കാമഭ്രാന്തൻ: ഭാഗം 62

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"Yes ശ്വേതാ,, come... ഇതെന്താ പറയാതെ,,, ഇന്ന് sunday അല്ലെ വല്ല വർക്കും ഉണ്ടോ...?" ഒരു ചോദ്യത്തോടെ അവൻ അവളെ നോക്കി അകത്തേക്ക് പോയതും ശ്വേതയും ഒരു ചിരിയോടെ അവനെ പിന്തുടർന്നു... "ഹേയ് നോ,,, ഞാനീ വഴി പോയപ്പോ ഒന്ന് കേറിയെന്നെ ഉള്ളു..." അവളെ നോക്കി സോഫയിലേക്ക് ഇരിക്കാൻ ആംഗ്യം കാണിച്ച വിശാലിനെ നോക്കി അവളങ്ങനെ പറഞ്ഞതും അവനൊരു ചിരിയോടെ തലയാട്ടി... "ഇന്ന് സൺഡേ അല്ലെ, ഞാൻ വന്നത് നിനക്ക് ബുദ്ധിമുട്ടായോ..? നീ എവിടേക്കെങ്കിലും പോകാൻ നിക്കായിരുന്നോ..? ഞാൻ വേണേൽ പോയിട്ട് പിന്നെ വരാം..." അവന്റെ മുഖഭാവം കണ്ട് ഒരു കൃതൃമ ചിരിയോടെ അവള് പറഞ്ഞതും സ്പോർട്ടിൽ അവൻ നിഷേധർത്ഥത്തിൽ തലയാട്ടി... "ഏയ്‌ നോ,,, ഞാനെവിടെ പോകാന..? ഒരു ചെറിയ ഷോപ്പിംഗ് കഴിഞ്ഞ് ഇപ്പൊ വന്നേയുള്ളൂ,,, ഇനിയിന്ന് വേറെ പ്ലാൻസ് ഒന്നുല്ല... ജസ്റ്റ് ഇവിടമൊക്കെ ഒന്ന് ക്ളീൻ ചെയ്യണം അത്രതന്നേ..." അവനുമൊരു ചിരിയോടെ പറഞ്ഞതും അവള് അവനെ തന്നെ ഒരു നിമിഷം നോക്കിനിന്നു,,, ഓരോ നിമിഷവും അവനോടുള്ള സ്നേഹം കൂടി കൂടി വരുകയായിരുന്നു അവൾക്ക്... "വിശാൽ,,, ഞാനൊരു കാര്യം ചോദിച്ചോട്ടെ..." അവളെ തന്നെ നോക്കിനിന്നവനെ നോക്കിക്കൊണ്ട് അവള് ചോദിച്ചതും അവൻ അതേ ചിരിയോടെ തന്നെ അവളെ നോക്കിയിട്ട് തലയാട്ടി കാണിച്ചതും പച്ചക്കൊടി കിട്ടിയത് പോലെ അവളവനെ നോക്കിയിട്ട് ഇതെങ്ങനെ ചോദിക്കുമെന്ന് അറിയാതെ ഒന്ന് കുഴഞ്ഞു നിന്നിട്ട് പിന്നെ മെല്ലെ ഒരു നിശ്വാസം എടുത്തുവിട്ടു...

"വിശാൽ ആരെയെങ്കിലും ഇതിന് മുൻപ് പ്രണയിച്ചിട്ടുണ്ടോ..?" ആ ചോദ്യം മടിച്ചോണ്ട് അവള് ചോദിച്ചതും ഒരുനിമിഷം അവന്റെയുള്ളിൽ ഒരു കൊള്ളിയാൽ മിന്നി,,, നിമിഷങ്ങൾക്കുള്ളിൽ മനസ്സിലൂടെ പലകാര്യങ്ങളും കടന്ന് പോയതും അവനൊരു നിമിഷം നിശ്ശബ്ദമായിട്ട് അവളെ തിരിഞ്ഞു നോക്കിയതും അപ്പൊ അവന്റെ മുഖത്തെ ഭാവം ഏതെന്ന് തിരിച്ചറിയാൻ അവളെ കൊണ്ട് സാധിച്ചില്ല... "ഞാൻ നിനക്ക് കുടിക്കാൻ എന്തെങ്കിലുമെടുക്കാം..." അത്രയും പറഞ്ഞോണ്ട് അവൻ കിച്ചണിലേക്ക് പോയതും അവള് അവൻ പോയ വഴിയേ ഒരുനിമിഷം നോക്കിനിന്നു... 'ഛേ,,, വേണ്ടിയിരുന്നില്ല, ഞാൻ ചോദിച്ചത് വിശാലിന് ഇഷ്ടപ്പെട്ട് കാണില്ല,,, എന്നാലും അവനെന്താ ഒരു മറുപടിയും പറയാതെ പോയിക്കളഞ്ഞത്..? ഇനി വല്ല നഷ്ടപ്രണയകഥയും അവനെ വേട്ടയാടുന്നുണ്ടാവുമോ..? അതോ ഞാൻ അവന്റെ പേർണസൽ കാര്യങ്ങളിൽ ഇടപെടുന്നത് അവനിഷ്ടമില്ലാഞ്ഞിട്ടാണോ..? എങ്കിലും അവനെന്തേ ഒന്നും പറയാതെ പോയത്..?' എന്നൊക്കെ അവളുടെ മനസ്സിൽ പെട്ടെന്ന് നുരഞ്ഞുപൊന്തിയ ചോദ്യങ്ങൾ അവൻ പോയ വഴിയേ നോക്കി മനസ്സിൽ മന്ധ്രിച്ചിട്ട് അവള് അവൻ പോയതിന്റെ പിറകെ കിച്ചണിലേക്ക് പോകാൻ നിന്നതും പെട്ടെന്ന് അടുത്തുള്ള മുറിയിൽ നിന്ന് ഫോൺ അടിയുന്ന ശബ്‌ദം കേട്ടതും അവളൊരു നിമിഷം അവിടെ നിന്നിട്ട് ആ മുറിയിലേക്ക് ഒന്ന് എത്തി നോക്കി...

എന്നിട്ട് അങ്ങോട്ട് പോകണോ വേണ്ടയോ എന്നൊരുനിമിഷം ശങ്കിച്ചു നിന്നു,,, പിന്നീട് മറ്റൊരാളുടെ മുറിയിൽ പെർമിഷൻ ഇല്ലാതെ കയറുന്നത് തെറ്റാണെന്ന് ഓർത്തതും അവള് മടിച്ചു നിന്നു... പക്ഷെ വിശാലിന്റെ കാര്യമായത് കൊണ്ട് കയറാമെന്ന് തന്നെ കരുതിയിട്ട് അവളങ്ങോട്ട്. കയറാൻ നിന്നതും പെട്ടെന്ന് കിച്ചണിൽ നിന്ന് വിശാൽ അവളെ വിളിച്ചതും അവള് ആ ഭാഗത്തേക്ക് നോക്കിയിട്ട് പിന്നെ മുറിയെ കണക്കിലെടുക്കാതെ കിച്ചണിലേക്ക് നടന്നു... "ഞാൻ ചോദിച്ചതിന് വിശാൽ ഒരു ഉത്തരം നൽകിയില്ല..." തനിക്ക് നേരെ കോഫി തന്നിട്ട് പുറത്ത് തകർത്തു പെയ്യുന്ന മഴ ശ്രദ്ധിച്ചു വിൻഡോ ഓപ്പൺ ചെയ്യുന്ന വിശാലിനെ നോക്കി അവളൊരിക്കൽ കൂടെ പറഞ്ഞതും വിൻഡോ പൂർണ്ണമായും ഓപ്പൺ ചെയ്ത് അവൻ അവളെയൊന്ന് തല ചെരിച്ചു നോക്കി... "അത് തന്നെയാണ് എന്റെ മറുപടിയും..." ഒരു വാലും തലയുമില്ലാതെ അവനെന്തോ പറഞ്ഞതും അതവൾക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കാത്തത് കൊണ്ട് തന്നെ അവള് അവനെ മിഴിച്ചു നോക്കിയതും അവനൊരു ചിരിയോടെ അവളെ. നോക്കി വിൻഡോയിലൂടെ പുറത്തേക്ക് നോക്കി... പരന്നു കിടക്കുന്ന ആ സിറ്റിയുടെ സൗന്ദര്യം ഒന്നുകൂടെ കൂട്ടാനെന്നത് പോലെ ചീറി പാഞ്ഞു പോകുന്ന വാഹനങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചിട്ട് അവളെ നോക്കി...

"ഓവറായി നമ്മൾ ആരെയും സ്നേഹിക്കാൻ പാടില്ല ശ്വേത,,, അതൊരിക്കലും നമ്മൾക്ക് ഗുണം ചെയ്യില്ല... നമ്മളെക്കാൾ വലുതായി നമ്മൾക്ക് വേറെ ആരുമുണ്ടാവാൻ പാടില്ല... അതിര് കടന്ന് സ്നേഹിക്കരുത്,,, ആ സ്നേഹം നമ്മടെ പ്രിയപ്പെട്ടവരെ നമ്മളിൽ നിന്ന് അകറ്റും... അറിയാൻ ശ്രമിച്ചു ഞാൻ,,, ഈ ലോകത്ത് ഞാനരെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതെന്ന് അറിയാൻ ശ്രമിച്ചു... ഒരുത്തരം കിട്ടിയില്ല ശ്വേതാ,,, പക്ഷെ ഞാനാരെയോ സ്നേഹിച്ചിട്ടുണ്ട്,,, വെറും സ്നേഹമല്ല,,, അതിരുവിട്ട സ്നേഹം,,, എന്നെ മറന്നുകൊണ്ടുള്ള സ്നേഹം... ഇന്ന് വർഷങ്ങൾക്കുമപ്പുറം ആ സ്നേഹം എന്നെ വീർപ്പു മുട്ടിക്കുന്നു... എന്റെ പ്രിയപ്പെട്ടവരെ ഞാൻ മറന്നു പോയി,,, ഇന്നാ സ്നേഹം കാരണം എനിക്കെല്ലാം നഷ്ടമായി..." അവനത്രയും പറഞ്ഞപ്പോ അവളുടെ ഹൃദയം ഒരു നിമിഷം നിലച്ചു പോയത് പോലെയാവൾക്ക് തോന്നുന്നുണ്ടായിരുന്നു, കാരണം അവൾക്ക് മുൻപേ അവന്റെ മനസ്സിൽ മറ്റൊരു പ്രണയ രൂപം നിറഞ്ഞു നിന്നിരുന്നു എന്ന സത്യം അവളെ സംബന്ധിച്ച അടുത്തോളം അവളെ തകർക്കാൻ കഴിവുള്ളതായിരുന്നു... "പ്രണയത്തെ കുറിച്ചാണോ നീ സംസാരിക്കുന്നത്..? നിന്റെ പ്രണയമാണോ..?" "ഞാനെന്റെ പ്രണയത്തെ ഒരുപാട് മിസ് ചെയ്യുന്നു ശ്വേതാ...

ഒരിക്കൽ കൂടെ തിരികെ പോയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു... ഇത്രക്ക് വേദനയുള്ള ഒരു വികാരമാണ് പ്രണയമെന്ന് എനിക്ക് അറിയാമായിരുന്നു... എങ്കിലും എന്റെ പ്രണയം ഒരിക്കലും എന്നിൽ ഒഴുകിയെത്തിയിട്ടില്ല,,, ഭയമാണെനിക്ക് മറന്ന് സ്നേഹിക്കാൻ,,, ഒരാളെ എല്ലാം മറന്നു സ്‍നേഹിച്ചത് കൊണ്ട് എന്റെ പ്രണയം ഇന്നെന്റെ കൂടയില്ല..." "നീ എന്തൊക്കെയാ വിശാൽ ഈ പറയുന്നത്..?" അവൻ പറയുന്ന കാര്യങ്ങളൊന്നും മനസ്സിലാകാത്തത് കൊണ്ട് അവളൊരു സംശയത്തോടെ അവനെ അടിമുടി കണ്ണുഴിഞ്ഞോണ്ട് ചോദിച്ചു... "ഭയമില്ല,,, ഒന്നിനെയും,,, ആരെയും,,, കാരണം ഞാനാഗ്രഹിച്ചതും സ്വപ്‍നം കണ്ടതുമൊക്കെ എന്താണോ അതൊക്കെ എന്നോ എനിക്ക് നഷ്ടമായി,,, നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യം നമ്മളിൽ നിന്ന് അകലെ ആയാൽ പിന്നീട് നമ്മൾ ഒന്നിനെയും ഭയക്കില്ല..." "വിശാൽ..." സഹികെട്ട് അവളിതിരി ദേഷ്യത്തോടെ വിളിച്ചതും തിരിഞ്ഞു നോക്കാതെ തന്നെ അവനൊന്ന് ചിരിച്ചു... "ഈ സിറ്റി കണ്ടോ നീ...?" അവളെ നേരെ തിരിഞ്ഞോണ്ട് അവനത്രയും ചോദിച്ചതും തങ്ങളുടെ പാടും നോക്കി തിരക്ക് നിറഞ്ഞ ജീവിതം നയിക്കുന്ന ആ ജനക്കൂട്ടത്തെ അവളൊന്ന് നോക്കി... "അവരിൽ 99% പേരും പ്രണയിച്ചവരാകും,,, അരുടെടെയെങ്കിലും മുഖം അവരിലൊക്കെ നിറഞ്ഞു നിന്നു കാണും... അല്ല,,, ജനക്കൂട്ടത്തിൽ ഓരോരുത്തർക്കും ഓരോ പ്രണയകഥകൾ പറയാനുണ്ടാകും... അവരുടെ പ്രണയത്തെ കുറിച്ച് പറയാനുണ്ടാകും... "

"So..?" അവനെന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകാതെ അവള് അവനെ നോക്കി... "അതിലെത്ര ശതമാനം പ്രണയം അതിന്റെ യഥാർത്ഥ ദിശയിലേക്ക് ഒഴുകിയിട്ടുണ്ടാകും..?" പക്ഷെ അതൊക്കെ അത്രയും നേരം കേട്ട് നിന്ന ശ്വേതക്ക് അവൻ ഉദ്ദേശിച്ച കാര്യം ഇനിയും മനസിലാകാതെ വന്നതും പെരുവിരൽ മുതൽ അരിച്ചു കയറി വരുന്നുണ്ടായിരുന്നു... "What you mean..? നീയെന്താ ഉദ്ദേശിക്കുന്നതെന്ന് വെച്ചാൽ തെളിച്ചു പറയ്..." അവൾ അത്രയും പറഞ്ഞു ഉറഞ്ഞു തുള്ളിയും വിശാൽ അവളെ തിരിഞ്ഞു കണ്ണിമ വെട്ടാതെ നോക്കി,,, കൗതുകമായിരുന്നു അവന്,,, എത്രപെട്ടന്നാണ് അവൾക്ക് ദേഷ്യം വന്നത്... പക്ഷെ താനൊരുപാട് തെറ്റുകൾ ചെയ്തപ്പോൾ എല്ലാം സഹിച്ചു നിന്ന ഒരുവൾ ഉണ്ടായിരുന്നു,,, ഭൂമിയോളം താഴേണ്ടി വന്ന ഒരുവൾ ഉണ്ടായിരുന്നു,,, അവളെ വീണ്ടും ചവിട്ടി താഴ്ത്തിയപ്പോൾ അലറി വിളിച്ച ഒരുവൾ അവളായിരുന്നു തന്റെ എക്കാലത്തെയും പ്രണയമെന്ന് ഇവളോട് എങ്ങനെ പറയും..? ഒരുനിമിഷം അവൻ നിശ്ശബ്ദമായി നിന്നു... "ഈ 99% പേർക്കും പറയാൻ ഉണ്ടാവുക സന്തോഷങ്ങൾ നിറഞ്ഞ പ്രണയകഥ ആയിരിക്കില്ല,,, നഷ്ട പ്രണയത്തിന്റെ കഥയായിരിക്കും,,, ആർക്കേലും വേണ്ടി ത്യാഗം ചെയ്യേണ്ടി വന്ന കഥ, തന്റെ പ്രണയത്തിന്റെ സന്തോഷത്തിന് വേണ്ടി പലതും ത്യാഗം ചെയ്ത കഥ...

തെറ്റുധാരണകൾ കൊണ്ട് അകലമായ പ്രണയത്തിന്റെ കഥ, താൻ ചെയ്ത തെറ്റുകൾ കൊണ്ട് നഷ്ടമായ പ്രണയത്തിന്റെ കഥ.." വല്ലാത്തൊരു ഭാവത്തോടെ അവൻ പറഞ്ഞപ്പോ അതുവരെ ഉറഞ്ഞു തുള്ളി നിന്നവൾ ഒരുനിമിഷം നിഷബ്ധമായി അവൻ പറഞ്ഞ കാര്യങ്ങളിലൂടെ അവളുടെ ചിന്ദയെ വിട്ടു... "എങ്കിലും അവർക്കൊക്കെ പറയാൻ ഒരു കാര്യം കൂടെ ഉണ്ടാകും ശ്വേതാ,,, ഒരുസമയം തന്റെ ജീവിതവും ലോകവും ഒക്കെ മാറ്റി മറിച്ച പ്രണയത്തെ പറ്റിയും അവർക്ക് പറയാനുണ്ടാകും... ഒരുകാലം തന്റെ സന്തോഷങ്ങൾ ഒതുങ്ങിക്കൂടിയ പ്രണയത്തെ പറ്റി,,, തന്റെ ലോകം തന്നെ അയാളിലേക്ക് ചുരുക്കിക്കളഞ്ഞ ഒരു വ്യക്തിയെ പറ്റി... എനിക്കുമുണ്ട് ശ്വേതാ അങ്ങനെയൊരു വ്യക്തിയെ പറ്റി പറയാൻ,,, ഒരുകാലം ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ആ വ്യക്തി അറിയാതെ ആ വ്യക്തിയെ പ്രണയിച്ചപ്പോഴാണ്,,, ഇന്ന് എന്റെ പ്രണയം അതിന്റെ അവകാശി മനസിലാക്കിയപ്പോ ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന് എന്റെ ജീവിതത്തെ തന്നെ വെറുത്തു പോകുന്നു ഞാൻ... വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു ശ്വേതാ..." "വിശാൽ... നിനക്ക് പ്രണയമുണ്ടോ...?" ഒരുതരം വിശ്വാസം വരാത്ത രീതിയിൽ ശ്വേത ചോദിച്ചതും അവനവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു... "നീ വിചാരിക്കും പോലെ വല്യ ഇന്റർനാഷണൽ love story ഒന്നുമല്ല,,,

ആളെന്റെ ജൂനിയർ ആയി പഠിച്ചതാണ്,,, അവളോട് പറഞ്ഞിരുന്നില്ല എന്റെ പ്രണയത്തെ പറ്റി... പക്ഷെ ദിവസങ്ങൾക്കുമപ്പുറം അവള് തന്നെ അത് മനസ്സിലാക്കിയപ്പോ അവൾക്ക് എന്നെക്കാൾ ക്വലിറ്റി ഉള്ള ഒരാളെ ലഭിച്ചിരുന്നു അതോണ്ട് എന്നെ ഇഷ്ടമല്ലെന്ന് സ്‌പോർട്ടിൽ പറഞ്ഞിട്ട് അവള് പോയിക്കളഞ്ഞു..." അവനത് പറഞ്ഞതും അവളുടെ മുഖം ഒരിക്കൽ കൂടെ ചുളുക്കി വന്നു... "ക്വാളിറ്റി മീൻസ്..?" "Cash..." അവള് മടിച്ചോണ്ട് ചോദിച്ച സ്പോർട്ടിൽ തന്നെ അവനിൽ നിന്ന് മറുപടി വന്നതും അവള് അവനെ കണ്ണിമവെട്ടാതെ നോക്കി... "ഇപ്പഴും നിനക്ക് അവളെ ഇഷ്ടമാണോ...?" മടിച്ചോണ്ട് അവള് ചോദിച്ചതും അവൻ അവളെ നോക്കുക മാത്രം ചെയ്തിട്ട് അവളുടെ കയ്യിൽ നിന്ന് മഗ്ഗ് വാങ്ങി കിച്ചണിലേക്ക് തന്നെ നടന്നതും അവളും അവന്റെ പിറകെ ഏതോ ലോകത്തെന്ന പോലെ നടന്നു... "പണത്തിന്റെ ത്രാസിൽ ഇട്ട് അവളെന്നെ അളന്നപ്പോ തന്നെ അവളെ ഞാൻ മനസ്സിൽ നിന്ന് കളഞ്ഞതാണ്,,, ഇന്നവൾക്ക് എന്റെ ജീവിതത്തിലും മനസ്സിലും ഒരു സ്ഥാനം ഇല്ലെങ്കിലും ജീവിതത്തിന്റെ ഏതോ യാമത്തിൽ എന്റെ ഉള്ളിൽ കടന്നു കൂടിയവളുടെ പ്രണയം എനിക്ക് തിരികെ ലഭിക്കാതെ പോയത് എന്നും എന്റെ വേദനയാണ്..."

അത്രയും പറഞ്ഞിട്ട് അവനാ മഗ്ഗ് കഴുകി സ്റ്റാൻഡിൽ വെച്ചതും പേരോ ഊരോ ഒന്നും അറിയില്ലെങ്കിൽ കൂടി അവനെ ഒഴുവാക്കി പോയ പെണ്ണിനോട് മനസ്സിൽ ഒരായിരം തവണ അവള് നന്ദി പറയുന്നുണ്ടായിരുന്നു... പക്ഷെ ഇല്ലാത്ത ഒരു പ്രണയ കഥ അവൾക്ക് മുന്നിൽ പറയുമ്പോൾ ആ നിമിഷങ്ങളിൽ അവന്റെ മനസ്സ് ഒട്ടുമേൽ പോലും പതറിയില്ലായിരുന്നു... ____________💙 "ഹെലൻ.." ഹെലന് പറ്റുന്നില്ലെന്ന് മനസിലാക്കി അതും വിളിച്ചോണ്ട് എസ്തർ (ബ്രൈഡ്,, ഹെലന്റെ ഫ്രണ്ട്,,, അവളുടെ മേരേജ് ആണ് ഇപ്പൊ, റോബിനും അവളും ബിസിനസ് പാർട്ണർസ് ആണ്... അതൊക്ക മുന്നേ പറഞ്ഞതാണ്...) വിളിച്ചോണ്ട് പോയതും നഡാശ ചുണ്ട് കൂർപ്പിച്ചു കൊണ്ട് റോബിനെ തുറിച്ചു നോക്കി... പക്ഷെ ഹെലന് അവരുടെ ബിഹേവിയറിൽ നിന്ന് തന്നെ മതിയായിരുന്നു... ഹെലനും എസ്തറും നഡാശയുമൊക്കെ പോയതും അവിടെ റോബിനെ നോക്കി പല്ലിളിക്കുന്ന മെർലിനെ അവൻ തുറിച്ചു നോക്കി... "ഹൈഷ്,,, മാസങ്ങൾക്ക് ശേഷം ഞാൻ കാണാൻ വരുമ്പോ ഇങ്ങനെ ആണോ ഡോ കള്ളനിച്ചായ ബിഹേവ് ചെയ്യാ..?" "അല്ലെടി നിന്നെ ഞാൻ പൂവിട്ട് പൂജിക്കാം..." അവള് പറഞ്ഞത്തിന്റെ പിറകെ അവളെ തുറിച്ചു നോക്കിക്കൊണ്ട് അവൻ പറഞ്ഞതും അവന്റെ മുൻപിൽ അത്രയും നേരം വാ പൊത്തി ചിരിച്ചോണ്ട് നിന്നിരുന്ന zella മോള് അവന്റെയ റിയാക്ഷൻ കണ്ടപ്പോ തന്നെ മെർലിന്റെ കാലിൽ തൂങ്ങിയതും അവൻ അവളെയും നോക്കി പേടിപ്പിച്ചതും അവള് അവളുടെ മമ്മയെ നോക്കി ചുണ്ട് ചുളുക്കിയതും മെർലിൻ അവളെ എടുത്തു ഉക്കത്ത് വെച് അവളുടെ കവിളിൽ അമർത്തിയൊരു മുത്തം കൊടുത്തു...

"മമ്മേടെ മോള് ഇതൊന്നും കണ്ട് പേടിക്കണ്ടാട്ടോ ഇങ്ങേർക്കെ പണ്ടേ അര പിരി ലൂസാ..." മോളുടെ കവിളോട് തന്റെ കവിൾ മുട്ടിച്ചു കൊണ്ട് മെർലിൻ പറഞ്ഞതും അവൻ മോളെ അവളുടെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി... "ഇത്രേം കാലം ഇല്ലാത്ത മമ്മി ഇപ്പഴും എന്റെ മോൾക്ക് വേണ്ട... ഇനി നിന്നെ വേണ്ടാന്ന മോളുടെ തീരുമാനം,,, അവൾക്ക് ഞാൻ ഉണ്ട് പപ്പയായിട്ട് മമ്മയായിട്ട് ഹെലനും..." "ആഹാ,,, ഒക്കെ വെൽ പ്ലാൻഡ്‌ ആണോ എന്നെ താല്ക്കാലികമായി മെയ്ഡ് ആയിട്ടെങ്കിലും വെക്കാമോ..? അല്ല അറ്റ്ലീസ്റ്റ് എനിക്കെന്റെ മോളെയെങ്കിലും കാണാലോ.." കൈകൂപ്പിക്കൊണ്ട് അവള് പറഞ്ഞതും റോബിനും മോളും കൂട്ടിന് മേർലിനും ചിരിക്കാൻ തുടങ്ങിയിരുന്നു... "Really I missed you മെർലിൻ.." "I missed you too ഇച്ഛായ..." അവൻ മോളെ എടുത്തു കൊണ്ട് തന്നെ മെർലിന്റെ നേരെ തിരിഞ്ഞുകൊണ്ട് അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തുകൊണ്ട് പറഞ്ഞതും തിരിച്ചു കുഞ്ഞോടെ തന്നെ അവനെ വാരിപ്പുണർന്നു കൊണ്ട് അവളും പറഞ്ഞതും അവന്റെ ചൊടികളിൽ ഒരു കുഞ്ഞു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു... "എങ്കിലും നീയൊന്നും ഇങ്ങനെ ചെയ്യേണ്ടി ഇരുന്നില്ല,,, പാവം ഹെലന് വിഷമായിക്കാണും..." അവനത് പറഞ്ഞതും മോളൊരു നിഷ്‌കുവിനെ പോലെ നിന്നതും അവൻ അവളെ നോക്കി പേടിപ്പിച്ചു,,, "അവളുടെയൊരു പപ്പ..." എന്ന് പറഞ്ഞതും മോള് ഒന്ന് പല്ലിളിച്ചു കാണിച്ചുകൊടുത്തുകൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...

"ആഹ,,, ഇച്ഛായൻ നന്മ മരം കളിക്കാ...? തീർത്തും ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു നിങ്ങളുടേത്,,, നമ്മടെ ഫാമിലിയെ പോലെ തന്നെ നല്ല നിലയും വിലയുമുള്ള ഫാമിലിയിൽ നിന്ന് തന്നെ വന്നവളാണ് ഹെലനും... അവരെക്കാൾ മികച്ച് നിക്കുന്നതും RK groups തന്നെയാണ്... അങ്ങനെയുള്ള സ്ഥിതിക്ക് നിങ്ങളെ വേണ്ടെന്ന് പറഞ്ഞിട്ട് പോയത് ഹെലനാണ്,,, അതും കാര്യമില്ലാത്ത കാര്യത്തിന്..." "കാര്യമില്ലാത്ത കാര്യത്തിനോ...?" അവളത്രയും പറഞ്ഞപ്പോ അവളെ മുഴുവനാക്കാൻ സമ്മതിക്കാതെ പല്ല് ഞെരിച്ചോണ്ട് പറഞ്ഞതും അവള് അവനെ നോക്കി കഷ്ടപ്പെട്ട് പല്ലിളിച്ചു കാണിച്ചു... "നീയല്ലേടി ദ്രോഹി അവളുടെ മനസ്സില് വേണ്ടാത്ത ഓരോന്ന് കുത്തിവെച്ചത്,,, അവളെ വെല്ലുവിളിച്ചതും നീ,,, എല്ലാം ചെയ്തത് നീ,,, കുറ്റം അവൾക്ക്..." "ദേ ഏതോ കാലത്ത് എന്തോ ചെയ്‌തെന്ന് പറഞ്ഞു എന്നെ കുറ്റപ്പെടുത്തി സംസാരിച്ചാലൊന്നും എനിക്ക് വേദനിക്കാൻ പോണില്ല..." അവനെന്തോ പറഞ്ഞു അവളെ fool ആക്കാൻ വേണ്ടി തമാശയോടെ പറഞ്ഞതും സ്പോർട്ടിൽ അവന്റെ പ്ലാൻ ഒക്കെ പൊളിച്ചോണ്ട് അവള് അങ്ങനെ പറഞ്ഞതും അവനൊന്ന് അവളെ നോക്കി... "വേദനിക്കപ്പെട്ടവരെ വീണ്ടും വീണ്ടും വേദനിപ്പിക്കാൻ ശ്രമിച്ചാൽ കഴിയില്ല ഇച്ഛായാ..." അത്രയും പറഞ്ഞോണ്ട് അവളൊന്ന് ചിരിക്കാൻ ശ്രമിച്ചതും അവൻ സംസാരം നിർത്തി അവളെയൊന്ന് നോക്കി,,,

അപ്പൊ മുഖംതാഴ്ത്തി നിന്നിരുന്നവളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ നിലം പതിച്ചതും അവൻ മോളെ നിലത്തേക്ക് വെച്ചിട്ട് അവളെ പോയി ഹഗ് ചെയ്തതും അവള് അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു കരയുന്നുണ്ടായിരുന്നു,,, ഏതോ മുറിയുടെ വിൻഡോയിൽ കൂടെ ഈ കാഴ്ച നോക്കിനിന്ന ഹെലന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു... "ഹെലൻ..." നാളുകൾക്ക് ശേഷം കാണുന്നത് കൊണ്ട് എസ്‌തറും നഡാശയും വിശേഷങ്ങൾ കൈമാറുമ്പോ അതിലൊന്നും പങ്കെടുക്കാതെ മാറി നിന്ന് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന ഹെലനെ നോക്കിക്കൊണ്ട് എസ്തർ വിളിച്ചതും അവള് അവരെ തിരിഞ്ഞു നോക്കി... "അവരുടെ മേരേജ് എപ്പഴായിരുന്നു..." അവരെ തന്നെ ഒരിക്കൽ കൂടെ ഉററ്റുനോക്കിക്കൊണ്ട് അവള് എസ്‌തറിനെ നോക്കിയതും അപ്പൊ തന്നെ എസ്തർ അറിയില്ലെന്ന് തലയാട്ടിയിട്ട് നഡാശയെ നോക്കിയതും ഹെലനെ തന്നെ നോക്കിനിൽക്കുകയായിരുന്നു നഡാശ... "നോ ഐഡിയ,,, ഞാൻ റോബിനെ കണ്ടിട്ട് ഒരുപടായി..." എസ്തർ അങ്ങനെ പറഞ്ഞതും മെർലിനെ കെട്ടിപ്പിടിച്ചു നിന്നിരുന്ന റോബിനെ അവള് ഉറ്റുനോക്കിയതും ആരോ അവളെ നോക്കുന്നത് പോലെ തോന്നി മുഖം വെട്ടിച്ചപ്പോ മെർലിന്റെ മകൾ അവളെ ഉറ്റുനോക്കുന്നത് കണ്ട് സ്പോർട്ടിൽ അവളെ നോട്ടം റോബിനിലേക്ക് പോയി...

എന്നാൽ അപ്പോഴും അവൻ മെർലിനെ മുറുകെ ചുറ്റിവരിഞ്ഞിരിക്കുന്നത് കണ്ട് അവളുടെ കൈകൾ അവളുടെ വയറിലേക്ക് നീണ്ടു,,, ഒടുവിൽ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നതും നഡാശ ഹെലന്റെ അടുത്തേക്ക് പോയിട്ട് അവളുടെ രണ്ടുകണ്ണുകളും തുടച്ചു കൊടുത്തു... "അങ്ങാനൊരാൾ അവിടെയിപ്പോ ഇല്ല ഹെലൻ.." ഹെലന്റെ വയറിൽ കൈ വെച്ചുകൊണ്ട് നഡാശ പറഞ്ഞതും വിതുമ്പുന്ന ചുണ്ടുകളോടെ ഹെലൻ അവളെ നോക്കിയിട്ട് പെട്ടെന്ന് അവളെ ഇറുകെ കെട്ടിപ്പിടിച്ചു... "എക്സ്ക്യൂസ്മി,,, എസ്തർ...?" അവരെ നോക്കി എന്ത് പറയണം എന്നറിയാതെ എസ്‌ഥർ അവിടെ നിന്നതും പെട്ടെന്ന് അത്രയും പറഞ്ഞോണ്ട് ഒരാൾ കേറി വന്നതും മൂന്ന് പേരും ഒരുപോലെ അയാളെ നോക്കി... "മേക്കപ്പ് ആർട്ടിസ്റ്റ് വന്നിട്ടുണ്ട്... ബ്രൈഡ് ആകണ്ടെടി കൊച്ചേ നിനക്ക്..?" അത്രയും പറഞ്ഞോണ്ട് വന്ന പെണ്കുട്ടി എസ്‌തറിന്റെ തോളിൽ തട്ടിയതും എസ്തർ അവളെ പോയി കെട്ടിപ്പിടിച്ചു... "Thanks for coming..." അവളത് പറഞ്ഞതും മറ്റവള് അവളെ തിരിച് ഹഗ് ചെയ്ത് ഒന്ന് ചിരിച്ചു... "എക്സ്ക്യൂസ്മി ഗായ്‌സ്... ഞാൻ പോയി റെഡി ആയിട്ട് വരാം,,, tia ഇവരെ ഒന്ന് ശ്രദ്ധിക്കണം..." എന്ന് ഹെലന്റെയും നഡാശയുടെയും നേരെ പറഞ്ഞിട്ട് made നെ നോക്കി പറഞ്ഞതും അവരൊന്ന് തലയാട്ടി കാണിച്ചതും അവളവിടെ നിന്ന് ഇറങ്ങിപ്പോയി...

"ഞങ്ങൾ ശ്രദ്ധിച്ചോളാം,,, ആന്റി പൊയ്ക്കോ..." Made നേ നോക്കി അത്രയും നഡാശ പറഞ്ഞപ്പോ made ഒന്ന് തലയാട്ടി അവിടുന്ന് പോയതും നഡാശ മെല്ലെ ഹെലനെ ഇടം കണ്ണിട്ട് നോക്കിയതും അവളപ്പഴും പുറത്തേക്ക് നോക്കി നിൽക്കുന്നത് കണ്ട് സൈഡ് ബാഗിൽ നിന്ന് ഫോണെടുത്തു കയ്യിൽ പിടിച്ചു... എന്നിട്ട് ഒരിക്കൽ കൂടെ ഹെലനെ നോക്കിയതും അവളപ്പഴും പുറത്തേക്ക് നോക്കി ഇരിക്കാണെന്ന് മനസിലാക്കി ഫോൺ unlock ചെയ്ത് whatsapp on ചെയ്തു... 'Robin' എന്ന് സേവ് ചെയ്ത നമ്പറിലേക്ക് 'Done' എന്ന് txt ചെയ്തതും സ്പോർട്ടിൽ ബ്ലൂ ടിക്ക് കണ്ടതും അവളുടെ ചൊടിയിൽ ഒരു ചിരി വിരിഞ്ഞു... അപ്പൊ തന്നെ ഓഫ്‌ലൈൻ കാണിച്ചതും അവള് ഒന്ന് ഊരിച്ചിരിച്ചിട്ട് ഫോൺ ബാഗിലേക്ക് തന്നെ വെച്ചിട്ട് ഹെലനെ നോക്കി... "ഹെലൻ നിന്റെ ബാഗ് എവിടെ..?" വന്നയുടനെ ഹെലൻ ബാഗ് ബെഡിലേക് വലിച്ചെറിഞ്ഞത് കണ്ടതാണെങ്കിലും ഒന്നുമറിയാത്ത പോലെ നഡാശ പറഞ്ഞെങ്കിലും ഹെലൻ റിയാക്റ്റ് ചെയ്യാതെ നിൽക്കുന്നത് കണ്ട് അവളിപ്പോഴും ഒന്നും അറിഞ്ഞിട്ടില്ലെന്ന സമാധനത്തിൽ അവളുടെ സൈഡ് ബാഗ് ബെഡിൽ നിന്നെടുത്തിട്ട് അതിൽ പ്രത്യേക ബോക്‌സിൽ വെച്ച സാധനം എടുത്തിട്ട് അത് അവിടെ തന്നെ വെച്ചിട്ട് അവള് പുറത്തേക്ക് നടന്നു...

"ഹെലൻ,,, ഞാൻ എസ്‌തറിനെ കണ്ടിട്ട് വരാം അവൾക്ക് ഞാനൊരു ഗിഫ്റ്റ് വാങ്ങിയിട്ടുണ്ടായിരുന്നു അതൊന്ന് കൊടുത്തിട്ട് വരാം..." അത്രയും പറഞ്ഞു ഹെലന്റെ മറുപടിക്ക് പോലും കാത്തിരിക്കാതെ നഡാശ പുറത്തേക്ക് ഇറങ്ങിപ്പോയതും ഹെലൻ അവളെയൊന്ന് തിരിഞ്ഞു നോക്കിയിട്ട് വീണ്ടും പഴയത് പോലെ നിന്നു... എന്നാൽ പുറയത്തിറങ്ങിയ നഡാശ റോബിൻ പുറത്തു നിൽക്കുന്നത് കണ്ട് അവനെ നോക്കി ഒരു ഹായ് കാണിച്ചിട്ട് കയ്യിൽ കരുതിയ ബോക്‌സ് അവനെ നേരെ നീട്ടിയിട്ട് അവനെ നോക്കി "all the bst" എന്ന് പറഞ്ഞതും അവനൊന്ന് ചിരിച്ചിട്ട് "താങ്ക്സ്" പറഞ്ഞിട്ട് അകത്തേക്ക് പോകാൻ നിന്നതും അവള് പെട്ടെന്ന് അവന്റെ കയ്യിൽ പിടിച്ചു അവനെ അവിടെ തന്നെ നിർത്തിച്ചു... "അവള് കരയാൻ പാടില്ല..." വിലക്ക് പോലെ അവളങ്ങനെ പറഞ്ഞതും അവനൊന്ന് ചിരിച്ചിട്ട് അവളുടെ കവിളിലൊന്ന് തട്ടിയിട്ട് കണ്ണിറുക്കി കാണിച്ചു... "ഞാൻ കരഞ്ഞ അത്രയൊന്നും അവള് കരഞ്ഞിട്ടില്ല,,, ഡോണ്ട് വറി..." അത്ര മാത്രം പറഞ്ഞിട്ട് അവൻ അകത്തേക്ക് കയറി പോയതും നഡാശ വല്ലാത്തൊരു ഭാവത്തോടെ അവൻ പോയ വഴിയേ നോക്കി പിന്നെ നിശ്വാസത്തോടെ ഒന്ന് ചിരിച്ചിട്ട് മുൻപോട്ടേക്ക് നടന്നു,,, അപ്പൊ മനസ്സിൽ എവിടെയോ പണ്ടാരോ പറഞ്ഞ വാക്കുകൾ പ്രതിധ്വനിച്ചു കേൾക്കുന്നുണ്ടായിരുന്നു...

"ഞാൻ നിന്നെ സ്നേഹിച്ച അത്രയൊന്നും നീ എന്നെ സ്നേഹിച്ചിട്ടില്ല നഡാശ..." അത് മുഴുങ്ങി കേൾക്കുമ്പോ എന്തിനെന്നില്ലാതെ അവളുടെ ചുണ്ടുകൾ ചിരിക്കുന്നുണ്ടായിരുന്നു... അത് മറ്റാരും അല്ലായിരുന്നു,,,, അവളുടെ പ്രണയമായിരുന്നു,,, അവളെ സംബന്ധിച്ച അടുത്തോളം ജീവനായിരുന്നു,,, തെറ്റുകൾ കൊണ്ട് നഷ്ടപ്പെടുത്തിയ കളങ്കമില്ലാത്ത സ്നേഹം... ____________💚 അറുത്തുമുറിക്കും വിധം പണ്ട് റോബിനോട് പറഞ്ഞ പല കാര്യങ്ങളും ആലോചിച്ചു നിൽക്കുവായിരുന്നു ഹെലൻ... 'തോറ്റ് പോയി...' ആ ഒരു കാര്യം മാത്രമേ അവൾക്കുള്ളിൽ ഉണ്ടായിരുന്നുള്ളു ആ നിമിഷം... കണ്ണുകൾ നിറയുന്നുണ്ട് പക്‌ഷേ തുടക്കാൻ സാധിക്കുന്നില്ല,,, ഒരു ശിലകണക്കെ അവളങ്ങനെ തന്നെ നിന്നു... പെട്ടെന്ന് കഴുത്തിൽ ഒരു തണുപ്പ് തട്ടിയതും ഞെട്ടലോടെ അവളവളുടെ കഴുത്തിലേക്ക് നോക്കിയതും ഡയമണ്ട് സ്റ്റോണിൽ ഡിസൈൻ ചെയ്ത നെക്ലേസ് കണ്ടതും അവളൊരു ഞെട്ടലോടെ പെട്ടെന്ന് മുന്നിലേക്ക് ഒന്ന് ആഞ്ഞു നിന്നിട്ട് തിരിന്നു നോക്കിയതും അവളെ നോക്കി ചിരിക്കുന്ന റോബിനെ കണ്ട് പെട്ടെന്ന് ഉള്ളിലൂടെ ഒരു കാളൽ പോയതും അവള് ഞെട്ടിത്തരിച്ചു അവനെ നോക്കി നിന്നു... "I am sorry,,, really sorry for everything..."

തരിച്ചു നിക്കുന്നവളെ ഇറുകെ കെട്ടിപ്പിടിച്ചു കൊണ്ട് അവനങ്ങനെ പറഞ്ഞതും ഉളിൽ ഒരു മിന്നൽ പിണർ കടന്നു പോയത് പോലെ തോന്നി ഹെലന്... _____________💜 "വിശാൽ come to my cabin..." ഓഫിസിലേക്ക് കയറി വന്ന ഉടനെ ശ്രേയ അത്രയും പറഞ്ഞോണ്ട് അവളുടെ കാബിനിലേക്ക് പോയതും അവളെ മുഖം ചുളുക്കിക്കൊണ്ട് നോക്കിയിട്ട് അവൻ അവൾക്ക് പിറകെ അവളുടെ കാബിനിലേക്ക് നടന്നതും പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടതും അവൻ ഒന്ന് നിന്നിട്ട് ഫോൺ കയ്യിലെടുത്തു... "Ram..." "Sir... ഒരു ഇമ്പോർട്ടൻഡ് ന്യൂസ് ഉണ്ട്.." അവൻ അങ്ങനെ പറഞ്ഞതും വിശാൽ ചുറ്റുമൊന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പിച്ചിട്ട് ഫോൺ വീണ്ടും കാതോട് അടുപ്പിച്ചു... "Yes പറഞ്ഞോളൂ..." "Sir,,, ദുർഗ്ഗാ മേടം,,, മേടം മിസ്സിങ്ങാണ്... രാവിലെ മുതൽ മേടത്തെ കാണാനില്ല... ഹിത്രയിൽ ഉള്ളവരൊക്കെ ആകെ പേടിച്ചിരിക്ക... ആർക്കും എവിടെയാ മേഡം പോയതെന്ന് അറിയില്ല..." "Whatttt..."........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story