എനിക്കറിയില്ല നഡാശ,,, നിന്നെ നിന്നെയിനി ഞാൻ എവിടെ പോയാണ് അന്വേഷിക്കുക,,, തളരുന്നുണ്ട് ഞാൻ... പക്ഷെ,,, നീ,,, നീയില്ലാതെ ഞാൻ,, ഞാനിനി മടങ്ങിപ്പോകില്ല നഡാശ... ആർക്ക് വേണ്ടെങ്കിലും നിന്നെ എനിക്ക് വേണം... നിന്റെ ചുണ്ടിൽ മായാത്ത ഒരു ചിരി എനിക്ക് കാണണം..." എങ്ങോട്ടോ നോക്കി അത്രയും മന്ധ്രിച്ചപ്പോഴേക്കും ഹെലന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... "മേടം,,, നഡാശ മേടത്തിന്റെ സ്റ്റാഫ് ഇപ്പൊ വിളിച്ചു,,, മേഡം അർജുൻ സാറിന്റെ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞു..." പെട്ടെന്ന് അവളുടെ അടുത്തേക്ക് വന്ന് അവളുടെ ഡ്രൈവർ പറഞ്ഞതും അവളുടെ കണ്ണുകളൊന്ന് തിളങ്ങി... "ശരിക്കും...?" "അതേ മേടം..." "തനിക്ക് അയാളുടെ വീട്ടിലേക്കുള്ള വഴി അറിയാമോ...?" "അറിയാം മേം..." "എങ്കിൽ നമുക്ക് അങ്ങോട്ട് പോകാം..."

അത്രയും പറഞ്ഞു കാറിലേക്ക് കയറുമ്പോൾ അവളുടെ സന്തോഷങ്ങൾക്ക് അതിരില്ലായിരുന്നു... മനസ്സിൽ ഒരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ,,, അവസാന നിമിഷങ്ങളിൽ കുറ്റപ്പെടുത്തിയതിന് അവളോട് മാപ്പ് പറയണം എന്ന് മാത്രം... ____________💛 "നീ എന്റയല്ലേ ആദി..." അത്രമാത്രം പറഞ്ഞുകൊണ്ട് അവള് തലതാഴ്ത്തിയതും അവന് അത്ഭുതം തോന്നി,,, പണ്ട് മുതലേ ദുർഗ്ഗയെ പറ്റി എന്ത് പറഞ്ഞാലും ആ വാക്കുകൾ കൊണ്ട് നിത്യ അവനെ തോല്പിക്കുമായിരുന്നു... ഇപ്പഴും അങ്ങനെ തന്നെ അവള് വീണ്ടും അവനെ പ്രണയം കൊണ്ട് തോല്പിച്ചിരിക്കുന്നു,,, അവളുടെ സ്നേഹത്തിന്റെ മുൻപിൽ തനിക്ക് ദുർഗ്ഗയോട് ഉള്ള സ്‌നേഹം ഒന്നും ഒന്നുമല്ല എന്നവന് തോന്നുന്നുണ്ടായിരുന്നു... കൊതി മാറാത്തത് പോൽ അവൻ വീണ്ടും കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയതും ആ കുഞ്ഞ്‌ നിത്യയെ കണ്ട് കരയാൻ ആരംഭിച്ചതും അവന്റെ കണ്ണുനീർ ആ കുഞ്ഞു ശരീരത്തിൽ ആദ്യമായി തഴുകിയിരുന്നു... "ഒരിക്കൽ കൂടെ ഞാൻ നിന്നെ വിശ്വസിച്ചോട്ടെ ആദി...?" അവന്റെ അടുക്കലേക്ക് നടന്നടുത്തു കൊണ്ട് അവന്റെ കൈകളിൽ പിടിച്ചിട്ട് നിത്യ അവന്റെ കണ്ണിൽ നോക്കി ചോദിച്ചതും ഒരു നിമിഷം നിറഞ്ഞ കണ്ണുകൾ തുറക്കാൻ പോലും അവള് ഭയന്നിരുന്നു... "ഈ അമ്മയെ കൊന്നിട്ടല്ലാതെ നീ അവന്റെ കൂടെ പോകില്ല നിത്യ..." പെട്ടെന്ന് പുറകിൽ നിന്ന് അങ്ങനെ പറഞ്ഞുകൊണ്ട് അവളുടെ അമ്മ വന്നതും അവളുടെ കൈകളോട് ചേർത്തു വെക്കാൻ നിന്ന ആദിയുടെ കൈകൾ അതിൽ നിന്ന് പിന്മാറിയതും ഞെട്ടലോടെ അങ്ങോട്ടേക്ക് വന്ന അവളുടെ അമ്മയെ അവള് നോക്കി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story