കാമഭ്രാന്തൻ: ഭാഗം 58

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"ഒരിക്കൽ കൂടെ ഞാൻ നിന്നെ വിശ്വസിച്ചോട്ടെ ആദി...?" അവന്റെ അടുക്കലേക്ക് നടന്നടുത്തു കൊണ്ട് അവന്റെ കൈകളിൽ പിടിച്ചിട്ട് നിത്യ അവന്റെ കണ്ണിൽ നോക്കി ചോദിച്ചതും ഒരു നിമിഷം നിറഞ്ഞ കണ്ണുകൾ തുറക്കാൻ പോലും അവള് ഭയന്നിരുന്നു... "ഈ അമ്മയെ കൊന്നിട്ടല്ലാതെ നീ അവന്റെ കൂടെ പോകില്ല നിത്യ..." പെട്ടെന്ന് പുറകിൽ നിന്ന് അങ്ങനെ പറഞ്ഞുകൊണ്ട് അവളുടെ അമ്മ വന്നതും അവളുടെ കൈകളോട് ചേർത്തു വെക്കാൻ നിന്ന ആദിയുടെ കൈകൾ അതിൽ നിന്ന് പിന്മാറിയതും ഞെട്ടലോടെ അങ്ങോട്ടേക്ക് വന്ന അവളുടെ അമ്മയെ അവള് നോക്കി... കൂടുതൽ ഭാവങ്ങൾ ഒന്നുമില്ലായിരുന്നു ആദിയുടെ മുഖത്ത്,,, അവന് ഒന്നും പറയാൻ ഇല്ലായിരുന്നു,,, അല്ല പറയാൻ അവകാശം ഇല്ലായിരുന്നു,,, അവരുടെ ഭാഗത്താണ് ന്യായം ഇനിയും എന്ത് വിശ്വസിച്ചിട്ടാണ് അവളെ തന്റെ കൂടെ അയക്കുക..? അപ്പൊ തന്നെ കുഞ്ഞിനെ അവിടെ നിൽക്കുന്ന ഒരു പെണ്കുട്ടിയുടെ കയ്യിലേക്ക് വെച്ചു കൊടുത്തിട്ട് അവൻ അവളുടെ അമ്മയെ നോക്കി... എന്നിട്ട് അവരുടെ അടുത്തേക്ക് നടന്നതും എന്നുമില്ലാത്ത ഒരു ഭയം അവർക്ക് തോന്നുന്നുണ്ടായിരുന്നു,,, കാരണം അവനെന്താണ് ചോദിക്കാൻ പോകുന്നതെന്ന് അവർക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു... "എന്നോട് പറഞ്ഞത് നിത്യ മരിച്ചെന്നല്ലേ..? എന്നിട്ട് മരിച്ചവൾ എങ്ങനെ തിരികെ വന്നു..?" ഗൗരവത്തോടെ അവരെ നോക്കി അവൻ ചോദിച്ചതും അവര് പെട്ടെന്ന് നിശ്ശബ്ദമായി...

"അത്, അത് പിന്നെ.." അവന് കൊടുക്കാൻ ഒരുത്തരം ഇല്ലാത്തത് കൊണ്ട് ഉമിനീർ ഇറക്കിക്കൊണ്ട് അവനവരെ തന്നെ നോക്കിയതും അവന്റെ വായിൽ നിന്ന് കേട്ട വാക്കുകളിൽ സ്തംഭിച്ചു നിൽക്കുകയായിരുന്നു നിത്യ... 'മരിച്ചവൾ' ആ ഒരുവാക്ക് മാത്രം അവളുടെ ഉള്ളിൽ കുരുങ്ങിക്കിടന്നു... മരിച്ചവളായി മാറിയോ താൻ എല്ലാവർക്കും...? അതായിരുന്നു അവൾക്കുള്ളിൽ നിറഞ്ഞു നിന്നിരുന്ന ചോദ്യം... "പറയ്,,, പറയാൻ..." അവരെ നോക്കി അവൻ അവലറുമ്പോൾ അവനുള്ളിൽ എന്തായിരുന്നു ഭാവം..? ഒരുനിമിഷം അവന് പോലും അതറിയില്ലായിരുന്നു... "ഞാനെന്തിന് എന്റെ മകൾ ഇവിടെയുണ്ടെന്ന് നിന്നോട് പറയണം ആദി...? ഒരിക്കൽ നീ തിരിച്ചു വന്നാൽ അവളുടെ കുഞ്ഞിനെ ആവശ്യപ്പെട്ടാൽ..? അവളെ വേണ്ടെന്ന് പറഞ്ഞാൽ എന്റെ മോൾക്കത് സഹിക്കാൻ കഴിയോ..? നിനക്ക് വീണ്ടും വീണ്ടും കളിപ്പിക്കാൻ അതൊരു കളിപ്പാവയല്ല ദുർഗ്ഗയെ പോലെ തന്നെ ഫീലിംഗ്‌സ് ഉള്ളൊരു മനുഷ്യ ജീവിയാ... നിന്റെ കണ്ണുകളിൽ നീ ദുർഗ്ഗയെ മാത്രമേ ആദി കണ്ടിട്ടുള്ളൂ,,, എന്റെ മോളും അവളുടെ സ്നേഹവും ഫീലിംഗ്‌സും ഒന്നും നിനക്ക് മുന്നിൽ ഒന്നുമല്ല,,, അവളുടെ ഫീലിംഗ്‌സിന് നിന്റെ ഉള്ളിൽ യാതൊരു വിധ വിലയുമില്ല,,, നിനക്ക് വേണ്ടുന്നപ്പോൾ കൂടെ കൂട്ടാനും വേണ്ടത്തപ്പോൾ ഉപേക്ഷിക്കാനും ഞാൻ അവളെ വിട്ട് തരണോ..? ഞാനൊന്നും നിന്നിൽ സാക്രിഫെയ്ഡ് ആയിരുന്നില്ല ആദീ,

നിത്യ നിന്നെ വേണമെന്ന് പറഞ്ഞു വാശി പിടിച്ചത് കൊണ്ട് മാത്രമാ ഞാൻ നിങ്ങള് തമ്മിലുള്ള വിവാഹത്തിന് സമ്മതം മൂളിയത്,,, അല്ലാതെ എന്റേയോ ഇച്ഛായന്റെയോ കുടുംബത്തിന് ഒട്ടും യോചിച്ചവനല്ല ആദി നീ,,, ഞങ്ങളുടെ കുടുംബത്തിനും സ്റ്റാറ്റസിനും ചേർന്നവൻ അല്ല നീ,,, നിത്യയെ കല്യാണം കഴിക്കാൻ മാത്രമുള്ള ഒരു കോളിഫിക്കേഷൻസോ യോഗ്യതയോ നിനക്കില്ല... എന്നിട്ടും ഞൻ നിത്യയെ എന്ത് വിശ്വാസത്തിലാണ് അങ്ങോട്ട് അയച്ചതെന്ന് നിനക്കറിയോ, അന്ന് നിന്റെ അമ്മ നിങ്ങളുടെ കല്യണത്തിന്റെ കുറച്ചു ദിവസം മുൻപ് ഞാൻ പറഞ്ഞിട്ട് എന്നെ കാണാൻ വന്നിരുന്നു... നിത്യയ്ക്ക് നീയില്ലാതെ പറ്റില്ലെന്നും അവളൊരു ക്രിസ്ത്യൻ ആണെന്നും നിനക്ക് അവളെ ഇഷ്ടമല്ലെന്നും ഒക്കെ പറഞ്ഞപ്പോൾ അവരെനിക്ക് ഒരു വാക്ക് തന്നിരുന്നു,,, അവരുടെ വീട്ടിൽ എപ്പോഴും എന്റെ മോള് സുരക്ഷിത ആയിരിക്കുമെന്ന്,,, യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും അവൾക്കവിടെ നിന്ന് നേരിടേണ്ടി വരില്ലെന്ന്,,, നീ കാരണം അവളൊരിക്കലും വേദനിക്കില്ലെന്ന്... എന്നിട്ടെന്തായി നിന്റെയാ നശിച്ച താലി എന്റെ മോളുടെ കഴുത്തിൽ എന്ന് വീണോ അന്നുമുതൽ ഇന്ന് വരേ അവളുടെ മുഖത്ത് നിറഞ്ഞൊരു പുഞ്ചിരി ഞാൻ കണ്ടിട്ടില്ല... നീ ക്രൂരനാണ് ആദി ഇത്രയേറെ നിത്യ നിന്നെ സ്നേഹിച്ചിട്ടും അവളെയൊന്ന് തിരിഞ്ഞു പോലും നോക്കാതെ ദുർഗ്ഗയ്ക്ക് പുറകെ വാലാട്ടി പോയ നീ വെറും സെൽഫിഷാണ്... ദുർഗ്ഗാ ദുർഗ്ഗാ എന്നൊരു ചിന്ത മാത്രമേ നിനക്കുള്ളൂ,,, നിത്യ നിന്റെ മുന്നിൽ വെറും വേസ്റ്റ് ആണ്,,, വെറും വേസ്റ്റ്...

അങ്ങനെയുള്ളപ്പോൾ ഒരിക്കൽ എല്ലാം ഉപേക്ഷിച്ചിട്ട് നീ പോയി തിരിച്ചുവന്നപ്പോൾ ഞാനെന്തിന് നിനക്ക് അവളെ വീണ്ടുമൊരിക്കൽ കൂടെ തിരിച്ചു തരണം..? ഒരിക്കൽ കൂടെ നീ അവളെ ഉപേക്ഷിച്ചിട്ട് പോകില്ലെന്ന് ആര് പറഞ്ഞു..? നിന്റെ സ്നേഹം എന്ന ഒരൊറ്റ ചിന്ത മാത്രമുള്ളത് കൊണ്ടാണ് അവളെപ്പോഴും നിന്നെ കണ്ണടച്ച്‌വിശ്വസിക്കുന്നത്... ഒരിക്കൽ കൂടെ നീ വന്ന് വിളിച്ചാൽ അവള് ഞങ്ങളെയൊന്നും വക വെക്കാതെ അവള് നിന്റെ കൂടെ ഇറങ്ങിപ്പോവും,,, നിന്നെ ഇനിയെങ്കിലും അവൾക്ക് മാത്രമായി ലഭിക്കുമെന്ന് സ്വപ്‍നം കാണും... പക്ഷെ ദുർഗ്ഗയെ കാണുമ്പോൾ എന്റെ മോളെ നീ മറക്കും... എന്തിനാ അത്,,, എന്തിനാ ഇവളെ വീണ്ടും വീണ്ടും വഞ്ചിക്കാനായ് നീ കൊണ്ടുപോകുന്നേ..? എന്തിനാ..? നിന്നെ സ്നേഹിച്ചു എന്ന ഒരൊറ്റ തെറ്റ് മാത്രമേ അവള് ചെയ്തിട്ടുള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്,,, അതിനുള്ള ശിക്ഷയാണോ നീയേ കൊടുക്കുന്നത്..? അവളൊരു മണ്ടിയാണ് അവൾക്കിപ്പോഴും ഒന്നും മനസിലായിട്ടില്ല... അതുകൊണ്ട് അവള് വീണ്ടും വീണ്ടും കോമാളിയാകാൻ വേണ്ടി നിനക്ക് നിന്ന് തരും,,, പക്ഷെ അവളെ പ്രസവിച്ചത് ഞാനാണ്,, അവളെക്കാൾ അവളുടെ സങ്കടങ്ങൾ കാണുമ്പോൾ കരയുന്നത് ഞാനാണ്... എന്റെ മോളെ ഒരിക്കൽ കൂടെ നിനക്ക് കരയിക്കാൻ വേണ്ടി ഞാൻ വിട്ട് തരില്ല...

ശരിയാണ്,,, പോയെന്ന് പറഞ്ഞിട്ടുണ്ട്,,, അവള് മരിച്ചു പോയെന്ന് നിന്നോട് പറഞ്ഞിട്ടുണ്ട്,,, ഇപ്പോഴും അതൊരു തെറ്റായി ഞാൻ കാണുന്നില്ല,,, മകളെ സ്നേഹിക്കുന്ന ഏതൊരമ്മയും അത് തന്നെയേ ചെയ്യുകളയുള്ളൂ... അത്രയേ ഞാനും ചെയ്തുള്ളൂ... എനിക്ക് നിത്യയെ ഒരിക്കലും വേണ്ടെന്ന് വെക്കാൻ കഴിയില്ല,,, ആർക്കൊക്കെ അവളെ വേണ്ടെന്ന് പറഞ്ഞാലും എനിക്കവളെ വേണം... അതുകൊണ്ടാ ഒരിക്കൽ കൂടെ നീ അവളെ വേദനിപ്പിക്കരുത് എന്ന് കരുതി ഞാൻ നിന്നോട് അങ്ങനെ പറഞ്ഞിട്ട് ഇച്ഛായന്റെ വീട്ടിൽ എനിക്ക് ഇഷ്ടമല്ലാഞ്ഞിട്ട് കൂടി ഇവളെ താമസിപ്പിച്ചതും... ഒരിക്കൽ നീ വീണ്ടും തിരിച്ചു വരുമെന്നും നിത്യയെ ചോദിക്കുമെന്നും അങ്ങനെ ചോദിച്ചാൽ ഒരിക്കലും അവളെ നിനക്ക് തരരുത് എന്നും നീ കാരണം വേദനിച്ച അവളുടേ മനസ്സ് ഒരിക്കൽ കൂടെ വേദനിക്കാൻ പാടില്ലെന്നും എന്നോട് പറഞ്ഞത് വേറെയാരുമല്ല,,, നിന്റെ അമ്മയാ..." എന്നുകൂടി അവർ പറഞ്ഞതും അവർ അവസാനം പറഞ്ഞ കാര്യങ്ങൾ കേട്ട് ഒരു നിമിഷം അവൻ ഉരുകിത്തീർന്നു... ഞെട്ടലോടെ അവരെ മുഖത്തേക്ക് നോക്കിയതും അവർ അവന്റെയടുത്തേക്ക് നടന്നടുത്തിട്ട് അവന്റെ നേരെ തിരിഞ്ഞു... "ശെരിയാണ് ആദി...

എന്നോട് നിത്യയെ ഒളിപ്പിച്ചു താമസിപ്പിക്കാനും ഒരിക്കലും നീ അവളെ കാണാൻ പാടില്ലെന്നും ആ കുഞ്ഞിന്റെ മുഖം പോലും നിന്നെ കാണിക്കരുത് എന്നും നിന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്... ഞങ്ങളെക്കാൾ ഒക്കെ എത്രയോ വെറുപ്പാണ് ആദി നിന്റെ അമ്മയ്ക്ക് നിന്നോട്... അവസാന നാകുകളിൽ അത്രയും ശപിച്ചിട്ടുണ്ട് അവർ നിന്നെ,,, അത്രയും വെറുത്തിട്ടുണ്ട്... നിന്റെ സ്വന്തം ചോരയെ പോലും നീ കാണരുത് എന്നാഗ്രഹിച്ചിട്ടുണ്ട്... നീ പോയ അന്ന് മുതൽ നിത്യയുടെ അവസ്ഥ വളരെ മോശമായിരുന്നു,,, അവള് കരയാത്ത രാത്രികൾ ഇല്ലായിരുന്നു,,, അവളുടെ ഓരോ തുള്ളി കണ്ണുനീരിനും അവര് നിന്നെ ഓരോ നിമിഷവും വെറുത്തിരുന്നു... ഞാൻ നിത്യയെ നിനക്ക് തന്നത് അവരുടെ വാക്കുകൾ വിശ്വസിച്ചിട്ടായിരുന്നു,,, അവൾക്ക് അവിടെ ഒന്നും സംഭവിക്കില്ല എന്നവർ എനിക്ക് വാക്ക് തന്നത് കൊണ്ടായിരുന്നു... പക്ഷേ ആ വാക്ക് അവരേ കൊണ്ട് പാലിക്കാൻ കഴിയാത്തത് അവസാനത്തെ ഓരോ നിമിഷവും അവര് നീറി നീറിയാണ് കഴിഞ്ഞത്... എല്ലാവർക്കും നൽകിയ എല്ലാ വാക്കുകളും പാലിക്കുന്നവർക്ക് മകന്റെ കാര്യത്തിൽ മാത്രമത് സാധിപ്പിക്കാൻ കഴിയാത്തത് കൊണ്ട് അവര് ഒരുപാട് വേദനിച്ചിരുന്നു... അങ്ങനെ സ്വന്തം 'അമ്മ പോലും തള്ളി പറഞ്ഞ നിനക്ക് ഞാൻ എങ്ങനെയാ ആദി അവളെ വീണ്ടും തരുന്നത്..? ലയ പോലും പോലും ആഗ്രഹിച്ചത് നീ നിത്യയെ കാണരുത് എന്നാണ്... അവൾക്കും എല്ലാം അറിയായിരുന്നു...

നീ നിന്റെ കുഞ്ഞിനെ ഇതുവരെ കണ്ടിട്ടില്ലെങ്കിലും സഹോദരന്റെ കുഞ്ഞിനെ അവളൊരുപാട് കണ്ടിട്ടുണ്ട്... നിനക്ക് വേണമെങ്കിൽ നിന്റെ കുഞ്ഞിനെ കാണാൻ ഇടയ്ക്കിവിടെ വരാം അല്ലാതെ ഒരിക്കലും അതിന്റെ അമ്മയിൽ അവകാശം പറഞ്ഞു നീ വരരുത് ആദി,,, നിത്യയും നീയും തമ്മിൽ ഇനിയൊരു ബന്ധവും ഇല്ല,,, നിങ്ങൾ തമ്മിലുള്ള ബന്ധമൊക്കെ ഞാൻ പണ്ടേക്ക് പണ്ടേ മുറിച്ചു മാറ്റിയതാ,,, നിനക്ക് ഇനിയവളിൽ ഒരവകാശവുമില്ല... അവളെ ചോദിച്ചു കൊണ്ട് മാത്രം നീയിനി ഇങ്ങോട്ട് വരരുത്... ഇതൊരു ആജ്ഞാപനമായി കാണേണ്ട,,, ഒരമ്മയുടെ അപേക്ഷയായി കണ്ടാൽ മതി..." എന്നുമൊക്കെ പറഞ്ഞോണ്ട് അവർ ആദിയെ നോക്കിയതും അവനൊരു നിമിഷം നിശ്ശബ്ദനായി നിന്നു,,,, പൊടുന്നേനെ അവന്റെ കവിളിനെ നനയിച്ചു കൊണ്ട് ഒരു തുള്ളി കണ്ണുനീർ ഭൂമിയിലേക്ക് ഊർന്നുവീണതും ഞെട്ടലായിരുന്നു അവന്റെ മുഖത്ത്... 'അമ്മ' ആ വാക്കുകളിൽ ആയിരുന്നു അവന്റെ മൗനം... ഈ ലോകത്ത് താൻ ഏറ്റവും കൂടുതൽ സ്നേഹിച്ച സ്ത്രീ അവസാന നിമിഷങ്ങളിൽ തന്നെ എത്ര മാത്രം വെറുത്തിരുന്നു എന്ന് അവരുടെ വാക്കുകളിൽ നിന്ന് തന്നെ അവന് മനസ്സിലായിരുന്നു... പോരാത്തതിന് എല്ലാവർക്കും എല്ലാം അറിയാമായിരുന്നു താൻ മാത്രം കോമാളി വേഷം കെട്ടി എന്നുമവൻ മനസിലാക്കുന്നുണ്ടായിരുന്നു... അതിലവന്റെ ഉള്ളം വേദനിക്കുന്നുണ്ടായിരുന്നു... "എനിക്കിനി ആദിയെ വേണ്ട മമ്മാ..."

ഒരുനിമിഷം എല്ലാവരും നിശ്ശബ്ദമായതും പെട്ടെന്ന് അവിടെ നിത്യയുടെ ശബ്‌ദം നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് ഉയർന്നു കേട്ടതും എല്ലാവരുമൊരു നിമിഷം സ്തംഭിച്ചു നിന്നു,,, ആദി പോലും ഞെട്ടലോടെ അവളെ നോക്കി നിൽക്കുകയായിരുന്നു... "എനിക്കിനി ആദിയെ വേണ്ട മമ്മി,,, ആദിയെ എന്നല്ല എന്റെ മമ്മയ്ക്ക് ഇഷ്ടമല്ലാത്ത ആരും ഇനി നിത്യയ്ക്ക് വേണ്ട..." ഉറച്ച വാക്കുകൾ അവിടെ ഉയർന്നു കേട്ടപ്പോൾ പെട്ടെന്ന് അവള് ഉദ്ദേശിച്ചത് എന്താണെന്ന് മനസിലാക്കാൻ അവരെ കൊണ്ട് കഴിഞ്ഞില്ലെങ്കിലും,,, അവളുടെ അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു... അപ്പൊ തന്നെ അവള് അവളെ മമ്മയെ നോക്കി ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ചിട്ട് പെട്ടെന്ന് ആദിയുടെ നേരെ തിരിഞ്ഞു... "നിന്നെ എന്റെ മമ്മയ്ക്ക് ഇഷ്ടമല്ല ആദി,,, എന്നിട്ട് പോലും എന്റെ വാക്കിന് പുറത്ത് എന്നെ മമ്മി അത്രയ്ക്കും സ്നേഹിക്കുന്നത് കൊണ്ടാ നീയുമായുള്ള കല്യാണത്തിന് സമ്മതം മൂളിയത്... നിന്നെ ഞാൻ കുറ്റം പറയില്ല ആദി,,, എന്റെ ആദി തല കുനിച്ചു നിൽക്കുന്നതും നിത്യയുടെ ജീവനെടുക്കുന്നതും ഏകതേഷം ഒരുപോലെയാ... നിന്റെ വീട്ടിൽ നീ എനിക്ക് തന്ന അവഗണനയുടെ സങ്കടം മാറാൻ ഒക്കെ രാത്രി നീ ഉറങ്ങുമ്പോ നിന്റെ മുഖത്തേക്ക് നോക്കിയാൽ മതിയായിരുന്നു, എനിക്ക് നിന്നോട് ക്ഷമിക്കാൻ കഴിയുമായിരുന്നു... ദുർഗ്ഗയുടെ കാര്യത്തിൽ സെൽഫിഷ് ആയിക്കൊണ്ട് നീ എന്നെ തനിച്ചാക്കി പോയപ്പോൾ എനിക്കുണ്ടായ വിഷമം തീർക്കാൻ എനിക്ക് എന്റെ മോളുടെ മുകത്തേക്കൊന്ന് നോക്കിയാൽ മതിയായിരുന്നു,,,

അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ നീ എന്റെ കൂടെ ഉള്ളത് പോലെയാ എനിക്ക് തോന്നാറ്,,, അത് മതിയായിരുന്നു എനിക്ക് നിന്നോട് ക്ഷമിക്കാൻ... എല്ലാത്തിനും അപ്പുറം നിന്റെ ഇഷ്ടമല്ലാഞ്ഞിട്ട് കൂടി നിന്നെ സ്വന്തമാക്കിയപ്പോ ഉള്ളിലൊരു കാര്യം ഉടലെടുത്തിരുന്നു,,, നീ എന്നും എനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന വിചാരം,,, നീ എന്തൊക്കെ തെറ്റ് ചെയ്താലും നീ എന്റേതാണെന്ന ഒരൊറ്റ ചിന്ത മതിയായിരുന്നു എനിക്കെല്ലാം മറക്കാൻ... അതോണ്ടാ ഒരു മണ്ടി ആവുകയാണെന്ന് അറിഞ്ഞിട്ടും ഞാനൊക്കെ ക്ഷമിച്ചത്... എനിക്ക് നീ ജീവനായിരുന്നു ആദി,,, ആയിരുന്നു എന്നല്ല ആണ്,,, ഇപ്പഴും നീ എനിക്ക് എന്റെ എല്ലാമാണ്... നീയില്ലാതെ ഞാൻ ഒന്നുമല്ല ആദി,,, എന്നെങ്കിലുമൊരുനാൾ നീ എന്നെയും അന്വേഷിച്ചു വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു,,, കൊതിരിച്ചിരുന്നു, ആഗ്രഹിച്ചിരുന്നു,,, വിശ്വസിച്ചിരുന്നു... പക്ഷെ ഇപ്പൊ,,, ഇപ്പൊ മമ്മ നിന്നെ അത്രയും ചെറുക്കുന്നുണ്ട് ആദി,,, ഒരുപാട് തവണ ഞാൻ എന്റെ മമ്മയെ വേദനിപ്പിച്ചു,,, നിനക്ക് വേണ്ടി,,, നിനക്ക് വേണ്ടി മാത്രം... അപ്പോഴൊക്കെ എന്നെ ഒന്നുമല്ലാത്തവളാക്കി എന്നെ തനിച്ചാക്കിയപ്പോ എന്റെ മമ്മ എന്നെ വിശ്വസിച്ചു, സ്നേഹിച്ചു കൂടെ കൊണ്ട് നടന്നു,,, അതോണ്ട്,, ഒരിക്കൽ കൂടെ,,, ഒരിക്കൽ കൂടെ നിന്റെ കൂടെ ഇറങ്ങി വന്നിട്ട് എന്റെ മമ്മയെ ഞാൻ ഒരിക്കൽ കൂടെ തോല്പിച്ചാൽ ദൈവം പോലും എന്നോട് പൊറുക്കില്ല ആദി...

എന്നെ ഉപേക്ഷിച്ചിട്ട് പോയ നിനക്ക് മുന്നിൽ ജയിക്കാൻ വേണ്ടി എന്നെ ചേർത്തു പിടിച്ച എന്റെ മമ്മയെ ഒരിക്കൽ കൂടെ നിന്റെ കൂടെ ഇറങ്ങി വന്നോണ്ട് തോല്പിച്ചാൽ ആരാണ് ആദി എന്നോട് ക്ഷമിക്കുന്നത്...? ഇനിയും, ഇനിയും ഞാനാ പാവത്തെ തോൽപ്പിക്കില്ല ആദി,,, എന്റെ മമ്മയ്ക്ക് വേണ്ടാത്തത് ഒന്നും ഇനി നിത്യക്കും വേണ്ടാ... എന്റെ മമ്മ എനിയെന്താണോ തീരുമാനിക്കുന്നത് അതായിരിക്കും ഇനി നിത്യയുടെ ജീവിതം,,, അതിൽ ആദിത്യ എന്നൊരു അദ്ധ്യായം ഇല്ലാത്ത സ്ഥിതിക്ക് ഞാനും എന്റെ ജീവിതത്തിൽ നിന്ന് പൂർണ്ണമായും നിന്നെ മുറിച്ചു മാറ്റുകയാണ് ആദി,,, എനിക്ക്,,, എനിക്കിനി നീ വേണ്ടാ... എന്റെ മോളുടെ അച്ഛൻ നീയായിപ്പോയത് കൊണ്ട് അതിന്റെ അച്ഛൻ എന്ന നിലയിൽ നിനക്ക് അവളെ കാണാൻ വരാം ആദി,,, പക്ഷെ നിത്യയെ തേടി ഇനി ആദിത്യ വരണമെന്നില്ല... എനിക്ക്,,, എനിക്കിനി ഇങ്ങനെയൊരു ഭർത്താവില്ല... നിന്റെ നിത്യ ഇപ്പൊ, ഈ നിമിഷം മരിച്ചിരിക്കുന്നു,,, എന്റെ ആദിയും പണ്ടേക്ക് പണ്ടേ എന്നെ വിട്ട് പോയെന്ന് ഞാനും വിശ്വസിച്ചോളാം..." എന്നും പറഞ്ഞോണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചിട്ട് അവള് പുറത്തേക്ക് ഓടാൻ നിന്നതും പെട്ടെന്ന് നിശ്ശബ്ദമായി ഒന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കി അപ്പൊ നിറമിഴിയാലെ അവളെ നോക്കി നിക്കുന്ന ആദിയെ കണ്ടപ്പോ ഒരുനിമിഷം അവളുടെ ഹൃദയം മുറിഞ്ഞു പോയത് അവള് അറിയുന്നുണ്ടായിരുന്നു...

അപ്പൊ തന്നെ തിരികെ ഓടിപ്പോയി അവനെ വാരി പുണരുമ്പോൾ അടർന്ന് പോയതെന്തോ അവളിലേക്ക് തിരിച്ചെത്തിയത് അവള് അറിയുന്നുണ്ടായിരുന്നു... "അയാം സോറി ആദി,,, എനിക്ക്,,, എനിക്കിനിയും എന്റെ മമ്മയെ വിഷമിപ്പിക്കാൻ വയ്യെടാ..." അത് പറഞ്ഞു കഴിഞ്ഞതും പിന്നെ വേറെയാരെയും നോക്കാതെ അവളവിടെ നിന്ന് പോയിക്കളഞ്ഞതും അവൻ അവളുടെ മമ്മയെ ഒന്ന് നോക്കി,,, അവരും കരയുന്നുണ്ടായിരുന്നു പക്ഷെ ഒരിക്കൽ കൂടെ നിത്യയെ അവന്റെയൊപ്പം അയക്കില്ലെന്ന് അവര് തീരുമാനിച്ചത് ആയിരുന്നു... അതോണ്ട് അവര് തലകുനിച്ചോണ്ട് അവനെ നോക്കിയതും അവരെയൊന്ന് നോക്കിയിട്ട് അവന്റെ കുഞ്ഞിന്റ കവിളിൽ ഒരിക്കൽ കൂടെ ഒരു മുത്തം കൊടുത്തിട്ട് നിത്യ പോയ വഴിയേ നോക്കി ആ വീട് വിട്ട് പുറത്തേക്ക് ഇറങ്ങി നടന്നു... മുകളിൽ നിന്ന് അവൻ പോകുന്നത് നോക്കിനിന്ന നിത്യക്ക് അവളുടെ ജീവൻ പറിഞ്ഞു പോകുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു,,, പക്ഷെ ഒരിക്കൽ കൂടെ അമ്മയെ വിഷമിപ്പിക്കില്ലെന്ന് അവള് ഉറപ്പിച്ചിരുന്നു,,, ഇത്രേം കാലം അവന്റെ കൂടെ സന്തോഷകരമായ ഒരു ജീവിതം മാത്രമായിരുന്നു അവള് സ്വപ്നം കണ്ടിരുന്നത്... എന്നാൽ ഇന്നാ സ്വപ്നങ്ങൾ ഒരിക്കലും യാഥാർഥ്യമാകില്ലാ എന്ന സത്യം അവള് മനസിലാക്കുന്നുണ്ടായിരുന്നു അതവളുടെ കണ്ണിനെ വീണ്ടും വീണ്ടും നനയിപ്പിച്ചതും കണ്ണുകൾ ഇറുക്കിയടച്ച് അവിടെ ഊർന്നിരുന്നു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story