കാമഭ്രാന്തൻ: ഭാഗം 60

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"No..." സൈഡിലേക്ക് നോക്കി കോട്ടിച്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞതും ആ നിമിഷം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,, സന്തോഷത്തിന്റെ പുഞ്ചിരി... ഒടുവിൽ അതൊരു ഗൂഢമായ ചിരിയായി മാറി... പെട്ടെന്ന് അതേ ചിരിയോടെ തന്നെ അവളവിടെ നിന്ന് നടന്നകന്നതും അവൻ അവള് പോകുന്നത് നോക്കി... "ഹേയ് ശ്വേതാ..." മേടം എന്ന് വിളിച്ച നാവ് കൊണ്ട് പെട്ടന്ന് അവനങ്ങനെ വിളിച്ചപ്പോ അവൾക്കുള്ളിൽ ഉണ്ടായ സന്തോഷത്തിന് കണക്ക് ഇല്ലായിരുന്നു... "Tnku,,, tnku so much for everything..." അവള് ചെയ്തു തന്ന കാര്യങ്ങൾക്ക് ഒക്കെ അവൻ നന്ദി പറഞ്ഞതും അവളൊരു ചിരിയോടെ അതൊക്കെ നിഷേധിച്ചിട്ട് അവളുടെ കാബിനിലേക്ക് പോയതും അവിടെ അവളുടെ ചേച്ചി ഇരിക്കുന്നത് കണ്ടതും അതേ ചിരിയോടെ തന്നെ ചേച്ചിയെ ഇറുകെ ഹഗ് ചെയ്തു... "I am so happy,,, നീ പറഞ്ഞില്ലേ എന്റെ ടേസ്റ്റിന് ഒത്ത ആളെ ചൂണ്ടിക്കാണിച്ചാൽ മാത്രം മതി ബാക്കിയൊക്കെ നീ ഏറ്റു, എന്ത് വില കൊടുത്തും എനിക്കവനെ നേടിത്തരുമെന്ന്, എന്റെ ടേസ്റ്റ് ആണ് അവൻ,,, വിശാൽ... എനിക്കവനെ ഇഷ്ടമായി... അവന്റെ കൂടെ ജീവിക്കാൻ ആണ് എനിക്ക് താൽപര്യം..." അവളത് പറഞ്ഞതും അവളുടെ ചേച്ചി വർക്ക് ചെയ്തോണ്ടിരുന്ന ലാപ്പ് മാറ്റി അവളെ നോക്കി കണ്ണുരുട്ടി...

പിന്നെ സ്ട്രേയ്റ്റ് ചെയ്ത് നേരയാക്കിയ മുടി പിറകിലേക്ക് വകഞ്ഞു മാറ്റി കോട്ട് ഒന്നൂടെ നേരയാക്കിയിട്ട് വീണ്ടും വർക്ക് ചെയാൻ തുടങ്ങി... "എവിടുന്നോ വന്നൊരുത്തനെ ശരിക്ക് ഇന്റർവ്യൂ പോലും ചെയ്യാതെ ജോബ് കൊടുത്തു, അവൻ മറ്റേതെങ്കിലും കമ്പനിയുടെ സ്പൈ ആണോ എന്നുപോലും അറിയില്ല... ഞാൻ അവന്റെ റീസെന്റ് ജോബ് ഡിറ്റിയേൽസ് നോക്കാൻ റാമിനോട് പറഞ്ഞിട്ടുണ്ട്... അവന്റെ മുഖം നോക്കിയ ഒരു ജെന്റിൽ മാൻ ലൂക്ക് ആണെങ്കിലും ഒരു കള്ള ലക്ഷണം... എന്നിട്ട് പോലും ഞാൻ ഇനി നിനക്ക് ലിവിങ് ടുഗെദർ കൂടി ഒരുക്കിത്തരണോ..? നീ എന്നെ പറ്റി എന്താ ശ്വേതാ വിചാരിച്ചു വെച്ചിരിക്കുന്നത്..? നിന്റെ കോമാളിത്തരത്തിനും മണ്ടത്തരത്തിനുമൊന്നും മാറ്റി വെക്കാൻ എനിക്ക് ടൈം ഇല്ല... നിനക്ക് വേറെ ഒരു കാര്യം അറിയോ..? ഇന്നോ നാളെയോ എന്നില്ലാതെ നമ്മടെ കമ്പനി തകിടം മറിയാൻ പോവാ... എപ്പോ വേണമെങ്കിലും നമ്മടെ ഈ കമ്പനി തകരാം... ബിസിനസ് ഒക്കെ ആകെ ഡള്ളാണ് ശ്വേതാ... എന്നിട്ട് പോലും അതിലേക്കും ശ്രദ്ധ കൊടുക്കാത്തത് പോലെയുള്ള നിന്റെയീ വിശാലിന്റെ പിറകയുള്ള നടത്തം ഉണ്ടല്ലോ,,, സത്യം പറഞ്ഞാൽ എനിക്ക് പേടി തോന്നാ... നിനക്ക് നിന്റെ ഫ്യുച്ചറിനെ പറ്റി സത്യം പറഞ്ഞാൽ യാതൊരു വിധ ചിന്ദയുമില്ല ശ്വേതാ..!!

നാളത്തെ കാര്യങ്ങളെ പറ്റി ചിന്തിക്കാതെയുള്ള നിന്റെയീ പോകുണ്ടല്ലോ, അതൊരിക്കലും നല്ലാതിനാവില്ല ശ്വേതാ... നാളെ പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വന്നാൽ നീ എന്ത് ചെയ്യും...? ഈ പൈങ്കിളി പ്രേമം ഒക്കെ ഒന്ന് ഒഴിവാക്ക്.. you wanna focus on your feature... അല്ലാത്ത പക്ഷം നമ്മൾ തോറ്റ് പോകും... ജീവിതത്തിൽ ഒരിക്കൽ പോലും ഇനി തോൾക്കില്ലെന്ന് പ്രതിജ്ഞ ചെയ്തവളാ ഈ ശ്രേയ.." ചേച്ചിയുടെ കുറ്റപ്പെടുത്തലുകളോടെയുള്ള വാക്കുകൾ കാതോർത്തു നിൽക്കുകയായിരുന്നു ശ്വേത,,, മൗനമായി, ചിരിക്കുമ്പോൾ തെളിഞ്ഞു കാണുന്ന നുണക്കുഴികൾ ആ നിമിഷം അവളിൽ ഇല്ലായിരുന്നു... ___💚 "അത്,,, അത് പിന്നെ..." അവള് പെട്ടെന്ന് വിക്കാൻ തുടങ്ങിയതും നഡാശ അവളെയൊന്ന് നോക്കി കൊട്ടി ചിരിച്ചിട്ട് തിരിച്ചു ഫോട്ടോയിലേക്ക് നോക്കിയൊന്ന് നേടുവീർപ്പ് ഇട്ടതും ഹെലൻ പെട്ടെന്ന് അവളെ ഇറുകെ വാരിപ്പുണർന്നു "I am sorry നഡാശ,,, I am really sorry for everything... I know ഞാൻ ചെയ്തത് തെറ്റാവാം,,, പക്ഷെ ദുർഗ്ഗ,,, അവളുടെ ജീവിതം വിശാലിന്റെ കൈകളിൽ എത്തിയ വിവരം അവരുടെ കല്യാണത്തിന്റെ തലേ ദിവസം തന്നെ ഞാൻ അറിഞ്ഞതാണ്,,, എന്നിട്ട്പോലും ഞാനത് നിന്നോട് പറയാതിരുന്നത് നിന്നിൽ ഞാൻ സ്വാർത്ഥ ആയിപ്പോയത് കൊണ്ടാണ്...

വിശാലിന്റെ മായ എന്ന ഭ്രാന്ത് അധികരിച്ചിരുന്ന ആ സമയത്ത് അവന്റെ പ്രതികാരം നീ താങ്ങില്ലെന്ന് തോന്നി... ദുർഗ്ഗ അവന്റെ പ്രണയം ആയതിനാൽ അവളെ വേദനിപ്പിക്കില്ലെന്ന് കരുതി,,, പക്ഷെ യാതൊരു വിധത്തിലുള്ള ദയയും അവൾക്ക് അവനിൽ നിന്ന് ലഭിച്ചില്ലായിരുന്നു എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു... ഞാനാ നിമിഷം നിന്നെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്,,, നിന്നെ കുറിച്ച് മാത്രം... എന്നെ ആത്മാർത്ഥമായി സ്നേഹിച്ച ഒരേ ഒരു മനസ്സ് ഞാൻ നിന്നിൽ മാത്രമായിരുന്നു നഡാശ കണ്ടത്... അപ്പൊ,, ആ സ്നേഹം പെട്ടന്നൊരു നിമിഷം കൊണ്ട് തട്ടിതെറുപ്പിക്കാൻ എന്നെ കൊണ്ട് കഴിയില്ലായിരുന്നു... ദുർഗ്ഗയുടെ അവസ്ഥ നീ അറിഞ്ഞാൽ ആ നിമിഷം എന്നെ പോലും മറന്ന് നീ വിശാലിന്റെ അരികിലേക്ക് പോകുമെന്ന് എനിക്ക് അറിയായിരുന്നു,,, അതോണ്ടാ ഞാൻ പറയാതെ മടിച്ചു നിന്നത്... പക്ഷെ നാട്ടിൽ എത്തിയപ്പോൾ നിന്റെ പപ്പയുടെയും മമ്മയുടെയും സ്നേഹം നിനക്ക് തിരികെ കിട്ടിയപ്പോൾ നീ വീണ്ടും സ്വാർത്ഥത നിറഞ്ഞവൾ ആയപ്പോൾ സത്യം പറഞ്ഞാൽ തോറ്റ് പോയത് മറ്റാരുമായിരുന്നില്ല നഡാശ, ഞാൻ തന്നെയായിരുന്നു... അതോണ്ടാ ഞാൻ നിന്നെ തള്ളിപ്പറഞ്ഞത്... നിന്നോടുള്ള സ്നേഹത്തിൽ ഞാൻ മറന്നു പോയൊരു പേരായിരുന്നു ദുർഗ്ഗാ... അവളവിടെ നീ ചെയ്ത തെറ്റിന്റെ ശിക്ഷ അനുഭവിക്കുകയാണെന്ന ബോധം വളരെ വൈകിയാണ് എനിക്ക് പോലും വന്നത്...

എന്നിട്ട് പോലും നീ മടിച്ച് നിന്നപ്പോ സമനില തെറ്റിയത് പോലെ തോന്നി... അതോണ്ടാ ഞാൻ നിന്നോട് ദേഷ്യപ്പെട്ടത്... അയാം സോറി നഡാശ,,, ഇനിയും ഒരിക്കൽ കൂടെ നീ എന്നെ ഉപേക്ഷിച്ചു പോയിക്കൊണ്ട് തോല്പിക്കരുത്,,, ഞാനത് താങ്ങില്ല..." അത്രയും പറഞ്ഞോണ്ട് ഹെലൻ നഡാശയെ കെട്ടിപ്പിടിച്ചു കരഞ്ഞതും നിർവികാരതയോടെ അവളെ നോക്കി അനങ്ങാതെ നിന്നിട്ട് പെട്ടന്ന് ബോധോദയം വന്നത് പോലെ അവളെ അടർത്തി മാറ്റി ബാക്കിയുള്ള ഫോട്ടോസിലേക്ക് ഉറ്റുനോക്കി... അതിലെ ഒരു ഫോട്ടോയിലേക്ക് ഇമചിമ്മാതെ നോക്കി നിന്നിട്ട് അതിലൂടെ അവള് വിരലോടിച്ചതും അത് വിശാലിന്റെയാണോ വൈശാഖിന്റെയാണോ എന്ന് ഹെലന് മനസിലാക്കാൻ സാധിക്കാത്തത് കൊണ്ട് അവള് നഡാശയെ തന്നെ മിഴിച്ചു നോക്കിയതും നഡാശയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി മിഴിനീർ കവിളിനെ തലോടി ഭൂമിയിലേക്ക് പതിച്ചിരുന്നു... "വൈശിനെ പ്രണയിച്ച അത്രയും കാലങ്ങളിൽ അവൻ അഹങ്കാരത്തോടെ പറയാറുണ്ടായിരുന്നു എന്നെ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്‍നേഹിച്ചത് അവനാണെന്ന്, മനസിലാക്കിയത് അവനാണെന്ന്, even എന്റെ മമ്മയെക്കാളുമൊക്കെ എന്നെ സ്നേഹിച്ചത് അവനാണെന്നും എന്നിൽ അത്രയും അവകാശവും അവന് മാത്രമാണെന്ന് അവൻ വാധിക്കാറുണ്ടായിരുന്നു... പുറത്ത് ഗൗരവത്തിന്റെ മുഖം മൂടി അണിയുമ്പോൾ ഞങ്ങൾ മാത്രമുള്ള നിമിഷങ്ങളിൽ ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയായിരുന്നു വൈശിന്...

അപ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ടായിരുന്നു എന്നെ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്‍നേഹിച്ചത് അവനാണെന്ന്,,, അവനെക്കാൾ നന്നായി എന്നെ സ്നേഹിക്കാനും മനസിലാക്കാനും എന്റെ മമ്മയ്ക്ക് പോളും കഴിയറില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്... പക്ഷെ ഇപ്പൊ, ഇപ്പൊ ഞാൻ പറയാ ഹെലൻ,,, ഹെലനേക്കാൾ നന്നായി എന്നെ സ്നേഹിച്ച മറ്റൊരു വ്യക്തി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല... നിന്നെക്കാൾ വൈശേന്നോ മമ്മയോ എന്നല്ല, ഞാൻ പോലും എന്നെ സ്നേഹിച്ചിട്ടുണ്ടാവില്ല... എന്തിനാ ഹെലൻ..? എന്തിനാ നീയിങ്ങനെ എന്നെ സ്നേഹിച്ചു വീർപ്പു മുട്ടിക്കുന്നെ...? ആർക്കും വേണ്ടാത്ത ജന്മമാടി ഞാൻ... എല്ലാവരുടെയും ജീവൻ എടുക്കുന്നവൾ, എടുക്കാൻ വിധിക്കപ്പെട്ടവൾ... എന്നിട്ട് പോലും ഞാൻ ചെയ്ത തെറ്റുകളൊക്കെ മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് എന്നെ ന്യായീകരിക്കാൻ നീ ശ്രമിക്കുന്നത് എന്തിനാ നീ..? നീ എന്നിൽ നിന്ന് എന്താ പ്രതീക്ഷിക്കുന്നത്...?" ഒടുവിൽ അവള് ഹെലനെ തന്റെ നേരെ നിർത്തി അവളുടെ ഡ്രസ്സിൽ പിടിചു കുലുക്കിക്കൊണ്ട് അലറി ചോദിച്ചതും ഹെലനും ഒരുനിമിഷം നിശ്ശബ്ദമായിരുന്നു...

"എനിക്ക് നിന്നെ വേണം നഡാശ,,, ആർക്ക് വേണ്ടെങ്കിലും നഡാശയെ ഹെലന് വേണം... നീ ഇനിയും എന്നെ വിട്ട് പോകരുത് നഡാശ... ഒറ്റപ്പെട്ടു പോകും ഞാൻ... അങ്ങനെ പോകുവാണേൽ എന്നെ കൊന്നിട്ട് പൊയ്ക്കോ... അല്ലാതെ എനികമ് വയ്യടി..." അവളെ ഇറുകെ വാരിപ്പുണർന്നു കൊണ്ട് ഹെലൻ കരഞ്ഞു കൊണ്ട് പറഞ്ഞതും നഡാശ അവളേയും തിരികെ ഇറുകെ വാരി പുണർന്നു... "ഇനഫ് ഹെലൻ... ഇനഫ്... ഇനിയെന്ത് ചെയ്യണമെന്ന് എനിക്ക് നന്നായിട്ടറിയാം..." ഒരുതരം വികാരത്തോടെ അവളത് പറഞ്ഞപ്പോൾ അവള് പറഞ്ഞ കാര്യം മനസിലാക്കാനുള്ള ശ്രമത്തിൽ ആയിരുന്നു ഹെലൻ... "നാളെ എസ്‌തറിന്റെ മേരേജ് അല്ലെ...?" ഒടുവിൽ അകന്ന് നിന്നിട്ട് കണ്ണുകൾ രണ്ടും ഇറുകെ തുടച്ചുകൊണ്ട് നഡാശ ചോദിച്ചതും ഹെലനും കണ്ണ് തുടച്ചിട്ട് അവളെ നോക്കി തലയാട്ടി... "ഞാൻ ചെന്നില്ലെങ്കിൽ അവള് പിന്നെ ഞാനുമായുള്ള ഫ്രണ്ട്ഷിപ്പ് ബ്രെക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി... അതാ ഞാൻ വന്നത്..." "എനിക്കുമുണ്ട് ഇൻവിറ്റേഷൻ... പോകുന്നില്ലെന്നാണ് കരുതിയത്... പക്ഷേ ഇനി പോകും, നീയും എന്റെ കൂടെ വരും... ഇതെന്റെ വാശിയാണ്..."

അവൾ ഏതോ വികാരത്തോടെ പറഞ്ഞതും അവളെ തന്നെ നോക്കുകയായിരുന്നു ഹെലൻ... "ഞാനില്ല നഡാശ... ഇതുവരെ എനിക്കൊരു ധൈര്യം ഉണ്ടായിരുന്നു... പക്ഷെ ഇപ്പൊ ഞാൻ പൂർണ്ണമായും തകർന്നു... എനിക്ക് എനിക്കിനി റോബിനെ മീറ്റ് ചെയ്യാനുള്ള ധൈര്യമൊന്നുമില്ലടി,,, അറിയില്ലെനിക്ക് അവനെ പറ്റി ഒന്നും... ഒരുനാൾ എന്നെ പറ്റി ചേർന്ന് ഉറങ്ങിയതാണവൻ ഇന്നതെ ശരീരം മറ്റൊരുവളുടെ കൂടെ അന്തിയുറങ്ങുന്നെണ്ടെന്ന വാർത്ത എന്നെ തേടിയെത്തിയാൽ തകർന്നു പോകും ഞാൻ... അത് മാത്രം എന്നെ കൊണ്ട് സഹിക്കാൻ കഴിഞ്ഞു എന്ന് വരില്ല... അതോണ്ട് പ്ലീസ് ഡി ഞാനില്ല... എന്നെ തോൽപ്പിക്കാൻ മെർലിൻ പലതും ചെയ്തു കൂട്ടിയിട്ടുണ്ട്... ഇന്നതിനൊക്കെ ഫലം കണ്ടെന്നും റോബിൻ അവളെ എല്ലാമായി കാണാൻ തുടങ്ങി എന്നും ഞാനറിഞ്ഞാൽ മരിച്ചു പോവുമെടി ഞാൻ... അതിന് മാത്രം എനിക്ക് ധൈര്യമില്ല... എന്റെ മനസ്സിലൊരു റോബിനുണ്ട്... എന്റേത് മാത്രമായവൻ... അത് മതിയെനിക്ക്,,, വേറൊന്നും ഞാൻ താങ്ങില്ല..." അത്രയും പറഞ്ഞിട്ട് അവള് വിതുമ്പിയതും നഡാശ അവളുടെ മുഖം അവൾക്ക് നേരെ തിരിച്ചു... "എത്രകാലം ഒളിച്ചു നടക്കും നീ..? യാഥാർഥ്യം കണ്ടില്ലെന്ന് നടിക്കും..? അവൻ പുതിയൊരു ജീവിതം തുടങ്ങിയെങ്കിൽ നീ പിന്നെ ആരെയാണ് കാത്തിരിക്കുന്നത്..? അവൻ പുതിയ ജീവിതം തുടങ്ങിയെങ്കിൽ നീ നാളെ വരാതിരുന്നാൽ നീ അവന്റെ മുൻപിൽ തോറ്റത് പോലെയാണ് ഹെലൻ...

എന്നെ ഈ ജീവിതത്തിൽ തോൽക്കാൻ സമ്മതിക്കാത്ത നീ അവന്റെയെന്നല്ല ആരുടെ മുൻപിലും തോൽക്കാൻ ഞാൻ സമ്മതിക്കില്ല ഹെലൻ... എന്തൊക്കെ ചെയ്യേണ്ടി വന്നാലും നീയും എന്റെ കൂടെ നാളെ എസ്‌തറിന്റെ കല്യാണത്തിന് വരും... അവൻ ഇല്ലെങ്കിലും എന്റെ ഹെലൻ സന്തോഷത്തോടെ ജീവിക്കുമെന്ന് എനിക്കവന്റെ മുൻപിൽ കാണിച്ചു കൊടുക്കണം..." വാശിയോടെ അവള് പറയുമ്പോൾ ആഘാതമായൊരു ഭയം ഹെലനെ മൂടുന്നുണ്ടായിരുന്നു... ___🖤 "ഈ ലോകത് ഏറ്റവും വലിയ ഹതഭാഗ്യ ഞാനാണെന്ന് വിശ്വസിക്കുന്ന ആളാണ് ദുർഗ്ഗാ ഞാൻ... പക്ഷെ ഈ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ നീ അനുഭവിച്ച കാര്യങ്ങൾ, ഭയന്നു പോകുന്നു ദുർഗ്ഗാ ഞാൻ..." ആ ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു അവളുടെ മറുപടി,,, തിരികെ വീണ്ടും കടലിലേക്ക് തന്നെ കണ്ണുകൾ പതിപ്പിക്കുമ്പോൾ കഴിഞ്ഞ ഓരോ ദിനങ്ങളും ഓർമ്മകളിൽ വരുമ്പോൾ അവളിൽ വല്ലാത്തൊരു ഭാവം നിറയുന്നുണ്ടായിരുന്നു... "ഇനി ഞാൻ സ്വതന്ത്രയാണ് നിത്യാ,,, വിശാൽ എന്നൊരു ചാപ്റ്റർ പൂർണ്ണമായും എന്നെ ജീവിതത്തിൽ നിന്നും ഇല്ലാതായിരിക്കുന്നു... ഇനി ഒന്നുമില്ല... ഒളിച്ചോടിയൊരുക്കുന്നു ആ ജീവിതത്തെ തന്നെ ഭയന്ന് അവനും പോയിരിക്കുന്നു... എനിക്ക് തീരാ നോവ് സമ്മാനിച്ച് എന്റെ ജീവിതം പൂർണ്ണമായും ഇല്ലാതാക്കി കൊണ്ട് അവനും പൂർണ്ണമായും പോയിരിക്കുന്നു... പക്ഷെ ഒരുകാര്യം മാത്രം അവനിവിടെ ഉപേക്ഷിച്ചിട്ട് പോയി... ഇതിനെ,,, എന്റെ കുഞ്ഞിനെ,,,

അതിന് പോലും വിലയിട്ട ക്രൂരൻ ആണവൻ... ആരൊക്കെ ആ മഹപാപിക്ക് മാപ്പ് കൊടുത്താലും ദുർഗ്ഗാ മാത്രം അവനോട് ക്ഷമിക്കില്ല... കുറഞ്ഞ കാലയളവിൽ അവനത്രമാത്രം എന്നെ വേദനിപ്പിച്ചു... പകരം ചോദിക്കാൻ എന്നെ കൊണ്ട് കഴിഞ്ഞില്ലെങ്കിലും ദൈവം ചോദിക്കുമവനോട്..." വല്ലാത്തൊരു വികാരത്തോടെ അവളത് പറയുമ്പോൾ അവളിലെ മാറ്റങ്ങൾ ഒപ്പിയെടുക്കയായിരുന്നു നിത്യാ... "ആദിയില്ലാതെ ആ തടവറയിൽ അത്രയും നാളുകൾ തള്ളി നീക്കുമ്പോൾ വേദനയയായിരുന്നു എനിക്ക്,,, ജീവൻ പോകുന്നത് പോലെ തോന്നിയിട്ടുണ്ട്... ഇന്ന് ആരും അവനെ എക്സെപ്റ്റ് ചെയ്യാതെ നിൽക്കുമ്പോൾ എനിക്കവനെ ഇനി ഒരിക്കലും തിരികെ ലഭിക്കില്ലെന്ന് എനിക്ക് ബോധ്യം വന്നപ്പോൾ ജീവിതത്തിന് പോലും അർത്ഥമില്ലെന്ന് തോന്നുന്നു... പക്ഷേ നിന്റെ കാര്യം... എന്ത് പാപമാണ് പെണ്ണേ നീയും നിന്റെ കുടുംബവും കഴിഞ്ഞ ജന്മത്തിൽ ചെയ്തത്..? ഇത്രെയും നോവിക്കപ്പെടാൻ..?" ആ ചോദ്യത്തിന്റെയും മറുപടി ദുർഗ്ഗ ഒരു പുഞ്ചിരിയിൽ അവസാനിപ്പിച്ചു... "എനി..." "ദുർഗ്ഗാ..." അവളെന്തൊ പറയാൻ തുനിഞ്ഞതും പെട്ടെന്ന് അങ്ങനെയൊരു വിളി കേട്ടതും ഞെട്ടലോടെ അവളങ്ങോട്ട് നോക്കിയതും മണൽ തരികളിൽ ചവിട്ടി കരഞ്ഞോണ്ട് അവൾക്കരികിലേക്ക് ഓടിവരുന്ന ലയയെ (ആദിയുടെ സിസ്റ്റർ) കണ്ടതും അവളൊരു നിമിഷം നിശ്ശബ്ദമായി... അവൾക്കരികിലേക്ക് ഓടിവന്ന ലയ അവളെ ഇറുകെ വാരി പുണർന്നു പൊട്ടിക്കരയാൻ തുടങ്ങിയപ്പോൾ ഒരുനിമിഷം മനസ്സ് നിശ്ശബ്തമായി പിടിച്ചു വെച്ച കണ്ണീരെല്ലാം ദുർഗ്ഗയും പൊഴിച്ചു വിടാൻ തുടങ്ങിയിരുന്നു...

പിടിച്ചു വെക്കാൻ ശ്രമിച്ചെങ്കിലും നിത്യയെ കൊണ്ടും കരയാതിരിക്കാൻ സാധിച്ചില്ല... പെട്ടെന്ന് ഒരു ഭ്രാന്തിയെ പോലെ ലയ ദുർഗ്ഗയുടെ മുഖമാകെ കണ്ണോടിച്ചിട്ട് മുഖം മുഴുവൻ തുരുതുരാ മുത്തം വെക്കാൻ തുടങ്ങിയതും ദുർഗ്ഗയൊന്ന് ഞെട്ടിയിരുന്നു... മതിയാവാത്തത് പോലെ ലയ വീണ്ടും അങ്ങനെ തന്നെ ചെയ്തിട്ട് അവളെ ഒരിക്കൽ കൂടെ വാരിപുണർന്നു... എന്നിട്ട് അവവളിൽ നിന്ന് മുഖമെടുത്തിട്ട് അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു നിറ മിഴിയോടെ ദുർഗ്ഗയെ തന്നെ ഉറ്റുനോക്കി... "അയാള് നിന്നേ ഒരുപാട് ഉപദ്രവിച്ചോ ദുർഗ്ഗാ...?" തീർത്തും നേരിയ ശബ്ദത്തോടെ അവളത് ചോദിച്ചതും ദുർഗ്ഗ ഞെട്ടലോടെ ലയയെ നോക്കിയിട്ട് പെട്ടെന്ന് നിത്യയെ നോക്കിയതും നിത്യ അവളെ നോക്കാനാവാതെ തല കുനിച്ചു... "നമ്മൾ രണ്ടല്ല ദുർഗ്ഗാ,,, മൂന്നാണ്,,, പണ്ട് മുതലേ എന്ത് കാര്യങ്ങൾക്കും നമ്മൾ മൂന്ന് പേരും ഒരുമിച്ചായിരുന്നില്ലേ ഇനിയും അങ്ങനെ തന്നെ മതി,,, അതാ നീ വിലക്കിയിട്ടും ഞാൻ ഇതൊക്കെ ലയയോട് പറഞ്ഞത്..." കുറ്റബോധത്തിന്റെ സ്വരത്തോടെ നിത്യ പറഞ്ഞതും ലയ ദുർഗ്ഗയെ തുറിച്ചു നോക്കി.. "ഇത്രെയും വലിയ കാര്യം നിന്റെ ലൈഫിൽ സംഭവിച്ചിട്ടും നീ ഞങ്ങളോടൊന്നും ഇതുവരെ പറഞ്ഞില്ല... എന്നിട്ട് പോലും ഇനിയും ഇതൊന്നും എന്നോട് പറയാൻ മോൾക്ക് ഒരുദ്ദേശവും ഇല്ലായിരുന്നല്ലേ...?" തുറിച്ചു നോക്കിക്കൊണ്ട് അവള് ചോദിച്ചപ്പോ ഒരുനിമിഷം ദുർഗ്ഗ ബ്ലാങ്ക് ആയിപ്പോയിരുന്നു... "ഞാൻ എങ്ങോട്ടേലും പോകുവാ ലയ,,, ആരുമില്ലാത്ത ഒരിടത്ത്,,, അവിടെ മറ്റാരും വേണ്ട, ഞാനും എന്റെ കുഞ്ഞും മാത്രം മതി... ചെന്നെയിലേക്ക് പോകുവാ ഞാൻ... എനിക്കിനിയും ഇവിടെ നിൽക്കാൻ വയ്യാ..."

അവളത് പറഞ്ഞതും ലയ വീണ്ടും അവളെ തുറിച്ചു നോക്കി... "ഇങ്ങനെ പോകാനാണോ നീ ഇതൊക്കെ സഹിച്ചത്... വിശാൽ പൂർണ്ണമായും പോയ സ്ഥിതിക്ക് എനിയിതിന്റെ അവകാശം ചോദിച്ചോണ്ട് ആരും വരാൻ പോകുന്നില്ല... അതിനിനി ആർക്കും അവകാശമില്ല... അതോണ്ട് നീ എങ്ങോട്ടും പോകുന്നില്ല... ഈ കുഞ്ഞിനെ നീ വളർത്തും,,, അല്ല നമ്മൾ വളർത്തും... അയാളുടെ ചോര ആണെങ്കിലും ഒരു തെറ്റും ചെയ്യാത്ത ഈകുഞ്ഞിനെ ശിക്ഷിക്കാൻ നമുക്ക് അവകാശമില്ല... അതോണ്ട് നമ്മൾ വളർത്തും ഹിത്രയിലേ ഓരോ അംഗത്തിനൊടുള്ള വാശിക്ക് വേണ്ടി... അല്ലാതെ ഇവിടം വിട്ട് പോകുന്നതിനെ പറ്റി നീ സ്വപ്നം പോലും കാണേണ്ട ദുർഗ്ഗാ... അതിന് വേണ്ടിയല്ല ഇതൊക്കെ സംഭവിച്ചത്... പോകേണ്ടത് അയാളായിരുന്നു... അവൻ പോകുകയും ചെയ്തു... നീ ജീവിക്കണം... ജീവിച്ചു കാണിക്കണം അല്ലാതെ ഇങ്ങനെ എല്ലാത്തിൽ നിന്നും ഒളിച്ചോടുന്ന ഒരു അനിയതിക്ക് വേണ്ടിയല്ല സിദ്ധുവേട്ടൻ സ്വന്തം ജീവൻ വെ...ടി...ഞ്..." ബാക്കി പൂർത്തിയാക്കാൻ കഴിയാതെ അവളൊരു ഞെട്ടലോടെ ദുർഗ്ഗയെ നോക്കിയതും ദുർഗ്ഗയും അവളെയൊരു ഞെട്ടലോടെ നോക്കി... "അപ്പൊ, അപ്പൊ നി,,, ന,,, ക്ക്,,, അറിയാ,,, മായിരുന്നോ ലയ,,, എൻ... എന്റേട്ടൻ... മ... മരിച്ച കാര്യം...?" വിക്കലോടെ അവള് അത്രയും ചോദിച്ചപ്പോൾ നിത്യയും ലയയെ ഞെട്ടലോടെ നോക്കിയപ്പോൾ എന്ത് പറയണം എന്നറിയാതെ ലയ ഇരുവരെയും കണ്ണെടുക്കാതെ നോക്കി...

____💜 കര കാണാൻ കഴിയാത്ത ആ കടലിനെ നോക്കിനിക്കുമ്പോൾ അവനിലെ മനസ്സിനെ നേരമുഖം കാണുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു അവന്... ഒരായിരം ഭാരങ്ങളുണ്ട് മനസ്സിൽ... അവസാനമില്ലാത്ത അത്രയും... ഓരോ നിമിഷവും അവൻ ചെയ്യുന്നത് എന്താണെന്ന് അവന് പോലും അറിയില്ലായിരുന്നു... "കടലിനെ നോക്കി നിന്നാൽ ചെയ്ത തെറ്റുകൾ ഇല്ലാതാവില്ല വിച്ചു..." പെട്ടന്നൊരു പെണ്കുട്ടി അവന്റെ അടുക്കൽ വന്ന് അവന്റെ ഒപ്പം മണൽ തരികളിലേക്ക് ഇരുന്നുകൊണ്ട് കൊണ്ട് പറഞ്ഞതും അവൻ അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു... അപ്പൊ തന്നെ അവള് അവന്റെ നേരെ കയ്യിലെ ഡ്രിങ്ക്‌സ് നീട്ടിയതും അവനൊരു പുഞ്ചിരിയോടെ അത് വാങ്ങിയിട്ട് ചുണ്ടോട് അടുപ്പിച്ചു... മനസ്സ് ശാന്തമല്ലായിരുന്നു... മനസ്സിൽ ഒരു പെൺരൂപം മിന്നി മറയുന്നുണ്ടായിരുന്നു... ഒരായിരം തവണ അവള് കെഞ്ചിയതാണ് ഉപദ്രവിക്കല്ലേ എന്നലറിക്കൊണ്ട്,,, അപ്പൊഴും യാതൊരു വിധ ദയയുമില്ലാതെ പൂർണ്ണമായും അവളിൽ ദേഷ്യം തീർക്കുകയായിരുന്നു... അവളുടെ അലറൽ കേട്ടിട്ടുണ്ട്, വിതുമ്പൽ കേട്ടിട്ടുണ്ട്‌... രാത്രിയുടെ യാമങ്ങളിൽ തന്റെ ഷർട്ടിൽ അവളുടെ കണ്ണുനീർ സ്ഥാനം പിടിക്കാറുമുണ്ട്... ഇന്നവയൊക്കെ തിരികെ പ്രതികരിക്കുന്നു... "പ്രണയത്തിന് ഇത്രയും വേദനയുണ്ടോ ശ്രേയാ..?" കയ്യിലെ ഐസ്‌ക്രീം നുണയുന്നതിനിടെ അവന്റെ ചോദ്യം കേട്ടതും ശ്രേയ ചെയ്യുന്ന പണി നിർത്തിയിട്ട് അവനെയൊന്ന് തല ചെരിച്ചു നോക്കി... "പ്രണയിച്ചാൽ മാത്രമേ പ്രണയത്തിന്റെ വില മനസിലാക്കാൻ സാധിക്കുകയുള്ളൂ വിച്ചു..." ആ വാക്കുകൾ അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു... അപ്പൊ താൻ പ്രണയിച്ചിട്ടില്ലേ..?

അതായിരുന്നു അവന്റെയുള്ളിലെ ചോദ്യം... ഓരോ നിമിഷവും ഓരോ ഓർമ്മകൾ അവനെ കാർന്നു തിന്നുന്നുണ്ടായിരുന്നു... ഒടുവിൽ മായ എന്ന പേര് മാത്രം അവനിൽ വല്ലാത്ത ഒരു മാറ്റം കൊണ്ടുവരുന്നുണ്ടായിരുന്നു... അവളെത്രമാത്രം വേദന സഹിച്ചു കാണും ആ ചോദ്യവും അവനെ വീർപ്പ് മുട്ടിക്കുന്നുണ്ടായിരുന്നു... "അറിയില്ല വിച്ചൂ നീ എന്തിനാണ് എന്നോട് എന്റെ കമ്പനിയിൽ ജോലി വേണമെന്ന് പറഞ്ഞതെന്ന്... ഹിത്ര ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഏഴയലത്ത് വരാത്ത ഇന്നോ നാളെയോ പൊളിഞ്ഞു വീഴാവുന്ന എന്റെ കമ്പനിയിൽ നീ ജോലി വേണമെന്ന് പറഞ്ഞത് എന്നെ സംബന്ധിച്ച അടുത്തോളം വലിയ ചോദ്യ ചിഹ്നമാണ്... പണ്ട് കോളേജിൽ വെച്ചും നീ അങ്ങനെ തന്നെ ആയിരുന്നല്ലോ നീ എന്ത് ചെയ്യുന്നു എന്ത് ചിന്തിക്കുന്നു എന്ന് നിനക്ക് മാത്രമേ അറിയുകയുള്ളൂ... എന്തൊക്കെയോ തെറ്റുകൾ ചെയ്‌തെന്ന് പറയുന്നു, കല്യാണം കഴിഞ്ഞെന്ന് പറയുന്നു, ഇന്ന് എല്ലാം ഉപേക്ഷിച്ചിട്ട് വന്നെന്ന് പറയുന്നു... എനിക്കറിയില്ലെടാ ഒന്നും... പക്ഷെ ഞാൻ വിശ്വസിക്കുവാ നിന്നെ,,, ഞാനറിഞ്ഞ ഹിത്ര ഗ്രൂപ്സിന്റെ ceo എന്നെ ചതിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു... നീ പണ്ടത്തെ എന്റെ ആ പഴയ ക്ലാസ്മേറ്റ് അല്ലെന്ന് അറിയാം,,, എങ്കിലും ഞാനീ ചെയ്യുന്ന കാര്യം പിന്നീട് എനിക്ക് വില്ലനായി വരില്ലെന്ന് ഞാൻ വിശ്വസിക്കുന്നു... പണക്കകാരനായ എന്റെ ക്ലാസ്മേറ്റ് എന്നോട് ജോലി വേണമെന്ന് പറഞ്ഞു, ഓഫിസിലെ മറ്റാരും അറിയാതെ നിന്റെ ഡിറ്റിയേൽസ് ഹൈഡ് ചെയ്ത് ഞാൻ ജോബ് തന്നു,,, നാളെ പപ്പയും മമ്മയും ശ്വേതയുമൊക്കെ അറിഞ്ഞാൽ എനിക്ക് നേരെ ചോദ്യം വരും, കൂടെ നിന്നേക്കണേ... പിന്നെ ശ്വേതാ അവളുടെ മുൻപിൽ വലിയ ആറ്റിട്യൂഡ് ഒക്കെ ഇട്ടാ എന്റെ നിൽപ്പ്,,,

നീ എന്റെ ക്ലാസ്മേറ്റ് ആണെന്നും നിനക്ക് ജോബ് തന്നതിന്റെ മാസ്റ്റർ ബ്രെയിൻ ഞാനെന്നും അറിഞ്ഞാൽ അവളെന്നെ വെച്ചേക്കത്തില്ല... അവളുടെ വിചാരം അവള് കാരണമാ നിനക്ക് ജോബ് കിട്ടിയത് എന്നാ എന്നാൽ എല്ലാത്തിനും പിറകിൽ താനാണെന്ന് അറിഞ്ഞാൽ, ഓഹ് മൈ ഗോഡ്,,, എനിക്ക് ചിന്തിക്കാൻ കൂടി വയ്യ... അവള് സീരിയസാണ് വിച്ചൂ,,, അവളുടെ കണ്ണിൽ നീ വെറും എംപ്ലോയി മാത്രമാണ്... അവളുടെ കമ്പനിയിൽ വർക്ക് ചെയ്യുന്ന വെറുമൊരു എംപ്ലോയി,,, അതുകൊണ്ട് അവള് സ്വപ്നങൾ കാണാൻ തുടങ്ങിയിരിക്കുന്നു... എന്തൊക്കെയോ ചെയ്ത് തീർക്കാൻ ഉണ്ടെന്ന് മനസിലായി,,, അതൊക്കെ ചെയ്ത് തീർത്തിട്ട് നീ വേഗം പൊയ്ക്കോ വിച്ചു,,, ഹിത്രയിൽ നിന്ന് കിട്ടിയ സുഗമൊന്നും ഇവിടെ നിന്ന് ലഭിക്കില്ല... പോരാത്തതിന് ശ്വേതയെ അധിക കാലം പിടിച്ചു വെക്കാൻ എനിക്ക് കഴിയില്ല... നീ അവളിൽ വേരുറക്കും മുൻപേ നിന്റെ യഥാർത്ഥ അവകാശിയിലേക്ക് തന്നെ നീ മടങ്ങി പോകണം വിച്ചു... ആദിമ കാലമൊന്നും നമുക്ക് ഈ ഹൈഡ് ആൻഡ് സീക്ക് കളിക്കാൻ കഴിയില്ല... നിന്റെ ഭാര്യയുടെ അടുത്തേക്ക് തന്നെ നീ പോവണം..." മണൽ തരികളിലേക്ക് താഴ്ത്തി വെച്ച അവന്റെ കൈകൾക്ക് മുകളിൽ കൈകൾ വെച്ചുകൊണ്ട് അവൾ പറഞ്ഞതും അവനൊരു പുച്ഛ ഭാവത്തോടെ അവളെ നോക്കി... "ഭാര്യ..." മനസ്സിൽ നിറയെ പുച്ഛമായിരുന്നു... "ജീവിതത്തിൽ ഞാൻ ഒരാളെ മാത്രമേ ശ്രേയാ പ്രണയിച്ചിട്ടുള്ളൂ,,, ദുർഗ്ഗാ,,, അവള് മാത്രമേ എന്നിൽ വേരുറച്ചിട്ടുള്ളൂ...

അന്നൊക്കെ അവളെ പ്രണയിക്കുന്ന കാലങ്ങളിൽ എനിക്കൊരു അഹങ്കാരമായിരുന്നു,,, അവളുടെ സഹോദരൻ തന്നെ എന്റ കൂടെ നിന്നു... പക്ഷെ ജീവിതം,,, ജീവിതവും അവളും എന്നെ തോൽപ്പിച്ചു ശ്വേതാ... ദുർഗ്ഗാ, എന്ന ചാപ്റ്റർ വിശാൽ ഹിത്രയിൽ തന്നെ ഉപേക്ഷിച്ചു... ഇനി ഇനിയൊരിക്കലും ഞാനവളെ തേടി പോകില്ല... എനിക്കുള്ളതെല്ലാം അവൾക്കായി അവിടെ ഉപേക്ഷിച്ചിട്ട് പോന്നതാണ്... എന്റെ തുടിപ്പിന് പോലും വിലയിട്ടുണ്ട് ഞാൻ... അവളോട് എന്തൊക്കെ തെറ്റ് ചെയ്യാമോ അതൊക്കെ ചെയ്തിട്ടുണ്ട്... ഇനിയവൾ ക്ഷമിച്ചാലും എനിക്കൊരിക്കലും അവളുടെ ജീവിതത്തിലേക്ക് ഇനി മടങ്ങി പോകാൻ കഴിയില്ല... ദുർഗ്ഗയും വിശാലും ഒരിക്കൽ കൂടെ ഇനിയൊരിക്കലും ഒന്നിക്കില്ല... ഇത്രെയും കാലം ഞാൻ കാരണം അവളൊരുപാട് വേദനിച്ചു... ഇനിയും തേടി പോയാൽ മായാ പോലും എന്നോട് പൊറുതെന്ന് വരില്ല... അവള് ജീവിക്കട്ടെ,,, അവളുടെ ജീവിതവും ഏട്ടനുമൊക്കെ ഞാൻ കാരണമാണ് അവൾക്ക് നഷ്ടമായത്... അതിന് പ്രായശ്ചിത്തം ചെയ്യാൻ എന്നെ കൊണ്ട് എന്തായാലും കഴിയില്ല... ഇനിയവൾക്ക് വേണ്ടി എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യം അവളെ തേടി പോകാതിരിക്കുക എന്നത് തന്നെയാണ്... അവളുടെ കണ്ണിലെ ആ അവസാന നിമിഷങ്ങളിലെ ആ ഭയമില്ലേ ശ്രേയാ,,,

അത്കണ്ടപ്പോ അവിടെ തന്നെ മരിച്ചു വീണതാ ഞാൻ... അവളെ നേടാൻ മാത്രം യോഗ്യത ഒന്നും എനിക്കില്ല... ഇനി എന്തൊക്കെ വന്നാലും ഞാനവളെ ഇനി സ്വീകരിക്കില്ല ശ്രേയ... ഓർത്തിരിക്കാൻ മാത്രം നല്ല നിമിഷങ്ങൾ ഒന്നുമില്ലെന്ന് അറിയാം... എങ്കിലും ഞാൻ വെറുത്ത ഒരു ദുഗ്ഗയ്ക്കുമപ്പുറം ഞാൻ സ്നേഹിച്ച ഒരു ദുർഗ്ഗയുണ്ട്... ആ ഓർമ്മകൾ മതിയെനിക്ക്... ഇനി മുന്നോട്ട് ജീവിക്കാൻ അവളുടെ ആ ചിരി മാത്രം മതിയെനിക്ക്... അവളുടെ ഓർമ്മകൾ മാത്രം മതിയെനിക്ക്... കുറ്റബോധപ്പെടില്ല ഞാൻ... അതിന് പോലും എനിക്ക് അവകാശമില്ല ശ്രേയാ... ഞാൻ ഒരിക്കലും, ഒരിക്കലും ഇനി അവളെ തേടി പോകില്ല ശ്രേയാ... സിദ്ധുന് കൊടുത്ത വാക്കാണ് ദുർഗ്ഗാ... മായ എന്ന വാക്കിലും ദുർഗ്ഗാ എന്ന വാക്കിലും ഞാൻ വട്ട പൂജ്യമായിപ്പോയി ശ്രേയാ... തോറ്റ് പോയി... അവരെ രണ്ടുപേരെയും സംരക്ഷിക്കണമെന്ന ഒരു വാക്ക് അവനെന്നോട് പറഞ്ഞിട്ടില്ലെങ്കിലും അവസാന നിമിഷമവവന്റെ കണ്ണുകളിൽ നിന്ന് ഞാനത് വായിച്ചെടുത്തതാണ്... എന്നിട്ട് പോലും ഒരുതിയുടെ ജീവനെടുത്തെന്ന പേരിൽ മറ്റൊരുത്തിയെ ഞാൻ....." വാക്കുകൾ മുഴുപ്പിക്കാൻ കഴിയാതെ അവൻ നിന്നതും ശ്രേയ അവന്റെ കണ്ണുകൾ തുടച്ചു കൊടുത്തു... "എനിക്കൊന്നും അറിയില്ല വിച്ചൂ,,, നിന്റെയീ വാക്കുകളിൽ നിന്ന് ഒന്നും മനസിലാകുന്നില്ല... എങ്കിലും ശ്വേത,,, അവൾക്ക് വേദനിക്കരുത് വിച്ചൂ,,, എനിക്കത് സഹിക്കാൻ കഴിയില്ല,,, അവളുടെ ചേച്ചിയ ഞാൻ... ഇതൊരു സുഹൃത് പറയുന്നതല്ല...

ഒരു സഹോദരിയുടെ റിക്വസ്റ്റ് ആയി കണ്ടാൽ മതി... അവൾക്ക് വേദനിക്കില്ലെന്ന് നീ എനികമ് ഉറപ്പ് തന്നാൽ,,, പിന്നെ നിന്റെ കൂടെ എന്തിനും ഏതിനും ഈ ശ്രേയ ഉണ്ടാവും..." അത്രയും പറഞ്ഞോണ്ട് അവൾ അവനെ ഒരു ഉത്തരത്തിനായി നോക്കിയതും കണ്ണെടുക്കാതെ ഒരുനിമിഷം അവളെ നോക്കിനിന്നിട്ട് പതിയെ അവൻ തലയാട്ടിയതും അവളൊരു ചിരിയോടെ അവന്റെ കൈയ്യുടെ മുകളിൽ ഒരിക്കൽ കൂടെ അവളുടെ കൈ എടുത്തു വെച്ചു... "ഇനി ആരൊക്കെ എന്തൊ‌ക്കെ പറഞ്ഞാലും, നീ എന്തൊക്കെ ചെയ്താലും ശെരി, നീ തനിച്ചല്ല,,, നിനക്കൊപ്പം ഞാനുണ്ടാവും... എന്നും,,, നല്ലൊരു സുഹൃത്തായി..." ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മായാതെ അവള് പറഞ്ഞതും അവനിലും അതൊരു ചിരി വിടർത്തി... അപ്പൊ തന്നെ അവന്റെ കണ്ണുകൾ മറു കയ്യിലേക്ക് നീങ്ങിയതും ഉള്ളം കയ്യിലെ പാദസരത്തിൽ അവന്റെ കണ്ണുകൾ ഉടക്കി നിന്നു... "എന്താ..?" അവളൊരു ചോദ്യ ഭാവേന അവനെ നോക്കിയതും അവനൊന്ന് അവളെ നോക്കി ചിരിച്ചിട്ട് അവിടെനിന്ന് എണീറ്റ്‌നിന്നു എന്നിട്ട് പെട്ടെന്ന് ശ്രേയയെ ഒന്ന് തല ചെരിച്ചു നോക്കി... "ഇത്രെയും നേരം അവളുടെ ഓർമ്മകൾക്ക് ഒപ്പം ജീവിക്കണം എന്നാണ് കരുതിയത്... പക്ഷെ ഇപ്പോ..." അത്രയും പറഞ്ഞോണ്ട് ഒരിക്കൽ കൂടെ അവളെനോക്കിയിട്ട് ആ പാദസരത്തിലേക്ക് കണ്ണോടിച്ചു... അതിൽ തന്നെ കണ്ണുകൾ ഉടക്കി നിന്നതും അവന്റെ ചുണ്ടിൽ ഒരു പുച്ഛം നിറഞ്ഞ ചിരി ഒളിച്ചു നിന്നു... അടുത്ത നിമിഷം കടൽ ലക്ഷ്യമാക്കി അത് വലിച്ചെറിഞ്ഞു കൊണ്ട് അവളെ നോക്കിയതും ഒന്നും മനസിലാകാതെ വിശാലിനെ തന്നെ അവള് നോക്കി നിന്നു... "അവളുടെ ഓർമ്മകൾ പോലും എനിക്കിനി വേണ്ട..." അത്രയും പറഞ്ഞപ്പോഴേക്കും ഒളിഞ്ഞു നിന്ന പുച്ഛം പൂർണ്ണമായും അവന്റെ മുഖത്ത് ദൃശ്യമായിരുന്നു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story