കാമഭ്രാന്തൻ: ഭാഗം 61

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"അവളുടെ ഓർമ്മകൾ പോലും എനിക്കിനി വേണ്ട..." അത്രയും പറഞ്ഞപ്പോഴേക്കും ഒളിഞ്ഞു നിന്ന പുച്ഛം പൂർണ്ണമായും അവന്റെ മുഖത്ത് ദൃശ്യമായിരുന്നു... "വിച്ചൂ,,, ടാ,,, എന്താടാ നിനക്ക്..?" ഒത്തിരി സങ്കടത്തോടെ ആയിരുന്നു ശ്രേയ അവനെ വിളിച്ചത്... "ശ്രേയ,,, ഒന്ന് മാത്രം ചോദിച്ചോട്ടെ..?" മുഖവുര ഇട്ടുകൊണ്ട് അവൻ ചോദിച്ചതും അവള് തലയാട്ടി... "എന്നെ പറ്റി നിനക്കെന്താ അഭിപ്രായം..?" "നിന്നെ പറ്റി അഭിപ്രായോ..? നീയെന്താ വിച്ചു ഉദ്ദേശിക്കുന്നത്...?" "ടെൽ മീ,,, നിനക്ക് എന്നെ പറ്റി എന്താ അഭിപ്രായം... as a girl,,, ഞാനെന്ന പുരുഷനെ പറ്റിയുള്ള അഭിപ്രായം..?" അവൻ ചോദിച്ചതും അവള് മുഖം ചുളുക്കി ഒരു ചിരിയോടെ അവനെ നോക്കിനിന്നു... "എന്തഭിപ്രായം,,, ആരും ആഗ്രഹിക്കില്ലേ വിച്ചു നിന്നെ..?

സ്റ്റിൽ ഹാൻഡ്സം ഫിനാൻഷ്യലി ഹൈ ലെവൽ ഫാമിലിയിൽ നിന്ന് വന്നവൻ, വെൽ എജ്യൂക്കേറ്റഡ്,,, cool man,,, എന്തും എങ്ങനെ നോക്കിയാലും നിനക്ക് കോളിഫിക്കേഷൻസ് മാത്രമേ വിച്ചു ഉള്ളു,,, ആരായാലും നിന്നെ ആഗ്രഹിച്ചു പോകും..." അവന്റെ മുഖത്തേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ട് അവള് പറഞ്ഞതും അവൻ അവളെയൊന്ന് തിരിഞ്ഞു നോക്കി വീണ്ടും മണൽ തരികളിൽ വന്നിരുന്നു കൊണ്ട് അവളുടെ മുഖത്തേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കി... "നീ ആഗ്രഹിച്ചിരുന്നോ..?" ആ ചോദ്യം അവളെ തേടിയെത്തിയപ്പോൾ അവള് ഒരുതരം പുച്ഛം നിറഞ്ഞ ചിരിയോടെ അവനെ നോക്കിയിട്ട് തിരയടിച്ചു വരുന്ന കടലിലേക്ക് കണ്ണിമ വെട്ടാതെ നോക്കി... "ഹിത്ര ഗ്രൂപ്പ്‌സിന്റെ വരുംകാല അവകാശിയെ പ്രണയിക്കാൻ മാത്രം കോളിഫിക്കേഷൻസ് ഈ ശ്രേയക്ക് ഇല്ലായിരുന്നു വിച്ചു,,,

അതോണ്ട് ഒരു നോട്ടം കൊണ്ട് പോലും ഞാൻ നിന്നെ മോഹിച്ചിട്ടില്ല..." ആ വാക്കുകൾ അവനിൽ എവിടെയോ കൊണ്ടത് പോലെ അവന് തോന്നുന്നുണ്ടായിരുന്നു, അവൾക്ക് മുൻപിൽ എവിടെയോ തോറ്റ് പോയത് പോലെ,,, അതും പറഞ്ഞോണ്ട് ശ്രേയ എഴുന്നേറ്റ് പോയെങ്കിലും വിശാൽ വീണ്ടും ആ കടലിലേക്ക് കണ്ണിമ വെട്ടാതെ നോക്കിനിന്നു... _💙 "അപ്പൊ, അപ്പൊ നി,,, ന,,, ക്ക്,,, അറിയാ,,, മായിരുന്നോ ലയ,,, എൻ... എന്റേട്ടൻ... മ... മരിച്ച കാര്യം...?" വിക്കലോടെ അവള് അത്രയും ചോദിച്ചപ്പോൾ നിത്യയും ലയയെ ഞെട്ടലോടെ നോക്കിയപ്പോൾ എന്ത് പറയണം എന്നറിയാതെ ലയ ഇരുവരെയും കണ്ണെടുക്കാതെ നോക്കി... അതോടെ ഇനിയും ഒന്നും മറച്ചു വെച്ചിട്ട് കാര്യമില്ല എന്ന് ലയക്ക് തോന്നിയിരുന്നു...

"എനിക്ക് എല്ലാം അറിയാമായിരുന്നു ദുർഗ്ഗാ, സിദ്ധുവേട്ടന്റെ മരണവും മായയുടെ പഴയ ഹസ്ബൻഡിന്റെ അടുത്തേക്ക് അവള് തിരികെ പോയതും ഒക്കെ,,, പക്ഷെ അപ്പോഴേക്കും ആദിയും എന്നെയും മമ്മയെയും നിത്യയെയുമൊക്കെ വിട്ട് പോയതോടെ ഞാനത് മറന്നു എന്നതാണ് സത്യം... പിന്നീട് എവിടുന്നൊ വന്ന എന്റെ ഇച്ഛായന്റെ കയ്യിലേക്ക് എന്നെ ഏൽപ്പിച്ചു കൊടുത്തിട്ട് നാട് കടത്തിയോടെ ഞാൻ പൂർണ്ണമായും അതൊക്കെ മറന്നു എന്നതാണ് സത്യം... പിന്നീട് നീ വിളിച്ചപ്പോ നിന്റെ സഹദാപം കൂടെ ഞാൻ താങ്ങാത്തത് കൊണ്ടാ ഒന്നും അറിയാത്തത് പോലെ ഞാൻ അഭിനയിച്ചത്..." മുഖം താഴ്ത്തി അവളത് പറഞ്ഞപ്പോ പേരറിയാത്ത ഒരു വികാരമായിരുന്നു ദുർഗ്ഗയുടെ മുകത്,,, അത് കണ്ടതും വിഷയം മാറ്റാൻ എന്ന പോലെ നിത്യ പറഞ്ഞു...

"ദുർഗ്ഗാ, ഇങ്ങോട്ട് നോക്ക് പെണ്ണ്,,, അറിയാം നീ ഏറെ വെറുക്കുന്നവന്റെ തുടിപ്പാണ് ഇത്,,, എങ്കിലും മറക്കരുത് ദുർഗ്ഗാ, അവൻ ഇതിന്റെ അച്ഛൻ ആയാലും നീയാണ് ഈ കുഞ്ഞിന്റെ അമ്മ,,, ആർക്കും ആ സത്യം മാത്രം മറക്കാൻ കഴിയില്ല പെണ്ണേ... വിശാൽ സർ പൂർണ്ണമായും പോയ സ്ഥിതിക്ക് ഈ കുഞ്ഞിനെ നീ വളർത്തണം ദുർഗ്ഗാ, ഹിത്ര ഫാമിലിസിന്റെ മുൻപിൽ വെച്ചുകൊണ്ട് തന്നെ, അവിടെയുള്ളവന്റെ കുഞ്ഞാണ് ഇതെന്ന് പറഞ്ഞോണ്ട് ഒരാളും നിന്നെ തേടി വരില്ല പെണ്ണേ,,, അതിന് മാത്രം ധൈര്യം ഇപ്പൊ അവിടെ ആർക്കുമില്ല... ഇങ്ങോട്ട് നോക്ക് ദുർഗ്ഗാ,,, ഇപ്പൊ നീ തോറ്റ് പിന്മാറിയാൽ അത് പൂർണ്ണമായും ഒരു തെറ്റാകും മോളെ,,, ഈ കുഞ്ഞ് വളരണം ദുർഗ്ഗാ, അതിന്റെ അച്ഛൻ എന്ന് പറയുന്നയാൾ അതിന്റെ അമ്മയോട് ചെയ്‌ത നെറികേടുകൾ ഒക്കെ അറിഞ്ഞു കൊണ്ട് തന്നെ വളരണം,,,

നിന്റെ കുഞ്ഞ് വളരുമ്പോൾ നിന്നോട് അവൻ ചെയ്ത തെറ്റുകൾ ഓർത്ത് ഇതിനെ ഒന്ന് തൊടാൻ പോലും കഴിയാതെ അവരൊക്കെ കരയണം ദുർഗ്ഗാ..." "ഇത്രേം തെറ്റുകൾ ചെയ്തിട്ടും നീ ആദിയോട് ക്ഷമിച്ചവളാണ്... നിനക്കത് പറയാൻ അവകാശമില്ല... നീ എന്തിന് അവനെ മാത്രം എന്തിന് ഇങ്ങനെ സ്‌നേഹിക്കുന്നു നിത്യാ..? മറന്ന് പോയതാണോ അവൻ നിന്നോട് ചെയ്ത തെറ്റുകൾ... നമ്മുടെ പൊടിമോള് അവന്റെ ചോരയാണ് നിത്യാ,,, നീ അതിന്റെ അമ്മ ആണെങ്കിലും ആദി തന്നെയാണ്,,, അതിന്റെ അച്ഛൻ... അതാർക്കും തിരുത്താൻ കഴിയാത്ത സത്യം തന്നെയാണ്... നീ തടഞ്ഞില്ലെങ്കിലും പ്രണയമില്ലാതെ ഒരു സെൽഫിഷ് ആയിക്കൊണ്ട് അവൻ നിന്നെ തൊട്ടത് തെറ്റാണ് നിത്യാ, നിന്നെ സ്നേഹിക്കാത്തത് തെറ്റാണ്,

അവസാനം അവന്റെ തുടിപ്പ് നിന്നിൽ വരവ് അറിയിച്ചപ്പോൾ യാതൊരു വിധ ദയയും കൂടാതെ നിന്നെ ഉപേക്ഷിച്ചിട്ട് പോയതും തെറ്റാണ് നിത്യാ... എന്നിട്ടും എന്നെ മാത്രം മനസ്സിലിട്ടു നടന്നതും തെറ്റാണ്,,, അതൊക്കെ കഴിഞ്ഞു നല്ല പിള്ള ചമഞ്ഞവൻ നിന്റെ മുൻപിൽ വന്നപ്പോൾ യാതൊരു വിധ പകയും ഇല്ലാതെ കളങ്കപ്പെട്ട പ്രണയത്തിൽ എല്ലാം മറന്നു കൊണ്ട് അവനോട് നീ ക്ഷമിച്ചതും തെറ്റാണ് നിത്യാ..." "അവന്റെ ജീവിതത്തിലേക്ക് അവന്റെ ഇഷ്ടമല്ലാഞ്ഞിട്ട് കൂടി ഞാൻ അവകാശം ഉണ്ടാക്കി പോയതും തെറ്റ് തന്നെയാണ് ദുർഗ്ഗാ... അവന് നിന്നെ അത്രയ്ക്കും ഇഷ്ടമാണ് എന്നറിഞ്ഞിട്ടും നിന്നിൽ അവനോട് മൊട്ടിട്ട ചെറു പ്രണയത്തെ മുളയിലേ നുള്ളിക്കളഞ്ഞു കൊണ്ട് അവനിൽ അവകാശം സ്ഥാപിച്ചതും തെറ്റ് തന്നെയാണ്... ആദി എവിടെയാണ് ദുർഗ്ഗാ തെറ്റ് ചെയ്തത്..? ചെയ്തത് മുഴുവൻ ഞാനല്ലേ..?"

"ആർദ്ര,,, നമ്മടെ പൊടിമോള്,,, അവള് തന്നെയാണ് അവൻ ചെയ്ത തെറ്റ്,,, ആർക്കും പൊറുക്കാൻ പറ്റാത്ത മഹാപാബം..." വെറുപ്പോടെ മുഖം തിരിച്ചു കൊണ്ട് ദുർഗ്ഗാ പറഞ്ഞതും ഞെട്ടലോടെ നിത്യാ അവളെ തന്നെ നോക്കി... "ദുർഗ്ഗാ..." ലയ ശകാരത്തോടെ അവളേ വിളിച്ചതും ഇരട്ടി പവറിൽ ദുർഗ്ഗാ ലയയെ തുറിച്ചു നോക്കി... "നീയും വിശാലും ഒക്കെ സെയിമാണ് നിത്യാ,,, എല്ലാം ടോക്സിക് ആണ്,,, അവന് മായാ എന്ന ഭ്രാന്ത്,,, നിനക്ക് ആദി എന്ന ഭ്രാന്ത്,,, ശെരിക്കും നീയും ഭ്രാന്തിയാണ് നിത്യാ,,, ആദിയെന്ന ഭ്രാന്തിൽ എപ്പോഴോ അകപ്പെട്ടവളാണ് നിത്യാ നീ... സത്യം പറഞ്ഞാൽ വിശാലിനെക്കാൾ ഞാൻ വെറുക്കുന്നത് ആദിയെ ആണ് നിത്യാ...

നാളെയൊരിക്കൽ ആന്റിയെ ധിക്കരിച്ചു കൊണ്ട് ഞങ്ങളെയൊക്കെ മറന്നു കൊണ്ട് നീ വീണ്ടും ആദിയുടെ പ്രണയം തേടി പോയാൽ പിന്നീട് നിനക്ക് ഇങ്ങനെയൊരു സുഹൃത് ഇല്ലെന്ന് തന്നെ നീ കരുതിക്കോ നിത്യാ... ഇനിയും അവന്റെ മുൻപിൽ ഒരു പട്ടിയാവനാണ് നിന്റെ പുറപ്പാട് എങ്കിൽ ദുർഗ്ഗയും നിത്യയും തമ്മിൽ യാതൊരു വിധ ബന്ധവും പിന്നെ ഉണ്ടാവില്ല... പിന്നെ പോകുന്ന കാര്യം... ഇനിയും ഇവിടെ നിന്നാൽ എനിക്ക് വട്ടാകും,, ഒരു പറിച്ചു നടൽ എനിക്ക് അനിവാര്യമാണ്,,, ഇനിയാര് എന്തൊക്കെ പറഞ്ഞാലും ഞാൻ ചെന്നെയിലേക്ക് പോയിരിക്കും..." അത്രയും പറഞ്ഞോണ്ട് ദുർഗ്ഗാ പെട്ടെന്ന് അവിടുന്ന് മുൻപോട്ടേക്ക് നടന്നതും നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് നിത്യാ ലയയെ നോക്കി... "നിന്നോട് ചെയ്ത കാര്യങ്ങൾ തെറ്റാണ് എന്നറിഞ്ഞിട്ടും നിന്നെ അവിടെ പൂട്ടിയിടാൻ ആന്റിയെ സഹായിച്ചത് ഞാനാണ് നിത്യാ,,,

സ്വന്തം സഹോദരൻ ആണെങ്കിൽ കൂടെ നിന്റെയീ മുഖം ആദി ഒരിക്കൽ കൂടെ കണരുതായിരുന്നു എന്ന് ഞാൻ അത്രയ്ക്കും ആഗ്രഹിച്ചിട്ടുണ്ട്... ഇപ്പഴും ആഗ്രഹിക്കുന്നുണ്ട്,,, നിന്റെയീ മുഖമൊന്ന് കാണാൻ പോലും കഴിയാതെ നീറി നീറി മരിക്കണമായിരുന്നു അവൻ,,, അതിൽ കുറഞ്ഞൊരു ശിക്ഷ അവന് വേറെ ഇല്ല നിത്യാ... നീ അവനോട് ക്ഷമിച്ചാലും ഞാനവനോട് ക്ഷമിക്കില്ല നിത്യാ... അങ്ങനെ ചെയ്താൽ ഞാനത് എന്റെ പൊടിമോളോട് പോലും ചെയ്യുന്ന ഒരു തെറ്റായി മാറും... പൊടിമോളെ അവൻ കണ്ടുപിടിച്ചിരിക്കാം,,, പക്ഷെ,, പക്ഷെ ഒരിക്കലും എന്റെ മോളോടൊപ്പം ഒരു ജീവിതം, അത് ഒരിക്കലും ആദി സ്വപ്‍നം പോലും കാണേണ്ടതില്ല നിത്യാ,,, നിന്റെ കൂടെ ജീവിക്കാൻ ഞാനവനെ സമ്മതിക്കില്ല... അതിന് വേണ്ടി ഏതറ്റം വരെയും പോകാൻ ഞാൻ തയ്യാറാണ്... കൂടെ ഞാനവനെ നിർത്തിയിട്ടുണ്ട്,,,

കൂടിപ്പിറപ്പ് ആയിപ്പോയില്ലേ,,, പക്ഷെ ഒരിക്കലും ഞാനവനോട് ക്ഷമിച്ചിട്ടില്ല... ഇനി ക്ഷമിക്കാനും പറ്റില്ല... 💚 "വാ ഹെലൻ..." കാറിൽ നിന്ന് ഇറങ്ങിക്കൊണ്ട് നഡാശ പറഞ്ഞതും ഹെലൻ മടിയോടെ അവളെ നോക്കി... "പേടിയാണ് നഡാശ..." "നിന്റെയീ പേടിച്ച മുഖത്തോടെയല്ല മറിച്ച് റോബിൻ എന്ന വ്യക്തിയെ ഇവിടെയില്ലെന്ന മട്ടിലുള്ള ഹെലൻ വേണം വരാൻ..." ശകാരത്തോടെ നഡാശ പറഞ്ഞതും ഹെലൻ തല കുനിച്ചു ഇട്ടിരുന്ന ഗൗണിലേക്ക് ഒന്ന് കണ്ണോടിച്ചു... "നീ ഇവിടെ വരെ വന്നിട്ട് ഇനി ഇറങ്ങിയില്ലേൽ എന്നെ തോൽപ്പിച്ചത് പോലെയാണ്... " അവളത് പറഞ്ഞതും സങ്കടത്തോടെ അവളെയൊന്ന് നോക്കിയിട്ട് ഒരു നിശ്വാസം എടുത്തു വിട്ടിട്ട് നഡാശയെ ഒന്ന് നോക്കിയിട്ട് കാറിൽ നിന്ന് ഇറങ്ങി...

അപ്പൊ തന്നെ ഒരു മന സുഗത്തോടെ നഡാശ ഹെലന്റെ കയ്യിൽ പിടിച്ചു മുൻപോട്ടേക്ക് നടന്നു... "Wow..." അവരെ നോക്കിക്കൊണ്ടിരുന്നു എല്ലാവരും അങ്ങനെ മെല്ലെ പറഞ്ഞതും നഡാശ ഒരു തരം അഹങ്കാരത്തോടെ നടന്നു... പക്ഷെ ഹെലനിൽ ഭയമായിരുന്നു... "ഹെലൻ..." പെട്ടെന്ന് അകലെ നിന്ന് അങ്ങനെയൊരു ശബ്‌ദം കേട്ടതും ഹെലൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയതും അതേ നിമിഷം ആരോ ആ പേര് വിളിച്ചത് അറിഞ്ഞുകൊണ്ട് റോബിനും അങ്ങോട്ട് നോക്കിയതും അവിടെ നിക്കുന്ന ഹെലനെ കണ്ടതും അതേ നിമിഷം തന്നെ ഹെലന്റെ കണ്ണുകളും അവനിൽ ഉടക്കിയതും അവളൊരു നിമിഷം നിശ്ശബ്ദതമായി... അപ്പൊ തന്നെ അവളെ കണ്ടുകൊണ്ട് റോബിൻ അവളുടെ അടുത്തേക്ക് നടന്നടുത്തതും ഹെലന്റെ ഉള്ളം മിടിക്കുന്നുണ്ടായിരുന്നു,,,

പക്ഷെ അത് കണ്ടുകൊണ്ടിരുന്ന നഡാശയുടെ ഉള്ളം പുഞ്ചിരിക്കുന്നുണ്ടായിരുന്നു... അവൾക്ക്‌ തൊട്ടടുത്ത് എത്തിയ റോബിൻ അവളെ തന്നെ കണ്ണിമവെട്ടാതെ നോക്കിനിന്നെങ്കിലും അവളുടെ പിറകെ ഒരു നിഴലായി നിൽക്കുന്നത് കൊണ്ട് അവളിൽ വലിയ മാറ്റങ്ങൾ ഒന്നും അവൻ കണ്ടില്ല... "പപ്പാ..." ആ വിളി കേട്ടതും അതുവരെ മുഖം താഴ്ത്തി നിന്നിരുന്ന ഹെലൻ പെട്ടെന്ന് ഞെട്ടിക്കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കിയെങ്കിലും അവൻ അപ്പോഴേക്കും zella മോളെ (മെർലിന്റെ മകൾ) നോക്കിയിരുന്നു... "പപ്പാ..." അത്രയും വിളിച്ചോണ്ട് അവന്റെ കാലിൽ തൂങ്ങിയതും ഹെലൻ അതിന്റെ മുഖത്തേക്ക് ഒന്ന് നോക്കി...

"ഇച്ഛായ..." പെട്ടെന്ന് വീണ്ടും അങ്ങനെയൊരു വിളി കേട്ടതും ഹെലൻ വീണ്ടും ഞെട്ടലോടെ അങ്ങോട്ടേക്ക് നോക്കിയതും ചിരിയോടെ അങ്ങോട്ടേക്ക് നടന്നടുക്കുന്ന മെർലിനെ കണ്ട് ഒരുനിമിഷം അവളുടെ ഹൃദയം നിലച്ചു പോയത് പോലെ അവൾക്ക് തോന്നുന്നുണ്ടായിരുന്നു... "ഇച്ഛായ... I miss you a lot..." ഹെലൻ ഉണ്ടെന്നുള്ള കാര്യം പോലും ഓർക്കാതെ അവള് ഓടിവന്നു അവനെ കെട്ടിപ്പിടിച്ചതും ഭൂമി പിളർന്നു താഴെക്ക് പോയിരുന്നെങ്കിൽ എന്ന് ഹെലൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു.. പക്ഷെ റോബിന്റെ കണ്ണുകൾ ഹെലനിൽ മാത്രം ആയിരുന്നു... പെട്ടന്ന് അവള് അവനിൽ നിന്ന് അകന്ന് നിന്നിട്ട് അവനെ നോക്കി കാണാത്ത രീതിയിൽ സൈറ്റ് അടിച്ചതും അവൻ അവളെ പെട്ടെന്ന് തുറിച്ചു നോക്കി... "ഹെലൻ.." ഹെലന് പറ്റുന്നില്ലെന്ന് മനസിലാക്കി അതും വിളിച്ചോണ്ട് എസ്തർ (ബ്രൈഡ്,, ഹെലന്റെ ഫ്രണ്ട്,,, അവളുടെ മേരേജ് ആണ് ഇപ്പൊ, റോബിനും അവളും ബിസിനസ് പാർട്ണർസ് ആണ്... അതൊക്ക മുന്നേ പറഞ്ഞതാണ്...)

വിളിച്ചോണ്ട് പോയതും നഡാശ ചുണ്ട് കൂർപ്പിച്ചു കൊണ്ട് റോബിനെ തുറിച്ചു നോക്കി... പക്ഷെ ഹെലന് അവരുടെ ബിഹേവിയറിൽ നിന്ന് തന്നെ മതിയായിരുന്നു... __💜 "നിന്നെ ഞാൻ ഒത്തിരി വേദനിപ്പിച്ചോ..?" ഇരുട്ട് നിറഞ്ഞ ആ മുറിയിലെ അരണ്ട വെളിച്ചത്തിൽ ഭിത്തിയിൽ തെളിഞ്ഞു കണ്ട പെൺരൂപത്തിന്റെ മുഖത്തോടെ വിരലോടിച്ചു കൊണ്ട് അവൻ ചോദിച്ചു... "അറിയാം, മാപ്പ് ചോദിക്കാൻ പോലും ഞാൻ അർഹനല്ല,,, ബട്ട് ഒരിക്കലും നീയല്ലാതെ വേറൊരാലും എന്റെ കൂടെ അന്തിയുറങ്ങിയിട്ടില്ല,,, ഇനിയും അതങ്ങനെ തന്നെ ആവും... പക്ഷെ നീ വേറെഒരാളെ കല്യാണം കഴിച്ചലും അതെന്നെ ബാധിക്കില്ല ദുർഗ്ഗാ..." ആ ഫോട്ടോയിലേക്ക് നോക്കി അത്രയും പറഞ്ഞോണ്ട് അവൻ എരിയുന്ന സിഗരറ്റ് നിലത്തേക്ക് ഇട്ടതും പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടതും അവൻ ഫോണെടുത്തു കാതിൽ വെച്ചു...

"Yeah പറയ്..." "വിശാൽ സർ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഞാൻ ഒരുക്കിയിട്ടുണ്ട്..." "ഗുഡ്,,, പിന്നെ ഞാൻ പറഞ്ഞ മറ്റേ കാര്യം എന്തയി..." "അന്വേഷിച്ചു സർ,,, പക്ഷേ..." "പക്ഷെ..." വിശാലിന്റെ വാക്കുകളിലെ ഗൗരവം അയാൾ അറിയുന്നുണ്ടായിരുന്നു... "സർ,,, Mr ആദിത്യയാണ് ദുർഗ്ഗ മേടത്തിന്റെ കോളേജ് ലൗ..." "ഏത് ആദിത്യ..." "സാറിന്റെ ബിസിനസ് പാർട്ണർ Mr ആദിത്യ ശേഖർ..." അത് കേട്ടതും അവന്റെ കണ്ണുകൾ ഒന്ന് കുറുകി... "But sir mr ആദിത്യയുടെ മേരേജ് കഴിഞ്ഞതാണ്,,, ഒരു ബേബിയുമുണ്ട്.." അവനത് പറഞ്ഞതും വിശാൽ പെട്ടെന്ന് നിശ്ശബ്ദമായി... "ബേബി,,, എ,,, ന്റെ ബേ,,, ബി..? ദുർഗ്ഗാ..?" അവന്റെ ശബ്‌ദം ഒന്ന് വിറച്ചിരുന്നു... "മേടം മേടത്തിന്റെ വീട്ടിലാണ്... she is fine..." "അമ്മാ...?" "ശർമിള മേടം ഹിത്രയിൽ ഉണ്ട്..." "താൻ എല്ല കാര്യവും നോക്കണം... വീട്ടിൽ എന്ത് സംഭവിച്ചാലും എന്നെ അറിയിക്കണം,,, ഞാൻ പറഞ്ഞു വന്നതാണ് നീയെന്ന കാര്യം ആരും അറിയരുത്..." "Yes sir,, sure..." "ആൻഡ് one more thing.. " "സർ..." "ദുർഗ്ഗാ,,, അവളെ വിട്ടേക്ക്,,, അവളുടെ കാര്യങ്ങൾ ഇനി താൻ നോക്കണ്ട...

അവളെ പറ്റിയുള്ള അപ്‌ഡേഷൻസ് എന്നെ അറിയിക്കേണ്ട,,, താനത് അന്വേഷിക്കേണ്ട... പകരം വീട്ടിലെ കാര്യങ്ങൾ എന്നെ അറിയിക്കണം ഓക്കേ..." "Okey sir..." "ദുർഗ്ഗാ ഞാൻ അവസാനിപ്പിച്ച അധ്യായമാണ്,,, വീണ്ടും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല..." അത്രയും പറഞ്ഞോണ്ട് അവൻ കോൾ കട്ട് ചെയ്തിട്ട് ഫോൺ എങ്ങോട്എന്നില്ലാതെ വലിച്ചെറിഞ്ഞിട്ട് ടേബിളിലെ മാർക്കർ എടുത്ത് ചുവരിലെ ആ സ്ത്രീ രൂപത്തിൽ കൂടി ഒരു ക്രോസ് മാർക്ക് ഇട്ടു അതും വലിച്ചെറിഞ്ഞു അകത്തേക്ക് പോയി... അതേ സമയം ആ വീടിൻ്റെ പുറത്തു ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ട് കൊണ്ട് ശ്വേതാ കോളിങ് ബെൽ അടിച്ചു... ഡോർ തുറന്നതും അവളെ കണ്ടതും അതുവരെ ഉണ്ടായിരുന്ന ഗൗരവം അവൻ മുകത് നിന്ന് മാറ്റി ഒരു ചിരി വരുത്തി... "Yes ശ്വേതാ,, come... ഇതെന്താ പറയാതെ,,, ഇന്ന് sunday അല്ലെ വല്ല വർക്കും ഉണ്ടോ...?" ഒരു ചോദ്യത്തോടെ അവൻ അവളെ നോക്കി അകത്തേക്ക് പോയതും ശ്വേതയും ഒരു ചിരിയോടെ അവനെ പിന്തുടർന്നു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story