കാമഭ്രാന്തൻ: ഭാഗം 59

kamabranthan

എഴുത്തുകാരി: മുഹ്‌സിന

കയ്യിലെ ഫോട്ടോയിലേക്ക് നോക്കുന്നതിന് അനുസരിച്ച് മനസ്സ് പിടയുന്നത് പോലെ ശർമിളയ്ക്ക് തോന്നുന്നുണ്ടായിരുന്നു... ചേർന്നു നിന്ന് ചിരിക്കുന്ന ആ രണ്ട് സഹോദര പുത്രന്മാർ ആ നിമിഷം അവർക്കുള്ളിലെ തീയായിരുന്നു... നോവായിരുന്നു... ഇന്ന് രണ്ടുപേരും തനിക്കരികിൽ ഇല്ല... ഒരാൾ എന്നോ മറഞ്ഞു, മറ്റൊരാളെ താനായ്‌ മായ്ച്ചു കളഞ്ഞു... ഓർക്കുന്നതിനനുസരിച്ച് സമനില തെറ്റുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു ശർമിളയ്ക്ക്... പെട്ടെന്ന് ആരോ അവർക്കരികിലേക്ക് വന്നത് ശ്രദ്ധിച്ചു കൊണ്ട് തലയുയർത്തി ശർമിള നോക്കിയതും അവർക്കരികിൽ വന്നു നിൽക്കുന്ന മാധവ് ഹിത്രയെ കണ്ടതും അവരൊന്ന് നോക്കുക മാത്രം ചെയ്തിട്ട് മുഖം താഴ്ത്തി... (ശർമിളയുടെ ഭർത്താവ്, വിശാൽ, വൈശാഖിന്റെയും അച്ഛൻ... ലെ റീഡേഴ്‌സ് ബി ലൈക്ക് : ഇങ്ങനൊരു സാധനം ആ വില്ലയിൽ ഉണ്ടായിരുന്നോ..?🙄) "ശർമീ..." അയാൾ അവർക്കരികിൽ വന്ന് ഇരുന്നുകൊണ്ട് വിളിച്ചതും അവര് മറുപടിയൊന്നും പറയാതെ അയാളെ നോക്കിയിട്ട് അയാളുടെ തോളിലേക്ക് തല ചായ്ച്ചു... "വൈശാണോ നിന്റെയുള്ളിൽ...?" "നമ്മടെ വിച്ചു എന്താ ഇങ്ങനെ ആയിപ്പോയത്..?" അയാൾ അവരെ നോക്കി ചോദിച്ച അടുത്തനിമിഷം തന്നെ അയാളെ ഞെട്ടിച്ചു കൊണ്ട് അവര് അങ്ങനെ ചോദിച്ചതും ഒരുത്തരമില്ലായിരുന്നു അയാൾക്ക്... "നീയല്ലേ അവനെ ഇറക്കിവിട്ടത്..?"

"എന്റെ മക്കളെ എന്നിൽ നിന്ന് അടർത്തി മാറ്റുന്നതും ശർമിളയെ കൊല്ലുന്നതും ഒരുപോലെയാണ്,,, പക്ഷെ ദുർഗ്ഗാ, അവളൊരു തെറ്റും ചെയ്യാത്തവളാണ്, ഒന്നും അറിയാത്തവളാണ്... അങ്ങനെയുള്ളവളോട് വിച്ചു ചെയ്തത് ഒരിക്കലും ഒരു പെണ്ണിന് എന്നല്ല മറിച്ച് മനുഷ്യപ്പറ്റുള്ള ആർക്കും ക്ഷമിക്കാൻ കഴിയില്ല, അങ്ങനെ ക്ഷമിക്കുന്നവരെ മനുഷ്യ ഗണത്തിൽ കൂട്ടാനും കഴിയില്ല... ആരൊക്കെ ഇനി അവനോട് ക്ഷമിച്ചാലും എനിക്കൊരിക്കലും ക്ഷമിക്കാൻ കഴിയില്ല,,, തെറ്റ് ചെയ്തിട്ടുണ്ടവൻ, തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കുക തന്നെ വേണം..." ഉറച്ച വാക്കുകളോടെ അവരത്രയും പറഞ്ഞപ്പോ അവന് അവരിൽ നിന്ന് യാതൊരു വിധ തരത്തിലുമുള്ള ദയയും ലഭിക്കില്ലെന്ന് അയാൾ മനസിലാക്കുന്നുണ്ടായിരുന്നു... ____________💙 "തനിക്ക് അയാളുടെ വീട്ടിലേക്കുള്ള വഴി അറിയാമോ...?" "അറിയാം മേം..." "എങ്കിൽ നമുക്ക് അങ്ങോട്ട് പോകാം..." അത്രയും പറഞ്ഞു കാറിലേക്ക് കയറുമ്പോൾ അവളുടെ സന്തോഷങ്ങൾക്ക് അതിരില്ലായിരുന്നു... മനസ്സിൽ ഒരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ,,, അവസാന നിമിഷങ്ങളിൽ കുറ്റപ്പെടുത്തിയതിന് അവളോട് മാപ്പ് പറയണം എന്ന് മാത്രം...

അർജുന്റെ വീടിന്റെ മുൻപിൽ എത്തിയതും അവള് ആ വീടാകെ ഒന്ന് കണ്ണോടിച്ചു നോക്കിയതും 'നയന' എന്നൊരു പേര് അവളുടെ മനസ്സിലേക്ക് കടന്നു വന്നു... നഡാശ പറഞ്ഞറിഞ്ഞ അവരുടെ കഥയിലെ മറ്റൊരു കഥാപാത്രം... അവർക്കൊക്കെ അതൊരു ജീവൻ ആയിരുന്നെങ്കിലും കേട്ടറിഞ്ഞ തനിക്ക് അവരൊക്കെ വെറും കഥാപാത്രങ്ങൾ ആയിരുന്നു നഡാശയിൽ നിന്ന് കേട്ടറിഞ്ഞ വെറും കഥാപത്രങ്ങൾ... പക്ഷെ 'അർജുൻ' ആ പേരിൽ മാത്രം ഹെലന്റെ മനസ്സ് ഒന്ന് നിശ്ശബ്ദമായി,,, വീണ്ടും വീണ്ടും നഡാശ അവനയല്ലേ തോൽപ്പിച്ചത്...? ഒടുവിലവൻ അവസാന നിമിഷം കാല് മാറിയത് എന്തിനായിരുന്നു..? അവനിപ്പോൾ എവിടെയാണ്...? ജീവനോടെ ഉണ്ടാവുമോ..? മനസ്സിൽ തെളിഞ്ഞു വരുന്ന ഒരായിരം ചോദ്യങ്ങൾക്കുള്ള ഉത്തരം തന്റെ പക്കൽ ഇല്ലാത്തത് കൊണ്ട് ഒന്ന് നിശ്ശബ്ദമായിട്ട് ഹെലൻ അകത്തേക്ക് കയറിയതും made അവളെ തടഞ്ഞോണ്ട് വന്നതും നഡാശയുടെ pa അവളെ അകത്തേക്ക് കടത്തി വിടാൻ പറഞ്ഞു... അകത്തേക്ക് കയറിയ ഹെലന് അത്ഭുതമായിരുന്നു, ഇത്രയും വലിയ വീട്ടിൽ അവനും ദീപയും തനിച്ചായിരുന്നോ..?

പക്ഷെ പെട്ടെന്ന് എന്തിനാണ് ഇങ്ങോട്ട് വന്നത് എന്ന കാര്യം അവൾക്ക് ഓർമ്മ വന്നതും ഒരു ഞെട്ടലോടെ ഒന്ന് നിന്നിട്ട് പെട്ടെന്ന് നഡാശയുടെ പേര് വിളിച്ചു അവിടമാകം അവള് നഡാശയെ അന്വേഷിക്കാൻ തുടങ്ങി... പെട്ടന്ന് അവളുടെ കണ്ണിൽ സ്റ്റയർ ഉടക്കിയതും സ്റ്റയറിന്റെ ഓരോ പടിയും കയറിക്കൊണ്ട് മുകളിലേക്ക് നോക്കി അവള് നഡാശയെ വിളിച്ചു കൊണ്ടിരുന്നെങ്കിലും ഒരു മറുപടിയും അവൾക്ക് അവിടെ നിന്ന് ലഭിച്ചിരുന്നില്ല... പക്ഷെ പെട്ടെന്ന് അവളുടെ കണ്ണുകൾ ഒരു മുറിയിൽ ഉടക്കിയതും അവള് പെട്ടെന്ന് ആ മുറിയിലേക്ക് കയറി ഡോർ തുറന്നതും ഒന്ന് നിശ്ശബ്ദമായി... ചുവരിൽ നിറഞ്ഞു നിൽക്കുന്ന ഫോട്ടോസ് ശ്രദ്ധിച്ചെങ്കിലും അതാരുടെ മുറിയാണ് എന്നവൾക്ക് മനസിലാക്കിയെടുക്കാൻ സാധിച്ചില്ല... പക്ഷെ പെട്ടെന്ന് ഒരു ഫോട്ടോയിൽ ദീപയെ അവൾ നോട്ട് ചെയ്തതും അവളാ ഫോട്ടോയുടെ അടുത്തേക്ക് പോയി,,, അപ്പൊ അവളെയും വേറൊരു പെണ്കുട്ടിയേയും ചേർത്തു പിടിച്ചിരിക്കുന്നവനിൽ അവളുടെ കണ്ണുകൾ ഉടക്കിയതും അവളൊന്ന് മുഖം ചുളിച്ചു... "ഇത് അർജുൻ, അത് ദീപ, അപ്പൊ, അപ്പൊ ഇതായിരിക്കുമോ നയന..?" കോളേജിൽ വെച്ചുള്ള ഫോട്ടോയിൽ നിന്ന് അർജുനെയും വൈശിന്റെ കൂടെ അവന്റെ വീട്ടിലേക്ക് പോയപ്പോ ദീപയുടെയുമൊക്കെ കൂടെ ഫോട്ടോ എടുത്തത് കൊണ്ട് അവരെ രണ്ട് പേരെയും ഹെലൻ കണ്ടിരുന്നെങ്കിലും നയനയെ അവളാദ്യമായായിരുന്നു കാണുന്നത്...

അതിന്റെ എല്ലാ ഞെട്ടലും അവളിൽ അവോളമുണ്ടായിരുന്നു... അവൾ കാനുകയായിരുന്നു നഡാശ പറഞ്ഞറിഞ്ഞ നയനയെയും ദീപയെയും അർജുനെയും ഒക്കെ, അവളറിയും മുൻപേ മരിച്ചവളേയും... പിന്നെ പെട്ടെന്ന് അവള് നിർവികാരതയോടെ അവരുടെ ഫോട്ടോ ഒരിക്കൽ കൂടെ നോക്കിയിട്ട് ആ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതും നഡാശ ഏതോ മുറിയിലേക്ക് കയറി പോകുന്നത് കണ്ടതും ഒരുനിമിഷം ഹെലന്റെയുള്ളിൽ നിറഞ്ഞ സന്തോഷത്തിന് കണക്കില്ലയിരുന്നു... സന്തോഷത്തോടെ നഡാശയെ പിന്തുടർന്നു കൊണ്ട് ഹെലൻ നഡാശ കയറിപ്പോയി അതേ മുറിയിലേക്ക് കയറി പ്പോയതും അതാരുടെ മുറിയാണ് എന്നവൾക്ക് മനസിലായില്ല, ചുവരിൽ നിറഞ്ഞു നിൽക്കുന്ന ഫോട്ടോയിൽ കൂടെ അത് വൈശാഖിന്റെയാണോ വിശാലിന്റെയാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല... കാരണം ഒരുപോലെ ഒപ്പമുള്ള അധിക ഫോട്ടോയിലും മായാ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു, ഭർത്താവ് എന്ന നിലയിൽ വൈശാഖിന്റെ കൂടെ നിൽക്കാം,, എങ്കിലും അവനെക്കാൾ എത്രയോ മുകളിലാണല്ലോ വിശാലും മായയും, അതിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് അവർക്ക് പോലും അറിയില്ലല്ലോ... പുച്ഛത്തോടെ അവളോർത്തിട്ട് നഡാശയുടെ അടുത്തേക്ക് പോയി...

"ഇതൊക്കെ വൈശാഖ് ആണോ വിശാലാണോ..? ആരായാലും രണ്ടുപേരോടും എനിക്ക് വെറുപ്പാ, വെറും വെറുപ്പ് മാത്രം..." "നിനക്ക് അറിയാമായിരുന്നോ ദുർഗ്ഗയുടെ അവസ്ഥ...?" അടുത്ത് വന്നത് ഹെലനാണെന്ന് മനസിലായതും അവള് ചോദിച്ച ചോദ്യത്തെ പൂർണ്ണമായും അവഗണിച്ചു കൊണ്ട് നഡാശ ചോദിച്ചതും ഹെലൻ പെട്ടന്നൊരു നിമിഷം നിശ്ശബ്ദമായി... "അത്,,, അത് പിന്നെ..." അവള് പെട്ടെന്ന് വിക്കാൻ തുടങ്ങിയതും നഡാശ അവളെയൊന്ന് നോക്കി കൊട്ടി ചിരിച്ചിട്ട് തിരിച്ചു ഫോട്ടോയിലേക്ക് നോക്കിയൊന്ന് നേടുവീർപ്പ് ഇട്ടതും ഹെലൻ പെട്ടെന്ന് അവളെ ഇറുകെ വാരിപ്പുണർന്നു... ___________💚 "അപ്പൊ വിച്ചു ഇനി ഒരിക്കലും തിരികെ വരില്ലേ...?" "അവനെ പറ്റി ഒരു വിവരും ഇനിയും ലഭിച്ചില്ലേ..?" "ഇല്ല,,,, നമ്മടെ വിച്ചു ഇപ്പൊ എവിടെയാണെന്ന് കൂടെ ആർക്കും അറിയില്ല..." ശ്രീദേവിയുടെ (വിശാലിന്റെ അച്ഛന്റെ അനിയത്തി)വാക്കുകൾക്ക് അവരുടെ ഭർത്താവ് മറുപടി നൽകിയതും എല്ലാവരുടെയും മുഖത്ത് നിരാശ പടർന്നു... "അപ്പൊ വിച്ചേട്ടൻ ഇനി തിരിച്ചു വരില്ലേ..?"

വൈശാലി (വിശാലിന്റെ അച്ഛന്റെ ചേച്ചിയുടെ മകൾ) യുടെ നിരാശയോടുള്ള ചോദ്യത്തിന് എല്ലാവരുടെയും മുഖം താഴ്ന്നതും ദീപയുടെ മുഖവും താഴ്ന്നിരുന്നു... ഉള്ളിൽ ഏട്ടൻ എന്ന ചിന്ത ഉണ്ടായിരുന്നെങ്കിലും അർജുനെ പോലെ തന്നെ അവൾക്കും എത്രയോ പ്രിയപ്പെട്ടതാണ് വിശാൽ... ബോധമില്ലാത്ത വേളകളിൽ തന്നെ ഉപദ്രവിക്കാൻ തന്റെ ഏട്ടൻ വന്നപ്പോ അവനെ തടഞ്ഞതും തന്നെ രക്ഷിച്ചതും ഇവിടെ കൊണ്ട് വന്നു എല്ലാരുടെയും വാക്കുകളെ നിഷേധിച്ചു താമസിപ്പിച്ചതും അവനായിരുന്നു... അതുപോലെ വൈശാഖ്,,, എന്നും അടി കൂടാൻ വേണ്ടി മാത്രമേ അരികെ വരാറുള്ളുവെങ്കിലും എപ്പോഴോ മോഹിച്ചു പോയിരുന്നു... എങ്കിലും നഡാശയുടെ കാര്യം ആദ്യം വന്ന് പറഞ്ഞതും തന്നോട് ആയിരുന്നു, തകർന്നു പോയ വേള ആണെങ്കിലും പ്രണയത്തിന് പകരം വെക്കാൻ കഴിയാത്ത അത്രയും പവിത്രമായ ഒരു സ്നേഹം അവനിൽ നിന്ന് ലഭിച്ചിരുന്നു,, അതിൽ മറന്നതാണ് എല്ലാം... ഏട്ടത്തിയമ്മയായി കണ്ട് നഡാശയെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ അവരുടെ അടുത്തിഴപെടലുകൾ കണ്ടപ്പോൾ ഒന്നും തോന്നിയിരുന്നില്ല, സന്തോഷം തോന്നിയിരുന്നു, പുഞ്ചിരിച്ചിരുന്നു... പക്ഷെ ദിവസങ്ങൾക്കുമപ്പുറം എന്നും വാഴക്കിടാൻ വന്നിരുന്നവൻ കരഞ്ഞുകൊണ്ട് ഇറുകെ പുണർന്നു 'നഡാശ' എന്ന് വിളിച്ചു അലറി കരഞ്ഞപ്പോൾ മനസ്സ് നിശ്ശബ്ദമായിരുന്നു, ഒന്ന് സമദാനിപ്പിക്കാൻ പോലും മനസ്സ് തയ്യാർ ആയിരുന്നില്ല...

പക്ഷെ ദിവസങ്ങൾക്കു മപ്പുറം മറ്റൊരു അവകാശി കൂടെ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ ഒന്നും തോന്നിയില്ല, അതോടെ മനസിലാക്കിയിരുന്നു പൂർണ്ണമായും തന്റെ മനസ്സിൽ നിന്ന് അവൻ മാഞ്ഞു പോയെന്ന്... പക്ഷെ ഒടുവിലവന്റെ മരണവാർത്ത തേടിയെത്തിയപ്പോൾ തകർന്നു പോയിരുന്നു... എത്രമാത്രം തന്റേയുള്ളിൽ അവനുണ്ടെന്ന് മനസിലാക്കിയിരുന്നു, അവന്റെ സന്തോഷങ്ങൾ തന്റെ പുഞ്ചിരിയും സന്തോഷവുമായി മാറിയപ്പോൾ കണ്ടില്ലെന്ന് നടിച്ച പ്രണയം തന്നെ വേട്ടയാടിയതും അറിഞ്ഞിരുന്നു... നഡാശയെ സമാധാനിപ്പിക്കാൻ ഒരു കുടുംബം മുഴുവൻ ഉണ്ടായപ്പോൾ തന്നെ സമാധാനിപ്പിക്കാൻ ആരും ഇല്ലായിരുന്നു, ഒരാൾ ഒഴിച്ച് , പ്രിയ...(വിശാലിന്റെ കസിൻ) ഒരുപക്ഷ അവൾ ഇല്ലായിരുന്നു എങ്കിൽ എല്ല വേദനയും ഒരുമിച്ചു വിഴുങ്ങി മരിച്ചു പോകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്... പക്ഷെ ഇപ്പൊ തന്റെ ഏട്ടനെ കരുവാക്കിക്കൊണ്ട് നഡാശ ചെയ്തു കൂട്ടിയ കാര്യങ്ങൾ ഒ‌ക്കെ ഓർക്കെ മനസ്സ് സ്തംഭിച്ചു പോയിരുന്നു... ഒരുനിമിഷം ഭൂമി നിശ്‌ചലമായത് പോലെ,,, ഇനി കരയാൻ കണ്ണീരില്ലെന്നത് കൊണ്ടാവാം കണ്ണുകൾ പോലും കനിഞ്ഞില്ലായിരുന്നു...

ഓരോന്ന് ഓർത്തുകൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ദീപ ഇരുന്നതും പെട്ടെന്ന് വൈശാലിയുടെ ഫോൺ റിങ് ചെയ്തതും അവൾ എല്ലാവരെയും ഒന്ന് നോക്കിയിട്ട ഒരു മിനിറ്റെന്ന് പറഞ്ഞു കോൾ എടുത്തു... "Yeah,,, roy,,, tell me... W.. what...?" കൂൾ ആയി പുറത്തേക്ക് പോകാൻ വേണ്ടി ഡോറിന്റെ ഹാൻഡിലിൽ പിടിച്ചതും പെട്ടെന്ന് മറുവശമുള്ള ആൾ പറഞ്ഞത് കേട്ടതും അവള് അലറിയതും എല്ലാരും ഞെട്ടലോടെ അവളെ പെട്ടെന്ന് തിരിഞ്ഞു നോക്കി... "No way roy... അങ്ങനെ സംഭവിക്കാൻ ഒരു ചാൻസുമില്ല..." "Are you sure..." "But how..." "I believe you..." "നിനക്ക് 100% ഉം ഉറപ്പാണോ..." "Wait,,, I'll call you back..." എന്നുമൊക്കെ പറഞ്ഞോണ്ട് അവള് കോൾ കട്ട് ചെയ്തിട്ട് എല്ലാവരെയും തിരിഞ്ഞു നോക്കിയതും ആരാ വിളിച്ചത് എന്ന് മനസിലാകാതെ എല്ലാവരും അവളെ തന്നെ മിഴിച്ചു നോക്കിയതും അവള് ആരെയും മൈൻഡ് ചെയ്യാതെ പെട്ടെന്ന് ആ റൂമിലെ കബോർഡ് ഓപ്പൺ ചെയ്തു കൊണ്ട് എന്തോ അന്വേഷിക്കാൻ തുടങ്ങി... "എന്താ മോളെ,,, എന്ത് പറ്റി..." "എന്താ വൈശാലി കാര്യം പറയ്.." അവരൊക്കെ അവളോട് ഓരോന്ന് ചോദിക്കാൻ തുടങ്ങിയെങ്കിലും അവള് അവരെയൊന്നും മൈൻഡ് ചെയ്യാതെ വീണ്ടും എന്തൊക്കെയോ അന്വേഷിക്കാൻ തുടങ്ങി... എങ്കിലും അവളുദ്ദേശിച്ച സാധനം അവൾക്ക് ലഭിച്ചില്ലയിരുന്നു... "വൈശാലി എന്താ...? ആരാ വിളിച്ചത്...?" അവർ വീണ്ടും ചോദിചെങ്കിലും അവള് ഒന്നും മറുപടി പറഞ്ഞിരുന്നില്ല,

ആ മുറിയിലെ എല്ലാ ഷെൽഫും അന്വേഷിച്ചെങ്കിലും അവളുദ്ദേശിച്ച കാര്യം കാണാതെ ആയതും അവളുടെ ക്ഷമ നശിക്കുന്നുണ്ടായിരുന്നു... "എന്താ വൈശാലി നീ തിരയുന്നെ...? പറഞ്ഞിട്ട് നോക്ക്..." അവള് തങ്ങളുടെ ക്ഷമ നശിപ്പിക്കുന്നത് കൊണ്ട് തന്നെ പെട്ടന്ന് ചൂടായിക്കൊണ്ട് അവളുടെ പപ്പ അവളെ അയാളുടെ നേരെ തിരിച്ചതും പെട്ടെന്ന് ഊക്കോടെ അവളാ കൈ തട്ടി മാറ്റി... "പപ്പ അവരോടൊക്കെ പറഞ്ഞേക്ക്,,, ഇനി വിശാൽ ഹിത്രയെ തിരയേണ്ടെന്ന്,,, ഇനി എവിടെയൊക്കെ തിരഞ്ഞാലും നിങ്ങൾക്കാർക്കും അയാളെ കണ്ട് കിട്ടില്ലെന്ന്.." പെട്ടെന്ന് പൊട്ടിത്തെറിച്ചു കൊണ്ട് അവൾ പറഞ്ഞതും എല്ലാവരും മുഖം ചുളിച്ചു അവളെ മിഴിച്ചു നോക്കി... "അതെന്താ നീ അങ്ങനെ പറഞ്ഞത്..? പറയ് എന്താന്ന്..? വിച്ചു എവിടെയാ...?" "ഇന്ന് വൈകീട്ടെത്തെ ഈവനിംഗ് ഫ്ളൈറ്റിന് നമ്മളെയൊക്കെ വിട്ട് വിച്ചേട്ടൻ ഓസ്‌ട്രേലിയയിലേക്ക് പോയി..." പെട്ടെന്ന് അവള് അലറി വിളിച്ചതും ഒരുനിമിഷം എല്ലാവരും ഒന്ന് നിശ്ശബ്ദമായിട്ട് അവളെ ഞെട്ടിക്കൊണ്ട് നോക്കി... "എന്താ..? എന്താ നീ പറഞ്ഞത്...? വിച്ചൂ..." "പോയി... അങ്ങേര് നമ്മളെയൊക്കെ വിട്ട് ഒറ്റയ്ക്ക് ജീവിക്കാൻ വേണ്ടി ഓസ്‌ട്രേലിയിലേക്ക് പോയി,,, വിളിച്ചത് എന്റെ ഫ്രണ്ട് ആയിരുന്നു റോയ്,,, അവൻ ഓസ്ട്രിലിയയിൽ വെച്ച് ഏട്ടനെ കണ്ടു,, അത് കൺഫോം ചെയ്യാനാണ് എന്നെ വിളിച്ചത്... ബട്ട് എട്ടന്റെ പാസ്പോർട്ട് ഇവിടെയായിരുന്നു,, അത് ഏട്ടന്റെ കയ്യിൽ അല്ലായിരുന്നു, അതോണ്ട് അത് ഏട്ടൻ ആയിരിക്കില്ലെന്ന് കരുതി,

പക്ഷെ ഇപ്പൊ, ഇപ്പൊ ഇവിടെ ഒന്നുമില്ല... ഏട്ടന് വേണ്ടതൊക്കെ ഏട്ടൻ കൊണ്ട് പോയി... ഏട്ടന്റെ ഓർമ്മകൾ, എല്ലാം കൊണ്ടു പോയി..." അവള് പറഞ്ഞതും പെട്ടെന്ന് പ്രിയ ഒക്കെ ഒന്നൂടെ സെർച്ച് ചെയ്തതും അവരുടെ മേരേജിന്റെ ഫോട്ടോയും ഒക്കെ മിസ്സിങ് ആണെന്ന വിവരം അവള് മനസിലാക്കിയിരുന്നു... "വിച്ചു അതിന്റെ ശേഷം ഇങ്ങോട്ട് വന്നിട്ടില്ല... പിന്നെ,,, പിന്നെയാരാ അവനെ സഹായിച്ചത്... ഇതൊകെ ഇവിടുന്ന് എടുത്തു കൊണ്ട് കൊടുത്തത് ആരാ..?" സംശയത്തോടെ അവരൊക്കെ മുഖത്തോട് മുഖം നോക്കിയതും എല്ലാവരുടെയും പ്രതീക്ഷ അവരെ വിട്ട് പോയിരുന്നു... ___________💛 മുന്നിൽ നിന്ന് കത്തിയെരിയുന്ന ഫോട്ടോയിലേക്ക് അവൾ ഒരുതരം പ്രതികാരത്തോടെ നോക്കി,,, ഒരുനിമിഷം ഉള്ളം എരിയുന്നുണ്ടെങ്കിലും വേദനിക്കുന്നില്ലായിരുന്നു... ഇന്ന് അവൾ സ്വതന്ത്രയാണ്,,, ബന്ധങ്ങൾ ബന്ധിക്കാൻ ഇനി വരില്ല... എല്ലാം നിലച്ചു അവസാനിച്ചിരിക്കുന്നു... വെറുപ്പോടെ വിശാലിന്റെ ഫോട്ടോയിലേക്ക് നോക്കുമ്പോൾ മനസ്സിൽ നിറഞ്ഞത് ഏട്ടന്റെ മുഖമായിരുന്നു,,, അവന്റെ കൈകളിൽ കിടന്നു പിടഞ്ഞ തന്റെ മുഖമായിരുന്നു... ഒന്നും ചെയ്യല്ലേ എന്ന് ഒരായിരം തവണ കെഞ്ചി കരഞ്ഞു പറഞ്ഞതാണ്, കേട്ടില്ലവൻ,,,

മായാ എന്ന മായാ ലോകത്ത് ഭ്രാന്താനായ് ഓരോ നിമിഷവും തന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു.. അതിൽ നിന്ന് സുഗം കണ്ടെത്തി കൊണ്ടിരുന്നു... ഇന്നിപ്പോ സത്യങ്ങൾ മനസ്സിലാക്കി അവന്റെ തല കുനിഞ്ഞപ്പോൾ അവന്റെ തുടിപ്പും വരവറിയിച്ചു... ഓരോ നിമിഷവും ദൈവങ്ങൾ തന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു... വെറുത്തുപോയി ഓരോ ദൈവങ്ങളെയും മതത്തെയും ഒക്കെ... പുച്ഛമാണ് തനിക്ക് ജന്മം നൽകിയവരോട് പോലും... ഓരോന്ന് ഓർത്തുകൊണ്ട് ദുർഗ്ഗ അവസാനത്തെ ഫോട്ടോയും ബെഡിൽ നിന്നെടുത്തു... "എന്നെ പ്രണയിച്ചു എന്ന് വാക്കാൽ പറഞ്ഞു ഈ ലോകത്ത് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് നീയാണ്... പെങ്ങളെയും പെണ്ണിനേയും പൊന്ന് പോലെ നോക്കികോളാമെന്ന് നീ എന്റെ ഏട്ടന് വാക്ക് കൊടുത്തു,,, നോക്കി ,,, അവളെ പൊന്ന് പോലെ നോക്കി,,, എന്നെ....." പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അതും അവളാ അഗ്നിയിലേക്ക് വലിച്ചെറിഞ്ഞു... "ആഗ്രഹമുണ്ട്, നിന്നെ ഒത്തിരി വേദനിപ്പിക്കണമെന്ന്,,, ഞാൻ സഹിച്ച ഓരോ വേദനക്കും കണക്കെണ്ണി പ്രതികാരം ചെയ്യണമെന്ന് പക്ഷെ,,, ധൈര്യമില്ല... എങ്കിലും ഈ കത്തിയെരിയുന്നത് നീയാണെന്ന് കരുതി ഞാൻ സമാദനിച്ചോളാം,,, ഇനി എന്റെ കുഞ്ഞിന്റെ അവകാശം ചോദിച്ചു നീ വരില്ലല്ലോ എനിക്കത് മതീ,,, അത് മാത്രം മതി... ഒന്നിനും വരില്ല ഞാൻ... എനിക്കെന്റെ കുഞ്ഞ് മാത്രം മതി,,, എത്ര ക്രൂരത ചെയ്താലും നീയാണ് ഇതിന്റെ അച്ഛൻ,,

ആരൊക്കെ എന്തൊക്കെ ചെയ്താലും ആ സത്യത്തെ മായ്ച്ചു കളയാൻ കഴിയില്ല, പക്ഷെ,, പക്ഷെ ഒരിക്കലും എന്റെ കുഞ്ഞ് അതിന്റെ അച്ഛനെ അറിയില്ല, ഓർക്കില്ല... നീയാണ് ജന്മം നൽകിയതെന്ന് ഞാൻ പറയില്ല... അത്രയ്ക്ക് വെറുപ്പാണ് എനിക്ക് നിന്നോട്... ഈ കത്തിയെരിഞ്ഞു ഇല്ലതാകുന്നത് പോലെ ഞാനും നിന്നെ എന്റെ ജീവിതത്തിൽ നിന്ന് മായ്ച്ചു കളഞ്ഞു... ഇനി ഒരിക്കൽ കൂടെ എന്റെ കണ്മുന്നിൽ നിന്നെ കാണരുതെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്... എവിടെയാണെന്ന് അറിയില്ല, അറിയാൻ ആഗ്രഹവും ഇല്ല,,, പക്ഷെ ഒന്ന് മാത്രം ലോകത്തിന്റെ ഏത് കോണിൽ പോലും ഗുണം പിടിക്കില്ല നീ,,, എന്റെ കണ്ണീരിന് ഞാൻ പകരം ചോദിച്ചില്ലെങ്കിലും മറ്റാരെങ്കിലും അതിന് നിന്നോട് പകരം ചോദിച്ചിരിക്കും..." കത്തിയെരിഞ്ഞ ആ ചാരായത്തിലേക്ക് അവളൊരിക്കൽ കൂടെ നോക്കി... "പോകുവാ ഞാൻ,,, എങ്ങോട്ടേലും,, നീ വന്നില്ലേലും നിന്റെ കുഞ്ഞിനെ തേടി നിന്റെ കുടുബം വരും അച്ഛന്റെ കുടുംബം എന്ന പേരിൽ പോലും ഹിത്രയിലേതാണെന്ന് എന്റെ കുഞ്ഞറിയില്ല... എനിക്ക് ആരും വേണ്ട,,, നീയും വേണ്ട നിന്റെ പണവും വേണ്ട... എന്റെ കുഞ്ഞിനെ നോക്കാൻ എനിക്കറിയാം.. കാണിക്കില്ല ആരെയും ഞാനതിന്റെ മുഖം, നിങ്ങളുടെ ആരുടെയും മുഖവും ആ കുഞ്ഞും കാണില്ല... ഇവിടം കൊണ്ട് എല്ലാം അവസാനിച്ചു,,, ഇനി ദുർഗ്ഗയും വിശാലും തമ്മിൽ യാതൊരു വിധ ബന്ധവും ഇല്ല..." വയറിൽ കൈ വെച്ചു അത്രയും പറഞ്ഞോണ്ട് അവള് ഒരിക്കൽ കൂടെ അതിലേക്ക് നോക്കിയതും പുഞ്ചിരിയോടെ നിന്നിരുന്ന മുഖത്തെ പൂർണ്ണമായും ആ അഗ്നി മായ്ച്ചു കളഞ്ഞിരുന്നു...

അതോടെ അവളുടെ ജീവിതത്തിൽ നിന്നും അവൾ അവനെ പൂർണ്ണമായും മായ്ച്ചു കളഞ്ഞിരുന്നു... _____________🖤 "Hey I want to talk to you..." ചായം തേച്ചു ചുവപ്പിച്ച ചുണ്ടുകൾ കൊണ്ട് പുഞ്ചിരിച്ചു കൊണ്ട് അവള് പറഞ്ഞതും ചെയ്യുന്ന വർക്കിനിടെ അവളെയൊന്ന് മുഖമുയർത്തി നോക്കി... "Sure.." അതും പറഞ്ഞതും അവൾക്ക് നേരെ തിരിഞ്ഞതും അവളൊരിക്കൽ കൂടെ ചിരിച്ചു കാണിച്ചു... "ആഹ്..." പെട്ടെന്ന് വീഴാൻ പോയതും അവളുടെ അരയിൽ കൂടെ കയ്യിട്ടു അവളെ അവിടെ പിടിച്ചു നിർത്തിയതും അവള് ഒന്ന് ബാലൻസ് ചെയ്തിട്ട് നോക്കി ചിരിച്ചു... "Hey ശ്വേതാ... come hear..." പെട്ടെന്ന് പുറകിൽ നിന്ന് ഒരു പെണ്കുട്ടി വിളിച്ചതും ശ്വേത പെട്ടെന്ന് അവർക്കരികിലേക്ക് ഓടി... "പിന്നീട് സംസാരിക്കാം..." ഓടുന്നതിന്റെ ഇടയിൽ അവള് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു... "ഹേയ് ശ്വേതാ നിനക്ക് എന്തിന്റെ വട്ടാടി...?" അവളുടെ കൂട്ടുകാരി ചോദിച്ചതും സ്പോർട്ടിൽ ശ്വേത അവളെ ഇറുകെ വാരി പുണർന്നു... "He is so handsome and hot.." "You,,,, idiot,,, നിനക്ക് എന്തിന്റെ കേടാ..?" "ഒറ്റ ദിവസം കൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല,,, ബട്ട് എന്തോ ഒന്നെന്നെ കൊത്തി വലിക്കുന്നുണ്ട്... അവൻ എനിക്കുള്ളതാണ് എന്നാരോ പറയുന്നത് പോലെ... എനിക്ക് ശെരിക്കും വിശാലിനെ ഭയങ്കര ഇഷ്ടാ..." "What... are you crazy..? ഒറ്റ ദിവസം കൊണ്ട്..? Very funny...

ഇപ്പൊ തന്നെ കൊടുത്ത നമ്മക്കൊരു നോവൽ എഴുതാം... പ്രേമത്തിൽ അന്ധവുമ്പോ മോളൊരു കാര്യം മറക്കരുത്... നീ ഈ കമ്പനിയുടെ ചെയർമാനും അവൻ ജസ്റ്റ് ഒരു എംപ്ലോയും മാത്രമാണ്... പോരാത്തതിന് ഒരു മലയാളിയും,, എനിക്ക് തീരെ വിശ്വാസം ഇല്ല... പോരാത്തതിന് റാം പറഞ്ഞത് അവൻ വെൽ എജ്യൂക്കേറ്റഡ് ആണെന്ന,,, നമ്മടെ ഈ തുക്കട ഓഫിസിൽ വന്ന് വർക്ക് ചെയ്യേണ്ട ഗതികേട് ഒന്നും അവനിലെന്ന്... എനിക്ക് കൂടുതൽ ഒന്നും അറിയില്ല,,, അറിയാൻ താൽപ്പര്യവുമില്ല... നിന്റെ കുട്ടിക്കളിക്ക് കളയാൻ എന്റ കയ്യിൽ ടൈം ഇല്ല.." "വിശാൽ നെ പറ്റി അനാവശ്യം പറയരുത്,,, he is a good man... ഗേൾസിനെ എങ്ങനെ റെസ്പെക്റ്റ് ചെയ്യണമെന്ന് അവന് നന്നായി അറിയാം... ഒറ്റ ദിവസം കൊണ്ട് എനിക്കത് ഫീൽ ചെയ്യാൻ കഴിഞ്ഞു... ഒരോ നിമിഷവും എനിക്കവനോട് ഉള്ള ഇഷ്ടം കൂടി കൂടി വരികയാ... പോരാത്തതിന് അവൻ ഫുൾ സിൻസിയേർ ആണ്..." അടുത്തു വന്നിരുന്ന എംപ്ലോയോട് ചിരിയോടെ വർത്താനം പറയുന്ന വിശാലിനെ നോക്കി അവൻ ചിരിയോടെ പറയുമ്പോ ഇവളോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന നിലയിൽ ശ്വേതയുടെ തലക്ക് ഒരു കിഴുക്ക് വെച്ചു കൊടുത്തുകൊണ്ട് അവള് പോയിക്കളഞ്ഞു... "ഹേയ് വിശാൽ..." ഏതോ എംപ്ലോയോട് ചിരിയോടെ സംസാരിച്ചിട്ട് തന്റെ സ്ഥലത് ഇരിക്കാൻ പോയവനെ ശ്വേത വിളിച്ചതും അവൻ അവളെ തിരിഞ്ഞു നോക്കി...

എന്നാൽ അതുവരെ അവനെ ചിരിയോടെ നോക്കിയവൾ അവൻ നോക്കിയ സ്പോർട്ടിൽ ചിരി മായ്ച്ചു കളഞ്ഞു ഇത്തിരി ഗൗരവത്തിൽ നിന്നു... "യെസ് മാം.." അവൻ അവൾക്കരികിൽ റെസ്പെക്റ്റോടെ വന്ന് നിന്നതും അവളുടെ മുഖം കാറ്റ് പോയ ബലൂണ് പോലെ ആയിരുന്നു... "പ്ലീസ് വിശാൽ,, എന്നെ മാം എന്ന് വിളിക്കരുത്,,, ഒന്നൂല്ലേലും തന്നെക്കാൾ ഇളയതല്ലേ ഞാൻ..." "Okey... അല്ല എന്തിനാ എന്നെ വിളിച്ചത്..?" ചിരിയോടെ അവൻ ചോദിച്ചതും അവന്റെ ചിരിയിൽ വീഴുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു അവൾക്ക്... "Are you married..?" "What..? Sorry.." അവള് ചോദിച്ചതിന്റെ ഉദ്ദേശം മനസിലാകാതെ അവൻ ചോദിച്ചതും അവള് പുരികം ഉയർത്തി അവനെ നോക്കി... "നിന്റെ കല്യാണം കഴിഞ്ഞതാണോ അല്ലയോ..?" വീണ്ടും ഒരിക്കൽ കൂടെ അവള് ചോദ്യം ആവർത്തിച്ചതും അവനൊരു നിമിഷം നിശ്ശബ്ദമായി,,, പിന്നെ അവളെ നോക്കി,,, പെട്ടെന്ന് പിടച്ചിലോടെ ഒരുവളുടെ മുഖം മനസ്സിലേക്ക് വന്നതും അവന് മനസ്സ് കൈവിട്ടു പോകുന്നത് പോലെ തോന്നി... ഒടുവിൽ,, ഒടുവിലവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു,,, പുച്ഛം കൊണ്ട് തീർത്ത ചിരി... അവനിൽ നിറഞ്ഞ ചിരിയുടെ അർത്ഥം എന്തായിരുന്നു..? എന്തിനായിരുന്നു അത്..? ആ നിമിഷം അവന്റെ മനസ്സിൽ എന്തായിരുന്നു...? "No..." സൈഡിലേക്ക് നോക്കി കോട്ടിച്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞതും ആ നിമിഷം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,, സന്തോഷത്തിന്റെ പുഞ്ചിരി... ഒടുവിൽ അതൊരു ഗൂഢമായ ചിരിയായി മാറി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story